Thursday, January 29, 2009

ലാവലിന്‍ ഉത്തരം തേടുന്ന ചോദ്യം

28 Jan, 2009
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ 
കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 

കാഴ്‌ചയ്‌ക്കപ്പുറം........... 
ടി.വി.ആര്‍. ഷേണായ്‌ 

''കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, 
കേന്ദ്രത്തിന്‌ ഒന്നിപ്പിക്കാനാവാതെ.....'' 
ഈ വരികള്‍ ഡബ്ല്യു.ബി. യേറ്റ്‌സിന്റെ 'രണ്ടാം വരവി'ല്‍നിന്നു ള്ളതാണ്‌. ഇത്തവണ റിപ്പബ്ലിക്‌ ദിനത്തിന്റെ തലേന്ന്‌ ഈ വരികള്‍ കൂടുതല്‍ പ്രവചനാത്മകത കൈവരിച്ചു. 
ഇന്ത്യയിലെ മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഇന്നത്തെ അവസ്ഥ നോക്കുക. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി ആസ്‌പത്രിക്കിടക്കയിലാണ്‌. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനാവാതെ നമ്മള്‍ റിപ്പബ്ലിക്‌ദിനമാഘോഷിച്ചു. ബി.ജെ.പി. വൈസ്‌ പ്രസിഡന്റും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ കല്യാണ്‍സിങ്‌ പാര്‍ട്ടി വിട്ടു. മുമ്പ്‌ ശത്രുവും പിന്നീട്‌ മിത്രവും അതുകഴിഞ്ഞ്‌ എതിരാളിയുമൊക്കെയായി മാറിമറിഞ്ഞ മുലായം സിങ്‌ യാദവിന്റെ പാളയത്തിലാണ്‌ അദ്ദേഹമിപ്പോള്‍. സി.പി.എമ്മിന്റെ കാര്യത്തിലാകട്ടെ തങ്ങളുടെ കോട്ടകളിലൊന്നായ കേരളത്തില്‍നിന്നാണ്‌ പ്രതിസന്ധി തുടങ്ങുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയഭാവി നിലനിര്‍ത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ്‌ മാര്‍ക്‌സിസ്റ്റുകാര്‍. 
15-ാമത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള പ്രഖ്യാപനം ആറാഴ്‌ചയ്‌ക്കകം ഉണ്ടാകും. രാജ്യത്തെ മൂന്നു വലിയ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പു നേരിടാന്‍ ഏതെങ്കിലും വിധത്തില്‍ സജ്ജമാണോ എന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം. അഥവാ അവര്‍ ജയിച്ചാല്‍ എന്തു സംഭവിക്കും? നല്ല ഭരണത്തെക്കുറിച്ച്‌ എന്തെങ്കിലും പ്രതീക്ഷ ഇപ്പോഴുണ്ടോ? അല്ലെങ്കില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാവുമോ കാര്യങ്ങള്‍? 
'കാര്യങ്ങളെല്ലാം പതിവുപോലെ' എന്നതിന്‌ ഇന്ത്യയില്‍ എന്താണ്‌ അര്‍ഥം? അതിനുള്ള ഉത്തരമാണ്‌ എസ്‌.എന്‍.സി. ലാവലിന്‍ വിവാദം. നമ്മുടെ രാജ്യത്ത്‌ സംഗതികള്‍ എങ്ങനെ നടക്കുന്നു, അല്ലെങ്കില്‍ നടക്കുന്നില്ല എന്നതിന്റെ നേര്‍ ചിത്രമാണത്‌. 
കേരളത്തിനു പുറത്തുള്ളവര്‍ എസ്‌.എന്‍.സി. ലാവലിനെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടാവില്ല. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ആ കേസിലുള്‍പ്പെട്ടതുകൊണ്ട്‌ കേരളത്തിലുള്ളവര്‍ക്ക്‌ ആ പേര്‌ സുപരിചിതമായിരിക്കും. പിണറായി പ്രതിയാണെന്ന്‌ കേസന്വേഷിക്കുന്ന സി.ബി.ഐ. പറയുന്നു. 
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായാണ്‌ കനേഡിയന്‍ കമ്പനിയായ എസ്‌.എന്‍.സി. ലാവലിനു കരാര്‍ നല്‌കിയത്‌. 1996 മുതല്‍ 98 വരെ കേരളം ഭരിച്ച നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ലാവലിനു വഴിവിട്ട സഹായം ചെയ്‌തെന്നാണ്‌ ആരോപണം. സി.ബി.ഐ. അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നു. 
എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന സി.ബി.ഐ. ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ്‌ സി.പി.എം. കുറ്റപ്പെടുത്തുന്നത്‌. സ്വന്തം ദുഷ്‌ചെയ്‌തികള്‍ ഒടുവില്‍ പിണറായിയെ തിരിഞ്ഞുകുത്തിയതിനു തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ ഇരുപക്ഷത്തിനും പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കാന്‍ ഈ വിഷയം വലിയ അവസരമാണ്‌ ഒരുക്കുന്നത്‌. 
ഒരു നിര്‍ദേശം: ലാവലിന്‍ കേസില്‍ പിണറായിയുടെ പങ്കാളിത്തം എന്ത്‌; അദ്ദേഹത്തെ അതിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കുമോ തുടങ്ങിയ കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിനിര്‍ത്താം. അതിനു പകരം ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളെക്കുറിച്ച്‌ വിശദമായി പരിശോധിക്കാം. 
ഒന്നാമത്തെ കാര്യം, നമ്മള്‍ ചെലവിടുന്ന തുകയ്‌ക്കനുസരിച്ച്‌ നമുക്ക്‌ തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ മൊത്തം ഉത്‌പാദന ശേഷി 115 മെഗാവാട്ടാണ്‌. ശേഷി ഉയര്‍ത്താനുള്ള പ്രവൃത്തിക്കായി 374 കോടി രൂപയാണ്‌ ചെലവിട്ടത്‌. 
'പ്രവൃത്തി'കള്‍ക്കു ശേഷം ഒരു മെഗാവാട്ട്‌ പോലും അധികം ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അറിയുന്നത്‌. 374 കോടി രൂപയ്‌ക്കു പകരം ഇന്ത്യയിലെ നികുതിദായകര്‍ക്ക്‌ എന്താണ്‌ ലഭിക്കുന്നത്‌?
പിണറായി വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്നതാണ്‌ ഒരു ചോദ്യം. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ്‌ കൈകാര്യം ചെയ്‌ത ജി. കാര്‍ത്തികേയനാണ്‌ ലാവലിനുമായി കരാറൊപ്പിട്ടതെന്ന സി.പി.എമ്മിന്റെ ആരോപണം മറ്റൊന്ന്‌. എന്നാല്‍ ഇവ രണ്ടുമല്ല യഥാര്‍ഥ പ്രശ്‌നങ്ങളെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഫലം കാണാന്‍ കഴിയാത്ത ഒരു കാര്യത്തിനുവേണ്ടി ഖജനാവില്‍നിന്ന്‌ കോടികള്‍ ഒഴുക്കിയെന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. 
ഇനി രണ്ടാമത്തെ കാര്യം. സര്‍ക്കാറുമായുള്ള കരാറുകളില്‍ എന്തിനാണ്‌ എപ്പോഴും അനുബന്ധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്‌? 1996 ഒക്ടോബറില്‍ പിണറായി വിജയന്റെയും അന്നത്തെ മുഖ്യമന്ത്രി നായനാരുടെയും നേതൃത്വത്തിലുള്ള സംഘം എസ്‌.എന്‍.സി. ലാവലിനുമായി പുനര്‍ ചര്‍ച്ചകള്‍ക്കായി കാനഡ സന്ദര്‍ശിച്ചു. പുതിയ കരാറിലെ ഒരിനത്തെക്കുറിച്ച്‌ സി.പി.എം. പ്രസിദ്ധീകരണമായ 'പീപ്പിള്‍സ്‌ ഡമോക്രസി' ഇങ്ങനെ പറയുന്നു: ''പാക്കേജിന്റെ ഭാഗമായി ലാവലിന്‍ വാഗ്‌ദാനം ചെയ്‌ത 'കോംപ്ലിമെന്ററി ഗ്രാന്റ്‌' വിഹിതം 43 കോടി രൂപയില്‍നിന്ന്‌ 98 കോടിയായി ഉയര്‍ത്തുകയെന്നത്‌ പ്രധാന ലക്ഷ്യം. മലബാറില്‍ ഒരു ആധുനിക അര്‍ബുദ ചികിത്സാകേന്ദ്രം പണിയുന്നതിനായി കനേഡിയന്‍ സന്നദ്ധ ഏജന്‍സികളില്‍നിന്ന്‌ ഗ്രാന്റ്‌ ലാവലിന്‍ ഏര്‍പ്പാടാക്കിക്കൊടുക്കും''. 
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ എന്തുകൊണ്ടും നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 
സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമിടയിലെ ആരോപണ പ്രത്യാരോപണ പരമ്പരകള്‍ക്കിടയില്‍ ഒരു യാഥാര്‍ഥ്യം മറനീക്കി പുറത്തുവരുന്നുണ്ട്‌. കരാറിലെത്തി 12 വര്‍ഷം പിന്നിട്ടിട്ടും അര്‍ബുദ ആതുരാലയം ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. 
അടുത്തത്‌ മൂന്നാമത്തെകാര്യം. സര്‍ക്കാര്‍ ഏതെങ്കിലും കരാറിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ മൂന്നാമതൊരു കക്ഷി പതിവായി രംഗപ്രവേശനം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എസ്‌.എന്‍.സി. ലാവലിന്‍ കേസില്‍ 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌' എന്ന മൂന്നാം കക്ഷിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കാനിടവന്നു. ചെന്നൈ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിനാണ്‌ കാന്‍സര്‍ ഹോസ്‌പിറ്റല്‍ നിര്‍മിക്കാന്‍ യഥാര്‍ഥത്തില്‍ കരാര്‍ നല്‌കിയത്‌. സംസ്ഥാന സര്‍ക്കാറിനോ എസ്‌.എന്‍.സി. ലാവലിനോ കെട്ടിട നിര്‍മാണത്തില്‍ വൈദഗ്‌ധ്യമില്ലെന്നതു വ്യക്തമാണ്‌. കാനഡയില്‍നിന്ന്‌ ഗ്രാന്റ്‌ ഇനത്തിലുള്ള പണം മുഴുവന്‍ ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌ വഴിയാണ്‌ എത്തുന്നത്‌ എന്നതുതന്നെ ഇതിന്റെ ഫലം. 
നാലാമത്തെയും അവസാനത്തെയും കാര്യം. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ കേസുകളെല്ലാം ഇങ്ങനെ അഴിയാക്കുരുക്കുകളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌? ഒരു പാര്‍ട്ടിക്കോ അല്ലെങ്കില്‍ മറ്റൊന്നിനോ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുമെന്ന്‌ ഉറപ്പാകുമ്പോഴല്ലാതെ അവയ്‌ക്കു വേഗം കൈവരിക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? 
ചെറിയതെന്ന്‌ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‌ ഇത്രയും ഉയര്‍ന്ന തുക എന്തിനു നല്‌കണം? കാന്‍സര്‍ ഹോസ്‌പിറ്റല്‍ പോലെയുള്ള ഒരു ബാഹ്യവിഷയം എന്തിനാണ്‌ ഊര്‍ജനിലയ നവീകരണത്തിലേക്ക്‌ വലിച്ചിഴച്ചത്‌? 
വിശദാംശങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിനോക്കിയാല്‍ ഇത്തരം അഴിമതി വിവാദങ്ങള്‍ മറ്റു മിക്ക സംസ്ഥാനങ്ങളിലും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ വരും. എസ്‌.എന്‍.സി. ലാവലിന്‍ സംഭവ പരമ്പരയിലെ ഏറ്റവും സങ്കടകരമായ വസ്‌തുതയും അതുതന്നെ. വിവാദങ്ങളുടെ പേരുമാത്രം മാറുന്നു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു, പോകുന്നു. കേസുകള്‍ ഫയല്‍ ചെയ്യുന്നു, വിസ്‌മരിക്കപ്പെടുന്നു. അതുതന്നെയാണ്‌ ഇന്ത്യയിലെ പതിവുകാര്യം. 
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ പരിഗണിക്കുമ്പോള്‍ യേറ്റ്‌സിന്റെ കവിതയിലെ ഈ വരികള്‍ വീണ്ടും പ്രസക്തിയാര്‍ജിക്കുന്നു: 
''മികച്ചവ ബോധ്യമില്ലാതുഴറി 
മോശപ്പെട്ടതോ, വൈകാരിക മൂര്‍ച്ഛയാല്‍ തുളുമ്പി.'' 

1 comment:

Suraj said...

മാതൃഭൂമിയില്‍ വന്ന ഐസക്കിന്റെ രണ്ട് ലേഖനങ്ങള്‍ ഇതേ സംബന്ധിച്ചുള്ള ടെര്‍മിനോളജികളും വസ്തുതകളും നന്നായി വിശകലിക്കുന്നുണ്ട്. ഒക്കുമെങ്കില്‍ അതും കൂടി കളക്റ്റ് ചെയ്ത് വയ്ക്കുക.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)