Edit Page Article in Kerala Kaumudi dated 20/8/2010
നിയമലംഘനം നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേപോലെ അധികാരമുണ്ടെന്ന വാദം വസ്തുതാപരമായി തെറ്റാണ്. നിലവിലുള്ള നിയമവും കോടതിവിധികളും പ്രകാരം ലോട്ടറി നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുമാത്രമാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതി ഏറ്റവും ഒടുവില്‍ (2010 മാര്‍ച്ച് 12) പുറപ്പെടുവിച്ച ഇടക്കാലവിധിയിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കേരളകൌമുദിയിലെ വാര്‍ത്തയില്‍ പറയുന്നതുപോലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ 5, 6, 8 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കാം. മറ്റൊരു സംസ്ഥാനം നടത്തുന്ന ലോട്ടറിയുടെ വില്പന തങ്ങളുടെ സംസ്ഥാനത്തിന്റെ പരിധിയില്‍ നിരോധിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് 5-ാം വകുപ്പ് അധികാരം നല്‍കുന്നു. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം പ്രയോഗിക്കാനാവില്ല എന്ന് ബി.ആര്‍. എന്റര്‍പ്രൈസസും യു.പി. സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരളകൌമുദി വാര്‍ത്തയില്‍ പ്രതിപാദിക്കുന്ന വിധി ഇതാണ്.
ലോട്ടറി നിരോധിക്കാന്‍ ആറാം വകുപ്പ് നല്‍കുന്ന അധികാരമാണ് അടുത്തത്. ലോട്ടറി നടത്തിപ്പിനെക്കുറിച്ചുള്ള നാലാം വകുപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഈ വകുപ്പ് അസന്ദിഗ്ദ്ധമായി ഉറപ്പിക്കുന്നു. ഈ അധികാരം സംസ്ഥാന സര്‍ക്കാരിനും കൂടി നല്‍കണമെന്നാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അപേക്ഷ തള്ളിക്കളഞ്ഞ് തങ്ങള്‍ക്ക് മാത്രമാണ് നടപടിയെടുക്കാന്‍ അധികാരമെന്ന് പുതിയ ലോട്ടറി ചട്ടത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു.
അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതികളെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീ. ഉമ്മന്‍ചാണ്ടിക്കും ബോദ്ധ്യം ഉണ്ടായിരുന്നു. 2005 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് എഴുതിയ കത്ത് ഇക്കാര്യം തെളിയിക്കുന്നു. അന്ന് ഉമ്മന്‍ചാണ്ടി ശിവരാജ്പാട്ടീലിന് ഇങ്ങനെ എഴുതി. "അന്യസംസ്ഥാന ലോട്ടറികളുടെ എല്ലാ നിയമലംഘനത്തിനെതിരെയും നടപടിയെടുക്കാനും അവയെ നിരോധിക്കാനും കേന്ദ്രസര്‍ക്കാരിനാണ് അധികാരം. കേന്ദ്രനിയമം പരസ്യമായി ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കണമെന്ന് ഞാന്‍ അങ്ങയോട് വിനയപൂര്‍വം ആവശ്യപ്പെടുന്നു. ലോട്ടറിനിയന്ത്രണ നിയമത്തിലെ വകുപ്പ് ആറ് പ്രകാരം നിരോധനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കണമെന്ന ആവശ്യം പരിഗണിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര തീരുമാനം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കത്ത് ഉപസംഹരിക്കുന്നത്. പുതിയ കേന്ദ്ര ലോട്ടറി നിയന്ത്രണ ചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം ഒപ്പിട്ട് 2009 ആഗസ്റ്റ് 12 ന് പ്രധാനമന്ത്രിക്ക് നല്‍കിയ സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ലോട്ടറി നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോടതികളെല്ലാം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. 2007 മാര്‍ച്ചില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇങ്ങനെ പറയുന്നു. ''(കേന്ദ്ര ലോട്ടറി നിയമം) വകുപ്പ് 4, 6 എന്നിവ ഒന്നിച്ച് പരിശോധിക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാനുള്ള സവിശേഷാധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്."
ഒരു തര്‍ക്കത്തിനും അവകാശമില്ലാത്തവിധം സുവ്യക്തമാണ് കോടതിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ അധികാരം വിനിയോഗിക്കുകയാണ് ഇനി വേണ്ടത്.
അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തിന്റെ സമ്പൂര്‍ണവിവരങ്ങള്‍ കേരളം കേന്ദ്രത്തെ അറിയിച്ചിട്ട് വര്‍ഷം രണ്ടര കഴിഞ്ഞു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും തുടര്‍ച്ചയായി നടപടി ആവശ്യപ്പെടുകയും ചെയ്തു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചുവെന്നൊക്കെ ആരോപിക്കുന്നവര്‍ പ്രതിപക്ഷ നേതാവ് കൂടി ഒപ്പിട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ താഴെ പറയുന്ന വരികള്‍ വായിക്കണം." ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പിന്റെ പ്രകടമായ ലംഘനം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നിട്ടുണ്ട്. നിയമലംഘനത്തിതെതിരെ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സഹിതം ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയുടെ വിധിന്യായത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കേരള ഹൈക്കോടതി 2007 ജനുവരിയിലെ വിധിന്യായത്തിലെ പരാമര്‍ശം ഇങ്ങനെയാണ്. "അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ്് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്."
കേന്ദ്ര സര്‍ക്കാരിനും കോടതിക്കും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. കോടതിയിലും കേന്ദ്ര സര്‍ക്കാരിനും യഥാസമയം സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് അപവാദപ്രചാരകര്‍ പെരുമ്പറ കൊട്ടുന്നത്.
ലോട്ടറി നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റം എന്ന നിലയില്‍ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നാണ് കേരളകൌമുദി വാര്‍ത്ത. വാര്‍ത്തയില്‍ പറയുന്നതുപോലെ തന്നെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വകുപ്പു പ്രകാരം എടുത്ത നടപടികള്‍ പിന്‍വലിക്കുമെന്നും ഇനി നടപടികള്‍ എടുക്കില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യാവാങ്മൂലം സൃഷ്ടിച്ച തടസം നീക്കുന്നതിനുള്ള നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത് ഈ സര്‍ക്കാരാണ്. എന്നാല്‍ "ആ കേസില്‍ വിധി പറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയായി" എന്ന വ്യാഖ്യാനം വസ്തുതാപരമായി തെറ്റാണ്.
ഒന്ന്, ഈ കേസിലെ അന്തിമവിധി ഇനിയും വന്നിട്ടില്ല. 2009 നവംബര്‍ 4ന് പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവാണ്.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പെറ്റീഷനെ തുടര്‍ന്നാണ് ഈ വിധിയുമായത്. ഈ വിധിപ്രകാരം എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം മാത്രമേ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളൂ. കോടതിയുടെ അനുമതിയോടെയല്ലാതെ ലോട്ടറി കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുകയോ ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ പാടില്ലെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കാണ് അധികാരം എന്നതാണല്ലോ തര്‍ക്കവിഷയം. സുപ്രീംകോടതിയില്‍ നിലവിലുള്ള മേല്‍ക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 2010 മാര്‍ച്ച് 11ന് പുറപ്പെടുവിച്ച വിധി എല്ലാ തര്‍ക്കങ്ങളെയും അപ്രസക്തമാക്കുന്നു. വിധി ഇങ്ങനെയാണ്: "1998 ലെ ലോട്ടറി റെഗുലേഷന്‍ ആക്ടിലെ നാലാം വകുപ്പ് ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ ഉചിതമായ നടപടികളെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഇതുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ പരാതികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്."
നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുണ്ട് എന്ന മട്ടിലുള്ള വാദങ്ങള്‍ നിയമലംഘകരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ.സംശയമില്ല, ലോട്ടറി നിരോധനം കേന്ദ്രത്തിന്റെ ചുമതല

നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുണ്ട് എന്ന മട്ടിലുള്ള വാദങ്ങള്‍ നിയമലംഘകരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ.
ലോട്ടറി: നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍
(Edit Page Article in Kerala Kaumudi dated 21/8/2010)
"സംശയമില്ല, ലോട്ടറിനിരോധനം കേന്ദ്രത്തിന്റെ ചുമതല" എന്ന തലക്കെട്ടില്‍ 'കേരളകൌമുദി'യില്‍ ആഗസ്റ്റ് 20-ന് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ലേഖനം തെറ്റിദ്ധാരണാജനകമാണ്. ഈ ലേഖനത്തില്‍ 2010 മാര്‍ച്ച് 12ന് സുപ്രീംകോടതി ലോട്ടറി സംബന്ധിച്ച് ഇടക്കാല ഉത്തരവിട്ടതായി പറയുന്നു. യഥാര്‍ത്ഥത്തില്‍, അതിന്റെ തലേന്ന് 2010 മാര്‍ച്ച് 11-നാണ് ആ ഉത്തരവ് നല്‍കിയത്. ആ ഉത്തരവിറക്കുന്നതിന് ആധാരമായ സാഹചര്യമോ ഹര്‍ജിയെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല. മാര്‍ച്ച് 11-ലെ ആ ഉത്തരവ് ഞാന്‍ പരിശോധിച്ചു.
എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കേരള സര്‍ക്കാര്‍ തന്നെ ലോട്ടറിതട്ടിപ്പുകള്‍ ചൂണ്ടിക്കാണിച്ച് പെറ്റിഷന്‍ ഫയല്‍ ചെയ്യുകയായിരുന്നുവെന്നാണ്. അര്‍തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ ഒരു ഇടക്കാല ഉത്തരവ് വന്നത്. നവംബര്‍ 2009-ല്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണനടപടികള്‍ തുടരാനുമുള്ള ഉത്തരവ് നല്‍കിയിട്ടും അത്തരത്തില്‍ യാതൊരു നടപടിയും ധനകാര്യവകുപ്പ് എടുക്കാതെ എന്തിനാണ് കോടതിയില്‍ പോയതെന്ന് ശ്രീ. തോമസ് ഐസക് വ്യക്തമാക്കണം.
ലോട്ടറി നിരോധിക്കാന്‍ ഇതുസംബന്ധിച്ച കേന്ദ്രനിയമത്തിലെ ആറാം വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാരിനുമാത്രമേ അധികാരമുള്ളൂ എന്ന പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, വ്യാജ ലോട്ടറികളെ നിയന്ത്രിക്കുവാനുള്ള അധികാരം സ്റ്റേറ്റ് ഗവണ്‍മെന്റിന് നല്‍കിക്കൊണ്ടാണ് അതേ നിയമത്തിലെ 7, 8 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ടാം വകുപ്പ് പ്രകാരം നാലാം വകുപ്പിലെ നിബന്ധനകള്‍ ലംഘിക്കുന്ന കുറ്റങ്ങള്‍ ജാമ്യം കിട്ടാത്തതും കൊഗ്നിസിബിളും ആയവയാണ്. കൂടാതെ 2010 ഏപ്രില്‍ ഒന്നിന് കേന്ദ്രമിറക്കിയ പുതിയ റൂള്‍ പ്രകാരവും അതത് സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ലോട്ടറികള്‍ സുതാര്യവും നിയമലംഘനമില്ലാത്തതുമാണെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന് എടുത്തു പറയുന്നു. റൂള്‍ 3 (22).
04.11.09-ലെ സുപ്രീംകോടതി ഉത്തരവ് താഴെ പറയുംവിധമാണ്:
അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പില്‍ ലോട്ടറീസ് നിയമമോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകളോ പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന് എഫ്.ഐ.ആര്‍ എടുക്കാവുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റവാളിയെ അറസ്റ്റ് ചെയ്യരുത് എന്നുമാത്രമേ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളൂ.
അന്വേഷണം നടത്തുന്നതിനും കടകള്‍ സെര്‍ച്ച് ചെയ്യുന്നതിനും സീല്‍ ചെയ്യുന്നതിനും മജിസ്ട്രേട്ട് കോടതിയെ സമീപിച്ച് ഒരു ഉത്തരവ് സമ്പാദിക്കണമെന്നേയുള്ളൂ. ആ ഉത്തരവിനെ തോമസ് ഐസക് വ്യാഖ്യാനിക്കുന്നതനുസരിച്ചാണെങ്കില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പൊലീസ് വെറുതെ കൈയും കെട്ടി നോക്കിയിരിക്കണം എന്നാണോ? അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുവാദം തന്നിരിക്കെ ക്രിമിനല്‍ കുറ്റം അന്വേഷിക്കുന്നതിനെക്കുറിച്ച് എങ്ങനെയാണെന്നുമാത്രം പരിശോധിച്ചാല്‍ മതി. ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്നത് ക്രിമിനല്‍ നടപടിചട്ടങ്ങളിലെ 12-ാം അദ്ധ്യായത്തില്‍ 154-ാം വകുപ്പ് മുതല്‍ 173 -ാം വകുപ്പുവരെ പ്രതിപാദിച്ചിരിക്കുന്നു. അതില്‍ 157-ാം വകുപ്പിന്റെ തലക്കെട്ടുതന്നെ പ്രൊസ്യൂജര്‍ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ്. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ഒരു കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞാല്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ഉടനടി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഭവസ്ഥലത്തേക്ക് പോവുകയും തെളിവുകള്‍ ശേഖരിക്കുകയും അതെല്ലാം മറ്റ് വകുപ്പുകളും കൂടി ചേര്‍ത്തു മജിസ്ട്രേട്ട് കോടതിയില്‍ 173-ാം വകുപ്പു പ്രകാരം അന്തിമ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട് സുപ്രീംകോടതിയുടെ 04.11.09-ലെ ഉത്തരവിനെ ലോട്ടറിക്കാര്‍ക്കുവേണ്ടി ധനകാര്യമന്ത്രി വ്യാഖ്യാനിച്ചാല്‍ തന്നെ അറസ്റ്റ് ഒഴികെ സെര്‍ച്ച് ചെയ്യുന്നതിനും ലോട്ടറി ടിക്കറ്റ് പിടിച്ചെടുക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും കടകള്‍ സീല്‍ ചെയ്യുന്നതിനും ഉള്ള അധികാരം സംസ്ഥാനത്തിനാണെന്ന് വ്യക്തമായി കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രേട്ട് കോടതിയില്‍ ഒരു എഫ്.ഐ.ആര്‍ എങ്കിലും ഫയല്‍ ചെയ്തു തെളിവെടുപ്പിനുവേണ്ടി സെര്‍ച്ച് ചെയ്യുന്നതിനുള്ള അപേക്ഷ 2009 നവംബറിനുശേഷം ധനകാര്യവകുപ്പ് കൊടുത്തിട്ടുണ്ടോയെന്ന് ശ്രീ. തോമസ് ഐസക് വ്യക്തമാക്കണം.
12.03.10-ല്‍ സുപ്രീംകോടതി, നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു കഴിഞ്ഞതിനാല്‍ കേന്ദ്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് വാദം.
എന്നാല്‍, പാര്‍ലമെന്റില്‍ ഇതേ വിഷയത്തെക്കുറിച്ച് ഞാന്‍ എഴുതിക്കൊടുത്ത രണ്ടുചോദ്യത്തിന് തന്നിരിക്കുന്ന മറുപടി ധനകാര്യമന്ത്രിയുടെ ഈ വാദത്തിനുള്ള മറുപടിയായി കണക്കാക്കാം. 2010 ആഗസ്റ്റ് 17ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ശ്രീ. അജയ് മക്കന്‍ പാര്‍ലമെന്റില്‍ തന്ന മറുപടിയില്‍ പറയുന്നത് 'പൊലീസും പബ്ളിക് ഓര്‍ഡറും' ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്റെ വിഷയങ്ങളാണെന്നാണ്. അതുകൊണ്ട് വ്യാജ ലോട്ടറികളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയേണ്ടതിന്റെയും അന്വേഷണം നടത്തേണ്ടതിന്റെയും പ്രാഥമിക ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങള്‍ക്കാണ്. ഈ കാര്യം വളരെ ഗൌരവത്തോടെ തന്നെ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ എന്റെ കൈവശമുണ്ട്. അതുകൊണ്ട് ക്രിമിനല്‍ നടപടികളുമായി ധനകാര്യമന്ത്രി ധൈര്യമായി മുന്നോട്ടുപോകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് പറയുന്നത് ഒരു തര്‍ക്കവിഷയമാക്കാന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ട് മുഴുവനായി കേസിന്റെ സുപ്രധാന ദിവസം പോലും ഹാജരാക്കിയിട്ടില്ലെന്നത് ഉറപ്പാണ്. അല്ലെങ്കില്‍ അത് ഏതു പെറ്റിഷന്‍ വഴി ഹാജരാക്കിയെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കണം. 2006-ലെ വിജിലന്‍സ് റിപ്പോര്‍ട്ട് 2010 വരെ എന്തുകൊണ്ട് ഹാജരാക്കിയില്ല. അല്ലെങ്കില്‍ എന്നാണത് കേന്ദ്രത്തിന് അയച്ചുകൊടുത്തതെന്ന് മന്ത്രി വ്യക്തമാക്കണം.
കേരളത്തില്‍ നടക്കുന്ന വ്യാജ ലോട്ടറിത്തട്ടിപ്പുകളെക്കുറിച്ച് നിസ്സഹായനായി നോക്കിനില്‍ക്കുവാനേ ഒരു സംസ്ഥാന ഗവണ്‍മെന്റിന് കഴിയുകയുള്ളൂ എന്നു തോന്നും മന്ത്രിയുടെ ലേഖനം വായിച്ചാല്‍. ഇത് വളരെ വിചിത്രവും സാധാരണജനങ്ങള്‍ക്കുപോലും അപ്പാടെ വിഴുങ്ങാന്‍ കഴിയാത്തതുമാണെന്ന് ധനകാര്യമന്ത്രി മനസ്സിലാക്കണം. കുറെ തീയതികളും ഇടക്കാല ഉത്തരവുകളും എഴുതിപ്പിടിപ്പിച്ചുകൊണ്ട് കേന്ദ്രത്തെ നോക്കി കുറ്റം പറയുന്ന മന്ത്രിക്ക്, പാര്‍ലമെന്റില്‍ എനിക്കു ലഭിച്ച മറുപടി ആവശ്യപ്പെടാതെ തന്നെ, കേസെടുക്കാന്‍ ഒരു ബലം എന്ന നിലയ്ക്ക് അയച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006 ഫെബ്രുവരിയില്‍ അയച്ചു എന്നുപറയുന്ന കത്തിനെ കുറ്റം പറയേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വളരെ വിശദമായ ഒരു മെമ്മോറാണ്ടം രേഖകള്‍ സഹിതം കൊടുക്കുകയും അന്യസംസ്ഥാന ലോട്ടറികളെ ആറാം വകുപ്പിലെ അധികാരം ഉപയോഗിച്ചുകൊണ്ട് നിരോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയെങ്കിലും ധനകാര്യമന്ത്രി നിരോധനം എന്ന വാക്കിന്റെയും നിയന്ത്രണം എന്ന വാക്കിന്റെയും അര്‍ത്ഥം കൂട്ടിക്കുഴയ്ക്കാതെ രണ്ടും രണ്ടായി കണ്ടുകൊണ്ട് വ്യാജ ലോട്ടറികളെ നിയന്ത്രിക്കുന്നതിനു മുഖ്യ വിതരണക്കാരനെതിരെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കള്ള ടിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രയെങ്കിലും ധനകാര്യമന്ത്രി കേരളനാട്ടിലെ പാവപ്പെട്ട ഭാഗ്യാന്വേഷികള്‍ക്കുവേണ്ടി ചെയ്യണം.
ഒരു പഞ്ചായത്തിലെ മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയമപ്രകാരമാണ് അത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഒഴിഞ്ഞുമാറിയാലോ? ആ ഒഴിഞ്ഞുമാറ്റം എന്തുകൊണ്ടാണെന്ന് സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാവും. ലോട്ടറിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറയുന്നതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത കേരളീയര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. അതൊക്കെ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് കേരളീയര്‍.
No comments:
Post a Comment