എം.ജയചന്ദ്രന്‍
അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ മൂര്‍ധന്യത്തില്‍ വി.എസ് സിപിഎമ്മിനോട് വിടപറയും. അദ്ദേഹത്തിന്‍റെ നിലപാടുകളോട് ആഭിമുഖ്യമുള്ളവര്‍ അതോടെ സിപിഎമ്മിനെതിരെ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരി ക്കും. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പാര്‍ട്ടിയുടെ സമീപനങ്ങളില്‍ മനംമടുത്ത് പാര്‍ട്ടി വിട്ടവരും രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ പുലരണമെന്ന് ആഗ്രഹിക്കുന്നവരും അടക്കമുള്ള വലിയൊരു വിഭാഗം ജന ങ്ങള്‍ വി.എസിനൊപ്പം പുതിയ രാഷ്ട്രീയ കൂട്ടായ്മയില്‍ അണിചേരും. കേരളത്തിലെ സിപിഎം വിരുദ്ധരാകെ ആവേശപൂര്‍വം താലോലിക്കു ന്ന വലിയൊരു സ്വപ്നപദ്ധതിയു ടെ രത്നചുരുക്കമാണിത്. യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളടക്കമുള്ളവര്‍ ഈ കിനാവിനെ പ്രതീക്ഷയോടെ പിന്‍പറ്റുന്നു.
എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ മനുഷ്യന്‍റെ ചെയ്തികളുടെ ആന്തരാര്‍ഥങ്ങള്‍ ഇഴകീറിയെടുത്താല്‍ മേല്‍പ്പറഞ്ഞ പ്രതീക്ഷകളാകെ വെറും പാഴ്ക്കിനാവുകളാണെ ന്നു കൃത്യമായി വായിച്ചെടുക്കാനാവും. ആപാദചൂഡം ഗ്രസിച്ച പാര്‍ലമെന്‍ററി മോഹം ഒരു കമ്യൂണിസ്റ്റിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും എവിടംവരെ എത്തിക്കുമെന്നതിന്‍റെ ആഴവും അത് വെളിപ്പെടുത്തുന്നുണ്ട്.
നായനാര്‍ മന്ത്രിസഭ അധികാരത്തിലിരിക്കെ 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍(ഇന്നത്തെ ജില്ലാപഞ്ചായത്ത്) തെരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ 13 ജില്ലകളിലും എല്‍ഡിഎഫ് അധികാരത്തിലെത്തി.ആ തെരഞ്ഞെടുപ്പിലാണ് കുവൈറ്റ് യുദ്ധം ഇ.എം.എസ് പ്രചാരണായുധമാക്കിയത്. സിപിഎമ്മും എല്‍ഡിഎ ഫും സദ്ദാംഹുസൈനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന ഇ.എം.എസിന്‍റെ ആഹ്വാനത്തിന് ലഭിച്ച വമ്പിച്ച പ്രതികരണമായിരുന്നു ജില്ലാ കൗണ്‍സിലുകള്‍ തൂത്തുവാരിയ ഇടതുവിജയം. സിപിഎമ്മില്‍ പിന്നീടുണ്ടായ ഉള്‍പ്പോരുകള്‍ക്കാകെ പിന്നീട് വളമായത് ഈ വിജയമായിരുന്നു.
അന്ന് വി.എസ് സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. തൊട്ടടുത്ത വര്‍ഷം മേയില്‍ ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ നായനാര്‍ സര്‍ക്കാരിനപ്പോള്‍ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ബാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ഇവിടെ പുതിയൊരു തീരുമാനമെടുത്തു. ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ നായനാര്‍ സര്‍ക്കാ ര്‍ രാജിവച്ച് പുതിയ ജനവിധി തേടിയാല്‍ വന്‍ വിജയം കൊയ്യാം. ഇതിനൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടു. സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പാര്‍ലമെന്‍ററി രംഗത്തേക്കും, പാര്‍ലമെന്‍ററി രംഗത്തുള്ള സഖാക്കള്‍ സംഘടനാരംഗത്തേക്കും മാറണം.
പാര്‍ട്ടി തീരുമാനം ശിരസാവഹിച്ച് നായനാര്‍ സര്‍ക്കാര്‍ രാജിവച്ചു. കേരളം നിയമസഭാതെരഞ്ഞെടുപ്പിലേക്ക്. 1970ല്‍ അമ്പലപ്പുഴ നിന്ന് ജയിച്ച ശേഷം 21 വര്‍ഷം കഴിഞ്ഞ് വി.എസ് വീണ്ടും മത്സരരംഗത്ത്. മണ്ഡലം മാരാരിക്കുളം. ലക്ഷ്യം മുഖ്യമന്ത്രിപദം.
പക്ഷെ പ്രചാരണച്ചൂടിനിടെ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് കളമാകെമാറ്റി. വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് തൂത്തുവാരി. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവ്. അഞ്ചുകൊല്ലം കഴിഞ്ഞ് 1996 ല്‍ അടുത്ത നിയമസഭാ തെര ഞ്ഞെടുപ്പ്. ജനവിധി തേടി വി.എസ് വീണ്ടും മാരാരിക്കുളത്ത്. ല ക്ഷ്യം മുഖ്യമന്ത്രിപദം തന്നെ. പ ക്ഷെ വി.എസ് തോറ്റു. തോറ്റതല്ല, പാര്‍ട്ടിയിലെ സിഐടിയു പക്ഷം നടത്തിയ അട്ടിമറിയാണ് തോല്‍വിക്ക് കാരണമെന്ന് വി.എസ് പക്ഷം. അതിന്‍റെ കണക്ക് കയ്യോടെ തീര്‍ത്തത് അവരില്‍ പ്രധാനിയായ ഇ.കെ നായനാരെ ആ പക്ഷത്തുനിന്ന് അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി പദത്തിലെത്തിച്ചുകൊണ്ട്.
അടുത്ത തെരഞ്ഞെടുപ്പ് 2001 ല്‍. വി.എസിന്‍റെ തട്ടകം വീണ്ടും മാരാരിക്കുളം. ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെ. അന്ന് വി.എസ് ജ യിച്ചു. ഭൂരിപക്ഷം യുഡിഎഫിന്. അദ്ദേഹം പ്രതിപക്ഷനേതാവാ യി. 91ല്‍ പ്രതിപക്ഷനേതാവായിരുന്ന വി.എസിന്‍റെ ശൈലിയല്ല ഇക്കുറി കേരളം കണ്ടത്. വമ്പിച്ച മാധ്യമപിന്തുണയുടെ വെള്ളിവെളിച്ചത്തില്‍ ജനകീയപ്രശ്നങ്ങളുയര്‍ത്തി താരസ്വരൂപനായ പുതിയൊരു അച്യുതാനന്ദന്‍. പാര്‍ട്ടിയെക്കാളും വളര്‍ന്നെന്ന് മാധ്യമങ്ങള്‍ അന്ന് ഈ നേതാവിനെ ഏറെ കൊണ്ടാടി.
2006മേയില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പ്. വി.എസും പിണറായി വിജയനുമടക്കം കേരളത്തില്‍ നിന്നുള്ള രണ്ട് പിബി അംഗങ്ങളും, തങ്ങള്‍ മത്സരത്തിനില്ലെന്ന് 2006 മാര്‍ച്ച് 11, 12 തീയതികളിലെ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമാക്കി. എന്നാല്‍ വി.എസി നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ പ്രകടന ങ്ങളും പ്രതിഷേധങ്ങളും. കാരാട്ടിന്‍റെയും പിണറായിയുടേയും കോലം കത്തിക്കലും കൊല്ലം, ആലപ്പുഴ ജില്ലാകമ്മിറ്റികളുടെ പ്രമേയങ്ങളും ഇതിനു പുറമെ വി.എസ് അനുകൂലികളുടെ ഫാക്സ് പിബിയിലേക്കും. ആസൂത്രിതമായ ഈ നീക്കങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 21ന് അടിയന്തിര പിബിയോഗം. താന്‍ മത്സരിക്കാന്‍ സന്നദ്ധനെന്ന് പിബിയില്‍ വി. എസ്. മണ്ഡലം മലമ്പുഴ. തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വി.എസും ജയിച്ചു. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രി. 15 വര്‍ഷം നീ ണ്ട കഠിനശ്രമങ്ങളുടെ അന്തിമസാഫല്യം.
പാര്‍ലമെന്‍ററി പാതയിലേക്കും സംസ്ഥാനത്ത് അതിന്‍റെ പര മോന്നത രൂപമായ മുഖ്യമന്ത്രി പദ ത്തിലേക്കുമുള്ള പ്രയാണത്തിനായി വി.എസ് നടപ്പാക്കിയ അജന്‍ഡയിലെ വിവിധ ഘട്ടങ്ങളുടെ ആകെത്തുകയാണ് വാസ്തവത്തില്‍ കേരളത്തിലെ സിപിഎമ്മില്‍ രൂപപ്പെട്ട ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍. 1991ലെ കോഴിക്കോട് സമ്മേളനം മുതല്‍ 2008ലെ കോട്ടയം സമ്മേളനം വരെയുള്ള കാലയളവില്‍ നാനാതരത്തിലാണത് പാര്‍ട്ടിയെ ബാധിച്ചത്. തന്‍റെ പദ്ധതി നടപ്പാക്കുന്നതിന് 91 മുതല്‍ 98വരെ സിഐടിയു വിഭാഗത്തെയാണ് ഒതുക്കി അമര്‍ത്തിയതെങ്കില്‍ 98ന് ശേഷമുള്ള ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവ രെപ്പോലും തള്ളിപ്പറഞ്ഞും പഴ യ എതിര്‍ചേരിയെ വീണ്ടും ഒപ്പം കൂട്ടിക്കൊണ്ടുമുള്ള അന്യാദൃശമായ വൈഭവമാണ് വി.എസ് പുറത്തെടുത്തത്.
അതിന്‍റെ വിശദാംശങ്ങള്‍ നാളെ.....
No comments:
Post a Comment