25 Jan 2008
കൊച്ചി: എച്ച്‌എംടിയുടെ 70 ഏക്കര്‍ സൈബര്‍ സിറ്റിക്കു കൈമാറിയ നടപടി നായനാര്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനു പാടെ വിരുദ്ധമാണെന്ന് കേരള കോണ്‍ഗ്രസ് (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജ് എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു. വ്യവസായ -റവന്യു - രജിസ്‌ട്രേഷന്‍ മന്ത്രിമാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഇവര്‍ രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം.
പൊതുമേഖല സ്ഥാപനത്തിനു സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയുടെ ഉടമസ്ഥത കൈമാറുന്നതു സംബന്ധിച്ച് 2000 ഡിസംബര്‍ 22 ന് സുപ്രീം കോടതി യുടേയും ഹൈക്കോടതിയുടേയും വിധികള്‍ക്കനുസരിച്ച് നായനാര്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥാപനത്തിന് ഭൂമി ആവശ്യമില്ലെങ്കില്‍ ഉടന്‍ കളക്ടറെ അറിയിച്ച് റവന്യുവകുപ്പിന് കൈമാറണമെന്ന് അതിലുണ്ട്. ഉടന്‍ കളക്ടര്‍ മറ്റ് വകുപ്പുകള്‍ക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ ആ ഭൂമി ആവശ്യമുണ്ടോ എന്ന് തിരക്കണം. പൊതുസ്ഥാപനങ്ങള്‍ക്കൊന്നും ആവശ്യമില്ലെങ്കില്‍ പൊതുലേലത്തിനു വച്ച് വിപണി വിലയെക്കാള്‍ കുറയാത്ത തുകയ്‌ക്കു വില്‍ക്കണം.
ഇതൊക്കെ എച്ച്‌എംടി ഭൂമി ഇടപാടില്‍ ലംഘിച്ചു. മുഖ്യമന്ത്രിയുടെ അനുമതി വാങ്ങിയാണ് സൈബര്‍ സിറ്റിയുടെ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞത് നുണയാണെങ്കില്‍ അദ്ദേഹത്തെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. അല്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ വി.എസ്. അച്യുതാനന്ദന് അര്‍ഹതയില്ല.
പാര്‍ട്ടി ചെയര്‍മാന്‍ ടി.എസ്. ജോണും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
No comments:
Post a Comment