28 Jan 2008
കൊച്ചി: എച്ച്.എം.ടി ഭൂമി ഇടപാടില്‍ അപാകതകളുണ്ടായിട്ടുണ്ടന്നും ഇവ തിരുത്തുന്നതിന്റെ ഭാഗമായി പോക്കുവരവുകള്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
എച്ച്.എം.ടി ഭൂമി ഇടപാട് റദ്ദാക്കി സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോളാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇങ്ങനെ അറിയിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബ്ലൂസ്‌റ്റാര്‍ റിയല്‍റ്റേഴ്‌സിനും കോടതി നോട്ടീസയച്ചിട്ടുണ്ട്.
എച്ച്.എം.ടിയുടെ ഭൂമി തിരിച്ചെടുക്കണമെന്ന് നിയമവകുപ്പ് ശുപാര്‍ശ ചെയ്‌തിരുന്നതായി നിയമമന്ത്രി എം. വിജയകുമാര്‍ ഇന്ന് സ്ഥിരീകരിച്ചിരുന്നു. എന്തുകൊണ്ട് ആ ശുപാര്‍ശ നടപ്പിലായില്ല എന്ന് പരിശോധിക്കേണ്ടതുണ്ടന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.