23 feb 2008
തിരുവനന്തപുരം: എച്ച്.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ് റദ്ദാക്കണമെന്നും എച്ച്.എം.ടി. ഭൂമി വില്‌പന നടത്താന്‍ അവകാശമുണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം അസ്വീകാര്യമാണെന്നുമുള്ള പാര്‍ട്ടി നിലപാട് നടപ്പാക്കാനാകാതെ പോയത് ഇടതുമുന്നണി യോഗത്തില്‍ മറ്റുഘടകകക്ഷികള്‍ ഒറ്റപ്പെടുത്തിയതുകൊണ്ടാണെന്ന് സി.പി.ഐ.
ഇടതുമുന്നണി യോഗത്തിന് തൊട്ടുപിന്നാലേ ചേര്‍ന്ന സി.പി.ഐ. സംസ്ഥാന കൗണ്‍സിലിലാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇക്കാര്യം അറിയിച്ചത്.
ഇടതുമുന്നണി യോഗത്തില്‍ സി.പി.ഐ. തീരുമാനം ശക്തമായി ഉന്നയിക്കുന്നതില്‍ പാര്‍ട്ടിനേതൃത്വം പരാജയപ്പെട്ടതായി സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പോക്കുവരവ് റദ്ദാക്കേണ്ടിവരികയാണെങ്കില്‍ പോക്കുവരവിന് അനുമതി നല്‍കിയ രണ്ടുമന്ത്രിമാര്‍ രാജിവെയേ്‌ക്കണ്ടിവരുമെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മുന്നറിയിപ്പിന് മുന്നില്‍ സി.പി.ഐ. നേതാക്കള്‍ പാര്‍ട്ടിതീരുമാനം മറന്നതായും വിമര്‍ശനം ഉണ്ടായി. എച്ച്.എം.ടി. ഭൂമി പ്രശ്‌നത്തില്‍ സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനം നടപ്പാക്കുന്നതിനുവേണ്ടി സി.പി.ഐ. മന്ത്രി രാജിവെയേ്‌ക്കണ്ടിവന്നാല്‍ അതിനും പാര്‍ട്ടി തയ്യാറാണെന്ന് മന്ത്രി കെ.പി. രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായിരുന്നുവെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായിട്ടാണ് ഇടതുമുന്നണി ഘടകകക്ഷികള്‍ തങ്ങളെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്നും സാധാരണ ഇത്തരം വിഷയങ്ങളില്‍ ശരിയായ നിലപാട് സ്വീകരിക്കാറുള്ള ആര്‍.എസ്.പി.യും ഇത്തവണ സി.പി.എം. നിലപാടിനെ പിന്താങ്ങുകയാണ് ചെയ്‌തതെന്നും വെളിയം ഭാര്‍ഗവന്‍ വിശദീകരണം നടത്തിയത്. മുന്നണി രാഷ്‌ട്രീയത്തില്‍ മറ്റു ഘടകകക്ഷികളുടെ നിലപാടുകളും മറ്റും അനുസരിച്ച് മുന്നണിയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ചില വിട്ടുവീഴ്‌ചകള്‍ വേണ്ടിവരുന്നത് സ്വാഭാവികമാണെന്നും വെളിയം വ്യക്തമാക്കി.
വെളിയത്തിന്റെ വിശദീകരണം സംസ്ഥാന കൗണ്‍സിലംഗങ്ങളെ പൂര്‍ണ തൃപ്‌തരാക്കിയില്ലെന്നാണ് തുടര്‍ന്നും ചര്‍ച്ചയില്‍ ഉണ്ടായ വിമര്‍ശനങ്ങള്‍ നല്‍കുന്ന സൂചന.
എച്ച്.എം.ടി. ഭൂമിഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട പ്രവര്‍ത്തന റിപ്പോര്‍ട്ടിന് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. മാര്‍ച്ച് ആദ്യവാരം തൃശ്ശൂരിലാണ് സംസ്ഥാന സമ്മേളനം.
മുന്നണി പ്രവര്‍ത്തനങ്ങളില്‍ സി.പി.എം. കാട്ടുന്ന മേധാവിത്വ മനോഭാവത്തിനെതിരേ രൂക്ഷ വിമര്‍ശനവും സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനത്തിനെതിരായ സ്വയം വിമര്‍ശനവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

No comments:
Post a Comment