Thursday, January 29, 2009

ലാവലിന്‍ ഉത്തരം തേടുന്ന ചോദ്യം

28 Jan, 2009
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ 
കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 

കാഴ്‌ചയ്‌ക്കപ്പുറം........... 
ടി.വി.ആര്‍. ഷേണായ്‌ 

''കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, 
കേന്ദ്രത്തിന്‌ ഒന്നിപ്പിക്കാനാവാതെ.....'' 
ഈ വരികള്‍ ഡബ്ല്യു.ബി. യേറ്റ്‌സിന്റെ 'രണ്ടാം വരവി'ല്‍നിന്നു ള്ളതാണ്‌. ഇത്തവണ റിപ്പബ്ലിക്‌ ദിനത്തിന്റെ തലേന്ന്‌ ഈ വരികള്‍ കൂടുതല്‍ പ്രവചനാത്മകത കൈവരിച്ചു. 
ഇന്ത്യയിലെ മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഇന്നത്തെ അവസ്ഥ നോക്കുക. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി ആസ്‌പത്രിക്കിടക്കയിലാണ്‌. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനാവാതെ നമ്മള്‍ റിപ്പബ്ലിക്‌ദിനമാഘോഷിച്ചു. ബി.ജെ.പി. വൈസ്‌ പ്രസിഡന്റും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ കല്യാണ്‍സിങ്‌ പാര്‍ട്ടി വിട്ടു. മുമ്പ്‌ ശത്രുവും പിന്നീട്‌ മിത്രവും അതുകഴിഞ്ഞ്‌ എതിരാളിയുമൊക്കെയായി മാറിമറിഞ്ഞ മുലായം സിങ്‌ യാദവിന്റെ പാളയത്തിലാണ്‌ അദ്ദേഹമിപ്പോള്‍. സി.പി.എമ്മിന്റെ കാര്യത്തിലാകട്ടെ തങ്ങളുടെ കോട്ടകളിലൊന്നായ കേരളത്തില്‍നിന്നാണ്‌ പ്രതിസന്ധി തുടങ്ങുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയഭാവി നിലനിര്‍ത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ്‌ മാര്‍ക്‌സിസ്റ്റുകാര്‍. 
15-ാമത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള പ്രഖ്യാപനം ആറാഴ്‌ചയ്‌ക്കകം ഉണ്ടാകും. രാജ്യത്തെ മൂന്നു വലിയ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പു നേരിടാന്‍ ഏതെങ്കിലും വിധത്തില്‍ സജ്ജമാണോ എന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം. അഥവാ അവര്‍ ജയിച്ചാല്‍ എന്തു സംഭവിക്കും? നല്ല ഭരണത്തെക്കുറിച്ച്‌ എന്തെങ്കിലും പ്രതീക്ഷ ഇപ്പോഴുണ്ടോ? അല്ലെങ്കില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാവുമോ കാര്യങ്ങള്‍? 
'കാര്യങ്ങളെല്ലാം പതിവുപോലെ' എന്നതിന്‌ ഇന്ത്യയില്‍ എന്താണ്‌ അര്‍ഥം? അതിനുള്ള ഉത്തരമാണ്‌ എസ്‌.എന്‍.സി. ലാവലിന്‍ വിവാദം. നമ്മുടെ രാജ്യത്ത്‌ സംഗതികള്‍ എങ്ങനെ നടക്കുന്നു, അല്ലെങ്കില്‍ നടക്കുന്നില്ല എന്നതിന്റെ നേര്‍ ചിത്രമാണത്‌. 
കേരളത്തിനു പുറത്തുള്ളവര്‍ എസ്‌.എന്‍.സി. ലാവലിനെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടാവില്ല. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ആ കേസിലുള്‍പ്പെട്ടതുകൊണ്ട്‌ കേരളത്തിലുള്ളവര്‍ക്ക്‌ ആ പേര്‌ സുപരിചിതമായിരിക്കും. പിണറായി പ്രതിയാണെന്ന്‌ കേസന്വേഷിക്കുന്ന സി.ബി.ഐ. പറയുന്നു. 
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായാണ്‌ കനേഡിയന്‍ കമ്പനിയായ എസ്‌.എന്‍.സി. ലാവലിനു കരാര്‍ നല്‌കിയത്‌. 1996 മുതല്‍ 98 വരെ കേരളം ഭരിച്ച നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ലാവലിനു വഴിവിട്ട സഹായം ചെയ്‌തെന്നാണ്‌ ആരോപണം. സി.ബി.ഐ. അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നു. 
എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന സി.ബി.ഐ. ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ്‌ സി.പി.എം. കുറ്റപ്പെടുത്തുന്നത്‌. സ്വന്തം ദുഷ്‌ചെയ്‌തികള്‍ ഒടുവില്‍ പിണറായിയെ തിരിഞ്ഞുകുത്തിയതിനു തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ ഇരുപക്ഷത്തിനും പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കാന്‍ ഈ വിഷയം വലിയ അവസരമാണ്‌ ഒരുക്കുന്നത്‌. 
ഒരു നിര്‍ദേശം: ലാവലിന്‍ കേസില്‍ പിണറായിയുടെ പങ്കാളിത്തം എന്ത്‌; അദ്ദേഹത്തെ അതിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കുമോ തുടങ്ങിയ കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിനിര്‍ത്താം. അതിനു പകരം ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളെക്കുറിച്ച്‌ വിശദമായി പരിശോധിക്കാം. 
ഒന്നാമത്തെ കാര്യം, നമ്മള്‍ ചെലവിടുന്ന തുകയ്‌ക്കനുസരിച്ച്‌ നമുക്ക്‌ തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ മൊത്തം ഉത്‌പാദന ശേഷി 115 മെഗാവാട്ടാണ്‌. ശേഷി ഉയര്‍ത്താനുള്ള പ്രവൃത്തിക്കായി 374 കോടി രൂപയാണ്‌ ചെലവിട്ടത്‌. 
'പ്രവൃത്തി'കള്‍ക്കു ശേഷം ഒരു മെഗാവാട്ട്‌ പോലും അധികം ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അറിയുന്നത്‌. 374 കോടി രൂപയ്‌ക്കു പകരം ഇന്ത്യയിലെ നികുതിദായകര്‍ക്ക്‌ എന്താണ്‌ ലഭിക്കുന്നത്‌?
പിണറായി വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്നതാണ്‌ ഒരു ചോദ്യം. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ്‌ കൈകാര്യം ചെയ്‌ത ജി. കാര്‍ത്തികേയനാണ്‌ ലാവലിനുമായി കരാറൊപ്പിട്ടതെന്ന സി.പി.എമ്മിന്റെ ആരോപണം മറ്റൊന്ന്‌. എന്നാല്‍ ഇവ രണ്ടുമല്ല യഥാര്‍ഥ പ്രശ്‌നങ്ങളെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഫലം കാണാന്‍ കഴിയാത്ത ഒരു കാര്യത്തിനുവേണ്ടി ഖജനാവില്‍നിന്ന്‌ കോടികള്‍ ഒഴുക്കിയെന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. 
ഇനി രണ്ടാമത്തെ കാര്യം. സര്‍ക്കാറുമായുള്ള കരാറുകളില്‍ എന്തിനാണ്‌ എപ്പോഴും അനുബന്ധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്‌? 1996 ഒക്ടോബറില്‍ പിണറായി വിജയന്റെയും അന്നത്തെ മുഖ്യമന്ത്രി നായനാരുടെയും നേതൃത്വത്തിലുള്ള സംഘം എസ്‌.എന്‍.സി. ലാവലിനുമായി പുനര്‍ ചര്‍ച്ചകള്‍ക്കായി കാനഡ സന്ദര്‍ശിച്ചു. പുതിയ കരാറിലെ ഒരിനത്തെക്കുറിച്ച്‌ സി.പി.എം. പ്രസിദ്ധീകരണമായ 'പീപ്പിള്‍സ്‌ ഡമോക്രസി' ഇങ്ങനെ പറയുന്നു: ''പാക്കേജിന്റെ ഭാഗമായി ലാവലിന്‍ വാഗ്‌ദാനം ചെയ്‌ത 'കോംപ്ലിമെന്ററി ഗ്രാന്റ്‌' വിഹിതം 43 കോടി രൂപയില്‍നിന്ന്‌ 98 കോടിയായി ഉയര്‍ത്തുകയെന്നത്‌ പ്രധാന ലക്ഷ്യം. മലബാറില്‍ ഒരു ആധുനിക അര്‍ബുദ ചികിത്സാകേന്ദ്രം പണിയുന്നതിനായി കനേഡിയന്‍ സന്നദ്ധ ഏജന്‍സികളില്‍നിന്ന്‌ ഗ്രാന്റ്‌ ലാവലിന്‍ ഏര്‍പ്പാടാക്കിക്കൊടുക്കും''. 
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ എന്തുകൊണ്ടും നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 
സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമിടയിലെ ആരോപണ പ്രത്യാരോപണ പരമ്പരകള്‍ക്കിടയില്‍ ഒരു യാഥാര്‍ഥ്യം മറനീക്കി പുറത്തുവരുന്നുണ്ട്‌. കരാറിലെത്തി 12 വര്‍ഷം പിന്നിട്ടിട്ടും അര്‍ബുദ ആതുരാലയം ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. 
അടുത്തത്‌ മൂന്നാമത്തെകാര്യം. സര്‍ക്കാര്‍ ഏതെങ്കിലും കരാറിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ മൂന്നാമതൊരു കക്ഷി പതിവായി രംഗപ്രവേശനം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എസ്‌.എന്‍.സി. ലാവലിന്‍ കേസില്‍ 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌' എന്ന മൂന്നാം കക്ഷിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കാനിടവന്നു. ചെന്നൈ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിനാണ്‌ കാന്‍സര്‍ ഹോസ്‌പിറ്റല്‍ നിര്‍മിക്കാന്‍ യഥാര്‍ഥത്തില്‍ കരാര്‍ നല്‌കിയത്‌. സംസ്ഥാന സര്‍ക്കാറിനോ എസ്‌.എന്‍.സി. ലാവലിനോ കെട്ടിട നിര്‍മാണത്തില്‍ വൈദഗ്‌ധ്യമില്ലെന്നതു വ്യക്തമാണ്‌. കാനഡയില്‍നിന്ന്‌ ഗ്രാന്റ്‌ ഇനത്തിലുള്ള പണം മുഴുവന്‍ ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌ വഴിയാണ്‌ എത്തുന്നത്‌ എന്നതുതന്നെ ഇതിന്റെ ഫലം. 
നാലാമത്തെയും അവസാനത്തെയും കാര്യം. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ കേസുകളെല്ലാം ഇങ്ങനെ അഴിയാക്കുരുക്കുകളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌? ഒരു പാര്‍ട്ടിക്കോ അല്ലെങ്കില്‍ മറ്റൊന്നിനോ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുമെന്ന്‌ ഉറപ്പാകുമ്പോഴല്ലാതെ അവയ്‌ക്കു വേഗം കൈവരിക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? 
ചെറിയതെന്ന്‌ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‌ ഇത്രയും ഉയര്‍ന്ന തുക എന്തിനു നല്‌കണം? കാന്‍സര്‍ ഹോസ്‌പിറ്റല്‍ പോലെയുള്ള ഒരു ബാഹ്യവിഷയം എന്തിനാണ്‌ ഊര്‍ജനിലയ നവീകരണത്തിലേക്ക്‌ വലിച്ചിഴച്ചത്‌? 
വിശദാംശങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിനോക്കിയാല്‍ ഇത്തരം അഴിമതി വിവാദങ്ങള്‍ മറ്റു മിക്ക സംസ്ഥാനങ്ങളിലും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ വരും. എസ്‌.എന്‍.സി. ലാവലിന്‍ സംഭവ പരമ്പരയിലെ ഏറ്റവും സങ്കടകരമായ വസ്‌തുതയും അതുതന്നെ. വിവാദങ്ങളുടെ പേരുമാത്രം മാറുന്നു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു, പോകുന്നു. കേസുകള്‍ ഫയല്‍ ചെയ്യുന്നു, വിസ്‌മരിക്കപ്പെടുന്നു. അതുതന്നെയാണ്‌ ഇന്ത്യയിലെ പതിവുകാര്യം. 
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ പരിഗണിക്കുമ്പോള്‍ യേറ്റ്‌സിന്റെ കവിതയിലെ ഈ വരികള്‍ വീണ്ടും പ്രസക്തിയാര്‍ജിക്കുന്നു: 
''മികച്ചവ ബോധ്യമില്ലാതുഴറി 
മോശപ്പെട്ടതോ, വൈകാരിക മൂര്‍ച്ഛയാല്‍ തുളുമ്പി.'' 

പിണറായിയുടെ തെറ്റ്: വി. എസ്

28-jan-2009
തൊടുപുഴ: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇടത്സര്‍ക്കാറിന്റെ വൈദ്യുതി വകുപ്പാണ് വീഴ്ചവരുത്തിയതെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് ആവര്‍ത്തിച്ചു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പകരം പാര്‍ട്ടി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട ലാവലിന്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചു. പിന്നീട് ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. പിണറായിയെയും ലാവലിന്‍ ഇടപാടിനെയും പ്രതിരോധിച്ച് പാര്‍ട്ടിനേതാക്കള്‍ നടത്തുന്ന വിമര്‍ശങ്ങള്‍ വസ്തുതാപരമല്ലെന്ന് വിശദമായി സമര്‍ഥിക്കുന്ന വി.എസ് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ രേഖകളില്‍ ലാവലിന്‍കമ്പനിയുമായി കനഡയില്‍ പിണറായി ഒപ്പുവെച്ച കരാറുകളുടെ കോപ്പിയും വ്യവസ്ഥകളും ഉള്‍പ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിനു പകരം പാര്‍ട്ടി നിലപാടുകൂടി മറികടന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി നിയമവിരുദ്ധമായി പരിവര്‍ത്തിപ്പിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് ചെയ്തതെന്ന് കത്തില്‍ പറഞ്ഞു. പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധോപദേശം നല്‍കേണ്ട ലാവലിന് ഉപകരണങ്ങളുടെ സപ്ലൈ നല്‍കുന്നത് വഴി സര്‍ക്കാര്‍ ഒരു മൂന്നാംകക്ഷി ആകുകയും 109.73 കോടി രൂപയുടെ അഴിമതി നടത്താന്‍ ലാവലിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ അംഗീകരിച്ചത് പരമാബദ്ധമായി കത്തില്‍ എടുത്തുപറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന കാരണത്താല്‍ അന്ന് ശിവദാസമേനോന്‍ മന്ത്രിയായിരുന്ന ധനവകുപ്പ് തന്നെ ഈ നിബന്ധനയെ എതിര്‍ത്തിരുന്നു. നിയമവകുപ്പും അതിനെ അനുകൂലിച്ചില്ല ^വി.എസ് ചൂണ്ടിക്കാട്ടി. തര്‍ക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി പരിഹരിക്കപ്പെടുമെന്ന യു.ഡി.എഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ മാറ്റിയത് എന്ത് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുറ്റമുക്തമാക്കി ഇടത്സര്‍ക്കാറിനെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കുന്ന പി.ബി അംഗം കൂടിയായ അച്യുതാനന്ദന്റെ കത്ത് പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. വി.എസ് കത്ത് പുറത്ത് നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അടിയന്തര പോളിറ്റ്ബ്യൂറോ താല്‍ക്കാലിക പ്രസ്താവന ഇറക്കുമെന്നും പിന്നീട് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എത്രയും വേഗം യോഗം ചേര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയതീരുമാനം എടുക്കുമെന്നുമായിരുന്നു കത്തുമായി ദല്‍ഹിയിലെത്തിയ വി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. എന്നാല്‍, പി.ബി യോഗം അനിശ്ചിതമായി നീണ്ടുപോകുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്രശ്നമായി ലാവലിന്‍ മാറുകയും ചെയ്തതോടെ വി.എസ് പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്ന പ്രസ്താവന ഇറക്കാതെ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് മൌനത്തിലൂടെ ആയുധം നല്‍കുന്ന വി.എസിന്റെ നിലപാടിനെതിരെ പാര്‍ട്ടിവികാരം വളര്‍ത്താനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നത്. ഇതോടെ സി.ബി.ഐയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലപാട് തുറന്നുപറയുകയോ ചെയ്യാന്‍ വി.എസ് നിര്‍ബന്ധിതനാകും. പി.കെ. പ്രകാശ്

കാന്‍സര്‍രോഗികളെ പറ്റിക്കാന്‍ ലാവലിനെ പിണറായി സഹായിച്ചു: വി.എസ്

29-jan-2009
തൊടുപുഴ: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കാന്‍സര്‍രോഗികളെയും കേരളത്തെയും പറ്റിക്കാന്‍ എസ്.എന്‍.സി ലാവലിനെ പിണറായി വിജയന്‍ സഹായിച്ചെന്ന് വി.എസ്. അച്യുതാനന്ദന്‍. ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കണമെന്ന് സിഡയും എസ്.എന്‍.സി ലാവ്ലിന്‍ മേധാവികളുമായി 1996 ഒക്ടോബര്‍ 17ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യം ആവശ്യപ്പെടുന്നത്. അന്നത്തെ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി കെ. മോഹനചന്ദ്രനാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. 15 മുതല്‍ 20 മില്യണ്‍ വരെ കനേഡിയന്‍ഡോളര്‍ ഇതിനായി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. കാന്‍സര്‍സെന്ററിന്റെ സാധ്യതാപഠനത്തിനും സാമ്പത്തിക സഹായത്തിനും ലാവലിന്‍ പ്രതിനിധികള്‍ സമ്മതിച്ചതായി കത്തില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത പദ്ധതികളുടെ നവീകരണ^സപ്ലൈ കരാറുകള്‍ നല്‍കുന്നതിന് പ്രതിഫലമായാണ് കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് ലാവലിന്‍ സമ്മതിച്ചത്. തുടര്‍ന്ന് കാന്‍സര്‍ സെന്ററിന്റെ വിശദമായ പ്രോജക്ട് തയാറാക്കി ലാവലിന്‍ 1997 ഡിസംബര്‍ 23 ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാലിന് നല്‍കി. ഇതോടൊപ്പം ലാവലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ക്ലൌസ് ട്രിന്റലിന്റെ കത്തും ഉണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും ആധുനികമായ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായിരിക്കും അതെന്ന് കത്തില്‍ അവകാശപ്പെട്ടിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതി പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത കരാറുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 98 കോടി രൂപ ഇതിനായി ലാവലിനും കാനഡ എക്സ്പോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷനും നല്‍കും. 1998 ജനുവരി 22 ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജ സെക്രട്ടറിക്ക് എഴുതിയ കത്തിലും ലാവലിന്‍കരാറിനുള്ള പ്രതിഫലമാണ് കാന്‍സര്‍ സെന്റര്‍ ഇടപാടെന്ന് വ്യക്തമാക്കിയിരുന്നു^വി.എസ് തുടരുന്നു. നായനാര്‍മന്ത്രിസഭ 198^വി 2^98^പി.ഡി ആയാണ് '98 മാര്‍ച്ച് മൂന്നിന് ലാവലിന്‍ കരാറിന് അനുമതി നല്‍കിയത്. ഇതിനായി മന്ത്രിസഭാ യോഗത്തിന് മുന്നില്‍വെച്ച രേഖയില്‍ സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘത്തിന് കാന്‍സര്‍ സെന്ററിന് 25 മില്യണ്‍ കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന് ലാവലിന്‍ ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു. ഈ ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നത് വൈദ്യുത പദ്ധതികളുടെ നവീകരണ^ഉപകരണ വിതരണകരാറുകള്‍ക്കുള്ള പ്രതിഫലമായാണ് മലബാര്‍ കാന്‍സര്‍സെന്റര്‍ നിര്‍മിച്ച് നല്‍കാമെന്ന് ലാവലിന്‍ വാഗ്ദാനം നല്‍കിയതെന്നാണ്. പക്ഷേ അത് നടന്നില്ല. എന്തുകൊണ്ട്? കാന്‍സര്‍ രോഗികളെ പറ്റിച്ച് ലാവ്ലിനുമായി ചേര്‍ന്ന് ആ 98 കോടി രൂപ തട്ടിയെടുത്തത് ആരാണ്? സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പവര്‍ ഡിപ്പാര്‍ട്ടുമെന്റ് കരാര്‍ പാലിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്.എന്‍.സി ലാവലിന് ബോധപൂര്‍വം സൌകര്യം ചെയ്ത് നല്‍കുകയായിരുന്നു. ഇതുവഴി 98 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് നല്‍കാമെന്ന ലാവലിന്റെ വാഗ്ദാനം വ്യക്തമായ വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തിയിട്ടില്ലെന്ന് '98 ജനുവരി 22 ^ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജവകുപ്പിന് നല്‍കിയ നോട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ ഊര്‍ജമന്ത്രിയായിരുന്ന സഖാവ് പിണറായി വിജയന്‍ തയാറായില്ല^വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് ശേഷം വൈദ്യുതി മന്ത്രിയായ സഖാവ് എസ്. ശര്‍മ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് ലാവലിന് സഹായകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതിനെ വിമര്‍ശിച്ച് കുറിപ്പെഴുതിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് എസ്.എന്‍.സി ലാവ്ലിനെ വഴിവിട്ട് സഹായിച്ചു എന്നാണ്^വി.എസ് വ്യക്തമാക്കുന്നു. വന്‍തോതിലുള്ള അഴിമതി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും ഒപ്പം സഖാവ് പിണറായി വിജയന്‍ ഈ തീരുമാനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വി.എസ് പറയുന്നു. ഈ കത്തില്‍ പരാമര്‍ശിച്ച മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വി.എസ് പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പി.കെ. പ്രകാശ്

ആദ്യം അഴിമതി ചൂണ്ടിക്കാട്ടിയത് കോടിയേരി അംഗമായ സമിതി: കടവൂര്‍

കൊല്ലം: ലാവലിന്‍ ഇടപാടില്‍ ആദ്യം അഴിമതി ചൂണ്ടിക്കാട്ടിയത് കോടിയേരി ബാലകൃഷ്ണന്‍ അംഗമായ നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണെന്ന് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍. ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും സബ്ജക്ട് കമ്മിറ്റി ശിപാര്‍ശ ചെയ്യുകയായിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുശേഷമാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് വരുന്നത്. നിയമസഭാ സമിതി റിപ്പോര്‍ട്ട് അത്ര ഗൌരവത്തിലെടുക്കാത്ത യു.ഡി.എഫ് ഫലത്തില്‍ പിണറായിയെ സഹായിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് 'ക്രൈം' പത്രാധിപര്‍ നന്ദകുമാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത്തരത്തില്‍ രാഷ്ട്രീയ ബന്ധമില്ലാത്ത സംഭവത്തെ രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കുകയാണ്. ആള്‍ബലം വച്ച് എന്തും ചെയ്യാമെന്ന് കരുതുന്നത് ശരിയല്ല. ലാവലിന്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു

30-jan-2009
തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്

ലാവ്‌ലിന്‍ ഇടപാട്‌ വി.എസിന്റെ അറിവോടെയെന്ന്‌ ഔദ്യോഗികപക്ഷം

30-jan-2009

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വി.എസ്‌ പക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാന്‍ ഔദ്യോഗികപക്ഷം മറുതന്ത്രം മെനയുന്നു. 

ലാവ്‌ലിന്‍ ഇടപാട്‌ പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നും ഇടപാടില്‍ എന്റര്‍ടെയിന്‍മെന്റ്‌ ഫീസായി ലഭിച്ച തുക പാര്‍ട്ടിക്കാണു ലഭിച്ചതെന്നുമുളള പ്രചാരണമാണ്‌ ഔദ്യോഗികപക്ഷം നടത്തുന്നത്‌. 

ഇടപാടു നടന്നപ്പോള്‍ പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗം മാത്രമായിരുന്നെന്നും അന്ന്‌ ഇടതുമുന്നണി കണ്‍വീനറായിരുന്ന വി.എസ്‌ അച്യുതാനന്ദന്‌ ഇക്കാര്യം അറിയാമായിരുന്നെന്നും ഔദ്യോഗികപക്ഷം പ്രചരിപ്പിക്കുന്നുണ്ട്‌. സംഘടനാപരമായി ലാവ്‌ലിന്‍ കേസിനെ നേരിടുന്നതിനൊപ്പം വി.എസ്‌ ചതിക്കുകയാണെന്ന പ്രചാരണവും പിണറായി പക്ഷം നടത്തുന്നു. വി.എസ്‌ കൂടി അംഗമായിരുന്ന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാട്‌ അംഗീകരിച്ചതെന്നും പിണറായി പക്ഷം പാര്‍ട്ടിക്കുള്ളില്‍ പ്രചരിപ്പിക്കുന്നു. ഇ.എം.എസും ഇ.കെ.നായനാരും ചടയന്‍ഗോവിന്ദനും വി.എസും അംഗങ്ങളായ സംസ്‌ഥാന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാടിന്‌ അനുമതി നല്‍കിയത്‌. 

ഇടപാടുമായി ബന്ധപ്പെട്ട്‌ ഏഴു കോടി രൂപ എന്റര്‍ടെയിന്റ്‌മെന്റ്‌ ഫീസായി പാര്‍ട്ടിക്കു ലഭിക്കുമെന്നു പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തെ അറിയിച്ചിരുന്നു. 

ഈ തുക എ.കെ.ജി സെന്ററിനോടനുബന്ധിച്ചു നിര്‍മിച്ച എ.കെ.ജി ഹാളിന്റെ പുനരുദ്ധാരണത്തിനും കൈരളി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിനാണു തീരുമാനിച്ചിരുന്നത്‌. എന്റര്‍ടെയിന്‍മെന്റ്‌ ഫീസായി ലഭിക്കുന്ന തുക പാര്‍ട്ടിക്കു ലഭിക്കുമെന്ന കാര്യം സെക്രട്ടേറിയറ്റ്‌ യോഗത്തിന്റെ മിനിട്‌സില്‍ ചേര്‍ക്കുന്നതിനെ ഇ.എം.എസ്‌ ഉള്‍പ്പടെയുളളവര്‍ എതിര്‍ത്തു. അതിനാല്‍ പാര്‍ട്ടി തീരുമാനം രേഖകളില്‍ ചേര്‍ക്കാനായില്ല. വി.എസ്‌ ചോദിക്കുന്നതു രേഖയെവിടെയെന്നാണ്‌. വി.എസിന്റെ ഇപ്പോഴത്തെ വാദം ചതിയാണെന്നാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം. വി.എസിന്റെ മകള്‍ ഡോ: ആശയ്‌ക്കു ഗവേഷണം നടത്താന്‍ 35 ലക്ഷം രൂപ കേരള ബയോടെക്‌നോളജി മിഷനില്‍ നിന്നും അനുവദിച്ചതും മറ്റൊരു ആരോപണമായി പിണറായി പക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്‌. 

മുഖ്യമന്ത്രി അധ്യക്ഷനായ സംസ്‌ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ കീഴില്‍ വരുന്ന സ്‌ഥാപനമാണ്‌ കേരള ബയോടെക്‌നോളജി മിഷന്‍. വി.എസിന്റെ മകള്‍ക്കെതിരായ ആരോപണം പാര്‍ട്ടിക്കുളളില്‍ സജീവ ചര്‍ച്ചയാക്കാനാണ്‌ ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. 

ലാവ്‌ലിന്‍ കേസില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്ന വി.എസിന്റെ പ്രസ്‌താവന പിണറായി പക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്‌. പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതു സംബന്ധിച്ച്‌ ഗവര്‍ണര്‍ ഉപദേശം തേടുകയാണെങ്കില്‍ അനുമതി നല്‍കണമെന്നു വി.എസ്‌ ശഠിക്കുമോയെന്നാണു പിണറായി പക്ഷത്തിന്റെ ഭയം.

Monday, January 19, 2009

വി.എസുമൊത്തു തുടരാനാവില്ലെന്ന്‌ ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍

വി.എസ്‌. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട്‌ സമ്മേളനത്തിനു ശേഷം ഇ.എം.എസ്‌. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ്‌ ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 

'പാലക്കാട്‌ സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. 

പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്‌. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്‌. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട്‌ സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്‌. 

എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്‌, കെ.എന്‍. രവീന്ദ്രനാഥ്‌ എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത്‌ എന്നെ ക്ഷോഭിപ്പിച്ചു.

ദേശാഭിമാനി അസോഷ്യേറ്റ്‌ എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന്‌ ഇ.എം.എസ്‌. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 

'പാലക്കാട്‌ സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ്‌ സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു.

വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ്‌ ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'.

'സേവ്‌ ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ്‌ യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ്‌ ഇരുവരും മരിച്ചത്‌. 

ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു

Thursday, January 1, 2009

മൂന്നാര്‍: ഗവ. പ്ലീഡര്‍ ടാറ്റക്കും വന്‍കിട റിസോര്‍ട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു

2 jan 2009 
തൊടുപുഴ: മൂന്നാറില്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നത് കോടതി നടപടികളില്‍ വീഴ്ച വരുത്തിയും തെറ്റായ നിയമോപദേശങ്ങള്‍ നല്‍കിയും ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവ. പ്ലീഡറില്‍ നിന്ന് മൂന്നാര്‍ കേസുകള്‍ എടുത്തുമാറ്റണമെന്നും ഗവ. പ്ലീഡറെ നീക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ടാണ് സീനിയര്‍ ഗവ. പ്ലീഡറെ തെറുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുന്നതിന് വഴിയൊരുക്കിയത്. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് നിരന്തരം ഭീഷണി വഴി ഗവ. പ്ലീഡര്‍ തടഞ്ഞുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടാറ്റ കൈയേറിയ 200 ഏക്കര്‍ ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 28ന് കലക്ടര്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഒഴിപ്പിക്കരുതെന്ന് ഗവ. പ്ലീഡര്‍ നേരിട്ട് കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. സ്റ്റേയുടെ കോപ്പി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടര്‍ ഗവ. പ്ലീഡറെ അറിയിച്ചു. ഇതിനായി പോലിസ് സന്നാഹവും ഒരുക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വഴി ഗവ. പ്ലീഡര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. തെറ്റായ നിയമോപദേശം മുഖ്യമന്ത്രിക്ക് നല്‍കിയാണ് ഗവ. പ്ലീഡര്‍ ടാറ്റക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത്. ഇതിന് ശേഷമാണ് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഒഴിപ്പിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകേണ്ട ഗവ. പ്ലീഡര്‍ ഹാജരായില്ല. പകരം ആരെയും നിയോഗിച്ചില്ല. ഇത് ടാറ്റക്ക് അനുകൂലമായി. അതിന് മുമ്പ് ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചു. സര്‍വേ നമ്പര്‍ 60/1 ^ല്‍ വരുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് 60/3 ^ല്‍ വരുന്ന ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തെറ്റായ നിര്‍ദേശം കലക്ടര്‍ പ്രാവര്‍ത്തികമാക്കിയാല്‍ ടാറ്റയുടെ പാട്ടഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ടാറ്റക്ക് കഴിയുമായിരുന്നു. ഇത്തരത്തില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കേണ്ട 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് തടയുന്നതിന് ഗവ. പ്ലീഡറും മുന്‍ ദൌത്യസംഘം മേധാവിയും നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്. ഭൂമാഫിയക്ക് വേണ്ടി മൂന്നാറില്‍ ഗവ. പ്ലീഡര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവ. പ്ലീഡറെ നീക്കിയശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭൂമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് ഗവ. പ്ലീഡറെ മാറ്റിയെന്നാണ്. ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ മുന്‍ ദൌത്യസംഘം മേധാവിയും ഗവ. പ്ലീഡറും റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്കെതിരെ ആദ്യം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് ഇതേ റിസോര്‍ട്ട് ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ അവരുമായി ഒത്തുചേരുകയും ചെയ്തതിന്റെ വിവരങ്ങളാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. അബാദ് റിസോര്‍ട്ടിന്റെ പട്ടയങ്ങള്‍ കാന്‍സല്‍ ചെയ്ത് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ മന്ത്രി തന്നെ ഉത്തരവിട്ടു. ഇതില്‍ അബാദ് റിസോര്‍ട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജില്ലാ ഭരണകൂടം ഗവ. പ്ലീഡര്‍ക്ക് നല്‍കുകയും പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സ്റ്റേ ഒഴിവാക്കാനുള്ള ഒരു നടപടിയും സ്ഥാനം ഒഴിയുംവരെ സ്വീകരിച്ചിട്ടില്ല. അബാദ് റിസോര്‍ട്ടിന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ടാറ്റാ സര്‍വേയറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയ കേസില്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.ചിന്നക്കനാലില്‍ ലോട്ടറി രാജാവുമായി ബന്ധപ്പെട്ട ഭൂമി കൈയേറ്റം ജില്ലാ കലക്ടര്‍ കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്ത് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ ഭൂമാഫിയ കോടതിയെ സമീപിച്ചു. വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആരായാനോ അത് കോടതിയെ ധരിപ്പിക്കാനോ ഗവ. പ്ലീഡര്‍ തയാറായില്ല. പകരം ഭൂമാഫിയയുടെ ആവശ്യപ്രകാരം അഭിഭാഷക കമീഷനെ നിയോഗിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും വ്യാജപട്ടയം വഴി കൈയേറിയ ഭൂമിയിലെ ഏലക്കൃഷി കേസ് തീരുംവരെ നോക്കി നടത്താനുള്ള ഉത്തരവാദിത്തം ജില്ലാ കലക്ടറെ ഏല്‍പിക്കുന്നതിന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഗവ. പ്ലീഡറെ സി.പി.എം മാറ്റിയശേഷം ഇപ്പോള്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഈ കേസില്‍ റിവിഷന്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ട ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ച കേസിലും പിന്നീട് കോടതിയില്‍ ഗവ. പ്ലീഡര്‍ ഒത്തുകളിച്ചതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45 ലക്ഷം രൂപ ചെലവില്‍ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയിലൂടെ സര്‍ക്കാറിന് ലഭിച്ചത് വെറും 130 ഏക്കര്‍ സ്ഥലമാണ്. ഇതാകട്ടെ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ വിതരണ യോഗ്യമല്ല. '76 ^ല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വന്ന 310 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ അവസാനം മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെങ്കിലും ടാറ്റക്ക് വേണ്ടി ഈ ഭൂവിതരണവും ഗവ. പ്ലീഡര്‍ കോടതിയില്‍ അട്ടിമറിച്ചു. മൂന്നാര്‍ കേസുകള്‍ നീക്കം ചെയ്യപ്പെട്ട ഗവ. പ്ലീഡറില്‍ നിന്ന് ഏറ്റെടുത്ത രഞ്ജിത് തമ്പാനാണ് പിന്നീട് ഈ സ്റ്റേ നീക്കിയത്.മൂന്നാര്‍ ഗൂഢാലോചന സംഘത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും ടാറ്റയില്‍ നിന്നും വന്‍കിടക്കാരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശരിയായ ദിശാബോധത്തോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗം മൂന്നാര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുകയും ചെയ്യുമെന്നാണ് സൂചന.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)