എം. ജയചന്ദ്രന്‍
1998ല്‍ പാലക്കാട് സമ്മേളന ത്തില്‍ വെട്ടിനിരത്തപ്പെട്ടെങ്കി ലും കീഴടങ്ങാതെ പൊരുതുക എന്ന ലൈനാണു സിഐടിയു പക്ഷം സ്വീകരിച്ചത്. അധികാരക്കൊതി മൂത്ത ഒരുവിഭാഗം നടപ്പാക്കിയ നഗ്നമായ വിഭാഗീയതയാണു പാലക്കാട്ട് ഉണ്ടായതെന്നും പാര്‍ട്ടിയുടെ നട്ടെല്ലായ തൊഴിലാളിവര്‍ഗത്തോടു കാട്ടിയ കടുത്ത വഞ്ചനയാണിതെ ന്നും വിശദീകരിച്ചുകൊണ്ട് സേ വ് സിപിഎം ഫോറം എന്ന പേരില്‍ ലഘുലേഖകള്‍ വ്യാപകമാ യി പ്രചരിച്ചു. തുടര്‍ന്ന് ഇതെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി മൂന്നംഗ അന്വേഷണ കമ്മിഷനെ യും നിയോഗിച്ചു.
അക്കൊല്ലം മാര്‍ച്ചില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്. 11 സീറ്റില്‍ മത്സരിച്ച സിപിഎം വിജയിച്ചത് ആറു സീറ്റില്‍. ആലപ്പുഴയില്‍ സി. എസ്. സുജാത, എറണാകുളത്തു സെബാസ്റ്റ്യന്‍ പോള്‍, മുകുന്ദപുരത്തു പി. ഗോ വിന്ദപിള്ള എന്നിവരുടെ തോല്‍വിയെപ്പറ്റി അന്വേഷിക്കാ ന്‍ പാര്‍ട്ടിയുടെ മറ്റൊരു കമ്മിഷന്‍. മാവേലിക്കരയിലെ സ്വതന്ത്ര ന്‍ നൈനാന്‍ കോശിയുടെ യും മഞ്ചേരിയിലെ സിപിഎം സ്ഥാനാര്‍ഥി കെ. വി. സലാഹുദീനിന്‍റെയും തോല്‍വി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു.
സേവ് സിപിഎം ഫോറത്തിന്‍റെ പിന്നിലുള്ളവരെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ സിഐറ്റിയു അഖിലേന്ത്യാ സെക്രട്ടറി വി.ബി. ചെറിയാനെയും ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനെയും സിപിഎമ്മില്‍നിന്നു പുറത്താക്കി. ഫോറത്തിനാവശ്യമായ സംഘടനാസ ഹാ യം ചെയ്തെന്ന കുറ്റത്തിനു പിബി മെംബര്‍ ഇ. ബാലാനന്ദനു കേന്ദ്രകമ്മിറ്റിയുടെ ശാസന. ഇതേ കുറ്റത്തിനു കേന്ദ്ര കമ്മിറ്റി അംഗം എം. എം. ലോറന്‍സി നെ എറണാകുളം ഏരിയാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. മ റ്റൊരു സിസി അംഗമായ കെ. എന്‍. രവീന്ദ്രനാഥിനെയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. അദ്ദേഹത്തിനു ഘടകം നല്‍കിയില്ല. മൂന്നു സീറ്റുകളുടെ തോല്‍വിയെപ്പറ്റി അന്വേഷിച്ച കമ്മിഷന്‍ അതതു ജില്ലാകമ്മിറ്റിതല ത്തില്‍ സിഐറ്റിയു നേതാക്കള്‍ക്കെതിരേ ശുപാര്‍ശ ചെയ്ത അച്ചടക്കനടപടികളും ഉണ്ടായി. അടിച്ചമര്‍ത്തപ്പെട്ട സിഐറ്റിയു വിഭാഗത്തിനു പിന്നീടു തല പൊ ക്കാന്‍ അവസരം ലഭിച്ചില്ല. ആ സമയത്തു വിഎസ് എല്‍ഡിഎഫ് കണ്‍വീനര്‍.
2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാനസമ്മേളനം തികച്ചും സമാധാനപരം. സംസ്ഥാനകമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും ഏകകണ്ഠം. അപ്പോള്‍ വിഎസ് പ്രതിപക്ഷ നേതാവ്. 1998-2002 കാലയളവില്‍ സിപിഎമ്മില്‍ ഉള്‍പ്പാര്‍ട്ടിതലത്തില്‍ സംഭവിച്ച പ്രധാന പരിണാമം വിഎസ് ഗ്രൂപ്പിനുണ്ടായ ശൈഥില്യമാണ്. അച്യുതാനന്ദന്‍റെ ഏകാധിപത്യ വാ സനകളെ പാര്‍ട്ടിയുടെ സംഘടനാ തത്വങ്ങള്‍ക്കകത്തുനിന്നു ചെറുക്കുകയും തിരുത്തുകയും ചെയ്യണമെന്നു നിശ്ചയിച്ച ഒരു നേതൃനിര സിപിഎം സംസ്ഥാന ഘടകത്തില്‍ രൂപപ്പെട്ടു. 1998ലെ പാലക്കാട് വെട്ടിനിരത്തലുമായി ബന്ധപ്പെട്ട് അക്കൊല്ലം ഓഗസ്റ്റ് 20, 21 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം കേരളത്തിലെ ഉള്‍പ്പാര്‍ട്ടി സ്ഥിതിയെപ്പറ്റിയുള്ള ഒരു പ്രമേയം ചര്‍ച്ചചെയ്ത് അം ഗീകരിച്ചു.
എല്ലാ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ടു ചെയ്ത ഈ പ്രമേയത്തില്‍ സഖാവ് വി. എസ്. അച്യുതാനന്ദന്‍റെ വൈരനിര്യാതന ബുദ്ധി കേരളത്തിലെ വിഭാഗീയതയില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ടെ ന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളില്‍ നായനാര്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ അലംഭാവം, ബാലാനന്ദന്‍റെ അസഹിഷ്ണുത, രവീന്ദ്രനാഥിന്‍റെ വൈകാരിക നിലപാടുകള്‍, ലോറന്‍സിന്‍റെ നിലപാടുകളിലെ വൈരുധ്യം എന്നിവ യൊക്കെ വ്യക്തമായി വിശദീകരിച്ച് ഇതാകെ തിരുത്തണമെന്നായിരുന്നു കേന്ദ്ര കമ്മിറ്റി പ്രമേയം. പാര്‍ട്ടി കേന്ദ്രനേതൃത്വം കര്‍ശനമായി നല്‍കിയ ഈ നിര്‍ദേശം അപ്പോഴേക്കും പിബി മെംബ റായ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സംസ്ഥാന ഘടകം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ ആരംഭിച്ചതോടെയാണ് വിഎസിന്‍റെ അപ്രമാദിത്വത്തിന് ഇടിവു തട്ടാന്‍ തുടങ്ങിയത്. പല ജില്ലകളിലും അപ്പോഴും വിഭാഗീയത നിലനിന്നിരുന്നെങ്കിലും സംസ്ഥാന സമ്മേളനത്തില്‍ അതു പ്രതിഫലിക്കാത്തവിധം ഏകകണ്ഠമാ യി സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കാന്‍ കണ്ണൂര്‍ സ മ്മേളനത്തില്‍ സാധി ച്ചു. വിഎസിന്‍റെ കടുത്ത വൈരാഗ്യത്തിനു സംസ്ഥാന നേതൃത്വം ഇരയാകുന്നതും ഇതോടെ. അതിന്‍റെ വി ശദാംശങ്ങള്‍ നാളെ.
No comments:
Post a Comment