Showing posts with label ലോട്ടറി വിവാദം. Show all posts
Showing posts with label ലോട്ടറി വിവാദം. Show all posts

Saturday, February 26, 2011

മകനെതിരേ അന്വേഷണത്തിന് തയാറെന്ന് വി.എസ്

  ദീപിക വാർത്ത : 26 ഫെബ്രുവരി 2011

തിരുവനന്തപുരം: ലോട്ടറി വിഷയത്തിലും ചന്ദനമാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലും തന്റെ മകന്റെ പങ്ക് അന്വേഷിക്കാന്‍ ഒരുക്കമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദനമാഫിയയ്ക്കും ലോട്ടറിമാഫിയയ്ക്കും എതിരേ നിയമസഭയിലും പുറത്തും താന്‍ നടത്തിയ പോരാട്ടങ്ങളുടെ രേഖകള്‍ സഹിതമായിരുന്നു വി.എസ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഖണ്ഡിക്കാന്‍ രംഗത്തെത്തിയത്.

ലോട്ടറി മാഫിയ മകന് പണം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ തന്റെ മകനുള്‍പ്പെടെ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് സര്‍ക്കാരിന് വേണ്ടി താന്‍ ആവശ്യപ്പെടുകയാണെന്ന് വിഎസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വീണ്ടും കത്തയയ്ക്കുമെന്നും വി.എസ്. പറഞ്ഞു.

ചന്ദനമാഫിയയില്‍ നിന്ന് മകന്‍ പണം വാങ്ങിയെന്ന ആരോപണം ഏത് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പ്രതിപക്ഷേനതാവ് എഴുതിത്തരട്ടെയെന്നും ആ ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താന്‍ താന്‍ തയാറാണെന്നും വി.എസ് പറഞ്ഞു. കെപിപി നമ്പ്യാരുടെ ആരോപണം അദ്ദേഹം തന്നെ വിഴുങ്ങിയതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ഒരു സാധാരണ ഇന്ത്യന്‍ പൌരനെന്ന പരിഗണനമാത്രമേ തന്റെ മകനും സര്‍ക്കാര്‍ നല്‍കുന്നുള്ളു. മകനെതിരായ വ്യക്തിപരമായ ആരോപണങ്ങള്‍ നിയമപരമായി നേരിടണമെന്ന് താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാതിയുള്ള ആര്‍ക്കും നടപടി സ്വീകരിക്കാവുന്നതാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

ലോട്ടറി കേസില്‍ അന്വേഷണം വന്നാല്‍ എ. രാജ അകത്തായതുപോലെ ചിദംബരവും അകത്താകുമെന്ന് വി.എസ് പറഞ്ഞു. താനയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് ചിദംബരം പറയുമ്പോള്‍ വി.എസിന്റെ കത്ത് കിട്ടിയെന്നും അന്വേഷണത്തിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നുമാണ് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതെന്ന് വി.എസ് ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് പ്രതിബദ്ധത ജനങ്ങളോടല്ല, മാര്‍ട്ടിനോടും കൂട്ടരോടുമാണ്. ചെന്നിത്തല വേണ്ടെന്ന് പറഞ്ഞിട്ടും പ്രമേയം പാസാക്കിയിട്ടും ലോട്ടറിക്കേസ് വാദിച്ച സിംഗ്വിയെ വീണ്ടും കോണ്‍ഗ്രസിന്റെ വക്താവാക്കിയെന്നും വി.എസ് ചൂണ്ടിക്കാട്ടി.

ലോട്ടറിക്കേസ് താനെന്തിന് അട്ടിമറിക്കണമെന്ന് വി.എസ് ചോദിച്ചു. അന്യസംസ്ഥാന ലോട്ടറിക്കെതിരേ നിരന്തരം താന്‍ പോരാടിക്കൊണ്ടിരിക്കുകയാണ്. ലോട്ടറി വിഷയം സംബന്ധിച്ച് പ്രധാനമന്ത്രിക്കയച്ച കത്തിന്റെ പകര്‍പ്പും വി.എസ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. അല്ലാതെ ഇന്നലെ ഒരു എംഎല്‍എ ഉന്നയിച്ച ചോദ്യമല്ല ലോട്ടറി വില്‍പന നിര്‍ത്താനിടയാക്കിയതെന്നും അങ്ങനെയെങ്കില്‍ അവര്‍ അത് ഡല്‍ഹിയില്‍ പോയി ചോദിക്കട്ടെയെന്നും ഇന്ത്യ മുഴുവന്‍ രക്ഷപെടുമല്ലോയെന്നും വി.എസ് ചോദിച്ചു.

പ്രതിപക്ഷ നേതാവായിരുന്ന താന്‍ അന്ന് നിശബ്ദനായാല്‍ യുഡിഎഫ് ഭരണകാലത്ത് ചന്ദന മാഫിയയ്ക്ക് ചന്ദനക്കൊള്ള നടത്തി വിഹരിക്കാമായിരുന്നു എന്നാണ് യുഡിഎഫ് ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്നത്. ചന്ദനമാഫിയയ്ക്കെതിരെ 2003 മുതല്‍ താന്‍ നിശബ്ദനായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ 2004 ലും 2005 ലും ചന്ദനമാഫിയയ്ക്കെതിരേ താന്‍ സ്വീകരിച്ച നിലപാടുകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാമെന്നും വി.എസ് പറഞ്ഞു.

തന്റെ ശ്രമഫലമായി അനധികൃത ചന്ദനഫാക്ടറികള്‍ അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടതും വി.എസ് ഓര്‍മിപ്പിച്ചു. ഇത്തരം മാഫിയയ്ക്കെതിരേ ഒരു വാക്കും ഉന്നയിക്കാത്ത പ്രതിപക്ഷം വെറുതെ ആരോപണമുന്നയിക്കുകയാണെന്നും വി.എസ് പറഞ്ഞു. അഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെ വ്യാജതെളിവുകള്‍ നിര്‍മിക്കുന്നത് കോണ്‍ഗ്രസ് പാരമ്പര്യമാണ്.

ബൊഫോഴ്സ് അഴിമതിയുന്നയിച്ച വി.പി. സിംഗിനെ താറടിക്കാന്‍ അദ്ദേഹത്തിന്റെ മകന് ഒരു ബാങ്കില്‍ വന്‍തുക നിക്ഷേപമുണ്ടെന്ന ആരോപണം പിന്നീട് പ്രധാനമന്ത്രിയായ നരസിംഹറാവു കെട്ടിച്ചമച്ചതും വി.എസ് ചൂണ്ടിക്കാട്ടി.

അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും വിലങ്ങ് വെക്കുമെന്ന നിലപാടും വി.എസ് ആവര്‍ത്തിച്ചു. കിളിരൂര്‍ വിഐപിയെയും ലൈംഗീക അരാജകത്വം കാട്ടിയിട്ടുള്ള വിഐപികളെയും വെറുതെ വിടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും വരും നാളുകളില്‍ ഇക്കാര്യം വ്യക്തമാകുമെന്നും വി.എസ് പറഞ്ഞു.


Monday, September 20, 2010

അന്യസംസ്ഥാന ലോട്ടറികള്‍ അച്ചടിച്ചത് അനധികൃത പ്രസ്സില്‍

പാലക്കാട്: ആഗസ്ത് 30 വരെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് സംസ്ഥാനത്ത് വിതരണംചെയ്ത സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിടിക്കറ്റുകള്‍ അച്ചടിച്ചത് ശിവകാശിയിലെ അംഗീകാരമില്ലാത്ത പ്രസ്സില്‍.

വാണിജ്യനികുതി ഇന്‍റലിജന്‍സ് വിഭാഗവും തമിഴ്‌നാട് വാണിജ്യനികുതി വകുപ്പും ചേര്‍ന്ന് ശിവകാശിയില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ ഇതുവരെ അച്ചടിച്ചത് ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിലായിരുന്നു. ആഗസ്ത് അവസാനം നിശ്ചിത മുന്‍കൂര്‍നികുതി അടയ്ക്കാത്തതിന് വാളയാറില്‍ പിടിച്ച 35 ലക്ഷം സിക്കിം സൂപ്പര്‍ ടിക്കറ്റും അച്ചടിച്ചത് മഹാലക്ഷ്മി പ്രിന്‍േറഴ്‌സിലായിരുന്നു. എന്നാല്‍, 2006 ഏപ്രില്‍ ഒന്നുമുതല്‍ മഹാലക്ഷ്മി പ്രസ് 'സെക്യൂരിറ്റി പ്രസ്' അല്ലെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

കേന്ദ്ര ലോട്ടറിനിയമത്തിലെ നാലാംവകുപ്പ് പ്രകാരം ലോട്ടറിടിക്കറ്റുകള്‍ റിസര്‍വ് ബാങ്ക് അംഗീകരിച്ച 'സെക്യൂരിറ്റിപ്രസ്സില്‍ ' മാത്രമേ അച്ചടിക്കാവൂയെന്ന് വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ കാറ്റില്‍പ്പറത്തിയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ദിവസവും കോടികളുടെ ലോട്ടറിടിക്കറ്റുകള്‍ അംഗീകാരമില്ലാത്ത പ്രസ്സില്‍ അച്ചടിച്ച് കേരളത്തില്‍ വില്പന നടത്തിയത്.

വാണിജ്യനികുതി ഇന്‍റലിജന്‍സ്‌വിഭാഗം ഡെപ്യൂട്ടി കമ്മീഷണറുടെ (തിരുവനന്തപുരം) നേതൃത്വത്തിലുള്ള സംഘമാണ് സപ്തംബര്‍ 13ന് ശിവകാശിയില്‍ അന്വേഷണം നടത്തിയത്. മഹാലക്ഷ്മി പ്രിന്‍േറഴ്‌സ് ഉടമയെ ചോദ്യംചെയ്ത് പ്രസ്സിലെ രേഖകള്‍ പരിശോധിച്ചിരുന്നു. 2003 മുതല്‍ 2005വരെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിന് സെക്യൂരിറ്റിപ്രസ് എന്ന പദവിയുണ്ടായിരുന്നു. 2006 ഏപ്രില്‍ ഒന്നുമുതല്‍ ഇത് റദ്ദായി. എന്നാല്‍, സെക്യൂരിറ്റി പ്രസ് അല്ലാതിരുന്നിട്ടും മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഉത്തരവാദിത്വത്തില്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാരുകള്‍ മഹാലക്ഷ്മി പ്രിന്‍േറഴ്‌സിനുതന്നെ ലോട്ടറിടിക്കറ്റ് അച്ചടിക്കാന്‍ അനുമതിനല്‍കുകയായിരുന്നു.

കേന്ദ്ര ലോട്ടറിനിയമത്തിന്റെ ചട്ടങ്ങള്‍ 2010 ഏപ്രില്‍ ഒന്നിന് നിലവില്‍വന്നശേഷവും സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ മഹാലക്ഷ്മി പ്രിന്‍േറഴ്‌സില്‍ അച്ചടിച്ചതിന്റെ രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് വാണിജ്യനികുതി ഉന്നതോദ്യാഗസ്ഥന്‍ പറഞ്ഞു.
കേന്ദ്ര ലോട്ടറിനിയമംതന്നെ ലംഘിച്ച് ദിവസം മൂന്നരക്കോടിയിലേറെ ലോട്ടറിടിക്കറ്റുകളാണ് ശിവകാശിയിലെ അംഗീകാരമില്ലാത്ത പ്രസ്സില്‍ അച്ചടിച്ച് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കേരളത്തില്‍ വിറ്റിരിക്കുന്നത്.

അന്വേഷണറിപ്പോര്‍ട്ട് ഒരാഴ്ചമുമ്പ് വാണിജ്യനികുതി വകുപ്പ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാനസര്‍ക്കാരിനും ഡി.ജി.പി.ക്കും ഹൈക്കോടതിക്കും നല്‍കിയിട്ടുണ്ട്. മേഘ ഡിസ്ട്രിബ്യൂട്ടഴ്‌സില്‍നിന്ന് മുന്‍കൂര്‍നികുതി വാങ്ങുന്ന കാര്യത്തില്‍ സപ്തംബര്‍ 30ന് ഹൈക്കോടതിയില്‍ വാദം കേള്‍ക്കുകയാണ്.

Saturday, September 4, 2010

വിഎസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുന്‍പും ശ്രമം

സഞ്ജയ് ചന്ദ്രശേഖര്‍

ാലക്കാട്: കേന്ദ്രലോട്ടറി നിയമത്തിലെ നാലാം വകുപ്പ് മൂടിവച്ച്, അന്യസംസ്ഥാന ലോട്ടറികളെ ധനവകുപ്പ് നാലു വര്‍ഷമായി സഹായിക്കുകയാണെന്നു സൂചന. നാലാം വകുപ്പ് അനുസരിച്ചു നടത്തുന്ന ലോട്ടറികളുടെ നികുതി മാത്രമേ മുന്‍കൂര്‍ സ്വീകരിക്കാവൂ എന്ന ഭേദഗതി നിര്‍ദേശത്തിലൂടെ, ഇൌ ഒത്തുകളിക്കെതിരെയായിരുന്നു വിഎസിന്റെ കരുനീക്കം.

മുഖ്യമന്ത്രിയുടെ ഭേദഗതിയോടെ ലോട്ടറി ഒാര്‍ഡിനന്‍സ് ഇറക്കിയാല്‍ സിക്കിം-ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വില്‍ക്കാനാവില്ല. ധനമന്ത്രിയെ തിരുത്തിക്കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ കേരള ലോട്ടറി നിരോധിക്കാതെ തന്നെ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിലയ്ക്കു നിര്‍ത്താം.

നാലാംവകുപ്പിന്റെ

സാധ്യതകള്‍ ഒാര്‍ഡിനന്‍സില്‍ ഉപയോഗപ്പെടുത്തിയാല്‍ കേന്ദ്രനിയമം കൃത്യമായി പാലിക്കുന്ന കേരള ലോട്ടറിക്കാണ് ഗുണമെന്ന് മുഖ്യമന്ത്രിയേക്കാള്‍ നന്നായറിയാവുന്നത് ധനവകുപ്പിനാണ്. എന്നിട്ടും കേരള ലോട്ടറി നിരോധിക്കാനൊരുക്കമാണെന്നു പ്രസ്താവനയിറക്കുകയും നാലാംവകുപ്പില്ലാതെ ഒാര്‍ഡിനന്‍സ് ഇറക്കാന്‍ ശ്രമിക്കുകയും ചെയ്തതില്‍ ദുരൂഹതയേറുകയാണ്.

ഏതു സംസ്ഥാനമാണോ ലോട്ടറി നടത്തുന്നത് അവിടെയാണ് നറുക്കെടുപ്പ് നടത്തേണ്ടതെന്നാണ്് നാലാം വകുപ്പ് പറയുന്നത്. എന്നാല്‍ നറുക്കെടുപ്പ് എവിടെയാണെന്നറിയില്ലെന്നു പറഞ്ഞുകൊണ്ട് ധനമന്ത്രി ഇക്കാര്യം നിഷ്കര്‍ഷിക്കുന്ന നാലാം വകുപ്പ് ഒഴിവാക്കിയാണ് ഒാര്‍ഡിനന്‍സിറക്കാന്‍ ശ്രമിച്ചത്. ഒാര്‍ഡിനന്‍സ് ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചതോടെ ലോട്ടറി വിഷയത്തില്‍ സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള ഭിന്നത മറനീക്കി.

നിയമങ്ങള്‍ പരിശോധിച്ചാണ് ധനവകുപ്പ് ഒാര്‍ഡിനന്‍സ് നിര്‍ദേശങ്ങള്‍ തയാറാക്കിയതെന്നായിരുന്നു ഇതിനോട് ആലപ്പുഴയില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചത്. കേന്ദ്രനിയമത്തിലാണു മാറ്റം വരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അന്യസംസ്ഥാന ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ക്കു കൂച്ചുവിലങ്ങിടുന്ന നാലാം വകുപ്പ് മുക്കി സാന്റിയാഗോ മാര്‍ട്ടിനെ സംരക്ഷിക്കാനുള്ള സംസ്ഥാന ധനമന്ത്രാലയത്തിന്റെ നീക്കം ഇതാദ്യമല്ല. ലോട്ടറി നടത്തിപ്പിലെ അഴിമതി തടയാന്‍ ഇൌ നാലാം വകുപ്പ് മാത്രം മതിയെന്നിരിക്കെ അക്കാര്യം മൂടിവച്ച് ലോട്ടറി മാഫിയയെ സഹായിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങളാണ് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഉണ്ടായത്.

അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു അന്യസംസ്ഥാന ലോട്ടറിയുടെ നികുതി മൂന്നിരട്ടിയാക്കാനും നാലാം വകുപ്പ് പരാമര്‍ശിക്കാതെ ഒാര്‍ഡിനനന്‍സ് ഇറക്കാനുമുള്ള നീക്കം. അന്യസംസ്ഥാന ലോട്ടറികളുടെ നികുതി സ്വീകരിക്കണമെന്ന ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി ഉത്തരവിലും കേന്ദ്രനിയമത്തിലെ നാലാം വകുപ്പ് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവര്‍ത്തിച്ചു പറയുന്നുണ്ട്.

സിക്കിം-ഭൂട്ടാന്‍ ലോട്ടറി നടത്തിപ്പിലെ തട്ടിപ്പുകള്‍ തെളിവു സഹിതം വ്യക്തമാക്കി വിജിലന്‍സ് എഡിജിപി സിബി മാത്യൂസ് 2006ല്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷമാണ് നാലാം വകുപ്പ് സര്‍ക്കാരിന്റെ കണ്ണിലെ കരടായത്.

വെട്ടിപ്പിന് തുണയായത് ഉദ്യോഗസ്ഥരുടെ 'വകുപ്പില്ലാ' വാദം

കേരളത്തില്‍ പേപ്പര്‍ ലോട്ടറിക്ക് നികുതി സ്വീകരിക്കുന്നത് പാലക്കാട് ജില്ലയില്‍ മാത്രമാണ്. വാളയാര്‍ ചെക് പോസ്റ്റ് വഴി അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കൊണ്ടു വരുന്നത് കൊണ്ട് മാത്രമല്ല, പാലക്കാട് നികുതി സ്വീകരിക്കുന്നത്. അന്യ സംസ്ഥാന ടിക്കറ്റുകള്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ ആദ്യമായി വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷന്‍ നടത്തിയത് പാലക്കാടാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ നടത്തിപ്പുകാരനും ലോട്ടറി വില്‍പനയിലൂടെ വിവാദ നായകനുമായ സാന്റിയാഗോ മാര്‍ട്ടിന്റെ ബന്ധുവായ ജോണ്‍ കെന്നഡിയുടെ പേരിലാണ് ടിക്കറ്റ് വിതരണത്തിനുള്ള ആദ്യ രജിസ്‌ട്രേഷന്‍ നടത്തിയത്. 2005ലെ സംസ്ഥാന ലോട്ടറി നിയമപ്രകാരം പ്രമോട്ടര്‍ (വിതരണക്കാരന്‍)ക്ക് മാത്രമേ രജിസ്‌ട്രേഷന്‍ നല്‍കാന്‍ പാടുള്ളൂ.

പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ വളപ്പിലെ വാണിജ്യ നികുതി വകുപ്പ് അസി. കമീഷണറുടെ (എ.സി) ഓഫിസില്‍ 2005 ഫെബ്രുവരി മൂന്നിനായിരുന്നു മേഘയുടെ രജിസ്‌ട്രേഷന്‍ നടന്നത്. സംസ്ഥാനത്ത് ഇതിന് സമാനമായി മറ്റൊരു ഏജന്‍സിയും രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ നികുതി വസൂലാക്കല്‍ പാലക്കാട് എ.സിക്ക് കീഴിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് അസി. കമീഷണറുടെ ഓഫിസില്‍ മുന്‍കൂര്‍ നികുതി സ്വീകരിച്ചു തുടങ്ങി.

2005 ലാണ് സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമം നടപ്പില്‍ വരുന്നത്. നിയമത്തിലെ പത്താം വകുപ്പ് അനുശാസിക്കുന്നത് പ്രമോട്ടര്‍ ഓരോ നറുക്കെടുപ്പിനുമുള്ള മുന്‍കൂര്‍ നികുതി നറുക്കെടുപ്പ് നടത്തുന്ന മാസത്തിന് തൊട്ട് മുമ്പുള്ള ഒന്നാം തീയതി അടക്കണമെന്നാണ്. നികുതി അടച്ച് എ.സി ഓഫിസില്‍ നിന്ന് രശീതി വാങ്ങണം. അതത് മാസങ്ങളില്‍ നറുക്കെടുപ്പ് സംബന്ധിച്ച അസസ്‌മെന്റ് എ.സി നടത്തണം.
നികുതി അടച്ചില്ല എന്ന് ബോധ്യപ്പെടുന്നപക്ഷം പ്രമോട്ടറുടെ കരുതല്‍ നിക്ഷേപത്തില്‍ നിന്ന് ഈടാക്കാനും രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സംസ്ഥാന സര്‍ക്കാറിന്റെ ലോട്ടറി നിയമത്തില്‍ തന്നെ വ്യവസ്ഥയുണ്ട്.
എന്നാല്‍, മുന്‍കൂര്‍ നികുതി സ്വീകരിക്കുന്ന വാണിജ്യ നികുതി വകുപ്പ് ഓരോ നറുക്കെടുപ്പിനും ആവശ്യമായ എത്ര ടിക്കറ്റുകള്‍ എവിടെയെല്ലാം അച്ചടിച്ചു, എവിടെയെല്ലാം വില്‍പന നടത്തി, എത്രയെണ്ണം വിറ്റഴിച്ചു, എത്ര വില്‍ക്കാതെ ബാക്കി വന്നു എന്നൊന്നും പരിശോധിക്കുന്ന പരിപാടിയേ ഇല്ല. വിറ്റതിനാണോ സമ്മാനം അടിച്ചത് എന്നതും ഇവരുടെ പരിശോധനയില്‍ വരുന്നില്ല. ലോട്ടറി നിയമത്തില്‍ ഇതിന് വകുപ്പില്ലെന്നാണ് വിശദീകരണം. ഈ 'വകുപ്പില്ലാ' വാദമാണ് അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കണക്കില്ലാത അച്ചടിച്ച് വിതരണം ചെയ്യാന്‍ ലോട്ടറി മാഫിയക്ക് മനോധൈര്യം പകരുന്നത്. ലോട്ടറി നടത്തിപ്പുകാരുടെ ബാങ്ക് ഇടപാടിലേക്ക് ഒന്നെത്തിനോക്കാന്‍ പോലും സാമ്പത്തിക വിഭാഗം തയാറുമല്ല.

ലോട്ടറി വിവാദം മാധ്യമം പരമ്പര തുടര്‍ വാര്‍ത്തകള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-4 (തയാറാക്കിയത്: കെ. രാജേന്ദ്രന്‍, ടി. ജുവിന്‍, സുഗതന്‍ പി. ബാലന്‍, സി. മുഹമ്മദലി )
Thursday, September 2, 2010
അന്യസംസ്ഥാനങ്ങളുടേതെന്ന വ്യാജേന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടാളികളും നടത്തുന്ന അനധികൃത ലോട്ടറി കച്ചവടം തടയാന്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളിലെ 3(22) വകുപ്പ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍തന്നെ നിയമിച്ച സിബി മാത്യൂസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തുന്ന ലോട്ടറികള്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടേതല്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 2005ലെ ലോട്ടറി നികുതി നിയമം കേരളം നിര്‍മിക്കുമ്പോള്‍ പേപ്പര്‍ ലോട്ടറി എന്ന് വിവക്ഷിച്ചിരിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളെയാണ്.

രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ കഴിയും. അരുണാചല്‍പ്രദേശ് ലോട്ടറികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2008ലുണ്ടായ കേസിന്റെ വിധിയില്‍ പറയുന്നത് അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഏജന്റായി അംഗീകരിച്ച് കത്തു നല്‍കുകയാണെങ്കില്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ്. 2009 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനും സംസ്ഥാനത്തിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, വിവാദമുണ്ടാകുന്നതുവരെ ഈ അധികാരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്ന് കാണിച്ച് കഴിഞ്ഞ ആഗസ്റ്റ് 12നാണ് സംസ്ഥാനത്തിന് കത്ത് കിട്ടുന്നത്. അതുവരെ കൃത്യമായ രേഖയൊന്നുമില്ലാതെയാണ് ഇവരില്‍നിന്ന് നികുതി വാങ്ങിയിരുന്നത്.

അടങ്ങില്ല മാഫിയ
======================
കഴിഞ്ഞ ജൂലൈ പകുതി മുതല്‍ നിയമസഭക്കകത്ത് പുകഞ്ഞു പൊട്ടിയ ലോട്ടറി വിവാദം രാജ്യം മുഴുവന്‍ ഒഴുകിപ്പടര്‍ന്നെങ്കിലും ലോട്ടറി മാഫിയ അടങ്ങിയെന്ന് മാത്രം കരുതരുത്. സിക്കിം സര്‍ക്കാറിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശിവകാശിയിലെ പ്രസില്‍ അച്ചടിച്ചുകൊണ്ടുവന്ന ദശലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ ഇതിനിടയിലും വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തി.
കൃത്യമായി മുന്‍കൂര്‍ നികുതിയടക്കാത്ത സിക്കിം സൂപ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ആഗസ്റ്റ് രണ്ടാം വാരം കേരളത്തിലെത്തിയത്. 50 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ ടിക്കറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വില്‍പന നടത്താനാണ് എത്തിച്ചത്. അതുവരെ സിക്കിം സൂപ്പര്‍ ലോട്ടോയുടെ സമ്മാനത്തുക 20 ലക്ഷമായിരുന്നു. ആഗസ്റ്റ് 21ന് ചില പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലാണ് ഒന്നാം സമ്മാനം 50 ലക്ഷമായി ഉയര്‍ത്തിയ കാര്യം അറിയിക്കുന്നത്. സിക്കിം സൂപ്പര്‍ ഡീലക്‌സ്, ക്ലാസിക് എന്നിങ്ങനെ രണ്ടു ടിക്കറ്റുകളുടെ സമ്മാനത്തുകയാണ് 20 ലക്ഷത്തില്‍നിന്ന് 50 ആക്കിയത്. ടിക്കറ്റുവില പത്തുരൂപയില്‍നിന്ന് 20 രൂപ ആക്കുകയും ചെയ്തു. ആഗസ്റ്റ് 23 മുതലാണ് ഈ മാറ്റം നിലവില്‍വന്നത്. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം ഉത്സവകാലത്തോ പ്രത്യേക സാഹചര്യങ്ങളിലോ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ബംപര്‍ നറുക്കെടുപ്പു വിഭാഗത്തിലാണ് പെടുക. ഇതുപ്രകാരം ഒരു നറുക്കെടുപ്പിന് 17 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതി അടക്കേണ്ടത്. എന്നാല്‍, സാധാരണ ലോട്ടറികളെപ്പോലെ ഏഴു ലക്ഷം വീതമാണ് മേഘ നികുതി നല്‍കിയത്.

അതിരുവിട്ട് കുറികള്‍
======================
ആഗസ്റ്റ് 22ന്, മുന്‍കൂര്‍ നികുതി അടക്കാത്ത, കേരളത്തില്‍ വില്‍പനക്കു കൊണ്ടുവന്ന 30 ലക്ഷം സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ക്ലാസിക് ടിക്കറ്റുകള്‍ വാണിജ്യ നികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു ട്രക് നിറയെ ടിക്കറ്റ് നേരത്തേ സംസ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. ആഗസ്റ്റ് 20 മുതല്‍ ഇതിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ചില ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെന്നാരോപിച്ച് മേഘയില്‍നിന്ന് നികുതി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടക്കവെയാണ് സമ്മാനഘടനയില്‍ മാറ്റം വരുത്തി പുതിയ ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.

എന്നാലിതൊന്നും നറുക്കെടുപ്പു നടത്തുന്നതിന് മാഫിയക്ക് തടസ്സമായില്ല. നറുക്കെടുപ്പ് തടസ്സമില്ലാതെ നടന്നു. മുന്‍കൂര്‍ നികുതിയിനത്തില്‍ ഒരാഴ്ച 70 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. ആഗസ്റ്റ് 30, 31 തീയതികളില്‍ വിറ്റഴിക്കേണ്ട, അഞ്ചു കോടിയോളം രൂപ വിലവരുന്ന കുറച്ചു ടിക്കറ്റുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തപ്പോള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വിറ്റഴിക്കേണ്ട 140 കോടി രൂപയുടെ ടിക്കറ്റുകള്‍ തടസ്സമൊന്നുമില്ലാതെ കേരള വിപണിയിലെത്തിയതും വേണ്ടപ്പെട്ടവര്‍ കണ്ണടച്ചതിനാല്‍ മാ്രതം.

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-5

1998ലാണ് ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1999 ലാണ് ലോട്ടറീസ് റെഗുലേഷന്‍ നിയമം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, നിയമം കടലാസില്‍ നിലനിന്നതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഈ നിയമം നിലനില്‍െക്കയാണ് ഒറ്റനമ്പര്‍ ലോട്ടറി അതിവേഗം രാജ്യത്ത് പടര്‍ന്നത്. ഈ ചൂതാട്ടം തടയാന്‍ കാര്യമായ ശ്രമം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തില്‍ വല്ലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നടത്തിയ റെയ്ഡുകള്‍ മാത്രമായിരുന്നു ഏക നടപടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കടന്നുവരവ്. ഇവിടെയും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. പണംകൊണ്ടുള്ള കളിയില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ഈ രംഗത്തെ മറ്റൊരു മല്‍സരക്കാരായിരുന്ന ദല്‍ഹിയിലെ ഖുരാനാ ആന്‍ഡ് കമ്പനിയെ അതിവേഗം തോല്‍പിച്ചു.

സ്മാര്‍ട്ട് വില്‍പന
സ്മാര്‍ട്ട് വിന്‍ ആയിരുന്നു മാര്‍ട്ടിന്റെ കമ്പനി. ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടറുകള്‍ക്ക് മുന്നില്‍ ശരാശരിക്കാരായ മലയാളികളുടെ നീണ്ട നിരയാണ് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടത്. എത്ര പണം നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാശിയോടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചവര്‍ വലിയ സാമൂഹികപ്രശ്‌നമായി മാറി. ഇതിനിടെ, ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ നേടിയ ഒന്ന് രണ്ട് മലയാളികളെ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. ഇതോടെ എളുപ്പത്തില്‍ പണക്കാരനാകാനുള്ള മാര്‍ഗമാണിതെന്ന ധാരണയില്‍ ജനം ഓടിക്കൂടി. ചില ആത്മഹത്യാവാര്‍ത്തകളും പുറത്തുവന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ 12ാം വകുപ്പ് പ്രകാരം സംസ്ഥാനം പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. 2003 ജൂലൈ 16നാണ് കേരള സ്‌റ്റേറ്റ് ലോട്ടറീസ് ആന്‍ഡ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍സ് റൂള്‍സ് പാസാക്കുന്നത്. അക്കാലത്ത് മുഖ്യമന്ത്രി എ.കെ ആന്റണി.

നിയമം തോറ്റു, മാര്‍ട്ടിന്‍ ജയിച്ചു
നിയമം മൂന്നുമാസത്തോളം തുടര്‍നടപടികളില്ലാതെ കിടന്നു. ഫിഷറീസ്‌വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാര്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് അനഭിമതനായി ലോട്ടറി വകുപ്പില്‍ എത്തുന്നത് ഇക്കാലത്താണ്. വകുപ്പിന് സുരേഷ് കുമാറിനെ വേണ്ടെന്ന് മുഖ്യമന്ത്രിയോട് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ പകരം നല്‍കാവുന്ന ഗ്ലാമറില്ലാത്ത പദവി എന്ന നിലയില്‍ ലോട്ടറി വകുപ്പ് ഡയറക്ടറാക്കി. എന്നാല്‍, ലോട്ടറി മാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വത്തെയും അലോസരപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ വില്‍ക്കുന്ന എല്ലാ ലോട്ടറികളും കേന്ദ്ര നിയമം ലംഘിച്ചവയായതിനാല്‍ അവയില്‍ വഞ്ചിതരാകരുതെന്ന് പത്രപരസ്യം വന്നു. ഇത് ലോട്ടറിമാഫിയയുടെ ഉറക്കംകെടുത്തി. മുഖ്യമന്ത്രി ആന്റണിയുടെയും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെയും അല്ലാതെ മറ്റാരുടെയും പിന്തുണയില്ലാതിരുന്ന സുരേഷ് കുമാര്‍ ഏറക്കുറെ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വിരാമമിട്ടത്്.

ഉമ്മന്‍ചാണ്ടി ചെയ്തത്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വക്കം പുരുഷോത്തമന്‍ ധനമന്ത്രിയുമായതോടെ ലോട്ടറി ഡയറക്ടര്‍ക്ക് കടിഞ്ഞാണ്‍ വീണു. അധികം താമസിയാതെ പദവിയില്‍നിന്ന് അദ്ദേഹം പുറത്തായി. ഡയറക്ടറെ മാറ്റുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷംപോലും ഉയര്‍ത്തിയില്ല. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പാര്‍ട്ടി ചെയ്തത്. സര്‍ക്കാര്‍ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും വിമര്‍ശത്തോടെ കാണുന്ന പ്രതിപക്ഷം സുരേഷിനെ നീക്കിയപ്പോള്‍ മാത്രം അനങ്ങാതിരുന്നത് മാര്‍ട്ടിന്റെ വൈഭവം കാരണമായിരുന്നു. ലോട്ടറി കേസുകളുടെ നടത്തിപ്പില്‍ ശക്തമായ നിലപാെടടുത്ത സീനീയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അജിത്പ്രകാശിനും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുറത്താക്കല്‍ നേരിടേണ്ടിവന്നു.
അന്യസംസ്ഥാന ലോട്ടറിമാഫിയ ആറായിരം കോടി രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചപ്പോള്‍ എണ്‍പത് കഴിഞ്ഞയാളുടെ അറിവില്ലായ്മയെന്നാണ് സ്വന്തം പാര്‍ട്ടിക്കകത്തെ മിക്കവാറും എല്ലാ നേതാക്കളും അന്ന് പറഞ്ഞൊഴിഞ്ഞത്. ഇത്ര ചെറിയ സംസ്ഥാനത്തുനിന്ന് ഇത്ര വലിയ തുക നികുതി വെട്ടിച്ചെന്ന് അംഗീകരിക്കാന്‍ ധനമന്ത്രിയായ ശേഷം പോലും ഡോ.തോമസ് ഐസക് തയാറായിട്ടില്ല.
എന്നാല്‍, ഒടുവില്‍ പഴയൊരു നാടകത്തിലെ ഡയലോഗ് പോലെ 'വി.എസ് ആണ് ശരിയെന്ന്' അംഗീകരിക്കാന്‍ കുറേ പേരെങ്കിലും തയാറായി.

വെറും കത്തുകള്‍
കെ. സുരേഷ്‌കുമാര്‍ ലോട്ടറി ഡയറക്ടറായിരുന്ന വേളയില്‍ നിയമലംഘനം നടത്തുന്ന ലോട്ടറികളുടെ നിരോധം ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ആദ്യകത്ത് 28 പേജും രണ്ടാമത്തെ കത്ത് അനുബന്ധ രേഖകള്‍ അടക്കം 72 പേജുകളും. ഈ കത്തുകള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാറില്‍ തുടര്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളം കാട്ടിയ വീഴ്ചയാണ് നടപടികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും പേജുകളിലൊതുങ്ങുന്ന പതിവ് കത്തുകള്‍ മാത്രമാണ് കേന്ദ്രത്തിലേക്ക് എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാകട്ടെ, മാര്‍ട്ടിനെക്കാള്‍ വലിയ പല ലോട്ടറി തമ്പുരാക്കന്മാരേയും രക്ഷിക്കാനുണ്ടുതാനും. അതിനാല്‍ ലോട്ടറിനിരോധത്തിലൊന്നും മന്‍മോഹന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിലവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വെക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പരസ്‌പരം പഴിചാരുന്ന രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് അപ്പുറം പോകുന്നില്ലെന്നതാണ് വാസ്തം. സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കടത്തികൊണ്ടുപോകുന്ന ലോട്ടറി മാഫിയകള്‍ക്കെതിരെ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇനിയും തയാറാകുന്നില്ലെന്നത് പരസ്‌പരമുള്ള വിഴുപ്പലക്കിന് അപ്പുറം മാര്‍ട്ടിനെയും കൂട്ടരെയും എതിര്‍ക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ്.

തെറിപ്പിച്ച കസേരകള്‍
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പലപ്പോഴും വീഴ്ചകള്‍ നേരിടുന്നതും മറ്റൊന്നുംകൊണ്ടല്ല. ലോട്ടറി മാഫിയക്കെതിരെ ആത്മാര്‍ഥമായി നീങ്ങിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് മിച്ചം. സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിനെ യു.ഡി.എഫ് സര്‍ക്കാറാണ് പുറത്താക്കിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന ഡി. അനില്‍കുമാറിന് പുറത്തേക്കുള്ള വഴി തുറന്നതിലും ലോട്ടറിക്കൊരു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ പോയി ലോട്ടറി കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ അനില്‍കുമാര്‍ പലരുടെയും കണ്ണിലെ കരടായിരുന്നു. അനില്‍കുമാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ പിന്നീട് അവസരം മുതലാക്കി പുറത്തേക്കുള്ള വഴിയൊരുക്കി. കെ. പരാശരന്‍, സോളി സൊറാബ്ജി, ദുഷ്യന്ത് ദാവെ തുടങ്ങി സുപ്രീംകോടതിയിലെ മുന്‍നിരക്കാരായ അഭിഭാഷകരെ മുന്‍നിര്‍ത്തി ലോട്ടറി ലോബി നടത്തിയ നിയമയുദ്ധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. സീനിയര്‍ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല

യു.ഡി.എഫ് അറിയുമോ സുബ്ബയെ?

ഇന്ത്യയില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലോട്ടറി വ്യാപാരം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, നിയമപരവും അല്ലാത്തതുമായ ലോട്ടറികള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അപഹരിക്കുന്ന യഥാര്‍ഥ തുക ഈ സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ലോട്ടറി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേല്‍നോട്ടത്തില്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം പലതവണ ഉയര്‍ന്നതാണ്. പക്ഷേ, നടപടികള്‍ എവിടെയും എത്തിയില്ല.
രാജ്യത്ത് 25,000 കോടി രൂപയുടെയെങ്കിലും അനധികൃത ലോട്ടറി വ്യാപാരം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നടപടിയൊന്നും എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യത്തിന്റെ പേരിലുള്ള ലോട്ടറികള്‍ ഇഷ്ടംപോലെ അച്ചടിച്ചുകൂട്ടി സാന്റിയാഗോ മാര്‍ട്ടിനെപോലുള്ളവര്‍ ഈ രാജ്യത്തുനിന്ന് കോടികള്‍ കടത്തിയിട്ടും രാജ്യവ്യാപകമായി ഇതുതടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനു പിന്നില്‍ ഏറെ കളികളുണ്ട്. ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂട്ടാന്‍ എന്ന ചെറുരാജ്യം 1976ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ തുടങ്ങിയ ലോട്ടറി ഇന്ന് പക്ഷേ, മാര്‍ട്ടിനെപ്പോലുള്ള സ്വകാര്യ മുതലാളിമാര്‍ക്ക് പണം വാരാനുള്ള വഴി മാത്രമാണ്. എന്നിട്ടും, ഭൂട്ടാന്‍ ലോട്ടറി ബിസിനസിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കപ്പെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു.

എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നറിയണമെങ്കില്‍ മണികുമാര്‍ സുബ്ബയെപ്പോലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കണം. ചൂതാട്ടത്തിന്റെ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ രാജാവാണെങ്കില്‍ മണികുമാര്‍ സുബ്ബ ചക്രവര്‍ത്തിയാണ്. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ടു കോടി സംഭാവന വാങ്ങിയതിനാണ് സി.പി.എമ്മുകാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍, മൂന്നുവട്ടം മണികുമാര്‍ സുബ്ബ പാര്‍ലമെന്റില്‍ എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ലോട്ടറി രാജാവായ കോണ്‍ഗ്രസ് എം.പി! അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്‌സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്തിയ 'നേതാവ്'ആണ് സുബ്ബ. മൂന്നു വട്ടവും തേസ്‌പൂരില്‍ മത്‌സരിച്ചപ്പോള്‍, അയാളുടെ പണക്കൊഴുപ്പിന് മുകളില്‍ ഒരു പരുന്തും പറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ, തോറ്റു. മറ്റൊരു വിവാദം അപ്പോഴേക്കും കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജനസ്വാധീനത്തില്‍ ശക്തനുമായിരുന്നു. വിവാദം അപ്പോഴും ലോട്ടറി ചൂതാട്ടം വഴി സുബ്ബ ഉണ്ടാക്കിയ ശതകോടികളെക്കുറിച്ചായിരുന്നില്ല. പൗരത്വമാണ് പ്രശ്‌നമായത്.

ലോക്‌സഭയിലേക്ക് മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ട സുബ്ബ ഇന്ത്യന്‍ പൗരനല്ല, നേപ്പാളുകാരനാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പലതായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ തടവില്‍ കഴിയുകയായിരുന്ന സുബ്ബ, 1973ല്‍ തടവുചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നതിന് വിശ്വസനീയമായ സാഹചര്യങ്ങള്‍ പലതുണ്ട്. ഇവിടെ എത്തി ലോട്ടറിയുടെ ലോകം കെട്ടിപ്പടുത്തു. സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പരന്നൊഴുകിയ പലവിധ ലോട്ടറി രൂപങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ അടക്കം വന്‍തുക മുടിച്ചപ്പോള്‍, കുമിഞ്ഞുകൂടിയ കോടികള്‍ക്കു മുന്നിലിരുന്ന് സുബ്ബ പൊട്ടിച്ചിരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും സമ്പന്നനാണ് സുബ്ബ. തനിക്ക് 19 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് 2004ല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയുടെ സമര്‍പ്പണവേളയില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.

എന്നാല്‍, യഥാര്‍ഥ സമ്പാദ്യം അതിന്റെ എ്രതയോ മടങ്ങ് അധികമാണ്. നാഗാലാന്‍ഡില്‍ ലോട്ടറി വ്യാപാരത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ മുങ്ങിനില്‍ക്കെയാണ് കോണ്‍ഗ്രസ് ഇയാള്‍ക്ക് ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചത്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട കോടികളുടെ ലോട്ടറി നികുതിപ്പണം വെട്ടിച്ചു എന്ന കേസില്‍ സുബ്ബക്കെതിരായ നടപടികള്‍ പിന്നീട് എങ്ങുമെത്തിയില്ല. സുബ്ബയുടെ എം.എസ് അസോസിയേറ്റ്‌സ് എന്ന ലോട്ടറി കമ്പനി കോടികളുടെ അഴിമതി നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ 1999 ല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലുകളൊന്നും പക്ഷേ, എവിടെയും എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ സുബ്ബ ഇന്നും സുരക്ഷിതനായി വിഹരിക്കുന്നു.
സുബ്ബയുടെ കോടികള്‍ക്ക് മുന്നില്‍ അയാളുടെ പൗരത്വ പ്രശ്‌നവും രാഷ്ട്രീയ സദാചാരവുമൊക്കെ ഭക്ത്യാദര പൂര്‍വം മാറിനിന്നു. പൗരത്വ വിഷയത്തില്‍ കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും ഫലമുണ്ടായില്ല. സുബ്ബക്കെതിരെ സി.ബി.ഐക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധിച്ചത് ഇക്കൊല്ലം ആദ്യമാണ്. കോടതി വിധി പക്ഷേ, സി.ബി.ഐ അറിഞ്ഞിട്ടില്ല; അറിയാന്‍ പോകുന്നുമില്ല.

ചൂതാട്ട സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തുന്ന കോടികള്‍ക്ക് മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് സുബ്ബമാരും മാര്‍ട്ടിന്‍മാരും സാധാരണക്കാരനെ മോഹവലയത്തില്‍ പെടുത്താന്‍ ആവിഷ്‌കരിക്കുന്ന ഒറ്റ നമ്പര്‍ അടക്കം പലവിധ നമ്പറുകള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ഭരണ പാര്‍ട്ടികള്‍ എപ്പോഴും ശ്രമിക്കുന്നത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ചൂതാട്ടവീരന്‍മാര്‍ക്ക് രാഷ്്രടീയക്കാരുടെ തണലുണ്ട്.
സുപ്രീംകോടതി വരെ നീളുന്ന ലോട്ടറി കേസുകളില്‍, ലോട്ടറി രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത് മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരാണ്. ചൂതാട്ടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാമിടയില്‍, ഒരു നിമിഷം കൊണ്ട് ലക്ഷാധിപതിയാകാന്‍ കൊതിക്കുന്ന ഭാഗ്യാന്വേഷികളുടെ ചോരയൂറ്റി ലോട്ടറി രാജാക്കന്മാര്‍ക്ക് തടിച്ചു കൊഴുക്കാതെ വയ്യ!

സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ഐസക്കിന്റെ നിര്‍ദേശം സി.പി.എം തള്ളി

കൊച്ചി: സംസ്ഥാന ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ നിര്‍ദേശം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിശിത വിമര്‍ശത്തോടെ തള്ളി. സംസ്ഥാന ലോട്ടറി നിരോധം മുഖ്യ അജണ്ടയായി ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധനമന്ത്രിക്കെതിരെ നിശിത വിമര്‍ശം ഉയര്‍ന്നത്. ഐസക്കിന്റെ വാദങ്ങള്‍ക്ക് എതിരെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരെടുത്ത് പറഞ്ഞ് ആഞ്ഞടിച്ച മുഖ്യമന്ത്രിയുടെ വാദങ്ങളോട് സി.പി.എം സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം അംഗങ്ങളും യോജിക്കുകയായിരുന്നു. തുടര്‍ന്ന് കേരള ലോട്ടറി നിരോധിക്കണമെന്ന ധനമന്ത്രിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളി.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം കഴിഞ്ഞ്, അനധികൃത ലോട്ടറികള്‍െക്കതിരെ നടപടി സ്വീകരിക്കാനായി യോഗം വിളിക്കാന്‍ നിര്‍േദശിച്ച മുഖ്യമന്ത്രിയെ വിലക്കിയ പാര്‍ട്ടി സെക്രട്ടേറിയറ്റ് തന്നെ ഇത്തവണ വി.എസിന്റെ വാദങ്ങളെ അനുകൂലിക്കുകയായിരുന്നു. ലോട്ടറി വിവാദത്തില്‍ ഇതുവരെ പരസ്യഅഭിപ്രായ പ്രകടനം നടത്താതെ മൗനം പാലിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങള്‍ ധനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു. 'ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പ് ലംഘിക്കുന്ന ആര്‍ക്കുമെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ഉറപ്പിനെതിരെ അനുകൂല ഇടക്കാല വിധിയുണ്ടായിട്ടും ഒരു നടപടിയും കൈക്കൊള്ളാതെ നാം എന്തിനു വേണ്ടിയാണ് കാത്തിരിക്കുന്നതെ'ന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ട്. മജിസ്‌ട്രേറ്റിന്റെ വാറണ്ടോടെ ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ലോട്ടറി വ്യാജന്മാര്‍ക്ക് എതിരെ ക്രിമിനല്‍ തൊണ്ടി മുതലായി ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും.
കുറ്റവാളിയെ അറസ്റ്റ് ചെയ്യാന്‍ മാത്രമാണ് സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടും വ്യാജന്മാര്‍ക്ക് എതിരെ കര്‍ശനമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പകരം പുതിയ ലോട്ടറി നറുക്കെടുപ്പുകള്‍ക്ക് അനുമതി നല്‍കി നിയമവിരുദ്ധ ലോട്ടറികളെ നിര്‍ബാധം അനുവദിക്കുകയാണെന്നും ധനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

ലോട്ടറികളുടെ നികുതി വര്‍ധിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന ധനമന്ത്രിയുടെ പ്രസ്താവനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കേന്ദ്ര ലോട്ടറി നിയമവും ചട്ടവും പാലിക്കാത്ത ഒരു ലോട്ടറിയില്‍നിന്നും ഇനിമുതല്‍ നികുതി സ്വീകരിക്കരുതെന്ന് വാണിജ്യ നികുതി അസിസ്റ്റന്റ് കമീഷണര്‍മാര്‍ക്ക് കര്‍ശന നിര്‍േദശം നല്‍കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ഗോഡൗണുകള്‍ റെയ്ഡ് ചെയ്യാനും ടിക്കറ്റുകള്‍ പിടിച്ചെടുക്കാനും എഫ്.ഐ.ആര്‍ തയാറാക്കാനും ആവശ്യപ്പെടണമെന്നും ഇതിന് ലോട്ടറി ഉദ്യോഗസ്ഥര്‍ അതത് പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

'കേരളത്തിലെ ആകെ ലോട്ടറി വില്‍പ്പനയുടെ നാല് ശതമാനത്തോളമേ കേരള ലോട്ടറി വരികയുള്ളൂ'വെന്ന് പറഞ്ഞ വി.എസ്, 'നിയമ വിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കുന്നതിന് കുറുക്കുവഴിയായി കേരള ലോട്ടറി നിരോധിക്കുന്നത് ആലോചിക്കുന്നത് പോലും രാഷ്ട്രീയമായ ആത്മഹത്യയും ലോട്ടറി വില്‍പ്പനക്കാരോട് കാണിക്കുന്ന അനീതിയായിരിക്കുമെന്നും ഈ സാധ്യത നമുക്ക് ആലോചിക്കാന്‍ പോലുമാവില്ലെ'ന്നും ചൂണ്ടിക്കാട്ടി.
'കേന്ദ്ര ലോട്ടറി ചട്ടം അനുസരിച്ച് സര്‍ക്കാര്‍ പ്രസുകളിലോ സെക്യൂരിറ്റി പ്രസുകളിലോ അച്ചടിക്കുന്നതിന് പകരം വ്യാജ ലോട്ടറികളുടെ സ്വകാര്യ നടത്തിപ്പുകാരനായ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ സ്വന്തമായി ശിവകാശിയിലെയും ഹൈദരാബാദിലെയും സ്വകാര്യ പ്രസുകളില്‍നിന്നാണ് ടിക്കറ്റുകള്‍ അച്ചടിക്കുന്നത്. 15,000 കോടി രൂപയിലധികം കേരളത്തില്‍നിന്നും ചോരുന്നുവെന്നതിനപ്പുറം ദിനംപ്രതി ആയിരക്കണക്കിന് പേരാണ് നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളുടെ അടിമകളായി മാറുന്നത്. ഇതൊരു സാമൂഹിക പ്രശ്‌നമായി ഇന്ന് വളര്‍ന്നിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്. ശ്രീജിത്ത്

Thursday, September 2, 2010

ലോട്ടറി വിവാദം മാധ്യമം ലേഖനങ്ങള്‍

ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-2
Tuesday, August 31, 2010
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള പൊലീസ് കേസുകളും ആദായ നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുന്നത് അയാളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.

തമിഴകത്ത് കുറേകാലമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് മാര്‍ട്ടിന്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി മാര്‍ട്ടിന്റെയും ബിനാമികളുടെയും പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്ന വ്യക്തിയെന്ന പേരിലും ഈ ലോട്ടറി മാഫിയാ തലവന്‍ അറിയപ്പെട്ടിരുന്നു.

കണക്കില്‍പ്പെടാത്ത പണവും ലോട്ടറി ടിക്കറ്റുകളും കടത്തുന്നതിന് മാര്‍ട്ടിന്‍ സ്വന്തമായി കൊറിയര്‍ സ്ഥാപനവും നടത്തുന്നുണ്ടത്രെ. മാര്‍ട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒട്ടേറെ ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ട്ടിന്റെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് കൊല്ലപ്പെട്ട മിക്കവരും. എന്നാല്‍, പണത്തിന്റെ കുത്തൊഴുക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളായി പരിണമിച്ചു. ലോട്ടറിനിരോധമുണ്ടെങ്കിലും തമിഴകത്ത് ഇപ്പോഴും ചില വീക്‌ലി ലോട്ടറികള്‍ പ്രചാരത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അനധികൃതമായി വില്‍പന നടത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനുപിന്നിലും മാര്‍ട്ടിനാണെന്ന് അറിവായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാര്‍ട്ടിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഈ കാലയളവിലാണ് രണ്ടു കോടി രൂപയുടെ 'ദേശാഭിമാനി' ബോണ്ട് വിവാദം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.

സര്‍ക്കാര്‍ സ്‌പോണ്‍സര്‍
=============================
നാലു മാസക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ചെന്നൈ ഹൈകോടതിയില്‍നിന്ന് സോപാധിക ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് സര്‍ക്കാര്‍-സ്വകാര്യചടങ്ങുകളിലും മേളകളിലും മുഖ്യാതിഥിയായി രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന മുഴുവന്‍ അത്‌ലറ്റിക് മീറ്റുകളുടെയും മുഖ്യ സ്‌പോണ്‍സര്‍ ഇപ്പോള്‍ മാര്‍ട്ടിനാണ്. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സമ്മാനദാനം നിര്‍വഹിക്കുന്നത് പലപ്പോഴും മാര്‍ട്ടിനും ഭാര്യയും മക്കളുമായിരിക്കും. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉദ്ഘാടനവും ഇവരാണ് നിര്‍വഹിക്കുന്നത്.

കേരളത്തില്‍നിന്ന് ലോട്ടറി മാഫിയ തട്ടിയെടുക്കുന്ന കോടികളുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഒരു ചില്ലിക്കാശുപോലും ഇവര്‍ ചെലവഴിക്കുന്നില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്‍ ഭരണകക്ഷി നേതാക്കള്‍ക്കുവേണ്ടി വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. മാര്‍ട്ടിനും കുടുംബത്തിനും അമേരിക്കയിലേക്ക് കുടിയേറാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു. ലോട്ടറി നറുക്കെടുപ്പുകളിലെ ക്രമക്കേടുകള്‍ വിവാദമാകാറുണ്ടെങ്കിലും അധികൃതതലത്തില്‍ നടപടിയൊന്നും ഉണ്ടാവാറില്ല. നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും പരസ്‌പരം പഴിചാരുകയും യഥാര്‍ഥ പ്രതി രക്ഷപ്പെടുകയുമാണ് പതിവ്.
സമ്മാനം മകനുതന്നെ
=============================
1997 ജൂണില്‍ നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആസാദ് ഹിന്ദ് ബംബര്‍ ലോട്ടറിയുടെ അഞ്ചു മില്യണ്‍ സമ്മാന തുകയുടെ അവകാശവാദവുമായി മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് രംഗത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2000 ഏപ്രിലില്‍ സിക്കിം യെല്ലോ വീക്‌ലിയുടെയും ഭൂട്ടാന്‍ കല്‍പദാരുവിന്റെയും നാലാം സമ്മാനമായ പത്ത് നമ്പറുകള്‍ ഒരേ പോലെയായതും വിവാദമുയര്‍ത്തിയിരുന്നു. രണ്ട് ലോട്ടറികളുടെയും വിതരണാവകാശം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി(എം.എല്‍.എ)ക്കായിരുന്നു.

മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാര്‍ ലോട്ടറികളുടെ വിതരണാവകാശം തങ്ങള്‍ക്കുണ്ടെന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പലവിധ പേരുകളിലാണ് മാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സികള്‍ അറിയപ്പെടുന്നത്.

ഓരോ ദിവസവും രണ്ടു കോടി ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകളെ തിരിച്ചേല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതുവഴിയും കോടികളുടെ നേട്ടമാണ് കൊയ്യുന്നത്. വിവിധ സംസ്ഥാന ലോട്ടറി വകുപ്പുദ്യോഗസ്ഥരെ സ്വാധീനിച്ച് വിറ്റഴിക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ഉറപ്പുവരുത്തുന്നതാണ് ലോട്ടറി മാഫിയ നടത്തുന്ന തട്ടിപ്പുകളില്‍ ഏറ്റവും പ്രധാനം. വര്‍ഷന്തോറും ഇതിലൂടെ മാത്രം കോടികളാണ് കൊയ്യുന്നത്.

ഓണ്‍ലൈനിലും ചൂതാട്ടം
=============================
പേപ്പര്‍ ലോട്ടറിയുടെ ഇരട്ടി വരുമാനമാണ് ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ് ലോട്ടറികളിലൂടെ മാര്‍ട്ടിന് ലഭിക്കുന്നത്. ഇന്‍ ലോട്ട് ഇ-ഗെയിമിങ് സര്‍വീസ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് ലോട്ടറിയും സ്മാര്‍ട്ട് വിന്‍ ആന്‍ഡ് മെഗാ വിന്‍ എന്ന ഓണ്‍ലൈന്‍ ലോട്ടറിയും മാര്‍ട്ടിന്‍ നടത്തുന്നു. എസ്.എസ് മ്യൂസിക്, സര്‍ സംഗീത്, എസ് മാര്‍ഗ് എന്നീ ഡിജിറ്റല്‍ സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ഉടമകൂടിയായ മാര്‍ട്ടിന്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹിയാണ്.

സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാസംവിധാനമുള്ള സര്‍ക്കാര്‍ പ്രിന്റിങ് യൂനിറ്റുകളില്‍ അച്ചടിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം അനുശാസിക്കുന്നു. എന്നാല്‍, മാര്‍ട്ടിനുമായി ബന്ധമുള്ള ബിയാനി ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രിന്‍േറഴ്‌സ്, കെ.എല്‍ ഹൈടെക് സെക്യൂര്‍ പ്രിന്‍േറഴ്‌സ്, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സ്, ചെന്നൈയിലെ വൈരം പ്രിന്‍േറഴ്‌സ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നു. ഇവിടങ്ങളില്‍ എത്ര കോടി രൂപയുടെ ടിക്കറ്റുകള്‍ അച്ചടിക്കുന്നുവെന്നതിന് ശരിയായ കണക്കില്ല.

ഓരോ നറുക്കെടുപ്പിലും വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകള്‍ എത്രയാണെന്ന് ആരും അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നത് നിയന്ത്രിക്കാന്‍ സിക്കിം പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മനപ്പൂര്‍വമായ വീഴ്ചയാണ് കാണിക്കുന്നത്. അണ്‍സോള്‍ഡ് ലോട്ടറി ടിക്കറ്റുകളുടെ കണക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തുകയാണ്. ഇന്ത്യന്‍ പേപ്പര്‍ ലോട്ടറി നിയമപ്രകാരം വില്‍ക്കപ്പെടാത്തതായി കാണിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
ഓരോ നറുക്കെടുപ്പിനു മുമ്പും അണ്‍സോള്‍ഡ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം അയ്യായിരത്തോളം കോടി രൂപയുടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.


മലയാളിയെ മാര്‍ട്ടിന്‍ പിഴിയുന്ന വിധം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്. ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
Thursday, September 2, 2010

അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലുമായി. ഓണ്‍ലൈന്‍ ലോട്ടറികളുെട രൂപത്തില്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍ലോട്ടോ, പ്ലേ വിന്‍ ലോട്ടറികളായിരുന്നു അന്ന് ജനത്തിന് ഹരം. നടത്തിപ്പ് ആരെന്നോ നറുക്കെടുപ്പ് എവിടെന്നോ അറിയില്ലെങ്കിലും ജനം ലോട്ടറി കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടി. ടെലിവിഷനില്‍ കാണിക്കുന്ന ഫലം കണ്ണടച്ചു വിശ്വസിച്ച അവര്‍ സമ്മാനം കിട്ടാത്തത് ദൗര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നു കരുതി സമാധാനിച്ചു. പൊതുജനത്തെ കറക്കി നിലത്തിടാനുള്ള അടവുകള്‍ പ~ിച്ചവരായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി മാഫിയ.

ഒരു തവണ ആര്‍ക്കും സമ്മാനം കിട്ടിയില്ലെങ്കില്‍ അടുത്ത നറുക്കിലെ സമ്മാനങ്ങള്‍ ഇരട്ടിയാകുമെന്ന പ്രഖ്യാപനമായിരുന്നു ഇക്കൂട്ടത്തിലെ ബ്രഹ്മാസ്ത്രം. അതുകൊണ്ടുതന്നെ പല നറുക്കുകളും ആര്‍ക്കും സമ്മാനമില്ലാതെ കഴിഞ്ഞുപോയി. പക്ഷേ, അടുത്ത തവണ കിട്ടാനിരിക്കുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടാത്തവര്‍ പിന്നെയും കൃത്യമായി കൗണ്ടറുകളില്‍ എത്തിക്കൊണ്ടിരുന്നു. കോടികളാണ് സമ്മാനത്തുകയെങ്കിലും അവ കിട്ടിയത് ഏതാനും പേര്‍ക്കുമാത്രം. എറണാകുളം സ്വദേശിക്ക് കിട്ടിയ നാല് കോടിയെ കണ്ട് മോഹിച്ചാണ് ബാക്കി മലയാളികള്‍ ഈ തട്ടിപ്പ് കണ്ണടച്ച് വിശ്വസിച്ചത്.

സത്യത്തില്‍ അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നു. വിശ്വാസ്യത പിടിച്ചുപറ്റാന്‍ നല്‍കിയ ഒരു പരസ്യം മാത്രമായി ഈ സമ്മാനത്തെ കണ്ടാല്‍ മതി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അദ്ദേഹം അവസരോചിതമായി ഇടപെട്ടു. ഈ നീക്കം ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാവിധ ലോട്ടറികളും നിരോധിക്കുന്നതിലാണെത്തിയത്. ഈ കാലത്താണ് എസ്. മാര്‍ട്ടിന്‍ അഥവാ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്ന പേര് മലയാളികള്‍ കേട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഏജന്റുമാര്‍ പട്ടിണിയിലാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും പേപ്പര്‍ ലോട്ടറികളുടെ കച്ചവടം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

അവന്‍ വീണ്ടും വന്നു!

ഇതിന്റെ മറപിടിച്ചാണ് ഭൂട്ടാന്‍, സിക്കിം പേപ്പര്‍ ലോട്ടറികള്‍ ഇവിടെ വ്യാപകമായത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ലോട്ടറി മാഫിയ ഉപയോഗിച്ചത് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെയാണ്. കേരള ലോട്ടറികളുടെ നടത്തിപ്പിന് വിഭിന്നമായി തങ്ങളുടെ പ്രമോട്ടര്‍മാര്‍ വഴിയാണ് ഭൂട്ടാന്‍, സിക്കിം സര്‍ക്കാറുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പന നടത്തിയിരുന്നത്. പ്രമോട്ടര്‍മാര്‍ എന്തുചെയ്യുന്നുവെന്നോ, എങ്ങനെ വില്‍ക്കുന്നുവെന്നോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. പ്രമോട്ടര്‍മാര്‍ സ്വന്തം നിലക്ക് ലോട്ടറിയടിച്ച് വിതരണം ചെയ്യുന്ന സ്ഥിതി വളരെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇതിന് രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവും വളരെക്കാലമായി ഉയര്‍ന്നു കേട്ടിരുന്നു.

ദേശാഭിമാനിക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ നല്‍കിയതിന് ഇത്തരം ക്രമക്കേടുകളുമായി ബന്ധമുണ്ടെന്ന ആരോപണം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ദേശാഭിമാനി രണ്ടു കോടി രൂപ തിരികെ നല്‍കിയതോടെ കെട്ടടങ്ങിയ വിവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുന്നത് ജൂലൈ 27ന് പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്‍ നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ്. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ടു പുതിയ ലോട്ടറികള്‍ കേരളത്തില്‍ നടത്താന്‍ അനുമതി നല്‍കിയതില്‍ 25 കോടിയുടെ അഴിമതി നടന്നതായും ഈ ഇടപാടുവഴി സി.പി.എമ്മിന് 100^150 കോടി കിട്ടുന്നു എന്നുമാണ് സതീശന്‍ ആരോപിച്ചത്. ജൂലൈ മൂന്നിനാണ് രണ്ടു പുതിയ ലോട്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

നിയമപ്രകാരം ഒരു മാസം മുമ്പ് നികുതി അടച്ചെങ്കില്‍ മാത്രമേ ലോട്ടറി അനുവദിക്കാനാവൂ. എന്നാല്‍, പണമടച്ച് മൂന്നാം ദിവസമാണ് പാലക്കാട് അസിസ്റ്റന്റ് കമീഷണര്‍ ഈ ലോട്ടറികള്‍ക്ക് അനുമതി നല്‍കിയത്. ഈ രണ്ടു ലോട്ടറിയുംകൂടി 22.5 കോടി രൂപ പ്രതിദിനം കേരളത്തില്‍നിന്ന് കടത്തും. ഇതു തടയാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ 40 കോടി രൂപയാണ് ഓരോ ദിവസവും കേരളത്തില്‍നിന്ന് അന്യ സംസ്ഥാന ലോട്ടറികള്‍ കൊണ്ടുപോകുന്നത്. ഒരു വര്‍ഷം 14,600 കോടി രൂപ ഈ വിധത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്.

കേരളീയരെ വിഴുങ്ങുന്ന ഭൂതം

അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി സിബി മാത്യൂസ് ഇവരില്‍നിന്ന് നികുതി ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നതിനാല്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മൂന്നര വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഈ റിപ്പോര്‍ട്ട് കോടതിയില്‍പോലും എത്തിയില്ല.

സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം ഏതെങ്കിലുമൊരു നറുക്കെടുപ്പ് നടത്താന്‍ ഏഴു ലക്ഷം രൂപ മുന്‍കൂര്‍ നികുതി നല്‍കണം. ഇതിനുള്ള ടിക്കറ്റുകള്‍ പല സീരീസുകളിലായിരിക്കും അച്ചടിച്ചു വില്‍ക്കുക. പക്ഷേ, എല്ലാംകൂടി ഒറ്റനറുക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഓരോ സീരീസും പ്രത്യേകം നറുക്കിട്ടാണ് മാഫിയ പണം കൊയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇത്തരത്തില്‍ ഇതുതന്നെ തുടരുന്നു. സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാത്രം ദിവസംതോറും 49 ലക്ഷം രൂപ കിട്ടേണ്ട സ്ഥാനത്ത് ഏഴു ലക്ഷം രൂപ മാത്രമാണ് മാഫിയ അടക്കുന്നത്. സിക്കിം ലോട്ടറിയുടെ രാജ്യത്തെ പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് െസാല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. സിക്കിമിലെ ഗാങ്‌ടോക് ആസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മാര്‍ട്ടിന്റെ ബന്ധുവായ എ. ജോണ്‍ കെന്നഡി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സ്ഥാപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ് കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രമോട്ടറായി നിയമിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിനെയാണ്. എന്നാല്‍, ഇതും കേരളത്തില്‍ വില്‍ക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്.

സര്‍ക്കാറിന്റെ വലിയ തോല്‍വികള്‍

കേരള സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമപ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി സംസ്ഥാന നികുതി വകുപ്പ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കിയാണ് ലോട്ടറിക്കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനായ ജോണ്‍ റോസ് കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി. പിന്നീട് ജോണ്‍ റോസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ബാലാജി ഏജന്‍സീസില്‍ നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതെ മറ്റുള്ളവരില്‍നിന്നു നികുതി ഈടാക്കുകയും ചെയ്തു.

ഇതിനെതിരെ ജോണ്‍ റോസ് വീണ്ടും കോടതിയിലെത്തി. ഒരാളില്‍നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ ആവില്ലെന്നായിരുന്നു ഇക്കുറി കോടതി വിധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്.

ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇവയുടെ എണ്ണം മുപ്പതിലേറെ വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ സമ്മതിക്കുന്നു.

Friday, July 30, 2010

ലോട്ടറി വിവാദത്തിന്റെ അഴിയാക്കുരുക്കുകള്‍

28/07/2010

ടി.ദേവപ്രസാദ് ഇന്നലെ സര്‍വം ലോട്ടറിമയമായിരുന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്നതില്‍ അസ്വസ്ഥനായ ധനമന്ത്രി പ്രതിപക്ഷം ചമച്ച ശരപഞ്ജരത്തില്‍ നിന്നു പുറത്തുകടക്കാന്‍ എല്ലാ ആയുധങ്ങളുമായി വന്നു. വികാരഭരിതനായിരുന്നു അദ്ദേഹം. ഒരവസരത്തില്‍ പ്രതിപക്ഷ നേതാവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ കമന്റ് സഭാന്തരീക്ഷം വല്ലാതെ പ്രക്ഷുബ്ധമാക്കി. മന്ത്രിയുടെ പ്രയോഗം സ്പീക്കര്‍ക്കു രേഖയില്‍നിന്നു നീക്കം ചെയ്യേണ്ടി വരത്തക്ക നിലവാരത്തകര്‍ച്ച ഉണ്ടായി. വ്യാജ ലോട്ടറിക്കാര്‍ക്ക് അനുമതി നല്കേണ്ടിവരുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവു മൂലമാണെന്ന് ഐസക് സമര്‍ഥിച്ചു. ഇവരെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് സിബിമാത്യൂസിന്റെ അന്വേഷണം ഏര്‍പ്പെടുത്തിയത്. അദ്ദേഹം തന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുത്തപ്പോള്‍ കോടതി ഇടപെട്ടു. സുപ്രീം കോടതിയില്‍ വരെ കേസു പറഞ്ഞു. അവസാനം, ഒരിക്കല്‍ അവരുടെ അഭിഭാഷകനായിരുന്ന, കേന്ദ്രമന്ത്രി ചിദംബരം അവര്‍ക്കനുകൂലമായ ഉത്തരവിറക്കി നമ്മുടെ ശ്രമങ്ങളെ തോല്‍പ്പിച്ചു. ഇതായിരുന്നു ഐസക്കിന്റെ വാദം. കുറ്റം ആരുടെതുമാവട്ടെ സംഭവത്തിലെ യഥാര്‍ഥ പ്രതികളെ കണ്െടത്താന്‍ അന്വേഷണം നടത്തരുതോ എന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിനു മന്ത്രിയുടെ ഉത്തരം അന്വേഷണം വേണ്െടന്നു തന്നെയായിരുന്നു. ഐസക്കിനു കൃത്യമായി വിശദീകരിക്കാനാവാതെപോയ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ലോട്ടറി നിയമം അനുസരിച്ച് അച്ചടിച്ച ലോട്ടറികളാണ് നടത്താവുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ലോട്ടറികള്‍ നടക്കുന്നു. ഇതു നിയമവിരുദ്ധമാണ്. ഇക്കാരണം പറഞ്ഞ് എന്തേ നടപടി എടുത്തില്ല? കോടതിവിധി ഉണ്െടന്ന് മന്ത്രി വാദിച്ചെങ്കിലും അതു നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിനെടുത്ത നടപടിയെക്കുറിച്ചല്ലല്ലോ എന്ന സതീശന്റെ ചോദ്യത്തിന് അതു രേഖയില്‍ കിടക്കട്ടെ എന്ന് ഉത്തരം പറയാനേ സാധിച്ചുള്ളു. മന്ത്രിയും പ്രതിപക്ഷ നേതാവും ആര്യാടനും വി.ഡി. സതീശനും ചേര്‍ന്നു നടത്തിയ ലോട്ടറി വിവാദം ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ ഒഴിച്ചാല്‍ ഒന്നാന്തരം ഡിബേറ്റായി. പൊതുജീവിതം സംശുദ്ധമാകണമെന്നും അഴിമതി നടത്തുന്നവരെ ശിക്ഷിക്കണമെന്നും വിശ്വസിക്കുന്ന തനിക്കു സഭയില്‍ ഉയര്‍ന്ന ആക്ഷേപം ഉണ്ടാക്കിയ വേദന നിങ്ങള്‍ക്കു മനസിലാകില്ലായിരിക്കും എന്നാണ് തന്റെ പ്രയോഗത്തിനും അതു പിന്‍വലിക്കില്ലെന്ന ശാഠ്യത്തിനും അദ്ദേഹം പറഞ്ഞ വിശദീകരണം.ധനമന്ത്രി വ്യക്തിപരമായി അഴിമതി നടത്തിയെന്ന അഭിപ്രായം തങ്ങള്‍ക്കില്ലെന്നു വരത്തക്കവിധം ആരോപണം ഉന്നയിച്ച വി.ഡി. സതീശന്റെ വിശദീകരണവും അദ്ദേഹം നേടി. "നിങ്ങള്‍ വാങ്ങിച്ച കാശിനാണ് അദ്ദേഹം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് '': സിപിഎം അംഗങ്ങളെനോക്കി സതീശന്‍ പരിതപിച്ചു. പ്രതിപക്ഷനേതാവ് അടക്കമുള്ളവര്‍ ധനമന്ത്രിയെ ശ്വാസംമുട്ടിക്കുന്നതിനുള്ള കോപ്പുകളുമായി സീറോ അവര്‍ മുതലേ നിരന്നു. വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ലോട്ടറി പ്രശ്നത്തില്‍ അന്നത്തെ സര്‍ക്കാരിനെതിരേ ഗവര്‍ണര്‍ക്കു നല്‍കിയ നിവേദനത്തിന്റെ കോപ്പി അടക്കമുള്ളവ അവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ മന്ത്രി അതിനുമുമ്പേ പത്രസമ്മേളനം നടത്തി തന്റെ നിലപാട് വിശദീകരിച്ചിരുന്നു. കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ഭാര്യ നളിനി ഒരുവട്ടം മാത്രമാണ് കേസില്‍ ഹാജരായത് എന്നതിനടക്കമുള്ള കാര്യങ്ങള്‍ക്ക് ഐസക് ശരിക്കും മറുപടി നല്‍കി. പലവട്ടം അവര്‍ ഹാജരായെന്നും, ആദ്യം ചിദംബരം തന്നെ ഹാജരായെന്നും മന്ത്രി പറഞ്ഞു. ചിദംബരത്തിന്റെ ഭാര്യ വ്യജലോട്ടറിക്കാര്‍ക്കുവേണ്ടി വാദിച്ചാല്‍ ചിദംബരം എങ്ങനെ ഉത്തരവാദിയാകും എന്ന ചോദിച്ച ആര്യാടന്‍, അമേരിക്കയിലുള്ള ഡോ. ഐസക്കിന്റെ ഭാര്യ ഒബാമയുടെ നയങ്ങളെ പിന്താങ്ങുന്നു എന്നു പറഞ്ഞാല്‍ ശരിയാവുമോ എന്നു ചോദിച്ചത് മന്ത്രിയെ വേദനിപ്പിച്ചതുപോലെ തോന്നി. ആര്യാടനപ്പോലെ ഒരാളില്‍നിന്നു പ്രതീക്ഷിക്കാത്ത ചോദ്യം എന്ന് അദ്ദേഹത്തിന്റെ സമീപനത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. സീറോ അവറില്‍ ആകെ അസ്വസ്ഥനായിരുന്ന മന്ത്രി ഏറെ ശാന്തനായെന്ന സൂചന അതു നല്കി. ചൊവ്വാഴ്ചയില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ സിപിഎമ്മിലെ അംഗങ്ങളെല്ലാം ആവേശത്തോടെ ധനമന്ത്രിക്കു കവചമൊരുക്കി. മാത്യു ടി.തോമസ് വരെ ഇറങ്ങി. "അഴിമതി ആരോപണം ഒന്നും ഇല്ലേ എന്ന ഭരണകക്ഷിക്കാരുടെ വെല്ലുവിളി തീര്‍ക്കാന്‍ കൊണ്ടുവന്ന ആരോപണമാണ് സതീശന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. നളിനി ചിദംബരം കേസു വാദിക്കുന്നതില്‍ പിശകൊന്നുമില്ല. എന്നാല്‍ അവരുടെ ഭര്‍ത്താവ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയും ലോട്ടറി വിഷയം കൈകാര്യം ചെയ്യുന്ന മന്ത്രിയുമാകുമ്പോള്‍ പാടില്ല. പ്രതിപക്ഷത്തെ വിവിധ നേതാക്കള്‍ ചൊവാഴ്ച രാത്രി മന്ത്രിയെ ഫോണില്‍ വിളിച്ച് ആരോപണം കൊണ്ടുവരാന്‍ വേണ്ടി കൊണ്ടുവരുന്നതേയുള്ളു എന്നു പറഞ്ഞുവെന്നും മാത്യു ടി. തോമസ് വെളിപ്പെടുത്തി. ആരാണങ്ങനെ പറഞ്ഞതെന്നു പലരും പ്രതിപക്ഷത്തുനിന്നു വിളിച്ചുചോദിച്ചിട്ടും മറുപടി പറഞ്ഞില്ല. കെ.ടി. ജലീല്‍, ആനത്തലവട്ടം ആനന്ദന്‍, ചെന്താമരാക്ഷന്‍, ബാബു പാലിശേരി, പി.തിലോത്തമന്‍, വി.എസ.് സുനില്‍കുമാര്‍ എന്നിവരും പ്രസംഗിച്ചു. വ്യാജ ലോട്ടറിക്കാരെ ഒതുക്കാന്‍ നമുക്ക് എന്തു ചെയ്യാനാവുമെന്നു ചിന്തിക്കണമെന്ന പി.സി. ജോര്‍ജിന്റെ നിര്‍ദേശം മന്ത്രിക്കും സ്വീകാര്യമായിരുന്നു. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ പരാമര്‍ശിച്ച ജോര്‍ജ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഉത്തരവാദിത്വം നിഷേധിച്ച സാഹചര്യത്തില്‍ അവരെ കുറ്റപ്പെടുത്തുന്നത് വര്‍ഗീയത വളര്‍ത്താനല്ലേ ഉപകരിക്കൂ എന്ന് ഉന്നയിച്ച സംശയത്തെ ഭരണകക്ഷി വിട്ടില്ല. ഇത് യുഡിഎഫിന്റെ നിലപാടാണോയെന്ന് അവര്‍ വെല്ലുവിളിച്ചു. പോപ്പുലര്‍ ഫ്രണ്ട് ലീഗിന്റെ ഒരു വിഭാഗമാണെന്നു വരുത്താനുള്ള ശ്രമത്തിനും അവര്‍ സഭയില്‍ തുടക്കംകുറിച്ചു. ബിജെപിക്കു ബജ്രംഗ്ദള്‍ പോലെയാണ് ലീഗിന് പോപ്പുലര്‍ ഫ്രണ്ട് എന്ന ആക്ഷേപം അവര്‍ വളര്‍ത്തിയെടുക്കാന്‍ പോകുന്നു എന്ന സൂചനയായി. പതിവിലേറെ വികാരഭരിതനായ ലീഗ് നേതാവ് സി.ടി. അഹമ്മദലി ലീഗിന് ഒരു തീവ്രവാദവും ഇല്ലെന്നും തങ്ങളുടെയും പൂര്‍വപിതാക്കന്മാര്‍ ഹിന്ദുക്കളായിരുന്നെന്നും, രണ്ടു വിശ്വാസത്തില്‍ ഒന്നിച്ചു കഴിഞ്ഞവരാണെന്നും പ്രഖ്യാപിച്ചു കൈയടി നേടി. ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ അനുവദിച്ചതില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് പി.സി. വിഷ്ണുനാഥ് വിവരിച്ചെങ്കിലും മന്ത്രി ബേബി വിശദീകരിക്കാന്‍ മുതിര്‍ന്നില്ല. ഇടതുമുന്നണിയിലെ പുതിയ മന്ത്രിയുടെ നേതാവ് പി.സി. തോമസിന്റെ പഴയ പാര്‍ട്ടി ഐഎഫ്ഡിപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടന്നിരുന്നതു തിഹാര്‍ ജയിലിലായിരുന്നു എന്നു പരിഹസിച്ച വിഷ്ണു, രാഷ്ട്രീയം സാധ്യതകളുടെ കലയാക്കിയ തോമസിനെ പിണറായി ഒന്നും കാണാതെയല്ല മുന്നണിയില്‍ എടുത്തതെന്നും പറഞ്ഞു. മെര്‍ക്കിസ്റന്‍ എസ്റേറ്റ് കേസ് 42 തവണയായി മാറ്റിവയ്ക്കപ്പെടുന്നതിലെ സര്‍ക്കാരിന്റെ താത്പര്യക്കുറവിന്റെ പേരില്‍ വി.ഡി. സതീശന്‍ ഇന്നലെ മന്ത്രി ബിനോയ് വിശ്വത്തെ കടന്നാക്രമിച്ചു. ബിനോയ് ശബ്ദമുയര്‍ത്തി മറുപടി പറഞ്ഞെങ്കിലും 42 തവണയായി കേസ് മാറ്റിവയ്ക്കപ്പെടുന്നതിലുള്ള സംശയം തീര്‍ക്കാനായില്ല. ജനുവരിയില്‍ നിയമസഭാതെരഞ്ഞെടുപ്പു ഉണ്ടാകാന്‍ പോകുന്നു എന്ന ചിന്ത ഇന്നലെ സഭയില്‍ സജീവമായിരുന്നു.

ധനമന്ത്രിക്ക് 25 കോടി, പാര്‍ട്ടിക്ക് 100 കോടി



പ്രത്യേക ലേഖകന്‍

തിരുവനന്തപുരം: അനധികൃത ലോട്ടറികള്‍ക്ക് അനുമതി നല്‍കിയതില്‍ ധനമന്ത്രി തോമസ് ഐസക്ക് 25 കോടിയുടെ അഴിമതി നടത്തിയെന്നും ഇതിലൂടെ സിപിഎമ്മിനും കൈരളി ചാന ലിനും നൂറുകോടിക്കും നൂറ്റമ്പതു കോടിക്കും ഇടയില്‍ അനധികൃത വരുമാനമുണ്ടായെന്നും വി.ഡി. സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. സ്പീക്കര്‍ക്ക് മുന്‍കൂട്ടി എഴുതിക്കൊടുത്തശേഷമാണ് അഴിമതി ആരോപണം ഉന്നയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

സതീശന്റെ ആരോപണങ്ങള്‍ക്കു തൃപ്തികരമായ മറുപടിന ല്‍കാന്‍ ധനമന്ത്രി തയാറായില്ലെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ലോട്ടറിമാഫിയയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനുമതി നല്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതുകൊണ്ടാണ് ലോട്ടറിക്ക് അനുമതി നല്‍കിയതെന്നു വാദിച്ച മന്ത്രി ഐസക്ക് ഇതേക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നു പറഞ്ഞു.

ലോട്ടറി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നു പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി യും ആവശ്യപ്പെട്ടു. കേരളത്തില്‍ അബ്കാരി മാഫിയയെക്കാള്‍ ശക്തമാണ് ലോട്ടറി മാഫിയയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ദിവസം 40 കോടി രൂപയുടെ വ്യാജലോട്ടറികളാണ് കേരളത്തില്‍ വില്‍ക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പാവപ്പെട്ടവര്‍ കബളിപ്പിക്കപ്പെടുന്നു. ഒരു വര്‍ഷം 14,600 കോടി രൂപയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. സിക്കിമിന്റെയും ഭൂട്ടാന്റെ യും പേരിലൊക്കെ കേരളത്തില്‍ വില്‍ക്കപ്പെടുന്നത് വ്യാജ ലോട്ടറികളാണ്.

വ്യാജ ലോട്ടറികള്‍ക്കെതിരേ നടപടി എടുക്കുമെന്നുപറഞ്ഞ് അധികാരത്തിലേറിയവര്‍ അവരു ടെ സഹായികളായിരിക്കുകയാണ്. സതീശന്‍ ആരോപിച്ചു. വ്യാജ ലോട്ടറിയെക്കുറിച്ചു സിബി മാത്യൂസ് നടത്തിയ അന്വേഷണത്തെ ത്തുടര്‍ന്നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇവ നിരോധിക്കണമെന്നും ഇവരോട് മുന്‍കൂറായി നികുതി വാങ്ങരുതെന്നും നിര്‍ദേശിച്ചിരു ന്നു. ഒരു ദിവസം 22.5 കോടി രൂപ ഇവര്‍ കേരളത്തില്‍നിന്നു ചോര്‍ത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്.

ഇതനുസരിച്ചു നടപടി എടുക്കാന്‍ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗം ധനമന്ത്രി പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചു മാറ്റി. ഇവര്‍ക്കെതിരായ കേസ് വാദിക്കാന്‍ നേരത്തെ ഇവരുടെ അഭിഭാഷകനായിരുന്ന അശോകനെത്തന്നെ നിയമിച്ചു. സിബി മാത്യൂസിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതിയില്‍ കൊടുത്തില്ല. കോടതിയില്‍ കേസ് തോറ്റു. ഈ മാസം മൂന്നിന് രണ്ടു ലോട്ടറികള്‍ക്കുകൂടി അനുമതിയും നല്കി. 26 നറുക്കെടുപ്പുകള്‍ക്കാണ് അനുമതി. മൂന്നിന് അനുമതി കൊടുത്ത ലോട്ടറിക്കുള്ള നികുതി ഒന്നിനു തന്നെ മുന്‍കൂറായി വാങ്ങി.

ഈ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ലൈവായി ടെലികാസ്റ് ചെയ്യുന്ന മൂന്നു ചാനലുകളില്‍ ഒന്നു കൈരളിയാണെന്ന് സതീശന്‍ പറഞ്ഞു. ലോട്ടറിമാഫിയയ്ക്കു വേ ണ്ട ഒത്താശ ചെയ്തു കൊടുത്തതുകൊണ്ടാണ് സര്‍ക്കാര്‍ അന്വേഷണത്തെ ഭയപ്പെടുന്നതെന്ന് നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനുമുമ്പ് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ അളിയന്‍ ജോണ്‍ എഫ്. കെന്നഡിയുമായി ബന്ധമുള്ളതാണ്. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന് ഇത്രയധികം ആനുകൂല്യ ങ്ങള്‍ ചെയ്തു കൊടുത്തത് എന്തിനാണെന്ന സംശയം ദുരീകരിക്കാന്‍ പോലും ധനമന്ത്രി തയാറല്ല.

വ്യക്തമായ അഴിമതി ആരോപണം എഴുതിക്കൊടുത്തിട്ടും അതേക്കുറിച്ച് അന്വേഷിക്കാന്‍ തയാറാകാത്തതില്‍ ദുരൂഹതയുണ്ട്. ഒരു വര്‍ഷം 14,000 കോടി രൂപയുടെ കവര്‍ച്ചയാണ് ലോട്ടറിമാഫിയ സംസ്ഥാനത്തു നടത്തുന്നത്. ഇവരെ നിലയ്ക്കു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇതേക്കുറിച്ച് നിയമസഭാ സമതി യോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

ലോട്ടറി: പണമുണ്ടാക്കുന്നതു കോണ്‍ഗ്രസാണെന്നു ജയരാജന്‍

തിരുവനന്തപുരം: ലോട്ടറി മാഫിയകളില്‍നിന്നു കോടികള്‍ സമാഹരിക്കുന്നതു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നു കേരള ലോട്ടറി ഏജന്റ് ആന്‍ഡ് സെല്ലേഴ്സ് യൂണിയന്‍ (സിഐടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍. കഥയറിയാതെ ആട്ടം കാണുന്ന വി.ഡി. സതീശനെപ്പോലുള്ളവരുടെ അഴിമതിയാരോപണം ബാലിശവും കോണ്‍ഗ്രസിന്റെ അഴിമതിയെ മറച്ചുവയ്ക്കാനുള്ള നീക്കവുമാണെന്നു ജയരാജന്‍ പറഞ്ഞു.

ലോട്ടറി ഏജന്‍സി ഓഫിസ് അടിച്ചു തകര്‍ത്തു


കൊച്ചി: അന്യസംസ്ഥാന ലോട്ടറിയെ സര്‍ക്കാര്‍ വഴിവിട്ടു സഹായിച്ചു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിക്കിം ലോട്ടറി ഏജന്‍സി അടിച്ചു തകര്‍ത്തു. എറണാകുളം നോര്‍ത്തിലെ സിക്കിം ഡിയര്‍ ലോട്ടറി ഏജന്‍സി ഓഫിസിലേക്കാണ് പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് . സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

ചില ഭാഷാ പ്രയോഗങ്ങളുടെ കൂട്ടപ്പൊരിച്ചില്‍

Friday, July 30, 2010
പോറല്‍ വീണ ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍നിന്നുയരുന്ന പാട്ടുപോലെയാണു ലോട്ടറി പ്രശ്നം സഭയില്‍ നിറഞ്ഞത്. മന്ത്രി തോമസ് ഐസക്കും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും വി.ഡി. സതീശനും ആര്യാടന്‍ മുഹമ്മദുമെല്ലാം ഒരേ കാര്യംതന്നെ ഉരുക്കഴിച്ചു. ആരും സ്വന്തം നിലപാടില്‍നിന്ന് ഒരിഞ്ചു പിന്നോട്ടു പോയില്ല; ഒരിഞ്ചു മുന്നോട്ടും. എല്ലാ കുറ്റങ്ങളും കേന്ദ്രത്തില്‍ ചാര്‍ത്തി മന്ത്രിയും സംസ്ഥാന സര്‍ക്കാരില്‍ അഴിമതിയുടെ ചെളി പുരട്ടി പ്രതിപക്ഷവും കൃതാര്‍ഥരായി. സതീശനും ഐസക്കിനും ഒരു ’അക്കാദമിക് ഡിസ്കഷന്‍ നടത്താന്‍ കഴിഞ്ഞെന്ന ബോണസും കിട്ടി.

ശൂന്യവേള കഴിഞ്ഞപ്പോള്‍ത്തന്നെ ഐസക്കും ഉമ്മന്‍ ചാണ്ടിയും ഇടഞ്ഞു. ലോട്ടറി ഇടപാടില്‍ അന്വേഷണം നടത്തില്ലെന്നു സഭയില്‍ പറഞ്ഞ ശേഷം മുന്‍കൂര്‍ നികുതി വാങ്ങിയതില്‍ ചട്ടലംഘനമുണ്ടോ എന്നു വകുപ്പുതല അന്വേഷണം നടത്തുമെന്നു മന്ത്രി പുറത്തു പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി ആരാഞ്ഞു. കൊണ്ടും കൊടുത്തും ഇരുവരും മുന്നേറുമ്പോള്‍ ഫയല്‍ കയ്യില്‍വച്ചു നുണ പറയുന്നതു നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രകോപിതനായ ഐസക്കിന്റെ പ്രതികരണം അല്‍പം കടുത്തുപോയി. പ്രതിപക്ഷ നേതാവ് ’തറ പ്രവര്‍ത്തനം നടത്തരുതെന്നായിരുന്നു അത്. ’തറ രേഖയില്‍നിന്നു നീക്കണമെന്നാവശ്യപ്പെട്ടു പതിപക്ഷം നടുത്തളത്തിലിറങ്ങി. താന്‍ പറഞ്ഞതില്‍ ഒരു വാചകം പിന്‍വലിക്കില്ലെന്നായി ഐസക്. ഒാരോരുത്തരും അവര്‍ക്കു യോജിച്ച ഭാഷ ഉപയോഗിക്കുമെന്നും ’തറ രേഖയില്‍ കിടന്നോട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞെങ്കിലും സ്പീക്കര്‍ തറയെ നിഷ്കരുണം രേഖയില്‍നിന്നു നീക്കി.

തറ പ്രവര്‍ത്തനം നടത്തിയാല്‍ പിന്നെ പറ പ്രവര്‍ത്തനം എന്നു പറയാന്‍ പറ്റുമോ എന്നാണു കെ.ടി. ജലീലിന്റെ സംശയം. അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമി തട്ടിച്ചതു മന്ത്രി എ.കെ. ബാലന്‍ അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ ’സംതിങ് ഈസ് റോട്ടന്‍ ഇന്‍ ദ് സ്റ്റേറ്റ് ഒാഫ് ഡെന്‍മാര്‍ക്ക് എന്നേ കെ. ശിവദാസന്‍ നായര്‍ക്കു പറയാനുള്ളൂ. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങളും വ്യവസായ മന്ത്രിയുടെ സുഗന്ധ സോപ്പും പ്രയോഗിച്ചാലും സര്‍ക്കാരിന്റെ നാറ്റം പോവില്ലെന്നും അദ്ദേഹം പറഞ്ഞു. സഖാക്കന്‍മാരുടെ കൂലിത്തല്ലുകാരനായിരുന്നു താനെന്നു പി.സി. ജോര്‍ജ് കുമ്പസാരിച്ചപ്പോള്‍ ഇപ്പോള്‍ എന്‍ഡിഎഫിന്റെയും എസ്ഡിപിഐയുടെയും കൂലിത്തല്ലുകാരനായി മാറിയെന്നു വി.എസ്. സുനില്‍കുമാര്‍ തിരിച്ചടിച്ചു. ലൌ ജിഹാദ് എന്ന പ്രയോഗം കെ.പി. മോഹനനു പിടിക്കുന്നില്ല. ലൌ നൈമിഷ വികാരമാണെന്നും ജിഹാദ് എന്നാല്‍ അധ്വാനം എന്നാണ് അര്‍ഥമെന്നും അദ്ദേഹം വ്യവച്ഛേദിച്ചു. പക്ഷേ ഇക്കാര്യത്തില്‍ മോഹനനു വലിയ പരിചയമില്ലെന്നായിരുന്നു സഭയുടെ പൊതുവികാരം.

ചിദംബരം 100 കോടി വാങ്ങി, വി.ഡി. സതീശന്‍ 10 കോടി വാങ്ങി...സി.എച്ച്. കുഞ്ഞമ്പു ആരോപണമുന്നയിച്ചതു കൊട്ടത്താപ്പിനാണ്. പി.സി. തോമസിന്റെ പഴയ പാര്‍ട്ടിയുടെ കമ്മിറ്റി ചേര്‍ന്നിരുന്നതു തിഹാര്‍ ജയിലില്‍ ആയിരുന്നെന്നു പി.സി. വിഷ്ണുനാഥ് പരിഹസിച്ചു. സാധ്യതകളുടെ കലയായ രാഷ്ട്രീയത്തില്‍ തോമസിന്റെ സാധ്യത കണ്ടെത്തിയതു പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെതിരെ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലെന്നു കണ്ട പ്രതിപക്ഷം മുറിച്ചുരികയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നു ബാബു എം. പാലിശേരി വിലയിരുത്തി. നാലു കൊല്ലമായിട്ടും മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം വന്നില്ലെന്നു ഭരണപക്ഷത്തുനിന്നു പറഞ്ഞതാണ് അഴിമതി ആരോപണം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചതെന്നായി മാത്യു ടി. തോമസ്.

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അദ്ദേഹം ആ സ്ഥാനത്തിരിക്കുന്നതാണത്രേ യുഡിഎഫിനു നല്ലത്. എന്നാല്‍ വി.എസ്. ഒരു കാര്യം ചെയ്യണമെന്ന് ആര്യാടന് ആഗ്രഹമുണ്ട് - തോമസ് ഐസക്കിനെ മന്ത്രിസഭയില്‍നിന്നു സാക്ക് ചെയ്യണം.

അല്‍പം കടന്ന ആഗ്രഹംതന്നെ. ആര്യാടന്‍ ആശയടക്കി പുണ്യം നേടേണ്ടി വരുമെന്നു തീര്‍ച്ച.

ഇന്നത്തെ വാചകം
സഖാക്കന്‍മാര്‍ക്കു വേണ്ടി 17 വര്‍ഷം കൂലിത്തല്ലു നടത്തിയതാണു ഞാന്‍. അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് ഇപ്പോഴാണു മനസ്സിലായത്. ജലീലിനു രണ്ടു കൊല്ലം കഴിയുമ്പോള്‍ അതു പിടികിട്ടും.
- പി.സി. ജോര്‍ജ്

ലോട്ടറി വിവാദം കത്തുന്നു

Friday, July 30, 2010

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിക്കു നേരെ തൊടുത്തുവിട്ട ’തറ പ്രയോഗവും പി. ജയരാജന്റെ പേരു വിളിച്ച് ’നിങ്ങളൊക്കെയാണു ലോട്ടറിക്കാരില്‍ നിന്നു കാശുവാങ്ങിയതെന്ന വി.ഡി. സതീശന്റെ ആരോപണവും നിയമസഭയില്‍ ഒച്ചപ്പാടിന് ഇടയാക്കി. രണ്ടു പ്രയോഗവും രേഖയില്‍ നിന്നു നീക്കം ചെയ്യുമെന്ന സ്പീക്കര്‍ കെ. രാധാകൃഷ്ണന്റെ റൂളിങ്ങോടെയാണു ബഹളം കെട്ടടങ്ങിയത്.

അന്യസംസ്ഥാന ലോട്ടറികളില്‍ നിന്നു സിപിഎമ്മിനു വര്‍ഷം 150 കോടി രൂപ വരെ കിട്ടുന്നുണ്ടെന്നു വിവരിച്ചു വി.ഡി. സതീശന്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ക്ക് എഴുതി നല്‍കിയ ആരോപണത്തിന്റെ അലയൊലികള്‍ രണ്ടാം ദിവസവും സഭയില്‍ ചൂടു പടര്‍ത്തി. ഇതിന്റെ പേരിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയിലാണു രേഖയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത പരാമര്‍ശങ്ങള്‍ ഉണ്ടായത്.

സതീശന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സാധ്യമല്ലെന്നു കഴിഞ്ഞ ദിവസം സഭയില്‍ പറഞ്ഞ തോമസ് ഐസക് പുറത്തു പത്രസമ്മേളനം നടത്തി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി വിഷയം വീണ്ടും എടുത്തിട്ടത്. ഉദ്യോഗസ്ഥരെ ബലിയാടുകളാക്കി രക്ഷപ്പെടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങയെപ്പോലൊരാള്‍ തറപ്രവര്‍ത്തനത്തിനു പോകുന്നതു ശരിയല്ലെന്നുമറുപടിക്കിടെ തോമസ് ഐസക് പറഞ്ഞതോടെ ’തറ പ്രയോഗം പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

അടിസ്ഥാനരഹിതമായ അഴിമതി ആരോപണം ഉന്നയിക്കുന്നതു തറ പ്രവര്‍ത്തനമാണെന്നും തറയെന്നാല്‍ നിലവാരമില്ലാത്തതാണെന്നും പ്രയോഗം പിന്‍വലിക്കാന്‍ മനസ്സില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഒാരോരുത്തര്‍ ഉപയോഗിക്കുന്ന ഭാഷ അവരവര്‍ക്കു ചേരുന്നതാണെന്ന് ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു. നിലവാരമില്ലാത്തത് ആര്‍ക്കാണെന്നും സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു ദേശാഭിമാനിക്കു രണ്ടു കോടി രൂപ വാങ്ങിയതും തിരിച്ചുകൊടുത്തതും എങ്ങനെയെന്നും പാര്‍ട്ടിക്കാര്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷാംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ ’തറ പ്രയോഗം രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. സ്പീക്കര്‍ റൂളിങ് നല്‍കി നീക്കിയ ’തറ പ്രയോഗം കെ.ടി. ജലീല്‍ ചര്‍ച്ചയ്ക്കിടെ വീണ്ടും ഉന്നയിച്ചു. തറ പ്രവര്‍ത്തനം നടത്തിയാല്‍ പറ പ്രവര്‍ത്തനമെന്നു പറയാന്‍ പറ്റുമോ എന്നായിരുന്നു ജലീലിന്റെ ചോദ്യം. ജലീല്‍ പറഞ്ഞതും രേഖയില്‍ ഉണ്ടാവില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കി. ലോട്ടറി ആരോപണങ്ങള്‍ക്കു മന്ത്രി തോമസ് ഐസക് മറുപടി പറയുന്നതിനിടെ പി. ജയരാജന്റെ പേരു വിളിച്ച് നിങ്ങളൊക്കെ കൂടിയാണു കാശു വാങ്ങിയതെന്നും അതുകൊണ്ടാണു മറുപടി പറയാന്‍ മന്ത്രി പ്രയാസപ്പെടേണ്ടി വരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇതു പിന്‍വലിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം ബഹളം വച്ചു. ദേശാഭിമാനി രണ്ടു കോടി രൂപയുടെ ബോണ്ട് വാങ്ങിയ കാര്യമാണ് താന്‍ ഉദ്ദേശിച്ചതെന്നു സതീശന്‍ വ്യക്തമാക്കി. ഭരണപക്ഷം ബഹളം തുടര്‍ന്നതോടെ പരാമര്‍ശം പരിശോധിച്ചു രേഖയില്‍ നിന്നു നീക്കം ചെയ്യാമെന്നു സ്പീക്കര്‍ റൂളിങ് നല്‍കുകയായിരുന്നു. ഇതേസമയം മന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തില്‍ ആരോപണങ്ങള്‍ വീണ്ടും നിഷേധിച്ചു.

ലോട്ടറി മാഫിയയ്ക്കു സഹായകമായ ചട്ടങ്ങളും നിയമങ്ങളും നിര്‍മിച്ച കേന്ദ്രസര്‍ക്കാരിനെ രക്ഷിക്കുന്നതിനു വേണ്ടിയാണു യുഡിഎഫ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നു മന്ത്രി കുറ്റപ്പെടുത്തി. വസ്തുതകളും കോടതി വിധികളും മറ്റും വളച്ചൊടിച്ചു ഗുരുതരമായ ആരോപണത്തില്‍ നിന്നു രക്ഷപ്പെടാനാണു മന്ത്രി തോമസ് ഐസക്കിന്റെ ശ്രമമെന്നു വി.ഡി. സതീശനും ആരോപിച്ചു.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)