Showing posts with label സ്ഫോടനം. Show all posts
Showing posts with label സ്ഫോടനം. Show all posts

Wednesday, May 26, 2010

അന്വേഷണം മരവിപ്പിച്ചു; മദനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്‌

അന്വേഷണം മരവിപ്പിച്ചു; മദനിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്‌

ആര്‍.പ്രദീപ്‌

തിരുവനന്തപുരം : പിഡിപി നേതാവ്‌ മദനിക്കെതിരായി നടന്നു വന്നിരുന്ന അന്വേഷണങ്ങള്‍ മരവിപ്പിച്ചു. കേരളത്തിലെ ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ മദനിക്കെതിരായ എന്‍ഐഎയുടെ അന്വേഷണം മരവിപ്പിച്ചത്‌. പല കേസുകളിലും മദനിക്കും ഭാര്യ സൂഫിയയ്ക്കുമെതിരായി ശക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മദനി കുടുങ്ങുമെന്ന നിലയും വന്നിരുന്നു. ഈ അവസരത്തിലാണ്‌ കേരളത്തിലെ ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കള്‍ രംഗത്തെത്തി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയത്‌. കേന്ദ്ര സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരോട്‌ മദനിക്കെതിരായ അന്വേഷണം തല്‍ക്കാലം നിര്‍ത്തി വയ്ക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

ബാംഗ്ലൂര്‍ സ്ഫോടനം, കാശ്മീരിലേക്ക്‌ ഭീകരവാദികളെ റിക്രൂട്ട്‌ ചെയ്യല്‍, കളമശ്ശേരി ബസ്‌ കത്തിക്കല്‍, കേരളത്തിനകത്തും പുറത്തും നടത്തിയ ഭീകരവാദ ക്യാമ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട്‌ മദനി അറസ്റ്റിലാകുമെന്ന ഘട്ടം വരെ എത്തിയതാണ്‌. അതു സംബന്ധിച്ച്‌ എല്ലാ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന്‌ എല്ലാ തെളിവുകളും കുഴിച്ചു മൂടപ്പെടുകയും മദനിക്ക്‌ രക്ഷപ്പെടാനുള്ള അവസരമൊരുങ്ങുകയും ചെയ്തിരിക്കുകയാണ്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌ അതാതു സമയത്ത്‌ നല്‍കുന്നുമുണ്ടായിരുന്നു. അന്വേഷണം സംബന്ധിച്ച പുരോഗതിയും മറ്റും ദേശീയ അന്വേഷണ ഏജന്‍സിഉദ്യോഗസ്ഥര്‍ രഹസ്യമായി മാധ്യമങ്ങള്‍ക്കും നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്‌ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതേയില്ല. ദേശീയ അന്വേഷണ ഏജന്‍സി വളരെ കൃത്യമായി നടത്തിയ അന്വേഷണം മദനിയെ കുടുക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ മദനി രക്ഷപ്പെടാന്‍ വഴിതേടി പലരെയും സമീപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നിരുന്ന മദനി കോണ്‍ഗ്രസ്‌ നേതാക്കളെ സമീപിക്കാന്‍ തീരുമാനിച്ചതങ്ങനെയാണ്‌. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ രഹസ്യമായി പൂന്തുറസിറാജ്‌ കണ്ടിരുന്നു. മറ്റു ചില ഉന്നത കോണ്‍ഗ്രസ്‌ നേതാക്കളുമായി മദനിയും ഒപ്പമുള്ളവരും ബന്ധപ്പെട്ടിരുന്നു. മദനിക്കെതിരായ എന്‍ഐഎ അന്വേഷണം മരവിപ്പിച്ചാല്‍ പഞ്ചായത്തു തെരഞ്ഞെടുപ്പിലും പിന്നീടു വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലും പിഡിപി പിന്തുണ യുഡിഎഫിനു നല്‍കാമെന്നതായിരുന്നു ഉറപ്പ്‌. എങ്ങനെയും അധികാരത്തിലെത്തുക എന്ന കോണ്‍ഗ്രസ്‌-ലീഗ്‌ നേതാക്കളുടെ മോഹത്തിന്റെ ഭാഗമായാണ്‌ മദനിയെയും കൂട്ടരെയും ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന തീവ്രവാദ കേസുകളില്‍ നിന്ന്‌ രക്ഷപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കം.

ബാംഗ്ലൂര്‍ സ്ഫോടനത്തിലും മറ്റും മദനിക്കുള്ള പങ്ക്‌ ഇപ്പോള്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ള പ്രതികളില്‍ നിന്നു തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായതാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ മദനിയെ ചോദ്യം ചെയ്യാനുള്ള നീക്കം കര്‍ണ്ണാടക പോലീസും ആരംഭിച്ചിരുന്നു. മദനിക്കും ഭാര്യ സൂഫിയയ്ക്കും കര്‍ണാടക പോലീസ്‌ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നാല്‍ മദനി സുഖമില്ലെന്ന്‌ കള്ളം പറഞ്ഞ്‌ ഹാജരായില്ല. സുഖമില്ലെന്ന കാരണം പറഞ്ഞ്‌ ആശുപത്രിയില്‍ പ്രവേശിച്ച ഒരു പ്രഭാതത്തില്‍ മദനി ആശുപത്രിയില്‍ നിന്ന്‌ അപ്രത്യക്ഷനാകുകയും ചെയ്തു. സൂഫിയ അപ്പോള്‍ കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസില്‍ ജാമ്യമെടുത്തു നില്‍ക്കുകയായിരുന്നു. കേരളം വിട്ടു പോകരുതെന്ന്‌ ജാമ്യ വ്യവസ്ഥയിലുണ്ടായിരുന്നത്‌ ചൂണ്ടിക്കാട്ടി അവരും കര്‍ണാടക പോലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന്‌ രക്ഷപ്പെട്ടു. പിന്നീട്‌ ബാംഗ്ലൂര്‍ സ്ഫോടനക്കേസ്‌ പൂര്‍ണ്ണമായും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിയന്ത്രണത്തിലായി. കര്‍ണാടക പോലീസ്‌ മദനിയെ ചോദ്യം ചെയ്യുന്നതിന്‌ നിയമപരമായ നടപടികള്‍ക്ക്‌ തുടക്കമിട്ടെങ്കിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടല്‍ അവിടെയും വിലങ്ങുതടിയായി. മദനിയുടെ കേസുമായി മുന്നോട്ടു പോകേണ്ടെന്നും കേസുമായി ബന്ധപ്പെട്ട്‌ മാധ്യമ പ്രവര്‍ത്തകരുടെ അന്വേഷണങ്ങള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കേണ്ടെന്നുമാണ്‌ ദേശീയ അന്വേഷണ ഏജന്‍സിക്ക്‌ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കളമശ്ശേരി ബസ്‌ കത്തിക്കല്‍ കേസിലും ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും മദനിക്കു വ്യക്തമായ പങ്കുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ ബോധ്യപ്പെട്ടതാണ്‌.

Janmabhumi Daily 26 May 2010

http://www.janmabhumidaily.com/detailed-story/?newsID=71190

Friday, August 1, 2008

ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ബോംബ്‌ സ്‌ഫോടനം: തമിഴ്നാട് അറസ്റ്റ്

ചെന്നൈ: ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ ബോംബ്‌ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസ്‌ തമിഴ്‌നാട്ടില്‍ നടത്തിയ തിരച്ചിലില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നിരോധിത മുസ്‌ലിം സംഘടനയില്‍പെട്ട അബൂബക്കര്‍, ഉമര്‍ എന്നിവരെയാണ്‌ ക്യൂബ്രാഞ്ച്‌ പോലീസ്‌ തിരുനല്‍വേലിയില്‍ അറസ്റ്റ്‌ ചെയ്‌തത്‌.

ഞായറാഴ്‌ച രാത്രി അബ്ദുള്‍ഗഫൂര്‍ തിരുനല്‍വേലിയിലും ഹീര, മുഹമ്മദ്‌ കാസിം എന്നിവര്‍ ചെന്നൈയിലും അറസ്റ്റിലായിരുന്നു. അബുദാഹീര്‍ എന്നയാള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്‌തു. അറസ്റ്റിലായവര്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നു. അബ്ദുള്‍ഗഫൂറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക്യൂബ്രാഞ്ച്‌ പോലീസ്‌ നടത്തിയ തിരച്ചിലിലാണ്‌ അബൂബക്കറും ഉമറും അറസ്റ്റിലായത്‌.

അറസ്റ്റിലായ അബൂബക്കര്‍ ബോംബ്‌ മറ്റുള്ളവര്‍ക്ക്‌ എത്തിക്കുന്നയാളാണെന്ന്‌ ക്യൂബ്രാഞ്ച്‌ അറിയിച്ചു.

അറസ്റ്റിലായവരില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മധുര പാണ്ടി ക്ഷേത്രത്തിനു സമീപത്തുനിന്ന്‌ ഒരു കിലോ സ്‌ഫോടകവസ്‌തുക്കള്‍ പോലീസ്‌ കണ്ടെടുത്തു. ഈ സ്‌ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ച്‌ മധുര മീനാക്ഷി ക്ഷേത്രം, വൈഗൈ എക്‌സ്‌പ്രസ്‌ എന്നിവയ്‌ക്കു ബോംബ്‌ വെക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്‌തിരുന്നെന്ന്‌ പോലീസ്‌ പറഞ്ഞു.

പുഴല്‍ ജയിലില്‍ കഴിയുന്ന അലി അബ്ദുള്ളയെ ദേശീയ സുരക്ഷാനിയമം ഉപയോഗിച്ച്‌ അറസ്റ്റ്‌ ചെയ്യാന്‍ ആലോചിക്കുന്നതായി പോലീസ്‌ പറഞ്ഞു. ചെന്നൈ, മധുര, തിരുനല്‍വേലി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ പത്തു സ്ഥലങ്ങളില്‍ ആഗസ്‌ത്‌ 15നു ബോംബ്‌ വെക്കാന്‍ പദ്ധതിയിട്ടതിന്റെ സൂത്രധാരന്‍ അലിഅബ്ദുള്ളയാണെന്നു കണ്ടെത്തിയതായി പോലീസ്‌ വ്യക്തമാക്കി. അലി അബ്ദുള്ള പുഴല്‍ ജയിലില്‍നിന്ന്‌ തിരുനല്‍വേലിയില്‍ അറസ്റ്റിലായ അബ്ദുള്‍ഗഫൂറുമായി ഇതുസംബന്ധിച്ച്‌ മൊബൈല്‍ ഫോണില്‍ നിര്‍ദേശം നല്‍കിയതിനു തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. അലിഅബ്ദുള്ള മൊബൈല്‍ഫോണില്‍ ബന്ധപ്പെട്ടവരുടെ പൂര്‍ണ ലിസ്റ്റ്‌ പോലീസ്‌ തയ്യാറാക്കിവരികയാണ്‌.

കൊച്ചി: തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന്‌ കളമശ്ശേരി എ.ആര്‍. ക്യാമ്പിലെ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലായി നാല്‌ വീടുകളില്‍ റെയ്‌ഡ്‌ നടന്നു.

കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ ഉദ്യോഗസ്ഥരുടെയും സിറ്റി പോലീസ്‌ കണ്‍ട്രോള്‍ റൂം സി.ഐ. സന്ദീപിന്റെയും നേതൃത്വത്തിലാണ്‌ കഴിഞ്ഞ ദിവസം പകല്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ സിദ്ദിഖിന്റെ വീട്ടില്‍ പരിശോധന നടത്തിയത്‌. ഇതോടൊപ്പം മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം ഭാഗത്തുള്ള മൂന്ന്‌ പേരുടെ വീടുകളിലും പരിശോധന നടത്തി.

പരിശോധനയില്‍ ലഭിച്ച രേഖകളും സിഡികളും കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌ ഡിസ്‌കും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. സംശയാസ്‌പദമായ സാഹചര്യത്തിലുള്ള മറ്റൊന്നും നാല്‌ വീടുകളില്‍ നിന്നും ലഭിച്ചിട്ടില്ലെന്നാണറിയുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ്‌ തയ്യാറായിട്ടില്ല.

തോപ്പുംപടി: ബാംഗ്ലൂര്‍, അഹമ്മദാബാദ്‌ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സിമി ബന്ധമുള്ള രണ്ട്‌ യുവാക്കളെ പള്ളുരുത്തിയില്‍ പോലീസ്‌ കസ്റ്റഡിയിലെടുത്തു.

ജുനൈദ്‌, ലുക്ക്‌മന്‍ എന്നിവരെയാണ്‌ പള്ളുരുത്തി പോലീസ്‌ ചോദ്യംചെയ്യുന്നത്‌. ഇവര്‍ക്ക്‌ നേരത്തെ സിമിയുമായി ബന്ധമുണ്ടായിരുന്നതായി പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌.

സിമിയുടെ നിഴല്‍പോലെ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകളെക്കുറിച്ചും അതില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഈ സംഘടനകള്‍ക്ക്‌ പള്ളുരുത്തിയില്‍ വേരുകളുള്ളതായി റിപ്പോര്‍ട്ട്‌ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണിത്‌.

ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പോലീസ്‌വകുപ്പില്‍ നിന്ന്‌ പുറത്താക്കിയ ഒരു പോലീസുകാരനെ ചുറ്റിപ്പറ്റിയും അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്‌. പള്ളുരുത്തിസ്വദേശിയായ ഇയാള്‍ക്ക്‌ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിരുന്നു. പിന്നീട്‌ ബാംഗ്ലൂരിലേക്കുപോയ ഇയാള്‍ കൊച്ചിയിലെ പഴയ സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നുണ്ടോയെന്നും പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌.


ആലുവ: സ്‌ഫോടന പരമ്പരകളുടെയും കേരളത്തിനെതിരെയുള്ള ഭീഷണിയുടെയും പശ്ചാത്തലത്തില്‍ തീവ്രവാദി ബന്ധമുണ്ടെന്ന്‌ സംശയിക്കുന്ന 20 ആലുവ സ്വദേശികളുടെ വിവരം പോലീസ്‌ ശേഖരിക്കുന്നു.

ആലുവയില്‍ ചൊവ്വാഴ്‌ച ചേര്‍ന്ന ആഭ്യന്തര സുരക്ഷ സംബന്ധിച്ച യോഗത്തില്‍ 20 പേരുടെയും വിവരങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നു. കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സിമി പ്രവര്‍ത്തകരായിരുന്നവരുള്‍പ്പെടുന്നതാണ്‌ 20 പേര്‍. ഇവരില്‍ 16 പേര്‍ ഇപ്പോള്‍ സിമിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്നവരാണെന്ന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. നാലുപേരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്‌.

യോഗത്തില്‍ പാനായിക്കുളത്തുനിന്ന്‌ പിടിയിലായ സിമി പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലമായ കേസെടുത്ത്‌ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

കേന്ദ്ര ഇന്റലിജന്‍സ്‌ വിഭാഗത്തിലെ ഒരു വിഭാഗം മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ട്‌. അതേസമയം, ആശയസമരത്തിന്റെ പേരില്‍ ഒരു ചെറിയ വിഭാഗം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഒരു മതവിഭാഗം മുഴുവനായി പീഡിപ്പിക്കപ്പെടുന്നത്‌ പ്രതിഷേധമുയര്‍ത്തുന്നു. അന്വേഷണം ഒരു മതവിഭാഗത്തെ കേന്ദ്രീകരിച്ച്‌ നടക്കുന്നുവെന്ന ധാരണ ഉണ്ടാക്കുന്നുവെന്നും ഉദ്യോഗസ്ഥര്‍ ഇടപെടണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്‌.

തീവ്രവാദ സംഘടനകള്‍: പുകമറ ബാക്കി

തീവ്രവാദ സംഘടനകള്‍: പുകമറ ബാക്കി
ന്യൂദല്‍ഹി: അടുത്തിടെ രാജ്യത്തെ നടുക്കിയ സ്ഫോടന പരമ്പരകളുടെയെല്ലാം സൂത്രധാരകരായി അന്വേഷണ ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്ന തീവ്രവാദ സംഘടനകള്‍ ഇപ്പോഴും ദുരൂഹതയുടെ പുകമറയില്‍തന്നെ. രണ്ട് തീവ്രവാദി സംഘടനകളിലേക്കാണ് അന്വേഷണ ഏജന്‍സികള്‍ വിരല്‍ചൂണ്ടുന്നത്. ഹര്‍കത്തുല്‍ ജിഹാദില്‍ ഇസ്ലാം എന്ന 'ഹുജി'യും ലശ്കറെ ത്വയ്യിബയും. ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പറയപ്പെടുന്ന നിരോധിത സംഘടനകളാണിത്. അന്വേഷണ ഏജന്‍സികളുടെതന്നെ നിഗമനത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫോടനങ്ങള്‍ നടത്തിയിരിക്കുന്നത് ഹുജിയാണ്.

തൊട്ടുപിറകില്‍ ലശ്കറെ ത്വയ്യിബ. ഒടുവില്‍ ബാംഗ്ലൂര്‍, അഹ്മദാബാദ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് 'ഇന്ത്യന്‍ മുജാഹിദീന്‍' എന്ന സംഘടനയും ചിത്രത്തിലെത്തി. എന്നാല്‍, ഇത് കടലാസ് സംഘടനയാണെന്നും അങ്ങനെയൊരു ഗ്രൂപ്പ് നിലവിലില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍തന്നെ പറയുന്നു.

പഴയ സിമി തന്നെയാണ് ഇതെന്ന് പുതിയൊരു ഭാഷ്യവും അന്വേഷണത്തിന്റെ ചുവടുപിടിച്ച് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. സിമി പ്രവര്‍ത്തകരെന്നാരോപിച്ച് നേരത്തേ അറസ്റ്റ് ചെയ്ത് വിട്ടയച്ചവരുടെയും ഇപ്പോള്‍ ജയിലിലുള്ളവരുടെയും പേരുകളും സ്ഫോടനങ്ങളുമായി ബന്ധപ്പെടുത്തുന്നത് ഈയൊരു നിഗമനത്തിലാണത്രെ. എന്നാല്‍ ഈ സംഘടനകളുടെ മേല്‍ കുറ്റാരോപണം നടത്തുന്നതല്ലാതെ ആ നിലയില്‍ അന്വേഷണം പുരോഗമിച്ചിട്ടില്ല.

ജയ്പൂര്‍ സ്ഫോടനത്തില്‍ 'ഹുജി'യുമായി ബന്ധപ്പെടുത്തി ചിലരെ അറസ്റ്റ് ചെയ്തെങ്കിലും കേസ് തെളിയിക്കാനാവാതെ വിട്ടയക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടു സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദീനാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍, സംഭവങ്ങളില്‍ പങ്ക് തെളിയിക്കാവുന്നവിധം ഒരാളെയും പിടികൂടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഇതിനകം അറസ്റ്റിലായ അഹ്മദാബാദിലെ മുഫ്തി ഹലീമിനെപ്പോലുള്ളവരെക്കുറിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന വാദവുമായി കുടുംബാംഗങ്ങള്‍ രംഗത്തുവരികയും ചെയ്തു.

സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശത്തെ ചെറുക്കാന്‍ 1984ല്‍ പാക്കിസ്ഥാന്‍ ആസ്ഥാനമായി രൂപവത്കരിക്കപ്പെട്ട സംഘടനയാണ് ഹുജി എന്ന് പറയപ്പെടുന്നു. 1997ല്‍ അമേരിക്കയാണ് ഭീകരസംഘടനയാണെന്ന് പ്രഖ്യാപിച്ച് ഹുജിയെ ആദ്യം നിരോധിക്കുന്നത്.

2005ല്‍ രാജ്യത്ത് നടന്ന മിക്ക ബോംബ് സ്ഫോടനങ്ങളിലും പങ്കുണ്ടെന്നാരോപിച്ച് ബംഗ്ലാദേശ് സര്‍ക്കാറും സംഘടനയെ നിരോധിച്ചു.

1991ല്‍ അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയില്‍ പിറവിയെടുത്തതെന്നു പറയുന്ന ലശ്കറെ ത്വയ്യിബയെയും അമേരിക്കയാണ് ആദ്യം ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്^2001ല്‍. അടുത്ത വര്‍ഷം പാക് സര്‍ക്കാറും നിരോധിച്ചു.

ഇനാമുറഹ്മാന്‍

ഹലീമിന് സ്ഫോടന പരമ്പരയില്‍ പങ്കില്ലെന്ന് പോലിസ്
അഹ്മദാബാദ്: പോലിസ് കസ്റ്റഡിയില്‍ റിമാന്റിലുള്ള മുഫ്തി അബ്ദുല്‍ ഹലീമിന് അഹ്മദാബാദ് സ്ഫോടന പരമ്പരയില്‍ പങ്കുള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലിസ്. ഗുജറാത്ത് കലാപത്തില്‍ അനാഥരായ കുട്ടികളെ തീവ്രവാദി പരിശീലനത്തിന് ഏര്‍പ്പാടുചെയ്തെന്ന അഞ്ചു വര്‍ഷം പഴക്കമുള്ള കേസിലാണ് ഹലീം അറസ്റ്റിലായതെങ്കിലും സ്ഫോടന പരമ്പരയിലെ പങ്കാളിത്തത്തെക്കുറിച്ചും ചോദ്യം ചെയ്തതായി ജോയന്റ് പോലിസ് കമീഷണര്‍ ആശിഷ് ഭാട്ടിയ പറഞ്ഞു. അതേസമയം അനധികൃത തടങ്കലിനെതിരെ ഹലീം നിരാഹാരം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഭാട്ടിയ ഇത് നിഷേധിച്ചു.

ഭര്‍ത്താവിന്റെ കൈപ്പടയിലുള്ള രേഖകള്‍ കണ്ടെത്താനെന്ന പേരില്‍ പോലിസ് കഴിഞ്ഞ ദിവസവും വീട്ടില്‍ പരിശോധന നടത്തിയതായി ഹലീമിന്റെ ഭാര്യ നൂര്‍ സബാ പറഞ്ഞു. കൈയെഴുത്തു രേഖകളെപ്പറ്റി ഒന്നുമറിയില്ലെന്ന് പറഞ്ഞപ്പോള്‍ പോലിസ് ഭീഷണിപ്പെടുത്തിയതായും അവര്‍ പരാതിപ്പെട്ടു.ഹലീമിന്റെ നിയമവിരുദ്ധ തടങ്കലിനെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ ഹാശിം ഖുറൈശി അറിയിച്ചു.

കുട്ടികളെ തീവ്രവാദ പരിശീലനത്തിനയച്ചെന്ന പേരില്‍ അഞ്ചു വര്‍ഷം മുമ്പ് അറസ്റ്റ് ചെയ്ത ഹലീമിനെ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായാണ് കാണിച്ചത്. ദാനി ലിംദ പള്ളിയില്‍ എല്ലാ വെള്ളിയാഴ്ചയും ഖുതുബക്കെത്തുകയും നഗരത്തില്‍തന്നെ ആക്രി കച്ചവടം നടത്തി ജീവിക്കുകയും ചെയ്ത ഹലീമിനെ പിടികൂടാന്‍ ഒരു ശ്രമവും നടത്താതിരുന്ന പോലിസ് സ്ഫോടന പരമ്പരയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞ് പൊടുന്നനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഖുറൈശി കുറ്റപ്പെടുത്തി.
അഞ്ചു വര്‍ഷമായി പോലിസ് തങ്ങളെ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നെന്ന് നൂര്‍ സബാ മാധ്യമത്തോട് പറഞ്ഞു.
ഫാത്തിമ തന്‍വീര്‍

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)