Thursday, April 22, 2010

ഹിന്ദുത്വ : അവസാനിക്കാത്ത രഥയാത്ര

ഡോ. കെ എന് പണിക്കര്

http://www.risalaonline.com/home/index.php?option=com_content&view=article&id=70

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇന്ത്യന്‍ രാഷ്ട്രീയ മണ്ഡലത്തെ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് എളുപ്പത്തില്‍ ദര്‍ശിക്കാവുന്ന ഒന്നാണ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥൂലമായ സംസ്ഥാപനം. വര്‍ഗീയത എന്നത് ഏതെങ്കിലും ഒരു സമുദായത്തിലോ സമൂഹത്തിലോ പരിമിതപ്പെടുന്ന പ്രതിഭാസമല്ല. എല്ലാ മത വിഭാഗങ്ങളില്‍നിന്നും ആളുകള്‍ വര്‍ഗീയതക്ക് വശമാകുന്നുണ്ട്. എന്നിരുന്നാലും സംഘടനാശക്തി, സാമൂഹികമായ പ്രാപ്യത, രാഷ്ട്രീയശേഷി പ്രത്യയശാസ്ത്രപരമായ സ്വാധീനം എന്നീ മേഖലകളില്‍ ഇക്കാലയളവിനുള്ളില്‍ സിദ്ധിച്ചെടുത്ത വികാസത്തിലൂടെ ഹിന്ദുത്വ വര്‍ഗീയത മറ്റെന്തിനെയും പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്നു. സ്വന്തമായി ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്നിടത്തോളം (പരിമിതമായ അര്‍ത്ഥത്തിലാണെങ്കിലും) അവര്‍ വികസിക്കുകയുണ്ടായി. അതേ സമയം, അധികാരത്തിലെത്തിയപ്പോഴാകട്ടെ, ഹിന്ദുത്വവര്‍ഗീയതയുടെ രാഷ്ട്രീയ വാഹനമായ ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി)ക്ക് തങ്ങളുടെ വിജ്ഞാന വിരുദ്ധവും തമോമയവുമായ ചിന്താഗതിയും, വിഭാഗീയവും സാമ്രാജ്യത്വാനുകൂലവുമായ നയങ്ങളും നിമിത്തം സ്വന്തം ബഹുജനാടിത്തറ ഉറപ്പിച്ചു നിര്‍ത്തുവാനോ വികസിപ്പിക്കുവാനോ സാധിച്ചില്ല. ഹിന്ദുത്വ രാഷ്ട്രീയ സംഘത്തിലെ വിവിധ ഘടകങ്ങള്‍ വ്യത്യസ്തവാദമുഖങ്ങളുമായി വിഭിന്നദിശകളിലേക്ക് പരിവാറിനെ നയിക്കുവാന്‍ തുടങ്ങിയതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു.

പുതിയ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകള്‍ സ്ഥാപിച്ചുകൊണ്ട് ഘടകസംഖ്യ കൂട്ടാന്‍ കഴിഞ്ഞുവെങ്കിലും പഴയതു പോലെ ഐക്യത്തോടും സഹഭാവത്തോടും ഒറ്റക്കെട്ടായി നില്‍ക്കുവാന്‍ ഇന്ന് സംഘപരിവാറിന് സാധിക്കുന്നില്ല. ഹിന്ദു വര്‍ഗീയതയുടെ മാതാവായ രാഷ്ട്രീയ സ്വയം സേവക് സംഘം (ആര്‍എസ്എസ്) പരിവാറിലെ മറ്റംഗങ്ങള്‍ക്ക് മേല്‍ ആധിപത്യം നിലനിര്‍ത്തുവാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി സ്വയം വേറിട്ടു നില്‍ക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കുവാനാണ് പരിശ്രമിക്കുന്നത്. ബജ്റംഗ്ദള്‍ തെരുവുകലഹങ്ങളില്‍ വ്യാപൃതരായി ക്കൊണ്ടും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മതഭക്തി ചൂഷണംചെയ്തു കൊണ്ടും ശക്തി സംഭരിക്കുവാന്‍ ശ്രമിക്കുന്നു. ഇതിന്റെയെല്ലാം ഫലമായി 2004, 2009 തിരഞ്ഞെടുപ്പുകളെ ഒരു ഛിദ്രകുടുംബമായാണ് സംഘപരിവാര്‍ നേരിട്ടത്. 2009ല്‍ അവരുടെ സാമൂഹിക പിന്തുണക്ക് ഭീമമായ ശോഷണമാവുകുകയും ചെയ്തു.

ചെങ്കോട്ട പിടിച്ചെടുക്കുവാനുള്ള സുദീര്‍ഘ യാത്രയായിരുന്നു സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം രാമജ•ഭൂമി പ്രസ്ഥാനം. ബാബറി മസ്ജിദിന്റെ സ്ഥാനത്ത് സ്ഥിരമായ രാമക്ഷേത്രം നിര്‍മിക്കണമെന്ന വാദത്തിന് അധികാരമല്ലാത്ത മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നില്ല. പക്ഷേ, സമ്പൂര്‍ണാധികാരം സ്വായത്തമാക്കുവാന്‍ ഉതകുന്നത്ര വോട്ടു ബാങ്ക് സ്വരൂപിക്കുവാന്‍ രാമജ•ഭൂമി പ്രസ്ഥാനത്തിന് സാധിച്ചില്ല. ആ സന്ദര്‍ഭത്തിലാണ് അധികാരത്തിന്റെ അള്‍ത്താരകളില്‍ എല്ലാ തത്വസംഹിതകളുടെയും ഉടതുണിയഴിഞ്ഞ് വീഴുമെന്ന് തെളിയിച്ചുകൊണ്ട് തെലുഗുദേശം പാര്‍ട്ടി, ജനതാദള്‍, ദ്രാവിഡമുന്നേറ്റകഴകം, ഓള്‍ഇന്ത്യാ അണ്ണാദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ കക്ഷികള്‍ ബിജെപിയോട് കൈകോര്‍ക്കുന്നത്. അവസരവാദത്തിന്റെയും തത്വദീക്ഷയില്ലായ്മയുടെയും പിന്തുണയോടെ 1998ല്‍ സംഘപരിവാര്‍ അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഇത് കേവലമൊരു നറുക്കു കുറിയായിരുന്നുവെന്ന് ഒരിക്കലും തെറ്റിദ്ധരിക്കപ്പെട്ടുകൂടാ. ആര്‍എസ്എസ്, വിഎച്ച്പി തുടങ്ങിയവയുടെ സഹായത്തോടെ നീണ്ട അമ്പതു വര്‍ഷക്കാലം നടത്തിയ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയായിരുന്നു സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ആ അധികാരലബ്ധി.

മതാത്മക രാഷ്ട്രീയത്തിലേക്ക്

ബിജെപിയും അതിന്റെ പൂര്‍വാവതാരമായ ജനസംഘവും അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രതിബന്ധം രാഷ്ട്രീയമായ ഒറ്റപ്പെടലായിരുന്നു. മതേതരപ്രത്യയശാസ്ത്രത്തെ സ്വയം വരിച്ച രാഷ്ട്രീയപാര്‍ട്ടികളൊന്നും തന്നെ വര്‍ഗീയസ്വഭാവമുള്ള ബിജെപിയുമായി അടുക്കാന്‍ തയാറായിരുന്നില്ല. ഈ ഒറ്റപ്പെടലിന്റെ വാത്മീകം പരിമിതമായെങ്കിലും പൊട്ടിച്ചെറിയുവാനും മതേതര പാര്‍ട്ടികളുമായി രാഷ്ട്രീയ പൊതുമണ്ഡലം പങ്കുവെക്കുവാനുമുള്ള ആദ്യാവസരം അവര്‍ക്ക് കൈവന്നത് അടിയന്തിരാവസ്ഥക്കാലത്തായിരുന്നു. ജയപ്രകാശ് നാരായണന്‍ നേതൃത്വം നല്‍കിയ സാമൂഹിക പ്രസ്ഥാനത്തിലെ സജീവ അംഗമായിരുന്ന ആര്‍എസ്എസ് ആ ബന്ധം തങ്ങളുടെ സാമൂഹികാടിത്തറ വിപുലീകരിക്കുവാനും രാഷ്ട്രീയ സ്വീകാര്യത സ്വായത്തമാക്കുവാനുമുപയോഗപ്പെടുത്തുകയുണ്ടായി. അടിയന്തരാവസ്ഥക്ക് ശേഷം കൂട്ടുകക്ഷി സര്‍ക്കാറിന്റെ ഭാഗമാകുന്നതിന്നു വരെ അത് ജനസംഘത്തിന് അവസരമേകുകയും ചെയ്തു. സ്റേറ്റിന്റെ ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും സഞ്ചയത്തിലേക്ക് വര്‍ഗീയ ശക്തികള്‍ക്ക് ലഭിച്ച ഈ പ്രവേശം നമ്മുടെ സാമൂഹികചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുവാന്‍ അന്നുമുതല്‍ അവര്‍ ആ അവസരം ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

എന്നിട്ടും അടിയന്തിരാവസ്ഥാനന്തര കാലത്തെ 'ജനതാപരീക്ഷണ'ത്തിന് നേരിട്ട പരാജയം ജനസംഘത്തെ കാര്യമായി ക്ഷീണിപ്പിക്കുകയാണുണ്ടായത്. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും തങ്ങളുടെ കേഡര്‍ പുനസ്സംഘടിപ്പിച്ചുകൊണ്ട് അടിത്തറ വീണ്ടെടുക്കുവാന്‍ അവര്‍ക്ക് പരിശ്രമിക്കേണ്ടിവന്നു. അടിയന്തിരാവസ്ഥാവിരുദ്ധ രാഷ്ട്രീയത്തിന്റെ ജനാധിപത്യ മതേതരപാരമ്പര്യം തങ്ങളുടെ ഉഗ്രവാദികളായ അണികള്‍ക്ക് ഒട്ടും ഊര്‍ജം പകരുകയില്ലെന്ന് പാര്‍ട്ടി പൊടുന്നനെതന്നെ തിരിച്ചറിഞ്ഞു. ജനതാസഖ്യത്തിലെ ഒരു വിഭാഗം മുന്നോട്ടുവച്ച സാമ്രാജ്യത്വവിരുദ്ധതയോടും ബിജെപി നേതൃത്വത്തിനുണ്ടായിരുന്ന മനോഭാവം മറ്റൊന്നായിരുന്നില്ല. ആത്യന്തികമായി, തങ്ങളുടെ രാഷ്ട്രീയത്തിന്റെ കേന്ദ്രവേദിയിലേക്ക് മതത്തെ പ്രത്യാനയിക്കുകയും ദേശീയതയുടെ നിര്‍ണായകവും നിര്‍വചനാത്മകവുമായ ഘടകമായി സംസ്കാരത്തെ ആവാഹിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയപാത സ്വീകരിക്കുവാനാണ് സംഘപരിവാര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി സംഘപരിവാര്‍ ആവിഷ്കരിച്ച തന്ത്രപദ്ധതികളില്‍ ഒന്നാമത്തേതായിരുന്നു ജ•ഭൂമി പ്രസ്ഥാനം. ഒരു വശത്ത് എല്ലാ ഹിന്ദുക്കളെയും സാംസ്കാരികമായി അകത്താക്കുകയും മറുവശത്ത് എല്ലാ അഹിന്ദുക്കളെയും രാഷ്ട്രീയത്തില്‍നിന്ന് പുറത്താക്കുകയും ചെയ്യുന്ന സാംസ്കാരികദേശീയതയായിരുന്നു മറ്റൊരു തന്ത്രം. ഇത്തരമൊരു തന്ത്രപദ്ധതിയുടെ സാംസ്കാരികവും പ്രത്യയശാസ്ത്രപരവുമായ നീതീകരണം കാലങ്ങള്‍ക്കു മുമ്പേതന്നെ വിനായക് ദാമോദര്‍ സവര്‍ക്കറും എം എസ് ഗോള്‍വാള്‍ക്കറും നല്‍കിയിരുന്നു. മതവും സംസ്കാരവും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ഈ ബഹുമുഖതന്ത്രം ഒരു കോക്ടെയ്ല്‍ പോലെ എല്ലാതരം സംഘപരിവാര്‍ സംഘടനകളെയും ലഹരിപിടിപ്പിക്കുകയും അവരതിനു മേല്‍ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. ബിജെപി ദേശീയതാരാഷ്ട്രീയത്തിലും ആര്‍എസ്എസ് മതാത്മകപ്രത്യയശാസ്ത്രത്തിലും വിഎച്ച്പിയും സമാന സംഘടനകളും സാംസ്കാരിക സ്വത്വത്തിലും ശ്രദ്ധയൂന്നി. ഈ മൂന്നു ലക്ഷ്യങ്ങളെയും പിന്‍പറ്റിക്കൊണ്ടാണ് സംഘപരിവാര്‍ രാമജ•ഭൂമി പ്രസ്ഥാനം ലോഞ്ച് ചെയ്യുന്നത്. ഇന്ത്യന്‍ ദേശീയതയുടെ പ്രകാശനം എന്നായിരുന്നു അടല്‍ബിഹാരി വാജ്പേയി പ്രസ്ഥാനത്തെ വിശേഷിപ്പിച്ചത്.

രാമജ•ഭൂമി പ്രസ്ഥാനം ഉള്‍വഹിച്ച ദേശീയതക്ക് രാഷ്ട്രീയത്തോടായിരുന്നില്ല, മതത്തോടായിരുന്നു വാസ്തവത്തില്‍ കൂടുതല്‍ ആഭിമുഖ്യം. രാമനെ ഒരു പ്രതീകമാക്കി നിര്‍ത്തിക്കൊണ്ട്, മതത്തിന്റെ വേഷവിധാനത്താല്‍ ആവൃതമായ രാഷ്ട്രീയലക്ഷ്യത്തിലേക്ക് വിശ്വാസികളെ കൂട്ടമായി ആകര്‍ഷിക്കുവാനുള്ള ഒരു കുടിലതന്ത്രം മാത്രമായിരുന്നു രാമജ•ഭൂമി പ്രസ്ഥാനം. ഇത്തരമൊരു കൂട്ടിച്ചേര്‍ക്കലിലൂടെ ഉറപ്പാകുന്ന ഹിന്ദു ഏകീകരണം അധികാരത്തിലേക്കുള്ള വാതിലുകള്‍ അനായാസം തുറക്കുന്നതിന് വഴിയൊരുക്കുമെന്ന കണക്കുകൂട്ടലായിരുന്നു ഈ തന്ത്രത്തിന്റെ പിന്നിലുണ്ടായിരുന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്ന ആവശ്യമുയര്‍ത്തി ജനങ്ങളുടെ വൈകാരികത മുതലെടുത്തുകൊണ്ട് രാമനെ നടുവില്‍ നിര്‍ത്തി പല കളികളും സംഘപരിവാര്‍ തുടര്‍ന്നങ്ങോട്ടു കളിച്ചു.

സോമനാഥ് മുതല്‍ അയോധ്യവരെ ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്രയായിരുന്നു അതിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം. രഥയാത്ര ആശയപരമായി വര്‍ഗീയവും പ്രയോഗത്തില്‍ അക്രാമകവും ഉദ്ദീപന തലത്തില്‍ മതപരവും ആയിരുന്നു. യാത്രാമാര്‍ഗങ്ങളിലുടനീളം അക്രമം പൊട്ടിപ്പുറപ്പെടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. പക്ഷേ, രാഷ്ട്രീയതലത്തില്‍ ഉദ്ദേശിച്ചത്ര വിളവ് കൊയ്തെടുക്കുവാന്‍ യാത്ര കൊണ്ടായില്ല. ബിജെപി പ്രതീക്ഷിച്ചതുപോലുള്ള ഒരു ഹിന്ദു ഏകീകരണം സാധ്യമാക്കുവാന്‍ യാത്രകൊണ്ടായില്ലെന്നു മാത്രമല്ല, ഹിന്ദൂയിസത്തിനുള്ളിലെ ആന്തരികവൈരുദ്ധ്യങ്ങളെ പുറത്ത് കൊണ്ടുവരാനും 'ആരാണ് ഹിന്ദു?' എന്ന ചോദ്യം ഉയര്‍ത്തുവാനുമാണ് രഥയാത്ര വഴിവച്ചത്. മഹാഭൂരിപക്ഷം വരുന്ന ആദിവാസികള്‍ക്കും ദലിതുകള്‍ക്കും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത് തങ്ങളുടെ ആവശ്യമാണെന്ന് ബോധ്യപ്പെട്ടതേയില്ല. എന്നല്ല, നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സാംസ്കാരിക പീഡനത്തിന് ആക്കം കൂട്ടാനേ തങ്ങള്‍ ഹിന്ദു മതത്തിലേക്ക് ഉള്‍ച്ചേരുന്നത് സഹായിക്കുകയുള്ളൂ എന്നുപോലും നിരവധി ദലിതര്‍ തിരിച്ചറിയുകയും ചെയ്തു. മറുവശത്ത്, അഗാധമായ മതഭക്തിയുള്ള ഹിന്ദുക്കള്‍ക്കാകട്ടെ, യാത്രയുടെ ഭാഗമായി ഹിന്ദുയിസത്തിന്റെ പേരില്‍ അരങ്ങേറിയ അതിക്രമങ്ങള്‍ യാത്രയോട് എതിര് നില്‍ക്കുവാനുള്ള പ്രേരണയായാണ് ഭവിച്ചത്.

ചുരുക്കത്തില്‍ ബിജെപിയുടെ ഭാവിയെ തന്നെ ദോഷകരമായി ബാധിച്ചു രഥയാത്ര എന്ന ദുസ്സാഹസം. ആത്മഹത്യാപരമായ ഈ അബദ്ധത്തിന്റെ മുഖ്യ ഉത്തരവാദി അദ്വാനി തന്നെയായിരുന്നു. പിന്നീട് ഉപപ്രധാനമന്ത്രി വരെ ആയെങ്കിലും അദ്വാനിയുടെ പൊളിറ്റിക്കല്‍ കരിയറിന്റെ അന്ത്യം കുറിക്കുകയാണ് രഥയാത്ര യഥാര്‍ത്ഥത്തില്‍ ചെയ്തത്. ആര്‍എസ്എസിന്റെ പിന്തുണയുണ്ടായതിനാലും വാജ്പേയി രോഗബാധിതനായതിനെത്തുടര്‍ന്ന് ബിജെപിക്ക് താരമൂല്യമുള്ള മറ്റൊരു നേതാവ് ശേഷിക്കാതിരുന്നതിനാലും അദ്ദേഹം നേതൃത്വത്തിലും തുടര്‍ന്നെന്ന് മാത്രം.

എന്നിട്ടും രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതീവ ഗുരുതരവും അത്യാഹിതവുമായ ഒരനുഭവമായിരുന്നു രഥയാത്ര. ഭൂരിപക്ഷ വര്‍ഗീയത ജനാധിപത്യത്തിന് എത്രമേല്‍ ഭീഷണമാണെന്ന വസ്തുത മുമ്പെത്തേക്കാളും നന്നായി അത് പ്രദര്‍ശിപ്പിച്ചു. അപായം മണത്ത നിരവധി പൌര സമൂഹ സംഘടനകള്‍ വര്‍ഗീയ വേലിയേറ്റത്തിനു തടയിടുവാന്‍ പ്രാദേശികതല ചെറുത്തുനില്‍പുകള്‍ സംഘടിപ്പിച്ചുവെങ്കിലും അത്തരം സംരംഭങ്ങള്‍ക്ക് വിശാലമായ മതേതര രാഷ്ട്രീയവുമായി താരതമ്യപ്പെടാന്‍ സാധിക്കാതെ പോകുകയും അതിന്റെ അവസാനഫലമായി 1998ല്‍ ഹിന്ദുത്വവര്‍ഗീയത അധികാരത്തിലെത്തുകയും ചെയ്തു. ബിജെപിയുടെ ശക്തിയല്ല, കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മതേതര ചേരിയുടെ ശക്തിക്ഷയവും പ്രാദേശിക പാര്‍ട്ടികളുടെ അവസരവാദവുമാണ് കാര്യങ്ങളുടെ ഗതി നിര്‍ണയിച്ചത്.

അക്രാമകമായ പ്രതിഛായ

ഇത് മുമ്പൊരിക്കലും കാണാത്തവിധം, വര്‍ഗീയതയില്‍ അന്തര്‍ലീനമായ അക്രമത്വരയുടെയും പൈശാചികതയുടെയും ബഹിര്‍സ്ഫുരണമായിരുന്നു. സ്വതന്ത്യ്രേന്ത്യയില്‍ അരങ്ങേറിയ വര്‍ഗീയ സംഘര്‍ഷങ്ങളുടെ കണക്ക് അസ്ഗര്‍ അലി എഞ്ചിനീയര്‍ ശാസ്ത്രീയമായി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ സംഖ്യ എത്രയെന്ന് ആര്‍ക്കുമറിയില്ല.

20-ാം നൂറ്റാണ്ടിലെ വര്‍ഗീയ ലഹളകളില്‍നിന്ന് ഗുണപരമായി വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് 21-ാം നൂറ്റാണ്ടിലെ വര്‍ഗീയ കലാപങ്ങള്‍. 20-ാം നൂറ്റാണ്ടിലെ ലഹളകള്‍ ഏറെയും നൈസര്‍ഗികമായിരുന്നെങ്കില്‍ സമീപകാല ലഹളകള്‍ ഗൂഢമായി തയാര്‍ചെയ്യപ്പെടുകയും ശാസ്ത്രീയമായി നടപ്പിലാക്കപ്പെടുകയും ചെയ്തവയാണ്. ഇതിലെല്ലാം തന്നെ സംഘ്പരിവാര്‍ അംഗങ്ങള്‍ പങ്കാളികളാണ്. ഗുജറാത്തും(2002) ഒറീസ്സയും(2007) ഇത് ശരിവയ്ക്കുന്നു. രണ്ടിടങ്ങളിലും രണ്ട് സമുദായംഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമല്ല നടന്നത്. ഗുജറാത്തില്‍ സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെ ആസൂത്രിതമായി വംശഹത്യ അരങ്ങേറിയപ്പോള്‍ ഒറീസ്സയില്‍ വിഎച്ച്പിക്കാര്‍ ക്രിസ്ത്യാനികളെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയായിരുന്നു. രണ്ടു സംഭവങ്ങളിലും ഉള്‍ച്ചേര്‍ന്ന മനുഷ്യത്വരഹിതമായ ആക്രാമകത ആഗോളതലത്തില്‍തന്നെ അപലപിക്കപ്പെടുകയുണ്ടായി. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ ബിജെപിക്ക് (ജനസംഘം ഉള്‍പ്പെടെ) രണ്ടു തവണ കേന്ദ്രവും നിരവധി തവണ സംസ്ഥാനങ്ങളും ഭരിക്കുവാനുള്ള അവസരം ലഭിച്ചുവല്ലോ. ഇതില്‍ ഓരോ സന്ദര്‍ഭത്തിലും വ്യത്യസ്തമായ ഭരണം വാഗ്ദാനം ചെയ്തുകൊണ്ടാണ് ബിജെപി കളിക്കളത്തിലിറങ്ങിയത്. കാര്യക്ഷമതയിലോ സത്യന്ധതയിലോ ആയിരുന്നില്ല ഈ വ്യത്യസ്തത. (കോണ്‍ഗ്രസ് ഭരണത്തെക്കാള്‍ അഴിമതി നിറഞ്ഞതായിരുന്നു ബിജെപി കാലം) ഭരണയന്ത്രം പാടെ കുങ്കുമവത്കരിക്കുകയും അതിലൂടെ ഹിന്ദുത്വഅജന്‍ഡ വ്യാപിപ്പിക്കുകയും ചെയ്യുന്നതില്‍ മാത്രമായിരുന്നു യുപിയിലെയും രാജസ്ഥാനിലെയും പോലീസ് ഉള്‍പ്പെടെയുള്ള ഭരണയന്ത്രങ്ങളുടെ ശ്രദ്ധ. ഹിന്ദുത്വവത്കരണം ഇതിന്റെ ഉദാഹരണമാണ്. അതിലേറെ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസവും സംസ്കാരവുമുള്‍പ്പെടെയുള്ള സ്റേറ്റിന്റെ താത്വികാടിത്തറ അപ്പാടെ കാവിവത്കരിക്കുവാനും ബിജെപി ഗവണ്‍മെന്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മുരളിമനോഹര്‍ ജോഷി കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയായിരുന്ന സമയത്ത് പാരമ്പര്യ അറിവുകളുടെ സംരക്ഷണമെന്ന പേരില്‍ സ്കൂളുകളും കോളജുകളും ജ്ഞാനവിരുദ്ധ ആശയങ്ങളുടെ പ്രചരണകേന്ദ്രങ്ങളാക്കി മാറ്റുകയുണ്ടായി. നേരത്തെത്തന്നെ സമൂഹത്തില്‍ ദുര്‍ബലമായിക്കിടക്കുന്ന ശാസ്ത്രബോധത്തിന്റെ കഴുത്തില്‍ കത്തിവച്ചുകൊണ്ട് മതേതര യുക്തിബോധ ചിന്തകള്‍ പാഠ്യപദ്ധതികളില്‍ നിന്ന് നീക്കം ചെയ്യുകയും മതമൌലിക വാദം പകരം കുടിയേറ്റുകയും ചെയ്തു.

ചിന്തയും സര്‍ഗാത്മകതയും ഉള്ള മനുഷ്യരോട് ഫാഷിസ്റുകള്‍ വച്ചു പുലര്‍ത്തുന്ന കടുത്ത അനിഷ്ടം നാസി ജര്‍മനിയിലും ഫാഷിസ്റ് ഇറ്റലിയിലും മറനീക്കി പുറത്തുവന്നു. തങ്ങളെ കാത്തിരിക്കുന്ന കിരാതമായ മര്‍ദനങ്ങളില്‍ നിന്ന് രക്ഷതേടി പല പ്രതിഭാശാലികളും വിദേശങ്ങളിലേക്ക് ഓടിപ്പോവുക വരെയുണ്ടായിട്ടുണ്ട്. സംഘ്പരിവാര്‍ ഭരണത്തിന് ഫാഷിസ്റ് ക്രമത്തിലേക്ക് പൂര്‍ണമായി പൂത്തുലയുവാനുള്ള അവസരം ഇതേവരെ ഇന്ത്യയില്‍ ലഭിച്ചിട്ടില്ലെങ്കിലും എഴുത്തുകാരോടും കലാകാര•ാരോടും ബുദ്ധിജീവികളോടും അക്രാമകമായ സമീപനം തന്നെയാണ് അവര്‍ അവതരിപ്പിച്ചിട്ടുള്ളത്. എത്രയോ കലാകാര•ാര്‍ അക്രമിക്കപ്പെടുകയും അവരുടെ സൃഷ്ടികള്‍ നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഭൂതകാലത്തെ മതപരമായി വ്യാഖ്യാനിക്കുകയും പിന്നീടത് ചരിത്രമാക്കി പുനരവതരിപ്പിക്കുകയും ചെയ്യുമ്പോഴും പാഠപുസ്തകങ്ങള്‍ ഹിന്ദുത്വരാഷ്ട്ര പശ്ചാത്തലത്തില്‍ മാറ്റിയെഴുതുമ്പോഴും മതേതര ചരിത്രകാര•ാരെയായിരുന്നു സംഘ്പരിവാര്‍ പ്രധാനമായും വേട്ടയാടിയത്.

തങ്ങള്‍ക്ക് സ്വന്തമായ ഒരു ചിന്തകസമൂഹത്തെ സൃഷ്ടിച്ചെടുക്കുവാനാണ് സംഘ്പരിവാറിന്റെ താത്പര്യം. കരിക്കുലം മതാത്മകമായ ആശയങ്ങള്‍ കൊണ്ട് കുത്തിനിറച്ച നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചതിനു പിന്നിലും വിദ്യാഭ്യാസം കുങ്കുമവത്കരിച്ചു പുനഃക്രമീകരിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നതിന്റെ പിന്നിലും ഈ ലക്ഷ്യമാണുള്ളത്. ആദിവാസി വിഭാഗങ്ങളെ ദുര്‍ബോധനം ചെയ്ത് ഹിന്ദുത്വനിരയിലേക്ക് ആകര്‍ഷിക്കുവാനും പരിവാര്‍ ശ്രമിക്കുന്നു. വിദ്യാഭ്യാസ മേഖലയിലേക്കുള്ള സംഘ്പരിവാറിന്റെ നുഴഞ്ഞുകയറ്റം ഏറെ വിജയിച്ചുകഴിഞ്ഞുവെന്നതാണ് വാസ്തവം.

ദീര്‍ഘകാല വീക്ഷണം

വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ സംഘ്പരിവാര്‍ നടത്തുന്ന ഉദ്യമങ്ങള്‍ ദീര്‍ഘകാലവീക്ഷണത്തോടു കൂടിയുള്ളതാണെന്ന് കാണാം. 1980കള്‍ മുതല്‍ക്കേ സാമൂഹിക സാംസ്കാരിക സംഘടനകളെ ഉപജീവിച്ച് തൃണമൂല തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെ തങ്ങളുടെ സാമൂഹികാടിത്തറ വികസിപ്പിക്കുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്. ഇതിനു മുമ്പൊന്നുമില്ലാത്ത വണ്ണം സംഘം ശാഖകളുടെ എണ്ണം വര്‍ധിച്ചുവരുന്നതും വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നീ സംഘടനകള്‍ കൂടുതല്‍ വ്യാപകമാകുന്നതും ഹിന്ദുക്കള്‍ക്കിടയില്‍ സംഘ്പരിവാറിന്റെ ശക്തി വര്‍ധിച്ചുവരുന്നുവെന്നതിന്റെ അത്യന്തം അപകടകരമായ സൂചനയാണ്. അറിയപ്പെടുന്ന ദേശീയ സംഘടനകള്‍ക്ക് പുറമെ നിരവധി പ്രാദേശിക ഗ്രൂപ്പുകളും സംഘടനകളും സംഘ്പരിവാറിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു.

ബിജെപി ഈ വിശാലമായ നെറ്റ്വര്‍ക്കിന്റെ സുപ്രധാനഭാഗം തന്നെയാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലാത്തത്ര വിശാലമായ കേഡര്‍ സംഘടനാ പിന്തുണ ബിജെപിക്കുണ്ട് എന്നു മാത്രമല്ല, സ്വന്തം കേഡര്‍മാര്‍ക്ക് പുറമെ സഹോദര സംഘടനകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സാമൂഹിക പ്രാപ്യതകളുടെയും സാംസ്കാരിക സ്വാധീനത്തിന്റെയും കരുത്തുകൂടി ബിജെപിക്കുണ്ട്. അടുത്തകാലത്തെ തെരഞ്ഞെടുപ്പ് പരാജയങ്ങളും വകഞ്ഞുമാറ്റുവാന്‍ ബിജെപിക്ക് അനായാസം സാധിക്കുമെന്നര്‍ത്ഥം.

തങ്ങള്‍ക്ക് ഏറ്റവും മോശം സമയമെന്ന് തോന്നിപ്പിക്കുന്ന (2009 ഇലക്ഷന്‍ പോലുള്ള) ഘട്ടങ്ങളില്‍പോലും ഇരുപതു ശതമാനം ജനപിന്തുണ സ്വന്തമാക്കാന്‍ പരിവാര്‍സംഘടനകള്‍ക്ക് സാധിച്ചിട്ടുണ്ട്. അവസരവാദ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്ന് അധികാരം സ്ഥാപിക്കുവാന്‍ ഒരുപാടൊന്നും അവര്‍ക്ക് പണിപ്പെടേണ്ടി വരില്ല. വെറും അഞ്ചു ശതമാനം പിന്തുണാ വര്‍ധനമാത്രമേ അതിനാവശ്യമുള്ളൂ.

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)