Wednesday, April 28, 2010

കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി

കോണ്‍ഗ്രസിന്റെ ആസ്തി 340 കോടി
Posted on: 28 Mar 2010

ന്യൂഡല്‍ഹി: അധികാരവും ആസ്തിയും തമ്മില്‍ ബന്ധമുണ്ടെന്ന് സംശയരഹിതമായി തെളിയിക്കുന്നതായി 2007-08ലെ സ്വത്തുവിവരപ്രഖ്യാപനം. ആദായനികുതി നല്കിയതുമായി ബന്ധപ്പെട്ടാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ സ്വത്തുവിവരം വെളിപ്പെടുത്തിയത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് 340 കോടി രൂപയുടെ ആസ്തിയുമായി ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി.ക്ക് 177 കോടിയുടെ സ്വത്തുണ്ട്. സി.പി.എമ്മും ഏറെ പിറകിലല്ല -156 കോടി. ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിക്ക് 144ഉം ബി.എസ്.പി.ക്ക് 118ഉം കോടിയുടെ സ്വത്താണുള്ളത്.

1996-ല്‍ അധികാരത്തിനുപുറത്തായി 2004-ല്‍ തിരിച്ചെത്തിയതുമുതല്‍ കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കാര്യമായ വര്‍ധനയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2002-ല്‍ 65 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോണ്‍ഗ്രസ്സിന് 2004-ല്‍ ഇത് 136 കോടിയായി. അപ്പോഴും ബി.ജെ.പി.ക്കു തന്നെയായിരുന്നു കൂടുതല്‍ സ്വത്ത് (155 കോടി). എന്നാല്‍ പിന്നീടങ്ങോട്ട് കോണ്‍ഗ്രസ്സിന്റെ ആസ്തിയില്‍ കുതിച്ചുചാട്ടമുണ്ടായി. 2006-ല്‍ 229 കോടിയും 2008-ല്‍ 340 കോടിയും. എന്‍.ഡി.എ.യുടെ സ്ഥിതി പരുങ്ങലിലായതോടെ ബി.ജെ.പി. പിന്നാക്കം പോയി.

അധികാരമില്ലെങ്കിലും യു.പി.യില്‍ ഇപ്പോഴും ശക്തമായ സ്വാധീനമുള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. അധികാരമേറാതെ ദീര്‍ഘനാള്‍ തുടര്‍ന്നാലേ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥിതി മാറിമറിയൂ. താരതമ്യേന മികച്ച ബാലന്‍സ് ഷീറ്റ് ഉണ്ടാക്കാന്‍ സി.പി.എമ്മിനു തുണയായതും കേരളത്തിലും ബംഗാളിലും 2007-ല്‍ നേടിയ വിജയമാവണം.

തിരഞ്ഞെടുപ്പ്, യോഗങ്ങള്‍, പ്രചാരണം എന്നിവയ്ക്കു മാത്രം 2007-08ല്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 110 കോടി രൂപയാണ്. മറ്റു പല പാര്‍ട്ടികളുടെയും ആകെ വരുമാനത്തേക്കാള്‍ കൂടുതലാണിത്. സി.പി.എമ്മിന് 69 കോടിയും ബി.എസ്.പി.ക്കും എസ്.പി.ക്കും 79-ഉം 22-ഉം കോടി രൂപയുമാണ് വരുമാനം. ബി.ജെ.പി.ക്ക് ഇത് 120 കോടിയാണ്.

2007-08ല്‍, കോണ്‍ഗ്രസ്സിന്റെ വരുമാനത്തില്‍ 200 കോടിരൂപയും കൂപ്പണ്‍ വിറ്റും സംഭാവനയില്‍ നിന്നുമാണ്. അംഗത്വഫീസും സംഭാവനയും വഴിയുള്ള ബി.ജെ.പി. വരുമാനം 120 കോടിയാണ്.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കുന്ന ബി.എസ്.പി. സംഭാവനയിലൂടെ 47 കോടിയും അംഗത്വവരിസംഖ്യയില്‍ നിന്ന് 20 കോടിയുമാണ് നേടിയത്. എന്നാല്‍ 20,000 രൂപയ്ക്കുമേലുള്ള സംഭാവനകള്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് ബി.എസ്.പി. നികുതി വകുപ്പിനെ അറിയിച്ചത്.

2007-08ല്‍ കോണ്‍ഗ്രസ്സിന്റെ ഓപ്പണിങ് ബാലന്‍സ് 271 കോടി രൂപയായിരുന്നു. ബി.ജെ.പി.യുടേത് 104 കോടി, ബി.എസ്.പി.- 68 കോടി, എസ്.പി.- 140 കോടി, സി.പി.എം.- 102 കോടി എന്നിങ്ങനെയാണ് കണക്ക്.

ലാവലിന്‍ : സി.ബി.ഐയും മാധ്യമങ്ങളും

ഈ അനാലിസിസിന് അടിസ്ഥാനമായ വാര്‍ത്തകള്‍ താഴെ കൊടുത്തിട്ടുള്ളതും നോക്കുക :

ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് കെ.ഏ ജോണി എഴുതി മാതൃഭൂമിയില്‍ വന്ന
വാര്‍ത്തയനുസരിച്ച് ദീപക് കുമാര്‍ സി.ബി.ഐക്ക് പരാതി എഴുതിക്കൊടുത്തത് 2009 ഏപ്രിലില്‍ !
(മാ.ഭൂ വാര്‍ത്തയിലെ പ്രസക്തവാചകം നോക്കുക :
കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്. ലിങ്ക് ഇവിടെ
)

സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത് 2009 ജൂണ്‍ 11ന്. അതായത് ദീപക് കുമാര്‍ എന്നൊരുത്തന്‍ പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ ഏപ്രില്‍ 2009നും ജൂണ്‍ 2009നും ഇടയ്ക്ക് ഒരു മാസത്തോളം ഉണ്ടായിരുന്നു സി.ബി.ഐക്ക് ഈ വിവരങ്ങള്‍ അന്വേഷിക്കാന്‍. ദീപക് കുമാര്‍ പറയുന്നതനുസരിച്ച് പിണറായി, ദിലീപ് എന്നിവരുമായി ദീപക് ബന്ധപ്പെടുന്നത് ഇങ്ങനെയൊക്കെ :

1. ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്.
2. ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്.
3. ദീപക് കുമാര്‍ കൊടുത്ത പരാതിയില്‍ പറയുന്നതനുസരിച്ച് കണ്ണൂര്‍ ജില്ലയില്‍, സഹകരണാശുപത്രികളിലും കൈത്തറി ബോഡിന്റെ കെട്ടിടത്തിലും ഗസ്റ്റ് ഹൌസിലും (??) ഒക്കെ ഓടി നടന്നാണ് പിണറായിയുമായി ദിലീപ് രാഹുലന്‍ ബന്ധപ്പെട്ടതും കോഴക്കോടികള്‍ കൊടുത്തതും. അത് എതൊക്കെയോ (അയ്യപ്പന്‍ കാവ് ?) ബ്രാഞ്ചില്‍ നിന്നും പിന്‍‌വലിച്ച അക്കൌണ്ടുകളുടെ കാര്യവും നന്ദകുമാറിന്റെ പരാതിയില്‍ പറയുന്നുണ്ട്.

ഒരു മാതിരി മൂളയുള്ളവനൊക്കെ ഈ ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിച്ചിട്ടേ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധ്യതയുള്ളൂ. അപ്പോള്‍ ഏപ്രിലില്‍ പരാതികിട്ടിയിട്ട് ജൂണായപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ച സി.ബി.ഐ ഈ ആരോപണപ്പട്ടികയില്‍ ഒന്നുപോലും ശരിയല്ല, അല്ലെങ്കില്‍ തെളിവില്ല എന്ന് കണ്ടെത്തിയിട്ടുണ്ടാവും എന്ന് തീര്‍ച്ച.

എന്നാല്‍ പിണറായിബാധ കേറിയ മാതൃഭൂമിയും ടീമും ദീപക് കുമാര്‍ 2009ല്‍ കൊടുത്ത പരാതിയെ 2010ലെന്നോ കൊടുത്ത പരാതിയാക്കി മാറ്റാനാണു ശ്രമം. അതായത് സി.ബി.ഐ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ “തെളിവുകള്‍” വന്നിട്ടുള്ളതെന്നും സി.ബി.ഐയുടെ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് അത് അന്വേഷിക്കാന്‍ സാങ്കേതിക തടസ്സമെന്തോ ഉണ്ടെന്നും, അതുകൊണ്ടാണ് വീണ്ടും നന്ദകുമാര്‍ ഈ വിഷയം സി.ബിഐയെ ഓര്‍മ്മിപ്പിക്കാന്‍ ഹരജി നല്‍കിയതെന്നും, വേണമെന്ന് വച്ചാല്‍ സി.ബി.ഐക്ക് ഇത് അന്വേഷിച്ച് കേസ് ഒന്നുകൂടി ശക്തിപ്പെടുത്താവുന്നതേയുള്ളൂ എന്നും ഒക്കെയുള്ള തെറ്റിദ്ധാരണകള്‍ പരത്തുക എന്നതാണ് പുതിയ വാര്‍ത്തകളുടെ ലക്ഷ്യം...





--------- Referenced News Items ----------

ലക്ഷ്യം പൊയ്മുഖങ്ങള്‍ തുറന്നുകാട്ടല്‍- ദീപക് കുമാര്‍

കെ.എ. ജോണി

Posted on: 25 Apr 2010

ചെന്നൈ: 'ആദര്‍ശം അടിത്തറയാക്കിയ ഒരു പ്രസ്ഥാനത്തിന്റെ നേതാക്കള്‍ ജനങ്ങളെയും സമൂഹത്തെയും വഞ്ചിക്കുമ്പോള്‍ അവരുടെ പൊയ്മുഖങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്''- ലാവലിന്‍ കേസില്‍ സി.ബി.ഐ.ക്ക് കൂടുതല്‍ രേഖകള്‍ കൈമാറിയ തിരുവനന്തപുരം സ്വദേശിയും ചെന്നൈയില്‍ വ്യവസായിയുമായ ദീപക് കുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

''കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള കുടുംബമായിരുന്നു എന്‍േറത്. തിരുവനന്തപുരത്തെ പുരാതനവും അറിയപ്പെടുന്നതുമായ ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍. എന്റെ അമ്മൂമ്മയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിലാണ് ഇപ്പോള്‍ എ.കെ.ജി. ഭവന്‍ നിലകൊള്ളുന്നത്''- അദ്ദേഹം പറഞ്ഞു.

ലാവലിന്‍ കേസില്‍ ഇടനിലക്കാരനാണെന്ന് ആരോപിക്കപ്പെടുന്ന ദിലീപ് രാഹുലന്‍ വഴിയാണ് ദീപക്, പിണറായിയെ പരിചയപ്പെടുന്നത്. 1990-കളില്‍ റബ്‌കോയ്ക്ക് റബ്ബര്‍ മരവുമായി ബന്ധപ്പെട്ട വ്യവസായം തുടങ്ങുന്നതിന് ദീപകാണ് പ്രോജക്ട് റിപ്പോര്‍ട്ട് നല്കിയത്. 25 ലക്ഷം രൂപയായിരുന്നു കണ്‍സള്‍ട്ടന്‍സി ഫീസായി നല്കാമെന്നു പറഞ്ഞത്. റബ്‌കോയുടെ എം.ഡി.യായി ദീപകിനെ നിയമിക്കുമെന്ന് ദിലീപ് രാഹുലന്‍ ഉറപ്പുനല്കിയിരുന്നതായും ദീപക് പറഞ്ഞു. ഇതു രണ്ടും നടന്നില്ല.

ദിലീപ് രാഹുലന്‍, കൊല്ലം ടി.കെ.എം. എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ദീപകിനറിയാം. 35 വര്‍ഷം നീണ്ട സുഹൃദ്ബന്ധമാണ് ഇവര്‍ തമ്മിലുള്ളത്. ദിലീപിന്റെ യഥാര്‍ഥ സ്വഭാവം മനസ്സിലാക്കാന്‍ താന്‍ വല്ലാതെ വൈകിപ്പോയെന്ന് ദീപക് പറയുന്നു. ''ദിലീപിന് ആരെയും വശത്താക്കാനാകും. 20 വര്‍ഷം മുമ്പ് 384 കോടി രൂപ തീര്‍ച്ചയായും വലിയൊരു തുകയായിരുന്നു. ഇത്രയും വലിയ തുകയുടെ പ്രലോഭനത്തില്‍ രാഷ്ട്രീയനേതാക്കളെ വീഴ്ത്താന്‍ ദിലീപിന് കഴിഞ്ഞതില്‍ അതിശയമില്ല''.

കഴിഞ്ഞ ഏപ്രില്‍ ആദ്യമാണ് ദീപക് 60 പേജ് വരുന്ന രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറിയത്. ശരിയായ ദിശയില്‍ അന്വേഷണം മുന്നേറിയാല്‍ ലാവലിന്‍ കേസിലെ പ്രതികള്‍ക്ക് ശിക്ഷ കിട്ടുമെന്നുറപ്പാണ്. അതിനുള്ള തെളിവുകള്‍ സി.ബി.ഐ.ക്ക് മുന്നിലുണ്ട്.

റബര്‍ അധിഷ്ഠിത വ്യവസായമേഖലയില്‍ ഇന്ത്യയിലെ തുടക്കക്കാരില്‍ പ്രമുഖനാണ് ദീപക്. ദീപകിന്റെ ഈ അനുഭവസമ്പത്താണ് ദിലീപ് രാഹുലന്‍ റബ്‌കോയ്ക്കുവേണ്ടി മുതലെടുത്തതെന്ന് ദീപകിന്റെ ബന്ധുക്കള്‍ പറയുന്നു.

''ഞങ്ങള്‍ ഏറ്റുമുട്ടുന്നത് പ്രബലരോടാകാം. പക്ഷേ, ഞങ്ങള്‍ക്ക് ഭയമില്ല. സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെയാണ് ഞങ്ങള്‍ സഞ്ചരിക്കുന്നത്''- ദീപക് വ്യക്തമാക്കുന്നു.


ലാവലിന്‍: ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു

April 28 2010

കൊച്ചി: ലാവലിന്‍ കേസിലെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പിണറായി വിജയന്‍ രണ്ടുകോടി രൂപ കൈപ്പറ്റുന്നത് നേരില്‍ കണ്ടുവെന്ന് പരാതി നല്‍കിയിട്ടുള്ള ദീപക് കുമാറിന്റെ മൊഴിയെടുത്ത് ചോദ്യം ചെയ്യാന്‍ സി.ബി.ഐ തീരുമാനിച്ചു.

ലാവലിന്‍ കേസില്‍ പിണറായിയെ ഏഴാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം നല്‍കിയതാണെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നാല്‍ കുറ്റപത്രത്തില്‍ പുതിയ വകുപ്പുകള്‍ ചേര്‍ക്കാം. വിചാരണക്കോടതിക്ക് അവ കണക്കിലെടുത്ത് കുറ്റപത്രത്തില്‍ മാറ്റം വരുത്താനും ക്രിമിനല്‍ നടപടിക്രമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. പുതുതായി ലഭിക്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി ലാവലിന്‍ കേസിലെ എല്ലാ വശങ്ങളും കൂടുതല്‍ അന്വേഷണത്തിന് വിധേയമാക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സി.ബി.ഐ.ക്ക് പ്രത്യേക കോടതിയുടെ ഏപ്രില്‍ 23ലെ ഉത്തരവിലൂടെ ലഭിച്ചിരിക്കുന്നത്. നിഷ്പക്ഷമായും നിര്‍ഭയമായുമുള്ള അന്വേഷണത്തിന് ഈ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. പിണറായിയും കരാറിലെ ഇടനിലക്കാരായ ദിലീപ് രാഹുലനും നാസറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നത് അന്വേഷിക്കാനാണ് ഉപഹര്‍ജിയിലൂടെ 'ക്രൈം' എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ കോടതിയെ സമീപിച്ചത്.ഇപ്പോള്‍ ചെന്നൈയിലുള്ള ദിപക് കുമാറില്‍ നിന്നും ഉടനെതന്നെ മൊഴി എടുക്കുന്ന കാര്യം സി.ബി.ഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ദിലീപ് രാഹുലനും നസീറും കണ്ണൂരില്‍ എത്തി പിണറായിക്ക് രണ്ടുകോടി രൂപ നല്‍കുമ്പോള്‍ താനും അവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്ന് ദീപക്കുമാര്‍ സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.ആഴത്തിലുള്ള അന്വേഷണത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിയുമെന്നാണ് ദീപക്കുമാര്‍ തന്റെ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. അതിനായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം നല്‍കിയിട്ടുണ്ട്.പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിവയിലൂടെ ലാവലിന്‍ കമ്പനിക്ക് 86 കോടിയുടെ നേട്ടമുണ്ടാക്കിയത് അഴിമതിയാണെന്നാണ് കുറ്റപത്രത്തില്‍ സി.ബി.ഐ ആരോപിക്കുന്നത്.

Thursday, April 22, 2010

ഹിന്ദുത്വ : അവസാനിക്കാത്ത രഥയാത്ര

ഡോ. കെ എന് പണിക്കര്

http://www.risalaonline.com/home/index.php?option=com_content&view=article&id=70

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ദര്‍ശിക്കാവുന്ന ഒന്നാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥൂലമായ സംസ്ഥാപനം. വര്‍ഗീയത എന്നത് ഏതെങ്കിലും ഒരു സമുദായത്തിലോ സമൂഹത്തിലോ പരിമിതപ്പെടുന്ന പ്രതിഭാസമല്ല. എല്ലാ മത വിഭാഗങ്ങളില്‍നിന്നും ആളുകള്‍ വര്‍ഗീയതക്ക് വശമാകുന്നുണ്ട്. എന്നിരുന്നാലും സംഘടനാശക്തി, സാമൂഹികമായ പ്രാപ്യത, രാഷ്ട്രീയശേഷി പ്രത്യയശാസ്ത്രപരമായ സ്വാധീനം എന്നീ മേഖലകളില്‍ ഇക്കാലയളവിനുള്ളില്‍ സിദ്ധിച്ചെടുത്ത വികാസത്തിലൂടെ ഹിന്ദുത്വ വര്‍ഗീയത മറ്റെന്തിനെയും പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്നു. സ്വന്തമായി ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നിടത്തോളം (പരിമിതമായ അര്‍ത്ഥത്തിലാണെങ്കിലും) അവര്‍ വികസിക്കുകയുണ്ടായി. അതേ സമയം, അധികാരത്തിലെത്തിയപ്പോഴാകട്ടെ, ഹിന്ദുത്വവര്‍ഗീയതയുടെ രാഷ്ട്രീയ വാഹനമായ ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി)ക്ക് തങ്ങളുടെ വിജ്ഞാന വിരുദ്ധവും തമോമയവുമായ ചിന്താഗതിയും, വിഭാഗീയവും സാമ്രാജ്യത്വാനുകൂലവുമായ നയങ്ങളും നിമിത്തം സ്വന്തം ബഹുജനാടിത്തറ ഉറപ്പിച്ചു നിര്‍ത്തുവാനോ വികസിപ്പിക്കുവാനോ സാധിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയ സംഘത്തിലെ വിവിധ ഘടകങ്ങള്‍ വ്യത്യസ്തവാദമുഖങ്ങളുമായി വിഭിന്നദിശകളിലേക്ക് പരിവാറിനെ നയിക്കുവാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു.

പുതിയ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകള്‍ സ്ഥാപിച്ചുകൊണ്ട് ഘടകസംഖ്യ കൂട്ടാന്‍ കഴിഞ്ഞുവെങ്കിലും പഴയതു പോലെ ഐക്യത്തോടും സഹഭാവത്തോടും ഒറ്റക്കെട്ടായി നില്‍ക്കുവാന്‍ ഇന്ന് സംഘപരിവാറിന് സാധിക്കുന്നില്ല. ഹിന്ദു വര്‍ഗീയതയുടെ മാതാവായ രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) പരിവാറിലെ മറ്റംഗങ്ങള്‍ക്ക് മേല്‍ ആധിപത്യം നിലനിര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി സ്വയം വേറിട്ടു നില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനാണ് പരിശ്രമിക്കുന്നത്. ബജ്റംഗ്ദള്‍ തെരുവുകലഹങ്ങളില്‍ വ്യാപൃതരായി ക്കൊണ്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മതഭക്തി ചൂഷണംചെയ്തു കൊണ്ടും ശക്തി സംഭരിക്കുവാന്‍ ശ്രമിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി 2004, 2009 തിരഞ്ഞെടുപ്പുകളെ ഒരു ഛിദ്രകുടുംബമായാണ് സംഘപരിവാര്‍ നേരിട്ടത്. 2009ല്‍ അവരുടെ സാമൂഹിക പിന്തുണക്ക് ഭീമമായ ശോഷണമാവുകുകയും ചെയ്തു.

ചെങ്കോട്ട പിടിച്ചെടുക്കുവാനുള്ള സുദീര്‍ഘ യാത്രയായിരുന്നു സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം രാമജ•ഭൂമി പ്രസ്ഥാനം. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് സ്ഥിരമായ രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദത്തിന് അധികാരമല്ലാത്ത മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. പക്ഷേ, സമ്പൂര്‍ണാധികാരം സ്വായത്തമാക്കുവാന്‍ ഉതകുന്നത്ര വോട്ടു ബാങ്ക് സ്വരൂപിക്കുവാന്‍ രാമജ•ഭൂമി പ്രസ്ഥാനത്തിന് സാധിച്ചില്ല. ആ സന്ദര്‍ഭത്തിലാണ് അധികാരത്തിന്റെ അള്‍ത്താരകളില്‍ എല്ലാ തത്വസംഹിതകളുടെയും ഉടതുണിയഴിഞ്ഞ് വീഴുമെന്ന് തെളിയിച്ചുകൊണ്ട് തെലുഗുദേശം പാര്‍ട്ടി, ജനതാദള്‍, ദ്രാവിഡമുന്നേറ്റകഴകം, ഓള്‍ഇന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ കക്ഷികള്‍ ബിജെപിയോട് കൈകോര്‍ക്കുന്നത്. അവസരവാദത്തിന്റെയും തത്വദീക്ഷയില്ലായ്മയുടെയും പിന്തുണയോടെ 1998ല്‍ സംഘപരിവാര്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഇത് കേവലമൊരു നറുക്കു കുറിയായിരുന്നുവെന്ന് ഒരിക്കലും തെറ്റിദ്ധരിക്കപ്പെട്ടുകൂടാ. ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയവയുടെ സഹായത്തോടെ നീണ്ട അമ്പതു വര്‍ഷക്കാലം നടത്തിയ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയായിരുന്നു സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ആ അധികാരലബ്ധി.

മതാത്മക രാഷ്ട്രീയത്തിലേക്ക്

ബിജെപിയും അതിന്റെ പൂര്‍വാവതാരമായ ജനസംഘവും അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിബന്ധം രാഷ്ട്രീയമായ ഒറ്റപ്പെടലായിരുന്നു. മതേതരപ്രത്യയശാസ്ത്രത്തെ സ്വയം വരിച്ച രാഷ്ട്രീയപാര്‍ട്ടികളൊന്നും തന്നെ വര്‍ഗീയസ്വഭാവമുള്ള ബിജെപിയുമായി അടുക്കാന്‍ തയാറായിരുന്നില്ല. ഈ ഒറ്റപ്പെടലിന്റെ വാത്മീകം പരിമിതമായെങ്കിലും പൊട്ടിച്ചെറിയുവാനും മതേതര പാര്‍ട്ടികളുമായി രാഷ്ട്രീയ പൊതുമണ്ഡലം പങ്കുവെക്കുവാനുമുള്ള ആദ്യാവസരം അവര്‍ക്ക് കൈവന്നത് അടിയന്തിരാവസ്ഥക്കാലത്തായിരുന്നു. ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ സാമൂഹിക പ്രസ്ഥാനത്തിലെ സജീവ അംഗമായിരുന്ന ആര്‍എസ്എസ് ആ ബന്ധം തങ്ങളുടെ സാമൂഹികാടിത്തറ വിപുലീകരിക്കുവാനും രാഷ്ട്രീയ സ്വീകാര്യത സ്വായത്തമാക്കുവാനുമുപയോഗപ്പെടുത്തുകയുണ്ടായി. അടിയന്തരാവസ്ഥക്ക് ശേഷം കൂട്ടുകക്ഷി സര്‍ക്കാറിന്റെ ഭാഗമാകുന്നതിന്നു വരെ അത് ജനസംഘത്തിന് അവസരമേകുകയും ചെയ്തു. സ്റേറ്റിന്റെ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും സഞ്ചയത്തിലേക്ക് വര്‍ഗീയ ശക്തികള്‍ക്ക് ലഭിച്ച ഈ പ്രവേശം നമ്മുടെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാന്‍ അന്നുമുതല്‍ അവര്‍ ആ അവസരം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

എന്നിട്ടും അടിയന്തിരാവസ്ഥാനന്തര കാലത്തെ 'ജനതാപരീക്ഷണ'ത്തിന് നേരിട്ട പരാജയം ജനസംഘത്തെ കാര്യമായി ക്ഷീണിപ്പിക്കുകയാണുണ്ടായത്. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും തങ്ങളുടെ കേഡര്‍ പുനസ്സംഘടിപ്പിച്ചുകൊണ്ട് അടിത്തറ വീണ്ടെടുക്കുവാന്‍ അവര്‍ക്ക് പരിശ്രമിക്കേണ്ടിവന്നു. അടിയന്തിരാവസ്ഥാവിരുദ്ധ രാഷ്ട്രീയത്തിന്റെ ജനാധിപത്യ മതേതരപാരമ്പര്യം തങ്ങളുടെ ഉഗ്രവാദികളായ അണികള്‍ക്ക് ഒട്ടും ഊര്‍ജം പകരുകയില്ലെന്ന് പാര്‍ട്ടി പൊടുന്നനെതന്നെ തിരിച്ചറിഞ്ഞു. ജനതാസഖ്യത്തിലെ ഒരു വിഭാഗം മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധതയോടും ബിജെപി നേതൃത്വത്തിനുണ്ടായിരുന്ന മനോഭാവം മറ്റൊന്നായിരുന്നില്ല. ആത്യന്തികമായി, തങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്ക് മതത്തെ പ്രത്യാനയിക്കുകയും ദേശീയതയുടെ നിര്‍ണായകവും നിര്‍വചനാത്മകവുമായ ഘടകമായി സംസ്കാരത്തെ ആവാഹിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയപാത സ്വീകരിക്കുവാനാണ് സംഘപരിവാര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സംഘപരിവാര്‍ ആവിഷ്കരിച്ച തന്ത്രപദ്ധതികളില്‍ ഒന്നാമത്തേതായിരുന്നു ജ•ഭൂമി പ്രസ്ഥാനം. ഒരു വശത്ത് എല്ലാ ഹിന്ദുക്കളെയും സാംസ്കാരികമായി അകത്താക്കുകയും മറുവശത്ത് എല്ലാ അഹിന്ദുക്കളെയും രാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യുന്ന സാംസ്കാരികദേശീയതയായിരുന്നു മറ്റൊരു തന്ത്രം. ഇത്തരമൊരു തന്ത്രപദ്ധതിയുടെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ നീതീകരണം കാലങ്ങള്‍ക്കു മുമ്പേതന്നെ വിനായക് ദാമോദര്‍ സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും നല്‍കിയിരുന്നു. മതവും സംസ്കാരവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ഈ ബഹുമുഖതന്ത്രം ഒരു കോക്ടെയ്ല്‍ പോലെ എല്ലാതരം സംഘപരിവാര്‍ സംഘടനകളെയും ലഹരിപിടിപ്പിക്കുകയും അവരതിനു മേല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ബിജെപി ദേശീയതാരാഷ്ട്രീയത്തിലും ആര്‍എസ്എസ് മതാത്മകപ്രത്യയശാസ്ത്രത്തിലും വിഎച്ച്പിയും സമാന സംഘടനകളും സാംസ്കാരിക സ്വത്വത്തിലും ശ്രദ്ധയൂന്നി. ഈ മൂന്നു ലക്ഷ്യങ്ങളെയും പിന്‍പറ്റിക്കൊണ്ടാണ് സംഘപരിവാര്‍ രാമജ•ഭൂമി പ്രസ്ഥാനം ലോഞ്ച് ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയതയുടെ പ്രകാശനം എന്നായിരുന്നു അടല്‍ബിഹാരി വാജ്പേയി പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്.

രാമജ•ഭൂമി പ്രസ്ഥാനം ഉള്‍വഹിച്ച ദേശീയതക്ക് രാഷ്ട്രീയത്തോടായിരുന്നില്ല, മതത്തോടായിരുന്നു വാസ്തവത്തില്‍ കൂടുതല്‍ ആഭിമുഖ്യം. രാമനെ ഒരു പ്രതീകമാക്കി നിര്‍ത്തിക്കൊണ്ട്, മതത്തിന്റെ വേഷവിധാനത്താല്‍ ആവൃതമായ രാഷ്ട്രീയലക്ഷ്യത്തിലേക്ക് വിശ്വാസികളെ കൂട്ടമായി ആകര്‍ഷിക്കുവാനുള്ള ഒരു കുടിലതന്ത്രം മാത്രമായിരുന്നു രാമജ•ഭൂമി പ്രസ്ഥാനം. ഇത്തരമൊരു കൂട്ടിച്ചേര്‍ക്കലിലൂടെ ഉറപ്പാകുന്ന ഹിന്ദു ഏകീകരണം അധികാരത്തിലേക്കുള്ള വാതിലുകള്‍ അനായാസം തുറക്കുന്നതിന് വഴിയൊരുക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഈ തന്ത്രത്തിന്റെ പിന്നിലുണ്ടായിരുന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്ന ആവശ്യമുയര്‍ത്തി ജനങ്ങളുടെ വൈകാരികത മുതലെടുത്തുകൊണ്ട് രാമനെ നടുവില്‍ നിര്‍ത്തി പല കളികളും സംഘപരിവാര്‍ തുടര്‍ന്നങ്ങോട്ടു കളിച്ചു.

സോമനാഥ് മുതല്‍ അയോധ്യവരെ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയായിരുന്നു അതിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം. രഥയാത്ര ആശയപരമായി വര്‍ഗീയവും പ്രയോഗത്തില്‍ അക്രാമകവും ഉദ്ദീപന തലത്തില്‍ മതപരവും ആയിരുന്നു. യാത്രാമാര്‍ഗങ്ങളിലുടനീളം അക്രമം പൊട്ടിപ്പുറപ്പെടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയതലത്തില്‍ ഉദ്ദേശിച്ചത്ര വിളവ് കൊയ്തെടുക്കുവാന്‍ യാത്ര കൊണ്ടായില്ല. ബിജെപി പ്രതീക്ഷിച്ചതുപോലുള്ള ഒരു ഹിന്ദു ഏകീകരണം സാധ്യമാക്കുവാന്‍ യാത്രകൊണ്ടായില്ലെന്നു മാത്രമല്ല, ഹിന്ദൂയിസത്തിനുള്ളിലെ ആന്തരികവൈരുദ്ധ്യങ്ങളെ പുറത്ത് കൊണ്ടുവരാനും 'ആരാണ് ഹിന്ദു?' എന്ന ചോദ്യം ഉയര്‍ത്തുവാനുമാണ് രഥയാത്ര വഴിവച്ചത്. മഹാഭൂരിപക്ഷം വരുന്ന ആദിവാസികള്‍ക്കും ദലിതുകള്‍ക്കും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് തങ്ങളുടെ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതേയില്ല. എന്നല്ല, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക പീഡനത്തിന് ആക്കം കൂട്ടാനേ തങ്ങള്‍ ഹിന്ദു മതത്തിലേക്ക് ഉള്‍ച്ചേരുന്നത് സഹായിക്കുകയുള്ളൂ എന്നുപോലും നിരവധി ദലിതര്‍ തിരിച്ചറിയുകയും ചെയ്തു. മറുവശത്ത്, അഗാധമായ മതഭക്തിയുള്ള ഹിന്ദുക്കള്‍ക്കാകട്ടെ, യാത്രയുടെ ഭാഗമായി ഹിന്ദുയിസത്തിന്റെ പേരില്‍ അരങ്ങേറിയ അതിക്രമങ്ങള്‍ യാത്രയോട് എതിര് നില്‍ക്കുവാനുള്ള പ്രേരണയായാണ് ഭവിച്ചത്.

ചുരുക്കത്തില്‍ ബിജെപിയുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിച്ചു രഥയാത്ര എന്ന ദുസ്സാഹസം. ആത്മഹത്യാപരമായ ഈ അബദ്ധത്തിന്റെ മുഖ്യ ഉത്തരവാദി അദ്വാനി തന്നെയായിരുന്നു. പിന്നീട് ഉപപ്രധാനമന്ത്രി വരെ ആയെങ്കിലും അദ്വാനിയുടെ പൊളിറ്റിക്കല്‍ കരിയറിന്റെ അന്ത്യം കുറിക്കുകയാണ് രഥയാത്ര യഥാര്‍ത്ഥത്തില്‍ ചെയ്തത്. ആര്‍എസ്എസിന്റെ പിന്തുണയുണ്ടായതിനാലും വാജ്പേയി രോഗബാധിതനായതിനെത്തുടര്‍ന്ന് ബിജെപിക്ക് താരമൂല്യമുള്ള മറ്റൊരു നേതാവ് ശേഷിക്കാതിരുന്നതിനാലും അദ്ദേഹം നേതൃത്വത്തിലും തുടര്‍ന്നെന്ന് മാത്രം.

എന്നിട്ടും രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരവും അത്യാഹിതവുമായ ഒരനുഭവമായിരുന്നു രഥയാത്ര. ഭൂരിപക്ഷ വര്‍ഗീയത ജനാധിപത്യത്തിന് എത്രമേല്‍ ഭീഷണമാണെന്ന വസ്തുത മുമ്പെത്തേക്കാളും നന്നായി അത് പ്രദര്‍ശിപ്പിച്ചു. അപായം മണത്ത നിരവധി പൌര സമൂഹ സംഘടനകള്‍ വര്‍ഗീയ വേലിയേറ്റത്തിനു തടയിടുവാന്‍ പ്രാദേശികതല ചെറുത്തുനില്‍പുകള്‍ സംഘടിപ്പിച്ചുവെങ്കിലും അത്തരം സംരംഭങ്ങള്‍ക്ക് വിശാലമായ മതേതര രാഷ്ട്രീയവുമായി താരതമ്യപ്പെടാന്‍ സാധിക്കാതെ പോകുകയും അതിന്റെ അവസാനഫലമായി 1998ല്‍ ഹിന്ദുത്വവര്‍ഗീയത അധികാരത്തിലെത്തുകയും ചെയ്തു. ബിജെപിയുടെ ശക്തിയല്ല, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര ചേരിയുടെ ശക്തിക്ഷയവും പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദവുമാണ് കാര്യങ്ങളുടെ ഗതി നിര്‍ണയിച്ചത്.

അക്രാമകമായ പ്രതിഛായ

ഇത് മുമ്പൊരിക്കലും കാണാത്തവിധം, വര്‍ഗീയതയില്‍ അന്തര്‍ലീനമായ അക്രമത്വരയുടെയും പൈശാചികതയുടെയും ബഹിര്‍സ്ഫുരണമായിരുന്നു. സ്വതന്ത്യ്രേന്ത്യയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്ക് അസ്ഗര്‍ അലി എഞ്ചിനീയര്‍ ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ സംഖ്യ എത്രയെന്ന് ആര്‍ക്കുമറിയില്ല.

20-ാം നൂറ്റാണ്ടിലെ വര്‍ഗീയ ലഹളകളില്‍നിന്ന് ഗുണപരമായി വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് 21-ാം നൂറ്റാണ്ടിലെ വര്‍ഗീയ കലാപങ്ങള്‍. 20-ാം നൂറ്റാണ്ടിലെ ലഹളകള്‍ ഏറെയും നൈസര്‍ഗികമായിരുന്നെങ്കില്‍ സമീപകാല ലഹളകള്‍ ഗൂഢമായി തയാര്‍ചെയ്യപ്പെടുകയും ശാസ്ത്രീയമായി നടപ്പിലാക്കപ്പെടുകയും ചെയ്തവയാണ്. ഇതിലെല്ലാം തന്നെ സംഘ്പരിവാര്‍ അംഗങ്ങള്‍ പങ്കാളികളാണ്. ഗുജറാത്തും(2002) ഒറീസ്സയും(2007) ഇത് ശരിവയ്ക്കുന്നു. രണ്ടിടങ്ങളിലും രണ്ട് സമുദായംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല നടന്നത്. ഗുജറാത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെ ആസൂത്രിതമായി വംശഹത്യ അരങ്ങേറിയപ്പോള്‍ ഒറീസ്സയില്‍ വിഎച്ച്പിക്കാര്‍ ക്രിസ്ത്യാനികളെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. രണ്ടു സംഭവങ്ങളിലും ഉള്‍ച്ചേര്‍ന്ന മനുഷ്യത്വരഹിതമായ ആക്രാമകത ആഗോളതലത്തില്‍തന്നെ അപലപിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപിക്ക് (ജനസംഘം ഉള്‍പ്പെടെ) രണ്ടു തവണ കേന്ദ്രവും നിരവധി തവണ സംസ്ഥാനങ്ങളും ഭരിക്കുവാനുള്ള അവസരം ലഭിച്ചുവല്ലോ. ഇതില്‍ ഓരോ സന്ദര്‍ഭത്തിലും വ്യത്യസ്തമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിജെപി കളിക്കളത്തിലിറങ്ങിയത്. കാര്യക്ഷമതയിലോ സത്യന്ധതയിലോ ആയിരുന്നില്ല ഈ വ്യത്യസ്തത. (കോണ്‍ഗ്രസ് ഭരണത്തെക്കാള്‍ അഴിമതി നിറഞ്ഞതായിരുന്നു ബിജെപി കാലം) ഭരണയന്ത്രം പാടെ കുങ്കുമവത്കരിക്കുകയും അതിലൂടെ ഹിന്ദുത്വഅജന്‍ഡ വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ മാത്രമായിരുന്നു യുപിയിലെയും രാജസ്ഥാനിലെയും പോലീസ് ഉള്‍പ്പെടെയുള്ള ഭരണയന്ത്രങ്ങളുടെ ശ്രദ്ധ. ഹിന്ദുത്വവത്കരണം ഇതിന്റെ ഉദാഹരണമാണ്. അതിലേറെ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസവും സംസ്കാരവുമുള്‍പ്പെടെയുള്ള സ്റേറ്റിന്റെ താത്വികാടിത്തറ അപ്പാടെ കാവിവത്കരിക്കുവാനും ബിജെപി ഗവണ്‍മെന്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സമയത്ത് പാരമ്പര്യ അറിവുകളുടെ സംരക്ഷണമെന്ന പേരില്‍ സ്കൂളുകളും കോളജുകളും ജ്ഞാനവിരുദ്ധ ആശയങ്ങളുടെ പ്രചരണകേന്ദ്രങ്ങളാക്കി മാറ്റുകയുണ്ടായി. നേരത്തെത്തന്നെ സമൂഹത്തില്‍ ദുര്‍ബലമായിക്കിടക്കുന്ന ശാസ്ത്രബോധത്തിന്റെ കഴുത്തില്‍ കത്തിവച്ചുകൊണ്ട് മതേതര യുക്തിബോധ ചിന്തകള്‍ പാഠ്യപദ്ധതികളില്‍ നിന്ന് നീക്കം ചെയ്യുകയും മതമൌലിക വാദം പകരം കുടിയേറ്റുകയും ചെയ്തു.

ചിന്തയും സര്‍ഗാത്മകതയും ഉള്ള മനുഷ്യരോട് ഫാഷിസ്റുകള്‍ വച്ചു പുലര്‍ത്തുന്ന കടുത്ത അനിഷ്ടം നാസി ജര്‍മനിയിലും ഫാഷിസ്റ് ഇറ്റലിയിലും മറനീക്കി പുറത്തുവന്നു. തങ്ങളെ കാത്തിരിക്കുന്ന കിരാതമായ മര്‍ദനങ്ങളില്‍ നിന്ന് രക്ഷതേടി പല പ്രതിഭാശാലികളും വിദേശങ്ങളിലേക്ക് ഓടിപ്പോവുക വരെയുണ്ടായിട്ടുണ്ട്. സംഘ്പരിവാര്‍ ഭരണത്തിന് ഫാഷിസ്റ് ക്രമത്തിലേക്ക് പൂര്‍ണമായി പൂത്തുലയുവാനുള്ള അവസരം ഇതേവരെ ഇന്ത്യയില്‍ ലഭിച്ചിട്ടില്ലെങ്കിലും എഴുത്തുകാരോടും കലാകാര•ാരോടും ബുദ്ധിജീവികളോടും അക്രാമകമായ സമീപനം തന്നെയാണ് അവര്‍ അവതരിപ്പിച്ചിട്ടുള്ളത്. എത്രയോ കലാകാര•ാര്‍ അക്രമിക്കപ്പെടുകയും അവരുടെ സൃഷ്ടികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാലത്തെ മതപരമായി വ്യാഖ്യാനിക്കുകയും പിന്നീടത് ചരിത്രമാക്കി പുനരവതരിപ്പിക്കുകയും ചെയ്യുമ്പോഴും പാഠപുസ്തകങ്ങള്‍ ഹിന്ദുത്വരാഷ്ട്ര പശ്ചാത്തലത്തില്‍ മാറ്റിയെഴുതുമ്പോഴും മതേതര ചരിത്രകാര•ാരെയായിരുന്നു സംഘ്പരിവാര്‍ പ്രധാനമായും വേട്ടയാടിയത്.

തങ്ങള്‍ക്ക് സ്വന്തമായ ഒരു ചിന്തകസമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനാണ് സംഘ്പരിവാറിന്റെ താത്പര്യം. കരിക്കുലം മതാത്മകമായ ആശയങ്ങള്‍ കൊണ്ട് കുത്തിനിറച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതിനു പിന്നിലും വിദ്യാഭ്യാസം കുങ്കുമവത്കരിച്ചു പുനഃക്രമീകരിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ പിന്നിലും ഈ ലക്ഷ്യമാണുള്ളത്. ആദിവാസി വിഭാഗങ്ങളെ ദുര്‍ബോധനം ചെയ്ത് ഹിന്ദുത്വനിരയിലേക്ക് ആകര്‍ഷിക്കുവാനും പരിവാര്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസ മേഖലയിലേക്കുള്ള സംഘ്പരിവാറിന്റെ നുഴഞ്ഞുകയറ്റം ഏറെ വിജയിച്ചുകഴിഞ്ഞുവെന്നതാണ് വാസ്തവം.

ദീര്‍ഘകാല വീക്ഷണം

വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ സംഘ്പരിവാര്‍ നടത്തുന്ന ഉദ്യമങ്ങള്‍ ദീര്‍ഘകാലവീക്ഷണത്തോടു കൂടിയുള്ളതാണെന്ന് കാണാം. 1980കള്‍ മുതല്‍ക്കേ സാമൂഹിക സാംസ്കാരിക സംഘടനകളെ ഉപജീവിച്ച് തൃണമൂല തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സാമൂഹികാടിത്തറ വികസിപ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ഇതിനു മുമ്പൊന്നുമില്ലാത്ത വണ്ണം സംഘം ശാഖകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നീ സംഘടനകള്‍ കൂടുതല്‍ വ്യാപകമാകുന്നതും ഹിന്ദുക്കള്‍ക്കിടയില്‍ സംഘ്പരിവാറിന്റെ ശക്തി വര്‍ധിച്ചുവരുന്നുവെന്നതിന്റെ അത്യന്തം അപകടകരമായ സൂചനയാണ്. അറിയപ്പെടുന്ന ദേശീയ സംഘടനകള്‍ക്ക് പുറമെ നിരവധി പ്രാദേശിക ഗ്രൂപ്പുകളും സംഘടനകളും സംഘ്പരിവാറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.

ബിജെപി ഈ വിശാലമായ നെറ്റ്വര്‍ക്കിന്റെ സുപ്രധാനഭാഗം തന്നെയാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലാത്തത്ര വിശാലമായ കേഡര്‍ സംഘടനാ പിന്തുണ ബിജെപിക്കുണ്ട് എന്നു മാത്രമല്ല, സ്വന്തം കേഡര്‍മാര്‍ക്ക് പുറമെ സഹോദര സംഘടനകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സാമൂഹിക പ്രാപ്യതകളുടെയും സാംസ്കാരിക സ്വാധീനത്തിന്റെയും കരുത്തുകൂടി ബിജെപിക്കുണ്ട്. അടുത്തകാലത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങളും വകഞ്ഞുമാറ്റുവാന്‍ ബിജെപിക്ക് അനായാസം സാധിക്കുമെന്നര്‍ത്ഥം.

തങ്ങള്‍ക്ക് ഏറ്റവും മോശം സമയമെന്ന് തോന്നിപ്പിക്കുന്ന (2009 ഇലക്ഷന്‍ പോലുള്ള) ഘട്ടങ്ങളില്‍പോലും ഇരുപതു ശതമാനം ജനപിന്തുണ സ്വന്തമാക്കാന്‍ പരിവാര്‍സംഘടനകള്‍ക്ക് സാധിച്ചിട്ടുണ്ട്. അവസരവാദ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് അധികാരം സ്ഥാപിക്കുവാന്‍ ഒരുപാടൊന്നും അവര്‍ക്ക് പണിപ്പെടേണ്ടി വരില്ല. വെറും അഞ്ചു ശതമാനം പിന്തുണാ വര്‍ധനമാത്രമേ അതിനാവശ്യമുള്ളൂ.

Wednesday, April 21, 2010

വളര്‍ച്ച മുരടിച്ച ഇന്ത്യ

എ കെ ശിവകുമാര്‍ (ഉപദേഷ്ടാവ്, യൂണിസെഫ് ഇന്ത്യ)


പോഷകാഹാരക്കുറവ്, ഒരു "നിശ്ശബ്ദ'' അത്യാഹിതം എന്ന നിലയില്‍, ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുകയാണ്. ഈ രാജ്യം നേരിടുന്ന പോഷകാഹാര പ്രതിസന്ധിയുടെ വലിപ്പവും തീവ്രതയും വെളിപ്പെടുത്തുന്ന നിരവധി വസ്തുതകളുണ്ട്. 5 വയസ്സ് തികയാത്ത ഏകദേശം ഇരുപത് ലക്ഷം കുട്ടികളാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നത്. ഇതില്‍, പത്ത് ലക്ഷത്തില്‍ കൂടുതല്‍ കുട്ടികളും മരിക്കുന്നത് പോഷകാഹാരക്കുറവും പട്ടിണിയും കാരണമാണ്. മഹാരാഷ്ട്രയില്‍ മാത്രം (ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണിത്) പോഷകാഹാരക്കുറവുമൂലം പ്രതിവര്‍ഷം 45,000 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് ലഭ്യമായ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പട്ടിണിയും പോഷകാഹാരക്കുറവും മൂലമുള്ള മരണങ്ങളില്‍ ഒരു ചെറിയ ഭാഗം മാത്രമേ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുള്ളൂ എന്നതാണ് ഖേദകരം. മിക്കവാറും എല്ലാ കാലത്തും ശിശുമരണങ്ങളും പോഷകാഹാര ദാരിദ്യ്രംമൂലമുള്ള ദുരിതങ്ങളും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ലോകത്തില്‍ ഏറ്റവും അധികം പോഷകാഹാരക്കുറവ് അനുഭവിക്കുന്ന കുട്ടികള്‍ ഉള്ള രാജ്യമാണ് ഇന്ത്യ എന്ന റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത് "ദേശീയ നാണക്കേട്'' എന്നാണ്.

വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള ഏകദേശം 19.5 കോടി കുട്ടികളില്‍ മുരടിപ്പ് (ൌിശിേഴ-പ്രായത്തിനനുസരിച്ച് ഉയരം ഇല്ലാത്ത അവസ്ഥ) അനുഭവപ്പെടുന്നുണ്ട്. ഇതില്‍ ഏകദേശം 6.1 കോടി കുട്ടികള്‍ (ഏറ്റവും അധികം കുട്ടികള്‍) ഇന്ത്യയിലാണ്. ബലക്ഷയം (ംമശിെേഴ- ഉയരത്തിനനുസരിച്ച് ഭാരമില്ലാത്ത അവസ്ഥ) വികസ്വര ലോകത്തിലെ 5 വയസ്സില്‍ താഴെയുള്ള ഏകദേശം 7.1 കോടി കുട്ടികളെ ബാധിച്ചിട്ടുണ്ട്. ഇതില്‍ ഏറെക്കുറെ 2.5 കോടിയും ഇന്ത്യയിലെ കുട്ടികളാണ്. വികസ്വര രാജ്യങ്ങളിലെ 5 വയസ്സില്‍ താഴെ പ്രായമുള്ള 12.9 കോടിയോളം കുട്ടികളില്‍ ഭാരക്കുറവ് (ൌിറലൃംലശഴവ - പ്രായത്തിനനുസരിച്ച് ഭാരം ഇല്ലാത്ത അവസ്ഥ - മുരടിപ്പും ബലക്ഷയവും കൂടി ചേര്‍ന്ന സങ്കീര്‍ണമായ അവസ്ഥ) അനുഭവപ്പെടുന്നു. ഇതിലും ഏകദേശം 5.4 കോടി കുട്ടികള്‍ ഇന്ത്യയിലാണുള്ളത്. 2005-06ല്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുട്ടികളുടെ 43 ശതമാനം ഭാരക്കുറവുള്ളവരും 48 ശതമാനം പേര്‍ മുരടിപ്പ് ബാധിച്ചവരുമാണ്. ചൈനയില്‍ ഇതേ പ്രായത്തിലുള്ള 7 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഭാരക്കുറവുള്ളത്; 11 ശതമാനം പേര്‍ക്ക് മുരടിപ്പും. ഇതിന് സമാനമായ പ്രായത്തിലുള്ള കുട്ടികളിലെ പോഷകാഹാര ദാരിദ്യ്രം ആഫ്രിക്കയില്‍ ഇന്ത്യയിലെക്കാള്‍ വളരെ കുറവാണ്. അവിടെ 5 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 21 ശതമാനത്തിനാണ് ഭാരക്കുറവുള്ളത്; 36 ശതമാനത്തിന് മുരടിപ്പ് ബാധിച്ചിട്ടുണ്ട്.

വളരെ ഉയര്‍ന്ന അനുപാതത്തിലുള്ള ശിശു പോഷണക്കമ്മി (ഇവശഹറ ൌിറലൃ ിൌൃശശീിേ)യോടൊപ്പം വളരെ വലിയ ജനസംഖ്യയും കൂടി ആയപ്പോള്‍ ലോകത്തിലെ ഏറ്റവും അധികം മുരടിച്ചവരും ബലക്ഷയമുള്ളവരും ഭാരക്കുറവുള്ളവരുമായ കുട്ടികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറി. സമീപകാലത്തുള്ള യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട് (യൂണിസെഫ്) കണക്കുപ്രകാരം വികസ്വര രാജ്യങ്ങളിലെ മുരടിപ്പ് ബാധിച്ച കുട്ടികളില്‍ 31 ശതമാനം ഇന്ത്യയിലുള്ളവരാണ്; ഭാരക്കുറവുള്ളവരില്‍ 42 ശതമാനവും ഇന്ത്യയിലാണ്.

ശിശു പോഷണക്കമ്മിക്ക് പരിഹാരം കാണാന്‍ ഇന്ത്യ എന്തെങ്കിലും ചെയ്തേ പറ്റൂ എന്നതിന് നിരവധി കാരണങ്ങള്‍ നിരത്താനുണ്ട്. ഏറ്റവും പ്രധാനവും ശ്രദ്ധിക്കേണ്ടതും നന്നായി പോഷകാംശങ്ങള്‍ ലഭിക്കുകയെന്നത് ഓരോ ശിശുവിന്റെയും അവകാശമാണെന്നാണ്. എല്ലാ ശിശുക്കള്‍ക്കും ശരിയായ പോഷകാംശം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയുമാണ്. ശാസ്ത്രീയമായ തെളിവുകള്‍ പ്രകാരം മറ്റു ന്യായീകരണങ്ങളുമുണ്ട്. പോഷകക്കുറവുള്ള ശിശുക്കള്‍ക്ക് നന്നായി പോഷകാംശം ലഭിക്കുന്ന ശിശുക്കളെ അപേക്ഷിച്ച് അതിജീവനശേഷി കുറവായിരിക്കും. അവര്‍ക്ക് അതിവേഗം രോഗബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്; അതിസാരം, മണ്ണന്‍, മലമ്പനി, ന്യുമോണിയ, എച്ച്ഐവിയും എയ്ഡ്സും എന്നിങ്ങനെയുള്ള സാധാരണ ശിശുരോഗങ്ങള്‍ കാരണം തന്നെ മരിക്കാനും സാധ്യത കൂടുതലായിരിക്കും. പോഷകക്കുറവിന്റെ രൂക്ഷതയ്ക്കനുസരിച്ച് മരണസാധ്യതയും വര്‍ദ്ധിക്കുന്നു. ഉദാഹരണത്തിന്, കടുത്ത പോഷകകമ്മി അനുഭവിക്കുന്ന ഒരു കുട്ടിയുടെ മരണസാധ്യത പോഷകകമ്മി ഇല്ലാത്ത ശിശുക്കളെക്കാള്‍ 9 ഇരട്ടി അധികമാണ്.

ശരിയായ മസ്തിഷ്ക രൂപീകരണവും വളര്‍ച്ചയും (ഇത് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ ആരംഭിക്കുന്നതാണ്) ഉറപ്പാക്കുന്നതില്‍ പോഷകാഹാരത്തിന് വലിയ പ്രാധാന്യമുണ്ട്. മസ്തിഷ്കത്തിന്റെ വളര്‍ച്ച കുട്ടിക്കാലത്തിന്റെ ആദ്യഘട്ടത്തിലാണ് ഉണ്ടാകുന്നത്. മുരടിപ്പ് ബാധിച്ച കുഞ്ഞുങ്ങള്‍ മിക്കവാറും താമസിച്ചാണ് സ്കൂളില്‍ ചേരുന്നത്. ആ കുട്ടികള്‍ സ്കൂളില്‍ എപ്പോഴും താഴ്ന്ന നിലവാരത്തിലായിരിക്കും. ഇത് ഭാവി ജീവിതത്തില്‍ അവരുടെ സൃഷ്ടിപരതയെയും ഉല്‍പാദനക്ഷമതയെയും ബാധിക്കുന്നു. അയഡിന്റെ കുറവ് ശിശുക്കളുടെ ബുദ്ധിമാന (ഐക്യു)ത്തെ പ്രതികൂലമായി ബാധിക്കുന്നതായി അറിയുന്നു. രണ്ടു വയസ്സിനുമുമ്പ് വളര്‍ച്ചക്കുറവ് (റലളശരശലി ഴൃീംവേ) ബാധിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ തീരാരോഗികളായി മാറാനുള്ള അപകട സാധ്യത കൂടുതലാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും, കുട്ടിക്കാലത്തിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ക്രമേണ അവരുടെ ഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍. ജന്മനാ ഭാരക്കുറവുള്ള കുട്ടിക്ക് ശൈശവാവസ്ഥയില്‍ മുരടിപ്പും ഭാരക്കുറവും ബാധിക്കുകയും കുട്ടിക്കാലത്തിന്റെ തുടര്‍ന്നുള്ള ഘട്ടത്തിലും പ്രായപൂര്‍ത്തിയായ ശേഷവും ക്രമേണ ഭാരം സാധാരണനിലയില്‍ എത്തുകയുമാണെങ്കില്‍ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗവും പ്രമേഹവുംപോലുള്ള തീരാരോഗ ബാധയുടേതായ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ദശലക്ഷക്കണക്കിന് കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം ദുരിതം അനുഭവിക്കുകയും മരിക്കുകയും ചെയ്യുന്നത്, പ്രത്യേകിച്ചും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ രണ്ട് ദശകത്തോളമായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുമ്പോള്‍, തികഞ്ഞ അനീതിയും അന്യായവും തന്നെയാണ്. പ്രത്യേകിച്ചും പരിഭ്രമിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ പോഷക നിലവാരത്തിലെ അഭിവൃദ്ധി തീരെ മന്ദഗതിയിലാണെന്നതാണ്.

അതേപോലെ തന്നെയാണ് പോഷകാഹാര ലഭ്യതയിലെ അസമത്വത്തിന്റെ നിലവാരം. ശിശുപോഷണക്കമ്മിയുടെ തോത് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ വ്യത്യാസപ്പെട്ടിരിക്കുകയാണ്. പൊതുവെ, ഇന്ത്യയില്‍ പോഷകാഹാരക്കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത് പട്ടണങ്ങളിലെ കുട്ടികളിലെക്കാള്‍ നാട്ടിന്‍പുറങ്ങളിലെ കുട്ടികളിലാണ്. ഉദാഹരണത്തിന്, 2005-06ല്‍ നഗരപ്രദേശങ്ങളിലെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം 36 ശതമാനമായിരുന്നപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ അത് 49 ശതമാനമായിരുന്നു. അതേപോലെ തന്നെ മുരടിപ്പും ബലക്ഷയവും നഗരപ്രദേശങ്ങളിലേതിനേക്കാള്‍ ഗ്രാമപ്രദേശങ്ങളില്‍ അധികമാണ്.

ശിശുപോഷണക്കമ്മിയുടെ നിലവാരം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത തോതിലാണ്. സിക്കിമിലെയും മണിപ്പൂരിലെയും കുഞ്ഞുങ്ങളുടെ 22 ശതമാനത്തില്‍ കുറവാണ് ഭാരക്കുറവുള്ളവര്‍; അതേസമയം ഝാര്‍ഖണ്ഡില്‍ 57 ശതമാനവും മധ്യപ്രദേശില്‍ 60 ശതമാനവുമാണ്. അതേപോലെ തന്നെ ഭാരക്കുറവുള്ള കുഞ്ഞുങ്ങളുടെ അനുപാതം ഏറ്റവും അധികമുള്ളത് പട്ടികവര്‍ഗത്തിലും (55 ശതമാനം) പട്ടികജാതിയിലും (48 ശതമാനം) മറ്റു പിന്നോക്ക ജാതിയിലും (43) പെട്ട കുട്ടികളിലാണ്. മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ഇത് 34 ശതമാനമാണ്. പോഷകാഹാരക്കുറവിന്റെ നില ആണ്‍കുട്ടികളിലും (42 ശതമാനം ഭാരക്കുറവ്) പെണ്‍കുട്ടികളിലും (43 ശതമാനം) അസമമല്ലെങ്കിലും ഭക്ഷണം, പോഷണം, ആരോഗ്യം, പരിരക്ഷ എന്നിവയുടെ ലഭ്യതയില്‍ പെണ്‍കുട്ടികള്‍ വിവേചനം അനുഭവിക്കുന്നതായും വ്യക്തമായും തെളിയിക്കപ്പെട്ടിട്ടുണ്ട്.

പോഷകാഹാരക്കുറവ് എന്തുകൊണ്ട്?

ശിശുപോഷണക്കുറവ് നിലനില്‍ക്കുന്നതിന് ആധാരമായ നിരവധി കാരണങ്ങളുണ്ട്. കുടുംബ വരുമാന നിലവാരവും ദാരിദ്യ്രവും വ്യത്യസ്തത ഉണ്ടാക്കുന്നു. പൊതുവില്‍, സമ്പന്നവിഭാഗങ്ങളില്‍ ശിശുപോഷണക്കുറവിന്റെ തോത് ഏറ്റവും കുറവാണെന്നും വരുമാനം ഏറ്റവും കുറവുള്ള വിഭാഗങ്ങളില്‍ ഇത് ഏറ്റവും അധികമാണെന്നും നമുക്ക് കാണാം.

സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ വിവിധ അവസരങ്ങളുടെ വിതരണത്തിലെ അസമത്വങ്ങളുടെ അനന്തരഫലമെന്ന നിലയില്‍ സ്വത്തിലെ വ്യത്യാസങ്ങളെ വീക്ഷിക്കാവുന്നതാണ്. അവസരങ്ങളുടെ അഭാവമാണ് വരുമാനത്തിന്റെ അഭാവത്തെക്കാള്‍ പോഷകാഹാരക്കുറവിന് പ്രധാന കാരണമെന്നതാണ് വസ്തുത. ഉദാഹരണത്തിന്, സ്ത്രീകള്‍ താരതമ്യേന കൂടുതല്‍ അവസരങ്ങളും സ്വാതന്ത്യ്രവും അനുഭവിക്കുകയും ലിംഗ സമത്വം കൂടുതല്‍ ഉണ്ടായിരിക്കുകയും ചെയ്യുന്ന സമൂഹങ്ങളില്‍ ശിശുപോഷണ നിലവാരവും മികച്ചതായിരിക്കും. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവസരം കൂടുതല്‍ ലഭിക്കുന്നിടത്ത് കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷണ നിലവാരവും ഉയര്‍ന്നതായിരിക്കും. മൂന്നുവയസ്സില്‍ താഴെ പ്രായമുള്ള ഇന്ത്യന്‍ കുഞ്ഞുങ്ങള്‍ക്കിടയിലെ പോഷകാഹാരക്കുറവ് 12 വര്‍ഷത്തെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അമ്മമാര്‍ക്ക് പിറന്ന കുട്ടികളിലേതിനേക്കാള്‍ (18 ശതമാനം) അധികമാണ് നിരക്ഷരരായ അമ്മമാര്‍ക്ക് പിറന്ന കുട്ടികളില്‍ (52 ശതമാനം) എന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്ത്രീകളുടെ വിദ്യാഭ്യാസവും പോഷണ മികവും തമ്മിലുള്ള ബന്ധത്തില്‍ ജീവിതശൈലിയുടെ സ്വാധീനം നിരവധിയാണ്. വിദ്യാഭ്യാസം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ അറിവ് ലഭ്യമാണ്; അവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നു; അവരില്‍ അന്ധവിശ്വാസം കുറവായിരിക്കാനുള്ള സാധ്യതയുണ്ട്; വിദ്യാഭ്യാസം കുറവുള്ള സ്ത്രീകളെക്കാള്‍ അധികം അവര്‍ ആധുനിക ആരോഗ്യ പരിരക്ഷയും ഉപദേശങ്ങളും തേടുന്നു. അഭ്യസ്തവിദ്യരായ സ്ത്രീകള്‍ക്ക് കുടുംബത്തില്‍ തീരുമാനമെടുക്കുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നു; അവര്‍ക്ക് കുടുംബത്തില്‍ കൂടുതല്‍ അംഗീകാരവും ബഹുമാന്യതയും ലഭിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സമഭാവനയോടെ അവര്‍ പരിഗണിക്കപ്പെടുന്നു. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ വിദ്യാലയത്തില്‍നിന്ന് ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ സാമൂഹ്യവല്‍ക്കരണം പെണ്‍കുട്ടികള്‍ക്ക് സൌഹൃദങ്ങള്‍ സ്ഥാപിക്കാനും അന്യോന്യം സമ്പര്‍ക്കം പുലര്‍ത്താനും കാഴ്ചപ്പാട് വിപുലമാക്കാനും ആശയവിനിമയം നടത്താനും പല വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാനും ഉള്‍പ്പെടെ മനുഷ്യജീവിതത്തിന്റെ നാനാവശങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു. അസുഖമോ മറ്റെന്തെങ്കിലും പ്രശ്നമോ ഉണ്ടാകുമ്പോള്‍, വിദ്യാഭ്യാസം ലഭിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് സ്കൂളില്‍ പോകാനുള്ള സ്വാതന്ത്യ്രം നിഷേധിക്കപ്പെട്ട സ്ത്രീകളെക്കാള്‍ വിപുലമായ ആശയവിനിമയത്തിലൂടെ തങ്ങളുടെ കുഞ്ഞുങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഏറ്റവും മികച്ചതെന്തെന്ന് കണ്ടെത്താനുള്ള സൌകര്യവും അവസരവും കൂടുതലായി ലഭിക്കുന്നു.

പോഷണപരമായ അനന്തര ഫലങ്ങളെ സംബന്ധിച്ച് മനസ്സിലാക്കുന്നതിന് കുടുംബ തലത്തിലുള്ള ഭക്ഷ്യസുരക്ഷയ്ക്കും ഇതേ പ്രാധാന്യമാണുള്ളത്. യൌവനദശയിലേക്ക് കടക്കുന്ന പെണ്‍കുട്ടികളുടെയും അമ്മമാരുടെയും പോഷണ മേന്മ നിര്‍ണയിക്കുന്നത് ഉചിതമായ ഭക്ഷ്യലഭ്യതയാണ്. ഇത് ശിശുവിന്റെ പോഷണ സാഹചര്യത്തില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു - പ്രത്യേകിച്ചും ജനന സമയത്ത്. ഏറെക്കുറെ 55 ശതമാനം സ്ത്രീകളും വിളര്‍ച്ച ബാധിച്ചവരാണ്. കുട്ടികളുടെ കാര്യത്തില്‍, കുടുംബത്തില്‍നിന്ന് ലഭിക്കുന്ന ഭക്ഷണത്തിന്റെ അളവ് മാത്രമല്ല പോഷക പ്രധാനമായ ഭക്ഷണം ലഭിക്കാനുള്ള സാധ്യതയും അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. 6 മാസം മുതല്‍ 59 മാസം വരെ പ്രായമുള്ള ശിശുക്കളില്‍ ഏറെപ്പേര്‍ക്കും ശരിയായ ഭക്ഷണം ലഭിക്കുന്നതേയില്ല. 6 മുതല്‍ 59 മാസം വരെ പ്രായമുള്ള മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലുംപെട്ട ഏകദേശം 70 ശതമാനം കുട്ടികളിലും വിളര്‍ച്ച കാണാറുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമായ സമ്പൂര്‍ണ്ണ ആഹാരക്രമം ഉറപ്പുവരുത്താന്‍ പല ദരിദ്ര കുടുംബങ്ങള്‍ക്കും കഴിയുന്നില്ല.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളുടെ പോഷണപരമായ അവസ്ഥയെക്കുറിച്ച് പരിശോധിക്കുമ്പോള്‍ ശിശുപോഷണക്കമ്മിയുടെ ഒട്ടേറെ സവിശേഷതകള്‍ കാണാന്‍ കഴിയും. നമുക്ക് രണ്ട് ജോഡി സംസ്ഥാനങ്ങളുടെ കാര്യം പരിശോധിക്കാം: ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളായ സിക്കിമും (20%) മണിപ്പൂരും (22%) ഇത് ഏറ്റവും അധികമുള്ള സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡും (57 ശതമാനം) മധ്യപ്രദേശും (60 ശതമാനം). ഈ രണ്ട് ജോഡി സംസ്ഥാനങ്ങളുടെയും പോഷണ സാഹചര്യങ്ങളില്‍ വ്യത്യാസം നിലനില്‍ക്കുന്നത് വിവിധ ഘടകങ്ങളുടെ പ്രതിപ്രവര്‍ത്തനം മൂലമാണ്.

വരുമാന നിലവാരവും ദാരിദ്യ്രവും മാത്രമല്ല ഈ വ്യത്യസ്തതയുടെ പ്രധാന ഘടകം. സിക്കിമിന്റെയും മണിപ്പൂരിന്റെയും പ്രതിവര്‍ഷ പ്രതിശീര്‍ഷ സംസ്ഥാന ആഭ്യന്തര ഉല്‍പാദനം 20,000 രൂപയ്ക്കും 21,000 രൂപയ്ക്കും ഇടയ്ക്കാണ്. ഝാര്‍ഖണ്ഡിലെയും (18,900 രൂപ) മധ്യപ്രദേശിലെയും (17,649 രൂപ) വരുമാന നിലവാരം വളരെ വ്യത്യസ്തമല്ല. അതേപോലെ തന്നെ, സിക്കിമിലെയും മധ്യപ്രദേശിലെയും ജനങ്ങളില്‍ 37 ശതമാനംപേര്‍ വീതം ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവരാണ്.

ജനനസമയത്തെ ഭാരക്കുറവിന്റെ പരിശോധനയില്‍നിന്ന് പോഷണപരമായ ഭാവി സ്ഥിതി സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാകുന്ന ചില സൂചനകള്‍ ലഭ്യമാകുന്നു. ശൈശവാവസ്ഥയിലെ മാത്രമല്ല കുട്ടിക്കാലത്തുടനീളമുള്ള മോശമായ വളര്‍ച്ചയുമായി വളരെ ഏറെ ബന്ധപ്പെട്ടതാണ് ജനനസമയത്തെ ഭാരക്കുറവ്. ഇന്ത്യയിലെ കുട്ടികളെക്കുറിച്ചുള്ള പഠനം വെളിപ്പെടുത്തുന്നത് 20-30 ശതമാനം ശിശുക്കള്‍ക്കും ജനനസമയത്ത് 2500 ഗ്രാമില്‍ താഴെ മാത്രമേ ഭാരമുള്ളൂവെന്നതാണ്. ഇതില്‍ സിക്കിമിലെയും മണിപ്പൂരിലെയും ജനന സമയത്തെ ഭാരക്കുറവുള്ള (2500 ഗ്രാമില്‍ കുറവ്) ശിശുക്കളുടെ അനുപാതം 10-13 ശതമാനം മാത്രമാണ്. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 19 ശതമാനവും മധ്യപ്രദേശില്‍ 23 ശതമാനവുമാണ്. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പോഷണകമ്മി തലമുറ കൈമാറി വരുന്നത് ഇവിടെ വ്യക്തമാണ്.

ആരോഗ്യമേഖലാ സേവനങ്ങളുടെ ലഭ്യതയും അതിന്റെ സാമീപ്യവും ശിശുപോഷണ നിലവാരത്തെ ബാധിക്കുന്നുണ്ട്. ഭാരക്കുറവുള്ള കുട്ടികളുടെ അനുപാതം കുറഞ്ഞ സംസ്ഥാനങ്ങളില്‍ അത് കൂടുതലുള്ള സംസ്ഥാനങ്ങളെക്കാള്‍ ആരോഗ്യസേവനങ്ങള്‍ക്കുള്ള സംവിധാനങ്ങള്‍ ഏറെ മികച്ചതാണ്. ഉദാഹരണത്തിന്, സിക്കിമിലെ 70 ശതമാനം കുട്ടികളും പൂര്‍ണമായും രോഗപ്രതിരോധത്തിന് വിധേയരാണ്; മധ്യപ്രദേശിലാകട്ടെ ഇത് 40 ശതമാനം മാത്രവും.

ഇതേപോലെ പ്രധാനമാണ് ശിശു സംരക്ഷണം. ജനനം കഴിഞ്ഞ ഉടന്‍ മുതല്‍ മുലയൂട്ടുന്നത് വലിയ വ്യത്യാസമുണ്ടാക്കുന്നു. സിക്കിമിലെ ഏകദേശം 43 ശതമാനം കുട്ടികള്‍ക്കും മണിപ്പൂരിലെ 57 ശതമാനം കുട്ടികള്‍ക്കും ജനിച്ച് അരമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭിക്കുന്നു. ഈ അനുപാതം ഝാര്‍ഖണ്ഡില്‍ 10 ശതമാനവും മധ്യപ്രദേശില്‍ 15 ശതമാനവുമാണ്. 6 മുതല്‍ 9 മാസം വരെ പിന്നിടുമ്പോള്‍ പോഷണ പോരായ്മ നികത്താന്‍ വേണ്ടത്ര അനുയോജ്യമായ ആഹാരങ്ങള്‍ നല്‍കിത്തുടങ്ങുന്നതിലെ വീഴ്ചയും ശിശുപോഷണക്കുറവിനിടയാക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. ജീവിതത്തിന്റെ ആദ്യത്തെ ഒരു വര്‍ഷം മുഴുവന്‍ ആവശ്യമായ പോഷകഘടകങ്ങള്‍ മുലപ്പാല്‍ പ്രദാനം ചെയ്യുന്നുണ്ട്. എന്നാല്‍ മുലപ്പാല്‍ മാത്രം നല്‍കിയാല്‍ പോര. ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഊര്‍ജ്ജവും കലോറിയും മുലപ്പാലിന് പുറമെ നല്‍കുന്ന ഭക്ഷണത്തില്‍നിന്നു മാത്രമേ ലഭിക്കൂ. നാല് മുതല്‍ 6 മാസം വരെ കഴിയുമ്പോള്‍ ശിശുക്കള്‍ക്ക് മുലപ്പാലിനുപുറമെ ഖര ആഹാരം കൂടി നല്‍കേണ്ടതാണ്. ദേശീയ കുടുംബ ആരോഗ്യസര്‍വെ വെളിപ്പെടുത്തുന്നത് ദേശീയമായി 21 ശതമാനം കുട്ടികള്‍ക്കു മാത്രമേ 6 മുതല്‍ 23 മാസം വരെ പ്രായമുള്ള വിഭാഗത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ള തോതിലും നിലവാരത്തിലുമുള്ള ഭക്ഷണം ലഭിക്കാറുള്ളൂ എന്നാണ്. ഇതിന്റെ അനുപാതം സിക്കിമില്‍ 49 ശതമാനവും മണിപ്പൂരില്‍ 41 ശതമാനവും ഝാര്‍ഖണ്ഡില്‍ 17 ശതമാനവും മധ്യപ്രദേശില്‍ 18 ശതമാനവുമാണ്.

സിക്കിമിലെയും മധ്യപ്രദേശിലെയും വിദ്യാഭ്യാസപരമായ നേട്ടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ സാക്ഷരതയുടെയും വിദ്യാലയത്തില്‍നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെയും അനന്തരഫലവും നമുക്ക് വ്യക്തമാകും. സിക്കിമില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 62 ശതമാനമാണ്; മധ്യപ്രദേശില്‍ ഇത് 50 ശതമാനവും. അതേപോലെതന്നെ, മധ്യപ്രദേശിലേതിനേക്കാള്‍ സിക്കിമില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നുണ്ട് എന്നതിനും ശക്തമായ തെളിവുണ്ട്. മധ്യപ്രദേശിലുള്ളതിനേക്കാള്‍ സിക്കിമില്‍ കൂടുതല്‍ സ്ത്രീകള്‍ വീടിനുപുറത്ത് ജോലി ചെയ്യുന്നവരാണ്. സിക്കിമിലെ സ്ത്രീകള്‍ക്ക് പണലഭ്യത കൂടുതലായുണ്ട്; അവര്‍ക്ക് മാധ്യമങ്ങളുമായുള്ള ബന്ധവും കൂടുതലാണ്; വീടിനുപുറത്ത് പോകാനുള്ള സ്വാതന്ത്യ്രവും മധ്യപ്രദേശിലെ സ്ത്രീകളെക്കാള്‍ കൂടുതലായുണ്ട്.

18 ഉം 29 ഉം വയസ്സിനിടയ്ക്ക് പ്രായമുള്ള സിക്കിമിലെ 71 ശതമാനം സ്ത്രീകളും മണിപ്പൂരിലെ 86 ശതമാനം സ്ത്രീകളും 18 വയസ്സ് കഴിഞ്ഞ ശേഷമാണ് വിവാഹിതരാകുന്നത്; അതേസമയം ഝാര്‍ഖണ്ഡില്‍ ഇത് 40 ശതമാനവും മധ്യപ്രദേശില്‍ 47 ശതമാനവും മാത്രമാണ്. ഝാര്‍ഖണ്ഡിനെയും മധ്യപ്രദേശിനെയുംഅപേക്ഷിച്ച് ലിംഗപരമായ അസമത്വങ്ങള്‍ സിക്കിമിലും മണിപ്പൂരിലും കുറവാണ്. ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ശിശുപോഷണക്കമ്മി പരിഹരിക്കുന്നതില്‍ പുരുഷന്മാര്‍ക്കും ഒരു പങ്ക് വഹിക്കാനാകും എന്നാണ്. ഗര്‍ഭകാലത്ത് ആരോഗ്യപരിചരണം നല്‍കുന്നവര്‍ അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തെക്കുറിച്ച് പുരുഷനോട് (കുഞ്ഞിന്റെ അച്ഛനോട്) സംസാരിക്കുന്നത് ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും ഉള്ളതിനേക്കാള്‍ കൂടുതലാണ് സിക്കിമിലും മണിപ്പൂരിലും.

ഇനി എന്താണ് ചെയ്യേണ്ടത്?


സംയോജിത ശിശു വികസന സേവന (കഇഉട) പരിപാടിയാണ് പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഇന്ത്യ ആസൂത്രണം ചെയ്ത ഏറ്റവും ശ്രദ്ധേയമായ പ്രത്യക്ഷ ഇടപെടല്‍. മിക്കവാറും എല്ലാ അവലോകനങ്ങളും വിലയിരുത്തലുകളും വ്യക്തമാക്കുന്നത് മുപ്പത് വര്‍ഷത്തില്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഈ പരിപാടികൊണ്ട് പോഷകദാരിദ്യ്രം തടയുകയും നിര്‍മാര്‍ജനം ചെയ്യുകയും എന്ന നിശ്ചിതഫലം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. 2008ലെ സ്വാതന്ത്യ്രദിന പ്രഭാഷണത്തില്‍ പ്രധാനമന്ത്രി തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്: "പോഷകാഹാരക്കുറവ് എന്ന പ്രശ്നം നാം നീക്കം ചെയ്യേണ്ട ഒരു ശാപമാണ്''.

ശിശു പോഷണക്കുറവ് നിര്‍മാര്‍ജ്ജനം ഉറപ്പുവരുത്താന്‍ നാം ഇനി എന്തെല്ലാമാണ് ചെയ്യേണ്ടത്?

ശിശുപോഷണക്കമ്മി നികത്തുന്നതിന് ജീവിതചക്രപരമായ സമീപനം ആവശ്യമാണ്. സ്ത്രീയുടെയും (യൌവനാരംഭത്തിലും ഗര്‍ഭാരംഭത്തിനു മുമ്പും എന്നപോലെ ഗര്‍ഭകാലത്തും കുഞ്ഞ് ജനിച്ചശേഷവും) കുഞ്ഞിന്റെയും (ജനിച്ച ഉടന്‍, ആറുമാസം വരെ, 6 - 23 മാസം വരെ, 24 -59 മാസം വരെ) ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വ്യത്യസ്തങ്ങളായ ഇടപെടലുകള്‍ ആവശ്യമാണ്. നിര്‍ണായകമായ ഇത്തരം അഞ്ച് സാങ്കേതിക ഇടപെടലുകളെക്കുറിച്ച് ചുവടെ വിവരിക്കുന്നു.

1. ശിശുവിന്റെ ആദ്യത്തെ ആറ് മാസവും മുലയൂട്ടുന്ന സമ്പ്രദായം പ്രോല്‍സാഹിപ്പിക്കുക.

ന്ദ ജനിച്ച് ഒരു മണിക്കൂറിനകം തന്നെ എല്ലാ നവജാത ശിശുക്കള്‍ക്കും മുലപ്പാല്‍ നല്‍കുന്ന കാര്യം ഉറപ്പാക്കുക.

ന്ദ എല്ലാ നവജാതശിശുക്കള്‍ക്കും ജീവിതത്തിന്റെ ആദ്യത്തെ മൂന്ന് - നാല് ദിവസം വരെ പോഷകസമൃദ്ധമായ മഞ്ഞപ്പാല്‍ (ഇീഹീൃൌാ) നല്‍കുക.

ന്ദ ആദ്യത്തെ ആറുമാസവും എല്ലാ ശിശുക്കള്‍ക്കും മുലപ്പാല്‍ മാത്രം നല്‍കുക. ഖരാവസ്ഥയിലോ ദ്രവാവസ്ഥയിലോ ഉള്ള മറ്റൊന്നും നല്‍കരുത്; വെള്ളംപോലും നല്‍കേണ്ടതില്ല.

2. ആറുമാസം മുതല്‍ 23 മാസം വരെയുള്ള കുഞ്ഞുങ്ങള്‍ക്ക് താഴെപ്പറയുന്നവ ഉറപ്പുവരുത്തി ഭക്ഷണം നല്‍കുക.

ന്ദ രണ്ട് വയസ്സ് കഴിയുന്നതുവരെ മുലയൂട്ടല്‍ തുടരുന്നതോടൊപ്പം തന്നെ ആറ്മാസം തികയുമ്പോള്‍ മുതല്‍ ശിശുക്കള്‍ക്ക് അനുബന്ധാഹാരങ്ങള്‍ നല്‍കാന്‍ തുടങ്ങണം.

ന്ദ അനുബന്ധാഹാരങ്ങള്‍ ഊര്‍ജ്ജവും പ്രോട്ടീനും സൂക്ഷ്മപോഷണങ്ങളും (വിറ്റാമിനുകളും ലവണങ്ങളും) സമൃദ്ധമായി ഉള്ളതായിരിക്കണം.

3. ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ സൂക്ഷ്മ പോ ഷണക്കുറവും വിളര്‍ച്ചയും പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചുവടെ പറയുന്ന തരത്തില്‍ ഉറപ്പാക്കുക.

ന്ദ 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വൈറ്റമിന്‍ എ അനുബന്ധമായി നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

ന്ദ 6 മുതല്‍ 59 മാസം വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷം രണ്ട് തവണ വീതം വിരയിളക്കാനുള്ള ഗുളിക നല്‍കുക. (ഏകദേശം 6 മാസം ഇടവിട്ട്).

ന്ദ വയറിളക്കം ബാധിച്ച എല്ലാ കുട്ടികള്‍ക്കും ഒ ആര്‍ എസും സിങ്ക് സപ്ളിമെന്റും നല്‍കുന്ന അനുയോജ്യമായ ചികില്‍സ ഉറപ്പുവരുത്തുക.

4. യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലും സ്ത്രീകളി ലും കണ്ടുവരുന്ന സൂക്ഷ്മ പോഷണങ്ങളുടെ കുറവും വിളര്‍ ച്ചയും നിയന്ത്രിക്കുന്നതിന് ചുവടെ പറയുന്ന കാര്യങ്ങള്‍ ഉറപ്പാ ക്കുക.

ന്ദ ഇരുമ്പും ഫോളിക് ആസിഡും വിരയിളക്കല്‍ ഗുളികയും കൊണ്ടുള്ള അനുബന്ധ പരിപാടിയിലൂടെ യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും ഗര്‍ഭിണികളിലെയും വിളര്‍ച്ച രോഗം തടയേണ്ടതാണ്.

ന്ദ യൌവനത്തിലേക്ക് കടക്കുന്ന പെണ്‍കുട്ടികളിലെയും സ്ത്രീകളിലെയും അയഡിന്‍ കുറവ് പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന കറിയുപ്പില്‍ ആവശ്യത്തിന് അയഡിന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

5. കടുത്ത പോഷണ ദൌര്‍ലഭ്യമുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള സംരക്ഷണം നല്‍കുക.

നാം എന്തുകൊണ്ടാണ് പോഷകാഹാരക്കുറവ് എന്ന ശാപത്തെ നേരിടുന്നതിന് അതിവേഗം നടപടികള്‍ സ്വീകരിക്കാത്തത്? ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ വേണ്ട വിഭവങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നത് ഉറപ്പാണ്. ആവശ്യമായ വിജ്ഞാനവും വൈദഗ്ധ്യവും ഇന്ത്യയ്ക്കുണ്ട്. എന്താണ് പരിഹാരം എന്നുള്ളതും നന്നായി അറിയാം. അപ്പോള്‍ എന്താണ് അതിനുവേണ്ട നടപടികള്‍ കൈകൊള്ളുന്നതിന് ഇത്രയും അമാന്തം? വേണ്ടത്ര സര്‍ക്കാര്‍ നടപടികളുടെ അഭാവം തന്നെയാണത്.

ചുരുങ്ങിയത് മൂന്ന് കാരണങ്ങളെങ്കിലും ഇതിനുണ്ട്. ഒന്നാമതായി, സര്‍ക്കാര്‍ ചലനാത്മകമായിരിക്കണം. പോഷകാഹാരക്കുറവ് ദേശീയമായ നാണക്കേടാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, പോഷണത്തിന് വേണ്ടത്ര മുന്‍ഗണന നല്‍കുകയും ആവശ്യമായി വിഭവങ്ങള്‍ ഒരുക്കുകയും ചെയ്തില്ല. രണ്ടാമത്, ഐസിഡിഎസ് പരിപാടിയെ കൂടുതല്‍ കാര്യശേഷിയുള്ളതും ഫലപ്രദവും ആക്കി മാറ്റാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നിലുണ്ടെങ്കിലും അതിനെ പുനഃസംഘടിപ്പിക്കുന്നതിന്, വേണ്ടി വന്നാല്‍ പൊളിച്ചെഴുത്ത് നടത്തുന്നതിന്, പ്രകടിപ്പിക്കുന്ന വിമുഖത.

മൂന്നാമത്, വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും തമ്മില്‍ ഉത്തരവാദിത്വങ്ങള്‍ പുനര്‍ നിര്‍വചിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ പുനര്‍ വിഭജിച്ച് നല്‍കുന്നതും ആവശ്യമായി വരുമെന്നതിനാല്‍ ആരോഗ്യത്തിന്റെയും പോഷണത്തിന്റെയും മികച്ച സംയോജനം ഉറപ്പാക്കുന്നതിനുവേണ്ടി സേവന ലഭ്യത ഉറപ്പാക്കുന്നത് പുനഃസംഘടിപ്പിക്കാതെ ശക്തമായി ചെറുത്തുനില്‍ക്കുകയാണ്. വികസനത്തില്‍ അറിവിനെക്കാള്‍ ഏറെ വേണ്ടത് ധൈര്യമാണ് എന്ന് പറയാറുണ്ട്. സാമ്പത്തികമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന പോഷകാഹാരക്കുറവിന്റേതായ വിരോധാഭാസപരമായ സാഹചര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാതിരിക്കുന്നത് ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ അവകാശങ്ങളുടെ നിഷേധമാണ്. രാജ്യത്തിന്റെ ഭാവി വളര്‍ച്ചയ്ക്കും വികാസത്തിനും ഈ അവസ്ഥയെക്കാള്‍ ഹാനികരമായി മറ്റൊന്നില്ല.

മിഡില്‍ ഈസ്റ്റ് പൊളിറ്റിക്സ്-ചര്‍ച്ച

'മൊസാദി'നെ ഭക്ത്യാദരപൂര്‍വം കാണുന്നവര്‍ അറിയാന്‍


ഹുസൈന്‍ രാജാവ് ഉടനെ പ്രതിവിഷം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ടെല്‍ അവീവ്
മനസ്സില്‍ കാണാത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അന്ന് ഇസ്രയേല്‍
പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായ ഭാഷയില്‍ ഹുസൈന്‍
രാജാവ് അറിയിച്ചു.


King Hussein said he would hang the spies publicly unless Israel sent the
antidote. Israel had no other options :)


ജോര്‍ദ്ദാന്റെ ഇസ്രായേല്‍ ബന്ധങ്ങള്‍ വലിയൊരു ചോദ്യ ചിഹ്നമാണ്‌. പലസ്തീന്‍
മൂവ്‌മെന്റില്‍ ഇസ്രായേലിന്‌ നിര്‍ണ്ണായകമായ അപ്പര്‍ഹാന്റ് വളരെ പ്രധാനപ്പെട്ട
ഒരു സമയത്ത് നേടിക്കൊടുത്തത് ബ്ലാക്ക് സെപ്റ്റംബര്‍
ഓപ്പറേഷന്‍സ്ആണ്‌.
ഹാഷിമൈറ്റ് ഭരണകൂടത്തിന്റേയും ജോര്‍ദ്ദാനിയന്‍ സ്വത്വത്തിന്റേയും
നിലനില്പ്പിന്റെ പ്രശ്നമായിരുന്നെങ്കിലും, പാലസ്തീന്‍ മൂവ്‌മെന്റുകള്‍ അതിനു
ശേഷം ഒരിക്കലും അത്ര ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റിട്ടില്ല.


ജോര്‍ഡാന്‍ ഉണ്ടായതു തന്നെ പലസ്തീനികള്‍ക്ക് ജന്മഭൂമിയെന്ന പേരിലാണ്‌.
ഉണ്ടായതുംന്‍ പോയതും അറിഞ്ഞില്ല പാവം പലസ്തീനികള്‍.


ronald payene യുടെ ഒരു പുസ്തകം വായിച്ചു തീര്‍ത്തതേ ഉള്ളൂ. കുറേ ഇന്ററസ്റ്റിങ്ങ് ആയ കാര്യങ്ങള്‍ എഴുതണം എന്നൊക്കെ കരുതി നോട്ട് എഴുതി വച്ചിരുന്നു.
ബെന്‍ ഗോരിയോന്റെ ഡയറി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴി കെ.ജി ബി പൊക്കിയതാണ് ഏറ്റവും കൌതുകമുള്ളത്. പിന്നൊന്ന് u.s. liberty സംഭവം. ഹുസൈനിനെ വധിക്കാനുള്ള പാലസ്തീന്‍ ശ്രമം മൊസാദ് ചോര്‍ത്തി കൊടുത്തതോടെ ആണ് ജോര്‍ദാന്‍ ഇസ്രായേലിന്റെ നയതന്ത്ര സുഹൃത്തായത്.

ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരുണ്ടെങ്കില്‍ വായിക്കേണ്ട പുസ്തകങ്ങളാണ് ronald payene യുടെ carlos complex, wepons of terror അങ്ങിനെ കുറച്ചെണം. കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.


കിംഗ് ഹുസൈന് അല്പമെങ്കിലും അനുഭാവപൂര്വമായ നിലപാടെടുത്തിരുന്നു. ഹാമാസിന്റെ രൂപീകരണത്തില് നിര്ണായകക പങ്കും വഹിച്ചിട്ടുണ്ട്. ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയതിനു ശേഷം അതും ഇല്ലാതായി. ഹുസൈന്റെ സമയത്ത് ഹാമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ അമ്മാനിലായിരുന്നു. ഇപ്പോ, പലസ്തീനികളെ അറബികള്ക്കു പോലും വേണ്ട എന്നതല്ലേ അവസ്ഥ.

യോം കിപൂര്‍ വാറോക്കെ ഹുസൈന്റെ ധൈര്യമായിരുന്നു. അടിച്ചു നിരത്തി കൊടുത്തു. പക്ഷേ വധശ്രമത്തൊടെ ഇസ്രായെല്‍ പക്ഷമായി. ഗോലാന്‍, ജോര്‍ദ്ദാന്‍ നന്ദി പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഇനി വിട്ട് പോകാനും പറ്റിലായിരിക്കും. ഇസ്രായേലിനു എയര്‍ സ്പേസ് കൊടുക്കുന്ന ഒരേ ഒരു അറബ് രാജ്യം ജോര്‍ദാനാണു.
എല്‍.എല്‍ ഫൈല്‍റ്റുകള്‍ എല്ലാം സൌത്ത് ആഫ്രിക്ക വഴിയാണ് പറക്കുന്നത്. സംവരണം ഒന്നും വേണ്ട, നല്ല മിടുക്കമാരാണ്. എന്റെ ഇപ്പോഴ്ത്തെ പ്രൊഫസറും ജൂതനാണു. ഇന്നോ നാളയോ നോബേല്‍ എന്നും പറഞ്ഞിരിക്കുകയാ. ;) പോളണ്ട് ജൂതന്‍!


കിംഗ് ഹുസൈന്‍ എന്നും ഇരട്ടത്താപ്പാണ്‌ കളിച്ചിട്ടുള്ളത്. പലസ്തീനികളെ പിണക്കി ജോര്‍ദ്ദാന്‌ നിലനില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുന്നതായി അഭിനയിച്ചു പോന്നു. ജോര്‍ദ്ദാനിയന്‍ ജനതയില്‍ സംഖ്യ കൊണ്ടും പണം കൊണ്ടും പ്രബലരായ പലസ്തീനി വംശജരെ ഒതുക്കാന്‍ എന്നും ഇസ്രായേലുമായി ഒരു
അന്തര്‍ധാരയും. ഇപ്പോഴും ഇസ്രായേലിന്‌ അമ്മാനില്‍ വളരെ ശക്തമായ പിടിപാടുണ്ട് എന്നാണ്‌ പലസ്തീനി ജോര്‍ദ്ദാനികളുടെ ആരോപണം.


യോം കിപ്പുര്‍ ആക്ഷന്‍ ഗോള്‍ഡാ മേയര്‍ക്ക് ഒറ്റിക്കൊടുത്തത് ഹുസൈനല്ലേ? സിറിയ ഗോലാന്‍ കുന്നുകള്‍ ആക്രമിക്കുമ്പോള്‍ ഈജിപ്ത് ജെറുസലേമില്‍ അഡ്‌വാന്‍സ് ചെയ്യും എന്ന നിര്‍ണ്ണായക പദ്ധതി ഇസ്രായേലിന്‌ ചോര്‍ന്ന് കിട്ടിയതാണ്‌ യുദ്ധത്തില്‍ നിര്‍ണ്ണായകമായത്. കൂടെ നിന്ന് കുതികാല്‍ വെട്ടുകയായിരുന്നു
ഹുസൈന്‍ ചെയ്തത് എന്ന് അറബികള്‍ പറയും.


എല്ലാ അറബ് രാജ്യങ്ങളും പലസ്തീന് വിഷയത്തില് ഇരട്ടത്താപ്പാണ് കളിച്ചിട്ടുള്ളത്. സ്വന്തം താല്പര്യങ്ങള് തന്നെയായിരുന്നു എല്ലാവര്ക്കും വലുത്. ഹുസൈന് ചില കാര്യങ്ങളിലെങ്കിലും തുറന്ന നിലപാടെടുത്തിരുന്നു. ഉദാഹരണം - ഷേക്ക് യാസിനെ വിട്ടു തരണമെന്ന് ശഠിച്ചത, ഖാലിദ് മെഷാലിനെ മൊസാദില് നിന്നും സംരക്ഷിച്ചത്, മറുമരുന്ന് കൊണ്ടുവന്നില്ലെങ്കില് നിങ്ങളുടെ ചാരന്മാരെ പരസ്യമായി തൂക്കിക്കൊല്ലും എന്ന് ഇസ്രയേലിനോട് പറയാന് ധൈര്യം കാണിച്ചത്. പക്ഷേ അവസാനകാലത്ത് ഹുസൈന് പൂര്ണമായും ഇസ്രയേല് പക്ഷ്ത്തേക്ക് മാറിയിരുന്നു. അബ്ദുല്ല രാജാവായതിനു ശേഷമാണെന്നു തോന്നുന്നു, ഹമാസിന്റെ അമ്മാന് ബ്യൂറോ അടച്ചു പൂട്ടുന്നതും മേഷാലും സംഘവും ഡമാസ്കസിലേക്കു കൂടുമാറുന്നതും.

യോം കിപ്പുര് വാര് ഹുസൈന്റെ ധൈര്യമായിരുന്നോ, അതോ സദാത്തിന്റേയോ? സദാത്തിന് സൈനായ് തിരിച്ചു വേണമായിരുന്നു. ഇസ്രയേലിനെ ചര്ച്ചയ്ക്കു കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്ഗം യുദ്ധമാണെന്ന് തിരിച്ചറിവുള്ളതുകോണ്ടല്ലെ കേറിയങ്ങടിച്ചത്. അമേരിക്ക പാലം വലിച്ചില്ലായിരുന്നെങ്കില് ഇന്നത്തെ പകുതി ഇസ്രയേല് അന്ന് ഈജിപ്റ്റിന്റെ കയ്യിലിരിക്കുമായിരുന്നു.


അമേരിക്കന്‍ നിലപാട് എപ്പോഴെങ്കിലും ഈജിപ്തിന്‌ അനുകൂലമായിരുന്നോ? യുദ്ധം നിര്‍ത്തുമ്പോള്‍ ഇസ്രായേല്‍ സേന കെയ്റോയുടെ പരിസരത്തെത്തിയിരുന്നു. ഈജിപ്ത് അവിഞ്ഞു പോയേനെ നാലു ദിവസം കൂടി യുദ്ധംനീണ്ടുപോയെങ്കില്‍. ഇസ്രായേലിനെ മൂന്ന് വശത്തു നിന്ന് ആക്രമിച്ച് അത്‌ഭുതപ്പെടുത്തുക എന്ന ഒന്നാന്തരം യുദ്ധ തന്ത്രം പരാജയപ്പെടുത്തിയത് ഹുസൈനാണ്‌.


മുന്പ് വായിച്ചതാണ്. ഇപ്പോള് ഓര്മയില് നിന്നെഴുതുന്നു. യുദ്ധം അപ്രതീക്ഷിതമായിരുന്നു. അതു തന്നെയായിരുന്നു സദാത്തിന്റെ തന്ത്രവും. അതും യോം കിപ്പുര് പോലുള്ള ഒരു അവധി ദിവസം. അതു കോണ്ട് തന്നെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില് ഈജിപ്ഷ്യന് സേന കാര്യമായ മുന്നേറ്റവും നടത്തിയിരുന്നു. ഒടുവില് അമേരിക്കയില് നിന്നും ഫൈറ്റര് വിമാനങ്ങള് കിട്ടിയതിനു ശേഷമാണ ഇസ്രയേല് തിരിച്ചടിച്ചത്. അമേരിക്കയാവട്ടെ, സഖ്യകക്ഷികള്ക്ക് offensive weapons കൊടുക്കുല്ലെന്ന സോവിയറ്റ് യൂണിയനുമായി ചേര്ന്നുണ്ടാക്കിയ കരാറിനെ മറികടന്നു
കൊണ്ടാണ ഇസ്രയേലിന് ആയുധങ്ങള് നല്കിയത്. സൊവിയറ്റ് യൂനിയനാകട്ടെ ഈജിപ്തിനെ സഹായിച്ചുമില്ല. "If we go down We will bring the whole region down," എന്ന് ഇസ്രയേല് പ്രധാനമന്ത്രി അന്ന്നു പറഞ്ഞതായും കേട്ടിട്ടുണ്ട. അതായത്, യുദ്ധത്തില് തോറ്റാല് മാരകായുധങ്ങള് ഉപയോഗിക്കുമെന്ന്. അതിനു ശേഷമാണ അമേരിക്ക സഹായവുമായി വരുന്നത്.



ബുഷ് ഇറാഖ് യുദ്ധം പ്രഖ്യാപിച്ച പോലെ, സ്വന്തം പ്രശ്നങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ്‌ സാദത്ത് യോം കിപ്പൂര്‍ പ്ലാന്‍ ചെയ്തത്. സോവിയറ്റ് ചേരിയിലായിരുന്നു അന്ന് ഈജിപ്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍.
അതുകൊണ്ടു തന്നെ അമേരിക്ക ഇസ്രായേലിനെ സഹായിക്കില്ലെന്ന് കരുതാന്‍ ഒരു ന്യായവും ഇല്ലായിരുന്നെന്ന് തോന്നുന്നു.


സദാത്തിന്റെ പ്രശ്നം സൈനായ് പെനിന്സുല ആയിരുന്നു. 1967ല് ഇസ്രയേലിന്റെ തന്ത്രം അറബ് രാജ്യങ്ങള് പലസ്തീനികളുടെ ആവശ്യത്തിനല്ലാതെ സ്വന്തം ആവശ്യം പറഞ്ഞ് യുദ്ധത്തിനോ, സമാധാനത്തിനോ, നയതന്ത്രത്തിനോ എന്തിനാണെങ്കില് വരട്ടെ എന്നതായിരുന്നു. എങ്കിലേ, പലസ്തീനികളെ ഒറ്റപ്പെടുത്താന് പറ്റൂ. കാലാന്തരത്തില് ആ തന്ത്രം വിജയിച്ചെന്നു കാണാം. നാസറിന്റെ മരണശേഷം, എങ്ങിനെയങ്കിലും സൈനായ്
തിരിച്ചെടുക്കുക എന്നതായി ഈജിപ്ഷ്യന് സര്ക്കാരിന്റെ പ്രധാന ലക്ഷ്യം. എന്നാല് ഇസ്രയേലാകട്ടെ ചര്ച്ചയ്ക്കു പോലും തെയ്യാറായിരുന്നില്ല താനും. അതുകൊണ്ടാണ് സൈനികമായി അത്രയൊന്നും മോശമല്ലാതിരുന്ന ഈജിപ്ത് ഇസ്രയേലിനെ ആക്രമിക്കാന് തീരുമാനിക്കുന്നത്. അതു ചുമ്മാ പോയി ഒരു യുദ്ധം ചെയ്ത് തോറ്റുവരാം എന്ന
കാല്ക്കുലേഷനിലൊന്നുമായിരുന്നില്ല. സോവിയറ്റ യൂനിയനും അമേരിക്കയും തമ്മില് ഒരു കരാറുള്ള കാര്യം സദാത്തിനുമറിയാമായിരുന്നു. അമേരിക്കയുടെ നേരിട്ടുള്ള പിന്തുണയില്ലാത്ത ഇസ്രയേല് സൈന്യത്തെ അപ്രതീക്ഷിതമായി കടന്നാക്രമിക്കുക എന്നതു തന്നെയായിരുന്നു തന്ത്രം. അതും ഇസ്രയേല് പട്ടാളത്തിലെ ഭൂരിഭാഗം സൈനികരും അവധിയിലായിരിക്കുന്ന ഒരു ദിവസം. It was a great strategic move. പക്ഷേ,
കാര്യങ്ങള് കൈ വിട്ടുപോകുമെന്നായപ്പോള് മിഡീല് ഈസ്റ്റില് അണുവായുധമുപയോഗിക്കുമെന്ന് ഇസ്രയേല് ഭീഷണിപ്പെടുത്തി. അമേരിക്കയുടെ ഫൈറ്റര് വിമാനങ്ങള് ടെല് അവീവിലെത്തി. ഹുസൈന് രാജാവ് കാലു മാറി. യുദ്ധത്തില് ആദ്യം സിറിയയ്ക്കു കാലിടറി. പിന്നെ ഇസ്രയേല് തിരിച്ചടിക്കുകയായിരുന്നു. യുദ്ധത്തില്
തോറ്റെങ്കിലും സദാത്തിന്റെ തന്ത്രം വിജയയിചതായി നമുക്കു കാണാം. ഇസ്രയേല് ചര്ച്ചയ്ക്ക് തെയ്യാറായി. സൈനായ് വിട്ടു കൊടുക്കുകയും ചെയ്തു.


സിനായ് സാദത്തിന്റെ ഒരു പ്രശ്നം മാത്രമായിരുന്നു. ഈജിപ്തിലെ എക്കണോമിക്ക്, പൊളിറ്റിക്കല്‍ ക്രൈസിസുകള്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, മിലിറ്ററിയില്‍ ഉണ്ടായിരുന്ന അതൃപ്തി ഒരു കൂവിന്‌ വഴി വെച്ചേക്കുമോ എന്ന ആശങ്ക അങ്ങിനെ ഒരുപാട് കാരണങ്ങളാണ്‌ സാദത്തിന്റെ യുദ്ധത്തിന്‌ പ്രേരിപ്പിച്ചത്. സിറിയയെ അവര്‍
ലിറ്ററലി ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ജയിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാവാം യുദ്ധത്തിന്‌ ഇറങ്ങിയത്. അത് പരാജയപ്പെടാനുള്ള നിര്‍ണ്ണായക കാരണമായത് ഹുസൈന്റെ ചതിയായിരുന്നുവെന്നാണ്‌ ഞാന്‍ പറഞ്ഞു വരുന്നത്. അമേരിക്കയുടെ ഇടപെടല്‍ അപ്രതീക്ഷിതമല്ല എന്നും.

യുദ്ധാനന്തരം സിനായ് ഈജിപ്തിന്‌ തിരിച്ചു കൊടുപ്പിക്കുക വഴി അമേരിക്കയാണ്‌ ശരിക്കും ഗെയിന്‍ ചെയ്തത്. യുദ്ധത്തില്‍ സോവിയറ്റ് സഹായം നിരന്തരം ഉണ്ടായിട്ടും, ഈജിപ്ത് അമേരിക്കന്‍ ചേരിയിലേക്ക് മാറി, ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യവുമായി. അറബ് ചേരിയിലേക്ക് അമേരിക്ക വെച്ച
ആദ്യത്തെ കാലും, പാലസ്തീന്റെ ശവപ്പെട്ടിയിലുള്ള ഒരു ആണിയുമായിരുന്നു അത്. അതിന്‌ വഴി വെച്ചത് ഹുസൈനും.

പി‌എസ് - അമേരിക്കയാണോ സോവിയറ്റ് യൂണിയനാണോ ആദ്യം കരാര്‍ ലംഘിച്ചത്? അമേരിക്ക കൂടുതല്‍ ആംസ് സപ്ലൈ ചെയ്യാന്‍ തയ്യാറാവാത്തതു കാരണമാണ്‌ ഇസ്രായേല്‍ ആണവായുധത്തിനെപ്പറ്റി ആലോചിച്ചതെന്നും, അത് വിന്യസിച്ചത് - അമേരിക്കക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ - വളരെ ട്രാക്കബിള്‍ ആയി ആണെന്നും അതാണ്‌ ആംസ്
സപ്ലൈ തുടരാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നും വിക്കി പേജില്‍കാണുന്നു. സോവിയറ്റ് യൂണിയനാവട്ടേ യുദ്ധം തുടങ്ങിയതു മുതല്‍ ഈജിപ്തിനു
പുറകിലുണ്ടായിരുന്നു.


സദ്ദാം ഓയിൽ ട്രേഡിംഗ് ഡോളറിൽ നിന്നും യൂറോയിലേക്ക് മാറ്റിയതായിരുന്നു ഇറാഖ് ആക്രമിക്കാൻ പ്രധാന കാരണം എന്ന് തോന്നുന്നു.


യുദ്ധം ചെയ്യാനുള്ള തീരുമാനം സദാത്തിന്റെയായിരുന്നു എന്നത് നേരാണ്. പക്ഷേ സിറിയയെ ഈജിപ്ത് വലിച്ചിഴയ്ക്കുകയായിരുന്നു എന്നു പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈജിപ്തിനെ പോലെ തന്നെ 1967ലെ യുദ്ധത്തില്‍ സിറിയയ്ക്കുമുണ്ടായിരുന്നു നഷ്ടം. ഈജിപ്തിനു സൈനായ് പോയപ്പോള്‍, സിറിയയ്ക്കു
നഷ്ടപ്പെട്ടത് ഗോലാന്‍ കുന്നുകള്‍. അത് തിരിച്ചു പിടിക്കുക എന്നത് ഹഫീസ് അല്‍ അസദിനെ പോലുള്ള ഒരു പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യവുമായിരുന്നു. അതുകൊണ്ട് തന്നെ യോംകിപ്പുര്‍ യുദ്ധം ഒരു joint strategic move ആണെന്നു വേണം കരുതാന്‍. യുദ്ധത്തിന്റെ പ്ലാനിംഗ് തന്നെ നോക്കുക. യാതൊരു
പ്രകോപനവുമില്ലാതെ (immediate provocation) ഈജിപ്ഷ്യന്‍ സൈന്യം സൈനായിലേക്കും, സിറിയന്‍ സൈന്യം ഗോലാനിലേക്കും ഇരച്ചു കയറി.
യോം കിപ്പുര്‍ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഈജ്പ്തിനെ പിന്തുണച്ചോ എന്നു ചോദിച്ചാല്‍, പിന്തുണച്ചു. പക്ഷേ, അതെങ്ങിനത്തെ പിന്തുണയായിരുന്നുവെന്നതാണ് ചോദ്യം. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ശക്തി (അന്നും ഇന്നും) അവരുടെ ഗ്രൗണ്ട് ഫോഴ്സ് ആണ്. എന്നാല്‍ വ്യോമസേന പരിതാപകരമാം വിധം ദയനീയവുമാണ്. ഈജിപ്റ്റ്
സോവിയറ്റ് യൂണിയനോട് ആവ്ശ്യപ്പെട്ടത് ഫൈറ്റര്‍ ജെറ്റുകളാണ്. ഒരെണ്ണം പോലും സോവിയറ്റ് യൂണീയന്‍ നല്‍കിയതായി തെളിവില്ല. എന്നാല്‍ അമേരിക്കയാവട്ടെ താരതമ്യേന ശക്തമായിരുന്ന ഇസ്രയേല്‍ വ്യോമസേനയ്ക്ക് ഒഫന്‍സിവ് വെപ്പണ്‍സ് വേണ്ടുവോളം നല്‍കുകയും ചെയ്തു. ഇതായിരുന്നു യുദ്ധത്തിന്റെ strategic balance തകിടം മറിച്ചത്.

യുദ്ധാനന്തരം സിനായ് ഈജിപ്തിന്‌ തിരിച്ചു കൊടുപ്പിക്കുക വഴി അമേരിക്കയാണ്‌ ശരിക്കും ഗെയിന്‍ ചെയ്തത്.

ശരിയാണ്. അമേരിക്കക്കും, ഇസ്രയേലിനും, ഈജിപ്തിലെ dictatorshipനും ഒരുപോലെ
നേട്ടമുണ്ടാക്കിയ ഒന്നായിരുന്നു camp david agreement.

റോബി,
ഇറാഖ് യുദ്ധത്തിനുള്ള കാരണം ഇതു രണ്ടുമല്ലെന്നാണ് തോന്നിയിട്ടുള്ളത്. സദ്ദാം എണ്ണവ്യാപാരം യൂറോയിലേക്കു മാറ്റിയില്ലെങ്കിലും ബുഷ്-ചെനി ഇറാഖിനെ ആക്രമിക്കുമായിരുന്നു. the aim was to reshape the entire middle east according to the neocon agenda. ഇറാഖിലെ പെട്ടുപോയില്ലായിരുന്നെങ്കില്‍ ബുഷ്
ഇറാനേയും ആക്രമിക്കുമായിരുന്നു. ഇറാഖിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായി വന്നപ്പോഴാണ് 2008 ആഗസ്റ്റില്‍ എണ്ണ ക്രൈസില്‍ ഉണ്ടാകുന്നത്. ഒരു ബാരലിന് 146 ഡോളര്‍. ഇറാന്‍ യുദ്ധപദ്ധതി വീണ്ടും നീണ്ടു പോയി. എണ്ണ വില വീണപ്പോഴേക്കും അമേരിക്കന്‍ ഇക്കോണമിയും വീണു. ആദ്യം ഇറാഖ്, പിന്നെ ഇറാന്‍ അതിനു ശേഷം സിറിയ...എന്നിങ്ങനെയായിരുന്നു പ്ലാന്‍. 2006ലെ ഇസ്രയേലിന്റെ ലെബനന്‍ ആക്രമണം ഓര്‍ക്കുക.
ഇറാനെയും, സിറിയയേയും പിന്തുണയ്ക്കുന്ന ഹിസ്ബൊല്ലയെ തകര്‍ക്കുകയായിരുന്നു ആ യുദ്ധത്തിന്റെ ലക്ഷ്യം. പക്ഷേ, അതു പാളിപ്പോയി.


യോം കിപൂര്‍ യുദ്ധത്തില്‍ ഹുസൈനിനെ കൂട്ടി തൊട്ടതിനു ക്ഷമിക്കുക. അവിടെ ഹുസൈനൊന്നും ഇല്ല. സ്റ്റാന്‍ലി പറഞ്ഞ പോലെ ഈജിപ്ത് (അന്വര്‍ സാദത്) സിറിയന്‍ (ഹഫീസ്) കൂട്ടുകെട്ടായിരുന്നു. ഹുസൈന്‍ നിവൃത്തിയില്ലാതെ അറബ് ലീഗില്‍ ചേരുകയായിരുന്നു. അത് ഓടി പോയി ഗോള്‍ഡാ മേയറോട് പറഞ്ഞെങ്കില്‍
‘ഞങ്ങള്‍ക്കറിയാത്തതൊന്നും അല്ല ഇത്’ എന്നായിരുന്നു മൊസാദ് പ്രതികരണം. അത് സത്യവുമായിരുന്നു. പക്ഷേ ഈ സമയത്ത് ആക്രമിക്കാന്‍ അറബ് ലീഗ് പ്രാപ്തരല്ല എന്നായിരുന്നു മൊസാദ് അനുമാനം.സൈക്കോളജിക്കലി ‘cognitive dissonance‘ എന്നു Norman Dixon

മൊസാദ് പണികള്‍: 50 കളുടെ ആദ്യപകുതിയില്‍ സൂയസ് കനാല്‍ നാഷണലൈസ് ചെയ്യാന്‍ ഈജിപ്തിലെ ജനറല്‍ നാസര്‍ ശ്രമിക്കുന്നു. കോള്‍ഡ് വാറില്‍ സോവിയറ്റ് യൂണിയനെതിരെ ഈജിപ്ത് ഉപകരിക്കുമെന്നു കരുതി അമേരിക്ക ഇതിനെ പിന്തുണക്കുന്നു. 54 ഇല്‍ ബ്രിട്ടന്‍ സൂയസ് കനാലില്‍ നിന്നും പിന്മാറാന്‍ തയ്യാറാകുന്നു. തങ്ങളുടെ
അതിര്‍ത്തിയില്‍ നിന്നും വെസ്റ്റേണ്‍ ശക്തികള്‍ വിട്ട് പോകുന്നത് അറബ് ലീഗ് ശക്തി പ്രാപിക്കാനും ബോര്‍ഡര്‍ അറ്റാക്ക് വിപുലമാകാനും കാരണമാകുമെന്നു ഇസ്രായേല്‍ കരുതി. അതിനെ എതിര്‍ക്കാന്‍ ഡിപ്ലോമാറ്റിക് ആയ ശ്രമങ്ങളൊന്നും നടന്നില്ല.അപ്പോള്‍ മൊസാദ് കണ്ട്പിടിച്ച ഉപാധിയാണ് ഓപ്പറേഷന്‍ സൂസന്ന. ആദ്യകാല
ടെററിസം; എന്നാല്‍ അറബികളുടെ ചെലവില്‍. ജെര്‍മന്‍ കണക്ഷനുള്ള ഇസ്രായേഇ നെറ്റ്വര്‍ക്ക് അറബികളുടെ പേരില്‍ ഈജിപ്തില്‍ സ്ഫോടനങ്ങള്‍ നടത്താനും അങ്ങിനെ ജനറല്‍ നാസറിനെ ഡീസ്റ്റബിലൈസ് ചെയ്യാനുമായിരുന്നു ഉദ്ദേശം. ചില സ്ഫോടനങ്ങള്‍ നടന്നെങ്കിലും നാലു ദിവസം കൊണ്ട് നാസറിന്റെ സെക്യൂരിറ്റി ഇവരെ പൊക്കി.
മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഈ സംഭവമാണ് പിന്നീട് ലാവോണ്‍ അഫയര്‍ എന്നറിയപ്പെട്ടത്. നാസര്‍ സൂയസ് നാഷണലൈസ് ചെയ്തു. ഇസ്രായേലിനു അതൊരു തോല്വിയായി. അങ്ങിനെ ഇരിക്കുമ്പോഴാണ് സൂയസ് ക്രൈസിസിനും മുന്നേ പരിഗണനയില്‍ ഉണ്ടായിരുന്ന ജോര്‍ദാന്‍ വെള്ള പദ്ധതി രണ്ടാം അറബ് സമ്മിറ്റ് അംഗീകരിക്കുന്നത്.
ഈജിപ്ത്യന്‍ സൌദി അറേബ്യന്‍ ഫിനാന്‍സില്‍ സിറിയ പണി തുടങ്ങി. പണി കഴിഞ്ഞാല്‍ പിന്നെ ജോര്‍ദ്ദാന്‍ വെള്ളം ഗലീലി കടലില്‍ വീഴില്ല. ഗലീലി കടലാണ് മുക്കാല്‍ ഭാഗം ഇസ്രായേലിന്റേയും ജലസ്രോതസ്സ്. 67 ഇല്‍ ഈ സിറിയന്‍ പ്രൊജക്റ്റ് ഏരിയായില്‍ ഇസ്രായേല്‍ എയര്‍സ്ട്രൈക് നടത്തി.
ഇതിന്റെ ഇടയില്‍ Eli Cohen എന്ന ചാരനെ പിടിച്ചു. ഇതിലെ രസകരമായ വസ്തുത കോഹനെ പിടിച്ചത് സിറിയയുടേയോ മിടുക്കു കൊണ്ടല്ല മറിച്ച് ഇന്ത്യന്‍ എംബസിയുടെ ഒരു കപ്ലൈന്റ് കൊണ്ടായിരുന്നു. ഇയാളുടെ അപ്പാര്‍ട്ട്മെന്റിന്റെ അടുത്തായിരുന്ന ഇന്ത്യന്‍ എംബസി മിഷന്‍ റേഡിയോ ട്രാന്‍സ്മിറ്റന്‍സില്‍ ഇന്ററപ്ഷന്‍ സഹിക്കാതെ
കപ്ലൈന്റ് ചെയ്യുകയായിരുന്നു. എനീട്ടും സിറിയക്ക് ഇയാളെ പിടിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 64 ഇല്‍ കെ.ജി.ബി ആണു അവരുടെ ആധുനിക ഇലക്ട്ര്ട്രോണിക് സഹായത്തോടെ ഇയാളെ പിടിക്കുന്നത്. . പല തരത്തിലുള്ള പ്രീണനങ്ങള്‍ ഉണ്ടായിട്ടും 65 ഇല്‍ ഇയാളെ ഡമാസ്കസില്‍ പബ്ലിക് ആയി തൂക്കി കൊന്നു. അയാളുടെ സകല കുറ്റങ്ങളും എഴുത്ത് ദേഹത്ത് ഒട്ടിച്ചിരുന്നു. മൊസാദിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. പക്ഷേ എന്തൊക്കെ സിറിയന്‍ രേഖകള്‍ കൈമാറി എന്ന് കൊഹനെ കൊണ്ട് പറയിക്കാന്‍ സിറിയക്ക് കഴിഞ്ഞില്ല. ഗോലാനിലെ സിറിയന്‍ സന്നാഹം ഒരുമാതിരി മിക്കവാറും അപ്പോഴേക്കും കൊഹന്‍ ഇസ്രായേലില്‍ എത്തിച്ചിരുന്നു. ഇതാണ് 6 ഡേ വാറില്‍ ഇസ്രായേലിനെ ഏറ്റവും അധികം സഹായിച്ചത്.
ജോര്‍ദ്ദാന്‍ വെള്ളം, ഏലി കൊഹന്‍ ഇതു രണ്ടും കൂടി തിരിച്ചടിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങി ഇരിക്കുമ്പോഴാണ് ജനരല്‍ നാസര്‍ ഷാര്‍മം എല്‍ ഷേയ്ക് ഒക്യുപൈ ചെയ്ത് എലാത്തിലെ ഇസ്രായേല്‍ പോര്‍ട്ടിലേക്കുള്ള വഴി അടക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യുദ്ധം. യുദ്ധത്തില്‍ ധാരാളം തെറ്റായ റേഡിയോ സന്ദേശങ്ങള്‍ സീനായില്‍
നിന്നും അയക്കാന്‍ മൊസാദിനു (ഐ.ഡി.എഫ്)കഴിഞ്ഞു. സീനായില്‍ ഈജിപ്ത് ജയിച്ചെന്നും ജോര്‍ദാനോട് ഈജിപ്തിനെ സപ്പോട്ട് ചെയ്യാനും പറയുന്ന തെറ്റായ സന്ദേശം അയച്ചതു മൂലമാണ് ജോര്‍ദ്ദാന്‍ യുദ്ധത്തിനിറങ്ങുന്നത്. ജോര്‍ദ്ദാനെ മനപൂര്‍വ്വം ഇറക്കി ഈസ്റ്റ് ജറുസലേം പിടിക്കാനും അതോടെ ജറുസലേം ഒരു യുണൈറ്റഡ് നഗരമാക്കാനും ഇസ്രായേലിനു കഴിഞ്ഞു. കുറേ അധികം തെറ്റായ സന്ദേശങ്ങളും അയക്കുകയും ഹുസൈനും
നാസറും തമ്മിലുള്ള റേഡിയൊ സംഭാഷണം ചോര്‍ത്തുകയും ചെയ്തു. ഇതെല്ലാം റെക്കോഡ് ചെയ്തു കൊണ്ട് ഈസ്റ്റേണ്‍ മെഡിറ്ററെനിയന്‍ കടലില്‍ സി.ഐ.എ യുടെ സ്പൈഷിപ്പ് യു.എസ് ലിബര്‍ട്ടി കിടന്നിരുന്നു. ...

ആരോഗ്യ മേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ നിശ്ശബ്ദ വിപ്ളവം

പി കൃഷ്ണപ്രസാദ്

http://www.deshabhimani.com/htmlpages/chintha/
ചിന്ത, ഏപ്രില്‍ 23, 2010

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ഒരു നിശ്ശബ്ദ വിപ്ളവം നടക്കുകയാണ്. പാവപ്പെട്ടവരും സാധാരണക്കാരുമായ ജനങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളെ പുനരുജ്ജീവപ്പിച്ചു. അഴിമതിരഹിതമായ ആരോഗ്യ മേഖല ഇന്ന് ഒരു സ്വപ്നമല്ല; യാഥാര്‍ത്ഥ്യമാണ്. ഉന്നത ചികിത്സാരംഗത്ത് പതിറ്റാണ്ടുകളായി ചര്‍ച്ച ചെയ്യുക മാത്രം ചെയ്തിരുന്ന അടിസ്ഥാനപരമായ പരിഷ്കാരങ്ങള്‍ പ്രായോഗികമാക്കി. അടിസ്ഥാന സൌകര്യ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കി. സാധാരണക്കാരായ കുടുംബങ്ങളെ സഹായിക്കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാരുണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. സര്‍വ്വോപരി, ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ ബഹുദൂരം മുന്നേറാനും ബഹുജനങ്ങളുടെയാകെ അംഗീകാരം പിടിച്ചുവാങ്ങാനും ആരോഗ്യവകുപ്പിന് സാധിച്ചു. ഡോക്ടര്‍മാരും നഴ്സുമാരുമുള്‍പ്പെടുന്ന ജീവനക്കാര്‍ക്കും വകുപ്പിനു നേതൃത്വം നല്‍കുന്ന മന്ത്രി പി.കെ.ശ്രീമതി ടീച്ചര്‍ക്കും ഉന്നത ഉദ്യോഗസ്ഥന്‍മാര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം. പാവപ്പെട്ടവരും അദ്ധ്വാനിച്ചു ജീവിക്കുന്നവരുമായ ജനലക്ഷങ്ങളുടെ ചികിത്സാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ ഇതുപോലെ വിജയിച്ച ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ലോകത്തിനു മാതൃകയായ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

2010 മാര്‍ച്ച് 5ന് വി.എസ് സര്‍ക്കാര്‍ അവതരിപ്പിച്ച ബഡ്ജറ്റിന്റെ പ്രധാന സവിശേഷതകളിലൊന്ന് 35 ലക്ഷം കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് 70,000 രൂപ വരെ ഇന്‍ഷുറന്‍സ് തുക ലഭിക്കും. മറ്റ് രോഗങ്ങള്‍ക്ക് 30,000 രൂപ വരെ പരിരക്ഷ ലഭിക്കും. എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ 50 ശതമാനം ജനങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിലൂടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല ലോകരാജ്യങ്ങള്‍ക്കാകെ മാതൃകയായിരിക്കുകയാണ്.

ലോക സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഒരുകോടി 20 ലക്ഷം ജനങ്ങള്‍ക്കു ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിനായി പ്രസിഡണ്ട് ബരാക് ഒബാമ പ്രഖ്യാപിച്ച പദ്ധതിയാണ് ഇന്ന് ലോകത്തുള്ള ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെന്ന് അറിയപ്പെടുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി ഒരുകോടി 80 ലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നു. ലോകരാജ്യങ്ങളില്‍ തന്നെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങള്‍ക്കു ബദലായ ഏറ്റവും ജനകീയമായ സംരംഭമാണ്.

സര്‍ക്കാര്‍ ആശുപത്രികളുടെ പുനരുജ്ജീവനം

ഉദാരവല്‍ക്കരണ നയങ്ങള്‍ ഏറ്റവും കടുത്ത ചൂഷണം നടത്തുന്ന മേഖലയാണ് ആരോഗ്യരംഗം. സ്വകാര്യവല്‍ക്കരണത്തിലൂടെ ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം ഉറപ്പുനല്‍കുന്ന വ്യവസായമായി ആരോഗ്യ മേഖലയെ മാറ്റിക്കഴിഞ്ഞു. തന്‍മൂലം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധം ചികിത്സ ചെലവ് കുതിച്ചു കയറുകയാണ്. ചികിത്സാ ചെലവ് കണ്ടെത്താനായി വായ്പ എടുക്കുക, വീടും പറമ്പും വില്‍ക്കേണ്ടി വരിക എന്ന അവസ്ഥയാണ് പല കുടുംബങ്ങളും നേരിടുന്നത്. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബവരുമാനം മാത്രം മതിയാവില്ല ചികിത്സ നടത്താന്‍ എന്നത് അതീവ ഗുരുതരമായ സ്ഥിതിയാണ്. ഒരു പ്രസവത്തിനുപോലും പതിനായിരം രൂപയില്‍ കുറയാത്ത ചെലവാണ് സ്വകാര്യ ആശുപത്രികളില്‍ നല്‍കേണ്ടി വരുന്നത്. എന്നാല്‍ ഇതില്‍ നിന്നും പാഠം പഠിക്കാന്‍ തയ്യാറാകാതെ ആരോഗ്യമേഖലയടക്കം സര്‍വ്വ മേഖലകളെയും സ്വകാര്യവല്‍ക്കരിക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളെ കോണ്‍ഗ്രസ്സും ബിജെപിയും ഉള്‍പ്പെടെയുള്ള വലതുപക്ഷ രാഷ്ട്രീയ പാര്‍ടികള്‍ നിര്‍ലജ്ജം പിന്തുടരുകയാണ്. ഇവിടെയാണ് ഇടതുപക്ഷ പാര്‍ടികളുടെ നയത്തിലെ വ്യത്യാസം പ്രധാനമാകുന്നത്. ആരോഗ്യ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ ചെറുത്തു തോല്‍പ്പിച്ച് പൊതുആരോഗ്യ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് കഴിഞ്ഞ നാലുവര്‍ഷക്കാലം എല്‍.ഡി.എഫ് സര്‍ക്കാര്‍ നിശബ്ദമായി പരിശ്രമിച്ചത്. ഈ ലക്ഷ്യം വിജയകരമായി നേടാന്‍ കഴിഞ്ഞു.

ഡോക്ടര്‍മാരുടെ നിയമനവും വേതനവും

806 സിവില്‍ സര്‍ജന്‍മാരുടെയും 2900 അസിസ്റ്റന്റ്സര്‍ജന്മാരുടെയും അടക്കം മൊത്തം 3706 തസ്തികകളാണ് ആരോഗ്യ വകുപ്പില്‍ നിലവിലുണ്ടായിരുന്നത്. 2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതില്‍ പകുതി തസ്തികകളില്‍ പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. പ്രമോഷന് അര്‍ഹതയുള്ള അസിസ്റ്റന്റ സര്‍ജന്മാരെ സിവില്‍ സര്‍ജന്മാരാക്കി ഉയര്‍ത്താനും പിഎസ് സി മുഖേനെ അസിസ്റ്റന്റ സര്‍ജന്‍മാരുടെ ഒഴിവുകള്‍ നികത്താനും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. തല്‍ഫലമായി 1850ഓളം ഒഴിവുകള്‍ ഉണ്ടായിരുന്നത് കേവലം 150 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. നാലു വര്‍ഷം മുമ്പ് 50% ആയിരുന്ന ഒഴിവുകളാണ് 5% ആയി കുറക്കാന്‍ കഴിഞ്ഞത്. സംവരണക്രമം പാലിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രസ്തുത 150 ഒഴിവുകളും പൂര്‍ണ്ണമായും നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷത്തിനിടെ കേരളത്തില്‍ ഇതുപോലെ ഡോക്ടര്‍മാരുടെ ഒഴിവു നികത്തിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. അനധികൃതമായി ജോലിക്കു ഹാജരാവാത്ത ഡോക്ടര്‍മാരുടെ കൃത്യമായ കണക്കുപോലും മുന്‍കാലങ്ങളില്‍ അധികൃതര്‍ സൂക്ഷിച്ചിരുന്നില്ല. ഈ സ്ഥിതി മാറ്റി അനധികൃതമായി ജോലിക്കു ഹാജരാവാത്ത 224 ഡോക്ടര്‍മാരെയും മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പിലെ 171 ഡോക്ടര്‍മാരെയും എല്‍ഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഈ തസ്തികകളില്‍ പുനര്‍നിയമനത്തിന് നടപടിയെടുത്തു. ആരോഗ്യവകുപ്പില്‍ അരാജകത്വം വെച്ചു പൊറുപ്പിക്കില്ല എന്നതിന്റെ മകുടോദാഹരണമായിരുന്നു ഈ ധീരമായ കൃത്യം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ശമ്പളപരിഷ്ക്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരത്തിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ട് ഇന്‍ക്രിമെന്റുകള്‍ നല്‍കുകയും അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്ത് സമരം ഒത്തുതീര്‍ത്തു എങ്കിലും പിന്നീട് വീണ്ടും വേതന പരിഷ്ക്കരണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം നടത്തി. പ്രതിവര്‍ഷം 20-25 കോടി രൂപയുടെ അധിക ബാധ്യത ഏറ്റെടുത്ത് സ്പെഷ്യല്‍ അലവന്‍സും സ്പെഷ്യല്‍ പേയും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. തല്‍ഫലമായി ഡോക്ടര്‍മാര്‍ക്ക് മാന്യമായ വേതനം ഉറപ്പുവരുത്താന്‍ കഴിഞ്ഞു. സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകര്‍ഷിക്കുന്നതിനും തന്‍മൂലം കഴിഞ്ഞു.

ആരോഗ്യ മേഖലയില്‍ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ സപെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ നടപ്പാക്കണമെന്ന 1985 മുതല്‍ ഉയര്‍ന്നിരുന്ന ആവശ്യം മുന്‍നിര്‍ത്തി ഓരോ ആശുപത്രിയിലും ഏതൊക്കെ സ്പെഷ്യാലിറ്റി വേണം എന്ന വ്യക്തമായ രൂപരേഖ തയ്യാറാക്കി. 50 സീനിയര്‍ കണ്‍സള്‍ട്ടിന്റെയും 16 ചീഫ് കണ്‍സള്‍ട്ടിന്റെയും തസ്തിക അധികമായി സൃഷ്ടിച്ച് സപെഷ്യാലിറ്റി - അഡ്മിനിസ്ട്രേറ്റീവ് കാഡര്‍ പ്രഖ്യാപിച്ച് ഉത്തരവിറക്കി. സ്പെഷ്യാലിറ്റി നടപ്പാക്കുന്നതോടെ ഓരോ ആശുപത്രിയിലും സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ നിയമിക്കും. ഈ പ്രക്രിയ ഉടന്‍ പൂര്‍ത്തിയാകും.

നഴ്സുമാരും ജീവനക്കാരും

ആവശ്യത്തിനു ജീവനക്കാരില്ലാതെ കുത്തഴിഞ്ഞ നിലയിലായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലു വര്‍ഷത്തിനകം 9755 പേര്‍ക്ക് സ്ഥിര നിയമനം നല്‍കി. 600ലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. ജീവനക്കാരില്ലെന്ന മുറവിളി ഉയരുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ നിയമനം നടത്താതിരിക്കുകയും നിലവിലുള്ള തസ്തികകള്‍ ഇല്ലാതാക്കുകയുമാണ് ചെയതിരുന്നത്.

3479 സ്റാഫ് നഴ്സുമാര്‍ക്ക് പ്രമോഷന്‍ നല്‍കി ഗ്രേഡ്-1 സ്റാഫ് നഴ്സുമാരാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചു. നിയമനം നടത്താതെ ഒഴിഞ്ഞുകിടന്ന 1413 തസ്തികകളിലേക്ക് സ്റാഫ് നഴ്സുമാരെ നിയമിച്ചു. 908 ഹോസ്പിറ്റല്‍ അറ്റന്റര്‍മാര്‍ക്ക് സ്ഥിരനിയമനം നല്‍കി. നിലവിലുള്ള തസ്തികകള്‍ക്കു പുറമെ ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ വഴി ആയിരത്തിലേറെ നഴ്സുമാരെ നിയമിച്ചു. 4688 പേര്‍ക്ക് വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പ്രമോഷന്‍ നല്‍കി. പ്രസ്തുത ഒഴിവുകളിലേക്ക് സ്ഥിരനിയമനം നടത്തി.

ഒഴിവുകള്‍ നികത്തിയതിലൂടെ ജോലിഭാരം കുറയ്ക്കാനും രോഗികള്‍ക്ക് മികച്ച സേവനം നല്‍കാനും സാധിക്കുന്നു. വൈകുന്നേരം ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതോടെ പണികഴിഞ്ഞ് മടങ്ങിവന്നശേഷം രോഗികളായ കുടുംബാംഗങ്ങളെയും കുട്ടി ഡോക്ടറെ കാണാനും ചികിത്സ നേടാനും സാധാരണാക്കാര്‍ക്ക് കഴിയുന്നുണ്ട്.

സ്ഥലംമാറ്റം അഴിമതിരഹിതമായി

ആരോഗ്യ മേഖലയില്‍ ഡോക്ടര്‍മാരുടെയും ഇതര ജീവനക്കാരുടെയും സ്ഥലംമാറ്റം അഴിമതി രഹിതമാക്കി മാറ്റിയത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും ആരോഗ്യ മേഖലയില്‍ തിരികെ കൊണ്ടുവരാനും ആത്മാഭിമാനത്തോടെ രോഗികള്‍ക്ക് സേവനം നല്‍കാന്‍ സഹായകരമായ അന്തരീക്ഷം ആശുപത്രികളില്‍ വളര്‍ത്തിയെടുക്കാനും അഴിമതിക്കെതിരായ ശക്തമായ നിലപാട് സഹായിച്ചു.

മരുന്നുക്ഷാമം പഴയ കഥ

അവശ്യമരുന്നുകളും പഞ്ഞി പോലും ഇല്ലാത്ത നാണംകെട്ട സ്ഥിതിയിലായിരുന്നു യുഡിഎഫ് ഭരണകാലത്ത് സര്‍ക്കാര്‍ ആശുപത്രികള്‍. മരുന്നും അനുബന്ധ സാമഗ്രികളും വാങ്ങുന്നതില്‍ വന്‍ അഴിമതിയും ക്രമക്കേടും അക്കാലത്ത് നിലനിന്നിരുന്നു. പല കമ്പനികള്‍ക്കും രണ്ടും മൂന്നും കൊല്ലം കഴിഞ്ഞാണ് മരുന്നിന്റെ വില സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതോടെ കമ്പനികള്‍ക്ക് ഈ സംവിധാനത്തില്‍ വിശ്വാസമില്ലാതായി. മരുന്നു തോന്നിയപോലെ വിതരണം ചെയ്യുമെന്ന സ്ഥിതിയിലായി. പണം ലഭിക്കുന്നതിനു വര്‍ഷങ്ങള്‍ കഴിയുമെന്നതിനാല്‍ യഥാര്‍ത്ഥ തുകയെക്കാള്‍ വന്‍തുക കൂടുതലായി ക്വാട്ട് ചെയ്യുന്ന അവസ്ഥ വന്നു. മരുന്ന് ഇല്ലാതാവുമ്പോള്‍ നടത്തുന്ന ലോക്കല്‍ പര്‍ച്ചേസ് ക്രമക്കേടിനും അഴിമതിക്കുമുള്ള വേദിയായി. സര്‍വ്വത്ര അരാജകത്വമാണ് ഈ മേഖലയില്‍ നിലനിന്നിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത് 2 വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ചു. മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്ന ചുമതല സുതാര്യമായി നിറവേറ്റാന്‍ കേര്‍പ്പറേഷനു കഴിയുന്നു. സുതാര്യമായി ടെണ്ടര്‍ നടപടികളിലൂടെ കമ്പോള വിലയില്‍ നിന്നും 20 മുതല്‍ 30 ശതമാനം വരെ കുറഞ്ഞ വിലയ്ക്കു മരുന്നു വാങ്ങാന്‍ കഴിയുന്നു. ഈ തുകകൂടി പാവപ്പെട്ട കൂടുതല്‍ രോഗികള്‍ക്ക് മരുന്നു വാങ്ങാന്‍ ഉപയോഗപ്പെടുത്തുകയാണ്. 2009-10 സാമ്പത്തിക വര്‍ഷം 495 ഇനം മരുന്നുകള്‍ വാങ്ങിയതില്‍ 252 ഇനങ്ങള്‍ക്കും മുന്‍വര്‍ഷങ്ങളെക്കാള്‍ കുറഞ്ഞ വിലയാണ്. 142 കോടി രൂപയുടെ മരുന്നുകള്‍ക്കാണ് പ്രസ്തുത വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. മരുന്നിന്റെ വില കൃത്യമായി കമ്പനികള്‍ക്ക് നല്‍കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്നും ആശുപത്രികളിലേക്ക് മരുന്നു വാങ്ങിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റികള്‍ക്ക് മരുന്നു വാങ്ങിക്കുന്നതിന് നിലവിലുണ്ടായിരുന്ന പരിമിതികള്‍ ഒഴിവാക്കി. 15 വര്‍ഷത്തെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 4 വര്‍ഷമാണ് ഏറ്റവും കൂടുതല്‍ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൌജന്യമായി നല്‍കാന്‍ കഴിഞ്ഞത്. മരുന്നും പഞ്ഞിയും ലഭ്യമാകാത്ത ഒരു സര്‍ക്കാര്‍ ആശുപത്രിയും കേരളത്തിലില്ല.

ഹൌസ്കീപ്പിംഗ് സംവിധാനം

സര്‍ക്കാര്‍ ആശുപത്രികളിലെ ശുചിത്വമില്ലായ്മ മുന്‍കാലങ്ങളില്‍ അരോചകമായ അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്. ഇതിനു പരിഹാരമുണ്ടാക്കാനായി പ്രധാന ആശുപത്രികളിലെല്ലാം ഹൌസ്കീപ്പിംഗ് സംവിധാനം ഏര്‍പ്പെടുത്തി. ശുചീകരണ സംവിധാനം കാര്യക്ഷമമാക്കിയതോടെ കക്കൂസും കുളിമുറിയും വൃത്തിയാക്കി സൂക്ഷിക്കുക, മാലിന്യങ്ങള്‍ നീക്കിയും തൂത്തുവാരിയും വാര്‍ഡുകളും പരിസരവും ശുചിത്വമുള്ളതാക്കുക, കിടക്ക വിരികളും മറ്റും അലക്കി വൃത്തിയാക്കി ലഭ്യമാക്കുക എന്നിവയിലെല്ലാം നല്ല പുരോഗതിയാണുണ്ടായത്.

ശുചിത്വത്തിലും ആശുപത്രികളുടെ പുരോഗതിയിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കാനാവുക ആശുപത്രി വികസന സമിതികള്‍ക്കാണ്. എം.എല്‍.എമാരും ത്രിതല പഞ്ചായത്ത് ഭാരവാഹികളും ഉള്‍പ്പെടുന്ന വിധം ആശുപത്രി വികസന സമിതികള്‍ പുന:സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപടി എടുത്തു. ഓരോ വര്‍ഷവും താലൂക്ക് ആശുപത്രികള്‍ വരെയുള്ള വികസന സമിതികള്‍ക്ക് 5 ലക്ഷം രൂപയും സിഎച്ച്സികള്‍ക്കും പിഎച്ച്സികള്‍ക്കും ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിക്കുന്നു. ആശുപത്രികള്‍ ഇന്ന് ജനകീയ നിയന്ത്രണത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാനും പോരായ്മകള്‍ തിരുത്താനും ഫലപ്രദമായി സാധിക്കുന്നു. സര്‍വ്വകക്ഷി പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന വികസന സമിതികള്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്നിടത്തെല്ലാം പരാതി രഹിതമായാണ് ആശുപത്രികളുടെ പ്രവര്‍ത്തനം.

മരുന്നും ഡോക്ടറുമില്ലാതെ വൃത്തിഹീനമായിരുന്ന പല സര്‍ക്കാര്‍ ആശുപത്രികളിലും മുമ്പ് ദരിദ്ര കുടുംബങ്ങളിലെ പ്രത്യേകിച്ചും സ്ത്രീകള്‍ മാത്രമാണ് ചികിത്സക്കായി എത്തിയിരുന്നത്. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇടത്തരം കുടുംബങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നു.

സംസ്ഥാനത്തെ 14 ആശുപത്രികളെ ദേശീയനിലവാരമുള്ള അംഗീകൃത സ്ഥാപനങ്ങളാക്കി ഉയര്‍ത്താന്‍ നടപടി സ്വീകരിച്ചു. 300 ആശുപത്രികളെ അപ്ഗ്രേഡ് ചെയ്തു. എന്‍ആര്‍എച്ച്എം മുഖേനെ അധികനിയമനം അനുവദിച്ചു. എന്നാല്‍ അപ്ഗ്രേഡ് ചെയ്ത് സ്ഥാപനങ്ങളിലെ സ്റാഫ് ഫിക്സേഷന്‍ നടപ്പിലാക്കുന്നത് പൂര്‍ത്തീകരിക്കാനുണ്ട്. എങ്കില്‍ മാത്രമേ പ്രസ്തുത ആശുപത്രികളിലെ ജോലിഭാരം ഒഴിവാക്കാന്‍ കഴിയൂ.

സ്വകാര്യ പ്രാക്ടീസ് നിരോധനവും ഉന്നത ചികിത്സാ രംഗത്തെ ഗുണപരമായ മാറ്റങ്ങളും

സംസ്ഥാനത്തെ ഉന്നത ചികിത്സാ രംഗത്തും വൈദ്യവിദ്യാഭ്യാസ രംഗത്തും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ സുപ്രധാനമായ തീരുമാനമാണ് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് നിരോധനം. വൈദ്യവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് നടത്തിയ പഠനങ്ങളുടെ പ്രധാന നിഗമനമായിരുന്നു ഇത്. സ്വകാര്യ പ്രാക്ടീസിന്റെ അതിപ്രസരം നിമിത്തം മെഡിക്കല്‍ കോളേജുകള്‍ കേവലം ചികിത്സാ കേന്ദ്രങ്ങളായി ചുരുങ്ങുകയും വൈദ്യവിദ്യാഭ്യാസത്തിന്റെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. സ്വകാര്യ പ്രാക്ടീസ് മൂലമുണ്ടാകുന്ന സാമ്പത്തിക താല്‍പര്യങ്ങള്‍ രോഗികളുടെ ചികിത്സയുടെ നിലവാരത്തെ ബാധിച്ചു. സ്വകാര്യ പ്രാക്ടീസ് നിറുത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കേണ്ടി വരുമെന്നതാണ് മുന്‍കാലങ്ങളില്‍ പ്രധാന തടസ്സമായിരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധീരമായി നടപടി എടുത്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ്കെയര്‍ അലവന്‍സും നോണ്‍ പ്രക്ടീസിംഗ് അലവന്‍സും നല്‍കാന്‍ പ്രതിവര്‍ഷം ഏകദേശം 65 കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തു. യുജിസി നിരക്കില്‍ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം 120 കോടിയോളം രൂപയാണ് സര്‍ക്കാരിന് ചെലവഴിക്കേണ്ടി വരിക. ആ ബാധ്യത ഏറ്റെടുത്തുകൊണ്ട് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കാന്‍ വിഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യവിദ്യാഭ്യാസ മേഖലയില്‍ ഉന്നത നിലവാരം കൈവരിക്കാന്‍ ഈ തീരുമാനം സഹായകരമാവും. മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് പേഷ്യന്റ്കെയര്‍ അലവന്‍സ് നല്‍കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളം.

മെഡിക്കല്‍ കോളേജ് അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചു. മൂന്നു വര്‍ഷത്തിനിടയില്‍ 680 പേര്‍ക്ക് പ്രമോഷന്‍ നല്‍കി. എല്ലാ ഒഴിവുകളും പൂര്‍ണ്ണമായും നികത്തുന്നതിനു പിഎസ്സി അപേക്ഷ ക്ഷണിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ സേവനം മെച്ചപ്പെടുത്താന്‍ റസിഡന്‍സി സമ്പ്രദായം ഇന്ത്യയില്‍ ആദ്യമായി ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഇതിനായി പി ജി വിദ്യാര്‍ത്ഥികളുടെ സ്റൈപന്റ് 10,000 രൂപ എന്നത് 18,500 രൂപയാക്കി ഉയര്‍ത്തി. സൂപ്പര്‍ സ്പെഷ്യാലിറ്റി പി ജി ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം 23,000 രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി മെഡിക്കല്‍ കൌണ്‍സിലിന്റെ മാനദണ്ഡങ്ങളനുസരിച്ച് 450 ജൂനിയര്‍ റസിഡന്റുമാരുടെ 24 മണിക്കൂര്‍ സേവനം ഉറപ്പുവരുത്തി. കൂടാതെ സീനിയര്‍ റസിഡന്റുമാരുടെ 241 തസ്തികകള്‍ സൃഷ്ടിച്ചു. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള തസ്തികകളിലേക്കാള്‍ കൂടുതല്‍ അധ്യാപകരുടെ സേവനം ലഭ്യമായി.

മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ റഫറല്‍ ആശുപത്രികളാവുന്നു


പ്രവേശനമെടുക്കുന്നവരില്‍ 40%വും സാധാരണ അസുഖത്തിനുള്ള രോഗികളാണ് എന്നത് മൂലം മെഡിക്കല്‍ കോളേജുകളില്‍ തീവ്രപരിചരണവും ചികിത്സയും ലഭിക്കേണ്ട രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധ നല്‍കുന്നതിന് സാധിച്ചിരുന്നില്ല. തീവ്രപരിചരണം ആവശ്യമുള്ള രോഗികള്‍ തറയില്‍ കിടക്കേണ്ടി വന്നിരുന്നു. മതിയായ ചികിത്സ നിഷേധിക്കപ്പെട്ടിരുന്നു. ഇതിനു പകരം മെഡിക്കല്‍ കോളേജ് ആശുപത്രികളെ റഫറല്‍ യൂണിറ്റുകളായി മാറ്റണമെന്ന ആവശ്യം വളരെ കാലമായി ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. ഇത് നടപ്പിലാക്കണമെങ്കില്‍ പെരിഫറല്‍ ആശുപത്രികളെ ശക്തിപ്പെടുത്തണമെന്ന നയമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തിലേ സ്വീകരിച്ചത്. ഇതിനു ഫലമുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ഘട്ടത്തില്‍ സംസ്ഥാനത്ത് 40ഓളം ആശുപത്രികളില്‍ മാത്രമാണ് പ്രസവം നടന്നിരുന്നത്. ഇന്ന് അത് 140 ആശുപത്രികളാക്കി വര്‍ദ്ധിപ്പിച്ചു. ഇതിനര്‍ത്ഥം മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുള്ള സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തില്‍ ഇനി റഫര്‍ ചെയ്യുന്ന ഗുരുതരമായ കേസ്സുകള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്നാണ്. മറ്റ് ചികിത്സാ വിഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. കേരളത്തിലെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ഉന്നത ചികിത്സ ലഭ്യമാക്കാനുള്ള റഫറല്‍ യൂണിറ്റുകളായി മാറ്റാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. മുന്‍കാലങ്ങളില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തന ക്ഷമമല്ലാതിരുന്ന ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കി. തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രി, നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രി, താമരശ്ശേരി പി എച്ച് സി, കരിവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയവ ഉദാഹരണം.

ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതി

2005ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം (എന്‍ആര്‍എച്ച്എം) പദ്ധതി ഗ്രാമീണ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യം വെച്ച പദ്ധതിയാണ്. ഇതിനാവശ്യമായ തുക സംസ്ഥാനസര്‍ക്കാരുകളെ ഏല്‍പ്പിക്കുന്നതിനു പകരം മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്ക്കരിച്ചത്. ഫോക്കസ് സ്റേറ്റുകള്‍ എന്ന നിലയില്‍ പരിഗണിച്ച 18 സംസ്ഥാനങ്ങളില്‍ കേരളത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പദ്ധതി നാമമാത്രമായി നടപ്പാക്കുന്നതിന് 2005 ഡിസംബര്‍ 31നകം സ്റേറ്റ് ഹെല്‍ത്ത് മിഷന്‍, ജില്ലാ ഹെല്‍ത്ത്മിഷന്‍ എന്നിവ രൂപീകരിച്ച് പ്രോജക്ട് ഇംപ്ളിമെന്റേഷന്‍ സ്കീം സമര്‍പ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഫലപ്രദമായ ഇടപെടല്‍ മൂലം ഫോക്കസ് സ്റേറ്റ് അല്ലാതിരുന്നിട്ടും പ്രസ്തുത സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന പരിഗണന കേന്ദ്രസര്‍ക്കാരില്‍ നിന്നും നേടിയെടുക്കാന്‍ കഴിഞ്ഞു. ആരോഗ്യ മേഖലയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ശക്തിപ്പെടുത്താനും ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമാണ് ഈ പദ്ധതി പ്രധാനമായും ഉപയോഗിക്കുന്നത്.

കേരള ആരോഗ്യ സര്‍വ്വകലാശാല

ഉന്നത വൈദ്യവിദ്യാഭ്യാസ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ എടുത്തു പറയാവുന്ന നേട്ടമാണ് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയുടെ സ്ഥാപനം. തൃശ്ശൂര്‍ കേന്ദ്രമാക്കി കേരള ആരോഗ്യ സര്‍വ്വകലാശാല 2010-11 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളും ആയുര്‍വേദം, ഹോമിയോ, യൂനാനി, സിദ്ധ, മറ്റ് ചികിത്സാ രീതികള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉയര്‍ന്ന സ്ഥാപനങ്ങളും സര്‍വ്വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കും. പൊതുജനാരോഗ്യ രംഗത്തെ ഗവേഷണത്തിനും കൂടി പ്രാധാന്യം നല്‍കുന്ന സമീപനമാണ് പുതിയ യൂണിവേഴ്സിറ്റി സ്വീകരിക്കുക.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നവീകരണത്തിനായി 120 കോടി രൂപയുടെ പ്രത്യേക സഹായം കേന്ദ്രസര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചു. 13 സംസ്ഥാനങ്ങളില്‍ പിഎംഎസ്എസ്വൈ പദ്ധതി പ്രകാരം തുക അനുവദിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും ആദ്യം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത് കേരളമാണ്. പദ്ധതിയുടെ ഭാഗമായി 50 കോടി രൂപയ്ക്ക് യന്ത്രോപകരണങ്ങള്‍ വാങ്ങി. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജായി തിരുവനന്തപുരം മാറുകയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും വണ്ടാനത്തേക്ക് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ 3 വര്‍ഷത്തിനകം 60 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ ചെലവഴിച്ചു. അതിനു മുമ്പുള്ള 17 വര്‍ഷക്കാലം കേവലം 18 കോടി രൂപ മാത്രം ചെലവഴിച്ച സ്ഥാനത്താണിത്. സംസ്ഥാനത്തെ ഏറ്റവും മികച്ച സൌകര്യങ്ങളോടെയുള്ള മെഡിക്കല്‍ കോളേജ് കാമ്പസാണ് ആലപ്പുഴയിലേത്.

ജനനീ സുരക്ഷ പദ്ധതി

സംസ്ഥാനത്ത് ആശുപത്രികളില്‍ പ്രസവിക്കുന്ന ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകളെ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് ആദ്യ രണ്ട് പ്രസവത്തിന് നഗരങ്ങളില്‍ 700 രൂപയും ഗ്രാമങ്ങളില്‍ 600 രൂപയും നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പിലാക്കി. ഇതിനു പുറമെ 300 രൂപ യാത്രാ ചെലവും നല്‍കുന്നു. 2006-07 സാമ്പത്തിക വര്‍ഷം 58296 പേര്‍ക്ക് ഈ ആനുകൂല്യം നല്‍കി. 2007-08 സാമ്പത്തിക വര്‍ഷം 1,93,417 പേര്‍ക്കും 2008-09 വര്‍ഷം 1,36,393 പേര്‍ക്കും 2009-10 വര്‍ഷം ഡിസംബര്‍ വരെ 1,03,753 പേര്‍ക്കും സഹായം നല്‍കിയിട്ടുണ്ട്. നാലു വര്‍ഷം കൊണ്ട് 39.58 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയപ്പോള്‍ 2005-06ല്‍ 1.48 കോടി രൂപ മാത്രമാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ പദ്ധതി പ്രകാരം ആനുകൂല്യം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നതുപോല യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ലെന്നതിന്റെ ഉദാഹരണമാണിത്.

സംസ്ഥാനസര്‍ക്കാരിന്റെ കീഴില്‍ പാവപ്പെട്ടവര്‍ക്കുള്ള ചികിത്സാ ധനസഹായത്തിനുള്ള സൊസൈറ്റി (ട.ങ.അ.ജ) മുഖേനെ 6629 പേര്‍ക്ക് 9.46 കോടി രൂപ ഇതിനകം സഹായം നല്‍കി. അപേക്ഷിച്ച അര്‍ഹരായ മുഴുവന്‍ രോഗികള്‍ക്കും കാലതാമസമില്ലാതെ ധനസഹായം നല്‍കാന്‍ കഴിഞ്ഞു. 2003 മുതലുള്ള കുടിശ്ശികയും എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തു തീര്‍ത്തു.

18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ


താലോലം എന്ന പേരില്‍ ശ്രീചിത്തിര, ആര്‍സിസി, എന്‍സിസി, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകള്‍ എന്നിടങ്ങളില്‍ ശസ്ത്രക്രിയക്കും ഡയാലിസിസിനും വിധേയരാവുന്നവരും ജനറല്‍ വാര്‍ഡില്‍ പ്രവേശിക്കപ്പെടുന്നവരുമായ 18 വയസ്സുവരെ പ്രായമുള്ള മുഴുവന്‍ രോഗികള്‍ക്കും പൂര്‍ണ്ണമായും സൌജന്യ ചികിത്സ നല്‍കുന്ന പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനെ 18 വയസ്സുവരെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് സൌജന്യ ചികിത്സ നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. ഇതിനകം 850 കുട്ടികള്‍ക്ക് 2.05 കോടി രൂപ ഇതിനായി ചെലവഴിച്ചു.

വി എം സുധീരന്‍ ആരോഗ്യ മന്ത്രിയായിരുന്ന വേളയില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിര്‍ത്തലാക്കുക, മെഡിക്കല്‍ കോളേജ് ആശുപത്രികളെ റഫറല്‍ യൂണിറ്റുകളാക്കുക തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വലതുപക്ഷ മാധ്യമങ്ങള്‍ അസൂയാര്‍ഹമായ പ്രാധാന്യവും പ്രചാരണവും അദ്ദേഹത്തില്‍ ചൊരിഞ്ഞിരുന്നു. എന്നാല്‍ പ്രഖ്യാപിച്ചതൊന്നും നടപ്പിലാക്കാന്‍ കഴിയാതെപോയ ഒരു ദുര്‍ബലനായ ആരോഗ്യ മന്ത്രിയായിരുന്നു വി എം സുധീരന്‍ എന്നതാണ് വാസ്തവം. ആരോഗ്യ വകുപ്പ് മന്ത്രി പി കെ ശ്രീമതി ടീച്ചര്‍ക്ക് വലതുപക്ഷ മാധ്യമങ്ങള്‍ അര്‍ഹമായ പിന്തുണപോലും നല്‍കുന്നില്ല. മാത്രവുമല്ല അവരെ ഇകഴ്ത്തി കാണിക്കാന്‍ നിരവധി ഗവേഷണങ്ങളും തുടരന്‍ ഫീച്ചറുകളും മാധ്യമങ്ങളില്‍ വരുന്നുമുണ്ട്. മറിച്ച് മാധ്യമശ്രദ്ധ നേടാന്‍ വലിയ വായിലുള്ള പ്രഖ്യാപനങ്ങള്‍ ആരോഗ്യ മന്ത്രി നടത്തുന്നതായി കാണുന്നുമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലമായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന മൌലികമായ പരിഷ്ക്കാരങ്ങളാണ് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 40 വര്‍ഷത്തിനകം നിശബ്ദമായി നടപ്പിലാക്കപ്പെട്ടിരക്കുന്നത്.

ആരോഗ്യ മേഖലയില്‍ നവഉദാരവല്‍ക്കരണ പരിഷ്ക്കാരങ്ങളുടെ സ്വാധീനത്തെ ഫലപ്രദമായി തടയാനും കേരള മാതൃകാ വികസനത്തെ ശക്തിപ്പെടുത്താനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. സാധാരണ ജനങ്ങള്‍ക്ക് ഗുണകരമായ പരിഷ്കാരങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചു. പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് ഈ ഉജ്ജ്വലമായ നേട്ടം കൈവരിക്കാന്‍ വിഎസ് സര്‍ക്കാരിനും ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചര്‍ക്കും സഹായകരമായത്.

വലതുപക്ഷ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കേണ്ടതുണ്ട്.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)