05 Feb 2008
തിരുവനന്തപുരം: കളമശ്ശേരിയിലെ വിവാദമായ എച്ച്.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ് റദ്ദാക്കുന്നതിനെച്ചൊല്ലി ഉന്നതതല സമിതി യോഗത്തില്‍ ഭിന്നത. എച്ച്.എം.ടി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിച്ച്, സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം നിയോഗിച്ച ചീഫ് സെക്രട്ടറി പി.ജെ. തോമസിന്റെ നേതൃത്വത്തിലുള്ള ആറംഗസമിതിയിലാണ് അഭിപ്രായവ്യത്യാസം പ്രകടമായത്.എച്ച്.എം.ടി. ഭൂമി ഇടപാട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഭൂമി കൈമാറാന്‍ എച്ച്.എം.ടി.ക്ക് അധികാരമില്ലെന്നുമുള്ള നിലപാട് യോഗത്തില്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ സ്വീകരിച്ചതായാണ് സൂചന. പോക്കുവരവ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അറിയുന്നു. എന്നാല്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി. ബാലകൃഷ്‌ണന്‍ പോക്കുവരവ് റദ്ദാക്കണമെന്ന ആവശ്യത്തോട് യോജിച്ചില്ല. ഭൂമി കൈമാറാന്‍ എച്ച്.എം.ടി.ക്ക് അധികാരമുണ്ടെന്ന നിലപാടാണ് അദ്ദേഹം കൈക്കൊണ്ടതെന്നാണ് സൂചന. യോഗത്തില്‍ പങ്കെടുത്ത നിയമവകുപ്പു പ്രതിനിധിയും ഭൂമി ഇടപാടിനെതിരായ നിലപാടാണ് സ്വീകരിച്ചത്.
തിങ്കളാഴ്‌ച രാവിലെ 11 മണി മുതല്‍ 2.30 വരേയും തുടര്‍ന്ന് മൂന്നുമണി മുതല്‍ 5.15 വരേയും പിന്നീട് ആറുമണിമുതല്‍ ഒന്‍പതുമണി വരേയുമായിരുന്നു യോഗം.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്‌ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെടാന്‍ സാധ്യത വിരളമാണ്. ചൊവ്വാഴ്‌ച രാവിലെ വീണ്ടും സമിതി യോഗം ചേരുമെന്ന് സൂചനയുണ്ട്. ആ യോഗത്തില്‍ തീരുമാനം ഉണ്ടായാല്‍ റിപ്പോര്‍ട്ട് തുടര്‍ന്നു ചേരുന്ന മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിക്കും.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ റവന്യൂ, വ്യവസായം, നിയമം, ഐ.ടി., രജിസ്‌ട്രേഷന്‍ എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരാണുള്ളത്
No comments:
Post a Comment