Showing posts with label ലാവ്‌ലിന്‍ CPM. Show all posts
Showing posts with label ലാവ്‌ലിന്‍ CPM. Show all posts

Wednesday, June 24, 2009

പാര്‍ട്ടിയെ ലംഘിച്ചു മുന്നോട്ട്-4

Saturday, June 20, 2009

എം.ജയചന്ദ്രന്‍
അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ മൂര്‍ധന്യത്തില്‍ വി.എസ് സിപിഎമ്മിനോട് വിടപറയും. അദ്ദേഹത്തിന്‍റെ നിലപാടുകളോട് ആഭിമുഖ്യമുള്ളവര്‍ അതോടെ സിപിഎമ്മിനെതിരെ പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം രൂപീകരി ക്കും. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടവരും പാര്‍ട്ടിയുടെ സമീപനങ്ങളില്‍ മനംമടുത്ത് പാര്‍ട്ടി വിട്ടവരും രാഷ്ട്രീയത്തില്‍ മൂല്യങ്ങള്‍ പുലരണമെന്ന് ആഗ്രഹിക്കുന്നവരും അടക്കമുള്ള വലിയൊരു വിഭാഗം ജന ങ്ങള്‍ വി.എസിനൊപ്പം പുതിയ രാഷ്ട്രീയ കൂട്ടായ്മയില്‍ അണിചേരും. കേരളത്തിലെ സിപിഎം വിരുദ്ധരാകെ ആവേശപൂര്‍വം താലോലിക്കു ന്ന വലിയൊരു സ്വപ്നപദ്ധതിയു ടെ രത്നചുരുക്കമാണിത്. യുഡിഎഫിന്‍റെ പ്രമുഖ നേതാക്കളടക്കമുള്ളവര്‍ ഈ കിനാവിനെ പ്രതീക്ഷയോടെ പിന്‍പറ്റുന്നു.
എന്നാല്‍ വി.എസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ മനുഷ്യന്‍റെ ചെയ്തികളുടെ ആന്തരാര്‍ഥങ്ങള്‍ ഇഴകീറിയെടുത്താല്‍ മേല്‍പ്പറഞ്ഞ പ്രതീക്ഷകളാകെ വെറും പാഴ്ക്കിനാവുകളാണെ ന്നു കൃത്യമായി വായിച്ചെടുക്കാനാവും. ആപാദചൂഡം ഗ്രസിച്ച പാര്‍ലമെന്‍ററി മോഹം ഒരു കമ്യൂണിസ്റ്റിനെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും എവിടംവരെ എത്തിക്കുമെന്നതിന്‍റെ ആഴവും അത് വെളിപ്പെടുത്തുന്നുണ്ട്.
നായനാര്‍ മന്ത്രിസഭ അധികാരത്തിലിരിക്കെ 1990ല്‍ നടന്ന ജില്ലാ കൗണ്‍സില്‍(ഇന്നത്തെ ജില്ലാപഞ്ചായത്ത്) തെരഞ്ഞെടുപ്പില്‍ മലപ്പുറം ഒഴികെ 13 ജില്ലകളിലും എല്‍ഡിഎഫ് അധികാരത്തിലെത്തി.ആ തെരഞ്ഞെടുപ്പിലാണ് കുവൈറ്റ് യുദ്ധം ഇ.എം.എസ് പ്രചാരണായുധമാക്കിയത്. സിപിഎമ്മും എല്‍ഡിഎ ഫും സദ്ദാംഹുസൈനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു എന്ന ഇ.എം.എസിന്‍റെ ആഹ്വാനത്തിന് ലഭിച്ച വമ്പിച്ച പ്രതികരണമായിരുന്നു ജില്ലാ കൗണ്‍സിലുകള്‍ തൂത്തുവാരിയ ഇടതുവിജയം. സിപിഎമ്മില്‍ പിന്നീടുണ്ടായ ഉള്‍പ്പോരുകള്‍ക്കാകെ പിന്നീട് വളമായത് ഈ വിജയമായിരുന്നു.
അന്ന് വി.എസ് സിപിഎം സംസ്ഥാന സെക്രട്ടറിയാണ്. തൊട്ടടുത്ത വര്‍ഷം മേയില്‍ ലോക്സഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തിലെ നായനാര്‍ സര്‍ക്കാരിനപ്പോള്‍ കാലാവധി തീരാന്‍ ഒരു വര്‍ഷം കൂടി ബാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്ന് ഇവിടെ പുതിയൊരു തീരുമാനമെടുത്തു. ജില്ലാകൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ നായനാര്‍ സര്‍ക്കാ ര്‍ രാജിവച്ച് പുതിയ ജനവിധി തേടിയാല്‍ വന്‍ വിജയം കൊയ്യാം. ഇതിനൊപ്പം മറ്റൊരു സുപ്രധാന തീരുമാനവും പാര്‍ട്ടി കൈക്കൊണ്ടു. സംഘടനാരംഗത്ത് പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പാര്‍ലമെന്‍ററി രംഗത്തേക്കും, പാര്‍ലമെന്‍ററി രംഗത്തുള്ള സഖാക്കള്‍ സംഘടനാരംഗത്തേക്കും മാറണം.
പാര്‍ട്ടി തീരുമാനം ശിരസാവഹിച്ച് നായനാര്‍ സര്‍ക്കാര്‍ രാജിവച്ചു. കേരളം നിയമസഭാതെരഞ്ഞെടുപ്പിലേക്ക്. 1970ല്‍ അമ്പലപ്പുഴ നിന്ന് ജയിച്ച ശേഷം 21 വര്‍ഷം കഴിഞ്ഞ് വി.എസ് വീണ്ടും മത്സരരംഗത്ത്. മണ്ഡലം മാരാരിക്കുളം. ലക്ഷ്യം മുഖ്യമന്ത്രിപദം.
പക്ഷെ പ്രചാരണച്ചൂടിനിടെ രാജീവ്ഗാന്ധി കൊല്ലപ്പെട്ടത് കളമാകെമാറ്റി. വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് തൂത്തുവാരി. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവ്. അഞ്ചുകൊല്ലം കഴിഞ്ഞ് 1996 ല്‍ അടുത്ത നിയമസഭാ തെര ഞ്ഞെടുപ്പ്. ജനവിധി തേടി വി.എസ് വീണ്ടും മാരാരിക്കുളത്ത്. ല ക്ഷ്യം മുഖ്യമന്ത്രിപദം തന്നെ. പ ക്ഷെ വി.എസ് തോറ്റു. തോറ്റതല്ല, പാര്‍ട്ടിയിലെ സിഐടിയു പക്ഷം നടത്തിയ അട്ടിമറിയാണ് തോല്‍വിക്ക് കാരണമെന്ന് വി.എസ് പക്ഷം. അതിന്‍റെ കണക്ക് കയ്യോടെ തീര്‍ത്തത് അവരില്‍ പ്രധാനിയായ ഇ.കെ നായനാരെ ആ പക്ഷത്തുനിന്ന് അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രി പദത്തിലെത്തിച്ചുകൊണ്ട്.
അടുത്ത തെരഞ്ഞെടുപ്പ് 2001 ല്‍. വി.എസിന്‍റെ തട്ടകം വീണ്ടും മാരാരിക്കുളം. ലക്ഷ്യം മുഖ്യമന്ത്രി പദം തന്നെ. അന്ന് വി.എസ് ജ യിച്ചു. ഭൂരിപക്ഷം യുഡിഎഫിന്. അദ്ദേഹം പ്രതിപക്ഷനേതാവാ യി. 91ല്‍ പ്രതിപക്ഷനേതാവായിരുന്ന വി.എസിന്‍റെ ശൈലിയല്ല ഇക്കുറി കേരളം കണ്ടത്. വമ്പിച്ച മാധ്യമപിന്തുണയുടെ വെള്ളിവെളിച്ചത്തില്‍ ജനകീയപ്രശ്നങ്ങളുയര്‍ത്തി താരസ്വരൂപനായ പുതിയൊരു അച്യുതാനന്ദന്‍. പാര്‍ട്ടിയെക്കാളും വളര്‍ന്നെന്ന് മാധ്യമങ്ങള്‍ അന്ന് ഈ നേതാവിനെ ഏറെ കൊണ്ടാടി.
2006മേയില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പ്. വി.എസും പിണറായി വിജയനുമടക്കം കേരളത്തില്‍ നിന്നുള്ള രണ്ട് പിബി അംഗങ്ങളും, തങ്ങള്‍ മത്സരത്തിനില്ലെന്ന് 2006 മാര്‍ച്ച് 11, 12 തീയതികളിലെ കേന്ദ്രകമ്മിറ്റിയില്‍ വ്യക്തമാക്കി. എന്നാല്‍ വി.എസി നെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ പ്രകടന ങ്ങളും പ്രതിഷേധങ്ങളും. കാരാട്ടിന്‍റെയും പിണറായിയുടേയും കോലം കത്തിക്കലും കൊല്ലം, ആലപ്പുഴ ജില്ലാകമ്മിറ്റികളുടെ പ്രമേയങ്ങളും ഇതിനു പുറമെ വി.എസ് അനുകൂലികളുടെ ഫാക്സ് പിബിയിലേക്കും. ആസൂത്രിതമായ ഈ നീക്കങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 21ന് അടിയന്തിര പിബിയോഗം. താന്‍ മത്സരിക്കാന്‍ സന്നദ്ധനെന്ന് പിബിയില്‍ വി. എസ്. മണ്ഡലം മലമ്പുഴ. തെര ഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വി.എസും ജയിച്ചു. അച്യുതാനന്ദന്‍ കേരള മുഖ്യമന്ത്രി. 15 വര്‍ഷം നീ ണ്ട കഠിനശ്രമങ്ങളുടെ അന്തിമസാഫല്യം.
പാര്‍ലമെന്‍ററി പാതയിലേക്കും സംസ്ഥാനത്ത് അതിന്‍റെ പര മോന്നത രൂപമായ മുഖ്യമന്ത്രി പദ ത്തിലേക്കുമുള്ള പ്രയാണത്തിനായി വി.എസ് നടപ്പാക്കിയ അജന്‍ഡയിലെ വിവിധ ഘട്ടങ്ങളുടെ ആകെത്തുകയാണ് വാസ്തവത്തില്‍ കേരളത്തിലെ സിപിഎമ്മില്‍ രൂപപ്പെട്ട ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍. 1991ലെ കോഴിക്കോട് സമ്മേളനം മുതല്‍ 2008ലെ കോട്ടയം സമ്മേളനം വരെയുള്ള കാലയളവില്‍ നാനാതരത്തിലാണത് പാര്‍ട്ടിയെ ബാധിച്ചത്. തന്‍റെ പദ്ധതി നടപ്പാക്കുന്നതിന് 91 മുതല്‍ 98വരെ സിഐടിയു വിഭാഗത്തെയാണ് ഒതുക്കി അമര്‍ത്തിയതെങ്കില്‍ 98ന് ശേഷമുള്ള ഘട്ടത്തില്‍ തനിക്കൊപ്പം നിന്നവ രെപ്പോലും തള്ളിപ്പറഞ്ഞും പഴ യ എതിര്‍ചേരിയെ വീണ്ടും ഒപ്പം കൂട്ടിക്കൊണ്ടുമുള്ള അന്യാദൃശമായ വൈഭവമാണ് വി.എസ് പുറത്തെടുത്തത്.
അതിന്‍റെ വിശദാംശങ്ങള്‍ നാളെ.....

വെട്ടിനിരത്തലിന്‍റെ പുഷ്കല കാലം-3

Friday, June 19, 2009

 

എം ജയചന്ദ്രന്‍

സ്വയം വിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിനു തടസമാകുമെന്ന് കമ്യൂണിസ്റ്റു കാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയയ്ക്ക് ഇ.എം.എസിന്‍റെ മാതൃക, ഇ.എം.എസിന്‍റെ സ്മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല''- വി.എസ് അച്യുതാനന്ദന്‍ എഴുതിയ ഇഎംഎസ് സ്മരണ എന്ന ലേഖനത്തിന്‍റെ അവസാന വരിയാണിത്. എന്നാല്‍, വി.എസ് മുന്‍പുതന്നെ കൈയൊഴിഞ്ഞ ഈ മാതൃക അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ഇഎംഎസിനു ശക്തിയായി ഇടപെടേണ്ടിവന്ന സന്ദര്‍ഭമുണ്ട്.

പാര്‍ട്ടി സെക്രട്ടറിയായ വി.എസ് 1991ലെ കോഴിക്കോടു സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചതാണു സന്ദര്‍ഭം. വിമര്‍ശനങ്ങളല്ലാതെ സ്വയം വിമര്‍ശനപരമായി യാതൊന്നും ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ടു വച്ചതിനെ ഇ.എം.എസ് രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചു. ഇതേത്തുടര്‍ന്ന്, സംസ്ഥാന കമ്മിറ്റിയുടെ സ്ഥാനത്തു സെക്രട്ടേറിയറ്റും സെക്രട്ടേറിയറ്റിനു പകരം സെക്രട്ടറിയും പ്രവര്‍ത്തിക്കു ന്ന നിലയുണ്ട് എന്ന വാചകം സംഘടനാ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കേണ്ടിവന്നു. പാര്‍ട്ടിയുടെ ജനാധിപത്യ കേന്ദ്രീകരണ തത്വം എത്രത്തോളം വി.എസിന്‍റെ ഏകാധിപത്യ ശൈലിയായി എന്നതിന്‍റെ നിശിത വിമര്‍ശനവുംകൂടിയായി കൂട്ടിച്ചേര്‍ത്ത ആ ഒരൊറ്റ വാചകം.

 സമ്മേളനത്തിനൊടുവില്‍ സെക്രട്ടറി സ്ഥാനത്തേക്കു നടന്ന മത്സരത്തില്‍ വി.എസിനെ നാലു വോട്ടിനു തോല്‍പ്പിച്ച് നായനാര്‍ സെക്രട്ടറിയായി. ഇത് സിഐടിയു ലോബിക്കുവേണ്ടി നടപ്പാക്കിയ ഇ.എം.എസ് ലൈനിന്‍റെ ആസൂത്രണമികവാണെന്ന ധാരണയും അച്യുതാനന്ദനില്‍ ഉറച്ചു. 1994ലെ കൊല്ലം സമ്മേളനത്തില്‍ സിഐടിയു വിഭാഗ ത്തെ ഒതുക്കാന്‍ 17 പേരെ വിഎസ് മത്സരത്തിനിറക്കിയെങ്കിലും ഒരാള്‍പോലും വിജയിച്ചില്ല. ഈ നീക്കത്തിലുണ്ടായ പിഴവുകള്‍ പഴുതില്ലാതെ അടച്ചു നടപ്പാക്കിയ കുറ്റമറ്റ പദ്ധതിയാണു പാലക്കാട് സമ്മേളനത്തില്‍ അര ങ്ങേറിയത്.

 2008 ഫെബ്രുവരിയില്‍ കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വിഭാഗീയ പ്രശ്നങ്ങള്‍ എന്ന തലക്കെട്ടില്‍ ഇതേപ്പറ്റി പറയുന്നതിങ്ങനെ:

 1998 ജനുവരിയില്‍ പാലക്കാട്ടു നടന്ന സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ച് അവതരിപ്പിച്ച പാനലിലുള്ള ചില സഖാക്കളെ പരാജയപ്പെടുത്തുന്നതിനായി ഒന്‍പതു സഖാക്കള്‍ മത്സരിച്ചു. തെരഞ്ഞെടുപ്പില്‍ പാനലിലുള്ള ഏഴുപേര്‍ പരാജയപ്പെട്ടു. സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം ഇതിന് അനുമതി നല്‍കിയിരുന്നുവെന്നും പാനലിലെ ചില നേതാക്കളെ ആസൂത്രിതമായി ഒഴിവാക്കിയതു കേരളത്തില്‍ നിലനില്‍ക്കുകയും പടരുകയും ചെയ്യുന്ന ഗ്രൂപ്പിസത്തെയാണു കാണിക്കുന്നതെന്നും കേന്ദ്രകമ്മിറ്റി വ്യക്തമാക്കുകയുണ്ടായി.’''

 ക്ലാസിക്കല്‍ ഓപ്പറേഷനാണു പാലക്കാട് നടന്നത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ ഭാരവാഹികള്‍ക്ക് എല്‍ഡിഎഫ് സീറ്റു നല്‍കിയിരുന്നു. തെര ഞ്ഞെടുപ്പിനുശേഷം ഇതു ചര്‍ച്ചചെയ്ത പാര്‍ട്ടി, അന്നു സെക്രട്ടറിയായിരുന്ന ഇ.കെ. നായനാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പാലോളി മുഹമ്മദ് കുട്ടി, പി. കരുണാകരന്‍, മലപ്പുറം ജില്ലാ സെക്രട്ടറി എ. സെയ്താലിക്കുട്ടി, കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി കെ. കുഞ്ഞിരാമന്‍ എന്നിവരെ താക്കീതു ചെയ്യുകയുമുണ്ടായി. പാലക്കാട് സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ പങ്കെടുത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഡെലിഗേറ്റുകള്‍ ഈ വിഷയം കേന്ദ്രീകരിച്ചാണു ചര്‍ച്ച മുറുക്കിയത്. 1996ല്‍ നായനാരെ മുഖ്യമന്ത്രിയാക്കി സിഐടിയു ലോബിയില്‍നിന്ന് അടര്‍ത്തി ആ വിഭാഗത്തെ ദുര്‍ബലമാക്കിയെങ്കിലും പൂര്‍ണമായി അവര്‍ ഒതുക്കപ്പെട്ടിരുന്നില്ല. ആ ഒതുക്കല്‍ ദൗത്യമാണു പാലക്കാട്ടെ ചര്‍ച്ചകളില്‍ വി.എസ്പക്ഷം നിര്‍വഹിച്ചത്.

 ചര്‍ച്ചകള്‍ക്കൊടുവില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം സംസ്ഥാന കമ്മിറ്റിയുടെ അംഗ സംഖ്യ 89ല്‍നിന്ന് 80 ആയി കുറയ്ക്കാന്‍ നിശ്ചയിച്ചു. സമ്മേളന കാലയളവില്‍ 89ല്‍ മൂന്നുപേര്‍ മരിച്ചു. ബാക്കി ആറുപേരെ ഒഴിവാക്കണം. പുതിയതായി അഞ്ചുപേരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും സെക്രട്ടേറിയറ്റ് നിശ്ചയിച്ചു. അതായത് ആറുപേരെ ഒഴിവാക്കുകയും അഞ്ചുപേരെ പുതുതായി കൊണ്ടുവരുകയും ചെയ്യണമെങ്കില്‍ 11പേരെ ഒഴിവാക്കണം എന്ന നിലയായി. പി.കെ ശ്രീമതി, എ.കെ. ബാലന്‍, എം.വി. ജയരാജന്‍, കെ.എന്‍. ബാലഗോപാല്‍, കെ. ചന്ദ്രന്‍പിള്ള എന്നിവരാണു പുതുതായി എടുക്കാന്‍ തീരുമാനിച്ച അഞ്ചുപേര്‍. ഒഴിവാക്കാന്‍ തീരുമാനിച്ച 11 പേര്‍ എ.പി. കുര്യന്‍, ഒ. ഭരത ന്‍, വി. വിശ്വനാഥമേനോന്‍, രാമണ്ണറേ, ടി. ദേവി, പാച്ചേനി കുഞ്ഞിരാമന്‍, പി.പി .കൃഷ്ണന്‍, കെ.കെ. കുമാരന്‍, സി.പി. കരുണാകരന്‍പിള്ള, കെ.എം. എബ്രഹാം എന്നിവരും.

സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിച്ച ഉടനെ ഒ. ഭരതന്‍ ചാടിയെണീറ്റു ജ്വലിച്ചു.

പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളൊന്നും ഞാന്‍ നിരാകരിക്കുകയോ നിര്‍വഹിക്കാതിരിക്കുകയോ ചെയ്തിട്ടില്ല. പാര്‍ട്ടിയുടെ അന്തസുയര്‍ത്തിപ്പിടിച്ച പ്രധാനപ്പെട്ട ചില സമരങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്. എന്നിട്ടും എന്നെ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് എന്തുകൊണ്ടാണ് ഒഴിവാ ക്കുന്നത്? ഇതിന്‍റെ കാരണം എന്താണെന്നു വ്യക്തമാക്കണം.'' ഭരതന്‍റെ ആവശ്യത്തിനു പക്ഷേ ഒരു മറുപടിയും ഉണ്ടായില്ല.

മുന്‍ നിശ്ചയപ്രകാരം 80 പേരുടെ ഔദ്യോഗിക പാനല്‍ ചടയ ന്‍ പ്രതിനിധികളുടെ അംഗീകാരത്തിന് അവതരിപ്പിച്ചു. എന്നാല്‍, പാനല്‍ അംഗീകരിക്കുന്നതിനു പകരം ഒന്‍പതുപേരെ കൂടി പുതുതായി പ്രതിനിധികള്‍ നിര്‍ദേശിച്ചു. പി. ജയരാജന്‍, സി.എം. ദിനേശ്മണി, പിരപ്പന്‍കോട് മുരളി, പി. ശശിധരന്‍, ജെ. മെഴ്സിക്കുട്ടി അമ്മ, പി. കുഞ്ഞിക്കണ്ണന്‍, സി.കെ. സദാശിവന്‍, സി.പി. ഔസേഫ് എന്നിവരാണവര്‍. വോട്ടെടുപ്പ് അനിവാര്യമായി. എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, വി.ബി. ചെറിയാന്‍, ഐ.വി. ദാസ്, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, കെ. മൂസക്കുട്ടി, കെ.കെ. ചെല്ലപ്പന്‍ എന്നീ പ്രധാന സിഐടിയുപക്ഷക്കാരെ ല്ലാം തോറ്റു. വി.എസ് പക്ഷത്തുനിന്ന് സി.വി. ഔസേഫ് മാത്രമാണു പരാജയപ്പെട്ടത്.

അതിശക്തമായ പ്രഹരമാണു സിഐടിയു വിഭാഗത്തിന് ഏറ്റത്. സിപിഎം പോളിറ്റ് ബ്യൂറോ അം ഗവും സിഐടിയു ദേശീയ അധ്യക്ഷനുമായ ഇ. ബാലാനന്ദന്‍ സമ്മേളനത്തിന്‍റെ തൊട്ടുപിറ്റേന്ന് ജനുവരി അഞ്ചിനു മാധ്യമങ്ങളോടു പരസ്യമായി പൊട്ടിത്തെറിച്ചു.

സംസ്ഥാന സമ്മേളനത്തില്‍ നടന്നത് അനീതിയാണ്. ബന്ധപ്പെട്ട വേദികളിലെല്ലാം ഇക്കാര്യം ഉന്നയിച്ചു പരിഹാരം തേടും.'' അദ്ദേഹം പറഞ്ഞു. ഈ പ്രതികരണത്തിന്‍റെ പേരില്‍ കേന്ദ്രകമ്മിറ്റി പിന്നീടു ബാലാനന്ദനെ താക്കീതു ചെയ്തു. ലക്ഷ്യം സാധിച്ച് വി.എസ് മുന്നോട്ട്. പക്ഷേ, ആ പോക്ക് എങ്ങോട്ടായിരുന്നു?


വെട്ടിയവരെ നിരപ്പാക്കി മാരാരിക്കുളം മോഡല്‍-2

Thursday, June 18, 2009

എം. ജയചന്ദ്രന്‍
1996 മേയില്‍ നടന്ന നിയമസ ഭാതെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി ഇതു പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ല. പക്ഷേ, കേരളത്തിലെ പിബി അംഗങ്ങളില്‍ വി.എസ് മാത്രമാണ് ആ തെര ഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതുകൊണ്ടുതന്നെ മറ്റൊരു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പറ്റി ഒരു ചര്‍ച്ച പോലും എവിടെയുമുണ്ടാ യില്ല. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ 2107 വോട്ടുകള്‍ക്കു കോണ്‍ഗ്രസിലെ പി. ജെ ഫ്രാന്‍സിസിനോടു മാരാരിക്കുളത്ത് അച്യുതാനന്ദന്‍ പരാജയപ്പെട്ടു. പാരപണിത് അന്നു തന്നെ തോല്‍പ്പിച്ചതു പാര്‍ട്ടിയിലെ സിഐടിയു ലോബിയാണെന്നാണ് ഇന്നും വി.എസിന്‍റെ വിശ്വാസം.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനു പാര്‍ട്ടിതല ആലോചനകള്‍ തുടങ്ങും മുന്‍പു തന്നെ വി.എസിന്‍റെ തിങ്ക് ടാങ്കുകള്‍ രഹസ്യ കൂടിയാലോചനകള്‍ക്കു തുടക്കമിട്ടു. ഇപ്പോള്‍ പാര്‍ട്ടി മുഖപത്രത്തിന്‍റെ കൊച്ചി യൂനിറ്റിലെ പ്രധാനിയായ ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ ഇതിന്‍റെ ബ്ലൂ പ്രിന്‍റ് തയാറായി.
അമ്പലപ്പുഴ സീറ്റില്‍ നിന്നു വിജയിച്ച സുശീല ഗോപാലനാവും പാര്‍ട്ടിയുടെ മുഖ്യമന്ത്രിപദ നോമിനി. സിഐടിയു വിഭാഗവും ഇ.എം.എസും അവരെ പിന്തുണയ്ക്കും. ഈ നീക്കം മറികടക്കാന്‍പോന്നൊരാളെ കണ്ടെത്തണമെന്നു വി. എസ്. ഗ്രൂപ്പില്‍ തീരുമാനമായി. ആലോചനകള്‍ക്കവസാനം ആളെ കണ്ടെത്തി. അന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നു തീരുമാനിച്ചു മാറിനിന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ നായനാര്‍ക്ക് അങ്ങനെ നറുക്കുവീണു.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം കേരളത്തിലെ പിബി, സിസി അംഗങ്ങളുടെ യോഗം മേയ് രണ്ടാം വാരം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്തു. യോഗത്തില്‍ വി.എസ്, നായനാരുടെ പേരും ഇ. ബാലാനന്ദന്‍ സുശീലാ ഗോപാലന്‍റെ പേരും നിര്‍ദേശിച്ചു. ട്രെയ്ഡ് യൂണിയന്‍ വിഭാഗം മുഴുവനും യോഗത്തില്‍ സുശീലയെ പിന്തുണച്ചു. സുര്‍ജിത്തിന്‍റെയും ജ്യോതിബസുവിന്‍റെയും പിന്തുണ നായനാര്‍ ക്ക്. ഭൂരിപക്ഷ നിര്‍ദേശം സുശീലയ്ക്കനുകൂലമെങ്കിലും വിഎസിനെ പിണക്കേണ്ടെന്ന ധാര ണയില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.
ഡല്‍ഹിയില്‍ നിന്നു തിരിച്ചെ ത്തി അടുത്ത ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി ആരെന്നു നിശ്ചയിക്കാന്‍ വോട്ടെടുപ്പ് വേണ്ടിവന്നു. 14 അംഗ സെക്രട്ടേറിയറ്റില്‍ ആറുപേര്‍ നായനാര്‍ ക്കും ഏഴുപേര്‍ സുശീലയ്ക്കും വോട്ട് നല്‍കി. സുശീലാ ഗോപാലന്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. വി.എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, ചടയന്‍ ഗോവിന്ദന്‍, ടി ശിവദാസമേനോന്‍, ഇ.കെ നായനാര്‍ എന്നിവ രുടെ വോട്ട് നായനാര്‍ക്ക്. ഇഎംഎസ്, ടി.കെ രാമകൃഷ്ണന്‍, പാലോളി മുഹമ്മദുകുട്ടി, എം.എം ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, പി. കരുണാകരന്‍, പി.കെ. ചന്ദ്രാനന്ദന്‍ എന്നിവര്‍ സുശീലയ്ക്കും. നായനാരുടെ പേരു വിഎസും സുശീലയുടെ പേരു ലോറന്‍സും നിര്‍ദേശിച്ചു.
പിറ്റേന്നു സ്റ്റേറ്റ് കമ്മിറ്റിയോഗം. തന്‍റെ സ്ഥാനാര്‍ഥിത്വം യോഗ ത്തില്‍ നായനാര്‍ സ്വയം പ്രഖ്യാപിച്ചു. എതിരായി സുശീലാ ഗോപാലന്‍ ഉണ്ടെന്നും അദ്ദേഹം ത ന്നെ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള സി. കണ്ണനും, ഒ. ഭരതനും മറ്റും അപ്പോള്‍ പറഞ്ഞു :സഖാ വ് നായനാര്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരണം. ഒരു വനിതാ നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരമാണിത്.
അപകടം മണത്ത വി.എസ് ഉടന്‍ ചാടിയെണീറ്റു പറഞ്ഞു. നായനാരെ ഞാന്‍ പിന്‍താങ്ങുന്നു. സുശീലയെ പിന്തുണയ്ക്കുന്നതായി ഉടന്‍ എംഎം ലോറന്‍ സും അറിയിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ്. രണ്ട് വോട്ടിനു നായനാര്‍ ജ യിച്ചു. സുശീലയ്ക്കൊപ്പം നില്‍ക്കുന്ന ജി. സുധാകരനും വി. വിശ്വനാഥമേനോനും അന്നത്തെ സംസ്ഥാന കമ്മിറ്റിയോഗത്തില്‍ പങ്കെടുത്തില്ല. അന്നുതന്നെ പുതിയ പാര്‍ട്ടി സെക്രട്ടറിയെ തെരഞ്ഞെടുക്കാനും മത്സരവും വോട്ടെടുപ്പും വേണ്ടിവന്നു. ചടയന്‍ ഗോവിന്ദനും കെ.എന്‍ രവീന്ദ്രനാഥും സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു. 28 വോട്ടിന് ചടയന്‍ വിജയിച്ച് പാര്‍ട്ടി സെക്രട്ടറിയായി.
1991 ഡിസംബറില്‍ കോഴിക്കോട്ട് ചേര്‍ന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനൊടുവി ല്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാന ത്തേക്കു വി.എസും നായനാരും തമ്മില്‍ മത്സരിച്ചിരുന്നു. സിഐടിയു വിഭാഗത്തിന്‍റെ പൂര്‍ണ പിന്തുണയോടെ നായനാര്‍ അന്ന് വിഎസിനെ തോല്‍പ്പിച്ചാണു സെക്രട്ടറിയായത്. അതേ നായനാരെ 96ല്‍ തന്‍റെ നോമിനിയാ ക്കി അവതരിപ്പിച്ചു മുഖ്യമന്ത്രി പദ ത്തിലെത്തിച്ച് സിഐടിയുവിനെ വിറപ്പിക്കാന്‍ വി.എസിനായി. പാര്‍ട്ടിക്കുള്ളില്‍ പുതിയൊരു സമര മുഖം തുറന്നതിന്‍റെ നാന്ദിയുമായിരുന്നു അത്. ഇതിനു തൊട്ടുപിന്നാലെ വിഎസിന്‍റെ മാരാരിക്കുളം തോല്‍വിയെപ്പറ്റി പാര്‍ട്ടിതല അന്വേഷണം തുടങ്ങി. അന്വേഷണത്തിനൊടുവില്‍ മാരാരിക്കുളം അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.കെ പളനിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. വിഎസിനെ തോല്‍പ്പിക്കാന്‍ നടത്തിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലായിരുന്നു നടപടി.
ഇതേകാരണം പറഞ്ഞുതന്നെ ടി.ജെ ആഞ്ചലോസിനെ യും സിപിഎം പുറത്താക്കി. സിപിഎമ്മിലെ സിഐടിയു വിഭാഗം എന്നറിയപ്പെടുന്നവര്‍ക്കെതിരേ പിന്നീടുണ്ടായ വ്യാപകമായ അച്ചടക്ക നടപടികളുടെ തുടക്കവും ഇതായിരുന്നു. പാലക്കാട് സമ്മേളനത്തിലെ സമ്പൂര്‍ണ വെട്ടിനിരത്തലിലാണ് അതൊടുവില്‍ ചെന്നെത്തിയത്.
അതേപ്പറ്റി നാളെ...........

Thursday, January 29, 2009

ലാവലിന്‍ ഉത്തരം തേടുന്ന ചോദ്യം

28 Jan, 2009
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ 
കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 

കാഴ്‌ചയ്‌ക്കപ്പുറം........... 
ടി.വി.ആര്‍. ഷേണായ്‌ 

''കാര്യങ്ങള്‍ കൈവിട്ടുപോകുന്നു, 
കേന്ദ്രത്തിന്‌ ഒന്നിപ്പിക്കാനാവാതെ.....'' 
ഈ വരികള്‍ ഡബ്ല്യു.ബി. യേറ്റ്‌സിന്റെ 'രണ്ടാം വരവി'ല്‍നിന്നു ള്ളതാണ്‌. ഇത്തവണ റിപ്പബ്ലിക്‌ ദിനത്തിന്റെ തലേന്ന്‌ ഈ വരികള്‍ കൂടുതല്‍ പ്രവചനാത്മകത കൈവരിച്ചു. 
ഇന്ത്യയിലെ മൂന്നു പ്രധാന രാഷ്ട്രീയ കക്ഷികളുടെ ഇന്നത്തെ അവസ്ഥ നോക്കുക. കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി ആസ്‌പത്രിക്കിടക്കയിലാണ്‌. ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാനാവാതെ നമ്മള്‍ റിപ്പബ്ലിക്‌ദിനമാഘോഷിച്ചു. ബി.ജെ.പി. വൈസ്‌ പ്രസിഡന്റും മുന്‍ യു.പി. മുഖ്യമന്ത്രിയുമായ കല്യാണ്‍സിങ്‌ പാര്‍ട്ടി വിട്ടു. മുമ്പ്‌ ശത്രുവും പിന്നീട്‌ മിത്രവും അതുകഴിഞ്ഞ്‌ എതിരാളിയുമൊക്കെയായി മാറിമറിഞ്ഞ മുലായം സിങ്‌ യാദവിന്റെ പാളയത്തിലാണ്‌ അദ്ദേഹമിപ്പോള്‍. സി.പി.എമ്മിന്റെ കാര്യത്തിലാകട്ടെ തങ്ങളുടെ കോട്ടകളിലൊന്നായ കേരളത്തില്‍നിന്നാണ്‌ പ്രതിസന്ധി തുടങ്ങുന്നത്‌. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രാഷ്ട്രീയഭാവി നിലനിര്‍ത്താനുള്ള പോരാട്ടത്തിനൊരുങ്ങുകയാണ്‌ മാര്‍ക്‌സിസ്റ്റുകാര്‍. 
15-ാമത്തെ പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ചുള്ള പ്രഖ്യാപനം ആറാഴ്‌ചയ്‌ക്കകം ഉണ്ടാകും. രാജ്യത്തെ മൂന്നു വലിയ രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പു നേരിടാന്‍ ഏതെങ്കിലും വിധത്തില്‍ സജ്ജമാണോ എന്നതാണ്‌ ഇപ്പോഴത്തെ ചോദ്യം. അഥവാ അവര്‍ ജയിച്ചാല്‍ എന്തു സംഭവിക്കും? നല്ല ഭരണത്തെക്കുറിച്ച്‌ എന്തെങ്കിലും പ്രതീക്ഷ ഇപ്പോഴുണ്ടോ? അല്ലെങ്കില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാവുമോ കാര്യങ്ങള്‍? 
'കാര്യങ്ങളെല്ലാം പതിവുപോലെ' എന്നതിന്‌ ഇന്ത്യയില്‍ എന്താണ്‌ അര്‍ഥം? അതിനുള്ള ഉത്തരമാണ്‌ എസ്‌.എന്‍.സി. ലാവലിന്‍ വിവാദം. നമ്മുടെ രാജ്യത്ത്‌ സംഗതികള്‍ എങ്ങനെ നടക്കുന്നു, അല്ലെങ്കില്‍ നടക്കുന്നില്ല എന്നതിന്റെ നേര്‍ ചിത്രമാണത്‌. 
കേരളത്തിനു പുറത്തുള്ളവര്‍ എസ്‌.എന്‍.സി. ലാവലിനെക്കുറിച്ച്‌ കേട്ടിട്ടുപോലുമുണ്ടാവില്ല. സി.പി.എം. സെക്രട്ടറി പിണറായി വിജയന്‍ ആ കേസിലുള്‍പ്പെട്ടതുകൊണ്ട്‌ കേരളത്തിലുള്ളവര്‍ക്ക്‌ ആ പേര്‌ സുപരിചിതമായിരിക്കും. പിണറായി പ്രതിയാണെന്ന്‌ കേസന്വേഷിക്കുന്ന സി.ബി.ഐ. പറയുന്നു. 
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായാണ്‌ കനേഡിയന്‍ കമ്പനിയായ എസ്‌.എന്‍.സി. ലാവലിനു കരാര്‍ നല്‌കിയത്‌. 1996 മുതല്‍ 98 വരെ കേരളം ഭരിച്ച നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ലാവലിനു വഴിവിട്ട സഹായം ചെയ്‌തെന്നാണ്‌ ആരോപണം. സി.ബി.ഐ. അദ്ദേഹത്തെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി തേടിയിരിക്കുന്നു. 
എളുപ്പത്തില്‍ സ്വാധീനിക്കപ്പെടാവുന്ന സി.ബി.ഐ. ഡല്‍ഹിയിലെ കോണ്‍ഗ്രസ്‌ യജമാനന്‍മാരെ പ്രീതിപ്പെടുത്താന്‍ കെട്ടിച്ചമച്ച കേസാണിതെന്നാണ്‌ സി.പി.എം. കുറ്റപ്പെടുത്തുന്നത്‌. സ്വന്തം ദുഷ്‌ചെയ്‌തികള്‍ ഒടുവില്‍ പിണറായിയെ തിരിഞ്ഞുകുത്തിയതിനു തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ തിരിച്ചടിക്കുന്നു. തിരഞ്ഞെടുപ്പ്‌ അടുത്തുവരുമ്പോള്‍ ഇരുപക്ഷത്തിനും പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കാന്‍ ഈ വിഷയം വലിയ അവസരമാണ്‌ ഒരുക്കുന്നത്‌. 
ഒരു നിര്‍ദേശം: ലാവലിന്‍ കേസില്‍ പിണറായിയുടെ പങ്കാളിത്തം എന്ത്‌; അദ്ദേഹത്തെ അതിന്റെ പേരില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന്‌ നീക്കുമോ തുടങ്ങിയ കാര്യങ്ങള്‍ തല്‍ക്കാലം മാറ്റിനിര്‍ത്താം. അതിനു പകരം ഇന്ത്യയില്‍ നടക്കുന്ന ഇടപാടുകളെക്കുറിച്ച്‌ വിശദമായി പരിശോധിക്കാം. 
ഒന്നാമത്തെ കാര്യം, നമ്മള്‍ ചെലവിടുന്ന തുകയ്‌ക്കനുസരിച്ച്‌ നമുക്ക്‌ തിരിച്ചുകിട്ടുമെന്ന്‌ പ്രതീക്ഷിച്ചിട്ടു കാര്യമില്ല. പന്നിയാര്‍, പള്ളിവാസല്‍, ചെങ്കുളം ജലവൈദ്യുത പദ്ധതികളുടെ മൊത്തം ഉത്‌പാദന ശേഷി 115 മെഗാവാട്ടാണ്‌. ശേഷി ഉയര്‍ത്താനുള്ള പ്രവൃത്തിക്കായി 374 കോടി രൂപയാണ്‌ ചെലവിട്ടത്‌. 
'പ്രവൃത്തി'കള്‍ക്കു ശേഷം ഒരു മെഗാവാട്ട്‌ പോലും അധികം ഉത്‌പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്‌ അറിയുന്നത്‌. 374 കോടി രൂപയ്‌ക്കു പകരം ഇന്ത്യയിലെ നികുതിദായകര്‍ക്ക്‌ എന്താണ്‌ ലഭിക്കുന്നത്‌?
പിണറായി വിജയന്‍ കുറ്റക്കാരനാണോ അല്ലയോ എന്നതാണ്‌ ഒരു ചോദ്യം. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്‌ മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ്‌ കൈകാര്യം ചെയ്‌ത ജി. കാര്‍ത്തികേയനാണ്‌ ലാവലിനുമായി കരാറൊപ്പിട്ടതെന്ന സി.പി.എമ്മിന്റെ ആരോപണം മറ്റൊന്ന്‌. എന്നാല്‍ ഇവ രണ്ടുമല്ല യഥാര്‍ഥ പ്രശ്‌നങ്ങളെന്നാണ്‌ എനിക്കു തോന്നുന്നത്‌. ഫലം കാണാന്‍ കഴിയാത്ത ഒരു കാര്യത്തിനുവേണ്ടി ഖജനാവില്‍നിന്ന്‌ കോടികള്‍ ഒഴുക്കിയെന്നതാണ്‌ യഥാര്‍ഥ പ്രശ്‌നം. 
ഇനി രണ്ടാമത്തെ കാര്യം. സര്‍ക്കാറുമായുള്ള കരാറുകളില്‍ എന്തിനാണ്‌ എപ്പോഴും അനുബന്ധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത്‌? 1996 ഒക്ടോബറില്‍ പിണറായി വിജയന്റെയും അന്നത്തെ മുഖ്യമന്ത്രി നായനാരുടെയും നേതൃത്വത്തിലുള്ള സംഘം എസ്‌.എന്‍.സി. ലാവലിനുമായി പുനര്‍ ചര്‍ച്ചകള്‍ക്കായി കാനഡ സന്ദര്‍ശിച്ചു. പുതിയ കരാറിലെ ഒരിനത്തെക്കുറിച്ച്‌ സി.പി.എം. പ്രസിദ്ധീകരണമായ 'പീപ്പിള്‍സ്‌ ഡമോക്രസി' ഇങ്ങനെ പറയുന്നു: ''പാക്കേജിന്റെ ഭാഗമായി ലാവലിന്‍ വാഗ്‌ദാനം ചെയ്‌ത 'കോംപ്ലിമെന്ററി ഗ്രാന്റ്‌' വിഹിതം 43 കോടി രൂപയില്‍നിന്ന്‌ 98 കോടിയായി ഉയര്‍ത്തുകയെന്നത്‌ പ്രധാന ലക്ഷ്യം. മലബാറില്‍ ഒരു ആധുനിക അര്‍ബുദ ചികിത്സാകേന്ദ്രം പണിയുന്നതിനായി കനേഡിയന്‍ സന്നദ്ധ ഏജന്‍സികളില്‍നിന്ന്‌ ഗ്രാന്റ്‌ ലാവലിന്‍ ഏര്‍പ്പാടാക്കിക്കൊടുക്കും''. 
കാന്‍സര്‍ ഹോസ്‌പിറ്റല്‍ പണിയുന്നത്‌ എന്തുകൊണ്ടും നല്ലകാര്യം തന്നെ. എന്നാല്‍ ഊര്‍ജനിലയങ്ങളുടെ ശേഷി ഉയര്‍ത്തുന്നതിനുള്ള കരാറില്‍ എന്തിന്‌ അതുള്‍പ്പെടുത്തണം? ഇതൊരു സര്‍ക്കാര്‍ പദ്ധതിയായിരുന്നോ? അതോ ഒരു സ്വകാര്യ ധര്‍മസ്ഥാപനത്തിന്റെ കീഴിലായിരുന്നോ? സംസ്ഥാന സര്‍ക്കാറിന്‌ താത്‌പര്യമുണ്ടായിരുന്നെങ്കില്‍ കനേഡിയന്‍ കമ്പനിയെ ചിത്രത്തിലേക്ക്‌ വലിച്ചിഴയ്‌ക്കാതെ സ്വന്തം നിലയ്‌ക്ക്‌ അര്‍ബുദ ചികിത്സാകേന്ദ്രം തുടങ്ങാമായിരുന്നില്ലേ? ഈ ഇടപാടില്‍ ഭൂമി ഏറ്റെടുക്കലോ കൈമാറ്റമോ നടന്നിട്ടുണ്ടോ? 
സി.പി.എമ്മിനും കോണ്‍ഗ്രസ്സിനുമിടയിലെ ആരോപണ പ്രത്യാരോപണ പരമ്പരകള്‍ക്കിടയില്‍ ഒരു യാഥാര്‍ഥ്യം മറനീക്കി പുറത്തുവരുന്നുണ്ട്‌. കരാറിലെത്തി 12 വര്‍ഷം പിന്നിട്ടിട്ടും അര്‍ബുദ ആതുരാലയം ഇപ്പോഴും ലക്ഷ്യത്തിലെത്തിയിട്ടില്ല. 
അടുത്തത്‌ മൂന്നാമത്തെകാര്യം. സര്‍ക്കാര്‍ ഏതെങ്കിലും കരാറിന്റെ ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ മൂന്നാമതൊരു കക്ഷി പതിവായി രംഗപ്രവേശനം ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? എസ്‌.എന്‍.സി. ലാവലിന്‍ കേസില്‍ 'ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌' എന്ന മൂന്നാം കക്ഷിയെക്കുറിച്ച്‌ നമ്മള്‍ കേള്‍ക്കാനിടവന്നു. ചെന്നൈ ആസ്ഥാനമായുള്ള ഈ സ്ഥാപനത്തിനാണ്‌ കാന്‍സര്‍ ഹോസ്‌പിറ്റല്‍ നിര്‍മിക്കാന്‍ യഥാര്‍ഥത്തില്‍ കരാര്‍ നല്‌കിയത്‌. സംസ്ഥാന സര്‍ക്കാറിനോ എസ്‌.എന്‍.സി. ലാവലിനോ കെട്ടിട നിര്‍മാണത്തില്‍ വൈദഗ്‌ധ്യമില്ലെന്നതു വ്യക്തമാണ്‌. കാനഡയില്‍നിന്ന്‌ ഗ്രാന്റ്‌ ഇനത്തിലുള്ള പണം മുഴുവന്‍ ടെക്‌നിക്കാലിയ കണ്‍സള്‍ട്ടന്റ്‌സ്‌ വഴിയാണ്‌ എത്തുന്നത്‌ എന്നതുതന്നെ ഇതിന്റെ ഫലം. 
നാലാമത്തെയും അവസാനത്തെയും കാര്യം. എന്തുകൊണ്ടാണ്‌ ഇന്ത്യയിലെ കേസുകളെല്ലാം ഇങ്ങനെ അഴിയാക്കുരുക്കുകളിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌? ഒരു പാര്‍ട്ടിക്കോ അല്ലെങ്കില്‍ മറ്റൊന്നിനോ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുമെന്ന്‌ ഉറപ്പാകുമ്പോഴല്ലാതെ അവയ്‌ക്കു വേഗം കൈവരിക്കാന്‍ കഴിയാത്തത്‌ എന്തുകൊണ്ടാണ്‌? 
ചെറിയതെന്ന്‌ തോന്നിപ്പിക്കുന്ന ഒരു പ്രവൃത്തിക്ക്‌ എസ്‌.എന്‍.സി. ലാവലിന്‌ ഇത്രയും ഉയര്‍ന്ന തുക എന്തിനു നല്‌കണം? കാന്‍സര്‍ ഹോസ്‌പിറ്റല്‍ പോലെയുള്ള ഒരു ബാഹ്യവിഷയം എന്തിനാണ്‌ ഊര്‍ജനിലയ നവീകരണത്തിലേക്ക്‌ വലിച്ചിഴച്ചത്‌? 
വിശദാംശങ്ങളില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിനോക്കിയാല്‍ ഇത്തരം അഴിമതി വിവാദങ്ങള്‍ മറ്റു മിക്ക സംസ്ഥാനങ്ങളിലും നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന്‌ വരും. എസ്‌.എന്‍.സി. ലാവലിന്‍ സംഭവ പരമ്പരയിലെ ഏറ്റവും സങ്കടകരമായ വസ്‌തുതയും അതുതന്നെ. വിവാദങ്ങളുടെ പേരുമാത്രം മാറുന്നു. പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നു, പോകുന്നു. കേസുകള്‍ ഫയല്‍ ചെയ്യുന്നു, വിസ്‌മരിക്കപ്പെടുന്നു. അതുതന്നെയാണ്‌ ഇന്ത്യയിലെ പതിവുകാര്യം. 
സമകാലിക ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥ പരിഗണിക്കുമ്പോള്‍ യേറ്റ്‌സിന്റെ കവിതയിലെ ഈ വരികള്‍ വീണ്ടും പ്രസക്തിയാര്‍ജിക്കുന്നു: 
''മികച്ചവ ബോധ്യമില്ലാതുഴറി 
മോശപ്പെട്ടതോ, വൈകാരിക മൂര്‍ച്ഛയാല്‍ തുളുമ്പി.'' 

പിണറായിയുടെ തെറ്റ്: വി. എസ്

28-jan-2009
തൊടുപുഴ: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇടത്സര്‍ക്കാറിന്റെ വൈദ്യുതി വകുപ്പാണ് വീഴ്ചവരുത്തിയതെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് ആവര്‍ത്തിച്ചു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പകരം പാര്‍ട്ടി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട ലാവലിന്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചു. പിന്നീട് ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. പിണറായിയെയും ലാവലിന്‍ ഇടപാടിനെയും പ്രതിരോധിച്ച് പാര്‍ട്ടിനേതാക്കള്‍ നടത്തുന്ന വിമര്‍ശങ്ങള്‍ വസ്തുതാപരമല്ലെന്ന് വിശദമായി സമര്‍ഥിക്കുന്ന വി.എസ് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ രേഖകളില്‍ ലാവലിന്‍കമ്പനിയുമായി കനഡയില്‍ പിണറായി ഒപ്പുവെച്ച കരാറുകളുടെ കോപ്പിയും വ്യവസ്ഥകളും ഉള്‍പ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിനു പകരം പാര്‍ട്ടി നിലപാടുകൂടി മറികടന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി നിയമവിരുദ്ധമായി പരിവര്‍ത്തിപ്പിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് ചെയ്തതെന്ന് കത്തില്‍ പറഞ്ഞു. പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധോപദേശം നല്‍കേണ്ട ലാവലിന് ഉപകരണങ്ങളുടെ സപ്ലൈ നല്‍കുന്നത് വഴി സര്‍ക്കാര്‍ ഒരു മൂന്നാംകക്ഷി ആകുകയും 109.73 കോടി രൂപയുടെ അഴിമതി നടത്താന്‍ ലാവലിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ അംഗീകരിച്ചത് പരമാബദ്ധമായി കത്തില്‍ എടുത്തുപറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന കാരണത്താല്‍ അന്ന് ശിവദാസമേനോന്‍ മന്ത്രിയായിരുന്ന ധനവകുപ്പ് തന്നെ ഈ നിബന്ധനയെ എതിര്‍ത്തിരുന്നു. നിയമവകുപ്പും അതിനെ അനുകൂലിച്ചില്ല ^വി.എസ് ചൂണ്ടിക്കാട്ടി. തര്‍ക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി പരിഹരിക്കപ്പെടുമെന്ന യു.ഡി.എഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ മാറ്റിയത് എന്ത് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുറ്റമുക്തമാക്കി ഇടത്സര്‍ക്കാറിനെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കുന്ന പി.ബി അംഗം കൂടിയായ അച്യുതാനന്ദന്റെ കത്ത് പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. വി.എസ് കത്ത് പുറത്ത് നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അടിയന്തര പോളിറ്റ്ബ്യൂറോ താല്‍ക്കാലിക പ്രസ്താവന ഇറക്കുമെന്നും പിന്നീട് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എത്രയും വേഗം യോഗം ചേര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയതീരുമാനം എടുക്കുമെന്നുമായിരുന്നു കത്തുമായി ദല്‍ഹിയിലെത്തിയ വി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. എന്നാല്‍, പി.ബി യോഗം അനിശ്ചിതമായി നീണ്ടുപോകുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്രശ്നമായി ലാവലിന്‍ മാറുകയും ചെയ്തതോടെ വി.എസ് പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്ന പ്രസ്താവന ഇറക്കാതെ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് മൌനത്തിലൂടെ ആയുധം നല്‍കുന്ന വി.എസിന്റെ നിലപാടിനെതിരെ പാര്‍ട്ടിവികാരം വളര്‍ത്താനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നത്. ഇതോടെ സി.ബി.ഐയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലപാട് തുറന്നുപറയുകയോ ചെയ്യാന്‍ വി.എസ് നിര്‍ബന്ധിതനാകും. പി.കെ. പ്രകാശ്

കാന്‍സര്‍രോഗികളെ പറ്റിക്കാന്‍ ലാവലിനെ പിണറായി സഹായിച്ചു: വി.എസ്

29-jan-2009
തൊടുപുഴ: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കാന്‍സര്‍രോഗികളെയും കേരളത്തെയും പറ്റിക്കാന്‍ എസ്.എന്‍.സി ലാവലിനെ പിണറായി വിജയന്‍ സഹായിച്ചെന്ന് വി.എസ്. അച്യുതാനന്ദന്‍. ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കണമെന്ന് സിഡയും എസ്.എന്‍.സി ലാവ്ലിന്‍ മേധാവികളുമായി 1996 ഒക്ടോബര്‍ 17ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യം ആവശ്യപ്പെടുന്നത്. അന്നത്തെ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി കെ. മോഹനചന്ദ്രനാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. 15 മുതല്‍ 20 മില്യണ്‍ വരെ കനേഡിയന്‍ഡോളര്‍ ഇതിനായി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. കാന്‍സര്‍സെന്ററിന്റെ സാധ്യതാപഠനത്തിനും സാമ്പത്തിക സഹായത്തിനും ലാവലിന്‍ പ്രതിനിധികള്‍ സമ്മതിച്ചതായി കത്തില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത പദ്ധതികളുടെ നവീകരണ^സപ്ലൈ കരാറുകള്‍ നല്‍കുന്നതിന് പ്രതിഫലമായാണ് കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് ലാവലിന്‍ സമ്മതിച്ചത്. തുടര്‍ന്ന് കാന്‍സര്‍ സെന്ററിന്റെ വിശദമായ പ്രോജക്ട് തയാറാക്കി ലാവലിന്‍ 1997 ഡിസംബര്‍ 23 ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാലിന് നല്‍കി. ഇതോടൊപ്പം ലാവലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ക്ലൌസ് ട്രിന്റലിന്റെ കത്തും ഉണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും ആധുനികമായ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായിരിക്കും അതെന്ന് കത്തില്‍ അവകാശപ്പെട്ടിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതി പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത കരാറുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 98 കോടി രൂപ ഇതിനായി ലാവലിനും കാനഡ എക്സ്പോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷനും നല്‍കും. 1998 ജനുവരി 22 ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജ സെക്രട്ടറിക്ക് എഴുതിയ കത്തിലും ലാവലിന്‍കരാറിനുള്ള പ്രതിഫലമാണ് കാന്‍സര്‍ സെന്റര്‍ ഇടപാടെന്ന് വ്യക്തമാക്കിയിരുന്നു^വി.എസ് തുടരുന്നു. നായനാര്‍മന്ത്രിസഭ 198^വി 2^98^പി.ഡി ആയാണ് '98 മാര്‍ച്ച് മൂന്നിന് ലാവലിന്‍ കരാറിന് അനുമതി നല്‍കിയത്. ഇതിനായി മന്ത്രിസഭാ യോഗത്തിന് മുന്നില്‍വെച്ച രേഖയില്‍ സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘത്തിന് കാന്‍സര്‍ സെന്ററിന് 25 മില്യണ്‍ കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന് ലാവലിന്‍ ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു. ഈ ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നത് വൈദ്യുത പദ്ധതികളുടെ നവീകരണ^ഉപകരണ വിതരണകരാറുകള്‍ക്കുള്ള പ്രതിഫലമായാണ് മലബാര്‍ കാന്‍സര്‍സെന്റര്‍ നിര്‍മിച്ച് നല്‍കാമെന്ന് ലാവലിന്‍ വാഗ്ദാനം നല്‍കിയതെന്നാണ്. പക്ഷേ അത് നടന്നില്ല. എന്തുകൊണ്ട്? കാന്‍സര്‍ രോഗികളെ പറ്റിച്ച് ലാവ്ലിനുമായി ചേര്‍ന്ന് ആ 98 കോടി രൂപ തട്ടിയെടുത്തത് ആരാണ്? സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പവര്‍ ഡിപ്പാര്‍ട്ടുമെന്റ് കരാര്‍ പാലിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്.എന്‍.സി ലാവലിന് ബോധപൂര്‍വം സൌകര്യം ചെയ്ത് നല്‍കുകയായിരുന്നു. ഇതുവഴി 98 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് നല്‍കാമെന്ന ലാവലിന്റെ വാഗ്ദാനം വ്യക്തമായ വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തിയിട്ടില്ലെന്ന് '98 ജനുവരി 22 ^ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജവകുപ്പിന് നല്‍കിയ നോട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ ഊര്‍ജമന്ത്രിയായിരുന്ന സഖാവ് പിണറായി വിജയന്‍ തയാറായില്ല^വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് ശേഷം വൈദ്യുതി മന്ത്രിയായ സഖാവ് എസ്. ശര്‍മ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് ലാവലിന് സഹായകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതിനെ വിമര്‍ശിച്ച് കുറിപ്പെഴുതിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് എസ്.എന്‍.സി ലാവ്ലിനെ വഴിവിട്ട് സഹായിച്ചു എന്നാണ്^വി.എസ് വ്യക്തമാക്കുന്നു. വന്‍തോതിലുള്ള അഴിമതി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും ഒപ്പം സഖാവ് പിണറായി വിജയന്‍ ഈ തീരുമാനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വി.എസ് പറയുന്നു. ഈ കത്തില്‍ പരാമര്‍ശിച്ച മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വി.എസ് പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പി.കെ. പ്രകാശ്

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)