തിരുവനന്തപുരം: എച്ച്.എം.ടി. ഭൂമിയിടപാടില്‍ നിയമോപദേശം മറികടന്ന് പോക്കുവരവ് നടത്തിക്കൊടുത്ത് സര്‍ക്കാര്‍ വസ്‌തു അന്യാധീനപ്പെടുത്തിയ വ്യവസായ, റവന്യൂ വകുപ്പ് മന്ത്രിമാരെ പുറത്താക്കണമെന്ന് യു.ഡി.എഫ്. ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. ഒട്ടേറെ ദുരൂഹതകള്‍ അവശേഷിക്കുന്ന ഈയിടപാടിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും യു.ഡി.എഫ്. ആവശ്യമുന്നയിച്ചു. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പത്രസമ്മേളനത്തിലാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ചത്.
വ്യവസായ വകുപ്പിന്റെ ആവശ്യപ്രകാരമാണ് നിയമസെക്രട്ടറി ഭൂമിവില്‌പന നിയമവിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പൂഴ്‌ത്തിവെച്ച് നിയമവിധേയമല്ലാത്ത ഇടപാട് നിയമവിധേയമാക്കി നല്‍കാന്‍ റവന്യൂ, വ്യവസായ മന്ത്രിമാര്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ പ്രകടിപ്പിച്ച തിടുക്കം ഒട്ടേറെ സംശയങ്ങള്‍ക്ക് ഇട നല്‍കുന്നു. 500 കോടിയില്‍പ്പരം രൂപ വിലവരുന്ന ഭൂമി 90 കോടി രൂപയ്‌ക്കാണ് മുംബൈ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് നല്‍കിയത്. ഈ കമ്പനി സൈബര്‍ സിറ്റി സ്ഥാപിക്കുമെന്നോ, 65,000 പേര്‍ക്ക് ജോലി നല്‍കുമെന്നോ സര്‍ക്കാരിന് ഒരു രേഖയും നല്‍കിയിട്ടില്ല. മറിച്ച് ഹോട്ടലും പാര്‍പ്പിട സൗകര്യവും ഒരുക്കാനാണ് ഭൂമിയെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്. ഇതടക്കമുള്ള കച്ചവടങ്ങള്‍ക്ക് നിയമസാധുത നല്‍കാനാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ വ്യവസായ വകുപ്പ് നീക്കം നടത്തിയത്.
ഇതുസംബന്ധിച്ച അന്വേഷണം ചീഫ് സെക്രട്ടറിയെ ഏല്‌പിച്ചത്, അച്ചന്റെ കുറ്റം കണ്ടെത്താന്‍ കപ്യാരെ ചുമതലയേല്‌പിച്ചതുപോലെയാണ്. മന്ത്രിമാരെ രക്ഷപ്പെടുത്താനുള്ള പഴുത് കണ്ടെത്തുകയാണ് ചീഫ് സെക്രട്ടറിയെ നിയമിച്ചതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മലബാര്‍ സിമന്റ്‌സിന്റെ ഗ്രീന്‍ചാനല്‍ ലൈസന്‍സ് ഉപയോഗിച്ച് സ്‌പിരിറ്റ് കടത്തിയ സംഭവത്തില്‍ വ്യവസായ മന്ത്രിയുമായി അടുത്ത് ബന്ധമുള്ളവരുടെ പങ്ക് പുറത്തുകൊണ്ടുവരണം. മന്ത്രിക്കുകൂടി അറിവുള്ള കാര്യമായതിനാല്‍ സ്വതന്ത്രമായ അന്വേഷണമാണ് ഇക്കാര്യത്തില്‍ ആവശ്യം.
ടെന്‍ഡറില്ലാതെ പഞ്ചായത്ത് സമിതികള്‍ക്ക് നല്‍കാവുന്ന നിര്‍മ്മാണപ്രവൃത്തികളുടെ പരിധി 50,000-ല്‍നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തിയത് അഴിമതിക്ക് വഴിവെയ്‌ക്കും. ഈ പരിധി ഒരുലക്ഷമാക്കി കുറയ്‌ക്കണം.
പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന്റെ സമയമാകുമ്പോള്‍ സ്ഥിരമായി അലങ്കോലപ്പെടുത്തല്‍ ഉണ്ടാവുന്നത് വിദ്യാര്‍ഥികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് തള്ളിവിടാനാണ്. മറുനാടന്‍ വിദ്യാഭ്യാസ ലോബിയുടെ ആളുകള്‍ സര്‍ക്കാരിലുണ്ടെന്ന് സംശയിക്കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സ്വാശ്രയ കോളേജുകളിലെ സീറ്റിന്റെയും ഫീസിന്റെയും കാര്യത്തില്‍പ്പോലും ഇനിയും തീര്‍പ്പായിട്ടില്ല.
കെ.ഇ.ആര്‍. പരിഷ്‌കരണവും സ്വാശ്രയ കോളേജ് പ്രവേശനവും സംബന്ധിച്ച് മുന്നണി നേതൃത്വത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇ.ടി. മുഹമ്മദ്‌ബഷീര്‍ അധ്യക്ഷനായ കമ്മിറ്റിക്ക് രൂപം നല്‍കി.

No comments:
Post a Comment