01 Feb 2008
തിരുവനന്തപുരം: കളമശ്ശേരി എച്ച്.എം.ടി യുടെ വിവാദ ഭൂമിയിടപാടില്‍ സി.പി.ഐ. ഇടയുന്നു. വിവാദ ഭൂമിയിടപാടു സംബന്ധിച്ച പോക്കുവരവ് റദ്ദാക്കി ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പാര്‍ട്ടിതലത്തില്‍ സിപി.എമ്മും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സര്‍ക്കാരും വിവാദ ഇടപാടിനെക്കുറിച്ച് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ക്കൊന്നും കാത്തിരിക്കാതെയാണ് പോക്കുവരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സി.പി.ഐ. രംഗത്തെത്തിയിരിക്കുന്നത്. ഭൂമിയിടപാടില്‍ വ്യവസായമന്ത്രി വെട്ടിലായി നില്‍ക്കുന്ന സാഹചര്യത്തില്‍ സി.പി.ഐ യുടെ ഈ പുതിയ ആവശ്യം ഇടതുമുന്നണിക്കും സി.പി.എമ്മിനും പുതിയ തലവേദനയാകും.
വ്യാഴാഴ്‌ച ചേര്‍ന്ന സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് പൊന്മുടി, മൂന്നാര്‍ സംഭവങ്ങളില്‍ സി.പി.ഐ യ്‌ക്ക്, മുമ്പുണ്ടായ അനുഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
മന്ത്രിസഭയുടെ തീരുമാനത്തിന് കാത്തുനില്‍ക്കാതെതന്നെ പോക്കുവരവ് റദ്ദാക്കാന്‍ റവന്യൂമന്ത്രിക്ക് അധികാരം ഉണ്ടെന്നും ആവശ്യമെങ്കില്‍ ആ അധികാരം വിനിയോഗിക്കണമെന്നുപോലും ചില അംഗങ്ങള്‍ സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ ആവശ്യപ്പെട്ടത് പൊന്മുടി, മൂന്നാര്‍ എന്നീ സംഭവങ്ങളില്‍നിന്നും വ്യത്യസ്‌തമായി ഒരുമുഴം മുമ്പേ എറിയാന്‍ സി.പി.ഐ. തയ്യാറെടുത്തുവെന്നതിന്റെ സൂചനയാണ്. ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗ തീരുമാനത്തിലെ അതൃപ്‌തിയും സി.പി.ഐ യുടെ നീക്കത്തില്‍ പ്രതിഫലിക്കുന്നുണ്ട്.
വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കിയ ഭൂമി മറിച്ചുവില്‍ക്കുന്നതും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും തടയണമെന്നും സി.പി.ഐ. എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസായ ആവശ്യത്തിനു നല്‍കുന്ന ഭൂമി നിര്‍ദ്ദിഷ്ട ആവശ്യത്തിനുതന്നെ ഉപയോഗിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. ഭൂമി മറിച്ചുവിറ്റാല്‍ ആ ഇടപാട് റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും നടപടി വേണമെന്ന് സി.പി.ഐ. എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടിട്ടുണ്ട്.
എച്ച്.എം.ടി. ഭൂമിയിടപാടു സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചയാണ് സി.പി.ഐ. എക്‌സിക്യൂട്ടീവില്‍ നടന്നത്. മന്ത്രി കെ.പി.രാജേന്ദ്രനെതിരെ അങ്ങിങ്ങു വിമര്‍ശനവും ഉയര്‍ന്നു. ഇടപാട് സംബന്ധിച്ച് മന്ത്രി കെ.പി.രാജേന്ദ്രന്‍ യോഗത്തില്‍ വിശദീകരണം നല്‍കി.
മൂന്നാര്‍, മെര്‍ക്കിസ്റ്റണ്‍ എന്നീ സംഭവങ്ങള്‍ പാര്‍ട്ടിക്ക് പാഠമാകണമെന്ന് അംഗങ്ങള്‍ മുന്നറിയിപ്പു നല്‍കി. മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം എച്ച്.എം.ടി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും മന്ത്രിയുടെ കുറിപ്പും മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിട്ടും അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് സി.പി.ഐ യെ കുടുക്കുന്നതിനുള്ള ശ്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പോക്കുവരവ് റവന്യൂമന്ത്രി നേരിട്ട് റദ്ദാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നും അതിനുശേഷം നടപടിയിലേക്ക് നീങ്ങിയാല്‍ മതിയെന്നും യോഗത്തില്‍ പൊതുവായ നിര്‍ദ്ദേശമുയര്‍ന്നു. യോഗത്തില്‍ ഇ.ചന്ദ്രശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

No comments:
Post a Comment