കോട്ടയം: ദശാബ്ദങ്ങളായി കേരളത്തിന്റെ നിറഞ്ഞ സാന്നിധ്യമായിരുന്നു കെ.എം.മാത്യുവെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കേരള രാഷ്ട്രീയത്തിലും നിറഞ്ഞ സാന്നിധ്യമാകാന്‍ അദ്ദേഹത്തിനു സാധിച്ചു. പത്രരംഗത്തെ അതികായനെയാണ് നഷ്ടമായിരിക്കുന്നത്. മികച്ച നേതൃശേഷിയിലൂടെ പത്രപ്രവര്‍ത്തന രംഗത്ത് അദ്ദേഹം നല്കിയ സംഭാവന അമൂല്യമാണ്.
മലയാള ഭാഷക്കും അതിരറ്റ സംഭാവന നല്‍കാനായി. നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം രാജ്യത്തിനു വേണ്ടി നിലകൊണ്ട മഹാനായിരുന്നു.ജീവിതത്തില്‍ കടുത്ത ഇടതു പക്ഷ വിരോധം പുലര്‍ത്തിയിരുന്നു അദ്ദേഹം.മറ്റെല്ലാം അതിനു താഴെ നിര്‍ത്തിക്കൊണ്ടുള്ള സമീപനമായിരുന്നു. കേരളത്തിനു പെട്ടെന്നു നികത്താനാകുന്നതല്ല അദ്ദേഹത്തിന്റെ വിയോഗമെന്നും പിണറായി വിജയന് പറഞ്ഞു.
No comments:
Post a Comment