ഹുസൈന് രാജാവ് ഉടനെ പ്രതിവിഷം എത്തിക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടു.
ഇല്ലെങ്കില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുമെന്നും ടെല്‍ അവീവ്
മനസ്സില്‍ കാണാത്ത രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും അന്ന് ഇസ്രയേല്‍
പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹുവിനെ ശക്തമായ ഭാഷയില്‍ ഹുസൈന്‍
രാജാവ് അറിയിച്ചു.
King Hussein said he would hang the spies publicly unless Israel sent the
antidote. Israel had no other options :)
ജോര്‍ദ്ദാന്റെ ഇസ്രായേല്‍ ബന്ധങ്ങള്‍ വലിയൊരു ചോദ്യ ചിഹ്നമാണ്. പലസ്തീന്‍
മൂവ്‌മെന്റില്‍ ഇസ്രായേലിന് നിര്‍ണ്ണായകമായ അപ്പര്‍ഹാന്റ് വളരെ പ്രധാനപ്പെട്ട
ഒരു സമയത്ത് നേടിക്കൊടുത്തത് ബ്ലാക്ക് സെപ്റ്റംബര്‍
ഓപ്പറേഷന്‍സ്
ഹാഷിമൈറ്റ് ഭരണകൂടത്തിന്റേയും ജോര്‍ദ്ദാനിയന്‍ സ്വത്വത്തിന്റേയും
നിലനില്പ്പിന്റെ പ്രശ്നമായിരുന്നെങ്കിലും, പാലസ്തീന്‍ മൂവ്‌മെന്റുകള്‍ അതിനു
ശേഷം ഒരിക്കലും അത്ര ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റിട്ടില്ല.
ജോര്‍ഡാന്‍ ഉണ്ടായതു തന്നെ പലസ്തീനികള്‍ക്ക് ജന്മഭൂമിയെന്ന പേരിലാണ്.
ഉണ്ടായതുംന്‍ പോയതും അറിഞ്ഞില്ല പാവം പലസ്തീനികള്‍.
ronald payene യുടെ ഒരു പുസ്തകം വായിച്ചു തീര്‍ത്തതേ ഉള്ളൂ. കുറേ ഇന്ററസ്റ്റിങ്ങ് ആയ കാര്യങ്ങള്‍ എഴുതണം എന്നൊക്കെ കരുതി നോട്ട് എഴുതി വച്ചിരുന്നു.
ബെന്‍ ഗോരിയോന്റെ ഡയറി അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് വഴി കെ.ജി ബി പൊക്കിയതാണ് ഏറ്റവും കൌതുകമുള്ളത്. പിന്നൊന്ന് u.s. liberty സംഭവം.
ലോകത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നവരുണ്ടെങ്കില്‍ വായിക്കേണ്ട പുസ്തകങ്ങളാണ് ronald payene യുടെ carlos complex, wepons of terror അങ്ങിനെ കുറച്ചെണം. കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്.
കിംഗ് ഹുസൈന് അല്പമെങ്കിലും അനുഭാവപൂര്വമായ നിലപാടെടുത്തിരുന്നു. ഹാമാസിന്റെ രൂപീകരണത്തില് നിര്ണായകക പങ്കും വഹിച്ചിട്ടുണ്ട്. ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയതിനു ശേഷം അതും ഇല്ലാതായി. ഹുസൈന്റെ സമയത്ത് ഹാമാസിന്റെ പൊളിറ്റിക്കല് ബ്യൂറോ അമ്മാനിലായിരുന്നു. ഇപ്പോ, പലസ്തീനികളെ അറബികള്ക്കു പോലും വേണ്ട എന്നതല്ലേ അവസ്ഥ.
യോം കിപൂര്‍ വാറോക്കെ ഹുസൈന്റെ ധൈര്യമായിരുന്നു. അടിച്ചു നിരത്തി കൊടുത്തു. പക്ഷേ വധശ്രമത്തൊടെ ഇസ്രായെല്‍ പക്ഷമായി. ഗോലാന്‍, ജോര്‍ദ്ദാന്‍ നന്ദി പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ട് ഇനി വിട്ട് പോകാനും പറ്റിലായിരിക്കും. ഇസ്രായേലിനു എയര്‍ സ്പേസ് കൊടുക്കുന്ന ഒരേ ഒരു അറബ് രാജ്യം ജോര്‍ദാനാണു.
എല്‍.എല്‍ ഫൈല്‍റ്റുകള്‍ എല്ലാം സൌത്ത് ആഫ്രിക്ക വഴിയാണ് പറക്കുന്നത്. സംവരണം ഒന്നും വേണ്ട, നല്ല മിടുക്കമാരാണ്. എന്റെ ഇപ്പോഴ്ത്തെ പ്രൊഫസറും ജൂതനാണു. ഇന്നോ നാളയോ നോബേല്‍ എന്നും പറഞ്ഞിരിക്കുകയാ. ;) പോളണ്ട് ജൂതന്‍!
കിംഗ് ഹുസൈന്‍ എന്നും ഇരട്ടത്താപ്പാണ് കളിച്ചിട്ടുള്ളത്. പലസ്തീനികളെ പിണക്കി ജോര്‍ദ്ദാന് നിലനില്‍ക്കാന്‍ പറ്റില്ല. അതുകൊണ്ട് അവര്‍ക്ക് പിന്തുണ നല്‍കുന്നതായി അഭിനയിച്ചു പോന്നു. ജോര്‍ദ്ദാനിയന്‍ ജനതയില്‍ സംഖ്യ കൊണ്ടും പണം കൊണ്ടും പ്രബലരായ പലസ്തീനി വംശജരെ ഒതുക്കാന്‍ എന്നും ഇസ്രായേലുമായി ഒരു
അന്തര്‍ധാരയും. ഇപ്പോഴും ഇസ്രായേലിന് അമ്മാനില്‍ വളരെ ശക്തമായ പിടിപാടുണ്ട് എന്നാണ് പലസ്തീനി ജോര്‍ദ്ദാനികളുടെ ആരോപണം.
യോം കിപ്പുര്‍ ആക്ഷന്‍ ഗോള്‍ഡാ മേയര്‍ക്ക് ഒറ്റിക്കൊടുത്തത് ഹുസൈനല്ലേ? സിറിയ ഗോലാന്‍ കുന്നുകള്‍ ആക്രമിക്കുമ്പോള്‍ ഈജിപ്ത് ജെറുസലേമില്‍ അഡ്‌വാന്‍സ് ചെയ്യും എന്ന നിര്‍ണ്ണായക പദ്ധതി ഇസ്രായേലിന് ചോര്‍ന്ന് കിട്ടിയതാണ് യുദ്ധത്തില്‍ നിര്‍ണ്ണായകമായത്. കൂടെ നിന്ന് കുതികാല്‍ വെട്ടുകയായിരുന്നു
ഹുസൈന്‍ ചെയ്തത് എന്ന് അറബികള്‍ പറയും.
എല്ലാ അറബ് രാജ്യങ്ങളും പലസ്തീന് വിഷയത്തില് ഇരട്ടത്താപ്പാണ് കളിച്ചിട്ടുള്ളത്. സ്വന്തം താല്പര്യങ്ങള് തന്നെയായിരുന്നു എല്ലാവര്ക്കും വലുത്. ഹുസൈന് ചില കാര്യങ്ങളിലെങ്കിലും തുറന്ന നിലപാടെടുത്തിരുന്നു. ഉദാഹരണം - ഷേക്ക് യാസിനെ വിട്ടു തരണമെന്ന് ശഠിച്ചത, ഖാലിദ് മെഷാലിനെ മൊസാദില് നിന്നും സംരക്ഷിച്ചത്, മറുമരുന്ന് കൊണ്ടുവന്നില്ലെങ്കില് നിങ്ങളുടെ ചാരന്മാരെ പരസ്യമായി തൂക്കിക്കൊല്ലും എന്ന് ഇസ്രയേലിനോട് പറയാന് ധൈര്യം കാണിച്ചത്. പക്ഷേ അവസാനകാലത്ത് ഹുസൈന് പൂര്ണമായും ഇസ്രയേല് പക്ഷ്ത്തേക്ക് മാറിയിരുന്നു. അബ്ദുല്ല രാജാവായതിനു ശേഷമാണെന്നു തോന്നുന്നു, ഹമാസിന്റെ അമ്മാന് ബ്യൂറോ അടച്ചു പൂട്ടുന്നതും മേഷാലും സംഘവും ഡമാസ്കസിലേക്കു കൂടുമാറുന്നതും.
യോം കിപ്പുര് വാര് ഹുസൈന്റെ ധൈര്യമായിരുന്നോ, അതോ സദാത്തിന്റേയോ? സദാത്തിന് സൈനായ് തിരിച്ചു വേണമായിരുന്നു. ഇസ്രയേലിനെ ചര്ച്ചയ്ക്കു കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്ഗം യുദ്ധമാണെന്ന് തിരിച്ചറിവുള്ളതുകോണ്ടല്ലെ കേറിയങ്ങടിച്ചത്. അമേരിക്ക പാലം വലിച്ചില്ലായിരുന്നെങ്കില് ഇന്നത്തെ പകുതി ഇസ്രയേല് അന്ന് ഈജിപ്റ്റിന്റെ കയ്യിലിരിക്കുമായിരുന്നു.
അമേരിക്കന്‍ നിലപാട് എപ്പോഴെങ്കിലും ഈജിപ്തിന് അനുകൂലമായിരുന്നോ? യുദ്ധം നിര്‍ത്തുമ്പോള്‍ ഇസ്രായേല്‍ സേന കെയ്റോയുടെ പരിസരത്തെത്തിയിരുന്നു. ഈജിപ്ത് അവിഞ്ഞു പോയേനെ നാലു ദിവസം കൂടി യുദ്ധംനീണ്ടുപോയെങ്കില്‍. ഇസ്രായേലിനെ മൂന്ന് വശത്തു നിന്ന് ആക്രമിച്ച് അത്‌ഭുതപ്പെടുത്തുക എന്ന ഒന്നാന്തരം യുദ്ധ തന്ത്രം പരാജയപ്പെടുത്തിയത് ഹുസൈനാണ്.
മുന്പ് വായിച്ചതാണ്. ഇപ്പോള് ഓര്മയില് നിന്നെഴുതുന്നു. യുദ്ധം അപ്രതീക്ഷിതമായിരുന്നു. അതു തന്നെയായിരുന്നു സദാത്തിന്റെ തന്ത്രവും. അതും യോം കിപ്പുര് പോലുള്ള ഒരു അവധി ദിവസം. അതു കോണ്ട് തന്നെ യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളില് ഈജിപ്ഷ്യന് സേന കാര്യമായ മുന്നേറ്റവും നടത്തിയിരുന്നു. ഒടുവില് അമേരിക്കയില് നിന്നും ഫൈറ്റര് വിമാനങ്ങള് കിട്ടിയതിനു ശേഷമാണ ഇസ്രയേല് തിരിച്ചടിച്ചത്. അമേരിക്കയാവട്ടെ, സഖ്യകക്ഷികള്ക്ക് offensive weapons കൊടുക്കുല്ലെന്ന സോവിയറ്റ് യൂണിയനുമായി ചേര്ന്നുണ്ടാക്കിയ കരാറിനെ മറികടന്നു
കൊണ്ടാണ ഇസ്രയേലിന് ആയുധങ്ങള് നല്കിയത്. സൊവിയറ്റ് യൂനിയനാകട്ടെ ഈജിപ്തിനെ സഹായിച്ചുമില്ല. "If we go down We will bring the whole region down," എന്ന് ഇസ്രയേല് പ്രധാനമന്ത്രി അന്ന്നു പറഞ്ഞതായും കേട്ടിട്ടുണ്ട. അതായത്, യുദ്ധത്തില് തോറ്റാല് മാരകായുധങ്ങള് ഉപയോഗിക്കുമെന്ന്. അതിനു ശേഷമാണ അമേരിക്ക സഹായവുമായി വരുന്നത്.
ബുഷ് ഇറാഖ് യുദ്ധം പ്രഖ്യാപിച്ച പോലെ, സ്വന്തം പ്രശ്നങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് സാദത്ത് യോം കിപ്പൂര്‍ പ്ലാന്‍ ചെയ്തത്. സോവിയറ്റ് ചേരിയിലായിരുന്നു അന്ന് ഈജിപ്ത് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍.
അതുകൊണ്ടു തന്നെ അമേരിക്ക ഇസ്രായേലിനെ സഹായിക്കില്ലെന്ന് കരുതാന്‍ ഒരു ന്യായവും ഇല്ലായിരുന്നെന്ന് തോന്നുന്നു.
സദാത്തിന്റെ പ്രശ്നം സൈനായ് പെനിന്സുല ആയിരുന്നു. 1967ല് ഇസ്രയേലിന്റെ തന്ത്രം അറബ് രാജ്യങ്ങള് പലസ്തീനികളുടെ ആവശ്യത്തിനല്ലാതെ സ്വന്തം ആവശ്യം പറഞ്ഞ് യുദ്ധത്തിനോ, സമാധാനത്തിനോ, നയതന്ത്രത്തിനോ എന്തിനാണെങ്കില് വരട്ടെ എന്നതായിരുന്നു. എങ്കിലേ, പലസ്തീനികളെ ഒറ്റപ്പെടുത്താന് പറ്റൂ. കാലാന്തരത്തില് ആ തന്ത്രം വിജയിച്ചെന്നു കാണാം. നാസറിന്റെ മരണശേഷം, എങ്ങിനെയങ്കിലും സൈനായ്
തിരിച്ചെടുക്കുക എന്നതായി ഈജിപ്ഷ്യന് സര്ക്കാരിന്റെ പ്രധാന ലക്ഷ്യം. എന്നാല് ഇസ്രയേലാകട്ടെ ചര്ച്ചയ്ക്കു പോലും തെയ്യാറായിരുന്നില്ല താനും. അതുകൊണ്ടാണ് സൈനികമായി അത്രയൊന്നും മോശമല്ലാതിരുന്ന ഈജിപ്ത് ഇസ്രയേലിനെ ആക്രമിക്കാന് തീരുമാനിക്കുന്നത്. അതു ചുമ്മാ പോയി ഒരു യുദ്ധം ചെയ്ത് തോറ്റുവരാം എന്ന
കാല്ക്കുലേഷനിലൊന്നുമായിരുന്നില്ല. സോവിയറ്റ യൂനിയനും അമേരിക്കയും തമ്മില് ഒരു കരാറുള്ള കാര്യം സദാത്തിനുമറിയാമായിരുന്നു. അമേരിക്കയുടെ നേരിട്ടുള്ള പിന്തുണയില്ലാത്ത ഇസ്രയേല് സൈന്യത്തെ അപ്രതീക്ഷിതമായി കടന്നാക്രമിക്കുക എന്നതു തന്നെയായിരുന്നു തന്ത്രം. അതും ഇസ്രയേല് പട്ടാളത്തിലെ ഭൂരിഭാഗം സൈനികരും അവധിയിലായിരിക്കുന്ന ഒരു ദിവസം. It was a great strategic move. പക്ഷേ,
കാര്യങ്ങള് കൈ വിട്ടുപോകുമെന്നായപ്പോള് മിഡീല് ഈസ്റ്റില് അണുവായുധമുപയോഗിക്കുമെന്ന് ഇസ്രയേല് ഭീഷണിപ്പെടുത്തി. അമേരിക്കയുടെ ഫൈറ്റര് വിമാനങ്ങള് ടെല് അവീവിലെത്തി. ഹുസൈന് രാജാവ് കാലു മാറി. യുദ്ധത്തില് ആദ്യം സിറിയയ്ക്കു കാലിടറി. പിന്നെ ഇസ്രയേല് തിരിച്ചടിക്കുകയായിരുന്നു. യുദ്ധത്തില്
തോറ്റെങ്കിലും സദാത്തിന്റെ തന്ത്രം വിജയയിചതായി നമുക്കു കാണാം. ഇസ്രയേല് ചര്ച്ചയ്ക്ക് തെയ്യാറായി. സൈനായ് വിട്ടു കൊടുക്കുകയും ചെയ്തു.
സിനായ് സാദത്തിന്റെ ഒരു പ്രശ്നം മാത്രമായിരുന്നു. ഈജിപ്തിലെ എക്കണോമിക്ക്, പൊളിറ്റിക്കല്‍ ക്രൈസിസുകള്‍, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍, മിലിറ്ററിയില്‍ ഉണ്ടായിരുന്ന അതൃപ്തി ഒരു കൂവിന് വഴി വെച്ചേക്കുമോ എന്ന ആശങ്ക അങ്ങിനെ ഒരുപാട് കാരണങ്ങളാണ് സാദത്തിന്റെ യുദ്ധത്തിന് പ്രേരിപ്പിച്ചത്. സിറിയയെ അവര്‍
ലിറ്ററലി ഇതിലേക്ക് വലിച്ചിഴക്കുകയായിരുന്നു. ജയിക്കുമെന്ന് പ്രതീക്ഷിച്ചു തന്നെയാവാം യുദ്ധത്തിന് ഇറങ്ങിയത്. അത് പരാജയപ്പെടാനുള്ള നിര്‍ണ്ണായക കാരണമായത് ഹുസൈന്റെ ചതിയായിരുന്നുവെന്നാണ് ഞാന്‍ പറഞ്ഞു വരുന്നത്. അമേരിക്കയുടെ ഇടപെടല്‍ അപ്രതീക്ഷിതമല്ല എന്നും.
യുദ്ധാനന്തരം സിനായ് ഈജിപ്തിന് തിരിച്ചു കൊടുപ്പിക്കുക വഴി അമേരിക്കയാണ് ശരിക്കും ഗെയിന്‍ ചെയ്തത്. യുദ്ധത്തില്‍ സോവിയറ്റ് സഹായം നിരന്തരം ഉണ്ടായിട്ടും, ഈജിപ്ത് അമേരിക്കന്‍ ചേരിയിലേക്ക് മാറി, ഇസ്രായേലിനെ അംഗീകരിക്കുന്ന ആദ്യ അറബ് രാജ്യവുമായി. അറബ് ചേരിയിലേക്ക് അമേരിക്ക വെച്ച
ആദ്യത്തെ കാലും, പാലസ്തീന്റെ ശവപ്പെട്ടിയിലുള്ള ഒരു ആണിയുമായിരുന്നു അത്. അതിന് വഴി വെച്ചത് ഹുസൈനും.
പിഎസ് - അമേരിക്കയാണോ സോവിയറ്റ് യൂണിയനാണോ ആദ്യം കരാര്‍ ലംഘിച്ചത്? അമേരിക്ക കൂടുതല്‍ ആംസ് സപ്ലൈ ചെയ്യാന്‍ തയ്യാറാവാത്തതു കാരണമാണ് ഇസ്രായേല്‍ ആണവായുധത്തിനെപ്പറ്റി ആലോചിച്ചതെന്നും, അത് വിന്യസിച്ചത് - അമേരിക്കക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ - വളരെ ട്രാക്കബിള്‍ ആയി ആണെന്നും അതാണ് ആംസ്
സപ്ലൈ തുടരാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നും വിക്കി പേജില്‍
പുറകിലുണ്ടായിരുന്നു.
സദ്ദാം ഓയിൽ ട്രേഡിംഗ് ഡോളറിൽ നിന്നും യൂറോയിലേക്ക് മാറ്റിയതായിരുന്നു ഇറാഖ് ആക്രമിക്കാൻ പ്രധാന കാരണം എന്ന് തോന്നുന്നു.
യുദ്ധം ചെയ്യാനുള്ള തീരുമാനം സദാത്തിന്റെയായിരുന്നു എന്നത് നേരാണ്. പക്ഷേ സിറിയയെ ഈജിപ്ത് വലിച്ചിഴയ്ക്കുകയായിരുന്നു എന്നു പറയുന്നതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഈജിപ്തിനെ പോലെ തന്നെ 1967ലെ യുദ്ധത്തില്‍ സിറിയയ്ക്കുമുണ്ടായിരുന്നു നഷ്ടം. ഈജിപ്തിനു സൈനായ് പോയപ്പോള്‍, സിറിയയ്ക്കു
നഷ്ടപ്പെട്ടത് ഗോലാന്‍ കുന്നുകള്‍. അത് തിരിച്ചു പിടിക്കുക എന്നത് ഹഫീസ് അല്‍ അസദിനെ പോലുള്ള ഒരു പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യവുമായിരുന്നു. അതുകൊണ്ട് തന്നെ യോംകിപ്പുര്‍ യുദ്ധം ഒരു joint strategic move ആണെന്നു വേണം കരുതാന്‍. യുദ്ധത്തിന്റെ പ്ലാനിംഗ് തന്നെ നോക്കുക. യാതൊരു
പ്രകോപനവുമില്ലാതെ (immediate provocation) ഈജിപ്ഷ്യന്‍ സൈന്യം സൈനായിലേക്കും, സിറിയന്‍ സൈന്യം ഗോലാനിലേക്കും ഇരച്ചു കയറി.
യോം കിപ്പുര്‍ യുദ്ധത്തില്‍ സോവിയറ്റ് യൂണിയന്‍ ഈജ്പ്തിനെ പിന്തുണച്ചോ എന്നു ചോദിച്ചാല്‍, പിന്തുണച്ചു. പക്ഷേ, അതെങ്ങിനത്തെ പിന്തുണയായിരുന്നുവെന്നതാണ് ചോദ്യം. ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ ശക്തി (അന്നും ഇന്നും) അവരുടെ ഗ്രൗണ്ട് ഫോഴ്സ് ആണ്. എന്നാല്‍ വ്യോമസേന പരിതാപകരമാം വിധം ദയനീയവുമാണ്. ഈജിപ്റ്റ്
സോവിയറ്റ് യൂണിയനോട് ആവ്ശ്യപ്പെട്ടത് ഫൈറ്റര്‍ ജെറ്റുകളാണ്. ഒരെണ്ണം പോലും സോവിയറ്റ് യൂണീയന്‍ നല്‍കിയതായി തെളിവില്ല. എന്നാല്‍ അമേരിക്കയാവട്ടെ താരതമ്യേന ശക്തമായിരുന്ന ഇസ്രയേല്‍ വ്യോമസേനയ്ക്ക് ഒഫന്‍സിവ് വെപ്പണ്‍സ് വേണ്ടുവോളം നല്‍കുകയും ചെയ്തു. ഇതായിരുന്നു യുദ്ധത്തിന്റെ strategic balance തകിടം മറിച്ചത്.
യുദ്ധാനന്തരം സിനായ് ഈജിപ്തിന് തിരിച്ചു കൊടുപ്പിക്കുക വഴി അമേരിക്കയാണ് ശരിക്കും ഗെയിന്‍ ചെയ്തത്.
ശരിയാണ്. അമേരിക്കക്കും, ഇസ്രയേലിനും, ഈജിപ്തിലെ dictatorshipനും ഒരുപോലെ
നേട്ടമുണ്ടാക്കിയ ഒന്നായിരുന്നു camp david agreement.
റോബി,
ഇറാഖ് യുദ്ധത്തിനുള്ള കാരണം ഇതു രണ്ടുമല്ലെന്നാണ് തോന്നിയിട്ടുള്ളത്. സദ്ദാം എണ്ണവ്യാപാരം യൂറോയിലേക്കു മാറ്റിയില്ലെങ്കിലും ബുഷ്-ചെനി ഇറാഖിനെ ആക്രമിക്കുമായിരുന്നു. the aim was to reshape the entire middle east according to the neocon agenda. ഇറാഖിലെ പെട്ടുപോയില്ലായിരുന്നെങ്കില്‍ ബുഷ്
ഇറാനേയും ആക്രമിക്കുമായിരുന്നു. ഇറാഖിലെ സ്ഥിതിഗതികള്‍ ഏറെക്കുറെ ശാന്തമായി വന്നപ്പോഴാണ് 2008 ആഗസ്റ്റില്‍ എണ്ണ ക്രൈസില്‍ ഉണ്ടാകുന്നത്. ഒരു ബാരലിന് 146 ഡോളര്‍. ഇറാന്‍ യുദ്ധപദ്ധതി വീണ്ടും നീണ്ടു പോയി. എണ്ണ വില വീണപ്പോഴേക്കും അമേരിക്കന്‍ ഇക്കോണമിയും വീണു. ആദ്യം ഇറാഖ്, പിന്നെ ഇറാന്‍ അതിനു ശേഷം സിറിയ...എന്നിങ്ങനെയായിരുന്നു പ്ലാന്‍. 2006ലെ ഇസ്രയേലിന്റെ ലെബനന്‍ ആക്രമണം ഓര്‍ക്കുക.
ഇറാനെയും, സിറിയയേയും പിന്തുണയ്ക്കുന്ന ഹിസ്ബൊല്ലയെ തകര്‍ക്കുകയായിരുന്നു ആ യുദ്ധത്തിന്റെ ലക്ഷ്യം. പക്ഷേ, അതു പാളിപ്പോയി.
യോം കിപൂര്‍ യുദ്ധത്തില്‍ ഹുസൈനിനെ കൂട്ടി തൊട്ടതിനു ക്ഷമിക്കുക. അവിടെ ഹുസൈനൊന്നും ഇല്ല. സ്റ്റാന്‍ലി പറഞ്ഞ പോലെ ഈജിപ്ത് (അന്വര്‍ സാദത്) സിറിയന്‍ (ഹഫീസ്) കൂട്ടുകെട്ടായിരുന്നു. ഹുസൈന്‍ നിവൃത്തിയില്ലാതെ അറബ് ലീഗില്‍ ചേരുകയായിരുന്നു. അത് ഓടി പോയി ഗോള്‍ഡാ മേയറോട് പറഞ്ഞെങ്കില്‍
‘ഞങ്ങള്‍ക്കറിയാത്തതൊന്നും അല്ല ഇത്’ എന്നായിരുന്നു മൊസാദ് പ്രതികരണം. അത് സത്യവുമായിരുന്നു. പക്ഷേ ഈ സമയത്ത് ആക്രമിക്കാന്‍ അറബ് ലീഗ് പ്രാപ്തരല്ല എന്നായിരുന്നു മൊസാദ് അനുമാനം.സൈക്കോളജിക്കലി ‘cognitive dissonance‘ എന്നു Norman Dixon
മൊസാദ് പണികള്‍: 50 കളുടെ ആദ്യപകുതിയില്‍ സൂയസ് കനാല്‍ നാഷണലൈസ് ചെയ്യാന്‍ ഈജിപ്തിലെ ജനറല്‍ നാസര്‍ ശ്രമിക്കുന്നു. കോള്‍ഡ് വാറില്‍ സോവിയറ്റ് യൂണിയനെതിരെ ഈജിപ്ത് ഉപകരിക്കുമെന്നു കരുതി അമേരിക്ക ഇതിനെ പിന്തുണക്കുന്നു. 54 ഇല്‍ ബ്രിട്ടന്‍ സൂയസ് കനാലില്‍ നിന്നും പിന്മാറാന്‍ തയ്യാറാകുന്നു. തങ്ങളുടെ
അതിര്‍ത്തിയില്‍ നിന്നും വെസ്റ്റേണ്‍ ശക്തികള്‍ വിട്ട് പോകുന്നത് അറബ് ലീഗ് ശക്തി പ്രാപിക്കാനും ബോര്‍ഡര്‍ അറ്റാക്ക് വിപുലമാകാനും കാരണമാകുമെന്നു ഇസ്രായേല്‍ കരുതി. അതിനെ എതിര്‍ക്കാന്‍ ഡിപ്ലോമാറ്റിക് ആയ ശ്രമങ്ങളൊന്നും നടന്നില്ല.അപ്പോള്‍ മൊസാദ് കണ്ട്പിടിച്ച ഉപാധിയാണ് ഓപ്പറേഷന്‍ സൂസന്ന. ആദ്യകാല
ടെററിസം; എന്നാല്‍ അറബികളുടെ ചെലവില്‍. ജെര്‍മന്‍ കണക്ഷനുള്ള ഇസ്രായേഇ നെറ്റ്വര്‍ക്ക് അറബികളുടെ പേരില്‍ ഈജിപ്തില്‍ സ്ഫോടനങ്ങള്‍ നടത്താനും അങ്ങിനെ ജനറല്‍ നാസറിനെ ഡീസ്റ്റബിലൈസ് ചെയ്യാനുമായിരുന്നു ഉദ്ദേശം. ചില സ്ഫോടനങ്ങള്‍ നടന്നെങ്കിലും നാലു ദിവസം കൊണ്ട് നാസറിന്റെ സെക്യൂരിറ്റി ഇവരെ പൊക്കി.
മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട ഈ സംഭവമാണ് പിന്നീട് ലാവോണ്‍ അഫയര്‍ എന്നറിയപ്പെട്ടത്. നാസര്‍ സൂയസ് നാഷണലൈസ് ചെയ്തു. ഇസ്രായേലിനു അതൊരു തോല്വിയായി. അങ്ങിനെ ഇരിക്കുമ്പോഴാണ് സൂയസ് ക്രൈസിസിനും മുന്നേ പരിഗണനയില്‍ ഉണ്ടായിരുന്ന ജോര്‍ദാന്‍ വെള്ള പദ്ധതി രണ്ടാം അറബ് സമ്മിറ്റ് അംഗീകരിക്കുന്നത്.
ഈജിപ്ത്യന്‍ സൌദി അറേബ്യന്‍ ഫിനാന്‍സില്‍ സിറിയ പണി തുടങ്ങി. പണി കഴിഞ്ഞാല്‍ പിന്നെ ജോര്‍ദ്ദാന്‍ വെള്ളം ഗലീലി കടലില്‍ വീഴില്ല. ഗലീലി കടലാണ് മുക്കാല്‍ ഭാഗം ഇസ്രായേലിന്റേയും ജലസ്രോതസ്സ്. 67 ഇല്‍ ഈ സിറിയന്‍ പ്രൊജക്റ്റ് ഏരിയായില്‍ ഇസ്രായേല്‍ എയര്‍സ്ട്രൈക് നടത്തി.
ഇതിന്റെ ഇടയില്‍ Eli Cohen എന്ന ചാരനെ പിടിച്ചു. ഇതിലെ രസകരമായ വസ്തുത കോഹനെ പിടിച്ചത് സിറിയയുടേയോ മിടുക്കു കൊണ്ടല്ല മറിച്ച് ഇന്ത്യന്‍ എംബസിയുടെ ഒരു കപ്ലൈന്റ് കൊണ്ടായിരുന്നു. ഇയാളുടെ അപ്പാര്‍ട്ട്മെന്റിന്റെ അടുത്തായിരുന്ന ഇന്ത്യന്‍ എംബസി മിഷന്‍ റേഡിയോ ട്രാന്‍സ്മിറ്റന്‍സില്‍ ഇന്ററപ്ഷന്‍ സഹിക്കാതെ
കപ്ലൈന്റ് ചെയ്യുകയായിരുന്നു. എനീട്ടും സിറിയക്ക് ഇയാളെ പിടിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 64 ഇല്‍ കെ.ജി.ബി ആണു അവരുടെ ആധുനിക ഇലക്ട്ര്ട്രോണിക് സഹായത്തോടെ ഇയാളെ പിടിക്കുന്നത്. . പല തരത്തിലുള്ള പ്രീണനങ്ങള്‍ ഉണ്ടായിട്ടും 65 ഇല്‍ ഇയാളെ ഡമാസ്കസില്‍ പബ്ലിക് ആയി തൂക്കി കൊന്നു. അയാളുടെ സകല കുറ്റങ്ങളും എഴുത്ത് ദേഹത്ത് ഒട്ടിച്ചിരുന്നു. മൊസാദിന്റെ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. പക്ഷേ എന്തൊക്കെ സിറിയന്‍ രേഖകള്‍ കൈമാറി എന്ന് കൊഹനെ കൊണ്ട് പറയിക്കാന്‍ സിറിയക്ക് കഴിഞ്ഞില്ല. ഗോലാനിലെ സിറിയന്‍ സന്നാഹം ഒരുമാതിരി മിക്കവാറും അപ്പോഴേക്കും കൊഹന്‍ ഇസ്രായേലില്‍ എത്തിച്ചിരുന്നു. ഇതാണ് 6 ഡേ വാറില്‍ ഇസ്രായേലിനെ ഏറ്റവും അധികം സഹായിച്ചത്.
ജോര്‍ദ്ദാന്‍ വെള്ളം, ഏലി കൊഹന്‍ ഇതു രണ്ടും കൂടി തിരിച്ചടിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങി ഇരിക്കുമ്പോഴാണ് ജനരല്‍ നാസര്‍ ഷാര്‍മം എല്‍ ഷേയ്ക് ഒക്യുപൈ ചെയ്ത് എലാത്തിലെ ഇസ്രായേല്‍ പോര്‍ട്ടിലേക്കുള്ള വഴി അടക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് യുദ്ധം. യുദ്ധത്തില്‍ ധാരാളം തെറ്റായ റേഡിയോ സന്ദേശങ്ങള്‍ സീനായില്‍
നിന്നും അയക്കാന്‍ മൊസാദിനു (ഐ.ഡി.എഫ്)കഴിഞ്ഞു. സീനായില്‍ ഈജിപ്ത് ജയിച്ചെന്നും ജോര്‍ദാനോട് ഈജിപ്തിനെ സപ്പോട്ട് ചെയ്യാനും പറയുന്ന തെറ്റായ സന്ദേശം അയച്ചതു മൂലമാണ് ജോര്‍ദ്ദാന്‍ യുദ്ധത്തിനിറങ്ങുന്നത്. ജോര്‍ദ്ദാനെ മനപൂര്‍വ്വം ഇറക്കി ഈസ്റ്റ് ജറുസലേം പിടിക്കാനും അതോടെ ജറുസലേം ഒരു യുണൈറ്റഡ് നഗരമാക്കാനും ഇസ്രായേലിനു കഴിഞ്ഞു. കുറേ അധികം തെറ്റായ സന്ദേശങ്ങളും അയക്കുകയും ഹുസൈനും
നാസറും തമ്മിലുള്ള റേഡിയൊ സംഭാഷണം ചോര്‍ത്തുകയും ചെയ്തു. ഇതെല്ലാം റെക്കോഡ് ചെയ്തു കൊണ്ട് ഈസ്റ്റേണ്‍ മെഡിറ്ററെനിയന്‍ കടലില്‍ സി.ഐ.എ യുടെ സ്പൈഷിപ്പ് യു.എസ് ലിബര്‍ട്ടി കിടന്നിരുന്നു. ...
No comments:
Post a Comment