Showing posts with label ഒഞ്ചിയം. Show all posts
Showing posts with label ഒഞ്ചിയം. Show all posts

Wednesday, May 9, 2012

ചന്ദ്രശേഖരന്‍ വധം : മാതൃഭൂമിയുടെ ക്വട്ടേഷന്‍ വാര്‍ത്തകള്‍ (മെയ് 9-10)

ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ഒരു സാധ്യത മാത്രം; അന്വേഷണം അതേക്കുറിച്ച് -ഡി.ജി.പി.
Posted on: 10 May 2012



കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) നേതാവ് ടി.പി. ചന്ദ്രശേഖരനോട് വിരോധമുണ്ടാവാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞു. അദ്ദേഹത്തിന് ഒരു തരത്തിലുള്ള ഭീഷണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഡി.ജി.പി. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും വധത്തിനു പിന്നിലുണ്ടെന്നാണ് വടകരയില്‍ അന്വേഷണോദ്യോഗസ്ഥരുടെ യോഗത്തിനുശേഷം അദ്ദേഹം പ്രതികരിച്ചത്.

''കൊന്നതാരാണെന്ന് മനസ്സിലായിട്ടുണ്ട്. ഇനി കൊല്ലിച്ചതാരാണെന്ന് മാത്രമാണ് വ്യക്തമാവാനുള്ളത്. ഇത് അന്വേഷണത്തിലൂടെ കണ്ടെത്തും'' -അദ്ദേഹം പറഞ്ഞു. ''ചന്ദ്രശേഖരന് ഭീഷണിയുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ പര്യവസാനമാണോ ഈ കൊലയെന്ന് പരിശോധിക്കുന്നുണ്ട്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പേരുപറഞ്ഞ് അന്വേഷണം നടത്താന്‍ ആഗ്രഹിക്കുന്നില്ല. ചന്ദ്രശേഖരന്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കും. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കില്ല. റൂറല്‍ എസ്.പി.യുടെ ഓഫീസ് ഇക്കാര്യത്തില്‍ വളരെ കാര്യക്ഷമമായിട്ടാണ് ഇടപെട്ടത്'' -ഡി.ജി.പി. പറഞ്ഞു.

ഇതൊരു രാഷ്ട്രീയകൊലപാതകമാണോ എന്ന ചോദ്യത്തിന് അത്തരമൊരു പദം ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഡി.ജി.പി.യുടെ മറുപടി. കേസന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. സത്യസന്ധവും നിഷ്പക്ഷവുമായ സമീപനമാണ് പോലീസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും ഡി.ജി.പി. പറഞ്ഞു.

ആകസ്മികമായി സംഭവിച്ച കൊലപാതകമല്ലിത്. വധത്തിനുശേഷം ഉണ്ടായേക്കാവുന്ന കോളിളക്കവും മാധ്യമശ്രദ്ധയുമെല്ലാം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലളിതമായ രീതിയില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട ചെറിയ നിഗമനങ്ങള്‍പോലും വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്'' -അദ്ദേഹം പറഞ്ഞു.

അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ല. എത്രപേരെ കസ്റ്റഡിയിലെടുത്തു? അന്വേഷണം എവിടെ കേന്ദ്രീകരിച്ചാണ്? എന്നൊക്കെ തുറന്നുപറയുന്നത് പ്രതികള്‍ക്ക് സഹായകമാവും- അദ്ദേഹം പറഞ്ഞു.

ഏതാണ്ട് മൂന്നരമണിക്കൂറോളം ഡി.ജി.പി. അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കൊലപാതകം നടന്ന വള്ളിക്കാട് സന്ദര്‍ശിച്ചു. ഡി.ജി.പി. കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി, ഭാര്യ രമ, മകന്‍ അഭിനന്ദ് എന്നിവരുമായി 15 മിനിറ്റോളം സംസാരിച്ചു.

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോള്‍, ഐ.ജി. അനൂപ് കുരുവിള ജോണ്‍, റൂറല്‍ എസ്.പി. ടി.കെ. രാജ്‌മോഹന്‍, ഡിവൈ.എസ്.പി.മാരായ ജോസി ചെറിയാന്‍, എ.പി. ഷൗക്കത്തലി, കെ.വി. സന്തോഷ്, സി.ഐ. വി.വി. ബെന്നി എന്നിവര്‍ അന്വേഷണപുരോഗതി ഡി.ജി.പി.യെ ധരിപ്പിച്ചു.
 
ചന്ദ്രശേഖരന്‍ വധം: മൂന്നുപേര്‍ കൂടി കസ്റ്റഡിയില്‍
Posted on: 10 May 2012



കോഴിക്കോട്/വടകര/കണ്ണൂര്‍: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നാദാപുരത്തിനടുത്തെ വളയത്ത് പിടിയിലായി. കേസില്‍ ഗൂഢാലോചന നടത്തിയ ചെക്യാട്ടെ അന്തിയേരി സുരയുടെ കൂട്ടാളികളായ ചുഴലി നീലാണ്ടി സ്വദേശി എസ്. അശോകന്‍ (സൊല്ല് അശോകന്‍), വളയം കാളിക്കുളമ്പ് ഒ.കെ. മനോജ്, പുഴക്കല്‍ സുമോഹന്‍ എന്ന സുമോദന്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീടുകളില്‍വെച്ച് അന്വേഷണസംഘം പിടികൂടിയത്.

അതിനിടെ, ചന്ദ്രശേഖരന്‍ വധക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് ബുധനാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരിച്ചറിയാത്ത ഒരുസംഘം ആളുകളെ പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്.കസ്റ്റഡിയിലായവരോട് ബുധനാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ചൊവ്വാഴ്ച രാത്രിതന്നെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ പിടിയിലായതോടെ ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമെന്നാണ് പോലീസ് കരുതുന്നത്.

പ്രതികളുമായി ബുധനാഴ്ച ഉച്ചയോടെ പോലീസ് വളയം, വാണിമേല്‍ ഭാഗങ്ങളിലെ മലയോരങ്ങളില്‍ തിരച്ചില്‍ നടത്തി. ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ ഈ ഭാഗങ്ങളില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. ഇതിനിടെ ഡി.ജി.പി. ജേക്കബ് പുന്നൂസ് വടകരയിലെത്തി അന്വേഷണോദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേര്‍ന്നു. ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ യോഗമെന്നറിയുന്നു. ചന്ദ്രശേഖരനെ വധിച്ചവരെ മനസ്സിലായതായി ഡി.ജി.പി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദീര്‍ഘകാലമായി നടന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും വധത്തിനുപിന്നില്‍ ഉന്നതതലങ്ങളില്‍ നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും ഡി.ജി.പി. പറഞ്ഞു.

ചന്ദ്രശേഖരനോട് വിരോധമുണ്ടാകാനുള്ള ഒരു സാഹചര്യമേയുള്ളൂ എന്ന ഡി.ജി.പി.യുടെ പ്രസ്താവന രാഷ്ട്രീയ പകപോക്കലാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഡി.ജി.പി., ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ രമയില്‍ നിന്നും മകനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 15 മിനിറ്റോളമാണ് ഡി.ജി.പി. ഇവരുമായി സംസാരിച്ചത്. വള്ളിക്കാട്ടെ കൊലപാതകം നടന്ന സ്ഥലവും ഡി.ജി.പി. പരിശോധിച്ചു. വളയം ഭാഗത്തുള്ള രണ്ടുപേര്‍ കൂടി ഉടന്‍ കസ്റ്റഡിയിലായേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ പിടിയിലായവരുമായി ബന്ധമുള്ള രണ്ടുപേരോട് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയും പോലീസ് സംഘം കൊടിസുനിയുടെ വയനാട്, ബാംഗ്ലൂര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഒളിസങ്കേതങ്ങളില്‍ പരിശോധന നടത്തി.

പോലീസ് വളയത്തുനിന്ന് പിടികൂടിയ സുമോഹനന്‍ കൊടിസുനിക്കും അന്തിയേരി സുരയ്ക്കുമൊപ്പം വിവിധ കേസുകളില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരായ ഇവര്‍ ജയിലില്‍ സ്ഥിരം പ്രശ്‌നക്കാരായിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം സുമോഹനന്റെ പൂളക്കലിലെ വീട്ടിലെത്തി കൊടിസുനിയും സംഘവും ഭക്ഷണം കഴിച്ചതായി സൂചനയുണ്ട്. അതുകൊണ്ട് സുമോഹനനും അശോകനുമെല്ലാം കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.

കൃത്യം നടന്നദിവസം നാദാപുരം വഴിയാണ് സംഘം ഓര്‍ക്കാട്ടേരിയില്‍ എത്തിയത്. വളയത്തെ പെട്രോള്‍ ബങ്കില്‍ നിന്നാണ് അവര്‍ ഇന്ധനം നിറച്ചതെന്നും വിവരമുണ്ട്. അന്തിയേരി സുരയുടെ മകളുടെ വിവാഹത്തലേന്ന് നാദാപുരം മേഖലയിലുള്ള പാര്‍ട്ടി ഗുണ്ടയുടെ ജീപ്പെടുത്ത് ഓര്‍ക്കാട്ടേരിയുള്‍പ്പെടെ പല ഭാഗങ്ങളിലും പ്രതികള്‍ ചുറ്റിക്കറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. വിവാദനായകനായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിലങ്ങാട്-വയനാട് അതിര്‍ത്തിയിലുള്ള ക്വാറി നോക്കിനടത്തുന്നത് ചൊവ്വാഴ്ച പിടിയിലായ അശോകനും സംഘവുമാണെന്നാണറിയുന്നത്. വന്‍ രാഷ്ട്രീയപിന്തുണയും ഇത്തരം ആളുകളുമായുള്ള ബന്ധവും ഇവര്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

'എല്‍.ടി.ടി.ഇ.' എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ ടീമിലെ പ്രധാനികളാണിവര്‍. ട്വന്റി വണ്‍ ബ്രദേഴ്‌സ് എന്നും ഇവരറിയപ്പെടുന്നുണ്ട്. മുസ്‌ലിംലീഗുമായി നാദാപുരം മേഖലയില്‍ നേരത്തേ ഉണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെ നേരിടാനാണ് ഇത്തരമൊരു ടീമിന് രൂപം കൊടുത്തത്. സി.പി.എമ്മിനും ഭൂമാഫിയക്കാര്‍ക്കും വേണ്ടിയാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 

Additional info and expansion on the above piece:

പിടിയിലായത് പാര്‍ട്ടി വളര്‍ത്തിയ 'ക്വട്ടേഷന്‍ സംഘം'
Posted on: 10 May 2012


കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാദാപുരത്തിനടുത്ത് വളയത്തുനിന്ന് പിടിയിലായ മൂന്നുപേരും സി.പി.എം.നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണ്. പാര്‍ട്ടിക്കുവേണ്ടി പലവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തിട്ടുള്ള ഇവരില്‍ അശോകനും സുമോഹനനും നേരത്തേ കൊലക്കേസുകളില്‍ പ്രതികളായവരും ജയില്‍വാസം അനുഭവിച്ചവരുമാണ്.

1980-കളുടെ മധ്യത്തില്‍ വളയം, ചുഴലി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച 'എല്‍.ടി.ടി.ഇ.' എന്ന ക്രിമിനല്‍ സംഘത്തിന്റെ സൂത്രധാരന്മാരില്‍ പ്രമുഖരാണ് അശോകനും മറ്റു രണ്ടുപേരും.

നാദാപുരം കലാപങ്ങളിലും മറ്റും സി.പി.എമ്മിനു വേണ്ടി കൊല്ലും കൊലയും നടത്തിയതില്‍ 'എല്‍.ടി.ടി.ഇ.'ക്ക് പങ്കുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അന്തിയേരി സുരയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘവും 'എല്‍.ടി.ടി.ഇ.'യും ആണ് മേഖലകളില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയതെന്ന് പോലീസ് പറയുന്നു.

എസ്.ആകൃതിയിലുള്ള ചുരികയുമായി നടക്കുന്നതിനാലാണ് നാട്ടുകാര്‍ അശോകന് 'എസ് അശോകന്‍' എന്ന് പേരിട്ടത്. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂരില്‍ വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ഗ്രില്‍സിനുള്ളിലൂടെ കുന്തംകൊണ്ട് കുത്തിക്കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. മേഖലയിലെ ക്വാറി, റിയല്‍ എസ്റ്റേറ്റ് ലോബികളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

2001-ഓടെ നാദാപുരം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയ സമയത്താണ് സി.പി.എം 'എല്‍.ടി.ടി.ഇ.'യെ പരസ്യമായി തള്ളിപ്പറയാന്‍ തുടങ്ങിയത്. ഇതോടെ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള 'ക്വട്ടേഷന്‍' സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായി. പാര്‍ട്ടിതന്നെ സൃഷ്ടിച്ച് പാര്‍ട്ടിതന്നെ സംഹരിച്ചെങ്കിലും അണിയറയില്‍ ഇവരുമായി നേതാക്കള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപണമുണ്ട്. സി.പി.എമ്മിന്റെ ചില ജില്ലാനേതാക്കളുമായി വളരെ അടുത്തബന്ധം അശോകനും കൂട്ടര്‍ക്കുമുണ്ട്.

കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി നേരത്തേ സൂചനയുണ്ടായിരുന്നു. ജീപ്പില്‍ വളയത്തുനിന്ന് പോയി കാര്യം നടത്തി തിരച്ചെത്തുകയായിരുന്നു ഇവരുടെ പതിവ്.

ഇപ്പോള്‍ ജയിലിലുള്ള അന്തിയേരി സുരയും അശോകനുമാണ് ഈ ക്രിമിനല്‍ സംഘങ്ങളെ നയിച്ചത്. അടുത്തിടെ വളയത്ത് സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചിരുന്നു. ലോക്കല്‍സെക്രട്ടറിക്കെതിരെയുള്ള ഒരാരോപണത്തെത്തുടര്‍ന്നായിരുന്ന് ഇത്. ഈ സമയത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനുവേണ്ടി രംഗത്തിറങ്ങിയതും ഈ സംഘങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു. നേതൃത്വത്തിനെതിരെ സംസാരിച്ച ഒരു പാര്‍ട്ടി ബ്രാഞ്ച് അംഗത്തെ മര്‍ദിച്ചത് ഈ സംഘമാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.

നാദാപുരം കലാപത്തോടനുബന്ധിച്ച് മൊയ്തുഹാജി വധക്കേസിലാണ് അന്തിയേരി സുര ജയില്‍വാസം അനുഭവിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഇയാള്‍ക്ക് ജയിലില്‍ പല സൗകര്യങ്ങളും നല്കിയതായി ആരോപണമുണയര്‍ന്നിരുന്നു.

കൃത്യം നടത്താന്‍ ഉപയോഗിച്ച ഇന്നോവകാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ വളയത്ത് കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന അന്തിയേരി സുരയുടെ വിവാഹവീട്ടിലും കാര്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊലയാളി സംഘം ദിവസങ്ങള്‍ക്ക് മുമ്പേ വളയം മേഖലയില്‍ തമ്പടിച്ചിരുന്നുവെന്നതിലേക്കാണ് ഈ സൂചനകള്‍ വിരല്‍ചൂണ്ടുന്നത്. പോലീസ് അന്വേഷണം ഈ മേഖലയില്‍ കേന്ദ്രീകരിക്കുന്നതും ഇതിനാല്‍ത്തന്നെ.
 
വിവാഹ വീട്ടിലെ വീഡിയോടേപ്പ് പിടിച്ചെടുത്തു
Posted on: 09 May 2012


കോഴിക്കോട്: ചന്ദ്രശേഖരനെ വധിക്കാന്‍ അവസാനഘട്ട ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന വിവാഹച്ചടങ്ങിന്റെ വീഡിയോടേപ്പും അത് പകര്‍ത്തിയസ്റ്റുഡിയോയിലെ കമ്പ്യൂട്ടറും പോലീസ് അന്വേഷണ സംഘം ചൊവ്വാഴ്ച പിടിച്ചെടുത്തു.

വളയം ടൗണിലെ സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡിലാണ് എഡിറ്റ് ചെയ്യാത്ത വീഡിയോടേപ്പ് പിടിച്ചെടുത്തത്. കേസിലോ ഗൂഢാലോചനയിലോ പങ്കെടുത്തവരാരെങ്കിലും വിവാഹത്തിനെത്തിയിട്ടുണ്ടോ എന്നറിയാനാണ് വീഡിയോ പരിശോധന നടത്തുന്നത്.

ഏപ്രില്‍ 22നായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ അന്തിയേരി സുരയുടെ മകളുടെ വിവാഹം നടന്നത്. വിവാഹത്തലേന്നാണ് ചന്ദ്രശേഖരനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ പരോളില്‍ ഇറങ്ങിയ സി.പി.എം. കാരായ പ്രതികളും പങ്കെടുത്തെന്ന് സംശയമുണ്ട്. ജില്ലയിലെ ചില സി.പി.എം. നേതാക്കളിലേക്കും സംശയത്തിന്റെ സൂചനകളുണ്ടായിരുന്നു. ഈ വീഡിയോടേപ്പ് കേസിലെ ഒരു നിര്‍ണായക തെളിവായി മാറും. 

Follow-up news on the above :

വിവാഹവീട്ടില്‍ പ്രമുഖ സി.പി.എം. നേതാക്കളെത്തി
Posted on: 10 May 2012


കോഴിക്കോട്: ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വിവാഹവീട്ടില്‍ പ്രമുഖ സി.പി.എം. നേതാക്കള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചെക്യാട് സ്വദേശി അന്തിയേരി സുരയുടെ മകളുടെ വിവാഹത്തലേന്നാണ് അവസാനവട്ട ഗൂഢാലോചന നടന്നതായി പോലീസ് സംശയിക്കുന്നത്.

സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ തുടങ്ങിയവര്‍ കല്യാണദിവസവും തലേന്നുമായി സുരയുടെ വീട്ടിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. കല്യാണത്തിന് പന്ത്രണ്ടരലക്ഷം രൂപ സഹായമായി ലഭിച്ചതും പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നുണ്ട്. കല്യാണത്തിന് വീട്ടിലെത്തുന്നവര്‍ വധുവിന് നല്കിയ തുകയാണിത്. അതിസമ്പന്നരുടെ വീടുകളില്‍പ്പോലും ഇതിന്റെ പകുതിത്തുകയേ പരമാവധി കിട്ടാറുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു.

മൊയ്തുഹാജി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന അന്തിയേരി സുര ഏപ്രില്‍ 18-നാണ് പരോളിനിറങ്ങിയത്. ഏഴുദിവസത്തെ പരോളിനിടയിലായിരുന്നു മകളുടെ വിവാഹം. ഇതിനുശേഷവും പരോള്‍ നീട്ടാന്‍ ശ്രമം നടത്തിയിരുന്നു.




ചന്ദ്രശേഖരന്‍ വധത്തിനു പിന്നില്‍ സി.പി.എമ്മിന്റെ മാഫിയ രാഷ്ട്രീയം
Posted on: 10 May 2012


സി.പി.എമ്മിന്റെ മാഫിയ രാഷ്ട്രീയമാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി പറഞ്ഞു. ഇതിനെതിരെ ജനങ്ങളുടെ മനഃസാക്ഷിയുണരണം. അധോലോക സംസ്‌കാരത്തെ പിന്തുണയയ്ക്കുന്ന രീതിയാണ് സി.പി.എം. നേതൃത്വത്തിനുള്ളതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ചന്ദ്രശേഖരനെ കൊല്ലാന്‍ ആസൂത്രണം ചെയ്തവരെ കണ്ടെത്താനാണ് പോലീസ് ചങ്കൂറ്റം കാണിക്കേണ്ടത്. തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് പിണറായി വിജയന് കൈയൊഴിയാന്‍ കഴിയില്ലെന്നും സാദിഖലി പറഞ്ഞു.
 
ശ്രീജിത്തിനെ നാടുകടത്തിയെന്ന് പറയരുത്
Posted on: 10 May 2012


കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്ത് രണ്ടുമാസത്തെ പരിശീലനത്തിന് മെയ് 12-ന് വിദേശത്ത് പോവുകയാണെന്നും അതിനാല്‍ അവധിയില്‍ പോകുമ്പോള്‍ ശ്രീജിത്തിനെ നാടുകടത്തിയെന്ന് ആരും പറഞ്ഞേക്കരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നിയമപരമായാണ് ശ്രീജിത്ത് വിദേശത്തേക്ക് പോകുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പി. പരിശീലനംകഴിഞ്ഞ് മടങ്ങിയതിനാല്‍ അടുത്ത ഊഴം ശ്രീജിത്തിന്‍േറതാണ്-ജോര്‍ജ് പറഞ്ഞു. 

Monday, May 7, 2012

ടി.പി.ചന്ദ്രശേഖരന്‍ വധം: ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു

* ഗൂഡാലോചനയില്‍ സി.പി.എം. നേതാക്കളുടെ പങ്കിനെപ്പറ്റി സൂചന
* പ്രതികളെ സംസ്ഥാനം വിടാന്‍ സഹായിച്ച ലോറി ഡ്രൈവര്‍ പിടിയില്‍
* അനൂപ്കുരുവിള ജോണ്‍ അന്വേഷണ സംഘത്തില്‍
* വടകര മേഖലയില്‍ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ


കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.

ഇതില്‍ കര്‍ണാടകത്തിലേക്ക് കടന്നെന്ന് കരുതുന്ന പള്ളൂര്‍ സ്വദേശി റഫീഖിനെയും കൊടി സുനിലിനെയും തേടി പോലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇനി ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സഹായിച്ചവരെയുമാണ് കണ്ടെത്താനുള്ളത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.

പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എ.ഐ.ജി. അനൂപ്കുരുവിള ജോണിനെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.

പോലീസ് അസോസിയേഷന്റെ മുന്‍കാല ഭാരവാഹികളായ ചിലരെ സംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തി. സി.പി.എം. നേതൃത്വത്തിലെ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുമായി മുന്‍കാല ബന്ധമുണ്ടെന്ന് കരുതുന്ന ഉദ്യോഗസ്ഥരെ മാറ്റിയത്.

അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോള്‍ കൊലപാതകം നടന്ന വള്ളിയാട് പ്രദേശം ഞായറാഴ്ച വൈകിട്ട് സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിന്റെ പുരോഗതി വിലയിരുത്തി.

ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

പല ഘട്ടങ്ങളിലായി നടന്ന ഗൂഢാലോചനയുടെ ഏകദേശരൂപം പോലീസിന് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 22ന് ചെക്യാട്ട് ഒരു വിവാഹവീട്ടില്‍വെച്ചാണ് കൊലപാതക പദ്ധതിക്ക് അന്തിമരൂപം നല്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ ഒരു പ്രതിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ ഒരു സംഘമാണ് 'ഓപ്പറേഷനു'ള്ള അന്തിമ തീരുമാനമെടുത്തത്. നാദാപുരത്തെ ഒരു കൊലക്കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്.

ഒരു മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എ.യും വിവാഹവീട്ടില്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ സി.പി.എമ്മിന്റെ ഒരു ജില്ലാ നേതാവും ഏരിയാതലത്തിലുള്ള രണ്ട്‌നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. ഇവരുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.

ഈ മേഖലയിലെ പ്രമുഖ ക്രിമിനലുകളിലൊരാളാണ് സി.പി.എം. സംരക്ഷണത്തിലുള്ള പരോളിലിറങ്ങിയ ആള്‍. പരോളിലിറങ്ങിയ മറ്റു ചിലരും ഗൂഢാലോചനയില്‍ പങ്കാളികളായി. പരോള്‍ കാലാവധി കഴിഞ്ഞ ഇയാള്‍രണ്ടുദിവസത്തിനകം ജയിലിലേക്ക് മടങ്ങുകയും ചെയ്തു. വീണ്ടും പരോള്‍ ലഭിക്കാന്‍ ഇയാള്‍ ഒരു എം.എല്‍.എ. വശം അപേക്ഷ നല്കി. പക്ഷേ എം.എല്‍.എ. അത് സര്‍ക്കാറിലേക്ക് ഇനിയും അയച്ചിട്ടില്ല.

ടി.പി.ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കവും കണ്ണൂര്‍ ജയിലില്‍നിന്നുതന്നെ. അവസാനവട്ട ഗൂഢാലോചനയാണ് വിവാഹവീട്ടില്‍ നടന്നത്. പാനൂര്‍-നാദാപുരം മേഖലകളില്‍ ഒട്ടേറെ ക്രിമിനല്‍ ക്കേസുകളില്‍ പ്രതിയാണ് പരോളിലിറങ്ങിയ പ്രമുഖന്‍.

പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരുക്വട്ടേഷന്‍ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 35ലക്ഷം രൂപ സംഘം കൈപ്പറ്റിയതായി വിവരമുണ്ട്. കാര്‍ വാടകയ്‌ക്കെടുത്തത് ചൊക്ലി പള്ളൂര്‍ സ്വദേശി റഫീക് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ഈ കാറില്‍ പലതവണ ഇവര്‍ ഒഞ്ചിയത്തും പരിസരങ്ങളിലും കറങ്ങി.

കൊലപാതകം നടക്കുന്നതിനു മൂന്നുദിവസം മുമ്പ് ഒഞ്ചിയത്തിനടുത്ത വെള്ളികുളങ്ങരയില്‍ സംശയാസ്​പദമായ നിലയില്‍ ഈ കാര്‍ കണ്ടതായി സാക്ഷിമൊഴികളുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ പതിവായി സഞ്ചരിക്കുന്ന വഴി മനസ്സിലാക്കാനാണ് സംഘം ചുറ്റിക്കറങ്ങിയിരുന്നത്. കൊലപാതകത്തിനുമുമ്പ് ചൊക്ലിയിലെ ഒരു വാടകമുറിയില്‍ സംഘം ഒത്തുകൂടിയിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലയ്ക്ക് പ്രതിഫലം 35 ലക്ഷം


കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് 35 ലക്ഷംരൂപ പ്രതിഫലം ലഭിച്ചതായി സൂചന.

നാദാപുരം, തലശ്ശേരി, പാനൂര്‍ ഭാഗങ്ങളില്‍ കൊലപാതകവും അക്രമവും ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്ന സംഘങ്ങള്‍ ആവശ്യപ്പെടുന്ന തുകയെക്കാള്‍ ഉയര്‍ന്നതാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു.

കൊല്ലുന്ന വ്യക്തിയുടെ പ്രാധാന്യവും കൊലയ്ക്കുശേഷം പിടിക്കപ്പെട്ടാല്‍ പ്രതികളുടെ ആജീവനാന്ത സംരക്ഷണമുള്‍പ്പെടെയുള്ള ചെലവുകളും കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. പണം കിട്ടിയാല്‍ ആരെയും എന്തും ചെയ്യാന്‍ തയ്യാറുള്ള സംഘത്തെയാണ് ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ പ്രത്യേകം നിയോഗിച്ചതെന്നാണറിവ്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍തന്നെ ചന്ദ്രശേഖരനെ വകവരുത്താന്‍ ഗൂഢാലോചന നടന്നിരുന്നു. കൃത്യം നിര്‍വഹിക്കാന്‍ ക്രിമിനല്‍സംഘങ്ങളെയും നിയോഗിച്ചു. എന്നാല്‍ പോലീസ് വിവരമറിഞ്ഞതോടെ പദ്ധതി മാറ്റിവെച്ചു.

പോലീസ്തന്നെ ഈ വിവരം ചന്ദ്രശേഖരനെ അറിയിക്കുകയും സംരക്ഷണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍, പോലീസ് സംരക്ഷണം ആവശ്യമില്ലെന്നുപറഞ്ഞ് ചന്ദ്രശേഖരന്‍ ഒഴിഞ്ഞു.

മാതൃഭൂമി - കൊലക്കേസുകളുടെ കുന്തമുനകള്‍ കണ്ണൂര്‍ നേതൃത്വത്തെ കുഴക്കുന്നു

Posted on: 07 May 2012


കണ്ണൂര്‍: കൊലക്കേസുകളുടെ കുന്തമുന കണ്ണൂരിലെ സി.പി.എം. നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമ്പോള്‍ പ്രതിരോധത്തിനാകാതെ പാര്‍ട്ടി കുഴങ്ങുന്നു.

അരിയിലിലെ അബ്ദുള്‍ ഷൂക്കൂര്‍ വധവും 2005ല്‍ നടന്ന മുഹമ്മദ് ഫസല്‍ വധവും കണ്ണൂര്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ടി.പി.ചന്ദ്രശേഖരന്റെ വധം. സംഭവത്തില്‍പങ്കില്ലെന്ന് നേതൃത്വം ശക്തിയായി നിഷേധിച്ചെങ്കിലും പാര്‍ട്ടിക്കെതിരെ സംശയം ശക്തമാവുകയാണ്. ചന്ദ്രശേഖരന്‍ വധം നടന്നത് കണ്ണൂരിലല്ലെങ്കിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ കണ്ണൂര്‍ ജില്ലക്കാരാണെന്ന ആരോപണമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ചൊക്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതും പ്രതികള്‍ മയ്യഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.

ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ഞായറാഴ്ച സി.പി.എമ്മിന് വിശദീകരണയോഗം വിളിക്കേണ്ടിവന്നു. പങ്കില്ലെന്ന് പറയുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം.പറയുന്നില്ല. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ്. കരുതിക്കൂട്ടി നടത്തിയ ക്വട്ടേഷന്‍ കൊലയാണിതെന്നാണ് സി.പി.എം. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പറയുന്നത്.

തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ് സി.പി.എം. ആകെ കുഴപ്പത്തിലായത്. തലശ്ശേരി ഏരിയാക്കമ്മിറ്റി അംഗവും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ.വിളിപ്പിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി മുന്‍ജില്ലാ സെക്രട്ടറി പി.ശശിക്കും സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. നേതാക്കളെ കേസ്സില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌സി.ബി.ഐ.യുടെ കൊച്ചി ഓഫീസിനുമുന്നില്‍ സി.പി.എം. പ്രകടനം നടത്തിയതും സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു.

ഫസല്‍ നേരത്തെ സി.പി.എമ്മുകാരനായിരുന്നു. ഫസലിന്റെ കൊലയാളികള്‍ ആര്‍.എസ്.എസ്സുകാരാണെന്നാണ് സി.പി.എം. പ്രചരിച്ചിച്ചത്.പക്ഷെ ആര്‍.എസ്.എസ്സും ഫസലിന്റെ ബന്ധുക്കളും കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് പറഞ്ഞു. ഒടുവില്‍ സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ ചിത്രം മാറി. സി.ബി.ഐ. യെ ഉപയോഗിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ വിലപ്പോവുന്നില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന എം.എസ്.എഫ്. നേതാവ് ഷുക്കൂറിന്റെ വധം സി.പി.എമ്മിന് പരസ്യമായി ഏറ്റെടുക്കേണ്ടി വന്നതും ക്ഷീണമായി. ഷുക്കൂറിന്റെ കൊലപാതകത്തില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞുമാറുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ ഷൂക്കൂര്‍ വധം അപൂര്‍വമായ വഴിത്തിരിവാണുണ്ടാക്കിയത്. പാര്‍ട്ടി കോടതി, താലിബാനിസം തുടങ്ങിയ വിമര്‍ശനങ്ങള്‍ എതിരാളികളില്‍ നിന്ന് നേരിടേണ്ടി വന്നത് ഈ കേസില്‍ തന്നെ. ഷൂക്കൂര്‍ വധത്തിനെതിരെയുള്ള പ്രചാരണത്തെ പ്രതിരോധിക്കാന്‍ ലിഗ് തീവ്രവാദി പാര്‍ട്ടിയാണെന്ന പ്രചാരണമാണ് സി.പി.എം. അഴിച്ചു വിട്ടത്.

തളിപ്പറമ്പിന് സമീപം അരിയിലില്‍ പാര്‍ട്ടി സെക്രട്ടറിയെയും, ടി.വി.രാജേഷ് എം.എല്‍.എയെയും ആക്രമിച്ചതിന്റെപേരിലാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്ന ആദ്യവാദം പിന്നീട് വിലപ്പോയില്ല. സംഭവസ്ഥലത്തെ കാര്‍ ആക്രമിക്കുന്ന വ്യക്തിയുടെ ചിത്രം കാട്ടി അത് ഷൂക്കൂറാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലുന്നതിന് മുന്‍പ് ഷൂക്കൂര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ഫോണില്‍ അയച്ച് ബോധ്യപ്പെട്ട ശേഷം വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന പോലീസ് പരാമര്‍ശവും പാര്‍ട്ടിക്ക് കനത്ത അടിയായി. ഇക്കാര്യം പിറവം തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായി. ഷൂക്കൂര്‍ വധക്കേസ്സില്‍ മുന്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ വാടിരവിയുടെ മകന്‍ ബിജുമോനും ഒരു ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പിറവം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകത്തോടൊപ്പം കണ്ണൂര്‍ലോബി എന്ന പ്രയോഗം വ്യാപകമായി പ്രചാരണവിഷയമായിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല പൊള്ളുന്ന പ്രചാരണമാവുമ്പോള്‍ വീണ്ടും കണ്ണൂര്‍ നേതാക്കള്‍ ക്കെതിരെയുള്ള വിമര്‍ശം ശക്തമാകുമെന്ന് സി.പി.എം. ഭയക്കുന്നു.

ചന്ദ്രശേഖരന്‍ വധം: ഗൂഡാലോചന പി.ജയരാജന്റെ നേതൃത്വത്തിലെന്ന്‌ കെ.സുധാകരന്‍

കണ്ണൂര്‍: റവല്യുഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി ചന്ദ്രശേഖരന്റെ കൊലപതാകത്തിനു ഗൂഡാലോചന നടന്നത്‌ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തിലാണെന്ന്‌ കെ.സുധാകരന്‍ എം.പി. കേസ്‌ അന്വേഷണം അട്ടിമറിക്കാനും ആശയക്കുഴപ്പമുണ്ടാക്കാനുമാണ്‌ പിണറായി വിജയനും പി.ജയരാജനും ശ്രമിക്കുന്നത്‌. ചൊക്ലിയിലുള്ള എടവത്ത്‌ കണ്ടിയില്‍ രമേശന്‍ എന്നയാളുടെ വീട്ടിലാണ്‌ ഗൂഡാലേചന നടന്നതെന്നും സുധാകരന്‍ ആരോപിച്ചു. മുന്‍പ്‌ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ഗള്‍ഫില്‍ പോയി പണക്കാരനായി തിരിച്ചുവന്നിട്ടുണ്ട്‌. ഉന്നതനായ സിപിഎമ്മിലെ ഒരു നേതാവും റഫീഖും സുനിയും രമേശന്റ വീട്ടില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലേറെ ഗൂഡാലോചന നടത്തിയതായി ദൃക്‌സാക്ഷികളുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.

- മംഗളം, Monday May 07 2012 - 3:17 pm

ചന്ദ്രശേഖരന്‍ വധം: Madhyamam changes stance

ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം

ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം
കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ റഫീഖും കൊടിസുനിയും കര്‍ണാടകയിലെ കുടകിലേക്ക് രക്ഷപ്പെട്ടു. ഒരു വാഹനത്തില്‍ ഇരുവരും കൂട്ടുപുഴ അതിര്‍ത്തിവഴി കുടകിലേക്ക് പോയതായാണ് പൊലീസിന് ലഭിച്ച വിവരം. ഇവര്‍ക്ക് രക്ഷപ്പെടാന്‍ ഒത്താശചെയ്തവരെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു.
ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം ഊര്‍ജിതമാണ്. പിടിക്കപ്പെടാതിരിക്കാന്‍ രണ്ടുപേര്‍ വീതം വിവിധ റൂട്ടുകളിലൂടെ ഇതിനകം കര്‍ണാടകയില്‍ എത്തിയതായാണ് സൂചന. മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും പൊലീസിന് വിവരമുണ്ട്.
ലഭിച്ച സാഹചര്യ തെളിവുകള്‍ വെച്ച് ചില സി.പി.എം നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പണംകൊടുത്താല്‍ ആര്‍ക്കുവേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുക്കുമെന്നതിനാല്‍ മറ്റു രണ്ട് സാധ്യതകള്‍ കൂടി അന്വേഷിക്കുന്നുണ്ട്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന തെക്കന്‍ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാവ്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് എന്നിവരെയും പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിനെയോ കൊടിസുനിയെയോ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്താന്‍ കഴിയൂവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം ഇങ്ങനെയൊരു വിഡ്ഢിത്തത്തിന് തുനിയില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിലെ ചില ഓഫിസര്‍മാരുടെ നിരീക്ഷണം. നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യതയില്ലാത്തതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി തലപൊക്കാതിരിക്കാന്‍ ചന്ദ്രശേഖരനെ വകവരുത്തിയതാവാമെന്നാണ് സംഘത്തിലെ മറ്റുചിലരുടെ നിഗമനം.
നെയ്യാറ്റിന്‍കരയില്‍ ഏതുവിധേനയും ശെല്‍വരാജിനെ ജയിപ്പിക്കാന്‍ തെക്കന്‍ ജില്ലയിലെ പ്രമുഖ നേതാവ് മുന്നിട്ടിറങ്ങിയതാണെന്നാണ് മറ്റൊരു നിഗമനം. ഇദ്ദേഹം കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോടും തലശ്ശേരിയിലും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചതായും അറിയുന്നു. ഇദ്ദേഹം പലതവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഘത്തിലെ ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവൂ. അക്രമികള്‍ക്ക് പണം നല്‍കി കൃത്യത്തിന് നിയോഗിച്ചതാര്, പണം എങ്ങനെ, എവിടെവെച്ച് നല്‍കി, ഇവരും പണം നല്‍കിയവരും അക്രമികളും തമ്മില്‍ നടന്ന ടെലിഫോണ്‍ കോളുകളുടെ വിശദാംശം, വാഹനം ഏല്‍പിച്ചതാര്, ഗൂഢാലോചന നടന്ന സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വളയത്തെ ഒരു വീട്ടില്‍ ഗൂഢാലോചന നടന്നതും നാല് കൊലക്കേസുകളില്‍ പ്രതിയായ വളയം സ്വദേശി പരോളില്‍ ഇറങ്ങിയതും ഇയാളുടെ മകളുടെ വിവാഹത്തില്‍ സി.പി.എമ്മിലെ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തതും സാഹചര്യ തെളിവുകളായി പരിഗണിച്ച് സി.പി.എമ്മിനുനേരെയാണ് സംശയത്തിന്റെ മുന നീളുന്നതെന്ന് പ്രത്യേകാന്വേഷണ സംഘാംഗം വെളിപ്പെടുത്തി. ഒഞ്ചിയം മേഖലയില്‍ ഏറാമല, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഏഴു ദിവസത്തേക്കു ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ചന്ദ്രശേഖരന്‍ വധം : Madhyamam breaking news

പ്രതികള്‍ വലയില്‍

കോഴിക്കോട്: ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ നിഷ്ഠുരമായി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അക്രമികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ വടകര പൊലീസ് കണ്ടെത്തി. ഉടമയടക്കം മൂന്നുപേരെ കസ്റ്റഡിയിലെടുത്ത പൊലീസ്, കാര്‍ വാടകക്കെടുത്ത മുന്‍ കൊലക്കേസ് പ്രതികളടക്കം ക്വട്ടേഷന്‍ സംഘത്തിനായി വ്യാപക തെരച്ചില്‍ തുടരുന്നു. കൊലക്ക് ക്വട്ടേഷന്‍ നല്‍കിയതിനു പിന്നില്‍ സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കടക്കം പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ചൊക്ളി-പാനൂര്‍-വളയം മേഖലയിലുള്ളവരാണ് കൊല നടത്തിയതെന്ന് പൊലീസിന് വ്യക്തമായ തെളിവ് ലഭിച്ചു. പ്രതികള്‍ വലയിലായതായാണ് സൂചന.
കൊലക്കുശേഷം പൊലീസിനെ വെട്ടിച്ച് പള്ളൂര് വഴി മാഹിക്കടുത്ത ചൊക്ളിയിലേക്ക് രക്ഷപ്പെട്ട അക്രമികള്‍ പാനൂര്‍ റോഡില്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത പുനത്തില്‍ മുക്കിന് സമീപം കെ.എല്‍.58 ഡി. 8144 ഇന്നോവ കാര്‍ ഉപേക്ഷിച്ച് ശനിയാഴ്ച രാവിലെയാണ് രഹസ്യ കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാറിന്‍െറ ഉള്ളിലും പുറത്തും കാണപ്പെട്ട രക്താംശം ചന്ദ്രശേഖരന്‍േറതാണെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഉപേക്ഷിച്ചതിനടുത്ത് മണ്ണെടുത്ത ക്വാറിയില്‍ രാത്രി കഴിച്ചുകൂട്ടിയ സംഘം ശനിയാഴ്ച പുലര്‍ച്ചെയോടെ മറ്റു വാഹനങ്ങളില്‍ രക്ഷപ്പെട്ടതായാണ് വിവരം. മാരങ്കണ്ടിയില്‍ നിര്‍ത്തിയിട്ട ശേഷം തെളിവ് നശിപ്പിക്കാന്‍ കാര്‍ കഴുകിയതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴിനല്‍കി.
തലശ്ശേരി ടെമ്പ്ള്‍ഗേറ്റ് സ്വദേശി ചൊമ്പക്കാരന്‍ വീട്ടില്‍ കെ.പി. നവീന്‍ദാസിന്‍െറ ഉടമസ്ഥതയിലുള്ള കാര്‍ വാടകക്ക് നല്‍കാന്‍ അളിയന്‍ വിജേഷിനെ ഏല്‍പിച്ചിരുന്നു. ഇയാളില്‍നിന്ന് കാര്‍ വാടകക്കെടുത്ത ഹാരിസില്‍നിന്ന് കുപ്രസിദ്ധ ക്രിമിനല്‍ തലശ്ശേരി സ്വദേശി വാഴപ്പാടി റഫീഖാണ് കാര്‍ അക്രമിസംഘത്തിന് കൈമാറിയത്.
ചൊക്ളിയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ കൊടിസുനി, വാന്‍ വാടകക്കെടുത്ത റഫീഖ്, പാനൂര്‍-ചൊക്ളി സ്വദേശികള്‍ എന്നിവരടക്കം എട്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയ ആക്രമണവും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഇവര്‍ക്ക് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളൂ. കൊലക്കേസ് പ്രതിയായ കൊടിസുനി അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് ജയില്‍ മോചിതനായത്. നാദാപുരത്തിനടുത്ത ഒരു വീട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇന്നോവ കാറില്‍ വളയത്തെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഡീസല്‍ നിറച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാലു കൊലക്കേസുകളില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ വളയം സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അടുത്തിടെ പരോളില്‍ ഇറങ്ങിയിരുന്നു. ഏപ്രില്‍ 22ന് ഇയാളുടെ മകളുടെ വിവാഹ ചടങ്ങില്‍ കണ്ണൂരുകാരായ സി.പി.എമ്മിന്‍െറ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കളും കോഴിക്കോട്ടെ ജില്ലാ സെക്രട്ടേറിയറ്റംഗവും പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച രാത്രി സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിനിന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ‘പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു.
സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ 12 മണിക്കൂറിനകം ശേഖരിക്കാനായെന്നും യഥാര്‍ഥ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തെക്കന്‍ ജില്ലക്കാരനായ പ്രമുഖ നേതാവിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.

ചന്ദ്രശേഖരന്‍ വധം : Mangalam news

'ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍കാര്‍ തന്നെ; 2 പേര്‍ കേരളം വിട്ടു

















May 7, Monday

http://mangalam.com/index.php?page=detail&nid=574930&lang=malayalam
  


കോഴിക്കോട്‌/വടകര: റവലൂഷണറി മാക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിലെ ഏഴു പേരെയും പോലീസ്‌ തിരിച്ചറിഞ്ഞു. കൊടി സുനിയെന്ന ഗുണ്ടാത്തലവന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ രണ്ടുപേര്‍ കര്‍ണാടകയിലേക്കു കടന്നതായും സംശയം. തലശേരി ഫസല്‍ വധക്കേസിലെ പ്രതിയാണു സുനി. മറ്റൊരു സംഘാംഗം പായപ്പടി റഫീഖ്‌ സി.പി.എം. പ്രവര്‍ത്തകനാണ്‌.

കര്‍ണാടകയിലേക്കു കടന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആരെയും ഇതുവരെ കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ പോലീസിനു കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലേക്കു കടക്കാന്‍ സഹായിച്ച രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്‌. കൊലപാതകം സംബന്ധിച്ചു സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണു പോലീസിന്റെ അവകാശവാദം.

സുനിയാണ്‌ 'ആക്ഷന്‍' ആസൂത്രണം ചെയ്‌തത്‌. പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൃത്യം നിര്‍വഹിച്ചത്‌. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്‌, പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവരാണു സംഘാംഗങ്ങള്‍. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണു സൂചന. ഫോണും സിം കാര്‍ഡും സൈബര്‍ സെല്ലിന്‌ ഉടന്‍ കൈമാറും. കണ്ണൂര്‍ ജില്ലയില്‍ സമീപകാലങ്ങളിലുണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളിലെ അതേ രീതിയില്‍തന്നെയാണു ചന്ദ്രശേഖരനെയും വധിച്ചത്‌.

വാഹനത്തില്‍ പിന്തുടര്‍ന്നെത്തി, ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വാളുകൊണ്ടു മുഖത്തു വെട്ടുന്നതാണു കണ്ണൂര്‍ മോഡല്‍. അതുകൊണ്ടുതന്നെ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ആസൂത്രണവും ക്വട്ടേഷന്‍ സംഘവുമാണ്‌ ചന്ദ്രശേഖരനും 'വധശിക്ഷ' നല്‍കിയതെന്ന ഉറച്ച നിഗമനത്തിലാണു പോലീസ്‌. ആ നിലയിലുള്ള അന്വേഷണമാണു പുരോഗമിക്കുന്നതും.

2010-ല്‍ ന്യൂമാഹിയില്‍, ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം രണ്ടു ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയവര്‍ തന്നെയാകാം ചന്ദ്രശേഖരന്റെ ജീവനുമെടുത്തതെന്നു പോലീസ്‌ കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു പേര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ജയിലില്‍ വച്ചു ടി.പിയുടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്‌.

ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള നീക്കം നടത്തുന്നതായി സ്‌പെഷല്‍ ബ്രാഞ്ച്‌ നേരത്തേ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. പതിവായി ബൈക്കില്‍ സഞ്ചരിക്കുന്ന ചന്ദ്രശേഖരനെ കണിച്ചുകുളങ്ങര മോഡല്‍ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താനുള്ള നീക്കം നടക്കുന്നു എന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച്‌ റിപ്പോര്‍ട്ട്‌. 


ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)