21-Feb 2009
തിരുവനന്തപുരം: എച്ച്.എം.ടി. ഭൂമിപ്രശ്നം കോടതിയുടെ പരിഗണനയ്ക്ക് വരുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് മന്ത്രിസഭാ യോഗത്തിനുശേഷം വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.എന്നാല്‍ കുറ്റക്കാരെ കോടതി ഒഴിവാക്കുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പിന്നീട് അഭിപ്രായപ്പെട്ടു.
കോടതി എന്താണോ തീരുമാനിക്കുന്നത് അതനുസരിച്ചായിരിക്കും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഗവര്‍ണറുടെ പ്രസംഗം ചോര്‍ന്നിട്ടില്ലെന്നും അതും പത്രവാര്‍ത്തകളും വായിച്ചുനോക്കിയാല്‍ മനസ്സിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിനു ശേഷം എണീറ്റ് നിന്ന് 'കോര്‍ണറില്‍' സംസാരിക്കുന്ന പതിവ് താന്‍ നിറുത്തിയതായി മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞു.
No comments:
Post a Comment