ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-4 (തയാറാക്കിയത്: കെ. രാജേന്ദ്രന്‍, ടി. ജുവിന്‍, സുഗതന്‍ പി. ബാലന്‍, സി. മുഹമ്മദലി )
Thursday, September 2, 2010
അന്യസംസ്ഥാനങ്ങളുടേതെന്ന വ്യാജേന സാന്റിയാഗോ മാര്‍ട്ടിനും കൂട്ടാളികളും നടത്തുന്ന അനധികൃത ലോട്ടറി കച്ചവടം തടയാന്‍ കേന്ദ്ര ലോട്ടറി ചട്ടങ്ങളിലെ 3(22) വകുപ്പ് സംസ്ഥാന സര്‍ക്കാറിന് അധികാരം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍തന്നെ നിയമിച്ച സിബി മാത്യൂസ് അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തുന്ന ലോട്ടറികള്‍ സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകളുടേതല്ലെന്ന് തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. 2005ലെ ലോട്ടറി നികുതി നിയമം കേരളം നിര്‍മിക്കുമ്പോള്‍ പേപ്പര്‍ ലോട്ടറി എന്ന് വിവക്ഷിച്ചിരിക്കുന്നത് കേന്ദ്ര ലോട്ടറി നിയമത്തിന്റെ നാലാം വകുപ്പനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറികളെയാണ്.
രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെങ്കിലും മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ കഴിയും. അരുണാചല്‍പ്രദേശ് ലോട്ടറികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് 2008ലുണ്ടായ കേസിന്റെ വിധിയില്‍ പറയുന്നത് അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ഏജന്റായി അംഗീകരിച്ച് കത്തു നല്‍കുകയാണെങ്കില്‍ മുന്‍കൂര്‍ നികുതി വാങ്ങണമെന്നാണ്. 2009 നവംബറില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ കേന്ദ്ര നിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും കോടതിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ പരിശോധിക്കാനും സംസ്ഥാനത്തിന് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, വിവാദമുണ്ടാകുന്നതുവരെ ഈ അധികാരങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിച്ചില്ല. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാര്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണെന്ന് കാണിച്ച് കഴിഞ്ഞ ആഗസ്റ്റ് 12നാണ് സംസ്ഥാനത്തിന് കത്ത് കിട്ടുന്നത്. അതുവരെ കൃത്യമായ രേഖയൊന്നുമില്ലാതെയാണ് ഇവരില്‍നിന്ന് നികുതി വാങ്ങിയിരുന്നത്.
അടങ്ങില്ല മാഫിയ
======================
കഴിഞ്ഞ ജൂലൈ പകുതി മുതല്‍ നിയമസഭക്കകത്ത് പുകഞ്ഞു പൊട്ടിയ ലോട്ടറി വിവാദം രാജ്യം മുഴുവന്‍ ഒഴുകിപ്പടര്‍ന്നെങ്കിലും ലോട്ടറി മാഫിയ അടങ്ങിയെന്ന് മാത്രം കരുതരുത്. സിക്കിം സര്‍ക്കാറിന്റെ പേരില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശിവകാശിയിലെ പ്രസില്‍ അച്ചടിച്ചുകൊണ്ടുവന്ന ദശലക്ഷക്കണക്കിന് ലോട്ടറി ടിക്കറ്റുകള്‍ ഇതിനിടയിലും വാളയാര്‍ ചെക്‌പോസ്റ്റ് കടന്ന് സംസ്ഥാനത്തെത്തി.
കൃത്യമായി മുന്‍കൂര്‍ നികുതിയടക്കാത്ത സിക്കിം സൂപ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ആഗസ്റ്റ് രണ്ടാം വാരം കേരളത്തിലെത്തിയത്. 50 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഈ ടിക്കറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വില്‍പന നടത്താനാണ് എത്തിച്ചത്. അതുവരെ സിക്കിം സൂപ്പര്‍ ലോട്ടോയുടെ സമ്മാനത്തുക 20 ലക്ഷമായിരുന്നു. ആഗസ്റ്റ് 21ന് ചില പത്രങ്ങള്‍ക്കു നല്‍കിയ പരസ്യത്തിലാണ് ഒന്നാം സമ്മാനം 50 ലക്ഷമായി ഉയര്‍ത്തിയ കാര്യം അറിയിക്കുന്നത്. സിക്കിം സൂപ്പര്‍ ഡീലക്‌സ്, ക്ലാസിക് എന്നിങ്ങനെ രണ്ടു ടിക്കറ്റുകളുടെ സമ്മാനത്തുകയാണ് 20 ലക്ഷത്തില്‍നിന്ന് 50 ആക്കിയത്. ടിക്കറ്റുവില പത്തുരൂപയില്‍നിന്ന് 20 രൂപ ആക്കുകയും ചെയ്തു. ആഗസ്റ്റ് 23 മുതലാണ് ഈ മാറ്റം നിലവില്‍വന്നത്. കേരള ടാക്‌സ് ഓണ്‍ പേപ്പര്‍ ലോട്ടറീസ് ആക്ട് പ്രകാരം ഉത്സവകാലത്തോ പ്രത്യേക സാഹചര്യങ്ങളിലോ സമ്മാനത്തുക വര്‍ധിപ്പിച്ചിരിക്കുന്ന ടിക്കറ്റുകള്‍ ബംപര്‍ നറുക്കെടുപ്പു വിഭാഗത്തിലാണ് പെടുക. ഇതുപ്രകാരം ഒരു നറുക്കെടുപ്പിന് 17 ലക്ഷം രൂപയാണ് മുന്‍കൂര്‍ നികുതി അടക്കേണ്ടത്. എന്നാല്‍, സാധാരണ ലോട്ടറികളെപ്പോലെ ഏഴു ലക്ഷം വീതമാണ് മേഘ നികുതി നല്‍കിയത്.
അതിരുവിട്ട് കുറികള്‍
======================
ആഗസ്റ്റ് 22ന്, മുന്‍കൂര്‍ നികുതി അടക്കാത്ത, കേരളത്തില്‍ വില്‍പനക്കു കൊണ്ടുവന്ന 30 ലക്ഷം സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ക്ലാസിക് ടിക്കറ്റുകള്‍ വാണിജ്യ നികുതി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഒരു ട്രക് നിറയെ ടിക്കറ്റ് നേരത്തേ സംസ്ഥാനത്തെത്തിയതായി കണ്ടെത്തിയത്. ആഗസ്റ്റ് 20 മുതല്‍ ഇതിന്റെ വില്‍പന കേരളത്തില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ചില ലോട്ടറികള്‍ കേരളത്തില്‍ വിറ്റുവെന്നാരോപിച്ച് മേഘയില്‍നിന്ന് നികുതി സ്വീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടക്കവെയാണ് സമ്മാനഘടനയില്‍ മാറ്റം വരുത്തി പുതിയ ടിക്കറ്റുകള്‍ വിപണിയിലെത്തിയത്. ഇത്തരത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് സര്‍ക്കാറിനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും തങ്ങളെ അറിയിച്ചിട്ടില്ലെന്ന് നികുതി വകുപ്പ് അധികൃതര്‍ പറയുന്നു.
എന്നാലിതൊന്നും നറുക്കെടുപ്പു നടത്തുന്നതിന് മാഫിയക്ക് തടസ്സമായില്ല. നറുക്കെടുപ്പ് തടസ്സമില്ലാതെ നടന്നു. മുന്‍കൂര്‍ നികുതിയിനത്തില്‍ ഒരാഴ്ച 70 ലക്ഷം രൂപയുടെ നഷ്ടമാണ് സര്‍ക്കാറിനുണ്ടായത്. ആഗസ്റ്റ് 30, 31 തീയതികളില്‍ വിറ്റഴിക്കേണ്ട, അഞ്ചു കോടിയോളം രൂപ വിലവരുന്ന കുറച്ചു ടിക്കറ്റുകള്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടിച്ചെടുത്തപ്പോള്‍ ആഗസ്റ്റ് 23 മുതല്‍ 29 വരെ വിറ്റഴിക്കേണ്ട 140 കോടി രൂപയുടെ ടിക്കറ്റുകള്‍ തടസ്സമൊന്നുമില്ലാതെ കേരള വിപണിയിലെത്തിയതും വേണ്ടപ്പെട്ടവര്‍ കണ്ണടച്ചതിനാല്‍ മാ്രതം.
ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-5
1998ലാണ് ലോട്ടറികളെ നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. 1999 ലാണ് ലോട്ടറീസ് റെഗുലേഷന്‍ നിയമം നടപ്പാക്കി തുടങ്ങിയത്. എന്നാല്‍, നിയമം കടലാസില്‍ നിലനിന്നതല്ലാതെ നടപടികളൊന്നും ഉണ്ടായില്ല. ഈ നിയമം നിലനില്‍െക്കയാണ് ഒറ്റനമ്പര്‍ ലോട്ടറി അതിവേഗം രാജ്യത്ത് പടര്‍ന്നത്. ഈ ചൂതാട്ടം തടയാന്‍ കാര്യമായ ശ്രമം സംസ്ഥാന-കേന്ദ്രസര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കേരളത്തില്‍ വല്ലപ്പോഴും ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം നിലയില്‍ നടത്തിയ റെയ്ഡുകള്‍ മാത്രമായിരുന്നു ഏക നടപടി. ഇതിനു പിന്നാലെയാണ് ഓണ്‍ലൈന്‍ ലോട്ടറിയുടെ കടന്നുവരവ്. ഇവിടെയും സാന്‍ഡിയാഗോ മാര്‍ട്ടിന്‍ തന്നെയാണ് ആധിപത്യം ഉറപ്പിച്ചത്. പണംകൊണ്ടുള്ള കളിയില്‍ വിദഗ്ധനായ മാര്‍ട്ടിന്‍ ഈ രംഗത്തെ മറ്റൊരു മല്‍സരക്കാരായിരുന്ന ദല്‍ഹിയിലെ ഖുരാനാ ആന്‍ഡ് കമ്പനിയെ അതിവേഗം തോല്‍പിച്ചു.
സ്മാര്‍ട്ട് വില്‍പന
സ്മാര്‍ട്ട് വിന്‍ ആയിരുന്നു മാര്‍ട്ടിന്റെ കമ്പനി. ഓണ്‍ലൈന്‍ ലോട്ടറി കൗണ്ടറുകള്‍ക്ക് മുന്നില്‍ ശരാശരിക്കാരായ മലയാളികളുടെ നീണ്ട നിരയാണ് ഇക്കാലത്ത് പ്രത്യക്ഷപ്പെട്ടത്. എത്ര പണം നഷ്ടപ്പെട്ടാലും വീണ്ടും വീണ്ടും പണം കിട്ടുമെന്ന പ്രതീക്ഷയില്‍ വാശിയോടെ കൗണ്ടറുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചവര്‍ വലിയ സാമൂഹികപ്രശ്‌നമായി മാറി. ഇതിനിടെ, ഓണ്‍ലൈന്‍ ലോട്ടറി വഴി കോടികള്‍ നേടിയ ഒന്ന് രണ്ട് മലയാളികളെ മാധ്യമങ്ങളിലൂടെ അവതരിപ്പിച്ചു. ഇതോടെ എളുപ്പത്തില്‍ പണക്കാരനാകാനുള്ള മാര്‍ഗമാണിതെന്ന ധാരണയില്‍ ജനം ഓടിക്കൂടി. ചില ആത്മഹത്യാവാര്‍ത്തകളും പുറത്തുവന്നു. ഈ ഘട്ടത്തിലാണ് കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിലെ 12ാം വകുപ്പ് പ്രകാരം സംസ്ഥാനം പുതിയ ചട്ടങ്ങള്‍ക്ക് രൂപം നല്‍കിയത്. 2003 ജൂലൈ 16നാണ് കേരള സ്‌റ്റേറ്റ് ലോട്ടറീസ് ആന്‍ഡ് ഓണ്‍ലൈന്‍ ലോട്ടറീസ് റെഗുലേഷന്‍സ് റൂള്‍സ് പാസാക്കുന്നത്. അക്കാലത്ത് മുഖ്യമന്ത്രി എ.കെ ആന്റണി.
നിയമം തോറ്റു, മാര്‍ട്ടിന്‍ ജയിച്ചു
നിയമം മൂന്നുമാസത്തോളം തുടര്‍നടപടികളില്ലാതെ കിടന്നു. ഫിഷറീസ്‌വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.സുരേഷ്‌കുമാര്‍ അന്നത്തെ ഫിഷറീസ് മന്ത്രിക്ക് അനഭിമതനായി ലോട്ടറി വകുപ്പില്‍ എത്തുന്നത് ഇക്കാലത്താണ്. വകുപ്പിന് സുരേഷ് കുമാറിനെ വേണ്ടെന്ന് മുഖ്യമന്ത്രിയോട് ഉറപ്പിച്ചുപറഞ്ഞപ്പോള്‍ പകരം നല്‍കാവുന്ന ഗ്ലാമറില്ലാത്ത പദവി എന്ന നിലയില്‍ ലോട്ടറി വകുപ്പ് ഡയറക്ടറാക്കി. എന്നാല്‍, ലോട്ടറി മാഫിയയെയും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ -ഉദ്യോഗസ്ഥ നേതൃത്വത്തെയും അലോസരപ്പെടുത്തുന്ന നടപടികളാണ് പിന്നീടുണ്ടായത്. അന്യസംസ്ഥാനങ്ങളുടെ പേരില്‍ വില്‍ക്കുന്ന എല്ലാ ലോട്ടറികളും കേന്ദ്ര നിയമം ലംഘിച്ചവയായതിനാല്‍ അവയില്‍ വഞ്ചിതരാകരുതെന്ന് പത്രപരസ്യം വന്നു. ഇത് ലോട്ടറിമാഫിയയുടെ ഉറക്കംകെടുത്തി. മുഖ്യമന്ത്രി ആന്റണിയുടെയും പ്രതിപക്ഷനേതാവ് അച്യുതാനന്ദന്റെയും അല്ലാതെ മറ്റാരുടെയും പിന്തുണയില്ലാതിരുന്ന സുരേഷ് കുമാര്‍ ഏറക്കുറെ ഒറ്റക്ക് നടത്തിയ പോരാട്ടമാണ് ഓണ്‍ലൈന്‍ ലോട്ടറികള്‍ക്ക് വിരാമമിട്ടത്്.
ഉമ്മന്‍ചാണ്ടി ചെയ്തത്
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വക്കം പുരുഷോത്തമന്‍ ധനമന്ത്രിയുമായതോടെ ലോട്ടറി ഡയറക്ടര്‍ക്ക് കടിഞ്ഞാണ്‍ വീണു. അധികം താമസിയാതെ പദവിയില്‍നിന്ന് അദ്ദേഹം പുറത്തായി. ഡയറക്ടറെ മാറ്റുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണ് എന്ന ആരോപണം പ്രതിപക്ഷംപോലും ഉയര്‍ത്തിയില്ല. വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണ് പാര്‍ട്ടി ചെയ്തത്. സര്‍ക്കാര്‍ചെയ്യുന്ന ഏത് പ്രവര്‍ത്തനത്തെയും വിമര്‍ശത്തോടെ കാണുന്ന പ്രതിപക്ഷം സുരേഷിനെ നീക്കിയപ്പോള്‍ മാത്രം അനങ്ങാതിരുന്നത് മാര്‍ട്ടിന്റെ വൈഭവം കാരണമായിരുന്നു. ലോട്ടറി കേസുകളുടെ നടത്തിപ്പില്‍ ശക്തമായ നിലപാെടടുത്ത സീനീയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ അജിത്പ്രകാശിനും യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പുറത്താക്കല്‍ നേരിടേണ്ടിവന്നു.
അന്യസംസ്ഥാന ലോട്ടറിമാഫിയ ആറായിരം കോടി രൂപ നികുതി വെട്ടിച്ചിട്ടുണ്ടെന്ന് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചപ്പോള്‍ എണ്‍പത് കഴിഞ്ഞയാളുടെ അറിവില്ലായ്മയെന്നാണ് സ്വന്തം പാര്‍ട്ടിക്കകത്തെ മിക്കവാറും എല്ലാ നേതാക്കളും അന്ന് പറഞ്ഞൊഴിഞ്ഞത്. ഇത്ര ചെറിയ സംസ്ഥാനത്തുനിന്ന് ഇത്ര വലിയ തുക നികുതി വെട്ടിച്ചെന്ന് അംഗീകരിക്കാന്‍ ധനമന്ത്രിയായ ശേഷം പോലും ഡോ.തോമസ് ഐസക് തയാറായിട്ടില്ല.
എന്നാല്‍, ഒടുവില്‍ പഴയൊരു നാടകത്തിലെ ഡയലോഗ് പോലെ 'വി.എസ് ആണ് ശരിയെന്ന്' അംഗീകരിക്കാന്‍ കുറേ പേരെങ്കിലും തയാറായി.
വെറും കത്തുകള്‍
കെ. സുരേഷ്‌കുമാര്‍ ലോട്ടറി ഡയറക്ടറായിരുന്ന വേളയില്‍ നിയമലംഘനം നടത്തുന്ന ലോട്ടറികളുടെ നിരോധം ആവശ്യപ്പെട്ട് രണ്ട് കത്തുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. ആദ്യകത്ത് 28 പേജും രണ്ടാമത്തെ കത്ത് അനുബന്ധ രേഖകള്‍ അടക്കം 72 പേജുകളും. ഈ കത്തുകള്‍ക്കുപിന്നാലെ കേന്ദ്രസര്‍ക്കാറില്‍ തുടര്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ കേരളം കാട്ടിയ വീഴ്ചയാണ് നടപടികളില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ മുന്നില്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ഏതാനും പേജുകളിലൊതുങ്ങുന്ന പതിവ് കത്തുകള്‍ മാത്രമാണ് കേന്ദ്രത്തിലേക്ക് എത്തുന്നത്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനാകട്ടെ, മാര്‍ട്ടിനെക്കാള്‍ വലിയ പല ലോട്ടറി തമ്പുരാക്കന്മാരേയും രക്ഷിക്കാനുണ്ടുതാനും. അതിനാല്‍ ലോട്ടറിനിരോധത്തിലൊന്നും മന്‍മോഹന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. നിലവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വെക്കുന്നുണ്ട്. എന്നാല്‍, ഇത് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളെ പരസ്‌പരം പഴിചാരുന്ന രാഷ്ട്രീയ സര്‍ക്കസുകള്‍ക്ക് അപ്പുറം പോകുന്നില്ലെന്നതാണ് വാസ്തം. സംസ്ഥാനത്തെ സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് കോടികള്‍ കടത്തികൊണ്ടുപോകുന്ന ലോട്ടറി മാഫിയകള്‍ക്കെതിരെ സര്‍വകക്ഷി സംഘത്തിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാറിനെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഇനിയും തയാറാകുന്നില്ലെന്നത് പരസ്‌പരമുള്ള വിഴുപ്പലക്കിന് അപ്പുറം മാര്‍ട്ടിനെയും കൂട്ടരെയും എതിര്‍ക്കാന്‍ ഇരുപക്ഷവും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ്.
തെറിപ്പിച്ച കസേരകള്‍
കേസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് പലപ്പോഴും വീഴ്ചകള്‍ നേരിടുന്നതും മറ്റൊന്നുംകൊണ്ടല്ല. ലോട്ടറി മാഫിയക്കെതിരെ ആത്മാര്‍ഥമായി നീങ്ങിയവര്‍ക്ക് ജോലി നഷ്ടപ്പെട്ടത് മിച്ചം. സീനിയര്‍ ഗവ. പ്ലീഡറായിരുന്ന അജിത് പ്രകാശിനെ യു.ഡി.എഫ് സര്‍ക്കാറാണ് പുറത്താക്കിയതെങ്കില്‍ ഈ സര്‍ക്കാറിന്റെ കാലത്ത് സീനിയര്‍ ഗവ. പ്ലീഡറായിരുന്ന ഡി. അനില്‍കുമാറിന് പുറത്തേക്കുള്ള വഴി തുറന്നതിലും ലോട്ടറിക്കൊരു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ദല്‍ഹിയില്‍ പോയി ലോട്ടറി കേസില്‍ നേരിട്ട് ഇടപെടല്‍ നടത്തിയ അനില്‍കുമാര്‍ പലരുടെയും കണ്ണിലെ കരടായിരുന്നു. അനില്‍കുമാറിന്റെ രക്തത്തിനായി ദാഹിച്ചവര്‍ പിന്നീട് അവസരം മുതലാക്കി പുറത്തേക്കുള്ള വഴിയൊരുക്കി. കെ. പരാശരന്‍, സോളി സൊറാബ്ജി, ദുഷ്യന്ത് ദാവെ തുടങ്ങി സുപ്രീംകോടതിയിലെ മുന്‍നിരക്കാരായ അഭിഭാഷകരെ മുന്‍നിര്‍ത്തി ലോട്ടറി ലോബി നടത്തിയ നിയമയുദ്ധത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. സീനിയര്‍ അഭിഭാഷകരുടെ സേവനം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായതുമില്ല
യു.ഡി.എഫ് അറിയുമോ സുബ്ബയെ?
ഇന്ത്യയില്‍ പ്രതിവര്‍ഷം 10,000 കോടി രൂപയുടെ ലോട്ടറി വ്യാപാരം നടക്കുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, നിയമപരവും അല്ലാത്തതുമായ ലോട്ടറികള്‍ രാജ്യത്തെ പട്ടിണിപ്പാവങ്ങളില്‍ നിന്ന് അപഹരിക്കുന്ന യഥാര്‍ഥ തുക ഈ സര്‍ക്കാര്‍ കണക്കിന്റെ പത്തിരട്ടിയെങ്കിലും വരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ലോട്ടറി മേഖലയിലെ ചൂഷണം അവസാനിപ്പിക്കാന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) മേല്‍നോട്ടത്തില്‍ പ്രത്യേക അതോറിറ്റി രൂപവത്കരിക്കണമെന്ന നിര്‍ദേശം പലതവണ ഉയര്‍ന്നതാണ്. പക്ഷേ, നടപടികള്‍ എവിടെയും എത്തിയില്ല.
രാജ്യത്ത് 25,000 കോടി രൂപയുടെയെങ്കിലും അനധികൃത ലോട്ടറി വ്യാപാരം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ തന്നെ പലതവണ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, അതിനെതിരെ നടപടിയൊന്നും എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറല്ല. ഭൂട്ടാന്‍ എന്ന ഹിമാലയന്‍ രാജ്യത്തിന്റെ പേരിലുള്ള ലോട്ടറികള്‍ ഇഷ്ടംപോലെ അച്ചടിച്ചുകൂട്ടി സാന്റിയാഗോ മാര്‍ട്ടിനെപോലുള്ളവര്‍ ഈ രാജ്യത്തുനിന്ന് കോടികള്‍ കടത്തിയിട്ടും രാജ്യവ്യാപകമായി ഇതുതടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാത്തതിനു പിന്നില്‍ ഏറെ കളികളുണ്ട്. ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂട്ടാന്‍ എന്ന ചെറുരാജ്യം 1976ല്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ എന്ന പേരില്‍ തുടങ്ങിയ ലോട്ടറി ഇന്ന് പക്ഷേ, മാര്‍ട്ടിനെപ്പോലുള്ള സ്വകാര്യ മുതലാളിമാര്‍ക്ക് പണം വാരാനുള്ള വഴി മാത്രമാണ്. എന്നിട്ടും, ഭൂട്ടാന്‍ ലോട്ടറി ബിസിനസിന്റെ പേരില്‍ ഇന്ത്യയില്‍ നിന്ന് കോടികള്‍ കൊള്ളയടിക്കപ്പെടുന്നതിന് കേന്ദ്രസര്‍ക്കാര്‍ മൗനാനുവാദം നല്‍കുന്നു.
എന്തുകൊണ്ടിത് സംഭവിക്കുന്നു എന്നറിയണമെങ്കില്‍ മണികുമാര്‍ സുബ്ബയെപ്പോലുള്ളവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം എന്തെന്ന് മനസ്സിലാക്കണം. ചൂതാട്ടത്തിന്റെ ലോകത്ത് സാന്റിയാഗോ മാര്‍ട്ടിന്‍ രാജാവാണെങ്കില്‍ മണികുമാര്‍ സുബ്ബ ചക്രവര്‍ത്തിയാണ്. മാര്‍ട്ടിന്റെ പക്കല്‍ നിന്ന് രണ്ടു കോടി സംഭാവന വാങ്ങിയതിനാണ് സി.പി.എമ്മുകാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതെങ്കില്‍, മൂന്നുവട്ടം മണികുമാര്‍ സുബ്ബ പാര്‍ലമെന്റില്‍ എത്തിയത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ടിക്കറ്റിലാണ്. ലോട്ടറി രാജാവായ കോണ്‍ഗ്രസ് എം.പി! അസമിലെ തേസ്‌പൂരില്‍ നിന്ന് മൂന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മത്‌സരിച്ച് വിജയിച്ച് ലോക്‌സഭയിലെത്തിയ 'നേതാവ്'ആണ് സുബ്ബ. മൂന്നു വട്ടവും തേസ്‌പൂരില്‍ മത്‌സരിച്ചപ്പോള്‍, അയാളുടെ പണക്കൊഴുപ്പിന് മുകളില്‍ ഒരു പരുന്തും പറന്നില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ, തോറ്റു. മറ്റൊരു വിവാദം അപ്പോഴേക്കും കത്തിപ്പടര്‍ന്നു കഴിഞ്ഞിരുന്നു. എതിര്‍ സ്ഥാനാര്‍ഥി ജനസ്വാധീനത്തില്‍ ശക്തനുമായിരുന്നു. വിവാദം അപ്പോഴും ലോട്ടറി ചൂതാട്ടം വഴി സുബ്ബ ഉണ്ടാക്കിയ ശതകോടികളെക്കുറിച്ചായിരുന്നില്ല. പൗരത്വമാണ് പ്രശ്‌നമായത്.
ലോക്‌സഭയിലേക്ക് മൂന്നു വട്ടം തെരഞ്ഞെടുക്കപ്പെട്ട സുബ്ബ ഇന്ത്യന്‍ പൗരനല്ല, നേപ്പാളുകാരനാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ പലതായിരുന്നു. ഒരു കൊലക്കേസില്‍ പ്രതിയായി നേപ്പാളില്‍ തടവില്‍ കഴിയുകയായിരുന്ന സുബ്ബ, 1973ല്‍ തടവുചാടി ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു എന്നതിന് വിശ്വസനീയമായ സാഹചര്യങ്ങള്‍ പലതുണ്ട്. ഇവിടെ എത്തി ലോട്ടറിയുടെ ലോകം കെട്ടിപ്പടുത്തു. സിക്കിം, മണിപ്പൂര്‍, മേഘാലയ സംസ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പരന്നൊഴുകിയ പലവിധ ലോട്ടറി രൂപങ്ങള്‍ക്ക് പിന്നില്‍ മലയാളികള്‍ അടക്കം വന്‍തുക മുടിച്ചപ്പോള്‍, കുമിഞ്ഞുകൂടിയ കോടികള്‍ക്കു മുന്നിലിരുന്ന് സുബ്ബ പൊട്ടിച്ചിരിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും സമ്പന്നനാണ് സുബ്ബ. തനിക്ക് 19 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് 2004ല്‍ തെരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയുടെ സമര്‍പ്പണവേളയില്‍ ഇയാള്‍ വെളിപ്പെടുത്തിയത്.
എന്നാല്‍, യഥാര്‍ഥ സമ്പാദ്യം അതിന്റെ എ്രതയോ മടങ്ങ് അധികമാണ്. നാഗാലാന്‍ഡില്‍ ലോട്ടറി വ്യാപാരത്തില്‍ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണത്തില്‍ മുങ്ങിനില്‍ക്കെയാണ് കോണ്‍ഗ്രസ് ഇയാള്‍ക്ക് ടിക്കറ്റ് നല്‍കി വിജയിപ്പിച്ച് പാര്‍ലമെന്റില്‍ എത്തിച്ചത്. സിക്കിം, മണിപ്പൂര്‍, നാഗാലാന്‍ഡ് സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട കോടികളുടെ ലോട്ടറി നികുതിപ്പണം വെട്ടിച്ചു എന്ന കേസില്‍ സുബ്ബക്കെതിരായ നടപടികള്‍ പിന്നീട് എങ്ങുമെത്തിയില്ല. സുബ്ബയുടെ എം.എസ് അസോസിയേറ്റ്‌സ് എന്ന ലോട്ടറി കമ്പനി കോടികളുടെ അഴിമതി നടത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ 1999 ല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. ഈ കണ്ടെത്തലുകളൊന്നും പക്ഷേ, എവിടെയും എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളുടെ തണലില്‍ സുബ്ബ ഇന്നും സുരക്ഷിതനായി വിഹരിക്കുന്നു.
സുബ്ബയുടെ കോടികള്‍ക്ക് മുന്നില്‍ അയാളുടെ പൗരത്വ പ്രശ്‌നവും രാഷ്ട്രീയ സദാചാരവുമൊക്കെ ഭക്ത്യാദര പൂര്‍വം മാറിനിന്നു. പൗരത്വ വിഷയത്തില്‍ കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും ഫലമുണ്ടായില്ല. സുബ്ബക്കെതിരെ സി.ബി.ഐക്ക് യുക്തമായ നടപടി സ്വീകരിക്കാമെന്ന് സുപ്രീംകോടതി വിധിച്ചത് ഇക്കൊല്ലം ആദ്യമാണ്. കോടതി വിധി പക്ഷേ, സി.ബി.ഐ അറിഞ്ഞിട്ടില്ല; അറിയാന്‍ പോകുന്നുമില്ല.
ചൂതാട്ട സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തുന്ന കോടികള്‍ക്ക് മുന്നില്‍ കണ്ണു മഞ്ഞളിച്ചു നില്‍ക്കുകയാണ് ഇന്ത്യയില്‍ രാഷ്ട്രീയ നേതൃത്വം. അതുകൊണ്ട് സുബ്ബമാരും മാര്‍ട്ടിന്‍മാരും സാധാരണക്കാരനെ മോഹവലയത്തില്‍ പെടുത്താന്‍ ആവിഷ്‌കരിക്കുന്ന ഒറ്റ നമ്പര്‍ അടക്കം പലവിധ നമ്പറുകള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കാനാണ് ഭരണ പാര്‍ട്ടികള്‍ എപ്പോഴും ശ്രമിക്കുന്നത്. കേന്ദ്രത്തിലായാലും കേരളത്തിലായാലും ചൂതാട്ടവീരന്‍മാര്‍ക്ക് രാഷ്്രടീയക്കാരുടെ തണലുണ്ട്.
സുപ്രീംകോടതി വരെ നീളുന്ന ലോട്ടറി കേസുകളില്‍, ലോട്ടറി രാജാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നത് മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന മുന്തിയ അഭിഭാഷകരാണ്. ചൂതാട്ടക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് കേന്ദ്രവും വിവിധ സംസ്ഥാന സര്‍ക്കാറുകളും സ്വീകരിച്ചു വരുന്നത്. ഇതിനെല്ലാമിടയില്‍, ഒരു നിമിഷം കൊണ്ട് ലക്ഷാധിപതിയാകാന്‍ കൊതിക്കുന്ന ഭാഗ്യാന്വേഷികളുടെ ചോരയൂറ്റി ലോട്ടറി രാജാക്കന്മാര്‍ക്ക് തടിച്ചു കൊഴുക്കാതെ വയ്യ!
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment