Madhyamam News piece: Thu, 08/25/2011
Link: http://www.madhyamam.com/news/112136/110825
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ പലതവണ തുറന്നതും
ജീവനക്കാരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതും ശരിയെന്ന്
തെളിയുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉത്രാടം തിരുനാള്‍
മാര്‍ത്താണ്ഡവര്‍മക്കെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപണം
ഉന്നയിച്ചത്.
ദേവപ്രശ്‌നത്തിന്റെ മറപിടിച്ച് നിലവറകള്‍ തുറക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്ന രാജകുടുംബം തന്നെ പലകുറി ഇവ തുറന്ന് സ്വര്‍ണം ഉള്‍പ്പെടെയുള്ള അമൂല്യവസ്തുക്കള്‍ പുറത്തെടുത്തതായാണ് ക്ഷേത്രരേഖകള്‍.
നിലവറകള്‍ തുറന്ന് മൂല്യനിര്‍ണയം നടത്തിയാല്‍ ആപത്തുണ്ടാകുമെന്ന് രാജകുടുംബം കോടതിയിലുള്‍പ്പെടെ അറിയിച്ചെങ്കിലും മാര്‍ത്താണ്ഡവര്‍മയുടെ നിര്‍ദേശാനുസരണം ഇവ തുറക്കുകയും ചിത്രമെടുക്കുകയും ചെയ്തിട്ടും ആര്‍ക്കും ഒരാപത്തും സംഭവിച്ചില്ല. ഇതാണ് വി.എസ് പറഞ്ഞത്.
ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് നിലവറകളിലെ സ്വത്ത് തിട്ടപ്പെടുത്തിയിരുന്നുവെന്ന് 'ശ്രീപത്മനാഭ' എന്ന പുസ്തകത്തില്‍ ഗൗരീലക്ഷ്മീഭായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജകുടുംബംതന്നെയാണ് ഇതിന് നേതൃത്വം നല്‍കിയത്. 2002 എപ്രില്‍ 17നും നിലവറ തുറന്നതായി രേഖയുണ്ട്. അന്ന് നിലവറയില്‍നിന്ന് സ്വര്‍ണവും വെള്ളിയും എടുത്തിരുന്നു. ക്ഷേത്രത്തിന്റെ അറ്റകുറ്റപ്പണിക്കായാണ് നിലവറ തുറന്നതെന്നാണ് വിശദീകരണം. ഒറ്റക്കല്‍ മണ്ഡപം സ്വര്‍ണം പൂശാന്‍ ഇതിലെ സ്വര്‍ണവും ഉപക്ഷേത്രങ്ങളില്‍ പൂശാന്‍ വെള്ളിയും എടുത്തിട്ടുണ്ടെന്ന് ക്ഷേത്രാധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ അന്ന് എടുത്തവയില്‍ ഭൂരിഭാഗവും കടത്തിയെന്നാണ് പ്രധാന ആരോപണം.
നിലവറകള്‍ തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജീവനക്കാരനെ ആസിഡ് ഒഴിച്ച്‌കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും. 2007 നവംബര്‍ 11നാണ് ക്ഷേത്രത്തിലെ ക്ലാര്‍ക്കും ഐ.എന്‍.ടി.യു.സി യൂനിയന്‍ നേതാവുമായിരുന്ന പത്മനാഭദാസിനെ വധിക്കാന്‍ ശ്രമം നടന്നത്. വൈകുന്നേരം ആറ് മണിയോടെ ക്ഷേത്രത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ ഇദ്ദേഹത്തിന്റെ സ്‌കൂട്ടറിന് പിന്നാലെ മറ്റൊരു സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
No comments:
Post a Comment