കണ്ണൂര്‍: റവല്യുഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ് ടി.പി
ചന്ദ്രശേഖരന്റെ കൊലപതാകത്തിനു ഗൂഡാലോചന നടന്നത് സിപിഎം കണ്ണൂര്‍ ജില്ലാ
സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലാണെന്ന് കെ.സുധാകരന്‍ എം.പി. കേസ്
അന്വേഷണം അട്ടിമറിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ് പിണറായി വിജയനും
പി.ജയരാജനും ശ്രമിക്കുന്നത്. ചൊക്ലിയിലുള്ള എടവത്ത് കണ്ടിയില്‍ രമേശന്‍
എന്നയാളുടെ വീട്ടിലാണ് ഗൂഡാലേചന നടന്നതെന്നും സുധാകരന്‍ ആരോപിച്ചു.
മുന്‍പ് സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ഗള്‍ഫില്‍ പോയി പണക്കാരനായി
തിരിച്ചുവന്നിട്ടുണ്ട്. ഉന്നതനായ സിപിഎമ്മിലെ ഒരു നേതാവും റഫീഖും സുനിയും
രമേശന്റ വീട്ടില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ഗൂഡാലോചന
നടത്തിയതായി ദൃക്‌സാക്ഷികളുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.
- മംഗളം, Monday May 07 2012 - 3:17 pm
- മംഗളം, Monday May 07 2012 - 3:17 pm
No comments:
Post a Comment