june 21 2009
കാക്കനാട്: റെയില്‍വേയ്‌ക്ക് കേരളം നല്‍കുന്ന വൈദ്യുതിനിരക്ക് കൂടുതലാണെന്ന റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദിന്റെ പ്രസ്‌താവന വാസ്‌തവവിരുദ്ധമാണെന്ന് മന്ത്രി എ.കെ. ബാലന്‍. കാക്കനാട്ട് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ താരിഫിലാണ് കേരളം വൈദ്യുതിനല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റിന് 2.90 രൂപയാണ് കേരളത്തിന്റെ വൈദ്യുതിയുടെ വില. അതേസമയം തമിഴ്‌നാട് 3.50 രൂപയ്‌ക്കും കര്‍ണാടകം 3.55 രൂപയ്‌ക്കുമാണ് വൈദ്യുതി നല്‍കുന്നത്. തെറ്റിദ്ധാരണ മൂലമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന-അദ്ദേഹം പറഞ്ഞു.
വൈദ്യുതി പ്രതിസന്ധിയുണ്ടായ സമയത്ത് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം 20 ശതമാനം വൈദ്യുതിനിരക്ക് കൂട്ടിയിരുന്നു. 80 ശതമാനം വൈദ്യുതി സാധാരണ നിരക്കിലും നല്‍കിയിരുന്നു. ഇപ്പോള്‍ ആ വര്‍ധനയും എടുത്തുകളഞ്ഞു.
പരിമിതമായ അധികാരമുള്ള റെയില്‍വേ സഹമന്ത്രി, കേരളത്തില്‍ റെയില്‍വേയ്‌ക്കുണ്ടാകാത്ത വികസനം വൈദ്യുതി വകുപ്പിന്റെ തടസ്സംമൂലമാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. മറ്റേതൊരു സംസ്ഥാനത്ത് ലഭിക്കുന്നതിനേക്കാള്‍ പത്തു പൈസയെങ്കിലും കുറച്ച് റെയില്‍വേയ്‌ക്ക് വൈദ്യുതി നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
ഇ. അഹമ്മദിന്റെ പ്രസ്‌താവനയും അതിന്റെ വാസ്‌തവവും ഇപ്പോള്‍ ഡല്‍ഹിയിലുള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
No comments:
Post a Comment