22 Feb 2009
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചുമതലയുള്ള എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ അനുമതിയോടെയാണ് എച്ച്.എം.ടി. ഭൂമിവില്‌പന നടന്നതെന്ന് ധനമന്ത്രി തോമസ്‌ഐസക്ക് പറഞ്ഞു. കേന്ദ്രനയത്തിന് വിധേയമായാണ് ഭൂമിവില്‌പന നടന്നത്. സൈബര്‍ സിറ്റി വേണോ, വേണ്ടയോ എന്നതാണ് പ്രശ്‌നമെന്നും അനാവശ്യ വിവാദങ്ങള്‍ സംസ്ഥാനത്തെ മൂലധന മുതല്‍മുടക്കിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.എസ്.ഐ.എ യുടെയും സി.ഐ.ഐ യുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'കേരളത്തിന്റെ വ്യവസായവത്‌കരണം, സാധ്യതകളും പരിമിതികളും' എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിറ്റാണ്ടുകളുടെ തിരിച്ചടിയാണ് വിമോചനസമരത്തിലൂടെ കേരളത്തിനുണ്ടായത്. അതുമൂലമുണ്ടായ തെറ്റായ പ്രതിച്ഛായയുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍.
2003-ല്‍ യു.ഡി.എഫ്. ഭരണകാലത്താണ് എച്ച്.എം.ടി. വില്‌പന സംബന്ധിച്ച് ആദ്യം പരസ്യം വന്നത്. 2005-ല്‍ വീണ്ടും പരസ്യം വന്നു. കേന്ദ്ര സര്‍ക്കാരിന്റെയും കേന്ദ്ര ഏജന്‍സിയുടെയും പൂര്‍ണ ഉത്തരവാദിത്വത്തില്‍ നടന്ന ഏര്‍പ്പാടില്‍ സംസ്ഥാന മന്ത്രിയും ഉദ്യോഗസ്ഥരും എങ്ങനെ അഴിമതിക്കാരാകുമെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായ മന്ത്രി എളമരം കരീം ചോദിച്ചു. ഈയിടപാട് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിധി വരട്ടെ-അദ്ദേഹം പറഞ്ഞു.

No comments:
Post a Comment