Showing posts with label SEZ. Show all posts

Tuesday, October 28, 2008
ഐടി മേഖലയോടു സര്‍ക്കാര്‍ ചെയ്യുന്നതും ചെയ്യേണ്ടതും
ജി. വിജയരാഘവന്‍ -29/10/2008 സെസ് നയത്തിലെ അപാകതകളും അതു നടപ്പാക്കുന്നതിലെ കാലതാമസവും ഐടി വ്യവസായത്തെ ഒരിക്കല്‍ക്കൂടി കേരളത്തില്‍നിന്നു ആട്ടിപ്പായിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക പ്രതിസന്ധി മുന്നില്‍ക്കണ്ട് അതു മുതലെടുക്കാന്‍ കഴിയുംവിധം ഇവിടെ ഐടി രംഗത്ത് അടിസ്ഥാന സൌകര്യമൊരുക്കുന്നില്ലെങ്കില്‍ കേരളം കൂടുതല്‍ ഗുരുതരമായ പ്രതിസന്ധിയിലേക്കാണു നീങ്ങുക. ഇതിനുമുന്‍പ് ഇത്തരം പ്രതിസന്ധികളാണു കേരളത്തില്‍ മന്ദഗതിയിലായിരുന്ന ഐടി വ്യവസായത്തിനു കുതിപ്പു നല്‍കിയതെന്നു ചരിത്രം നമ്മെ ഒാര്‍മിപ്പിക്കുന്നു. എണ്‍പതുകളുടെ അവസാനം, ഇ.കെ. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത്, കെ.പി.പി. നമ്പ്യാരുടെ ഉപദേശമനുസരിച്ച് അന്നത്തെ വ്യവസായ മന്ത്രി കെ.ആര്‍. ഗൌരിയമ്മ മുന്‍കയ്യെടുത്താണു 'ടെക്നോപാര്‍ക്ക് എന്ന ആശയത്തിനു രൂപംനല്‍കിയത്. സോഫ്റ്റ്വെയര്‍ വ്യവസായത്തെക്കുറിച്ച് ഇന്ത്യപോലും സംസാരിച്ചു തുടങ്ങുന്നതിനു മുന്‍പു നായനാര്‍ സര്‍ക്കാരെടുത്ത ഇൌ തീരുമാനം ദീര്‍ഘദൃഷ്ടിയോടെയുള്ള നീക്കം തന്നെയായിരുന്നു. അങ്ങനെയാണ് ആദ്യത്തെ ടെക്നോ പാര്‍ക്ക് ഇന്ത്യയില്‍ തുടങ്ങുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ തുടങ്ങിവച്ച ഈ പദ്ധതിക്കു രാഷ്ട്രീയം മാറ്റിവച്ച് എ.കെ. ആന്റണി, കെ. കരുണാകരന്‍ സര്‍ക്കാരുകള്‍ പരമാവധി പിന്തുണ നല്‍കി. വ്യവസായമന്ത്രി എന്ന നിലയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഇക്കാര്യത്തില്‍ പ്രത്യേക താല്‍പര്യം കാണിച്ചതുകൊണ്ടു കൂടിയാണു പദ്ധതി യാഥാര്‍ഥ്യമായത്. ശിലാസ്ഥാപന ചടങ്ങില്‍ നായനാര്‍ ഇങ്ങനെ പറഞ്ഞു: 'ഞങ്ങള്‍ അമേരിക്കയില്‍ പോയതുകൊണ്ടു മാത്രമാണു നമ്പ്യാരും വിജയരാഘവനും പറഞ്ഞ ഇൌ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. അമേരിക്കയോട് അന്നും താല്‍പര്യമില്ലാതിരുന്ന നായനാര്‍ അവിടെ തനിക്കു നല്ലതെന്നു തോന്നിയ കാര്യങ്ങള്‍ സ്വീകരിക്കാന്‍ തയാറായിരുന്നു. അന്ന് ഒരു വ്യവസായ സൌഹൃദ സംസ്ഥാനമല്ലാതിരുന്നിട്ടും കേരളത്തിന് ഒട്ടേറെ കമ്പനികളെ ഇൌ പദ്ധതിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചു. തൊണ്ണൂറുകളുടെ മധ്യത്തില്‍ 'ഇന്‍ഫോസിസ് പോലുള്ള സ്ഥാപനങ്ങള്‍ കേരളത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചുവെങ്കിലും വ്യവസായത്തിനു പറ്റിയ അന്തരീക്ഷമില്ലെന്നു പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു. (പത്തു വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയും മറ്റും ബാംഗൂരില്‍ പോയി ധൈര്യം നല്‍കിയാണ് ഇന്‍ഫോസിസിനെ കേരളത്തില്‍ കൊണ്ടുവന്നതെന്ന് ഒാര്‍ക്കണം). അതിനുശേഷം മാറിമാറി വന്ന സര്‍ക്കാരുകള്‍ ടെക്നോ പാര്‍ക്കിനു പരമാവധി പിന്തുണ നല്‍കിയതുമൂലമാണു കേരളത്തില്‍ ഐടി നിക്ഷേപം ഇത്രയും വളര്‍ന്നത്. 'ജിമ്മിന്റെ വേളയില്‍, അന്നത്തെ പ്രധാനമന്ത്രി വാജ്പേയിയും മുഖ്യമന്ത്രി എ.കെ. ആന്റണിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഒരേ വേദിയില്‍ നിന്നുകൊണ്ടു കേരളം വ്യവസായ അനുകൂല സംസ്ഥാനമാണെന്നു പ്രഖ്യാപിച്ചു. എല്ലാംകൊണ്ടും കേരളത്തിന് അനുകൂലമായിരുന്ന ആ സമയത്ത് ഉണ്ടായ വിവാദങ്ങളും തര്‍ക്കങ്ങളുംമൂലം പല കമ്പനികളും പദ്ധതികള്‍ ഉപേക്ഷിച്ചു പിന്‍വാങ്ങുന്ന കാഴ്ചയാണു പിന്നീടു കണ്ടത്. അതോടെ, കാര്യങ്ങള്‍ പഴയപടിയായി. പിന്നീടു യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേയാണു 'സ്മാര്‍ട് സിറ്റി പദ്ധതി എന്ന ആശയം രൂപംകൊള്ളുന്നതും കേരളത്തിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വീണ്ടും വഴിതുറക്കുന്നതും. ഇതിനിടെ, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍ യുഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചില്ല. പിന്നീടുവന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കരാര്‍ ഒപ്പിടുകയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി അതിന് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. യുഡിഎഫിന്റേതോ എല്‍ഡിഎഫിന്റേതോ, ഏതാണു നല്ല കരാര്‍ എന്നതിലേറെ സ്മാര്‍ട് സിറ്റി വരണം എന്നതായിരുന്നു വികസനം ആഗ്രഹിക്കുന്നവരുടെയെല്ലാം ആഗ്രഹം. ഇൌ കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന 'പ്രത്യേക സാമ്പത്തിക മേഖല കേരളത്തിലേക്കു നിക്ഷേപം ആകര്‍ഷിക്കാന്‍ നമുക്കു സഹായകമായി. എന്നാല്‍, വികസനം ത്വരിതപ്പെടുത്തുമായിരുന്ന ഈ അനുകൂലഘടകം കേരളത്തില്‍ ഉപയോഗിക്കാന്‍ നമുക്കു പറ്റിയില്ല. തന്മൂലം വന്ന നഷ്ടം കേരളത്തിന് ഒരിക്കലും നികത്താന്‍ കഴിയില്ല. സെസ് നയം വന്നശേഷം സെസ് ക്യാംപസിനു പുറത്തു നിക്ഷേപമിറക്കാന്‍ കമ്പനികള്‍ മടിക്കുന്ന സാഹചര്യമായി. ഐടി രംഗത്തു പുതിയ നിക്ഷേപങ്ങള്‍ വരണമെങ്കില്‍ സെസ് മാത്രമായിരുന്നു കേരളത്തിന് ആശ്രയം. മറ്റു പല സംസ്ഥാനങ്ങളും വളരെ വേഗത്തില്‍ സെസ് പദ്ധതിയുമായി നീങ്ങിയപ്പോള്‍ സെസിന്റെ ആദ്യകാലങ്ങളില്‍ കേരളത്തില്‍ അതിനെക്കുറിച്ചു ചര്‍ച്ചപോലും ഇല്ലാതെ പോയി. പിന്നീടു സര്‍ക്കാര്‍ സെസിനെ താല്‍പര്യപൂര്‍വം പരിഗണിച്ചപ്പോഴാകട്ടെ, ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാവുകയും അതില്‍ തട്ടി തീരുമാനം നീണ്ടുപോവുകയും ചെയ്തു. ഇതു സംസ്ഥാനത്തെ വീണ്ടും പിറകോട്ടടിച്ചു. ഇപ്പോള്‍ കേരളത്തില്‍ സെസിന് അപേക്ഷിച്ച കമ്പനികള്‍ മറ്റു സംസ്ഥാനങ്ങളിലും അപേക്ഷ നല്‍കിയിരുന്നു. നല്ല ഒാഫറുകള്‍ കിട്ടിയതിനാല്‍ പലരും അവിടെ കമ്പനികള്‍ ആരംഭിച്ചുകഴിഞ്ഞു. കൊച്ചിയില്‍ ഇപ്പോഴുള്ള കമ്പനികളില്‍ ജോലിചെയ്യുന്ന 2000 പേരെ ഏതാനും മാസങ്ങള്‍ക്കകം തമിഴ്നാട്ടിലേക്കു മാറ്റാന്‍ ആലോചിക്കുന്നു. അവിടെ സെസ് പദവിയിലുള്ള ഒരു കമ്പനി കേരളത്തില്‍ സാധാരണപദവിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയില്ലല്ലോ. അത് അവര്‍ക്കു ലാഭകരവുമാകില്ല. ചുരുക്കത്തില്‍ നമ്മുടെ സെസ് നയത്തില്‍ വന്ന അവ്യക്തതകള്‍ കാരണം പുതിയ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പറ്റുന്നില്ലെന്നു മാത്രമല്ല, ഒട്ടേറെ നിക്ഷേപങ്ങള്‍ പുറത്തേക്കു പോവുകയും ചെയ്യുന്നു. ടെക്നോപാര്‍ക്കിന്റെ വികസനം കഴിഞ്ഞ മൂന്നുവര്‍ഷമായി ടെക്നോപാര്‍ക്കിനോടും ഇന്‍ഫോസിസിനോടും സര്‍ക്കാരിനു വേണ്ടി അവ നോക്കിനടത്തുന്ന ഉദ്യോഗസ്ഥരോടും അതില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളോടും സര്‍ക്കാരിന്റെ സമീപനം അവരുടെ ടീം സ്പിരിറ്റിനെ ഇല്ലാതാക്കുന്നതും ഉത്സാഹത്തെ നശിപ്പിക്കുന്നതുമാണ്. ഉദ്യോഗസ്ഥര്‍ പലരും ജോലി വിട്ടുപോവുകയാണ്. അതോടെ, സര്‍ക്കാരിന്റെ വിശ്വാസ്യത തകരുന്നു. ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരെ അപഹാസ്യരാക്കുന്നതും ചൂഷണം ചെയ്യുന്നതുമാണു സര്‍ക്കാര്‍ നീക്കങ്ങള്‍. ഇപ്പോള്‍ തന്നെ ടെക്നോപാര്‍ക്കിലെ പ്രധാനപ്പെട്ട മൂന്നു കമ്പനികള്‍ വെളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. സര്‍ക്കാരിന്റെ ഇൌ സമീപനംമൂലം കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം നല്ല കമ്പനികളൊന്നും കേരളത്തിലേക്കു വന്നിട്ടുമില്ല. വന്ന ചെറിയ കമ്പനികള്‍ വളരുന്നുമില്ല. ടെക്നോപാര്‍ക്ക് കൊടുക്കേണ്ട കോര്‍പറേഷന്‍ നികുതി നിര്‍ബന്ധിച്ചു കമ്പനികളെക്കൊണ്ടു കൊടുപ്പിക്കുക, ഹൈക്കോടതി ഉത്തരവു നിലനില്‍ക്കേ വൈദ്യുതിബന്ധം വിച്ഛേദിക്കുക, കെട്ടിടം പണി പൂര്‍ത്തിയാകാത്തതിനാല്‍ കമ്പനികള്‍ പിന്‍വാങ്ങുമ്പോള്‍ നിക്ഷേപം തിരികെ നല്‍കാതിരിക്കുക, കമ്പനികളുടെ ലൈസന്‍സ് പുതുക്കേണ്ട സമയത്തു തടസ്സങ്ങളുണ്ടാക്കി അതു നല്‍കാതിരിക്കുക, ചെറിയ കമ്പനികളും വലിയ കമ്പനികളും തമ്മില്‍ വിവേചനം കാണിക്കുക എന്നിവയെല്ലാം ഐടി കമ്പനികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. സ്മാര്‍ട് സിറ്റിക്കു കൊടുത്ത പല ആനുകൂല്യങ്ങളും പലപ്പോഴും പുറത്തെ കമ്പനികള്‍ക്ക് ഇല്ലാത്തതിനാലും അവരുടെ നിലനില്‍പ് അപകടത്തിലാണ്. സ്മാര്‍ട് സിറ്റിക്കു കൊടുത്ത ആനുകൂല്യങ്ങള്‍ മറ്റു കമ്പനികള്‍ക്കു കൊടുക്കാതിരിക്കുമ്പോള്‍ കടുത്ത വിവേചനമാണു സര്‍ക്കാര്‍ കാണിക്കുന്നത്. ഭൂമി വളരെ കുറഞ്ഞ വിലയില്‍ കിട്ടിയതിന്റെ ആനുകൂല്യവും സ്മാര്‍ട് സിറ്റിയിലെ കമ്പനികള്‍ക്കുണ്ട്. അത്തരം ആനുകൂല്യങ്ങളൊന്നുമില്ലാത്ത കമ്പനികളോടു ശത്രുതാപരമായ സമീപനം കൂടിയായാല്‍ അത് ഇൌ കമ്പനികളെ കേരളത്തില്‍ നിന്ന് അകറ്റും. മാത്രമല്ല, സ്മാര്‍ട് സിറ്റിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും പുറത്തുള്ള കമ്പനികള്‍ക്ക് അതു നല്‍കാതിരിക്കുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ വ്യവസായം തുടങ്ങുകയാണെങ്കില്‍ അതു സ്മാര്‍ട് സിറ്റിക്ക് അകത്തുമാത്രം തുടങ്ങണം എന്ന സന്ദേശമായിരിക്കും സര്‍ക്കാര്‍ നല്‍കുക. അതു കേരളത്തിന്റെ സമഗ്രവികസനത്തിനു സഹായകമാവില്ല. സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ക്കുവേണ്ടി ടെക്നോ പാര്‍ക്കിലെ വസ്തുവകകള്‍ പണയപ്പെടുത്തി വായ്പ എടുത്തു ഭൂമി വാങ്ങാനാണു സര്‍ക്കാരിന്റെ ഇപ്പോഴത്തെ നീക്കം. ഈ പദ്ധതി മുന്നോട്ടുപോയാല്‍ അതു ടെക്നോപാര്‍ക്കിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ഇങ്ങനെ ആസ്തി പണയപ്പെടുത്തി സര്‍ക്കാര്‍ തുടങ്ങുന്ന പദ്ധതി പരാജയപ്പെട്ടാല്‍ അതു ടെക്നോ പാര്‍ക്കിന്റെയും അന്ത്യംകുറിക്കും. ഇന്നത്തെ സാഹചര്യത്തില്‍ അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ ഒരു ഐടി വ്യവസായം തുടങ്ങുന്നതിനും ഇപ്പോഴുള്ളതു വികസിപ്പിക്കുന്നതിനും വളരെക്കുറഞ്ഞ സാധ്യതകളേയുള്ളൂ. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുണ്ടായ ഇപ്പോഴത്തെ ദൌര്‍ബല്യങ്ങളില്‍നിന്നു ബന്ധപ്പെട്ട കമ്പനികളെല്ലാം തന്നെ രക്ഷപ്രാപിക്കുകയും നല്ല അവസരങ്ങളിലേക്കു നീങ്ങുകയും ചെയ്യും. അപ്പോള്‍, ആവശ്യമായ അടിസ്ഥാന സൌകര്യമൊരുക്കുന്ന സംസ്ഥാനങ്ങളിലേക്കായിരിക്കും ഇവര്‍ നീങ്ങുക. ഇതു മുന്നില്‍ക്കണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ ഇന്നേ നമ്മള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ 'ഡോട്കോം തകര്‍ച്ച കഴിഞ്ഞാണു ടെക്നോപാര്‍ക്കില്‍ കമ്പനികള്‍ വളര്‍ന്നത്. അന്നു ടെക്നോപാര്‍ക്കില്‍ അതിനുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടായിരുന്നു. സ്മാര്‍ട് സിറ്റിയുടെ വികസനം രണ്ടുവര്‍ഷം മുന്‍പു തുടങ്ങിയിരുന്നെങ്കില്‍ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കുറെക്കൂടി മെച്ചപ്പെട്ട അടിസ്ഥാന സൌകര്യം നമുക്കു കൈവരിക്കാമായിരുന്നു. സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയ്ക്ക് ഒന്ന്: വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ ശത്രുക്കളായി കാണാതിരിക്കുക. അവരോടു സൌമനസ്യത്തോടെ പെരുമാറുക, അങ്ങനെ പുതിയ കമ്പനികളെ ആകര്‍ഷിക്കുക. രണ്ട്: ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലും കമ്പനി നടത്തുന്നവരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുക. വികസനകാര്യത്തിലും നിക്ഷേപം ആകര്‍ഷിക്കുന്നതിലും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുക. മൂന്ന്: സ്മാര്‍ട് സിറ്റിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ മറ്റു സെസ് മേഖലകള്‍ക്കുകൂടി നല്‍കുക. (ടെക്നോപാര്‍ക്ക് മുന്‍ സിഇഒയാണു ലേഖകന്‍).
Labels:
SEZ,
smartcity,
മനോരമ,
വിജയരാഘവന്‍
Thursday, October 9, 2008
കാളിദാസന് മറുപടി.
സെസും കേരള വികസനവും എന്ന പോസ്റ്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്. സെസ് സംബന്ധിച്ച വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് ഞാന്‍ ആ പോസ്റ്റ് എഴുതിയത്. അവിടെ പ്രധാനമായും വിമര്‍ശങ്ങള്‍ ഉന്നയിച്ച കാളിദാസന്‍ എന്ന ബ്ലോഗര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള ഒരു മറുപടിയായും ഇതിനെ കരുതാം
ചര്‍ച്ചയില്‍ ഉടനീളം സ്മാര്‍ട്ട് സിറ്റി മാതൃക മാത്രമാണ് ഉദാത്തം എന്ന നിലപാടിലായിരുന്നു കാളിദാസന്‍. 10 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് കൈവശം വയ്ക്കാന്‍ പാടില്ല എന്ന ഭൂപരിഷക്കരണ നിയമത്തെ മറികടക്കാനാണ് സെസ് അപേക്ഷകര്‍ വരുന്നത് എന്നായിയിരുന്നു കാളിദാസന്റെ പ്രധാന വാദം. എന്നാല്‍ വരുന്നത് IT സെസുകളാണെന്നും അവക്ക് 25 ഏക്കര്‍ മതിയെന്നും ഞാന്‍ വ്യക്തമാക്കിയപ്പോള്‍ എന്തിനാണ് IT വ്യവസായത്തിന് 25 ഏക്കര്‍ എന്നായി കാളിദാസന്‍. 25 ഏക്കര്‍ സ്ഥലം IT സെസുകള്‍ ലഭിക്കാനുള്ള മാനദണ്ഡത്തിന്റെ ഭാഗമാണ് എന്ന് വിശദീകരിച്ചപ്പോള്‍ കാളിദാസന്‍ നയം മാറ്റി. ഇത്തരത്തില്‍ ഉള്ള സെസ് അപേക്ഷകര്‍ റിയല്‍ എസ്റ്റേറ്റുകാരാണ് അവര്‍ അവിടെ ബില്‍ഡിംഗ് പണിത് വില്‍ക്കുന്നവരാണ് സംസ്ഥാന്‍ ഗവണ്‍മന്റ് നല്‍കുന്ന ഇളവുകള്‍ ഒന്നും വേണ്ടെങ്കില്‍ അവര്‍ എന്തിന് സെസ് എന്ന ലേബലിനു വേണ്ടി ശ്രമിക്കുന്നു എന്നായി . എന്നാല്‍ സെസില്‍ ഒരുപാട് കേന്ദ്ര ഇളവുകള്‍ ഉണ്ടെന്നും അവ ലഭിക്കാന്‍ സെസ് പദവി വേണമെന്നും വിശദീകരിച്ചപ്പോള്‍ കാളിദാസന്റെ മറുപടി ഇങ്ങനെ
10 ഇല്‍ 7 ഉം IT വകുപ്പ് നല്‍കിയ അപേക്ഷയാണ് എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത് വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ് . അതിനാല്‍ ഇത് എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ് അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ 99 വര്‍ഷത്തെ ലീസില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ )
ഈ രണ്ട് സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവ വ്യവസായ വകുപ്പ് സെസ് അപേക്ഷക്ക് അയച്ചത്
സെസ് അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക് കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക് ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച് എല്ല സെസ് അപേക്ഷകരും ആദ്യം സമീപിച്ചത് വ്യവസായ വകുപ്പിനെ തന്നെയാണ്. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയച്ചു കൊടുത്തു. മറ്റ് അപേക്ഷകള്‍ വ്യവസായ വകുപ്പ് നേരിട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചു കൊടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചുകൊടുത്തു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത് ക്യാബിനറ്റിന് നല്‍കിയത്.
എന്തുകൊണ്ട് വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ് അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ് എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക് പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയക്കുന്നു.

ഇതു വരെ ഒരു IT കമ്പനിയും സര്‍ക്കാരിനു അപേക്ഷ നല്കിയതായി അറിവില്ല. DIC പോലെ IT Infrastructure നിര്‍ മ്മിച്ചു പരിചയമുള്ള ഒരു കമ്പനിയും അപേക്ഷ നല്കിയതായി അറിവില്ല. സ്മര്‍ ട്ട് സിറ്റി നിര്‍മ്മിക്കുന്നത്, DIC പോലെ IT Infrastructure നിര്‍ മ്മാണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരാണ്.അറിഞ്നിടത്തോളം പല റിയല്‍ എസ്റ്റേറ്റ് ബിസിനസുകരുമാണ്, ഇപ്പോള്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. അവര്‍ക്കെന്തിനാണ്, I T കമ്പനികള്‍ക്ക് നല്‍കേണ്ട ഇളവുകള്‍
സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിക്കുന്ന SEZ കള്‍ കേന്ദ്ര സര്‍കാര്‍ ആ പദവി നല്കി കഴിഞ്ഞാല്‍ കേരള സര്‍ക്കാരിനു ഒന്നും ചെയ്യാന്‍ പറ്റില്ല. അവര്‍ IT Infrastructure നിര്‍മിച്ചില്ലെങ്കിലും IT കമ്പനികള്‍ വന്നില്ലെങ്കിലും , കേരള സര്‍ക്കാരിനു ഒരു നിയന്ത്രണവും ചെലുത്തനാവില്ല.കേരളത്തില്‍ ഇപ്പോഴുള്ള പ്രശ്നം , സ്വന്തം അധികാരപരിധിയില്‍ ഇല്ലാത്ത ഒരു വകുപ്പില്‍ വ്യവസായ വകുപ്പു മന്ത്രി അമിത താഅല്‍പ്പര്യം കാണിക്കുന്നതു കൊണ്ടുണ്ടായതാണ്.
കാളിദാസന്‍ നിലവിലുള്ള സ്വകാര്യ സെസ് അപേക്ഷകരെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യം ഉള്ളവരായി മാത്രം കാണാന്‍ ശ്രമിക്കുകയാണ് ഇവിടെ ഉണ്ടായത്. മാത്രവുമല്ല സ്വകാര്യം സംരംഭകര്‍ സര്‍ക്കാരിന് പ്രയത്ന ഓഹരി തരണം എന്ന നിബന്ധന മഹത്തരമാണ് എന്നും പറയുക ഉണ്ടായി. കൂടാതെ ഇത്തരക്കാര്‍ ആദ്യം 70% പ്രദേശവും IT വ്യവസായത്തിന് അനുകൂലമാക്കിയതിന് ശേഷം സെസ് പദവി വേണമെങ്കില്‍ ആവശ്യപ്പെടട്ടെ എന്നും വാദിച്ചു.
എന്നാല്‍ സെസ് അപേക്ഷകര്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ ലംഘിച്ചാല്‍ അവരുടെ ഭൂമി ഭൂപരിഷ്ക്കരണ നിയമം വഴി തിരിച്ചെടുക്കാം എന്നതും 30% അനുബന്ധ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സെസ് ആനുകൂല്യം ഉണ്ടാകില്ല എന്നതും ഒന്നും ഉള്‍ക്കൊള്ളാന്‍ കാളിദാസന്‍ തയ്യാറായില്ല. മാത്രവുമല്ല വ്യവസായ വകുപ്പ് മന്ത്രി IT വകുപ്പില്‍ അവിഹിതമായി ഇടപെടുന്നു എന്ന ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. എന്നാല്‍ വ്യവസായ വകുപ്പ് അവിഹിതമായി IT വകുപ്പില്‍ ഇടപെടുന്നു എന്ന് ആരോപണം ഒരു കോണില്‍ നിന്നും ഇതുവരെ ഉയര്‍ന്നിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് എന്റെ ചിന്തിക്കുന്ന യന്ത്രം നന്നായി പ്രവര്‍ത്തിക്കത്ത് കൊണ്ടാണ് എന്നായിരുന്നു കാളിദാസന്റെ മറുപടി. കാളിദാസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഇവയാണ്
1)എന്തുകൊണ്ട് സ്വകാര്യ സംരംഭകര്‍ IT വകുപ്പിനെ സമീപിക്കാതെ വ്യവസായ വകുപ്പിനെ സമീപിച്ചു
2) എന്തുകൊണ്ട് IT അപേക്ഷകള്‍ IT വകുപ്പിലേക്ക് അയച്ചില്ല
3) എന്റുകൊണ്ട് IT പദ്ധതികളാണ് സംസ്ഥാനത്തിന്റെ വികസനത്തിന് ആവശ്യം എന്ന് വ്യവസായ മന്ത്രി നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു
തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ മുഴുവന്‍ കരീമിന്റെ IT ഇല്‍ ഉള്ള അമിത താല്‍പര്യമായിരുന്നു കാളിദാസന്റെ മുഖ്യ ആയുധം. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ സെസ് നയം പ്രഖ്യാപിക്കുകയും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതി 10 അപേക്ഷകള്‍ കേന്ദ്രത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. അപ്പോള്‍ വന്ന ഒരു ദേശാഭിമാനി വാര്‍ത്തയില്‍ 10 അപേക്ഷകളില്‍ 7 എണ്ണം IT വകുപ്പ് വഴിയും രണ്ടെണ്ണം വ്യവസായ വകുപ്പു വഴിയും ഒരെണ്ണം പൊതുമേഖല സ്ഥാപനത്തിന്റെതുമാണ്.
ദേശാഭിമനി വാര്‍ത്ത
സെസ് : 10 സംരംഭം വഴി 6100 കോടി നിക്ഷേപം
ദേശാഭിമാനി, സെപ്തം.30, 2008
തിരു: പ്രത്യേക സാമ്പത്തികമേഖലാ പദവിക്ക് അപേക്ഷിച്ച പത്ത് വ്യവസായസംരംഭംവഴി സംസ്ഥാനത്തെത്തുന്നത് 6109 കോടി രൂപയുടെ നിക്ഷേപം. ഒന്നരലക്ഷത്തോളം തൊഴിലവസരവും ഇതുവഴി സംസ്ഥാനത്തിന് ലഭിക്കും. പത്ത് അപേക്ഷയും ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചു.
കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയശേഷം വ്യവസായസംരംഭകര്‍ സംസ്ഥാന സര്‍ക്കാരുമായി കരാറിലെത്തണം. മന്ത്രിസഭ തിങ്കളാഴ്ച അംഗീകരിച്ച സെസ് നയം അടിസ്ഥാനമാക്കിയായിരിക്കും കരാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിമാരുടെ സമിതി മന്ത്രിസഭയ്ക്ക് ശുപാര്‍ശചെയ്ത പത്ത് വ്യവസായപദ്ധതിയില്‍ എട്ടും 30 ഏക്കറില്‍ താഴെമാത്രം ഭൂമി ആവശ്യമുള്ളവയാണ്. ഇതില്‍ ഭൂരിപക്ഷവും ഐടി പദ്ധതികളും ഐടി അധിഷ്ഠിത സേവനപദ്ധതികളും.
രണ്ടു പദ്ധതിയാണ് വ്യവസായവകുപ്പ് മുഖേന വന്നത്. ഏഴു പദ്ധതി ഐടി വകുപ്പുവഴിയുള്ളതാണ്്. ഒന്ന് കേന്ദ്രസ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റിന്റേതും. പള്‍പ്പ് ഫാക്ടറിക്കായാണ് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് അപേക്ഷ സമര്‍പ്പിച്ചത്. കമ്പനിയുടെ കൈവശമുള്ള 126 ഹെക്ടറിലാണ് ഫാക്ടറി സ്ഥാപിക്കുന്നത്. 2.05 കോടി രൂപ മുതല്‍മുടക്കുന്ന ഫാക്ടറിയില്‍ 1050 നേരിട്ടുള്ള തൊഴിലും 20,000 പരോക്ഷതൊഴിലുമാണ് വാഗ്ദാനം.
എമ്മാര്‍ എംജിഎഫ് ലാന്‍ഡ് ലിമിറ്റഡ് ആലുവയില്‍ 12.17 ഹെക്ടറില്‍ ഐടി കമ്പനിക്കാണ് സെസ് പദവിക്കായി അപേക്ഷിച്ചത്. 279 കോടി രൂപയാണ് മുതല്‍മുടക്ക്. 15,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
എറണാകുളത്ത് കിന്‍ഫ്രയുടെ 12 ഹെക്ടറില്‍ ബയോടെക്നോളജി വ്യവസായത്തിനാണ് ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് അപേക്ഷിച്ചത്. 113 കോടി രൂപ മുതല്‍മുടക്കി സ്ഥാപിക്കുന്ന വ്യവസായസംരംഭംവഴി 6000 പേര്‍ക്ക് നേരിട്ടും 3000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ വാഗ്ദാനംചെയ്യുന്നു.
ആലുവയില്‍ 30.76 ഹെക്ടറില്‍ ഐടി വ്യവസായത്തിനാണ് പാര്‍ശ്വനാഥ് ഡെവലപ്പേഴ്സ് അപേക്ഷിച്ചിരിക്കുന്നത്. 243.16 കോടി രൂപ ഇവിടെ മുതല്‍മുടക്കും. 30,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ആലുവയില്‍തന്നെ എംഎം ടെക് ടവേഴ്സ് 14 ഹെക്ടറില്‍ ഐടി സംരംഭമാണ് ആരംഭിക്കുന്നത്. 400 കോടി രൂപ അവര്‍ നിക്ഷേപിക്കും. 10,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്തിട്ടുണ്ട്.
സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയില്‍ കിന്‍ഫ്രയുടെ 10 ഹെക്ടറില്‍ സ്ഥാപിക്കുന്ന ഐടി-ഐടി അധിഷ്ഠിത വ്യവസായത്തിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 52 കോടി അവര്‍ മുതല്‍മുടക്കും. 3000 തൊഴിലാണ് വാഗ്ദാനം.
കൊച്ചിന്‍ ടെക്നോപാര്‍ക്ക് ആലുവ ചെങ്ങമനാട് വില്ലേജില്‍ സെസ് ഡെവലപ്മെന്റ് പ്രോജക്ട് സ്ഥാപിക്കുന്നത് 12.15 ഹെക്ടറിലാണ്. 5000 പേര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കുന്ന സ്ഥാപനം 165 കോടി രൂപ നിക്ഷേപമിറക്കും.
ഐടി, ഐടി അധിഷ്ഠിത സേവന വ്യവസായം സ്ഥാപിക്കുന്ന ഇടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡ് 3765 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. 5000 പേര്‍ക്ക് നേരിട്ടും 4000 പേര്‍ക്ക് അല്ലാതെയും തൊഴില്‍ ഉറപ്പു നല്‍കുന്നു. എറണാകുളം ആമ്പല്ലൂരില്‍ ഐടി, ഐടി അധിഷ്ഠിത വ്യവസായമാണ് ഈ കമ്പനി സ്ഥാപിക്കുന്നത്. 202 ഹെക്ടര്‍ ഭൂമിക്ക് സെസ് പദവി ആവശ്യപ്പെട്ടിട്ടുണ്ട്.
തൃശൂര്‍ ടെക്നോപാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് തൃശൂര്‍ പുതുക്കാട്ട് സ്ഥാപിക്കുന്ന ഐടി സംരംഭത്തിനായി പത്ത് ഹെക്ടറിനാണ് സെസ് പദവിക്ക് അപേക്ഷിച്ചത്. 177.37 കോടി മുതല്‍മുടക്കും. 10,000 പേര്‍ക്ക് തൊഴിലാണ് വാഗ്ദാനം.
എറണാകുളം കുന്നത്തുനാട്ടില്‍ ഐടി സംരംഭം തുടങ്ങുന്ന യൂണിടെക് റിയല്‍ എസ്റേറ്റ് പ്രോജക്ട് ലിമിറ്റഡ് 913.05 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. 10.84 ഹെക്ടറിലാണ് വ്യവസായസംരംഭം. 60,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.
ഈ വാര്‍ത്തയോടെ വ്യവസായ വകുപ്പ് IT SEZ അപേക്ഷകള്‍ കൈകാര്യം ചെയ്തു എന്ന കാളിദാസന്റെ വാദം നിലനില്‍ക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാളിദാസന്‍ ഇങ്ങേ പ്രതികരിച്ചു

ചീഫ് സെക്രട്ടറി തിരഞെടുത്ത 10 അപേക്ഷകളില്‍ 7 എണ്ണവും ഐ റ്റി വകുപ്പ് വഴി വന്നതാണ് 2 എണ്ണം മാത്രമെ വ്യവസായ വകുപ്പ് വഴി വന്നിട്ടുള്ളു എന്നതു ഇതു വരെ ആരും പറഞ്ഞിട്ടില്ല. ഇതു സത്യമാണെങ്കില്‍ കരീം ഐ റ്റി വകുപില്‍ അനാവശ്യമായി ഇടപെടുക തനെയായിരുനു. ഐ റ്റി വ്യവസായം കരീമിന്റെ വകുപ്പല്ല. അതിനു പ്രത്യേകമായി ഒരു വകുപ്പുണ്ട്. കേരളത്തിന്റെ നന്‍മയണ്, ലക്ഷ്യമിടുന്നതെങ്കില്‍ മറ്റു വകുപ്പുകളിലെ പദ്ധതികല്‍ക്കു വേണ്ടിയും കരീം വാദിക്കണമായിരുന്നു.ഇതില്‍ മനസിലാക്കാന്‍ പറ്റാത്ത വിഷയമൊന്നുമില്ല. ഐ റ്റി വകുപ്പ് ഒരു പ്രത്യേക വകുപ്പാക്കിയ അന്നു മുതല്‍ തുറ്റങ്ങിയ കലിപ്പാണ്. അതു മറുമെന്നും തോന്നുന്നില്ല.
10 ഇല്‍ 7 ഉം IT വകുപ്പ് നല്‍കിയ അപേക്ഷയാണ് എന്നതിനെക്കാള്‍ 2 അപേക്ഷ വ്യവസയ വകുപ്പില്‍ നിന്നും വന്നു എന്നത് വ്യവസായ മന്ത്രി IT വകുപ്പില്‍ താല്‍പര്യം കാണിക്കുന്നു എന്ന രീതിയില്‍ വ്യാഖ്യാനിക്കാന്‍ കഴിയുന്നതാണ് . അതിനാല്‍ ഇത് എങ്ങനെ വന്നു എന്ന് കണ്ടെത്താനുള്ള ശ്രമം ഞാന്‍ നടത്തില്‍ . സര്‍ക്കാര്‍ ഓഫിസുകളുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വ്യവസായ വകുപ്പ് അയച്ച അപെക്ഷകള്‍ ഏതൊക്കെ എന്ന് കണ്ടെത്തി അവ എര്‍ണ്ണാകുളത്ത് വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിന്‍ഫ്രയുടെ കീഴില്‍ 99 വര്‍ഷത്തെ ലീസില്‍ സ്ഥലം വാങ്ങിയുട്ടുള്ള ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് (12 ഹെക്ടറില്‍) and സതര്‍ലാന്‍ഡ് ഗ്ളോബല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് (10 ഹെക്ടറില്‍ )
ഈ രണ്ട് സ്ഥാപനങ്ങളും വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് പ്രവര്‍ത്തിക്കുന്നതിനാലാണ് ഇവ വ്യവസായ വകുപ്പ് സെസ് അപേക്ഷക്ക് അയച്ചത്
സെസ് അപേക്ഷകളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ കാര്യങ്ങള്‍ക്ക് കുറെക്കൂടി വ്യക്തത കൈവന്നു. എനിക്ക് ലഭിച്ച വിവരങ്ങള്‍ അനുസ്സരിച്ച് എല്ല സെസ് അപേക്ഷകരും ആദ്യം സമീപിച്ചത് വ്യവസായ വകുപ്പിനെ തന്നെയാണ്. അതില്‍ IT അപേഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയച്ചു കൊടുത്തു. മറ്റ് അപേക്ഷകള്‍ വ്യവസായ വകുപ്പ് നേരിട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചു കൊടുത്തു എന്നാണ് അറിയാന്‍ കഴിഞ്ഞത്. IT വകുപ്പില്‍ കിട്ടിയ അപെക്ഷകള്‍ IT വകുപ്പും ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിക്ക് അയച്ചുകൊടുത്തു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് വിവിധ അപേക്ഷകരില്‍ നിന്ന് 10 അപേക്ഷകള്‍ തിരഞ്ഞെടുത്ത് ക്യാബിനറ്റിന് നല്‍കിയത്.
എന്തുകൊണ്ട് വിവിധ അപേക്ഷകര്‍ വ്യവസായ വകുപ്പിനെ ആദ്യം സമീപിക്കുന്നു എന്ന ചോദ്യം അപ്പോഴും പ്രസക്തമാണ്. സെസിന്റെ നോഡല്‍ ഏജന്‍സി വ്യവസായ വകുപ്പാണ്. കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റുകളിലും മറ്റും സെസ് അപേക്ഷ നല്‍കാന്‍ വ്യവസായ വകുപ്പിനെ സമീപിക്കാനാണ് എഴുതിയിട്ടുണ്ടാകുക. എന്നാല്‍ കേരളത്തില്‍ IT ക്ക് പ്രത്യേക വകുപ്പുള്ളതിനാല്‍ ഈ അപേക്ഷകള്‍ വ്യവസായ വകുപ്പ് IT വകുപ്പിലേക്ക് അയക്കുന്നു.
Sunday, October 5, 2008
SEZ ഉം സ്മാര്‍ട്ട് സിറ്റിയും
സുഹൃത്തുക്കളേ പുതിയ SEZ നിയമം നിലവില്‍ വന്നപ്പോള്‍ അത് സ്മാര്‍ട്ട് സിറ്റിയേ ബാധിക്കുമോ എന്ന ചര്‍ച്ച ഉയര്‍ന്ന് തുടങ്ങി. മാധ്യം പത്രമാണ് ഈ വിവാദം കൊണ്ട് ഉയര്‍ത്തിക്കൊണ്ട് വന്നത്. ഒക്ടോബര്‍ 4 2008 ഇല്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ
തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം കൊച്ചിയിലെ സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. സെസ് നയം സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാക്കിയാല്‍ ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്മെന്റ്സ് പദ്ധതി ഉപേക്ഷിക്കുമെന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അംഗീകരിച്ച സെസ് നയത്തിലെ വ്യവസ്ഥകള്‍ നിയമപരമായും സാങ്കേതികമായും സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാണ്. ഇതില്‍ നിന്ന് സ്മാര്‍ട്ട് സിറ്റിയെ ഒഴിവാക്കണമെങ്കില്‍ നയം പൊളിച്ചെഴുതുകയോ സ്മാര്‍ട്ട് സിറ്റിക്ക് നയം ബാധകമല്ലെന്ന് പ്രത്യേകമായി തീരുമാനിക്കുകയോ വേണം. സി.പി.എമ്മും ഇടതുമുന്നണിയും അംഗീകരിച്ച് മന്ത്രിസഭ അനുമതി നല്‍കിയ സെസ് നയത്തില്‍ മാറ്റമോ ഭേദഗതിയോ അത്ര എളുപ്പമല്ല. ചുരുക്കത്തില്‍ പുതിയ സെസ് നയം സര്‍ക്കാറിന്, പ്രത്യേകിച്ച് മുഖ്യമന്ത്രി കൈയാളുന്ന ഐടി വകുപ്പിന് പുലിവാലായി മാറിയിരിക്കുകയാണ്.
കൊച്ചിയില്‍ സ്മാര്‍ട്ട്സിറ്റി സ്ഥാപിക്കാന്‍ 2007 മെയ് 13ന് കരാര്‍ ഒപ്പുവെച്ചെങ്കിലും പദ്ധതിക്ക് ഇതുവരെ തുടക്കമായിട്ടില്ല. 2008 ഒക്ടോബര്‍ രണ്ടിന് നിര്‍മാണം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ യാതൊരു അനക്കവും ഉണ്ടായിട്ടില്ല. സ്മാര്‍ട്ട് സിറ്റിക്കൊപ്പം ടീകോം കരാര്‍ ഒപ്പിട്ട യൂറോപ്പിലെ മാള്‍ട്ടയില്‍ ഇതേ സമയം പദ്ധതി മുന്നോട്ടു നീങ്ങുകയാണ്. ലണ്ടനിലെ പ്രമുഖ കണ്‍സള്‍ട്ടന്‍സിയായ കോളിന്‍ ബുക്കാനന്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് പ്രമുഖ ഐടി കമ്പനികള്‍ മാള്‍ട്ടയില്‍ സ്ഥലം ബുക്ക് ചെയ്തു കഴിഞ്ഞു. കൊച്ചിയിലെ പദ്ധതിക്കാകട്ടെ, ഇതുവരെ മാസ്റ്റര്‍ പ്ലാന്‍ പോലും തയാറായിട്ടില്ല.
സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 246 ഏക്കര്‍ ഭൂമി മുഴുവന്‍ വിട്ടുകിട്ടുകയും അതിന് പൂര്‍ണ സെസ് പദവി ലഭിക്കുകയും ചെയ്താലേ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ കഴിയു എന്നാണ് ടീകോമിന്റെ നിലപാട്. കാക്കനാട് വില്ലേജിലെ 136 ഏക്കറും പുത്തന്‍കുരിശ് വില്ലേജിലെ 100 ഏക്കറുമാണ് സ്മാര്‍ട്ട് സിറ്റിക്ക് വേണ്ടി നല്‍കുന്നത്. കൂടാതെ കാക്കനാട് വില്ലേജില്‍ തന്നെ കിന്‍ഫ്രയുടെ ഉടമസ്ഥതയിലുള്ള 10 ഏക്കര്‍ ഭൂമി കൂടി നല്‍കുമെന്നാണ് കരാറിലെ വ്യവസ്ഥ. ഇതില്‍ 136 ഏക്കറിന് മാത്രമേ ഇതിനകം കേന്ദ്രസര്‍ക്കാറില്‍ നിന്ന് സെസ് പദവി ലഭിച്ചിട്ടുള്ളു. അവശേഷിക്കുന്ന സ്ഥലത്തിന് സെസ് പദവിക്കായി അപേക്ഷിക്കുമ്പോള്‍ സര്‍ക്കാറിന്റെ പുതിയ സെസ് നയം പാലിക്കാന്‍ നിര്‍ബന്ധിതമാകും. നിലവില്‍ അനുമതി ലഭിച്ചതും വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ അനുമതി ലഭിക്കുന്നതുമായ എല്ലാ സെസുകള്‍ക്കും പുതിയ നയം ബാധകമാക്കിയ സാഹചര്യത്തില്‍ സ്മാര്‍ട്ട്സിറ്റിക്ക് പ്രത്യേക ഇളവൊന്നും ലഭിക്കില്ല. സര്‍ക്കാറിന് കൂടി പങ്കാളിത്തമുള്ള പദ്ധതി എന്ന നിലയ്ക്ക് സ്മാര്‍ട്ട്സിറ്റിയെ ഒഴിവാക്കണമെങ്കില്‍ വീണ്ടും പാര്‍ട്ടിയും മുന്നണിയും മന്ത്രിസഭയും തീരുമാനിക്കേണ്ടിവരും. ഇത്തരത്തില്‍ അനിശ്ചിതത്വത്തിന്റെ നടുവില്‍ പദ്ധതി കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനേ ടീകോം തയാറാകു.
പുതിയ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം നിര്‍മാണത്തിനും 30 ശതമാനം അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്ന വ്യവസ്ഥയാണ് സ്മാര്‍ട്ട് സിറ്റിക്ക് ഏറ്റവും വലിയ തിരിച്ചടിയാകുക. ബില്‍റ്റ് അപ് ഏരിയയുടെ 70 ശതമാനം ഐടി ആവശ്യങ്ങള്‍ക്കും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും എന്നതാണ് കരാറിലെ വ്യവസ്ഥ. 8.8 ദശലക്ഷം ചതുരശ്ര അടിയിലാണ് സ്മാര്‍ട്ട് സിറ്റിയിലെ നിര്‍മാണം. 90,000 തൊഴിലുകള്‍ കണക്കാക്കിയതു അതിന്റെ അടിസ്ഥാനത്തിലാണ്. 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മിക്കാന്‍ നൂറേക്കര്‍ പോലും ആവശ്യമില്ലെന്നാണ് സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം. അങ്ങനെയെങ്കില്‍ ഇത്രയുമധികം ഭൂമി എന്തിന് സ്മാര്‍ട്ട്സിറ്റിക്ക് നല്‍കുന്നു എന്ന ചോദ്യം സ്വാഭാവികമായും ഉയരും.
സെസ് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവുകള്‍ പ്രതീക്ഷിച്ചാണ് ടീകോം സംസ്ഥാന സര്‍ക്കാറുമായി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി, കോര്‍പറേറ്റ് നികുതി, സെന്‍ട്രല്‍ എക്സൈസ് നികുതി എന്നീ കേന്ദ്ര നികുതികള്‍ക്ക് പുറമെ കേരള സര്‍ക്കാറിന്റെ മുഴുവന്‍ നികുതികളും ഒഴിവാക്കി യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് സ്മാര്‍ട്ട് സിറ്റിക്കായി പ്രത്യേക വിജ്ഞാപനം ഇറക്കിയിരുന്നു. ഇതനുസരിച്ച് പഞ്ചായത്തി രാജിലെ 200ാം വകുപ്പ് പ്രകാരമുള്ള നികുതികളൊന്നും സ്മാര്‍ട്ട്സിറ്റിയിലെ കമ്പനികള്‍ നല്‍കേണ്ടതില്ല. തൊഴില്‍ നികുതി, കെട്ടിട നികുതി, എന്നിവക്ക് പുറമേ ഇലക്ട്രിസിറ്റി ഡ്യൂട്ടിയും ഒഴിവാക്കിയിരുന്നു. പുതിയ സെസ് നയം അനുസരിച്ച് ഇളവുകള്‍ എടുത്തുകളഞ്ഞ് സംസ്ഥാന നികുതികള്‍ ബാധകമാക്കുമ്പോള്‍ സ്മാര്‍ട്ട്സിറ്റിയില്‍ വരാന്‍ ഐടി കമ്പനികള്‍ സ്വാഭാവികമായും മടിക്കും. ഇതു പദ്ധതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തുണ്ടാക്കിയ കരാറിനെ തള്ളിപ്പറഞ്ഞ് ഏറെ വിപ്ലവകരമെന്ന് അവകാശപ്പെട്ട് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒപ്പിട്ട കരാറില്‍ പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ വന്‍ വിലയാണ് സംസ്ഥാനം കൊടുക്കുന്നത്. 246 ഏക്കര്‍ ഭൂമി 99 വര്‍ഷത്തേക്ക് ടീകോമിന് പാട്ടത്തിന് നല്‍കുന്നതു ആകെ 104 കോടി രൂപ ഒറ്റത്തവണയായി കൈപ്പറ്റിയാണ്. സംസ്ഥാന സര്‍ക്കാറിന് അനുവദിച്ച 16 ശതമാനം ഓഹരിയുടെ വില ഈ 104 കോടിയില്‍ നിന്ന് തട്ടി കിഴിച്ച് ശേഷിച്ച തുകയേ ലഭിക്കു. ഭൂമി വാടക ഏക്കറിന് വര്‍ഷത്തില്‍ ഒരു രൂപമാത്രമാണ്. പാട്ടഭൂമിയോ അതിലെ കെട്ടിടങ്ങളോ ഒരു മൂന്നാം കക്ഷിക്ക് സബ് ലീസ് ചെയ്യാന്‍ സ്മാര്‍ട്ട്സിറ്റി കമ്പനിക്ക് കേരള സര്‍ക്കാറിന്റെ അനുമതി ആവശ്യവുമില്ല.
സംസ്ഥാനത്ത് ഐടി രംഗത്ത് കുതിച്ചു ചാട്ടവും 90,000 തൊഴില്‍ അവസരങ്ങളും എന്ന പ്രതീക്ഷ മുന്‍നിര്‍ത്തിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി മുന്നോട്ടുനീങ്ങുന്നത്. 90,000 തൊഴിലവസരങ്ങള്‍ 10 വര്‍ഷം കൊണ്ട് ഉണ്ടാക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. വി.എസ്. സര്‍ക്കാറിന്റെ കാലാവധി പകുതി പിന്നിട്ട സാഹചര്യത്തില്‍ പരിമിത തൊഴിലവസരങ്ങളെങ്കിലും ഈ സര്‍ക്കാറിന്റെ കാലത്തു ഉണ്ടാക്കാന്‍ കഴിയുമോ എന്ന സംശയം ന്യായമാണ്.
കെ. ബാബുരാജ്
ഇതിലെ പ്രധാന ആരോപണങ്ങള്‍ ഇവയാണ്

പുതിയ സെസ് നയത്തിലെ വ്യവസ്ഥകള്‍
1. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന്‍തോതില്‍ ഭൂമി എറ്റെടുക്കേണ്ടി വരുന്ന സെസ്സുകള്‍ക്ക് അനുമതി നല്‍കില്ല.
2. സെസ്സുകള്‍ക്കായി നെല്‍വയലുകള്‍ നികത്താന്‍ അനുവദിക്കില്ല.
3. സര്‍ക്കാര്‍ ഏജന്‍സികള്‍ ഭൂമി ഏറ്റെടുത്ത് വികസിപ്പിച്ച വ്യവസായ പാര്‍ക്കുകള്‍ക്കും സെസ്സിന് അപേക്ഷിക്കാം, എന്നാല്‍ സ്വകാര്യ സംരംഭകര്‍ക്ക് സെസ്സുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കില്ല.
4. സെസ്സിലെ സംരംഭകരെ വൈദ്യുതി ചാര്‍ജ്ജ് നല്‍കുന്നതില്‍നിന്ന് ഒഴിവാക്കില്ല.
5. സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായ ആവശ്യങ്ങള്‍ക്കും ബാക്കിയുള്ളത് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഉപയോഗിക്കണം. മറ്റു സൗകര്യങ്ങള്‍ ഒരുക്കാനായി ഉപയോഗിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന കെട്ടിട സമുഛയങ്ങള്‍ ജീവനക്കാരുടെ താമസത്തിന് മാത്രമായി ഉപയോഗിക്കണം. ഇവ പുറത്തുളളവര്‍ക്ക് വില്‍ക്കാന്‍ അനുമതി നല്‍കില്ല.
6. കെ.ജി.എസ്.ടി നിയമപ്രകാരം വാറ്റ് ഉള്‍പ്പെടെയുള്ള നികുതികളില്‍നിന്ന് സെസ് സംരംഭകരെ പത്ത് വര്‍ഷത്തേക്ക് ഒഴിവാക്കും.
7.സംസ്ഥാനത്തെ സെസ്സുകളെ ഒരു തൊഴില്‍ നിയമത്തില്‍നിന്നും ഒഴിവാക്കില്ല.
8. സെസ്സുകള്‍ക്ക് കോണ്‍ട്രാക് ട് ലേബര്‍ റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍ ആക് ടിലെ വ്യവസ്ഥകള്‍ ബാധകമായിരിക്കും.
9. എല്ലാ സെസ്സുകള്‍ക്കും പഞ്ചായത്തിരാജ് നിയമം ബാധകമായിരിക്കും. നിയമത്തിലെ 200 ാം വകുപ്പില്‍നിന്ന് ആര്‍ക്കും ഒഴിവ് നല്‍കില്ല.
10. സെസ്സുകള്‍ക്ക് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ആക് ട് ബാധകമായിരിയ്‌ക്കും.
11. ഐ.ഡി ആക് ടിന്റെ അധ്യായം അഞ്ച് ബിയില്‍നിന്നും സെസ്സുകളെ ഒഴിവാക്കുന്ന കേന്ദ്ര വ്യവസ്ഥ അംഗീകരിക്കില്ല.
12. മിച്ചഭൂമി കേസുകളുള്ള സംരംഭകരുടെ സെസ്സ് അപേക്ഷകള്‍ ശുപാര്‍ശ ചെയ്യില്ല.
13. പദ്ധതി നിര്‍മ്മാണം തുടങ്ങുന്നതിനു മുന്‍പ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കുന്ന കരാര്‍ സംസ്ഥാന സര്‍ക്കാരുമായി സംരംഭകര്‍ ഒപ്പുവയ്‌ക്കണം
പുതിയ സെസ് നയത്തില്‍ നിന്നും സ്മാര്‍ട്ട് സിറ്റിയെ ഒഴിച്ചു നിര്‍ത്തണം എന്ന കാര്യത്തില്‍ എനിക്ക് തര്‍ക്കമൊന്നും ഇല്ല. കാരണം അന്നത്തെ സാഹചര്യത്തില്‍ അവ കൊടുക്കാമെന്ന് പറഞ്ഞവ ഇന്നും കൊടുക്കണം. പക്ഷെ ഉദാത്തമെന്ന് പറയുന്ന സ്മാര്‍ട്ട് സിറ്റി കരാറുമായി പുതിയ സെസ് നയം താരതമ്യം അര്‍ഹിക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഉണ്ടായിരുന്ന കരാറിലെ ഒരു പ്രധാന വിവാദ ഭാഗമായിരുന്നു കൊച്ചിയില്‍ം പരിസര പ്രദേശങ്ങളിലും സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ സമാന പദ്ധതികള്‍ പാടില്ല എന്നത്. എന്നാല്‍ ഇന്ന് അത് അലിഖിതമായി മറ്റ് സ്വകാര്യ കമ്പനികള്‍ പോലും പാടില്ല എന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക് എന്ന് തോന്നുന്നു. പുതിയ സെസ് നയ പ്രകാരം രൂപം കൊള്ളുന്ന കമ്പനികളുമായി ഒരു മത്സരവും സ്മാര്‍ട്ട് സിറ്റി നേരിടെണ്ടി വരുന്നില്ല. സ്മാര്‍ട്ട് സിറ്റിക്ക് തുഛമായ വിലയില്‍ സര്‍ക്കാരില്‍ നിന്നും സ്ഥലം 99 വര്‍ഷത്തേക്ക് പാട്ടത്തിന് ലഭിക്കുന്നു അതില്‍ 12% ഫ്രീ ഹോള്‍ഡായി ലഭിക്കുന്നു കുടാതെ പഴയ നയപ്രകാരമുള്ള ഒരുപാട് ആനുകൂല്യങ്ങളും അതില്‍ പ്രധാനമായത് വൈദ്യുതി ചാര്‍ജ് ഡ്യൂട്ടിയില്‍ നിന്നുള്ള ഒഴിവ് ലഭിക്കുന്നു എന്നതാണ്. സ്മാര്‍ട്ട് സിറ്റിയില്‍ പോകേണ്ട ഒരു കമ്പനിയേയും മറ്റ് സംരംഭകര്‍ക്ക് ആകര്‍ഷിക്കാന്‍ കഴിയത്ത വിധം ഈ വ്യവ്സ്ഥ കാരണമാകില്ലെ. പിന്നെ തൊഴില്‍ നിയമങ്ങള്‍ എന്ന് ബഹളം വച്ച് കൊണ്ടുവന്ന കാര്യങ്ങളും സ്മാര്‍ട്ട് സിറ്റിക്ക് ബാധകമല്ലാതാകുമോ എന്ന് CPI ക്കാര്‍ പറയട്ടേ. പഴയ കരാറിന്റെ കോപ്പി സംഘടിപ്പിക്കാമോ എന്ന് നോക്കട്ടേ. ചര്‍ച്ച തുടങ്ങാള്‍ തല്‍പര്യമുണ്ടെങ്കില്‍ പറയുക
സെസ് നയം: സ്മാര്‍ട്ട് സിറ്റി അനിശ്ചിതത്വത്തില്‍

പണ്ട് സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ വി.എസ് ഉമ്മന്‍ ചാണ്ടിക്ക് കൊടുത്ത മറുപടി PDF രൂപത്തില്‍ സമാഹരിച്ചത് ഇവിടെ വായിക്കാം

Wednesday, October 1, 2008
സെസ് നയം സ്മാര്‍ട് സിറ്റിക്കും? അവ്യക്തത ശക്തം
01-10-2008
സുജിത് നായര്‍
സെസ് നയത്തിലെ കര്‍ശന വ്യവസ്ഥകള്‍, നേരത്തെ സെസ് പദവി ലഭിച്ച സ്മാര്‍ട് സിറ്റിക്കും ബാധകമാകുമോയെന്ന കാര്യത്തിലുള്ള അവ്യക്തത ഭരണവൃത്തങ്ങളില്‍ ശക്തമായി. ബാധകമാക്കണമെന്നു വ്യവസായ വകുപ്പ് ശഠിക്കുമ്പോള്‍ ഐടി വകുപ്പ് അതിനോടു തെല്ലും യോജിക്കുന്നില്ല. മുഖ്യമന്ത്രിക്കും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിനും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്.
സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ ഇപ്പോള്‍ നിര്‍മാണദശയിലുള്ള മുഴുവന്‍ സെസുകള്‍ക്കും സര്‍ക്കാര്‍ വ്യവസ്ഥകള്‍ ബാധകമാക്കണമെന്നാണു വ്യവസായവകുപ്പു മന്ത്രിസഭയോട് ആവശ്യപ്പെട്ടത്. ഒരു വിദേശ കമ്പനിക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ നാട്ടിലുള്ളവര്‍ക്കു നിഷേധിക്കുന്നതു ശരിയല്ലെന്നും വകുപ്പു ചൂണ്ടിക്കാട്ടിയിരുന്നു. വ്യവസായ വകുപ്പിന്റെ കാഴ്ചപ്പാടിനോടു മന്ത്രിസഭ വിയോജിച്ചതായി സൂചനയില്ല. മന്ത്രിസഭായോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവു കിട്ടിയാലേ വ്യക്തതയുണ്ടാകൂ എന്നു വ്യവസായവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സെസ് വ്യവസ്ഥകള്‍ വിശദീകരിച്ചപ്പോള്‍ സ്മാര്‍ട് സിറ്റിക്കും ഇതു ബാധകമാകുമെന്നാണു മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍ അപ്പോള്‍ തന്നെ അപകടം മണത്ത അദ്ദേഹം അവരുമായി മന്ത്രിസഭ കരാറുണ്ടാക്കിയിട്ടുള്ളതിനാല്‍ പരിശോധിക്കേണ്ടിവരുമെന്നു വിശദീകരിച്ചു.
ഇലക്ട്രിസിറ്റി ഡ്യൂട്ടി പുതിയ സെസുകള്‍ നല്‍കണമെങ്കില്‍ സ്മാര്‍ട് സിറ്റിക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. അതുപോലെ പഞ്ചായത്ത്രാജ് ആക്ട് പ്രകാരമുള്ള നികുതിയിളവു സ്മാര്‍ട് സിറ്റിക്കുണ്ടെങ്കില്‍ പുതിയ സെസുകള്‍ക്കു ബാധകമാവില്ല.
പുതിയ നയം പ്രകാരം സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70% വ്യവസായ ആവശ്യത്തിനും അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണം.
സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ 70% വ്യവസായത്തിനു വേണ്ടി ഉപയോഗിക്കണം എന്നാണ്. അനുബന്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭൂമിയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ അതേ സെസിലെ ജീവനക്കാരുടെ താമസസ്ഥലമായി ഉപയോഗിക്കണമെന്ന നിബന്ധനയും സ്മാര്‍ട് സിറ്റിക്കു ബാധകമല്ല. ഇൌ അന്തരമാണു പ്രധാനമായും വ്യവസായവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ സ്മാര്‍ട് സിറ്റിയുമായി മന്ത്രിസഭ പ്രത്യേക കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ പുതിയ വ്യവസ്ഥകള്‍ അതിനു ബാധകമാകേണ്ടതില്ലല്ലോ എന്നാണ് ഐടി വകുപ്പിലെ ഒരു ഉന്നതന്‍ ‘മനോരമ”യോടു പറഞ്ഞത്. സ്മാര്‍ട് സിറ്റിക്കു സര്‍ക്കാരാണു സ്ഥലം ഏറ്റെടുത്തു നല്‍കിയത്. 26% ഒാഹരി സര്‍ക്കാരിനുണ്ട്. ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുമാണ്. കരാറെല്ലാമായശേഷം ഇനി മറിച്ചൊരു നിലപാടു സ്വീകരിക്കുന്നതു ധാര്‍മികമായി ശരിയുമല്ലെന്ന് ഐടി വകുപ്പ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച കുറിപ്പു നല്‍കുന്ന സൂചന വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കു ബാധകമാകും എന്നാണ്. ‘ ഇൌ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ആറു സെസുകള്‍ക്കു ശുപാര്‍ശ ചെയ്യുകയുണ്ടായി. അതില്‍ ഒന്നിന് (സ്മാര്‍ട് സിറ്റി) അംഗീകാരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവ അംഗീകാരം പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് അംഗീകാരം ലഭിച്ചവയും അംഗീകാരം ലഭിക്കുന്നവയുമായ സെസുകളെ സംബന്ധിച്ചു താഴെപ്പറയുന്ന നയം വ്യക്തമാക്കുന്നു” എന്നു പറഞ്ഞാണു വ്യവസ്ഥകള്‍ വിശദീകരിക്കുന്നത്. സ്മാര്‍ട് സിറ്റിക്ക് ആദ്യത്തെ 136 ഏക്കറിനാണു സെസ് ലഭിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സങ്കീര്‍ണത തള്ളിക്കളഞ്ഞാലും ബാക്കിയുള്ള 100 ഏക്കറിനു സെസ് പദവി നല്‍കുന്ന വേളയില്‍ പുതിയ വ്യവസ്ഥ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിനു മുന്നില്‍ വരാതെ തരമില്ല.
സെസ് വിവാദം സംബന്ധിച്ചു പാര്‍ട്ടി പത്രം എഴുതിയ മുഖപ്രസംഗത്തിലും വിദേശ കമ്പനിയായ സ്മാര്‍ട് സിറ്റിക്കു സെസ് പദവി നല്‍കിയിട്ടാണു സ്വദേശ കമ്പനികളെ ചിലര്‍ എതിര്‍ക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയിരുന്നു. സ്മാര്‍ട് സിറ്റിയോടുള്ള താല്‍പര്യം മുഖ്യമന്ത്രിക്കു മറ്റു സംരംഭകരോട് ഇല്ല എന്ന അമര്‍ഷം സിപിഎമ്മിലെ ഔദ്യോഗികപക്ഷത്തു ശക്തമാണ്. കഴിഞ്ഞ ദിവസം ധനകാര്യ വകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണു മുഖ്യമന്ത്രി സ്മാര്‍ട് സിറ്റിക്ക് ഏഴു കോടിയുടെ റജിസ്ട്രേഷന്‍ ഇളവു നല്‍കിയതും. വ്യവസ്ഥകള്‍ സ്മാര്‍ട് സിറ്റിക്കും ബാധമാകുമെന്ന പരാമര്‍ശം ഔദ്യോഗികപക്ഷം ബോധപൂര്‍വം മന്ത്രിസഭാ കുറിപ്പില്‍ കയറ്റിയതാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ വിഎസ് വിഭാഗത്തിന്.
മന്ത്രിസഭാ അനുമതി ലഭിച്ചുവെങ്കിലും സെസ് അപേക്ഷകള്‍ ഇന്നലെയും ഡല്‍ഹിക്ക് അയച്ചിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണിത്. അതേസമയം സര്‍ക്കാര്‍ തീരുമാനം കേന്ദ്ര സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചതായി വ്യവസായ വകുപ്പു വ്യക്തമാക്കി. അതിനാല്‍ സമയപരിധിയുടെ ആശങ്ക വേണ്ട. ഇനി ഒാരോ അപേക്ഷയും പ്രത്യേകമായി അയയ്ക്കുകയാണു ചെയ്യുക. കേന്ദ്ര ബോര്‍ഡ് അംഗീകരിച്ചശേഷം ഇവിടെ നിര്‍മാണം ആരംഭിക്കുന്ന ഘട്ടത്തിലായിരിക്കും സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിടുക. ഇടതു മുന്നണിയുടെ പച്ചക്കൊടി കിട്ടിയവേളയില്‍ ഐടി വകുപ്പ് സംരംഭകരുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര നിയമത്തില്‍ നിന്നു വ്യത്യസ്തമായ ചില കര്‍ശന വ്യവസ്ഥകളുടെ കാര്യത്തില്‍ ചില സംരംഭകര്‍ക്കു വിയോജിപ്പ് ഇപ്പോഴും നിലനില്‍ക്കുന്നു.

സ്മാര്‍ട്ട്സിറ്റി
സെസ്നയം സ്മാര്‍ട്ട് സിറ്റിക്ക് വിനയാകും
01-10-2008
തിരുവനന്തപുരം: സര്‍ക്കാറിന്റെ പുതിയ സെസ് നയം സ്മാര്‍ട്ട്സിറ്റിക്ക് വിനയാകും. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാര്‍ വലിയ നേട്ടമായി കൊണ്ടാടുന്ന സ്മാര്‍ട്ട്സിറ്റികാരാറിലെ വ്യവസ്ഥകള്‍ സെസ് നയത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് കേന്ദ്രഅംഗീകാരം ലഭിച്ചവയും ഉടനെ അംഗീകാരം ലഭിക്കുന്നതും ഭാവിയില്‍ ലഭിക്കാന്‍ ഇടയുള്ളതുമായ എല്ലാ സെസുകള്‍ക്കും ബാധകമാക്കിയാണ് മന്ത്രിസഭ പുതിയ നയം അംഗീകരിച്ചത്. ഇതു സര്‍ക്കാര്‍ ഉത്തരവായി ഇറങ്ങുന്നതോടെ സ്മാര്‍ട്ട്സിറ്റിയും അതിന്റെ പരിധിയില്‍ വരും.
സെസ് പദവി ലഭിക്കുന്ന ഭൂമിയുടെ 70 ശതമാനം വ്യവസായത്തിനും ശേഷിച്ച 30 ശതമാനം അനുബന്ധ കാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ് സെസ് നയത്തിന്റെ കാതലായ ഭാഗം. കേന്ദ്രസര്‍ക്കാറിന്റെ നയമനുസരിച്ച് ഇതു 50 ശതമാനം വീതമാണ്. സ്മാര്‍ട്ട്സിറ്റിയുടെ കാര്യത്തില്‍ 2007 മെയ് 13ന് ഒപ്പുവെച്ച കരാര്‍ പ്രകാരം സെസ് ഭൂമിയിലെ നിര്‍മാണത്തിന്റെ (ബില്‍റ്റ് അപ് ഏരിയ) 70 ശതമാനം ഐടി വ്യവസായത്തിനും ശേഷിച്ചവ അനുബന്ധകാര്യങ്ങള്‍ക്കും ഉപയോഗിക്കണമെന്നാണ്. ബില്‍റ്റ് അപ് ഏരിയ എന്ന വ്യവസ്ഥ സെസ് നയത്തില്‍ ഭൂമിയുടെ 70 ശതമാനം എന്നാക്കി മാറ്റിയത് സ്മാര്‍ട്ട്സിറ്റി പദ്ധതിയെ പ്രതികൂലമായി ബാധിക്കും. കരാര്‍ പ്രകാരം 8.8 മില്യണ്‍ ചതുരശ്ര അടിയാണ് സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മിക്കുന്നത്. ഇത്രയും നിര്‍മിക്കാന്‍ നൂറ് ഏക്കര്‍ ഭൂമി മതിയാകുമത്രെ. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് 246 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. നയം അനുസരിച്ച് ഈ ഭൂമിയുടെ 70 ശതമാനം നിര്‍മാണം നടത്തണം. ഇത് അപ്രായോഗികമാണ്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഇറക്കിയ വിജ്ഞാപന പ്രകാരം സ്മാര്‍ട്ട്സിറ്റി പദ്ധതിക്ക് ഒട്ടേറെ ഇളവുകള്‍ അനുവദിച്ചിരുന്നു. കെട്ടിട നികുതി, തൊഴില്‍ നികുതി എന്നിവ അടക്കം പഞ്ചായത്തീരാജിലെ നികുതികള്‍, വില്‍പന നികുതി, ഇലക്ട്രിസിറ്റി ഡ്യൂട്ടി തുടങ്ങിയവ സ്മാര്‍ട്ട് സിറ്റിക്ക് ബാധകമാകുമായിരുന്നില്ല.
എന്നാല്‍ പുതിയ സെസ് നയപ്രകാരം ഇത്തരം ഇളവുകളൊന്നും അനുവദിക്കുന്നതല്ല. കേരളത്തിലെ തൊഴില്‍ നിയമത്തിലോ പഞ്ചായത്ത് നികുതിയിലോ യാതൊരു ഇളവും സ്മാര്‍ട്ട്സിറ്റിക്ക് ലഭിക്കില്ല.
സെസ് നയം അംഗീകരിച്ച മന്ത്രിസഭാ യോഗത്തില്‍ സര്‍ക്കാര്‍ ഒപ്പിട്ട സ്മാര്‍ട്ട് സിറ്റി കരാറും പുതിയ നയവും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലേ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചപ്പോള്‍ അത് പരിശോധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കരാറിലെ വ്യവസ്ഥകള്‍ മാറ്റാന്‍ ടീകോം ഇന്‍വെസ്റ്റ്മെന്റ് സന്നദ്ധമാകാനിടയില്ല. സ്മാര്‍ട്ട് സിറ്റിക്ക് മാത്രമായി ഒരു നയവും മറ്റ് സെസുകള്‍ക്ക് വേറൊരു നയവും രൂപവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയില്ല. ഐടി വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് ഇതുവന്‍ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Friday, September 19, 2008
സെസ്സ്: തീരുമാനം പാര്‍ട്ടി നേതൃത്വം ഘടകകക്ഷികളുമായി ആലോചിച്ചശേഷം -വി.എസ്
22 Aug 2008
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര നേതൃത്വവുമായും എല്‍.ഡി.എഫ്. ഘടകകക്ഷികളുമായും ചര്‍ച്ചചെയ്‌തശേഷം മാത്രമേ കേരളത്തില്‍ സെസ്സ്‌നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിയുടെ കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നത് സംബന്ധിച്ച് ലഭിച്ച 21 അപേക്ഷകളും മാനദണ്ഡങ്ങള്‍ നോക്കി കേന്ദ്ര സര്‍ക്കാരിന് അയയ്‌ക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച വ്യവസ്ഥകളിന്മേല്‍ സംസ്ഥാനത്തിന് വ്യത്യസ്‌തമായ ചില അഭിപ്രായങ്ങളുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷവും സി.പി.എമ്മും നേരത്തേതന്നെ ശക്തിയായി പ്രതികരിച്ചിരുന്നു. സ്വകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ ആവശ്യമായ അധികാരം കൂടിയേ തീരൂ. അതിനാല്‍ സെസ്സിന് വേണ്ടി സ്ഥലം അനുവദിക്കുമ്പോള്‍ അവിടെ നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ 70 ശതമാനം സ്ഥലവും തൊഴില്‍ ചെയ്യുന്നതിനുള്ള സൗകര്യത്തിനായി മാറ്റിവെയ്‌ക്കണം. ബാക്കി 30 ശതമാനം സ്ഥലം മറ്റ് കാര്യങ്ങള്‍ക്കായും വിനിയോഗിക്കണം. സ്‌മാര്‍ട്ട് സിറ്റിക്കും ഈ വ്യവസ്ഥയിലാണ് സ്ഥലം നല്‍കിയത്. കാരണം അത്രയേറെ ആനുകൂല്യങ്ങളാണ് സെസ്സില്‍ വരുന്നവര്‍ക്ക് കിട്ടുന്നത്.
ഇവിടെ ഉപയോഗിക്കുന്ന സിമന്റ്, കമ്പി തുടങ്ങിയ സാധനങ്ങള്‍ക്കൊന്നും തന്നെ നികുതി കൊടുക്കേണ്ടതില്ല. അതായത് 1000 രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് 200 രൂപ മതിയാകും. അതിനാല്‍ ഐ.ടി. എന്ന് പറഞ്ഞ് സ്ഥലം വാങ്ങിക്കഴിഞ്ഞാല്‍ പിന്നീടവിടെ ഫ്‌ളാറ്റുകള്‍ ഉണ്ടാക്കി 60 ലക്ഷത്തിനും 70 ലക്ഷത്തിനും വില്‍ക്കാന്‍ പറ്റില്ല. സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളുടെ കാര്യത്തില്‍ ആന്റണി പറഞ്ഞത് 'അവരെന്നെ പറ്റിച്ചു' എന്നാണ്. സര്‍ക്കാരിനും മാനേജുമെന്റിനും 50 ശതമാനം സീറ്റുകള്‍ വീതമെന്ന പ്രഖ്യാപനം ഒടുവില്‍ മാനേജുമെന്റുകള്‍ അട്ടിമറിച്ചുവെന്നാണ് ആന്റണി പറഞ്ഞത്. ഇക്കാര്യത്തില്‍ അതുപോലെ വരരുത്.
സെസ്സിന് വേണ്ടി 21 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് ഇതെല്ലാം യഥാര്‍ത്ഥ ഐ.ടി. സ്ഥാപനങ്ങളാണോയെന്ന് പരിശോധിച്ച് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനത്തിന് വിരുദ്ധമായ ഒരു നിലപാടല്ലേ ഇതെന്ന് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അത് സ്റ്റേറ്റ് കമ്മിറ്റിക്കും തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഞാന്‍ പറഞ്ഞത് മലയാളത്തിലാണ്. ഇക്കാര്യം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഓരോ ഘടക കക്ഷിയുമായി ആലോചിക്കും. മുന്നണി ഭരണമാകുമ്പോള്‍ ഘടകകക്ഷികളുടെ അഭിപ്രായംകൂടി മാനിച്ച് മാത്രമേ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയൂ-അദ്ദേഹം പറഞ്ഞു.

സംസ്ഥാന താല്‍പര്യത്തിന് സെസ് അനിവാര്യം: പിണറായി
22 aug 2008
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ ആവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പഴയ തീവ്രവാദികളും ഇപ്പോള്‍ തീവ്രവാദികളായവരുമാണ് രണ്ടാം ഭൂപരിഷ്‌കരണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെയുള്ള സെസ് അപേക്ഷകളില്‍ അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ചചെയ്‌ത ശേഷമായിരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഇന്നലെ പ്രസ്‌താവന നടത്തിയിരുന്നു.
കൂടാതെ അവസരവാദികളും റിവിഷനിസ്റ്റുകളും തീവ്രവാദികളെ ഭയക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച നയരൂപരേഖയോടുള്ള തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് വി.എസ് കഴിഞ്ഞ ആഴ്‌ച ചില പരമാര്‍ശങ്ങളും നടത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളോടുള്ള നിലപാട് തന്നെയായിരുന്നു പിണറായി വിജയന്റെ പ്രസംഗത്തിലെ ഉന്നം.

സെസ്: കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്യും ^വി.എസ്
22 -Aug 2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖലകള്‍ (സെസ്) അനുവദിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെങ്കിലും കേന്ദ്ര നേതൃത്വമായും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്തശേഷമേ തീരുമാനമെടുക്കൂവെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
ഇവിടെ വരുന്ന സ്വകാര്യ വ്യവസായ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാറിന് കഴിയണം. മന്ത്രിസഭായോഗത്തിനുശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ സെസ് നടപ്പാക്കുന്നതിന് പ്രഖ്യാപിച്ച ചില വ്യവസ്ഥകള്‍ക്കെതിരെ ഇടതുപക്ഷ കക്ഷികള്‍ അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധിച്ചിരുന്നു. കേരളത്തിലും വ്യത്യസ്താഭിപ്രായങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സ്മാര്‍ട്ട് സിറ്റിയിലേതുപോലുള്ള നിയന്ത്രണങ്ങള്‍ സെസിലും ഉണ്ടാകണം. സെസിനുള്ള കേന്ദ്ര നിയമപ്രകാരം ഒട്ടേറെ ആനുകൂല്യങ്ങള്‍ വ്യവസായ സംരംഭകര്‍ക്ക് ലഭിക്കുന്നുണ്ട്. സിമന്റ്, കമ്പി തുടങ്ങിയ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്കും നികുതിക്കുമൊക്കെ വലിയ ഇളവുണ്ട്. ആ ഇളവുകള്‍ നേടി സ്ഥലം വാങ്ങി ഫ്ലാറ്റുകള്‍ നിര്‍മിച്ച് 50ഉം 60 ഉം ലക്ഷത്തിന് വിറ്റ് കൊള്ളലാഭമുണ്ടാക്കാന്‍ സമ്മതിക്കില്ല. സ്വാശ്രയ കോളജുകള്‍ക്ക് എന്‍.ഒ.സി നല്‍കാന്‍ വാക്കാല്‍ ഉറപ്പ് നേടിയെന്ന് പറഞ്ഞശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ 'സ്വാശ്രയ മാനേജ്മെന്റുകള്‍ എന്നെ പറ്റിച്ചു' എന്ന് ആന്റണി കരഞ്ഞ് നടന്നതുപോലെ നടക്കാന്‍ തനിക്കാവില്ല. സംരംഭകര്‍ വാഗ്ദാനം പാലിച്ച് പോകണമെങ്കില്‍ വ്യവസ്ഥയുണ്ടാകണം ^വി.എസ് വ്യക്തമാക്കി
സെസില്‍ ഉണ്ടാക്കുന്ന കെട്ടിടങ്ങളുടെ 70 ശതമാനവും തൊഴില്‍ നല്‍കാനായി നീക്കിവെക്കണം. 30 ശതമാനം മാത്രമേ മറ്റാവശ്യങ്ങള്‍ക്ക് നല്‍കാവൂ. സ്മാര്‍ട്ട് സിറ്റിയില്‍ 33,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിടത്ത് 90,000 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്ന് വ്യവസ്ഥയുണ്ടാക്കാന്‍ ഈ സര്‍ക്കാറിന് കഴിഞ്ഞു.
21 അപേക്ഷകള്‍ സെസിനായി ലഭിച്ചിട്ടുണ്ട്. അവ പരിശോധിച്ച് യോഗ്യമായവ അംഗീകരിച്ച് കേന്ദ്രാനുമതിക്ക് അയക്കും. കേന്ദ്രതലത്തില്‍ ഇടതു പാര്‍ട്ടികള്‍ അംഗീകരിച്ച നയത്തിനനുസരിച്ചായിരിക്കും ഇക്കാര്യങ്ങള്‍ നടപ്പാക്കുക.
ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്ത് എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായമറിയും. പ്രത്യേക സാമ്പത്തിക മേഖലകള്‍ വികസനത്തിന് അനിവാര്യമാണെന്നും നടപ്പാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞതായ വാര്‍ത്തയെപ്പറ്റി ചോദിച്ചപ്പോള്‍ അതേക്കുറിച്ച് പറഞ്ഞവരോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി.

Tuesday, September 16, 2008
സെസ് അനുവദിച്ചില്ലെങ്കില്‍ കേരളം മരുഭൂമിയാകും -എളമരം കരീം
24-08-2008
കൊളത്തൂര്‍ (കാസര്‍കോട്): പ്രത്യേക സാമ്പത്തികമേഖല (സെസ്) അനുവദിച്ചില്ലെങ്കില്‍ കേരളം മരൂഭൂമിയാകുമെന്ന് വ്യവസായമന്ത്രി എളമരം കരീം അഭിപ്രായപ്പെട്ടു. കൊളത്തൂരില്‍ കര്‍ഷകബന്ധു അഗ്രി-ടെക് (ഇന്ത്യാ) ലിമിറ്റഡ് കമ്പനിയുടെ ത്രിവേണി ഫീഡ്‌സ് വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ സെസിന് യഥേഷ്ടം അനുമതിനല്‌കുന്നു. വ്യവസായികളെല്ലാം അവിടേക്ക് പോവുകയാണ്. സെസ് ഇല്ലെങ്കില്‍ ഐ.ടി. സ്ഥാപനങ്ങള്‍ വരില്ല. കേരളത്തില്‍ വ്യവസായങ്ങളൊന്നും വന്നില്ലെങ്കില്‍ നമ്മുടെ തലമുറകള്‍ അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലിതേടി പോകും. നമ്മുടെനാട് ഒന്നിനും കൊള്ളാതാകും -കരീം അഭിപ്രായപ്പെട്ടു.
പരമ്പരാഗത തൊഴിലിലൂടെ പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകില്ല. കൊച്ചി തുറമുഖത്തിന്റെ ഭാഗമായി 15 വര്‍ഷംമുമ്പ് സെസ് ഉണ്ടാക്കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായതായി കേട്ടിട്ടില്ല.
കൃഷിയിടം ഒഴിപ്പിച്ച് ധാരാളംപേരെ പറിച്ചുമാറ്റിക്കൊണ്ടുള്ള വന്‍ സാമ്പത്തികമേഖല കേരളത്തില്‍ വരാന്‍പോകുന്നില്ല. ഐ.ടി. കമ്പനികള്‍ക്ക് സെസിന് അപേക്ഷിക്കണമെങ്കില്‍ 25 ഏക്കര്‍ മതി. അത് കണ്ടെത്താന്‍ ഒരാളെയും ഒഴിപ്പിച്ചില്ല. പാടം നികത്തിയില്ല. കേന്ദ്രനിയമപ്രകാരം സെസ് ലഭിച്ച ഭൂമി 50 ശതമാനം വ്യവസായത്തിനും ബാക്കി അനുബന്ധ കാര്യങ്ങള്‍ക്കും നീക്കിവെക്കണം. കേരളത്തില്‍ 70 ശതമാനം ഭൂമിയും വ്യവസായ ആവശ്യത്തിന് നീക്കിവെക്കണമെന്നാണ് വ്യവസ്ഥചെയ്‌തിട്ടുള്ളത്. എക്‌സൈസ്, കസ്റ്റംസ് തുടങ്ങിയ നികുതികളെല്ലാം ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്രം സെസ് അനുവദിക്കുന്നത്. എന്നാല്‍ നിലവിലുള്ള പ്രാദേശിക നിയമങ്ങളൊന്നും ഇളവുചെയ്യേണ്ടെന്നാണ് നമ്മുടെ തീരുമാനം. തൊഴിലാളി യൂണിയന്‍നിയമം ഭേദഗതിചെയ്‌തിട്ടില്ല. തൊഴില്‍ പ്രശ്‌നപരിഹാരനിയമങ്ങളും ഒഴിവാക്കിയിട്ടില്ല. പിന്നെ എന്തിനാണ് ആശങ്ക -എളമരം കരീം ചോദിച്ചു

Sunday, September 14, 2008
സെസ്: പി.ബി നിബന്ധനകള്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് തിരിച്ചടിയാവും
13/09/2008 ആലുവ: സെസ് സംബന്ധമായി വി.എസ് പി.ബിക്ക് മുന്നില്‍വെച്ച അഞ്ച് നിബന്ധനകളില്‍ നാലും അംഗീകരിക്കപ്പെട്ടത് സെസിന്റെ മറവില്‍ റിയല്‍എസ്റ്റേറ്റ് കച്ചവടം നടത്താന്‍ ശ്രമിക്കുന്ന അപേക്ഷകര്‍ക്ക് തിരിച്ചടിയാവും. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ മാത്രമെ സ്വകാര്യമേഖലയില്‍ സെസ് അനുവദിക്കാവൂവെന്ന നിബന്ധനയാണ് പി.ബി ഇളവുവരുത്താന്‍ നിര്‍ദേശിച്ചത്. സ്വകാര്യ സെസ് സംബന്ധിച്ച് നയവും സെസ് ആക്ടും വേണമെന്നായിരുന്നു വി.എസ് പി.ബിക്ക് മുന്നില്‍ വെച്ച ആദ്യ രണ്ട് നിബന്ധന. ഇതു സംബന്ധിച്ച് സി.പി.ഐ നിയോഗിച്ച സമിതിയുടെ ശിപാര്‍ശയും ഇതുതന്നെയാണ്. എല്‍.ഡി.എഫ് ഘടകകക്ഷികളുമായി കൂടിയാലോചിച്ച് മാത്രമെ സെസ് സംബന്ധിച്ച് തീരുമാനമെടുക്കാവൂവെന്നായിരുന്നു വി.എസിന്റെ മറ്റൊരു നിബന്ധന. ഏറ്റവും സുപ്രധാനമായ നിബന്ധന 70 ശതമാനം ഭൂമി വ്യാവസായികാവശ്യത്തിന് ഉപയോഗിക്കുക എന്നുള്ളതാണ്. ഇതുതന്നെയാണ് റിയല്‍ എസ്റ്റേറ്റ് മോഹികള്‍ക്ക് തിരിച്ചടിയായതും. 70 ശതമാനം ഭൂമിയില്‍ വ്യവസായങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഏറ്റെടുത്ത് നല്‍കുന്ന ഭൂമി തിരിച്ചുപിടിക്കുകയൊ കരാര്‍ റദ്ദാക്കപ്പെടുകയൊ ചെയ്യുമെന്നാണ് ഈ നിബന്ധന. സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിക്കുന്ന മൊത്തം കെട്ടിടങ്ങളില്‍ 70 ശതമാനം വ്യവസായങ്ങള്‍ക്കുപയോഗിക്കണം എന്നായിരുന്നു നിര്‍ദേശം. എന്നാല്‍, അപേക്ഷകരുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇത് മൊത്തം ഭൂമിയുടെ 70 ശതമാനം എന്നാക്കിയത്. 70 ശതമാനം ഭൂമിയില്‍ വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടത് സംരംഭകന്റെ ചുമതലയായിരിക്കും. രാജ്യത്തൊട്ടാകെ അനുവദിക്കപ്പെട്ടിട്ടുള്ള 252 പ്രത്യേക സാമ്പത്തിക മേഖലകളില്‍ ആകെ 353 കമ്പനികളാണ് തുടങ്ങിയിട്ടുള്ളത്. അതായത് സെസൊന്നിന് രണ്ട് കമ്പനികള്‍ പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും, നടന്നിട്ടുള്ളത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് മാത്രമാണെന്നും വ്യക്തമാകുന്നു. ഈ സാഹചര്യത്തില്‍ സെസുകളില്‍ വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടത് സംരംഭകരുടെ ബാധ്യതയാക്കിയത് റിയല്‍ എസ്റ്റേറ്റിന് തടയിടാനാകുമെന്ന് കരുതപ്പെടുന്നു. സെസ് യാഥാര്‍ഥ്യമായാല്‍, 30 ശതമാനം ഭൂമിയില്‍ നികുതിയിളവുകളോടെ നടക്കുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടം മറ്റു കെട്ടിട നിര്‍മാതാക്കളെയും നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന വ്യാപാരികളെയും ദോഷകരമായി ബാധിക്കും. ഇറക്കുമതി തീരുവയടക്കമുള്ള നികുതികള്‍ ഈടാക്കുന്നില്ലെന്നതിനാല്‍ സെസുകളില്‍ നിര്‍മാണസാമഗ്രികള്‍ ഇറക്കുമതി ചെയ്യാനാണ് സാധ്യത. രാജസ്ഥാന്‍ മാര്‍ബിളിനെക്കാള്‍ ഇറ്റാലിയന്‍ മാര്‍ബിളുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്നതും മറ്റും വ്യാപാരി സമൂഹത്തെയും ദോഷകരമായി ബാധിക്കും.
സെസ്: ഞായറാഴ്ച അടിയന്തര എല്‍.ഡി.എഫ് യോഗം
13/09/2008 തിരുവനന്തപുരം: വിവാദമായ പ്രത്യേക സാമ്പത്തിക മേഖലകളെക്കുറിച്ച് നയപരമായ തീരുമാനമെടുക്കാന്‍ അടിയന്തര ഇടതു മുന്നണി യോഗം വിളിച്ചു. ഈ മാസം 29ന് യോഗം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ സെസിനെ കുറിച്ച് പോളിറ്റ് ബ്യൂറോ വ്യക്തമാക്കുകയും കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ട സമയപരിധി തീരാറാവുകയും ചെയ്തതോടെയാണ് ഞായറാഴ്ച അടിയന്തരയോഗം വിളിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. സെസ് അനുവദിക്കാമെന്ന നയപരമായ തീരുമാനം യോഗത്തിലുണ്ടാകുമെന്നാണ് സൂചന. ഇടതു മുന്നണി അംഗീകരിച്ചാലുടന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശിപാര്‍ശ ചെയ്ത അപേക്ഷകളില്‍ മന്ത്രിസഭ തീരുമാനമെടുത്ത് കേന്ദ്രത്തിന് കൈമാറും. ഒരുമാസത്തിനകം അപേക്ഷ നല്‍കണമെന്ന അന്ത്യശാസനം കേന്ദ്ര സര്‍ക്കാറും നല്‍കിയിട്ടുണ്ട്. അതാണ് പെട്ടെന്ന് തീരുമാനത്തിന് ശ്രമം നടത്തുന്നത്. സെസിനെ കുറിച്ച് സി.പി.എമ്മിലാണ് വിവാദം തുടങ്ങിയതെങ്കിലും പിന്നീട് സി.പി.ഐയും ആര്‍.എസ്.പിയും വ്യത്യസ്ത നിലപാട് സ്വീകരിക്കുകയായിരുന്നു. സെസ് ആകാമെന്ന അഭിപ്രായം ഇടത് മുന്നണിയിലെ എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട്. സെസുകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നതോടെയാണ് സി.പി.എമ്മിനുള്ളില്‍ പ്രശ്നം വിവാദമായത്. തദ്ദേശ, വ്യവസായ വകുപ്പുകള്‍ ഇതിനോട് വിയോജിച്ചു. തുടര്‍ന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി സെസ് ആകാമെന്ന നിലപാട് കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ ഈ വിഷയം മറുവിഭാഗം പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ കൊണ്ടു വന്നു. തുടര്‍ന്നാണ് പോളിറ്റ് ബ്യൂറോയുടെ മാര്‍ഗനിര്‍ദേശം വന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പങ്കാളിത്തമെന്ന നിലപാടില്‍ മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്തിരുന്നു. സി.പി.എമ്മില്‍ ധാരണ വന്നുവെങ്കിലും സി.പി.ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. എ.ഐ.ടി.യു.സി നേതാവ് കാനം രാജേന്ദ്രന്‍ അധ്യക്ഷനായ സമിതി സെസിനെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതില്‍ സെസ് അനുവദിക്കുന്നതിന് മുമ്പ് നിയന്ത്രിക്കാനുള്ള നിയമ നിര്‍മാണം വേണമെന്നും സെസ് അനിവാര്യമല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണമുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഇടതു മുന്നണി യോഗത്തിലെ സി.പി.ഐയുടെ നിലപാട് നിര്‍ണായകമാണ്. ആര്‍.എസ്.പി നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്. 21 സെസ് അപേക്ഷകളില്‍ 10 എണ്ണമാണ് ചീഫ് സെക്രട്ടറി തല സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്.
കേരളത്തില്‍ 16 സെസുകള്‍ക്ക് അനുമതി
സുജിത് നായര്‍ - 15/09/2008 തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ബോര്‍ഡ് ഒാഫ് അപ്രൂവല്‍ (ബിഒഎ) കേരളത്തില്‍ അനുവദിച്ചുകഴിഞ്ഞതു 16 സെസുകള്‍. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാക്കുന്ന പട്ടികയിലെ മൂന്നു സ്വകാര്യ സംരംഭകര്‍ക്കും കേന്ദ്രം പച്ചക്കൊടി കാട്ടിക്കഴിഞ്ഞു. കേരളത്തില്‍ സെസ് അനുവദിക്കണമോയെന്ന രാഷ്ട്രീയതീര്‍പ്പ് ഇനിയും ഉണ്ടായിട്ടില്ലെങ്കിലും വസ്തുതകള്‍ ഇതാണ്. യൂണിടെക് റിയല്‍ എസ്റ്റേറ്റ്, പാര്‍ശ്വന്ത് ഡവലപ്പേഴ്സ്, ടിസിജി അര്‍ബന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഹോള്‍ഡിങ്സ് എന്നീ സ്വകാര്യ കമ്പനികള്‍ക്കാണു കേന്ദ്ര ബോര്‍ഡിന്റെ തത്വത്തിലുള്ള അനുമതി ലഭിച്ചത്. എറണാകുളം ജില്ലയില്‍ സെസിനായി ശ്രമിക്കുന്ന ഇവയില്‍ ആദ്യ രണ്ടും ഐടി സെസുകളും ടിസിജി ബയോടെക്നോളജി സെസും ഉദ്ദേശിക്കുന്നു. സര്‍ക്കാരിനു നല്‍കിയതു കൂടാതെ കേന്ദ്രത്തിനു നേരിട്ട് ഇവര്‍ നല്‍കിയ അപേക്ഷയിന്‍മേല്‍ പരിശോധനകള്‍ക്കു ശേഷം ബോര്‍ഡ് അനുമതി നല്‍കുകയായിരുന്നു. ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നിയോഗിച്ച ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി തിരഞ്ഞെടുത്ത 10 അപേക്ഷകളിലും ഇൌ മൂന്നു സ്ഥാപനങ്ങളുണ്ട്. കേരള സര്‍ക്കാരിന്റെ അനുമതിപത്രം കൂടി കിട്ടിയാലേ കേന്ദ്രം സെസ് വിജ്ഞാപനം പുറപ്പെടുവിക്കൂ. തത്വത്തിലുള്ള അനുമതി ഐടി സ്ഥാപനങ്ങള്‍ക്കു നല്‍കേണ്ടെന്ന് ഇൌയിടെ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇൌ വിലക്കു വരുംമുന്‍പേ അതു കരസ്ഥമാക്കിയശേഷം സംസ്ഥാന അനുമതി കാക്കുകയാണു മൂന്നു സ്ഥാപനങ്ങളും. ബിഒഎ സെസ് പദവി നല്‍കിയ കേരളത്തിലെ മറ്റു സ്ഥാപനങ്ങള്‍: കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വല്ലാര്‍പാടം, പോര്‍ട്ട് ട്രസ്റ്റ് പുതുവൈപ്പിന്‍, കൊച്ചി ഇന്‍ഫോപാര്‍ക്ക്, ടെക്നോപാര്‍ക്ക്, കിന്‍ഫ്ര കഴക്കൂട്ടം (അനിമേഷന്‍ ആന്‍ഡ് ഗെയിമിങ്) കിന്‍ഫ്ര കോഴിക്കോട് (ഫുഡ് പ്രൊസസിങ്), കിന്‍ഫ്ര കൊച്ചി (ഇലക്ട്രോണിക്സ്), ടെക്നോളജി പാര്‍ക്ക്സ് കേരള, തിരു., സ്മാര്‍ട് സിറ്റി, കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ചേര്‍ത്തല, അമ്പലപ്പുഴ, തളിപ്പറമ്പ്, ഹോസ്ദുര്‍ഗ് പദ്ധതികള്‍. കേന്ദ്രാനുമതി കിട്ടിയതില്‍ 285 ഹെക്ടര്‍ വരുന്ന വല്ലാര്‍പാടമാണ് ഏറ്റവും വലുത്. 10 ഹെക്ടര്‍ ഉള്ള യൂണിടെക് ചെറുതും. ഇൌ ഒാഗസ്റ്റ് ഒന്നു വരെ കേന്ദ്രാനുമതി ലഭിച്ച സെസുകളുടെ എണ്ണം ഇന്ത്യയില്‍ 513 ആണ്. പശ്ചിമബംഗാളിലെ 23 സെസുകളും ഇതില്‍പ്പെടുന്നു. പ്രത്യേക സംസ്ഥാന നിയമം വേണമെന്നതാണു കേരളത്തില്‍ സിപിഐയുടെ മുഖ്യവാദം. ഭൂപരിധി നിയമങ്ങള്‍ എത്രകണ്ടു ബാധകമാക്കാം, സ്വകാര്യമേഖലയ്ക്കു പകരം പൊതുമേഖലയില്‍ മാത്രം പോരേ എന്നീ ആശയങ്ങളും പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നു. 16 സ്ഥാപനങ്ങള്‍ക്കു സെസ് പദവി കിട്ടിയശേഷമാണ് ഇവിടെ സെസ് വേണമോ, വ്യവസ്ഥകള്‍ എന്താകണം എന്നൊക്കെയുള്ള രാഷ്ട്രീയ കോലാഹലം. ഇൌ മാസം 19നു ചേരുന്ന ഇടതു മുന്നണി യോഗമേ അന്തിമ തീരുമാനമെടുക്കൂ. സെസിനായി ഭൂമി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ഗൌരവത്തോടെ കാണണമെന്നു സിപിഐ ചൂണ്ടിക്കാട്ടുന്നു. സെസ് നിയമപ്രകാരം പാരിസ്ഥിതിക അനുമതി സംരംഭകന്‍ തന്നെ ഉറപ്പാക്കണം. കേന്ദ്ര ബോര്‍ഡിന്റെ അനുമതി കൊണ്ടു പാരിസ്ഥിതികാനുമതി ആകുന്നില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാനും തുടര്‍നടപടികള്‍ക്കുമായി കേന്ദ്ര, സംസ്ഥാന ഏജന്‍സികളെ നിയോഗിക്കണം എന്നു പരിസ്ഥിതി നയം നിര്‍ദേശിക്കുന്നു. കേന്ദ്ര അതോറിറ്റിയുണ്ടെങ്കിലും സംസ്ഥാനത്ത് അതേ മാതൃകയിലുള്ള ഏജന്‍സി പക്ഷേ ഇനിയും രൂപീകരിച്ചിട്ടില്ല.
സെസ്: തൊഴില്‍ നിയമങ്ങള്‍ കീറാമുട്ടിയാകും
15/09/2008
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല (സെസ്) സംബന്ധിച്ചു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.പി.എം. പോളിറ്റ് ബ്യൂറോയില്‍ വച്ച അഞ്ചില്‍ നാലു നിര്‍ദേശങ്ങളും പി.ബി. അംഗീകരിച്ചു. സെസ് ആരംഭിക്കുന്ന സംരംഭങ്ങളില്‍ സര്‍ക്കാരിനു നിശ്‌ചിത ശതമാനം പ്രയത്ന ഓഹരികള്‍ വേണമെന്ന നിലപാടില്‍ വി.എസ്. വിട്ടുവീഴ്‌ചയ്‌ക്കു തയാറായി. സെസിനനുവദിക്കുന്ന ഭൂമിയില്‍ 70 ശതമാനവും വ്യവസായത്തിനായി ഉപയോഗിക്കണമെന്ന വി.എസിന്റെ ആവശ്യം പോളിറ്റ് ബ്യൂറോ അംഗീകരിച്ചു. സെസ് അനുവദിക്കുമ്പോള്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കമ്പനികള്‍ക്കും മുന്‍ഗണന നല്‍കുക, തൊഴിലവസരങ്ങള്‍ ഉറപ്പു നല്‍കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തുക എന്നീ കാര്യങ്ങളാണു വി.എസ് ആവശ്യപ്പെട്ടത്. സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുക സര്‍ക്കാരിനു കീറാമുട്ടിയാകും. തൊഴിലവസരങ്ങളുടെ കാര്യത്തിലുളള ഉറപ്പ് കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ പ്രത്യേക വ്യവസ്‌ഥയായി എഴുതിചേര്‍ക്കണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു. തൊഴില്‍ നിയമങ്ങള്‍ പാലിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന കാര്യം സി.പി.എം. നേരത്തേ വ്യക്‌തമാക്കിയിരുന്നു. ഇടതു മുന്നണിയിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.ഐയും ആര്‍.എസ്.പിയും സി.പി.എം. അനുകൂല ട്രേഡ് യൂണിയനായ സി.ഐ.ടി.യുവും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.
സെസില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു വരുത്തേണ്ട ഉദ്യോഗസ്‌ഥര്‍ ആരാകും എന്ന വിഷയം തര്‍ക്കത്തിനിടയാക്കും. സെസ് സംബന്ധിച്ച 2005 ലെ കേന്ദ്ര നിയമ പ്രകാരം പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിയമിക്കപ്പെടുന്ന ഡെവലപ്പ്‌മെന്റ് കമ്മിഷണറാകും തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്‌ഥന്‍. ലേബര്‍ ഓഫീസര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അവകാശം നല്‍കിയില്ലെങ്കില്‍ ഇത്തരം നിയമങ്ങള്‍ നടപ്പാകുകയില്ലെന്നാണു വിലയിരുത്തല്‍.
ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ നിക്ഷേപകരുടെ താല്‍പ്പര്യമനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നു തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സി.പി.ഐയുടെ ആവശ്യമനുസരിച്ചു സംസ്‌ഥാന തലത്തില്‍ നിയമനിര്‍മ്മാണം നടത്തുകയാണെങ്കിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുക ക്‌ളേശകരമാകും. അടുത്ത ഇടതുമുന്നണി യോഗത്തിലും ഇക്കാര്യമാകും പ്രധാന ചര്‍ച്ചാവിഷയം.
Tuesday, September 9, 2008
സി.പി.എം നേതൃത്വം ഇടപെട്ടു; സാമ്പത്തിക മേഖലാ അപേക്ഷകള്‍ കേന്ദ്രത്തിലേക്ക്
മാധ്യമം ദിനപത്രം ആഗസ്റ്റ് 06 2008
കൊച്ചി: ഐ.ടി^വ്യവസായ വകുപ്പുകള്‍ തമ്മിലെ ഭിന്നതക്ക് സി.പി.എം അഖിലേന്ത്യാ നേതൃത്വത്തിന്റെ ഇടപെടലിലൂടെ പര്യവസാനം.
വ്യവസായ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലെ ഭിന്നത മൂലം ഇടതുസര്‍ക്കാറിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിനിടെ സംസ്ഥാനത്ത് സ്വകാര്യ^പൊതുമേഖലയില്‍ പുതിയ ഒരു വ്യവസായത്തിനും തുടക്കം കുറിക്കാനായില്ലെന്ന ആക്ഷേപം രൂക്ഷമായ സാഹചര്യത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും തുടര്‍ന്ന് അഖിലേന്ത്യാ നേതൃത്വവും ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടത്.
വ്യവസായ മന്ത്രി പാര്‍ട്ടി നേതൃത്വത്തിന് നല്‍കിയ പരാതി ഒടുവില്‍ അഖിലേന്ത്യാ നേതൃത്വം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയില്‍ പരിഹരിക്കപ്പെട്ടതായി വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് വ്യവസായ വകുപ്പ് സമര്‍പ്പിച്ച പുതിയ പദ്ധതികളും പ്രത്യേക സാമ്പത്തിക മേഖല അനുവദിക്കണമെന്ന അപേക്ഷയും മന്ത്രിസഭ ശിപാര്‍ശയോടെ കേന്ദ്രത്തിനയക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. പ്രത്യേക സാമ്പത്തിക മേഖലക്ക് അനുമതി തേടി വ്യവസായ വകുപ്പ് സമര്‍പ്പിച്ച 11 അപേക്ഷകള്‍ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്ത് കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിക്കും. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഈ വിഷയം ഉള്‍പ്പെടുത്തിയതായും അറിയുന്നു.
ചീഫ് സെക്രട്ടറിയുടെ പരിഗണനയില്‍ ആയിരുന്ന സെസ് പദവി സംബന്ധിച്ച അപേക്ഷകള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും മന്ത്രിസഭക്ക് സമര്‍പ്പിക്കുന്നത്. കൊച്ചിയിലെ ശോഭാ ഡെവലപ്പേഴ്സ്, നെടുമ്പാശേരി രാജ്യാന്തര വിമാനത്താവള കമ്പനി, എച്ച്.എം.ടി, സതര്‍ലാന്റ് എന്നിവയടക്കം 11 സ്ഥാപനങ്ങളുടെ സെസ് പദവിക്കുള്ള അപേക്ഷയില്‍ രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും വ്യവസായ വകുപ്പ് വൃത്തങ്ങള്‍ 'മാധ്യമ'ത്തോട് പറഞ്ഞു.
ഇതിന് പുറമെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തും. ഇതിനായി ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ നടപടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പുതിയ വ്യവസായത്തിനും പഴയ വ്യവസായങ്ങളുടെ നവീകരണത്തിനും ലഭിച്ച എല്ലാ അപേക്ഷകളിലും രണ്ടാഴ്ചക്കകം തീരുമാനമുണ്ടാകും.
റബര്‍ പാര്‍ക്ക്, സ്പൈസസ് പാര്‍ക്ക്, റെയില്‍വേ വികസനം എന്നിവക്കും യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥലം ലഭ്യമാക്കണമെന്ന് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വ്യവസായ വകുപ്പിനോടുള്ള അതൃപ്തി മൂലം ഇവര്‍ നല്‍കിയ മുഴുവന്‍ പദ്ധതികളുടെയും ഫയല്‍ ഒന്നര വര്‍ഷത്തോളമായി മുഖ്യമന്ത്രി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ പലതവണ പാര്‍ട്ടി നേതൃത്വം പദ്ധതിക്ക് അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഭിന്നത രൂക്ഷമാക്കാനേ ഇത് ഇടയാക്കിയുള്ളൂ. ഇരുവരും തമ്മില്‍ ആശയവിനിമയവും ഇല്ലാതായി.
ഇതോടെ വ്യവസായ വകുപ്പ് നിര്‍ജീവമാകുന്ന ഘട്ടത്തിലാണ് വ്യവസായ മന്ത്രി മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരിട്ട് വിഷയത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

CPM,
SEZ,
VS,
എളമരം കരിം,
മാധ്യമം,
മുഖ്യമന്ത്രി
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)