ചൂഷണത്തില്‍ തീര്‍ത്ത ചൂതാട്ട സാമ്രാജ്യം-2
Tuesday, August 31, 2010
സാന്‍ഡിയാഗോ മാര്‍ട്ടിന്റെ പേരിലുള്ള പൊലീസ് കേസുകളും ആദായ നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും എങ്ങുമെത്താതെ പോകുന്നത് അയാളുടെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്.
തമിഴകത്ത് കുറേകാലമായി റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് മാര്‍ട്ടിന്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കോടികള്‍ വിലമതിക്കുന്ന നൂറുകണക്കിന് ഏക്കര്‍ ഭൂമി മാര്‍ട്ടിന്റെയും ബിനാമികളുടെയും പേരിലുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു ഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ വരുമാന നികുതി നല്‍കുന്ന വ്യക്തിയെന്ന പേരിലും ഈ ലോട്ടറി മാഫിയാ തലവന്‍ അറിയപ്പെട്ടിരുന്നു.
കണക്കില്‍പ്പെടാത്ത പണവും ലോട്ടറി ടിക്കറ്റുകളും കടത്തുന്നതിന് മാര്‍ട്ടിന്‍ സ്വന്തമായി കൊറിയര്‍ സ്ഥാപനവും നടത്തുന്നുണ്ടത്രെ. മാര്‍ട്ടിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഒട്ടേറെ ദുരൂഹ മരണങ്ങളും ഉണ്ടായിട്ടുണ്ട്. മാര്‍ട്ടിന്റെ ബിസിനസ് രഹസ്യങ്ങള്‍ അറിയാവുന്നവരാണ് കൊല്ലപ്പെട്ട മിക്കവരും. എന്നാല്‍, പണത്തിന്റെ കുത്തൊഴുക്കില്‍ കൊലപാതകങ്ങളും ആത്മഹത്യകളും അപകടമരണങ്ങളായി പരിണമിച്ചു. ലോട്ടറിനിരോധമുണ്ടെങ്കിലും തമിഴകത്ത് ഇപ്പോഴും ചില വീക്‌ലി ലോട്ടറികള്‍ പ്രചാരത്തിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അനധികൃതമായി വില്‍പന നടത്തുന്ന ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനുപിന്നിലും മാര്‍ട്ടിനാണെന്ന് അറിവായത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മാര്‍ട്ടിന്റെ പേരില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് മാര്‍ട്ടിന്‍ ഒളിവില്‍ പോയി. ഈ കാലയളവിലാണ് രണ്ടു കോടി രൂപയുടെ 'ദേശാഭിമാനി' ബോണ്ട് വിവാദം കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ചത്.
സര്‍ക്കാര്‍ സ്‌പോണ്‍സര്‍
=============================
നാലു മാസക്കാലത്തെ ഒളിവുജീവിതത്തിനുശേഷം ചെന്നൈ ഹൈകോടതിയില്‍നിന്ന് സോപാധിക ജാമ്യത്തിലിറങ്ങിയ മാര്‍ട്ടിന്‍ പിന്നീട് സര്‍ക്കാര്‍-സ്വകാര്യചടങ്ങുകളിലും മേളകളിലും മുഖ്യാതിഥിയായി രംഗപ്രവേശം ചെയ്യുന്നതാണ് കണ്ടത്. തമിഴ്‌നാട്ടില്‍ അരങ്ങേറുന്ന മുഴുവന്‍ അത്‌ലറ്റിക് മീറ്റുകളുടെയും മുഖ്യ സ്‌പോണ്‍സര്‍ ഇപ്പോള്‍ മാര്‍ട്ടിനാണ്. സ്‌പോര്‍ട്‌സ് മീറ്റുകളില്‍ സമ്മാനദാനം നിര്‍വഹിക്കുന്നത് പലപ്പോഴും മാര്‍ട്ടിനും ഭാര്യയും മക്കളുമായിരിക്കും. നഗരത്തിലെ ചില വ്യാപാരസ്ഥാപനങ്ങളുടെയും മറ്റും ഉദ്ഘാടനവും ഇവരാണ് നിര്‍വഹിക്കുന്നത്.
കേരളത്തില്‍നിന്ന് ലോട്ടറി മാഫിയ തട്ടിയെടുക്കുന്ന കോടികളുടെ ഒരു ഭാഗം തമിഴ്‌നാട്ടിലും മറ്റും വിദ്യാഭ്യാസ-വ്യവസായ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനും നിക്ഷേപിക്കുമ്പോള്‍ കേരളത്തില്‍ ഒരു ചില്ലിക്കാശുപോലും ഇവര്‍ ചെലവഴിക്കുന്നില്ല. നിലവില്‍ തമിഴ്‌നാട്ടില്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മാര്‍ട്ടിന്‍ ഭരണകക്ഷി നേതാക്കള്‍ക്കുവേണ്ടി വന്‍ ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടുന്നതായും വിവരമുണ്ട്. മാര്‍ട്ടിനും കുടുംബത്തിനും അമേരിക്കയിലേക്ക് കുടിയേറാനുള്ള പദ്ധതിയുണ്ടെന്നും പറയുന്നു. ലോട്ടറി നറുക്കെടുപ്പുകളിലെ ക്രമക്കേടുകള്‍ വിവാദമാകാറുണ്ടെങ്കിലും അധികൃതതലത്തില്‍ നടപടിയൊന്നും ഉണ്ടാവാറില്ല. നടപടിയെടുക്കേണ്ടതിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും പരസ്‌പരം പഴിചാരുകയും യഥാര്‍ഥ പ്രതി രക്ഷപ്പെടുകയുമാണ് പതിവ്.
സമ്മാനം മകനുതന്നെ
=============================
1997 ജൂണില്‍ നാഗാലാന്‍ഡ് സര്‍ക്കാറിന്റെ ആസാദ് ഹിന്ദ് ബംബര്‍ ലോട്ടറിയുടെ അഞ്ചു മില്യണ്‍ സമ്മാന തുകയുടെ അവകാശവാദവുമായി മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് രംഗത്തു വന്നത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2000 ഏപ്രിലില്‍ സിക്കിം യെല്ലോ വീക്‌ലിയുടെയും ഭൂട്ടാന്‍ കല്‍പദാരുവിന്റെയും നാലാം സമ്മാനമായ പത്ത് നമ്പറുകള്‍ ഒരേ പോലെയായതും വിവാദമുയര്‍ത്തിയിരുന്നു. രണ്ട് ലോട്ടറികളുടെയും വിതരണാവകാശം മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സി(എം.എല്‍.എ)ക്കായിരുന്നു.
മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ്, മേഘാലയ, അരുണാചല്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സര്‍ക്കാര്‍ ലോട്ടറികളുടെ വിതരണാവകാശം തങ്ങള്‍ക്കുണ്ടെന്ന് മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് അധികൃതര്‍ അവകാശപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പലവിധ പേരുകളിലാണ് മാര്‍ട്ടിന്റെ ലോട്ടറി ഏജന്‍സികള്‍ അറിയപ്പെടുന്നത്.
ഓരോ ദിവസവും രണ്ടു കോടി ലോട്ടറി ടിക്കറ്റുകളാണ് ഇവര്‍ വിറ്റഴിക്കുന്നത്. വില്‍ക്കാത്ത ടിക്കറ്റുകള്‍ അതത് സംസ്ഥാന സര്‍ക്കാറുകളെ തിരിച്ചേല്‍പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും ഇത് പാലിക്കപ്പെടാറില്ല. ഇതുവഴിയും കോടികളുടെ നേട്ടമാണ് കൊയ്യുന്നത്. വിവിധ സംസ്ഥാന ലോട്ടറി വകുപ്പുദ്യോഗസ്ഥരെ സ്വാധീനിച്ച് വിറ്റഴിക്കാത്ത ടിക്കറ്റുകള്‍ക്ക് സമ്മാനം ഉറപ്പുവരുത്തുന്നതാണ് ലോട്ടറി മാഫിയ നടത്തുന്ന തട്ടിപ്പുകളില്‍ ഏറ്റവും പ്രധാനം. വര്‍ഷന്തോറും ഇതിലൂടെ മാത്രം കോടികളാണ് കൊയ്യുന്നത്.
ഓണ്‍ലൈനിലും ചൂതാട്ടം
=============================
പേപ്പര്‍ ലോട്ടറിയുടെ ഇരട്ടി വരുമാനമാണ് ഓണ്‍ലൈന്‍-ഇന്റര്‍നെറ്റ് ലോട്ടറികളിലൂടെ മാര്‍ട്ടിന് ലഭിക്കുന്നത്. ഇന്‍ ലോട്ട് ഇ-ഗെയിമിങ് സര്‍വീസ് ലിമിറ്റഡ് എന്ന ഇന്റര്‍നെറ്റ് ലോട്ടറിയും സ്മാര്‍ട്ട് വിന്‍ ആന്‍ഡ് മെഗാ വിന്‍ എന്ന ഓണ്‍ലൈന്‍ ലോട്ടറിയും മാര്‍ട്ടിന്‍ നടത്തുന്നു. എസ്.എസ് മ്യൂസിക്, സര്‍ സംഗീത്, എസ് മാര്‍ഗ് എന്നീ ഡിജിറ്റല്‍ സാറ്റലൈറ്റ് ടി.വി ചാനലുകളുടെ ഉടമകൂടിയായ മാര്‍ട്ടിന്‍ ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ലോട്ടറി ട്രേഡ് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസിന്റെ ഭാരവാഹിയാണ്.
സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ സുരക്ഷാസംവിധാനമുള്ള സര്‍ക്കാര്‍ പ്രിന്റിങ് യൂനിറ്റുകളില്‍ അച്ചടിക്കണമെന്ന് കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമം അനുശാസിക്കുന്നു. എന്നാല്‍, മാര്‍ട്ടിനുമായി ബന്ധമുള്ള ബിയാനി ട്രേഡേഴ്‌സ് എന്ന കമ്പനിക്കാണ് ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നതിനുള്ള ലൈസന്‍സും നല്‍കിയിരിക്കുന്നത്.
ഹൈദരാബാദിലെ ശ്രീനിധി സെക്യൂരിറ്റി പ്രിന്‍േറഴ്‌സ്, കെ.എല്‍ ഹൈടെക് സെക്യൂര്‍ പ്രിന്‍േറഴ്‌സ്, ശിവകാശിയിലെ മഹാലക്ഷ്മി പ്രിന്‍േറഴ്‌സ്, ചെന്നൈയിലെ വൈരം പ്രിന്‍േറഴ്‌സ് തുടങ്ങി രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിക്കുന്നു. ഇവിടങ്ങളില്‍ എത്ര കോടി രൂപയുടെ ടിക്കറ്റുകള്‍ അച്ചടിക്കുന്നുവെന്നതിന് ശരിയായ കണക്കില്ല.
ഓരോ നറുക്കെടുപ്പിലും വിറ്റഴിക്കപ്പെടുന്ന ടിക്കറ്റുകള്‍ എത്രയാണെന്ന് ആരും അന്വേഷിക്കുന്നില്ല. ഇക്കാര്യത്തില്‍ വ്യാജ ടിക്കറ്റുകള്‍ അച്ചടിച്ചിറക്കുന്നത് നിയന്ത്രിക്കാന്‍ സിക്കിം പോലുള്ള സംസ്ഥാന സര്‍ക്കാറുകള്‍ മനപ്പൂര്‍വമായ വീഴ്ചയാണ് കാണിക്കുന്നത്. അണ്‍സോള്‍ഡ് ലോട്ടറി ടിക്കറ്റുകളുടെ കണക്ക് അതത് സംസ്ഥാന സര്‍ക്കാറുകള്‍ കൃത്യമായി സൂക്ഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കാറ്റില്‍ പറത്തുകയാണ്. ഇന്ത്യന്‍ പേപ്പര്‍ ലോട്ടറി നിയമപ്രകാരം വില്‍ക്കപ്പെടാത്തതായി കാണിച്ച ടിക്കറ്റുകള്‍ക്ക് സമ്മാനത്തുകക്ക് അര്‍ഹതയുണ്ടായിരിക്കില്ല.
ഓരോ നറുക്കെടുപ്പിനു മുമ്പും അണ്‍സോള്‍ഡ് ടിക്കറ്റുകള്‍ ഏജന്‍സികള്‍ സര്‍ക്കാറിനെ തിരിച്ചേല്‍പിക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം അയ്യായിരത്തോളം കോടി രൂപയുടെ സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകളാണ് വിറ്റഴിച്ചത്.
മലയാളിയെ മാര്‍ട്ടിന്‍ പിഴിയുന്ന വിധം
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്. ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ ഈ സര്‍ക്കാര്‍ പരാജയപ്പെട്ടു.
Thursday, September 2, 2010
അന്യ സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ തഴച്ചുവളരാന്‍ തുടങ്ങിയിട്ട് കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലുമായി. ഓണ്‍ലൈന്‍ ലോട്ടറികളുെട രൂപത്തില്‍ ഈ പതിറ്റാണ്ടിന്റെ തുടക്കത്തിലാണ് ഈ മഹാമാരി നമ്മുടെ നാട്ടിലെത്തിയത്. സൂപ്പര്‍ലോട്ടോ, പ്ലേ വിന്‍ ലോട്ടറികളായിരുന്നു അന്ന് ജനത്തിന് ഹരം. നടത്തിപ്പ് ആരെന്നോ നറുക്കെടുപ്പ് എവിടെന്നോ അറിയില്ലെങ്കിലും ജനം ലോട്ടറി കൗണ്ടറുകള്‍ക്കു മുന്നില്‍ തിരക്കു കൂട്ടി. ടെലിവിഷനില്‍ കാണിക്കുന്ന ഫലം കണ്ണടച്ചു വിശ്വസിച്ച അവര്‍ സമ്മാനം കിട്ടാത്തത് ദൗര്‍ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണെന്നു കരുതി സമാധാനിച്ചു. പൊതുജനത്തെ കറക്കി നിലത്തിടാനുള്ള അടവുകള്‍ പ~ിച്ചവരായിരുന്നു ഓണ്‍ലൈന്‍ ലോട്ടറി മാഫിയ.
ഒരു തവണ ആര്‍ക്കും സമ്മാനം കിട്ടിയില്ലെങ്കില്‍ അടുത്ത നറുക്കിലെ സമ്മാനങ്ങള്‍ ഇരട്ടിയാകുമെന്ന പ്രഖ്യാപനമായിരുന്നു ഇക്കൂട്ടത്തിലെ ബ്രഹ്മാസ്ത്രം. അതുകൊണ്ടുതന്നെ പല നറുക്കുകളും ആര്‍ക്കും സമ്മാനമില്ലാതെ കഴിഞ്ഞുപോയി. പക്ഷേ, അടുത്ത തവണ കിട്ടാനിരിക്കുന്ന ഭീമമായ സമ്മാനത്തുകയെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഇരിക്കപ്പൊറുതി കിട്ടാത്തവര്‍ പിന്നെയും കൃത്യമായി കൗണ്ടറുകളില്‍ എത്തിക്കൊണ്ടിരുന്നു. കോടികളാണ് സമ്മാനത്തുകയെങ്കിലും അവ കിട്ടിയത് ഏതാനും പേര്‍ക്കുമാത്രം. എറണാകുളം സ്വദേശിക്ക് കിട്ടിയ നാല് കോടിയെ കണ്ട് മോഹിച്ചാണ് ബാക്കി മലയാളികള്‍ ഈ തട്ടിപ്പ് കണ്ണടച്ച് വിശ്വസിച്ചത്.
സത്യത്തില്‍ അതൊരു ബിസിനസ് തന്ത്രം മാത്രമായിരുന്നു. വിശ്വാസ്യത പിടിച്ചുപറ്റാന്‍ നല്‍കിയ ഒരു പരസ്യം മാത്രമായി ഈ സമ്മാനത്തെ കണ്ടാല്‍ മതി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ അറിയാമായിരുന്നു. അദ്ദേഹം അവസരോചിതമായി ഇടപെട്ടു. ഈ നീക്കം ഓണ്‍ലൈന്‍ ലോട്ടറികള്‍ ഉള്‍പ്പെടെ എല്ലാവിധ ലോട്ടറികളും നിരോധിക്കുന്നതിലാണെത്തിയത്. ഈ കാലത്താണ് എസ്. മാര്‍ട്ടിന്‍ അഥവാ സാന്‍ഡിയാഗോ മാര്‍ട്ടിന്‍ എന്ന പേര് മലയാളികള്‍ കേട്ടുതുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിയുടെ ഏജന്റുമാര്‍ പട്ടിണിയിലാവുകയും വ്യാപകമായ പ്രതിഷേധമുയരുകയും ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും പേപ്പര്‍ ലോട്ടറികളുടെ കച്ചവടം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
അവന്‍ വീണ്ടും വന്നു!
ഇതിന്റെ മറപിടിച്ചാണ് ഭൂട്ടാന്‍, സിക്കിം പേപ്പര്‍ ലോട്ടറികള്‍ ഇവിടെ വ്യാപകമായത്. ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ചപ്പോഴുണ്ടായ നഷ്ടം നികത്താന്‍ ലോട്ടറി മാഫിയ ഉപയോഗിച്ചത് ഭൂട്ടാന്‍, സിക്കിം ലോട്ടറികളെയാണ്. കേരള ലോട്ടറികളുടെ നടത്തിപ്പിന് വിഭിന്നമായി തങ്ങളുടെ പ്രമോട്ടര്‍മാര്‍ വഴിയാണ് ഭൂട്ടാന്‍, സിക്കിം സര്‍ക്കാറുകള്‍ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ലോട്ടറി വില്‍പന നടത്തിയിരുന്നത്. പ്രമോട്ടര്‍മാര്‍ എന്തുചെയ്യുന്നുവെന്നോ, എങ്ങനെ വില്‍ക്കുന്നുവെന്നോ പരിശോധിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഫലപ്രദമായിരുന്നില്ല. പ്രമോട്ടര്‍മാര്‍ സ്വന്തം നിലക്ക് ലോട്ടറിയടിച്ച് വിതരണം ചെയ്യുന്ന സ്ഥിതി വളരെക്കാലമായി കേരളത്തില്‍ നിലനില്‍ക്കുകയാണ്. ഇതിന് രാഷ്ട്രീയ നേതൃത്വവും ഉന്നത ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നു എന്ന ആരോപണവും വളരെക്കാലമായി ഉയര്‍ന്നു കേട്ടിരുന്നു.
ദേശാഭിമാനിക്ക് സാന്‍ഡിയാഗോ മാര്‍ട്ടിന്‍ രണ്ടുകോടി രൂപ നല്‍കിയതിന് ഇത്തരം ക്രമക്കേടുകളുമായി ബന്ധമുണ്ടെന്ന ആരോപണം വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ദേശാഭിമാനി രണ്ടു കോടി രൂപ തിരികെ നല്‍കിയതോടെ കെട്ടടങ്ങിയ വിവാദങ്ങള്‍ക്ക് വീണ്ടും ജീവന്‍വെക്കുന്നത് ജൂലൈ 27ന് പറവൂര്‍ എം.എല്‍.എ വി.ഡി. സതീശന്‍ നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ്. സാന്‍ഡിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള രണ്ടു പുതിയ ലോട്ടറികള്‍ കേരളത്തില്‍ നടത്താന്‍ അനുമതി നല്‍കിയതില്‍ 25 കോടിയുടെ അഴിമതി നടന്നതായും ഈ ഇടപാടുവഴി സി.പി.എമ്മിന് 100^150 കോടി കിട്ടുന്നു എന്നുമാണ് സതീശന്‍ ആരോപിച്ചത്. ജൂലൈ മൂന്നിനാണ് രണ്ടു പുതിയ ലോട്ടറികള്‍ക്കുകൂടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.
നിയമപ്രകാരം ഒരു മാസം മുമ്പ് നികുതി അടച്ചെങ്കില്‍ മാത്രമേ ലോട്ടറി അനുവദിക്കാനാവൂ. എന്നാല്‍, പണമടച്ച് മൂന്നാം ദിവസമാണ് പാലക്കാട് അസിസ്റ്റന്റ് കമീഷണര്‍ ഈ ലോട്ടറികള്‍ക്ക് അനുമതി നല്‍കിയത്. ഈ രണ്ടു ലോട്ടറിയുംകൂടി 22.5 കോടി രൂപ പ്രതിദിനം കേരളത്തില്‍നിന്ന് കടത്തും. ഇതു തടയാന്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനായില്ല. നിലവില്‍ 40 കോടി രൂപയാണ് ഓരോ ദിവസവും കേരളത്തില്‍നിന്ന് അന്യ സംസ്ഥാന ലോട്ടറികള്‍ കൊണ്ടുപോകുന്നത്. ഒരു വര്‍ഷം 14,600 കോടി രൂപ ഈ വിധത്തില്‍ നമുക്ക് നഷ്ടപ്പെടുന്നുണ്ട്.
കേരളീയരെ വിഴുങ്ങുന്ന ഭൂതം
അന്യ സംസ്ഥാന ലോട്ടറികളെക്കുറിച്ച് അന്വേഷിച്ച ഡി.ജി.പി സിബി മാത്യൂസ് ഇവരില്‍നിന്ന് നികുതി ഈടാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. നികുതി നല്‍കാതെ പ്രവര്‍ത്തിക്കാനാവില്ലെന്നതിനാല്‍ അന്യസംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ ഇതു സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, മൂന്നര വര്‍ഷമായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ഈ റിപ്പോര്‍ട്ട് കോടതിയില്‍പോലും എത്തിയില്ല.
സംസ്ഥാനത്ത് നിലവിലുള്ള നിയമപ്രകാരം ഏതെങ്കിലുമൊരു നറുക്കെടുപ്പ് നടത്താന്‍ ഏഴു ലക്ഷം രൂപ മുന്‍കൂര്‍ നികുതി നല്‍കണം. ഇതിനുള്ള ടിക്കറ്റുകള്‍ പല സീരീസുകളിലായിരിക്കും അച്ചടിച്ചു വില്‍ക്കുക. പക്ഷേ, എല്ലാംകൂടി ഒറ്റനറുക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പകരം ഓരോ സീരീസും പ്രത്യേകം നറുക്കിട്ടാണ് മാഫിയ പണം കൊയ്യുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും ഇത്തരത്തില്‍ ഇതുതന്നെ തുടരുന്നു. സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പില്‍ മാത്രം ദിവസംതോറും 49 ലക്ഷം രൂപ കിട്ടേണ്ട സ്ഥാനത്ത് ഏഴു ലക്ഷം രൂപ മാത്രമാണ് മാഫിയ അടക്കുന്നത്. സിക്കിം ലോട്ടറിയുടെ രാജ്യത്തെ പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സാന്‍ഡിയാഗോ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിങ് െസാല്യൂഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. സിക്കിമിലെ ഗാങ്‌ടോക് ആസ്ഥാനമാക്കിയാണിത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, മാര്‍ട്ടിന്റെ ബന്ധുവായ എ. ജോണ്‍ കെന്നഡി കോയമ്പത്തൂര്‍ ആസ്ഥാനമാക്കി സ്ഥാപിച്ച മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് എന്ന സ്ഥാപനമാണ് കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രമോട്ടറായി നിയമിച്ചിരിക്കുന്നത് മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിനെയാണ്. എന്നാല്‍, ഇതും കേരളത്തില്‍ വില്‍ക്കുന്നത് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ആണ്.
സര്‍ക്കാറിന്റെ വലിയ തോല്‍വികള്‍
കേരള സര്‍ക്കാര്‍ 2005ല്‍ കൊണ്ടുവന്ന നിയമപ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാറുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. എന്നാല്‍, വര്‍ഷങ്ങളായി സംസ്ഥാന നികുതി വകുപ്പ് മേഘയില്‍നിന്ന് മുന്‍കൂര്‍ നികുതി ഈടാക്കിയാണ് ലോട്ടറിക്കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്യസംസ്ഥാന ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ അരുണാചല്‍പ്രദേശ് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനായ ജോണ്‍ റോസ് കോടതിയെ സമീപിച്ചു. രജിസ്‌ട്രേഷന്‍ നിരോധിക്കാന്‍ സര്‍ക്കാറിന് അധികാരമില്ലെന്നായിരുന്നു കോടതി വിധി. പിന്നീട് ജോണ്‍ റോസിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ബാലാജി ഏജന്‍സീസില്‍ നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതെ മറ്റുള്ളവരില്‍നിന്നു നികുതി ഈടാക്കുകയും ചെയ്തു.
ഇതിനെതിരെ ജോണ്‍ റോസ് വീണ്ടും കോടതിയിലെത്തി. ഒരാളില്‍നിന്നുമാത്രം മുന്‍കൂര്‍ നികുതി വാങ്ങാതിരിക്കാന്‍ ആവില്ലെന്നായിരുന്നു ഇക്കുറി കോടതി വിധിച്ചത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനെയാണ് ഈ സര്‍ക്കാറിന്റെ കാലത്ത് സ്‌പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയോഗിച്ചത്.
ജനങ്ങളോടാണോ ലോട്ടറി മാഫിയയോടാണോ സര്‍ക്കാറിന് കൂറെന്ന് മനസ്സിലാക്കാന്‍ ഈ ഒരു സംഭവം മാത്രം മതി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ കോടതികളിലായി നടന്ന അന്യ സംസ്ഥാന ലോട്ടറി കേസുകളില്‍ മുഴുവന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇവയുടെ എണ്ണം മുപ്പതിലേറെ വരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ തന്നെ സമ്മതിക്കുന്നു.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment