Saturday, August 2, 2008

ഫാഷിസം: ചരിത്രവും വര്‍ത്തമാനവും

ഫാഷിസം: ചരിത്രവും വര്‍ത്തമാനവും, തേജസ് ദൈവാരിക, ആഗസ്റ്റ്


നിയതമായ രൂപമോ കൃത്യമായ പ്രത്യയശാസ്ത്ര ചട്ടക്കൂടോ ഇല്ലാത്ത ഫാഷിസത്തെ നിര്‍വചിക്കുക ശ്രമകരമാണ്. വിവിധ ഫാഷിസ്റ് സംഘടനകള്‍ പേരില്‍പ്പോലും ഐകരൂപ്യം പുലര്‍ത്തുന്നവയല്ല. അതുകൊണ്ട് രാഷ്ട്രീയദാര്‍ശനികര്‍ നിര്‍വചനത്തിനായി അവയുടെ ഉള്ളടക്കത്തെയും പൊതുസ്വഭാവത്തെയും പരിഗണിക്കുന്നു. ഓരോ രാജ്യത്തിന്റെയും സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകള്‍ ഫാഷിസ്റുകള്‍ വളരെ പ്രാധാന്യപൂര്‍വം പരിഗണിക്കുന്നു. ഭാവിയില്‍ പ്രത്യാശ വയ്ക്കുന്നതിനു പകരം ഭൂതകാലത്തില്‍ പുളകം കൊള്ളാനാണു ഫാഷിസ്റുകള്‍ക്കിഷ്ടം. സമൂഹത്തെ ഭരിക്കുന്നവരും ഭരിക്കപ്പെടേണ്ടവരും എന്നായി വര്‍ഗീകരിക്കുന്നു. ദേശീയത അടച്ചിട്ട ക്ളാസ്മുറിയായി മനസ്സിലാക്കിയതുകൊണ്ട് ജനാധിപത്യ- മതേതരമൂല്യങ്ങളോടും വിശ്വസാഹോദര്യത്തോടും ഫാഷിസത്തിനു ചതുര്‍ഥിയാണ്. യുദ്ധോല്‍സുക സൈനികതയാണു ഫാഷിസത്തിന്റെ മുഖമുദ്ര. രാഷ്ട്രത്തെ പരിശുദ്ധമായി കാണുന്ന ഫാഷിസ്റുകള്‍ക്ക് ഒരു ജൈവഘടകമെന്ന നിലയില്‍, വ്യക്തിക്കു രാഷ്ട്രതാല്‍പ്പര്യം സംരക്ഷിക്കുക എന്നതിലുപരി സവിശേഷമായ വ്യക്തിത്വമോ വികാസമോ അവകാശപ്പെടാനില്ല.
ഉദ്ഭവം, വളര്‍ച്ച
പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടക്കം കുറിച്ച കോളനിവല്‍ക്കരണം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അളവറ്റ സമ്പത്തും ശക്തിയും നേടിക്കൊടുത്തു. കോളനികളുടെ സ്വസ്ഥതയിലേക്കു കയറിച്ചെല്ലാനും വിഭവങ്ങള്‍ കൊള്ളയടിക്കാനും രാജ്യങ്ങള്‍ അധീനമാക്കിവയ്ക്കാനും എളുപ്പം സാധ്യമായതു യൂറോപ്പിന്റെ സാമൂഹികജീവിതത്തില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. വര്‍ഗശ്രേഷ്ഠതാ വാദം പ്രധാന പഠനവിഷയമായി മാറി. അക്കാലഘട്ടത്തിലെ സാഹിത്യത്തിലും ശാസ്ത്രാന്വേഷണങ്ങളിലും വരെ അവയുടെ പ്രതികരണങ്ങള്‍ ദൃശ്യമായി. പ്രകൃതിശാസ്ത്രജ്ഞരും പരിണാമവാദികളും യൂറോപ്യന്റെ വര്‍ഗശ്രേഷ്ഠതാവാദത്തെ കൂടുതല്‍ വികസിപ്പിച്ചു. ശാസ്ത്രത്തിന്റെ പിന്‍ബലമുള്ളതുകൊണ്ട് അവയ്ക്കു കൂടുതല്‍ സ്വീകാര്യത ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഫാഷിസ്റ് സംഘടനകള്‍ കൊളോണിയലിസ്റുകളില്‍ നിന്നും പ്രകൃതിശാസ്ത്രജ്ഞരില്‍ നിന്നും തങ്ങളുടെ സിദ്ധാന്തത്തിന്റെ അടിത്തറയായ വര്‍ഗശ്രേഷ്ഠതാവാദം കടമെടുക്കുകയായിരുന്നെന്നു ചരിത്രരേഖകള്‍ തെളിയിക്കുന്നു.
രണ്ടാം ലോകയുദ്ധത്തിനുശേഷം സംജാതമായ സാമ്പത്തിക കുഴപ്പങ്ങളുടെ കാലഘട്ടത്തില്‍ ആദ്യം ഇറ്റലിയിലും പിന്നീടു ജര്‍മനിയിലും ഫാഷിസം പ്രത്യക്ഷപ്പെട്ടു. ഒരുകെട്ട് ദണ്ഡുകള്‍ എന്നര്‍ഥം വരുന്ന ഫാസിയോ (എമരെശീ) എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണു ഫാഷിസം (എമരെശാ) എന്ന വംശീയരാഷ്ട്രീയ പ്രത്യയശാസ്ത്രസംജ്ഞ രൂപമെടുത്തത്. പ്രാചീന റോമില്‍ ഒരു മഴുവും ഒരു കെട്ട് മരവും ദേശീയൈക്യത്തിന്റെ ചിഹ്നമായി കണക്കാക്കിയിരുന്നു. വംശീയവാദിയായിരുന്ന ബെനിറ്റോ മുസ്സോളിനി തന്റെ പാര്‍ട്ടിക്കു ഫാഷിസം എന്ന സംജ്ഞ സ്വീകരിച്ചു. തന്റെ പരിപാടി സംസാരമല്ല, പ്രവര്‍ത്തനമാണ് എന്നദ്ദേഹം പ്രഖ്യാപിച്ചു. പഴയ റോമാ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനമായിരുന്നു മുസ്സോളിനിയുടെ ലക്ഷ്യം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇറ്റലിയുടെ ചരിത്രം പെരുപ്പിച്ച കെട്ടുകഥകള്‍ കൊണ്ടു പ്രച്ഛന്നമാക്കപ്പെട്ടതായിരുന്നു. പുനരേകീകരണത്തില്‍ താത്ത്വികവും സജീവവുമായി പങ്കെടുത്ത ഒരുകൂട്ടം ബുദ്ധിജീവികളുടെ പ്രവര്‍ത്തനങ്ങളും സ്തുതിഗീതങ്ങളും ചരിത്രത്തെ മലിനീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിരുന്നു. റോമാസാമ്രാജ്യത്തിന്റെ കാലം മുതല്‍ വര്‍ത്തമാനകാല ഇറ്റലിയുടെ ചരിത്രം വരെ മുസ്സോളിനി സ്വാഭാവികമായ തുടര്‍ച്ച ദര്‍ശിച്ചു. റോമന്‍ കേന്ദ്രീകൃതമായ ഒരു ലോകക്രമത്തിനു വേണ്ടി ജനങ്ങളെ സംഘടിപ്പിച്ചു. 'ബ്ളാക്ക് ഷര്‍ട്ട്' എന്ന അര്‍ധസൈനിക സംഘടനയ്ക്കു രൂപംനല്‍കി. വൈകാതെ മുസ്സോളിനി ഇറ്റലിയുടെ പരമാധികാരിയായിത്തീര്‍ന്നു. രണ്ടാം ലോകയുദ്ധത്തിലെ പരാജയത്തോടെ ഫാഷിസം ഇറ്റലിയില്‍ നാമമാത്രമായി.
നാസിസം
പേരില്‍ വ്യത്യാസം പുലര്‍ത്തുന്നുവെന്നതൊഴിച്ചാല്‍ ഫാഷിസവും നാസിസവും ഒരേ തൂവല്‍പ്പക്ഷികളാണ്. രണ്ടിനും ഒരേ ഉള്ളടക്കമാണ്. വ്യത്യാസം ഭൂമിശാസ്ത്രപരവും വംശീയവും മാത്രം.
ഇറ്റലിയില്‍ ഫാഷിസം രൂപംകൊണ്ട അതേ കാലഘട്ടത്തിലും സാഹചര്യത്തിലും തന്നെയാണു ജര്‍മനിയില്‍ നാസിസം പിറവിയെടുക്കുന്നത്. ഒന്നാം ലോകയുദ്ധത്തിലുണ്ടായ ജര്‍മനിയുടെ പരാജയം, രാജ്യത്തിന്റെ അന്തസ്സു കെടുത്തുന്ന വിധത്തില്‍ സഖ്യകക്ഷികളുമായി ഉണ്ടാക്കിയ ഉടമ്പടി, സാമ്പത്തികത്തകര്‍ച്ച തുടങ്ങിയവയെല്ലാം 'നാഷനലിസ്റ് ജര്‍മന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി' അഥവാ 'നാസി' പാര്‍ട്ടിയുടെ പെട്ടെന്നുള്ള രൂപീകരണത്തിനു കാരണമായി. നാസി പാര്‍ട്ടിയുടെ താത്ത്വികനും പ്രചാരകനും വംശീയവാദിയായ അഡോള്‍ഫ് ഹിറ്റ്ലര്‍ ആയിരുന്നു. ആര്യന്‍ വര്‍ഗശ്രേഷ്ഠതാ സങ്കല്‍പ്പമായിരുന്നു അദ്ദേഹത്തെ നയിച്ചത്. ആ കാലഘട്ടത്തിലെ പ്രകൃതിശാസ്ത്രജ്ഞന്മാരും ഹിറ്റ്ലറെ സ്വാധീനിച്ചിരുന്നു. വിഖ്യാത ജര്‍മന്‍ ജീവശാസ്ത്രജ്ഞന്‍ ഏണസ്റ് ഹെക്കല്‍ തന്റെ സൃഷ്ടിപ്പിന്റെ ചരിത്രം (ഒശീൃ്യ ീള രൃലമശീിേ) എന്ന കൃതിയില്‍ യൂറോപ്യരെ ഹോമൊ മെഡിറ്ററേനിയന്‍സ് എന്ന ഉയര്‍ന്ന വര്‍ഗമായും അതില്‍ തന്നെ തന്റെ നാട്ടുകാരായ ജര്‍മന്‍ ആര്യന്‍മാര്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമായും ചിത്രീകരിച്ചിരുന്നു. നിലനില്‍പ്പിനുവേണ്ടിയുള്ള സമരത്തില്‍ ലോകത്തിലെ ഇതര ജനവിഭാഗങ്ങള്‍ ജര്‍മന്‍ ആര്യവംശത്തിനു മുമ്പില്‍ നാമാവശേഷമാവുമെന്നു സിദ്ധാന്തിച്ചു. ജര്‍മന്‍ വംശമഹിമയില്‍ അഭിരമിച്ചിരുന്ന ഹിറ്റ്ലര്‍ക്ക് ഇത്തരം ശാസ്ത്രീയ കെട്ടുകഥകള്‍ പരമസത്യങ്ങളായിരുന്നു. ഹിറ്റ്ലറുടെ ആത്മകഥയായ 'മെയ്ന്‍കാഫ്' വര്‍ഗശ്രേഷ്ഠതാവാദം കൊണ്ട് നിറംപിടിച്ച കൃതിയാണ്. ജര്‍മന്‍ ജനതയെ ഒരു വരേണ്യവിഭാഗമായി അദ്ദേഹം കണ്ടു. ജര്‍മനിയുടെ എല്ലാ പരാജയങ്ങള്‍ക്കും കാരണം സെമിറ്റിക് ജൂതമതവിശ്വാസികളാണെന്നും ആര്യന്‍ വംശവിശുദ്ധിയില്‍ കലര്‍പ്പുണ്ടാക്കുകയാണ് അവരെന്നും പ്രചരിപ്പിച്ചു. കരുത്തരും ഭയരഹിതരും ക്രൂരരുമായ യുവാക്കളാണ് എനിക്കാവശ്യം. അവരുടെ കണ്ണുകളില്‍ നിന്ന് എന്തിനും പോരുന്ന ഹിംസ്രജന്തുക്കള്‍ ചാടിവരുന്നതു കാണാന്‍ ഞാനാഗ്രഹിക്കുന്നു എന്നലറിയ ഹിറ്റ്ലര്‍ ജര്‍മനിയെ ജൂതമുക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 'ബ്രൌണ്‍ഷര്‍ട്ട്' എന്ന യുവസൈനിക സംഘടനയ്ക്കു രൂപംനല്‍കി. വര്‍ധിച്ച ജനപിന്തുണ നേടിയ ഹിറ്റ്ലര്‍ ചാന്‍സലര്‍ പദവിക്ക് ഏറ്റവും യോഗ്യനെന്നു വാഴ്ത്തപ്പെട്ടു. ഹിറ്റ്ലറുടെ ആര്യവംശവെറിക്കെതിരയായ ജൂതപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും ജര്‍മനി വിടേണ്ടിവന്നു. അവരില്‍ ലോകപ്രശസ്ത ഊര്‍ജതന്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്‍സ്റീനും നീല്‍സ് ബോറും വരെയുണ്ടായിരുന്നു. ഹിറ്റ്ലറുടെ ദേശീയവും വംശീയവുമായ അതിമോഹങ്ങളായിരുന്നു ജനപദങ്ങളെ രണ്ടാം ലോകയുദ്ധത്തിന്റെ മരണമുഖത്തേക്കാനയിച്ചത്. ആര്യവംശജരല്ലാത്ത യഹൂദരടക്കമുള്ള ലക്ഷക്കണക്കിനാളുകള്‍ കൂട്ടമായി കശാപ്പു ചെയ്യപ്പെട്ടു.
ആര്‍.എസ്.എസ്.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേ ദേശീയപ്രസ്ഥാനം ജനങ്ങളുടെ സംയുക്ത സമരനിര ഉയര്‍ന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ ഫാഷിസം രൂപംകൊള്ളുന്നത്. ഇന്ത്യന്‍ ഫാഷിസം സൂക്ഷ്മാര്‍ഥത്തില്‍ സവര്‍ണ രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ്. ജ്യോതിഭായ് ഫൂലെ, സാവിത്രിദാസ് ഫൂലെ, പണ്ഡിത് താരാഭായ്, തുടര്‍ന്ന് ബാബാ സാഹേബ് അംബേദ്കര്‍ വരെ തങ്ങളുടെ വാക്കും പ്രവൃത്തിയും കൊണ്ടു ജാതീയ അസമത്ത്വങ്ങള്‍ക്കെതിരേ ഉയര്‍ത്തിയ സമരാഹ്വാനം സമൂഹമനസ്സില്‍ ബ്രാഹ്മണവിരുദ്ധ വികാരം ഇളക്കിവിട്ടിരുന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നിസ്സഹകരണവും ഖിലാഫത്ത് പ്രസ്ഥാനവും ഇന്ത്യയിലെ വലിയ മത സമൂഹമായ ഹിന്ദുക്കളെയും മുസ്ലിംകളെയും നാടിന്റെ വിമോചനസമരത്തില്‍ ഒരുമിപ്പിച്ചു. അതുവരെ കോണ്‍ഗ്രസ്സുകാരനായിരുന്ന ഡോ. കേശവ്റാവു ഹെഡ്ഗെവാര്‍ ഈ സംഭവവികാസങ്ങളെല്ലാം അപായസൂചകമായാണു കണ്ടത്. അദ്ദേഹം കോണ്‍ഗ്രസ് വിടുകയും 1925ല്‍ ആര്‍.എസ്.എസ്. അഥവാ രാഷ്ട്രീയ സ്വയം സേവക് സംഘ് രൂപീകരിക്കുകയും ചെയ്തു. സ്വാതന്ത്യ്രസമരത്തിന്റെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം പിന്തിരിപ്പന്‍ നയമാണ് ഈ സംഘടന സ്വീകരിച്ചത്. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സിവില്‍ നിയമലംഘന സമരം നടന്നപ്പോള്‍ ആര്‍.എസ്.എസ്. അതില്‍ പങ്കെടുക്കാതെ വിട്ടുനിന്നതു സംബന്ധിച്ചു ഹെഡ്ഗെവാറുടെ ജീവചരിത്രം പറയുന്നു: "1930ല്‍ മഹാത്മാഗാന്ധി, സര്‍ക്കാരിന്റെ നിയമങ്ങള്‍ ലംഘിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. ദണ്ഡിയാത്ര നടത്തിക്കൊണ്ടു ഗാന്ധിജി തന്നെ ഉപ്പുസത്യാഗ്രഹത്തിനു തുടക്കമിട്ടു. രാഷ്ട്രീയ സ്വയം സേവക് സംഘ് സത്യാഗ്രഹത്തില്‍ പങ്കെടുക്കില്ലെന്നു കാണിച്ചു ഡോ. സഹേബ് (ഹെഡ്ഗെവാര്‍) എല്ലായിടത്തേക്കും സന്ദേശമയച്ചു.'' ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ചു ഗോള്‍വാള്‍ക്കര്‍ പറയുന്നു: "1942ല്‍ പലരുടെയും മനസ്സില്‍ ശക്തമായ വികാരമുണ്ടായിരുന്നു. ഈ സമയത്തും സംഘിന്റെ സാധാരണ പ്രവര്‍ത്തനം തുടര്‍ന്നു. നേരിട്ട് ഒന്നും ചെയ്യേണ്ടതില്ലെന്നു സംഘ് തീരുമാനിച്ചു.'' സംഘിന്റെ സാധാരണ പ്രവര്‍ത്തനം രാജ്യനിവാസികളെ സാമുദായികവും വംശീയവുമായി വര്‍ഗീകരിക്കുകയായിരുന്നു. ഇന്ത്യാചരിത്രത്തോടു നീതിപുലര്‍ത്താന്‍ സംഘിനൊരിക്കലും കഴിഞ്ഞിരുന്നില്ല. ഒന്നാം സ്വാതന്ത്യ്രസമരമെന്നു വിശേഷിപ്പിച്ച 1857ലെ കലാപം സംഘിനെ സംബന്ധിച്ച് 'ഒരു വന്‍ദുരന്തവും സാമൂഹികജീവിതത്തിലെ തിന്മകളെ അഴിച്ചുവിട്ടതുമാണ്.'
പ്രത്യയശാസ്ത്രം
ആര്യന്‍മാര്‍ ഹാരപ്പന്‍ കാലഘട്ടത്തിനു മുമ്പുള്ള തദ്ദേശീയരാണെന്നും പുരാതന ആര്യസംസ്കാരത്തിന്റെ തുടര്‍ച്ചയാണ് ഹിന്ദുസംസ്കാരമെന്നുമാണ് അവകാശവാദം. ചരിത്രപരവും മതപരവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ രൂപപ്പെട്ടുവന്ന ജാതിസമ്പ്രദായമാണു ഹിന്ദുത്വത്തിന്റെ, അഥവാ ആര്യവംശീയതയുടെ അടിത്തറ. വിശാലാര്‍ഥത്തിലുള്ള ഹിന്ദുമതവുമായി അതിനു ബന്ധമില്ല. വിശാലതയും സങ്കുചിതത്വവും തമ്മില്‍ പൊരുത്തപ്പെടാത്തതുപോലെ ഹിന്ദുമതവുമായി പൊരുത്തപ്പെടാത്തതാണു സംഘപരിവാരം ലക്ഷ്യമാക്കുന്ന ഹിന്ദുത്വം. ഹിറ്റ്ലറുടെ നാസി മാതൃകയിലുള്ള വംശീയവും ദേശീയവുമായ ഏകത അത് ആവശ്യപ്പെടുന്നു. 1923ല്‍ പ്രസിദ്ധീകരച്ച ആരാണ് ഹിന്ദു എന്ന ഗ്രന്ഥത്തില്‍ നാടിന്റെ അവകാശികളെ സംബന്ധിച്ചു ഗോള്‍വാള്‍ക്കര്‍ രേഖപ്പെടുത്തുന്നു: "ഇത് തങ്ങളുടെ പിതൃഭൂമിയായും വിശുദ്ധഭൂമിയായും കാണുന്നത് ഹിന്ദുക്കള്‍ മാത്രമാണ്. അതുകൊണ്ടു തന്നെ അവരുടേതാണ് ഈ ഭൂമി.'' സവര്‍ണകല്‍പ്പിത ഹിന്ദുത്വത്തിനു പുറത്തുള്ളവര്‍ വിദേശികളാണെന്നും ശരിയായ അര്‍ഥത്തില്‍ ഇന്ത്യന്‍ ദേശീയത ഉള്‍ക്കൊള്ളുന്നില്ലെന്നും അതുകൊണ്ടുതന്നെ പുറന്തള്ളപ്പെടേണ്ടവരാണെന്നും പഠിപ്പിക്കുന്നു. ഹിന്ദുത്വത്തിന്റെ പേരില്‍ വിദേശികളാക്കപ്പെട്ട മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റുകളും മതേതരവിശ്വാസികളും അടങ്ങുന്ന ജനവിഭാഗം ഹിന്ദുത്വത്തിനു കീഴ്പ്പെട്ടു ജീവിക്കേണ്ടവരാണെന്നു ശഠിക്കുന്നു. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: "ഒന്നിനും അവകാശമില്ലാത്തവരായി അവര്‍ക്ക് ഇവിടെ കഴിയാം. അവര്‍ക്കു പ്രത്യേക പരിഗണന എന്നല്ല, പൌരാവകാശം പോലും അനുവദിക്കരുത്'' (വിചാരധാര). ഗോള്‍വാള്‍ക്കറുടെ ഭാഷയില്‍ മുസ്ലിംകള്‍ ചെയ്ത വലിയ അപരാധം: "ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ നമ്മുടെ സാമൂഹികസംവിധാനത്തില്‍ ആദ്യമായി ഇടപെട്ട മതം ഇസ്്ലാമാണ്. ഇന്ത്യയില്‍ നമ്മുടെ വര്‍ഗ-ജാതി ഘടനയെ ഇസ്ലാം വെല്ലുവിളിച്ചു. ഇസ്ലാമിനു ശേഷം വന്ന എല്ലാ വിഭാഗങ്ങളും നമ്മെ നിര്‍വീര്യമാക്കാനുള്ള ശ്രമത്തില്‍ ഇസ്ലാമിന്റെ അതേ വെല്ലുവിളി ഉയര്‍ത്തുകയാണു ചെയ്തത്.'' (വീൌേഴവ ീി ീാല രൌൃൃലി ുൃീയഹലാ, 1948 ു 26)
ക്രിസ്തുമതത്തോടും കമ്മ്യൂണിസത്തോടുമുള്ള വെറുപ്പും സംഘപരിവാരം മറച്ചുവച്ചിട്ടില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ മതപുരോഹിതരെയും സഭാവിശ്വാസികളെയും ആക്രമിക്കുന്നതു ഹിന്ദുത്വത്തിന്റെ പേരിലാണെന്ന് ഓര്‍ക്കുക. ലോകം മുഴുവന്‍ വിയറ്റ്നാം യുദ്ധത്തിന്റെ പേരില്‍ അമേരിക്കയെ കുറ്റപ്പെടുത്തിയപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചു പ്രസിഡന്റ് ജോണ്‍സനു കത്തെഴുതിയ ആളാണ് ഗോള്‍വാള്‍ക്കര്‍.
നാസിബന്ധം
ഹിറ്റ്ലറുടെ നാസി പാര്‍ട്ടിയും രാഷ്ട്രീയ സ്വയം സേവക് സംഘും ആര്യന്‍ വംശമഹിമയില്‍ ഊറ്റംകൊള്ളുന്നവരാണ്. കടുത്തബ്രാഹ്മണവാദിയായ മുംജെക്ക് ഹിറ്റ്ലറുമായും മുസ്സോളിനിയുമായും ഉണ്ടായിരുന്ന ബന്ധം ഇതിനകം തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഹെഡ്ഗെവാറുടെ ഗുരുവായ ബി.എസ്. മുംജെയുടെ ഡയറിക്കുറിപ്പില്‍ നിന്ന്: "ഫാഷിസം എന്ന ആശയം ജനങ്ങള്‍ക്കിടയില്‍ ഐക്യം എന്ന സങ്കല്‍പ്പത്തെ വളരെ സ്പഷ്ടമായി കൊണ്ടുവരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച്, ഹിന്ദുക്കളായ ഇന്ത്യക്കാര്‍ക്ക് ഇതുപോലുള്ള പ്രസ്ഥാനം വേണം. വളരെ സ്വതന്ത്രമായ സങ്കല്‍പ്പത്തിലൂടെ രൂപം കൊള്ളപ്പെട്ടതാണെങ്കിലും ഹെഡ്ഗെവാറിന്റെ കീഴിലുള്ള രാഷ്ട്രീയ സ്വയം സേവക് സംഘ് എന്ന പ്രസ്ഥാനം വളര്‍ത്താനും രാഷ്ട്രത്തിലുടനീളം മറ്റു പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനും എന്റെ ശേഷിക്കുന്ന ജീവിതകാലം ചെലവഴിക്കും.'' ആര്‍.എസ്.എസിന്റെ താത്ത്വികാചാര്യനും മുന്നുപതിറ്റാണ്ടു സര്‍ സംഘ് ചാലകുമായിരുന്ന എം.എസ്. ഗോള്‍വാള്‍ക്കര്‍ നിരവധി ഗ്രന്ഥങ്ങളും ലഘുലേഖകളും തയ്യാറാക്കിയിരുന്നു. അവയില്‍ നാസി വിശ്വാസപ്രമാണങ്ങളും പ്രവര്‍ത്തനങ്ങളും വളരെ ആദരവോടെ പരാമര്‍ശിക്കുന്നു. ഗോള്‍വാള്‍ക്കര്‍ എഴുതുന്നു: "ജര്‍മന്‍ വംശാഭിമാനബോധം ഇന്ന് ഏറെ പ്രസക്തമായിരുന്നു. ലോകത്തെത്തന്നെ നടുക്കിയ സെമിറ്റിക്-ജൂത ഉന്മൂലനം വംശത്തിന്റെ വിശുദ്ധിയും സാംസ്കാരികത്തനിമയും പരിരക്ഷിക്കുന്നതിനാണ്. വംശാഭിമാനബോധം അവിടെ അതിന്റെ പാരമ്യത്തിലാണ്. മൌലികമായി വിഭിന്ന വംശങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇഴുകിച്ചേര്‍ന്ന് ഒന്നാവാന്‍ ഒരിക്കലും കഴിയില്ല എന്നാണ് ജര്‍മനി കാട്ടിത്തരുന്നത്. ഇതു ഹിന്ദുസ്ഥാന്‍ പഠിച്ചു പ്രയോജനപ്പെടുത്തേണ്ട പാഠമാണ്.'' (ംല മിറ ീൌൃ ിമശീിേമഹവീീറ റലളശിലറ) ഈ സാദൃശ്യങ്ങള്‍ കേവലമോ യാദൃച്ഛികമോ അല്ല, പരസ്പരം പങ്കുവയ്ക്കപ്പെടുന്ന വംശീയസങ്കല്‍പ്പങ്ങളുടെ തനിപ്പകര്‍പ്പാണ്. ഇന്ത്യന്‍ സവര്‍ണ ഫാഷിസത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ മനുവിന്റെ ജാതിവ്യവസ്ഥയിലാണു നീണ്ടുനിവര്‍ന്നു കിടക്കുന്നതെന്നു കാണാം.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)