Wednesday, April 29, 2009

ലാവലിന്‍: പിണറായിയുടെ ലക്ഷ്യം സ്വന്തം നേട്ടമെന്ന്‌ സി.ബി.ഐ.

മാതൃഭൂമി ഏപ്രില് രണ്ട്

തിരുവനന്തപുരം: സര്‍ക്കാറിനെയും മന്ത്രിസഭയെയും വ്യക്തിപരമായ നേട്ടത്തിനുവേണ്ടി തട്ടിപ്പുമാര്‍ഗത്തിലൂടെ തെറ്റിദ്ധരിപ്പിച്ചാണ്‌ പിണറായി വിജയന്‍ എസ്‌.എന്‍.സി. ലാവലിനുമായുള്ള കരാര്‍ ഒപ്പിടുന്നതിന്‌ അംഗീകാരം നേടിയെടുത്തതെന്ന്‌ സി.ബി.ഐ.യുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭാംഗങ്ങള്‍ അറിഞ്ഞിരിക്കണമെന്ന പ്രാഥമികമായ കടമപോലും ലംഘിക്കപ്പെട്ടു. വൈദ്യുതിമന്ത്രിയായിരുന്ന പിണറായി വിജയന്‍, ഊര്‍ജവകുപ്പ്‌ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി (ഇരുവരും കേസില്‍ പ്രതികളാണ്‌) എന്നിവരാണ്‌ മന്ത്രിസഭയുടെ അറിവിലേക്ക്‌ വിവരങ്ങള്‍ വരുന്നത്‌ തടഞ്ഞത്‌. ഈ സാഹചര്യത്തില്‍ വ്യക്തിപരമായ നേട്ടം ലക്ഷ്യമിട്ടാണ്‌ പിണറായി വിജയന്‍ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിന്‌ സര്‍ക്കാറിന്റെ അനുമതി, തട്ടിപ്പിലൂടെ സംഘടിപ്പിച്ചത്‌-സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിലെ സ്‌പെഷല്‍ ഓഫീസറായി തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എന്‍. ശശിധരന്‍നായരെ പിണറായി വിജയന്‍ നിയമിച്ചത്‌ തന്റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പു വരുത്താനാണ്‌. മന്ത്രിസ്ഥാനത്തുനിന്ന്‌ മാറിയ ശേഷവും ശശിധരന്‍നായര്‍ പിണറായി വിജയനുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു.

പദ്ധതിയുടെ നവീകരണവും കാന്‍സര്‍ സെന്ററിനുള്ള സഹായധനവും സംബന്ധിച്ച കരാറുകളെക്കുറിച്ച്‌ തനിക്ക്‌ വിശദാംശങ്ങളറിയില്ല എന്ന പിണറായി വിജയന്റെ വാദം അംഗീകരിക്കാനാവുന്നതല്ലെന്ന്‌ സി.ബി.ഐ. പറയുന്നു. എസ്‌.എന്‍.സി. ലാവലിന്‍ സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍, കനേഡിയന്‍ ഹൈക്കമ്മീഷന്‍ എന്നിവരുമായി പിണറായി വിജയന്‍ നേരിട്ട്‌ കത്തിടപാടുകള്‍ നടത്തിയിട്ടുണ്ട്‌. കരാറിനുള്ള വായ്‌പതുകയ്‌ക്ക്‌ സര്‍ക്കാര്‍ ജാമ്യം നില്‍ക്കുന്നതിന്‌ മന്ത്രിയായ പിണറായി വിജയന്‍ നേരിട്ട്‌ ചര്‍ച്ച നടത്തിയത്‌ അദ്ദേഹത്തിന്റെ അമിത താത്‌പര്യം വെളിച്ചത്തുകൊണ്ടുവരുന്നു.

മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സഹായധനം എന്ന പുതിയ പഴുത്‌ ഏര്‍പ്പെടുത്തിയാണ്‌ പിണറായി വിജയന്‍ ഈ ഗൂഢാലോചനയിലേക്ക്‌ പ്രവേശിക്കുന്നതെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍. ഊര്‍ജ സെക്രട്ടറിയായി കാലാവധി പൂര്‍ത്തിയാക്കിയ കെ. മോഹനചന്ദ്രനെ കെ.എസ്‌.ഇ.ബി. ചെയര്‍മാനാക്കി നിലനിര്‍ത്തിയും കരാറിനെ എതിര്‍ത്ത ധനകാര്യ സെക്രട്ടറി വരദാചാരിയുടെ ബുദ്ധി പരിശോധിക്കണമെന്ന്‌ നോട്ടെഴുതി ഇതിനെ എതിര്‍ത്തവരെ തളര്‍ത്തിയും പിണറായി വിജയന്‍ കരാര്‍ സാധ്യമാക്കിത്തീര്‍ക്കുകയായിരുന്നു.

കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡയില്‍ പോയ സംഘത്തില്‍ സാങ്കേതികജ്ഞാനമുള്ളവരെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്‌ കെ.എസ്‌.ഇ.ബി. ചെയര്‍മാന്റെ തീരുമാനമായിരുന്നെന്നും അദ്ദേഹം സാങ്കേതിക ജ്ഞാനമുള്ളവരുമായി മുമ്പ്‌ സംസാരിച്ചിരിക്കാമെന്നുമായിരുന്നു പിണറായി വിജയന്റെ മറുപടി. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഉറപ്പാക്കുന്നതിന്‌ നിയമപരമായി നിലനില്‍ക്കുന്ന കരാര്‍ ഉണ്ടാക്കാഞ്ഞതാണ്‌ ഗൂഢാലോചനയ്‌ക്ക്‌ മുഖ്യ തെളിവായി സി.ബി.ഐ. ഉയര്‍ത്തിക്കാട്ടുന്നത്‌. ഇത്‌ മന്ത്രിയെന്ന നിലയില്‍ തന്റെ ശ്രദ്ധയില്‍ ഉദ്യോഗസ്ഥര്‍ പെടുത്തിയില്ലെന്നാണ്‌ അദ്ദേഹത്തിന്റെ മൊഴി. ഈ രണ്ട്‌ വാദങ്ങളും നിലനില്‍ക്കുന്നതല്ലെന്ന്‌ സി.ബി.ഐ. റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്ന്‌ വൈദ്യുതി പദ്ധതിയുടെ നവീകരണം മാത്രം പഠിക്കാന്‍ നിയോഗിച്ചതല്ല ബാലാനന്ദന്‍ കമ്മിറ്റിയെന്നും സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തെക്കുറിച്ച്‌ പൊതുവില്‍ പഠിക്കുകയായിരുന്നു ആ കമ്മിറ്റിയുടെ ചുമതലയെന്നുമുള്ള പിണറായിയുടെ വാദവും സി.ബി.ഐ. തള്ളിക്കളഞ്ഞു. 100.5 കോടി രൂപയ്‌ക്ക്‌ ഈ മൂന്ന്‌ പദ്ധതികളുടെയും നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി ശുപാര്‍ശ മറികടന്നായിരുന്നു എസ്‌.എന്‍.സി. ലാവലിന്‍ കരാറിലേക്ക്‌ പിണറായി വിജയന്‍ നീങ്ങിയത്‌. കരാറിന്റെ സപ്ലൈ കോണ്‍ട്രാക്ടിനും മന്ത്രിസഭയുടെ അംഗീകാരം വാങ്ങിയിരുന്നില്ല. ഊര്‍ജ സെക്രട്ടറിയാണ്‌ മന്ത്രിസഭയ്‌ക്കുള്ള രേഖ തയ്യാറാക്കിയതെന്നായിരുന്നു പിണറായിയുടെ മൊഴി. വിദേശത്തുനിന്നുള്ള സഹായധനം കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ അനുമതിയോടെ വാങ്ങണമെന്ന നിബന്ധന കാറ്റില്‍പ്പറത്തി ടെക്‌നിക്കാലിയയെന്ന ചെന്നൈയില്‍ മേല്‍വിലാസമുള്ള സ്ഥാപനം വഴി ആദ്യഗഡു വാങ്ങിയതും ശരിയല്ല. ഇത്‌ ഉദ്യോഗസ്ഥരുടെ വീഴ്‌ചയായാണ്‌ പിണറായി വിജയന്‍ സി.ബി.ഐയ്‌ക്ക്‌ മൊഴി നല്‍കിയത്‌. ഇതും അംഗീകരിക്കപ്പെട്ടില്ല.


12 കാരണങ്ങളാല്‍ കുറ്റക്കാരന്‍

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ 12 കാരണങ്ങളാല്‍ പിണറായി വിജയന്‍ കുറ്റക്കാരനാണെന്നാണ്‌ സി.ബി.ഐ.യുടെ കണ്ടെത്തല്‍.

1. 100 കോടി ചെലവില്‍ പദ്ധതി നവീകരണം നടത്താമെന്ന ബാലാനന്ദന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ വന്ന്‌ ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ തന്നെ 374 കോടിയുടെ എസ്‌.എന്‍.സി. ലാവലിന്‍ കരാര്‍ ഒപ്പുവെച്ചു.

2. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കരാറിലേര്‍പ്പെട്ടു. എം.സി.സി.ക്കുള്ള ഗ്രാന്റിന്‌ നിയമപരമായ കരാറുണ്ടാക്കിയില്ല. ഇതുമൂലം കാന്‍സര്‍ സെന്ററിന്‌ ലഭിക്കേണ്ട 86.25 കോടി രൂപ നഷ്‌ടമായി.
3. തലശ്ശേരി കാന്‍സര്‍ സെന്ററിനുള്ള സഹായധനം ഈ കരാറുമായി ബന്ധപ്പെടുത്തി ചിത്രത്തിലേക്ക്‌ കൊണ്ടുവന്നത്‌ പിണറായി വിജയനാണ്‌.

4. മലബാര്‍ കാന്‍സര്‍ സെന്റര്‍ ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുന്നതിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന്റെ മിനുട്‌സില്‍ പിണറായി വിജയനും ഒപ്പിട്ടിട്ടുണ്ട്‌.

5. ആരോഗ്യവകുപ്പിന്റെ കീഴിലാണ്‌ കാന്‍സര്‍സെന്റര്‍ വരികയെങ്കിലും അതിനായി അമിത താല്‌പര്യമെടുത്തു.

6. ലാവലിനുമായി കരാറുണ്ടാക്കുന്നതിന്‌ മുമ്പുതന്നെ കാന്‍സര്‍സെന്റര്‍ രൂപവത്‌കരണത്തിനുള്ള ശുപാര്‍ശ പിണറായി വിജയന്‍ ധനമന്ത്രിക്ക്‌ 97 ഏപ്രിലില്‍ അയച്ചു. ഇതില്‍ 100 കോടിയായിരിക്കും നവീകരണ പദ്ധതിക്കുള്ള സഹായമെന്ന്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌.

7. പി.ആര്‍.ഡി. പ്രസിദ്ധീകരിച്ച 'മുഖ്യമന്ത്രിയും മാര്‍പാപ്പയും ഭഗവദ്‌ഗീതയും' എന്ന പ്രസിദ്ധീകരണത്തില്‍ 100 കോടി കാന്‍സര്‍ സെന്ററിന്‌ സഹായധനമായി ലഭിക്കാന്‍ കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ ക്യൂബന്‍ സര്‍ക്കാറുമായി കരാറിലൊപ്പിട്ടുവെന്ന്‌ പറയുന്നുണ്ട്‌.

8. എസ്‌.എന്‍.സി. ലാവലിന്‍ വൈസ്‌പ്രസിഡന്റ്‌ ക്ലോസ്‌ട്രെന്‍ഡല്‍ പിണറായി വിജയന്‌ അയച്ച കത്തില്‍ 103 കോടി രൂപയാണ്‌ കാന്‍സര്‍സെന്ററിനുള്ള സഹായധനമെന്നും അതില്‍ 98.4 കോടി കനേഡിയന്‍ സര്‍ക്കാറിന്റെ വിഹിതമായിരിക്കുമെന്നും പറയുന്നു.

9. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച്‌ എസ്‌.എന്‍.സി. ലാവലിന്‍ തയ്യാറാക്കിയ പദ്ധതിരേഖ സംസ്ഥാന സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു.

10. കാന്‍സര്‍സെന്ററിനുള്ള സഹായധനം സംബന്ധിച്ച എം.ഒ.യു. പിണറായി വിജയന്റെ അനുവാദത്തോടെയാണ്‌ ഊര്‍ജ സെക്രട്ടറി ഒപ്പിട്ടതെന്ന കാര്യത്തിന്‌ അദ്ദേഹത്തിന്‌ മറുപടി ഉണ്ടായില്ല.

11. കാന്‍സര്‍ സെന്ററിനുള്ള സഹായധനം ജലപദ്ധതികളുടെ നവീകരണകരാറില്‍ പ്രതിപാദിക്കുന്നില്ല. ആഗോള ടെന്‍ഡര്‍ ഒഴിവാക്കിയതിന്‌ കാരണം തന്നെ കാന്‍സര്‍ സെന്ററിനുള്ള സഹായധനം ആണെന്നിരിക്കെ, ഇത്‌ മറച്ചുവെച്ചത്‌ കുറ്റകരമാണ്‌.

12. നവീകരണ പദ്ധതി കരാറിന്റെ പ്രധാന സവിശേഷത കാന്‍സര്‍സെന്ററിനുള്ള സഹായധനമാണെന്ന്‌ ഉയര്‍ത്തിക്കാണിച്ചശേഷം അന്തിമ കരാറില്‍നിന്ന്‌ അത്‌ ഒഴിവാക്കിയത്‌ മനഃപൂര്‍വമാണ്‌. നവീകരണ പദ്ധതിയുമായി ഇത്‌ പിന്നീട്‌ ചേര്‍ത്തു വായിക്കാതിരിക്കാനായിരുന്നു ഈ മുന്‍കരുതല്‍.

എം. കേശവമേനോന്‍ 'മാതൃഭൂമി' പത്രാധിപര്‍

മാതൃഭൂമി ഫെബ്രുവരി 19
കോഴിക്കോട്‌: 'മാതൃഭൂമി' ദിനപത്രത്തിന്റെ പത്രാധിപരായി എം. കേശവമേനോന്‍ ചുമതലയേറ്റു. സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ ചെറുമകള്‍ നളിനിയുടെ മകനാണ്‌. അച്ഛന്‍ പരേതനായ കെ.പി. ദാമോദര മേനോന്‍ 'മാതൃഭൂമി' അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായിരുന്നു.

കാല്‍നൂറ്റാണ്ടായി പത്രപ്രവര്‍ത്തനരംഗത്തുള്ള 52കാരനായ കേശവമേനോന്‍, ചെന്നൈയില്‍ 'ഹിന്ദു'വിന്റെ അസോസിയേറ്റ്‌ എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 'ഹിന്ദു'വിന്റെ ലേഖകനെന്ന നിലയില്‍ ദേശീയ പ്രാധാന്യമുള്ള നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ള ഇദ്ദേഹം, പശ്ചിമേഷ്യയിലും പാകിസ്‌താനിലും വിദേശകാര്യ ലേഖകനായും പ്രവര്‍ത്തിച്ചു.

'പേട്രിയറ്റി'ലാണ്‌ പത്രപ്രവര്‍ത്തന ജീവിതം തുടങ്ങിയതെങ്കിലും അധികകാലവും'ഹിന്ദു'വിലാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. 1984ല്‍ ഡല്‍ഹിയില്‍ 'ഹിന്ദു'വിന്റെ സ്റ്റാഫ്‌ റിപ്പോര്‍ട്ടറായി ചേര്‍ന്നു. ഭോപ്പാല്‍ വിഷവാതക ദുരന്തം, ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിഖ്‌ വിരുദ്ധ കലാപം, ഖാലിസ്ഥാന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍, 1989ല്‍ കശ്‌മീരിലെ വിഘടനവാദ പ്രക്ഷോഭത്തിന്റെ തുടക്കം തുടങ്ങിയവ കേശവമേനോന്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രധാനപ്പെട്ട വാര്‍ത്തകളായിരുന്നു.

1990 മുതല്‍ '93 വരെ ഇസ്‌ലാമാബാദില്‍ പാകിസ്‌താന്‍ ലേഖകനായിരുന്നു. ഇക്കാലത്ത്‌ അഫ്‌ഗാനിസ്‌താനിലും ചെന്ന്‌ വാര്‍ത്തകള്‍ എഴുതിയിരുന്നു. അഫ്‌ഗാനിസ്‌താനിലെ സംഘര്‍ഷത്തില്‍, ഒരു വിഭാഗത്തിനു നേതൃത്വം നല്‍കിയിരുന്ന അഹമ്മദ്‌ ഷാ മസൂദിനെ അന്ന്‌ ഇന്റര്‍വ്യൂ ചെയ്‌തു. 1994 മുതല്‍ 2002 വരെ ബഹ്‌റൈനില്‍ 'ഹിന്ദു'വിന്റെ പശ്ചിമേഷ്യാ ലേഖകനായിരുന്നു. ഇസ്രായേല്‍-പലസ്‌തീന്‍ സംഘര്‍ഷത്തെക്കുറിച്ച്‌ അക്കാലത്ത്‌ എഴുതിയിരുന്നു.

2002 മുതല്‍ ചെന്നൈയിലാണ്‌ ജോലിചെയ്‌തിരുന്നത്‌. വിദേശകാര്യ വിഷയങ്ങളില്‍ സവിശേഷശ്രദ്ധ ചെലുത്തിയിട്ടുള്ള ഇദ്ദേഹം ഇത്തരം മുഖപ്രസംഗങ്ങളുടെ ചുമതലയാണ്‌ വഹിച്ചിരുന്നത്‌.

ഊട്ടി ലൗവ്‌ഡേലിലെ ലോറന്‍സ്‌ സ്‌കൂളിലും ഡല്‍ഹി രാംജാസ്‌ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ബി.എ. ഓണേഴ്‌സിനുശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസ്‌ ലോ സെന്ററില്‍ നിന്ന്‌ എല്‍എല്‍.ബി.യും നേടി. അല്‌പകാലം അഭിഭാഷകനായും പ്രവര്‍ത്തിച്ചു.

ഭാര്യ: നന്ദിനി. മകള്‍: പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി ദുര്‍ഗ.

Saturday, April 25, 2009

USA and the world: 20 social justice facts 2008



counterpunch link

1. How many deaths are there world-wide each year due to acts of terrorism?

22,000. The U.S. State Department reported there were more than 22,000 deaths from terrorism last year. Over half of those killed or injured were Muslims.

Source: Voice of America, May 2, 2008. “Terrorism Deaths Rose in 2007.”

2. How many deaths are there world-wide each day due to poverty and malnutrition?

About 25,000 people die every day of hunger or hunger-related causes, according to the United Nations. Poverty.com – Hunger and World Poverty. Every day, almost 16,000 children die from hunger-related causes – one child every five seconds.

Bread for the World. Hunger Facts: International.

3. 1n 1965, CEOs in major companies made 24 times more than the average worker. In 1980, CEOs made 40 times more than the average worker. In 2007, CEOs earned how many times more than the average worker?

Today’s average CEO from a Fortune 500 company makes 364 times an average worker’s pay and over 70 times the pay of a four-star Army general. Executive Excess 2007, page 7, jointly published by Institute for Policy Studies and United for Fair Economy, August 29, 2007. 1965 numbers from State of Working America 2004-2005, Economic Policy Institute.

4. In how many of the over 3000 cities and counties in the US can a full-time worker who earns minimum wage afford to pay rent and utilities on a one-bedroom apartment?

In no city or county in the entire USA can a full-time worker who earns minimum wage afford even a one bedroom rental. The U.S. Department of Housing and Urban Development (HUD) urges renters not to pay more than 30% of their income in rent. HUD also reports the fair market rent for each of the counties and cities in the US. Nationally, in order to rent a 2 bedroom apartment, one full-time worker in 2008 must earn $17.32 per hour. In fact, 81% of renters live in cities where the Fair Market Rent for a two bedroom rental is not even affordable with two minimum wage jobs.

Source: Out of Reach 2007-2008, April 7, 2008, National Low-Income Housing Coalition.

5.In 1968, the minimum wage was $1.65 per hour. How much would the minimum wage be today if it had kept pace with inflation since 1968?

Calculated in real (inflation adjusted) dollars, the 1968 minimum wage would have been worth $9.83 in 2007 dollars. Andrew Tobias, January 16, 2008.
The federal minimum wage is $6.55 per hour effective July 24, 2008 and $7.25 per hour effective July 24, 2009.

6. True or false? People in the United States spend nearly twice as much on pet food as the US government spends on aid to help foreign countries.

True. The USA spends $43.4 billion on pet food annually.
Source: American Pet Products Manufacturers Association, Inc.


The USA spent $23.5 billion in official foreign aid in 2006. The government of the USA gave the most of any country in the world in actual dollars. As a percentage of gross national income, the USA came in second to last among OECD donor countries and ranked number 20 at 0.18 percent behind Sweden at 1.02 percent and other countries such as Norway, Netherlands, Ireland, United Kingdom, Austria, France, Germany, Spain, Canada, New Zealand, Japan and others. This does not count private donations which, if included, may move the USA up as high as 6th.

The Index of Global Philanthropy 2008, page 15, 19.


7. How many people in the world live on $2 a day or less?

The World Bank reported in August 2008 that 2.6 billion people consume less than $2 a day. http://siteresources.worldbank.org/DEC/Resources/Poverty-Brief-in-English.pdf

8. How many people in the world do not have electricity?

World-wide, 1.6 billion people do not have electricity. 2.5 billion people use wood, charcoal or animal dung for cooking. United Nations Human Development Report 2007/2008, pages 44-45.

9. People in the US consume 42 kilograms of meat per person per year. How much meat and grain do people in India and China eat?

People in the US lead the world in meat consumption at 42 kg per person per year compared to 1.6 kg in India and 5.9 kg in China. People in the US consume five times the grain (wheat, rice, rye, barley, etc.) as people in India, three times as much as people in China, and twice as much as people in Europe.

Source: “THE BLAME GAME: Who is behind the world food price crisis,” Oakland Institute, July 2008.


10. How many cars does China have for every 1000 drivers? India? The U.S.?

China has 9 cars for every 1000 drivers. India has 11 cars for every 1000 drivers. The US has 1114 cars for every 1000 drivers. Iain Carson and Vijay V. Vaitheeswaran, Zoom: The Global Race to Fuel the Car of the Future (2007).

11. How much grain is needed to fill a SUV tank with ethanol?

The grain needed to fill up a SUV tank with ethanol could feed a hungry person for a year. Lester Brown, CNN.Money.com, August 16, 2006

12. According to the Wall Street Journal, the richest 1% of Americans earns what percent of the nation’s adjusted gross income? 5%? 10%? 15%? 20%?

“According to the figures, the richest 1% reported 22% of the nation's total adjusted gross income in 2006. That is up from 21.2% a year earlier, and is the highest in the 19 years that the IRS has kept strictly comparable figures. The 1988 level was 15.2%. Earlier IRS data show the last year the share of income belonging to the top 1% was at such a high level as it was in 2006 was in 1929, but changes in measuring income make a precise comparison difficult.”

Jesse Drucker, “Richest Americans See Their Income Share Grow,” Wall Street Journal, July 23, 2008, page A3.


13. How many people does our government say are homeless in the US on any given day?

754,000 are homeless. About 338,000 homeless people are not in shelters (live on the streets, in cars, or in abandoned buildings) and 415,000 are in shelters on any given night. The population of San Francisco is about 739,000.

2007 U.S. Department of Housing and Urban Development (HUD) Annual Homeless Report to Congress, page iii and 23.

14. What percentage of people in homeless shelters are children?

HUD reports nearly 1 in 4 people in homeless shelters are children 17 or younger. Page iv – 2007 HUD Annual Homeless Report to Congress.

15. How many veterans are homeless on any given night?

Over 100,000 veterans are homeless on any given night. About 18 percent of the adult homeless population is veterans. This is about the same population as Green Bay Wisconsin.
Page 32, 2007 HUD Homeless Report.

16. The military budget of the United States in 2008 is the largest in the world at $623 billion per year. How much larger is the US military budget than that of China, the second largest in the world?

Ten times. China’s military budget is $65 billion. The US military budget is nearly 10 times larger than the second leading military spender. GlobalSecurity.org

17. The US military budget is larger than how many of the countries of the rest of the world combined?

The US military budget of $623 billion is larger than the budgets of all the countries in the rest of the world put together. The total global military budget of the rest of the world is $500 billion. Russia’s military budget is $50 billion, South Korea’s is $21 billion, and Iran’s is $4.3 billion.

GlobalSecurity.org


18. Over the 28 year history of the Berlin Wall, 287 people perished trying to cross it. How many people have died in the last 4 years trying to cross the border between Arizona and Mexico?

1268. At least 1268 people have died along the border of Arizona and Mexico since 2004. The Arizona Daily Star keeps track of the reported deaths along the state border and reports 214 died in 2004, 241 in 2005, 216 in 2006, 237 in 2007, and 116 as of July 31, 2008. These numbers do not include the deaths along the California or Texas border. The Border Patrol reported that 400 people died in fiscal 2006-2007, 453 died in 2004-2005, and 494 died in 2004-2005.

Source: Associated Press, November 8, 2007.

19. India is ranked second in the world in gun ownership with 4 guns per 100 people. China is third with 3 firearms per 100 people. Which country is first and how many guns do they own?

The US is first in gun ownership world-wide with 90 guns for every 100 citizens. Laura MacInnis, “US most armed country with 90 guns per 100 people.” Reuters, August 28, 2007.

20. What country leads the world in the incarceration of its citizens?

The US jails 751 inmates per 100,000 people, the highest rate in the world. Russia is second with 627 per 100,000. England’s rate is 151, Germany is 88, and Japan is 63. The US has 2.3 million people behind bars, more than any country in the world. Adam Liptak, “Inmate Count in US Dwarfs Other Nations’” NYT, April 23, 2008.

Bill Quigley is a human rights lawyer and law professor at Loyola University New Orleans

Thursday, April 23, 2009

പാര്‍ലമെന്റില്‍ 40 ശതമാനം ബില്ലുകളും പാസാക്കിയത് ഒരുമണിക്കൂര്‍ പോലും ചര്‍ച്ചചെയ്യാതെയെന്ന് റിപ്പോര്‍ട്ട്

മാധ്യമം 20.04.09.

തിരുവനന്തപുരം: 14ാം ലോക്സഭയില്‍ നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറായത് 173 എം.പിമാര്‍ മാത്രം. മാത്രമല്ല, പാര്‍ലമെന്റില്‍ അവതരിപ്പിച്ച 40 ശതമാനം ബില്ലുകളും ഒരുമണിക്കൂര്‍ പോലും ചര്‍ച്ച ചെയ്യാതെയാണ് പാസാക്കിയത്. നാഷനല്‍ സോഷ്യല്‍ വാച്ച് കോളീഷന്റെ (എന്‍.എസ്.ഡബ്ല്യു.സി) ഭരണനിര്‍വഹണത്തെയും വികസനത്തെയും കുറിച്ചുള്ള സിറ്റിസണ്‍സ് റിപ്പോര്‍ട്ട് 2008-09 ആണ് പാര്‍ലമെന്റിന്റെയും എം.പിമാരുടെയും പ്രവര്‍ത്തനം വിലയിരുത്തുന്നത്. ഇന്നലെ കേസരി സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. പ്രഭാത് പട്നായക് റിപ്പോര്‍ട്ട് പ്രൊഫ. എം.എ. ഉമ്മന് നല്‍കി പ്രകാശനം ചെയ്തു.

2000 നും 2007 നും ഇടയില്‍ അനുവദിക്കപ്പെട്ടതിന്റെ 50 ശതമാനം സമയം മാത്രമാണ് പാര്‍ലമെന്റ് പ്രവര്‍ത്തിച്ചത്. 14ാം ലോക്സഭയില്‍ റെയില്‍വേ ബജറ്റും പല ബില്ലുകളും കുറഞ്ഞ സമയത്തെ ചര്‍ച്ചകള്‍ക്ക് ശേഷം പാസാക്കുകയായിരുന്നു. പ്രത്യേക സാമ്പത്തിക മേഖല ആക്ട് പോലെ പ്രധാനമായവ പോലും വിവരാവകാശ നിയമത്തെക്കുറിച്ചുള്ള നീണ്ട ചര്‍ച്ചകള്‍ക്കിടയില്‍ അവതരിപ്പിക്കുകയും രണ്ട് മണിക്കൂറുപോലും ചര്‍ച്ച ചെയ്യാതെ പാസാക്കുകയും ചെയ്യുകയായിരുന്നു. 2007-08 ല്‍ ധനകാര്യ ഇതരകാര്യങ്ങള്‍ ലോക്സഭയുടെ 35 ശതമാനത്തിലധികവും രാജ്യസഭയുടെ 45 ശതമാനത്തിലധികവും സമയം അപഹരിച്ചു. 25 നും 45 നും ഇടയ്ക്ക് പ്രായമുള്ള യുവ എം.പിമാരുടെ പങ്കാളിത്തം കുറവാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള മുദ്രാവാക്യം വിളികള്‍, ഇറങ്ങിപ്പോക്ക്, സഭ നിര്‍ത്തിവെക്കല്‍ എന്നിവ വര്‍ധിക്കുന്നു. വിവിധ രാഷ്ട്രീയ വിവാദങ്ങളുടെ പേരില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടതിനാല്‍ 11ാം ലോക്സഭ (1996-98)ക്ക് 5.28 ശതമാനം സമയം നഷ്ടപ്പെട്ടെങ്കില്‍ 12ാം ലോക്സഭയില്‍ അത് 10.66 ശതമാനമായും 13ാം ലോക്സഭയില്‍ 22.4 ശതമാനമായും ജൂണ്‍ 2004 ല്‍ അവസാനിച്ച 14ാം ലോക്സഭയില്‍ 22 ശതമാനമായും വര്‍ധിച്ചു. പാര്‍ലമെന്റിന്റെ ഒരു മിനിട്ടിന് ഖജനാവില്‍ നിന്ന് 26, 035 രൂപയാണ് ചെലവാകുന്നതെന്നിരിക്കെയാണിത്. 11, 12, 14 ലോക്സഭകളിലെ 75 ശതമാനം എം.പിമാരും 16 ഓ അതിലധികമോ ദിവസമോ മാത്രമാണ് ലോക്സഭയില്‍ എത്തിയത്. അഞ്ച് ദിവസം മാത്രം സഭാനടപടികള്‍ പങ്കെടുത്ത എം.പിമാരുടെ എണ്ണമാകട്ടെ 12ാം സഭയില്‍ വര്‍ധിച്ചു. പാര്‍ലമെന്റിലെ 'സെലിബ്രിറ്റി മുഖങ്ങളാകട്ടെ 2007 ല്‍ ചര്‍ച്ചകളില്‍ നാല് പ്രാവശ്യത്തിലധികം പങ്കെടുത്തിട്ടില്ല. പാര്‍ലമെന്റിന്റെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് സര്‍ക്കാറോ മാധ്യമങ്ങളോ ഗൌരവമായി കാണുന്നില്ല. പലപ്പോഴും ചോദ്യോത്തരവേള പാര്‍ലമെന്റ് സൌകര്യപൂര്‍വം മറികടക്കാറുണ്ടത്രെ.

1997 നും 2007 നും ഇടക്ക് വിവിധ സംസ്ഥാനങ്ങളിലായി 182936 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

രാജ്യത്തെ നഗരവാസികളില്‍ ഒരുവിഭാഗം സമ്പന്നരാവുമ്പോള്‍ കുറഞ്ഞവേതനം ലഭിക്കുന്ന തൊഴിലാളികളുടെയും കര്‍ഷകരുടെയും സ്ഥിതി ഒരു ദശാബ്ദത്തിന് മുമ്പത്തെക്കാള്‍ ദയനീയമായതായി റിപ്പോര്‍ട്ട് പ്രകാശനം ചെയ്ത് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സമൂഹത്തിലെ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയാണ് അടിസ്ഥാനപരമായ പ്രശ്നം. പാര്‍ലമെന്റിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ റിപ്പോര്‍ട്ട് നിരാകരിക്കപ്പെടുകയാണ്. പേറ്റന്റ് നിയമം ഭേദഗതി ചെയ്യരുതെന്ന രണ്ട് പാര്‍ലമെന്ററി കമ്മിറ്റികളുടെ റിപ്പോര്‍ട്ട് മറികടന്ന് രാജ്യത്തിന് പുറത്ത് കരാര്‍ ഒപ്പിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷ്യറി സ്വയംഭൂ പരിപാടിയായി മാറിയിരിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച ബി.ആര്‍.പി ഭാസ്കര്‍ പറഞ്ഞു. ഹിന്ദു സ്പെഷല്‍ കറസ്പോണ്ടന്റ് സി. ഗൌരീദാസന്‍ നായര്‍ സ്വാഗതം പറഞ്ഞു.






-

ടീസ്റ്റാ സെറ്റല്‍വാദ് : SIT റിപ്പോര്‍ട്ട് വിവാദത്തിനെ പറ്റി ഔട്ട് ലുക്ക് ബ്ലോഗ്

Given the level of misinformation surrounding the recent TOI reports about Teesta Setalvad, it might be useful to place it in perspective by putting down the sequence of events that led to the current controversy that seems to be exercising a number of readers:
How did this controversy originate?

Some news reports on April 14 alleged that "a Supreme Court-appointed special investigation team (SIT) charged a leading activist, Teesta Setalvad, with adding morbidity into the post-Godhra riots in Gujarat by “cooking up macabre tales of killings”"

What are these news reports?

There are to my knowledge two mainstream newsreports on April 14 which made these allegations about the happenings in the Supreme Court on April 13. These were in the Economic Times (ET) and the Times of India (TOI).

And in other media?

No other mainstream media, other than IBNLIVE, carried these sensational news items. The IBN report, however, specified that these allegations were not made by the SIT but by the lawyers for the Gujarat government. The difference in coverage is glaring. Take for example:

TOI: "In a significant development, the SIT led by former CBI director R K Raghavan told the Supreme Court on Monday that the celebrated rights activist cooked up macabre tales of wanton killings"

ET: "SIT headed by former CBI director RK Raghavan said “many incidents were cooked up, false witnesses were tutored to give evidence about imaginary incidents, and false charges levelled against the then Ahmedabad police chief P C Pandey”"

IBNLIVE: They [the Gujarat lawyers] said questions have been raised on the role of the NGO and its advocate Mohammed Suhail Muhammed Husain Tirmizi who helped the witnesses in filing their affidavits relating to the riot cases.

Rohatgi said the report of the SIT clearly says the NGO, which had made the allegations against the BJP government, had given stereotype affidavits in almost all riot cases.

And what about those against whom these charges were made?

The CJP responded with their own statement rebutting these charges and pointed out inter alia:

The report in sections of the national media dated April 14, 2009, alleging that NGOs, Teesta etc misled the apex court and exaggerated the violence in Gujarat in 2002 are clear example of irresponsible reportage. Intentionally or otherwise, the distorted report damages the reputation of a citizens’ group that has been recognized nationally and internationally for working assiduously to ensure justice to the victims of mass violence whether in case of the Gujarat carnage (2002), or the bomb blasts in Mumbai (2006 and 2008) or the communal carnage in Kandhamal district, Orissa (2008), irrespective of the caste or creed of the victims or the perpetrators.

The fact is that neither Sri Raghavan, nor any other SIT member was present at the apex court to “tell” it anything. These reports could only be referring to a contention made in a four page note circulated by Ms Hemantika Wahi for the Gujarat Government.. It was not a note prepared by SIT.

The detailed report of SIT submitted to the Supreme Court on March 6, 2007 has not been available for study either to National Human Rights Commission (NHRC), the petitioners in this case, or the Citizens for Justice and Peace (CJP) who have intervened in this critical matter or to any in the media. Any reference to it is hence hearsay and it may amount to contempt of court to write about a report which the Court has specifically not made public.

More here

Did the media concerned address these charges?

Dhananjay Mahapatra responded to the CJP response in Times of India on April 16: 'Report based on SIT findings'

My report was based on the SIT report and not any document circulated by the Gujarat government, as suggested by CJP. Whether any section of the media has the report or not is irrelevant as TOI has access to the report.

And it concluded by saying:

In short, my report was based on the actual SIT report. The excerpts from it should prove this beyond doubt.

So has the TOI journalist proved beyond doubt, as many seem to believe, that "the SIT led by former CBI director R K Raghavan told the Supreme Court on Monday that the celebrated rights activist cooked up macabre tales of wanton killings"?

Far from it. The only thing this report proves beyond doubt is that the ET and TOI reports of April 14 were misleading, to say the least. TOI's April 16 report in fact raises far many more questions than it answers. While prima facie it does offer direct quotes from what it calls the SIT report, with reference to page numbers, it is not clear what credence to give them. For example, it does not even bother to allude to the sensational charges in its April 14 report:

The SIT also found no truth in the following incidents widely publicised by the NGOs:

* A pregnant Muslim woman Kausar Banu was gangraped by a mob, who then gouged out the foetus with sharp weapons

* Dumping of dead bodies into a well by rioteers at Naroda Patiya

* Police botching up investigation into the killing of British nationals, who were on a visit to Gujarat and unfortunately got caught in the riots

Instead of concentrating on these charges of "cooking up macabre tales of killing", this April 16 report now sends us on a different wildgoose chase with page numbers quoted to buttress its claims, but all that it effectively talks about is “contradictory statements” and “discrepancies” in witness accounts. Ironically, the answer to these is perhaps available in the April 14 report itself as it quoted the SC as saying, "In riot cases, the more the delay, there is likelihood of falsity creeping in."

Actually, even those "contradictory statements" and "discrepancies" are worth going into (many contradictions and discrepancies can be pointed in Mahapatra's own two versions -- starting with the number of witnesses), and it would indeed be instructive to ascertain what may have led to them, but given how the April 14 reports ended up, one should perhaps insist on an answer to the obvious question first: If the SIT report is available, and if that indeed is the basis for the April 14 reports-- in both ET and TOI as claimed -- why not substantiate the charges made? Sensational allegations are made in one report, then the veracity of the report is asserted by quoting not from the pages that allegedly contain those sensational charges but a whole lot of other pages about discrepancies in witness accounts

All of this raises serious questions about media reportage and editorial responsibility. When a journalist of a respectable paper like TOI or ET puts words in quotes, what does that mean? And when a subsequent report blusters that its controversial earlier report was indeed based on the SIT report, why does it not even allude to those sensational claims anymore, leave alone substantiating them? It is too grim a subject to even get into a speculation about what indeed might be responsible for these stories -- or what indeed was 'cooked up' and by whom.

I hold no brief for Teesta Setalvad or anyone else, and if indeed there are charges against her or anyone else in the SIT report, the Supreme Court would obviously know what prosecution to launch and it should obviously be made public and discussed, but what are we to do with the ET and TOI reports of April 14 and 16?

Also, since the quotes and page numbers in the April 16 report clearly do not seem to have been the basis of the April 14 reports, it is fair to question where they may suddenly have sprung up from. Since the SC did not even allow quoting of the SIT report in court, it would be useful to speculate on the origin of these quotes. Could they too have come from some of the lawyers with access to them? Are they selectively leaking information? Given how muddied the whole issue has become, could we now please demand that the SIT report be made public in its entirety so that the facts are clear to all?

സ്വാശ്രയകോളേജുകളുടെ നിലവാരം - പഠനം

വര്‍ക്കേഴ്സ് ഫോറം പോസ്റ്റ് :

കേരളത്തിലെ വിദ്യാഭ്യാസ മേഖല: ഉള്‍ക്കൊള്ളലില്‍ നിന്നും ഒഴിവാക്കലിലേക്ക്

എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പല വിഭാഗങ്ങളും ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നു പഠനം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തന്നെ പിന്നോട്ടടിക്കും വിധത്തിലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറും ചെയര്‍മാന്‍ പ്രൊഫ. കെ.കെ ജോര്‍ജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ അപകട സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസ രംഗത്ത് UN സഹസ്രാബ്‌ധലക്ഷ്യങ്ങള്‍ (Millennium Goals) നേരത്തേ കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത, ഏറെക്കുറെ മുഴുവന്‍ പേരും സ്‌കൂളിലെത്തുന്ന സ്ഥിതി, വിദ്യാര്‍ത്ഥി കൊഴിഞ്ഞുപോക്കിലെ കുറവ് തുടങ്ങി നേട്ടങ്ങളൂടെ പട്ടിക ഏറെയാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് വിദ്യാഭ്യാസം വികസിച്ചുവന്നതെന്ന പ്രത്യേകതയുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. ലിംഗസമത്വത്തിലും കേരളം മുന്നിലെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസംഖ്യയിലെ സാക്ഷരതയും മികച്ചതാണ്. അവരുടെ സ്‌കൂള്‍ പ്രവേശനവും ഉന്നതവിദ്യാഭ്യാസ രംഗത്തെ സാന്നിധ്യവും ജനസംഖ്യയിലെ അവരുടെ അനുപാതവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ മൊത്ത കണക്കുകളില്‍ കാണുന്നത്ര ആശാവഹമല്ല കാര്യങ്ങളെന്ന് പല സൂക്ഷ്‌മ തല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊത്തം നേട്ടങ്ങളുടെ ഈ ചിത്രത്തില്‍ വിവിധ സാമൂഹ്യ സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്‌ത അവസ്ഥ മറയ്‌ക്കപ്പെടുന്നു. കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥ തൊണ്ണൂറുകള്‍ മുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് പഠനം പറയുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കേണ്ടി വരുന്ന ചെലവിലെ വര്‍ധനവ്, വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വര്‍ധനവ്, കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുന്ന സാമ്പത്തികേതര കാരണങ്ങള്‍, ദുര്‍ബല വിഭാഗങ്ങളോട് വേണ്ടത്ര പരിഗണനയില്ലായ്‌മ തുടങ്ങിയവ ഇതിനു കാരണമാകുന്നുണ്ട്.

വ്യക്തിഗത വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വര്‍ധനവ് പലപഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫീസ് കുറവാണെങ്കിലും വിദ്യാര്‍ത്ഥിയുടെ മൊത്തം പഠനച്ചെലവ് കേരളത്തില്‍ കൂടുതലാണ്. ഗ്രാമീണ കുടുംബങ്ങളുടെ പ്രതിശീര്‍ഷവിദ്യാഭ്യാസ ച്ചെലവ് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും ഗവണ്‍മെന്റ് /എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ് കുറവാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കുന്ന ചെലവിന്റെ മൂന്ന് ശതമാനം മാത്രമാണ് ട്യൂഷന്‍ ഫീസ്. എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലൊക്കെ ഇതാണു സ്ഥിതി. പക്ഷെ, സര്‍ക്കാറിന്റെ സബ്‌സിഡി വിദ്യാര്‍ത്ഥിയുടെ വ്യക്തിഗതചെലവിന്റെ ചെറിയൊരു ഭാഗം മാത്രമെ ആകുന്നുള്ളു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനു ചെലവാകുന്ന ഫീസേതര വിദ്യാഭ്യാസ ചെലവുകള്‍ കൂടി കണക്കിലെടുത്തുള്ള ഒരു സ്‌കോളര്‍ഷിപ്പ് നയം സര്‍ക്കാരിനില്ല. ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധിയും തീരെ കുറവാണ്.

സ്വാശ്രയ കോഴ്‌സുകളുടെ വര്‍ധനവാണ് വിദ്യാഭ്യാസരംഗത്ത് പലവിഭാഗത്തില്‍പ്പെട്ടവരെയും അകറ്റിനിര്‍ത്താന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന ഘടകം. എന്‍ജിനിയറിംഗ്, നഴ്‌സിങ്ങ്, ഫാര്‍മസി കോഴ്‌സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയ മേഖലയിലാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്ന് സ്ഥാപനങ്ങളും സ്വാശ്രയമാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും ഇന്ന് സ്വാശ്രയ മേഖലയിലാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്‌ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്‌സുകളായോ ആണ് തുടങ്ങുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ നാലിലൊന്ന് അണ്‍ എയ്‌ഡഡ് ആണ്.

സാമ്പത്തികേതരമായ തടസ്സ ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രവേശന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കടന്നുകൂടാനാകാതെ വരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം ഇന്നുകുറവാണ്. നഗരഗ്രാമീണ മേഖലകളില്‍ ഇത് ഒരു പോലെ നിലനില്‍ക്കുന്നു. SSLC പരീക്ഷയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനവും മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുറവാണ്.

വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയും പ്രശ്നമാണ്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ആവശ്യാനുസൃതമായി സീറ്റുകള്‍ കൂട്ടാത്തതും പലവിഭാഗങ്ങള്‍ക്കും കടന്നുവരാന്‍ തടസ്സമാകുന്നു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച സാവധാനമായിരുന്ന കാലത്തുപോലും കേരളം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയിരുന്നതായി കാണാം. പക്ഷേ സമ്പദ് വ്യവസ്ഥ വളര്‍ന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം കുറഞ്ഞു തുടങ്ങി. ഇത് വിദ്യാഭ്യാസരംഗത്ത് സൌകര്യങ്ങളുടെ അപര്യാപ്‌തത സൃഷ്ടിച്ചു. ഈ വിടവിലേക്ക് ആണ് ഇന്ന് സ്വാശ്രയ സ്ഥാപനങ്ങള്‍ കടന്നുവരുന്നത്. സര്‍ക്കാര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗതചെലവില്‍ വന്‍വര്‍ധനവുണ്ടാക്കുന്നു.

സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന ഒരു മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യവും അണ്‍ എയ്‌ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗ്ഗം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഈ വിഭാഗത്തിന്റെ രാഷ്‌ട്രീയ സ്വാധീനം സര്‍ക്കാര്‍ നയങ്ങളെയും സ്വാധീനിക്കുന്നു. മധ്യവര്‍ഗ്ഗത്തിനുവേണ്ടാതായ സാമൂഹ്യസേവനങ്ങളില്‍ പണം മുടക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇത്തരത്തിലൊരു വിഷമവൃത്തം രൂപപ്പെടുന്നു. രാഷ്‌ട്രീയസ്വാധീനമുള്ള മതമാനേജുമെന്റുകളുടെ ഇടപെടലുകളും വിദ്യാഭ്യാസരംഗത്ത്åദോഷകരമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നിയമന രീതി ദരിദ്ര പശ്ചാത്തലത്തിലുള്ളവര്‍ക്ക് അദ്ധ്യാപകരായി കടന്നുവരാന്‍ തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ടുകുതിക്കാനുള്ള അവസരം വിവിധ ജനവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ മുന്‍പ് ലഭിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലയിലും പിടിമുറുക്കിയ വാണിജ്യവത്കരണം ഇത് ഏറെക്കുറെ അസാധ്യമാക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലില്ലായ്‌മയ്‌ക്കുള്ള പാസ്‌പോര്‍ട്ട് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ തൊഴിലിനുള്ള പാസ്‌പോര്‍ട്ട് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ക്കായി പരിമിതപ്പെടുന്നു. ഈ അസമമായ വളര്‍ച്ചാ പ്രവണത കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യസ്ഥിരതയേയും സൌഹാര്‍ദ്ദത്തേയും തന്നെ വലിയൊരളവുവരെ ബാധിച്ചേക്കുമെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു.

സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക അസമത്വ പ്രശ്‌നങ്ങളാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലും കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലുമായി 2008 -ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ആകെ വിജയശതമാനം 67.3 ആയിരുന്നു. ഇതേ സമയം കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ ‍/സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്വാശ്രയ കോളേജുകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ്.

സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്‌ത കഴിവും അഭിരുചിയും സര്‍ഗാത്മകതയുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തം. മാനവശേഷിയില്‍ അധിഷ്‌ഠിതമായ ഒരു ലോക സമ്പദ് വ്യവസ്ഥയില്‍ ഇവരുടെ മത്സരക്ഷമത കുറയും. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല.

സ്‌കൂള്‍ തലത്തിലെ പുതിയ പ്രവണതകളും ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടുതരം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വളര്‍ന്നുവരികയും അവര്‍ തമ്മില്‍ യാതൊരു ഇടപെടലും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഏറെയും മധ്യവര്‍ഗ്ഗത്തില്‍ നിന്നു വരുന്ന പുതിയ വിഭാഗം സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരിക്കലും നിലകൊള്ളുമെന്ന് കരുതാനാകില്ല. സാമൂഹ്യ ചലനങ്ങളൊന്നും ഇക്കൂട്ടര്‍ ഉണ്ടാക്കുന്നില്ല. ഈ പ്രവണതകള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കാനിടയുള്ള ദീര്‍ഘകാല സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ അത് വിഷയമാകുന്നുമില്ല- പഠനറിപ്പോര്‍ട്ട് പറയുന്നു

പത്ര വാര്‍ത്ത -
കൊച്ചി: സ്വാശ്രയ സ്ഥാപനങ്ങള്‍ സാമ്പത്തിക അസമത്വത്തിനൊപ്പം വിദ്യാഭ്യാസനിലവാരത്തകര്‍ച്ചയ്ക്കും ഇടവരുത്തുന്നതായി പഠനം. പല സ്വാശ്രയ സ്ഥാപനങ്ങളിലും കുറഞ്ഞ ശതമാനം കുട്ടികള്‍മാത്രമാണ് കോഴ്സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നതെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ ഇക്കണോമിക് ആന്‍ഡ് എന്‍വയോമെന്റല്‍ സ്റഡീസ് ചെയര്‍മാന്‍ പ്രൊഫ. കെ കെ ജോര്‍ജും ഡയറക്ടര്‍ ഡോ. എന്‍ അജിത്കുമാറും ചേര്‍ന്നു നടത്തിയ പഠനത്തില്‍ വ്യക്തമായി. കേരള സര്‍വകലാശാലാ പരിധിയിലുള്ള സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ 2008ലെ വിജയശതമാനമാണ് പഠനവിധേയമാക്കിയത്. തിരുവനന്തപുരം ഗവമെന്റ് എന്‍ജിനിയറിങ് കോളേജിലും എയ്ഡഡ് കോളേജായ ടി കെ എം എന്‍ജിനിയറിങ് കോളേജിലും വിജയം 67.3 ശതമാനമായിരുന്നു. എന്നാല്‍, സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളിലെ ശരാശരി വിജയശതമാനം 35.6 മാത്രം. ചില കോളേജുകളില്‍ ഇത് 10 മുതല്‍ 15 വരെ ശതമാനമായി താഴ്ന്നു. പ്രൊഫഷണല്‍ കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം പെരുകിയത് കൂടുതല്‍ പേര്‍ക്ക് അവസരം ഉറപ്പാക്കിയെന്ന് വാദമുണ്ടെങ്കിലും ഇത് വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച നേട്ടം തകര്‍ക്കുന്ന തരത്തിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം മുന്നറിയിപ്പു നല്‍കുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തിലൂടെയാണ് ഇവിടെ വിദ്യാഭ്യാസം വികസിച്ചത്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതികവിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഉണ്ടായി. എന്നാല്‍, അടുത്തിടെയായി സ്ഥിതി മാറി. എന്‍ജിനിയറിങ്, നേഴ്സിങ്, ഫാര്‍മസി കോഴ്സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയമേഖലയിലാണ്. മെഡിക്കല്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്നും സ്വാശ്രയമേഖലയിലാണ്. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും സ്വാശ്രയം. തൊഴിലധിഷ്ഠിത കോഴ്സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്സുകളായോ ആണ് തുടങ്ങുന്നത്. സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന മധ്യവര്‍ഗത്തിന്റെ സാന്നിധ്യം അഎയ്ഡഡ്/സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിനു കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗം സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. ഈ വിഭാഗത്തിന്റെ രാഷ്ട്രീയസ്വാധീനം സര്‍ക്കാര്‍നയങ്ങളെയും സ്വാധീനിക്കുന്നു. മത മാനേജ്മെന്റുകളുടെ ഇടപെടലും വിദ്യാഭ്യാസരംഗത്തിന് ദോഷകരമാണ്.
സി.എസ്.ഇയുടെ പഠനം : ENTRY BARRIERS TO PROFESSIONAL EDUCATION IN KERALA (PDF ലിങ്ക് )

Monday, April 20, 2009

സ്‌മാര്‍ട്‌ സിറ്റി- സ്വതന്ത്രാവകാശ ഭൂമിക്കാര്യം കരാറില്‍ ചേര്‍ക്കാം: സര്‍ക്കാര്‍

21 April 2009
കൊച്ചി: സ്‌മാര്‍ട്‌ സിറ്റി പദ്ധതിക്കു തടസമില്ലാത്ത വിധം സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യം പട്ടക്കരാറില്‍ ചേര്‍ക്കാമെന്നു സര്‍ക്കാര്‍ ടീകോമിനെ അറിയിച്ചു.

2007 മേയില്‍ ഒപ്പിട്ട ധാരണപത്രത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നോക്കം പോവില്ല. ടീകോമുമായി കത്തിടപാടുകള്‍ നടന്നുവരികയാണെന്ന്‌ ഐ.ടി വകുപ്പ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

'ചില കാര്യങ്ങളില്‍ ഉറപ്പാവശ്യപ്പെട്ടു; അവര്‍ അതു നല്‍കി. ടീകോമിന്‌ എന്തെങ്കിലും ആശങ്ക ഉണ്ടെങ്കില്‍ പരിഹരിക്കും'- ഐ.ടി വക്‌താവ്‌ പറഞ്ഞു. കത്തിടപാടുകളിലൂടെ ടീകോമിന്റെ സംശയങ്ങളും പരാതികളും പരിഹരിക്കപ്പെട്ടുവെന്നാണു പ്രതീക്ഷ. വൈകാതെ പാട്ടക്കരാര്‍ ഒപ്പിടാനാവും. കരാര്‍പ്രകാരം 12 ശതമാനം ഭൂമിയില്‍ സ്വതന്ത്രാവകാശം നടപ്പാക്കുന്ന കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അവരെ അറിയിച്ചിട്ടുണ്ട്‌. 

സ്വതന്ത്രാവകാശ ഭൂമിയുടെ രജിസ്‌േ്രടഷനു മുന്‍പ്‌ മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ നിലപാട്‌. എങ്കിലേ സ്വതന്ത്രാവകാശ ഭൂമിയുടെ സ്‌ഥാനം നിശ്‌ചയിക്കാനാവൂ. ഭൂവികസനപദ്ധതി സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ട്‌. 

ഇക്കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്‌ക്ക് ഭൂമി നല്‍കും. ഇതിലൊന്നും സര്‍ക്കാരിനു പിടിവാശിയില്ലെന്ന്‌ അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌. മുഖ്യമന്ത്രി ടീകോം പ്രതിനിധികളുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നും ഐ.ടി. വൃത്തങ്ങള്‍ വെളിപ്പെടുത്തി. 19 സെന്റ്‌ ഭൂമി കൈമാറ്റം ചെയ്യാനുള്ള മന്ത്രിസഭാ തീരുമാനം നീളില്ല. 114 ഏക്കറില്‍ ഉള്‍പ്പെടുന്ന സ്വതന്ത്രാവകാശ ഭൂമി സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ സര്‍ക്കാര്‍ പിന്നീട്‌ നയം മാറ്റിയേക്കുമോ എന്നായിരുന്നു ടീകോമിന്റെ ആശങ്ക. 132 ഏക്കറില്‍ ആദ്യം നിര്‍മാണം തുടങ്ങുക, ബാക്കി പിന്നീട്‌ ആലോചിക്കാമെന്ന സര്‍ക്കാരിന്റെ ഉപദേശത്തെ സംശയത്തോടെയാണ്‌ അവര്‍ കണ്ടത്‌. സ്‌ഥലം ഇപ്പോള്‍ വിട്ടു കിട്ടിയില്ലെങ്കില്‍ പോലും ഇക്കാര്യം പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തണമെന്ന പിടിവാശിക്കു കാരണമായതും ഇതാണെന്നാണു സൂചന.

സ്വതന്ത്രാവകാശ ഭൂമിയില്‍ നിര്‍മാണം ആരംഭിച്ചാല്‍ പ്രധാന ഭാഗത്തെ പണികള്‍ വൈകുമോയെന്ന സര്‍ക്കാരിന്റെ ആശങ്ക അസ്‌ഥാനത്താണെന്ന്‌ ടീകോം കരുതുന്നു. 30 ഏക്കര്‍ സ്വതന്ത്രാവകാശ ഭൂമിയില്‍ ഹോട്ടലുകള്‍, ആശുപത്രി, വിനോദസൗകര്യങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയാണു വരുന്നത്‌. സംരംഭകരുടെ പ്രധാന വരുമാനസ്രോതസും ഇതാണ്‌.

114 ഏക്കറിനു നടുവിലുളള 19 സെന്റ്‌ ഭൂമിയും രജിസ്‌ട്രേഷനായി ഉള്‍പ്പെടുത്തുക, 12 ശതമാനം ഭൂമിയുടെ സ്വതന്ത്രാവകാശം, രണ്ടായി തിരിച്ച 132 ഏക്കറിന്റെയും 114 ഏക്കറിന്റെയും പാട്ടക്കരാര്‍ ഒപ്പിട്ട്‌ സ്‌ഥലം എന്നിവ ഒന്നിച്ചു ലഭ്യമാക്കുക എന്നീ കാര്യങ്ങളിലെ സാങ്കേതിക തടസങ്ങളാണ്‌ പാട്ടക്കരാര്‍ വൈകിപ്പിക്കുന്നതിനു കാരണമായിരുന്നത്‌.

ടീകോമിനെ സാമ്പത്തികമാന്ദ്യം ബാധിച്ചതാണ്‌പദ്ധതി വൈകാന്‍ കാരണമെന്ന മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്റെ പ്രസ്‌താവനയെ സ്‌മാര്‍ട്‌ സിറ്റി അധികൃതര്‍ ചോദ്യം ചെയ്‌തതോടെയാണ്‌ വിഷയം സജീവമായത്‌. 

ജെബി പോള്‍

Thursday, April 16, 2009

സ്വകാര്യ ക്ഷേത്രങ്ങളും അയിത്തവും

ബാബുരാജ് ഭഗവതിയുടെ പോസ്റ്റ്

ക്ഷേത്രഭരണം സര്‍ക്കര്‍ തലത്തിലേക്കു വരുന്നതിന്റെ ഭാഗമായി ചില ഉപകാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന കാര്യം അംഗീകരിക്കേണ്ടിയിരിക്കുന്നു.1936 ലെ കൊട്ടിഘോഷിക്കപ്പെടുന്ന ക്ഷേതൃപ്രവേശന പ്രഖ്യാപനം സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമായിരുന്നു. മറ്റിടങ്ങളില്‍ താഴ്‌ന്ന ജാതിവിഭാഗങ്ങള്‍ അമ്പലങ്ങളില്‍ കയറുന്നതിനുള്ള വിലക്ക്‌ മാറ്റമില്ലാതെ തുടര്‍ന്നു. പലയിടങ്ങളിലും ഇപ്പോഴും തുടരുന്നു.
കൊടുങ്ങല്ലൂരില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍

പ്രസിദ്ധമായ പമ്പുമേക്കാടില്‍ നായര്‍ക്കു താഴെ അമ്പലത്തില്‍ കയറുന്നതിന്‌ ഇപ്പോഴും വിലക്കുണ്ട്‌. പല ഈഴവ സ്തീകളും തങ്ങള്‍ നായരാണെന്നു പറഞ്ഞു ഈ ക്ഷേത്രത്തില്‍ പോകുന്നത്‌ ഇതെഴുതുന്നായാള്‍ക്ക്‌ നേരിട്ടറിയാം. കുറ്റം പറയരുതല്ലോ കൂടുതല്‍ ആളുകള്‍ വരുന്ന മലയാളമാസം ഒന്നാം തിയതി ജാതി ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം നല്‍കാറുണ്ട്‌. കൂടാതെ കൊടുങ്ങല്ലൂര്‍ ഭരണിക്കും പ്രവേശനമനുവദിക്കും. ഏറ്റവും വിചിത്രമായ തമാശ നായര്‍ക്കുതാഴെ പ്രവേശനം നല്‍കാത്തവരാണെങ്കിലും ഭര്‍ണിക്ക്‌ ഒരു ഭണ്ഡാരം പാമ്പുമേക്കാടുനിന്ന് പുലപ്പാടത്ത്‌ എത്തിക്കും. മേക്കാട്‌ പോകാന്‍ കഴിയാത്ത 'ഭക്തര്‍ക്ക്‌' പണം എത്തിക്കുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ്‌( പുലപ്പാടം ഭരണി നടക്കുന്ന 'കീഴ്ക്കാവാണ്'ദളിതരായ ഭക്തര്‍ ആദ്യം കീഴ്ക്കാവിലെത്തുന്നു.അതിനു ശേഷമാണ് കൊടുങ്ങല്ലൂരമ്പലത്തിലെത്തുന്നത്‌)

കൊങ്കിണി അമ്പലത്തില്‍ ഇപ്പോഴും ഇതര വിഭാഗങ്ങള്‍ക്ക്‌ അരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല.

ടി.കെ.എസ്‌.പുരം അമ്പലത്തിലത്തിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെക്കും താഴ്‌ന്ന ജാതിക്കാരെ പ്രവേശിപ്പിക്കാറില്ലായിരുന്നു വത്രേ.സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ ചുമതല ഏറ്റെടുത്തതിന്റെ വിപ്ലവകരമായ ഗുണം ഒരു പക്ഷേ ഇതായിരിക്കും.ഇതൊക്കെ സ്വകാര്യ ക്ഷേത്രങ്ങളായിരുന്നുവെങ്കില്‍ ഇവിടുങ്ങളില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുമായിരുന്നെന്ന് ഞാന്‍ ഭയപ്പെടുന്നു.പാറെമെക്കാവ്‌, തിരുവമ്പാടി ദേവസ്വങ്ങള്‍ സവര്‍ണരെ മാത്രമേ ജോലിക്കു വെക്കാന്‍ അനുവദിന്നുള്ളൂ വെന്ന് വെള്ളാപ്പിള്ളി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.ക്ഷേത്ര ഭരണഘടനയില്‍ അപ്രകാരം എഴുതിച്ചേര്‍ത്തിട്ടുണ്ടത്രേ. നേരിട്ട്‌ എനിക്കതറിയില്ലെങ്കിലും അത്‌ ശരിയാവാനാണു സാധ്യത. ഈ രണ്ടു ദേവസ്വങ്ങളും ഈ പ്രസ്താവന തെറ്റാണെന്നു പറഞ്ഞിട്ടില്ല.ക്ഷേത്ര പൂജാരിയായി ആരേയും നിയമിക്കാന്‍ നിയമമുണ്ടെങ്കിലും നടപ്പിലാവാറില്ല(എസ്‌.എന്‍.ഡി.പി. കൊടുത്ത കേസിലാണ്‌ ഈ വിധി ഉണ്ടായത്‌.)ചില ചെറിയ ക്ഷേത്രങ്ങളില്‍ അനുവദിക്കാറുണ്ടെങ്കിലും മേജര്‍ ക്ഷേത്രങ്ങളിലില്ല എന്നതാണു വാസ്തവം.ശബരി മലയില്‍ ഒരു ഈഴവ, ദളിത്‌ ശാന്തി ഇനിയെന്നാണ് ഉണ്ടാവുക......

ദേവസ്വം ഭരണം കൈയാളുന്നതിന്‌ സര്‍ക്കാരിനുള്ള ന്യായങ്ങള്‍

Tuesday, April 1, 2008

ദേവസ്വം വിഷയത്തിലെ ബാബുരാജ് ഭഗവതിയുടെ പോസ്റ്റ്

കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍നേരിട്ടു നടത്തുകയാണെന്നും അങ്ങിനെ ലഭിക്കുന്ന വരുമാനം പൊതു കാര്യങ്ങള്‍ക്കുവേണ്ടി വക മാറ്റി ചെലവഴിക്കുകയാണെന്നുമാണ്‌ ആക്ഷേപം. ഹിന്ദുക്കളുടെ പണം അഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കുന്നുവെന്നാണ്‌ ഈ വാദത്തിന്റെ കാതല്‍.
ഇപ്രകാരം ഹിന്ദു ക്ഷേത്രങ്ങളെ ഒരു സിവില്‍ ഭരണകൂടം നിയന്ത്രിക്കുന്നതിന്റെ ന്യായങ്ങള്‍ എന്തെല്ലാമാണെന്നു പരിശോധിക്കാനുള്ള ശ്രമമാണ്‌ ഇനിയുള്ള ഭാഗങ്ങളില്‍......
കേരളത്തിലെ ക്ഷേത്രങ്ങളെ രണ്ടായി തിരിക്കാം.

1. സ്വകാര്യ ക്ഷേത്രങ്ങള്‍ 2. പൊതു ക്ഷേത്രങ്ങള്‍

ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വെച്ചു വരുന്ന ആരാധനാലയങ്ങളാണ്‌ ഈ വകുപ്പില്‍ വരുന്നത്‌. സ്വകാര്യ ഉടമസ്ഥതയിലായിരുന്നുവെങ്കിലും പൊതുവും സാര്‍വത്രികവുമായ ആരാധനാസമ്പ്രദായങ്ങളുടെ അഭാവത്തില്‍ ക്ഷേത്രവരുമാനം മുഖ്യമായുംകരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നും വിളവിന്റെ രൂപത്തില്‍ ലഭിക്കുന്നതായിരുന്നു. കൂട്ടത്തില്‍ പാട്ട ഭൂമിയുടെ പാട്ടം പിരിക്കുന്നതിനുള്ള അവകാശത്തില്‍ നിന്നും അളവറ്റ വരുമാനം ക്ഷേത്രങ്ങളിലേക്കു വന്നു ചേര്‍ന്നു. ഇത്തരം സ്വകാര്യ ക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ തന്നെ തുടരുകയാണ്‌. അതിനാല്‍ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നു എന്ന അരോപണം സ്വകാര്യ ക്ഷേത്രങ്ങളുടെ കാര്യത്തില്‍ ബാധകമല്ല.
നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണ്‌ രണ്ടാമത്തെ വകുപ്പായ പൊതു ക്ഷേത്രങ്ങള്‍. പിന്നീട് രാജഭരണത്തിനു പകരം പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി... ഉദാഹരണത്തിന്‌ 1949 ലെ തിരു-കൊച്ചി സംസ്ഥനത്തിന്റെ രൂപീകരണത്തിനു മുന്‍പ്‌ കൊച്ചിയുടേയും തിരുവിതാകൂറിന്റെയും അധീനതയിലുണ്ടായിരുന്ന (പിന്നീട്‌ കേരള സംസ്ഥാനത്തിന്റെ പരിധിയില്‍ ഉള്‍പെട്ട) 1194 ചെറുതും വലുതും ആയ ക്ഷേത്രങ്ങളാണ്‌ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് (1950) പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്കു വന്നത്.(തിരുവിതാകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യ സര്‍ക്കാരും ഒരുമിച്ചു ചേര്‍ന്നു 1949 ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു.) കേരളത്തിനെ മറ്റുപ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണ്‌ ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തിയത്‌. ഈ ക്ഷേത്രങ്ങളുടെ നിയന്ത്രണാധികാരത്തെ കുറിച്ചാണ്‌ ഹിന്ദുക്കള്‍ക്കുവേണ്ടി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ സംസാരിക്കുന്നത്‌.

വാസ്തവത്തില്‍ ഇപ്രകാരം ജനായത്തസര്‍ക്കാരിന്റെ കൈയിലേക്കെത്തിച്ചേര്‍ന്ന ക്ഷേത്രം വക സ്വത്തുക്കളുടെ നിയന്ത്രണാധികാരം ആര്‍ക്കാണ്‌?ആ സ്വത്തില്‍ ആര്‍ക്കൊക്കെ അവകാശമുണ്ട്?

മതവും സിവില്‍ ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന ഒരു സംവിധാനമായിരുന്നു 1947 നു മുന്‍പ്‌ നാട്ടു രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്നത്‌. അതിനാല്‍ രാജ്യത്തിന്‌ മൊത്തം അവകാശപ്പെട്ടിരിക്കുന്ന ആസ്തികളില്‍ നിന്നോ നാനാ ജാതി-മതസ്ഥരായ പ്രജകളില്‍ നിന്ന്‌ പിരിച്ചെടുത്തിരുന്ന വിവിധ നികുതികളില്‍ നിന്നോ ഉള്ള വരുമാനത്തില്‍ നിന്നായിരുന്നു ക്ഷേത്രചെലവുകള്‍ നടത്തിയിരുന്നത്‌. ക്ഷേത്രങ്ങളില്‍ ഒരിക്കല്‍ പോലും കയറാന്‍ അനുവാദം ലഭിക്കാതിരുന്ന എന്തിന്‌ ക്ഷേത്ര പരിസരത്തുപോലും പോകാന്‍ അനുവാദമില്ലായിരുന്ന ഈഴവര്‍ക്കും അവര്‍ക്കു താഴെയുള്ളവരില്‍ നിന്നും പിരിച്ചെടുത്ത അധ്വാനമിച്ചവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്‌. ചുരുക്കത്തില്‍ക്ഷേത്രം ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കുറഞ്ഞതൊന്നുമായിരുന്നില്ല. ദേവസ്വം സ്വത്തുക്കളും വരുമാനം സര്‍ക്കാര്‍ വകമാറ്റിചിലവഴിക്കുന്നുവെന്നാണ്‌ ദീര്‍ഘകാലമായി ആവര്‍ത്തിച്ചുകേള്‍ക്കുന്ന മറ്റൊരു ആരോപണം. എന്നാല്‍ ക്ഷേത്രം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നില്ല എന്നുമാത്രമല്ല, അങ്ങിനെ ചെയ്യുന്നതിന്‌ നിയമ വിലക്കുകള്‍ ഉണ്ടുതാനും
ഉദാഹരണത്തിന്‌ . ഒരു ക്ഷേത്രനിയമം പരിശോധിക്കാം
1917 - ല്‍ നിയമം മൂലം കൊച്ചി മഹരാജാവ് തച്ചുതയകൈമള്‍ക്ക്‌ നിയന്ത്രണാധികാരം കൈമാറിയ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കാര്യം എടുക്കുക. 1971 ല്‍ പാസ്സാക്കിയ കൂടല്‍മാണിക്യം ദേവസ്വം നിയമം എവിടെനിന്നെല്ലാമായിരിക്കണം ക്ഷേത്രം സ്വത്ത് കണ്ടെത്തേണ്ടതെന്ന് കൃത്യതയോടെ അനുശാസിക്കുന്നുണ്ട്‌.അതിനു ശേഷം ഈ പണം എങ്ങിനെയെല്ലാം ചെലവഴിക്കാമെന്നും അക്കമിട്ട് നിരത്തിയിട്ടുണ്ട്.ക്ഷേത്രജോലിക്കരുടെ ശമ്പളവും മറ്റു ക്ഷേത്ര ചെലവുകളുംദാനധര്‍മ്മങ്ങളും കേടുപാടുകള്‍ തീര്‍ക്കലും മറ്റുമാണ്‌ അനുവദനീയമായ ചെലവുകള്‍.ക്ഷേത്രത്തില്‍ നിന്നുള്ള വരുമാനം അഹിന്ദുക്കള്‍ക്കുവേണ്ടി ഉപയോഗിക്കുന്നു എന്നു പറയുന്നതും അതുപോലെ തന്നെ ഒരു നുണയാണ്‌.ദേവസ്വം സ്വത്തുക്കളില്‍ നിന്നുള്ള വരുമാനം ക്ഷേത്രാവശ്യങ്ങള്‍ക്കു മാത്രമാണ്‌ ഉപയോഗിക്കുന്നത്‌ എന്നതാണ്‌ സത്യം . നിയമത്തില്‍ അതുവ്യക്തമാക്കിയിട്ടുണ്ട്‌. [കുടല്‍മാണിക്യം ദേവസ്വം നിയമം 1971 ചാപ്റ്റര്‍ 5,ജനറല്‍ 23(2,3)]

സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുമ്പോള്‍ പല അമ്പലങ്ങളും തകര്‍ച്ചയുടെ വക്കിലായിരുന്നു. എല്ലാ ജാതി വിഭാഗങ്ങള്‍ക്കും പ്രവേശന സ്വാതന്ത്ര്യം സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ അനുവദിച്ചിരുന്നുവെങ്കിലും ക്ഷേത്രാരാധന കൂടുതല്‍ ജനങ്ങളെ ആകര്‍ഷിച്ചിരുന്നില്ല.(സ്വകാര്യ ക്ഷേത്രങ്ങളില്‍ നിലനിന്നിരുന്ന അയിത്തവും ദളിത്‌ വിഭാഗങ്ങളുടെ ഹിന്ദുമതത്തില്‍നിന്നും വ്യതിരിക്തമായ സ്വത്വബോധവും ഇതിന്‌ കാരണമായിരുന്നു.)വരുമാനവും കുറവായിരുന്നു.
തുടര്‍ച്ചയായ വരുമാനമില്ലാതിരുന്ന ഈ ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ പരിധിയില്‍ എത്തിപ്പെട്ടതുകൊണ്ടാണ്‌ ഒരു പരിധി വരെ തകരാതെ നിലനിന്നിരുന്നത്‌. ഹിന്ദു മതത്തെ തകരാതെ നിലനിര്‍ത്തുന്നതില്‍ ,വിചിത്രമെന്നു പറയട്ടേ, ഈ സെക്കുലര്‍ സര്‍ക്കാര്‍ അതിന്റേതായ ഒരു പങ്കുവഹിക്കുകയുണ്ടായി!!!
ഇപ്പോള്‍ പോലും എല്ലാ ക്ഷേത്രങ്ങളും സമ്പന്നമല്ല.ചുരുക്കം ചില ക്ഷേത്രങ്ങളില്‍ മാത്രമാണ്‌ ഉയര്‍ന്ന വരുമാനമുള്ളത്.
ഇപ്രകാരം മുന്‍കാല നാട്ടു രാജ്യങ്ങളില്‍ നിന്ന്‌ കൈമാറി കിട്ടിയ സര്‍ക്കാരിന്റെ സ്വത്തിലാണ്‌ ഹിന്ദുക്കളെന്നവകാശപ്പെടുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്‌. ഈ പൊതുമുതലില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുഴുവന്‍ ജാതി -മത വിഭാഗങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യമാണ്‌ ഇവര്‍ മറന്നുപോകുന്നത്‌.
ഇനി ഈ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കള്‍ വീണ്ടും അവകാശമുന്നയിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്കും മുസ്ളീങ്ങള്‍ക്കും ദളിതര്‍ക്കും മുന്നില്‍ അവശേഷിക്കുന്ന ചോദ്യം ഇതാണ്‌.
തങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഈ സ്വത്തില്‍ അമ്പലത്തില്‍ കയറാന്‍ അവകാശമില്ലായിരുന്ന ദളിതര്‍ക്കും, അന്യമതക്കാര്‍ക്കും ഉള്ള അവകാശം ഹിന്ദുക്കള്‍ ‍എങ്ങിനെ കോമ്പന്‍സേറ്റുചെയ്യും?അതിന്റെ പലിശ എങ്ങിനെ ‍കൊടുത്തു തീര്‍ക്കും?!!!!!!!
കൂട്ടത്തില്‍ പറയട്ടെ ക്ഷേത്രപ്രവേശന നിയമം (1936) പ്രഖ്യാപിച്ചപ്പോള്‍ അത് സര്‍ക്കാര്‍ വക ക്ഷേത്രങ്ങളില്‍ മാത്രമാണ് ബാധകമായിരുന്നത്. സ്വകാര്യ ക്ഷേത്രങ്ങള്‍ക്കു ബാധകമാക്കിയിരുന്നില്ല.
പല സ്വകാര്യ ക്ഷേത്രങ്ങളിലും ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞു കേള്‍ക്കുന്നു.
സ്വകാര്യ ക്ഷേത്രമായ മേക്കാടു ക്ഷേത്രത്തില്‍ കുളത്തില്‍ കുളിക്കുന്നതിനും മൂല സ്ഥാനത്തിന് വളരെ അടുത്ത് എത്തുന്നതിനും ഭക്തന്‍ നായര്‍ക്കു മുകളിലുള്ളവരായിരിക്കണം എന്ന് എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞു
ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോഴേ ഇത്തരം ഒരു നിര്‍ദ്ദേശം നമുക്കുലഭിക്കുമത്രേ.

ദേവസ്വം ഭരണവും സര്‍ക്കാരും-2

നന്ദുവിന്റെ തിരുവന്തപുരത്തുകാരൊക്കെ ഉറങ്ങിപ്പോയോ എന്ന പോസ്റ്റ് ഈ വിഷയത്തില്‍ നല്ല ചര്‍ച്ചക്കു കാരണമാവുകയുണ്ടായി. ദയവായി അതുകൂടെ നോക്കുക.

ബരിമല ക്ഷേത്രത്തിന്റെ ഭരണം സ്വതന്ത്രാധികാര സമിതിയെ ഏല്‍പ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്‌.തിരുപ്പതി മോഡലിനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്‌.പക്ഷേ ഇതിനിടയില്‍ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ആറന്മുളയില്‍ വെച്ച്‌ നടത്തിയ ഒരു പ്രസ്താവനയാണ്‌ ഈ പോസ്റ്റിന്റെ അടിയന്തിര കാരണം.എടശ്ശേരിമല മഹാദേവ ക്ഷേത്രത്തിലെ പുതിയ സ്റ്റേജ്‌ ഉദ്ഘാടനം ചെയ്യവെ ശ്രീ നാരായണപണിക്കര്‍, ശബരിമല ക്ഷേത്രഭരണം സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കുന്നത്‌ തിരുവിതാകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ നടവരവും മറ്റു വരുമാനവും കുറഞ്ഞ ക്ഷേത്രങ്ങളെ നിലനിര്‍ത്തിയിരുന്നത്‌ ശബരിമലയിലെ വരുമാനമാണെന്നും ശ്രീ നരയണപണിക്കര്‍ കൂട്ടിച്ചേര്‍ത്തു.(ഇത്തരമൊരു അഭിപ്രായം എസ്‌.എന്‍.ഡി.പി. നേതാവ്‌ ശ്രീ വെള്ളാപ്പള്ളി നടേശനും പറയുകയുണ്ടായി)

ശബരിമലയുടെ വരുമാനം(മറ്റുക്ഷേത്രങ്ങളുടേയും) സര്‍ക്കാര്‍ വകമാറ്റി ചെലവ്ചെയ്യുകയാണെന്ന ആരോപണത്തിനുള്ള മറുപടിയാണ്‌ യഥാര്‍ത്ഥത്തില്‍ ശ്രീ നാരയണപണിക്കരുടെ ഈ പ്രസ്താവന.ഹൈന്ദവതാല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നവരെന്നു സ്വയം വിശേഷിപ്പിക്കുന്ന 'ക്ഷേത്രസംരക്ഷണസമിതി'പോലുള്ള സംഘടനകളുടെ പല നേതാക്കളും പലപ്പോഴായി ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തുവരികയുണ്ടായിട്ടുണ്ട്‌.ക്ഷേത്രസ്വത്തുക്കളില്‍ നിന്നു കിട്ടുന്ന വരുമാനം നാരായണപണിക്കര്‍ സൂചിപ്പിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളുടെനടത്തിപ്പിനുപയോഗിക്കുന്നുവെന്നതാണ്‌ സത്യം.

ഇതുതെളിയിക്കുന്നതിനായി കേരളസര്‍ക്കാര്‍ ഈ വര്‍ഷം(2008-09) അവതരിപ്പിച്ച ബജറ്റിലെ കണക്കുകളിലൂടെ കടന്നുപോകുന്നത്‌ ഉചിതമായിരിക്കും.

ദേവസ്വവുമായി ബന്ധപ്പെട്ട് ബജറ്റിലെ വരവിനങ്ങള്‍ താഴെ കൊടുക്കുന്നു.

1. സ്പെഷ്യല്‍ ലാന്റ്‌ കണ്‍സര്‍വേഷന്‍ ഭരണച്ചെലവിനത്തില്‍ കൊച്ചിദേവസ്വം ബോര്‍ഡില്‍ നിന്നും ഈടാക്കവുന്ന തുക: 1242 ആയിരം(ഹെഡ്‌: റവന്യൂ, ഭരണപരമായ മറ്റു സര്‍വീസുകള്‍)

2. പെന്‍ഷന്‍,അവധിക്കാല ശമ്പളം തുടങ്ങിയവയുടെ ബാധ്യത സര്‍ക്കര്‍ ഏറ്റെടുത്ത വകയില്‍ വരേണ്ട അംശാദായം(കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി,പഞ്ചായത്ത്‌ തുടങ്ങിയ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,ദേവസ്വം ബോര്‍ഡ്‌ തുടങ്ങിയവയുടെ)(റവന്യൂ: പെന്‍ഷനും മറ്റു റിട്ടയര്‍മെന്‍ ആനുകൂല്യങ്ങള്‍ക്കുമായുള്ള അംശായാദവും വസൂലാക്കലും )

3. കൊച്ചി തിരുമല ദേവസ്വത്തിലേക്ക്‌ കര്‍ഷകരില്‍നിന്ന് വരേണ്ട തുക:1000 രൂപ.(റവന്യൂ: മറ്റു സാമൂഹ്യ സേവനങ്ങള്‍)

4. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:30000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

5. കൊച്ചി ദേവസ്വം ബോര്‍ഡിന്‌ കൊടുത്ത ലോണില്‍നിന്നുള്ള പലിശ വരവ്‌:15000 രൂപ (റവന്യൂ:പലിശ വരവിനങ്ങള്‍)

6. ഭരണപരമായ കാര്യങ്ങള്‍ക്കായി ഗുരുവായൂര്‍ ദേവസ്വം ഫ്ണ്ടില്‍നിന്നു ഈടാകാവുന്ന തുക:10000 രൂപ.(റവന്യൂ:ഭരണപരമായ മറ്റു സര്‍വീസുകള്‍)

7. ഗുരുവയൂര്‍ ദേവസ്വത്തിനു വേണ്ടിയുള്ള സ്ഥലമെടുപ്പിന്‌ ദേവസ്വത്തില്‍നിന്നും ഈടാക്കാവുന്ന തുക:17 ലക്ഷം(റവന്യൂ: ഭരണപരമായ സര്‍വീസുകള്‍)

ഇവയിലൊന്നു പോലും ക്ഷേത്രത്തിന്റെ വരുമാനം സര്‍ക്കാര്‍ ഉപയോഗിക്കുന്നതായി സൂചിപ്പിക്കുന്നില്ല എന്നു വ്യകതമാണല്ലോ, മാത്രമല്ല ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ചുരുങ്ങിയ പലിശക്ക്‌ പണം കടം കൊടുക്കാറുണ്ടെന്നു സൂചിപ്പിക്കുന്നു. സര്‍ക്കാരിലേക്കു വരുന്ന തുകയാകട്ടെ ദേവസ്വങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഖജനാവിലെ പണം ഉപയോഗിച്ച്‌ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുമാത്രമാണ്‌. ഇതുതന്നെ ദേവസ്വംത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ഒരു സൂചനയാണല്ലോ? നീണ്ടുനില്‍ക്കുന്ന ഉത്സവങ്ങള്‍ക്ക്‌ സെക്കുലര്‍ സര്‍ക്കര്‍ നല്‍കുന്ന മറ്റിതര സേവനങ്ങള്‍ക്ക്‌ ഫീസീടാക്കുന്നുമില്ല. (1000 രൂപയേയുള്ളുവെങ്കിലും തിരുമല ദേവസ്വത്തിന്റെ കാര്യത്തില്‍ കര്‍ഷകരില്‍നിന്നും വരേണ്ട തുക എന്തുകൊണ്ട്‌ സര്‍ക്കാര്‍ കണക്കിലെത്തിയെന്നത്‌ ഈ ലേഖകന്‌ മനസ്സിലായില്ല, അറിയാവുന്നവര്‍ എഴുതുമല്ലോ. പക്ഷേ അതു പോലും അമ്പലങ്ങളുടെ നടവരുമാനത്തില്‍ നിന്നല്ല എന്നു വ്യക്തമാണ്‌. ഒരു ഭൂ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നമായിരിക്കാം)

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)