പ്രതികള്‍ വലയില്‍
http://www.madhyamam.com/news/166897/120506
Published on Sun, 05/06/2012 - 00:16 ( 1 day 14 hours ago)
കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി
നേതാവ് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍
അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വടകര പൊലീസ് കണ്ടെത്തി. ഉടമയടക്കം
മൂന്നുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ്, കാര്‍ വാടകക്കെടുത്ത മുന്‍
കൊലക്കേസ് പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിനായി വ്യാപക തെരച്ചില്‍
തുടരുന്നു. കൊലക്ക് ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ സി.പി.എം
സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം
മുന്നോട്ടുപോകുന്നത്. ചൊക്ളി-പാനൂര്‍-വളയം മേഖലയിലുള്ളവരാണ് കൊല
നടത്തിയതെന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. പ്രതികള്‍
വലയിലായതായാണ് സൂചന.
കൊലക്കുശേഷം പൊലീസിനെ വെട്ടിച്ച് പള്ളൂര് വഴി മാഹിക്കടുത്ത ചൊക്ളിയിലേക്ക് രക്ഷപ്പെട്ട അക്രമികള്‍ പാനൂര്‍ റോഡില്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത പുനത്തില്‍ മുക്കിന് സമീപം കെ.എല്‍.58 ഡി. 8144 ഇന്നോവ കാര്‍ ഉപേക്ഷിച്ച് ശനിയാഴ്ച രാവിലെയാണ് രഹസ്യ കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാറിന്‍െറ ഉള്ളിലും പുറത്തും കാണപ്പെട്ട രക്താംശം ചന്ദ്രശേഖരന്‍േറതാണെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഉപേക്ഷിച്ചതിനടുത്ത് മണ്ണെടുത്ത ക്വാറിയില്‍ രാത്രി കഴിച്ചുകൂട്ടിയ സംഘം ശനിയാഴ്ച പുലര്‍ച്ചെയോടെ മറ്റു വാഹനങ്ങളില്‍ രക്ഷപ്പെട്ടതായാണ് വിവരം. മാരങ്കണ്ടിയില്‍ നിര്‍ത്തിയിട്ട ശേഷം തെളിവ് നശിപ്പിക്കാന്‍ കാര്‍ കഴുകിയതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴിനല്‍കി.
തലശ്ശേരി ടെമ്പ്ള്‍ഗേറ്റ് സ്വദേശി ചൊമ്പക്കാരന്‍ വീട്ടില്‍ കെ.പി. നവീന്‍ദാസിന്‍െറ ഉടമസ്ഥതയിലുള്ള കാര്‍ വാടകക്ക് നല്‍കാന്‍ അളിയന്‍ വിജേഷിനെ ഏല്‍പിച്ചിരുന്നു. ഇയാളില്‍നിന്ന് കാര്‍ വാടകക്കെടുത്ത ഹാരിസില്‍നിന്ന് കുപ്രസിദ്ധ ക്രിമിനല്‍ തലശ്ശേരി സ്വദേശി വാഴപ്പാടി റഫീഖാണ് കാര്‍ അക്രമിസംഘത്തിന് കൈമാറിയത്.
ചൊക്ളിയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ കൊടിസുനി, വാന്‍ വാടകക്കെടുത്ത റഫീഖ്, പാനൂര്‍-ചൊക്ളി സ്വദേശികള്‍ എന്നിവരടക്കം എട്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയ ആക്രമണവും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഇവര്‍ക്ക് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളൂ. കൊലക്കേസ് പ്രതിയായ കൊടിസുനി അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് ജയില്‍ മോചിതനായത്. നാദാപുരത്തിനടുത്ത ഒരു വീട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇന്നോവ കാറില്‍ വളയത്തെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഡീസല്‍ നിറച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാലു കൊലക്കേസുകളില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ വളയം സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അടുത്തിടെ പരോളില്‍ ഇറങ്ങിയിരുന്നു. ഏപ്രില്‍ 22ന് ഇയാളുടെ മകളുടെ വിവാഹ ചടങ്ങില്‍ കണ്ണൂരുകാരായ സി.പി.എമ്മിന്‍െറ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കളും കോഴിക്കോട്ടെ ജില്ലാ സെക്രട്ടേറിയറ്റംഗവും പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച രാത്രി സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിനിന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ‘പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു.
സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ 12 മണിക്കൂറിനകം ശേഖരിക്കാനായെന്നും യഥാര്‍ഥ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തെക്കന്‍ ജില്ലക്കാരനായ പ്രമുഖ നേതാവിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

No comments:
Post a Comment