Monday, May 28, 2012
Wednesday, May 23, 2012
ആര്‍എംപിയുടെ മറുപടി
“അഴുകിനാറിയ ആ കൂടാരത്തിലേക്ക് ഇനിയാരും വരാനില്ല. നിങ്ങള്‍ക്ക് ആ വാതിലുകള്‍ കൊട്ടിയടയ്ക്കാം”
ഒഞ്ചിയം ജനത ചരിത്രപരമായ ഒരു വിധിയെഴുത്തിന് ഒരുങ്ങുകയാണ്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ നന്മകളെ മുഴുവന്‍ കൊന്നുതിന്നാനിറങ്ങിയ സിപിഎമ്മിന്റെ ജനവിരുദ്ധനേതൃത്വത്തിന്റെ ശവപ്പെട്ടിക്ക് അവസാനത്തെ ആണിയടിക്കാനുള്ള ആത്മാഭിമാനപോരാട്ടത്തിനായി ഒരു നാട് മുഴുവന്‍ ഇരമ്പിയാര്‍ക്കുന്നതിന്റെ ആരവമാണ് ഒഞ്ചിയത്താകെ മുഴങ്ങിക്കൊണ്ടിരിക്കുന്നത്.
തണ്ടും തന്‍പ്രമാണിത്തവും ധിക്കാരവും അഹങ്കാരവും കൈമുതലാക്കി ജനവിരുദ്ധ രാഷ്ട്രീയം കളിക്കാനിറങ്ങിയ സിപിഎമ്മിലെ നേതൃത്വപ്രമാണിമാര്‍ക്കെതിരെ നിവര്‍ന്നുനിന്ന് നിലപാട് സ്വീകരിച്ച കുറ്റത്തിന് നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരേയും ആയിരക്കണക്കിന് പാര്‍ട്ടി അനുഭാവികളേയും മദ്യപാനികളെന്നും സാമൂഹ്യദ്രോഹികളെന്നും വര്‍ഗ്ഗവഞ്ചകരെന്നും പാര്‍ട്ടിവിരുദ്ധരെന്നും കുലംകുത്തികളെന്നും ആക്ഷേപിച്ച് നിര്‍ദാക്ഷിണ്യം ആട്ടിപ്പുറത്താക്കിയവര്‍ ഇപ്പോള്‍ മാരീചവേഷംകെട്ടി പുറത്തുപോയവരെ മുഴുവന്‍ സ്‌നേഹപൂര്‍വ്വം തിരിച്ചുവിളിക്കുകയാണ്!!
ചെങ്കൊടിയെങ്ങാന്‍ തൊട്ടാല്‍ കൈകാല്‍ വെട്ടുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര കമ്മിറ്റി അംഗവും, പുറത്തുപോയവരെല്ലാം രോമത്തിന് തുല്യമാണെന്ന് പൊതുയോഗത്തില്‍ പ്രഖ്യാപിച്ചവര്‍, എല്ലാ സഖാക്കളും തിരിച്ചുവരണമെന്ന് ഓര്‍ക്കാട്ടേരിയില്‍ വെച്ച് വി.എസ് ആവശ്യപ്പെട്ടപ്പോള്‍ പുറത്തുപോയവരെല്ലാം പുറത്തുതന്നെയെന്ന് ധിക്കാരേത്തോടെ പ്രഖ്യാപിച്ചവര്‍, ഇപ്പോള്‍ സ്‌നേഹത്തോടെ ക്ഷണിക്കുന്നതിലെ തട്ടിപ്പ് തിരിച്ചറിയാനുള്ള വിവേകം ഒഞ്ചിയത്തെ ജനതയ്ക്കുണ്ട്.
നേരും നെറിയുമുള്ള രാഷ്ട്രീയ നിലപാടിനുവേണ്ടി കഴിഞ്ഞ രണ്ടുവര്‍ഷക്കാലം റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടിക്കു കീഴെ നട്ടെല്ലുയര്‍ത്തി നിന്ന് പൊരുതിയ ഒഞ്ചിയത്തെ ജനതയ്ക്ക് നേരിടേണ്ടിവന്ന മനുഷ്യത്വവിരുദ്ധവും പൈശാചികവുമായ ദുരനുഭവങ്ങളെ മുഴുവന്‍ ഒരു നോട്ടീസ് വാറോല കൊണ്ട് മൂടിക്കളയാമെന്ന് കരുതിയ മഹാബുദ്ധിക്ക് നമോവാകം!
ഒഞ്ചിയത്താകെ റവല്യൂഷണറി-യു.ഡി .എഫ് സഖ്യമെന്ന നുണപ്രചാരണം കൊണ്ട്, കാത്തിരിക്കുന്ന അനിവാര്യമായ ദയനീയ പരാജയത്തില്‍ നിന്ന സിപിഎമ്മിനോട് കരകയറാനാവില്ല. ഒഞ്ചിയം, എറാമല പഞ്ചായത്തിലെ 11 സീറ്റിലും ചോറോട് പഞ്ചായത്തിലെ 17 സീറ്റിലും റവല്യൂഷണറിമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മത്സരിക്കുകയാണ്. ഇതില്‍ ബഹൂഭൂരിപക്ഷം സീറ്റുകളിലും റവല്യൂഷണറിയും യു.ഡി.എഫും തമ്മില്‍ നേരിട്ടാണ് മത്സരം.
മൂന്നാം സ്ഥാനത്തിനുവേണ്ടി ബി.ജെ.പിയോട് മത്സരിക്കുന്ന സിപിഎമ്മിനെതിരെ ഒന്നും രണ്ടും കക്ഷികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയെന്ന പെരുംനുണ ഒഞ്ചിയത്ത് വേരുപിടിക്കുമെന്ന് കരുതുന്നവര്‍ ഈ നാടിന്റെ തിളച്ചുമറിയുന്ന രാഷ്ട്രീയമനസ്സ് കാണാന്‍ ഒക്ടോബര്‍ 27വരെ മാത്രം കാത്തിരുന്നാല്‍ മതി.
ഒഞ്ചിയത്ത് റവല്യഷണറിയെ തോല്‍പ്പിക്കുന്നതിന്‍ രഹസ്യസഖ്യമുണ്ടാക്കാന്‍ യുഡിഎഫിന് പിന്നാലെ വാലാട്ടിനടന്നവര്‍ ആരാണെന്ന് ഒഞ്ചിയത്ത് ഇന്ന് അങ്ങാടിപ്പാട്ടാണ്. നാലു കൊല്ലക്കാലം കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ താങ്ങിനടന്നവര്‍, അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ ഭരണകൂടഭീകരവാഴ്ചക്ക് ചുക്കാന്‍ പിടിച്ച കരുണാകരന്റെ ഡി.ഐ.സി യുമായി മുന്നണിയുണ്ടാക്കി അധികാരസോപാനം ചവട്ടിയവര്‍, മായാവതിയുമായും ജയലളിതയുമായും രാമന്‍പിളളയുമായും മദനിയുമായും വരെ ഒരു വര്‍ഷം മുന്‍പ് മുന്നണിയുണ്ടാക്കി തെരെഞ്ഞെടുപ്പിനിറങ്ങിയവര്‍, മമതയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായി ധാരണയുണ്ടാക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കുന്നവര്‍ ഇപ്പോള്‍ കോണ്‍ഗ്രസ്സ് വിരോധത്തിന്റെ വക്താക്കളാവുന്നതിന്റെ വിരോധാഭാസം ഈ നാട് തിരിച്ചറിയുകതന്നെ ചെയ്യും.
ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ മൂന്നിലും അധികാരത്തിന്റെ നക്കാപ്പിച്ചയ്ക്കുവേണ്ടി കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി യുഡിഎഫിനെ പ്രസിഡണ്ടായും വൈസ്പ്രിസിഡണ്ടായും താങ്ങിനിര്‍ത്തിയ സിപിഎമ്മിന്റെ ഇപ്പോഴത്തെ യുഡിഎഫ് വിരോധം ലജ്ജാശൂന്യമായ കാപട്യമല്ലാതെ മറ്റെന്താണ്?!!!
എം.വി രാഘവനെ ഓര്‍ക്കാട്ടേരി ടൗണില്‍ പ്രസംഗിപ്പിച്ചത് റവല്യൂഷണറിക്കാരാണെന്ന പെരുംനുണ കോഴക്കോട്ടെ പ്രസ്‌ക്ലബ്ബിലും ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ കോളത്തിലും തട്ടിവിട്ട ടി.പി രാമകൃഷ്ണനെ ഓര്‍ത്ത് ഈ നാട് ലജ്ജിക്കുകയാണ്. റവല്യൂഷണറിയുടെ ഏതെങ്കിലും ഒരു ചടങ്ങില്‍ രാഘവന്‍ പങ്കെടുത്തെന്ന് തെളിയിക്കാന്‍ സിപിഎമ്മിനെ ഞങ്ങള്‍ വെല്ലുവിളിക്കുന്നു. എന്നാല്‍ കാര്യം കാണാന്‍ രാഘവനെ സിപിഎം നേതൃത്വം തങ്ങളുടെ പരിപാടിയിലേക്ക് എഴുന്നള്ളിച്ചതിന്റെ കഥകളെത്ര?!!!
കൂത്തുപറമ്പ് വെടിവെപ്പില്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ പുഷ്പനെ സഹായിക്കാന്‍ സിപിഎം ഫണ്ട് പിരിക്കാനിറങ്ങിയ അന്നുതന്നെ പെരിന്തല്‍മണ്ണയിലെ ഇ.എം.എസ് ആശുപത്രിയുടെ ചടങ്ങില്‍ പങ്കുകൊള്ളാന്‍ എം.വി രാഘവനെ പരവതാനി വരിച്ച് ആനയിക്കാന്‍ എന്തേ സിപിഎമ്മിന് മനസാക്ഷിക്കുത്തുണ്ടാകില്ലേ?!!!
ആര്‍ ഗോപാലന്‍ ഭരണചക്രം തിരിക്കുന്ന വടകര സഹകരണ ആശുപത്രിയിലേക്കും രാഘവനെ കെട്ടിഎഴുന്നളളിക്കുമ്പോള്‍ സിപിഎമ്മിന്റെ കൂത്തുപറമ്പ് സ്‌നേഹം എവിടെയായിരുന്നു. സാക്ഷാല്‍ പിണറായിസഖാവിന്റെ റബ്‌കോയിലും എത്തിയില്ലേ രാഘവന്‍?!!.തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞ ഈ നാടിന്റെ ജനവിധിയെ നിങ്ങളുടെ നാണംകെട്ട നുണക്കഥകള്‍ക്ക് വഴിതെറ്റിക്കാനാവില്ലെന്ന് ഒഞ്ചിയം ഈ തെരെഞ്ഞെടുപ്പില്‍ തെളിയിക്കുക തന്നെ ചെയ്യും.
ആയിരക്കണക്കിന് ധീരരക്തസാക്ഷികളും പോരാളികളും പടനായകരും ജീവനും രക്തവും ത്യാഗപൂര്‍ണ്ണമായ ജീവിതവൂം സമര്‍പ്പിച്ച് പടുത്തുവളര്‍ത്തിയ മഹത്തായ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മാഫിയാ സാമ്പത്തിക ശക്തികളുടേയും പണപ്രമാണിമാരുടേയും ഉപജാപകരുടേയും കാല്‍ക്കീഴില്‍ തകര്‍ക്കാനിട്ട തമ്പുരാക്കന്‍മാര്‍ക്കെതിരെ ജനകീയചെറുത്തുനില്‍പ്പാണ് കഴിഞ്ഞ രണ്ടരവര്‍ഷക്കാലമായി ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് ജനതയും റവല്യൂഷണറി മാര്‍കിസ്റ്റ് പാര്‍ട്ടിയും നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ജീവിച്ചിരിക്കുന്ന ഒഞ്ചിയം സമരസേനാനികള്‍ മുഴവനും ഈ സമരത്തില്‍ റവല്യൂഷണറിക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണ്. സമാനതകളില്ലാതെ ത്യാഗാനുഭങ്ങളാണ് ഈ സമരത്തിന്റെ ഭാഗമായി നിന്ന ഓരോ സഖാവിനും നേരിടേണ്ടിവന്നത്.
വ്യക്തിഗതമായ നരവധി നഷ്ടങ്ങളെ തൃണവല്‍ഗണിച്ച് നിലപാടുകളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലകൊണ്ട ഒഞ്ചിയത്തെ കമ്യൂണിസ്റ്റ് ജനതയ്ക്കു നേരെ അരങ്ങേറിയ സിപിഎമ്മിന്റെ കിരാതമായ കടന്നാക്രമണങ്ങളോട് മുഴുവന്‍ ഈ നാടിനു കണക്കുതീര്‍ക്കേണ്ടതുണ്ട്. അഴിയൂരിലെ കമ്യൂണിസ്റ്റ് പോരാളി സഖാവ് അബ്ദുള്‍ഖാദര്‍ മുതല്‍ ഒഞ്ചിയത്തെ പി.ജയരാജനും, ഓര്‍ക്കാട്ടേരിയിലെ കെ.കെ ജയനും സീനീഷും മുയിപ്രയിലെ എം.പി ദാമോദരനും ഉള്‍പ്പെടെയുള്ള നിരവധി സഖാക്കള്‍ക്കു നേരെ സിപിഎം നടത്തിയ മനുഷ്യത്വവിരുദ്ധമായ ക്വട്ടേഷന്‍-കൊലപാതകശ്രമങ്ങള്‍ക്ക് ബാലറ്റിലൂടെ പ്രതികാരം ചെയ്യാനാണ് ഈ നാട് കാത്തിരിക്കുന്നത്.
പോലീസ് ഭീകരതയും കള്ളക്കേസും തടവറയും കൊണ്ട് ഒരു ജനതയെ വേട്ടയാടാനിറങ്ങിയവര്‍, തൊഴില്‍ നിഷേധിച്ച് ചെത്തുതൊഴിലാളികളുള്‍പ്പെടെയുള്ള നിരവധി തൊഴിലാളികുടുംബങ്ങളെ പട്ടിണിക്കിട്ടവര്‍., സ്വന്തം ആപ്പീസിന് തീവെച്ചും, സ്വന്തം നേതാവിന്റെ വീടിന് ബോംബെറിഞ്ഞും റവല്യൂഷണറിയുടെ പേരില്‍ കുപ്രചാരണമഴിച്ചുവിട്ടവര്‍…, അതെ, പച്ചമാംസം മണക്കുന്ന കൊലവാളുകളും ചോരുപുരണ്ട ചെന്നായ്പ്പല്ലുകളും ഒളിപ്പിച്ച്, വെളുക്കെചിരിച്ച് അവര്‍ നമുക്കുമുന്നില്‍ വീണ്ടുമെത്തുകയാണ്…. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം തീവ്രാനുഭവങ്ങളുടെ ചോരക്കടലുകള്‍ താണ്ടിയ ഇന്നാട്ടിലെ ജനതയ്ക്ക് ഇനി മറ്റോന്നും ആലോചിക്കാനില്ല.
എതിര്‍ശബ്ദങ്ങളെ കൊന്നുതള്ളാന്‍ ക്വട്ടേഷന്‍ ചട്ടമ്പിമാരെ ചെല്ലും ചെലവും നല്‍കി പറഞ്ഞയച്ച മാടമ്പിമാര്‍ക്കെതിരെയുള്ള വിട്ടുവീഴചയില്ലാത്ത ജനവിധിയുടെ ക്വട്ടേഷനാണിത്. അധികാരസൗഖ്യങ്ങളുടെ അന്തപ്പുരങ്ങളില്‍ മദിച്ചുപുളച്ച് സാധാരണമനുഷ്യനെ മറന്നുപോയ പ്രമാണമാരെ അധികാരകേന്ദ്രങ്ങളില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള് ഒരു നാടിന്റെ ധര്‍മ്മസമരമാണിത്.
ധിക്കാരവും ധാര്‍ഷ്ട്യവും തന്‍പ്രമാണിത്തവും മലിനമാക്കിയ ഈ നാടിന്റെ വിപ്ലവ രാഷ്ടീയത്തെ നന്മയും ധാര്‍ഷ്ട്യവും വിനയവും എളിമയും കൊണ്ട് വീണ്ടെടുക്കാനും, ജനാധിപത്യവും സമാധാനവും സമഗ്രവികസനവും ഉറപ്പുവരുത്താനുമുള്ള ?!!! റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഐതിഹാസിക ജനമുന്നേറ്റമാണിത്.
ഞങ്ങളുടെ വിജയം ഈ നാടിനുള്ളതാണ്…, ജനതയ്ക്കുള്ളതാണ്…, കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനായി സര്‍വ്വം ത്യജിച്ച് പൊരുതിപ്പിടഞ്ഞുവീണ പോരാളികള്‍ക്കുള്ളതാണ്….
അതെ , ഞങ്ങള്‍ അടിവരയിടുന്നു., ചെങ്കൊടിയെ ഒറ്റുകൊടുത്തവരാരും രക്ഷപ്പെട്ട ചരിത്രമില്ല….
സ്‌നേഹാഭിവാദനങ്ങളോടെ.,
റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി,
ഒഞ്ചിയം ഏരിയാ കമ്മിറ്റി
സിപിഎം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നോട്ടീസ്
(http://www.doolnews.com/on-cpim-notice-876.html)
ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പദവി രണ്ട് വര്‍ഷത്തേക്ക് ജനതാദള്ളിന് കൈമാറിയ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയവരുടെ തനിനിറം മറനീക്കി പുറത്തുവന്നിരിക്കുന്നു. സിപിഐഎമ്മിന് എതിരല്ലെന്നും പാര്‍ട്ടിയെ തിരുത്താനാണ് ശ്രമിക്കുന്നതെന്നും പ്രചരിപ്പിച്ചവര്‍ അതേ ജനതാദള്ളുമായും യുഡിഎഫുമായും പരസ്യമായ തിരഞ്ഞെടുപ്പ് മുന്നണിയുണ്ടാക്കിയിരിക്കുന്നു. ഒഞ്ചിയം ഏരിയയിലെ നാല് പഞ്ചായത്തുകളില്‍ അവര്‍ തമ്മിലുള്ള സീറ്റ് വിഭജനവും പൂര്‍ത്തിയായി.
സിപിഐഎം എന്ത് തെറ്റാണ് ചെയ്തത്? മുന്നണിബന്ധങ്ങളുടെ ധാരണപ്രകാരം ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അന്നത്തെ ജനതാദള്ളിനും അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ജനതാദള്ളില്‍ നിന്ന് സിപിഐഎമ്മിനും കൈമാറി. എല്‍ഡിഎഫ് ജില്ലാകമ്മറ്റിയുടേതായിരുന്നു തീരുമാനം. മുന്നണി രാഷ്ടീയത്തില്‍ ഇത് തെറ്റാണോ?
എന്നാല്‍ എന്തൊക്കെയോ ഗൂഢ ലക്ഷ്യംവച്ച് പാര്‍ട്ടിക്കകത്തെ ചിലല്‍ ഇത് വിവാദ വിഷയമാക്കി. അവര്‍ പാര്‍ട്ടിയെ തെരുവില്‍ വെല്ലുവിളിച്ചു. പാര്‍ട്ടി അനുഭാവികളേയും ജനങ്ങളേയു തെറ്റിദ്ധരിപ്പിക്കാന്‍ ഗൂഢാലോചന നടത്തി. പാര്‍ട്ടി വിരുദ്ധരുടെ പ്രചരണത്തില്‍ വീണുപോയ കുറേ ആളുകള്‍ അവരോടൊപ്പം ചേര്‍ന്നു.
കപട സോഷ്യലിസ്റ്റുകാരായ ജനതാദള്ളുകാരുടെ മടമ്പിത്തരത്തിനും തന്‍പ്രമാണിത്വത്തിനുമെതിരെ സന്ധിയില്ലാ സമരമാണ് അവരുടെ പാര്‍ട്ടി പരിപാടി എന്ന് പ്രചരിപ്പിച്ചു. സിപിഐഎം മാര്‍ക്സിസം ലെനിനിസത്തില്‍ നിന്ന് വ്യതിചലിക്കുന്നു. കോണ്‍ഗ്രസ്സിന്‍റെ ജനവിരുദ്ധ നയങ്ങളുമായി ഒത്തുപോകുന്നു.
ഒഞ്ചിയത്ത് ധീരരായ സഖാക്കള്‍ ചോരയും കണ്ണീരുംകൊണ്ട് നനച്ചുവളര്‍ത്തിയ പ്രസ്ഥാനത്തെ ജനതാദള്ളിനും കോണ്‍ഗ്രസ്സിനും മുന്‍പില്‍ അടിയറവെയ്ക്കുന്നു. ഇതെല്ലാമായിരുന്നു അവരുടെ ആക്ഷേപം. ഈ തെറ്റ് സിപിഐഎം തിരുത്തണം. തെറ്റ് തുരുത്തിയാല്‍ വന്നതിനേക്കാള്‍ കൂടുതല്‍പേര്‍ സിപിഐഎമ്മിലേക്ക് തിരുച്ചുപോകുമെന്നും പ്രചരിപ്പിച്ചു. ബൂര്‍ഷ്യാ മാധ്യമങ്ങളും ചാനലുകളും ഇതിന് നല്ല പ്രചാരണവും നല്‍കി.
സിപിഐഎമ്മിനെ തിരുത്തിക്കാന്‍ അവര്‍ നടത്തിയ പ്രവര്‍ത്തനം ഇങ്ങനെയായിരുന്നു. പ്രസിഡന്‍റ് പദവി ജനതാദള്ളിന് കൈമാറാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുണ്ടാക്കിയവര്‍ തന്നെ ജനതാദള്‍ പ്രതിനിധിയെ പ്രസിഡന്‍റായി തിരഞ്ഞെടുക്കുന്നതിന് അനുകൂലിച്ചു.
മടപ്പള്ളി കോളേജ് തിരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയ തീവ്രവാദ പിന്തിരിപ്പന്‍ സംഘടനകളെ കൂട്ടുപിടിച്ച് എസ്എഫ്ഐക്കെതിരെ മത്സരിച്ചു. കൂത്തുപറമ്പില്‍ അഞ്ച് യുവാക്കളെ വെടിവച്ചുകൊല്ലാന്‍ നേതൃത്വം കൊടുത്ത എംവി രാഘനെ കൊണ്ട് വന്ന് സിപിഐഎമ്മിനെതിരെ പ്രചരണം സംഘടിപ്പിച്ചു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് മുല്ലപ്പള്ളിയുടെ വീട്ടിലെത്തി വിപ്ലവനേതാവ് ഭാവിപരിപാടികള്‍ ആസുത്രണം ചെയ്തു.
ഇത്തരം സന്ദര്‍ശനങ്ങള്‍ തുടര്‍ന്നു. കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മുഖ്യ ശത്രുമായി പ്രഖ്യാപിച്ച വീരന്‍ വിഭാഗവുമായി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. ദേശാഭിമാനി പത്രം ബഹിഷ്ക്കരിക്കലായിരുന്നു അടുത്ത പരിപാടി. പാര്‍ട്ടിയാപ്പീസുകള്‍ തകര്‍ക്കുക, നേതാക്കളെ ആക്രമിക്കുക, പാര്‍ട്ടി സ്തൂപങ്ങളും ബോര്‍ഡുകളും നശിപ്പിക്കുക ഇതെല്ലാം നിര്‍ബാതം തുടര്‍ന്നു. ഇതൊക്കെ കണ്ടുനിന്ന പലരും പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു.
തിരിച്ചുവരവിന്‍റെ വേഗതയും അളവും വര്‍ദ്ധിച്ചു. അപ്പോഴാണ് പുതിയ ഒരു പ്രഖ്യാപനം വരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ റവല്യൂഷണറിയും യുഡിഎഫും തമ്മിലായിരിക്കും പ്രധാന മത്സരം. വഞ്ചനയുടെ മറ്റൊരു മുഖം.
മറയില്ലാതെ മടിയില്ലാതെ പാര്‍ട്ടിവിരുദ്ധരുമായും സഹകരിക്കുമെന്നും സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ഡിസിസി പ്രസിഡന്‍റ് കെസി അബു പ്രസ്താവിച്ചിരിക്കുന്നു. സിപിഐഎം ആണ് പ്രധാന ശത്രു. സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ ആരുമായും യോജിക്കുമെന്ന് വിപ്ലവനേതാവും മൊഴിഞ്ഞിരിക്കുന്നു. പരിണാമചക്രം പൂര്‍ത്തിയായി.
നമ്മുടെ നാടിന് വലിയ ഒരു പാരമ്പര്യമുണ്ട്. വിപ്ലവകേരളത്തിന്‍റെ അഗ്നി ബിന്ദുവാണ് ഒഞ്ചിയം. ഉരുക്കും മാംസവും ഏറ്റുമുട്ടിയ ഭൂമി. ധീര രക്തസാക്ഷികളുടെ ഹൃദയരക്തം വീണ് ചുവന്ന മണ്ണ്. ഈ മണ്ണിന്‍റെ രക്തശോഭ മായ്ച്ചുകളയാനാകുമോ? മറയ്ക്കാനാകുമോ ? പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വര്‍ഗ്ഗ ശത്രുക്കള്‍ മടിയിലിരുത്തി താലോലിക്കുകയും ഉമ്മവെയ്ക്കുകയും ചെയ്യും.
പക്ഷേ അത് അധിക നാള്‍ നീളില്ല. ചരിത്രപരമായ ഒരു സത്യമുണ്ട്. ചെങ്കൊടിക്കെതിരെ ഇരച്ച് കയറിയവരാരും രക്ഷപ്പെട്ട അനുഭവമില്ല. ഒഞ്ചിയത്തെ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും നേതാക്കളെയും ഒറ്റുകൊടുത്തവരല്ല. സംരക്ഷിച്ചവരാണ്. ധീര രക്തസാക്ഷി മണ്ടോടിയെ സംരക്ഷിച്ചതിന് എത്രയോ സഖാക്കളാണ് കണ്ണീരും വേദനയും സ്വയം ഏറ്റുവാങ്ങിയത്.
തെറ്റിദ്ധരിക്കപ്പെട്ട് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന പാര്‍ട്ടി ബന്ധുക്കളും അനുഭാവികളുമുണ്ട്. അവരോട് ഒരുകാര്യം. ജനതാദള്‍ വിരോധത്തിന്‍റെ പേരിലാണല്ലോ പാര്‍ട്ടിയിലെ ചിലര്‍ മതില്‍ചാടി പുറത്തുപോയത്. ചെങ്കൊടിയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കും എന്നതായിരുന്നല്ലോ അവരുടെ വാഗ്ദാനം. അവരിപ്പോള്‍ എവിടെയെത്തി ? സഖാവ് മണ്ടോടിയുടെ ഘാതകരോടാണവര്‍ കൂട്ടുചേരുന്നത്.
മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കെങ്കിലുമത് അംഗീകരിക്കാനാകുമോ ? ജീവിതത്തിലെ എത്രയോ സ്വപ്നങ്ങളും പ്രതീക്ഷകളും ബാക്കിവച്ച് നാടിനുവേണ്ടി ജീവന്‍ നല്‍കിയ ഒഞ്ചിയത്തെ ധീര രക്തസാക്ഷികളുടെ പിന്‍മുറക്കാരല്ലേ നമ്മള്‍. ചെങ്കൊടിയേയും. പാര്‍ട്ടിയേയും സ്നേഹിക്കുന്നവരെ വര്‍ഗ്ഗ സത്രുപാളയത്തിലേക്ക് ആട്ടിതെളിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമം തോല്‍പ്പിക്കേണ്ടതല്ലേ. നാം എന്തുചെയ്തു എന്ന ചോദ്യത്തിന് ഭാവി തലമുറയോട് മറുപടിപറയാന്‍ നാം ബാധ്യസ്തരല്ലേ.
പ്രസിഡന്‍റ് പദവി രണ്ട് വര്‍ഷത്തേക്ക് ജനതാദള്ളിന് കൈമാറിയതില്‍ പ്രതിഷേധിച്ച് പുതിയ പാര്‍ട്ടിയുണ്ടാക്കിയവര്‍തന്നെ വരുന്ന അഞ്ച് വര്‍ഷവും ജനതാദള്ളിനെ പ്രസിഡന്‍റ് സ്ഥാനം ഉറപ്പുനല്‍കികൊണ്ടല്ലേ ഏറാമലയില്‍ സീറ്റ് വിഭജനം നടത്തിയത്. ഇതില്‍പരം ഒരു വഞ്ചനയുണ്ടോ ? ഒരു പുനര്‍ വിജിന്തനത്തിന്‍റെ സമയമാണിത്. തെറ്റുപറ്റാത്ത മനുഷ്യരില്ല. മനുഷ്യനായാല്‍ തെറ്റുപറ്റും.
തെറ്റ് തിരിച്ചറിയുകും അത് തിരുത്തുകയും ചെയ്യുമ്പോഴാണ് അത്തരക്കാര്‍ വ്യക്തിത്വം വീണ്ടെടുക്കുന്നത്. തെറ്റിദ്ധാരണയും പ്രലോഭനങ്ങളും മൂലം മാറിനില്‍ക്കുന്നവര്‍ കാലിക യാഥാര്‍ത്ഥ്യങ്ങള്‍ തിരച്ചറിഞ്ഞ് സിപിഐഎമ്മിലേക്ക് തിരിച്ചുവരണം.
സ്നേഹത്തിന്‍റെ ഭാഷയിലുള്ള അഭ്യര്‍ത്ഥനയാണിത്. പാര്‍ട്ടി നടപടികള്‍ക്ക് വിധേയരായി പുറത്തുപോയവരുണ്ട്. വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്. സഖാവ് ഇഎംഎസ്സിനെപോലും ശാസിക്കേണ്ടിവന്ന പാര്‍ട്ടിയാണിത്. തെറ്റ് ബോധ്യപ്പെടുകയും തിരുത്തുകയും ചെയ്താല്‍ നടപടിയെടുത്ത് പുറത്തുപോയവര്‍ക്കും ഈ മഹാപ്രസ്ഥാനത്തിലേക്ക് തരിച്ചുവരാം. ആര്‍ക്കുമുന്‍പിലും പാര്‍ട്ടി വാതിലുകള്‍ കൊട്ടിയടക്കില്ല.
അഭിവാദനങ്ങളോടെ
സിപിഐഎം ഒഞ്ചിയം ഏരിയാ കമ്മറ്റി
Sunday, May 13, 2012
കൊടിയും കത്തിയും പിന്നെ ക്വട്ടേഷനും - mathrubhumi-tp-parambara
Posted on: 12 May 2012
പരമ്പര ഇന്നുമുതല്‍
മുപ്പത്തഞ്ചിലധികം വര്‍ഷങ്ങള്‍, മുന്നൂറോളം രക്തസാക്ഷികളും ബലിദാനികളും. നിരന്തരമായതുടര്‍കൊലപാതകങ്ങള്‍. പകയുടെ ചോരപുരണ്ട കണ്ണൂര്‍ രാഷ്ട്രീയം പേടിപ്പെടുത്തുന്ന ക്വട്ടേഷന്‍ കൊലപാതക രാഷ്ട്രീയത്തിലേക്ക് വഴിമാറുന്നത് പേടിയോടെ നോക്കിക്കാണുകയാണ് സമാധാനസ്‌നേഹികള്‍. ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്കുപിന്നില്‍ ക്വട്ടേഷന്‍സംഘമാണെന്നും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചത് കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണെന്നുമുള്ള വിവരം പുതിയ വഴിത്തിരിവായിരിക്കുകയാണ്.
ജീവന്‍ കൊടുത്തും ജീവനെടുത്തും നടക്കുന്ന കണ്ണൂരിലെ ഈ അങ്കക്കലിരാഷ്ട്രീയത്തിനുകാരണം സാധാരണക്കാരായ പാവങ്ങളുടെ അന്ധമായ പാര്‍ട്ടിസ്‌നേഹമാണെന്ന് പലരും പറയാറുണ്ട് ഒരുകണക്കിന് ഇത് ശരിയുമാണ്. സ്വന്തം ബന്ധുക്കളേക്കാള്‍ പാര്‍ട്ടിയെ സ്‌നേഹിച്ചവരായിരുന്നു അവര്‍. കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ആര്‍.എസ്.എസ്സുകാരനായ മകന്‍ കൊല്ലപ്പെടുമ്പോള്‍ അയാള്‍ പലപ്പോഴും ദുഃഖം കടിച്ചമര്‍ത്തി പാര്‍ട്ടി വിടാതെ പിടിച്ചുനിന്നു. വഴിതെറ്റിയ പോക്കില്‍ അവന്‍ ശിക്ഷയര്‍ഹിക്കുന്നു എന്ന് പാര്‍ട്ടി അയാളെ പഠിപ്പിച്ചിരുന്നു. അതാണ് കണ്ണൂര്‍ രാഷ്ട്രീയം.
തലശ്ശേരിയിലെ പ്രമുഖ നേതാവിന്റെ മരുമക്കളെ എതിര്‍ പാളയത്തില്‍ പോയതിന്റെ പേരില്‍ വെട്ടിക്കൊന്നപ്പോള്‍ ആ നേതാവിനും ഇതേ മനസ്സായിരുന്നു. സഹോദരന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ സഹോദരനെ കൊല്ലുന്ന 'വന്യമായ ആത്മാര്‍ത്ഥത' കണ്ണൂര്‍ രാഷ്ട്രീയത്തില്‍ മാത്രമേ കാണൂ. ആ പ്രതിബദ്ധതയിലേക്കാണ് കൊച്ചിപോലുള്ള വന്‍നഗരങ്ങളില്‍ രൂപപ്പെടുന്ന ക്വട്ടേഷന്‍ കൊലപാതക രാഷ്ട്രീയം മെല്ലെ കടന്നുവരുന്നത്.
തുടര്‍ കൊലപാതകരാഷ്ട്രീയത്തിന് നാലഞ്ചുവര്‍ഷമായി ഇത്തിരി ശമനം ഉണ്ടായപ്പോള്‍ വാള്‍ വീശലും ബോംബേറും തൊഴിലാക്കിയവര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. 'കിരീടം' എന്ന സിനിമയിലെ സേതു എന്ന മോഹന്‍ലാലിന്റെ കഥാപാത്രം സിനിമയുടെ രണ്ടാം ഭാഗത്തില്‍ ശരിക്കും ക്വട്ടേഷന്‍ തൊഴിലിലേക്ക് എങ്ങനെയാണോ എത്തപ്പെടുന്നത് അതുപോലെ പാര്‍ട്ടിക്കുവേണ്ടി കൊല നടത്തിയവരും ബോംബുണ്ടാക്കിയവരും മെല്ലെ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് ചുവട് മാറ്റുന്നു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടികള്‍ക്ക് കഴിയാതെ വരികയും പകരം അവര്‍ പാര്‍ട്ടിയെ വാള്‍കാട്ടി നിയന്ത്രിക്കുകയും ചെയ്യുന്ന പുത്തന്‍ രാഷ്ട്രീയക്കാഴ്ചയാണ് കണ്ണൂരില്‍.
ബി.ജെ.പിക്കും സി.പി.എമ്മിനും എന്‍.ഡി.എഫിനും മറ്റും വേണ്ടി ബോംബും വാളും എടുത്ത് കൊല നടത്തിയവര്‍ ചിലര്‍ ജയിലിലായി, പലരും ജയിലില്‍നിന്നും പുറത്തെത്തി, ചിലര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി. അതേസമയം ചോരയുടെ രുചിയും വാള്‍വീശലിന്റെ പേടിപ്പെടുത്തുന്ന സുഖവും അറിഞ്ഞ അവര്‍ രാഷ്ട്രീയത്തിന്റെ ഭൂതകാലത്തണലില്‍നിന്നും കളം മാറ്റിച്ചവിട്ടിക്കഴിഞ്ഞു. ഇവരെ കുടില രാഷ്ടീയക്കാര്‍ ക്വട്ടേഷന്‍കൊലപാതകത്തിന് നിയോഗിച്ചുകഴിഞ്ഞു. കാലിനിത്ര, തലക്കിത്ര എന്ന രീതിയിലുള്ള ക്വട്ടേഷന്‍ വിലവിവരപ്പട്ടിക പുറത്തുവന്നില്ലെന്നുമാത്രം. ചന്ദ്രശേഖരന്‍വധം നടപ്പാക്കാന്‍ 35ലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ എന്ന് പറയപ്പെടുന്നുണ്ട്. മുമ്പ് കണ്ണൂരില്‍ വാളിനും വാളെടുക്കുന്നവനും രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ന് രണ്ടിനും രാഷ്ട്രീയമില്ല; പണം മാത്രം. അതാണ് മാറ്റം. ഒരേ കൈയും കത്തിയും ഒരേസമയം രാഷ്ട്രീയത്തിനും കോഴിക്കടത്തിനും ബ്ലേഡ്കമ്പനിക്കാര്‍ക്കും മണല്‍മാഫിയക്കാര്‍ക്കും മദ്യക്കടത്തുകാര്‍ക്കും ഒരേപോലെ കാവല്‍നില്‍ക്കുന്ന 'സോഷ്യലിസ്റ്റ്' ഹിംസ.
ഒഞ്ചിയത്ത് റവലൂഷറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ അരുംകൊല ചെയ്യപ്പെട്ടപ്പോള്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി മറയില്ലാതെ പറഞ്ഞു. അതു ക്വട്ടേഷന്‍ സംഘമാണ് നടത്തിയതെന്ന്; അല്ലെങ്കില്‍ തീവ്രവാദികള്‍. ക്വട്ടേഷന്‍സംഘമാണ് നടത്തിയതെന്ന് ഇത്രവേഗം പറയാന്‍മാത്രം കണ്ണൂരിലെ ക്വട്ടേഷന്‍സംഘത്തിന്റെ ശക്തിയെക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്കുപോലും ബോധ്യമുണ്ട്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിനെ ഇങ്ങനെ വധിക്കാന്‍മാത്രം ക്വട്ടേഷന്‍സംഘത്തിന്റെ രാഷ്ട്രീയ താത്പര്യം എന്താണ് എന്ന ചോദ്യം ബാക്കിയാകുന്നു.
കണ്ണൂര്‍ ഡിവൈ.എസ്.പി. പി.സുകുമാരന്‍ പറയുന്നു- പഴയകാല രാഷ്ട്രീയ ക്രിമിനലുകള്‍ തൊഴിലില്ലാതെ ക്വട്ടേഷന്‍സംഘങ്ങളായി പ്രവര്‍ത്തിക്കുന്നതുമാത്രമല്ല ഇത്തരക്കാരെ തീവ്രവാദത്തിനുവേണ്ടിയും വേണമെങ്കില്‍ പെട്ടെന്ന് ഒരു വര്‍ഗീയകലാപം സംഘടിപ്പിക്കാന്‍ പോലും ഉപയോഗപ്പെടുത്താന്‍ ചില ശക്തികള്‍ ശ്രമിച്ചേക്കും. അത് വലിയ അപകടമാണ്. കൊലചെയ്തു ശീലമുള്ളവര്‍ക്ക് ഏതുതരത്തിലുള്ള കൊലനടത്താനും തടസ്സമുണ്ടാവില്ല; ആര്‍.എസ്.എസ്സും എന്‍.ഡി.എഫും പോലുള്ള മത സംഘടനകള്‍ സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍. നിയന്ത്രണംവിട്ട രാഷ്ട്രീയകക്ഷികള്‍ തന്നെയാണ് ഇതിനുത്തരവാദികള്‍- അദ്ദേഹം പറയുന്നു.
കൊടി സുനി, കാട്ടിസുരേഷ്, കാക്കഷാജി തുടങ്ങിയ പേരുകളിലെ രാഷ്ട്രീയം കണ്ണൂരും കോഴീക്കോടും കേന്ദ്രീകരിച്ചുള്ള 'ക്വട്ടേഷന്‍ രാഷ്ട്രീയ'മാണെന്ന് തിരിച്ചറിയുന്നത് പേടിയോടെയാണ്. ആര്‍ക്കുവേണ്ടിയും ആരെയും മുഖംനോക്കാതെയും മുഖം ഇല്ലാതാക്കിയും കൊല്ലാന്‍ കൈയറപ്പില്ലാത്ത പുതിയ കൈകളെ രാഷ്ട്രീയം ഉപയോഗപ്പെടുത്തുകയാണോ? ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘത്തിലെ 15 പേര്‍ പിടിയിലായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയുടെഅതിര്‍ത്തിയിലുള്ള വളയംഗ്രാമത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് രൂപംകൊണ്ട എല്‍.ടി.ടി.ഇ. എന്ന ക്രിമിനല്‍ ഗ്രൂപ്പില്‍ പെട്ടവരാണ് ഇവര്‍ എന്ന് പോലീസ്പറയുന്നു. ചന്ദ്രശേഖരന്‍വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവാണ് കൊടി സുനിയും റഫീഖുമെന്ന് പോലീസ് പറയുന്നു.
കൊടിസുനിയെപ്പോലുള്ള വ്യക്തിക്ക് ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പിന്‍ബലമില്ലാതെ നിലനില്‍ക്കാന്‍ കഴിയില്ലെന്നതും സത്യം.
തലശ്ശേരി കേന്ദ്രീകരിച്ചുള്ള കണ്ണൂര്‍ രാഷ്ട്രീയ കൊലപാതക പരമ്പര ശരിക്കും ശക്തമാകുന്നത് 1980തോടുകൂടിയാണ്. ആ വര്‍ഷം സി.പി.എം.,ആര്‍.എസ്.എസ്.വിഭാഗങ്ങളില്‍ നിന്നായി 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒറ്റദിവസം മാത്രം ആറുപേര്‍ സ്‌കോര്‍ബോര്‍ഡ് കണക്കില്‍ കൊല്ലപ്പെട്ടു. ഓടുന്ന ബസ്സിലും തെരുവിലും ഹോട്ടലിലും വീട്ടിനകത്തും നിരപരാധികള്‍ പാര്‍ട്ടി അനുഭാവത്തിന്റെ പേരില്‍മാത്രം അന്ന് കൊലക്കത്തിക്കിരയായി. അതിലൊക്കെ പ്രതികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. അവര്‍ തന്നെ ബോംബുണ്ടാക്കി അവര്‍തന്നെ എറിഞ്ഞു. അതേ സമയം 1990 കളിലാണ് നേതാക്കളെ ഉന്നംവെക്കുകയും ഇതിനായി പ്രത്യേകം ടീമിനെ നിയോഗിക്കുകയും ചെയ്യുന്ന രീതി ഉടലെടുക്കുന്നത്. സി.പി.എം. നേതാവ് പി.ജയരാജന്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടപ്പോള്‍ ബി.ജെ.പി. നേതാക്കളായ കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററും പന്ന്യന്നൂര്‍ ചന്ദ്രനും എസ്.എഫ്.ഐ. നേതാവ് കെ.വി.സുധീഷുമൊക്കെ ക്രൂരമായി കൊലചെയ്യപ്പെട്ടു. പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തിയകൊലപാതകികള്‍ ബോബെറിഞ്ഞു ഭീതിവിതച്ചശേഷം ഇരകളെ കൊല്ലുകയായിരുന്നു. ഈ മുഖംമൂടിക്ക് പിറകില്‍ ആരായിരുന്നു എന്നത് ആര്‍ക്കും അറിയുമായിരുന്നില്ല. മുഖംമൂടിക്കുള്ളിലുള്ളവര്‍ ഇരുട്ടിലേക്ക് മറഞ്ഞപ്പോള്‍ പുതിയ പ്രതികള്‍വെളിച്ചത്തെത്തി. അവര്‍ യഥാര്‍ത്ഥ പ്രതികളായിരുന്നോ എന്നത് ഇന്നും സംശയമുണ്ടെന്ന് പോലീസ് പറയുന്നു.
പാര്‍ട്ടിയുടെ സ്ഥിരം കൊലയാളികളെജയിലിലയക്കാതിരിക്കാന്‍ അതത് സംഘടനകള്‍ ശ്രദ്ധാപൂര്‍വം കരുക്കള്‍ നീക്കി. വേണമെങ്കില്‍ ഇത്തരക്കാരെ കേരളത്തില്‍ എവിടെയും 'ഓപ്പറേഷനായി' അയക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് തലശ്ശേരിക്കുസമീപം വേറ്റുമ്മല്‍ നടന്ന കൊലപാതകം, തലശ്ശേരിയിലെത്തന്നെ ബി.ജെ.പി.നേതാവായ അഭിഭാഷകന്റെ വധം, പാനൂരിലെ സി.പി.എം. അനുഭാവിയായ അധ്യാപകന്റെ വധം ഇങ്ങനെ നിരവധി കൊലക്കുപിന്നില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള മറ്റ് ഉദ്ദേശ്യങ്ങളായിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.
അതുപോലെ തൂവക്കുന്നിലെ സുബൈര്‍ വധത്തിലും വിളക്കോട്ടൂരിലെ നിസാര്‍ വധത്തിലും പ്രവര്‍ത്തിച്ചത് രാഷ്ട്രീയ ബന്ധമുള്ള ക്വട്ടേഷന്‍സംഘമായിരുന്നു എന്നതും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
(തുടരും)
Friday, May 11, 2012
ചന്ദ്രശേഖരന് വധം: മൂന്ന് പേര്‍ ആന്ധ്രയില്‍ പിടിയില്‍
ചന്ദ്രശേഖരന്റെ ചിത വരെ സൂത്രധാരന്‍ അനുഗമിച്ചു!
Wednesday, May 9, 2012
വിരലടയാളം കൊടിസുനിയുടെയും റഫീഖിന്റെയും
Posted on: 09 May 2012
വടകരക്കടുത്ത വള്ളിക്കാട്ടെത്തി കൃത്യം നടത്തിയതിയത് പള്ളൂര്‍ സ്വദേശി പായപ്പടി റഫീഖും കൊടിസുനിലുമാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.പ്രതികള്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ലഭിച്ച വിരടയാളങ്ങള്‍ പരിശോധിച്ചപ്പോഴാണ് അത് ഇവര്‍ രണ്ടു പേരുടേതുമാണെന്ന് അന്വേഷണ സംഘം സ്ഥിതീകരിച്ചത്.
വാഹനത്തില്‍ നിന്ന് ലഭിച്ച വെള്ളി ബ്രെയ്‌സ്‌ലറ്റും റഫീഖിന്റേതാണെന്നും പരിശോധനയില്‍ തെളിഞ്ഞു.നാലു വിരളടയാളങ്ങള്‍ പ്രതികള്‍ സഞ്ചരിച്ച ഇന്നോവകാറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
കൊടിസുനിലും റഫീഖും ന്യൂമാഹി ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതികളായതിനാല്‍ ഇവരുടെ വിരളടയാളങ്ങള്‍ നേരത്തെ തന്നെ പോലീസിന്റെ കൈവശമുണ്ടായിരുന്നു. അതുമായാണ് കാറില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ ഒത്തു നോക്കിയത്.ഇവര്‍ രണ്ട് പേരും ഉള്‍പ്പെട്ട ഏഴംഗ സംഘമാണ് സംഭവത്തിനു പിന്നിലെന്ന് നേരത്തെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോടെ അന്വേഷത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരിക്കുകയാണ്.
എന്നാല്‍ കേസില്‍ പ്രതികള്‍ മുങ്ങിയ സാഹചര്യത്തില്‍ അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ ശ്രമം തുടങ്ങി.മയ്യഴി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ സംഘങ്ങളാണ് കൊല നടത്തിയത്. ഇവരുടെ സഹായികളായ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രതികള്‍ എവിടെയാണെന്ന കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
സംഘത്തില്‍ ആരെയെങ്കിലും പിടികൂടാന്‍ കഴിഞ്ഞാലേ ഗൂഢാലോചനയും രാഷ്ട്രീയബന്ധവും വ്യക്തമാവൂ. അതു കൊണ്ടാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യം അന്വേഷണസംഘം പരിഗണിക്കുന്നത്. പ്രതികളുടെ ഫോട്ടോ അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടാല്‍ കണ്ടെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. രണ്ട് ദിവസത്തിനകം പുറത്തിറക്കുമെന്നാണ് അറിയുന്നത്.
ഇതേസമയം കൊലപാതകത്തിന്റെ അന്തിമ ഗൂഢാലോചന നടന്നെന്ന് കരുതുന്ന ചെക്യാട്ടെ വിവാഹവീട്ടിലെ വീഡിയോടേപ്പും അത് പകര്‍ത്തിയ സ്റ്റുഡിയോയിലെ കമ്പ്യൂട്ടറും അന്വേഷണസംഘം ചൊവ്വാഴ്ച പിടിച്ചെടുത്തു. ചെക്യാട് സ്വദേശി അന്തിയേരി സുരയുടെ മകളുടെ വിവാഹവീട്ടില്‍ ഗൂഢാലോചന നടന്നെന്നാണ് പോലീസ് പറയുന്നത്. വീഡിയോ ടേപ്പ് പരിശോധിച്ചുവരികയാണ്.
കൊടി സുനിയാണ് കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്. ഇയാള്‍ റഫീഖിനൊപ്പം കുടകിലേക്കോ ബാംഗ്ലൂരിലേക്കോ കടന്നിട്ടുണ്ടാവാമെന്നാണ് സൂചന. കൊടി സുനിയെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ചുമതല എ.ഐ.ജി. അനൂപ്കുരുവിള ജോണിന് നല്‍കിയിട്ടുണ്ട്. കൃത്യം നടത്തി രക്ഷപ്പെടാന്‍ സൗകര്യമുള്ളയാളാണ് സുനി. മാഹിയിലെ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ഇയാളെ നേരത്തേ പിടികൂടിയത് അനുപ് കുരുവിളയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇയാളുടെ നീക്കങ്ങളും പ്രവര്‍ത്തന രീതികളും മനസ്സിലാക്കിയാണ് അന്ന് പ്രതിയെ കുടുക്കാന്‍ പോലീസിന് കഴിഞ്ഞത്. അന്നത്തെ അന്വേഷണസംഘത്തിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് സുനിക്കുവേണ്ടി തിരച്ചില്‍ നടക്കു
ന്നത്.
കൊടി സുനിയുടെ സംഘത്തില്‍പ്പെട്ട പാറാല്‍ സ്വദേശി ഷാമില്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. പ്രതികളുടെ ഒളിത്താവളങ്ങള്‍ മനസ്സിലാക്കാനായി ഇവരുമായി അടുത്ത ബന്ധമുള്ള 20 പേരെ പോലീസ് ചോദ്യംചെയ്തിട്ടുണ്ട്. പക്ഷേ അവരില്‍ നിന്ന് കാര്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
ചൊക്ലിയില്‍ വാഹനമുപേക്ഷിച്ച് സുരക്ഷിതമായി കടക്കാന്‍ കഴിയുന്നത് കര്‍ണാടകയിലേക്കാണ്. സംശയമുള്ള മൊബൈല്‍നമ്പറിലേക്ക് വിളിച്ചപ്പോള്‍ കന്നഡ ഭാഷ കേട്ടതും ഈ സാധ്യതക്ക് ആക്കം കുട്ടുന്നു. എന്നാല്‍ ഇവര്‍ കര്‍ണാടകയില്‍ തന്നെയാകണമില്ലെന്ന് പോലീസ് കരുതുന്നു. കണ്ണൂരിലെ ഏതെങ്കിലും പാര്‍ട്ടിഗ്രാമങ്ങളില്‍ പ്രതികള്‍ സുരക്ഷിതരായിരിക്കാമെന്നാണ് പോലീസ് തുടക്കം മുതലേ കരുതുന്നത്. അതുകൊണ്ടാണ് സി.പി.എമ്മിന്റെ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നത്. തലശ്ശേരിയിലെ സി.പി.എം സ്വാധീനമേഖലകളായ ഉക്കന്‍പീടിക, ഇല്ലത്തുതാഴ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും പരിശോധന നടന്നു.
പരോളില്‍ ഇറങ്ങിയ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍നിന്ന് പരോളില്‍ ഇറങ്ങിയ 13 പേരുടെ പട്ടിക ശേഖരിച്ചിട്ടുണ്ട്. ഇതില്‍ അന്തിയേരി സുര ഉള്‍പ്പെടെ നാല് സി.പി.എമ്മുകാരുണ്ട്. കേസുമായി ബന്ധപ്പെട്ടയാളെന്നു കരുതുന്ന ജയിലില്‍ കഴിയുന്ന പ്രധാന കക്ഷിയും അന്തിയേരി സുരയാണ്.
ജയിലില്‍നിന്നുള്ള ഫോണ്‍വിളികള്‍ പരിശോധിക്കുന്നു; കൊടി സുനി മുമ്പും പോലീസിന് തലവേദന
Mathrubhumi
Posted on: 09 May 2012
ചീമേനി തുറന്ന ജയിലിലുള്ള സി.പി.എം. തടവുകാര്‍ക്കാര്‍ക്കെങ്കിലും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടോയെന്ന് കണ്ടെത്താനും അന്വേഷണസംഘം ശ്രമം തുടങ്ങി. കേസില്‍ സംശയിക്കുന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ ചൊക്ലി നിടുമ്പ്രം മീത്തലെച്ചാലില്‍ കൊടി സുനി എന്ന സുനില്‍കുമാര്‍(29) എന്നും പോലീസിന് തലവേദനയുണ്ടാക്കുന്ന ക്രിമിനലാണ്. ചന്ദ്രശേഖരന്റെ വധത്തിനുശേഷം ഇയാള്‍ ഒളിവിലാണ്.
ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് മുമ്പും അതിനുശേഷവും ജയിലിലേക്കും പുറത്തേക്കും പോയ ഫോണ്‍വിളികളെക്കുറിച്ചുള്ള വിവരമാണ് മൊബൈല്‍ ഫോണ്‍ കമ്പനികളുടെ സഹായത്തോടെ പോലീസ് പരിശോധിക്കുന്നത്. ജയില്‍ അധികൃതര്‍ ഈ വര്‍ഷം തടവുകാരില്‍നിന്ന് പിടിച്ചെടുത്ത ഫോണുകളെക്കുറിച്ചുള്ള വിവരം പോലീസ് തിങ്കളാഴ്ച ശേഖരിച്ചിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സി.പി.എം. തടവുകാരുള്‍പ്പെടെയുള്ളവരെ നേരത്തെ ചീമേനി തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു. കണ്ണൂരിലുള്ളതിനേക്കാള്‍ പാര്‍ട്ടി തടവുകാര്‍ ഇപ്പോള്‍ ചീമേനിയിലാണ്. ഈ സാഹചര്യത്തിലാണ് ഇവിടെയുള്ള പാര്‍ട്ടി തടവുകാര്‍ക്കാര്‍ക്കെങ്കിലും ചന്ദ്രശേഖരന്റെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. സെന്‍ട്രല്‍ ജയിലിനെ അപേക്ഷിച്ച് തുറന്ന ജയിലില്‍ പരോള്‍ വ്യവസ്ഥകള്‍ ഉദാരമാണ്.
സി.പി.എം. പ്രവര്‍ത്തകനും രാഷ്ട്രീയ അക്രമക്കേസുകളില്‍ പ്രതിയുമായിരുന്ന കൊടി സുനി പിന്നീടാണ് ക്വട്ടേഷന്‍ ഇടപാടുകളിലേക്ക് തിരിഞ്ഞത്. ഉത്തര മലബാറിലെതന്നെ പ്രധാന ക്വട്ടേഷന്‍ സംഘത്തിന് നേതൃത്വം നല്‍കുന്നയാളാണ് സുനി. 2010 ജനവരിയില്‍ തലശ്ശേരി പോലീസ് സുനിയെ അറസ്റ്റ് ചെയ്തിരുന്നു. കതിരൂര്‍ നാലേഒന്നിലെ തസ്‌റിക്കിനെ തട്ടിക്കൊണ്ടുപോയി മോചനപ്പണം ആവശ്യപ്പെട്ടെന്ന കേസിലായിരുന്നു അറസ്റ്റ്.
സുഹൃത്തിനെ യാത്രയയക്കാന്‍ തലശ്ശേരിയിലെത്തിയ തസ്‌റിക്കിനെ സുനിയുടെ സംഘം തട്ടിക്കൊണ്ടുപോയി പള്ളൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ പാര്‍പ്പിക്കുകയാണുണ്ടാത്. കൂത്തുപറമ്പ് സ്വദേശി അന്‍സാരി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ഇത്. അന്‍സാരിയോട് ദുബായില്‍നിന്ന് വാങ്ങിയ പത്തുലക്ഷം രൂപ തിരിച്ചു കിട്ടിയില്ല. തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചത്.
ഈ സമയം പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകം, കൊലപാതക ശ്രമം, ബോംബേറ്, കളവ്, അടിപിടി എന്നിങ്ങനെ 32 കേസുകളില്‍ പ്രതിയായിരുന്നു കൊടി സുനി. കൃത്യത്തിനു ശേഷം ബാംഗ്ലൂരിലും ആന്ധ്രയിലുമായി ഒളിവില്‍ കഴിഞ്ഞ സുനിയെ പള്ളൂരില്‍ തിരിച്ചെത്തിയപ്പോഴാണ് അന്ന് പോലീസ് പിടികൂടിയത്. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന ന്യൂമാഹി മീത്തല്‍ എടക്കാടന്റവിടെ ഫൈസല്‍, പള്ളൂര്‍ ഷമില്‍ നിവാസില്‍ ഷമില്‍, പള്ളൂര്‍ മണ്ടപറമ്പ് കോളനിയിലെ ടി.പി.സുമേഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും കൊടി സുനിയെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു.
വിവാഹവീട്ടില്‍ പ്രമുഖ സി.പി.എം. നേതാക്കളെത്തി
കോഴിക്കോട്: ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വിവാഹവീട്ടില്‍ പ്രമുഖ സി.പി.എം. നേതാക്കള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചെക്യാട് സ്വദേശി അന്തിയേരി സുരയുടെ മകളുടെ വിവാഹത്തലേന്നാണ് അവസാനവട്ട ഗൂഢാലോചന നടന്നതായി പോലീസ് സംശയിക്കുന്നത്.
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ തുടങ്ങിയവര്‍ കല്യാണദിവസവും തലേന്നുമായി സുരയുടെ വീട്ടിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. കല്യാണത്തിന് പന്ത്രണ്ടരലക്ഷം രൂപ സഹായമായി ലഭിച്ചതും പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നുണ്ട്. കല്യാണത്തിന് വീട്ടിലെത്തുന്നവര്‍ വധുവിന് നല്കിയ തുകയാണിത്. അതിസമ്പന്നരുടെ വീടുകളില്‍പ്പോലും ഇതിന്റെ പകുതിത്തുകയേ പരമാവധി കിട്ടാറുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു.
മൊയ്തുഹാജി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന അന്തിയേരി സുര ഏപ്രില്‍ 18-നാണ് പരോളിനിറങ്ങിയത്. ഏഴുദിവസത്തെ പരോളിനിടയിലായിരുന്നു മകളുടെ വിവാഹം. ഇതിനുശേഷവും പരോള്‍ നീട്ടാന്‍ ശ്രമം നടത്തിയിരുന്നു.
പിടിയിലായത് പാര്‍ട്ടി വളര്‍ത്തിയ 'ക്വട്ടേഷന്‍ സംഘം'
Mathrubhumi
Posted on: 10 May 2012
1980-കളുടെ മധ്യത്തില്‍ വളയം, ചുഴലി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച 'എല്‍.ടി.ടി.ഇ.' എന്ന ക്രിമിനല്‍ സംഘത്തിന്റെ സൂത്രധാരന്മാരില്‍ പ്രമുഖരാണ് അശോകനും മറ്റു രണ്ടുപേരും.
നാദാപുരം കലാപങ്ങളിലും മറ്റും സി.പി.എമ്മിനു വേണ്ടി കൊല്ലും കൊലയും നടത്തിയതില്‍ 'എല്‍.ടി.ടി.ഇ.'ക്ക് പങ്കുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അന്തിയേരി സുരയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘവും 'എല്‍.ടി.ടി.ഇ.'യും ആണ് മേഖലകളില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയതെന്ന് പോലീസ് പറയുന്നു.
എസ്.ആകൃതിയിലുള്ള ചുരികയുമായി നടക്കുന്നതിനാലാണ് നാട്ടുകാര്‍ അശോകന് 'എസ് അശോകന്‍' എന്ന് പേരിട്ടത്. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂരില്‍ വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ഗ്രില്‍സിനുള്ളിലൂടെ കുന്തംകൊണ്ട് കുത്തിക്കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. മേഖലയിലെ ക്വാറി, റിയല്‍ എസ്റ്റേറ്റ് ലോബികളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
2001-ഓടെ നാദാപുരം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയ സമയത്താണ് സി.പി.എം 'എല്‍.ടി.ടി.ഇ.'യെ പരസ്യമായി തള്ളിപ്പറയാന്‍ തുടങ്ങിയത്. ഇതോടെ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള 'ക്വട്ടേഷന്‍' സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായി. പാര്‍ട്ടിതന്നെ സൃഷ്ടിച്ച് പാര്‍ട്ടിതന്നെ സംഹരിച്ചെങ്കിലും അണിയറയില്‍ ഇവരുമായി നേതാക്കള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപണമുണ്ട്. സി.പി.എമ്മിന്റെ ചില ജില്ലാനേതാക്കളുമായി വളരെ അടുത്തബന്ധം അശോകനും കൂട്ടര്‍ക്കുമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി നേരത്തേ സൂചനയുണ്ടായിരുന്നു. ജീപ്പില്‍ വളയത്തുനിന്ന് പോയി കാര്യം നടത്തി തിരച്ചെത്തുകയായിരുന്നു ഇവരുടെ പതിവ്.
ഇപ്പോള്‍ ജയിലിലുള്ള അന്തിയേരി സുരയും അശോകനുമാണ് ഈ ക്രിമിനല്‍ സംഘങ്ങളെ നയിച്ചത്. അടുത്തിടെ വളയത്ത് സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചിരുന്നു. ലോക്കല്‍സെക്രട്ടറിക്കെതിരെയുള്ള ഒരാരോപണത്തെത്തുടര്‍ന്നായിരുന്ന് ഇത്. ഈ സമയത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനുവേണ്ടി രംഗത്തിറങ്ങിയതും ഈ സംഘങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു. നേതൃത്വത്തിനെതിരെ സംസാരിച്ച ഒരു പാര്‍ട്ടി ബ്രാഞ്ച് അംഗത്തെ മര്‍ദിച്ചത് ഈ സംഘമാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.
നാദാപുരം കലാപത്തോടനുബന്ധിച്ച് മൊയ്തുഹാജി വധക്കേസിലാണ് അന്തിയേരി സുര ജയില്‍വാസം അനുഭവിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഇയാള്‍ക്ക് ജയിലില്‍ പല സൗകര്യങ്ങളും നല്കിയതായി ആരോപണമുണയര്‍ന്നിരുന്നു.
കൃത്യം നടത്താന്‍ ഉപയോഗിച്ച ഇന്നോവകാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ വളയത്ത് കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന അന്തിയേരി സുരയുടെ വിവാഹവീട്ടിലും കാര്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊലയാളി സംഘം ദിവസങ്ങള്‍ക്ക് മുമ്പേ വളയം മേഖലയില്‍ തമ്പടിച്ചിരുന്നുവെന്നതിലേക്കാണ് ഈ സൂചനകള്‍ വിരല്‍ചൂണ്ടുന്നത്. പോലീസ് അന്വേഷണം ഈ മേഖലയില്‍ കേന്ദ്രീകരിക്കുന്നതും ഇതിനാല്‍ത്തന്നെ.
പല കേസുകളിലായി ജയിലിലെത്തും; ഒരേ സംഘമായി പുറത്തിറങ്ങും
ഒഞ്ചിയം ഓപ്പറേഷന്‍: പിന്നില്‍ വ്യവസായിയും 3 രാഷ്‌ട്രീയ നേതാക്കളും
Text Size:
തിരുവനന്തപുരം: ഒരു വ്യവസായിയുടെയും മൂന്നു രാഷ്‌ട്രീയ നേതാക്കളുടെയും പിന്‍ബലത്തില്‍ കൊടി സുനിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘമാണ് ഒഞ്ചിയത്തെ റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.
കൊലയ്‌ക്കുശേഷം കാര്‍ കഴുകി വൃത്തിയാക്കിയ ഓക്രി മനോജില്‍നിന്നാണു സുപ്രധാനമായ ഈ വിവരം ലഭിച്ചത്. പ്രതികളെന്നു സംശയിക്കപ്പെടുന്നവരെ പിടികൂടിയശേഷം ഇവരെ ചോദ്യംചെയ്യും. ഓക്രി മനോജ്, എസ്.അശോകന്‍, സുമോഹന്‍ എന്നിവരെ അന്വേഷണസംഘം കസ്‌റ്റഡിയിലെടുത്തതായി 'മംഗളം' നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.
മാരകമായ രീതിയില്‍ ചന്ദ്രശേഖരനെ മുറിവേല്‍പ്പിച്ച വെട്ടുകളെല്ലാം ഇടംകൈയനും ഗുണ്ടയുമായ വടകര ഷഹീലിന്റേതാണെന്ന നിഗമനത്തിലാണു പോലീസ്. കേസുമായി ബന്ധപ്പെട്ടു മുപ്പതോളം പേരെ പ്രത്യേകസംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്‌ത്രീയമായ രീതിയില്‍ കേസ് തെളിയിക്കാനാണ് എ.ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ ശ്രമം.
ഇരുന്നൂറോളം മൊബൈല്‍ നമ്പരുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്. പ്രാദേശിക രാഷ്‌ട്രീയ നേതാക്കളുടെ മൊബൈല്‍ നമ്പരുകളും ഇതില്‍പ്പെടും. കൊലയാളിസംഘത്തിലെ ഇടംകൈയന്‍ ഒളിവിലാണ്.
കൊടി സുനിയടക്കമുള്ള അഞ്ചുപേരെ കണ്ടുപിടിക്കുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് നാളെ പുറപ്പെടുവിച്ചേക്കും. കേന്ദ്ര ഏജന്‍സികള്‍ക്കും കൊലയാളിസംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഹൈദരാബാദിലേക്കുപോയ പ്രത്യേകസംഘം കഴിഞ്ഞദിവസം വെറുംകൈയോടെ തിരിച്ചെത്തി.
ഒളിവില്‍ പോയ പ്രതികളെന്നു സംശയിക്കപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിന്റെ പേരിലാണ് വ്യവസായ പ്രമുഖനിലേക്ക് അന്വേഷണം നീണ്ടത്. ഇക്കാര്യം സ്‌ഥിരീകരിക്കാന്‍ അന്വേഷണസംഘം തയാറായിട്ടില്ല.
പ്രതികളെ നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിനു മുന്‍പ് അറസ്‌റ്റ് ചെയ്യാന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍ദേശം നല്‍കി. അന്വേഷണം നീണ്ടുപോകുന്നത് പലവിധ സംശയങ്ങള്‍ക്കും ഇടംനല്‍കുമെന്ന് തലസ്‌ഥാനത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന പോലീസിന്റെ ഉന്നതതല യോഗത്തില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു.
കൊലപാതകം നടത്താനുളള ആസൂത്രണം കണ്ണൂരില്‍വച്ചുതന്നെയായിരുന്നു.
സാഹചര്യ തെളിവുകള്‍ രാഷ്‌ട്രീയ ഗൂഢാലോചനയിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ലെങ്കിലും ഉന്നത രാഷ്‌ട്രീയക്കാര്‍ അറിയാതെ കൊലപാതകം നടക്കാനിടയില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
എസ്. നാരായണന്‍
ചന്ദ്രശേഖരന്‍ വധം : മാതൃഭൂമിയുടെ ക്വട്ടേഷന്‍ വാര്‍ത്തകള്‍ (മെയ് 9-10)
കോഴിക്കോട്: റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) നേതാവ് ടി.പി. ചന്ദ്രശേഖരനോട് വിരോധമുണ്ടാവാനുള്ള സാഹചര്യം ഒന്നുമാത്രമായിരുന്നെന്ന് ഡി.ജി.പി. ജേക്കബ് പുന്നൂസ് പറഞ്ഞു. അദ്ദേഹത്തിന് ഒരു തരത്തിലുള്ള ഭീഷണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഡി.ജി.പി. മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം, ദിവസങ്ങള്‍ നീണ്ട ഗൂഢാലോചനയും ആസൂത്രണവും വധത്തിനു പിന്നിലുണ്ടെന്നാണ് വടകരയില്‍ അന്വേഷണോദ്യോഗസ്ഥരുടെ യോഗത്തിനുശേഷം അദ്ദേഹം പ്രതികരിച്ചത്.
''കൊന്നതാരാണെന്ന് മനസ്സിലായിട്ടുണ്ട്. ഇനി കൊല്ലിച്ചതാരാണെന്ന് മാത്രമാണ് വ്യക്തമാവാനുള്ളത്. ഇത് അന്വേഷണത്തിലൂടെ കണ്ടെത്തും'' -അദ്ദേഹം പറഞ്ഞു. ''ചന്ദ്രശേഖരന് ഭീഷണിയുണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ പര്യവസാനമാണോ ഈ കൊലയെന്ന് പരിശോധിക്കുന്നുണ്ട്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും പേരുപറഞ്ഞ് അന്വേഷണം നടത്താന്‍ ആഗ്രഹിക്കുന്നില്ല. ചന്ദ്രശേഖരന്‍ പോലീസ് സുരക്ഷ ആവശ്യപ്പെട്ടിരുന്നില്ല. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നത് പരിശോധിക്കും. പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് മറച്ചുവെക്കില്ല. റൂറല്‍ എസ്.പി.യുടെ ഓഫീസ് ഇക്കാര്യത്തില്‍ വളരെ കാര്യക്ഷമമായിട്ടാണ് ഇടപെട്ടത്'' -ഡി.ജി.പി. പറഞ്ഞു.
ഇതൊരു രാഷ്ട്രീയകൊലപാതകമാണോ എന്ന ചോദ്യത്തിന് അത്തരമൊരു പദം ഉപയോഗിക്കുന്നില്ലെന്നായിരുന്നു ഡി.ജി.പി.യുടെ മറുപടി. കേസന്വേഷണം ശക്തമായി പുരോഗമിക്കുകയാണ്. സത്യസന്ധവും നിഷ്പക്ഷവുമായ സമീപനമാണ് പോലീസ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെന്നും ഡി.ജി.പി. പറഞ്ഞു.
ആകസ്മികമായി സംഭവിച്ച കൊലപാതകമല്ലിത്. വധത്തിനുശേഷം ഉണ്ടായേക്കാവുന്ന കോളിളക്കവും മാധ്യമശ്രദ്ധയുമെല്ലാം ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലളിതമായ രീതിയില്‍ ഇതിനെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. കേസുമായി ബന്ധപ്പെട്ട ചെറിയ നിഗമനങ്ങള്‍പോലും വിശദമായ അന്വേഷണത്തിന് വിധേയമാക്കുന്നുണ്ട്'' -അദ്ദേഹം പറഞ്ഞു.
അന്വേഷണവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാനാവില്ല. എത്രപേരെ കസ്റ്റഡിയിലെടുത്തു? അന്വേഷണം എവിടെ കേന്ദ്രീകരിച്ചാണ്? എന്നൊക്കെ തുറന്നുപറയുന്നത് പ്രതികള്‍ക്ക് സഹായകമാവും- അദ്ദേഹം പറഞ്ഞു.
ഏതാണ്ട് മൂന്നരമണിക്കൂറോളം ഡി.ജി.പി. അന്വേഷണോദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കൊലപാതകം നടന്ന വള്ളിക്കാട് സന്ദര്‍ശിച്ചു. ഡി.ജി.പി. കൊല്ലപ്പെട്ട ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി, ഭാര്യ രമ, മകന്‍ അഭിനന്ദ് എന്നിവരുമായി 15 മിനിറ്റോളം സംസാരിച്ചു.
ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോള്‍, ഐ.ജി. അനൂപ് കുരുവിള ജോണ്‍, റൂറല്‍ എസ്.പി. ടി.കെ. രാജ്‌മോഹന്‍, ഡിവൈ.എസ്.പി.മാരായ ജോസി ചെറിയാന്‍, എ.പി. ഷൗക്കത്തലി, കെ.വി. സന്തോഷ്, സി.ഐ. വി.വി. ബെന്നി എന്നിവര്‍ അന്വേഷണപുരോഗതി ഡി.ജി.പി.യെ ധരിപ്പിച്ചു.
കോഴിക്കോട്/വടകര/കണ്ണൂര്‍: റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി.) നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ നാദാപുരത്തിനടുത്തെ വളയത്ത് പിടിയിലായി. കേസില്‍ ഗൂഢാലോചന നടത്തിയ ചെക്യാട്ടെ അന്തിയേരി സുരയുടെ കൂട്ടാളികളായ ചുഴലി നീലാണ്ടി സ്വദേശി എസ്. അശോകന്‍ (സൊല്ല് അശോകന്‍), വളയം കാളിക്കുളമ്പ് ഒ.കെ. മനോജ്, പുഴക്കല്‍ സുമോഹന്‍ എന്ന സുമോദന്‍ എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി ഇവരുടെ വീടുകളില്‍വെച്ച് അന്വേഷണസംഘം പിടികൂടിയത്.
അതിനിടെ, ചന്ദ്രശേഖരന്‍ വധക്കേസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട് ബുധനാഴ്ച വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. തിരിച്ചറിയാത്ത ഒരുസംഘം ആളുകളെ പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്.കസ്റ്റഡിയിലായവരോട് ബുധനാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി ചൊവ്വാഴ്ച രാത്രിതന്നെ തന്ത്രപരമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ പിടിയിലായതോടെ ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികളുമായി ബുധനാഴ്ച ഉച്ചയോടെ പോലീസ് വളയം, വാണിമേല്‍ ഭാഗങ്ങളിലെ മലയോരങ്ങളില്‍ തിരച്ചില്‍ നടത്തി. ഇവരുടെ സംഘത്തില്‍പ്പെട്ടവര്‍ ഈ ഭാഗങ്ങളില്‍ ഒളിവില്‍ താമസിക്കുന്നുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണിത്. ഇതിനിടെ ഡി.ജി.പി. ജേക്കബ് പുന്നൂസ് വടകരയിലെത്തി അന്വേഷണോദ്യോഗസ്ഥരുടെ അടിയന്തരയോഗം ചേര്‍ന്നു. ഗൂഢാലോചന സംബന്ധിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പോലീസിന് ലഭിച്ച സാഹചര്യത്തിലാണ് ബുധനാഴ്ചത്തെ യോഗമെന്നറിയുന്നു. ചന്ദ്രശേഖരനെ വധിച്ചവരെ മനസ്സിലായതായി ഡി.ജി.പി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദീര്‍ഘകാലമായി നടന്ന ഗൂഢാലോചനയ്ക്ക് ശേഷമാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും വധത്തിനുപിന്നില്‍ ഉന്നതതലങ്ങളില്‍ നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്നും ഡി.ജി.പി. പറഞ്ഞു.
ചന്ദ്രശേഖരനോട് വിരോധമുണ്ടാകാനുള്ള ഒരു സാഹചര്യമേയുള്ളൂ എന്ന ഡി.ജി.പി.യുടെ പ്രസ്താവന രാഷ്ട്രീയ പകപോക്കലാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഡി.ജി.പി., ചന്ദ്രശേഖരന്റെ വീട്ടിലെത്തി ഭാര്യ രമയില്‍ നിന്നും മകനില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. 15 മിനിറ്റോളമാണ് ഡി.ജി.പി. ഇവരുമായി സംസാരിച്ചത്. വള്ളിക്കാട്ടെ കൊലപാതകം നടന്ന സ്ഥലവും ഡി.ജി.പി. പരിശോധിച്ചു. വളയം ഭാഗത്തുള്ള രണ്ടുപേര്‍ കൂടി ഉടന്‍ കസ്റ്റഡിയിലായേക്കുമെന്ന് സൂചനയുണ്ട്. ഇപ്പോള്‍ പിടിയിലായവരുമായി ബന്ധമുള്ള രണ്ടുപേരോട് ഹാജരാവാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ചയും പോലീസ് സംഘം കൊടിസുനിയുടെ വയനാട്, ബാംഗ്ലൂര്‍, ആന്ധ്ര എന്നിവിടങ്ങളിലെ ഒളിസങ്കേതങ്ങളില്‍ പരിശോധന നടത്തി.
പോലീസ് വളയത്തുനിന്ന് പിടികൂടിയ സുമോഹനന്‍ കൊടിസുനിക്കും അന്തിയേരി സുരയ്ക്കുമൊപ്പം വിവിധ കേസുകളില്‍ പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. സി.പി.എം. പ്രവര്‍ത്തകരായ ഇവര്‍ ജയിലില്‍ സ്ഥിരം പ്രശ്‌നക്കാരായിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ദിവസം സുമോഹനന്റെ പൂളക്കലിലെ വീട്ടിലെത്തി കൊടിസുനിയും സംഘവും ഭക്ഷണം കഴിച്ചതായി സൂചനയുണ്ട്. അതുകൊണ്ട് സുമോഹനനും അശോകനുമെല്ലാം കൊലപാതകത്തെക്കുറിച്ചുള്ള സൂചന ലഭിച്ചിരിക്കാം എന്നാണ് പോലീസ് കരുതുന്നത്.
കൃത്യം നടന്നദിവസം നാദാപുരം വഴിയാണ് സംഘം ഓര്‍ക്കാട്ടേരിയില്‍ എത്തിയത്. വളയത്തെ പെട്രോള്‍ ബങ്കില്‍ നിന്നാണ് അവര്‍ ഇന്ധനം നിറച്ചതെന്നും വിവരമുണ്ട്. അന്തിയേരി സുരയുടെ മകളുടെ വിവാഹത്തലേന്ന് നാദാപുരം മേഖലയിലുള്ള പാര്‍ട്ടി ഗുണ്ടയുടെ ജീപ്പെടുത്ത് ഓര്‍ക്കാട്ടേരിയുള്‍പ്പെടെ പല ഭാഗങ്ങളിലും പ്രതികള്‍ ചുറ്റിക്കറങ്ങിയതായും വിവരം ലഭിച്ചിട്ടുണ്ട്. വിവാദനായകനായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വിലങ്ങാട്-വയനാട് അതിര്‍ത്തിയിലുള്ള ക്വാറി നോക്കിനടത്തുന്നത് ചൊവ്വാഴ്ച പിടിയിലായ അശോകനും സംഘവുമാണെന്നാണറിയുന്നത്. വന്‍ രാഷ്ട്രീയപിന്തുണയും ഇത്തരം ആളുകളുമായുള്ള ബന്ധവും ഇവര്‍ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
'എല്‍.ടി.ടി.ഇ.' എന്നറിയപ്പെടുന്ന ക്വട്ടേഷന്‍ ടീമിലെ പ്രധാനികളാണിവര്‍. ട്വന്റി വണ്‍ ബ്രദേഴ്‌സ് എന്നും ഇവരറിയപ്പെടുന്നുണ്ട്. മുസ്‌ലിംലീഗുമായി നാദാപുരം മേഖലയില്‍ നേരത്തേ ഉണ്ടായ രാഷ്ട്രീയസംഘര്‍ഷങ്ങളെ നേരിടാനാണ് ഇത്തരമൊരു ടീമിന് രൂപം കൊടുത്തത്. സി.പി.എമ്മിനും ഭൂമാഫിയക്കാര്‍ക്കും വേണ്ടിയാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
1980-കളുടെ മധ്യത്തില്‍ വളയം, ചുഴലി എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച 'എല്‍.ടി.ടി.ഇ.' എന്ന ക്രിമിനല്‍ സംഘത്തിന്റെ സൂത്രധാരന്മാരില്‍ പ്രമുഖരാണ് അശോകനും മറ്റു രണ്ടുപേരും.
നാദാപുരം കലാപങ്ങളിലും മറ്റും സി.പി.എമ്മിനു വേണ്ടി കൊല്ലും കൊലയും നടത്തിയതില്‍ 'എല്‍.ടി.ടി.ഇ.'ക്ക് പങ്കുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്ന അന്തിയേരി സുരയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍ സംഘവും 'എല്‍.ടി.ടി.ഇ.'യും ആണ് മേഖലകളില്‍ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയതെന്ന് പോലീസ് പറയുന്നു.
എസ്.ആകൃതിയിലുള്ള ചുരികയുമായി നടക്കുന്നതിനാലാണ് നാട്ടുകാര്‍ അശോകന് 'എസ് അശോകന്‍' എന്ന് പേരിട്ടത്. കണ്ണൂര്‍ ജില്ലയിലെ വിളക്കോട്ടൂരില്‍ വീട്ടുവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ ഗ്രില്‍സിനുള്ളിലൂടെ കുന്തംകൊണ്ട് കുത്തിക്കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. മേഖലയിലെ ക്വാറി, റിയല്‍ എസ്റ്റേറ്റ് ലോബികളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
2001-ഓടെ നാദാപുരം മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയ സമയത്താണ് സി.പി.എം 'എല്‍.ടി.ടി.ഇ.'യെ പരസ്യമായി തള്ളിപ്പറയാന്‍ തുടങ്ങിയത്. ഇതോടെ പാര്‍ട്ടിക്കു പുറത്തുനിന്നുള്ള 'ക്വട്ടേഷന്‍' സ്വീകരിക്കാന്‍ ഇവര്‍ തയ്യാറായി. പാര്‍ട്ടിതന്നെ സൃഷ്ടിച്ച് പാര്‍ട്ടിതന്നെ സംഹരിച്ചെങ്കിലും അണിയറയില്‍ ഇവരുമായി നേതാക്കള്‍ അടുത്തബന്ധം പുലര്‍ത്തിയിരുന്നെന്ന് ആരോപണമുണ്ട്. സി.പി.എമ്മിന്റെ ചില ജില്ലാനേതാക്കളുമായി വളരെ അടുത്തബന്ധം അശോകനും കൂട്ടര്‍ക്കുമുണ്ട്.
കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളിലും ഇവര്‍ ഉള്‍പ്പെട്ടതായി നേരത്തേ സൂചനയുണ്ടായിരുന്നു. ജീപ്പില്‍ വളയത്തുനിന്ന് പോയി കാര്യം നടത്തി തിരച്ചെത്തുകയായിരുന്നു ഇവരുടെ പതിവ്.
ഇപ്പോള്‍ ജയിലിലുള്ള അന്തിയേരി സുരയും അശോകനുമാണ് ഈ ക്രിമിനല്‍ സംഘങ്ങളെ നയിച്ചത്. അടുത്തിടെ വളയത്ത് സി.പി.എമ്മിന്റെ ലോക്കല്‍ സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പുകാരണം നിര്‍ത്തിവെച്ചിരുന്നു. ലോക്കല്‍സെക്രട്ടറിക്കെതിരെയുള്ള ഒരാരോപണത്തെത്തുടര്‍ന്നായിരുന്ന് ഇത്. ഈ സമയത്ത് പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വത്തിനുവേണ്ടി രംഗത്തിറങ്ങിയതും ഈ സംഘങ്ങളാണെന്ന് ആരോപണമുണ്ടായിരുന്നു. നേതൃത്വത്തിനെതിരെ സംസാരിച്ച ഒരു പാര്‍ട്ടി ബ്രാഞ്ച് അംഗത്തെ മര്‍ദിച്ചത് ഈ സംഘമാണെന്ന് ഒരുവിഭാഗം ആരോപിച്ചിരുന്നു.
നാദാപുരം കലാപത്തോടനുബന്ധിച്ച് മൊയ്തുഹാജി വധക്കേസിലാണ് അന്തിയേരി സുര ജയില്‍വാസം അനുഭവിക്കുന്നത്. കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് ഇയാള്‍ക്ക് ജയിലില്‍ പല സൗകര്യങ്ങളും നല്കിയതായി ആരോപണമുണയര്‍ന്നിരുന്നു.
കൃത്യം നടത്താന്‍ ഉപയോഗിച്ച ഇന്നോവകാര്‍ ദിവസങ്ങള്‍ക്ക് മുമ്പേ വളയത്ത് കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന അന്തിയേരി സുരയുടെ വിവാഹവീട്ടിലും കാര്‍ കണ്ടതായി പ്രദേശവാസികള്‍ പറയുന്നു. കൊലയാളി സംഘം ദിവസങ്ങള്‍ക്ക് മുമ്പേ വളയം മേഖലയില്‍ തമ്പടിച്ചിരുന്നുവെന്നതിലേക്കാണ് ഈ സൂചനകള്‍ വിരല്‍ചൂണ്ടുന്നത്. പോലീസ് അന്വേഷണം ഈ മേഖലയില്‍ കേന്ദ്രീകരിക്കുന്നതും ഇതിനാല്‍ത്തന്നെ.
കോഴിക്കോട്: ചന്ദ്രശേഖരനെ വധിക്കാന്‍ അവസാനഘട്ട ഗൂഢാലോചന നടന്നുവെന്ന് കരുതുന്ന വിവാഹച്ചടങ്ങിന്റെ വീഡിയോടേപ്പും അത് പകര്‍ത്തിയസ്റ്റുഡിയോയിലെ കമ്പ്യൂട്ടറും പോലീസ് അന്വേഷണ സംഘം ചൊവ്വാഴ്ച പിടിച്ചെടുത്തു.
വളയം ടൗണിലെ സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡിലാണ് എഡിറ്റ് ചെയ്യാത്ത വീഡിയോടേപ്പ് പിടിച്ചെടുത്തത്. കേസിലോ ഗൂഢാലോചനയിലോ പങ്കെടുത്തവരാരെങ്കിലും വിവാഹത്തിനെത്തിയിട്ടുണ്ടോ എന്നറിയാനാണ് വീഡിയോ പരിശോധന നടത്തുന്നത്.
ഏപ്രില്‍ 22നായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോളില്‍ ഇറങ്ങിയ അന്തിയേരി സുരയുടെ മകളുടെ വിവാഹം നടന്നത്. വിവാഹത്തലേന്നാണ് ചന്ദ്രശേഖരനെ കൊല്ലാനുള്ള ഗൂഢാലോചന നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതില്‍ പരോളില്‍ ഇറങ്ങിയ സി.പി.എം. കാരായ പ്രതികളും പങ്കെടുത്തെന്ന് സംശയമുണ്ട്. ജില്ലയിലെ ചില സി.പി.എം. നേതാക്കളിലേക്കും സംശയത്തിന്റെ സൂചനകളുണ്ടായിരുന്നു. ഈ വീഡിയോടേപ്പ് കേസിലെ ഒരു നിര്‍ണായക തെളിവായി മാറും.
കോഴിക്കോട്: ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അവസാനവട്ട ഗൂഢാലോചന നടന്നതായി സംശയിക്കുന്ന വിവാഹവീട്ടില്‍ പ്രമുഖ സി.പി.എം. നേതാക്കള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ചെക്യാട് സ്വദേശി അന്തിയേരി സുരയുടെ മകളുടെ വിവാഹത്തലേന്നാണ് അവസാനവട്ട ഗൂഢാലോചന നടന്നതായി പോലീസ് സംശയിക്കുന്നത്.
സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ തുടങ്ങിയവര്‍ കല്യാണദിവസവും തലേന്നുമായി സുരയുടെ വീട്ടിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. കല്യാണത്തിന് പന്ത്രണ്ടരലക്ഷം രൂപ സഹായമായി ലഭിച്ചതും പോലീസ് ഉദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നുണ്ട്. കല്യാണത്തിന് വീട്ടിലെത്തുന്നവര്‍ വധുവിന് നല്കിയ തുകയാണിത്. അതിസമ്പന്നരുടെ വീടുകളില്‍പ്പോലും ഇതിന്റെ പകുതിത്തുകയേ പരമാവധി കിട്ടാറുള്ളൂ എന്ന് നാട്ടുകാര്‍ പറയുന്നു.
മൊയ്തുഹാജി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന അന്തിയേരി സുര ഏപ്രില്‍ 18-നാണ് പരോളിനിറങ്ങിയത്. ഏഴുദിവസത്തെ പരോളിനിടയിലായിരുന്നു മകളുടെ വിവാഹം. ഇതിനുശേഷവും പരോള്‍ നീട്ടാന്‍ ശ്രമം നടത്തിയിരുന്നു.
സി.പി.എമ്മിന്റെ മാഫിയ രാഷ്ട്രീയമാണ് ടി.പി.ചന്ദ്രശേഖരന്റെ കൊലയ്ക്ക് പിന്നിലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം.സാദിഖലി പറഞ്ഞു. ഇതിനെതിരെ ജനങ്ങളുടെ മനഃസാക്ഷിയുണരണം. അധോലോക സംസ്‌കാരത്തെ പിന്തുണയയ്ക്കുന്ന രീതിയാണ് സി.പി.എം. നേതൃത്വത്തിനുള്ളതെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചന്ദ്രശേഖരനെ കൊല്ലാന്‍ ആസൂത്രണം ചെയ്തവരെ കണ്ടെത്താനാണ് പോലീസ് ചങ്കൂറ്റം കാണിക്കേണ്ടത്. തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് പറഞ്ഞ് പിണറായി വിജയന് കൈയൊഴിയാന്‍ കഴിയില്ലെന്നും സാദിഖലി പറഞ്ഞു.
കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്ത് രണ്ടുമാസത്തെ പരിശീലനത്തിന് മെയ് 12-ന് വിദേശത്ത് പോവുകയാണെന്നും അതിനാല്‍ അവധിയില്‍ പോകുമ്പോള്‍ ശ്രീജിത്തിനെ നാടുകടത്തിയെന്ന് ആരും പറഞ്ഞേക്കരുതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. നിയമപരമായാണ് ശ്രീജിത്ത് വിദേശത്തേക്ക് പോകുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പി. പരിശീലനംകഴിഞ്ഞ് മടങ്ങിയതിനാല്‍ അടുത്ത ഊഴം ശ്രീജിത്തിന്‍േറതാണ്-ജോര്‍ജ് പറഞ്ഞു.
Monday, May 7, 2012
ടി.പി.ചന്ദ്രശേഖരന്‍ വധം: ഏഴ് പ്രതികളെ തിരിച്ചറിഞ്ഞു
* പ്രതികളെ സംസ്ഥാനം വിടാന്‍ സഹായിച്ച ലോറി ഡ്രൈവര്‍ പിടിയില്‍
* അനൂപ്കുരുവിള ജോണ്‍ അന്വേഷണ സംഘത്തില്‍
* വടകര മേഖലയില്‍ നാല് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ
കോഴിക്കോട്: റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
ഇതില്‍ കര്‍ണാടകത്തിലേക്ക് കടന്നെന്ന് കരുതുന്ന പള്ളൂര്‍ സ്വദേശി റഫീഖിനെയും കൊടി സുനിലിനെയും തേടി പോലീസ് ബാംഗ്ലൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇനി ഗൂഢാലോചന നടത്തിയവരെയും പ്രതികളെ സഹായിച്ചവരെയുമാണ് കണ്ടെത്താനുള്ളത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷണം നടക്കുകയാണ്.
പ്രതികള്‍ ആരാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്തുന്നതിന് ഊന്നല്‍ നല്‍കിയുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി എ.ഐ.ജി. അനൂപ്കുരുവിള ജോണിനെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അസോസിയേഷന്റെ മുന്‍കാല ഭാരവാഹികളായ ചിലരെ സംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തി. സി.പി.എം. നേതൃത്വത്തിലെ ചിലര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുമായി മുന്‍കാല ബന്ധമുണ്ടെന്ന് കരുതുന്ന ഉദ്യോഗസ്ഥരെ മാറ്റിയത്.
അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. വിന്‍സന്‍ എം. പോള്‍ കൊലപാതകം നടന്ന വള്ളിയാട് പ്രദേശം ഞായറാഴ്ച വൈകിട്ട് സന്ദര്‍ശിച്ചു. തുടര്‍ന്ന് അന്വേഷണസംഘം യോഗം ചേര്‍ന്ന് കേസിന്റെ പുരോഗതി വിലയിരുത്തി.
ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളില്‍ ജില്ലാകളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പല ഘട്ടങ്ങളിലായി നടന്ന ഗൂഢാലോചനയുടെ ഏകദേശരൂപം പോലീസിന് വ്യക്തമായിട്ടുണ്ട്. ഏപ്രില്‍ 22ന് ചെക്യാട്ട് ഒരു വിവാഹവീട്ടില്‍വെച്ചാണ് കൊലപാതക പദ്ധതിക്ക് അന്തിമരൂപം നല്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പരോളിലിറങ്ങിയ ഒരു പ്രതിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ഒത്തുകൂടിയ ഒരു സംഘമാണ് 'ഓപ്പറേഷനു'ള്ള അന്തിമ തീരുമാനമെടുത്തത്. നാദാപുരത്തെ ഒരു കൊലക്കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
ഒരു മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എ.യും വിവാഹവീട്ടില്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ സി.പി.എമ്മിന്റെ ഒരു ജില്ലാ നേതാവും ഏരിയാതലത്തിലുള്ള രണ്ട്‌നേതാക്കളും സംശയത്തിന്റെ നിഴലിലാണ്. ഇവരുടെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.
ഈ മേഖലയിലെ പ്രമുഖ ക്രിമിനലുകളിലൊരാളാണ് സി.പി.എം. സംരക്ഷണത്തിലുള്ള പരോളിലിറങ്ങിയ ആള്‍. പരോളിലിറങ്ങിയ മറ്റു ചിലരും ഗൂഢാലോചനയില്‍ പങ്കാളികളായി. പരോള്‍ കാലാവധി കഴിഞ്ഞ ഇയാള്‍രണ്ടുദിവസത്തിനകം ജയിലിലേക്ക് മടങ്ങുകയും ചെയ്തു. വീണ്ടും പരോള്‍ ലഭിക്കാന്‍ ഇയാള്‍ ഒരു എം.എല്‍.എ. വശം അപേക്ഷ നല്കി. പക്ഷേ എം.എല്‍.എ. അത് സര്‍ക്കാറിലേക്ക് ഇനിയും അയച്ചിട്ടില്ല.
ടി.പി.ചന്ദ്രശേഖരനെ വധിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കവും കണ്ണൂര്‍ ജയിലില്‍നിന്നുതന്നെ. അവസാനവട്ട ഗൂഢാലോചനയാണ് വിവാഹവീട്ടില്‍ നടന്നത്. പാനൂര്‍-നാദാപുരം മേഖലകളില്‍ ഒട്ടേറെ ക്രിമിനല്‍ ക്കേസുകളില്‍ പ്രതിയാണ് പരോളിലിറങ്ങിയ പ്രമുഖന്‍.
പണത്തിനുവേണ്ടി എന്തും ചെയ്യുന്ന ഒരുക്വട്ടേഷന്‍ സംഘത്തെയാണ് ഇതിനായി ചുമതലപ്പെടുത്തിയത്. 35ലക്ഷം രൂപ സംഘം കൈപ്പറ്റിയതായി വിവരമുണ്ട്. കാര്‍ വാടകയ്‌ക്കെടുത്തത് ചൊക്ലി പള്ളൂര്‍ സ്വദേശി റഫീക് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് കാര്‍ വാടകയ്‌ക്കെടുത്തത്. ഈ കാറില്‍ പലതവണ ഇവര്‍ ഒഞ്ചിയത്തും പരിസരങ്ങളിലും കറങ്ങി.
കൊലപാതകം നടക്കുന്നതിനു മൂന്നുദിവസം മുമ്പ് ഒഞ്ചിയത്തിനടുത്ത വെള്ളികുളങ്ങരയില്‍ സംശയാസ്പദമായ നിലയില്‍ ഈ കാര്‍ കണ്ടതായി സാക്ഷിമൊഴികളുണ്ട്. ടി.പി.ചന്ദ്രശേഖരന്‍ പതിവായി സഞ്ചരിക്കുന്ന വഴി മനസ്സിലാക്കാനാണ് സംഘം ചുറ്റിക്കറങ്ങിയിരുന്നത്. കൊലപാതകത്തിനുമുമ്പ് ചൊക്ലിയിലെ ഒരു വാടകമുറിയില്‍ സംഘം ഒത്തുകൂടിയിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്.
കൊലയ്ക്ക് പ്രതിഫലം 35 ലക്ഷം
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് 35 ലക്ഷംരൂപ പ്രതിഫലം ലഭിച്ചതായി സൂചന.
നാദാപുരം, തലശ്ശേരി, പാനൂര്‍ ഭാഗങ്ങളില്‍ കൊലപാതകവും അക്രമവും ഏറ്റെടുത്ത് നടത്തിക്കൊടുക്കുന്ന സംഘങ്ങള്‍ ആവശ്യപ്പെടുന്ന തുകയെക്കാള്‍ ഉയര്‍ന്നതാണിതെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നു.
കൊല്ലുന്ന വ്യക്തിയുടെ പ്രാധാന്യവും കൊലയ്ക്കുശേഷം പിടിക്കപ്പെട്ടാല്‍ പ്രതികളുടെ ആജീവനാന്ത സംരക്ഷണമുള്‍പ്പെടെയുള്ള ചെലവുകളും കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. പണം കിട്ടിയാല്‍ ആരെയും എന്തും ചെയ്യാന്‍ തയ്യാറുള്ള സംഘത്തെയാണ് ടി.പി. ചന്ദ്രശേഖരന്റെ കാര്യത്തില്‍ പ്രത്യേകം നിയോഗിച്ചതെന്നാണറിവ്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍തന്നെ ചന്ദ്രശേഖരനെ വകവരുത്താന്‍ ഗൂഢാലോചന നടന്നിരുന്നു. കൃത്യം നിര്‍വഹിക്കാന്‍ ക്രിമിനല്‍സംഘങ്ങളെയും നിയോഗിച്ചു. എന്നാല്‍ പോലീസ് വിവരമറിഞ്ഞതോടെ പദ്ധതി മാറ്റിവെച്ചു.
പോലീസ്തന്നെ ഈ വിവരം ചന്ദ്രശേഖരനെ അറിയിക്കുകയും സംരക്ഷണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാല്‍, പോലീസ് സംരക്ഷണം ആവശ്യമില്ലെന്നുപറഞ്ഞ് ചന്ദ്രശേഖരന്‍ ഒഴിഞ്ഞു.
മാതൃഭൂമി - കൊലക്കേസുകളുടെ കുന്തമുനകള്‍ കണ്ണൂര്‍ നേതൃത്വത്തെ കുഴക്കുന്നു
കണ്ണൂര്‍: കൊലക്കേസുകളുടെ കുന്തമുന കണ്ണൂരിലെ സി.പി.എം. നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലേക്ക് നയിക്കുമ്പോള്‍ പ്രതിരോധത്തിനാകാതെ പാര്‍ട്ടി കുഴങ്ങുന്നു.
അരിയിലിലെ അബ്ദുള്‍ ഷൂക്കൂര്‍ വധവും 2005ല്‍ നടന്ന മുഹമ്മദ് ഫസല്‍ വധവും കണ്ണൂര്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടിരിക്കെയാണ് ടി.പി.ചന്ദ്രശേഖരന്റെ വധം. സംഭവത്തില്‍പങ്കില്ലെന്ന് നേതൃത്വം ശക്തിയായി നിഷേധിച്ചെങ്കിലും പാര്‍ട്ടിക്കെതിരെ സംശയം ശക്തമാവുകയാണ്. ചന്ദ്രശേഖരന്‍ വധം നടന്നത് കണ്ണൂരിലല്ലെങ്കിലും പ്രതികളെന്ന് സംശയിക്കപ്പെടുന്നവര്‍ കണ്ണൂര്‍ ജില്ലക്കാരാണെന്ന ആരോപണമാണ് പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്നത്. പ്രതികള്‍ സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കാര്‍ ചൊക്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതും പ്രതികള്‍ മയ്യഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ക്വട്ടേഷന്‍ സംഘമാണെന്ന സംശയവും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിച്ചു.
ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ കണ്ണൂരിലെ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ഞായറാഴ്ച സി.പി.എമ്മിന് വിശദീകരണയോഗം വിളിക്കേണ്ടിവന്നു. പങ്കില്ലെന്ന് പറയുമ്പോഴും ആരാണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം.പറയുന്നില്ല. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യു.ഡി.എഫ്. കരുതിക്കൂട്ടി നടത്തിയ ക്വട്ടേഷന്‍ കൊലയാണിതെന്നാണ് സി.പി.എം. ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും പറയുന്നത്.
തലശ്ശേരിയിലെ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തപ്പോഴാണ് സി.പി.എം. ആകെ കുഴപ്പത്തിലായത്. തലശ്ശേരി ഏരിയാക്കമ്മിറ്റി അംഗവും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐ.വിളിപ്പിച്ചതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പാര്‍ട്ടി മുന്‍ജില്ലാ സെക്രട്ടറി പി.ശശിക്കും സി.ബി.ഐ. നോട്ടീസ് നല്‍കിയിരുന്നു. നേതാക്കളെ കേസ്സില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച്‌സി.ബി.ഐ.യുടെ കൊച്ചി ഓഫീസിനുമുന്നില്‍ സി.പി.എം. പ്രകടനം നടത്തിയതും സംഭവത്തിന്റെ ഗൗരവം കാണിക്കുന്നു.
ഫസല്‍ നേരത്തെ സി.പി.എമ്മുകാരനായിരുന്നു. ഫസലിന്റെ കൊലയാളികള്‍ ആര്‍.എസ്.എസ്സുകാരാണെന്നാണ് സി.പി.എം. പ്രചരിച്ചിച്ചത്.പക്ഷെ ആര്‍.എസ്.എസ്സും ഫസലിന്റെ ബന്ധുക്കളും കൊലക്ക് പിന്നില്‍ സി.പി.എമ്മാണെന്ന് പറഞ്ഞു. ഒടുവില്‍ സി.ബി.ഐ. അന്വേഷണം വന്നപ്പോള്‍ ചിത്രം മാറി. സി.ബി.ഐ. യെ ഉപയോഗിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന പ്രചാരണം സാധാരണക്കാര്‍ക്കിടയില്‍ വിലപ്പോവുന്നില്ലെന്ന് പാര്‍ട്ടി തിരിച്ചറിയുന്നുണ്ട്.
മാസങ്ങള്‍ക്ക് മുമ്പ് നടന്ന എം.എസ്.എഫ്. നേതാവ് ഷുക്കൂറിന്റെ വധം സി.പി.എമ്മിന് പരസ്യമായി ഏറ്റെടുക്കേണ്ടി വന്നതും ക്ഷീണമായി. ഷുക്കൂറിന്റെ കൊലപാതകത്തില്‍ നിന്ന് പാര്‍ട്ടി ഒഴിഞ്ഞുമാറുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തില്‍ ഷൂക്കൂര്‍ വധം അപൂര്‍വമായ വഴിത്തിരിവാണുണ്ടാക്കിയത്. പാര്‍ട്ടി കോടതി, താലിബാനിസം തുടങ്ങിയ വിമര്‍ശനങ്ങള്‍ എതിരാളികളില്‍ നിന്ന് നേരിടേണ്ടി വന്നത് ഈ കേസില്‍ തന്നെ. ഷൂക്കൂര്‍ വധത്തിനെതിരെയുള്ള പ്രചാരണത്തെ പ്രതിരോധിക്കാന്‍ ലിഗ് തീവ്രവാദി പാര്‍ട്ടിയാണെന്ന പ്രചാരണമാണ് സി.പി.എം. അഴിച്ചു വിട്ടത്.
തളിപ്പറമ്പിന് സമീപം അരിയിലില്‍ പാര്‍ട്ടി സെക്രട്ടറിയെയും, ടി.വി.രാജേഷ് എം.എല്‍.എയെയും ആക്രമിച്ചതിന്റെപേരിലാണ് ഷൂക്കൂര്‍ കൊല്ലപ്പെട്ടതെന്ന ആദ്യവാദം പിന്നീട് വിലപ്പോയില്ല. സംഭവസ്ഥലത്തെ കാര്‍ ആക്രമിക്കുന്ന വ്യക്തിയുടെ ചിത്രം കാട്ടി അത് ഷൂക്കൂറാണെന്നാണ് ആദ്യം പറഞ്ഞിരുന്നത്. അത് ശരിയല്ലെന്ന് പിന്നീട് തെളിഞ്ഞു. കൊല്ലുന്നതിന് മുന്‍പ് ഷൂക്കൂര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടോ എടുത്ത് മൊബൈല്‍ഫോണില്‍ അയച്ച് ബോധ്യപ്പെട്ട ശേഷം വധശിക്ഷ നടപ്പാക്കുകയായിരുന്നുവെന്ന പോലീസ് പരാമര്‍ശവും പാര്‍ട്ടിക്ക് കനത്ത അടിയായി. ഇക്കാര്യം പിറവം തിരഞ്ഞെടുപ്പിലും പ്രചാരണ വിഷയമായി. ഷൂക്കൂര്‍ വധക്കേസ്സില്‍ മുന്‍ തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ വാടിരവിയുടെ മകന്‍ ബിജുമോനും ഒരു ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാണ്. പിറവം തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകത്തോടൊപ്പം കണ്ണൂര്‍ലോബി എന്ന പ്രയോഗം വ്യാപകമായി പ്രചാരണവിഷയമായിരുന്നു. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ഒഞ്ചിയം കൊല പൊള്ളുന്ന പ്രചാരണമാവുമ്പോള്‍ വീണ്ടും കണ്ണൂര്‍ നേതാക്കള്‍ ക്കെതിരെയുള്ള വിമര്‍ശം ശക്തമാകുമെന്ന് സി.പി.എം. ഭയക്കുന്നു.
ചന്ദ്രശേഖരന്‍ വധം: ഗൂഡാലോചന പി.ജയരാജന്റെ നേതൃത്വത്തിലെന്ന് കെ.സുധാകരന്‍
- മംഗളം, Monday May 07 2012 - 3:17 pm
ചന്ദ്രശേഖരന്‍ വധം: Madhyamam changes stance
ചന്ദ്രശേഖരന്‍ വധം: പ്രതികള്‍ സംസ്ഥാനം വിട്ടു, അന്വേഷണം ഊര്‍ജിതം
ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം ഊര്‍ജിതമാണ്. പിടിക്കപ്പെടാതിരിക്കാന്‍ രണ്ടുപേര്‍ വീതം വിവിധ റൂട്ടുകളിലൂടെ ഇതിനകം കര്‍ണാടകയില്‍ എത്തിയതായാണ് സൂചന. മൂന്നുപേര്‍ കണ്ണൂര്‍ ജില്ലയില്‍തന്നെ ഒളിവില്‍ കഴിയുന്നുണ്ടെന്നും പൊലീസിന് വിവരമുണ്ട്.
ലഭിച്ച സാഹചര്യ തെളിവുകള്‍ വെച്ച് ചില സി.പി.എം നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെങ്കിലും റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പണംകൊടുത്താല്‍ ആര്‍ക്കുവേണ്ടിയും ക്വട്ടേഷന്‍ ഏറ്റെടുക്കുമെന്നതിനാല്‍ മറ്റു രണ്ട് സാധ്യതകള്‍ കൂടി അന്വേഷിക്കുന്നുണ്ട്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന തെക്കന്‍ ജില്ലയിലെ പ്രമുഖ യു.ഡി.എഫ് നേതാവ്, കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് എന്നിവരെയും പൊലീസ് സംശയിക്കുന്നുണ്ട്. റഫീഖിനെയോ കൊടിസുനിയെയോ പിടികൂടിയാല്‍ മാത്രമേ ക്വട്ടേഷന്‍ നല്‍കിയവരെ കണ്ടെത്താന്‍ കഴിയൂവെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സി.പി.എം ഇങ്ങനെയൊരു വിഡ്ഢിത്തത്തിന് തുനിയില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിലെ ചില ഓഫിസര്‍മാരുടെ നിരീക്ഷണം. നെയ്യാറ്റിന്‍കരയില്‍ വിജയസാധ്യതയില്ലാത്തതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി തലപൊക്കാതിരിക്കാന്‍ ചന്ദ്രശേഖരനെ വകവരുത്തിയതാവാമെന്നാണ് സംഘത്തിലെ മറ്റുചിലരുടെ നിഗമനം.
നെയ്യാറ്റിന്‍കരയില്‍ ഏതുവിധേനയും ശെല്‍വരാജിനെ ജയിപ്പിക്കാന്‍ തെക്കന്‍ ജില്ലയിലെ പ്രമുഖ നേതാവ് മുന്നിട്ടിറങ്ങിയതാണെന്നാണ് മറ്റൊരു നിഗമനം. ഇദ്ദേഹം കഴിഞ്ഞ ഒരുമാസത്തിനിടെ കോഴിക്കോടും തലശ്ശേരിയിലും സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ചതായും അറിയുന്നു. ഇദ്ദേഹം പലതവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് സഹായിച്ചിട്ടുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരുകയാണ്.
സംഘത്തിലെ ഒരാളെയെങ്കിലും പിടികൂടിയാല്‍ മാത്രമേ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവൂ. അക്രമികള്‍ക്ക് പണം നല്‍കി കൃത്യത്തിന് നിയോഗിച്ചതാര്, പണം എങ്ങനെ, എവിടെവെച്ച് നല്‍കി, ഇവരും പണം നല്‍കിയവരും അക്രമികളും തമ്മില്‍ നടന്ന ടെലിഫോണ്‍ കോളുകളുടെ വിശദാംശം, വാഹനം ഏല്‍പിച്ചതാര്, ഗൂഢാലോചന നടന്ന സ്ഥലം തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ വെളിപ്പെടുന്നതോടെ യഥാര്‍ഥ ചിത്രം വ്യക്തമാകുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, വളയത്തെ ഒരു വീട്ടില്‍ ഗൂഢാലോചന നടന്നതും നാല് കൊലക്കേസുകളില്‍ പ്രതിയായ വളയം സ്വദേശി പരോളില്‍ ഇറങ്ങിയതും ഇയാളുടെ മകളുടെ വിവാഹത്തില്‍ സി.പി.എമ്മിലെ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തതും സാഹചര്യ തെളിവുകളായി പരിഗണിച്ച് സി.പി.എമ്മിനുനേരെയാണ് സംശയത്തിന്റെ മുന നീളുന്നതെന്ന് പ്രത്യേകാന്വേഷണ സംഘാംഗം വെളിപ്പെടുത്തി. ഒഞ്ചിയം മേഖലയില്‍ ഏറാമല, ചോറോട്, ഒഞ്ചിയം, അഴിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഏഴു ദിവസത്തേക്കു ജില്ലാ കലക്ടര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ചന്ദ്രശേഖരന്‍ വധം : Madhyamam breaking news
പ്രതികള്‍ വലയില്‍
കൊലക്കുശേഷം പൊലീസിനെ വെട്ടിച്ച് പള്ളൂര് വഴി മാഹിക്കടുത്ത ചൊക്ളിയിലേക്ക് രക്ഷപ്പെട്ട അക്രമികള്‍ പാനൂര്‍ റോഡില്‍ കെ.എസ്.ഇ.ബി സബ്സ്റ്റേഷനടുത്ത പുനത്തില്‍ മുക്കിന് സമീപം കെ.എല്‍.58 ഡി. 8144 ഇന്നോവ കാര്‍ ഉപേക്ഷിച്ച് ശനിയാഴ്ച രാവിലെയാണ് രഹസ്യ കേന്ദ്രങ്ങളിലേക്ക് രക്ഷപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത കാറിന്‍െറ ഉള്ളിലും പുറത്തും കാണപ്പെട്ട രക്താംശം ചന്ദ്രശേഖരന്‍േറതാണെന്ന് ലബോറട്ടറി പരിശോധനയില്‍ തെളിഞ്ഞു. കാര്‍ ഉപേക്ഷിച്ചതിനടുത്ത് മണ്ണെടുത്ത ക്വാറിയില്‍ രാത്രി കഴിച്ചുകൂട്ടിയ സംഘം ശനിയാഴ്ച പുലര്‍ച്ചെയോടെ മറ്റു വാഹനങ്ങളില്‍ രക്ഷപ്പെട്ടതായാണ് വിവരം. മാരങ്കണ്ടിയില്‍ നിര്‍ത്തിയിട്ട ശേഷം തെളിവ് നശിപ്പിക്കാന്‍ കാര്‍ കഴുകിയതായി ദൃക്സാക്ഷികള്‍ പൊലീസിന് മൊഴിനല്‍കി.
തലശ്ശേരി ടെമ്പ്ള്‍ഗേറ്റ് സ്വദേശി ചൊമ്പക്കാരന്‍ വീട്ടില്‍ കെ.പി. നവീന്‍ദാസിന്‍െറ ഉടമസ്ഥതയിലുള്ള കാര്‍ വാടകക്ക് നല്‍കാന്‍ അളിയന്‍ വിജേഷിനെ ഏല്‍പിച്ചിരുന്നു. ഇയാളില്‍നിന്ന് കാര്‍ വാടകക്കെടുത്ത ഹാരിസില്‍നിന്ന് കുപ്രസിദ്ധ ക്രിമിനല്‍ തലശ്ശേരി സ്വദേശി വാഴപ്പാടി റഫീഖാണ് കാര്‍ അക്രമിസംഘത്തിന് കൈമാറിയത്.
ചൊക്ളിയില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് വീഴ്ത്തി വെട്ടിക്കൊന്ന കേസില്‍ പ്രതിയായ കൊടിസുനി, വാന്‍ വാടകക്കെടുത്ത റഫീഖ്, പാനൂര്‍-ചൊക്ളി സ്വദേശികള്‍ എന്നിവരടക്കം എട്ടുപേര്‍ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
സി.പി.എമ്മിനുവേണ്ടി രാഷ്ട്രീയ ആക്രമണവും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഇവര്‍ക്ക് ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ആരെന്ന് മാത്രമേ ഇനി കണ്ടെത്തേണ്ടതുള്ളൂ. കൊലക്കേസ് പ്രതിയായ കൊടിസുനി അടുത്തിടെയാണ് ശിക്ഷകഴിഞ്ഞ് ജയില്‍ മോചിതനായത്. നാദാപുരത്തിനടുത്ത ഒരു വീട് കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും ഇന്നോവ കാറില്‍ വളയത്തെ ഒരു പെട്രോള്‍ പമ്പില്‍നിന്ന് വെള്ളിയാഴ്ച രാത്രി ഡീസല്‍ നിറച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നാലു കൊലക്കേസുകളില്‍ പ്രതിയും സി.പി.എം പ്രവര്‍ത്തകനുമായ വളയം സ്വദേശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് അടുത്തിടെ പരോളില്‍ ഇറങ്ങിയിരുന്നു. ഏപ്രില്‍ 22ന് ഇയാളുടെ മകളുടെ വിവാഹ ചടങ്ങില്‍ കണ്ണൂരുകാരായ സി.പി.എമ്മിന്‍െറ രണ്ട് സംസ്ഥാന-ജില്ലാ നേതാക്കളും കോഴിക്കോട്ടെ ജില്ലാ സെക്രട്ടേറിയറ്റംഗവും പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. വെള്ളിയാഴ്ച രാത്രി സി.പി.എമ്മിന്‍െറ ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കുടുംബവും വീട്ടില്‍നിന്ന് മാറിനിന്നതായും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിനിടെ വടകരയില്‍ സി.പി.എം പ്രവര്‍ത്തകരും-റെവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും പ്രകടനങ്ങള്‍ നടത്തി പരസ്പരം വെല്ലുവിളിച്ചിരുന്നു. സി.പി.എമ്മിന്‍െറ പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യം പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. ‘പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞോട്ടെ, ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, വാളുകൊണ്ടൊരു പരിപാടി, ബോംബുകൊണ്ടൊരു പരിപാടി, അപ്പോ പേടിച്ചോടല്ലേ’ എന്നായിരുന്നു മുദ്രാവാക്യം. ഈ മുദ്രാവാക്യം ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയതായി പൊലീസ് സംശയിക്കുന്നു.
സംശയം ബലപ്പെടുത്തുന്ന നിരവധി തെളിവുകള്‍ 12 മണിക്കൂറിനകം ശേഖരിക്കാനായെന്നും യഥാര്‍ഥ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. തെക്കന്‍ ജില്ലക്കാരനായ പ്രമുഖ നേതാവിനെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിവരം.
ചന്ദ്രശേഖരന്‍ വധം : Mangalam news
'ചന്ദ്രശേഖരന്‍ വധം: ക്വട്ടേഷന്‍കാര്‍ തന്നെ; 2 പേര്‍ കേരളം വിട്ടു | |||||||||||||||||
May 7, Monday | |||||||||||||||||
http://mangalam.com/index.php?page=detail&nid=574930&lang=malayalam | |||||||||||||||||
കര്‍ണാടകയിലേക്കു കടന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ആരെയും ഇതുവരെ കസ്‌റ്റഡിയിലെടുക്കാനോ അറസ്‌റ്റ് ചെയ്യാനോ പോലീസിനു കഴിഞ്ഞിട്ടില്ല. കര്‍ണാടകയിലേക്കു കടക്കാന്‍ സഹായിച്ച രണ്ടുപേര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകം സംബന്ധിച്ചു സുപ്രധാന തെളിവുകള്‍ ലഭിച്ചതായാണു പോലീസിന്റെ അവകാശവാദം. സുനിയാണ് 'ആക്ഷന്‍' ആസൂത്രണം ചെയ്‌തത്. പായപ്പടി റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണു കൃത്യം നിര്‍വഹിച്ചത്. കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, ടെമ്പിള്‍ ഗേറ്റ്, പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവരാണു സംഘാംഗങ്ങള്‍. ചന്ദ്രശേഖരന്‍ ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ കിട്ടുമെന്നാണു സൂചന. ഫോണും സിം കാര്‍ഡും സൈബര്‍ സെല്ലിന് ഉടന്‍ കൈമാറും. കണ്ണൂര്‍ ജില്ലയില്‍ സമീപകാലങ്ങളിലുണ്ടായ രാഷ്‌ട്രീയ കൊലപാതകങ്ങളിലെ അതേ രീതിയില്‍തന്നെയാണു ചന്ദ്രശേഖരനെയും വധിച്ചത്. വാഹനത്തില്‍ പിന്തുടര്‍ന്നെത്തി, ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വാളുകൊണ്ടു മുഖത്തു വെട്ടുന്നതാണു കണ്ണൂര്‍ മോഡല്‍. അതുകൊണ്ടുതന്നെ കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള ആസൂത്രണവും ക്വട്ടേഷന്‍ സംഘവുമാണ് ചന്ദ്രശേഖരനും 'വധശിക്ഷ' നല്‍കിയതെന്ന ഉറച്ച നിഗമനത്തിലാണു പോലീസ്. ആ നിലയിലുള്ള അന്വേഷണമാണു പുരോഗമിക്കുന്നതും. 2010-ല്‍ ന്യൂമാഹിയില്‍, ബോംബെറിഞ്ഞു ഭീതി പരത്തിയ ശേഷം രണ്ടു ബി.ജെ.പി. പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയവര്‍ തന്നെയാകാം ചന്ദ്രശേഖരന്റെ ജീവനുമെടുത്തതെന്നു പോലീസ് കരുതുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തടവുശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു പേര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ജയിലില്‍ വച്ചു ടി.പിയുടെ കൊലപാതകം ആസൂത്രണം ചെയ്‌തെന്നും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള നീക്കം നടത്തുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പതിവായി ബൈക്കില്‍ സഞ്ചരിക്കുന്ന ചന്ദ്രശേഖരനെ കണിച്ചുകുളങ്ങര മോഡല്‍ വാഹനാപകടത്തിലൂടെ കൊലപ്പെടുത്താനുള്ള നീക്കം നടക്കുന്നു എന്നായിരുന്നു സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. |