അപ്പോള്‍,എന്താണ്സാര്‍, മിതവാദം? / ബാബര്‍, തേജസ് ദൈവാരിക, ആഗസ്റ്റ്
പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് ബ്രിഗേഡ് എന്ന് എന്‍. ഡി. എഫുകാരെ മുസ്്ലിംസമൂഹത്തിന്റെ പ്രതീക്ഷയായ ഒരു യുവ ബുദ്ധിജീവി വിശേഷിപ്പിക്കുകയും, മുസ്്ലിം യുവത കോഴിക്കോട് കടപ്പുറത്തു സമ്മേളിച്ച് ആണവകരാര്‍, ഹിന്ദുത്വഫാഷിസം, ആഗോളതാപനം, ജോര്‍ജ് ബുഷ് തുടങ്ങിയ മാരകവിപത്തുകളെക്കാള്‍ അപകടകരം പ്രബോധിത സമൂഹത്തെ പ്രകോപിപ്പിക്കുന്ന തീവ്രവാദമാണെന്നു മൂന്നു പ്രാവശ്യം ചൊല്ലുകയും ചെയ്തതോടെ കേരളം സമാധാനത്തിന്റെ പാതയില്‍ പൂര്‍വാധികം ഉത്സാഹത്തോടെ സഞ്ചരിക്കുകയായിരുന്നുവെന്ന കാര്യം മാന്യവായനക്കാര്‍ക്കറിയാമല്ലോ. പ്രൈവറ്റ് ബ്രിഗേഡിനെ മാറ്റി സ്വയം തന്നെ ലീഗ് നേതാക്കളുടെ കുശിനിക്കാരായി മാറിയതോടെ മതിയായ കാലറി, കൃത്യമായ അളവില്‍ യുക്തമായ സമയത്ത് സമുദായത്തിനു ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നുള്ളതും എടുത്തുപറയേണ്ട കാര്യമാണ്.
മൂലധനം, കമ്മ്യൂണിസ്റ് മാനിഫെസ്റോ, എയ്റ്റീന്‍ത് ബ്രുമേര്‍ ഓഫ് ലൂയി ബോണപ്പാര്‍ട്ട് തുടങ്ങിയ വിധ്വംസകകൃതികള്‍ക്കു ശേഷം മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ കൊണ്ടുവന്ന ഏഴാംക്ളാസ് സാമൂഹ്യശാസ്ത്രം പിന്‍വലിക്കുന്നതിനുവേണ്ടി ചരിത്രപ്രസിദ്ധമായ സമരം നടത്തുന്ന സമിതിയിലും പുസ്തകത്തില്‍ ഭേദഗതി നടത്തിയാല്‍ മതി എന്ന തിരുത്തല്‍വാദപരമായ സമീപനമുള്ള വിദഗ്ധ സമിതിയിലും പങ്കെടുത്ത് ഒരേയവസരം മുസ്്ലിം പോരാട്ടത്തെയും ബഹുസ്വരസമൂഹത്തെയും സുഖിപ്പിച്ചുനിര്‍ത്തുന്ന സാഹസികമായ പ്രവര്‍ത്തനവും ഇത്തരം സമാധാനപരവും സര്‍ഗാന്മുഖവുമായ നീക്കങ്ങള്‍ക്കു വലിയ പ്രോത്സാഹനമായിരുന്നു . എന്‍.ഡി.എഫുകാരാണെങ്കില്‍ ഈ ശാന്തിപര്‍വത്തിന്റെ രചയിതാക്കള്‍ നീതിയും നിഷ്പക്ഷതയും പാലിക്കുമെന്ന പ്രതീക്ഷയില്‍ കൃതാര്‍ഥരായി നില്‍ക്കുകയും മലബാര്‍ അവഗണനയ്ക്കെതിരേ അവരുടെ കുട്ടികള്‍ ചില പ്രക്ഷോഭപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. ഡി. ഡി.ഇ. ഓഫിസില്‍ കയറി കസാല മറിച്ചിടുകയും ഫയലുകള്‍ വാരിവലിച്ചിടുകയും ചെയ്യുകയെന്ന സമരരീതി അവര്‍ തീവ്രവാദ പുസ്തകം നോക്കി പകര്‍ത്തിയതായിരുന്നില്ല. ജനാധിപത്യപരവും പ്രബോധിതസമൂഹത്തെ ഒട്ടും പ്രകോപിപ്പിക്കാത്തതും ദശാബ്ദങ്ങളിലൂടെ പരിപൂര്‍ണമാക്കപ്പെട്ടതും എസ.്എഫ്.ഐ, ഡി.വൈ.എഫ്.ഐ. തുടങ്ങിയ വിപ്ളവസംഘടനകള്‍ മാസം തോറും നടത്തിവരുന്നതുമായ ഒരു സമരരീതി. എന്നാല്‍ കാംപസ് ഫ്രണ്ടുകാര്‍ക്കൊണ്േടാ ലോകം തിരിയുന്നു! മാതൃഭൂമി, ചന്ദ്രിക, ദേശാഭിമാനി തുടങ്ങിയ നിഷ്പക്ഷ പത്രങ്ങള്‍ മാത്രമല്ല, കണ്ടുനില്‍ക്കാതെ ഇടപെടുന്ന സത്യസാക്ഷികള്‍ വരെ അതിനെതിരേ ആഞ്ഞടിച്ചു. ചിലര്‍ അഴിഞ്ഞാട്ടത്തെക്കുറിച്ച് പരമ്പര എഴുതിയില്ലെന്നേയുള്ളൂ. മാതൃഭൂമി ഫയല്‍ വലിച്ചെറിയുന്ന കാട്ടുരീതി അഫ്ഗാനിസ്താനില്‍ നിന്നു നേരിട്ടിറക്കുമതി ചെയ്ത രാജ്യദ്രോഹപരമായ ഒരു നടപടിയായി പരിഹസിച്ചപ്പോള്‍ ചന്ദ്രിക പുതുപ്പാടി ചുരത്തിനപ്പുറത്തും ഇപ്പുറത്തും നിന്നും ചുരമാന്തി അക്രമാസക്തമായ ഇത്തരം പ്രവര്‍ത്തിനെതിരേ പല ഫോണ്ട് സൈസുകളിലും പരിഹാസവും വിമര്‍ശനവും നിരത്തി. ചില്ലറ നസീബ് കാംപസ് ഫ്രണ്ടുകാര്‍ക്കുമുണ്ടല്ലോ. അതിനാല്‍ യൂത്ത് ലീഗിന്റെ അധ്യക്ഷന്‍ അതിനെതിരേ സംസ്ഥാനാന്തര ഗോളാന്തരയാത്ര നടത്തിയില്ല. ഡോ. എം.കെ. മുനീര്‍ ഫയലുകളുടെ സ്ഥാനഭ്രംശത്തിനെതിരേ സംഘഗാനം പാടാതിരുന്നതും അവര്‍ക്കു വലിയൊരു ആശ്വാസമായിട്ടുണ്െടന്ന് ഉപശാലാ വൃത്തങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.
ഇതിനിടെ ദുരന്തങ്ങള്‍ ചിലതുണ്ടായി. കാംപസ് ഫ്രണ്ടുകാരുടെ പോസ്റ്റര്‍ ഒട്ടിച്ചു എന്ന കുറ്റത്തിന് ഇരിട്ടിയിലെ സൈനുദ്ദീന്‍ എന്ന യുവാവിനെ സി.പി.എമ്മുകാര്‍ വെട്ടിക്കൊന്നു; കേരളത്തെ പിടിച്ചുകുലുക്കേണ്ട കിരാതമായ കൊല. പണ്ടു കണ്ണൂര്‍ ജില്ലയില്‍ത്തന്നെ ഒരു ആര്‍.എസ്.എസുകാരന്‍ കൊല്ലപ്പെട്ടപ്പോള്‍ മുസ്്ലിംസമുദായ നേതൃത്വം ഒഴുക്കിയ കണ്ണീര്‍ കാരണം വളപട്ടണം പുഴ തന്നെ നിറഞ്ഞൊഴുകിയിരുന്നു. പാണക്കാട്ട് നിന്ന് തങ്ങന്‍മാര്‍, മേരിക്കുന്നില്‍ നിന്ന് അമീറുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മൌലവിമാര്‍, മുസ്്ലിയാന്‍മാര്‍ എന്നിവരൊക്കെ മതപരിവര്‍ത്തന സാധ്യതയുള്ള പ്രബോധിത സമുദായത്തിലെ ഒരു പ്രതിനിധി അകാലചരമമടഞ്ഞതില്‍ സങ്കടപ്പെട്ടു. പരലോകത്ത് അയാള്‍ക്കു പാപമോക്ഷത്തിനും ദൈവികസംതൃപ്തിക്കും വേണ്ടി കൂട്ടമായി പ്രാര്‍ഥിച്ചു. അതൊരു വികാരപ്രകടനം ആയിരിക്കുമെന്നു കുറ്റപ്പെടുത്താന്‍ വെമ്പിനില്‍ക്കുന്നവരെ മൌനികളാക്കിക്കൊണ്ടു പിന്നീട് തിരൂരില്‍ ഒരു ആര്‍.എസ്.എസുകാരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ സമാധാനത്തിന്റെ വെള്ളപ്രാക്കളിലൊരാള്‍ പോയി അയാളുടെ ഭാര്യയെ ദുഃഖം അറിയിക്കുകയും ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും മണിപ്രവാളം രചിക്കുകയും ചെയ്തു. അപ്പോള്‍ പ്രബോധന സമുദായത്തില്‍ ഒരു യുവാവ് കൊലചെയ്യപ്പെടുമ്പോള്‍ സാന്ത്വനത്തിന്റെ ഗംഗാപ്രവാഹവുമായി നേതൃനിര ഇരിട്ടിയിലെ വിളക്കോട് ഗ്രാമത്തിലെത്തുമെന്ന് 'തീവ്രവാദിവിഭാഗം' കരുതിയതാണ്. കാര്യങ്ങള്‍ നേരെ വാ നേരെ പോ മട്ടുകാര്‍ക്ക് വിവേകമുണ്േടാ? ആറ്റിയും കുറുക്കിയും ഹോമിയോ മരുന്നുപോലെ അവസാന തന്മാത്രയാകുന്നതുവരെ വിശ്ളേഷണം ചെയ്തുമാണ് വിവേകശാലികള്‍ പ്രവര്‍ത്തിക്കുക. കഥയിലെ ചാണകം ചാടിയ പണിക്കരെപ്പോലെ എന്തുമാലോചിച്ചേ അവര്‍ ചെയ്യൂ. മഹല്ല് തിരഞ്ഞെടുപ്പ് തൊട്ട് ലോകസഭാ തിരഞ്ഞെടുപ്പു വരെ അതാണു രീതി. അതില്‍ അനീതിയും പക്ഷപാതവും കാണുന്ന തല്ലുപാര്‍ട്ടികള്‍ക്ക് കൃത്യമായ ലോകവീക്ഷണവും ദൌത്യബോധവും ഇല്ലെന്നു പരിതപിക്കാനേ പറ്റൂ.
നോക്കൂ, അവരുടെ വിവേകവും പ്രത്യുല്‍പ്പന്നമതിത്വവും! മലബാര്‍ മേഖലയില്‍ പത്താംതരം ജയിച്ച കുട്ടികള്‍ പ്ളസ്വണ്ണിന് സീറ്റില്ലാതെ മരം കേറിയും മീന്‍പിടിച്ചും മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തും നടക്കുമ്പോള്‍ പാലായിലെ നായരും നസ്രാണിയും സീറ്റ് വേണോ സീറ്റ് എന്നു ചോദിക്കുന്ന അവഗണനയ്ക്കെതിരേ അവര്‍ ഒന്നിച്ചുകൂടി.സംസ്ഥാനമൊന്നാകെ കാട്ടുതീ പോലെ (സോറി, മന്ദമാരുതന്‍ പോലെ) വ്യാപിക്കുന്ന ഒരു സമരപ്രഖ്യാപനവുമായിട്ടാണ് മുസ്്ലിംലീഗും അവരുടെ പോഷകസംഘടനകളും പോഷകസംഘടനകളാവാന്‍ ചലാനടച്ച് കാത്തിരിക്കുന്നവരും പിരിഞ്ഞത്. മുതിര്‍ന്നവരുടെ ഇച്ഛാശക്തി കണ്ട് പ്ളസ് വണ്‍ വിദ്യാര്‍ഥികള്‍ സങ്കടപ്പെട്ടു കാണും. സീറ്റില്ലാത്ത കാരണം മൊബൈല്‍ ഫോണില്‍ സംസാരിച്ചും മോട്ടോര്‍ ബൈക്കില്‍ ഫുള്‍ടാങ്കടിച്ച് ഓടിച്ചും സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പണിക്ക് പകരം പഴയതോ പുതിയതോ ആയ പെഡഗോജി പഠിക്കേണ്ടിവരുമായിരുന്നു അവര്‍. എന്നാല്‍ അതിനിടക്കല്ലേ, മാര്‍ക്സിസ്റ് ഒളിയജണ്ട പാട്ടബാക്കി പോലെ വന്നുകയറിയത്; മലബാര്‍ അവഗണനയ്ക്കെതിരേയുള്ള സമരത്തിന്റെ അപകടം ചില ബുദ്ധിശാലികള്‍ തിരിച്ചറിഞ്ഞത്. വഖ്ഫ് ഭൂമികള്‍ അന്യാധീനപ്പെട്ടതിനെതിരേ നയിക്കുന്ന സമരം പോലെ, അത് സ്വന്തം തലയില്‍ത്തന്നെയാണ് വന്നുപതിക്കുക എന്ന വിവേകം വൈകിയുദിച്ചത്. സി.എച്ച്. മുഹമ്മദ്കോയ തൊട്ട് ഇ. ടി. മുഹമ്മദ് ബഷീര്‍ വരെയുള്ളവര്‍ വിദ്യാഭ്യാസവകുപ്പ് ഭരിച്ച മഹാരഥന്‍മാരില്‍ പെടും. പി. ജെ. ജോസഫിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ക്കും ചെയ്യാന്‍ പറ്റുമായിരുന്നില്ലേ എന്നു ചോദിക്കുന്ന പിള്ളേരാണ് വളര്‍ന്നുവന്നിരിക്കുന്നത്. ഏഴാം ക്ളാസ് പുസ്തകമാണെങ്കില്‍ ക്ളസ്റര്‍ ബോംബ് പോലെ പൊട്ടിയും പൊട്ടാതെയും നില്‍ക്കുന്ന ഒന്ന്.
അതിനാല്‍ യൂത്ത് ലീഗും എം.എസ്.എഫും തെരുവിലിറങ്ങിയതില്‍ കുറ്റം പറയാനില്ല. എത്രയും മര്യാദയോടെയാണ് അവര്‍ തീക്കുണ്ഡങ്ങളിലേക്ക് പുസ്തകങ്ങള്‍ എറിഞ്ഞത്. തീ കത്തിപ്പിടിച്ചപ്പോള്‍ ചിലര്‍ ആവേശത്താല്‍ സിനിമാറ്റിക് ഡാന്‍സ് നടത്തിയെന്നതിലും ബഹുസ്വര സമൂഹത്തെ രോഷം കൊള്ളിക്കുന്നതൊന്നുമില്ല. റിയാലിറ്റി ഷോയില്‍ വരെ പങ്കെടുക്കാന്‍ കെല്‍പ്പും ശേഷിയും പ്രതിഭാവിലാസവുമുള്ള പുതിയാപ്പിളമാര്‍ പാര്‍ട്ടി നേതൃതലത്തില്‍ തന്നെ ധാരാളമുണ്ട്. അത്തരം ദഹനങ്ങള്‍ പ്രാകൃത മതാവേശമാണെന്ന് എതിരാളികള്‍ പറയും, അതെന്തിന് ഗൌനിക്കണം! കല്‍പ്പകഞ്ചേരിയില്‍ ക്ളസ്റര്‍ മീറ്റിങില്‍ എത്തിയ അധ്യാപകനെ എത്ര തന്മയത്വത്തോടെയാണ് സര്‍}ഞങ്ങള്‍ കൈകാര്യം ചെയ്തത്! ആദ്യം ചെറുകല്ലുകള്‍ കൊണ്ട് എറിഞ്ഞപ്പോള്‍ അവിടെ നില്‍ക്കുന്നതിനു പകരം അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നെ അയാളെ വളഞ്ഞുപിടിച്ചു പാഠപുസ്തകത്തിലെ തെറ്റുകള്‍ പഠിപ്പിച്ചുകൊടുക്കാന്‍ മതിയാവുന്ന ബലപ്രയോഗം നടത്തി. ഇത് പോലിസ് മാന്വല്‍ വരെ അംഗീകരിക്കുന്നതാണ്. വാലില്ലാപ്പുഴയിലെ കൊല്ലപ്പെട്ട അധ്യാപകനെ തങ്ങള്‍ക്കുവേണമെങ്കില്‍ മടവാള്‍ കൊണ്ട് വെട്ടിയോ ബോംബെറിഞ്ഞോ കൊല്ലാമായിരുന്നു. ഉസ്താദുമാരെ ബഹുമാനിക്കുന്ന കൂട്ടത്തിലായതിനാല്‍ വളഞ്ഞിട്ട് സമരലക്ഷ്യങ്ങള്‍ അയാളെ ധരിപ്പിക്കുകയായിരുന്നു. പത്തുവയസ്സു കഴിഞ്ഞാല്‍ പഠിപ്പിക്കുന്നതിന് അടിയാവാമെന്നു കര്‍മകാസ്ത്രം തന്നെ പറയുന്നുണ്ട്. അടി മുഖത്താവരുതെന്നേയുള്ളു. പോസ്റ്റ്മാര്‍ട്ടം റിപോര്‍ട്ടില്‍ അടിയേറ്റാണ് മരണം എന്നൊക്കെ എഴുതിയെന്നിരിക്കും. രാഷ്ട്രീയപ്രചോദിതമായി എഴുതുന്ന അത്തരം രേഖകള്‍ സമാധാനപരമായ പ്രക്ഷോഭത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ മാര്‍ക്സിസ്റ്റുകള്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ്. പാഠപുസ്തകം കുട്ടികള്‍ പഠിച്ചിരുന്നുവെങ്കില്‍ അതിനേക്കാള്‍ വലുതാവുമായിരുന്നു അനര്‍ഥം. ചാന്നാര്‍ ലഹള തൊട്ട് ദലിത് പീഡനം വരെ പഠിച്ചാലുണ്ടാവുന്ന സാമൂഹികവിപ്ളവം നാല് പുസ്തകം കത്തിച്ചും വിദ്യാഭ്യാസവകുപ്പിന്റെ ആപ്പീസുകളില്‍ അഴിഞ്ഞാടിയും അധ്യാപകരെ കല്ലെറിഞ്ഞും അടിച്ചുകൊന്നും പരിഹരിക്കാമെങ്കില്‍ അതിലെന്താണ് കുഴപ്പം? അതുകൊണ്ടാണ് ഏകോപന സമിതി യോഗങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങളൊന്നും അതൊരു വിഷയമാക്കാത്തത്; അതിനെ അഴിഞ്ഞാട്ടമോ തീവ്രവാദമോ ആലുവാ തുരുത്തിലെ ആയുധപരിശീലനമോ താലിബാനിസമോ മാഫിയാപ്രവര്‍ത്തനമോ ആയി വിശേഷിപ്പിക്കാഞ്ഞത്.
അപ്പോള്‍, ഇതിനകം തീവ്രവാദത്തിനെതിരേ പാസാക്കിയ പ്രമേയങ്ങളും വാഗ്ധോരണികളും? ആരു ചെയ്യുന്നു എന്നതാണു കാര്യം, എന്തു ചെയ്യുന്നുവെന്നതല്ല. ഇതറിയാത്ത പൊട്ടന്മാരാണല്ലോ തമ്പുരാനേ, ഇപ്പോഴും ജീവിക്കുന്നത്!
അവസാന ചിരി : മലപ്പുറത്ത് എം.എസ്.എഫുകാര്‍ പുസ്തകം കത്തിച്ചത് ധിക്കാരമെന്നു സാഹിത്യകാരനായ എം.എന്‍. കാരശ്ശേരി. പക്ഷേ, എം.എസ്.എഫുകാര്‍ അങ്ങനെ ചെയ്യാനിടയില്ലെന്നും അത് സംഘടനയില്‍ നുഴഞ്ഞുകയറിയ തീവ്രവാദികളായിരിക്കുമെന്നും കാരശ്ശേരി. യഥാര്‍ഥ കാരശ്ശേരി എഴുന്നേറ്റുനില്‍ക്കുമോ?
Saturday, August 2, 2008
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment