Friday, August 1, 2008

ദക്ഷിണ നാവിക സേനയുടെ ആസ്ഥാനത്ത് സര്‍വേ

കൊച്ചി: ദക്ഷിണ നാവിക സേനയുടെ ആസ്ഥാന കാര്യാലയത്തിന്റേതുള്‍പ്പെടെ വെല്ലിംഗ്ടണ്‍ ഐലന്റില്‍ ഭൂമി സര്‍വേ നടത്തിയ അന്യസംസ്ഥാനക്കാരായ രണ്ടുപേരെ പോലിസ്‌ കസ്റ്റഡിയിലെടുത്തു. ഡല്‍ഹി സ്വദേശി രാഹുല്‍ ഝാ (23), ബീഹാര്‍ സ്വദേശിയായ ഛന്ദന്‍(21) എന്നിവരെയാണ്‌ ഹാര്‍ബര്‍ പോലീസ്‌ പിടികൂടിയത്‌. ലിപ്ടണ്‍ സോഫ്റ്റ്‌വേര്‍ എക്സ്പോര്‍ട്ട്‌ ആന്‍ഡ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌(രത്തണ്‍)എന്ന കമ്പനിയാണ്‌ ഇവരെ നിയോഗിച്ചതെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ്‌ പറഞ്ഞു. മൊബെയില്‍ കമ്പനികള്‍ക്ക്‌ വേണ്ടിയാണ്‌ കമ്പനി സര്‍വേ സംഘടിപ്പിച്ചതെന്നാണ്‌ ഇവര്‍ പോലിസിനോട്‌ പറഞ്ഞു.

മൊബെയില്‍ കമ്പനിയില്‍ നിന്നുള്ള മതിയായ രേഖകള്‍ ഹാജരാക്കാനില്ലാത്തതിനാല്‍ ഇവരെ സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്‌.ഇന്നലെ ഇച്ചയോടെ ഇവരില്‍ ഒരാളുടെ തിരിച്ചറിയല്‍ രേഖകള്‍ പോലീസിനു ലഭിച്ചു.അപരന്റെ വിശദ വിവരങ്ങള്‍ക്കായി പോലീസ്‌ ശ്രമിച്ചു വരുകയാണെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചോദ്യങ്ങള്‍ക്കുള്ള ഇവരുടെ മറുപടി പരസ്പര വിരുദ്ധമാണെന്നതാണ്‌ കൂടുതല്‍ സംശയമുയര്‍ത്തിയിരിക്കുന്നത്‌. തീവ്രവാദപരമായ മറ്റൊരു സാമഗ്രികളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടില്ലെങ്കിലും കൂടുതല്‍ അന്വേഷണം നടത്തുന്നതായും ഇവര്‍ നിയോഗിക്കപ്പെട്ടുവെന്ന്‌ പറയുന്ന കമ്പനിയുമായി ബന്ധപ്പെട്ട്‌ വരികയാണെന്നും എറണാകുളം ഹാര്‍ബര്‍ പോലീസ്‌ സബ്‌ ഇന്‍സ്പെക്ടര്‍ പറഞ്ഞു.

ഹിന്ദി മാത്രമാണ്‌ പിടികൂടപ്പെടിരിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷ. ഇത്‌ പോലീസിനു ബുദ്ധിമുട്ടാകുന്നുണ്ട്‌.ദ്വിഭാഷിയെ ഉപയോഗിച്ച്‌ കൂടുതല്‍ അന്വേഷണത്തിനു തയാറെടുക്കുകയാണ്‌ പോലീസ്‌.കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ ടെലകോം ടവറുകള്‍ക്കായി ആഴ്ചകള്‍ക്ക്‌ മുന്‍പ്‌ അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇതിന്റെ ചുവടുപിടിച്ചുള്ളതാണോ സര്‍വേ നടത്തിയതെന്നും അന്വേഷണത്തിലുണ്ട്‌. വെല്ലിംഗ്ടണ്‍ ഐലന്റില്‍ ദക്ഷിണ നാവിക സേനാ താവളമുള്‍പ്പെടെയുള്ള എന്‍ട്രി റിസ്ട്രിക്റ്റഡ്‌ സ്ഥലങ്ങള്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തവരുടെ കൈയ്യിലുള്ള ഭൂപടത്തില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇതാണ്‌ ഇവര്‍ തീവ്രവാദ പശ്ചാത്തലമുള്ളവരാണോ എന്ന്‌ സംശയമുയരാന്‍ കാരണം.ഇതേക്കുറിച്ചും പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.ഇന്നലെ ഫോണ്‍ സന്ദേശം വഴിയുണ്ടായ ബോംബുഭീഷണിയെ തുടര്‍ന്ന്‌ കൊച്ചി ദക്ഷിണമേഖല നാവികാസ്ഥാനത്ത്‌ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കിയിരുന്നു.ദക്ഷിണമേഖലാ നാവിക ആസ്ഥാനത്തെ പരേഡ്‌ ഗ്രൗണ്ടില്‍ ഓഗസ്റ്റ്‌ 15-ന്‌ മുമ്പായി ബോംബാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം ഇന്നലെ എത്തിയിരുന്നു.ഇതിനെ തുടര്‍ന്ന്‌ നിലവിലുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

ഇതിന്റെ ഭാഗമായി നാവികാസ്ഥാനത്തിന്‌ മുമ്പിലുള്ള സെക്യൂരിറ്റി ചെക്കിംഗ്‌ കര്‍ശനമാക്കിയിട്ടുണ്ട്‌.കൂടുതല്‍ സുരക്ഷാ ഭടന്‍മാരെയും നിയോഗിച്ചു. നിലവിലുള്ള ബോംബ്‌ സ്ക്വോഡിന്‌ പുറമേ കൂടുതല്‍ സുരക്ഷാ ഉപകരണങ്ങള്‍ ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണ നാവിക സേനയുടെ എല്ലാ താവളങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്‌. സിവിലിയന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിദിന ജോലിക്കായെത്തുന്നവരെ നാവിക ആസ്ഥാനത്ത്‌ കര്‍ശനമായ പരിശോധനയ്ക്ക്‌ ശേഷം മാത്രമേ ആരേയും അകത്തേക്ക്‌ കടത്തിവിടുകയൂള്ളൂവെന്നും സര്‍വേ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നാവിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കമാണ്ടര്‍ റോയ്‌ ഫ്രാന്‍സിസ്‌ പറഞ്ഞു.എന്തിനെയും നേരിടാന്‍ തങ്ങള്‍ തയാറെടുത്തുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)