Showing posts with label പിണറായി. Show all posts
Showing posts with label പിണറായി. Show all posts

Monday, August 2, 2010

രാഷ്ട്രീയത്തിലെയും നിറഞ്ഞ സാന്നിധ്യം

പിണറായി വിജയന്‍
രാഷ്ട്രീയനേതാവായിരുന്നില്ലെങ്കിലും കേരളരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്നു കെ എം മാത്യു. മാധ്യമമേധാവി ആയിരിക്കെത്തന്നെ അരനൂറ്റാണ്ടുകാലത്ത് കേരളരാഷ്ട്രീയത്തിന്റെ ഗതിവിഗതികളിലെ അദൃശ്യസാന്നിധ്യമായിരുന്ന അദ്ദേഹം സാമൂഹ്യ-സാംസ്കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിര്യാണം കേരളത്തെ വേദനിപ്പിക്കുന്നതാണ്. മനോരമയ്ക്കുമാത്രമല്ല, കേരളത്തിലെ മാധ്യമലോകത്തിനാകമാനം അദ്ദേഹം വലിയ സംഭാവന നല്‍കി. അരനൂറ്റാണ്ടിലെ കേരള രാഷ്ട്രീയവും കെ എം മാത്യുവിന്റെ മാധ്യമലോകവും പരസ്പരബന്ധിതമാണ്. ആദ്യത്തെ കമ്യൂണിസ്റ് മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് ഏതാനും വര്‍ഷംമുമ്പ് മനോരമയുടെ തലപ്പത്തെത്തിയ അദ്ദേഹം തന്റെ പൂര്‍വികര്‍ പുലര്‍ത്തിയ മാധ്യമരാഷ്ട്രീയത്തെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. വിമോചനസമരംമുതല്‍ ഇതുവരെയുള്ള കാലയളവില്‍ ആ രാഷ്ട്രീയം ഉപേക്ഷിച്ചില്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ ആശയപരമായി എതിര്‍ക്കുമ്പോഴും അതിന്റെ പ്രവര്‍ത്തകരോടും നേതാക്കളോടും സൌഹൃദവും സ്നേഹവും വ്യക്തിപരമായി പുലര്‍ത്തി. ഇത്തരം വ്യക്തിപരമായ സ്നേഹം തന്റെ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തെ കീഴ്പ്പെടുത്താന്‍ അനുവദിച്ചിട്ടുമില്ല. എങ്കിലും കമ്യൂണിസ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരുകളുടെ വികസന-ജനക്ഷേമ പരിപാടികളോട് ചില ഘട്ടങ്ങളില്‍ യോജിച്ച് നീങ്ങിയിട്ടുണ്ട്. ജനകീയാസൂത്രണം വിജയമാക്കാന്‍ ഇ എം എസ് അധ്യക്ഷനായി രൂപീകരിച്ച സമിതിയുമായി നല്ലൊരു ഘട്ടംവരെ സഹകരിക്കാന്‍ അദ്ദേഹം തയ്യാറായി. മനോരമയുടെ വികസനത്തിനും ആധുനികതയ്ക്കും ചിറകുനല്‍കിയ പത്രാധിപരായിരുന്ന കെ എം മാത്യു മലയാള മാധ്യമരംഗത്തെ പൊതുവായി പ്രൊഫഷണലിസത്തിലേക്ക് വളര്‍ത്തുന്നതിനുള്ള പ്രേരണശക്തിയായി മാറി. അച്ചടിമാധ്യമത്തിനുപുറമെ ടിവി ചാനല്‍, റേഡിയോ മേഖല എന്നിങ്ങനെ ദൃശ്യ-ശ്രാവ്യ-ഓലൈന്‍ സംവിധാനങ്ങളിലേക്കും സ്വന്തം മാധ്യമസ്ഥാപനത്തെ വളര്‍ത്തിയപ്പോഴും ആ മാധ്യമമേധാവി തന്റെ രാഷ്ട്രീയത്തെ അവിടങ്ങളിലും ശക്തിപ്പെടുത്താന്‍ ശ്രദ്ധിച്ചു. മലയാളഭാഷയുടെ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ പത്രാധിപരുമായിരുന്നു അദ്ദേഹം.

Tuesday, October 13, 2009

വി.എസും വിജയന്‍ മാസ്റ്ററും

സി.കെ. അബ്ദുല്‍ അസീസ്

madhyamam: Wednesday, October 14, 2009
ലിങ്ക് : http://www.madhyamam.com/news_details.asp?id=8&nid=235968&page=1



മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സി.പി.എമ്മിനെ മാര്‍ക്സിസ്റ്റിതരമായ ഒരുതരം സാമൂഹികനിയന്ത്രണത്തിന്റെ മേല്‍നോട്ടത്തില്‍ മെരുക്കിക്കൊണ്ട് പോവാമെന്ന വ്യാമോഹത്തിന്റെ വിത്തുകള്‍ വിതച്ചത് വിജയന്‍ മാസ്റ്ററാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സമാന്തരമായ ഒരു പുറംപാര്‍ട്ടി ജനാധിപത്യത്തെ പാര്‍ട്ടി സംഘടനയുടെ ചുമലില്‍ കെട്ടിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 2006ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയും വി.എസും മല്‍സരിക്കേണ്ട എന്ന തീരുമാനം തിരുത്താന്‍ പി.ബി തയാറായത് ഈ പുറംപാര്‍ട്ടി ജനാധിപത്യത്തിന്റെ വിജയമായാണ് വിജയന്‍ മാസ്റ്ററും കൂട്ടരും വിലയിരുത്തിയത്. വ്യാമോഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നുവെന്ന തോന്നല്‍ അതോടെ ശക്തിപ്പെടുകയും ചെയ്തു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി. സി.പി.എമ്മിനെ ഔദ്യോഗികവും അനൌദ്യോഗികവുമായ രണ്ട് നേതൃത്വങ്ങള്‍ക്ക് കീഴില്‍ പുനഃസംഘടിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്ക് ഊക്കുകൂട്ടിയത് വി.എസ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. മൂന്നാര്‍ മുതല്‍ ലാവലിന്‍ വരെയുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളുടെ ഈ അജണ്ടക്കാവശ്യമായ ആശയക്കുഴപ്പങ്ങളുടെ സംഭരണിയായി മാറുകയും ചെയ്തു. അതില്‍ അവസാനത്തേതായിരുന്നു ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹം സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട്. മുന്‍ നിലപാടുകളെ അപേക്ഷിച്ച് ആശയവ്യക്തത ഈ നിലപാടിനുണ്ടായിരുന്നു.

ലാവലിനെന്നല്ല, ഏത് പ്രശ്നത്തിലും പാര്‍ട്ടി നിലപാടിനെതിരെ പാര്‍ട്ടിയുടെതന്നെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നടപടിയുണ്ടാവുമെന്ന് വി.എസിനെപ്പോലൊരാള്‍ക്ക് അറിവില്ലാത്തതാണോ? നടപടി വരികയാണെങ്കില്‍ വരട്ടെ; പാര്‍ട്ടിയില്ലെങ്കിലും ജനങ്ങളുണ്ടാവുമെന്ന ബോധപരിസരം കമ്യൂണിസ്റ്റ് നേതാവിന്റെ ബോധപരിസരം കൈയടക്കിയെന്നാണിത് വ്യക്തമാക്കുന്നത്. വി.എസ് ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം; തിരുത്തിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഒരടി പിന്നോട്ടുവെച്ചിട്ടുണ്ടാവാം. പാര്‍ട്ടി നടപടി ശിരസ്സാവഹിച്ചതിന് ഇങ്ങനെ പല അര്‍ഥങ്ങള്‍ കല്‍പിക്കാവുന്നതാണ്. മുന്‍ നിലപാടുകള്‍ വി.എസ് തിരുത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആറ് പതിറ്റാണ്ട് കാലത്തെ വിപ്ലവ പാരമ്പര്യമുള്ള വി.എസിനെ സ്വാധീനിക്കാന്‍ വിജയന്‍ മാസ്റ്ററുടെ 'സാമൂഹിക നിയന്ത്രണവാദ'ത്തിന് സാധിച്ചുവെന്ന കാര്യത്തില്‍ ഒരവ്യക്തതയുമില്ല.

പാര്‍ട്ടിക്കുള്ളില്‍ രണ്ട് ലൈനുകള്‍ രൂപമെടുക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. പക്ഷേ, രണ്ട് ലൈന്‍ സമരവുമായി ഒരു കമ്യൂണിസ്റ്റ് നേതാവ് പൊതു ജനങ്ങള്‍ക്കിടയിലേക്കിറങ്ങു
ന്നത് അസാധാരണമെന്ന് മാത്രമല്ല അപകടകരമായ പ്രവണതയായിട്ടാണ് മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. അതത് കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്ന വ്യത്യസ്ത ആശയങ്ങളുടെ, വര്‍ഗപരമായ ഉറവിടം തിരിച്ചറിയുകയും അവയെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ബോധപരിസരത്തിനുള്ളില്‍നിന്ന് തൊഴിലാളിവര്‍ഗവത്കരിക്കുകയും ചെയ്യുന്നതാണ് ആശയ സമരത്തിന്റെ മാര്‍ക്സിസ്റ്റ് ^ലെനിനിസ്റ്റ് രീതി. പാവപ്പെട്ടവരുടെയും സമൂഹത്തിലെ മര്‍ദിത ചൂഷിത വിഭാഗങ്ങളുടെയും പക്ഷത്തുനില്‍ക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ഇത് ശരിയാണെങ്കിലും കമ്യൂണിസ്റ്റുകാരെക്കുറിച്ചുള്ള ഒരു ബൂര്‍ഷ്വാ ആശയമാണിത്. കാരണം, പാവപ്പെട്ടവരുടെയും മര്‍ദിതരുടെയും പക്ഷത്തുനില്‍ക്കാന്‍ ഒരാള്‍ കമ്യൂണിസ്റ്റാവണമെന്നില്ല. കേരളത്തില്‍തന്നെ അയ്യങ്കാളി, വെളിയങ്കോട് ഉമര്‍ ഖാദി, നാരായണ ഗുരു, പൊയ്കയില്‍ യോഹന്നാന്‍ തുടങ്ങി നിരവധി പേരെ ചരിത്രത്തില്‍ നിന്ന് കണ്ടെത്താനാവും. മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതില്‍ വ്യവസായതൊഴിലാളി വര്‍ഗത്തിന്റെ ചരിത്രപരമായ സാധ്യതകളും നേതൃപരമായ പങ്കും തിരിച്ചറിഞ്ഞ് ഈ മുന്നേറ്റത്തില്‍ സമൂഹത്തിലെ എല്ലാ മര്‍ദിത ചൂഷിത വിഭാഗങ്ങളെയും ഭാഗഭാക്കാക്കാനുള്ള പ്രവര്‍ത്തനമാണ് കമ്യൂണിസ്റ്റുകാര്‍ നടത്തുന്നത്. കമ്യൂണിസ്റ്റ്കാരുടെ പക്ഷം അടിസ്ഥാനപരമായി തൊഴിലാളിവര്‍ഗത്തിന്റെ പക്ഷമാണ്. ഈ തൊഴിലാളി വര്‍ഗപക്ഷം തന്നെയാണ് കമ്യൂണിസ്റ്റുകാരനെ തൊഴിലാളിവര്‍ഗ ബോധ പരിസരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലായാലും പാര്‍ട്ടിക്കു പുറത്തു ജനങ്ങള്‍ക്കിടയിലെ ജ്ഞാനവ്യവഹാരത്തിലായാലും കമ്യൂണിസ്റ്റുകാരെ വര്‍ഗബോധ പരിസരത്തിലുറപ്പിച്ചുനിര്‍ത്താനുള്ള ഉപകരണമാണ് പാര്‍ട്ടി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇങ്ങനെ ആശയസമരത്തിന്റെ സന്ദിഗ്ധഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാല്‍, ബൂര്‍ഷ്വാ ബോധപരിസരത്തില്‍ നിന്നുകൊണ്ടും ബൂര്‍ഷ്വാരീതികള്‍ സ്വീകരിച്ചും ആശയസമരം നടത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്യൂണിസ്റ്റ്നേതാവ് ഒരുപക്ഷേ വി.എസ്. അച്യുതാനന്ദനായിരിക്കും.
പോളിറ്റ് ബ്യൂറോ മെമ്പറും സി.പി.എം കേരള സെക്രട്ടറിയുമായ പിണറായി വിജയന്‍ ലാവലിന്‍കേസില്‍ കുറ്റക്കാരനാണോ അല്ലയോ എന്നറിയാന്‍ മറ്റൊരു പോളിറ്റ്ബ്യൂറോ മെമ്പറും കേരളഘടകത്തില്‍ നിന്നുയര്‍ന്നുവന്ന നേതാവുമായ വി.എസിന് കോടതി വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥമെന്താണ്? പാര്‍ട്ടി സ്ഥാപനത്തെക്കാള്‍ ബൂര്‍ഷ്വാ ജനാധിപത്യസ്ഥാപനങ്ങള്‍ക്ക് മാന്യത കല്‍പിക്കുന്ന ഒരു ബോധ പരിസരത്തില്‍ നിന്നുണ്ടാവുന്ന രാഷ്ട്രീയ വ്യവഹാരംതന്നെയാണിത്. പിണറായി അഴിമതിക്കാരനാണെന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, പ്രശ്നത്തോടുള്ള നിലപാടുകള്‍ വിശദീകരിച്ച ഭാഷയിലൂടെ അദ്ദേഹം വിനിമയംചെയ്ത ആശയം സുവ്യക്തമാണ്.

ഇന്ത്യയിലെ ബൂര്‍ഷ്വാ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കിത്രത്തോളം മഹത്വം അവകാശപ്പെടാന്‍ അര്‍ഹതയുണ്ടെന്ന് പറഞ്ഞാല്‍ കമ്യൂണിസ്റ്റുകാരല്ലാത്തവര്‍ പോലും അതംഗീകരിച്ചു തരില്ല. പത്തുവര്‍ഷം കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകയാതന അനുഭവിച്ചശേഷമാണ് മഅ്ദനിയുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ബൂര്‍ഷ്വാ മാന്യത നേരിട്ടനുഭവിച്ചവര്‍ തന്നെയാണ് കമ്യൂണിസ്റ്റ്കാരും. പണ്ട് ചൈനാ ചാരന്മാരെന്നു വിളിച്ചതിന്റെ ബാക്കി ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഒരു കോടതിയും ഇതുവരെ ഇതിലൊന്നും ഇടപെട്ടിട്ടില്ല. ബൂര്‍ഷ്വാജനാധിപത്യം മാന്യതയുടെ മുഖംമൂടി അഴിച്ചുവെച്ച് അഴിഞ്ഞാടുന്ന കാലഘട്ടത്തെയാണ് ലോകമിന്ന് അഭിമുഖീകരിക്കുന്നത്. ജനാധിപത്യത്തോട് വൈരുധ്യാധിഷ്ഠിത സമീപനം പുലര്‍ത്തുന്ന കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴും ബൂര്‍ഷ്വാ മാന്യതയെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുഖ്യ വശമായി കാണുന്നതിലെ അശാസ്ത്രീയത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
സി.പി.എമ്മിനെ കോടതി കയറ്റുക എന്ന ദുരുദ്ദേശ്യത്തില്‍ നിന്നാണ് ലാവലിന്‍ കേസുണ്ടായത്. ഭരണാധികാരികളില്‍ ഏതെങ്കിലും കമ്പനി മേധാവികളുമായി നടത്തുന്ന കൂടിയാലോചനകളെ ഗൂഢാലോചന കുറ്റമായി വ്യാഖ്യാനിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കുറ്റപത്രമായിരിക്കും ലാവലിന്‍ കേസിലുണ്ടാവാന്‍ പോവുന്നത്. അടുത്ത കേസ് ജലവൈദ്യുതി പദ്ധതികള്‍ക്കെതിരെയായിരിക്കും. കേരളത്തിലെ ജലവൈദ്യുതി സ്രോതസുകള്‍ക്ക് തുരങ്കംവെക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. കേരളത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ ആണവ കമ്പനികള്‍ക്ക് വഴിയൊരുക്കുന്നതിന്റെ തുടക്കം കൂടിയാണിത്. ഇന്ത്യയുടെ ഊര്‍ജ വ്യവസായമേഖല കൈയടക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ നടത്തുന്ന കള്ളക്കളിയും കിടമല്‍സരങ്ങളും അപ്പോള്‍ മാത്രമേ പ്രബുദ്ധനായ മലയാളിക്ക് മനസ്സിലാവുകയുള്ളൂ. ലാവലിന്‍ കേസിലെ രാഷ്ട്രീയ പ്രേരണകള്‍ സി.പി.എമ്മിനെതിരെ മാത്രമല്ല, കേരള സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് തന്നെ എതിരുനില്‍ക്കുന്നതാണെന്ന് നിഷ്പക്ഷമായ ഒരു പഠനം നടത്തിയാല്‍ ആര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ.

ലാവലിനോ, ജനകീയാസൂത്രണമോ ഒന്നുമായിരുന്നില്ല വിജയന്‍ മാസ്റ്ററുടെ പ്രശ്നം. 'പാഠം' മാസിക ഉയര്‍ത്തിപ്പിടിച്ച് സി.പി.എമ്മിനെതിരെ തെരുവില്‍ ഇറങ്ങുന്നതിനു മുമ്പുള്ള വിജയന്‍ മാസ്റ്ററുടെ ചിത്രം മലയാളികളാരും മറക്കാനിടയില്ല. കണ്ണൂരില്‍ യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലെ 'സമാധാനവാദികള്‍' ഒന്നടങ്കം കണ്ണൂരിലെ സി.പി.എമ്മുകാരെ വട്ടംകൂടി നിന്ന് കൊലയാളികളെന്നും സ്റ്റാലിനിസ്റ്റുകള്‍ എന്നുമൊക്കെ ആക്ഷേപിച്ചുകൊണ്ടിരുന്നു. 'വര്‍ഗബോധമാണ് തൊഴിലാളിവര്‍ഗത്തിന്റെ നീതിബോധമെന്നും വര്‍ഗബോധത്തിന്റെ ചരിത്ര സ്ഥാപനമായ പാര്‍ട്ടി പോരാടുന്ന തൊഴിലാളിവര്‍ഗ നീതിബോധത്തിന്റെ പ്രതിപുരുഷനാണെന്നും' ബൂര്‍ഷ്വാ മാന്യതയുടെ സാംസ്കാരിക ഭീഷണിയെ തെല്ലും വകവെക്കാതെ ഉറക്കെപ്പറഞ്ഞ വ്യക്തിയാണ് വിജയന്‍ മാസ്റ്റര്‍. അതേ വിജയന്‍ മാസ്റ്റര്‍ തന്നെ, പിന്നീട് ആര്‍.എസ്.എസിനെക്കാള്‍ ആക്രമണോല്‍സുകതയോടെ കണ്ണൂരിലെ പാര്‍ട്ടിക്കാരെ കണ്ണൂര്‍ലോബിയെന്നും മാഫിയയെന്നുമൊക്കെ വിളിച്ചാക്ഷേപിക്കാനും മടിച്ചില്ല. താന്‍തന്നെ നാട്ടിയ ചൂണ്ടുപലകയുടെ വിപരീത ദിശയിലേക്കുള്ള ഈ തിരിഞ്ഞുനടത്തമാണ് ഒരുപക്ഷേ കേരളത്തിലെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിന് വിജയന്‍ മാസ്റ്റര്‍ നല്‍കിയ ഏറ്റവും നല്ല നിഷേധാത്മക പാഠം. തൊഴിലാളിവര്‍ഗ രാഷ്ട്രീയവും മധ്യവര്‍ഗത്തിന്റെ മാര്‍ക്സിസ്റ്റാഭിമുഖ്യവും രണ്ട് വ്യത്യസ്തവര്‍ഗങ്ങളുടെ രാഷ്ട്രീയാഭിവാഞ്ഛകളെയും താല്‍പര്യങ്ങളെയുമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന യാഥാര്‍ഥ്യമാണ് ഈ തിരിഞ്ഞു നടത്തത്തിലൂടെ വിശദമാക്കപ്പെട്ടത്.

പാര്‍ട്ടിയോടുള്ള സമീപനമെന്ത് എന്നതു തന്നെയാണ് തൊഴിലാളി വര്‍ഗത്തിന്റെയും ഇതരവര്‍ഗങ്ങളുടെയും താല്‍പര്യങ്ങളെ തിരിച്ചറിയാനുള്ള ഏറ്റവും ശരിയായ മാര്‍ഗം. സി.പി.എമ്മില്‍ 'മലിനോവിസ്കിമാരുണ്ടോ അഴിമതിക്കാരുണ്ടോ മുതലാളിത്തവാദികളുണ്ടോ എന്നൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് പുറത്തുള്ളവരുടെ വിദഗ്ധ സഹായം കൂടിയേ തീരൂ എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റുകളല്ല. സോവിയറ്റ് വിപ്ലവത്തെ വിജയത്തിലെത്തിച്ച ലെനിന്റെ പാര്‍ട്ടിയുടെ അനുഭവ പാഠങ്ങള്‍ തന്നെയാണ് തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ സുദൃഢമാക്കുന്നത്. ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന മാടമ്പിത്തരവുമായി തൊഴിലാളി രാഷ്ട്രീയത്തെ മാര്‍ക്സിസ്റ്റ്^ജനങ്ങളില്ലെങ്കില്‍ പാര്‍ട്ടിയുണ്ടാവില്ല എന്ന ബൂര്‍ഷ്വാ ആശയം പ്രചരിപ്പിച്ചുകൊണ്ട് സി.പി.എമ്മിനെ മാര്‍ക്സിസ്റ്റ്^ലെനിനിസ്റ്റ് തത്ത്വങ്ങളില്‍ നിന്നടര്‍ത്തി മാറ്റാനും പുറത്തുനിന്നുള്ള സമ്മര്‍ദ ഗ്രൂപ്പിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനുമാണ് വിജയന്‍ മാസ്റ്റര്‍ ശ്രമിച്ചത്. 'ജനങ്ങള്‍ എന്ന ബൂര്‍ഷ്വാ ആശയം നിക്ഷിപ്ത താല്‍പര്യങ്ങളുള്ള സമ്മര്‍ദഗ്രൂപ്പുകളെയും ലോബികളെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഈ ഗ്രൂപ്പുകളുടെയും ലോബികളുടെയും പിടിയില്‍നിന്ന് ജനങ്ങളുടെ താല്‍പര്യങ്ങളെ മോചിപ്പിക്കുന്ന നേതാവായിട്ടാണ് മാര്‍ക്സിസം^ലെനിനിസം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെയും പാര്‍ട്ടിയെയും ചരിത്രത്തിന്റെ മുന്നില്‍ നിര്‍ത്തുന്നത്. ബൂര്‍ഷ്വാ ജനാധിപത്യ രീതികള്‍ ഏച്ചുകൂട്ടി പാര്‍ട്ടിയെ നന്നാക്കാമെന്ന് വ്യാമോഹിച്ച ഗോര്‍ബച്ചോവിന് ബോറിസ് യെല്‍സിന്റെ പ്രതിവിപ്ലവത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയെ ഒരു കമ്യൂണിസ്റ്റ് പാഠമായി മാത്രം ചുരുക്കിക്കാണേണ്ടതില്ല. ജനങ്ങളെ സുസംഘടിതരാക്കുകയും ജനകീയ താല്‍പര്യങ്ങളെ സുദൃഢീകരിക്കുകയും ചെയ്യുന്ന ഏത് തത്ത്വങ്ങളെയും അടിച്ചടക്കുക എന്ന തന്ത്രവുമായിട്ടാണ് സാമ്രാജ്യത്വ ശക്തികള്‍ ഇപ്പോള്‍ മുന്നോട്ടുപോവുന്നത്.


Tuesday, September 15, 2009

കോടിയേരിക്കും പാലോളിക്കും പിണറായി പക്ഷത്തുനിന്ന് ഒളിയമ്പ്

ജോമി തോമസ് ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മില്‍ പിണറായി പക്ഷത്തു പുതിയ ധ്രുവീകരണങ്ങളുണ്ടാകുന്നതായി ചില കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ക്കെതിരെ പിണറായി പക്ഷത്തുനിന്നുതന്നെയുള്ള പ്രചാരണങ്ങള്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. പോള്‍ ജോര്‍ജ് വധക്കേസിലും നേരത്തേയുണ്ടായ ചില സംഭവങ്ങളിലും കോടിയേരിയുടെ കുടുംബം കാരണം പാര്‍ട്ടിക്കു നേരെയുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള അമര്‍ഷ പ്രകടനമാണു സംഭവിക്കുന്നതെന്നാണു ചില നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, മന്ത്രി എന്ന നിലയില്‍ പാലോളിയുടെ പ്രകടനം പോരാ എന്ന വിലയിരുത്തല്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല.ലാവ്ലിന്‍ കേസില്‍ പിണറായി നേരിടുന്ന പ്രതിസന്ധിയുടെയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍നിന്നു പുറത്തായതിന്റെയും പശ്ചാത്തലത്തിലുള്ളതാവാം രണ്ടു മന്ത്രിമാര്‍ക്കുമെതിരായ നീക്കങ്ങളെന്നു ചില നേതാക്കള്‍ കരുതുന്നു. അടുത്തെങ്ങും സ്ഥാനചലനങ്ങള്‍ക്കു സാധ്യതയില്ലെന്നു വ്യക്തമായ സൂചനയുള്ളപ്പോള്‍ എന്തിനാണ് മന്ത്രിമാരെ ഉന്നംവയ്ക്കുന്നതെന്ന സംശയവുമുണ്ട്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ മന്ത്രിസ്ഥാനത്തോടു താല്‍പര്യമില്ലെന്നു പറഞ്ഞ വ്യക്തിയാണു പാലോളി. ഇത്തവണ മന്ത്രിയായതും താല്‍പര്യത്തോടെയല്ല. സ്ഥിതി ഇതായിരിക്കേ എന്തിനാണ് അദ്ദേഹത്തിനെതിരെ പ്രചാരണമെന്നാണു പിണറായി പക്ഷത്തുതന്നെയുള്ള ചിലരുടെ ചോദ്യം.കോടിയേരിയുടെ മൂത്ത മകന്‍ ഏതാനും വര്‍ഷം മുന്‍പു തിരുവനന്തപുരത്തു ചില പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും പുറത്തുവരുമെന്നും പിണറായി പക്ഷത്തു ചര്‍ച്ചയുണ്ടായി. ഇതും നേതാക്കളുടെ ശ്രദ്ധയിലുണ്ട്. പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ പിണറായി കാണിക്കുന്ന പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. പാര്‍ട്ടിക്കെതിരായ സംഘടിതമായ ആക്രമണമാണു നടക്കുന്നതെന്നും അതിനെ ചെറുക്കുകയെന്ന ഉത്തരവാദിത്തമാണു പിണറായി നിര്‍വഹിക്കുന്നതെന്നും ചില നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ കോടിയേരിയുടെ മകനുനേരെ ഉയര്‍ന്ന ആരോപണത്തെ പാര്‍ട്ടിക്കു നേരെയുള്ളതായി മാറ്റിയെടുക്കുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും ഇവര്‍ സമ്മതിക്കുന്നു.ബിനീഷ് കോടിയേരിയുടെ വിവാഹ ദിവസം സംബന്ധിച്ച തീരുമാനത്തെയും പല കാര്യങ്ങളുമായും ചേര്‍ത്തു വായിക്കാവുന്നതാണെന്ന സൂചനയുമുണ്ട്. നിശ്ചയ ദിവസംതന്നെ വിവാഹം നടത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണു തീരുമാനിച്ചതെന്നു നേരത്തേ വിശദീകരണം വന്നിരുന്നു. എന്നാല്‍ തീരുമാനത്തെക്കുറിച്ചു സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ അറിഞ്ഞില്ലെന്ന സൂചനയുമുണ്ട്.കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോടിയേരി പൊളിറ്റ് ബ്യൂറോ അംഗമായപ്പോള്‍ മുതല്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതാണെന്നും പിബിയിലെത്താന്‍ താല്‍പര്യപ്പെട്ട ചിലരാണു പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും സംശയിക്കണമെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്. ഭാവിയുണ്ടെന്നു സ്വയം വിലയിരുത്തുന്ന ചില രണ്ടാം നിര നേതാക്കളാണു കളികള്‍ക്കു പിന്നിലത്രേ. അതല്ല, കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ ഉരസലുകളുടെ ഭാഗമായ കളികളാണു നടക്കുന്നതെന്നു പറയുന്നവരുമുണ്ട്.

Wednesday, June 10, 2009

മന്ത്രിസഭാ തീരുമാനം പക്ഷപാതപരം; പിണറായി ഗൂഢാലോചന നടത്തി

ലാവ്ലിന്‍ കേസില്‍ ഒന്‍പതാം പ്രതിയായ പിണറായി വിജയന്‍ പ്രഥമദൃഷ്ട്യാ വഞ്ചനയും ഗൂഢാലോചനയും നടത്തിയതായി ഗവര്‍ണര്‍ ആര്‍.എസ്. ഗവായ്. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനം പക്ഷപാതപരമായിരുന്നു. പിണറായി വിജയനെതിരെ ശക്തമായ കേസ് നിലനില്‍ക്കുന്നുവെന്നു തനിക്കു പൂര്‍ണമായി ബോധ്യപ്പെട്ടെന്നു സിബിഐയ്ക്കു നല്‍കിയ പ്രോസിക്യൂഷന്‍ ഉത്തരവില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ മന്ത്രിസഭാ യോഗത്തില്‍ സമര്‍പ്പിച്ച 35 പേജുള്ള റിപ്പോര്‍ട്ട് മന്ത്രിമാര്‍ക്കെല്ലാം പഠിക്കാനായി വിതരണം ചെയ്തിരിക്കുകയാണ്. റിപ്പോര്‍ട്ടിന്റെ ആദ്യ 24 പേജുകളില്‍ സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ ഗവര്‍ണര്‍ അക്കമിട്ടു നിരത്തിയിരിക്കുകയാണ്. ലാവ്ലിന്‍ ഇടപാടിന്റെ ഓരോ ഘട്ടത്തിലും പിണറായി വിജയന്റെ പങ്ക് റിപ്പോര്‍ട്ടില്‍ സിബിഐ അക്കമിട്ടു നിരത്തിയിട്ടുണ്ട്. അതെല്ലാം പ്രോസിക്യൂഷന്‍ ഉത്തരവിലും ആവര്‍ത്തിച്ചശേഷമാണു പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ട ആവശ്യം ഗവര്‍ണര്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ടില്‍ നിന്ന്: പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യം മേയ് ആറ്, 13 തീയതികളില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണു തീരുമാനിച്ചത്. മന്ത്രിസഭയുടെ തീരുമാനം തികച്ചും പക്ഷപാതപരമായിരുന്നുവെന്നതിന്റെ സാധ്യത തള്ളിക്കളയാനാകില്ല. കേസില്‍ പിണറായി പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായാണു ലഭ്യമായ തെളിവുകള്‍, രേഖകള്‍ എന്നിവ വെളിപ്പെടുത്തുന്നത്. ഗൂഢാലോചന എപ്പോഴും രഹസ്യമായാണു നടത്തുന്നത്. നേരിട്ടുള്ള തെളിവിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന തെളിയിക്കുക അസാധ്യമാണ്. സാഹചര്യത്തെളിവും പ്രതികളുടെ പ്രവൃത്തിയും പരിശോധിച്ചാല്‍ ഗൂഢാലോചന ബോധ്യപ്പെടും. ഗൂഢാലോചനക്കാരുടെ പൊതുലക്ഷ്യം നേരിട്ടുള്ള തെളിവില്‍ ലഭിക്കില്ല. പദ്ധതിയുടെ രൂപരേഖയോ കരാറോ തയാറാക്കുമ്പോള്‍ തന്നെ അതില്‍ ഗൂഢാലോചനയുടെ അംശവും അടങ്ങിയിരിക്കും. പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യം പരിഗണിക്കുമ്പോള്‍ ആരോപണങ്ങള്‍ സത്യമോ അസത്യമോ എന്നു തീരുമാനിക്കേണ്ടതില്ല. മാത്രമല്ല, ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നയാള്‍ മുഴുവന്‍ തെളിവുകളും വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടതുമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ട് വിചാരണക്കോടതി കുറ്റപത്രം തയാറാക്കുന്ന ഘട്ടത്തില്‍ സൂക്ഷ്മമായി പരിശോധിക്കും. പ്രതിയെ ഉപദ്രവിക്കുന്ന തരത്തിലെ ക്രിമിനല്‍ നടപടിക്രമത്തില്‍ നിന്നുള്ള സംരക്ഷണമാണു സിആര്‍പിസി 197-ാം വകുപ്പു നല്‍കുന്നത്. മതിയായ കാരണമില്ലാതെ പൊതുപ്രവര്‍ത്തകര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. ഹൈക്കോടതിയുടെ മുന്‍വിധികളും കേസിന്റെ യഥാര്‍ഥ അവസ്ഥയും പരിശോധിച്ചാല്‍ പിണറായിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന മന്ത്രിസഭയുടെ തീരുമാനം തെറ്റായിപ്പോയെന്നു ബോധ്യപ്പെടും. പ്രഥമദൃഷ്ട്യാ പിണറായിക്കെതിരെ കേസ് ഉണ്ടെന്നു തെളിയിക്കുന്ന രേഖകളും തെളിവുകളും മന്ത്രിസഭ പരിഗണിക്കാത്തതിനാലാണ് ഇത്തരം തെറ്റായ തീരുമാനം എടുക്കേണ്ടിവന്നത്. യാഥാര്‍ഥ്യങ്ങളും സാഹര്യങ്ങളും വെളിപ്പെടുത്തുന്നതു മന്ത്രിസഭ ഇക്കാര്യത്തില്‍ പക്ഷപാതപരമായി പെരുമാറിയെന്നാണ്. ഇപ്പറഞ്ഞ തന്റെ അഭിപ്രായങ്ങള്‍ എല്ലാം പ്രാഥമിക അഭിപ്രായങ്ങള്‍ മാത്രമാണ്; പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ വേണ്ടിമാത്രം. അന്വേഷണസംഘം നല്‍കിയ തെളിവുകള്‍, സാക്ഷിമൊഴികള്‍, സാഹചര്യത്തെളിവുകള്‍ എല്ലാം മനസ്സിരുത്തി പഠിച്ചപ്പോള്‍, കേസിലെ ഒന്‍പതാം പ്രതിയായ പിണറായി വിജനെ പ്രോസിക്യൂട്ട് ചെയ്യാന്‍ പ്രഥമദൃഷ്ട്യാ ശക്തമായ കേസുണ്ടെന്നു ബോധ്യപ്പെട്ടു. സംസ്ഥാനത്തിന്റെയും പൊതുജനത്തിന്റെയും ഉത്തമതാല്‍പ്പര്യം കണക്കിലെടുത്താണു പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നത്. തന്റെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിനുശേഷം പിണറായിക്ക്‌ നൂറിലേറെ വിദേശയാത്ര

കൊച്ചി: എസ്‌.എന്‍.സി. ലാവ്‌ലിന്‍ ഇടപാടിനു ശേഷം പിണറായി വിജയന്‍ സിംഗപ്പൂരിലേക്കും ദുബായിലേക്കും നൂറിലേറെ യാത്രകള്‍ നടത്തിയെന്നു സി.ബി.ഐക്കു സൂചന ലഭിച്ചു. യാത്രകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്‌. സിംഗപ്പൂരിലാണു ലാവ്‌ലിന്‍ ഇടപാടിന്റെ ഗൂഢാലോചന നടന്നതെന്ന നിഗമനത്തിലാണ്‌ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്‌.

മലബാര്‍ മേഖലയിലെ ബിസിനസ്‌ രാജാവായ ഒരു എം.പിയുമായുള്ള ബന്ധത്തിന്റെ പേരിലാണ്‌ ദുബായിലേക്കുള്ള യാത്രകള്‍. സി.പി.എം. രാഷ്‌ട്രീയത്തില്‍ ഇടപെട്ട വിവാദനായകനായ മറ്റൊരു ബിസിനസുകാരനുമായുള്ള ബന്ധമാണു സിംഗപ്പുര്‍ യാത്രകള്‍ക്കു പിന്നിലെന്നും അന്വേഷണസംഘം സംശയിക്കുന്നു.

1997 മുതല്‍ 2006 വരെയാണു വിദേശയാത്രകളില്‍ ഏറെയും.

കുടുംബസമേതമുള്ള യാത്രകളും ഇതില്‍പ്പെടും. കൂടുതല്‍ വിമാനയാത്ര ചെയ്യുന്നവര്‍ക്കുള്ള സൗജന്യയാത്രകള്‍വരെ സി.പി.എം. സംസ്‌ഥാന സെക്രട്ടറിക്ക്‌ എയര്‍ലൈന്‍സുകാര്‍ നല്‍കിയിരുന്നതായി സൂചനയുണ്ട്‌.

സിംഗപ്പൂരിലെ സിറ്റി ബാങ്ക്‌ വഴി ലാവ്‌ലിന്റെ പണമിടപാടു നടന്നതായി സി.ബി.ഐ. സംശയിക്കുന്നുണ്ടെങ്കിലും അതിനു സ്‌ഥിരീകരണമില്ല. ഇടപാടുകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ബാങ്കാണു സിംഗപ്പൂരിലേത്‌. വിവാദത്തേത്തുടര്‍ന്നു പിണറായി വിജയന്റെ ഉറ്റബന്ധുവിന്റെ പേരില്‍ സിംഗപ്പൂരില്‍ പ്രവര്‍ത്തിച്ചിരുന്നതായി ആരോപിക്കപ്പെട്ട കയറ്റുമതിസ്‌ഥാപനം അടച്ചുപൂട്ടിയിരിക്കുകയാണ്‌.

ലാവ്‌ലിന്‍ ഗൂഢാലോചനയ്‌ക്കു വേദിയായെന്നു സി.ബി.ഐ. സംശയിക്കുന്ന സിംഗപ്പൂരിലേക്കുള്ള പിണറായിയുടെ യാത്രാരേഖകള്‍ ശേഖരിച്ചുവരികയാണ്‌ അന്വേഷണസംഘം.

കരാര്‍ നടപ്പാക്കുന്നതില്‍ പിണറായി അസാധാരണമായ തിടുക്കം കാട്ടിയതു വ്യക്‌തിപരമായ നേട്ടങ്ങള്‍ക്കാണെന്നു സി.ബി.ഐക്കു സ്‌ഥാപിക്കേണ്ടിവരും. അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ത്തന്നെ കേസ്‌ ഉള്‍ക്കൊള്ളിക്കാന്‍ കഴിയണം. കരാര്‍വഴി സംസ്‌ഥാനത്തിനു നഷ്‌ടമുണ്ടായി എന്ന ഒറ്റക്കാരണത്താല്‍ വകുപ്പുമന്ത്രിയെ കേസില്‍ പൂര്‍ണമായി കുടുക്കാന്‍ കഴിയില്ല.

കരാര്‍ വ്യക്‌തിപരമായ നേട്ടങ്ങള്‍ക്ക്‌ ഉപയോഗിച്ചെന്നും അതുവഴി സംസ്‌ഥാനത്തിനു നഷ്‌ടമുണ്ടായെന്നുമാണു സി.ബി.ഐക്കു സ്‌ഥാപിക്കേണ്ടത്‌. പാര്‍ട്ടി ചാനല്‍ തുടങ്ങുന്നതിനു മുമ്പ്‌ ഉത്തരേന്ത്യയിലെ ഒരു ഉന്നതനേതാവിന്റെ കാനഡയിലുള്ള മക്കള്‍ കരാറിന്‌ ഇടനിലക്കാരായി നിലകൊണ്ടുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

ഇടപാടുവഴി ലഭിച്ച കോടികളില്‍ ഒരു പങ്ക്‌ പാര്‍ട്ടിനേതൃത്വത്തില്‍ പലര്‍ക്കായി പങ്കുവയ്‌ക്കപ്പെട്ടുവെന്ന ആക്ഷേപവും പി.ബിയുടെ മൗനത്തിന്റെ അര്‍ത്ഥമായി കാണുന്നവരുണ്ട്‌.

രാജു പോള്‍

സിംഗപ്പൂര്‍ ഗൂഢാലോചനയില്‍ പിണറായി പങ്കെടുത്തെന്ന്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് 86 കോടി രൂപ നഷ്ടപ്പെടുത്തിയ ലാവ്ലിന്‍ ഇടപാടിനു മുന്നോടിയായി സിംഗപ്പൂരില്‍ നടന്ന ഗൂഢാലോചനയിലും അന്നു സംസ്ഥാന മന്ത്രിയായിരുന്ന പിണറായി വിജയന്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ സിബിഐ ശേഖരിച്ചതായി അറിയുന്നു. പാര്‍ട്ടിയില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ഇ.ബാലാനന്ദന്‍ റിപ്പോര്‍ട്ടില്‍ 159 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ചൂണ്ടിക്കാട്ടിയ ലാവ്ലിന്‍ ഇടപാടിന്റെ യഥാര്‍ഥ ഗൂഢാലോചന നടന്നതു സിംഗപ്പൂരിലാണെന്നാണു സിബിഐയുടെ നിഗമനം. വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ മറ്റു സിപിഎം നേതാക്കളോ അന്നു പിണറായി വിജയനോടൊപ്പം സിംഗപ്പൂരില്‍ എത്തിയിരുന്നില്ല. സംസ്ഥാന മന്ത്രിയായിരിക്കെ 1996 അവസാനം പിണറായി വിജയന്‍ നടത്തിയ സിംഗപ്പൂര്‍ യാത്രയുടെ ചെലവു വഹിച്ചത് ആരാണെന്നു കണ്ടെത്താന്‍ സിബിഐ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാന സര്‍ക്കാരോ, പാര്‍ട്ടിയോ അല്ല ഈ യാത്രയുടെ ചെലവു വഹിച്ചതെന്നാണ് അറിയാന്‍ കഴിയുന്നത്. സിബിഐയുടെ ചോദ്യം ചെയ്യലില്‍ സിംഗപ്പൂര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു പരസ്പര വിരുദ്ധമായ മൊഴികളാണു പിണറായി വിജയന്‍ നല്‍കിയത്. സിംഗപ്പൂരില്‍ പിണറായിയോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തത് ആരെല്ലാമാണെന്ന നിര്‍ണായക വിവരം വിചാരണയ്ക്കിടയില്‍ പുറത്തുവരുമെന്നാണു സിബിഐയുടെ പ്രതീക്ഷ. മലബാര്‍ കാന്‍സര്‍ സെന്ററിനു നല്‍കാമെന്നേറ്റ 98 കോടി രൂപയില്‍ എസ്എന്‍സി ലാവ്ലിന്‍ നല്‍കിയ 12 കോടി രൂപ കാന്‍സര്‍ സെന്ററിന്റെ അക്കൌണ്ടില്‍ എത്തിയിട്ടില്ല. ഈ തുക കൈമാറാന്‍ കാന്‍സര്‍ സെന്റര്‍ തുറന്ന അക്കൌണ്ടില്‍ 300 രൂപമാത്രമാണു നിക്ഷേപിക്കപ്പെട്ടത്. ലാവ്ലിന്‍ കമ്പനി നല്‍കിയ 12 കോടി രൂപയ്ക്ക് എന്താണു സംഭവിച്ചതെന്ന സിബിഐയുടെ ചോദ്യത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ പിണറായി വിജയനു കഴിഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരേന്ത്യയിലെ ബാങ്കിലേക്ക് ഈ തുകമാറ്റിയതായി സൂചനയുണ്ട്. ആര്‍ക്കുവേണ്ടി, എന്തിനു വേണ്ടി ഈ തുക വിനിയോഗിച്ചുവെന്ന കാതലായ ചോദ്യം കേസിന്റെ വിചാരണയില്‍ ഉയരും. 1997 ഫെബ്രുവരി 10 നു കാനഡയില്‍ പിണറായി വിജയന്‍ ലാവ്ലിന്‍ കമ്പനിയുമായി കരാറില്‍ ഒപ്പിടുമ്പോള്‍ സിപിഎമ്മിലെ സമുന്നതനായ ഒരു നേതാവിന്റെ മക്കള്‍ കാനഡയിലുണ്ടായിരുന്നതായും സിബിഐക്കു സൂചന കിട്ടിയിട്ടുണ്ട്.

Wednesday, April 29, 2009

ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.

മാതൃഭൂമി ഏപ്രില് രണ്ട്

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.

Thursday, January 29, 2009

പിണറായിയുടെ തെറ്റ്: വി. എസ്

28-jan-2009
തൊടുപുഴ: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇടത്സര്‍ക്കാറിന്റെ വൈദ്യുതി വകുപ്പാണ് വീഴ്ചവരുത്തിയതെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് ആവര്‍ത്തിച്ചു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പകരം പാര്‍ട്ടി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട ലാവലിന്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചു. പിന്നീട് ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. പിണറായിയെയും ലാവലിന്‍ ഇടപാടിനെയും പ്രതിരോധിച്ച് പാര്‍ട്ടിനേതാക്കള്‍ നടത്തുന്ന വിമര്‍ശങ്ങള്‍ വസ്തുതാപരമല്ലെന്ന് വിശദമായി സമര്‍ഥിക്കുന്ന വി.എസ് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ രേഖകളില്‍ ലാവലിന്‍കമ്പനിയുമായി കനഡയില്‍ പിണറായി ഒപ്പുവെച്ച കരാറുകളുടെ കോപ്പിയും വ്യവസ്ഥകളും ഉള്‍പ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിനു പകരം പാര്‍ട്ടി നിലപാടുകൂടി മറികടന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി നിയമവിരുദ്ധമായി പരിവര്‍ത്തിപ്പിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് ചെയ്തതെന്ന് കത്തില്‍ പറഞ്ഞു. പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധോപദേശം നല്‍കേണ്ട ലാവലിന് ഉപകരണങ്ങളുടെ സപ്ലൈ നല്‍കുന്നത് വഴി സര്‍ക്കാര്‍ ഒരു മൂന്നാംകക്ഷി ആകുകയും 109.73 കോടി രൂപയുടെ അഴിമതി നടത്താന്‍ ലാവലിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ അംഗീകരിച്ചത് പരമാബദ്ധമായി കത്തില്‍ എടുത്തുപറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന കാരണത്താല്‍ അന്ന് ശിവദാസമേനോന്‍ മന്ത്രിയായിരുന്ന ധനവകുപ്പ് തന്നെ ഈ നിബന്ധനയെ എതിര്‍ത്തിരുന്നു. നിയമവകുപ്പും അതിനെ അനുകൂലിച്ചില്ല ^വി.എസ് ചൂണ്ടിക്കാട്ടി. തര്‍ക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി പരിഹരിക്കപ്പെടുമെന്ന യു.ഡി.എഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ മാറ്റിയത് എന്ത് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുറ്റമുക്തമാക്കി ഇടത്സര്‍ക്കാറിനെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കുന്ന പി.ബി അംഗം കൂടിയായ അച്യുതാനന്ദന്റെ കത്ത് പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. വി.എസ് കത്ത് പുറത്ത് നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അടിയന്തര പോളിറ്റ്ബ്യൂറോ താല്‍ക്കാലിക പ്രസ്താവന ഇറക്കുമെന്നും പിന്നീട് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എത്രയും വേഗം യോഗം ചേര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയതീരുമാനം എടുക്കുമെന്നുമായിരുന്നു കത്തുമായി ദല്‍ഹിയിലെത്തിയ വി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. എന്നാല്‍, പി.ബി യോഗം അനിശ്ചിതമായി നീണ്ടുപോകുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്രശ്നമായി ലാവലിന്‍ മാറുകയും ചെയ്തതോടെ വി.എസ് പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്ന പ്രസ്താവന ഇറക്കാതെ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് മൌനത്തിലൂടെ ആയുധം നല്‍കുന്ന വി.എസിന്റെ നിലപാടിനെതിരെ പാര്‍ട്ടിവികാരം വളര്‍ത്താനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നത്. ഇതോടെ സി.ബി.ഐയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലപാട് തുറന്നുപറയുകയോ ചെയ്യാന്‍ വി.എസ് നിര്‍ബന്ധിതനാകും. പി.കെ. പ്രകാശ്

Friday, September 19, 2008

സംസ്ഥാന താല്‍പര്യത്തിന്‌ സെസ്‌ അനിവാര്യം: പിണറായി

22 aug 2008
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ ആവശ്യമാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പഴയ തീവ്രവാദികളും ഇപ്പോള്‍ തീവ്രവാദികളായവരുമാണ്‌ രണ്ടാം ഭൂപരിഷ്‌കരണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെയുള്ള സെസ്‌ അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നത്‌ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്‌ത ശേഷമായിരിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‍ ഇന്നലെ പ്രസ്‌താവന നടത്തിയിരുന്നു.

കൂടാതെ അവസരവാദികളും റിവിഷനിസ്റ്റുകളും തീവ്രവാദികളെ ഭയക്കുമെന്ന്‌ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നയരൂപരേഖയോടുള്ള തന്റെ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട്‌ വി.എസ്‌ കഴിഞ്ഞ ആഴ്‌ച ചില പരമാര്‍ശങ്ങളും നടത്തിയിരുന്നു. ഈ രണ്ട്‌ കാര്യങ്ങളോടുള്ള നിലപാട്‌ തന്നെയായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തിലെ ഉന്നം.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)