Showing posts with label ലാവ്‌ലിന്‍-മാതൃഭൂമി. Show all posts
Showing posts with label ലാവ്‌ലിന്‍-മാതൃഭൂമി. Show all posts

Wednesday, April 28, 2010

ലാവലിന്‍ : സി.ബി.ഐയും മാധ്യമങ്ങളും

ഈ അനാലിസിസിന് അടിസ്ഥാനമായ വാര്‍ത്തകള്‍ താഴെ കൊടുത്തിട്ടുള്ളതും നോക്കുക :

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് കെ.ഏ ജോണി എഴുതി മാതൃഭൂമിയില്‍ വന്ന
വാര്‍ത്തയനുസരിച്ച് ദീപക് കുമാര്‍ സി.ബി.ഐക്ക് പരാതി എഴുതിക്കൊടുത്തത് 2009 ഏപ്രിലില്‍ !
(മാ.ഭൂ വാര്‍ത്തയിലെ പ്രസക്തവാചകം നോക്കുക :
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. ലിങ്ക് ഇവിടെ
)

സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരുത്തന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സി.ബി.ഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ :

1. ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്.
2. ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്.
3. ദീപക് കുമാര്‍ കൊടുത്ത പരാതിയില്‍ പറയുന്നതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍, സഹകരണാശുപത്രികളിലും കൈത്തറി ബോഡിന്റെ കെട്ടിടത്തിലും ഗസ്റ്റ് ഹൌസിലും (??) ഒക്കെ ഓടി നടന്നാണ് പിണറായിയുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടതും കോഴക്കോടികള്‍ കൊടുത്തതും. അത് എതൊക്കെയോ (അയ്യപ്പന്‍ കാവ് ?) ബ്രാഞ്ചില്‍ നിന്നും പിന്‍‌വലിച്ച അക്കൌണ്ടുകളുടെ കാര്യവും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.

ഒരു മാതിരി മൂളയുള്ളവനൊക്കെ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിച്ചിട്ടേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയുള്ളൂ. അപ്പോള്‍ ഏപ്രിലില്‍ പരാതികിട്ടിയിട്ട് ജൂണായപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ ഈ ആരോപണപ്പട്ടികയില്‍ ഒന്നുപോലും ശരിയല്ല, അല്ലെങ്കില്‍ തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവും എന്ന് തീര്‍ച്ച.

എന്നാല്‍ പിണറായിബാധ കേറിയ മാതൃഭൂമിയും ടീമും ദീപക് കുമാര്‍ 2009ല്‍ കൊടുത്ത പരാതിയെ 2010ലെന്നോ കൊടുത്ത പരാതിയാക്കി മാറ്റാനാണു ശ്രമം. അതായത് സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ “തെളിവുകള്‍” വന്നിട്ടുള്ളതെന്നും സി.ബി.ഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അത് അന്വേഷിക്കാന്‍ സാങ്കേതിക തടസ്സമെന്തോ ഉണ്ടെന്നും, അതുകൊണ്ടാണ് വീണ്ടും നന്ദകുമാര്‍ ഈ വിഷയം സി.ബിഐയെ ഓര്‍മ്മിപ്പിക്കാന്‍ ഹരജി നല്‍കിയതെന്നും, വേണമെന്ന് വച്ചാല്‍ സി.ബി.ഐക്ക് ഇത് അന്വേഷിച്ച് കേസ് ഒന്നുകൂടി ശക്തിപ്പെടുത്താവുന്നതേയുള്ളൂ എന്നും ഒക്കെയുള്ള തെറ്റിദ്ധാരണകള്‍ പരത്തുക എന്നതാണ് പുതിയ വാര്‍ത്തകളുടെ ലക്ഷ്യം...





--------- Referenced News Items ----------

ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നുകാട്ടല്‍- ദീപക് കുമാര്‍

കെ.എ. ജോണി

Posted on: 25 Apr 2010

ചെന്നൈ: 'ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

''കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു എന്‍േറത്. തിരുവനന്തപുരത്തെ പുരാതനവും അറിയപ്പെടുന്നതുമായ ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ അമ്മൂമ്മയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലാണ് ഇപ്പോള്‍ എ.കെ.ജി. ഭവന്‍ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്. 25 ലക്ഷം രൂപയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസായി നല്കാമെന്നു പറഞ്ഞത്. റബ്‌കോയുടെ എം.ഡി.യായി ദീപകിനെ നിയമിക്കുമെന്ന് ദിലീപ് രാഹുലന്‍ ഉറപ്പുനല്കിയിരുന്നതായും ദീപക് പറഞ്ഞു. ഇതു രണ്ടും നടന്നില്ല.

ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. ദിലീപിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ താന്‍ വല്ലാതെ വൈകിപ്പോയെന്ന് ദീപക് പറയുന്നു. ''ദിലീപിന് ആരെയും വശത്താക്കാനാകും. 20 വര്‍ഷം മുമ്പ് 384 കോടി രൂപ തീര്‍ച്ചയായും വലിയൊരു തുകയായിരുന്നു. ഇത്രയും വലിയ തുകയുടെ പ്രലോഭനത്തില്‍ രാഷ്ട്രീയനേതാക്കളെ വീഴ്ത്താന്‍ ദിലീപിന് കഴിഞ്ഞതില്‍ അതിശയമില്ല''.

കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.

റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. ദീപകിന്റെ ഈ അനുഭവസമ്പത്താണ് ദിലീപ് രാഹുലന്‍ റബ്‌കോയ്ക്കുവേണ്ടി മുതലെടുത്തതെന്ന് ദീപകിന്റെ ബന്ധുക്കള്‍ പറയുന്നു.

''ഞങ്ങള്‍ ഏറ്റുമുട്ടുന്നത് പ്രബലരോടാകാം. പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല. സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്''- ദീപക് വ്യക്തമാക്കുന്നു.


ലാവലിന്‍: ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു

April 28 2010

കൊച്ചി: ലാവലിന്‍ കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് നേരില്‍ കണ്ടുവെന്ന് പരാതി നല്‍കിയിട്ടുള്ള ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു.

ലാവലിന്‍ കേസില്‍ പിണറായിയെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയതാണെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാം. വിചാരണക്കോടതിക്ക് അവ കണക്കിലെടുത്ത് കുറ്റപത്രത്തില്‍ മാറ്റം വരുത്താനും ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ലാവലിന്‍ കേസിലെ എല്ലാ വശങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സി.ബി.ഐ.ക്ക് പ്രത്യേക കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. നിഷ്പക്ഷമായും നിര്‍ഭയമായുമുള്ള അന്വേഷണത്തിന് ഈ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിണറായിയും കരാറിലെ ഇടനിലക്കാരായ ദിലീപ് രാഹുലനും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നത് അന്വേഷിക്കാനാണ് ഉപഹര്‍ജിയിലൂടെ 'ക്രൈം' എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.ഇപ്പോള്‍ ചെന്നൈയിലുള്ള ദിപക് കുമാറില്‍ നിന്നും ഉടനെതന്നെ മൊഴി എടുക്കുന്ന കാര്യം സി.ബി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ് രാഹുലനും നസീറും കണ്ണൂരില്‍ എത്തി പിണറായിക്ക് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദീപക്കുമാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ആഴത്തിലുള്ള അന്വേഷണത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ദീപക്കുമാര്‍ തന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അതിനായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം നല്‍കിയിട്ടുണ്ട്.പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിവയിലൂടെ ലാവലിന്‍ കമ്പനിക്ക് 86 കോടിയുടെ നേട്ടമുണ്ടാക്കിയത് അഴിമതിയാണെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ ആരോപിക്കുന്നത്.

Saturday, May 2, 2009

ലാവലിന്‍: കാരാട്ടിന്റെ ന്യായീകരണം പൊളിയുന്നു

തിരുവനന്തപുരം: എസ്‌. എന്‍. സി. ലാവലിന്‍ സംബന്ധിച്ച സി. ബി. ഐയുടെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍, സി. പി. എം. ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ ഇതുസംബന്ധിച്ച വാദങ്ങളും പൊളിയുകയാണ്‌.

ഫിബ്രവരി 14ന്‌ നടത്തിയ പത്രസമ്മേളനത്തില്‍ പ്രകാശ്‌ കാരാട്ട്‌ ചോദിച്ചു-''സി. ബി. ഐ. റിപ്പോര്‍ട്ട്‌ നിങ്ങള്‍ പലവിധത്തില്‍ കൊടുക്കുന്നുണ്ടല്ലോ. അതില്‍ എവിടെയാണ്‌ പിണറായി അഴിമതി നടത്തിയെന്നും വ്യക്തിപരമായ നേട്ടമുണ്ടാക്കിയെന്നും ഉള്ളത്‌?'' സി. ബി. ഐ. കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ 197-ാം പേജ്‌ ഇതിനുള്ള മറുപടി നല്‍കുന്നു. ''വ്യക്തിപരമായ നേട്ടം മുന്‍നിര്‍ത്തി ഒമ്പതാം പ്രതി പിണറായി വിജയന്‍, തട്ടിപ്പിലൂടെ സര്‍ക്കാരിനേയും മന്ത്രിസഭയേയും തെറ്റിദ്ധരിപ്പിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ നേടുകയായിരുന്നു''. തുടര്‍ന്ന്‌ പിണറായി വിജയന്‌ ഈ കേസിലുള്ള പങ്കാളിത്തം വെളിവാക്കാന്‍ 12 തെളിവുകളും സി. ബി. ഐ. നിരത്തുന്നു.

സാക്ഷികള്‍ നല്‍കിയ തെളിവുകളും പിണറായി വിജയന്‌ ഈ കേസുമായി ബന്ധപ്പെട്ടുണ്ടായിരുന്ന അമിത താല്‌പര്യം വെളിവാക്കുന്നു. എസ്‌. എന്‍. സി. ലാവലിന്‍ പ്രതിനിധികളായ ദിലീപ്‌ രാഹുലനും നാസറും മന്ത്രിയായിരുന്ന പിണറായി വിജയനെ ആദ്യം കാണുകയായിരുന്നു പതിവ്‌. പിന്നീട്‌ അദ്ദേഹത്തിന്റെ ശുപാര്‍ശയുമായി വൈദ്യുതി ബോര്‍ഡില്‍ പോവുകയും കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുകയായിരുന്നു. ചെയ്‌തുകൊടുക്കേണ്ട കാര്യങ്ങള്‍ പിണറായി വിജയനും അദ്ദേഹത്തിന്റെ സെക്രട്ടറി വേണുഗോപാലും വൈദ്യുതി ബോര്‍ഡ്‌ ഓഫീസര്‍മാരേയും തന്നേയും അറിയിക്കാറുണ്ടായിരുന്നുവെന്നാണ്‌ ബോര്‍ഡിലെ അക്കൗണ്ട്‌സ്‌ മെമ്പറും രണ്ടാം പ്രതിയുമായ കെ. ജി. രാജശേഖരന്‍ നായരുടെ മൊഴി. കരാര്‍ താമസം കൂടാതെ വേഗം ഒപ്പിടുന്നതിന്‌ തന്റെമേല്‍ പിണറായി വിജയന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്‌.

മന്ത്രിസഭയ്‌ക്കുള്ള കുറിപ്പില്‍ '97 ഫിബ്രവരിയില്‍ ഒപ്പുവെച്ച സപ്ലൈകരാര്‍ ഉള്‍പ്പെടുത്തിയില്ല. സപ്ലൈകരാര്‍ അതിനകം വൈദ്യുതി ബോര്‍ഡും എസ്‌. എന്‍. സി. ലാവലിനുമായി ഒപ്പുവെച്ചിരുന്നു. ഈ കേസ്സില്‍ വായ്‌പയ്‌ക്ക്‌ ജാമ്യം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട്‌ എസ്‌. ബി. ഐ. യുടെ ചീഫ്‌ ജനറല്‍ മാനേജരെ കണ്ട്‌ പിണറായി വിജയന്‍ ചര്‍ച്ച നടത്തിയത്‌ അമിതതാല്‌പര്യമായാണ്‌ സി. ബി. ഐ. വിലയിരുത്തിയിരിക്കുന്നത്‌.

സാക്ഷി മൊഴികളിലൂടെയും സി. ബി. ഐയുടെ കണ്ടെത്തലിലൂടെയും കേസിലെ പിണറായി വിജയന്റെ പങ്കാളിത്തം വ്യക്തമാകുമ്പോള്‍ പ്രതിരോധത്തിലാകുന്നത്‌ സി. പി. എം. ആണ്‌. പിണറായി വിജയന്‌ വ്യക്തിപരമായി ഈ ഇടപാടില്‍ നേട്ടമുണ്ടായിട്ടില്ലെന്നും പാര്‍ട്ടിയും ഇടതുമുന്നണിയും അംഗീകരിച്ച കരാറാണ്‌ ലാവലിനുമായി സര്‍ക്കാര്‍ ഏര്‍പ്പെട്ടതെന്നുമാണ്‌ സി. പി. എമ്മിന്റെ ഔദ്യോഗിക വിശദീകരണം. അതുകൊണ്ടുതന്നെ കേസ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്നും സി. പി. എം. ആരോപിക്കുന്നു. എന്നാല്‍ സി. ബി. ഐ. റിപ്പോര്‍ട്ടില്‍ പിണറായി വിജയന്‍ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്‌ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നുവെന്ന്‌ വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടിക്ക്‌ പുതിയ ന്യായീകരണങ്ങള്‍ കണ്ടെത്തേണ്ട സ്ഥിതിവരികയാണ്‌.

ഈ കേസ്സില്‍ സി. ബി. ഐക്കെതിരെ വാളോങ്ങിയ സി. പി. എം. നേതാക്കള്‍ വിവാദമുയര്‍ത്തിയ ഇസ്രായേല്‍ ആയുധ ഇടപാട്‌ സി. ബി.ഐ. അന്വേഷിക്കണമെന്ന നിലപാടാണ്‌ എടുത്തത്‌. സി. ബി. ഐയില്‍ വിശ്വാസമുണ്ടോയെന്ന ചോദ്യത്തിന്‌ പി. ബി. അംഗം സീതാറാം യെച്ചൂരി പറഞ്ഞത്‌ ''എനിക്ക്‌ ഇന്ത്യയില്‍ വിശ്വാസമുണ്ട്‌. അതുകൊണ്ട്‌ തന്നെ സി. ബി. ഐയിലും വിശ്വാസമുണ്ട്‌'' എന്നായിരുന്നു. നിലപാടിലെ ഈ വൈരുദ്ധ്യം പാര്‍ട്ടിയുടെ വിശ്വാസ്യതയെ തകര്‍ക്കുമെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.

അനീഷ്‌ ജേക്കബ്ബ്‌

മന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദം ലാവലിന്‍: എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ല -ശിവദാസമേനോന്‍

തിരുവനന്തപുരം: താന്‍ മന്ത്രിയായിരിക്കുമ്പോഴും അല്ലാതിരിക്കുമ്പോഴും ഒരു ഘട്ടത്തിലും ലാവലിനുമായി കരാറുണ്ടാക്കുന്ന വിഷയത്തില്‍ എതിര്‍പ്പ്‌ പ്രകടിപ്പിച്ചിട്ടില്ലെന്ന്‌ മുന്‍മന്ത്രി ടി. ശിവദാസമേനോന്‍ പറഞ്ഞു.

'ലാവലിന്‍: ശിവദാസമേനോന്‍ എതിര്‍ത്തതായി റിപ്പോര്‍ട്ട്‌' എന്ന ശീര്‍ഷകത്തില്‍ വ്യാഴാഴ്‌ച വന്ന വാര്‍ത്ത ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്നതാണെന്നും അദ്ദേഹം പ്രസ്‌താവനയില്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പുകാലത്ത്‌ യു.ഡി.എഫിനെ സഹായിക്കുന്ന കെട്ടിച്ചമച്ച വാര്‍ത്തായണത്‌. മന്ത്രിസഭ യോജിച്ചെടുത്ത തീരുമാനത്തില്‍ പിണറായി വിജയനെ പ്രതിയാക്കുന്നതിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യവും അതിന്‌ പിന്നിലെ ദുരൂഹതയും പുറത്ത്‌ വന്നേ തീരൂവെന്നും അദ്ദേഹം പറഞ്ഞു.

ലേഖകന്റെ വിശദീകരണം: എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിക്ക്‌ പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണ ജോലികള്‍ നല്‍കുന്നത്‌ സംബന്ധിച്ച്‌ ഒട്ടേറെ സംശയങ്ങളും എതിര്‍പ്പുകളും അന്നത്തെ ധനകാര്യമന്ത്രി ടി. ശിവദാസമേനോനും ധനകാര്യവകുപ്പും ഉയര്‍ത്തിയതായി വന്ന വാര്‍ത്ത 'മാതൃഭൂമി'യുടെ സൃഷ്ടിയല്ല. ലാവലിന്‍ അഴിമതിയെകുറിച്ച്‌ അന്വേഷണം നടത്തിയ സി.ബി.ഐ.യാണ്‌ ശിവദാസമേനോന്റെ എതിര്‍പ്പ്‌ കണ്ടെത്തിയത്‌.

ലാവലിന്‍ കേസിലെ പത്താം പ്രതിയായ ഊര്‍ജ്ജവകുപ്പിലെ റിട്ട. ജോയിന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസിന്‌ ലാവലിന്‍ ഇടപാടിലുള്ള പങ്കിനെക്കുറിച്ച്‌ പറയുന്ന ഭാഗത്താണ്‌ ശിവദാസമേനോന്റെ എതിര്‍പ്പിന്റെ കാര്യം സി.ബി.ഐ. വെളിപ്പെടുത്തിയിരിക്കുന്നത്‌. സി.ബി.ഐ. ഹൈക്കോടതിക്ക്‌ നല്‍കിയ ബൃഹത്‌ റിപ്പോര്‍ട്ടിലെ 215-ാം പേജില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രവുമല്ല ധനകാര്യ വകുപ്പിന്റെ എതിര്‍പ്പ്‌ തടയാനായി അന്ന്‌ ധനകാര്യ മന്ത്രിയെ കാണിക്കാതെയാണ്‌ ഫ്രാന്‍സിസ്‌ ഊര്‍ജ്ജമന്ത്രി പിണറായി വിജയന്‍ വഴി മുഖ്യമന്ത്രി ഇ.കെ. നായനാര്‍ക്ക്‌ ഫയല്‍ അയച്ചത്‌. അതുകൊണ്ടാണ്‌ ഇക്കാര്യം ശിവദാസമേനോന്‍ അന്ന്‌ അറിയാതെ പോയത്‌. അതിന്‌ 'മാതൃഭൂമി'യെയോ വാര്‍ത്ത എഴുതിയ ലേഖകനെയോ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമില്ല. അക്കാര്യത്തില്‍ മേനോനും നിരപരാധിയാണ്‌.

ലാവലിന്‍: ശിവദാസമേനോന്‍ എതിര്‍ത്തതായി റിപ്പോര്‍ട്ട്‌

Date : April 02 2009
തിരുവനന്തപുരം: പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ നവീകരണ ജോലികള്‍ എസ്‌.എന്‍.സി. ലാവലിന്‍ കമ്പനിക്ക്‌ കൊടുക്കുന്നതും അതിന്റെ കമ്മീഷന്‍ ഇനത്തില്‍ 98 കോടി രൂപ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ലഭിക്കുന്നതും സംബന്ധിച്ച്‌ ഒട്ടേറെ സംശയങ്ങളും എതിര്‍പ്പുകളും അന്നത്തെ ധനമന്ത്രി ടി. ശിവദാസമേനോനും ധനകാര്യവകുപ്പും ഉയര്‍ത്തിയിരുന്നതായി സി.ബി.ഐ. കണ്ടെത്തി.

ലാവലിന്‍ കേസില്‍ പത്താം പ്രതിയാണ്‌ ഊര്‍ജവകുപ്പിലെ റിട്ട. ജോയന്റ്‌ സെക്രട്ടറി എ. ഫ്രാന്‍സിസ്‌. ലാവലിന്‍ ഇടപാടില്‍ ഫ്രാന്‍സിസിനുള്ള പങ്ക്‌ പറയുന്ന ഭാഗത്താണ്‌ ശിവദാസമേനോന്റെ എതിര്‍പ്പിന്റെ കാര്യം സി.ബി.ഐ. വ്യക്തമാക്കിയിരിക്കുന്നത്‌.

ഇതുസംബന്ധിച്ച മന്ത്രിസഭാ കുറിപ്പിലും സര്‍ക്കാര്‍ ഉത്തരവിലും ധനവകുപ്പ്‌ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ ഉള്‍പ്പെടുത്താതിരിക്കാനും ഫ്രാന്‍സിസ്‌ പ്രത്യേകം ശ്രദ്ധിച്ചു. കാബിനറ്റ്‌ നോട്ടിലും സര്‍ക്കാര്‍ ഉത്തരവിലും ഇത്‌ മറച്ചുവെച്ചു. ധനകാര്യവകുപ്പിന്റെ എതിര്‍പ്പ്‌ ഈ പദ്ധതിക്ക്‌ ഉണ്ടാവാതിരിക്കാന്‍ മറ്റൊരു സൂത്രവും പ്രയോഗിച്ചതായി സി.ബി.ഐ. പറയുന്നു. സാധാരണഗതിയില്‍ സെക്ഷനില്‍ നിന്ന്‌ മുഖ്യമന്ത്രിക്ക്‌ ഫയല്‍ അയയ്‌ക്കുന്നത്‌ ഒരു നിശ്ചിത നടപടിക്രമത്തിലൂടെയാണ്‌. ഊര്‍ജവകുപ്പില്‍ നിന്ന്‌ ഫയല്‍ ധനകാര്യ വകുപ്പ്‌ സെക്രട്ടറിയും ധനമന്ത്രിയും കണ്ടുവേണം മുഖ്യമന്ത്രിക്ക്‌ എത്തേണ്ടത്‌. എന്നാല്‍ ലാവലിന്‍ ഫയല്‍ ആ നടപടിക്രമം തെറ്റിച്ച്‌ വൈദ്യുതിമന്ത്രി പിണറായി വിജയന്‍ വഴി നേരിട്ട്‌ മുഖ്യമന്ത്രിക്ക്‌ പോവുകയായിരുന്നു.

ധനമന്ത്രിയുടെ തലയ്‌ക്കുമുകളില്‍ കൂടി ഫയല്‍ ഇ.കെ. നായനാര്‍ക്ക്‌ അയച്ചുവെങ്കിലും അത്‌ തിരിച്ചുവന്നപ്പോള്‍ ശിവദാസമേനോനെയും കാണിച്ചു. കരാര്‍ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള കരട്‌ കാബിനറ്റ്‌ നോട്ട്‌ തയ്യാറാക്കിയത്‌ ഊര്‍ജവകുപ്പിലെ സെക്ഷന്‍ ഓഫീസര്‍ സുധീര്‍ചന്ദ്രനായിരുന്നു. അതില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ ഗ്രാന്റ്‌ ലഭ്യമാക്കുന്ന ഭാഗം വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ആ ഭാഗം ജോയന്റ്‌ സെക്രട്ടറി വെട്ടി മാറ്റിയതായും സി.ബി.ഐ. കണ്ടെത്തി. അതേസമയം മലബാര്‍ കാന്‍സര്‍ സെന്ററിന്‌ പണം ഉറപ്പാക്കുന്ന കരാര്‍ ഒപ്പിടാന്‍ ലാവലിന്‍ കമ്പനി ഒരു താത്‌പര്യവും കാണിച്ചില്ല. ധാരണാപത്രത്തില്‍ മാത്രം നില്‍ക്കുകയായിരുന്നു.

98 കോടി രൂപയുടെ ഗ്രാന്റ്‌ എന്തുകൊണ്ട്‌ മലബാര്‍ കാന്‍സര്‍ സെന്ററിന്‌ കിട്ടാതെ പോയെന്ന്‌ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ അന്നത്തെ അക്കൗണ്ട്‌സ്‌ മെമ്പറും കേസിലെ രണ്ടാം പ്രതിയുമായ കെ.ജി. രാജശേഖരന്‍ നായരോട്‌ ചോദിച്ചിരുന്നു, അന്ന്‌ മന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസും ലാവലിന്‍ കമ്പനിയും തമ്മില്‍ ഒരു രഹസ്യ അജന്‍ഡ ഉണ്ടാക്കിയിരുന്നുവെന്നായിരുന്നു രാജശേഖരന്‍ നായരുടെ മൊഴിയില്‍ പറയുന്നത്‌. കുറ്റിയാടി അഡീഷണല്‍ എക്‌സ്‌സ്റ്റന്‍ഷന്‍ പ്രോജക്ട്‌, ശബരിഗിരി, നേരിയമംഗലം പദ്ധതികളും ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌.എന്‍.സി. ലാവലിന്‌ കൊടുക്കാമെന്നായിരുന്നു രഹസ്യധാരണ. പക്ഷേ, അത്‌ നടപ്പാക്കാന്‍ പറ്റാതെ പോയതുകൊണ്ടാണ്‌ അവര്‍ കാന്‍സര്‍ സെന്ററിന്‌ പണം നല്‍കാമെന്ന വാഗ്‌ദാനത്തില്‍ നിന്നും പിന്മാറിയതത്രെ.

എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കി നല്‍കുന്ന എല്ലാ കരാറുകളും രേഖകളും അപ്പടി അംഗീകരിച്ച്‌ കൊടുക്കുകയാണ്‌ വൈദ്യുതിബോര്‍ഡ്‌ ചെയ്‌തുകൊണ്ടിരുന്നതെന്നും രാജശേഖരന്‍ നായര്‍ വ്യക്തമാക്കുന്നു. മന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദം കാരണമാണ്‌ ഇങ്ങനെ വേണ്ടിവന്നത്‌. എപ്പോഴും ലാവലിന്‍ കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ ക്ലോസ്സ്‌ ട്രിന്റലും പ്രതിനിധി ദിലീപ്‌ രാഹുലനും പിണറായിയെ കണ്ട്‌ സംസാരിച്ചശേഷമായിരിക്കും കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥന്മാരെ സമീപിക്കുക. മന്ത്രിയുടെ നിര്‍ദേശങ്ങളുമായിട്ടായിരിക്കും ഇവര്‍ തങ്ങളുടെ അടുത്തുവരിക. അതുകൊണ്ട്‌ ലാവലിന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്‌ അനുസരിക്കുക മാത്രമാണ്‌ കെ.എസ്‌.ഇ.ബി. ഉദ്യോഗസ്ഥന്മാരുടെ ജോലിയെന്നും രാജശേഖരന്‍ നായരുടെ മൊഴിയിലുണ്ട്‌.

ജി. ശേഖരന്‍ നായ

ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.

Date : April 02 2009

ല്‍ തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചു

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍

റിപ്പോര്‍ട്ട്‌ കണ്ടില്ല-ചെയര്‍മാന്‍; പച്ചക്കള്ളം-സി.ബി.ഐ

Date : April 01 2009
ലാവലിന്‍ കരാറിലെ ക്രമക്കേടുകള്‍
പിണറായി വിജയനടക്കമുള്ളവര്‍ ലാവലിന്‍ കമ്പനിയുടെ സ്വാധീനത്തിന്‌ വഴങ്ങി കരാറിലേര്‍പ്പെട്ടു-സി.ബി.ഐ.

കൊച്ചി: ലാവലിന്‍ കരാറിലെ ക്രമക്കേടുകളും വീഴ്‌ചകളും വെളിച്ചത്ത്‌ കൊണ്ടുവന്ന കമ്മിറ്റി റിപ്പോര്‍ട്ട്‌ താന്‍ കണ്ടിട്ടില്ലെന്ന്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനോന്‍ പറയുന്നു. എന്നാല്‍ ഈ വാദം സിബിഐ പൂര്‍ണമായും തള്ളിക്കളയുന്നു.
ഇതു സംബന്ധിച്ച്‌ ലാവലിന്‍ കേസ്‌ അന്വേഷിച്ച സിബിഐക്ക്‌ അദ്ദേഹം വിശദമായ മൊഴി നല്‍കി. ലാവലിന്‍ അഴിമതിക്കേസിലെ ഏഴാം പ്രതിയാണ്‌ അദ്ദേഹം.

ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ താത്‌പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നതിനായിട്ടാണ്‌ ലാവലിന്‍ കരാര്‍ സൂക്ഷ്‌മമായി വിലയിരുത്താന്‍ സുബൈദ കമ്മിറ്റിയെ ബോര്‍ഡ്‌ നിയോഗിച്ചത്‌. താന്‍ കൂടി പങ്കെടുത്ത ബോര്‍ഡ്‌ യോഗത്തില്‍ വച്ചാണ്‌ കമ്മിറ്റി രൂപവത്‌കരിച്ചത്‌. ബോര്‍ഡിലെ എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ എ. സുബൈദയും ഫിനാന്‍സ്‌ ഓഫീസര്‍ കെ.വി. മുരളീധരനുമായിരുന്നു കമ്മിറ്റി അംഗങ്ങള്‍.

1997 മെയ്‌ 7ന്‌ സുബൈദ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടില്‍ ലാവലിന്‍ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഉണ്ടാകുന്ന ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നുവെന്ന്‌ സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ കമ്മിറ്റി ശുപാര്‍ശകള്‍ അപ്പാടെ നിരസിക്കപ്പെട്ടു. എന്നിട്ടും കരാറില്‍ ഒപ്പുവെച്ചു. വൈദ്യുതി മന്ത്രിയുടെ അറിവും അനുമതിയും ഇല്ലാതെ ഇലക്‌ട്രിസിറ്റി ബോര്‍ഡിന്‌ കരാര്‍ സംബന്ധിച്ച നടപടികളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നാണ്‌ സിദ്ധാര്‍ഥ മേനോന്‍ സിബിഐക്ക്‌ മൊഴി നല്‍കിയിട്ടുള്ളത്‌.

സുബൈദ കമ്മിറ്റിയുടെ മുന്നറിയിപ്പുകള്‍ എന്തുകൊണ്ട്‌ ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ അവഗണിച്ചു എന്ന്‌ സിബിഐ ചോദിച്ചപ്പോള്‍ സിദ്ധാര്‍ഥ മേനോന്‍ ഇങ്ങനെ തികച്ചും വിചിത്രമായ മൊഴിയാണ്‌ നല്‍കിയത്‌-''സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട്‌ എനിക്ക്‌ കാണാന്‍ കഴിഞ്ഞിരുന്നില്ല''.

സിദ്ധാര്‍ഥ മേനോന്റെ ഈ വിശദീകരണം പച്ചക്കള്ളമായി സിബിഐ തള്ളിക്കളയുന്നു. സുബൈദ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിദ്ധാര്‍ഥ മേനോന്‍ ലാവലിന്‍ കരാര്‍ തടയുന്നതിനായി നടപടികള്‍ എടുക്കേണ്ടിയിരുന്നുവെന്നാണ്‌ അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നത്‌. ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഈ കരാര്‍ റദ്ദാക്കേണ്ടിയിരുന്നുവെന്ന്‌ സിബിഐ ചൂണ്ടിക്കാട്ടുന്നു. കാരണം കരാറില്‍ ഏര്‍പ്പെട്ടതുകൊണ്ട്‌ കോടികള്‍ നഷ്ടപ്പെട്ടുവെന്നു മാത്രമല്ല, പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുതി പദ്ധതിയുടെ ശേഷിയും വൈദ്യുതി ഉത്‌പാദനവും ലവലേശം വര്‍ധിച്ചിട്ടില്ല. അഴിമതിക്കു വേണ്ടിയുള്ള ഒരു കരാര്‍ ആയിരുന്നു ഇതെന്ന്‌ സിബിഐ ആരോപിക്കുന്നു. ഇലക്‌ട്രിസിറ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ആയിരുന്നിട്ടും സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട്‌ താന്‍ കണ്ടിരുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നത്‌ അവിശ്വസനീയമായി സിബിഐ കരുതുന്നു.

വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ ലാവലിന്‍ കമ്പനിയുടെ സ്വാധീനത്തിന്‌ വഴങ്ങി വെറും ആജ്ഞാനുവര്‍ത്തികളായി മാറി കരാറില്‍ ഏര്‍പ്പെട്ടുവെന്നും ഇലക്‌ട്രിസിറ്റി ബോര്‍ഡിന്റെ താത്‌പര്യങ്ങള്‍ ബലികഴിക്കുകയുമാണ്‌ ചെയ്‌തതെന്ന്‌ സിബിഐ ആരോപിക്കുന്നു. കരാറില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡിനെ കമ്പനി നിയമം അനുസരിച്ചുള്ള കമ്പനിയായി കാണിച്ചതാണ്‌ ഏറ്റവും വലിയ തട്ടിപ്പെന്ന്‌ സിബിഐ ആരോപിക്കുന്നു. മറിച്ച്‌ ഇലക്‌ട്രിസിറ്റി വിതരണ നിയമം അനുസരിച്ചുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്‌ വൈദ്യുതി ബോര്‍ഡ്‌ എന്ന്‌ സിബിഐ പറഞ്ഞു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ ചെന്നൈയിലെ ടെക്‌നികാലിയയെ കണ്‍സല്‍ട്ടന്റായി ലാവലിന്‍ കമ്പനി നിയമിച്ചപ്പോള്‍ ബോര്‍ഡ്‌ ചെയര്‍മാനായ സിദ്ധാര്‍ഥ മേനോന്‍ യാതൊരു നടപടിയും എടുത്തില്ലെന്ന്‌ സിബിഐ ആരോപിക്കുന്നു. അത്‌ ധാരണാപത്രത്തിന്‌ വിരുദ്ധമായതാണ്‌. കാരണം കണ്‍സല്‍ട്ടന്റിനെ നിയമിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്‌തമായിരുന്നുവെന്ന്‌ സിബിഐ പറഞ്ഞു.

മൂന്ന്‌ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിനും ശേഷി വര്‍ധിപ്പിക്കുന്നതിനുമായിട്ടാണ്‌ കരാര്‍ ഉണ്ടാക്കിയത്‌. അതിന്റെ ആദ്യ നടപടി സാധ്യതാ പഠന റിപ്പോര്‍ട്ട്‌ തയ്യാറാക്കലാണ്‌. എന്നാല്‍ ഇവിടെ അങ്ങനെയുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നില്ല. പകരം റിട്ടയേര്‍ഡ്‌ ചീഫ്‌ എന്‍ജിനീയര്‍ ജി. രാധാകൃഷ്‌ണ പിള്ള ലാവലിന്‍ കമ്പനിക്കു വേണ്ടി ഒരു റിപ്പോര്‍ട്ട്‌ എഴുതി ഉണ്ടാക്കിയിരുന്നു. അതേക്കുറിച്ച്‌ പിന്നീടാണ്‌ താന്‍ അറിഞ്ഞതെന്ന്‌ സിദ്ധാര്‍ഥ മേനോന്‍ പറഞ്ഞു. കരാറിലെ ക്രമക്കേടുകള്‍ സുബൈദ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌ ശരിയാണെന്ന്‌ അദ്ദേഹം സമ്മതിച്ചു.

മലബാര്‍ കാന്‍സര്‍ സെന്ററിന്റെ കാര്യത്തില്‍ നിയമപരമായി സാധുവായ കരാര്‍ ഉണ്ടായിരുന്നില്ലെന്നും അതിന്‌ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കാതെ വീഴ്‌ച വരുത്തിയെന്നും അദ്ദേഹം സിബിഐക്ക്‌ മൊഴി നല്‍കി.

ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനാണെങ്കിലും നിരവധി സാങ്കേതിക കാര്യങ്ങളെക്കുറിച്ച്‌ സിബിഐ ചോദിച്ചപ്പോള്‍ വെറും മുടന്തന്‍ ഉത്തരങ്ങളാണ്‌ അദ്ദേഹം നല്‍കിയതെന്ന്‌ സിബിഐ പറഞ്ഞു. ലാവലിന്‍ കരാറിന്റെ കാര്യത്തില്‍ മറ്റ്‌ പ്രതികളോടൊപ്പം ക്രിമിനല്‍ ഗൂഢാലോചനയിലും സിദ്ധാര്‍ഥ മേനോന്‍ പങ്കാളിയാണെന്ന്‌ സിബിഐ ആരോപിച്ചു.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)