എം. ജയചന്ദ്രന്‍
2005 ഫെബ്രുവരിയില്‍ സംസ്ഥാനസമ്മേളനം മലപ്പുറത്ത്. അതിനും രണ്ടുവര്‍ഷം മുന്‍പുതന്നെ വിഎസ് അനുകൂലികള്‍ പുതിയ വിവാദങ്ങള്‍ കെട്ടഴിച്ചുവിട്ടു. ലക്ഷ്യം പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കല്‍.
ജനകീയാസൂത്രണ പദ്ധതിക്കു വിദേശസഹായം ലഭിച്ചു, ഇതിന്‍റെ സൂത്രധാരന്‍ തോമസ് ഐസക്കാണ്, ഐസക് വിദേശ ചാരനാണ്, സംസ്ഥാനനേതൃത്വം ഇതിനു കൂട്ടുനില്‍ക്കുകയാണ് എന്നു വ്യാപക പ്രചാരണം.
തൊട്ടുപിന്നാലെ ഡോ. എം. പി. പരമേശ്വരന്‍റെ നാലാം ലോക സിദ്ധാന്തം, അടുത്ത വിവാദം അതിനെച്ചൊല്ലി. വിഎസിനുവേണ്ടി സിഐടിയു പക്ഷ പ്രമുഖന്‍ ഇ. ബാലാനന്ദന്‍, എം.പി. പരമേശ്വ രനെ തുറന്നെതിര്‍ത്തു ലേഖനമെഴുതി.
2003ല്‍ എം. പി. പരമേശ്വ ര നെ സിപിഎം പുറത്താക്കി. ജ നകീയാസൂത്രണ വിവാദം അടിസ്ഥാനരഹിതമെന്നു കേന്ദ്രകമ്മിറ്റി പരസ്യമായി പ്രഖ്യാപിച്ചിട്ടും വിഎസ് അനുകൂലികള്‍ അത് അംഗീകരിക്കാതെ മാധ്യമങ്ങള്‍ വഴി രൂക്ഷവിമര്‍ശനം തുടര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമാകെ അമ്പരന്നുപോയ കലുഷിതമായ പശ്ചാത്തലത്തിലാണു മലപ്പുറം സമ്മേളനം ചേര്‍ന്നത്. ഏഴു ജില്ലകളില്‍ കടുത്ത വിഭാഗീയപ്രവര്‍ത്തനമാണു വിഎസ് പക്ഷം നടത്തിയത്. ഇതിന്‍റെ ഭാഗമായി മാധ്യമ സിന്‍ഡിക്കേറ്റും രൂപപ്പെടുത്തി. പാര്‍ട്ടി ഇതാകെ പിന്നീടു വിശദമായി കണ്ടെത്തി. ചിലര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
പിബി ഇടപെട്ടാണു സംസ്ഥാനകമ്മിറ്റിയോഗം ചേര്‍ന്നു പുതിയ കമ്മിറ്റിയിലേക്കുള്ള 76 അംഗ പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചത്. പ്രതിനിധികളുടെ അംഗീകാരത്തിനായി തൊട്ടുപിന്നാലെ സമ്മേളനത്തില്‍ ഇതവതരിപ്പിച്ചപ്പോള്‍ വിഎസ് പക്ഷത്തുനിന്നു 12 പേര്‍ മത്സരിക്കാന്‍ ഇറങ്ങി. 12പേരും തോറ്റു. പാര്‍ട്ടി പാനലിനു പൂര്‍ണ വിജയം. ഇതോടെ സംസ്ഥാന നേതൃത്വത്തോടു വിഎസിനുള്ള എതിര്‍പ്പു തീര്‍ത്താല്‍ തീരാത്ത പകയായി മാറി. സി ആന്‍ഡ് എജി റിപ്പോര്‍ട്ട് ആധാരമാക്കി ലാവലിന്‍ കേ സ് എന്ന പുതിയ വിവാദം ഇതോടെയാണു വിഎസ് പുറത്തെടുക്കുന്നത്.
2008 ജനുവരിയില്‍ കോട്ടയം സമ്മേളനം. വിഭാഗീയത ഏതാണ്ടു 90 ശതമാനം തുടച്ചുനീക്കാന്‍ ഈ സമ്മേളനത്തിനു സാധിച്ചു. പക്ഷേ, പാര്‍ട്ടിക്കു കീഴ്പെടാതെയുള്ള നിലപാടുകളും കാര്‍ക്കശ്യങ്ങളുമായി തന്‍റെ ഒറ്റയാന്‍ശൈലിയില്‍ പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ പൂര്‍ണമായും അവഗണിച്ചു വിഎസ് മുമ്പോട്ടുതന്നെ.
അനീതിക്കെതിരേ പ്രതികരിക്കാനുള്ള മനുഷ്യരുടെ ജന്മവാസനയാണ് ആളുകളെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ട്. നീതിബോധവും ധാര്‍മികതയും ഉള്‍ച്ചേര്‍ന്നതാണ് ആ സഹജ വാസന. സിപിഎമ്മിന്‍റെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ എവിടെയും ഒരിക്കലും ധാര്‍മികത എന്ന വികാരം വിഎസ് അച്യുതാനന്ദന്‍റെ നിലപാടുകളിലും ശൈലികളിലും ഇതേവരെ ബാധകമായിട്ടില്ലെന്നതാണു വസ്തുത. ഞാ നും എന്‍റെ തീരുമാനങ്ങളും. അതുമാത്രമാണു ശരി. ഇതാണ് അദ്ദേഹത്തിന്‍റെ നീതിശാസ്ത്രം. പാര്‍ട്ടിയില്‍നിന്നു വേറിട്ട ഒറ്റ യാ ന്‍ശൈലിയുടെയും ഒറ്റിക്കൊ ടു പ്പിന്‍റെയും നിലപാടുകള്‍ ഏതു വലിയ നേതാവിനെയും കൊണ്ടെത്തിക്കുക പുറത്തേക്കുള്ള വഴിയിലാണെന്നതു സിപിഎമ്മിന്‍റെ ചരിത്രം. അത് എപ്പോള്‍ എന്ന ചോദ്യം മാത്രമാണ് ഒരു പക്ഷേ, ഇനി അവശേഷിക്കുന്നത്.
(പരമ്പര അവസാനിച്ചു.)
No comments:
Post a Comment