Saturday, August 27, 2011

ജന്‍‌ലോക്പാല്‍‌ബില്ലും‌ ചില ആശങ്കകളും


പ്രവീണ്‍ വട്ടപ്പറമ്പത്ത് | August 26, 2011


http://syaamam.blogspot.com/2011/08/blog-post.html
സ്വാതന്ത്ര്യസമരനാളുകള്‍ക്കും അടിയന്തരാവസ്ഥക്കും ശേഷം‌ ഭാരതത്തിന്റെ തെരുവോരങ്ങളില്‍‌ വിപ്ലവകാഹളം മുഴങ്ങിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ മുന്നോട്ടുള്ള വളര്‍‌ച്ചയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് അഴിമതി സമസ്തമേഖലയിലും പടര്‍ന്നു പിടിച്ചിരിക്കുന്നു. അഴിമതിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍‌‌ നമ്മുടെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍‌ കാണിച്ച ഉദാസീനത ജനങ്ങളെ “ടീം അണ്ണ”യുടെ കീഴില്‍‌ അണിനിരക്കുന്നതിലേക്ക് നയിച്ചു. സ്വതന്ത്രഭാരതത്തില്‍‌ മറ്റെന്നും കാണാത്തവണ്ണം യുവജനങ്ങള്‍‌ ഗാന്ധിയനായ ഒരു വൃദ്ധന്റെ കീഴില്‍‌ അഴിമതിയ്ക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയിരിക്കുന്നു.
എന്നാല്‍‌ ഇവിടെ അണ്ണാഹസാരെയും കൂട്ടരും‌ അഴിമതിക്കെതിരെ മുന്നില്‍ വച്ചിരിക്കുന്ന ജന്‍‌ ലോക്പാല്‍ ബില്ലെന്ന ഒറ്റമൂലിയെക്കുറിച്ച് ഇതിലെത്രപേര്‍‌ ബോധവാന്മാരാണു എന്ന് മനസ്സിലാക്കുമ്പോഴാണു ഈ ഒരു മൂവ്മെന്റ് അതിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന ഒന്നാണോ എന്ന് സംശയം ജനിപ്പിക്കുന്നത്. അഴിമതിക്കെതിരെ ഉണര്‍ന്നെണീക്കുന്ന യുവജനതയെ, അണ്ണാ ഈസ് ഇന്ത്യ, ഇന്ത്യ ഈസ് അണ്ണ എന്ന മുദ്രാവാക്യത്തിനു പിന്നില്‍ തളച്ചിട്ട്, അപ്രായോഗികമായതും അപകടകരവുമായ അരാഷ്ട്രീയവാദത്തിലേക്ക് നയിക്കുന്നരീതിയിലേക്ക് ഇതിനു എവിടെയൊക്കെയോ ചുവട് പിഴച്ചു തുടങ്ങിയിട്ടുണ്ട്.  അണ്ണാഹസാരെയുടെ ഉദ്ദേശശുദ്ധിയെപ്പറ്റിയല്ല ആശങ്കകള്‍‌, മറിച്ച്, ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യത്തിന്റെ ജനാധിപത്യത്തെ പൂര്‍ണ്ണമായും ഹൈജാക്ക് ചെയ്ത് ഒരു സ്വേച്ഛാധിപത്യസമാന്തരവ്യവസ്ഥിതി ഉണ്ടാക്കിയെടുക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുവാനുള്ള സാധ്യതകള്‍‌ ജന്‍‌ലോക്പാല്‍ ബില്‍ അവശേഷിപ്പിക്കുന്നുണ്ട് എന്നത് കൊണ്ടാണു.
രാജ്യം മുഴുവന്‍‌ ഇളക്കം സൃഷ്ടിച്ച ഒരു ബില്‍‌ മുന്നോട്ട് വക്കുന്നതില്‍‌ ടീം അണ്ണ കാണിച്ച ലാഘവത്വം‌ അതിന്റെ മുന്‍‌കാല വേര്‍ഷനുകള്‍‌ തയ്യാറാക്കിയതില്‍ നിന്നു വ്യക്തമാണു. വേര്‍ഷന്‍‌ 1.8  (ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം‌) ല്‍‌ ലോക്പാല്‍‌ സെലക്ഷന്‍‌ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍‌ യോഗ്യത‌യായി വിശേഷിപ്പിക്കുന്നതില്‍ രണ്ടെണ്ണം ശ്രദ്ധിക്കുക.
d. All Nobel Laureates of Indian Origin (ഫോട്ടോണിക്സിലെ ഒരു പേപ്പറിന്റെ അടിസ്ഥാനത്തില്‍‌, അല്ലെങ്കില്‍ കണ്ടുപിടുത്തത്തിന്റെ അടിസ്ഥാനത്തില്‍‌ നോബല്‍ സമ്മാനാര്‍ഹനായ ഒരുവനു ഭരണസംവിധാനത്തെപ്പറ്റിയോ അഴിമതിയെപ്പറ്റിയോ ജ്ഞാനമുണ്ടാവണമെന്നില്ലല്ലോ!!!)
f. Last two Magsaysay Award winners of Indian origin (ഫിലിപ്പീന്‍സ് ഗവര്‍മെന്റിന്റെ മേല്‍നോട്ടത്തിലുള്ള ഒരു അവാര്‍ഡ് ഭാരതത്തിലെ മുഴുവന്‍‌ ഇന്‍‌സ്റ്റിറ്റ്യൂഷനുകളും നിയന്ത്രണത്തിലാക്കുന്ന ഒരു ബഞ്ചിലേക്ക് പ്രവേശിക്കുന്നതിനുള്ള യോഗ്യതയായി മാറുന്നു!!)
അബദ്ധജഡിലമായ, മേല്‍‌പറഞ്ഞ പലനിര്‍ദ്ദേശങ്ങളും നിറഞ്ഞ മുന്‍‌ വേര്‍‌ഷനുകള്‍‌ മാറ്റി ഇറക്കിയ പുതിയ വേര്‍ഷന്‍‌ ഇവിടെ ഡൌണ്‍‌ലോഡ്ചെയ്യാം‌. ഇതില്‍ തന്നെയുള്ള ചില പോയിന്റുകള്‍‌ നമുക്ക് പരിശോധിക്കാം
1. Chapter XII - 24 Wherever Lokpal directs imposition of financial penalty on any officer under this Act to be deducted from his salary, it shall be the duty of the Drawing and Disbursing Officer of that Department to implement such order, failing which the said Drawing and Disbursing Officer shall make himself liable for similar penalty
ലോക്പാല്‍‌ ബഞ്ച് പെനാള്‍ട്ടി വിധിച്ച ഒരു ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍ നിന്നു അത് പിടിച്ചെടുക്കേണ്ടത് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസറുടെ കടമയാണു. അത് ചെയ്യാന്‍ സാധിക്കാത്തപക്ഷം‌ ആ പെനാള്‍ട്ടിക്ക് സാലറി ഡിസ്പേഴ്സ്മെന്റ് ഓഫീസര്‍ ബാധ്യതക്കാരനാണു. 
ഒരു പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍‌ ഒരു വലിയ  അഴിമതി നടത്തി 40 ലക്ഷത്തിന്റെ പെനാള്‍ട്ടി കിട്ടി എന്നു കരുതുക. അദ്ദേഹത്തിന്റെ ശമ്പളമനുസരിച്ച് ഇതു തിരിച്ച് പിടിക്കാനുള്ള വകയുമില്ല. ആ നാല്‍‌പ്പത് ലക്ഷത്തിന്റെ  ഉത്തരാവാദിത്വം സാലറി ഡിസ്പേഴ്സ്മെന്റ് ഉദ്യോഗസ്ഥന്റെ തലയിലാവും‌. !!!!!!
2. Chapter XIV - 3 Lokpal shall not need any administrative or financial sanction from any government agency to incur expenditure. 
ലോക്പാല്‍‌ ബഞ്ചിന്റെ യാതൊരുവിധത്തിലുള്ള സാമ്പത്തിക ഇടപാടുകള്‍ക്കും യാതൊരുവിധത്തിലുള്ള അനുമതി ആവശ്യമില്ല. അതായത് ലോക്പാല്‍ ബഞ്ചിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഭാരതത്തിന്റെ ഖജനാവില്‍ നിന്ന് യാതൊരു നിബന്ധനകളുടേയോ അനുമതിയുടേയോ ആവശ്യമില്ലാതെ പണം നല്‍‌കുക!!!
 3. Chapter V-12 Any orders passed by any bench of the Lokpal or any officer of the Lokpal shall be subject to the writ jurisdiction of the High Court under Article 226 of the Constitution of India. Ordinarily, High Courts shall not stay the order. However, if it does, it will have to decide the case within two months, else the stay would be deemed to have been vacated after two months and no further stay in that case could be granted.
ലോക്പാല്‍‌ ബഞ്ചിന്റെ നടപടികളെ പ്രതിക്ക് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാം‌. എന്നാല്‍ സാധാരണഗതിയില്‍‌ ഹൈക്കോടതി ലോക്പാല്‍‌ വിധിയെ സ്റ്റേചെയ്യരുത് എന്ന വിചിത്രമായ ഒരു നിര്‍ദ്ദേശവും ജന്‍‌ലോക്പാല്‍ ബില്‍ മുന്നോട്ട് വക്കുന്നു. മാത്രവുമല്ല, തീരുമാനമെടുക്കാന്‍‌ വെറും രണ്ട് മാസത്തെ സമയമാണു ഹൈക്കോടതിക്ക് നല്‍കുക, അതിനുശേഷം യാതൊരുവിധത്തിലുള്ള സ്റ്റേയും അനുവദിക്കുകയില്ല. 
നമ്മുടെ ഹൈക്കോടതികളില്‍ കേവലം രണ്ട് മാസം കൊണ്ട് ഇനി വരാന്‍ പോകുന്ന ലക്ഷക്കണക്കിനു ലോക്പാല്‍ അപ്പീലുകള്‍ തീര്‍പ്പാക്കപ്പെടും എന്ന് നിര്‍ദ്ദേശിക്കുന്നതിന്റെ പ്രായോഗികവശത്തെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കുക. ചുരുക്കിപ്പറഞ്ഞാല്‍ ലോക്പാല്‍ ബഞ്ചിന്റെ വിധി അന്തിമമായിരിക്കും!!
4. Page 5 - The accountability of the Lokpal itself would be to the Supreme Court, which would have the authority to enquire into and order the removal of members of the Lokpal. 

 ലോക്പാല്‍ ബഞ്ചില്‍‌ അധികാരം സുപ്രീം‌കോടതിക്ക് മാത്രമായിരിക്കും‌. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍‌ലമെന്റ് അംഗങ്ങള്‍ ഒരുമിച്ച് പ്രമേയം പാസാക്കിയാല്‍ പോലും ഒരു അംഗത്തിനെതിരെപോലും നടപടിയെടുക്കുവാന്‍ സാധിക്കില്ല. അതിലും രസകരം‌ ഈ അധികാരമുള്ള സുപ്രീംകോടതി ലോക്പാല്‍ ബഞ്ചിന്റെ അധികാരത്തിനു കീഴിലാണു എന്നതാണു.
5. Chapter XVIII - 31- 1 No  government  official shall be eligible to take up jobs, assignments, consultancies, etc. with any person, company, or organisation that he had dealt with in his official capacity.
ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥന്‍ റിട്ടയര്‍മെന്റിനു ശേഷം‌ അദ്ദേഹം ജോലിചെയ്തിരുന്ന ഏരിയയുമായി ബന്ധമുള്ള ജോലിയില്‍ ഏര്‍‌പ്പെടാന്‍ പറ്റില്ല. സെയില്‍‌സ് ടാക്സ് ഉദ്യോഗസ്ഥനായിരുന്നയാളെ സംബന്ധിച്ചിടത്തോളം അദ്ദേഹം സ്വാഭാവികമായും ജോലിയിലേര്‍പ്പെടുക സെയില്‍‌ടാക്സ് കണ്‍‌സള്‍ട്ടിങ്ങോ മറ്റുമായിരിക്കുമല്ലോ. 
6   Chapter I -e-1 Act of corruption  which would also include any offence committed by an elected member of a house of legislature even in respect of his speech or vote inside the house.

പാര്‍ലമെന്റിനകത്തുള്ള പ്രസംഗം പോലും‌ ലോക്പാല്‍‌ബെഞ്ചിന്റെ അധികാരപരിധിയില്‍ വരും!! ഇത് സ്പീക്കറുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നു
7. Chapter 1 -3 Notwithstanding anything in any other Act or Law the provisions of this Act shall prevail and to the extent that the provisions of this Act are repugnant to any other provision in any other Act or law, the provisions in other Acts or laws shall stand amended to the extent of such repugnancy.
ഭാരതത്തിന്റെ ഭരണഘടനയിലെ ഏതെങ്കിലും‌ റൂള്‍‌ ലോക്പാല്‍ ബില്ലിലെ ക്ലോസുമായി ബന്ധം വരുകയാണെങ്കില്‍‌ ലോക്പാല്‍ ബില്ലിനനുസരിച്ച് ആ നിയമം‌ ഭേദഗതി ചെയ്യപ്പെടും‌.
8. Chapter iii -7-2  Any officer under the Lokpal while exercising any powers under the Act shall have the powers of a civil court trying a suit under the Code of Civil Procedure
ഒരു ഉദ്യോഗസ്ഥനില്‍‌ കോടതിയുടെ അപാരമായ അധികാരങ്ങള്‍ കേന്ദ്രീകരിക്കുക വഴിയുണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായേ മതിയാവൂ. 
9. Chapter XIII -9 The Lokpal after hearing the Grievance Redressal Officer would impose suitable penalty not exceeding Rs. 500/- for each day’s delay but not exceeding Rs. 50,000/- to be recovered from the salaries of the Grievance Redressal Officer
പരാതികള്‍‌ കിട്ടിയതിനു ശേഷം നിശ്ചിത തീയതിക്ക് ശേഷം നടപടി വൈകുന്നുവെങ്കില്‍‌ വൈകുന്ന ഓരോ ദിവസത്തിനു 500 രൂപനിരക്കില്‍ ഗ്രീവന്‍സ് റിഡ്രസല്‍‌ ഓഫീസറുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുന്നതാണു.  മിക്കവാറും ഈ പൊസിഷനിലേക്ക് ആളെക്കിട്ടാത്ത അവസ്ഥയായിരിക്കും !! പരിഹാസമല്ല, പ്രായോഗികവശത്തെക്കുറിച്ച് സൂചിപ്പിച്ചു എന്നു മാത്രം‌
10.   Chapter III 7 -2 -a summoning and enforcing the attendance of any person from any part of India and examining him on oath;

ലോക്പാലിന്റെ ഏഴംഗ സംഘത്തിനു പ്രധാനമന്ത്രി മുതലിങ്ങോട്ടുള്ള ഏതൊരാള്‍ക്കെതിരെയും അന്വേഷണം നടത്താനും നടപടിയെടുക്കാനും‌ സാധിക്കും‌. നടപടിക്രമങ്ങളൊരുപാടുണ്ടെങ്കിലും‌ അപരാധികള്‍‌ക്ക് ശിക്ഷ ലഭിക്കാതിരിക്കുന്നുണ്ടെങ്കിലും‌ നമ്മുടെ ജുഡീഷ്യല്‍‌ സിസ്റ്റത്തില്‍‌ നിരപരാധികള്‍ക്ക് അവരുടെ നിരപരാധിത്വം തെളിയിക്കുവാന്‍ ഒട്ടനേകം മാര്‍ഗങ്ങളുണ്ട് എന്നത് മറക്കരുത്.

ജന്‍‌ലോക്പാല്‍ ബില്‍ ചര്‍ച്ചകള്‍ക്കും ആവശ്യമായ ഭേദഗതികള്‍ക്കും‌ വിധേയമാക്കാതെ പാസാക്കിയെടുക്കാനുള്ള ഉപാധിയായി അഴിമതിക്കെതിരെ നാടെങ്ങുമുയര്‍ന്നുകഴിഞ്ഞിരിക്കുന്ന ജനരോഷത്തെ മാറ്റിയെടുത്തുകൂടാ. വിപ്ലവങ്ങള്‍‌ രൂപപ്പെടുന്നത് പ്രക്ഷുബ്ധമായ മനസ്സുകളിലാണു. ആ മനസ്സുകളെ‌ മാറ്റത്തിനുവേണ്ടിയുള്ള സമരപാതയിയിലേക്ക് നയിക്കുന്നതില്‍‌ ഇതുവരെ അണ്ണാഹസാ‍രെ എന്ന ഗാന്ധിയനുയര്‍ത്തിയ സത്യാഗ്രഹപാതക്ക് കഴിഞ്ഞിരിക്കുന്നു. ഇനി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍‌ കക്ഷിഭേദമന്യേ ഒരു  ആത്മവിശകലനത്തിനു തയ്യാറാവുകയും‌, ഈ ഉണര്‍വിനെ ഏറ്റെടുത്തുകൊണ്ട് ഒരു നവഭാരതം കെട്ടിപ്പടുക്കാനുള്ള യജ്ഞത്തിനൊരുങ്ങുകയും ചെയ്യാന്‍‌ തയ്യാറാവുന്നിടത്തേ ഈ മുന്നേറ്റം അതിന്റെ യഥാര്‍ത്ഥപാതയിലേക്ക് എത്തിച്ചേര്‍ന്നു എന്നു പറയാനൊക്കൂ.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)