സഞ്ജയ് ചന്ദ്രശേഖര്‍
ാലക്കാട്: കേന്ദ്രലോട്ടറി നിയമത്തിലെ നാലാം വകുപ്പ് മൂടിവച്ച്, അന്യസംസ്ഥാന ലോട്ടറികളെ ധനവകുപ്പ് നാലു വര്‍ഷമായി സഹായിക്കുകയാണെന്നു സൂചന. നാലാം വകുപ്പ് അനുസരിച്ചു നടത്തുന്ന ലോട്ടറികളുടെ നികുതി മാത്രമേ മുന്‍കൂര്‍ സ്വീകരിക്കാവൂ എന്ന ഭേദഗതി നിര്‍ദേശത്തിലൂടെ, ഇൌ ഒത്തുകളിക്കെതിരെയായിരുന്നു വിഎസിന്റെ കരുനീക്കം.
മുഖ്യമന്ത്രിയുടെ ഭേദഗതിയോടെ ലോട്ടറി ഒാര്‍ഡിനന്‍സ് ഇറക്കിയാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വില്‍ക്കാനാവില്ല. ധനമന്ത്രിയെ തിരുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ കേരള ലോട്ടറി നിരോധിക്കാതെ തന്നെ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിലയ്ക്കു നിര്‍ത്താം.
നാലാംവകുപ്പിന്റെ
സാധ്യതകള്‍ ഒാര്‍ഡിനന്‍സില്‍ ഉപയോഗപ്പെടുത്തിയാല്‍ കേന്ദ്രനിയമം കൃത്യമായി പാലിക്കുന്ന കേരള ലോട്ടറിക്കാണ് ഗുണമെന്ന് മുഖ്യമന്ത്രിയേക്കാള്‍ നന്നായറിയാവുന്നത് ധനവകുപ്പിനാണ്. എന്നിട്ടും കേരള ലോട്ടറി നിരോധിക്കാനൊരുക്കമാണെന്നു പ്രസ്താവനയിറക്കുകയും നാലാംവകുപ്പില്ലാതെ ഒാര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ ദുരൂഹതയേറുകയാണ്.
ഏതു സംസ്ഥാനമാണോ ലോട്ടറി നടത്തുന്നത് അവിടെയാണ് നറുക്കെടുപ്പ് നടത്തേണ്ടതെന്നാണ്് നാലാം വകുപ്പ് പറയുന്നത്. എന്നാല്‍ നറുക്കെടുപ്പ് എവിടെയാണെന്നറിയില്ലെന്നു പറഞ്ഞുകൊണ്ട് ധനമന്ത്രി ഇക്കാര്യം നിഷ്കര്‍ഷിക്കുന്ന നാലാം വകുപ്പ് ഒഴിവാക്കിയാണ് ഒാര്‍ഡിനന്‍സിറക്കാന്‍ ശ്രമിച്ചത്. ഒാര്‍ഡിനന്‍സ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതോടെ ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഭിന്നത മറനീക്കി.
നിയമങ്ങള്‍ പരിശോധിച്ചാണ് ധനവകുപ്പ് ഒാര്‍ഡിനന്‍സ് നിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നായിരുന്നു ഇതിനോട് ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേന്ദ്രനിയമത്തിലാണു മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ക്കു കൂച്ചുവിലങ്ങിടുന്ന നാലാം വകുപ്പ് മുക്കി സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാനുള്ള സംസ്ഥാന ധനമന്ത്രാലയത്തിന്റെ നീക്കം ഇതാദ്യമല്ല. ലോട്ടറി നടത്തിപ്പിലെ അഴിമതി തടയാന്‍ ഇൌ നാലാം വകുപ്പ് മാത്രം മതിയെന്നിരിക്കെ അക്കാര്യം മൂടിവച്ച് ലോട്ടറി മാഫിയയെ സഹായിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഉണ്ടായത്.
അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അന്യസംസ്ഥാന ലോട്ടറിയുടെ നികുതി മൂന്നിരട്ടിയാക്കാനും നാലാം വകുപ്പ് പരാമര്‍ശിക്കാതെ ഒാര്‍ഡിനനന്‍സ് ഇറക്കാനുമുള്ള നീക്കം. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കണമെന്ന ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി ഉത്തരവിലും കേന്ദ്രനിയമത്തിലെ നാലാം വകുപ്പ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.
സിക്കിം-ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ തെളിവു സഹിതം വ്യക്തമാക്കി വിജിലന്‍സ് എഡിജിപി സിബി മാത്യൂസ് 2006ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷമാണ് നാലാം വകുപ്പ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്.
Showing posts with label CPM. Show all posts
Showing posts with label CPM. Show all posts
Saturday, September 4, 2010
സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ഐസക്കിന്റെ നിര്‍ദേശം സി.പി.എം തള്ളി
കൊച്ചി: സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശിത വിമര്‍ശത്തോടെ തള്ളി. സംസ്ഥാന ലോട്ടറി നിരോധം മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധനമന്ത്രിക്കെതിരെ നിശിത വിമര്‍ശം ഉയര്‍ന്നത്. ഐസക്കിന്റെ വാദങ്ങള്‍ക്ക് എതിരെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ വാദങ്ങളോട് സി.പി.എം സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും യോജിക്കുകയായിരുന്നു. തുടര്‍ന്ന് കേരള ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ശ്രീജിത്ത്
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ശ്രീജിത്ത്
Tuesday, September 15, 2009
കോടിയേരിക്കും പാലോളിക്കും പിണറായി പക്ഷത്തുനിന്ന് ഒളിയമ്പ്
ജോമി തോമസ് ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎമ്മില്‍ പിണറായി പക്ഷത്തു പുതിയ ധ്രുവീകരണങ്ങളുണ്ടാകുന്നതായി ചില കേന്ദ്ര നേതാക്കള്‍ സൂചിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, തദ്ദേശ ഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി എന്നിവര്‍ക്കെതിരെ പിണറായി പക്ഷത്തുനിന്നുതന്നെയുള്ള പ്രചാരണങ്ങള്‍ കേന്ദ്ര നേതാക്കളുടെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. പോള്‍ ജോര്‍ജ് വധക്കേസിലും നേരത്തേയുണ്ടായ ചില സംഭവങ്ങളിലും കോടിയേരിയുടെ കുടുംബം കാരണം പാര്‍ട്ടിക്കു നേരെയുണ്ടായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലുള്ള അമര്‍ഷ പ്രകടനമാണു സംഭവിക്കുന്നതെന്നാണു ചില നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, മന്ത്രി എന്ന നിലയില്‍ പാലോളിയുടെ പ്രകടനം പോരാ എന്ന വിലയിരുത്തല്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല.ലാവ്ലിന്‍ കേസില്‍ പിണറായി നേരിടുന്ന പ്രതിസന്ധിയുടെയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പൊളിറ്റ് ബ്യൂറോയില്‍നിന്നു പുറത്തായതിന്റെയും പശ്ചാത്തലത്തിലുള്ളതാവാം രണ്ടു മന്ത്രിമാര്‍ക്കുമെതിരായ നീക്കങ്ങളെന്നു ചില നേതാക്കള്‍ കരുതുന്നു. അടുത്തെങ്ങും സ്ഥാനചലനങ്ങള്‍ക്കു സാധ്യതയില്ലെന്നു വ്യക്തമായ സൂചനയുള്ളപ്പോള്‍ എന്തിനാണ് മന്ത്രിമാരെ ഉന്നംവയ്ക്കുന്നതെന്ന സംശയവുമുണ്ട്.കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ മന്ത്രിസ്ഥാനത്തോടു താല്‍പര്യമില്ലെന്നു പറഞ്ഞ വ്യക്തിയാണു പാലോളി. ഇത്തവണ മന്ത്രിയായതും താല്‍പര്യത്തോടെയല്ല. സ്ഥിതി ഇതായിരിക്കേ എന്തിനാണ് അദ്ദേഹത്തിനെതിരെ പ്രചാരണമെന്നാണു പിണറായി പക്ഷത്തുതന്നെയുള്ള ചിലരുടെ ചോദ്യം.കോടിയേരിയുടെ മൂത്ത മകന്‍ ഏതാനും വര്‍ഷം മുന്‍പു തിരുവനന്തപുരത്തു ചില പ്രശ്നങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും പുറത്തുവരുമെന്നും പിണറായി പക്ഷത്തു ചര്‍ച്ചയുണ്ടായി. ഇതും നേതാക്കളുടെ ശ്രദ്ധയിലുണ്ട്. പോള്‍ ജോര്‍ജ് വധവുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ പിണറായി കാണിക്കുന്ന പ്രത്യേക താല്‍പര്യം ശ്രദ്ധേയമാണ്. പാര്‍ട്ടിക്കെതിരായ സംഘടിതമായ ആക്രമണമാണു നടക്കുന്നതെന്നും അതിനെ ചെറുക്കുകയെന്ന ഉത്തരവാദിത്തമാണു പിണറായി നിര്‍വഹിക്കുന്നതെന്നും ചില നേതാക്കള്‍ വിശദീകരിക്കുന്നു. എന്നാല്‍ കോടിയേരിയുടെ മകനുനേരെ ഉയര്‍ന്ന ആരോപണത്തെ പാര്‍ട്ടിക്കു നേരെയുള്ളതായി മാറ്റിയെടുക്കുന്നതില്‍ ബോധപൂര്‍വമായ ശ്രമമുണ്ടായെന്നും ഇവര്‍ സമ്മതിക്കുന്നു.ബിനീഷ് കോടിയേരിയുടെ വിവാഹ ദിവസം സംബന്ധിച്ച തീരുമാനത്തെയും പല കാര്യങ്ങളുമായും ചേര്‍ത്തു വായിക്കാവുന്നതാണെന്ന സൂചനയുമുണ്ട്. നിശ്ചയ ദിവസംതന്നെ വിവാഹം നടത്താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണു തീരുമാനിച്ചതെന്നു നേരത്തേ വിശദീകരണം വന്നിരുന്നു. എന്നാല്‍ തീരുമാനത്തെക്കുറിച്ചു സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ അറിഞ്ഞില്ലെന്ന സൂചനയുമുണ്ട്.കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കോടിയേരി പൊളിറ്റ് ബ്യൂറോ അംഗമായപ്പോള്‍ മുതല്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുന്നതാണെന്നും പിബിയിലെത്താന്‍ താല്‍പര്യപ്പെട്ട ചിലരാണു പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും സംശയിക്കണമെന്നാണ് ഒരു നേതാവ് സൂചിപ്പിച്ചത്. ഭാവിയുണ്ടെന്നു സ്വയം വിലയിരുത്തുന്ന ചില രണ്ടാം നിര നേതാക്കളാണു കളികള്‍ക്കു പിന്നിലത്രേ. അതല്ല, കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ ഉരസലുകളുടെ ഭാഗമായ കളികളാണു നടക്കുന്നതെന്നു പറയുന്നവരുമുണ്ട്.
Wednesday, June 24, 2009
ശിക്ഷ കാക്കുന്ന ഒറ്റയാന്‍ ശൈലി-6
Wednesday, June 24, 2009
എം. ജയചന്ദ്രന്‍
2005 ഫെബ്രുവരിയില്‍ സംസ്ഥാനസമ്മേളനം മലപ്പുറത്ത്. അതിനും രണ്ടുവര്‍ഷം മുന്‍പുതന്നെ വിഎസ് അനുകൂലികള്‍ പുതിയ വിവാദങ്ങള്‍ കെട്ടഴിച്ചുവിട്ടു. ലക്ഷ്യം പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കല്‍.
ജനകീയാസൂത്രണ പദ്ധതിക്കു വിദേശസഹായം ലഭിച്ചു, ഇതിന്‍റെ സൂത്രധാരന്‍ തോമസ് ഐസക്കാണ്, ഐസക് വിദേശ ചാരനാണ്, സംസ്ഥാനനേതൃത്വം ഇതിനു കൂട്ടുനില്‍ക്കുകയാണ് എന്നു വ്യാപക പ്രചാരണം.
തൊട്ടുപിന്നാലെ ഡോ. എം. പി. പരമേശ്വരന്‍റെ നാലാം ലോക സിദ്ധാന്തം, അടുത്ത വിവാദം അതിനെച്ചൊല്ലി. വിഎസിനുവേണ്ടി സിഐടിയു പക്ഷ പ്രമുഖന്‍ ഇ. ബാലാനന്ദന്‍, എം.പി. പരമേശ്വ രനെ തുറന്നെതിര്‍ത്തു ലേഖനമെഴുതി.
2003ല്‍ എം. പി. പരമേശ്വ ര നെ സിപിഎം പുറത്താക്കി. ജ നകീയാസൂത്രണ വിവാദം അടിസ്ഥാനരഹിതമെന്നു കേന്ദ്രകമ്മിറ്റി പരസ്യമായി പ്രഖ്യാപിച്ചിട്ടും വിഎസ് അനുകൂലികള്‍ അത് അംഗീകരിക്കാതെ മാധ്യമങ്ങള്‍ വഴി രൂക്ഷവിമര്‍ശനം തുടര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമാകെ അമ്പരന്നുപോയ കലുഷിതമായ പശ്ചാത്തലത്തിലാണു മലപ്പുറം സമ്മേളനം ചേര്‍ന്നത്. ഏഴു ജില്ലകളില്‍ കടുത്ത വിഭാഗീയപ്രവര്‍ത്തനമാണു വിഎസ് പക്ഷം നടത്തിയത്. ഇതിന്‍റെ ഭാഗമായി മാധ്യമ സിന്‍ഡിക്കേറ്റും രൂപപ്പെടുത്തി. പാര്‍ട്ടി ഇതാകെ പിന്നീടു വിശദമായി കണ്ടെത്തി. ചിലര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
പിബി ഇടപെട്ടാണു സംസ്ഥാനകമ്മിറ്റിയോഗം ചേര്‍ന്നു പുതിയ കമ്മിറ്റിയിലേക്കുള്ള 76 അംഗ പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചത്. പ്രതിനിധികളുടെ അംഗീകാരത്തിനായി തൊട്ടുപിന്നാലെ സമ്മേളനത്തില്‍ ഇതവതരിപ്പിച്ചപ്പോള്‍ വിഎസ് പക്ഷത്തുനിന്നു 12 പേര്‍ മത്സരിക്കാന്‍ ഇറങ്ങി. 12പേരും തോറ്റു. പാര്‍ട്ടി പാനലിനു പൂര്‍ണ വിജയം. ഇതോടെ സംസ്ഥാന നേതൃത്വത്തോടു വിഎസിനുള്ള എതിര്‍പ്പു തീര്‍ത്താല്‍ തീരാത്ത പകയായി മാറി. സി ആന്‍ഡ് എജി റിപ്പോര്‍ട്ട് ആധാരമാക്കി ലാവലിന്‍ കേ സ് എന്ന പുതിയ വിവാദം ഇതോടെയാണു വിഎസ് പുറത്തെടുക്കുന്നത്.
2008 ജനുവരിയില്‍ കോട്ടയം സമ്മേളനം. വിഭാഗീയത ഏതാണ്ടു 90 ശതമാനം തുടച്ചുനീക്കാന്‍ ഈ സമ്മേളനത്തിനു സാധിച്ചു. പക്ഷേ, പാര്‍ട്ടിക്കു കീഴ്പെടാതെയുള്ള നിലപാടുകളും കാര്‍ക്കശ്യങ്ങളുമായി തന്‍റെ ഒറ്റയാന്‍ശൈലിയില്‍ പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ പൂര്‍ണമായും അവഗണിച്ചു വിഎസ് മുമ്പോട്ടുതന്നെ.
അനീതിക്കെതിരേ പ്രതികരിക്കാനുള്ള മനുഷ്യരുടെ ജന്മവാസനയാണ് ആളുകളെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ട്. നീതിബോധവും ധാര്‍മികതയും ഉള്‍ച്ചേര്‍ന്നതാണ് ആ സഹജ വാസന. സിപിഎമ്മിന്‍റെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ എവിടെയും ഒരിക്കലും ധാര്‍മികത എന്ന വികാരം വിഎസ് അച്യുതാനന്ദന്‍റെ നിലപാടുകളിലും ശൈലികളിലും ഇതേവരെ ബാധകമായിട്ടില്ലെന്നതാണു വസ്തുത. ഞാ നും എന്‍റെ തീരുമാനങ്ങളും. അതുമാത്രമാണു ശരി. ഇതാണ് അദ്ദേഹത്തിന്‍റെ നീതിശാസ്ത്രം. പാര്‍ട്ടിയില്‍നിന്നു വേറിട്ട ഒറ്റ യാ ന്‍ശൈലിയുടെയും ഒറ്റിക്കൊ ടു പ്പിന്‍റെയും നിലപാടുകള്‍ ഏതു വലിയ നേതാവിനെയും കൊണ്ടെത്തിക്കുക പുറത്തേക്കുള്ള വഴിയിലാണെന്നതു സിപിഎമ്മിന്‍റെ ചരിത്രം. അത് എപ്പോള്‍ എന്ന ചോദ്യം മാത്രമാണ് ഒരു പക്ഷേ, ഇനി അവശേഷിക്കുന്നത്.
(പരമ്പര അവസാനിച്ചു.)
Labels:
CPM,
MetroVaartha-VS,
VS,
എം. ജയചന്ദ്രന്‍
അപ്രമാദിത്വത്തിന് ഇളക്കം-5
Sunday, June 21, 2009
എം. ജയചന്ദ്രന്‍
1998ല്‍ പാലക്കാട് സമ്മേളന ത്തില്‍ വെട്ടിനിരത്തപ്പെട്ടെങ്കി ലും കീഴടങ്ങാതെ പൊരുതുക എന്ന ലൈനാണു സിഐടിയു പക്ഷം സ്വീകരിച്ചത്. അധികാരക്കൊതി മൂത്ത ഒരുവിഭാഗം നടപ്പാക്കിയ നഗ്നമായ വിഭാഗീയതയാണു പാലക്കാട്ട് ഉണ്ടായതെന്നും പാര്‍ട്ടിയുടെ നട്ടെല്ലായ തൊഴിലാളിവര്‍ഗത്തോടു കാട്ടിയ കടുത്ത വഞ്ചനയാണിതെ ന്നും വിശദീകരിച്ചുകൊണ്ട് സേ വ് സിപിഎം ഫോറം എന്ന പേരില്‍ ലഘുലേഖകള്‍ വ്യാപകമാ യി പ്രചരിച്ചു. തുടര്‍ന്ന് ഇതെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മിഷനെ യും നിയോഗിച്ചു.
അക്കൊല്ലം മാര്‍ച്ചില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. 11 സീറ്റില്‍ മത്സരിച്ച സിപിഎം വിജയിച്ചത് ആറു സീറ്റില്‍. ആലപ്പുഴയില്‍ സി. എസ്. സുജാത, എറണാകുളത്തു സെബാസ്റ്റ്യന്‍ പോള്‍, മുകുന്ദപുരത്തു പി. ഗോ വിന്ദപിള്ള എന്നിവരുടെ തോല്‍വിയെപ്പറ്റി അന്വേഷിക്കാ ന്‍ പാര്‍ട്ടിയുടെ മറ്റൊരു കമ്മിഷന്‍. മാവേലിക്കരയിലെ സ്വതന്ത്ര ന്‍ നൈനാന്‍ കോശിയുടെ യും മഞ്ചേരിയിലെ സിപിഎം സ്ഥാനാര്‍ഥി കെ. വി. സലാഹുദീനിന്‍റെയും തോല്‍വി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു.
സേവ് സിപിഎം ഫോറത്തിന്‍റെ പിന്നിലുള്ളവരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ സിഐറ്റിയു അഖിലേന്ത്യാ സെക്രട്ടറി വി.ബി. ചെറിയാനെയും ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും സിപിഎമ്മില്‍നിന്നു പുറത്താക്കി. ഫോറത്തിനാവശ്യമായ സംഘടനാസ ഹാ യം ചെയ്തെന്ന കുറ്റത്തിനു പിബി മെംബര്‍ ഇ. ബാലാനന്ദനു കേന്ദ്രകമ്മിറ്റിയുടെ ശാസന. ഇതേ കുറ്റത്തിനു കേന്ദ്ര കമ്മിറ്റി അംഗം എം. എം. ലോറന്‍സി നെ എറണാകുളം ഏരിയാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. മ റ്റൊരു സിസി അംഗമായ കെ. എന്‍. രവീന്ദ്രനാഥിനെയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അദ്ദേഹത്തിനു ഘടകം നല്‍കിയില്ല. മൂന്നു സീറ്റുകളുടെ തോല്‍വിയെപ്പറ്റി അന്വേഷിച്ച കമ്മിഷന്‍ അതതു ജില്ലാകമ്മിറ്റിതല ത്തില്‍ സിഐറ്റിയു നേതാക്കള്‍ക്കെതിരേ ശുപാര്‍ശ ചെയ്ത അച്ചടക്കനടപടികളും ഉണ്ടായി. അടിച്ചമര്‍ത്തപ്പെട്ട സിഐറ്റിയു വിഭാഗത്തിനു പിന്നീടു തല പൊ ക്കാന്‍ അവസരം ലഭിച്ചില്ല. ആ സമയത്തു വിഎസ് എല്‍ഡിഎഫ് കണ്‍വീനര്‍.
2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനം തികച്ചും സമാധാനപരം. സംസ്ഥാനകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഏകകണ്ഠം. അപ്പോള്‍ വിഎസ് പ്രതിപക്ഷ നേതാവ്. 1998-2002 കാലയളവില്‍ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടിതലത്തില്‍ സംഭവിച്ച പ്രധാന പരിണാമം വിഎസ് ഗ്രൂപ്പിനുണ്ടായ ശൈഥില്യമാണ്. അച്യുതാനന്ദന്‍റെ ഏകാധിപത്യ വാ സനകളെ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ക്കകത്തുനിന്നു ചെറുക്കുകയും തിരുത്തുകയും ചെയ്യണമെന്നു നിശ്ചയിച്ച ഒരു നേതൃനിര സിപിഎം സംസ്ഥാന ഘടകത്തില്‍ രൂപപ്പെട്ടു. 1998ലെ പാലക്കാട് വെട്ടിനിരത്തലുമായി ബന്ധപ്പെട്ട് അക്കൊല്ലം ഓഗസ്റ്റ് 20, 21 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം കേരളത്തിലെ ഉള്‍പ്പാര്‍ട്ടി സ്ഥിതിയെപ്പറ്റിയുള്ള ഒരു പ്രമേയം ചര്‍ച്ചചെയ്ത് അം ഗീകരിച്ചു.
എല്ലാ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ടു ചെയ്ത ഈ പ്രമേയത്തില്‍ സഖാവ് വി. എസ്. അച്യുതാനന്ദന്‍റെ വൈരനിര്യാതന ബുദ്ധി കേരളത്തിലെ വിഭാഗീയതയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെ ന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളില്‍ നായനാര്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ അലംഭാവം, ബാലാനന്ദന്‍റെ അസഹിഷ്ണുത, രവീന്ദ്രനാഥിന്‍റെ വൈകാരിക നിലപാടുകള്‍, ലോറന്‍സിന്‍റെ നിലപാടുകളിലെ വൈരുധ്യം എന്നിവ യൊക്കെ വ്യക്തമായി വിശദീകരിച്ച് ഇതാകെ തിരുത്തണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി പ്രമേയം. പാര്‍ട്ടി കേന്ദ്രനേതൃത്വം കര്‍ശനമായി നല്‍കിയ ഈ നിര്‍ദേശം അപ്പോഴേക്കും പിബി മെംബ റായ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ഘടകം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെയാണ് വിഎസിന്‍റെ അപ്രമാദിത്വത്തിന് ഇടിവു തട്ടാന്‍ തുടങ്ങിയത്. പല ജില്ലകളിലും അപ്പോഴും വിഭാഗീയത നിലനിന്നിരുന്നെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ അതു പ്രതിഫലിക്കാത്തവിധം ഏകകണ്ഠമാ യി സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ കണ്ണൂര്‍ സ മ്മേളനത്തില്‍ സാധി ച്ചു. വിഎസിന്‍റെ കടുത്ത വൈരാഗ്യത്തിനു സംസ്ഥാന നേതൃത്വം ഇരയാകുന്നതും ഇതോടെ. അതിന്‍റെ വി ശദാംശങ്ങള്‍ നാളെ.
Labels:
CPM,
MetroVaartha-VS,
എം. ജയചന്ദ്രന്‍
റെഡ് അലര്‍ട്ട് - 1
Wednesday, June 17, 2009
എം. ജയചന്ദ്രന്‍
വെള്ളിയാഴ്ച ആരംഭിക്കുന്ന സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ ഉറ്റുനോക്കുകയാണു കേരളം. പാര്‍ട്ടിയുടെ നേതൃയോഗങ്ങളില്‍ കനപ്പെട്ടതെന്തോ സംഭവിക്കുമെ ന്ന പ്രതീതി വ്യാപകം. വി. എസ്. അച്യുതാനന്ദന്‍റെ അച്ചടക്കലംഘനങ്ങള്‍ക്കു പാര്‍ട്ടി മൂക്കുകയറിടുമോ, ആരോപണ ശരങ്ങളി ല്‍ തളയ്ക്കപ്പെട്ട പിണറായി വിജയന്‍ തെറ്റുകാരനെന്നു നിലപാടെടുക്കുമോ, ഇവരില്‍ ഒരാള്‍ മാത്രം കുറ്റക്കാരനെന്നു വിധിക്കുമോ....ചോദ്യങ്ങള്‍ പല തരത്തിലാണ്.
പ്രസ്ഥാനമാണോ അതോ പ്രസ്ഥാനത്തിന്‍റെ സ്വത്തായ നേതാക്കളാണോ വലുത്. ഈ ചോദ്യത്തിനു പ്രസ്ഥാനം തന്നെ എ ന്ന ഖണ്ഡിതമായ ഉത്തരം ഉടന്‍ നല്‍കുന്ന കേഡര്‍ പാര്‍ട്ടിയാണു സിപിഎം. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ എ.പി. അബ്ദുള്ളക്കുട്ടിയെവരെ പുറത്താക്കിക്കൊണ്ട് പാര്‍ട്ടി പ്രകടിപ്പിച്ച നിലപാടും അതുതന്നെ. എന്നാല്‍, സിപിഎം നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്‍റെ തലവനായ മുഖ്യമന്ത്രി വി.എസ്. അച്യുതാന ന്ദനും പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായുള്ള തുറന്ന പോര് നേരിടുന്നതില്‍ സിപിഎമ്മിനു സംഘടനാധൈര്യമാകെ ചോര്‍ന്നുപോകുന്നതായാണു പൊതുസമൂഹം കാണുന്നത്.
1986 ഡിസംബര്‍ 24മുതല്‍ 29 വരെ കോല്‍ക്കത്തയില്‍ ചേര്‍ന്ന 12-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണു ബദല്‍ രേഖയുടെ പേരില്‍ എം. വി. രാഘവനെ സിപിഎം പുറത്താക്കിയത്. യുഡിഎഫിനെ തോല്‍പ്പിക്കാനും എല്‍ഡിഎഫി നു ഭരണത്തുടര്‍ച്ചയുണ്ടാക്കാ നും മുസ്ലിംലീഗിനെ എല്‍ഡിഎഫില്‍ എടുക്കണമെന്നതായിരുന്നു രാഘവന്‍റെ തീസിസ്. രേഖ പാര്‍ട്ടി ചര്‍ച്ച ചെയ്തു തള്ളി. രാഘവനെയും അദ്ദേഹത്തിനൊപ്പംനിന്ന പി.വി കുഞ്ഞിക്കണ്ണന്‍, പുത്തലത്തു നാരായണന്‍, സി. കെ. ചക്രപാണി, സി.പി. ജോ ണ്‍ തുടങ്ങിയ നേതാക്കളെയും സിപിഎം പിന്നീടു പുറത്താക്കി. രാഘവനും കൂട്ടര്‍ക്കുമെതിരായ നടപടി പാര്‍ട്ടി ജനറല്‍ ബോഡികളില്‍ പങ്കെടുത്ത് ഇ.എം.എസ്, നായനാര്‍, വി.എസ് എന്നിവര്‍ക്കു പുറമെ ബി.ടി. രണദിവെയും കേരളത്തിലുടനീളം വിശദീകരി ച്ചു. അടുത്തവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെയും അവര്‍ക്കൊപ്പം ചേര്‍ന്ന രാഘവന്‍ ഇഫക്റ്റിനെ യും തോല്‍പ്പിച്ച് നായനാര്‍ മുഖ്യമന്ത്രിയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
ആ ഗവണ്‍മെന്‍റ് നാലുവര്‍ഷം പിന്നിട്ടപ്പോള്‍ 1991ല്‍ ലോക്സഭാ തെരഞ്ഞെടുപ്പെത്തി. വി. എസ്. അച്യുതാനന്ദന്‍ അപ്പോ ള്‍ പാര്‍ട്ടിയില്‍ പുതിയൊരു തീസിസ് അവതരിപ്പിച്ചു തീരുമാനമാക്കി. പാര്‍ലമെന്‍ററി രംഗ ത്തെ സഖാക്കള്‍ പാര്‍ട്ടി സംഘടനയിലേക്കും, പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന സഖാക്കള്‍ പാര്‍ലമെന്‍ററി പാതയിലേക്കും മാറണം. അതുടനെ വേണം. കാലാവധി ഒരുവര്‍ഷം പിന്നെയും ബാക്കി നിന്നിട്ടും വി.എസ് തീസിസിന്‍റെ സാക്ഷാത്കാരത്തിനായി സര്‍ക്കാര്‍ രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി നിര്‍ദേശിച്ചു. നായനാര്‍ അതനുസരിച്ചു. പക്ഷെ തെരഞ്ഞെടുപ്പു പ്രചാരണ മൂര്‍ധന്യത്തില്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. ഉജ്വല സഹതാപതരംഗം. യുഡിഎഫ് തൂത്തുവാരി ഭരണം പിടിച്ചു. മാരാരിക്കുളത്തുനിന്ന് വി.എസ് വിജയിച്ചു. പക്ഷെ എല്‍ഡിഎഫ് തോറ്റു.
1993ല്‍ പാര്‍ട്ടിയില്‍ ഗൗരിയമ്മ പ്രശ്നം എന്ന പുതിയ ഇഷ്യു. പാര്‍ട്ടി തീരുമാനങ്ങളോടു കൂറുപുലര്‍ത്താതെ തന്നിഷ്ടവും താന്‍പോരിമയും കാണിക്കുകയാണു ഗൗരിയമ്മയെന്നു പാര്‍ട്ടി. ആണെങ്കില്‍ അതേ. നിലപാട് മാറ്റാന്‍ മനസില്ലെന്നു തന്‍റേടിയായ ഗൗരിയമ്മ. ഒടുക്കം അക്കൊല്ലം ഡിസംബര്‍ മാസാവസാനം അവരെയും പാര്‍ട്ടി പുറത്താക്കി.
എസ്എന്‍ഡിപിയുടെ മൗനസമ്മതവും ആശീര്‍വാദവും നേടി 1994 ജനുവരി ഏഴിന് ആലപ്പുഴ കടപ്പുറത്തെ യോഗത്തില്‍ ഗൗരിയമ്മ ജനാധിപത്യ സംരക്ഷണ സമിതിയെന്ന ജെഎസ്എസ് രൂപീകരിച്ചു. വൈകാതെ അവരും യുഡിഎഫ് ക്യാംപിലെത്തി. വി.എസ് അന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഗൗരിയമ്മ പുറത്താക്കപ്പെടില്ലായിരുന്നു എന്ന് കരുതുന്നവര്‍ ഇ ന്നും സിപിഎമ്മിലേറെ. എം. വി. രാഘവനൊപ്പം ചില സിപി എം നേതാക്കള്‍ പോയപോലെ ഗൗരിയമ്മയ്ക്കൊപ്പം തലയെടുപ്പു ള്ള പ്രധാനികളാരും പോയില്ല. പക്ഷെ 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചിലയിടങ്ങളില്‍ ക്രൈസ്തവ- ഈഴവ കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ എ.കെ. ആന്‍റണി- വി.എം. സുധീരന്‍- ഗൗരിയമ്മ സഖ്യത്തിനു സാധിച്ചു. മാരാരിക്കുളത്തു മത്സരിച്ച വി.എസിന്‍റെ തോല്‍വിക്കു പ്രധാന കാര ണവും അതുതന്നെ. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍. പ ക്ഷെ വി.എസ് തോറ്റു. എന്നാല്‍, ഈ തോല്‍വിയുടെ പാപഭാരം മുഴുവനും ടി.ജെ. ആഞ്ചലോസിന്‍റെ തലയില്‍ വച്ചുകെട്ടി. ആഞ്ചലോസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി.
അച്യുതാനന്ദന്‍റെ പ്രതികാരാഗ്നി ആളിക്കത്തിച്ച സംഭവമായിരുന്നു മാരാരിക്കുളത്തെ തോല്‍വി. സിപിഎമ്മില്‍നിന്നും നിഷ്കാസിതനായ അന്തരിച്ച ഒ. ഭരതന്‍ നെരിപ്പോട് എന്ന തന്‍റെ ആത്മകഥയില്‍ വി.എസിനെ അടയാളപ്പെടുത്തുന്നത് ഇങ്ങനെ: “”
വൈരനിര്യാതനമെന്നതു കലയും ശാസ്ത്രവുമായി വളര്‍ത്തിക്കൊണ്ടുവന്നയാളാണു വി.എസ്. അച്യുതാനന്ദന്‍. രാഷ്ട്രീയപ്രവര്‍ത്തനം തന്നെ പ്രതിയോഗികളോടുള്ള പ്രതികാരനിര്‍വഹണമാണെന്ന സിദ്ധാന്തക്കാരനാണദ്ദേഹം.’''
96ലെ തന്‍റെ തോല്‍വിയെത്തുടര്‍ന്ന് എല്‍ഡിഎഫിന്‍റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലടക്കം വി.എസ് പിന്നീടു സ്വീകരിച്ച നിലപാടുകള്‍ ഒ.ഭരതന്‍റെ വിലയിരുത്തലിനെ പൂര്‍ണമായി സാധൂകരിക്കുന്നുണ്ട്.
Labels:
CPM,
MetroVaartha-VS,
എം. ജയചന്ദ്രന്‍
Tuesday, March 10, 2009
പൗവ്വത്തില്‍ V/S വിതയത്തില്‍ ഒറീസ സഖ്യം
ഒറീസ സഖ്യം: സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞെന്ന് മാര്‍ പൌവത്തില്‍ manorama march 10 2009 കോട്ടയം: ഒരു എംഎല്‍എ മാത്രം സ്വന്തമായുള്ള ഒറീസയില്‍ ന്യൂനപക്ഷ സംരക്ഷകര്‍ തങ്ങളാണെന്നു വീമ്പിളക്കുകയും ഭരിക്കുന്ന കേരളത്തില്‍ നിരന്തരം ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ മുഖംമൂടി ഒറീസയില്‍ ബിജു ജനതാദളുമായി കൂട്ടു ചേര്‍ന്നതിലൂടെ അഴിഞ്ഞു വീണിരിക്കുകയാണെന്ന് ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ അധ്യക്ഷന്‍ മാര്‍ ജോസഫ് പൌവത്തില്‍ പറഞ്ഞു. ക്രൈസ്തവരെ ക്രൂരമായി കൊന്നൊടുക്കിയവരെ സംരക്ഷിച്ച ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനോടൊപ്പം കൈകോര്‍ക്കുന്നതു വഴി ഒരേ സമയം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ഇരയോടൊപ്പം ഒാടുകയും ചെയ്യുന്നവരാണു തങ്ങള്‍ എന്നു സിപിഎം തെളിയിക്കുന്നുവെന്നു പൌവത്തില്‍ പറഞ്ഞു.പാഠപുസ്തകങ്ങളിലൂടെയും ചോദ്യപേപ്പറുകളിലൂടെയും പഠനത്തിനു നല്‍കുന്ന സിഡികളിലൂടെയും ക്രൈസ്തവരെ വിദ്യാര്‍ഥികളുടെ ഇടയില്‍ കരിതേച്ചു കാണിക്കാനും ക്രൈസ്തവര്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും വിദ്യാഭ്യാസ വകുപ്പു നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശം നിയമം വഴി കയ്യേറാന്‍ ശ്രമം നടന്നു. അതിനെതിരെ നിലകൊണ്ട മതമേലധ്യക്ഷന്‍മാരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അപമാനിക്കുകയും സ്ഥാപനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. ഇന്നും ഈ സ്ഥാപനങ്ങളുടെ അഫിലിയേഷന്‍ റദ്ദാക്കിയും പരീക്ഷ നടത്താതെയും പ്രിന്‍സിപ്പല്‍ നിയമനം അംഗീകരിക്കാതെയും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പൌവത്തില്‍ ആരോപിച്ചു.
| മെത്രാന്മാര്‍ സ്‌ഥാനാര്‍ഥികള്‍ക്കായി വാദിക്കരുത്: കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ mamgalam march 10 2009 |
| കൊച്ചി: മെത്രാന്മാര്‍ സ്‌ഥാനാര്‍ഥികള്‍ക്കായി വാദിക്കരുതെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സഭയുടെ രാഷ്‌ട്രീയം വിശ്വാസികള്‍ തീരുമാനിക്കും. ടോം വടക്കനു വേണ്ടിയുള്ള ഇടപെടല്‍ ശരിയല്ല. ഒറീസയിലെ ബി.ജെ.ഡി-സി.പി.എം സഖ്യം സ്വാഗതാര്‍ഹമാണെന്നും കെ.സി.ബി.സി യോഗത്തില്‍ കര്‍ദ്ദിനാള്‍ പ്രസ്‌താവിച്ചു. |
Thursday, January 29, 2009
ആദ്യം അഴിമതി ചൂണ്ടിക്കാട്ടിയത് കോടിയേരി അംഗമായ സമിതി: കടവൂര്‍
കൊല്ലം: ലാവലിന്‍ ഇടപാടില്‍ ആദ്യം അഴിമതി ചൂണ്ടിക്കാട്ടിയത് കോടിയേരി ബാലകൃഷ്ണന്‍ അംഗമായ നിയമസഭാ സബ്ജക്ട് കമ്മിറ്റിയാണെന്ന് മുന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍. ലാവലിന്‍ ഇടപാടില്‍ അഴിമതിയുണ്ടെന്നും വിജിലന്‍സ് അന്വേഷിക്കണമെന്നും സബ്ജക്ട് കമ്മിറ്റി ശിപാര്‍ശ ചെയ്യുകയായിരുന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനുശേഷമാണ് ക്രമക്കേട് ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് വരുന്നത്. നിയമസഭാ സമിതി റിപ്പോര്‍ട്ട് അത്ര ഗൌരവത്തിലെടുക്കാത്ത യു.ഡി.എഫ് ഫലത്തില്‍ പിണറായിയെ സഹായിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് 'ക്രൈം' പത്രാധിപര്‍ നന്ദകുമാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. ഇത്തരത്തില്‍ രാഷ്ട്രീയ ബന്ധമില്ലാത്ത സംഭവത്തെ രാഷ്ട്രീയപ്രേരിതമെന്ന് ആരോപിക്കുകയാണ്. ആള്‍ബലം വച്ച് എന്തും ചെയ്യാമെന്ന് കരുതുന്നത് ശരിയല്ല. ലാവലിന്‍ ഇടപാടില്‍ സി.എ.ജി റിപ്പോര്‍ട്ട് പൂര്‍ണമായും ശരിയാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലാവലിന്‍ കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു
30-jan-2009
തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്
Labels:
CPM,
VS,
പി.കെ. പ്രകാശ്,
ബാലനന്ദന്‍,
മാധ്യമം,
ലാവ്ലിന്‍
ലാവ്ലിന്‍ ഇടപാട് വി.എസിന്റെ അറിവോടെയെന്ന് ഔദ്യോഗികപക്ഷം
| 30-jan-2009 തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ വി.എസ് പക്ഷത്തിന്റെ തന്ത്രങ്ങളെ നേരിടാന്‍ ഔദ്യോഗികപക്ഷം മറുതന്ത്രം മെനയുന്നു. ലാവ്‌ലിന്‍ ഇടപാട് പാര്‍ട്ടിയുടെ അനുമതിയോടെയാണെന്നും ഇടപാടില്‍ എന്റര്‍ടെയിന്‍മെന്റ് ഫീസായി ലഭിച്ച തുക പാര്‍ട്ടിക്കാണു ലഭിച്ചതെന്നുമുളള പ്രചാരണമാണ് ഔദ്യോഗികപക്ഷം നടത്തുന്നത്. ഇടപാടു നടന്നപ്പോള്‍ പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്നെന്നും അന്ന് ഇടതുമുന്നണി കണ്‍വീനറായിരുന്ന വി.എസ് അച്യുതാനന്ദന് ഇക്കാര്യം അറിയാമായിരുന്നെന്നും ഔദ്യോഗികപക്ഷം പ്രചരിപ്പിക്കുന്നുണ്ട്. സംഘടനാപരമായി ലാവ്‌ലിന്‍ കേസിനെ നേരിടുന്നതിനൊപ്പം വി.എസ് ചതിക്കുകയാണെന്ന പ്രചാരണവും പിണറായി പക്ഷം നടത്തുന്നു. വി.എസ് കൂടി അംഗമായിരുന്ന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാട് അംഗീകരിച്ചതെന്നും പിണറായി പക്ഷം പാര്‍ട്ടിക്കുള്ളില്‍ പ്രചരിപ്പിക്കുന്നു. ഇ.എം.എസും ഇ.കെ.നായനാരും ചടയന്‍ഗോവിന്ദനും വി.എസും അംഗങ്ങളായ സംസ്‌ഥാന സെക്രട്ടേറിയറ്റാണു ലാവ്‌ലിന്‍ ഇടപാടിന് അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് ഏഴു കോടി രൂപ എന്റര്‍ടെയിന്റ്‌മെന്റ് ഫീസായി പാര്‍ട്ടിക്കു ലഭിക്കുമെന്നു പിണറായി വിജയന്‍ സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗത്തെ അറിയിച്ചിരുന്നു. ഈ തുക എ.കെ.ജി സെന്ററിനോടനുബന്ധിച്ചു നിര്‍മിച്ച എ.കെ.ജി ഹാളിന്റെ പുനരുദ്ധാരണത്തിനും കൈരളി ചാനലിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിനാണു തീരുമാനിച്ചിരുന്നത്. എന്റര്‍ടെയിന്‍മെന്റ് ഫീസായി ലഭിക്കുന്ന തുക പാര്‍ട്ടിക്കു ലഭിക്കുമെന്ന കാര്യം സെക്രട്ടേറിയറ്റ് യോഗത്തിന്റെ മിനിട്‌സില്‍ ചേര്‍ക്കുന്നതിനെ ഇ.എം.എസ് ഉള്‍പ്പടെയുളളവര്‍ എതിര്‍ത്തു. അതിനാല്‍ പാര്‍ട്ടി തീരുമാനം രേഖകളില്‍ ചേര്‍ക്കാനായില്ല. വി.എസ് ചോദിക്കുന്നതു രേഖയെവിടെയെന്നാണ്. വി.എസിന്റെ ഇപ്പോഴത്തെ വാദം ചതിയാണെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രചാരണം. വി.എസിന്റെ മകള്‍ ഡോ: ആശയ്‌ക്കു ഗവേഷണം നടത്താന്‍ 35 ലക്ഷം രൂപ കേരള ബയോടെക്‌നോളജി മിഷനില്‍ നിന്നും അനുവദിച്ചതും മറ്റൊരു ആരോപണമായി പിണറായി പക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്നുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ സംസ്‌ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്‌ഥിതി കൗണ്‍സിലിന്റെ കീഴില്‍ വരുന്ന സ്‌ഥാപനമാണ് കേരള ബയോടെക്‌നോളജി മിഷന്‍. വി.എസിന്റെ മകള്‍ക്കെതിരായ ആരോപണം പാര്‍ട്ടിക്കുളളില്‍ സജീവ ചര്‍ച്ചയാക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. ലാവ്‌ലിന്‍ കേസില്‍ ഭരണഘടനാപരമായി പ്രവര്‍ത്തിക്കുമെന്ന വി.എസിന്റെ പ്രസ്‌താവന പിണറായി പക്ഷത്തെ ഭയപ്പെടുത്തുന്നുണ്ട്. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതു സംബന്ധിച്ച് ഗവര്‍ണര്‍ ഉപദേശം തേടുകയാണെങ്കില്‍ അനുമതി നല്‍കണമെന്നു വി.എസ് ശഠിക്കുമോയെന്നാണു പിണറായി പക്ഷത്തിന്റെ ഭയം. |
Monday, January 19, 2009
വി.എസുമൊത്തു തുടരാനാവില്ലെന്ന് ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍
| വി.എസ്. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട് സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത് എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന് ഇ.എം.എസ്. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട് സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ് സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ് ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'. 'സേവ് ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ് യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ് ഇരുവരും മരിച്ചത്. ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു |
Thursday, January 1, 2009
മൂന്നാര്‍: ഗവ. പ്ലീഡര്‍ ടാറ്റക്കും വന്‍കിട റിസോര്‍ട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു
2 jan 2009
തൊടുപുഴ: മൂന്നാറില്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നത് കോടതി നടപടികളില്‍ വീഴ്ച വരുത്തിയും തെറ്റായ നിയമോപദേശങ്ങള്‍ നല്‍കിയും ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവ. പ്ലീഡറില്‍ നിന്ന് മൂന്നാര്‍ കേസുകള്‍ എടുത്തുമാറ്റണമെന്നും ഗവ. പ്ലീഡറെ നീക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ടാണ് സീനിയര്‍ ഗവ. പ്ലീഡറെ തെറുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുന്നതിന് വഴിയൊരുക്കിയത്. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് നിരന്തരം ഭീഷണി വഴി ഗവ. പ്ലീഡര്‍ തടഞ്ഞുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടാറ്റ കൈയേറിയ 200 ഏക്കര്‍ ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 28ന് കലക്ടര്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഒഴിപ്പിക്കരുതെന്ന് ഗവ. പ്ലീഡര്‍ നേരിട്ട് കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. സ്റ്റേയുടെ കോപ്പി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടര്‍ ഗവ. പ്ലീഡറെ അറിയിച്ചു. ഇതിനായി പോലിസ് സന്നാഹവും ഒരുക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വഴി ഗവ. പ്ലീഡര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. തെറ്റായ നിയമോപദേശം മുഖ്യമന്ത്രിക്ക് നല്‍കിയാണ് ഗവ. പ്ലീഡര്‍ ടാറ്റക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത്. ഇതിന് ശേഷമാണ് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഒഴിപ്പിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകേണ്ട ഗവ. പ്ലീഡര്‍ ഹാജരായില്ല. പകരം ആരെയും നിയോഗിച്ചില്ല. ഇത് ടാറ്റക്ക് അനുകൂലമായി. അതിന് മുമ്പ് ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചു. സര്‍വേ നമ്പര്‍ 60/1 ^ല്‍ വരുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് 60/3 ^ല്‍ വരുന്ന ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തെറ്റായ നിര്‍ദേശം കലക്ടര്‍ പ്രാവര്‍ത്തികമാക്കിയാല്‍ ടാറ്റയുടെ പാട്ടഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ടാറ്റക്ക് കഴിയുമായിരുന്നു. ഇത്തരത്തില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കേണ്ട 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് തടയുന്നതിന് ഗവ. പ്ലീഡറും മുന്‍ ദൌത്യസംഘം മേധാവിയും നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്. ഭൂമാഫിയക്ക് വേണ്ടി മൂന്നാറില്‍ ഗവ. പ്ലീഡര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവ. പ്ലീഡറെ നീക്കിയശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭൂമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് ഗവ. പ്ലീഡറെ മാറ്റിയെന്നാണ്. ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ മുന്‍ ദൌത്യസംഘം മേധാവിയും ഗവ. പ്ലീഡറും റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്കെതിരെ ആദ്യം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് ഇതേ റിസോര്‍ട്ട് ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ അവരുമായി ഒത്തുചേരുകയും ചെയ്തതിന്റെ വിവരങ്ങളാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. അബാദ് റിസോര്‍ട്ടിന്റെ പട്ടയങ്ങള്‍ കാന്‍സല്‍ ചെയ്ത് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ മന്ത്രി തന്നെ ഉത്തരവിട്ടു. ഇതില്‍ അബാദ് റിസോര്‍ട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജില്ലാ ഭരണകൂടം ഗവ. പ്ലീഡര്‍ക്ക് നല്‍കുകയും പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സ്റ്റേ ഒഴിവാക്കാനുള്ള ഒരു നടപടിയും സ്ഥാനം ഒഴിയുംവരെ സ്വീകരിച്ചിട്ടില്ല. അബാദ് റിസോര്‍ട്ടിന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ടാറ്റാ സര്‍വേയറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയ കേസില്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.ചിന്നക്കനാലില്‍ ലോട്ടറി രാജാവുമായി ബന്ധപ്പെട്ട ഭൂമി കൈയേറ്റം ജില്ലാ കലക്ടര്‍ കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്ത് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ ഭൂമാഫിയ കോടതിയെ സമീപിച്ചു. വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആരായാനോ അത് കോടതിയെ ധരിപ്പിക്കാനോ ഗവ. പ്ലീഡര്‍ തയാറായില്ല. പകരം ഭൂമാഫിയയുടെ ആവശ്യപ്രകാരം അഭിഭാഷക കമീഷനെ നിയോഗിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും വ്യാജപട്ടയം വഴി കൈയേറിയ ഭൂമിയിലെ ഏലക്കൃഷി കേസ് തീരുംവരെ നോക്കി നടത്താനുള്ള ഉത്തരവാദിത്തം ജില്ലാ കലക്ടറെ ഏല്‍പിക്കുന്നതിന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഗവ. പ്ലീഡറെ സി.പി.എം മാറ്റിയശേഷം ഇപ്പോള്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഈ കേസില്‍ റിവിഷന്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ട ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ച കേസിലും പിന്നീട് കോടതിയില്‍ ഗവ. പ്ലീഡര്‍ ഒത്തുകളിച്ചതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45 ലക്ഷം രൂപ ചെലവില്‍ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയിലൂടെ സര്‍ക്കാറിന് ലഭിച്ചത് വെറും 130 ഏക്കര്‍ സ്ഥലമാണ്. ഇതാകട്ടെ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ വിതരണ യോഗ്യമല്ല. '76 ^ല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വന്ന 310 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ അവസാനം മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെങ്കിലും ടാറ്റക്ക് വേണ്ടി ഈ ഭൂവിതരണവും ഗവ. പ്ലീഡര്‍ കോടതിയില്‍ അട്ടിമറിച്ചു. മൂന്നാര്‍ കേസുകള്‍ നീക്കം ചെയ്യപ്പെട്ട ഗവ. പ്ലീഡറില്‍ നിന്ന് ഏറ്റെടുത്ത രഞ്ജിത് തമ്പാനാണ് പിന്നീട് ഈ സ്റ്റേ നീക്കിയത്.മൂന്നാര്‍ ഗൂഢാലോചന സംഘത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും ടാറ്റയില്‍ നിന്നും വന്‍കിടക്കാരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശരിയായ ദിശാബോധത്തോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗം മൂന്നാര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുകയും ചെയ്യുമെന്നാണ് സൂചന.
Wednesday, December 31, 2008
അന്ന് അജിത്പ്രകാശ്; ഇന്ന് അനില്‍കുമാര്‍
കൊച്ചി: കഴിഞ്ഞ ആന്റണി സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിന്റെയും നിലവിലെ സീനിയര്‍ ഗവ. പ്ലീഡര്‍ ഡി. അനില്‍ കുമാറിന്റെയും പുറത്താകലിന് സമാനതകളേറെ. അജിത് പ്രകാശിനെ സര്‍ക്കാര്‍ നിഷ്കരുണം പിരിച്ചുവിട്ടപ്പോള്‍ അനില്‍ കുമാറിന് രാജിവെച്ചൊഴിയാന്‍ അവസരം നല്‍കിയെന്നത് മാത്രമാണ് വ്യത്യാസം. രാഷ്ട്രീയ നേതൃത്വം വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തിയ വിഷയങ്ങളിലാണ് ഇരുവരും സര്‍ക്കാറിനെ കോടതിയില്‍ പ്രതിനിധാനം ചെയ്തത്. ലോട്ടറി മാഫിയക്കെതിരെ കുരിശുയുദ്ധം നടത്തിയ അന്നത്തെ ലോട്ടറി ഡയറക്ടര്‍ കെ. സുരേഷ് കുമാറിന്റെ നടപടികളെ രാഷ്ട്രീയ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയില്‍ പിന്തുണച്ചതിനാണ് അജിത് പ്രകാശിന് പദവി നഷ്ടമായത്. ഇടത് സര്‍ക്കാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും തുടക്കം മുതല്‍ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം എതിര്‍ക്കുന്ന മൂന്നാര്‍ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെയും ദൌത്യസംഘത്തിന്റെയും നിലപാടുകള്‍ക്ക് അനുസൃതമായിരുന്നു കോടതിയില്‍ അനില്‍കുമാറിന്റെ നിലപാട്. അനില്‍കുമാറിന്റെ പുറത്താകലിന് വഴിവെച്ചതും ഈ നിലപാടുകളാണ്. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെയാണ് ആന്റണി സര്‍ക്കാറിന്റെ കാലത്ത് സുരേഷ് കുമാര്‍ ശക്തമായ നടപടി തുടങ്ങിയത്. രാജ്യത്താകെ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടിയുടെ ബിസിനസ് നടത്തുന്ന ലോട്ടറി മാഫിയയുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു ഈ നീക്കം. രാഷ്ട്രീയ നേതൃത്വത്തിലെ ഒട്ടേറെപ്പേര്‍ ഇതിനെ എതിര്‍ത്തു. ചിലര്‍ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും രഹസ്യമായി ലോട്ടറി മാഫിയക്കൊപ്പമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒഴികെ മറ്റാരുടെയും പിന്തുണ പ്രതിപക്ഷത്തുനിന്നുപോലും ഈ നീക്കത്തിന് ലഭിച്ചില്ല. അച്യുതാനന്ദന്‍ നിരത്തിയ കണക്കുകളെ സി.പി.എം പുച്ഛിച്ച് തള്ളി. ലോട്ടറി മാഫിയ സുപ്രീംകോടതി അഭിഭാഷകരെ അണിനിരത്തി നിയമ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അജിത് പ്രകാശാണ് ഹാജരായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുവായി മാറിയ അജിത് പ്രകാശിനെ മന്ത്രിസഭായോഗം അജണ്ടയിലില്ലാത്ത വിഷയമായി പരിഗണിച്ച് പുറത്താക്കുകയായിരുന്നു. മൂന്നാര്‍ ദൌത്യത്തിന് തുടക്കമിട്ടത് സംഘത്തലവന്‍ സുരേഷ് കുമാറാണ്. സി.പി.ഐയും സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവും ഈ നടപടികളെ തുടക്കം മുതല്‍ എതിര്‍ത്തു. എന്നാല്‍, ആദ്യഘട്ടത്തില്‍ പതറിപ്പോയ രാഷ്ട്രീയ നേതൃത്വം പിന്നീട് പിടിമുറുക്കിയതോടെ സംഘത്തിലെ എല്ലാവരും ഒഴിവാക്കപ്പെട്ടു. തുടക്കം മുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത അനില്‍കുമാര്‍ മാത്രമാണ് ശേഷിച്ചത്. പല കേസിലും വാദം ആരംഭിക്കാനിരിക്കേയാണ് അനില്‍കുമാറിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെ അനില്‍കുമാറിനെ ഒഴിവാക്കാനായതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നേട്ടം.
Labels:
CPM,
VS,
മാധ്യമം,
സുഗതന്‍ പി. ബാലന്‍
ഷൊര്‍ണൂര്‍ പ്രശ്നം പരിഹരിക്കാന്‍ പിണറായിക്ക് നിര്‍ദേശം
01/01/2009 തൊടുപുഴ: വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ക്ലീന്‍ ഇമേജിന് ഉപദേഷ്ടാക്കളും അടുത്ത ബന്ധുക്കളും സൃഷ്ടിച്ച പോറല്‍ വി.എസിന് തിരിച്ചടിയായി. ഉപദേഷ്ടാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വഴങ്ങരുതെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വേണ്ടി പ്രകാശ് കാരാട്ട് വി.എസിന് നല്‍കിയത്. ഡി.ഐ.സി ബന്ധം മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ വി.എസിനൊപ്പം ഉറച്ചുനിന്ന കേന്ദ്ര നേതൃത്വം പതിവ് തെറ്റിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നല്‍കുന്ന ചിത്രം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് മാത്രമാണ് വി.എസിന് ലഭിച്ച ഏക ആശ്വാസം. കേന്ദ്ര നേതൃത്വം കൈവിടുന്നതും സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് തവണയായി ക്ലീന്‍ ഇമേജിനേറ്റ കടുത്ത പോറലും വി.എസിന് തിരിച്ചടിയായി. കേരളാ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ വീണ്ടും വി.എസിനെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഐക്യപ്പെടുത്താനും ശക്തമായ സല്‍ഭരണം ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് സി.പി.എം കേന്ദ്ര നേതൃത്വം നീങ്ങുന്നുവെന്ന സംശയരഹിതമായ നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും അവൈലബിള്‍ പോളിറ്റ് ബ്യൂറോയിലും പ്രകാശ് കാരാട്ട് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി. ഷൊര്‍ണൂരിന്റെയും ഒഞ്ചിയത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ഫോര്‍മുല അഖിലേന്ത്യാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമാണ് കേരളം. ഇവിടെ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും അകലുന്നത് അവസാനിപ്പിച്ച് അടുപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ സംഭവിച്ചത് എന്താണെന്ന് നേരിട്ട് അന്വേഷിക്കാനും ഉചിതമായ തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തന്നെയാണ് അഖിലേന്ത്യാ സെക്രട്ടറി ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കാനും തിരുത്താനുമാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാരാട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരെ പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം തന്നെയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും സംഭവിച്ച തെറ്റുകള്‍ തിരുത്തണമെന്ന ആവശ്യമായിരുന്നു വി.എസ് ഉന്നയിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ചത്. എന്നാല്‍, വി.എസ് ഭരണത്തില്‍ ഇതേ തെറ്റുകള്‍ വി.എസിന്റെ ഉപദേഷ്ടാക്കള്‍ നടത്തുന്നത് സംബന്ധിച്ച നിരവധി തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഒപ്പം കുടുംബരാഷ്ട്രീയം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് സംസ്ഥാന കമ്മിറ്റികളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കള്‍ക്കും മകനുമെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്ലീന്‍ ഇമേജില്‍ ഏല്‍പിച്ച പോറല്‍ വി.എസ് തന്നെ തിരിച്ചറിഞ്ഞു. ഉപദേഷ്ടാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും വി.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുത്ത വി.എസിന്റെ ഉത്തരവ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്ന വിമര്‍ശം. 'പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരു മുറിയില്‍ കഴിയാന്‍ സ്വാതന്ത്യ്രമുണ്ടെന്ന' വാദം ഉയര്‍ത്തി അവസാന നിമിഷം വരെ തന്റെ നടപടിയെ ന്യായീകരിക്കാന്‍ വി.എസ് ശ്രമിച്ചു. ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മേനോനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി പെണ്‍വാണിഭ സംഘത്തെയും ഭൂമാഫിയാ സംഘത്തെയും കൈയാമം വെക്കുമെന്ന ഇടതുമുന്നണി പ്രകടന പത്രികയുടെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് മേനോന്റെ കാര്യത്തില്‍ വി.എസിനെ തിരുത്താന്‍ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടാറ്റ അനുകൂല നിലപാട് വി.എസിന്റെ ഉപദേഷ്ടാക്കള്‍ സ്വീകരിച്ചത് സംബന്ധിച്ച നിരവധി തെളിവുകളാണ് സെക്രട്ടേറിയറ്റിനും കേന്ദ്ര നേതൃത്വത്തിനും മുന്നിലെത്തിയത്. ടാറ്റക്കെതിരെ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നുള്ള വി.എസിന്റെ പിന്മടക്കത്തിന് വ്യക്തമായ ന്യായീകരണം നല്‍കാന്‍ വി.എസിനായില്ല. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ ഭൂമി തിരിച്ചുപിടിക്കാനും പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള സി.പി.എം മൂന്നാര്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് ഇടതുമുന്നണിയില്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ വി.എസിന് നിര്‍ദേശം നല്‍കി. ഉപദേഷ്ടാക്കളുടെ സ്വാധീനത്തിന് വഴങ്ങി ടാറ്റാ വിരുദ്ധ നിലപാട് കൈയൊഴിഞ്ഞ വി.എസിന് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ദേശം തിരിച്ചടിയായി. ടാറ്റക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വി.എസിന്റെ നിയമോപദേഷ്ടാവിന് സ്ഥാനം തെറിക്കാന്‍ കാരണം. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം രൂപം കൊടുത്ത സ്വതന്ത്ര സോഫ്ട്വെയര്‍ മൂവ്മെന്റിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പൊളിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായാണ് അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയത്. ബംഗാള്‍, ആന്ധ്ര, ദല്‍ഹി ഘടകങ്ങളും കേരള ഘടകവും ഉള്‍പ്പെടുത്തി അഖിലേന്ത്യാ സ്വതന്ത്ര സോഫ്ട്വെയര്‍ പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നേതൃത്വം രൂപംകൊടുത്ത ഈ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചത് ഇതിനെ തകര്‍ത്തുവെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആക്ഷേപം. കേരളത്തില്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്നതിന് വേണ്ടി ഐ.ടി. ഉപദേശഷ്ടാവ് പ്രവര്‍ത്തിച്ചതായും കേന്ദ്ര നേതൃത്വം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉപദേഷ്ടാവിനെ നീക്കാന്‍ പ്രകാശ് കാരാട്ട് തന്നെയാണ് വി.എസിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിക്ക് വഴങ്ങി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നേതൃത്വം നല്‍കിയതോടെ അപകടം തിരിച്ചറിഞ്ഞ വി.എസ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ താക്കീതുകള്‍ക്കെല്ലാം വഴങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മുന്‍ ദൌത്യസംഘം മേധാവി, ഐ.ടി^നിയമ^ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാക്കള്‍ എന്നിവരോട് ഇനി തന്നെ കാണരുതെന്ന കര്‍ശന നിര്‍ദേശം വി.എസ് നല്‍കിയത് ഇതിന്റെ സൂചനയാണ്. പാര്‍ട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്ന അവസാന പരീക്ഷണത്തിന് വി.എസ് ഒരുങ്ങിയെന്നതിന്റെ സൂചന. പി.കെ. പ്രകാശ്
Labels:
CPM,
VS,
അഡ്മിറല്‍ ബി.ആര്‍. മേനോന്,
പി.കെ. പ്രകാശ്,
മാധ്യമം
സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ണായകം; കടുത്ത നടപടി വരുന്നതായി സൂചന
30 december 2008 തൊടുപുഴ: മൂന്നാറില്‍ ടാറ്റ കൈയേറിയ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടുക്കി ജില്ലാ കലക്ടറുടെ നടപടി തടസ്സപ്പെടുത്തിയതിനാണ് സീനിയര്‍ ഗവ. പ്ലീഡറെ മാറ്റാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോനെ നീക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൌസില്‍ അനാശാസ്യത്തിനിടയില്‍ പിടിയിലായ മേനോനെ കേസ് തീരുംമുമ്പ് തിരിച്ചെടുത്ത നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് ഐ.ടി ഉപദേഷ്ടാവിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളെയാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് തെറിപ്പിച്ചത്. ഐ.ടി ഉപദേഷ്ടാവ്, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കണമെന്ന ആവശ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. ഐ.ടി ഉപദേഷ്ടാവും മുന്‍ ദൌത്യസംഘം മേധാവിയും ഉള്‍പ്പെട്ട സംഘം സ്മാര്‍ട്ട്സിറ്റിയുമായി വെച്ച കരട് കരാര്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്ക് ഇടപെട്ട് നടത്തിയ തിരുത്തലുകളാണ് സര്‍ക്കാര്‍ അനുകൂല വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയത്. ഇങ്ങനെ രൂപംകൊടുത്ത കരാര്‍ ഒപ്പുവെച്ച ശേഷം പത്തേക്കര്‍ ഭൂമി അധികമായി എങ്ങനെ ടീകോമിന് നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഗവ. പ്ലീഡര്‍ സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഗവ. പ്ലീഡറെ ഒഴിവാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തന്റെ മൂന്ന് ഉപദേഷ്ടാക്കള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പ്രത്യാക്രമണത്തിന് മുതിര്‍ന്നു. തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനെ നീക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് ഉപദേഷ്ടാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റ് നടത്തിയ നീക്കം പ്രതിരോധിക്കാന്‍ വി.എസ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി ഉച്ചക്ക് പിരിഞ്ഞു. പ്രധാന പാര്‍ട്ടി നേതാക്കള്‍ അതിന് ശേഷം യോഗം ചേര്‍ന്നു. വൈകുന്നേരം നാലുമണിയോടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. ഭരണവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അഴിമതികളിലും സി.പി.എം കേന്ദ്ര നേതൃത്വം ഉറച്ച നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. മുന്‍ ഇടത് സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി വി.എസ് സര്‍ക്കാറില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബ ഭരണവും ഉപജാപക സംഘങ്ങളുടെ അഴിമതിയും പിടിമുറുക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഗോള്‍ഫ് ക്ലബില്‍ ഭരണത്തിലെ ഉന്നതന്റെ മകനുള്ള അംഗത്വം ഒഴിപ്പിക്കല്‍ നടപടിക്ക് സൃഷ്ടിച്ച തടസ്സങ്ങള്‍ നിവേദിത പി. ഹരന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടി വഴി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ പാര്‍ട്ടിയും ഭരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുത്തേക്കും. പി.കെ. പ്രകാശ്
Thursday, December 25, 2008
പണിയെടുക്കുന്നവരേ കൂലി ചോദിക്കാവൂ: സി.പി.എം നയരേഖ
06 december 2008 തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ ട്രേഡ്യൂനിയന്‍ നയരേഖക്ക് സി.പി.എം സംസ്ഥാന സമിതി യോഗം അംഗീകാരം നല്‍കി. കോട്ടയത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തിലുയര്‍ന്ന ആവശ്യം കൂടി പരിഗണിച്ചശേഷമാണ് സംസ്ഥാനത്തെ ട്രേഡ്യൂനിയനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരു നയരേഖ തയാറാക്കാന്‍ ആനത്തലവട്ടം ആനന്ദന്‍, എം.എം. ലേറാന്‍സ്, കെ.എം. സുധാകരന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ സി.പി.എം ചുമതലപ്പെടുത്തിയത്. നയരേഖക്ക് നേരത്തെ തന്നെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിരുന്നു. ട്രേഡ്യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നതാണ് നയരേഖ. ട്രേഡ്യൂനിയന്റെ പേരിലുള്ള മേധാവിത്വം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നയരേഖയില്‍ വ്യക്തമാക്കുന്നു. തൊഴിലാളി സംഘടനകളുടെ ഭാരവാഹിത്തം സംബന്ധിച്ചും നയരേഖയില്‍ മാര്‍ഗനിര്‍ദേശമുണ്ട്. പണിയെടുക്കുന്നവര്‍ക്കേ കൂലിയുള്ളൂയെന്ന സി.പി.എമ്മിന്റെ അടിസ്ഥാനനയം പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗങ്ങളായ ട്രേഡ്യൂനിയനുകളില്‍ പ്രാവര്‍ത്തികമാക്കണം. ഇതുസംബന്ധിച്ച് കാമ്പയിന്‍ നടത്താനും സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ട്രേഡ്യൂനിയന്‍ രംഗത്തെ മോശമായ പ്രവണതക്കെതിരെ കോട്ടയം സമ്മേളനത്തില്‍ തന്നെ വിമര്‍ശം ഉയര്‍ന്നിരുന്നു. തൊഴിലാളികളുടെ മോശമായ പെരുമാറ്റം, നോക്കുകൂലി, ചുമട്ടുകൂലി എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ട്രേഡ്യൂനിയന്‍ അംഗങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ നിന്ന് അവരെ മാറ്റിനിര്‍ത്താന്‍ കാരണമാകുന്നുവെന്നും വിമര്‍ശം ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് നോക്കുകൂലി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ പരസ്യപ്രസ്താവനയും നടത്തിയിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് വിശദമായ ഒരു ട്രേഡ്യൂനിയന്‍ നയരേഖക്ക് രൂപം നല്‍കിയതും അത് സി.പി.എം നേതൃത്വം അംഗീകരിച്ചതും. മുഖ്യമന്ത്രിയും മറ്റ് പ്രധാന മന്ത്രിമാരും ഇരിക്കൂറില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോയതിനാല്‍ മറ്റ് വിഷയങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്നില്ല. ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച് വൈക്കം വിശ്വന്റെ നേതൃത്വത്തിലുള്ള സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന കമ്മിറ്റി പരിഗണിക്കുമെന്നറിയുന്നു. ഇന്നലെ ഇത് പരിഗണിക്കാനാണിരുന്നതെങ്കിലും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചയാകാമെന്ന അംഗങ്ങളുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഈ റിപ്പോര്‍ട്ടിനും നേരത്തെ സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാറിലേതുള്‍പ്പെടെ വന്‍കിട ഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും പറയപ്പെടുന്നു. മുഖ്യമന്ത്രി ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കാര്യമായ വിമര്‍ശങ്ങളൊന്നും തന്നെ ഇന്നലെ സംസ്ഥാന കമ്മിറ്റിയിലുണ്ടായില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി
05 december 2008
തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്‍ മൂന്നാറില്‍ നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ദൌത്യസംഘം കണ്ടെത്തി. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീള മേനോനും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോനോട് ഈവര്‍ഷം ഫെബ്രുവരിയില്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളാണ് ഉന്നത ഇടപെടലും ടാറ്റയുടെ ഒത്താശയും വഴി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കൈയടക്കുന്നതിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഭൂ ഉടമസ്ഥത സംബന്ധിച്ച ആധാരങ്ങള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ലെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേനോന്‍ ദൌത്യസംഘത്തിന് ഭൂമി സംബന്ധിച്ച് നല്‍കിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളില്‍ പറഞ്ഞിരിക്കുന്നത് 1990 ^ല്‍ ഫിലോമിന ആന്റണിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങി. ഫിലോമിനക്ക് 1981 ^ല്‍ മറ്റൊരു കരാറിലൂടെ ഏലിയാമ്മ ജോര്‍ജില്‍ നിന്ന് ലഭിച്ച ഭൂമിയാണിത്. രജിസ്റ്റര്‍ ചെയ്യാത്ത എഗ്രിമെന്റുകളിലൂടെയാണ് ഭൂമി കച്ചവടം നടന്നത്. ആധാരങ്ങളോ പട്ടയങ്ങളോ ഇല്ല. ഈ ഭൂമിയുടെ ഉടമസ്ഥത ടാറ്റാ ടീ അവകാശപ്പെട്ടിരുന്നു. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥാപിച്ചതെന്നായിരുന്നു അവരുടെ പരാതി. ഇതിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ അനുകൂല വിധി ലഭിച്ചുവെന്നാണ് മേനോന്‍ ദൌത്യസംഘത്തെ അറിയിച്ചത്. ഇതിനിടെ ടാറ്റ ദൌത്യസംഘത്തിന് മറ്റൊരു പരാതി നല്‍കി. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മേനോന്‍ കൈയേറിയത് ഒഴിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഈ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൌത്യസംഘം ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ ഭൂമിയെന്നായിരുന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മേനോന് ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദൌത്യസംഘം മേനോനെയും ടാറ്റയെയും ഹിയറിംഗിന് വിളിച്ചു. ഇതിനിടയിലാണ് ഉന്നത ഭരണ ഇടപെടല്‍ ഉണ്ടായത്. മേനോന്റെ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ദൌത്യസംഘത്തിന് നിര്‍ദേശമുണ്ടായി. ടാറ്റയും മേനോനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇത് ദൌത്യസംഘം അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഭരണ നേതൃത്വം ദൌത്യസംഘത്തിന് നല്‍കിയ നിര്‍ദേശം. ഹിയറിംഗില്‍ ടാറ്റയും മേനോനും ഒറ്റ നിലപാട് സ്വീകരിച്ചു. സര്‍ക്കാറിന്റെ ഭൂമി അല്ലെന്നും റിസോര്‍ട്ട് സ്ഥാപിച്ച ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിച്ച് കൊള്ളാമെന്നുമായിരുന്നു ഇരുകൂട്ടരും ദൌത്യസംഘത്തെ അറിയിച്ചത്. എന്നാല്‍, ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കെ, ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും നിക്ഷിപ്തമാക്കിയ ഭൂമിയും ഒരുപോലെ സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് ദൌത്യസംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ബി.ആര്‍. മേനോന്‍, കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കൊച്ചി എന്ന വിലാസത്തില്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദൌത്യസംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാ പിതാവും മേനോന്‍ ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ന്ന് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി കൈയേറുകയും റിസോര്‍ട്ട് സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കുണ്ടള ഡാമില്‍നിന്ന് ഇരുപതടി ദൂരെയാണ് മേനോന്‍ റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്ന് 600 അടിക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണിത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ കളഞ്ഞു. പി.കെ. പ്രകാശ്
Labels:
CPM,
VS,
അഡ്മിറല്‍ ബി.ആര്‍. മേനോന്,
പി.കെ. പ്രകാശ്,
മാധ്യമം
സുരേഷ്കുമാറിന് നേരിട്ട് പ്രമോഷന്‍; മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നത
05 december 2008 കൊച്ചി: മൂന്നാര്‍ ദൌത്യസംഘം മുന്‍ സ്പെഷല്‍ ഓഫീസറും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ കെ. സുരേഷ് കുമാറിന് മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറി പദവി നല്‍കിയതിനെച്ചൊല്ലി മന്ത്രിസഭയിലും സി.പി.എം നേതൃത്വത്തിലും ഭിന്നത. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വക ബോട്ട് ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരുന്ന സെക്രട്ടറി പദവി പ്രമോഷനാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മറ്റ് കക്ഷി മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചതായി അറിയുന്നു. പ്രമോഷന്‍ നടപടി അതീവ രഹസ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി ഇതുസംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സുരേഷ് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിയും കുറ്റവിമുക്തനാക്കിയുമാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. കേസുകളും ആരോപണങ്ങളും നിലനിന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പ്രമോഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബാച്ചിലെ മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടും സുരേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. സി.എ.എം. കരീം
മുഖ്യമന്ത്രിയെ വെട്ടില്‍ വീഴ്ത്തിയത് ഓഫീസ്
05 december 2008 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വിവാദച്ചുഴിയില്‍ തള്ളിയിട്ടതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ഓഫീസിന്. പാര്‍ട്ടി നിയന്ത്രണമോ പരസ്പരവിശ്വാസമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയെ അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. സി.പി.എം മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ നിയന്ത്രണം ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് പാര്‍ട്ടിക്കായിരുന്നു. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിനെ നിയമിക്കുന്നതും ദൈനംദിന കാര്യങ്ങള്‍ അവരിലൂടെ നിയന്ത്രിക്കുന്നതും പാര്‍ട്ടിയായിരുന്നു. എന്നാല്‍, പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്കായതിനാല്‍ വി.എസ് അധികാരമേറ്റപ്പോള്‍ സ്റ്റാഫിനെ തീരുമാനിച്ചത് വി.എസ് പക്ഷത്തെ പ്രമുഖരാണ്. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതേയില്ല. തനിക്ക് വിശ്വസ്തരായവരെയാണ് പ്രധാന തസ്തികകളില്‍ വി.എസ് നിയമിച്ചത്. പാര്‍ട്ടിക്ക് അനഭിമതനായ സുരേഷ്കുമാറിനെ അഡീഷനല്‍ സെക്രട്ടറിയാക്കി. എ.കെ.ജി സെന്ററിന്റെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയിലേക്ക് പാര്‍ട്ടി മാറ്റിയ രാജേന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എന്‍. ബാലഗോപാലിനെ കൊണ്ടുവന്നതും വി.എസ് പക്ഷക്കാരന്‍ എന്ന നിലയിലാണ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ സൂത്രധാരനായ ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ സ്റ്റാഫില്‍ എടുക്കാന്‍ കഴിഞ്ഞില്ല. മൂന്നാര്‍ ദൌത്യസംഘം സ്പെഷല്‍ ഓഫീസറായി പോയ സുരേഷ്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചുകയറ്റാന്‍ പാര്‍ട്ടി സമ്മതിച്ചതുമില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും ചില്ലറ അധികാരത്തര്‍ക്കങ്ങളും ബാഹ്യ ഇടപെടലുകളും തുടക്കം മുതലേ ഓഫീസില്‍ താളപ്പിഴ സൃഷ്ടിച്ചിരുന്നു. പ്രായാധിക്യവും പരിചയക്കുറവും മൂലം പരിമിതികള്‍ ഏറെയുള്ള മുഖ്യമന്ത്രിയെ ചുവടുകള്‍ പിഴയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകേണ്ടത് പ്രൈവറ്റ് സെക്രട്ടറിയടക്കം സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടു. ബാംഗ്ലൂരില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വസതി സന്ദര്‍ശിക്കുന്നതില്‍ ഉണ്ണിക്കൃഷ്ണന് എതിര്‍പ്പ് ഉള്ളതായി സ്റ്റാഫിന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിയെ അവിടെ കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഒരു പരാമര്‍ശം ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അബദ്ധം മനസ്സിലാക്കി തിരുത്തിക്കാന്‍ സ്റ്റാഫ് ഇടപെട്ടില്ല. ടൈംസ് നൌ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് തന്റെ വീട്ടില്‍ ഒരു പട്ടിയും കയറേണ്ടെന്ന ഉണ്ണിക്കൃഷ്ണന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു. സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും പട്ടി അവിടെ പോകുമായിരുന്നോ എന്ന് എടുത്തടിച്ച് വി.എസ് പ്രതികരിക്കുകയും ചെയ്തു. ഈ പ്രയോഗം ചാനല്‍ ആഘോഷിക്കുകയും മലയാളം പത്രങ്ങളും ചാനലുകളും പ്രതിപക്ഷവും അതേറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അവസരോചിതമായി ഇടപെട്ടെങ്കില്‍ വി.എസിന് പറ്റിയ അബദ്ധം പുറംലോകം അറിയില്ലായിരുന്നു. പുറത്തുവന്ന സ്ഥിതിക്ക് അതിന്റെ ആഘാതം കുറയ്ക്കാനും അവര്‍ ഒന്നും ചെയ്തില്ല. പ്രകാശ് കാരാട്ട് ഖേദം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അനങ്ങിയില്ല. കേരള മുഖ്യമന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ അവഹേളിച്ചതായി ചാനലുകള്‍ വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ അത് കേട്ടതായി ഭാവിച്ചില്ല. മാധ്യമങ്ങള്‍ ഇഷ്ടംപോലെ കാണിക്കട്ടെ, എഴുതട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ അദ്ദേഹത്തെ ബന്ധപ്പെട്ട വാര്‍ത്താലേഖകരോട് പറഞ്ഞത്. നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മാനിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വിവാദം ഊതിക്കത്തിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തയാറാക്കിയതില്‍ ഓഫീസിന്റെ ഭാഗത്ത് വന്‍ വീഴ്ച സംഭവിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വി.എസിനെ കൊണ്ട് ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. കാര്യങ്ങളെ ഇത്രത്തോളം വഷളാക്കി വി.എസിനെ നാണംകെടുത്താന്‍ അദ്ദേഹത്തിന്റെ ഓഫീസിന് കഴിഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അബദ്ധങ്ങളുടെയും നാക്കുപിഴകളുടെയും കാര്യത്തില്‍ റിക്കാര്‍ഡിട്ട ആളായിരുന്നു ഇ.കെ. നായനാര്‍. പക്ഷേ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളൊന്നും ഏശിയില്ല. നിയമസഭയില്‍ നായനാര്‍ അബദ്ധം പറയുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചുവലിക്കുക തന്റെ ജോലി ആയിരുന്നുവെന്ന് കെ.ആര്‍. ഗൌരിയമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ ഷര്‍ട്ടില്‍ പിടിച്ചുവലിക്കാന്‍ പക്ഷേ സഭയില്‍ തൊട്ടടുത്ത് ആരും തന്നെയില്ല. ചുരുക്കത്തില്‍ ഒറ്റപ്പെടലിന്റെ ലോകത്താണ് വി.എസ്.
കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്^ ബി.ജെ.പി പ്രചാരണത്തിന്റെ ആഘാതം മൂലം: വി.എസ്
04 december 2008 തിരുവനന്തപുരം: തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രചാരണത്തിന്റെ സമ്മര്‍ദത്തില്‍ ജനങ്ങളിലുണ്ടായ ശക്തമായ ആഘാതം കാരണമാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തെ കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാരാട്ടിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ കഴിവുകേടും ആ വീഴ്ച മറച്ചുവെക്കുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ആഘാതവും കൊണ്ടാണ് കാരാട്ട് അങ്ങനെ പറഞ്ഞത്. പട്ടി പ്രയോഗം തന്റേതല്ല. പട്ടിപ്രയോഗം നടത്തിയവര്‍ കടിച്ച് വിഴുങ്ങിക്കോളും. സന്ദീപിന്റെ കുടുംബത്തെ കുറിച്ച് തന്റെ പേരില്‍ കെട്ടിച്ചമച്ച് പ്രചാരണം നടത്തുന്നതില്‍ ഖേദമുണ്ട്. ജനം തെറ്റിദ്ധരിക്കുന്നതില്‍ തനിക്കുള്ള ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു. സന്ദീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആസൂത്രിത പരിപാടികളോടെ സ്വീകരിക്കാന്‍ ചിലര്‍ ഒത്തുകൂടിയിരുന്നു. പിതാവ് പരുഷമായാണ് പെരുമാറിയത്. തന്റെ ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മുംബൈയില്‍ കടല്‍വഴി വന്ന് ആക്രമണമുണ്ടായപ്പോള്‍ കാത്തുസൂക്ഷിക്കേണ്ട മാന്യന്മാരെ കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. സാമ്രാജ്യത്വ ശക്തികളെ സഹായിക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്രചാര വേല നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)