Tuesday, June 23, 2009
തനിക്കും പിണറായിക്കും ജാമ്യമെടുത്ത് കാരാട്ട്
ന്യൂഡല്‍ഹി: കേന്ദ്ര കമ്മിറ്റി ചര്‍ച്ചകള്‍ക്കുശേഷം ലാവ്ലിന്‍ കരാര്‍, തിരഞ്ഞെടുപ്പു പരാജയം എന്നിവ സംബന്ധിച്ചു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ ശ്രദ്ധേമായി. ഒന്ന്: ലാവ്ലിന്‍ കരാര്‍ സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടായി കൈക്കൊണ്ട തീരുമാനമാണ്. പിണറായി വിജയന്‍ വ്യക്തിപരമായി എടുത്തതല്ല. രണ്ട്: തിരഞ്ഞെടുപ്പു പരാജയത്തിനു പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ തനിക്കുള്ള ഉത്തരവാദിത്തം മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുള്ളതു പോലെ തന്നെയാണ്. കാരണം, തിരഞ്ഞെടുപ്പിനുള്ള അടവുനയങ്ങളെല്ലാം കൂട്ടായി എടുത്തതാണ്. രണ്ടു കാര്യത്തിലും വ്യക്തികളുടെ മേല്‍ പഴിചാരുന്നതു ശരിയല്ലെന്ന സന്ദേശമാണു വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിയുന്നത്. ലാവ്ലിന്‍ സംബന്ധിച്ചു പ്രകാശ് കാരാട്ട് പറഞ്ഞതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ് - ഈ കരാറില്‍ അഴിമതി ഒന്നുമില്ല. ഇക്കാര്യം പാര്‍ട്ടി നേരത്തേ പറഞ്ഞതാണ്. ഇതു കോടതിയില്‍ തെളിയിക്കും. എസ്എന്‍സി ലാവ്ലിനുമായി കരാറില്‍ ഏര്‍പ്പെടാനുള്ള തീരുമാനം പിണറായി വിജയന്‍ വ്യക്തിപരമായി കൈക്കൊണ്ടതല്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇതു തീരുമാനിച്ചത്. വിജയന്‍ അതു നടപ്പാക്കി എന്നേയുള്ളൂ. ലാവ്ലിന്‍ കേസ് സംബന്ധിച്ചു യുഡിഎഫും മാധ്യമങ്ങളും നടത്തിയ വന്‍ പ്രചാരണം തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്.സംസ്ഥാന സെക്രട്ടേറിയറ്റ് ആണു ലാവ്ലിനുമായി കരാര്‍ ഒപ്പിടാന്‍ തീരുമാനിച്ചത് എന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറയുമ്പോള്‍ അദ്ദേഹം പറയാതെ വിടുന്ന ഒരു കാര്യമുണ്ട് - സംസ്ഥാനത്തെ ഇടതുപക്ഷ മന്ത്രിസഭയല്ല ഈ തീരുമാനമെടുത്തത് എന്നതാണത്. ലാവ്ലിന്‍ കരാര്‍ ഒപ്പിട്ടശേഷമേ അതു സംസ്ഥാന മന്ത്രിസഭയുടെ മുന്‍പാകെ എത്തുന്നുള്ളൂ. മറ്റൊരു പ്രധാന സൂചന സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടായി തീരുമാനിച്ചു എന്നു വരുമ്പോള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ആരോപണങ്ങള്‍ ഒരു വ്യക്തിക്കെതിരെയല്ല സംസ്ഥാന സെക്രട്ടേറിയറ്റിന് എതിരെയാണ് എന്ന വ്യംഗ്യവുമുണ്ട്. കരാര്‍ ഒപ്പിട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നു സംസ്ഥാന സെക്രട്ടേറിയറ്റിലെ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല എന്നുമുണ്ട് മറ്റൊരു സൂചന. സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ച ലാവ്ലിന്‍ കരാറിനു സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് ഉത്തരവാദികള്‍ എന്നു പ്രകാശ് കാരാട്ട് പറയുന്നില്ല - അതായതു പാര്‍ട്ടി സെക്രട്ടേറിയറ്റിനാണ് അതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും. മറ്റൊന്നു കൂടിയുണ്ട് - ഇതില്‍ എല്‍ഡിഎഫിലെ മറ്റൊരു ഘടകകക്ഷിക്കും പങ്കില്ല. സിപിഎം സെക്രട്ടേറിയറ്റിനാണു മുഴുവന്‍ പങ്കും. അഴിമതി ഇല്ല എന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രഖ്യാപിച്ച നിലയ്ക്ക് ഇനി കോടതി അഴിമതിയോ ക്രമക്കേടോ കണ്ടെത്തിയാലുമുണ്ട് മറ്റൊരു വ്യാഖ്യാനം - അതിനു പാര്‍ട്ടി സെക്രട്ടേറിയറ്റ് കൂട്ടായി ഉത്തരവാദിത്തം ഏല്‍ക്കണം. ആണവവിഷയത്തില്‍ കേന്ദ്രമന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചതും തിരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്കു വേണ്ടി വാദിച്ചതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണു പ്രകാശിന്റെ രണ്ടാമത്തെ പ്രസ്താവന - കൂട്ടായെടുത്ത തീരുമാനത്തിന്റെ ഒരു പങ്ക് ഉത്തരവാദിത്തമേ തനിക്കുള്ളൂ. കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജൂലൈ നാല്, അഞ്ച് തീയതികളില്‍ പ്രത്യേക പൊളിറ്റ് ബ്യൂറോ യോഗം വിളിക്കുന്നുവെന്നതില്‍ തന്നെ മറ്റൊരു തിരുത്തലുണ്ട് - ഇതുവരെ പൊളിറ്റ് ബ്യൂറോ പറഞ്ഞുകൊണ്ടിരുന്നതു കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ പ്രത്യേകമായി ചര്‍ച്ചചെയ്യേണ്ട വിഷയമൊന്നും ഇല്ല എന്നായിരുന്നു. ലാവ്ലിന്‍ കരാര്‍ സംബന്ധിച്ചു പൊളിറ്റ് ബ്യൂറോയോ കേന്ദ്ര കമ്മിറ്റിയോ ഇതിനു മുന്‍പു വിശദമായ ഒരു ചര്‍ച്ചയും നടത്താത്തതാണു സ്ഥിതിഗതികള്‍ ഈ നിലയിലെത്തിച്ചത് എന്നു സ്വയം അംഗീകരിക്കുന്നു. അതിനാലാണു പ്രത്യേക പിബി വിളിക്കുന്നത്. കേരളത്തിലെ ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ബംഗാളിലുള്ളതിനെക്കാള്‍ ഗുരുതരവും രൂക്ഷവും സ്ഫോടനാത്മകവുമായതു കൊണ്ടാണു കേരളത്തിനു വേണ്ടിമാത്രം ഈ ചര്‍ച്ച വേണ്ടിവരുന്നതും ബംഗാളിനു വേണ്ടിവരാത്തതും. വ്യക്തികളല്ല ഉത്തരവാദികള്‍, പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റും കേന്ദ്ര കമ്മിറ്റിയുമാണ് എന്ന പ്രകാശ് കാരാട്ടിന്റെ പരാമര്‍ശത്തിനു മറ്റൊരു അര്‍ഥതലം കൂടിയുണ്ട് - വ്യക്തികളെക്കാള്‍ പ്രാധാന്യം പാര്‍ട്ടിക്കാണ്.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment