Wednesday, January 2, 2013

ഇന്ദുവിന്റെ മരണം - കേരള കൗമുദി (ഫ്ലാഷ് റിപ്പോര്‍ട്ട്)


ഇന്ദു കൊലകേസ്: വഴുതിമാറിയ കാമുകൻ ഒടുവിൽ വലയിൽ കുരുങ്ങി (
http://news.keralakaumudi.com/news.php?nid=4e05d9916c387c890219331b388e875c)

തിരുവനന്തപുരം: "ഞാൻ പ്രൊഫസറാണ്; പ്രതിയല്ല! ഒരു പ്രതിയോടെന്നതു പോലെ നിങ്ങൾ എന്നോടു സംസാരിക്കരുത്. പറയാനുള്ളതെല്ലാം ഞാൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. "കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഇന്ദു ട്രെയിൻ യാത്രയ്ക്കിടെ ആലുവാപ്പുഴയിൽ വീണു മരിച്ച സംഭവത്തിൽ കൊലയാളിയെന്ന് ഫ്ളാഷ് തുടക്കം മുതൽ വാദിച്ച സുഭാഷ് 2011 ഏപ്രിൽ 29 ന് ഫ്ളാഷ് ലേഖകനോടു തട്ടിക്കയറിയത് ഇങ്ങനെ!

'സുഭാഷിന്റെ പച്ചക്കള്ളം പൊലീസിന് പരമസത്യം' എന്ന തലക്കെട്ടോടെയാണ് ഇന്ദുവിന്റെ കാമുകനും എൻ.ഐ.ടി അസി. പ്രൊഫസറുമായ സുഭാഷിന്റെ ഈ പ്രതികരണം സഹിതം കേസിലെ ദുരൂഹതകൾ ഫ്ളാഷ് പിറ്റേന്ന് വായനക്കാ‌ർക്കു മുന്നിൽ വെളിപ്പെടുത്തിയത്. സംഭവം നടന്നിട്ട് അപ്പോൾ ഒരാഴ്ച പോലുമായിരുന്നില്ല. പിന്നീട് ഓരോ ദിവസവും ഇന്ദു കേസിന്റെ കൂടുതൽ വിശദാംശങ്ങളും, പൊലീസ് മന:പൂർവമോ അല്ലാതെയോ അവഗണിച്ച തെളിവുകളും വസ്തുതകളും ഞങ്ങൾ പുറത്തുവിട്ടു. വിവാഹനിശ്ചയം കഴിഞ്ഞിരുന്ന ഇന്ദു കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ രാത്രിയിൽ ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തുവെന്നായിരുന്നു പൊലീസിന്റെ നിഗമനം. കോളിളക്കമുണ്ടാക്കിയ ഇന്ദു കേസിൽ കൊലപാതക സാധ്യത വെറും പത്തു ശതമാനമെന്നു പൊലീസ് പറഞ്ഞപ്പോൾ അതു വിശ്വസിക്കാൻ ഫ്ളാഷ് തയ്യാറായിരുന്നില്ല.

പിന്മാറാതെ പിന്തുടർന്നു

സുഭാഷ് പൊലീസിനോടു പറഞ്ഞതിൽ സത്യത്തേക്കാൾ കൂടുതൽ പച്ചക്കള്ളങ്ങളായിരുന്നുവെന്ന് ഫ്ളാഷിന് ഉറപ്പായിരുന്നു. അങ്ങനെ കരുതുന്നതിനുള്ള കാരണങ്ങളും ഞങ്ങൾ നിരത്തി. സുഭാഷും ഇന്ദുവും തമ്മിലുള്ള രഹസ്യബന്ധത്തെക്കുറിച്ച് വേണ്ടത്ര തെളിവുകൾ കിട്ടിയിട്ടും അതേക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെപ്പറ്റിയും, സുഭാഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ അവഗണിച്ചതിനെപ്പറ്റിയും ഫ്ളാഷ് തുടർച്ചയായി ചോദ്യങ്ങളെയ്തു.

ഇരുവരും ജോലി ചെയ്തിരുന്ന കോഴിക്കോട്ടും സ്വദേശമായ തിരുവനന്തപുരത്തും ഇന്ദുവിന്റെ പ്രതിശ്രുത വരൻ അഭിഷേകുമായി ബന്ധപ്പെട്ടും ഫ്ളാഷ് ടീം നടത്തിയ വിശദമായ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ തുട‌ർച്ചയായി പുറത്തു വന്നുകൊണ്ടിരുന്നു. പൊലീസോ പിന്നീട് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘമോ ഈ റിപ്പോർട്ടുകളിലെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാതിരുന്നിട്ടും ഞങ്ങൾ പിൻവാങ്ങിയില്ല.

ഹൈക്കോടതി ഇടപെട്ടു
കേസ് തേഞ്ഞുമാഞ്ഞു പോകുമെന്ന ഘട്ടമായപ്പോൾ അന്വേഷണം പുതിയ സംഘത്തെ ഏല്പിക്കണമെന്ന് ആവശ്യമുന്നയിച്ചതും ഫ്ളാഷ് തന്നെ. ഇന്ദു കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളിൽ ഫ്ളാഷ് ഉന്നയിച്ച പല ചോദ്യങ്ങൾക്കും അന്നും ആരും ഉത്തരം കണ്ടെത്തിയിരുന്നില്ല. സുഭാഷിനെ നുണപരിശോധനയ്ക്കു വിധേയനാക്കി സത്യം ചുഴിഞ്ഞെടുക്കാനുള്ള പൊലീസിന്റെ നീക്കവും പാളി. ഒടുവിൽ, കേസിൽ പുതിയ അന്വേഷണം നടത്താൻ ഹൈക്കോടതി ഇടപെടേണ്ടിവന്നു. ഫ്ളാഷ് ഉന്നയിച്ച അതേ ചോദ്യങ്ങളാണ് ഹൈക്കോടതിയും അന്വേഷകരോടു ചോദിച്ചത്. ഇപ്പോൾ, ഇന്ദുവിന്റെ മരണം നടന്ന് ഒന്നേമുക്കാൽ വ‌ർഷത്തിനു ശേഷം സുഭാഷ് അറസ്റ്റിലായപ്പോൾ ജയിച്ചതു സത്യം മാത്രമല്ല, ഫ്ളാഷ് കൂടിയാണ്.

കുമാരപുരം മോസ്ക് ലെയ്നിലെ വൈശാഖിൽ കൃഷ്ണൻ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും ഏക മകളും, കോഴിക്കോട് എൻ.ഐ.ടിയിൽ ഗവേഷക വിദ്യാ‌ർത്ഥിയുമായിരുന്ന ഇന്ദുവും (25), അതേ കോളേജിൽ അസി. പ്രൊഫസർ ആയ ബാലരാമപുരം തൈയ്ക്കാപ്പള്ളി രോഹിണിയിൽ സുഭാഷും പരിചയപ്പെട്ടത് ട്രെയിൻ യാത്രയ്ക്കിടയിലാണ്. പിന്നീട് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രകൾ ഇവരൊരുമിച്ചായി. വെറും പരിചയത്തിൽ തുടങ്ങിയ സൗഹൃദം, പ്രണയത്തിലേക്കും ശാരീരിക ബന്ധത്തിലേക്കും വഴിമാറാൻ അധിക കാലം വേണ്ടിവന്നില്ല. ഇതിനിടെ, ഇന്ദുവിന്റെ വീട്ടുകാരുമായും സുഭാഷ് സൗഹൃദം സ്ഥാപിച്ചു. യാത്രകളിൽ മകൾക്കു തുണയായി ഒരു അധ്യാപകനുണ്ടല്ലോ എന്ന മനസ്സമാധാനമായിരുന്നു, അവസാനം വരെ ഇവരുടെ രഹസ്യബന്ധം അറിയാതിരുന്ന അച്ഛനമ്മമാർക്ക്!

ദുരൂഹതകളുടെ ട്രെയിൻ യാത്ര
2011 ഏപ്രിൽ 24 ഞായറാഴ്ചയായിരുന്നു ഇന്ദുവും സുഭാഷുമൊത്തുള്ള അവസാനത്തെ ട്രെയിൻ യാത്ര. രാത്രി എട്ടേമുക്കാലിന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട മംഗലാപുരം എക്സ്‌പ്രസിൽ ഇന്ദു കയറിയത് പേട്ട സ്റ്റേഷനിൽ നിന്നാണ്. ഇന്ദുവിനെ യാത്രയാക്കാനെത്തിയുന്ന അച്ഛനോട് പേട്ടയിൽ വച്ച് കുശലം ചോദിക്കുന്പോഴും ശുഭരാത്രി ആശംസിച്ചു പിരിയുന്പോഴും സുഭാഷ് ഉള്ളിൽ ചിരിക്കുകയായിരുന്നിരിക്കണം! കാരണം, ആ യാത്രയിൽ മംഗലാപുരം എക്സ്‌പ്രസ് ആലുവാപ്പുഴ പാലം കടക്കുന്പോൾ വാതിൽക്കൽ നിന്ന് കാമുകിയെ പുഴയിലേക്കു തള്ളിയിട്ടു കൊലപ്പെടുത്താനുള്ള പദ്ധതികളെല്ലാം സുഭാഷ് നേരത്തേ ആസൂത്രണം ചെയ്തിരുന്നു.

ഇന്ദുവിനും തനിക്കും കോഴിക്കോട്ടേക്ക് എ.സി കോച്ചിൽ ടിക്കറ്റ് റിസ‌ർവ് ചെയ്തത് സുഭാഷ് തന്നെയാണ് 63, 64 ബർത്തുകൾ. കായംകുളം വരെ സൈഡ് സീറ്റുകളിൽ അഭിമുഖമായിരുന്ന് സംസാരിച്ച തങ്ങൾ പിന്നീട് ഉറങ്ങാൻ കിടന്നെന്നും, ട്രെയിൻ കല്ലായിയിലെത്തിയപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്ന കാര്യം തിരിച്ചറിഞ്ഞതെന്നുമാണ് സുഭാഷിന്റെ മൊഴി. താഴത്തെ ബർത്തിലായിരുന്നു ഇന്ദു. സുഭാഷ് മുകളിൽ. കല്ലായിയിൽ വച്ച് സുഭാഷ് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിറുത്തി, റെയിൽവേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് കോഴിക്കോട്ടിറങ്ങി പൊലീസിൽ പരാതി നൽകി. ഒപ്പം, ഇന്ദുവിന്റെ അച്ഛനെ വിളിച്ച് വിവരമറിയിക്കാനും, മകൾക്ക് ഒന്നും സംഭവിക്കില്ലെന്നു പറഞ്ഞ് സമാധാനിപ്പിക്കാനും സുഭാഷ് മറന്നില്ല.

സഹിക്കാനായില്ല, ആ ആഹ്ളാദം
സുഭാഷ് പറഞ്ഞ കഥയനുസരിച്ച് ഇരുവരും കായംകുളം വരെ വീട്ടുകാര്യങ്ങളും കോളേജിലെ കാര്യങ്ങളും പറഞ്ഞ് ഗുഡ്നൈറ്റ് ആശംസിച്ച് ഉറങ്ങാൻ കിടന്നു. സുഭാഷ് ഉറക്കത്തിലായിരുന്ന സമയത്ത്, ട്രെയിൻ എറണാകുളം വിട്ടപ്പോൾ ഇന്ദു ഉണ‌ർന്നെഴുന്നേൽക്കുകയും, വണ്ടി ആലുവാപ്പുഴയ്ക്കു മീതെയായപ്പോൾ നദിയിലേക്കു ചാടുകയും ചെയ്തു! വളരെ സന്തോഷവതിയായാണ് ഇന്ദു വീട്ടിൽനിന്നു പുറപ്പെട്ടതെന്ന് അച്ഛൻ കൃഷ്ണൻനായർ പറയുന്നുണ്ട്. അഭിഷേകുമായി വിവാഹം നടക്കുന്നതിൽ ആഹ്ളാദവതിയായിരുന്നു ഇന്ദു. കൂട്ടുകാരെ കാണിക്കാൻ മോതിരംമാറൽ ചടങ്ങിന്റെ ആൽബവും കൂടെ കരുതിയിരുന്നു. വിവാഹ വസ്ത്രങ്ങളെടുക്കാനും ആഭരണങ്ങൾ വാങ്ങാനും പോയപ്പോഴെല്ലാം ഇന്ദുവിന്റെ സന്തോഷവും ഉത്സാഹവും വീട്ടുകാർ കണ്ടിരുന്നതുമാണ്. യഥാർത്ഥത്തിൽ, ഇന്ദുവിന്റെ ഈ സന്തോഷംതന്നെയാണ് സുഭാഷിൽ പ്രതികാരം വളർത്തിയത്. അത്രയും കാലം ഇന്ദുവിൽനിന്ന് താൻ ആവോളം അനുഭവിച്ചിരുന്ന അനുഭൂതികളെല്ലാം മറ്റൊരാൾക്കു കൂടി പങ്കുവയ്ക്കുന്നതിൽ ഇന്ദുവിന് ഒരു മടിയുമില്ലാതിരുന്നത് അയാൾക്കു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

എന്നിട്ടും പൊലീസ് അനങ്ങിയില്ല

ഏപ്രിൽ 24ന് ട്രെയിൻ യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായതിനെക്കുറിച്ചും, പിന്നീട് മേയ് ഒന്നിന് ആലുവാപ്പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിനെക്കുറിച്ചും സുഭാഷ് പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നു. എന്നാൽ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും എൻജിനിയറിംഗ് കോളേജ് പ്രൊഫസർ ആയ സുഭാഷിനെ വിശദമായി ചോദ്യംചെയ്യാൻ അന്ന് അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. സംഭവത്തിലെ ദുരൂഹത മുഴുവൻ മറനീക്കിക്കൊണ്ട് 2011 ഏപ്രിൽ 27 മുതൽ 30 വരെയും മേയ് ഒന്നു മുതൽ 17 വരെയും ഫ്ളാഷ് തുടർച്ചയായി റിപ്പോർട്ടുകൾ നൽകി. സംഭവദിവസം രാത്രി മഗംലാപുരം എക്സ്‌പ്രസ് ആലുവാപ്പുഴ കടക്കുന്പോൾ എ.സി കന്പാർട്ടുമെന്റിന്റെ വാതിലിനരികെ രണ്ടു പേർ നിൽക്കുന്നത് നിഴൽ പോലെ കണ്ടിരുന്നെന്ന് പുഴയിൽ മണൽ വാരാനെത്തിയ രണ്ടുപേർ പറഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അവർ അവഗണിച്ചു. സുഭാഷിന്റെ മൊഴിയനുസരിച്ച് കായംകുളത്തു വച്ച് ഉറങ്ങാൻ കിടന്നതിൽപ്പിന്നെ അയാൾ ഇന്ദുവിനെ കണ്ടിട്ടില്ല!
ഫ്ളാഷിലെ തുടർച്ചായ റിപ്പോർട്ടുകളും, കേസിലെ പഴുതുകളെക്കുറിച്ചുള്ള വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ കുറച്ചൊന്നുമല്ല വെള്ളംകുടിപ്പിച്ചത്. ഒരിക്കൽ പറഞ്ഞ നുണകളിൽ ഉറച്ചുനിന്ന സുഭാഷിനെക്കൊണ്ട് സത്യം പറയിക്കാൻ അവർക്കാർക്കും കഴിഞ്ഞതുമില്ല. സംഭവത്തിന് സാക്ഷികളില്ലെന്ന ധൈര്യത്തിൽ സുരക്ഷിതനായി വിലസിയ സുഭാഷിനെ കുടുക്കാൻ കേസ് പുതിയൊരു സംഘം അന്വേഷിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി ഇടപെടേണ്ടിവന്നു.

അന്നത്തെ സംശയങ്ങൾ, ഇന്ന് സത്യങ്ങൾ!
സംഭവ ദിവസത്തെ ട്രെയിൻ യാത്രയിൽ, വാതിലിനോടു ചേർന്നുള്ള ബർത്തിലായിരുന്നു ഇന്ദുവും സുഭാഷും. എ.സി കന്പാർട്ട്മെന്റ് ആയതുകൊണ്ട് യാത്രക്കാർ അധികനേരം ഉണർന്നിരിക്കില്ല. സഹയാത്രികർ ഉറങ്ങാൻ കിടന്നാൽപ്പിന്നെ രണ്ടുപേർക്ക് സ്വസ്ഥമായി എ.സി കോച്ചിലിരുന്ന് സംസാരിക്കാനുമാവില്ല. ഈ സാഹചര്യം നേരത്തേ മനസ്സിലാക്കി, കൊലപാതകം ആസൂത്രണം ചെയ്ത സുഭാഷ് ഇന്ദുവിനെ തന്ത്രപൂർവം വാതിലിനടുത്തേക്ക് വിളിച്ചുകൊണ്ടുപോവുകയും, ട്രെയിൻ ആലുവാ പാലത്തിനു മീതെ പായുന്പോൾ പുഴയിലേക്കു തള്ളിയിടുകയും ചെയ്തുവെന്നായിരുന്നു അന്നു മുതൽ ഫ്ളാഷിന്റെ നിഗമനം.

കായംകുളത്തുവച്ച് തങ്ങൾ ഉറങ്ങാൻ പോകുന്നതിനു മുന്പ്, ട്രെയിൻ ആലുവയിൽ എപ്പോഴെത്തുമെന്ന് ഇന്ദു ചോദിച്ചിരുന്നെന്നും, ആ സമയം കണക്കാക്കി അവൾ മൊബൈലിൽ അലാറം സെറ്റ് ചെയ്തിരുന്നുവെന്നും മറ്റും സുഭാഷ് പൊലീസിന് മൊഴി നൽകിയിരുന്നു. ഇന്ദു ആലുവാപ്പുഴയിൽ ചാടി ആത്മഹത്യ ചെയ്തതാണെന്നു വരുത്തിത്തീർക്കാനായിരുന്നു ഇതെല്ലാമെന്ന് ഇപ്പോൾ തെളിഞ്ഞു.

ഇന്ദുവിനെ കാണാതായി, ആറുദിവസത്തിനു ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. അതായത്, മേയ് ഒന്നിന്. ആദ്യം കണ്ടംതുരുത്തിൽ നാട്ടുകാർ മൃതദേഹം കണ്ടെങ്കിലും പിന്നീട് കോഴിക്കടവിൽനിന്നാണ് ജഡം കരയ്ക്കെടുത്തത്.
മൃതദേഹത്തിൽ, തലയ്ക്കു പിൻവശത്തായി ആഴത്തിൽ മുറിവേറ്റിരുന്നതായി കണ്ടെത്തിയിരുന്നു. ട്രെയിനിൽ നിന്ന് പുഴയിലേക്കു ചാടുന്ന ഒരാളുടെ തലയുടെ പിൻഭാഗത്ത് മുറിവുണ്ടാകാൻ സാധ്യതയില്ലെന്നും, ഊക്കോടെ പിടിച്ചുതള്ളിയപ്പോൾ പാലത്തിന്റെ ഭാഗങ്ങളിലോ തൂണിലോ ഇടിച്ചുണ്ടായതാകാം ഈ മുറിവെന്നും ഫ്ളാഷ് ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഇന്ദുവിന്റെ ഡയറിക്കുറിപ്പുകളിൽ നിന്ന് ആലുവാപ്പുഴയെക്കുറിച്ച് അവളെഴുതിയ കവിത കണ്ടെടുത്ത പൊലീസ്, ആലുവാപ്പുഴയിൽ അലിഞ്ഞു ചേരണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന വിചിത്രമായ നിഗമനത്തിലെത്തുകയും, കൊലപാതക സാധ്യത പാടേ തള്ളിക്കളയുകയും ചെയ്തു! ഇപ്പോൾ സുഭാഷിന്റെ അറസ്റ്റിനെത്തുടർന്ന് അന്വേഷകസംഘം വെളിപ്പെടുത്തിയ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ, ഇന്ദുവിന്റെ ശിരസ്സിലേറ്റ മുറിവിനെക്കുറിച്ച് ഫ്ളാഷ് ഉന്നയിച്ച സംശയങ്ങൾ സത്യമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

അഭിഷേകുമായി വിവാഹം നിശ്ചയിക്കുകയും, വിവാഹസാരിയും ആഭരണങ്ങളും വാങ്ങുന്നതുൾപ്പെടെ എല്ലാ ഒരുക്കങ്ങളും നടത്തുകയും, സുഹൃത്തുക്കളെ കല്യാണത്തിനു ക്ഷണിക്കുകയും ചെയ്ത ഇന്ദു അതിൽ നിന്നു പിന്മാറേണ്ട ഒരു സാഹചര്യവുമില്ല. മാത്രമല്ല, അഭിഷേകുമായുള്ള വിവാഹത്തിന് എന്തെങ്കിലും ഇഷ്ടക്കേടുണ്ടെന്ന് ഇന്ദു ഒരു വാക്കു പറഞ്ഞാൽ, വീട്ടുകാർ അവളെ അതിനു നിർബന്ധിക്കില്ല. ഏകമകളായതുകൊണ്ടു മാത്രമല്ല, സ്വന്തം കാര്യങ്ങൾ തീരുമാനിക്കുന്നതിൽ വീട്ടിൽ അത്രയ്ക്കു സ്വാധീനവും സ്വാതന്ത്ര്യവുമുണ്ടായിരുന്നു അവൾക്ക്.

വിവാഹനിശ്ചയത്തിനു ശേഷം ഇന്ദു അഭിഷേകിനെ ദിവസവും ഫോണിൽ വിളിക്കുന്നതും ആഹ്ളാദത്തോടെ സംസാരിച്ചിരുന്നതും വീട്ടുകാർക്ക് അറിയാം. അവസാനദിവസം കോഴിക്കോട്ടേക്കു ട്രെയിൻ കയറുന്നതിനു മുന്പും ഇന്ദു അഭിഷേകിനെ വിളിച്ചിരുന്നു. കാർ ‌ഡ്രൈവ് ചെയ്യുകയാണെന്നും, കുറച്ചുകഴിഞ്ഞ് വിളിക്കാമെന്നും പറഞ്ഞ് അഭിഷേക് അപ്പോൾ കട്ട് ചെയ്തു. പക്ഷേ, പിന്നീട് രാത്രിയിൽ പല തവണ ഇന്ദുവിന്റെ നന്പരിലേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. യാത്ര തുടങ്ങി, അല്പസമയത്തിനകം തന്നെ ഫോൺ ഓഫാക്കാൻ സുഭാഷ് ഇന്ദുവിനോട് പറഞ്ഞെന്നു വേണം കരുതാൻ.

അഭിഷേകുമായി നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തെക്കുറിച്ചോർത്ത് ഇന്ദു മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്നും, ട്രെയിനിൽ വച്ച് ഉറങ്ങാൻ കിടക്കുന്പോൾ, തനിക്ക് ആരുമില്ല എന്ന അർത്ഥത്തിൽ എസ്.എം.എസ് അയച്ചുവെന്നും സുഭാഷ് പൊലീസിനോടു പറഞ്ഞിരുന്നു. ഐ ആം വിത്ത് യൂ എന്ന്, ഇന്ദുവിന് ധൈര്യം പക‌ർന്നുകൊണ്ട് സുഭാഷ് തിരിച്ചും മെസേജ് അയച്ചത്രേ. പക്ഷേ, ഈ എസ്.എം.എസുകളൊന്നും ഇന്ദുവിന്റെ മൊബൈൽ ഫോൺ വിളികളും മെസേജുകളും പരിശോധിച്ച അന്വേഷക സംഘത്തിന് കണ്ടെത്താനായില്ല. ഇന്ദു ആത്മഹത്യ ചെയ്യുക തന്നെയായിരുന്നുവെന്ന് വരുത്തിത്തീർക്കാൻ സുഭാഷ് ചമച്ച നുണക്കഥകളായിരുന്നു ഇവയെല്ലാം.

ഇന്ദുവിനെ കാണാനില്ലെന്ന് അച്ഛൻ കൃഷ്ണൻനായരെ ആദ്യം വിളിച്ചറിയിച്ചത് സുഭാഷ് ആയിരുന്നു. കോഴിക്കോട്ട് പരാതി നൽകിയപ്പോൾ പൊലീസിനോടു പറഞ്ഞ നുണകളെല്ലാം സുഭാഷ് ഇന്ദുവിന്റെ അച്ഛനോട് ആവർത്തിച്ചു. സുഭാഷിനെ അതിരു കവിഞ്ഞ് വിശ്വസിക്കുകയും, അയാളെ മകളുടെ വിശ്വസ്ത സുഹൃത്തായി കരുതുകയും ചെയ്ത വീട്ടുകാർക്ക് അപ്പോഴൊന്നും ആ വാക്കുകളിൽ സംശയം തോന്നിയതേയില്ല. സുഭാഷുമായി ഇന്ദുവിനുണ്ടായിരുന്ന രഹസ്യബന്ധത്തെക്കുറിച്ചും അവർ ഒന്നുമറിഞ്ഞില്ല! പിന്നീട് അന്വേഷണത്തിൽ വെളിച്ചത്തു വന്ന വസ്തുതകളിൽ നിന്ന്സുഭാഷിന്റെ തനിനിറം വ്യക്തമായതിനെ തുടർന്നാണ് ഇന്ദുവിന്റെ അച്ഛൻ കൃഷ്ണൻനായർ ഇയാൾക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഒഴുകിത്തീരാത്ത പ്രണയദാഹം, ദുരന്തനായികയായി ഒടുക്കം
പരിചയപ്പെട്ട നാൾ മുതൽ ഇന്ദു ഒരു ദൗർബല്യമായിരുന്നു സുഭാഷിന്. സുന്ദരിയായ ഇന്ദു തുടക്കത്തിൽ സുഭാഷിനെ ഒരു അധ്യാപകനോടുള്ള ബഹുമാനത്തോടെയാണ് കണ്ടിരുന്നതെങ്കിലും, അവളെ വശത്താക്കുന്നതിലും പതിയെപ്പതിയെ തന്റെ ഇംഗിതങ്ങൾക്കു വശംവദയാക്കുന്നതിലും അയാൾ വിജയിച്ചു. പരസ്പരം അടുത്തപ്പോൾ സുഭാഷ് പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും, ജാതിവ്യത്യാസമുള്ളതുകൊണ്ട് വീട്ടുകാർ സമ്മതിക്കാൻ ഒരു സാധ്യതയുമില്ലെന്ന് അവൾ തീർത്തുപറഞ്ഞു. അതേസമയം, രഹസ്യ പ്രണയബന്ധവും ശാരീരികബന്ധവും തുടരുന്നതിൽ ഇന്ദു എതിർപ്പു പ്രകടിപ്പിച്ചതുമില്ല. ഒരേസമയം സുഭാഷുമായുള്ള ബന്ധവും, പ്രതിശ്രുത വരൻ അഭിഷേകുമായുള്ള പ്രണയവും തുടരുകയായിരുന്നു ഇന്ദു.

കോഴിക്കോട്ട്, കോളേജിനോടു ചേർന്നുള്ള ഹോസ്റ്റലിലായിരുന്നു ഇന്ദുവിന്റെ താമസം. സുഭാഷ് ആകട്ടെ, കുറേയകലെ വീടെടുത്ത് താമസിച്ചു. അവധിദിവസങ്ങളിലും മറ്റും മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ഒരുമിച്ചു താമസിക്കാനുള്ള സൗകര്യത്തിനായിരുന്നത്രേ ഇത്. പല ദിവസങ്ങളിലും ഇന്ദു സുഭാഷിനൊപ്പമാണ് കഴിഞ്ഞിരുന്നത് എന്ന വിവരം സുഹൃത്തുക്കൾക്കും കോളേജിലെ ചില അധ്യാപകർക്കും അറിയാമായിരുന്നെങ്കിലും ആരും ഇവരുടെ സ്വകാര്യതയിൽ കൈകടത്തിയില്ല.

പ്രണയം മറച്ചുവച്ചു, ലഹരി പങ്കുവച്ചു
സത്യത്തിൽ, കോഴിക്കോട് എൻ.ഐ.ടിയിൽ എത്തുന്നതിനും, സുഭാഷിനെ പരിചയപ്പെടുന്നതിനും ഏറെ മുന്പുതന്നെ ഇന്ദുവിന് അഭിഷേകിനെ പരിചയമുണ്ടായിരുന്നു. ഇന്ദു തക്കലയിൽ എം.ടെക്കിനു പഠിക്കുന്പോൾ അവിടെത്തന്നെ എം.ബി.എ വിദ്യാർത്ഥിയായിരുന്നു അഭിഷേക്. ആ പരിചയം പിന്നീട് മൊബൈൽ ഫോണിലൂടെയുംഇമെയിലുകളിലൂടെയും പ്രണയത്തോളം വളർന്നെങ്കിലും ശാരീരിക ബന്ധത്തിലെത്തിയിരുന്നില്ല. അതായത്, ഇന്ദുവിനോട് സുഭാഷിനുണ്ടായിരുന്നത് പരിശുദ്ധ പ്രണയം മാത്രം. ഇന്ദുവാകട്ടെ, സുഭാഷിനെ പരിചയപ്പെടുകയും ആ ബന്ധം അരുതാത്ത വഴികളിലേക്കെല്ലാം വളരുകയും ചെയ്തിട്ടും അഭിഷേകുമായുള്ള പ്രണയം തുടർന്നു. വിവാഹം കഴിക്കാനാവില്ലെന്ന് അറിയാമായിരുന്നിട്ടും സുഭാഷുമായി ഇന്ദു ദീർഘകാലത്തെ രഹസ്യബന്ധം തുടർന്നത് അയാൾ സമ്മാനിച്ച ലൈംഗികാനുഭൂതികൾ വേണ്ടെന്നുവയ്ക്കാൻ കഴിയാത്തതു കൊണ്ടാകാം.

അതേസമയം, അഭിഷേകുമായുള്ള വിവാഹബന്ധം ഇന്ദു ആഗ്രഹിച്ചിരുന്നതാണ്. വിവാഹാലോചനയുടെ ഒരു ഘട്ടത്തിലും ഇന്ദു വീട്ടിൽ ഏതെങ്കിലും വിധത്തിലുള്ള ഇഷ്ടക്കേട് പ്രകടിപ്പിക്കുകയോ സുഭാഷിന്റെ കാര്യം പറയുകയോ ചെയ്തില്ലെന്നു മാത്രമല്ല, ആഹ്ളാദവതിയായിരിക്കുകയും ചെയ്തു. വീട്ടുകാർ വിസമ്മതിക്കുമെന്ന് ഇന്ദു നേരത്തേ പറഞ്ഞിരുന്നതുകൊണ്ട് സുഭാഷിന് വിവാഹാലോചനയുമായി ഇന്ദുവിന്റെ വീട്ടുകാരെ സമീപിക്കാൻ ധൈര്യം വന്നതുമില്ല.

പ്രതികാരത്തിന്റെ വഴിയിലൂടെ
മനസ്സില്ലാമനസ്സോടെയല്ല, വലിയ സന്തോഷത്തോടെയാണ് ഇന്ദു അഭിഷേകുമായുള്ള വിവാഹത്തിനൊരുങ്ങുന്നത് എന്ന സത്യം സുഭാഷിനെ ഭ്രാന്തു പിടിപ്പിച്ചു. മേയ് പതിനാറിനു നിശ്ചയിച്ചിരുന്ന വിവാഹത്തിന് കൂട്ടുകാരെയും അധ്യാപകരെയും മറ്റും നേരത്തേ ക്ഷണിക്കുകയും, യാത്രപറയുകയും ചെയ്തിരുന്ന ഇന്ദുവിന് യഥാർത്ഥത്തിൽ വീണ്ടുമൊരിക്കൽക്കൂടി കോളേജിലേക്കു പോകേണ്ട കാര്യമുണ്ടായിരുന്നില്ല. കാമുകിയുമൊത്തുള്ള പ്രണയകാലവും, ആരെയും പേടിക്കാതെ ഒരുമിച്ചുള്ള താമസവും അവസാനിക്കാൻ പോവുകയാണെന്നു തിരിച്ചറിഞ്ഞതോടെ അവളെ വകവരുത്താൻ സുഭാഷ് പദ്ധതി തയ്യാറാക്കി.
തുടർന്ന് തന്റെ ഒരു ആഗ്രഹാം വിശ്വസനീയമായി അവതരിപ്പിച്ചു: ഇന്ദുവിനെ അഭിഷേക് സ്വന്തമാക്കുന്നതിനു മുന്പ് ഒരിക്കൽക്കൂടി ഒരുമിച്ച് യാത്രചെയ്യണം! കാമുകന്റെ ആഗ്രഹത്തിനു പിന്നിലെ ക്രൂരമായ ചതി മനസ്സിലാക്കാതിരുന്ന ഇന്ദു അതു സമ്മതിച്ചു. അങ്ങനെ, വഴിമാറിയൊഴുകിയ പ്രണയകഥയിലെ ദുരന്തനായികയായി ആലുവാപ്പുഴയിലൊടുങ്ങുകയും ചെയ്തു.

ഇന്ദുവിന്റെ മരണം - മനോരമ വാര്‍ത്തകള്‍


2012 ഡിസംബര്‍ 30ലെ മനോരമ വാര്‍ത്തകള്‍



ഇന്ദുവിന്റെ മരണം - മാതൃഭൂമി വാര്‍ത്തകള്‍ 2


ഇന്ദുവിന്റെ മരണം സുഭാഷിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും
Posted on: 09 May 2011


തിരുവനന്തപുരം: ഗവേഷക വിദ്യാര്‍ത്ഥിനി കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീണ് മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് എന്‍.ഐ.ടി അധ്യാപകന്‍ സുഭാഷിന്റെ മൊഴികള്‍ ക്രൈംബ്രാഞ്ച് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു. സുഭാഷിന്റെ മൊഴികളില്‍ നിരവധി വൈരുധ്യങ്ങളുണ്ടെങ്കിലും ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ലഭിച്ചിട്ടില്ല. പഠിച്ചു പറയുന്നതുപോലെ ഒരേ കാര്യങ്ങള്‍ തന്നെ ഇയാള്‍ ആവര്‍ത്തിക്കുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. സുഭാഷിനെ നാര്‍ക്കോ അനലിസിസിന് വിധേയമാക്കുന്നതിനെക്കുറിച്ച് അന്വേഷണ സംഘം പരിഗണിക്കുന്നുണ്ട്.

മൊഴികളിലെ അവ്യക്തത മാറാന്‍ ഇത് വേണ്ടി വരുമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ അന്വേഷിച്ച റെയില്‍വേ പോലീസ് സംഘവും നാര്‍ക്കോ അനാലിസിസിന്റെ സാധ്യതകള്‍ പരിശോധിച്ചിരുന്നു. ഈ ഘട്ടത്തിലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. പുതിയ അന്വേഷണ സംഘവും സുഭാഷിനോട് കോഴിക്കോട് വിട്ട് പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇയാളെ വീണ്ടും ചോദ്യം ചെയേ്തക്കും. ഇന്ദു തീവണ്ടിയില്‍ നിന്ന് വീഴുന്നത് കണ്ടൂവെന്ന് മൊഴിനല്‍കിയ മണല്‍വാരല്‍ തൊഴിലാളികളെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. തീവണ്ടിയില്‍ നിന്നും പുഴയിലേക്ക് എന്തോ വീഴുന്നത് കണ്ടു എന്നും ഈ സമയത്ത് ഒരാള്‍ വാതിലില്‍ നിന്നിരുന്നുവെന്നുമാണ് ഇവര്‍ പറഞ്ഞത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ക്കൂടിയാവും സുഭാഷിനെ വീണ്ടും ചോദ്യം ചെയ്യുക. 

ഇന്ദുവിന്റെയും സുഭാഷിന്റെയും മൊബൈലുകളില്‍ നിന്നും ഡിലീറ്റ് ചെയ്ത മെസേജുകളെ സംബന്ധിച്ചും വ്യക്തമായ വിവരം നല്‍കാന്‍ സുഭാഷ് തയാറാവുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ദുവിന്റെയും സുഭാഷിന്റെയും പശ്ചാത്തലങ്ങളെ സംബന്ധിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു. ഇതിനായി കോഴിക്കോട്ടും തിരുവനന്തപുരത്തും രണ്ട് സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഇന്ദുവിന്റെ മരണം: അന്വേഷണ ചുമതല ഡി.ഐ.ജി. ശ്രീജിത്തിന്
Posted on: 06 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ തിരുവനന്തപുരം സ്വദേശിനി ഇന്ദു ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തിന്റെ അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡി.ഐ.ജി. ശ്രീജിത്തിന്. ക്രൈംബ്രാഞ്ചിന്റെ കൊച്ചി, കോഴിക്കോട് എസ്.പി.മാരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഡി.ഐ.ജി. ശ്രീജിത്തിന് മേല്‍നോട്ടച്ചുമതലയാണ് നല്‍കിയിട്ടുള്ളത്.

നിലവില്‍ റെയില്‍വേ പോലീസാണ് അന്വേഷണം നടത്തുന്നത്. റെയില്‍വേ പോലീസ് യുവതിയെ കാണാനില്ലെന്നതരത്തിലാണ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഇത് ദുരൂഹമരണമാക്കി ക്രൈംബ്രാഞ്ച് വീണ്ടും രജിസ്റ്റര്‍ ചെയ്യും.

ഇന്ദുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ദുവിന്റെ മരണം: ഫയല്‍ ക്രൈം ബ്രാഞ്ചിന് കൈമാറി
Posted on: 06 May 2011


കോഴിക്കോട്: എന്‍.ഐ.ടി.യിലെ ഗവേഷകയായ ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഫയല്‍ റെയില്‍വേ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ.അനിലിന്റെ നിര്‍ദേശ പ്രകാരം വ്യാഴാഴ്ച രാവിലെയാണ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ ഫയല്‍ കോഴിക്കോട് റെയില്‍വേ പോലീസ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ദൂതന്‍ വഴി കൊടുത്തുവിട്ടത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സെന്റ് എം പോള്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെക്കുന്നതോടെയേ അന്വേഷണ സംഘത്തിന്റെ പൂര്‍ണരൂപം വ്യക്തമാവൂ. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം.പ്രദീപ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാവും അന്വേഷണത്തിന് നേതൃത്വം വഹിക്കുകയെന്നാണ് സൂചന.

അതേസമയം, ഇന്ദു സഞ്ചരിച്ചിരുന്ന ട്രെയിനില്‍ പ്രതിശ്രുത വരനായ അഭിഷേകിന്റെ പേരില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത വിവരം തെറ്റിദ്ധാരണമൂലം ഉണ്ടായതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു അഭിഷേക് ഡോക്ടറായ അച്ഛനു വേണ്ടി ഇന്റര്‍നെറ്റ് മുഖേന റിസര്‍വ് ചെയ്ത ടിക്കറ്റാണ് അന്വേഷണ സംഘത്തിന് ആശയക്കുഴപ്പം സൃഷ്ടിച്ചത്. അഭിഷേക് റിസര്‍വ് ചെയ്ത ടിക്കറ്റില്‍ ഡോക്ടറായ അച്ഛന്‍ തന്നെയായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാല്‍, പേരിലെ സമാനതയാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്.

ഇന്ദുവിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്‌
Posted on: 05 May 2011


പ്രതിശ്രുതവരനും സംശയത്തിന്റെ നിഴലില്‍

തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയ്ക്കിടെ തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദു (25) ദുരൂഹസാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതു സംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിര്‍ദേശം നല്‍കി.

കോഴിക്കോട്ടെ ക്രൈം ബ്രാഞ്ച് ഹര്‍ട്ട് ആന്റ് ഹോമിസൈഡ് വിഭാഗം സൂപ്രണ്ട് സി.എം. പ്രദീപ്കുമാറിനാണ് അന്വേഷണച്ചുമതല. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് തയ്യാറായിട്ടില്ലെന്ന് ആഭ്യന്തരവകുപ്പ് സെക്രട്ടറി കെ. ജയകുമാര്‍ പറഞ്ഞു. നിലവില്‍ യുവതിയെ കാണാതായി എന്ന രീതിയില്‍ റെയില്‍വേ പോലീസ് ചാര്‍ജ് ചെയ്ത കേസ് ക്രൈം ബ്രാഞ്ച് വീണ്ടും രജിസ്റ്റര്‍ ചെയ്ത് ദുരൂഹമരണത്തിന്റെ വകുപ്പിലേക്കു മാറ്റേണ്ടിവരും. ഇതിനുശേഷം മാത്രമേ കേസന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിക്കുകയുള്ളൂ.
മരിച്ച ഇന്ദുവിന്റെ ഡയറിയിലെ മൂന്നു പേജുകള്‍ കീറിമാറ്റിയ നിലയില്‍ കണ്ടെത്തിയതും പ്രതിശ്രുതവരനായ അഭിഷേകും ഇതേ ട്രെയിനില്‍ യാത്രചെയ്യാന്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നുവെന്നതുമാണ് റെയില്‍വേ പോലീസിന്റെ അന്വേഷണത്തിലെ പുതിയ കണ്ടെത്തലുകള്‍. എന്നാല്‍, റിസര്‍വ് ചെയ്ത ടിക്കറ്റില്‍ അഭിഷേകിനു പകരം മറ്റാരോ ആണ് സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കി.
ഇന്ദുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കാന്‍ കോടിയേരി തീരുമാനിച്ചത്. ഇന്ദുവിന്റെ അച്ഛന്‍ കെ. കൃഷ്ണന്‍ നായര്‍, വല്യച്ഛന്‍ കെ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ചൊവ്വാഴ്ച മന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ച് പരാതി നല്‍കിയിരുന്നു. നിലവില്‍ റെയില്‍വേ പോലീസാണ് കേസന്വേഷിക്കുന്നത്.
ഏപ്രില്‍ 24ന് രാത്രി തിരുവനന്തപുരം-മംഗലാപുരം എക്‌സ്​പ്രസില്‍ യാത്രചെയ്യുമ്പോഴാണ് കുമാരപുരം മോസ്‌ക് ലെയ്ന്‍ 'വൈശാഖി'ല്‍ കൃഷ്ണന്‍ നായരുടെയും ഓമനക്കുഞ്ഞമ്മയുടെയും മകളായ ഇന്ദുവിനെ കാണാതായത്. നാലാം ദിവസം ആലുവാപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെടുത്തു. ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമികനിഗമനത്തിലാണ് പോലീസെത്തിയിട്ടുള്ളത്.

എന്നാല്‍, തന്റെ ഏക മകള്‍ ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലെന്ന് ആഭ്യന്തരമന്ത്രിക്കു നല്‍കിയ പരാതിയില്‍ കൃഷ്ണന്‍ നായര്‍ ചൂണ്ടിക്കാട്ടി. മെയ് 16ന് ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. കൊട്ടാരക്കര സ്വദേശി അഭിഷേകുമായുള്ള വിവാഹം അവളുടെ പൂര്‍ണസമ്മതത്തോടെയാണ് നിശ്ചയിച്ചത്.

കോഴിക്കോട് എന്‍.ഐ.ടി.യില്‍ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഗവേഷകയായ ഇന്ദു വളരെ സന്തോഷത്തോടെയാണ് വീട്ടില്‍നിന്നു യാത്ര പുറപ്പെട്ടത്. എന്‍.ഐ.ടി.യില്‍ അധ്യാപകനായ സുഭാഷും തീവണ്ടിയില്‍ ഒപ്പമുണ്ടായിരുന്നുവെന്നറിയാന്‍ കഴിഞ്ഞു. ഇന്ദുവിന്റെ മരണത്തില്‍ സുഭാഷിന് പങ്കുള്ളതായി സംശയമുണ്ടെന്ന് കൃഷ്ണന്‍ നായര്‍ പരാതിയില്‍ പറഞ്ഞു.ഇന്ദുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണെന്നാണ് പറയുന്നതെങ്കിലും മുഖത്തും പുറത്തുമുള്ള ചുവന്ന പാടുകള്‍ വീഴ്ച്ചയില്‍ പറ്റിയാതാവാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി റെയില്‍വേ പോലീസ് വ്യക്തമാക്കി. ഡോക്ടര്‍മാരില്‍നിന്ന് ഇതിനെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ദു മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Posted on: 03 May 2011


കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ എന്‍.ഐ.ടി.യിലെ ഗവേഷക ഇന്ദു മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ അന്തിമറിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ദുവിന്റെ പിറകുവശത്തും ക്ഷതമേറ്റതായി സൂചനയുണ്ട്. ട്രെയിനില്‍ നിന്ന് വീഴുമ്പോള്‍ പാലത്തിന്റെ തൂണില്‍ത്തട്ടി ഉണ്ടായ ക്ഷതമായിരിക്കാം ഇതെന്നാണ് പോലീസിന്റെ നിഗമനം.

എന്നാല്‍ ആത്മഹത്യയാണോ എന്ന കാര്യം ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിരീകരിക്കാനാവില്ല. അതിന് കൂടുതല്‍ അന്വേഷണം വേണ്ടിവരും. മുങ്ങിമരണം ഏത് സാഹചര്യത്തിലും സംഭവിക്കാമെന്നും പോലീസ് പറയുന്നു.

സംഭവത്തിനുപിന്നില്‍ കൂടെയുണ്ടായിരുന്ന എന്‍.ഐ.ടി.യിലെ അധ്യാപകന്‍ സുഭാഷിന്റെ പ്രേരണയുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. ഇതിനായി സുഭാഷിന്റെയും ഇന്ദുവിന്റെയും മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും സൈബര്‍ സെല്ലിന്റെ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇരുവരുടെയും മൊബൈല്‍ ഫോണിലെ മായ്ച്ചുകളഞ്ഞ സന്ദേശങ്ങള്‍ സൈബര്‍സെല്‍ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ ഞായറാഴ്ചയാണ് ട്രെയിനില്‍ നിന്ന് ഇന്ദുവിനെ കാണാതായത്. പിന്നീട് ദിവസങ്ങളായി നടന്ന തിരച്ചിലിനിടയില്‍ വ്യാഴാഴ്ച ആലുവയ്ക്കടുത്ത് പെരിയാറില്‍ ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്ദുവിന്റെ മരണം: തെളിവെടുപ്പ് തുടരുന്നു
Posted on: 01 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കുമാരപുരം മോസ്‌ക് ലെയ്ന്‍ വൈശാഖത്തില്‍ ഒ.കെ ഇന്ദുവിന്റെ സുഹൃത്തുക്കളില്‍ നിന്നും സഹയാത്രികരില്‍ നിന്നും റെയില്‍വേ പോലീസ് തെളിവെടുപ്പ് തുടരുന്നു. ഇന്ദു യാത്ര ചെയ്തിരുന്ന തിരുവനന്തപുരം- മംഗലാപുരം എക്‌സ്​പ്രസിലെ എ.സി. സ്ലീപ്പര്‍ ബി-1 കോച്ചിലെ യാത്രികരില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പ് നടന്നു.

റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ബന്ധപ്പെടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ചിലരുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. സഹയാത്രികരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇന്ദുവിനൊപ്പം ഉണ്ടായിരുന്ന ബാലരാമപുരം സ്വദേശി സുഭാഷിന്റെ മൊഴിയും തമ്മില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒത്തുനോക്കുകയാണ്. മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം വേണ്ടിവരും. അതേസമയം ഇന്ദു ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനവും ശക്തമായിട്ടുണ്ട്. റെയില്‍വേ പോലീസ് ഡി.സി.ആര്‍.ബി എസ്.ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് അന്വേഷണം നടക്കുന്നത്.

ഇന്ദുവിന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തു. ഇവരില്‍ നിന്നും നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബാലരാമപുരം സ്വദേശി സുഭാഷുമായിട്ടുള്ള അടുപ്പം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയം. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് യാത്രയ്ക്കിടെ ഇന്ദുവിനെ കാണാതായത്. പെരിയാറില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മൃതദേഹം കണ്ടെത്തിയിരുന്നു.

ഗവേഷകയുടെ മരണം: സുഭാഷിനെ വീണ്ടും ചോദ്യം ചെയ്തു
Posted on: 01 May 2011


മൊബൈല്‍ ഫോണുകള്‍ പരിശോധനക്കയയ്ക്കും.


കോഴിക്കോട്: എന്‍.ഐ.ടിയിലെ ഗവേഷക ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകന്‍ സുഭാഷിനെ പോലീസ് വീണ്ടും ചോദ്യംചെയ്തു.

റെയില്‍വേ ഡി.വൈ.എസ്.പി സുനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ശനിയാഴ്ച കോഴിക്കോട്ട് സുഭാഷിനെ ചോദ്യംചെയ്തത്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് പോലീസ് പറഞ്ഞു.

ഇതോടൊപ്പം ഒരു റെയില്‍വേ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവര്‍ക്കൊപ്പം യാത്ര ചെയ്തവരില്‍ നിന്നും തിരുവനന്തപുരത്ത് വെച്ച് ശനിയാഴ്ച മൊഴി എടുത്തിട്ടുണ്ട്.

ഇന്ദു ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. എന്നാല്‍, സുഭാഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാനുള്ള സാധ്യതകളും പോലീസ് പരിശോധിച്ച് വരികയാണ്. സുഭാഷും ഇന്ദുവും അയച്ച എസ്.എം.എസുകളില്‍ ഈ രീതിയിലുള്ള എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. രണ്ടുപേരുടെയും മൊബൈല്‍ ഫോണുകളിലെ എസ്.എം.എസുകള്‍ മായ്ച്ചു കളഞ്ഞതിനാല്‍ അവ കണ്ടെടുക്കുന്നതിനായി സൈബര്‍ സെല്ലിന് കൈമാറും. ഇതിനായി ഇന്ദുവിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ സുഭാഷിന്റെ മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡുകള്‍ എന്നിവ ശനിയാഴ്ച കോടതിയില്‍ നിന്നും പോലീസ് വാങ്ങിയിട്ടുണ്ട്. സുഭാഷിനെ ബന്ധപ്പെടാന്‍ ഇന്ദു പ്രത്യേക സിം കാര്‍ഡാണ് ഉപയോഗിച്ചിരുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ സയന്റിഫിക്ക് വിദഗ്ധരുടെ അഭിപ്രായം അറിയാനായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിക്കാന്‍ ഇനിയും ദിവസങ്ങളെടുക്കും.

സുഭാഷിന്റെ ലാപ് ടോപ്പും ഇന്ദുവിന്റെ രണ്ട് ഡയറികളും പോലീസ് പരിശോധനയ്ക്ക്എടുത്തിരുന്നു. എന്നാല്‍, ഇവയില്‍ നിന്ന് ഇന്ദുവും സുഭാഷുമായുള്ള പ്രണയത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇന്ദുവിന്റെ ഡയറിയില്‍ നിന്ന് ഗവേഷണം സമ്പന്ധിച്ച നോട്ടുകളും കവിതകളും മാത്രമാണ് ലഭിച്ചത്.

ഇന്ദു ഉറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നതായി സുഭാഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് റയില്‍വേ എസ്.പി. പി.കെ.അനില്‍ പറഞ്ഞു. എന്നാല്‍, ഈ മൊഴി എത്രമാത്രം വിശ്വാസ്യ യോഗ്യമാണെന്ന് പറയാനാവില്ല. അഭിഷേകുമായുള്ള വിവാഹബന്ധത്തില്‍ വീട്ടുകാരോട് ഇന്ദു യാതൊരു തരത്തിലുള്ള എതിര്‍പ്പും പ്രകടിപ്പിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു സൂചനകളും വീട്ടുകാര്‍ക്ക് നല്‍കിയിട്ടുമില്ല.

ഗവേഷകയുടെ മരണം: അധ്യാപകനെതിരെ പ്രേരണാക്കുറ്റത്തിന് സാധ്യത പരിശോധിക്കുന്നു
Posted on: 30 Apr 2011


കോഴിക്കോട്: എന്‍.ഐ.ടി. ഗവേഷക ഇന്ദുവിന്റെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകനായ സുഭാഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനുള്ള സാധ്യത പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി സുഭാഷില്‍നിന്നും ഇന്ദുവിന്റെ സഹപാഠികളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു.

ഇന്ദുവിന്റെ ബാഗില്‍നിന്നും ഹോസ്റ്റല്‍ മുറിയില്‍ നിന്നും പോലീസ് ശേഖരിച്ച സാധനങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണം ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മൊഴിയെടുക്കല്‍. ഇന്ദുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഭാഷിന്റെ മൊഴികളില്‍ ചിലതില്‍ വൈരുദ്ധ്യമുള്ളതായും അന്വേഷണസംഘം വ്യക്തമാക്കി.

മൃതദേഹം കണ്ടെടുത്തതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ആലുവയില്‍ തന്നെയാണെങ്കിലും കേസ് കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്വേഷണത്തിന് ഡിവൈ.എസ്.പി. സുനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നേതൃത്വം നല്കുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനില്‍ വ്യക്തമാക്കി.

ഇന്ദുവിന്‍േറത് മുങ്ങിമരണം തന്നെയാണെന്ന് ഇതിനകം ബോധ്യമായിട്ടുണ്ട്. തീവണ്ടിയില്‍ നിന്ന് ചാടിയതാണോ അറിയാതെ വീണതാണോ, ആരെങ്കിലും തള്ളിയിട്ടതാണോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. രണ്ട് പ്രണയങ്ങള്‍ക്ക് ഇടയില്‍പ്പെട്ടുള്ള മാനസിക സമ്മര്‍ദത്തിലായിരുന്നു ഇന്ദുവെന്ന് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് ബോധ്യപ്പെട്ടതായി പോലീസ് പറയുന്നു. അധ്യാപകനായ സുഭാഷും ഇന്ദുവും തീവണ്ടിയില്‍ രാത്രി 11 വരെ സംസാരിച്ചതും വിവാഹവുമായി ബന്ധപ്പെട്ട വിഷയം തന്നെയായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മരണത്തിന് ഇടയാക്കുന്ന രീതിയില്‍ സുഭാഷ് എന്തെങ്കിലും പറഞ്ഞതായി തെളിഞ്ഞാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുമെന്നും അവര്‍ വ്യക്തമാക്കി.

ഇന്ദുവിനെ അപായപ്പെടുത്തിയതാകാമെന്ന് ബന്ധുക്കള്‍
Posted on: 29 Apr 2011


കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിയായ ഇന്ദു ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ട്രെയിനില്‍നിന്ന് പെരിയാറില്‍ വീണ സംഭവത്തിനു പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു.

ടോയ്‌ലറ്റ് വാതിലെന്ന് കരുതി ബോഗിയുടെ വാതില്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിയതോ ആരെങ്കിലും അപായപ്പെടുത്തിയതോ മാത്രമായിരിക്കും സംഭവിച്ചത് എന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍. സംശയങ്ങള്‍ ഉന്നയിച്ച് പോലീസില്‍ പരാതി വീണ്ടും നല്‍കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.

ഗവേഷക ആത്മഹത്യ ചെയ്തതാണെന്ന് സംശയം; അന്വേഷണം തുടരും
Posted on: 29 Apr 2011


കോഴിക്കോട്: മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ആലുവയ്ക്കടുത്ത് പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഗവേഷക ഇന്ദു ആത്മഹത്യ ചെയ്തതാണെന്ന് സംശയമുള്ളതായി പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പൂര്‍ണമായും നീങ്ങാത്തതുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ കേസന്വേഷണം വരും ദിവസങ്ങളിലും ഊര്‍ജിതമായി തുടരുമെന്ന് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനില്‍ വ്യക്തമാക്കി.

സന്ദേശങ്ങള്‍ നീക്കം ചെയ്ത നിലയില്‍ കണ്ടെത്തിയ ഇന്ദുവിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക്ക് പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ആറു ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിന്റെ റിപ്പോര്‍ട്ടും ഇതിനകം ലഭിക്കും. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതോടെ അന്വേഷണത്തില്‍ സാരമായ പുരോഗതി ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ഇന്ദുവിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത എന്‍.ഐ.ടിയിലെ അധ്യാപകനും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സുഭാഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. അതോടൊപ്പം, ട്രെയിനിലെ സഹയാത്രികരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പ്രതിശ്രുത വരനില്‍ നിന്നും മൊഴിയെടുത്തു. ഈ മൊഴിയുടെ അടിസ്ഥാനത്തിലും മരണത്തിനിടയായ സാഹചര്യവും കണക്കിലെടുത്താണ് മരണം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. എന്നാല്‍, ഇത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ.

ഇന്ദുവിന്റെ പക്കല്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ അവസാനം വന്ന കോള്‍ ഇന്ദുവിന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍േറതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ദു അവസാനമായി വിളിച്ചത് സ്വന്തം വീട്ടിലേക്കാണെന്നും അന്വേഷണ സംഘം പറഞ്ഞു. ഇന്ദുവിന്റെ മൊബൈലില്‍ നിന്ന് പുറത്തേക്ക് അയച്ച സന്ദേശങ്ങള്‍ മാത്രമാണ് ദുരൂഹമായിട്ടുള്ളത്. ഇവ നീക്കം ചെയ്തിട്ടുമുണ്ടായിരുന്നു. ഇവ വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ സൈബര്‍ ഫോറന്‍സിക് സംഘത്തിന് നല്‍കിയിട്ടുള്ളത്.

ഇന്ദുവിന്റെ മരണം: ഞെട്ടലോടെ അഭിഷേകിന്റെ കുടുംബം...
Posted on: 29 Apr 2011


കൊട്ടാരക്കര: അവിശ്വസനീയതയോടെയാണ് അഭിഷേകിന്റെ കുടുംബം ആ വാര്‍ത്ത കേട്ടത്.... മകന്റെ ഭാര്യയാകാന്‍ പോകുന്ന യുവതിയുടെ തിരോധാനം വരുത്തിയ ഞെട്ടല്‍ കൊട്ടാരക്കര താഴത്ത് കുളക്കട ഗീതാഞ്ജലിയില്‍ രാധാകൃഷ്ണപിള്ളയുടെ വീട്ടില്‍ നിന്ന് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഒടുവില്‍ ആലുവ പുഴയില്‍ കണ്ട മൃതദേഹം ഇന്ദുവിന്‍േറതാണെന്ന വാര്‍ത്ത വന്നതോടെ സന്തോഷം അലയടിക്കേണ്ട വീട് ശോകമൂകമായി...

തീവണ്ടിയാത്രയ്ക്കിടെ കാണാതായ എന്‍ജിനീയറിങ് ഗവേഷക തിരുവനന്തപുരം കുമാരപുരം വൈശാഖില്‍ കൃഷ്ണന്‍നായരുടെ മകള്‍ ഇന്ദുവുമായുള്ള അഭിഷേകിന്റെ വിവാഹം മെയ് 16 നാണ് നിശ്ചയിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളും ചെയ്തുതീര്‍ത്തിരുന്നു. ഇതിനിടയിലേക്കാണ് ഞെട്ടലായി ആ സന്ദേശം എത്തിയത്. കാത്തിരിപ്പിനൊടുവില്‍ മൃതദേഹം സംബന്ധിച്ച അഭ്യൂഹങ്ങളും. മൃതദേഹം ഇന്ദുവിന്‍േറതു തന്നെഎന്ന സ്ഥിരീകരണം വ്യാഴാഴ്ച വൈകിയാണ് എത്തിയത്. ആശ്വാസവാക്കുകളുമായി എത്തുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ദുഃഖം പങ്കുവയ്ക്കുകയാണ് കുടുംബം.

കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഇവരുടെ വിവാഹം നിശ്ചയിച്ച് ഉറപ്പിച്ചത്. മെയ് 16 ന് തിരുവനന്തപുരം ശ്രീമൂലം ക്ലബ്ബില്‍ നടത്താനായിരുന്നു തീരുമാനം. തീയതി അടുത്തതിനാല്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തുതീര്‍ത്തിരുന്നു. ക്ഷണക്കത്ത് തയ്യാറാക്കി. അടുത്ത ബന്ധുക്കളെ ക്ഷണിച്ചും തുടങ്ങി. നാട്ടുകാരെയും സുഹൃത്തുക്കളെയും ബുധനാഴ്ച മുതല്‍ ക്ഷണിക്കാനിരുന്നതാണ്. എല്ലാം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ച് ആപത്തുകള്‍ ഒഴിയണേ എന്ന പ്രാര്‍ത്ഥനയോടെയാണ് കുടുംബാംഗങ്ങള്‍ കഴിഞ്ഞിരുന്നത്. ഒടുവില്‍ പ്രാര്‍ത്ഥനകള്‍ എല്ലാം വെറുതെയായി. വിവാഹവസ്ത്രം വാങ്ങി വീട്ടില്‍ എത്തിയപ്പോഴാണ് ഇന്ദുവിനെ കാണാനില്ലെന്ന അച്ഛന്റെ സന്ദേശം ലഭിച്ചത്. അന്നും ഇന്ദു അഭിഷേകിനെ വിളിച്ചിരുന്ന കാര്യം അച്ഛന്‍ ഓര്‍ക്കുന്നു. രാവിലെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വച്ചത്. പിന്നീടാണ് കാണാതായ വാര്‍ത്ത എത്തുന്നത്. അന്നുമുതല്‍ അഭിഷേക് ആകെ തളര്‍ന്നിരിക്കുകയാണ്. നാലു വര്‍ഷത്തെ പരിചയത്തിനൊടുവിലാണ് ഇവരുടെ വിവാഹം ഉറപ്പിച്ചത്. എം.ബി.എ ബിരുദധാരിയായ അഭിഷേക് ഇപ്പോള്‍ ബിസിനസ്സ് രംഗത്താണ്.





ഇന്ദുവിന്റെ മരണം - മാതൃഭൂമി വാര്‍ത്തകള്‍ -1


ഇന്ദുവിന്റെ മരണം കൊലപാതകം; അധ്യാപകന്‍ സുഭാഷ് അറസ്റ്റില്‍
Posted on: 30 Dec 2012


തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടി ഗവേഷക വിദ്യാര്‍ത്ഥിനിയും തിരുവനന്തപുരം സ്വദേശിനിയുമായ ഇന്ദു തീവണ്ടിയില്‍ നിന്ന് വീണു മരിച്ച സംഭവം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച്. എന്‍.ഐ.ടി മുന്‍ അധ്യാപകനും ഇന്ദുവിന്റെ സുഹൃത്തുമായ സുഭാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

2011 ഏപ്രില്‍ 24 ന് തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്ദു തീവണ്ടിയില്‍ നിന്ന് വീണുമരിച്ചത്. ഇന്ദുവും സുഭാഷും പ്രണയത്തിലായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. എന്നാല്‍ വീട്ടുകാര്‍ നിശ്ചയിച്ച പ്രകാരം മറ്റൊരാളെ വിവാഹം കഴിക്കാനുള്ള ഇന്ദുവിന്റെ തീരുമാനമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.

സംഭവത്തെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇങ്ങനെ: തിരുവനന്തപുരം ബാലരാമപുരം സ്വദേശിയും എന്‍.ഐ.ടിയില്‍ താത്കാലിക അധ്യാപകനായിരുന്ന സുഭാഷും കുമാരപുരം സ്വദേശിനിയും ഗവേഷക വിദ്യാര്‍ത്ഥിനിയുമായ ഇന്ദുവും തമ്മില്‍ അടുപ്പത്തിലായിരുന്നു. 2010 മുതല്‍ സുഭാഷ് ഇന്ദുവിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ഇന്ദുവുമായുള്ള ഫോണ്‍ സംഭാഷണങ്ങളും വീഡിയോകളും സുഭാഷ് മൊബൈല്‍ ഫോണിലും ലാപ്‌ടോപ്പിലും റിക്കോര്‍ഡ് ചെയ്തിരുന്നു. ഇത് മുന്‍നിര്‍ത്തി സുഭാഷ് ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതിനും തെളിവുകളുണ്ട്.

ഇതിനിടെ കൊട്ടാരക്കര സ്വദേശി അഭിഷേകുമായി വീട്ടുകാര്‍ ഇന്ദുവിന്റെ വിവാഹം നിശ്ചയിച്ചു. 2010 ഡിസംബര്‍ ഒന്നിനായിരുന്നു വിവാഹ നിശ്ചയം. ഈ വിവാഹത്തിന് ഇന്ദുവിന് എതിര്‍പ്പുമുണ്ടായിരുന്നില്ല. 2012 മെയ് 16-ാം തീയതി തിരുവനന്തപുരത്തുവെച്ച് വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഇത് സഹിക്കാനാവാതെ സുഭാഷ് ഇന്ദുവിനെ താനുമായുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചു. ഇന്ദുവിന്റെ മനസ്സുമാറ്റി കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി സിക്കിമിലേക്ക് പോകാനായി സുഭാഷ് പദ്ധതി തയ്യാറാക്കി. ട്രെയിന്‍ ടിക്കറ്റ് ഒരുമാസം മുമ്പുതന്നെ സുഭാഷ് ബുക്ക് ചെയ്തു. സൈഡ് ബര്‍ത്തുകള്‍ ചോദിച്ചുവാങ്ങി. 25 ന് കോഴിക്കോട്ടുവെച്ച് രജിസ്റ്റര്‍ വിവാഹം നടത്തി അന്ന് വൈകീട്ട് ഡല്‍ഹിയിലെത്തി അവിടെ നിന്ന് സിക്കിമിലേക്ക് പോകാനായിരുന്നു സുഭാഷിന്റെ പദ്ധതി. തിരുവനന്തപുരത്തുള്ള ഒരു ട്രാവല്‍ ഏജന്റ് വഴി ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തതിനും തെളിവ് കിട്ടി.

സിക്കിം യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കവേ, 24 ന് രാവിലെ ഇന്ദുവും മാതാപിതാക്കളും സുഭാഷിന്റെ വീട്ടിലെത്തുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ഇത് സുഭാഷിനെ ഞെട്ടിച്ചു. പ്രണയം പ്രതികാരമായി മാറി. ഏപ്രില്‍ 24 ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട മംഗലാപുരം എക്‌സ്​പ്രസില്‍ ബി.വണ്‍ കംപാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തത്. കര്‍ട്ടന്‍ താഴ്ത്തിയിട്ട് ഇരുവരും സംഭാഷണം നടത്തി. അഭിഷേകുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് സുഭാഷ് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഇന്ദു വ്യക്തമാക്കി. ഒച്ച ഉയരുന്നത് സഹയാത്രികര്‍ക്ക് പ്രശ്‌നമാകുമെന്ന് ധരിപ്പിച്ച് ഇന്ദുവിനെ കംപാര്‍ട്ട്‌മെന്റിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുവരികയും വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവസാന ആവശ്യവും നിരാകരിച്ചതോടെ സുഭാഷ് പ്രകോപിതനാവുകയും ഇന്ദുവിനെ നെഞ്ചുഭാഗത്ത് തള്ളി താഴെയിടുകയും ചെയ്തു. അപ്പോള്‍ തീവണ്ടി ആലുവ പുഴയ്ക്ക് മുകളിലൂടെ പോകുകയായിരുന്നു. റെയില്‍പാലത്തിന്റെ തൂണില്‍ തലയിടിച്ച് ഇന്ദു പുഴയില്‍ വീണു. നാലുദിവസം കഴിഞ്ഞ് മൃതദേഹം കണ്ടെത്തി.

ആദ്യം പ്രത്യേക അന്വേഷണസംഘം ഈ കേസ് അന്വേഷിച്ചു. നിരവധി തവണ സുഭാഷിനെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയാക്കാനുള്ള തെളിവുകള്‍ ലഭിച്ചില്ല. പഠിച്ചുറപ്പിച്ച മട്ടിലുള്ള സുഭാഷിന്റെ മൊഴികള്‍ അന്വേഷണസംഘത്തെ കുഴക്കി. ഒടുവില്‍, ആത്മഹത്യയാണെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിയെങ്കിലും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തന്റെ മകളുടെ മരണം കൊലപാതകമാണെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്ക്കരിച്ചു. എസ്.പി ഷംസു ഇല്ലിക്കല്‍, ഡിവൈ.എസ്.പിമാരായ പി.രഘു, പി.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. എ.ഡി.ജി.പി വിന്‍സണ്‍ എം.പോളിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. സംസ്ഥാനത്താദ്യമായി മനഃശാസ്ത്ര വിദഗ്ധരുടെ കൂടി സേവനം ലഭ്യമാക്കി നടത്തിയ അന്വേഷണമായിരുന്നു ഇതെന്ന് പോലീസ് പറയുന്നു. 


ഇന്ദുവിന്റെ മരണം: ഒടുവില്‍ പരാതിക്കാരന്‍ പ്രതിയായി

Published on  30 Dec 2012
കോഴിക്കോട്: ഇന്ദുവിന്റെ മരണത്തില്‍ ഒന്നരവര്‍ഷത്തിനുശേഷം പരാതിക്കാരന്‍തന്നെ പ്രതിയായി മാറുകയായിരുന്നു. ട്രെയിനില്‍നിന്നുവീണുള്ള ഇന്ദുവിന്റെ മരണത്തില്‍ സഹയാത്രികനും അധ്യാപകനുമായ സുഭാഷിനെ ആദ്യദിനം മുതല്‍ പോലീസ് സംശയിച്ചിരുന്നു. കൊലപാതകം മുന്‍കൂട്ടി ആസൂത്രണം ചെയ്ത സുഭാഷ് മരണം ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാന്‍ തയ്യാറെടുപ്പ് നടത്തിയിരുന്നു.

2011 ഏപ്രില്‍ 24 നാണ് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിയായ ഇന്ദു മംഗലാപുരം എക്‌സ്പ്രസ്സിലെ ബി-1 എ.സി. കോച്ചില്‍നിന്ന് ആലുവപ്പുഴയില്‍ വീണ് മരിച്ചത്. 25 ന് രാവിലെ ട്രെയിന്‍ കോഴിക്കോട്ടെത്തിയ ഉടന്‍ സഹയാത്രികയെ കാണാനില്ലെന്ന് റെയില്‍വേ പോലീസ് സ്റ്റേഷനിലെത്തി സുഭാഷ് പരാതിപ്പെട്ടു. പരാതി സ്വീകരിച്ച കോഴിക്കോട് റെയില്‍വേ ആദ്യ മണിക്കൂറുകളില്‍ അലസത പ്രകടിപ്പിച്ചെങ്കിലും ഗൗരവം ബോധ്യപ്പെട്ടതോടെ അന്വേഷണം ഊര്‍ജിതമാക്കി. നാല് ദിവസത്തിനുശേഷം 28 ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ആലുവപ്പുഴയില്‍ ചെങ്ങമനാട് കണ്ടന്‍തുരുത്തില്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രെയിന്‍ കല്ലായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് ഇന്ദു ഒപ്പം ഇല്ലാത്തത് തിരിച്ചറിഞ്ഞതെന്നാണ് റെയില്‍വേ പോലീസ് സൂപ്രണ്ട് പി.കെ. അനിലിനോട് സുഭാഷ് ആദ്യം പറഞ്ഞത്. വിശദമായി ചോദ്യംചെയ്തപ്പോള്‍ ഈ മൊഴിമാറ്റി. എങ്കിലും സത്യം പറയിക്കാന്‍ റെയില്‍വേ പോലീസിനോ ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനോ കഴിഞ്ഞില്ല.

ഇന്ദുവുമായി വിവാഹം ഉറപ്പിച്ചിരുന്ന കൊട്ടാരക്കര കുളക്കട സ്വദേശി അഭിഷേകിന്റെ പേരില്‍ ഇതേ ട്രെയിനില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തത് സുഭാഷാണെന്നു കണ്ടെത്തി. അഭിഷേക് ഈ ട്രെയിനില്‍ യാത്രചെയ്തില്ലെങ്കിലും അദ്ദേഹത്തെ സംശയത്തിന്റെ നിഴലിലേക്ക് എത്തിക്കാന്‍ സുഭാഷിന് കഴിഞ്ഞു. റെയില്‍വേ പോലീസില്‍നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് സൂപ്രണ്ട് ഉണ്ണിരാജയിലേക്ക് എത്തിയപ്പോഴും കൗശല പൂര്‍വമാണ് സുഭാഷ് മൊഴിനല്‍കിയത്. നുണപരിശോധന പോലും സുഭാഷ് തന്ത്രപരമായി അതിജീവിച്ചു.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന്‍ അറസ്റ്റില്‍

Published on  29 Dec 2012
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷണ വിദ്യാര്‍ത്ഥി തിരുവനന്തപുരം കുമാരപുരം സ്വദേശി ഒ.കെ. ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. കേസില്‍ എന്‍.ഐ.ടിയിലെ അധ്യാപകനും തിരുവനന്തപുരം ബാലരാമപുരം സ്വദേശിയുമായ സുഭാഷിനെ പോലീസ് അറസ്റ്റു ചെയ്തു.

2011 ഏപ്രില്‍ 24 ന് രാത്രി മംഗലാപുരം എക്‌സ്പ്രസിലെ എസി കോച്ചില്‍ യാത്രചെയ്യവെയാണ് ഇന്ദുവിനെ കാണാതായത്. രണ്ടുദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട് തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷാണ് ഇന്ദുവിനെ കാണാതായ വിവരം പോലീസിനെ അറിയിച്ചത്.

കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യംചെയ്ത ശേഷമാണ് സുഭാഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാമുകിയായിരുന്ന ഇന്ദു മറ്റൊരു വിവാഹത്തിന് തയാറായതിന്റെ വിരോധത്താല്‍ സുഭാഷ് തന്ത്രപൂര്‍വം കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ വാരല്‍ തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണത് കണ്ടുവെന്നും അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

ഇന്ദു വീഴുന്നത് കണ്ടവരെ എസ്.പി. ചോദ്യം ചെയ്തു
Posted on: 08 May 2011


ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി 
തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകവിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ.ഇന്ദുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് ശനിയാഴ്ച അന്വേഷണമാരംഭിച്ചു. ഇന്ദു തീവണ്ടിയില്‍നിന്ന് പുഴയിലേക്കു വീഴുന്നത് കണ്ടുവെന്ന് നേരത്തേ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ടു പേരെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ നേരിട്ട് ചോദ്യം ചെയ്തു. തങ്ങളുടെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ മുഴുവന്‍ ക്രൈംബ്രാഞ്ചിന് റെയില്‍വേ പോലീസ് കൈമാറിയിട്ടുണ്ട്.

സംഭവംനടന്ന ദിവസം മംഗലാപുരം എക്‌സ്​പ്രസ് കടന്നുപോകുമ്പോള്‍ തങ്ങള്‍ പാലത്തിനു തൊട്ടുതാഴെയുള്ള കടവില്‍ ഇരിക്കുകയായിരുന്നു എന്നാണ് മണല്‍വാരല്‍ തൊഴിലാളികളായ രണ്ടുപേര്‍ മൊഴി നല്‍കിയിട്ടുള്ളത്. മണല്‍വാരല്‍ പിടിക്കാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ നിരീക്ഷണമുണ്ടോ എന്നറിയാനായിരുന്നു തീവണ്ടിയുടെ നേര്‍ക്കു നോക്കിയത്. തീവണ്ടിയുടെ മുന്നിലെ രണ്ടു ബോഗികളുടെയും പിന്നിലെ രണ്ടു ബോഗികളുടെയും എ.സി. കംപാര്‍ട്ട്‌മെന്റിന്റെയും വാതില്‍ തുറന്നുകിടക്കുകയായിരുന്നു.

തീവണ്ടി കടന്നുപോകുമ്പോള്‍ എ.സി. കംപാര്‍ട്ട്‌മെന്റില്‍ നിന്ന് എന്തോ താഴെ വീണു. പാലത്തിന്റെ ആറു കരിങ്കല്‍ തൂണുകളുള്ളതില്‍ ഒരെണ്ണത്തില്‍ തട്ടിയാണ് വീണത്. അപ്പോള്‍ ആ കംപാര്‍ട്ട്‌മെന്റിന്റെ വാതിലില്‍ ഷര്‍ട്ടും പാന്റ്‌സും ധരിച്ച ഉയരം കുറഞ്ഞ പുരുഷന്‍ നില്‍ക്കുന്നുണ്ടായിരുന്നു. വീണത് മനുഷ്യശരീരമാണെന്ന് അപ്പോള്‍ തങ്ങള്‍ക്കു മനസ്സിലായില്ലെന്നും പിന്നീട് വാര്‍ത്തകള്‍ കണ്ടപ്പോഴാണ് പിടികിട്ടിയതെന്നും സാക്ഷികള്‍ പറഞ്ഞു. ഭയം നിമിത്തം ആദ്യം വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. പിന്നീട് ധൈര്യം സംഭരിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നും അവര്‍ മൊഴി നല്‍കി.

സാക്ഷിമൊഴി ശരിയാണോ എന്നു പരിശോധിക്കാന്‍ ബുധനാഴ്ച ആലുവ പാലത്തിനു താഴെ റെയില്‍വേ പോലീസ് നിരീക്ഷണം നടത്തിയിരുന്നു. പുലര്‍ച്ചെ രണ്ടു മണിക്ക് മംഗലാപുരം എക്‌സ്​പ്രസ് കടന്നുപോകുമ്പോള്‍ പുഴയില്‍ വള്ളത്തിലിരുന്നായിരുന്നു നിരീക്ഷണം. തുറന്ന വാതിലും ആള്‍ നില്‍ക്കുന്നതും കാണാനായെങ്കിലും ആരെന്നു വ്യക്തമായി മനസ്സിലാക്കാനാവില്ലെന്ന് നിരീക്ഷണത്തില്‍ കണ്ടെത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ക്രൈംബ്രാഞ്ച് എസ്.പി. സാക്ഷികളെ ഒന്നു കൂടി ചോദ്യം ചെയ്തത്.

ഇന്ദുവിന്റെ മൃതദേഹത്തിന്റെ തലയിലും പുറത്തും കാണപ്പെട്ട മുറിവുകള്‍ മരണത്തിനു മുമ്പ് സംഭവിച്ചതാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ച് പരിശോധന തുടങ്ങിയിട്ടുണ്ട്. സാക്ഷിമൊഴിയില്‍ പറഞ്ഞതു പോലെ പാലത്തിന്റെ തൂണിലിടിച്ചാണ് ഇന്ദു പുഴയിലേക്കു വീണതെങ്കില്‍ അതുകൊണ്ട് മുറിവ് സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. ഇന്ദു ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചതാണെന്നും ഇത് ആത്മഹത്യയാവാമെന്നുമായിരുന്നു റെയില്‍വേ പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, തീവണ്ടിയില്‍ നിന്നു തള്ളിയിട്ടാലും മുങ്ങിമരിക്കാമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനുള്ള സാധ്യത തെളിയിക്കുന്ന എന്തെങ്കിലും കണ്ടെത്താനാവുമോ എന്നതില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്.

ഇന്ദുവിന്റെ മരണം: എന്‍.ഐ.ടി അധ്യാപകന് ഇനി നാര്‍ക്കോ പരിശോധന
Posted on: 14 Jul 2011


നുണപരിശോധന കഴിഞ്ഞു


കോഴിക്കോട്: ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് എന്‍.ഐ.ടി.യിലെ അധ്യാപകനായ സുഭാഷിനെ പോളിഗ്രാഫി പരിശോധനയ്ക്ക് വിധേയനാക്കി. ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുഭാഷിനെ നാര്‍ക്കോ പരിശോധനയ്ക്കും വിധേയനാക്കുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജ എഴുതിത്തയ്യാറാക്കി നല്‍കിയ ചോദ്യാവലികള്‍ ഉള്‍പ്പെടുത്തി തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പോളിഗ്രാഫ് അസി. ഡയറക്ടര്‍ ഡോ. പ്രദീപാണ് പരിശോധന നടത്തിയത്. എട്ട് മണിക്കൂറോളം നീണ്ട പരിശോധനയുടെ ഫലം രണ്ടാഴ്ചയ്ക്കകം പുറത്ത് വരുമെന്നാണ് അറിയുന്നത്. കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെയാണ് പരിശോധന നടന്നത്.

രണ്ട് പരിശോധനകള്‍ക്കും സുഭാഷ് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവവുമായി സുഭാഷിന് എന്തെങ്കിലും ബന്ധമുണ്ടെന്ന് തെളിയുന്ന കാര്യങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. ഇന്ദു ട്രെയിനില്‍നിന്ന് ആലുവപ്പുഴയിലേക്ക് വീഴുന്നത് കണ്ടെന്ന പൂഴിത്തൊഴിലാളികളുടെ മൊഴി വസ്തുതാപരമല്ലെന്ന നിഗമനത്തിലാണ് സംഘം.

അതേസമയം, ഇന്ദു ഉപയോഗിച്ച മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത എസ്.എം.എസ്. സന്ദേശങ്ങള്‍ മുഴുവന്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് സൈബര്‍ ഫോറന്‍സിക് സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പുത്തന്‍ മോഡലില്‍ ഉള്‍പ്പെടുന്ന ഈ ഫോണില്‍ ചില സന്ദേശങ്ങള്‍ തിരിച്ചെടുത്തെങ്കിലും പൂര്‍ണമായി എടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് സംഘത്തിന്റെ റിപ്പോര്‍ട്ട്.

ഇന്ദുവിന്റെ മരണം: തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ശ്രമം
Posted on: 12 May 2011


തിരുവനന്തപുരം: കോഴിക്കോട് എന്‍.ഐ.ടിയിലെ ഗവേഷകയായിരുന്ന ഒ.കെ.ഇന്ദുവിന്റെ മരണത്തിലേക്കു നയിച്ച തീവണ്ടിയാത്ര പുനഃസൃഷ്ടിക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി മംഗലാപുരം എക്‌സ്​പ്രസ്സില്‍ ഇന്ദു സഞ്ചരിച്ചിരുന്ന എ.സി. കംപാര്‍ട്ടുമെന്റിലുണ്ടായിരുന്ന തിരുവനന്തപുരത്തുകാരായ യാത്രക്കാരില്‍ ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ്.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

തീവണ്ടി യാത്രയെക്കുറിച്ച് സുഭാഷ് റെയില്‍വേ പോലീസിനു നല്‍കിയ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ളൂ. ഇത് അന്വേഷണ പുരോഗതിയെ ബാധിക്കുന്നുണ്ട്. ഈ കുരുക്കഴിക്കാനാണ് മറ്റു യാത്രക്കാരെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം ഇന്ദുവിന്റെ വീട്ടിലെത്തി അച്ഛന്‍ കൃഷ്ണന്‍ നായര്‍, അമ്മ ഓമനക്കുഞ്ഞമ്മ എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഇന്ദുവിന്റെ അയല്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ ആരാഞ്ഞു.

ഇന്ദുവിന്റെയും സഹയാത്രികനായിരുന്ന എന്‍.ഐ.ടി. അധ്യാപകന്‍ സുഭാഷിന്റെയും പശ്ചാത്തലം മനസ്സിലാക്കുന്നതിനായി ചില പ്രധാന രേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് മൊഴിയെടുത്തു
Posted on: 10 May 2011


തിരുവനന്തപുരം: തീവണ്ടിയാത്രയ്ക്കിടെ ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കോഴിക്കോട് എന്‍.ഐ.ടി. വിദ്യാര്‍ഥിനി ഒ.കെ. ഇന്ദുവിന്റെ അച്ഛനമ്മമാരില്‍ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. മകള്‍ ആത്മഹത്യ ചെയ്യാനുള്ള യാതൊരു സാഹചര്യവുമില്ലെന്ന മൊഴിയാണ് അവര്‍ നല്‍കിയത്.

ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നും അത് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടക്കുകയാണെന്നും ഇന്ദുവിന്റെ അച്ഛന്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. അമ്മ ഓമനക്കുഞ്ഞമ്മയും ഇതേ മൊഴിയാണ് നല്‍കിയതെന്നാണ് അറിവായിട്ടുള്ളത്. ഇന്ദുവിന്റെ പൂര്‍ണസമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. വിവാഹനിശ്ചയം ഉള്‍പ്പെടെ നടത്തിയത് മകളുടെ ഇഷ്ടപ്രകാരമാണ്. പിന്നെ എന്തിന് ഇന്ദു ആത്മഹത്യ ചെയ്യുമെന്ന ചോദ്യം അച്ഛനമ്മമാര്‍ ഉന്നയിച്ചു. വീട്ടില്‍ നിന്നും വളരെ സന്തോഷവതിയായി പോയ ഇന്ദു നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുന്നതെങ്ങനെയെന്നും അവര്‍ ചോദിച്ചു.
ഇന്ദുവിന് സുഭാഷിനെ ഇഷ്ടമാണെന്ന് ഒരിക്കല്‍ പ്പോലും പറഞ്ഞിട്ടില്ല. അങ്ങനെ അവള്‍ക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ഒരിക്കലും അതിന് എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്ന് അവള്‍ക്കറിയാം. എന്നാല്‍ അത്തരത്തില്‍ ഒരു കാര്യവും അവള്‍ ഉന്നയിച്ചിട്ടില്ല. ഇന്ദുവിനൊപ്പം യാത്ര ചെയ്തിരുന്ന സുഭാഷിനെ സംശയമുണ്ടെന്ന നിലയിലുള്ള മൊഴിയാണ് ഇന്ദുവിന്റെ അച്ഛനമ്മമാര്‍ നല്‍കിയത്. കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് എസ്.പി. പി.എന്‍.ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ദുവിന്റെ അച്ഛനമ്മമാരുടെ മൊഴിയെടുത്തത്.

ഇന്ദുവിന്റെ പ്രതിശ്രുത വരനായിരുന്ന അഭിഷേകിന്റെ മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിട്ടുണ്ട്. വൈകാതെ തന്നെ അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അവര്‍ പറഞ്ഞു. അഭിഷേകിന്റെ മൊഴിയെടുക്കുന്നതിലൂടെ കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. കേസന്വേഷണത്തിന് സഹായകമായ ഒട്ടേറെ തെളിവുകള്‍ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സമ്മതിക്കുന്നു. ഇന്ദുവിനെ ട്രെയിനില്‍ നിന്നും ആരോ തള്ളിയിട്ടതായുള്ള മൊഴിയും ചിലര്‍ നല്‍കിയിട്ടുണ്ട്. ഈ മൊഴി പരിശോധിക്കുന്നതിനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് ആരംഭിച്ചു.

ഇന്ദുവിന്റെ മരണം: ആലുവയില്‍ വീണ്ടും അന്വേഷണം
Posted on: 09 May 2011


ആലുവ: കോഴിക്കോട് എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഞായറാഴ്ചയും ആലുവയിലെത്തി അന്വേഷണം നടത്തി. ആലുവ റെയില്‍വേ പാലത്തിലും പരിസരത്തുമാണ് ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. ഇന്ദുവിന്റെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്ത എന്‍.ഐ.ടി അധ്യാപകനായ സുഭാഷിനെ ശനിയാഴ്ച ആലുവ പോലീസ് ക്ലബ്ബിലെത്തിച്ച് ചോദ്യം ചെയ്തതായും സൂചനയുണ്ട്. ഇന്ദു തീവണ്ടിയില്‍ നിന്ന് പുഴയിലേക്ക് വീഴുന്നത് കണ്ടുവെന്ന് നേരത്തെ റെയില്‍വേ പോലീസിന് മൊഴി നല്‍കിയിരുന്ന രണ്ട് മണല്‍ തൊഴിലാളികളെയാണ് അന്വേഷണത്തിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ എസ്.പി ചോദ്യം ചെയ്തത്. ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തിയ ആലുവ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും അന്വേഷണം തുടരുമെന്നാണ് അറിയുന്നത്.


ഇന്ദുവിന്റെ മരണം - മംഗളം വാര്‍ത്തകള്‍


നെഞ്ചില്‍ തള്ളി: പില്ലറില്‍ തലയിടിച്ച്‌ ഇന്ദു പുഴയില്‍ വീണു

mangalam malayalam online newspaper
തിരുവനന്തപുരം: കാമുകിയായ ഇന്ദുവിനെ വിട്ടുകൊടുക്കാനുളള മടിയായിരുന്നു എന്‍.ഐ.ടി അധ്യാപകനായ സുഭാഷിനെ കൊലപാതകിയാക്കിമാറ്റിയത്‌. രണ്ടുവര്‍ഷത്തോളം ഒരുമിച്ചു താമസിച്ച ഇന്ദുവിനെ വേര്‍പിരിഞ്ഞു ജീവിക്കാന്‍ ഒരു നിമിഷം പോലും സുഭാഷിന്‌ ആകുമായിരുന്നില്ല. ആ സ്‌നേഹമാണു കൊലയ്‌ക്ക് പ്രേരിപ്പിച്ചത്‌.
തന്റെ സ്‌നേഹം നിലനില്‍ക്കെത്തന്നെ ഇന്ദുവിന്റെ വിവാഹം വീട്ടുകാര്‍ നിശ്‌ചയിച്ചതു സുഭാഷിനു സഹിച്ചില്ല. വീട്ടുകാര്‍ വിവാഹത്തിനു സമ്മതിക്കില്ലെന്നു കണ്ടതിനെതുടര്‍ന്നായിരുന്നു കൊലപാതകത്തിന്‌ ആസൂത്രണം നടത്തിയത്‌. കോഴിക്കോട്‌ യാത്രയ്‌ക്കുളള ദിവസം രാവിലെ വിവാഹം ക്ഷണിക്കാന്‍ ഇന്ദു മാതാപിതാക്കളുമായി സുഭാഷിന്റെ ബാലരാമപുരത്തെ വീട്ടിലെത്തി. ഇതോടെ സുഭാഷിന്റെ പ്രതികാരം ജ്വലിച്ചു. ഇന്ദു വിവാഹത്തില്‍നിന്നു പിന്‍മാറില്ലെന്ന്‌ ഉറപ്പായതോടെ കോഴിക്കോടുളള സുഹൃത്തുക്കളെ കല്യാണത്തിനു ക്ഷണിക്കണമെന്നും അതിനു താനുംകൂടി വരാമെന്നും ഇന്ദുവിനെ പറഞ്ഞുവിശ്വസിപ്പിച്ചു.
തന്നെ രജിസ്‌റ്റര്‍ വിവാഹം ചെയ്യണമെന്ന്‌ ട്രെയിനില്‍വച്ച്‌ ഇന്ദുവിനോട്‌ പലവട്ടം ആവശ്യപ്പെട്ടു. വഴങ്ങില്ലെന്നു കണ്ടപ്പോള്‍ ലാപ്‌ടോപ്പിലും 50 സി.ഡികളിലുമുളള നൂറിലേറെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്നു സുഭാഷ്‌ ഭീഷണിപ്പെടുത്തി. ആ വേളയില്‍ ഇന്ദു സുഭാഷിനെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു.
തങ്ങളുടെ സംസാരം സഹയാത്രികര്‍ക്ക്‌ അസൗകര്യമാണെന്നു പറഞ്ഞ്‌ വാതിലിനടുത്തേക്ക്‌ തന്ത്രത്തില്‍ ഇന്ദുവിനെ സുഭാഷ്‌ ഷൂട്ടിക്കൊണ്ടുപോയി. അവിടെവച്ച്‌ വിവാഹാഭ്യര്‍ഥന വീണ്ടും നടത്തി. ഇന്ദു ഉറച്ച നിലപാടെടുത്തതോടെ നെഞ്ചില്‍ ശക്‌തമായി തളളി ആലുവാപ്പുഴയിലേക്ക്‌ തളളിയിടുകയായിരുന്നു. റെയില്‍വെ പാലത്തിലെ പില്ലറില്‍ തലയിടിച്ച്‌ വെളളത്തിലേക്കു വീണാണ്‌ ഇന്ദു മരണപ്പെട്ടത്‌.
കൊലപാതകത്തിനുശേഷം ലാപ്‌ടോപ്പിലുണ്ടായിരുന്ന ചിത്രങ്ങള്‍ സുഭാഷ്‌ മായ്‌ച്ചുകളഞ്ഞു.
സുഹൃത്തിനെ വിളിച്ച്‌ എന്‍.ഐ.ടിക്കു അടുത്തുളള വാടക വീട്ടില്‍നിന്ന്‌ ഇന്ദുവിന്റെ വസ്‌ത്രങ്ങളും മാറ്റി. ഇന്ദുവിന്റെ മുറിയിലുണ്ടായിരുന്ന ഡയറിയിലെ ചില പേജുകള്‍ മറ്റൊരു ഗവേഷകയെക്കൊണ്ട്‌ കീറിക്കളയിപ്പിച്ചു. ഫോറന്‍സിക്‌ ലാബിലെ പരിശോധനയില്‍ മൊബൈലില്‍നിന്നും ലാപ്‌ടോപ്പില്‍നിന്നും മായ്‌ച്ചുകളഞ്ഞ ചിത്രങ്ങളും വീഡിയോ സന്ദേശങ്ങളും വീണ്ടെടുക്കുകയായിരുന്നു.
ആലുവാപ്പാലത്തിനുമുകളില്‍ ട്രെയിനില്‍നിന്നു ഡമ്മിയിട്ടു പരിശോധന നടത്തി. ഐ.ജി. ബി.സന്ധ്യ, എസ്‌.പി. ഷംസു ഇല്ലിക്കല്‍, ഡിവൈ.എസ്‌.പിമാരായ പി.രഘു, പി. ഗോപകുമാരന്‍നായര്‍, സി.ഐ. പൃഥ്വിരാജ്‌, എസ്‌.ഐമാരായ പുരുഷോത്തമന്‍, സുധീഷ്‌, ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ്‌ കേസ്‌ തെളിയിച്ചത്‌.

ഇന്ദു കേസ്‌: ദുരൂഹത നീങ്ങിയത്‌ ഒന്നരവര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍

mangalam malayalam online newspaper
കോഴിക്കോട്‌: എന്‍.ഐ.ടി. ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നു തെളിയിക്കാന്‍ കേരള പോലീസിനുവേണ്ടി വന്നത്‌ ഒന്നരവര്‍ഷം. റെയില്‍വേ പോലീസും ക്രൈംബ്രാഞ്ച്‌ എസ്‌.പിയും അന്വേഷിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്‌ ഐ.ജി. സന്ധ്യയുടെ അന്വേഷണത്തിലാണ്‌. ഇന്ദുവിനെ കാമുകനും എന്‍.ഐ.ടി. അധ്യാപകനുമായ പ്രഫ. സുഭാഷ്‌ കൊലപ്പെടുത്തിയെന്നാണ്‌ അന്വേഷണത്തില്‍ വ്യക്‌തമായത്‌. തുടര്‍ന്നു ക്രൈംബ്രാഞ്ച്‌ സുഭാഷിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
2011 ഏപ്രില്‍ 24 നു സുഭാഷിനൊപ്പം തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്കുള്ള മംഗലാപുരം എക്‌സ്പ്രസിലെ യാത്രക്കിടെയാണ്‌ ഇന്ദുവിനെ കാണാതായത്‌. സുഭാഷാണു കോഴിക്കോട്‌ റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്‌. റെയില്‍വേ പോലീസ്‌ സൂപ്രണ്ട്‌ കെ.പി. അനില്‍, ഡെപ്യൂട്ടി സൂപ്രണ്ട്‌ സുനില്‍കുമാര്‍, ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്‌ എന്നിവരടങ്ങുന്ന 10 അംഗസംഘമായിരുന്നു കേസ്‌ അന്വേഷിച്ചത്‌. രണ്ടുദിവസത്തിനുശേഷം ആലുവ ചങ്ങമനാട്ട്‌ തുരുത്തിനുസമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ടു റെയില്‍വേ പോലീസ്‌ സുഭാഷിനെ സംശയിച്ചിരുന്നു. സുഭാഷിനെ കൂടുതല്‍ ചോദ്യം ചെയതപ്പോള്‍ ഇരുവരും പ്രണയത്തിലാണെന്നു വ്യക്‌തമായി. മറ്റൊരാളുമായി ഇന്ദുവിന്റെ വിവാഹം നിശ്‌ചയിച്ചിരുന്നു. ഇന്ദുവിനെ വിവാഹം കഴിക്കാനാവത്തതിനാല്‍ സുഭാഷ്‌ ട്രെയിനില്‍നിന്നു തള്ളിയിട്ടതാണോയെന്നാണു പോലീസ്‌ പ്രധാനമായും അന്വേഷിച്ചത്‌. സുഭാഷിനെ പിരിയേണ്ടതിന്റെ മാനസിക സംഘര്‍ഷം കാരണം ഇന്ദു ആത്മഹത്യ ചെയ്‌തതാണോയെന്നും സംശയിച്ചിരുന്നു.
യാത്രയ്‌ക്കിടെ ഇന്ദു സുഭാഷിനയച്ച മെസേജുകള്‍ ഇരുവരുടേയും ഫോണുകളില്‍നിന്നു സുഭാഷ്‌ മായ്‌ച്ചു കളഞ്ഞിരുന്നു. ഇന്ദുവിന്റെ ഡയറിയില്‍നിന്നു മൂന്നു മാസത്തെ കുറിപ്പുകള്‍ കാണാതായതും ദുരൂഹത വര്‍ധിപ്പിച്ചു. കൂടാതെ ആലുവയിലെ മണല്‍ തൊഴിലാളികളുടെ മൊഴിയും കൊലപാതക സാധ്യതയിലേക്കു അന്വേഷണസംഘത്തെ നയിച്ചു. ട്രെയിനില്‍നിന്നു ചാക്ക്‌ പോലുള്ള സാധനം താഴേക്കു വീണതു കണ്ടതായി രണ്ടു മണല്‍തൊഴിലാളികള്‍ പോലീസ്‌ മൊഴി നല്‍കിയിരുന്നു.
എ.സി കോച്ചിന്റെ വാതില്‍ക്കല്‍ ട്രൗസറും ഷര്‍ട്ടും ധരിച്ച പൊക്കം കുറഞ്ഞ മെലിഞ്ഞ ഒരാള്‍ നില്‍ക്കുന്നതു കണ്ടെതായും മണല്‍തൊഴിലാളികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുഭാഷിനെതിരേ തെളിവുകള്‍ ലഭിച്ചില്ല. നാര്‍ക്കോ അനാലിസിസിനു വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു ഇന്ദുവിന്റേത്‌ ആത്മഹത്യയാണെന്ന നിഗമനത്തില്‍ റെയില്‍വേ പോലീസ്‌ എത്തുകയായിരുന്നു. ഈ നിഗമനത്തില്‍ ദുരൂഹതയുണ്ടെന്ന്‌ ആരോപിച്ച്‌ ഇന്ദുവിന്റെ അച്‌ഛന്‍ കെ. കൃഷ്‌ണന്‍നായര്‍ ആഭ്യന്തരമന്ത്രിക്കു പരാതി നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണു കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്‌.
മേയ്‌ നാലിനാണു കേസ്‌ ക്രൈംബ്രാഞ്ചിനു കൈമാറിയത്‌. എസ്‌.പി. ഉണ്ണിരാജയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റെയില്‍വേ പോലീസ്‌ കണ്ടെത്തിയ നിഗമനങ്ങള്‍ക്കപ്പുറം കണ്ടെത്താന്‍ ഉണ്ണിരാജയ്‌ക്കു കഴിഞ്ഞിരുന്നില്ല. 15 മാസത്തെ അന്വേഷണത്തില്‍ ഇന്ദുവിന്റെ മരണം സംബന്ധിച്ചു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനോ ദുരൂഹത നീക്കാനോ അന്വേഷണസംഘത്തിനു സാധിക്കാഞ്ഞതിനെത്തുടര്‍ന്ന്‌ എസ്‌.പി. ഉണ്ണിരാജയെ മാറ്റാന്‍ ഹൈക്കോടതി ഉത്തരവിവിടുകയായിരുന്നു.
ഡി.ഐ.ജി റാങ്കില്‍ കുറയാത്ത പോലീസ്‌ ഉദ്യോസ്‌ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ്‌ അന്വേഷിക്കണമെന്നും മൂന്നു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നുമായിരുന്നു ജസ്‌റ്റിസ്‌ സതീശ്‌ ചന്ദ്രന്റെ ഉത്തരവ്‌. ഇതേത്തുടര്‍ന്ന്‌ ഓഗസ്‌റ്റിലാണു ക്രൈംബ്രാഞ്ച്‌ ഐ.ജി: ബി. സന്ധ്യയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്‌. കോഴിക്കോട്‌ എന്‍.ഐ.ടി.യിലെത്തി രണ്ടു തവണ അന്വേഷണ സംഘം തെളിവെടുത്തിരുന്നു. ഇന്ദുവിന്റെ സഹപാഠികളുള്‍പ്പെടെയുള്ള നിരവധി പേരില്‍ നിന്ന്‌ അന്വേഷണസംഘം മൊഴിയെടുത്തു.

ഇന്ദുവിന്റെ മരണം കൊലപാതകം: അധ്യാപകന്‍ അറസ്‌റ്റില്‍

തിരുവനന്തപുരം: കോഴിക്കോട്‌ എന്‍.ഐ.ടിയിലെ ഗവേഷക വിദ്യാര്‍ഥിനിയായിരുന്ന തിരുവനന്തപുരം കുമാരപുരം സ്വദേശിനി ഒ.കെ. ഇന്ദുവിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട്‌ ഇന്ദുവിനോടൊപ്പം ട്രെയിനില്‍ യാത്ര ചെയ്‌ത അടുത്ത സുഹൃത്തും എന്‍.ഐ.ടിയിലെ അസി. പ്രഫസറുമായ സുഭാഷിനെ ക്രൈംബ്രാഞ്ച്‌ അറസ്‌റ്റ് ചെയ്‌തു.
ട്രെയിന്‍ യാത്രയ്‌ക്കിടെ ഇന്ദുവിനെ ആലുവാപ്പുഴയിലേക്കു സുഭാഷ്‌ തളളിയിടുകയായിരുന്നുവെന്നു ക്രൈംബ്രാഞ്ച്‌ അറിയിച്ചു. 2011 ഏപ്രില്‍ 24ന്‌ തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ്‌ ഇന്ദുവിനെ കാണാതായത്‌. രണ്ടുവര്‍ഷംനീണ്ട പ്രണയത്തിനൊടുവില്‍ രജിസ്‌റ്റര്‍ വിവാഹം കഴിക്കണമെന്ന അഭ്യര്‍ഥന നിരസിച്ചതിനെതുടര്‍ന്ന്‌ ആലുവ റെയില്‍വേ പാലത്തിനുമുകളില്‍നിന്ന്‌ ഇന്ദുവിനെ തള്ളിയിടുകയായിരുന്നുവെന്നു സുഭാഷ്‌ ക്രൈംബ്രാഞ്ചിനോടു സമ്മതിച്ചു.
ആദ്യം സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ മരണം ആത്മഹത്യയാണെന്നു പറഞ്ഞ്‌ എഴുതിത്തളളിയിരുന്നു. പിന്നീട്‌ അന്വേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്ദുവിന്റെ അച്‌ഛന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെതുടര്‍ന്ന്‌ ക്രൈംബ്രാഞ്ച്‌ ഐ.ജി. ബി.സന്ധ്യയുടെ നേതൃത്വത്തില്‍ നടത്തിയ തുടര്‍രന്വേഷണത്തിലാണു മരണം കൊലപാതകമാണെന്ന്‌ കണ്ടെത്തിയത്‌.
താനുമായുളള സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്നു സുഭാഷ്‌ പലവട്ടം ഇന്ദുവിനെ ഭീഷണിപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. സുഭാഷിനെ ഇന്നു കോഴിക്കോട്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. തെളിവെടുപ്പിനായി കസ്‌റ്റഡിയില്‍ വാങ്ങും.
കൊട്ടാക്കര സ്വദേശി അഭിഷേകുമായി നിശ്‌ചയിച്ച വിവാഹത്തിനു കോഴിക്കോടുളള സുഹൃത്തുക്കളെയും അധ്യാപകരെയും ക്ഷണിക്കാനായിരുന്നു സുബാഷുമൊത്തുളള ഇന്ദുവിന്റെ യാത്ര. ഈ യാത്രയ്‌ക്ക് പദ്ധതിയിട്ടതു സുഭാഷായിരുന്നു. ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ പലവട്ടം ഈ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ ഇന്ദുവിനെ നിര്‍ബന്ധിച്ചു. വാക്കുതര്‍ക്കത്തിനിടെ ആലുവ പാലത്തിലെത്തിയപ്പോള്‍ ഇന്ദുവിനെ സുഭാഷ്‌ പുഴയിലേക്കു തള്ളിയിടുകയായിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍. തുടര്‍ന്ന്‌ ഒന്നുമറിയാത്തവനെപ്പോലെ കിടന്നുറങ്ങിയശേഷം രാവിലെ ആറരയോടെ കല്ലായിലെത്തിപ്പോള്‍ താന്‍ ഉണര്‍ന്നെന്നും അപ്പോള്‍ ഇന്ദുവിനെ കാണാനില്ലെന്നും കാട്ടി സുഭാഷ്‌ കോഴിക്കോട്‌ റെയില്‍വേ പോലീസിനു പരാതി നല്‍കി. രണ്ടുദിവസത്തിനുശേഷം ആലുവ ചെങ്ങമനാട്ട്‌ തുരുത്തിനു സമീപം ഇന്ദുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
എന്നാല്‍ യാത്രയ്‌ക്ക് 30 ദിവസം മുന്‍പ്‌ സുഭാഷ്‌ ട്രെയില്‍വേ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്‌തിരുന്നതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തി. മൂന്നാംക്ലാസ്‌ എ.സിയില്‍ സിംഗിള്‍ സീറ്റുള്ള സൈഡ്‌ ബര്‍ത്ത്‌ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നുവെന്നും പലവട്ടം ഇന്ദു പൊട്ടിക്കരഞ്ഞുവെന്നും സഹയാത്രികര്‍ പോലീസിനു മൊഴിനല്‍കി. മാത്രമല്ല, പുലര്‍ച്ചെ 5.30ന്‌ ഇന്ദുവിന്റെ ബര്‍ത്ത്‌ രണ്ടായി മടക്കിവച്ചിരുന്നതായി കണ്ടതായുളള സഹയാത്രികരുടെ മൊഴിയാണ്‌ സുഭാഷിന്‌ വിനയായത്‌. ഇവരുടെ അടുത്ത ബര്‍ത്തിലുണ്ടായിരുന്ന കോഴിക്കോട്‌ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനിയാണു ശക്‌തമായ മൊഴികള്‍ നല്‍കിയത്‌.
ശാസ്‌ത്രീയാടിസ്‌ഥാനത്തിലുളള ചോദ്യം ചെയ്യലിനൊടുവിലാണു സുഭാഷ്‌ സത്യം തുറന്നുപറഞ്ഞത്‌. കോഴിക്കോട്‌ സബ്രജിസ്‌ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം സിക്കിമിലേക്ക്‌ വിനോദയാത്ര പോകാനാണ്‌ താന്‍ ലക്ഷ്യമിട്ടതെന്നും ഇതു നടക്കാതെ വരുമെന്നു കണ്ടപ്പോഴാണ്‌ തളളിയിട്ടു കൊലപ്പെടുത്തിയതെന്ന്‌ സുഭാഷ്‌ ക്രൈംബ്രാഞ്ചിനോടു പറഞ്ഞു.



ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)