സഞ്ജയ് ചന്ദ്രശേഖര്‍
ാലക്കാട്: കേന്ദ്രലോട്ടറി നിയമത്തിലെ നാലാം വകുപ്പ് മൂടിവച്ച്, അന്യസംസ്ഥാന ലോട്ടറികളെ ധനവകുപ്പ് നാലു വര്‍ഷമായി സഹായിക്കുകയാണെന്നു സൂചന. നാലാം വകുപ്പ് അനുസരിച്ചു നടത്തുന്ന ലോട്ടറികളുടെ നികുതി മാത്രമേ മുന്‍കൂര്‍ സ്വീകരിക്കാവൂ എന്ന ഭേദഗതി നിര്‍ദേശത്തിലൂടെ, ഇൌ ഒത്തുകളിക്കെതിരെയായിരുന്നു വിഎസിന്റെ കരുനീക്കം.
മുഖ്യമന്ത്രിയുടെ ഭേദഗതിയോടെ ലോട്ടറി ഒാര്‍ഡിനന്‍സ് ഇറക്കിയാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വില്‍ക്കാനാവില്ല. ധനമന്ത്രിയെ തിരുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ കേരള ലോട്ടറി നിരോധിക്കാതെ തന്നെ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിലയ്ക്കു നിര്‍ത്താം.
നാലാംവകുപ്പിന്റെ
സാധ്യതകള്‍ ഒാര്‍ഡിനന്‍സില്‍ ഉപയോഗപ്പെടുത്തിയാല്‍ കേന്ദ്രനിയമം കൃത്യമായി പാലിക്കുന്ന കേരള ലോട്ടറിക്കാണ് ഗുണമെന്ന് മുഖ്യമന്ത്രിയേക്കാള്‍ നന്നായറിയാവുന്നത് ധനവകുപ്പിനാണ്. എന്നിട്ടും കേരള ലോട്ടറി നിരോധിക്കാനൊരുക്കമാണെന്നു പ്രസ്താവനയിറക്കുകയും നാലാംവകുപ്പില്ലാതെ ഒാര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ ദുരൂഹതയേറുകയാണ്.
ഏതു സംസ്ഥാനമാണോ ലോട്ടറി നടത്തുന്നത് അവിടെയാണ് നറുക്കെടുപ്പ് നടത്തേണ്ടതെന്നാണ്് നാലാം വകുപ്പ് പറയുന്നത്. എന്നാല്‍ നറുക്കെടുപ്പ് എവിടെയാണെന്നറിയില്ലെന്നു പറഞ്ഞുകൊണ്ട് ധനമന്ത്രി ഇക്കാര്യം നിഷ്കര്‍ഷിക്കുന്ന നാലാം വകുപ്പ് ഒഴിവാക്കിയാണ് ഒാര്‍ഡിനന്‍സിറക്കാന്‍ ശ്രമിച്ചത്. ഒാര്‍ഡിനന്‍സ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതോടെ ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഭിന്നത മറനീക്കി.
നിയമങ്ങള്‍ പരിശോധിച്ചാണ് ധനവകുപ്പ് ഒാര്‍ഡിനന്‍സ് നിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നായിരുന്നു ഇതിനോട് ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേന്ദ്രനിയമത്തിലാണു മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ക്കു കൂച്ചുവിലങ്ങിടുന്ന നാലാം വകുപ്പ് മുക്കി സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാനുള്ള സംസ്ഥാന ധനമന്ത്രാലയത്തിന്റെ നീക്കം ഇതാദ്യമല്ല. ലോട്ടറി നടത്തിപ്പിലെ അഴിമതി തടയാന്‍ ഇൌ നാലാം വകുപ്പ് മാത്രം മതിയെന്നിരിക്കെ അക്കാര്യം മൂടിവച്ച് ലോട്ടറി മാഫിയയെ സഹായിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഉണ്ടായത്.
അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അന്യസംസ്ഥാന ലോട്ടറിയുടെ നികുതി മൂന്നിരട്ടിയാക്കാനും നാലാം വകുപ്പ് പരാമര്‍ശിക്കാതെ ഒാര്‍ഡിനനന്‍സ് ഇറക്കാനുമുള്ള നീക്കം. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കണമെന്ന ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി ഉത്തരവിലും കേന്ദ്രനിയമത്തിലെ നാലാം വകുപ്പ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.
സിക്കിം-ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ തെളിവു സഹിതം വ്യക്തമാക്കി വിജിലന്‍സ് എഡിജിപി സിബി മാത്യൂസ് 2006ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷമാണ് നാലാം വകുപ്പ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്.
Showing posts with label VS. Show all posts
Showing posts with label VS. Show all posts
Saturday, September 4, 2010
സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ഐസക്കിന്റെ നിര്‍ദേശം സി.പി.എം തള്ളി
കൊച്ചി: സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശിത വിമര്‍ശത്തോടെ തള്ളി. സംസ്ഥാന ലോട്ടറി നിരോധം മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധനമന്ത്രിക്കെതിരെ നിശിത വിമര്‍ശം ഉയര്‍ന്നത്. ഐസക്കിന്റെ വാദങ്ങള്‍ക്ക് എതിരെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ വാദങ്ങളോട് സി.പി.എം സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും യോജിക്കുകയായിരുന്നു. തുടര്‍ന്ന് കേരള ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളി.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ശ്രീജിത്ത്
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .
ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്. ശ്രീജിത്ത്
Monday, October 5, 2009
ചെങ്ങറ: ഒരേക്കര്‍ വരെ ഭൂമിയും വീടും; സമരം ‘ഒത്തുതീര്‍ന്നു’
05/10/2009
തിരുവനന്തപുരം: കൃഷി ഭൂമി ആവശ്യപ്പെട്ട് ചെങ്ങറ ഹാരിസണ്‍ എസ്‌റ്റേറ്റില്‍ സാധുജന വിമോചന സമിതി രണ്ടു വര്‍ഷത്തിലേറെയായി നടത്തിവന്നിരുന്ന സമരം സാങ്കേതികമായി അവസാനിപ്പിച്ചു. സമരക്കാര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണിത്. മൂന്നു മാസത്തിനുള്ളില്‍ നടപടി പൂര്‍ത്തിയാക്കും. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായിരിക്കും ഭൂമി നല്‍കുക.ചെങ്ങറ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സമരസമതിക്കാര്‍ക്ക് വീടും ഭൂമിയും നല്‍കുക. പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടിക ജാതിയില്‍ പെട്ടവര്‍ക്ക് അരയേക്കര്‍ ഭൂമിയും നല്‍കും. സമരം നടത്തുന്ന 1,738 കുടുംബങ്ങള്‍ക്കും ഭൂമിക്ക് അര്‍ഹതയുണ്ട്. ഇവരില്‍ ഭൂമിയില്ലാത്ത 1,432 കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമിയും വീടും നല്‍കും. വീടു വയ്‌ക്കാന്‍ 75,000 രൂപ നല്‍കും. പട്ടിക വര്‍ഗക്കാര്‍ക്ക് വീടുവയ്‌ക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് വീടു വയ്‌ക്കാന്‍ ഒരു രൂപയും നല്‍കും. അഞ്ചു സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍ക്ക് വീടു വയ്‌ക്കുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണന നല്‍കും. ആറര സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമല്ല.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷകതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വനം-റവന്യൂ-പിന്നാക്ക ക്ഷേമമന്ത്രിമാരും സാധുജന സമിതി നേതാവ് ളാഹ ഗോപാലന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ ഭൂമി വേണമെന്ന സമര സമതിക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ ളാഹ ഗോപാലന്‍ പ്രതിഷേധം അറിയിച്ചു. 'തന്റെ പക്കല്‍ അധികാരമോ ചെങ്കോലോ ഇല്ലാത്തതില്‍ സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരം താന്‍ പിന്‍വലിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകവേ ളാഹ ഗോപാലന്‍ പറഞ്ഞു. സമരം വിജയിച്ചുവെന്ന് ഇതുകൊണ്ട്‌് അര്‍ഥമില്ല. പട്ടികജാതിക്കാരോട് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള സമീപനം മനസ്സിലായി. എന്‍.എസ്.എസോ, എസ്.എന്‍.ഡി.പിയോ ആയിരുന്നു സമരം നടത്തുന്നതെങ്കില്‍ സര്‍ക്കാരിന്റെ മനോഭാവം ഇതാകുമായിരുന്നോ? എന്തായാലും സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരത്തില്‍ നിന്ന് പിന്മാറുന്നു. ഭൂമി നല്‍കുന്നതനുസരിച്ച് സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കുമെന്നും' ളാഹ ഗോപാലന്‍ അറിയിച്ചു.
സമരക്കാര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. സമരഭൂമിയില്‍ മരിച്ച 13 പേരുടെ കുടുംബാംങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് പരിഗണിക്കണം. വനത്തിനുള്ളിലുള്ള കല്ലേലിക്കാവിലെ ആരാധനാലയത്തില്‍ വിളക്കുതെളിയിക്കുന്നതിനുള്ള അവകാശം നല്‍കുന്നതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡി.എഫ്.ഒ മനോഹരനെ ചുമതലപ്പെടുത്തി. ചെങ്ങറ എസ്‌റ്റേറ്റില്‍ സര്‍വ്വേ നടത്തി അധിക ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നലകും. ഇതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സമരം ചെയ്‌ത എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍ ഇതിന് ആവശ്യമായ ഭൂമി കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചെങ്ങറയില്‍ സര്‍മവ്വ നടത്തി മിച്ച ഭൂമി പിടിച്ചെടുക്കണമെന്നും പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ നല്‍കണമെന്നുമുള്ള തന്റെ ആവശ്യത്തിന് തടസ്സം നിനന്ത് മുഖ്യമന്ത്രിയാണെന്ന് ളാഹ ഗോപാലന്‍ അറിയിച്ചു. മറ്റു മന്ത്രിമാര്‍ തന്റെ ആവശ്യത്തോട് അനുഭാവമായ നടപടിയാണ് സ്വീകരിച്ചത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക് അരയേക്കര്‍ ഭൂമി മതിയെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുള്ള വധഭീഷണിയേ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമഞ്ചക്കര്‍ കൃഷി ഭൂമി വേണമെന്ന് ആവശ്യപ്പെട്ട 2007 ഓഗസ്‌റ്റ് നാലിനാണ് സാധുജന വിമോചന സമിതി ചെങ്ങറ എസ്‌റ്റേറ്റില്‍ സമരം തുടങ്ങിയത്. സമരക്കാരെ ചെങ്ങറ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പലതവണ സമരഭൂമിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിയാതെ തിരിച്ചുപോരുകയായിരുന്നു.
Wednesday, June 24, 2009
ശിക്ഷ കാക്കുന്ന ഒറ്റയാന്‍ ശൈലി-6
Wednesday, June 24, 2009
എം. ജയചന്ദ്രന്‍
2005 ഫെബ്രുവരിയില്‍ സംസ്ഥാനസമ്മേളനം മലപ്പുറത്ത്. അതിനും രണ്ടുവര്‍ഷം മുന്‍പുതന്നെ വിഎസ് അനുകൂലികള്‍ പുതിയ വിവാദങ്ങള്‍ കെട്ടഴിച്ചുവിട്ടു. ലക്ഷ്യം പാര്‍ട്ടി കൈപ്പിടിയില്‍ ഒതുക്കല്‍.
ജനകീയാസൂത്രണ പദ്ധതിക്കു വിദേശസഹായം ലഭിച്ചു, ഇതിന്‍റെ സൂത്രധാരന്‍ തോമസ് ഐസക്കാണ്, ഐസക് വിദേശ ചാരനാണ്, സംസ്ഥാനനേതൃത്വം ഇതിനു കൂട്ടുനില്‍ക്കുകയാണ് എന്നു വ്യാപക പ്രചാരണം.
തൊട്ടുപിന്നാലെ ഡോ. എം. പി. പരമേശ്വരന്‍റെ നാലാം ലോക സിദ്ധാന്തം, അടുത്ത വിവാദം അതിനെച്ചൊല്ലി. വിഎസിനുവേണ്ടി സിഐടിയു പക്ഷ പ്രമുഖന്‍ ഇ. ബാലാനന്ദന്‍, എം.പി. പരമേശ്വ രനെ തുറന്നെതിര്‍ത്തു ലേഖനമെഴുതി.
2003ല്‍ എം. പി. പരമേശ്വ ര നെ സിപിഎം പുറത്താക്കി. ജ നകീയാസൂത്രണ വിവാദം അടിസ്ഥാനരഹിതമെന്നു കേന്ദ്രകമ്മിറ്റി പരസ്യമായി പ്രഖ്യാപിച്ചിട്ടും വിഎസ് അനുകൂലികള്‍ അത് അംഗീകരിക്കാതെ മാധ്യമങ്ങള്‍ വഴി രൂക്ഷവിമര്‍ശനം തുടര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകരും അണികളുമാകെ അമ്പരന്നുപോയ കലുഷിതമായ പശ്ചാത്തലത്തിലാണു മലപ്പുറം സമ്മേളനം ചേര്‍ന്നത്. ഏഴു ജില്ലകളില്‍ കടുത്ത വിഭാഗീയപ്രവര്‍ത്തനമാണു വിഎസ് പക്ഷം നടത്തിയത്. ഇതിന്‍റെ ഭാഗമായി മാധ്യമ സിന്‍ഡിക്കേറ്റും രൂപപ്പെടുത്തി. പാര്‍ട്ടി ഇതാകെ പിന്നീടു വിശദമായി കണ്ടെത്തി. ചിലര്‍ക്കെതിരേ ശിക്ഷാനടപടികള്‍ സ്വീകരിച്ചു.
പിബി ഇടപെട്ടാണു സംസ്ഥാനകമ്മിറ്റിയോഗം ചേര്‍ന്നു പുതിയ കമ്മിറ്റിയിലേക്കുള്ള 76 അംഗ പാനല്‍ ഏകകണ്ഠമായി അംഗീകരിച്ചത്. പ്രതിനിധികളുടെ അംഗീകാരത്തിനായി തൊട്ടുപിന്നാലെ സമ്മേളനത്തില്‍ ഇതവതരിപ്പിച്ചപ്പോള്‍ വിഎസ് പക്ഷത്തുനിന്നു 12 പേര്‍ മത്സരിക്കാന്‍ ഇറങ്ങി. 12പേരും തോറ്റു. പാര്‍ട്ടി പാനലിനു പൂര്‍ണ വിജയം. ഇതോടെ സംസ്ഥാന നേതൃത്വത്തോടു വിഎസിനുള്ള എതിര്‍പ്പു തീര്‍ത്താല്‍ തീരാത്ത പകയായി മാറി. സി ആന്‍ഡ് എജി റിപ്പോര്‍ട്ട് ആധാരമാക്കി ലാവലിന്‍ കേ സ് എന്ന പുതിയ വിവാദം ഇതോടെയാണു വിഎസ് പുറത്തെടുക്കുന്നത്.
2008 ജനുവരിയില്‍ കോട്ടയം സമ്മേളനം. വിഭാഗീയത ഏതാണ്ടു 90 ശതമാനം തുടച്ചുനീക്കാന്‍ ഈ സമ്മേളനത്തിനു സാധിച്ചു. പക്ഷേ, പാര്‍ട്ടിക്കു കീഴ്പെടാതെയുള്ള നിലപാടുകളും കാര്‍ക്കശ്യങ്ങളുമായി തന്‍റെ ഒറ്റയാന്‍ശൈലിയില്‍ പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ പൂര്‍ണമായും അവഗണിച്ചു വിഎസ് മുമ്പോട്ടുതന്നെ.
അനീതിക്കെതിരേ പ്രതികരിക്കാനുള്ള മനുഷ്യരുടെ ജന്മവാസനയാണ് ആളുകളെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്നൊരു വ്യാഖ്യാനമുണ്ട്. നീതിബോധവും ധാര്‍മികതയും ഉള്‍ച്ചേര്‍ന്നതാണ് ആ സഹജ വാസന. സിപിഎമ്മിന്‍റെ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളില്‍ എവിടെയും ഒരിക്കലും ധാര്‍മികത എന്ന വികാരം വിഎസ് അച്യുതാനന്ദന്‍റെ നിലപാടുകളിലും ശൈലികളിലും ഇതേവരെ ബാധകമായിട്ടില്ലെന്നതാണു വസ്തുത. ഞാ നും എന്‍റെ തീരുമാനങ്ങളും. അതുമാത്രമാണു ശരി. ഇതാണ് അദ്ദേഹത്തിന്‍റെ നീതിശാസ്ത്രം. പാര്‍ട്ടിയില്‍നിന്നു വേറിട്ട ഒറ്റ യാ ന്‍ശൈലിയുടെയും ഒറ്റിക്കൊ ടു പ്പിന്‍റെയും നിലപാടുകള്‍ ഏതു വലിയ നേതാവിനെയും കൊണ്ടെത്തിക്കുക പുറത്തേക്കുള്ള വഴിയിലാണെന്നതു സിപിഎമ്മിന്‍റെ ചരിത്രം. അത് എപ്പോള്‍ എന്ന ചോദ്യം മാത്രമാണ് ഒരു പക്ഷേ, ഇനി അവശേഷിക്കുന്നത്.
(പരമ്പര അവസാനിച്ചു.)
Labels:
CPM,
MetroVaartha-VS,
VS,
എം. ജയചന്ദ്രന്‍
Thursday, January 29, 2009
പിണറായിയുടെ തെറ്റ്: വി. എസ്
28-jan-2009
തൊടുപുഴ: ലാവലിന്‍ കേസില്‍ പിണറായി വിജയന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഇടത്സര്‍ക്കാറിന്റെ വൈദ്യുതി വകുപ്പാണ് വീഴ്ചവരുത്തിയതെന്നും അക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് ആവര്‍ത്തിച്ചു നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് പകരം പാര്‍ട്ടി യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുന്നതില്‍ കാര്യമില്ലെന്ന് വി.എസ് പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ സി.ബി.ഐക്ക് വിട്ട ലാവലിന്‍ കേസ് അന്വേഷിക്കാന്‍ സി.ബി.ഐ വിസമ്മതിച്ചു. പിന്നീട് ഒരു സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അടക്കം പ്രതിയാക്കി സി.ബി.ഐ കേസെടുത്തത്. പിണറായിയെയും ലാവലിന്‍ ഇടപാടിനെയും പ്രതിരോധിച്ച് പാര്‍ട്ടിനേതാക്കള്‍ നടത്തുന്ന വിമര്‍ശങ്ങള്‍ വസ്തുതാപരമല്ലെന്ന് വിശദമായി സമര്‍ഥിക്കുന്ന വി.എസ് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ രേഖകളില്‍ ലാവലിന്‍കമ്പനിയുമായി കനഡയില്‍ പിണറായി ഒപ്പുവെച്ച കരാറുകളുടെ കോപ്പിയും വ്യവസ്ഥകളും ഉള്‍പ്പെടുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ ലാവലിനുമായുണ്ടാക്കിയ കരാര്‍ റദ്ദാക്കുന്നതിനു പകരം പാര്‍ട്ടി നിലപാടുകൂടി മറികടന്ന് കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി നിയമവിരുദ്ധമായി പരിവര്‍ത്തിപ്പിക്കുകയാണ് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് ചെയ്തതെന്ന് കത്തില്‍ പറഞ്ഞു. പദ്ധതികളുടെ അറ്റകുറ്റപ്പണിക്ക് വിദഗ്ധോപദേശം നല്‍കേണ്ട ലാവലിന് ഉപകരണങ്ങളുടെ സപ്ലൈ നല്‍കുന്നത് വഴി സര്‍ക്കാര്‍ ഒരു മൂന്നാംകക്ഷി ആകുകയും 109.73 കോടി രൂപയുടെ അഴിമതി നടത്താന്‍ ലാവലിന് അവസരമുണ്ടാക്കുകയും ചെയ്തെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു. കരാറുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണം പരിഹരിക്കേണ്ടതെന്ന വ്യവസ്ഥ അംഗീകരിച്ചത് പരമാബദ്ധമായി കത്തില്‍ എടുത്തുപറയുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന കാരണത്താല്‍ അന്ന് ശിവദാസമേനോന്‍ മന്ത്രിയായിരുന്ന ധനവകുപ്പ് തന്നെ ഈ നിബന്ധനയെ എതിര്‍ത്തിരുന്നു. നിയമവകുപ്പും അതിനെ അനുകൂലിച്ചില്ല ^വി.എസ് ചൂണ്ടിക്കാട്ടി. തര്‍ക്കങ്ങള്‍ ഇന്ത്യന്‍ നിയമങ്ങള്‍ക്ക് വിധേയമായി പരിഹരിക്കപ്പെടുമെന്ന യു.ഡി.എഫ് കാലത്തുണ്ടാക്കിയ വ്യവസ്ഥ മാറ്റിയത് എന്ത് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു എന്ന് കത്തില്‍ ചോദിക്കുന്നു. കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും കുറ്റമുക്തമാക്കി ഇടത്സര്‍ക്കാറിനെയും പിണറായിയെയും പ്രതിക്കൂട്ടിലാക്കുന്ന പി.ബി അംഗം കൂടിയായ അച്യുതാനന്ദന്റെ കത്ത് പാര്‍ട്ടിയെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകയാണ്. വി.എസ് കത്ത് പുറത്ത് നല്‍കിയാല്‍ അത് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷീണമുണ്ടാക്കും. അടിയന്തര പോളിറ്റ്ബ്യൂറോ താല്‍ക്കാലിക പ്രസ്താവന ഇറക്കുമെന്നും പിന്നീട് പോളിറ്റ്ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും എത്രയും വേഗം യോഗം ചേര്‍ന്ന് വിഷയത്തില്‍ രാഷ്ട്രീയതീരുമാനം എടുക്കുമെന്നുമായിരുന്നു കത്തുമായി ദല്‍ഹിയിലെത്തിയ വി.എസിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചത്. എന്നാല്‍, പി.ബി യോഗം അനിശ്ചിതമായി നീണ്ടുപോകുകയും സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലെ രാഷ്ട്രീയപ്രശ്നമായി ലാവലിന്‍ മാറുകയും ചെയ്തതോടെ വി.എസ് പ്രതിസന്ധിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കുന്ന പ്രസ്താവന ഇറക്കാതെ രാഷ്ട്രീയപ്രതിയോഗികള്‍ക്ക് മൌനത്തിലൂടെ ആയുധം നല്‍കുന്ന വി.എസിന്റെ നിലപാടിനെതിരെ പാര്‍ട്ടിവികാരം വളര്‍ത്താനാണ് ഔദ്യോഗികപക്ഷം ശ്രമിക്കുന്നത്. ഇതോടെ സി.ബി.ഐയെയും കോണ്‍ഗ്രസിനെയും വിമര്‍ശിക്കുകയോ അല്ലെങ്കില്‍ സ്വന്തം നിലപാട് തുറന്നുപറയുകയോ ചെയ്യാന്‍ വി.എസ് നിര്‍ബന്ധിതനാകും. പി.കെ. പ്രകാശ്
Labels:
VS,
പി.കെ. പ്രകാശ്,
പിണറായി,
മാധ്യമം,
ലാവ്ലിന്‍ CPM
കാന്‍സര്‍രോഗികളെ പറ്റിക്കാന്‍ ലാവലിനെ പിണറായി സഹായിച്ചു: വി.എസ്
29-jan-2009
തൊടുപുഴ: മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പേരില്‍ കാന്‍സര്‍രോഗികളെയും കേരളത്തെയും പറ്റിക്കാന്‍ എസ്.എന്‍.സി ലാവലിനെ പിണറായി വിജയന്‍ സഹായിച്ചെന്ന് വി.എസ്. അച്യുതാനന്ദന്‍. ലാവലിന്‍ അഴിമതിയുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തിലാണ് വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യം ഉന്നയിക്കുന്നത്. പിണറായിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘമാണ് മലബാര്‍ കാന്‍സര്‍ സെന്ററിന് ധനസഹായം ലഭ്യമാക്കണമെന്ന് സിഡയും എസ്.എന്‍.സി ലാവ്ലിന്‍ മേധാവികളുമായി 1996 ഒക്ടോബര്‍ 17ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യം ആവശ്യപ്പെടുന്നത്. അന്നത്തെ ഊര്‍ജവകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറി കെ. മോഹനചന്ദ്രനാണ് വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. 15 മുതല്‍ 20 മില്യണ്‍ വരെ കനേഡിയന്‍ഡോളര്‍ ഇതിനായി ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. കാന്‍സര്‍സെന്ററിന്റെ സാധ്യതാപഠനത്തിനും സാമ്പത്തിക സഹായത്തിനും ലാവലിന്‍ പ്രതിനിധികള്‍ സമ്മതിച്ചതായി കത്തില്‍ പറയുന്നു. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത പദ്ധതികളുടെ നവീകരണ^സപ്ലൈ കരാറുകള്‍ നല്‍കുന്നതിന് പ്രതിഫലമായാണ് കാന്‍സര്‍ സെന്ററിന് പണം നല്‍കാമെന്ന് ലാവലിന്‍ സമ്മതിച്ചത്. തുടര്‍ന്ന് കാന്‍സര്‍ സെന്ററിന്റെ വിശദമായ പ്രോജക്ട് തയാറാക്കി ലാവലിന്‍ 1997 ഡിസംബര്‍ 23 ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ വി. രാജഗോപാലിന് നല്‍കി. ഇതോടൊപ്പം ലാവലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ മാനേജറുമായ ക്ലൌസ് ട്രിന്റലിന്റെ കത്തും ഉണ്ടായിരുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ രാജ്യത്തെ ഏറ്റവും ആധുനികമായ കാന്‍സര്‍ ചികില്‍സാ കേന്ദ്രമായിരിക്കും അതെന്ന് കത്തില്‍ അവകാശപ്പെട്ടിരുന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ പദ്ധതി പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ വൈദ്യുത കരാറുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 98 കോടി രൂപ ഇതിനായി ലാവലിനും കാനഡ എക്സ്പോര്‍ട്ട് ഡവലപ്മെന്റ് കോര്‍പറേഷനും നല്‍കും. 1998 ജനുവരി 22 ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജ സെക്രട്ടറിക്ക് എഴുതിയ കത്തിലും ലാവലിന്‍കരാറിനുള്ള പ്രതിഫലമാണ് കാന്‍സര്‍ സെന്റര്‍ ഇടപാടെന്ന് വ്യക്തമാക്കിയിരുന്നു^വി.എസ് തുടരുന്നു. നായനാര്‍മന്ത്രിസഭ 198^വി 2^98^പി.ഡി ആയാണ് '98 മാര്‍ച്ച് മൂന്നിന് ലാവലിന്‍ കരാറിന് അനുമതി നല്‍കിയത്. ഇതിനായി മന്ത്രിസഭാ യോഗത്തിന് മുന്നില്‍വെച്ച രേഖയില്‍ സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘത്തിന് കാന്‍സര്‍ സെന്ററിന് 25 മില്യണ്‍ കനേഡിയന്‍ ഡോളര്‍ നല്‍കാമെന്ന് ലാവലിന്‍ ഉറപ്പ് നല്‍കിയതായി അറിയിച്ചിരുന്നു. ഈ ഔദ്യോഗിക രേഖകള്‍ തെളിയിക്കുന്നത് വൈദ്യുത പദ്ധതികളുടെ നവീകരണ^ഉപകരണ വിതരണകരാറുകള്‍ക്കുള്ള പ്രതിഫലമായാണ് മലബാര്‍ കാന്‍സര്‍സെന്റര്‍ നിര്‍മിച്ച് നല്‍കാമെന്ന് ലാവലിന്‍ വാഗ്ദാനം നല്‍കിയതെന്നാണ്. പക്ഷേ അത് നടന്നില്ല. എന്തുകൊണ്ട്? കാന്‍സര്‍ രോഗികളെ പറ്റിച്ച് ലാവ്ലിനുമായി ചേര്‍ന്ന് ആ 98 കോടി രൂപ തട്ടിയെടുത്തത് ആരാണ്? സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പവര്‍ ഡിപ്പാര്‍ട്ടുമെന്റ് കരാര്‍ പാലിക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ എസ്.എന്‍.സി ലാവലിന് ബോധപൂര്‍വം സൌകര്യം ചെയ്ത് നല്‍കുകയായിരുന്നു. ഇതുവഴി 98 കോടി രൂപയുടെ അഴിമതിയാണ് നടന്നത്. മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിച്ച് നല്‍കാമെന്ന ലാവലിന്റെ വാഗ്ദാനം വ്യക്തമായ വ്യവസ്ഥകളോടെ ചിട്ടപ്പെടുത്തിയിട്ടില്ലെന്ന് '98 ജനുവരി 22 ^ന് കെ.എസ്.ഇ.ബി സെക്രട്ടറി, ഊര്‍ജവകുപ്പിന് നല്‍കിയ നോട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് പരിഗണിക്കാന്‍ ഊര്‍ജമന്ത്രിയായിരുന്ന സഖാവ് പിണറായി വിജയന്‍ തയാറായില്ല^വി.എസ് കത്തില്‍ കുറ്റപ്പെടുത്തുന്നു. പിണറായി വിജയന് ശേഷം വൈദ്യുതി മന്ത്രിയായ സഖാവ് എസ്. ശര്‍മ മലബാര്‍ കാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട് ലാവലിന് സഹായകരമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചതിനെ വിമര്‍ശിച്ച് കുറിപ്പെഴുതിയിരുന്നു. ഇതെല്ലാം കാണിക്കുന്നത് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഊര്‍ജ വകുപ്പ് എസ്.എന്‍.സി ലാവ്ലിനെ വഴിവിട്ട് സഹായിച്ചു എന്നാണ്^വി.എസ് വ്യക്തമാക്കുന്നു. വന്‍തോതിലുള്ള അഴിമതി ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും ഒപ്പം സഖാവ് പിണറായി വിജയന്‍ ഈ തീരുമാനത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്നും വി.എസ് പറയുന്നു. ഈ കത്തില്‍ പരാമര്‍ശിച്ച മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകള്‍ വി.എസ് പോളിറ്റ് ബ്യൂറോക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പി.കെ. പ്രകാശ്
Labels:
VS,
പി.കെ. പ്രകാശ്,
മാധ്യമം,
ലാവ്ലിന്‍ CPM
ലാവലിന് കരാര്‍: വി.എസിന്റെ പഴയ നിലപാട് പി.ബി പരിശോധിക്കുന്നു
30-jan-2009
തൊടുപുഴ: ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് നല്‍കിയ കത്തും രേഖകളും പരിശോധിക്കുന്നതിനൊപ്പം കരാര്‍ സമയത്ത് വി.എസ് സി.പി.എമ്മിലും ഇടതുമുന്നണിയിലും എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് പോളിറ്റ് ബ്യൂറോ അന്വേഷിക്കുന്നു. ലാവലിന്‍ കരാറുമായി അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ വൈദ്യുതി മന്ത്രി പിണറായി വിജയന്‍ മുന്നോട്ട് പോയപ്പോള്‍ പാര്‍ട്ടിയിലും മുന്നണിയിലും വി.എസ് വിമര്‍ശം ഉയര്‍ത്തിയിരുന്നോയെന്നാണ് പോളിറ്റ് ബ്യൂറോ പരിശോധിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ഇടതുമുന്നണിയുടെയും മിനുട്സാണ് പി.ബി പരിശോധിക്കുക. ലാവലിനുമായി കരാര്‍ ഒപ്പുവെക്കരുതെന്ന് പി.ബി അംഗം ഇ. ബാലാനന്ദന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. '97 ഫെബ്രുവരി രണ്ടിന് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ബാലാനന്ദന്‍ നേരിട്ടാണ് വൈദ്യുതി മന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ കോപ്പികള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കും പി.ബി അംഗങ്ങളായ വി.എസ്, ഇ.കെ. നായനാര്‍ എന്നിവര്‍ക്കും നല്‍കിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എട്ടു ദിവസത്തിനു ശേഷം പിണറായി വിജയന്‍ ലാവലിനുമായി കരാറുണ്ടാക്കി. ഇതിനെതിരെ പി.ബി അംഗമായ ബാലാനന്ദന്‍ പോളിറ്റ് ബ്യൂറോക്ക് പരാതി നല്‍കിയിരുന്നു. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട് ബാലാനന്ദന്‍ കമ്മിറ്റി പറഞ്ഞത് ലാവലിന് കരാര്‍ നല്‍കരുത്, ജനറേറ്ററുകള്‍ പൂര്‍ണമായി മാറ്റിവെക്കുന്നത് ഗുണകരമല്ല, പവര്‍സ്റ്റേഷനുകളുടെ കപ്പാസിറ്റി ഉയര്‍ത്തുകയോ പുതിയ പവര്‍സ്റ്റേഷന്‍ സ്ഥാപിക്കുകയോ ചെയ്യാതെ വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനാകില്ല, നവീകരണം ഒഴിവാക്കാനാകാത്ത ഉപകരണങ്ങള്‍ മാത്രമേ മാറ്റി സ്ഥാപിക്കാവൂ, പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ ഈ പ്രവര്‍ത്തനങ്ങള്‍ ഏല്‍പിക്കണം എന്നെല്ലാമായിരുന്നു. ഈ നിര്‍ദേശങ്ങള്‍ തള്ളി ലാവലിനുമായി കരാര്‍ ഒപ്പുവെച്ച സാഹചര്യത്തിലാണ് ബാലാനന്ദന്‍ പി.ബിക്ക് പരാതി നല്‍കിയത്. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയുന്നതില്‍ വി.എസും പിണറായിയും പാര്‍ട്ടിയില്‍ ഒരേ നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു ബാലാനന്ദന്റെ പരാതി. ഈ പരാതി സംബന്ധിച്ച ചര്‍ച്ചകളില്‍ ലാവലിന്‍ കരാറിന് എതിരായി ഏതെങ്കിലും പാര്‍ട്ടി ഘടകത്തിലോ ഇടതു മുന്നണിയിലോ വി.എസ് അന്ന് എന്തെങ്കിലും വിമര്‍ശം ഉയര്‍ത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഭരണത്തിലോ പാര്‍ട്ടിയിലോ തെറ്റു സംഭവിച്ചാല്‍ അത് അപ്പോള്‍ തന്നെ നിര്‍ഭയമായി ചൂണ്ടിക്കാട്ടി തിരുത്തുകയാണ് സി.പി.എം രീതി. ബാലാനന്ദന്‍ കമ്മിറ്റിയിലുണ്ടായിരുന്ന മറ്റ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ കെ.എന്‍. രവീന്ദ്രനാഥും വി.ബി. ചെറിയാനുമായിരുന്നു. ചെറിയാനെ പാലക്കാട് സമ്മേളനത്തില്‍ വെട്ടിനിരത്തി. പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെ.എന്‍. രവീന്ദ്രനാഥിനെ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഇ. ബാലാനന്ദന് ഒപ്പം നിന്നവരെയെല്ലാം '98ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തിലൂടെ ഒഴിവാക്കി. ഇതേ സമ്മേളനത്തില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ചടയന്‍ ഗോവിന്ദന്‍ '98 സെപ്റ്റംബര്‍ എട്ടിന് അന്തരിച്ചു. ഇതേ തുടര്‍ന്ന് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവെപ്പിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കിയത് വി.എസ്. അച്യുതാനന്ദനാണ്. പിണറായിക്ക് ശേഷം വി.എസിന്റെ നിര്‍ദേശപ്രകാരം എസ്. ശര്‍മ വൈദ്യുതി മന്ത്രിയായി. മലബാര്‍ കാന്‍സര്‍ സെന്ററിന് ലഭിക്കേണ്ട പണം നിലവിലെ കരാര്‍ അനുസരിച്ച് നേടിയെടുക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് ഫയലില്‍ എഴുതുകയല്ലാതെ ലാവലിന്‍ നല്‍കാനുള്ള തുക നേടിയെടുക്കുന്നതിനുള്ള ഒരു കര്‍ശന നടപടിയും '98 മുതല്‍ 2001 വരെ ശര്‍മയും സ്വീകരിച്ചില്ല. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അന്നും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 2001നു ശേഷമാണ് ലാവലിന്‍ കരാര്‍ വിവാദമാകുന്നത്. 2005ലാണ് വി.എസ് ആദ്യമായി പി.ബിക്ക് പരാതി നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ അംഗവും നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഭരണനടപടികള്‍ നിയന്ത്രിക്കുന്ന ഇടതുമുന്നണി കണ്‍വീനറുമായിരുന്ന വി.എസ് അദ്ദേഹം നിര്‍വഹിക്കേണ്ടിയിരുന്ന ചുമതല അന്ന് നിര്‍വഹിച്ചോയെന്ന് പി.ബി പരിശോധിക്കുന്നത്. സി.പി.എമ്മിനെ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ലാവലിന്‍ കേസെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഇത് പാര്‍ട്ടി അണികളെ ബോധ്യപ്പെടുത്തുന്നതിന് തടസ്സം വി.എസിന്റെ നിലപാടാണെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. പി.കെ. പ്രകാശ്
Labels:
CPM,
VS,
പി.കെ. പ്രകാശ്,
ബാലനന്ദന്‍,
മാധ്യമം,
ലാവ്ലിന്‍
Monday, January 19, 2009
വി.എസുമൊത്തു തുടരാനാവില്ലെന്ന് ഇ.എം.എസിനെ അറിയിച്ചു: ബാലാനന്ദന്‍
വി.എസ്. അച്യുതാനന്ദനുമൊത്തു സി.പി.എമ്മില്‍ തുടരാനാവില്ലെന്നു പാലക്കാട് സമ്മേളനത്തിനു ശേഷം ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ അറിയിച്ചതായി പോളിറ്റ് ബ്യൂറോ അംഗവും സി.ഐ.ടി.യു. അഖിലേന്ത്യാ പ്രസിഡന്റും ആയിരുന്ന ഇ. ബാലാനന്ദന്‍ ആത്മകഥയില്‍ പറയുന്നു. 'നടന്നുതീര്‍ത്ത വഴികള്‍' എന്ന ആത്മകഥയിലാണു ബാലാനന്ദന്റെ ഈ വെളിപ്പെടുത്തല്‍. 'പാലക്കാട് സമ്മേളനത്തില്‍ (1998) പ്രധാന വര്‍ഗമുന്നണിയിലെ സഖാക്കളെ ഇതാദ്യമായി തെരഞ്ഞു പിടിച്ചു തോല്‍പിച്ചതു എന്നെ വേദനിപ്പിച്ചു. പി.ബി. അംഗമായിട്ടും അതിനെതിരേ പരസ്യപ്രസ്‌താവന നടത്തി. പാര്‍ട്ടി നല്‍കിയ ചെറിയ ശിക്ഷ ഉള്‍ക്കൊണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസ്. മാരാരിക്കുളത്തു പരാജയപ്പെട്ടതിന്റെ തിരിച്ചടിയായിരുന്നു പാലക്കാടുണ്ടായത്. വി.എസിനെ കരുതിക്കൂട്ടി തോല്‍പിച്ചതാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിനു മൂന്നു വര്‍ഷം മുന്‍പു നടന്ന കൊല്ലം സമ്മേളനത്തിലും സി.ഐ.ടി.യു. നേതാക്കളെ തോല്‍പിക്കാന്‍ ശ്രമമുണ്ടായിരുന്നു. വി.എസിനെ തോല്‍പിക്കാന്‍ ആസൂത്രിതമായ ശ്രമമുണ്ടായില്ലന്നാണു കരുതുന്നത്. എന്നിട്ടും പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ ആസൂത്രിതമായ വിഭാഗീയ പ്രവര്‍ത്തനത്തിലൂടെ തോല്‍പിച്ചത് എന്നെ ക്ഷോഭിപ്പിച്ചു. ദേശാഭിമാനി അസോഷ്യേറ്റ് എഡിറ്ററായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നും എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ഐ.വി. ദാസും അന്നു തോല്‍പിക്കപ്പെട്ടവരില്‍പെടുന്നു. പരിഹാരമുണ്ടാകുമെന്ന് ഇ.എം.എസ്. അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ പരിഹാരം അകന്നു പോയി'. 'പാലക്കാട് സമ്മേളനത്തെതുടര്‍ന്നുണ്ടായ സേവ് സി.പി.എം. ഫോറവുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ. സമ്മേളനത്തിലെ അനീതി അവഗണിക്കപ്പെട്ടു. വി.ബി. ചെറിയാനെയും അപ്പുക്കുട്ടന്‍ വള്ളിക്കുന്നിനേയും സേവ് ഫോറത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. ഇതിനെതിരേ അവര്‍ നല്‍കിയ പരാതി കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷന്‍ അംഗീകരിച്ചെങ്കിലും അതു പാലിക്കപ്പെട്ടില്ല. സമര്‍ മുഖര്‍ജിയായിരുന്നു കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍. മുതിര്‍ന്ന നേതാവായിരുന്ന സമര്‍ മുഖര്‍ജിയുടെ തീരുമാനം അഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം കൂടുതല്‍ ശക്‌തിപ്പെടുമായിരുന്നു'. 'സേവ് ഫോറത്തിന്റെ പേരില്‍ എം.എം. ലോറന്‍സിനേയും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരില്‍ കെ.എന്‍. രവീന്ദ്രനാഥിനേയും കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. കേരളത്തിലെ മുഴുവന്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്കും ഗുരുതുല്യനായ സി. കണ്ണനും പാര്‍ട്ടിക്കും ട്രേഡ് യൂണിയനും വലിയ സംഭാവന നല്‍കിയ ഒ. ഭരതനും അവഗണനകള്‍ക്കിരയായി. ഹൃദയ വേദനയോടെയാണ് ഇരുവരും മരിച്ചത്. ഭരതന്‍ പാര്‍ട്ടിയില്‍നിന്നു പുറത്തായി. മനസു മടുപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അക്കാലത്തു പാര്‍ട്ടിയില്‍- ബാലാനന്ദന്‍ അനുസ്‌മരിക്കുന്നു |
Thursday, January 1, 2009
മൂന്നാര്‍: ഗവ. പ്ലീഡര്‍ ടാറ്റക്കും വന്‍കിട റിസോര്‍ട്ടുകാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു
2 jan 2009
തൊടുപുഴ: മൂന്നാറില്‍ ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കുന്നത് കോടതി നടപടികളില്‍ വീഴ്ച വരുത്തിയും തെറ്റായ നിയമോപദേശങ്ങള്‍ നല്‍കിയും ഗവ. പ്ലീഡര്‍ തടസ്സപ്പെടുത്തിയെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഗവ. പ്ലീഡറില്‍ നിന്ന് മൂന്നാര്‍ കേസുകള്‍ എടുത്തുമാറ്റണമെന്നും ഗവ. പ്ലീഡറെ നീക്കണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ ഈ റിപ്പോര്‍ട്ടാണ് സീനിയര്‍ ഗവ. പ്ലീഡറെ തെറുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കുന്നതിന് വഴിയൊരുക്കിയത്. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് നിരന്തരം ഭീഷണി വഴി ഗവ. പ്ലീഡര്‍ തടഞ്ഞുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടാറ്റ കൈയേറിയ 200 ഏക്കര്‍ ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 28ന് കലക്ടര്‍ നോട്ടീസ് നല്‍കി. എന്നാല്‍, ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഒഴിപ്പിക്കരുതെന്ന് ഗവ. പ്ലീഡര്‍ നേരിട്ട് കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. സ്റ്റേയുടെ കോപ്പി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. ഉത്തരവ് ഹാജരാക്കിയില്ലെങ്കില്‍ ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടര്‍ ഗവ. പ്ലീഡറെ അറിയിച്ചു. ഇതിനായി പോലിസ് സന്നാഹവും ഒരുക്കി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി വഴി ഗവ. പ്ലീഡര്‍ ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. തെറ്റായ നിയമോപദേശം മുഖ്യമന്ത്രിക്ക് നല്‍കിയാണ് ഗവ. പ്ലീഡര്‍ ടാറ്റക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റിയത്. ഇതിന് ശേഷമാണ് ജില്ലാ കലക്ടര്‍ നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ടാറ്റ ഒഴിപ്പിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസില്‍ സര്‍ക്കാറിന് വേണ്ടി ഹാജരാകേണ്ട ഗവ. പ്ലീഡര്‍ ഹാജരായില്ല. പകരം ആരെയും നിയോഗിച്ചില്ല. ഇത് ടാറ്റക്ക് അനുകൂലമായി. അതിന് മുമ്പ് ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുപ്പിക്കാനും ഗവ. പ്ലീഡര്‍ ശ്രമിച്ചു. സര്‍വേ നമ്പര്‍ 60/1 ^ല്‍ വരുന്ന സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന് തെറ്റിദ്ധരിപ്പിച്ച് 60/3 ^ല്‍ വരുന്ന ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തെറ്റായ നിര്‍ദേശം കലക്ടര്‍ പ്രാവര്‍ത്തികമാക്കിയാല്‍ ടാറ്റയുടെ പാട്ടഭൂമി ഏറ്റെടുത്തുവെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാന്‍ ടാറ്റക്ക് കഴിയുമായിരുന്നു. ഇത്തരത്തില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കേണ്ട 50,000 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുന്നത് തടയുന്നതിന് ഗവ. പ്ലീഡറും മുന്‍ ദൌത്യസംഘം മേധാവിയും നടത്തിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരത്തിയിട്ടുണ്ട്. ഭൂമാഫിയക്ക് വേണ്ടി മൂന്നാറില്‍ ഗവ. പ്ലീഡര്‍ പ്രവര്‍ത്തിച്ചുവെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗവ. പ്ലീഡറെ നീക്കിയശേഷം അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഭൂമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് ഗവ. പ്ലീഡറെ മാറ്റിയെന്നാണ്. ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട പ്രധാന കേസുകളില്‍ മുന്‍ ദൌത്യസംഘം മേധാവിയും ഗവ. പ്ലീഡറും റിസോര്‍ട്ട് മാഫിയക്ക് അനുകൂലമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്കെതിരെ ആദ്യം ഒഴിപ്പിക്കല്‍ നടപടികള്‍ സ്വീകരിക്കുകയും പിന്നീട് ഇതേ റിസോര്‍ട്ട് ഉടമകള്‍ കോടതിയെ സമീപിച്ചപ്പോള്‍ അവരുമായി ഒത്തുചേരുകയും ചെയ്തതിന്റെ വിവരങ്ങളാണ് കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. അബാദ് റിസോര്‍ട്ടിന്റെ പട്ടയങ്ങള്‍ കാന്‍സല്‍ ചെയ്ത് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ മന്ത്രി തന്നെ ഉത്തരവിട്ടു. ഇതില്‍ അബാദ് റിസോര്‍ട്ട് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങി. ഈ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ജില്ലാ ഭരണകൂടം ഗവ. പ്ലീഡര്‍ക്ക് നല്‍കുകയും പല പ്രാവശ്യം ആവശ്യപ്പെടുകയും ചെയ്തെങ്കിലും സ്റ്റേ ഒഴിവാക്കാനുള്ള ഒരു നടപടിയും സ്ഥാനം ഒഴിയുംവരെ സ്വീകരിച്ചിട്ടില്ല. അബാദ് റിസോര്‍ട്ടിന്റെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ടാറ്റാ സര്‍വേയറുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പിടികൂടിയ കേസില്‍ ഇതേ സമീപനം തന്നെയാണ് സ്വീകരിച്ചത്.ചിന്നക്കനാലില്‍ ലോട്ടറി രാജാവുമായി ബന്ധപ്പെട്ട ഭൂമി കൈയേറ്റം ജില്ലാ കലക്ടര്‍ കണ്ടെത്തുകയും പട്ടയം റദ്ദ് ചെയ്ത് സ്ഥലം ഏറ്റെടുക്കുകയും ചെയ്തു. ഇതിനെതിരെ ഭൂമാഫിയ കോടതിയെ സമീപിച്ചു. വ്യാജപട്ടയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തില്‍ നിന്ന് ആരായാനോ അത് കോടതിയെ ധരിപ്പിക്കാനോ ഗവ. പ്ലീഡര്‍ തയാറായില്ല. പകരം ഭൂമാഫിയയുടെ ആവശ്യപ്രകാരം അഭിഭാഷക കമീഷനെ നിയോഗിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കുകയും വ്യാജപട്ടയം വഴി കൈയേറിയ ഭൂമിയിലെ ഏലക്കൃഷി കേസ് തീരുംവരെ നോക്കി നടത്താനുള്ള ഉത്തരവാദിത്തം ജില്ലാ കലക്ടറെ ഏല്‍പിക്കുന്നതിന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഗവ. പ്ലീഡറെ സി.പി.എം മാറ്റിയശേഷം ഇപ്പോള്‍ ഇടുക്കി ജില്ലാ കലക്ടര്‍ ഈ കേസില്‍ റിവിഷന്‍ ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്. കേരള കോണ്‍ഗ്രസിന്റെ മുന്‍ റവന്യൂ മന്ത്രിയുമായി ബന്ധപ്പെട്ട ക്ലൌഡ് നയന്‍ റിസോര്‍ട്ട് പൊളിച്ച കേസിലും പിന്നീട് കോടതിയില്‍ ഗവ. പ്ലീഡര്‍ ഒത്തുകളിച്ചതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 45 ലക്ഷം രൂപ ചെലവില്‍ നടന്ന മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടിയിലൂടെ സര്‍ക്കാറിന് ലഭിച്ചത് വെറും 130 ഏക്കര്‍ സ്ഥലമാണ്. ഇതാകട്ടെ കേസുകളില്‍ ഉള്‍പ്പെട്ടതിനാല്‍ വിതരണ യോഗ്യമല്ല. '76 ^ല്‍ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ വന്ന 310 ഏക്കര്‍ ഭൂമി വിതരണം ചെയ്യാന്‍ അവസാനം മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചെങ്കിലും ടാറ്റക്ക് വേണ്ടി ഈ ഭൂവിതരണവും ഗവ. പ്ലീഡര്‍ കോടതിയില്‍ അട്ടിമറിച്ചു. മൂന്നാര്‍ കേസുകള്‍ നീക്കം ചെയ്യപ്പെട്ട ഗവ. പ്ലീഡറില്‍ നിന്ന് ഏറ്റെടുത്ത രഞ്ജിത് തമ്പാനാണ് പിന്നീട് ഈ സ്റ്റേ നീക്കിയത്.മൂന്നാര്‍ ഗൂഢാലോചന സംഘത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും ടാറ്റയില്‍ നിന്നും വന്‍കിടക്കാരില്‍ നിന്നും ഭൂമി ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാനുള്ള പദ്ധതി നടപ്പാക്കാന്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ശരിയായ ദിശാബോധത്തോടെ മൂന്നാര്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുനരാരംഭിക്കാനാണ് സാധ്യത. അടുത്ത ഇടതുമുന്നണി യോഗം മൂന്നാര്‍ വീണ്ടും ചര്‍ച്ച ചെയ്യുകയും നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് വ്യക്തമായ രൂപം നല്‍കുകയും ചെയ്യുമെന്നാണ് സൂചന.
Wednesday, December 31, 2008
അന്ന് അജിത്പ്രകാശ്; ഇന്ന് അനില്‍കുമാര്‍
കൊച്ചി: കഴിഞ്ഞ ആന്റണി സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിന്റെയും നിലവിലെ സീനിയര്‍ ഗവ. പ്ലീഡര്‍ ഡി. അനില്‍ കുമാറിന്റെയും പുറത്താകലിന് സമാനതകളേറെ. അജിത് പ്രകാശിനെ സര്‍ക്കാര്‍ നിഷ്കരുണം പിരിച്ചുവിട്ടപ്പോള്‍ അനില്‍ കുമാറിന് രാജിവെച്ചൊഴിയാന്‍ അവസരം നല്‍കിയെന്നത് മാത്രമാണ് വ്യത്യാസം. രാഷ്ട്രീയ നേതൃത്വം വ്യത്യസ്ത കാഴ്ചപ്പാട് പുലര്‍ത്തിയ വിഷയങ്ങളിലാണ് ഇരുവരും സര്‍ക്കാറിനെ കോടതിയില്‍ പ്രതിനിധാനം ചെയ്തത്. ലോട്ടറി മാഫിയക്കെതിരെ കുരിശുയുദ്ധം നടത്തിയ അന്നത്തെ ലോട്ടറി ഡയറക്ടര്‍ കെ. സുരേഷ് കുമാറിന്റെ നടപടികളെ രാഷ്ട്രീയ നേതൃത്വത്തിലെ പ്രബല വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ച് കോടതിയില്‍ പിന്തുണച്ചതിനാണ് അജിത് പ്രകാശിന് പദവി നഷ്ടമായത്. ഇടത് സര്‍ക്കാറിന്റെ നേട്ടമായി കൊട്ടിഘോഷിക്കുമ്പോഴും തുടക്കം മുതല്‍ സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗം എതിര്‍ക്കുന്ന മൂന്നാര്‍ സംഭവവുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെയും ദൌത്യസംഘത്തിന്റെയും നിലപാടുകള്‍ക്ക് അനുസൃതമായിരുന്നു കോടതിയില്‍ അനില്‍കുമാറിന്റെ നിലപാട്. അനില്‍കുമാറിന്റെ പുറത്താകലിന് വഴിവെച്ചതും ഈ നിലപാടുകളാണ്. ഓണ്‍ലൈന്‍ ലോട്ടറിക്കെതിരെയാണ് ആന്റണി സര്‍ക്കാറിന്റെ കാലത്ത് സുരേഷ് കുമാര്‍ ശക്തമായ നടപടി തുടങ്ങിയത്. രാജ്യത്താകെ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടിയുടെ ബിസിനസ് നടത്തുന്ന ലോട്ടറി മാഫിയയുടെ താല്‍പര്യങ്ങള്‍ക്കെതിരായിരുന്നു ഈ നീക്കം. രാഷ്ട്രീയ നേതൃത്വത്തിലെ ഒട്ടേറെപ്പേര്‍ ഇതിനെ എതിര്‍ത്തു. ചിലര്‍ പരസ്യമായി രംഗത്ത് വന്നില്ലെങ്കിലും രഹസ്യമായി ലോട്ടറി മാഫിയക്കൊപ്പമായിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ ഒഴികെ മറ്റാരുടെയും പിന്തുണ പ്രതിപക്ഷത്തുനിന്നുപോലും ഈ നീക്കത്തിന് ലഭിച്ചില്ല. അച്യുതാനന്ദന്‍ നിരത്തിയ കണക്കുകളെ സി.പി.എം പുച്ഛിച്ച് തള്ളി. ലോട്ടറി മാഫിയ സുപ്രീംകോടതി അഭിഭാഷകരെ അണിനിരത്തി നിയമ യുദ്ധത്തിനൊരുങ്ങിയപ്പോള്‍ അജിത് പ്രകാശാണ് ഹാജരായത്. രാഷ്ട്രീയ നേതൃത്വത്തിന്റെ ശത്രുവായി മാറിയ അജിത് പ്രകാശിനെ മന്ത്രിസഭായോഗം അജണ്ടയിലില്ലാത്ത വിഷയമായി പരിഗണിച്ച് പുറത്താക്കുകയായിരുന്നു. മൂന്നാര്‍ ദൌത്യത്തിന് തുടക്കമിട്ടത് സംഘത്തലവന്‍ സുരേഷ് കുമാറാണ്. സി.പി.ഐയും സി.പി.എമ്മിലെ ഔദ്യോഗിക വിഭാഗവും ഈ നടപടികളെ തുടക്കം മുതല്‍ എതിര്‍ത്തു. എന്നാല്‍, ആദ്യഘട്ടത്തില്‍ പതറിപ്പോയ രാഷ്ട്രീയ നേതൃത്വം പിന്നീട് പിടിമുറുക്കിയതോടെ സംഘത്തിലെ എല്ലാവരും ഒഴിവാക്കപ്പെട്ടു. തുടക്കം മുതല്‍ കേസുകള്‍ കൈകാര്യം ചെയ്ത അനില്‍കുമാര്‍ മാത്രമാണ് ശേഷിച്ചത്. പല കേസിലും വാദം ആരംഭിക്കാനിരിക്കേയാണ് അനില്‍കുമാറിനെ ഒഴിവാക്കിയത്. മുഖ്യമന്ത്രി പൂര്‍ണമായും പാര്‍ട്ടിക്ക് കീഴടങ്ങിയതോടെ ഏറ്റുമുട്ടലുകളില്ലാതെ അനില്‍കുമാറിനെ ഒഴിവാക്കാനായതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നേട്ടം.
Labels:
CPM,
VS,
മാധ്യമം,
സുഗതന്‍ പി. ബാലന്‍
ഷൊര്‍ണൂര്‍ പ്രശ്നം പരിഹരിക്കാന്‍ പിണറായിക്ക് നിര്‍ദേശം
01/01/2009 തൊടുപുഴ: വര്‍ഷങ്ങള്‍കൊണ്ട് വളര്‍ത്തിയെടുത്ത ക്ലീന്‍ ഇമേജിന് ഉപദേഷ്ടാക്കളും അടുത്ത ബന്ധുക്കളും സൃഷ്ടിച്ച പോറല്‍ വി.എസിന് തിരിച്ചടിയായി. ഉപദേഷ്ടാക്കളുടെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി വഴങ്ങരുതെന്ന ശക്തമായ താക്കീതാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വേണ്ടി പ്രകാശ് കാരാട്ട് വി.എസിന് നല്‍കിയത്. ഡി.ഐ.സി ബന്ധം മുതല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം വരെയുള്ള കാര്യങ്ങളില്‍ വി.എസിനൊപ്പം ഉറച്ചുനിന്ന കേന്ദ്ര നേതൃത്വം പതിവ് തെറ്റിച്ച് വി.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്നതാണ് കഴിഞ്ഞ സംസ്ഥാന കമ്മിറ്റി നല്‍കുന്ന ചിത്രം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചത് മാത്രമാണ് വി.എസിന് ലഭിച്ച ഏക ആശ്വാസം. കേന്ദ്ര നേതൃത്വം കൈവിടുന്നതും സംസ്ഥാന കമ്മിറ്റിയില്‍ രണ്ട് തവണയായി ക്ലീന്‍ ഇമേജിനേറ്റ കടുത്ത പോറലും വി.എസിന് തിരിച്ചടിയായി. കേരളാ പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ വീണ്ടും വി.എസിനെ നിയന്ത്രിച്ച് പാര്‍ട്ടിയെ ഐക്യപ്പെടുത്താനും ശക്തമായ സല്‍ഭരണം ഉറപ്പുവരുത്താനുമുള്ള നടപടികളിലേക്ക് സി.പി.എം കേന്ദ്ര നേതൃത്വം നീങ്ങുന്നുവെന്ന സംശയരഹിതമായ നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റിലും അവൈലബിള്‍ പോളിറ്റ് ബ്യൂറോയിലും പ്രകാശ് കാരാട്ട് നല്‍കിയത്. ഇതാകട്ടെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സി.പി.എമ്മില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പുതിയ തലത്തിലേക്ക് തിരിയുന്നുവെന്നതിന്റെ സൂചനയായി. ഷൊര്‍ണൂരിന്റെയും ഒഞ്ചിയത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളത്തിലെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പുതിയ ഫോര്‍മുല അഖിലേന്ത്യാ സെക്രട്ടറി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചത്. സി.പി.എമ്മിന്റെ രാജ്യത്തെ ഏറ്റവും വലിയ ഘടകമാണ് കേരളം. ഇവിടെ പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും അകലുന്നത് അവസാനിപ്പിച്ച് അടുപ്പിക്കുന്നതിനുള്ള നടപടികളാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ സംഭവിച്ചത് എന്താണെന്ന് നേരിട്ട് അന്വേഷിക്കാനും ഉചിതമായ തിരുത്തലുകള്‍ വരുത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ തന്നെയാണ് അഖിലേന്ത്യാ സെക്രട്ടറി ചുമതലപ്പെടുത്തിയത്. പാലക്കാട് ജില്ലാ നേതൃത്വത്തിന് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കാനും തിരുത്താനുമാണ് നിര്‍ദേശം. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കാരാട്ട് നല്‍കിയ നിര്‍ദേശം പാര്‍ട്ടിയില്‍ നിന്നും പ്രവര്‍ത്തകരെ പുറന്തള്ളുന്ന പ്രവണത അവസാനിപ്പിക്കാനുള്ള കര്‍ശന നിര്‍ദേശം തന്നെയാണ്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനവും ഇതിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് പാര്‍ട്ടിയിലും ഭരണത്തിലും സംഭവിച്ച തെറ്റുകള്‍ തിരുത്തണമെന്ന ആവശ്യമായിരുന്നു വി.എസ് ഉന്നയിച്ചത്. ഇതുസംബന്ധിച്ച വിവാദങ്ങളാണ് പാര്‍ട്ടിയില്‍ ഭിന്നത സൃഷ്ടിച്ചത്. എന്നാല്‍, വി.എസ് ഭരണത്തില്‍ ഇതേ തെറ്റുകള്‍ വി.എസിന്റെ ഉപദേഷ്ടാക്കള്‍ നടത്തുന്നത് സംബന്ധിച്ച നിരവധി തെളിവുകളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചത്. ഒപ്പം കുടുംബരാഷ്ട്രീയം ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ സംബന്ധിച്ച വിവരങ്ങളും. കഴിഞ്ഞ രണ്ട് സംസ്ഥാന കമ്മിറ്റികളില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉപദേഷ്ടാക്കള്‍ക്കും മകനുമെതിരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ ക്ലീന്‍ ഇമേജില്‍ ഏല്‍പിച്ച പോറല്‍ വി.എസ് തന്നെ തിരിച്ചറിഞ്ഞു. ഉപദേഷ്ടാക്കളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും വി.എസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് ബി.ആര്‍. മേനോനെ തൈക്കാട് ഗസ്റ്റ് ഹൌസില്‍ അനാശാസ്യത്തിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുത്ത വി.എസിന്റെ ഉത്തരവ് പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്ന വിമര്‍ശം. 'പ്രായപൂര്‍ത്തിയായ ആണിനും പെണ്ണിനും ഒരു മുറിയില്‍ കഴിയാന്‍ സ്വാതന്ത്യ്രമുണ്ടെന്ന' വാദം ഉയര്‍ത്തി അവസാന നിമിഷം വരെ തന്റെ നടപടിയെ ന്യായീകരിക്കാന്‍ വി.എസ് ശ്രമിച്ചു. ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയ മേനോനെ തിരിച്ചെടുത്ത മുഖ്യമന്ത്രിയുടെ നടപടി പെണ്‍വാണിഭ സംഘത്തെയും ഭൂമാഫിയാ സംഘത്തെയും കൈയാമം വെക്കുമെന്ന ഇടതുമുന്നണി പ്രകടന പത്രികയുടെ വാഗ്ദാനത്തിന് വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. അതുകൊണ്ട് മേനോന്റെ കാര്യത്തില്‍ വി.എസിനെ തിരുത്താന്‍ തന്നെയായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ടാറ്റ അനുകൂല നിലപാട് വി.എസിന്റെ ഉപദേഷ്ടാക്കള്‍ സ്വീകരിച്ചത് സംബന്ധിച്ച നിരവധി തെളിവുകളാണ് സെക്രട്ടേറിയറ്റിനും കേന്ദ്ര നേതൃത്വത്തിനും മുന്നിലെത്തിയത്. ടാറ്റക്കെതിരെ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്ന നിലപാടില്‍ നിന്നുള്ള വി.എസിന്റെ പിന്മടക്കത്തിന് വ്യക്തമായ ന്യായീകരണം നല്‍കാന്‍ വി.എസിനായില്ല. ടാറ്റ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരുടെ ഭൂമി തിരിച്ചുപിടിക്കാനും പാവങ്ങള്‍ക്ക് വിതരണം ചെയ്യാനുമുള്ള സി.പി.എം മൂന്നാര്‍ അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് ഇടതുമുന്നണിയില്‍ എത്രയുംപെട്ടെന്ന് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് നടപ്പാക്കാന്‍ കേന്ദ്ര നേതൃത്വം തന്നെ വി.എസിന് നിര്‍ദേശം നല്‍കി. ഉപദേഷ്ടാക്കളുടെ സ്വാധീനത്തിന് വഴങ്ങി ടാറ്റാ വിരുദ്ധ നിലപാട് കൈയൊഴിഞ്ഞ വി.എസിന് കേന്ദ്ര നേതൃത്വത്തിന്റെ ഈ നിര്‍ദേശം തിരിച്ചടിയായി. ടാറ്റക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതാണ് വി.എസിന്റെ നിയമോപദേഷ്ടാവിന് സ്ഥാനം തെറിക്കാന്‍ കാരണം. പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം രൂപം കൊടുത്ത സ്വതന്ത്ര സോഫ്ട്വെയര്‍ മൂവ്മെന്റിനെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പൊളിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച വ്യക്തമായ വിവരങ്ങളുമായാണ് അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയത്. ബംഗാള്‍, ആന്ധ്ര, ദല്‍ഹി ഘടകങ്ങളും കേരള ഘടകവും ഉള്‍പ്പെടുത്തി അഖിലേന്ത്യാ സ്വതന്ത്ര സോഫ്ട്വെയര്‍ പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്ര നേതൃത്വം രൂപംകൊടുത്ത ഈ പദ്ധതിക്കെതിരെ മുഖ്യമന്ത്രിയുടെ ഐ.ടി ഉപദേഷ്ടാവ് പ്രവര്‍ത്തിച്ചത് ഇതിനെ തകര്‍ത്തുവെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ആക്ഷേപം. കേരളത്തില്‍ രൂപവത്കരിച്ച ഇന്റര്‍നാഷനല്‍ സ്വതന്ത്ര സോഫ്ട്വെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിയന്ത്രണം അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ക്ക് കൈമാറുന്നതിന് വേണ്ടി ഐ.ടി. ഉപദേശഷ്ടാവ് പ്രവര്‍ത്തിച്ചതായും കേന്ദ്ര നേതൃത്വം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി ഉപദേഷ്ടാവിനെ നീക്കാന്‍ പ്രകാശ് കാരാട്ട് തന്നെയാണ് വി.എസിന് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടിക്ക് വഴങ്ങി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുമുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നേതൃത്വം നല്‍കിയതോടെ അപകടം തിരിച്ചറിഞ്ഞ വി.എസ് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതിന് വേണ്ടി ഈ താക്കീതുകള്‍ക്കെല്ലാം വഴങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടത്രെ. മുന്‍ ദൌത്യസംഘം മേധാവി, ഐ.ടി^നിയമ^ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാക്കള്‍ എന്നിവരോട് ഇനി തന്നെ കാണരുതെന്ന കര്‍ശന നിര്‍ദേശം വി.എസ് നല്‍കിയത് ഇതിന്റെ സൂചനയാണ്. പാര്‍ട്ടിക്ക് വഴങ്ങി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ കഴിയുമോയെന്ന അവസാന പരീക്ഷണത്തിന് വി.എസ് ഒരുങ്ങിയെന്നതിന്റെ സൂചന. പി.കെ. പ്രകാശ്
Labels:
CPM,
VS,
അഡ്മിറല്‍ ബി.ആര്‍. മേനോന്,
പി.കെ. പ്രകാശ്,
മാധ്യമം
സി.പി.എം സംസ്ഥാന കമ്മിറ്റി നിര്‍ണായകം; കടുത്ത നടപടി വരുന്നതായി സൂചന
30 december 2008 തൊടുപുഴ: മൂന്നാറില്‍ ടാറ്റ കൈയേറിയ 50,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള ഇടുക്കി ജില്ലാ കലക്ടറുടെ നടപടി തടസ്സപ്പെടുത്തിയതിനാണ് സീനിയര്‍ ഗവ. പ്ലീഡറെ മാറ്റാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതെന്ന് പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോനെ നീക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചത് ടാറ്റയുമായി ചേര്‍ന്ന് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനാണ്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൌസില്‍ അനാശാസ്യത്തിനിടയില്‍ പിടിയിലായ മേനോനെ കേസ് തീരുംമുമ്പ് തിരിച്ചെടുത്ത നടപടി സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പിച്ചതായും സെക്രട്ടേറിയറ്റ് വിലയിരുത്തി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളുമാണ് ഐ.ടി ഉപദേഷ്ടാവിനെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് പിന്നില്‍. മുഖ്യമന്ത്രിയുടെ മൂന്ന് ഉപദേഷ്ടാക്കളെയാണ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സി.പി.എം സെക്രട്ടേറിയറ്റ് ഒറ്റയടിക്ക് തെറിപ്പിച്ചത്. ഐ.ടി ഉപദേഷ്ടാവ്, ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ്, നിയമ ഉപദേഷ്ടാവ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന രൂക്ഷ വിമര്‍ശത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നാണ് സൂചന. സ്മാര്‍ട്ട്സിറ്റി കരാറുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പരിശോധിക്കണമെന്ന ആവശ്യവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു. ഐ.ടി ഉപദേഷ്ടാവും മുന്‍ ദൌത്യസംഘം മേധാവിയും ഉള്‍പ്പെട്ട സംഘം സ്മാര്‍ട്ട്സിറ്റിയുമായി വെച്ച കരട് കരാര്‍ സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതായിരുന്നില്ല. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഭാത് പട്നായിക്ക് ഇടപെട്ട് നടത്തിയ തിരുത്തലുകളാണ് സര്‍ക്കാര്‍ അനുകൂല വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തുന്നതിന് വഴിയൊരുക്കിയത്. ഇങ്ങനെ രൂപംകൊടുത്ത കരാര്‍ ഒപ്പുവെച്ച ശേഷം പത്തേക്കര്‍ ഭൂമി അധികമായി എങ്ങനെ ടീകോമിന് നല്‍കിയെന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ കേസുകളിലും ഗവ. പ്ലീഡര്‍ സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കുന്നില്ലെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ടാറ്റയില്‍നിന്ന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടപ്പെട്ടതോടെയാണ് ഗവ. പ്ലീഡറെ ഒഴിവാക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. തന്റെ മൂന്ന് ഉപദേഷ്ടാക്കള്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടുവെന്ന് ഉറപ്പായ വി.എസ്. അച്യുതാനന്ദന്‍ ഇന്നലെ പ്രത്യാക്രമണത്തിന് മുതിര്‍ന്നു. തന്നില്‍ അവിശ്വാസം രേഖപ്പെടുത്തിയ പ്രൈവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രനെ നീക്കണമെന്നാണ് വി.എസ് ആവശ്യപ്പെട്ടത്. തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ മൂന്ന് ഉപദേഷ്ടാക്കള്‍ക്കെതിരെ സെക്രട്ടേറിയറ്റ് നടത്തിയ നീക്കം പ്രതിരോധിക്കാന്‍ വി.എസ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ഇന്നലെ രാവിലെ ആരംഭിച്ച സംസ്ഥാന കമ്മിറ്റി ഉച്ചക്ക് പിരിഞ്ഞു. പ്രധാന പാര്‍ട്ടി നേതാക്കള്‍ അതിന് ശേഷം യോഗം ചേര്‍ന്നു. വൈകുന്നേരം നാലുമണിയോടെയാണ് വീണ്ടും സംസ്ഥാന കമ്മിറ്റി ആരംഭിച്ചത്. ഭരണവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും അഴിമതികളിലും സി.പി.എം കേന്ദ്ര നേതൃത്വം ഉറച്ച നടപടികള്‍ക്ക് ഒരുങ്ങുന്നതായാണ് സൂചന. മുന്‍ ഇടത് സര്‍ക്കാറുകളില്‍നിന്ന് വ്യത്യസ്തമായി വി.എസ് സര്‍ക്കാറില്‍ മക്കള്‍ രാഷ്ട്രീയവും കുടുംബ ഭരണവും ഉപജാപക സംഘങ്ങളുടെ അഴിമതിയും പിടിമുറുക്കുന്നത് സംബന്ധിച്ച് നിരവധി തെളിവുകളാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നിലുള്ളത്.റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്റെ കുടുംബം കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. ഗോള്‍ഫ് ക്ലബില്‍ ഭരണത്തിലെ ഉന്നതന്റെ മകനുള്ള അംഗത്വം ഒഴിപ്പിക്കല്‍ നടപടിക്ക് സൃഷ്ടിച്ച തടസ്സങ്ങള്‍ നിവേദിത പി. ഹരന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടി വഴി സി.പി.എം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ സംസ്ഥാന കമ്മിറ്റിയില്‍ എത്തിച്ചേരുന്ന നിഗമനങ്ങളുടെയും തീരുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ ജനുവരിയില്‍ കൊച്ചിയില്‍ ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം കേരളത്തിലെ പാര്‍ട്ടിയും ഭരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളെടുത്തേക്കും. പി.കെ. പ്രകാശ്
Thursday, December 25, 2008
മൂന്നാര്‍ ഭൂമി വിതരണം നടക്കില്ല
16 december 2008 തൊടുപുഴ: മൂന്നാറില്‍ ഭൂരഹിതര്‍ക്ക് 1600 ഏക്കര്‍ ഭൂമി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാവില്ല. ഭൂമിയില്ലാത്തതിനാല്‍ വിതരണം നടക്കില്ലെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. വിതരണം ചെയ്യാന്‍ 310 ഏക്കര്‍ ഭൂമിയാണ് ആകെ കണ്ടെത്തിയത്. ഇതില്‍ 295 ഏക്കറിന്റെയും വിതരണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്നു മാസത്തിനകം 1600 ഏക്കര്‍ വിതരണം ചെയ്യുമെന്നായിരുന്നു നവംബര്‍ ആദ്യം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വിതരണം ചെയ്യുന്ന ഭൂമി കൈയേറ്റക്കാര്‍ സ്വന്തമാക്കാതിരിക്കാന്‍ പ്രത്യേക നിയമം പാസാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്ന സത്യം ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചത്. വിതരണം ചെയ്യാന്‍ കണ്ടെത്തിയ 310 ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെട്ടിരുന്നത് കുറ്റിയാര്‍ ഹൌസിംഗ് കോളനിയിലെ 280 ഏക്കറും കച്ചേരി സെറ്റില്‍മെന്റിലെ 15 ഏക്കറും അന്തോണിയാര്‍ കോളനിയിലെ പത്ത് ഏക്കറും മറ്റൊരു അഞ്ചേക്കറും ആയിരുന്നു. ഈ സ്ഥലങ്ങളെല്ലാം 1976ല്‍ തന്നെ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കപ്പെട്ടതും സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതുമാണ്. ഇതില്‍ 295 ഏക്കറിന്റെ വിതരണമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തത്. ഭൂമി സംബന്ധിച്ച് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡും സ്വകാര്യ വ്യക്തികളും കോടതിയെ സമീപിച്ചപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ കോടതിയെ ധരിപ്പിക്കാന്‍ ഗവ. പ്ലീഡര്‍ക്ക് കഴിയാത്തതിനാലാണ് കോടതി സ്റ്റേ ഉത്തരവ് നല്‍കിയത്. കൊട്ടിഘോഷിച്ച മൂന്നാര്‍ ഓപറേഷന്‍ വഴി വിതരണ യോഗ്യമായ ഒരു സെന്റ് ഭൂമി പോലും സര്‍ക്കാറിന് ലഭിച്ചില്ല. ആദ്യ ദൌത്യസംഘം വെറും 130 ഏക്കര്‍ മാത്രമാണ് ഏറ്റെടുത്തത്. ഇതാകട്ടെ ഏല കുത്തകപ്പാട്ട നിയമം ലംഘിച്ച് റിസോര്‍ട്ടുകള്‍ നിര്‍മിച്ചതിന് ഏറ്റെടുത്തതായതിനാല്‍ പതിച്ചുനല്‍കാന്‍ കഴിയില്ല. മാത്രമല്ല, ഈ 130 ഏക്കര്‍ വിവിധ കോടതികളില്‍ കേസുകളിലുമാണ്. വിതരണം ചെയ്യാന്‍ ഭൂമിയില്ലെന്നും ആദ്യദൌത്യസംഘം ഏറ്റെടുത്ത ഭൂമി വിതരണം ചെയ്യാന്‍ നിയമതടസ്സങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇടുക്കി ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ടാറ്റയുടെ 1200 ഏക്കര്‍ കൈയേറ്റം നേരിട്ട് പിടിച്ചെങ്കിലും വനഭൂമിയായതിനാല്‍ ഇതും പതിച്ചുനല്‍കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പി.കെ. പ്രകാശ്
Labels:
VS,
പി.കെ. പ്രകാശ്,
മാധ്യമം,
മൂന്നാര്‍
സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു
തൊടുപുഴ: ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്റെ കൈയേറ്റ ഭൂമി സര്‍വേ നടത്തി തിരിച്ചുപിടിക്കാന്‍ ഇടുക്കി ജില്ലാ കലക്ടര്‍ അശോക്കുമാര്‍ സിംഗ് ദേവികുളം സബ്കലക്ടര്‍ക്ക് ഉത്തരവ് നല്‍കി. രണ്ടുദിവസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് ഭൂമി തിരിച്ചുപിടിക്കാനാണ് ഉത്തരവ്. ഇതനുസരിച്ച് ബി.ആര്‍. മേനോന്‍ കൈയേറിയ ഭൂമിയിലെ സര്‍വേ നടപടികള്‍ ഇന്നലെ ആരംഭിച്ചു. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്ന ദൌത്യസംഘം കണ്ടെത്തിയ വിവരം കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി തിരിച്ചുപിടിക്കാന്‍ ദൌത്യസംഘം നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതന്‍ ഇടപെട്ട് തടഞ്ഞ വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ റവന്യൂ വകുപ്പ് ദൌത്യസംഘത്തിന് ഇന്നലെ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീണ മേനോനും ഉള്‍പ്പടെ നാലുപേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ടാണ് സര്‍ക്കാര്‍ ഭൂമി കൈയേറിയത്. ഭൂ ഉടമസ്ഥ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ല. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ഉള്‍പ്പെടുന്ന സ്ഥലമാണ് മേനോന്‍ കൈയേറിയതെന്നാണ് ദൌത്യസംഘത്തിന്റെ പ്രാഥമിക നിഗമനം. ടാറ്റയും മേനോനും ഒന്നിച്ച് നടത്തിയ ഭൂമി തട്ടിപ്പാണിതെന്നാണ് റവന്യൂ വകുപ്പിന് ദൌത്യസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നാറില്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയും സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റ വില്‍പന നടത്തുന്നുവെന്ന് നേരത്തെ നിയമസഭാ സമിതി കണ്ടെത്തിയിരുന്നു. ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കാന്‍ ദൌത്യസംഘം സ്വീകരിച്ച നടപടികള്‍ നേരത്തെ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഗവ. പ്ലീഡര്‍ തടഞ്ഞത് വിവാദമായിരുന്നു. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയെന്ന നിലയില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടന്നു. ടാറ്റയെ സഹായിക്കുന്നതിന് വേണ്ടി നടന്ന ഇത്തരം ശ്രമങ്ങള്‍ക്ക് പിന്നില്‍ നടത്തുന്ന ക്രമക്കേടുകളാണ് മേനോന്റെ കൈയേറ്റത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി
05 december 2008
തൊടുപുഴ: മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഉള്‍നാടന്‍ ജലഗതാഗത ഉപദേഷ്ടാവ് റിട്ട. റിയര്‍ അഡ്മിറല്‍ ബി.ആര്‍. മേനോന്‍ മൂന്നാറില്‍ നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി ദൌത്യസംഘം കണ്ടെത്തി. ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി ഭരണസ്വാധീനം ഉപയോഗിച്ച് മേനോന്‍ കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂമി തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഭരണത്തിലെ ഉന്നതര്‍ ഇടപെട്ട് തടഞ്ഞിരിക്കയാണ്. മൂന്നാറില്‍ കുണ്ടള ഡാമിന് സമീപം മേനോനും ഭാര്യ പ്രമീള മേനോനും ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് സ്ഥാപിച്ച നൂര്‍ഗിരി റിസോര്‍ട്ട് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് കണ്ടെത്തല്‍. ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ മേനോനോട് ഈവര്‍ഷം ഫെബ്രുവരിയില്‍ ദൌത്യസംഘം മേധാവി കെ.എം. രാമാനന്ദന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹാജരാക്കിയ രേഖകളാണ് ഉന്നത ഇടപെടലും ടാറ്റയുടെ ഒത്താശയും വഴി മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി റിസോര്‍ട്ട് മാഫിയ കൈയടക്കുന്നതിന്റെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവന്നത്. ഭൂ ഉടമസ്ഥത സംബന്ധിച്ച ആധാരങ്ങള്‍ ഹാജരാക്കാന്‍ മേനോന് കഴിഞ്ഞില്ലെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. മേനോന്‍ ദൌത്യസംഘത്തിന് ഭൂമി സംബന്ധിച്ച് നല്‍കിയ രജിസ്റ്റര്‍ ചെയ്യാത്ത കരാറുകളില്‍ പറഞ്ഞിരിക്കുന്നത് 1990 ^ല്‍ ഫിലോമിന ആന്റണിയില്‍ നിന്ന് കരാര്‍ അടിസ്ഥാനത്തില്‍ ഭൂമി വാങ്ങി. ഫിലോമിനക്ക് 1981 ^ല്‍ മറ്റൊരു കരാറിലൂടെ ഏലിയാമ്മ ജോര്‍ജില്‍ നിന്ന് ലഭിച്ച ഭൂമിയാണിത്. രജിസ്റ്റര്‍ ചെയ്യാത്ത എഗ്രിമെന്റുകളിലൂടെയാണ് ഭൂമി കച്ചവടം നടന്നത്. ആധാരങ്ങളോ പട്ടയങ്ങളോ ഇല്ല. ഈ ഭൂമിയുടെ ഉടമസ്ഥത ടാറ്റാ ടീ അവകാശപ്പെട്ടിരുന്നു. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് റിസോര്‍ട്ട് സ്ഥാപിച്ചതെന്നായിരുന്നു അവരുടെ പരാതി. ഇതിനെതിരെ സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതില്‍ അനുകൂല വിധി ലഭിച്ചുവെന്നാണ് മേനോന്‍ ദൌത്യസംഘത്തെ അറിയിച്ചത്. ഇതിനിടെ ടാറ്റ ദൌത്യസംഘത്തിന് മറ്റൊരു പരാതി നല്‍കി. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി മേനോന്‍ കൈയേറിയത് ഒഴിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഈ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദൌത്യസംഘം ദേവികുളം സബ്കലക്ടറെ ചുമതലപ്പെടുത്തി. സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഭൂമിയും ഉള്‍പ്പെടുന്നതാണ് ഈ പ്രദേശത്തെ ഭൂമിയെന്നായിരുന്നു സബ്കലക്ടറുടെ റിപ്പോര്‍ട്ട്. മേനോന് ഭൂ ഉടമസ്ഥത സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ദൌത്യസംഘം മേനോനെയും ടാറ്റയെയും ഹിയറിംഗിന് വിളിച്ചു. ഇതിനിടയിലാണ് ഉന്നത ഭരണ ഇടപെടല്‍ ഉണ്ടായത്. മേനോന്റെ കൈയേറ്റം ഒഴിപ്പിക്കരുതെന്ന് ഉന്നതതലങ്ങളില്‍ നിന്ന് ദൌത്യസംഘത്തിന് നിര്‍ദേശമുണ്ടായി. ടാറ്റയും മേനോനും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും ഇത് ദൌത്യസംഘം അംഗീകരിച്ചാല്‍ മതിയെന്നുമായിരുന്നു ഭരണ നേതൃത്വം ദൌത്യസംഘത്തിന് നല്‍കിയ നിര്‍ദേശം. ഹിയറിംഗില്‍ ടാറ്റയും മേനോനും ഒറ്റ നിലപാട് സ്വീകരിച്ചു. സര്‍ക്കാറിന്റെ ഭൂമി അല്ലെന്നും റിസോര്‍ട്ട് സ്ഥാപിച്ച ഭൂമി സംബന്ധിച്ച പ്രശ്നങ്ങള്‍ അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിച്ച് കൊള്ളാമെന്നുമായിരുന്നു ഇരുകൂട്ടരും ദൌത്യസംഘത്തെ അറിയിച്ചത്. എന്നാല്‍, ഭൂമി സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരിക്കെ, ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയും നിക്ഷിപ്തമാക്കിയ ഭൂമിയും ഒരുപോലെ സര്‍ക്കാര്‍ ഭൂമി ആയതിനാല്‍ ഒഴിപ്പിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന നിലപാടാണ് ദൌത്യസംഘം സ്വീകരിച്ചത്. ഇതുസംബന്ധിച്ച് ബി.ആര്‍. മേനോന്‍, കേരളാ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍, കൊച്ചി എന്ന വിലാസത്തില്‍ വീണ്ടും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ദൌത്യസംഘം 'മാധ്യമ'ത്തോട് പറഞ്ഞു. ഭരണത്തിലെ ഉന്നതന്റെ മകന്റെ ഭാര്യാ പിതാവും മേനോന്‍ ഉള്‍പ്പെടെയുള്ള സംഘവും ചേര്‍ന്ന് മൂന്നാറില്‍ ടാറ്റയില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമി കൈയേറുകയും റിസോര്‍ട്ട് സ്ഥാപിക്കുകയും ചെയ്യുന്നുവെന്നാണ് ദൌത്യസംഘം സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതാണ് മൂന്നാറില്‍ ടാറ്റയുടെ കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കുണ്ടള ഡാമില്‍നിന്ന് ഇരുപതടി ദൂരെയാണ് മേനോന്‍ റിസോര്‍ട്ട് സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി പദ്ധതികളുമായി ബന്ധപ്പെട്ട ജലസംഭരണികളില്‍ നിന്ന് 600 അടിക്കുള്ളില്‍ നിര്‍മാണം പാടില്ലെന്ന നിയമം കാറ്റില്‍ പറത്തിയാണിത്. ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി നല്‍കിയ പരാതിയും ഉന്നത ഇടപെടലിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ കളഞ്ഞു. പി.കെ. പ്രകാശ്
Labels:
CPM,
VS,
അഡ്മിറല്‍ ബി.ആര്‍. മേനോന്,
പി.കെ. പ്രകാശ്,
മാധ്യമം
സുരേഷ്കുമാറിന് നേരിട്ട് പ്രമോഷന്‍; മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നത
05 december 2008 കൊച്ചി: മൂന്നാര്‍ ദൌത്യസംഘം മുന്‍ സ്പെഷല്‍ ഓഫീസറും സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് മാനേജിംഗ് ഡയറക്ടറുമായ കെ. സുരേഷ് കുമാറിന് മന്ത്രിസഭ അറിയാതെ മുഖ്യമന്ത്രി നേരിട്ട് സെക്രട്ടറി പദവി നല്‍കിയതിനെച്ചൊല്ലി മന്ത്രിസഭയിലും സി.പി.എം നേതൃത്വത്തിലും ഭിന്നത. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വക ബോട്ട് ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ചിരുന്ന സെക്രട്ടറി പദവി പ്രമോഷനാണ് മുഖ്യമന്ത്രി നേരിട്ട് നല്‍കി ഉത്തരവിറക്കിയത്. സംഭവം വിവാദമായതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് മറ്റ് കക്ഷി മന്ത്രിമാരും പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചതായി അറിയുന്നു. പ്രമോഷന്‍ നടപടി അതീവ രഹസ്യമായി നടപ്പാക്കിയ മുഖ്യമന്ത്രി അടുത്ത മന്ത്രിസഭാ യോഗത്തിന്റെ അനുമതിക്കായി ഇതുസംബന്ധിച്ച ഫയല്‍ സമര്‍പ്പിക്കുമെന്നാണ് സൂചന. സുരേഷ് കുമാറിനെതിരെയുള്ള എല്ലാ ആരോപണങ്ങളും തള്ളിയും കുറ്റവിമുക്തനാക്കിയുമാണ് പ്രമോഷന്‍ നല്‍കിയിരിക്കുന്നത്. കേസുകളും ആരോപണങ്ങളും നിലനിന്നതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ പ്രമോഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ബാച്ചിലെ മുഴുവന്‍ പേര്‍ക്കും പ്രമോഷന്‍ നല്‍കിയിട്ടും സുരേഷ് കുമാറിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. സി.എ.എം. കരീം
മുഖ്യമന്ത്രിയെ വെട്ടില്‍ വീഴ്ത്തിയത് ഓഫീസ്
05 december 2008 തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ വിവാദച്ചുഴിയില്‍ തള്ളിയിട്ടതിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെ ഓഫീസിന്. പാര്‍ട്ടി നിയന്ത്രണമോ പരസ്പരവിശ്വാസമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ പിടിപ്പുകേടാണ് മുഖ്യമന്ത്രിയെ അബദ്ധങ്ങളില്‍നിന്ന് അബദ്ധങ്ങളിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ പറയുന്നു. സി.പി.എം മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ നിയന്ത്രണം ഇ.എം.എസിന്റെയും നായനാരുടെയും കാലത്ത് പാര്‍ട്ടിക്കായിരുന്നു. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിനെ നിയമിക്കുന്നതും ദൈനംദിന കാര്യങ്ങള്‍ അവരിലൂടെ നിയന്ത്രിക്കുന്നതും പാര്‍ട്ടിയായിരുന്നു. എന്നാല്‍, പാര്‍ട്ടിയും ഭരണവും രണ്ടുവഴിക്കായതിനാല്‍ വി.എസ് അധികാരമേറ്റപ്പോള്‍ സ്റ്റാഫിനെ തീരുമാനിച്ചത് വി.എസ് പക്ഷത്തെ പ്രമുഖരാണ്. പ്രൈവറ്റ് സെക്രട്ടറി അടക്കം സ്റ്റാഫിന്റെ കാര്യത്തില്‍ പാര്‍ട്ടി ഇടപെട്ടതേയില്ല. തനിക്ക് വിശ്വസ്തരായവരെയാണ് പ്രധാന തസ്തികകളില്‍ വി.എസ് നിയമിച്ചത്. പാര്‍ട്ടിക്ക് അനഭിമതനായ സുരേഷ്കുമാറിനെ അഡീഷനല്‍ സെക്രട്ടറിയാക്കി. എ.കെ.ജി സെന്ററിന്റെ ഓഫീസ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിളപ്പില്‍ശാലയിലെ ഇ.എം.എസ് അക്കാദമിയിലേക്ക് പാര്‍ട്ടി മാറ്റിയ രാജേന്ദ്രനെ പ്രൈവറ്റ് സെക്രട്ടറിയാക്കി. പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെ.എന്‍. ബാലഗോപാലിനെ കൊണ്ടുവന്നതും വി.എസ് പക്ഷക്കാരന്‍ എന്ന നിലയിലാണ്. അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ നടത്തിയ മികച്ച പ്രകടനത്തിന്റെ സൂത്രധാരനായ ഷാജഹാനെ പാര്‍ട്ടി പുറത്താക്കിയതിനാല്‍ സ്റ്റാഫില്‍ എടുക്കാന്‍ കഴിഞ്ഞില്ല. മൂന്നാര്‍ ദൌത്യസംഘം സ്പെഷല്‍ ഓഫീസറായി പോയ സുരേഷ്കുമാറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ തിരിച്ചുകയറ്റാന്‍ പാര്‍ട്ടി സമ്മതിച്ചതുമില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിന് ഏകോപനത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതും ചില്ലറ അധികാരത്തര്‍ക്കങ്ങളും ബാഹ്യ ഇടപെടലുകളും തുടക്കം മുതലേ ഓഫീസില്‍ താളപ്പിഴ സൃഷ്ടിച്ചിരുന്നു. പ്രായാധിക്യവും പരിചയക്കുറവും മൂലം പരിമിതികള്‍ ഏറെയുള്ള മുഖ്യമന്ത്രിയെ ചുവടുകള്‍ പിഴയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകേണ്ടത് പ്രൈവറ്റ് സെക്രട്ടറിയടക്കം സ്റ്റാഫിന്റെ ഉത്തരവാദിത്തമാണ്. അതില്‍ അവര്‍ പരാജയപ്പെട്ടു. ബാംഗ്ലൂരില്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ വസതി സന്ദര്‍ശിക്കുന്നതില്‍ ഉണ്ണിക്കൃഷ്ണന് എതിര്‍പ്പ് ഉള്ളതായി സ്റ്റാഫിന് ബോധ്യമുണ്ടായിട്ടും മുഖ്യമന്ത്രിയെ അവിടെ കൊണ്ടുപോയി. മുഖ്യമന്ത്രിയുടെ ഒരു പരാമര്‍ശം ഇംഗ്ലീഷ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ അബദ്ധം മനസ്സിലാക്കി തിരുത്തിക്കാന്‍ സ്റ്റാഫ് ഇടപെട്ടില്ല. ടൈംസ് നൌ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ചോദിച്ചത് തന്റെ വീട്ടില്‍ ഒരു പട്ടിയും കയറേണ്ടെന്ന ഉണ്ണിക്കൃഷ്ണന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായിരുന്നു. സന്ദീപിന്റെ വീട് അല്ലായിരുന്നുവെങ്കില്‍ ഏതെങ്കിലും പട്ടി അവിടെ പോകുമായിരുന്നോ എന്ന് എടുത്തടിച്ച് വി.എസ് പ്രതികരിക്കുകയും ചെയ്തു. ഈ പ്രയോഗം ചാനല്‍ ആഘോഷിക്കുകയും മലയാളം പത്രങ്ങളും ചാനലുകളും പ്രതിപക്ഷവും അതേറ്റെടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്റ്റാഫ് അവസരോചിതമായി ഇടപെട്ടെങ്കില്‍ വി.എസിന് പറ്റിയ അബദ്ധം പുറംലോകം അറിയില്ലായിരുന്നു. പുറത്തുവന്ന സ്ഥിതിക്ക് അതിന്റെ ആഘാതം കുറയ്ക്കാനും അവര്‍ ഒന്നും ചെയ്തില്ല. പ്രകാശ് കാരാട്ട് ഖേദം പ്രകടിപ്പിച്ചിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് അനങ്ങിയില്ല. കേരള മുഖ്യമന്ത്രി രക്തസാക്ഷിയുടെ കുടുംബത്തെ അവഹേളിച്ചതായി ചാനലുകള്‍ വ്യാപകമായി പ്രചാരണം നടത്തുമ്പോള്‍ അത് കേട്ടതായി ഭാവിച്ചില്ല. മാധ്യമങ്ങള്‍ ഇഷ്ടംപോലെ കാണിക്കട്ടെ, എഴുതട്ടെ എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖര്‍ അദ്ദേഹത്തെ ബന്ധപ്പെട്ട വാര്‍ത്താലേഖകരോട് പറഞ്ഞത്. നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മാനിച്ച് പ്രശ്നം അവസാനിപ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി വിവാദം ഊതിക്കത്തിച്ചതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തയാറാക്കിയതില്‍ ഓഫീസിന്റെ ഭാഗത്ത് വന്‍ വീഴ്ച സംഭവിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വി.എസിനെ കൊണ്ട് ഒടുവില്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഖേദം പ്രകടിപ്പിക്കുന്ന സാഹചര്യം ഉണ്ടായി. കാര്യങ്ങളെ ഇത്രത്തോളം വഷളാക്കി വി.എസിനെ നാണംകെടുത്താന്‍ അദ്ദേഹത്തിന്റെ ഓഫീസിന് കഴിഞ്ഞു. മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ അബദ്ധങ്ങളുടെയും നാക്കുപിഴകളുടെയും കാര്യത്തില്‍ റിക്കാര്‍ഡിട്ട ആളായിരുന്നു ഇ.കെ. നായനാര്‍. പക്ഷേ പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരായ ആരോപണങ്ങളൊന്നും ഏശിയില്ല. നിയമസഭയില്‍ നായനാര്‍ അബദ്ധം പറയുമ്പോള്‍ ഷര്‍ട്ടില്‍ പിടിച്ചുവലിക്കുക തന്റെ ജോലി ആയിരുന്നുവെന്ന് കെ.ആര്‍. ഗൌരിയമ്മ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. വി.എസ്. അച്യുതാനന്ദനെ ഷര്‍ട്ടില്‍ പിടിച്ചുവലിക്കാന്‍ പക്ഷേ സഭയില്‍ തൊട്ടടുത്ത് ആരും തന്നെയില്ല. ചുരുക്കത്തില്‍ ഒറ്റപ്പെടലിന്റെ ലോകത്താണ് വി.എസ്.
കാരാട്ടിന്റെ പ്രസ്താവന കോണ്‍ഗ്രസ്^ ബി.ജെ.പി പ്രചാരണത്തിന്റെ ആഘാതം മൂലം: വി.എസ്
04 december 2008 തിരുവനന്തപുരം: തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്ന പ്രചാരണത്തിന്റെ സമ്മര്‍ദത്തില്‍ ജനങ്ങളിലുണ്ടായ ശക്തമായ ആഘാതം കാരണമാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രതികരണമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. വിവാദ പരാമര്‍ശത്തെ കുറിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കാരാട്ടിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. തീവ്രവാദം തടയുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസിന്റെ കഴിവുകേടും ആ വീഴ്ച മറച്ചുവെക്കുന്നതില്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ പ്രചാരണത്തിന്റെ ആഘാതവും കൊണ്ടാണ് കാരാട്ട് അങ്ങനെ പറഞ്ഞത്. പട്ടി പ്രയോഗം തന്റേതല്ല. പട്ടിപ്രയോഗം നടത്തിയവര്‍ കടിച്ച് വിഴുങ്ങിക്കോളും. സന്ദീപിന്റെ കുടുംബത്തെ കുറിച്ച് തന്റെ പേരില്‍ കെട്ടിച്ചമച്ച് പ്രചാരണം നടത്തുന്നതില്‍ ഖേദമുണ്ട്. ജനം തെറ്റിദ്ധരിക്കുന്നതില്‍ തനിക്കുള്ള ദുഃഖവും ഖേദവും പ്രകടിപ്പിക്കുന്നു. സന്ദീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആസൂത്രിത പരിപാടികളോടെ സ്വീകരിക്കാന്‍ ചിലര്‍ ഒത്തുകൂടിയിരുന്നു. പിതാവ് പരുഷമായാണ് പെരുമാറിയത്. തന്റെ ഒരു പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. മുംബൈയില്‍ കടല്‍വഴി വന്ന് ആക്രമണമുണ്ടായപ്പോള്‍ കാത്തുസൂക്ഷിക്കേണ്ട മാന്യന്മാരെ കുറിച്ച് അവര്‍ ഒന്നും പറയുന്നില്ല. സാമ്രാജ്യത്വ ശക്തികളെ സഹായിക്കാനാണ് കോണ്‍ഗ്രസും ബി.ജെ.പിയും കള്ളപ്രചാര വേല നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
അനാശാസ്യത്തിന് പിടിയിലായ ഉന്നത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ്
മാധ്യമം 02 december 2008 സി.എ.എം. കരീം കൊച്ചി: തിരുവനന്തപുരം തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൌസില്‍ യുവതിയോടൊപ്പം പോലിസ് പിടികൂടിയ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ റിയര്‍ അഡ്മിറല്‍ ഡി.ആര്‍. മേനോനെ വീണ്ടും സര്‍വീസിലെടുക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉത്തരവിട്ടു. ഈ വര്‍ഷം ആദ്യമായിരുന്നു സംഭവം. കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണ് മേനോനെ വീണ്ടും പഴയ തസ്തികയില്‍ നിയമിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പെണ്‍വാണിഭക്കാരെ നിര്‍ദാ ക്ഷിണ്യം ജയിലിലടക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അനാശാസ്യത്തിന് പിടിയിലായ ഉന്നതനെ കേസില്‍ നിന്ന് ഒഴിവാക്കി വീണ്ടും പഴയ സ്ഥാനത്ത് അവരോധിക്കുന്നതില്‍ സര്‍ക്കാറിലും സി.പി.എം നേതൃത്വത്തിലും എതിര്‍പ്പുണ്ട്. എന്നാല്‍, മേനോനെ ആസൂത്രിതമായി കേസില്‍ കുടുക്കുകയായിരുന്നുവെന്ന വാദം ഉന്നയിച്ചാണ് തിരിച്ചെടുക്കുന്നത്. ഇക്കാര്യവും ഫയലില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അറിയുന്നു. സി.എ.എം. കരീം
Wednesday, November 12, 2008
സി.പി.എം വീണ്ടും പുകയുന്നു
വയലാര്‍ ഗോപകുമാര്‍ 13-nov-2008 തിരുവനന്തപുരം:പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സി.പി.എമ്മില്‍ മുറുകുന്ന പ്രശ്നങ്ങള്‍ ഇടത് മുന്നണിയില്‍ അസ്വസ്ഥതയാകുന്നു. രണ്ട് സംഭവങ്ങളിലൂടെയാണ് ഏറെക്കാലമായി പുകഞ്ഞു നിന്ന പ്രശ്നങ്ങള്‍ പെട്ടെന്ന് ബഹിര്‍ഗമിച്ചത്. കോഴിക്കോട് ഒഞ്ചിയത്ത് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗവും തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിയുടെ തിരുത്തുമാണ് അതിലൊന്ന്. അതിനോടനുബന്ധിച്ചോ അല്ലാതെയോ സാഹിത്യ അക്കാദമി പ്രസിഡന്റ് എം. മുകുന്ദന്‍ മുഖ്യമന്ത്രിയെ പറ്റി നടത്തിയ പരാമര്‍ശങ്ങളാണ് രണ്ടാമത്തേത്. ഇന്നലെ മുകുന്ദനോടെന്ന മട്ടില്‍ വി.എസ്. നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നവയായിരുന്നു. ഇത്തരം പരാമര്‍ശം നടത്തിയെന്നത് മുമ്പും വി.എസിനെതിരെ ഉയര്‍ന്ന ആരോപണമാണ്. ആ നടപടിക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പിണറായിക്കെതിരെയും ആക്ഷേപമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ഇരുവര്‍ക്കും പോളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ശിക്ഷയും കിട്ടി. ഇവിടെ രണ്ടുപേരും ഇതാവര്‍ത്തിക്കുകയാണ്. ഒഞ്ചിയത്ത് പ്രശ്നങ്ങള്‍ക്ക് കാരണം പാര്‍ട്ടി നേതൃത്വമാണെന്ന് തോന്നുന്ന പരാമര്‍ശങ്ങള്‍ വി.എസിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. നേരിട്ടല്ലെങ്കിലും വി.എസിനെ നിശിതമായി വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ പിണറായിയുടെ പ്രസംഗത്തിലുമുണ്ടായി. കഴിഞ്ഞ തവണ ഏറ്റുമുട്ടല്‍ ഉണ്ടായപ്പോള്‍ കേന്ദ്ര നേതൃത്വം കൂടുതല്‍ ശക്തമായിരുന്നു. തെരഞ്ഞെടുപ്പ് പോലെ പാര്‍ട്ടിയേയും മുന്നണിയേയും നേരിട്ട് ബാധിക്കുന്ന സംഭവങ്ങള്‍ അന്ന് മുന്നിലില്ലായിരുന്നു. ഇപ്പോഴത്തെ അവസ്ഥ വ്യത്യസ്തമാണ്. കേന്ദ്ര സര്‍ക്കാറിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ച ശേഷം കേന്ദ്ര നേതൃത്വത്തിന്റെ പകിട്ടിന് മങ്ങലേറ്റിട്ടുണ്ട്. പക്ഷേ, സംസ്ഥാനത്ത് പാര്‍ട്ടിയുടെ അവസ്ഥ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഏറെ സങ്കീര്‍ണമാണ്. പ്രാദേശികതലത്തില്‍ പലേടത്തും വിഘടിച്ചുനില്‍ക്കുന്നു. ഒഞ്ചിയം, ഷൊര്‍ണൂര്‍, തളിക്കുളം തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഈ പ്രശ്നമുണ്ട്. ആറു ജില്ലകളിലെങ്കിലും പ്രശ്നം രൂക്ഷമാണ്. ഇതിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളും പാര്‍ട്ടിയിലുണ്ട്. വിഘടിച്ചുപോകാന്‍ ആരെയും അനുവദിക്കരുതെന്ന നിലപാടാണ് കെ.ആര്‍. ഗൌരിയമ്മയുടെ കാലം മുതല്‍ വി.എസ് തുടര്‍ന്നു വരുന്നത്. ഗൌരിയമ്മയെ പാര്‍ട്ടി ഉള്‍ക്കൊള്ളണമെന്നതായിരുന്നു അന്ന് വി.എസ് സ്വീകരിച്ച നിലപാട്. എന്നാല്‍ എം.വി. രാഘവന്റേതുവരെയുള്ള പ്രശ്നങ്ങളില്‍ എതിര്‍ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. എപ്പോഴും ആക്ടിവിസ്റ്റുകളെ പിന്തുണയ്ക്കുന്ന നിലപാടാണ് അദ്ദേഹത്തിന്. അതേസമയം സി.പി.എമ്മിന്റെ അടിസ്ഥാന തത്ത്വങ്ങളെ വ്യാഖ്യാനിച്ച് തന്റെ പോരാട്ടത്തിന് താത്ത്വികത നല്‍കാനും അദ്ദേഹത്തിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ പാര്‍ട്ടിക്ക് ഒട്ടേറെ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. ചില അടവുനയങ്ങള്‍ സ്വീകരിക്കേണ്ട ഘട്ടമാണ്. പല ചെറുസംഘടനകളെയും ചേര്‍ത്തുനിര്‍ത്തേണ്ടിവരും. പണ്ട് മുസ്ലിം ലീഗുമായുള്ള അടവുനയത്തിലും മറ്റും ഉണ്ടായ അസ്വാരസ്യങ്ങള്‍ ഇവിടെ സ്മരണീയമാണ്. ഇപ്പോഴത്തെ വടംവലി മുറുകിയാല്‍ ഈ വക അടവുനയങ്ങളൊക്കെ കുഴപ്പത്തിലാകുമെന്നുറപ്പാണ്. അതാണ് ഘടകക്ഷികളെ അസ്വസ്ഥരാക്കുന്ന പ്രധാന കാര്യം.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)