ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം
Published on Mon, 05/07/2012 - 08:28 ( 6 hours 5 min ago)
കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി
നേതാവ് ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍
പ്രതികളെന്നു സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ റഫീഖും കൊടിസുനിയും
കര്‍ണാടകയിലെ കുടകിലേക്ക് രക്ഷപ്പെട്ടു. ഒരു വാഹനത്തില്‍ ഇരുവരും കൂട്ടുപുഴ
അതിര്‍ത്തിവഴി കുടകിലേക്ക് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക്
രക്ഷപ്പെടാന്‍ ഒത്താശചെയ്തവരെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ്
കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.
ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം ഊര്‍ജിതമാണ്. പിടിക്കപ്പെടാതിരിക്കാന്‍ രണ്ടുപേര്‍ വീതം വിവിധ റൂട്ടുകളിലൂടെ ഇതിനകം കര്‍ണാടകയില്‍ എത്തിയതായാണ് സൂചന. മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും പൊലീസിന് വിവരമുണ്ട്.
ലഭിച്ച സാഹചര്യ തെളിവുകള്‍ വെച്ച് ചില സി.പി.എം നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പണംകൊടുത്താല്‍ ആര്‍ക്കുവേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുക്കുമെന്നതിനാല്‍ മറ്റു രണ്ട് സാധ്യതകള്‍ കൂടി അന്വേഷിക്കുന്നുണ്ട്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന തെക്കന്‍ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാവ്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് എന്നിവരെയും പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിനെയോ കൊടിസുനിയെയോ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്താന്‍ കഴിയൂവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം ഇങ്ങനെയൊരു വിഡ്ഢിത്തത്തിന് തുനിയില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിലെ ചില ഓഫിസര്‍മാരുടെ നിരീക്ഷണം. നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യതയില്ലാത്തതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി തലപൊക്കാതിരിക്കാന്‍ ചന്ദ്രശേഖരനെ വകവരുത്തിയതാവാമെന്നാണ് സംഘത്തിലെ മറ്റുചിലരുടെ നിഗമനം.
നെയ്യാറ്റിന്‍കരയില്‍ ഏതുവിധേനയും ശെല്‍വരാജിനെ ജയിപ്പിക്കാന്‍ തെക്കന്‍ ജില്ലയിലെ പ്രമുഖ നേതാവ് മുന്നിട്ടിറങ്ങിയതാണെന്നാണ് മറ്റൊരു നിഗമനം. ഇദ്ദേഹം കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോടും തലശ്ശേരിയിലും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചതായും അറിയുന്നു. ഇദ്ദേഹം പലതവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഘത്തിലെ ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവൂ. അക്രമികള്‍ക്ക് പണം നല്‍കി കൃത്യത്തിന് നിയോഗിച്ചതാര്, പണം എങ്ങനെ, എവിടെവെച്ച് നല്‍കി, ഇവരും പണം നല്‍കിയവരും അക്രമികളും തമ്മില്‍ നടന്ന ടെലിഫോണ്‍ കോളുകളുടെ വിശദാംശം, വാഹനം ഏല്‍പിച്ചതാര്, ഗൂഢാലോചന നടന്ന സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വളയത്തെ ഒരു വീട്ടില്‍ ഗൂഢാലോചന നടന്നതും നാല് കൊലക്കേസുകളില്‍ പ്രതിയായ വളയം സ്വദേശി പരോളില്‍ ഇറങ്ങിയതും ഇയാളുടെ മകളുടെ വിവാഹത്തില്‍ സി.പി.എമ്മിലെ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തതും സാഹചര്യ തെളിവുകളായി പരിഗണിച്ച് സി.പി.എമ്മിനുനേരെയാണ് സംശയത്തിന്റെ മുന നീളുന്നതെന്ന് പ്രത്യേകാന്വേഷണ സംഘാംഗം വെളിപ്പെടുത്തി. ഒഞ്ചിയം മേഖലയില്‍ ഏറാമല, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഏഴു ദിവസത്തേക്കു ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

No comments:
Post a Comment