Saturday, August 28, 2010

സമരം സര്‍ഗാത്മകമാകുമ്പോള്‍ സര്‍ഗാത്മകത സമരവുമാകും

സമരം സര്‍ഗാത്മകമാകുമ്പോള്‍ സര്‍ഗാത്മകത സമരവുമാകും

Sunday, August 1, 2010
കെ.ഇ.എന്‍

'ദുരിതങ്ങളുടെ നെരിപ്പോടുകള്‍ ഏറെയുള്ള ഒരു ഭവനത്തില്‍നിന്ന് ഞാന്‍ ആ കലാലയത്തില്‍ എത്തിയത് നിറമുള്ള ഒരു നൂറ് സ്വപ്‌നങ്ങളുമായിത്തന്നെയാണ്. എന്നെ, 'പ്രതി' എന്നും 'ക്രിമിനല്‍' എന്നുമൊക്കെ ഒരു ഭീകരനെ കണക്ക് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിയ സ്‌നേഹിതരേ, നിങ്ങള്‍ എന്തുകൊണ്ട് ഓര്‍ത്തില്ല, എനിക്കും ഒരു വീടുണ്ടെന്ന്. മകനെ പൊലീസ് വണ്ടിയിലേക്ക് വലിച്ചഴച്ചുകൊണ്ടുപോകുമ്പോഴും പ്രതി എന്ന് വിശേഷിപ്പിച്ച് മാധ്യമവാര്‍ത്തകളില്‍ കൂലി എഴുത്തിന്റെ ധ്വനിപാഠങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴും അതൊക്കെ കണ്ട് അലമുറയിട്ട് തേങ്ങിക്കരയുന്ന ഒരു അമ്മ എനിക്കുണ്ടെന്ന് നിങ്ങള്‍ ഓര്‍ക്കേണ്ടിയിരുന്നില്ലേ.

ഉയര്‍ത്താന്‍ കഴിയാത്ത കരങ്ങളുമായി ജീവിക്കുന്ന അച്ഛന്‍ എനിക്കുണ്ട്. പ്രിയ വൈദികരും ക്രൈസ്തവ മാനവികതയുടെ മൊത്തമായും ചില്ലറയായുമുള്ള അവകാശത്തെ മുഴുവന്‍ ഏറ്റെടുത്തവരുമായ നിങ്ങള്‍ അറിഞ്ഞില്ലായെങ്കില്‍ പിന്നെയാരാണ് ഇതറിയുക? പക്ഷത്തിന്റെ പേരു പറഞ്ഞാല്‍ ഞാനും ഒരു ന്യൂനപക്ഷക്കാരനാണ്. മതത്തിന്റെയും ജാതിയുടെയും പേരന്വേഷിച്ചാല്‍ ഞാനും ക്രിസ്ത്യാനിയാണ്. ചേതന നിലച്ച ശരീരവുമായി എന്റെ അച്ഛന്‍ കരഞ്ഞുപോയപ്പോള്‍, അനീതിക്കെതിരെ നീതിയുടെ കരം ഉയര്‍ത്തിയ യേശുദേവനുനേരെ ചാട്ടവാര്‍ വീശിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എനിക്കും ഓര്‍മ വന്നു: 'ഒരു പച്ചമരത്തോട് ഇവര്‍ ഇങ്ങനെയാണെങ്കില്‍ ഒരു ഉണക്കമരത്തോട് ഇവര്‍ എന്തു ചെയ്യും.' ...വല്ലാത്ത ഒരു കാലമാണ് നമ്മുടേത്. എട്ടാം തരത്തില്‍ പഠിക്കുമ്പോള്‍ 'ഏറ്റവും ദുഃഖഭരിതമായ വരികള്‍' എന്ന കവിതയിലൂടെ നെരൂദയെ വായിച്ചപ്പോഴും, ഞാന്‍ തലകുനിക്കുന്നത് മനുഷ്യരാശിയുടെ കഷ്ടപ്പാടുകള്‍ക്കുമുന്നില്‍ മാത്രമാണെന്ന് ദസ്തയേവ്‌സ്‌കിയെ വായിച്ചപ്പോഴും അരാഷ്ട്രീയം ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമാവുന്ന ചീത്തയായ ഇന്നില്‍ ആ വായനകള്‍ എനിക്കു പകര്‍ന്നുതന്നത് വ്യക്തമായ ഒരു രാഷ്ട്രീയമായിരുന്നു- ശരിയുടെ രാഷ്ട്രീയം, മനുഷ്യന്റെ ശബ്ദം സംഗീതംപോലെ ശ്രവ്യമാകുന്ന ഒരു കാലഘട്ടത്തെ അനിവാര്യതയാക്കിമാറ്റാന്‍ ശ്രമിക്കാന്‍ പഠിപ്പിച്ച സ്ഥിതിസമത്വത്തിന്റെ രാഷ്ട്രീയം. കുടുംബത്തില്‍ ദുരിതത്തിന്റെ നെരിപ്പോടുകള്‍ ഏറെയുണ്ടെങ്കിലും ശരിയുടെ രാഷ്ട്രീയം എന്നെ കൂടുതല്‍ ഊര്‍ജസ്വലനാക്കിയിട്ടേയുള്ളൂ... ('ചോദ്യങ്ങളില്ലാത്ത കാലം വരുമോ', ജെയ്്ക്ക് സി. തോമസ്).

സി.എം.എസ് കോളജ് അധികാരികളുടെ ജനാധിപത്യവിരുദ്ധതയെ വെല്ലുവിളിച്ചുകൊണ്ട്, മാസങ്ങള്‍ പിന്നിട്ട വിദ്യാര്‍ഥിസമരം 'പരിമിതി'കളോടെ വിജയിച്ച ഒരു പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ഒരു മഹത്തായ കോളജിന്റെ ബഹുമാന്യനായ പ്രിന്‍സിപ്പലിനേക്കാള്‍ അകാരണമായി ശിക്ഷിക്കപ്പെട്ട ഒരു വിദ്യാര്‍ഥി, സര്‍ഗാത്മകതയുടെ സജീവ സാന്നിധ്യമായി മാറുന്നതാണ് നാമിപ്പോള്‍ കാണുന്നത്. 'പ്രിന്‍സിപ്പല്‍' വൈസ് ചാന്‍സലറോടും സിന്‍ഡിക്കേറ്റിനോടും ജനാധിപത്യപരമായി പ്രതികരിക്കാന്‍ മടിക്കുമ്പോള്‍, അതേ കലാലയത്തിലെ വിദ്യാര്‍ഥി ജെയ്ക്ക് സി. തോമസ് കോളജിലെ അന്യായത്തിനെതിരെ തീവ്രമായി പ്രതികരിച്ചുകൊണ്ടുതന്നെ അച്ചടക്കത്തിന്റെ ഉയര്‍ന്ന മാതൃകയിലേക്ക് വളരുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. കോളജ് മാനേജ്‌മെന്റിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ 'പ്രതിയും ക്രിമിനലുമായി' മുദ്രകുത്തപ്പെട്ട ജെയ്ക്ക് സി. തോമസ് എന്ന വിദ്യാര്‍ഥി 'ചോദ്യങ്ങളില്ലാത്ത കാലം വരുമോ' എന്ന പേരിലെഴുതിയ, മുകളില്‍ എടുത്തുചേര്‍ത്ത ഭാഗമുള്‍ക്കൊള്ളുന്ന, ഹൃദയസ്‌പര്‍ശിയായ കുറിപ്പും അതേ കോളജ് അധികാരികളുടെ വാക്കുകളും താരതമ്യപ്പെടുത്തുന്ന ആര്‍ക്കും 'അച്ചടക്കം' എവിടെവെച്ചാണ് യാന്ത്രികവും സര്‍ഗാത്മകവുമായി വേര്‍തിരിയുന്നതെന്ന് വ്യക്തമാവും. ഒരു വിദ്യാര്‍ഥിയുടെ 'ഭാവി' എന്നെത്തേക്കുമായി അടച്ചുകളയുംവിധമുള്ള 'ശിക്ഷാനടപടി' ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ല. ശിക്ഷാനടപടികള്‍ കര്‍ക്കശമാവുമ്പോള്‍തന്നെ, തെറ്റ് ചെയ്തവര്‍ക്കുപോലും അത് തിരുത്താനുള്ള സന്ദര്‍ഭം നല്‍കാന്‍ കഴിയുംവിധം അത് ഉദാരവുംകൂടിയായിരിക്കണം. അതിനുപകരം 'അച്ചടക്ക നടപടി'യെ ഒരു അവസരമാക്കി വിദ്യാര്‍ഥിയുടെ ജീവിതംതന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഒരു 'മാനവികത'യുടെ പേരിലും ന്യായീകരിക്കപ്പെടുകയില്ല. എന്നാല്‍, അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നിട്ടും, 'ചോദ്യങ്ങളില്ലാത്ത കാലം വരുമോ' എന്ന ഉള്ളുരുക്കുന്ന ഉത്കണ്ഠ സര്‍ഗാത്മകമായി പങ്കുവെക്കാനുള്ള ഒരു സന്ദര്‍ഭമായി അതിനെ വികസിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍, ജെയ്ക്ക് സി. തോമസ് കോളജ് അധികാരികള്‍ക്ക് ഇപ്പോള്‍ അപ്രാപ്യമായ ഒരൗന്നത്യലേക്ക് ഉയരുകയാണ് ചെയ്തിരിക്കുന്നത്.

കാമ്പസ് സര്‍ഗാത്മകമാവണം, സംവാദാത്മകമാവണം, കലാത്മകമാവണം എന്നത് ഇന്ന് മുമ്പത്തേക്കാള്‍ നിരന്തരം ആവര്‍ത്തിക്കേണ്ട ഒരാശയമാണ്.
ആധുനിക ജനാധിപത്യം ആവശ്യപ്പെടുന്ന ഒരൗന്നത്യത്തിലേക്ക് കാമ്പസുകള്‍ക്ക് കടക്കാന്‍ കഴിയണമെങ്കില്‍, മൂലധനാധിപത്യം അടിച്ചേല്‍പിക്കുന്ന അരാഷ്ട്രീയ പരിമിതികളില്‍നിന്നുമത് പുറത്തു കടക്കേണ്ടതുണ്ട്. ലാഭനഷ്ട കണക്കുകളില്‍ മാത്രം കുളിര്‍മ കൊള്ളുന്ന വിദ്യാഭ്യാസ വ്യവസായ നിയമങ്ങളുടെ മാലിന്യങ്ങളെ മനുഷ്യത്വം പൂക്കുന്ന ഒരുനാളെയെ സ്വപ്‌നംകാണുന്ന നീതിയുടെ നിര്‍മലതകൊണ്ടാണ് നേരിടേണ്ടത്. ഒരു 'പൂച്ചട്ടി' തകര്‍ത്തുകൊണ്ടല്ല, മറ്റൊരു പൂന്തോട്ടംതന്നെ വെച്ചു പിടിപ്പിച്ചുകൊണ്ടാണത് നിര്‍വഹിക്കപ്പെടേണ്ടത്.

സൂക്ഷ്മാര്‍ഥത്തില്‍, സര്‍ഗാത്മകതയില്‍ 'സമരവും' സമരത്തില്‍ 'സര്‍ഗാത്മകതയു'മുണ്ട്. സമരമെന്നത് ഇന്നത്തെക്കാള്‍ വികസിച്ച മറ്റൊരവസ്ഥ സൃഷ്ടിക്കാനുള്ള സാഹസികശ്രമമാണ്. അതിന് മറ്റെന്തുമെന്നപോലെ സന്ദര്‍ഭാനുസരണം വ്യത്യസ്ത രൂപങ്ങള്‍ കൈക്കൊള്ളേണ്ടിവരും. എന്നാല്‍, ഒരു ജനാധിപത്യസമരവും അധികാരശക്തികള്‍ ആക്രോശിക്കുന്നതുപോലെ അരാജകത്വത്തിന്റെ ആഘോഷമോ ആദര്‍ശവത്കരണമോ അല്ല. തൊഴിലാളി സമരം ചെയ്യുന്നത് വ്യവസായശാലകള്‍ അടിച്ചുതകര്‍ക്കാനല്ല, മറിച്ച് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്ന മനുഷ്യത്വവിരുദ്ധമായ ചൂഷണാധിപത്യത്തെ മാറ്റിമറിക്കാനാണ്. കര്‍ഷകത്തൊഴിലാളി സമരം നടത്തുന്നത് മണ്ണിനെ മാനഭംഗപ്പെടുത്താനല്ല. അതിന്റെ 'മഹത്ത്വം' തിരിച്ചുപിടിക്കാനാണ്. ഒരു വ്യവസായശാല തകര്‍ക്കപ്പെട്ടാലും 'മുതലാളി' മറ്റനവധി വഴികളിലൂടെ വളരും. എന്നാല്‍, 'അധ്വാനശക്തി' വിറ്റ് ജീവിക്കേണ്ടിവരുന്ന 'തൊഴിലാളി' അതോടെ തകരും. ഇതുപോലെ ആത്മബോധമുള്ള വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത് വിദ്യാലയം തകര്‍ക്കാനല്ല, മറിച്ച് 'വിദ്യ'യുടെ ജനാധിപത്യമൂല്യം വീണ്ടെടുക്കാനാണ്; അധ്യാപകരെ ആക്രമിക്കാനല്ല, മറിച്ച് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അവകാശങ്ങള്‍ നേടിയെടുക്കാനാണ്. ഇങ്ങനെ പറയുന്നത് സമരങ്ങളെല്ലാം എപ്പോഴും 'ആദര്‍ശപരതയുടെ' മാത്രം നേര്‍വരയിലൂടെ സഞ്ചരിക്കുമെന്ന മൗഢ്യം വെച്ചുപുലര്‍ത്തുന്നതുകൊണ്ടല്ല, മറിച്ച് പ്രായോഗികമായി സംഭവിക്കുന്ന 'പിരിമതികളെ' ആദര്‍ശവത്കരിക്കേണ്ടതില്ലെന്ന അര്‍ഥത്തിലാണ്. മാരകമായ ചൂഷണങ്ങളെ ചായം തേച്ച് മനോഹരമാക്കുന്നവരുടെ സങ്കുചിതാശയങ്ങളില്‍നിന്നല്ല, ചൂഷണത്തിന്റെ ചാരം സ്വപ്‌നംകണുന്ന വികസിതാശയങ്ങളില്‍നിന്നാണ് സമരോല്‍സുകമാവുന്ന ഏതൊരു സാമൂഹിക വിഭാഗവും ശക്തിസംഭരിക്കേണ്ടത്. റഷ്യന്‍ വിപ്ലവത്തില്‍ അന്‍താനോവ് എന്ന വിപ്ലവ കമാന്‍ഡര്‍ സൃഷ്ടിച്ച കാരുണ്യത്തിന്റെ ധീര വിസ്മയ മാതൃകയാണ് ഈ കുറിപ്പെഴുതുമ്പോള്‍ എന്നെ കോരിത്തരിപ്പിക്കുന്നത്. ഏതൊരു വിപ്ലവത്തിലും 'ആക്രമണം' മാര്‍ക്‌സ് സൂചിപ്പിച്ചതുപോലെ, ഒരു വയറ്റാട്ടിയുടെ രൂപത്തില്‍ 'കടന്നുവന്നേക്കും.' അതിനെ പക്ഷേ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റുകള്‍ കാണുന്നത് ഒരാദര്‍ശമായിട്ടല്ല, മറിച്ച് ചൂഷണവ്യവസ്ഥ അനിവാര്യമാക്കുന്ന ഒരു 'പരിമിതി'യായിട്ടാണ്. 'രക്തസാക്ഷിത്വം' ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ ചില സംഘടനകള്‍ 'സൃഷ്ടിക്കുന്നതല്ല', മറിച്ച് അധികാരശക്തികള്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുന്നതാണ്. തടവറകളിലേക്കും കഴുമരങ്ങളിലേക്കും മനുഷ്യത്വരഹിതമായ അധികാരശക്തികളാണ് അനേകായിരങ്ങളെ വലിച്ചെറിഞ്ഞത്. അതുകൊണ്ട് സമരങ്ങളുട പേരില്‍ സംഭവിച്ചുപോകുന്ന ആക്രമണങ്ങളെ ആദര്‍ശവത്കരിക്കുകയോ ന്യായീകരിക്കുകയോ അല്ല വേണ്ടത്, മറിച്ച് ആധിപത്യം വഹിക്കുന്ന അധികാരവ്യവസ്ഥയുടെ 'ആക്രമണസ്വഭാവം' തുറന്നുകാട്ടാനുള്ള അവസരമായി അതിനെത്തന്നെ വികസിപ്പിക്കുകയാണ് വേണ്ടത്.

ആശയങ്ങള്‍ ഏറ്റുമുട്ടി കാമ്പസില്‍ പ്രക്ഷുബ്ധമായ പ്രബുദ്ധതയുടെ തീജ്വാലകള്‍ ആളിക്കത്തണം. ഒരിക്കലും അതിനകത്ത് വ്യത്യസ്ത കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന സുഹൃത്തുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി ചോരത്തുള്ളികള്‍ വീഴരുത്. അനീതിക്കെതിരെ കാമ്പസുകള്‍ കുറ്റപത്രങ്ങള്‍ വായിക്കണം. പക്ഷേ, നീതിക്കുവേണ്ടിയുള്ള നിലവിളികളെ അട്ടഹാസങ്ങളില്‍ മുക്കി കൊല്ലരുത്. ചീത്തയായ ഒരു കാലത്തുനിന്ന് നല്ല സ്വപ്‌നങ്ങള്‍ കാണാനുള്ള ഒരു തലമുറയുടെ അവകാശങ്ങള്‍ തല്ലിത്തകര്‍ക്കപ്പെടരുത്. 'പഠിപ്പുമുടക്കുന്നത്' കൂടുതല്‍ പഠിക്കാനാവണം. ഐസ്‌ക്രീം പാര്‍ലറില്‍ പോവാതെ, ലൈബ്രറിയില്‍ പോയിരിക്കണമെന്ന അര്‍ഥത്തിലല്ല; ക്ലാസ് കട്ട് ചെയ്ത് സിനിമാ തിയറ്ററില്‍ പോകരുതെന്ന അര്‍ഥത്തില്‍പോലുമല്ല! ചിലപ്പോള്‍ ഒരു സിനിമക്ക് ക്ലാസുകളേക്കാള്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, പഠിക്കാന്‍ വരുന്നവര്‍ പഠിപ്പുമുടക്കുന്നത് ഒരു തമാശക്കല്ല, മറ്റൊരു നിര്‍വാഹവുമില്ലാത്തതുകൊണ്ടാണ്. പഠിപ്പുമുടക്കത്തില്‍ പങ്കെടുക്കുന്നവരെ മാത്രമല്ല, അല്ലാത്തവരെയും എന്തിനൊരു പഠിപ്പുമുടക്കം എന്ന് ബോധ്യപ്പെടുത്താനുള്ള സമാന്തര പഠനകേന്ദ്രമായി പഠിപ്പുമുടക്ക് സമരങ്ങളെ വികസിപ്പിക്കേണ്ടതുണ്ട്. പഠിപ്പുമുടക്കത്തെതന്നെ സമാന്തര ജനകീയ പഠനത്തിന്റെ മികച്ച മാതൃകകളിലൊന്നായി മാറ്റേണ്ടതുണ്ട്. സത്യത്തില്‍, 'പ്രക്ഷോഭ-പ്രചാരണ'ത്തിന്റെ (A്വit-prop) ഉജ്ജ്വല മാതൃകയെന്ന അവസ്ഥയിലേക്ക് പല കാരണങ്ങളാല്‍ ഉയരാന്‍ കഴിയാതെ പോവുന്ന 'പഠിപ്പുമുടക്ക്' സമരങ്ങള്‍ ഉപേക്ഷിക്കണമെന്നല്ല, മറിച്ച് ഇന്നത് അനുഭവിക്കുന്ന പരിമിതികള്‍ പരിഹരിക്കപ്പെടണമെന്നാണ് പറഞ്ഞുവരുന്നത്. മറ്റൊരുവിധത്തില്‍, ഒരു പഠിപ്പുമുടക്ക് സമരത്തെ യഥാര്‍ഥത്തില്‍ അതാവശ്യപ്പെടുന്ന ഔന്നത്യത്തിലേക്ക് ഉയര്‍ത്തണമെന്നാണ്.

കേരളത്തില്‍ മുമ്പില്ലാത്തവിധം കാളക്കൂറ്റന്മാരെപ്പോലെ കൊഴുത്ത വിദ്യാഭ്യാസ വ്യവസായികളാണ് ഇന്ന് വിദ്യാലയങ്ങളെ ജീര്‍ണതയുടെ കേന്ദ്രങ്ങളാക്കാന്‍ നേതൃത്വം നല്‍കുന്നത്. മനോഹരമായി സൂക്ഷിക്കപ്പെടുന്ന പല കോളജുകളിലും മാറാല കെട്ടിയ ആശയങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. യൂനിഫോമിന്റെ പേരില്‍ കേരളത്തിലുയര്‍ന്ന വിവാദം അത്തരമൊരു മാനസികാവസ്ഥയുടെ മാറാല മനസ്സിനെയാണ് തുറന്നുകാട്ടിയത്. ഒരുസ്ഥാപനത്തിന്റെയും 'യൂനിഫോം' അഭിരുചികളെയും ആശയങ്ങളെയും ആചാരങ്ങളെയും ഒന്നാക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. അത് സാധ്യവുമല്ല. ഉയരത്തിലും വര്‍ണത്തിലും നിറത്തിലും വ്യത്യസ്തരായവരെ, 'യൂനിഫോം' അതെല്ലാം അനുവദിച്ചുകൊണ്ടാണ് 'ഒന്നിപ്പിക്കുന്ന'തെന്നിരിക്കെ, അതിനേക്കാള്‍ പ്രധാനമായ 'വിശ്വാസങ്ങളുടെ' കാര്യത്തില്‍ മാത്രം എന്തിന് 'കൃത്രിമമായ' ഒന്നിപ്പിക്കല്‍ അടിച്ചേല്‍പിക്കണം?

നീല യൂനിഫോം ധരിക്കുന്ന ഒരു സ്ഥാപനത്തിലെ ഒരു കുട്ടി, വിശ്വാസത്തിന്റെ ഭാഗമായോ സൗന്ദര്യബോധത്തിന്റെ ഭാഗമായോ ഒരു ചുവന്ന പൊട്ടിട്ടാല്‍ ആ സ്ഥാപനത്തിന്റെ 'യൂനിഫോമി'ന് പരിക്കു പറ്റുമോ? വേറൊരു കുട്ടി അവരുടെ വിശ്വാസത്തിന്റെ ഭാഗമായി തലയില്‍ ഒരു 'തൊപ്പി വെച്ചാല്‍' ആ കുട്ടി തോറ്റുപോകുമോ? 'തോറ്റ് തൊപ്പിയിട്ടു' എന്നൊരു പ്രയോഗമുള്ളതുപോലെ 'ജയിച്ച് തൊപ്പിയിട്ടു ' എന്നൊരു പ്രയോഗംകൂടി എന്തുകൊണ്ട് ഉണ്ടായിക്കൂടാ? അതുണ്ടാവുമോ എന്നറിയാന്‍ വേണ്ടിയെങ്കിലും എന്തുകൊണ്ട് പരീക്ഷണാര്‍ഥം തൊപ്പി നല്‍കിക്കൂടാ! അതുപോലെ നീല യൂനിഫോമിനോട് കറുത്ത തലമുടി നിര്‍വഹിക്കുന്ന 'അന്യായമില്ലാതാക്കാന്‍' മുടിയുടെ 'കളര്‍' മാറ്റുന്നതിനേക്കാള്‍ നല്ലതല്ലേ ഒരു 'നീലത്തട്ടം' സര്‍വരും ധരിക്കുന്നത്! ജനാധിപത്യ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ മാനേജ്‌മെന്റിന്റെ 'യൂനിഫോം' യാന്ത്രികവാദത്തെ ചെറുക്കാന്‍ ഒരു 'പഠിപ്പുമുടക്ക്' നടത്തുന്നതിനേക്കാള്‍ പ്രസക്തമാവുക, പൊട്ട് മായ്ക്കാന്‍ പറയുന്നിടത്ത് പൊട്ടിടുന്നവരെ പിന്തുണക്കാന്‍ പ്രതീകാത്മകമായി എല്ലാവരും പൊട്ട് തൊടുന്നതായിരിക്കും. അതുപോലെ 'തട്ട'മിടുന്നതിന് വിലക്കുള്ളിടത്ത് പ്രതീകാത്മകമായി വേണെങ്കില്‍ ആണ്‍-പെണ്‍ ഭേദമന്യേ എല്ലാവരും 'തട്ടമിടുന്നതാവും!' ജനാധിപത്യപരമായ സര്‍വ വൈവിധ്യങ്ങള്‍ക്കും സ്വയം ആവിഷ്‌കരിക്കാനുള്ള അവകാശം റദ്ദ് ചെയ്യുന്ന 'യൂനിഫോം സംവിധാനം' ഒന്നിപ്പിക്കുന്നതിനുപകരം മനുഷ്യരെ ഭിന്നിപ്പിക്കും. 'എല്ലാവരും പല അര്‍ഥത്തില്‍ വ്യത്യസ്തരാണ്. എന്നാല്‍, സര്‍വരും തുല്യരാണ്' എന്നൊരു സമീപനമായിരിക്കും കൂടുതല്‍ ആരോഗ്യകരം. അതുകൊണ്ട് യൂനിഫോം ആവാം. പക്ഷേ, യൂനിഫോംഭീകരത വേണ്ട.

അയാളൊരു പുസ്തകം എഴുതുകയാണ്

അയാളൊരു പുസ്തകം എഴുതുകയാണ്

Sunday, August 8, 2010
കെ.ഇ.എന്‍

സാഹിത്യവിമര്‍ശം പറയത്തക്കവിധം ആര്‍ക്കുമൊരു ശല്യവും ചെയ്യാതെ, സ്വന്തം 'കുലീനത' കാത്തുസൂക്ഷിച്ചുകൊണ്ട് 'അങ്ങനെയങ്ങ്' കഴിഞ്ഞുപോരുകയായിരുന്നു. കൃഷ്ണഗാഥയില്‍ എത്ര 'കൃ' ഉണ്ട് എന്ന കണ്ടെത്തല്‍തൊട്ട് തോഴിയുടെ ഏത് കണ്ണാണ് തുടിച്ചത് എന്ന തര്‍ക്കംവരെ, താല്‍പര്യപൂര്‍വം വായിച്ചിരുന്നവര്‍ ഇപ്പോളൊന്ന് ക്ഷോഭിച്ചിരിക്കുകയാണ്. ഇല്ലാത്ത ജാതിയും മതവുമൊക്കെ സാഹിത്യത്തില്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന വിമര്‍ശരംഗത്തെ വിഘടനവാദികള്‍ക്കെതിരെ അവരിപ്പോള്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.

നാടുവാഴിത്തത്തിന്റെ പതനത്തോടെ നിലംപരിശായ 'ജാതി'യും മുതലാളിത്തത്തിന്റെ കുതിപ്പോടെ കാലുകുഴഞ്ഞ് വീണ മതവും ഇപ്പോഴും സജീവമാണെന്ന തെറ്റിദ്ധാരണ പരത്തുന്നവര്‍ക്കെതിരെയുള്ള തുടര്‍ പ്രബന്ധങ്ങളാണ് ചില പ്രസിദ്ധീകരണങ്ങളുടെ നേതൃത്വത്തില്‍ തുരുതുരാ മലയാളത്തിലിപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമായ ഒരാള്‍ സാഹിത്യചിന്തയുടെ പവിത്രലോകത്തിലേക്ക്, പാദരക്ഷകള്‍പോലും ഊരിവെക്കാതെ പ്രവേശിച്ചതാണ് പുതിയ സാഹിത്യതമ്പുരാക്കന്മാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഗ്രാംഷിയെക്കുറിച്ചും അല്‍ത്തൂസറെക്കുറിച്ചും സാഹിത്യസൃഷ്ടികളുടെ സൂക്ഷ്മതലങ്ങളെക്കുറിച്ചും സംസാരിക്കാനുള്ള എന്ത് കോപ്പാണ് ഇങ്ങേര്‍ക്കുള്ളതെന്നാണ് 'കോപ്പ് മൊത്തക്കച്ചവടം' പാരമ്പര്യമായി നിര്‍വഹിച്ചുപോരുന്ന ചിലര്‍ രോഷാകുലരായി ഇപ്പോള്‍ വിളിച്ചു ചോദിക്കുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആരംഭനാളുകളില്‍ ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ അഭിമുഖീകരിച്ച ആതേ ചോദ്യമാണ്, സി.പി.എമ്മിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും ചിന്തകനും പ്രഭാഷകനുമായ ബേബി ജോണ്‍ മാഷിനുനേരെ ഇപ്പോള്‍ ചീറിക്കുതിച്ചെത്തിയിരിക്കുന്നത്. അദ്ദേഹമിപ്പോള്‍ ഒരു പുസ്തകമെഴുതുന്നത് എന്തിനാണ് ഇവ്വിധം പലരെയും ഇത്രമാത്രം പ്രയാസപ്പെടുത്തുന്നതെന്നാണ് എനിക്കെത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത്. ഓരോ ദിവസവും എത്രമാത്രം പുസ്തകങ്ങളാണ് മലയാളഭാഷയിലും ഇറങ്ങുന്നത്- കവിതാസമാഹാരങ്ങള്‍ മുതല്‍ വിമര്‍ശപഠനങ്ങള്‍വരെ. അപ്പോഴൊന്നും കാണാത്ത ഒരു അങ്കലാപ്പ്, ബേബിജോണ്‍ ഇതുവരെയും എഴുതിക്കഴിഞ്ഞിട്ടില്ലാത്ത ഒരു പുസ്തകത്തെപ്പറ്റി ഇപ്പോഴേ ഉണ്ടാകുന്നതും 'ഉണ്ടാക്കുന്നതും' എന്തിനുവേണ്ടിയാണ്, ആര്‍ക്കുവേണ്ടിയാണ്?

ഇനിയും എഴുതിത്തീരാത്ത ഈ പുസ്തകത്തിന്റെ ആമുഖം ആരെഴുതുമെന്നതിനെക്കുറിച്ചുപോലും ഇപ്പോഴേ തര്‍ക്കം തുടങ്ങിക്കഴിഞ്ഞു. ഒരു പ്രമുഖ ചാനലിലെ 'തമാശപംക്തി' ഇതുസംബന്ധിച്ച് പുറത്തുവിട്ടത് സംഭ്രമജനകമായ ഒരു വാര്‍ത്തയാണ്. ഒന്നുകില്‍ ഉസാമ ബിന്‍ ലാദിന്‍ അല്ലെങ്കില്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ആയിരിക്കുമത്രെ പ്രസ്തുത പുസ്തകത്തിന് അവതാരിക എഴുതാന്‍ പോകുന്നത്.
കേരളത്തിലെ ഒരുപാട് മനുഷ്യര്‍ ഹൃദയപൂര്‍വം ആദരിക്കുന്ന ബേബിജോണിനെപ്പോലുള്ള ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുടെ സാംസ്‌കാരിക അന്വേഷണങ്ങളെ സംഭ്രമിപ്പിക്കുന്ന അഭ്യൂഹങ്ങളിലേക്ക് സങ്കോചിപ്പിക്കുന്നതിന് പിറകില്‍ പത്തിതാഴ്ത്തി പതുങ്ങിയിരിക്കുന്നത് വലതുപക്ഷ വിഷസര്‍പ്പങ്ങളാണ്. ഒരു പുസ്തകത്തെ അതിന്റെ സമഗ്രതയില്‍ വിമര്‍ശവിധേയമാക്കുന്നതിനുപകരം, അതു പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ മുന്‍വിധികളുടെ ചതുപ്പുനിലങ്ങളില്‍ അതിനെ ചവിട്ടിത്താഴ്ത്താനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിലിപ്പോള്‍ വലതുപക്ഷ നേതൃത്വത്തില്‍ കൊടുമ്പിരികൊള്ളുന്നത്. ഒരുതരത്തിലും പരസ്‌പരം പൊരുത്തപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങളെ ഒരു തത്ത്വദീക്ഷയും കൂടാതെ പരസ്‌പരം പൊരുത്തപ്പെടുത്തുന്ന മൂന്നാംമുറ 'എക്ലറ്റിക്‌വിദ്യ'യാണ് സാംസ്‌കാരിക വിശകലനങ്ങളുടെ മൂടുപടത്തില്‍നിന്ന് ഇപ്പോള്‍ വീര്യമാര്‍ജിച്ചുകൊണ്ടിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീര്‍ മുതല്‍ എം.ടി. വാസുദേവന്‍നായര്‍ വരെയുള്ള പ്രതിഭകള്‍ വ്യത്യസ്തതരത്തിലുള്ള വിശകലനങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും മുമ്പേതന്നെ വിധേയമായവരാണ്. ഓരേ വിമര്‍ശത്തെയും വിമര്‍ശാത്മകമായി നേരിട്ടുകൊണ്ടാണ് സാഹിത്യവിമര്‍ശം വളര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാലിപ്പോള്‍ അതിന് വിപരീതമായി, സാഹിത്യപ്രതിഭകളെ തൊട്ടാല്‍ ആ കൈ ഞങ്ങള്‍ കൊത്തുമെന്ന തരത്തിലുള്ള ആക്രോശങ്ങളാണ് താരതമ്യേന സൗമ്യരായ സാഹിത്യവിമര്‍ശകരില്‍നിന്നുപോലുമുണ്ടാവുന്നത്. അതിനുമാത്രം എന്താണിവിടെ സംഭവിച്ചത്?

പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃത്വത്തില്‍ ഏലംകുളത്ത് നടന്ന ക്യാമ്പില്‍ വരുംകാല വൈമനസ്യത്തോടെയെങ്കിലും സംവാദവിധേയമാക്കാന്‍ പോകുന്നത്, സാഹിത്യത്തിലെ അധികാരബന്ധങ്ങളെ അപഗ്രഥിച്ചുകൊണ്ട് ബേബിജോണ്‍ അവതരിപ്പിച്ച വാചാപ്രബന്ധത്തിലെ ആശയങ്ങളായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോളതിനെ വെറുമൊരു വിവാദമാക്കാന്‍ ശ്രമിക്കുന്നവരെ ആശങ്കാകുലരാക്കുംവിധം നാളെയത് തീവ്ര സംവാദമായി തളിരിടും എന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്തവിധം സവര്‍ണപ്രത്യയശാസ്ത്രത്തിന്റെ അദൃശ്യനിയന്ത്രണത്തിലാണ് കേരളസംസ്‌കാരം നിലനില്‍ക്കുന്നതെന്ന അസ്വസ്ഥ സത്യത്തെ അവഗണിച്ചുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. മറിച്ച്, കീഴാളപഠനങ്ങള്‍ക്ക് വിവാദങ്ങളുടെ പുകപടലങ്ങളെ കീറിമുറിച്ചുകൊണ്ടുതന്നെ അധീശത്വപ്രത്യയശാസ്ത്രങ്ങള്‍ കലാസൃഷ്ടികളില്‍ സ്ഥാപിക്കുന്ന 'കുഴിബോംബുകള്‍' കണ്ടെടുക്കാന്‍ കഴിയുമെന്ന് ശരിയാംവിധം തിരിച്ചറിയുന്നതുകൊണ്ടാണ്. സവര്‍ണ പ്രത്യയശാസ്ത്ര വിമര്‍ശമെന്നത് സവര്‍ണവിമര്‍ശമെന്നതിലപ്പുറം ഒരു മേല്‍ക്കോയ്മാ വിമര്‍ശമാണ്. 'ബ്രാഹ്മണാള്‍ കാപ്പിക്കട' എന്നു കാണുമ്പോള്‍ ഒരര്‍ഥത്തില്‍ നാം ആഹ്ലാദിക്കുകയും മറ്റൊരര്‍ഥത്തില്‍ ആശങ്കാകുലരാവുകയും ചെയ്യുന്നത് അതുകൊണ്ടാണ്. നാട്ടുവാഴിത്തം ദൃഢപ്പെടുത്തിയതും ജാതിപ്രത്യയശാസ്ത്രം ആദര്‍ശവത്കരിച്ചതുമായ കുലത്തൊഴിലിന്റെ ലോകം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ബ്രാഹ്മണാള്‍ കാപ്പിക്കടയെ ഒരു പുളകമാക്കുന്നത്. കുലത്തൊഴിലിന്റെ ഇത്തിരിവെട്ടങ്ങളില്‍നിന്ന് പുറത്തുകടന്ന ജനാധിപത്യവാദികളായ സവര്‍ണസമൂഹത്തിന്റെ പൊതുജീവിതപ്രവേശത്തെയാണത് ഒരര്‍ഥത്തില്‍ ധീരമായി ആവിഷ്‌കരിക്കുന്നത്.

ജാതിവിവേചനത്തിന്റെ ഉരുക്കുമതിലുകള്‍ ഉടച്ചുവാര്‍ത്ത ആ കാഴ്ചപ്പാടിനെ അഭിവാദ്യം ചെയ്യുമ്പോള്‍തന്നെ കേരളത്തില്‍ ഇന്നും ആധിപത്യം പുലര്‍ത്തുന്ന സാംസ്‌കാരിക വൈകൃതങ്ങളെ വിചാരണചെയ്യാനും ജനാധിപത്യവാദികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അപ്പോഴാണ് എന്തുകൊണ്ടാണ് ഒരു 'ബ്രാഹ്മണാള്‍ കാപ്പിക്കട'യുള്ളതുപോലെ നമുക്ക് ഒരു 'പറയന്‍സ് കാപ്പിക്കട' ഇല്ലാതെ പോകുന്നത് എന്ന ചോദ്യം പ്രസക്തമാവുന്നത്! പഞ്ചനക്ഷത്രഹോട്ടലുകളിലെ 'ചിരിതൊഴിലില്‍' എന്തുകൊണ്ടാണ് കറുത്ത ചിരി കുറഞ്ഞുപോകുന്നത്? എന്തുകൊണ്ടാണ് ആള്‍ക്കൂട്ടങ്ങളൊക്കെ വെറും 'ആണ്‍കൂട്ടങ്ങള്‍' മാത്രമായി ചുരുങ്ങുന്നത്? 'സായ്പിനെ കാണുമ്പോള്‍' ആളുകള്‍ ഇപ്പോഴും 'കവാത്ത്' മറക്കുന്നത് എന്തുകൊണ്ടാണ്? സാമ്പത്തിക വിവേചനങ്ങള്‍ക്കൊപ്പം സാമൂഹികവിവേചനങ്ങളുടെ മറ്റൊരു സമാന്തരലോകവും നിരവധി തലങ്ങളില്‍ കൊഴുത്തുകൊണ്ടിരിക്കുകയാണ്. ഇതൊന്നുമില്ലെന്ന് പറയാനാണ് പലരുമിപ്പോള്‍ വല്ലാതെ തിടുക്കംകൊള്ളുന്നത്.

സാമൂഹികവിവേചനങ്ങളും സാമൂഹികമായ അടിച്ചമര്‍ത്തലും നമ്മുടെ സാഹിത്യത്തിലും കലയിലും നിശിതമായ വിചാരണക്ക് വിധേയമാകാതെ, ഇപ്പോഴും സസുഖം നിലനില്‍ക്കുന്നുണ്ടോ എന്ന അസുഖകരമായ അന്വേഷണത്തിനാണ് ഏലംകുളം പു.ക.സ ക്യാമ്പില്‍ ബേബിജോണ്‍ മാഷ് വഴിതുറന്നത്. അദ്ദേഹത്തോട് യോജിക്കുകയോ വിയോജിക്കുക ചെയ്യാം. പക്ഷേ, അതിനുമുമ്പ് അദ്ദേഹം എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. കീഴാളരുടെ പ്രതിച്ഛായ മലിനമാക്കുന്നതിലും അവരെ കുറ്റവാളി മാതൃകയിലേക്ക് വെട്ടിയൊതുക്കുന്നതിലും അധീശപ്രത്യയശാസ്ത്രങ്ങള്‍ വഹിക്കുന്ന പങ്കിനെ സര്‍വ കലാസാഹിത്യ രചനകളും ഒരേ തോതില്‍ പ്രതിരോധിക്കുന്നുണ്ടെന്ന് കാര്യങ്ങളുടെ വേരുകള്‍ കാണുന്ന ആര്‍ക്കും വാദിക്കാനാവില്ല. 'സ്വര്‍ണസിംഹാസനങ്ങളില്‍ ഇരുത്തപ്പെട്ട എഴുത്തുകാര്‍ ചോദ്യംചെയ്യപ്പെടും' എന്നെഴുതിയത് ബ്രഹ്‌തോള്‍ട് ബ്രഹ്ത്താണ്. അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കിയ നെയ്ത്തുകാരെപ്പറ്റി അവര്‍ സ്വന്തം കൃതികളില്‍ എന്തു പറഞ്ഞിട്ടുണ്ടെന്നറിയാന്‍വേണ്ടി ആ കൃതികള്‍ വേറൊരു രീതിയില്‍ വീണ്ടും വായിക്കപ്പെടും എന്നദ്ദേഹം മുന്നറിയിപ്പ് നല്‍കിയതും നമുക്കിപ്പോള്‍ ഓര്‍ക്കാവുന്നതാണ്. എന്തായാലും, ഏതെങ്കിലുമൊരു 'ഉസാമ ബിന്‍ലാദിന്റെ' അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടെയും ബേബിജോണ്‍ ആ 'ബുക്' എഴുതിപ്രസിദ്ധീകരിച്ചാല്‍ നമുക്ക് ചര്‍ച്ച കുറേക്കൂടി സജീവമായി തുടരാവുന്നതാണ്. അതിനുമുമ്പ് വെറുതെ കലമ്പുന്ന 'ഒച്ചപ്രതിഭകള്‍' ബോബിജോണ്‍ മാഷിന്റെ പുസ്തകം പുറത്തിറങ്ങുന്നതുവരെ കാത്തിരിക്കാനുള്ള 'കരുത്ത്' പ്രകടിപ്പിക്കുകയാണ് അനിവാര്യമായും വേണ്ടത്.

അങ്ങനെയുമൊരു കാലം വരും

അങ്ങനെയുമൊരു കാലം വരും

Monday, August 16, 2010 (Madhyamam)
ഇടപെടല്‍ / കെ.ഇ.എന്‍

ഒരു ജാതിയില്‍പ്പെട്ടവര്‍ ആ ജാതിയില്‍ മാത്രമായും ഒരു മതത്തില്‍പ്പെട്ടവര്‍ ആ മതത്തില്‍ മാത്രമായും അവസാനിക്കുന്നൊരു കാലം വന്നാല്‍ അതോടെ പൊതുജീവിതം അസാധ്യമാകും. വിമര്‍ശാത്മകമായും യുക്തിപൂര്‍വമായും പരസ്‌പരം ഇടപെടാന്‍ കഴിയുംവിധം മനുഷ്യജീവിതം വിസ്തൃതവും അഗാധവുമാവുമ്പോഴാണ് 'പൊതുജീവിതം' ഓരോ മനുഷ്യന്റെയും ജീവിതത്തിന്റെ പുളകപശ്ചാത്തലമാവുന്നത്.

'പൊതു' എന്നത് ചിലര്‍ തെറ്റിദ്ധരിക്കുന്നതുപോലെ സര്‍വമനുഷ്യരും ഒരുപോലെയാകലോ അദൃശ്യമായ 'അധികാരം' മുഖ്യമാക്കിയ 'പ്രവണത'യെ പേടിച്ച് പിന്തുണക്കലോ അല്ല. മറിച്ച്, സമസ്ത വൈവിധ്യങ്ങള്‍ക്കും ജനാധിപത്യപരമായി വികസിക്കാനുള്ള ഒരന്തരീക്ഷം ഒരുക്കലാണ്. അപരരായി ആരുമില്ലാത്തവിധത്തിലുള്ള ആദര്‍ശാത്മകമായ ഒരവസ്ഥ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളില്‍വെച്ചാണ് 'പൊതുവേദികള്‍' വികസിക്കുന്നത്.

പൊതുവേദികള്‍ പൊളിയുമ്പോള്‍ തല്‍സ്ഥാനത്ത് 'സ്വകാര്യവേദികള്‍' ശക്തിയാര്‍ജിക്കും. അതോടെ 'പൊതുജീവിത'മെന്നത് പോയകാലത്തിന്റെ സ്മരണയോ നാളെ പിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ലോകത്തെക്കുറിച്ചുള്ള സ്വപ്‌നമോ ആയി പരിമിതപ്പെടും. പൊതുവായതൊക്കെയും കൊള്ളരുതാത്തതായും സ്വകാര്യമായതൊക്കെ കൊള്ളാവുന്നതായും തുടര്‍ന്ന് പരസ്യം ചെയ്യപ്പെടും! മനുഷ്യരെന്നത് ജാതി-മതങ്ങള്‍ 'സുരക്ഷിതമാക്കിയ' പരമ്പരാഗത കുടുംബത്തില്‍ ശാശ്വതമായി സൂക്ഷിക്കപ്പെടാനുള്ള ഒരു 'ചരക്കായി' അതോടെ ചുരുങ്ങും. എന്നാല്‍, മനുഷ്യരെന്നത് പണിതീര്‍ന്ന ഒരു 'ചരക്കല്ലെന്നും' പണിതുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണെന്നും ആഴത്തില്‍ തിരിച്ചറിയുന്ന മുറക്ക് ഓരോ മനുഷ്യനും പുതിയ ഉള്ളടക്കങ്ങള്‍ അനിവാര്യമാക്കുന്ന പുതിയ രൂപങ്ങളെ ആശ്ലേഷിക്കേണ്ടിവരും. 'അറിയാതെ'യാണെങ്കിലും ഒരു ഭാഗത്ത് അത്തരം ഒരവസ്ഥയിലൂടെ കടന്നുപോകുന്ന മനുഷ്യര്‍തന്നെയാണ് മറുഭാഗത്ത് 'അറിഞ്ഞു'കൊണ്ട് അതിനെ പ്രതിരോധിക്കുന്നത്.

നാട്ടില്‍ പരിമിതമായ തോതിലെങ്കിലും 'മനുഷ്യരും' വീട്ടില്‍ പരമാവധി 'മൃഗ'ങ്ങളുമായിത്തീരുന്ന മനുഷ്യരാണ് 'ദുരഭിമാനഹത്യകള്‍ക്ക്' നേതൃത്വം നല്‍കുന്നത്. പരസ്‌പരം അത്രമേല്‍ ഇഷ്ടമാകയാല്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചവരെ ആഭിജാത്യത്തിന്റെ പേരു പറഞ്ഞ് കൊല്ലുന്ന ആഭാസത്തെ സൂചിപ്പിക്കാന്‍ ഇംഗ്ലീഷില്‍ 'ഹോണര്‍ കില്ലിങ്' എന്നും മലയാളത്തില്‍ 'അഭിമാനഹത്യ'യെന്നും ആദ്യം ഒരു ജാള്യതയുമില്ലാതെ പ്രയോഗിച്ചത് വ്യക്തമായ ഒരു പ്രത്യയശാസ്ത്രത്തിന്റെ അബോധ അടിസ്ഥാനത്തിലായിരുന്നുവെന്ന് ഇന്ന് തിരിച്ചറിയാന്‍ ഒരുവിധ പ്രയാസവുമില്ല. 'പൊതുജീവിത'ത്തെ ഏതറ്റംവരെയും പ്രതിരോധിക്കുന്ന ഒരു വീട്ടടിമത്തത്തെയാണ് ആ വാക്ക് നിര്‍ലജ്ജം വിളംബരംചെയ്തത്. നമ്മുടെ ബഹുമാനപ്പെട്ട കോടതിപോലും 'അഭിമാനഹത്യ'ക്ക്, കുടുംബാഭിജാത്യത്തിന്റെ പേരില്‍ 'വധശിക്ഷയില്‍' വരെ ഇളവനുവദിച്ചത് അടുത്തകാലത്താണ്. സൂക്ഷ്മാര്‍ഥത്തില്‍, സാധാരണ കൊലക്കുറ്റത്തേക്കാള്‍ അധികം ശിക്ഷ വിധിക്കേണ്ട 'അസാധാരണ കൊലക്കുറ്റം' എന്ന വകുപ്പിലാണ് 'ദുരഭിമാനഹത്യകള്‍' ഉള്‍പ്പെടുത്തപ്പെടേണ്ടത്.

മക്കളെ സ്‌നേഹിക്കുന്ന രക്ഷിതാക്കള്‍തന്നെ ജാതിമാറി മതം മറന്ന് കല്യാണം കഴിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ കൊല്ലുമ്പോള്‍, നിരന്തര സാമൂഹികപ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ വന്ന 'പൊതുജീവിത'ത്തിനാണ് പരിക്കേല്‍ക്കുന്നത്. ഒരര്‍ഥത്തില്‍ 'സ്വകാര്യവത്കരിക്കപ്പെട്ട' വീട് പരിമിതമായ തോതിലെങ്കിലും 'പൊതുവായി'ത്തീര്‍ന്ന നാടിനെ വളഞ്ഞിട്ട് വേട്ടയാടുന്നതാണ് നാമിപ്പോള്‍ കാണുന്നത്. പൊതുജീവിതത്തിന്റെ പ്രകാശം വന്നുവീഴാത്ത വീടുകളുടെ അന്ധകാരാവൃതമായ പാതാളക്കുഴികളില്‍വെച്ചാണ് 'ദുരഭിമാനഹത്യകള്‍' നടക്കുന്നതെങ്കില്‍, വേണ്ടവിധം വെളിച്ചം വന്നുവീഴാത്ത വീടുകളുടെ നടുത്തളങ്ങളില്‍വെച്ചാണ് 'അകറ്റിനിര്‍ത്തലുകള്‍' ആഘോഷിക്കപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സ്വന്തം മതവിശ്വാസങ്ങള്‍ നിര്‍വഹിച്ചും, ഒരു മതത്തിലുംപെടാത്തവര്‍ക്ക് സ്വന്തം മതരഹിതത്വമനുസരിച്ചും ഒരേ വീട്ടില്‍ കഴിയാനാവാത്തവിധം നമ്മുടെ വീടുകള്‍ ചെറുതാവുന്നത് പൊതുജീവിതത്തിലേക്ക് പ്രവേശിക്കാനാവാത്ത ഒരു ജനതയുടെ പാപ്പരത്വത്തെത്തന്നെയാണ് കൃത്യമായും വെളിപ്പെടുത്തുന്നത്. പരസ്‌പരം ദ്രോഹിക്കുന്നവരെ പിന്തുണക്കുകയും പരസ്‌പരം സ്‌നേഹിക്കുന്നവരെ ദ്രോഹിക്കുകയും ചെയ്യുന്ന സങ്കുചിതത്വത്തെ 'മത തത്ത്വശാസ്ത്രങ്ങള്‍ക്ക്' എങ്ങനെ സ്വാഗതം ചെയ്യാന്‍ കഴിയും? ഹിന്ദുവാകേണ്ടതും മുസ്‌ലിമാകേണ്ടതും ആദ്യമായും അവസാനമായും മനുഷ്യരായ 'നമ്മള്‍' ആണെന്നുള്ളത് ആരും മറക്കരുത്.

നവോത്ഥാന കാഴ്ചപ്പാടനുസരിച്ചല്ല ഇന്നധികം കല്യാണങ്ങളും നടക്കുന്നത് എന്നതിനാല്‍, 'കല്യാണ'ങ്ങളില്‍നിന്ന് നിരന്തരം വിട്ടുനില്‍ക്കുന്ന ഒരാളെന്നനിലയില്‍, ഇന്നലെ ഒരു 'വേറിട്ട കല്യാണത്തില്‍' പങ്കെടുത്തപ്പോഴുണ്ടായ ആഹ്ലാദം പങ്കുവെക്കാനാണ് ഇത്രയും എഴുതിയത്. ബിനോയ് വിശ്വത്തിന്റെ മകള്‍ രശ്മിയും പേരാമ്പ്ര കുട്ടോത്ത് പൂളക്കൂല്‍ അഹമ്മദിന്റെ മകന്‍ ഷംസുദ്ദീനും തമ്മിലെ വിവാഹമാണ് ഒരാര്‍ഭാടവുമില്ലാതെ, സ്‌പെഷല്‍ മാരേജ് ആക്ട്പ്രകാരം, കഴിഞ്ഞദിവസം നടന്നത്. ബിനോയ് വിശ്വം ഇപ്പോള്‍ മന്ത്രിയായതുകൊണ്ടാവണം മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ പട്ടം രജിസ്‌ട്രോഫിസില്‍ തടിച്ചുകൂടിയത്. അവരോട് ബിനോയ് വിശ്വം പറഞ്ഞ നാലേ നാല് വാചകങ്ങള്‍ ഈ കുറിപ്പെഴുതുമ്പോഴും മനസ്സിലൊരു കുളിരായി പെയ്തിറങ്ങുകയാണ്: 'ഞാനൊരു കമ്യൂണിസ്റ്റാണ്. ഇവര്‍ക്കു തമ്മില്‍ ഇഷ്ടമാണ്. എന്റെ പാര്‍ട്ടിക്കും സമ്മതമാണ്...' ആ കല്യാണത്തെപ്പോലെ ലളിതമായ വാക്കുകള്‍ പക്ഷേ, 'അഗാധ'മായ അന്വേഷണങ്ങളുടെയും ആവിഷ്‌കാരമാവുകയായിരുന്നു. ചുരുങ്ങിയത് അവിടെ കൂടിയിരുന്നവരെങ്കിലും അപ്പോള്‍ ഇങ്ങനെ ആഗ്രഹിച്ചുപോയിട്ടുണ്ടാവും, 'നമുക്കിങ്ങനെ കുറെ കമ്യൂണിസ്റ്റുകാര്‍'കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്! ഒരു വീട്ടില്‍ വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരെന്നപോലെ വിവിധ മതങ്ങളില്‍പ്പെട്ടവരും ഒരു മതത്തിലും പെടാത്തവരും സ്‌നേഹപൂര്‍വം ജീവിക്കുക, എല്ലാ ആരാധനാലയങ്ങളും എല്ലാവര്‍ക്കും ഒത്തുകൂടാന്‍ കഴിയുന്നതാവുക, എല്ലാ ഉല്‍സവങ്ങളും എല്ലാവര്‍ക്കും ആഘോഷിക്കാനാവുക, എല്ലാവര്‍ക്കുമൊപ്പം കഴിയുമ്പോള്‍തന്നെ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കും ലഭ്യമാവുക... ഇങ്ങനെയുള്ള ഒരു കാലം വരും. രശ്മിയുടെയും ഷംസുദ്ദീന്റെയും കണ്ണുകളില്‍ ആ കാലമാണ് തിളങ്ങുന്നത്. അന്ന്, അഭിമാനഹത്യകളുണ്ടാവില്ല. അഭിമാനഹസ്തദാനങ്ങളും അഭിമാന ആശ്ലേഷങ്ങളും ഉണ്ടാവും.

'കടലായി ഇരമ്പുന്നത് ആരുടെ ജലം?'

'കടലായി ഇരമ്പുന്നത് ആരുടെ ജലം?'

Sunday, August 22, 2010 (Madhyamam)

കെ.ഇ.എന്‍

ദൈവം ചിരിച്ചപ്പോഴാണത്രെ അരുവികള്‍ ഉണ്ടായത്! ഇതൊരു പഴയ 'ഈജിപ്ഷ്യന്‍' കഥയാണ്. എന്നാല്‍, ദൈവത്തിന്റെ ആ പഴയ ചിരി എന്നേക്കുമായി മാഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ 'വെള്ളക്കുപ്പിയില്‍' കിടന്ന് തിളങ്ങുന്നത് ദൈവത്തിന്റെ കണ്ണുനീരാണ്. അത് കുപ്പി ഒന്നിന്, പന്ത്രണ്ട് രൂപ നിരക്കില്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് വാങ്ങാന്‍ കിട്ടും! ഒരിക്കല്‍, ഭക്ഷ്യവസ്തുക്കള്‍ക്ക് ഇളവുനല്‍കുന്ന കോളജ് കാന്റീനില്‍ ചോറിന് വില എട്ടുരൂപയാക്കി കുറച്ചു. അപ്പോഴും കുപ്പിവെള്ളത്തിന് വില പഴയതുപോലെ പത്തുരൂപ തന്നെ! ഫാറൂഖ്‌കോളജ് കാമ്പസിലെ കുട്ടികള്‍ അവരുടെ മാഗസിന് 'കൂയ്' എന്നു പേരിട്ടുകൊണ്ടാണ് അന്നതിനോട് പ്രതികരിച്ചത്. ചോറിന് വില കുറക്കുകയും, ഒരിക്കല്‍ വെറുതെ കിട്ടിയിരുന്ന വെള്ളത്തിന്റെ വില കുറയാതിരിക്കുകയും ചെയ്യുന്നതിനെതിരായാണ് ഫാറൂഖ്‌കോളജ് മാഗസിന്‍ അന്ന് 'കൂക്കി' വിളിച്ചത്. ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന കാവ്യസമാഹാരം കൈയിലെടുക്കുമ്പോള്‍, ഇന്നുമാ കൂക്കിന്റെ ശബ്ദം ചെവിയില്‍ മുഴങ്ങുകയാണ്. കടലായി ഇരമ്പുന്നത്, അരുവിയായി ചിരിക്കുന്നത് ഇപ്പോള്‍ ആരുടെ വെള്ളമാണ്? ഒന്നുകില്‍ 'വിവാന്‍ഡി' എന്ന വെള്ള കുത്തകയുടെ, അല്ലെങ്കില്‍ 'സൂയസി'ന്റെ, ഇനി അതുമല്ലെങ്കില്‍, മറ്റേതെങ്കിലുമൊരു കുത്തകകമ്പനിയുടെ?...


വൈരുധ്യങ്ങളുടെ അജ്ഞാത അടരുകള്‍ക്കിടയില്‍ സംഭ്രമിപ്പിക്കുന്ന ഒരാവര്‍ത്തനമായി, പിന്നെയും പിന്നെയും അദൃശ്യവൈരുധ്യങ്ങള്‍ ആര്‍ത്തലച്ചുവരുന്ന ഒരസ്വസ്ഥലോകത്തിന്റെ ആമുഖംപോലെ ബക്കര്‍ മേത്തലയുടെ 'കടല്‍ജലം' എന്ന ശ്രദ്ധേമായ കാവ്യസമാഹാരം ഒരു 'കുത്തകകടലിനും' കീഴടങ്ങാതെ ഒരാദിജലത്തിന്റെ 'അപാരത' സ്വയം ആഘോഷിച്ചുകൊണ്ട് സ്വന്തം സ്വപ്‌നങ്ങളില്‍ കരുത്താര്‍ജിക്കുകയാണ്. ശ്ലഥകാഴ്ചകളുടെ ചോരവഴികളില്‍നിന്ന് സമഗ്രകാഴ്ചപ്പാടിന്റെ സമഗ്രവഴികളിലേക്കുള്ള ഒരു മഹാകാലത്തിന്റെ കുതിപ്പിനുവേണ്ടി അതെപ്പോഴോ കാതോര്‍ത്തിരിക്കുകയാണ്. മര്‍ദകസത്യങ്ങള്‍ക്കും മാദകസ്വപ്‌നങ്ങള്‍ക്കുമിടയിലെ നേര്‍ത്ത അതിര്‍ത്തികളില്‍ മിഴിനട്ട് തിരിച്ചറിവിന്റെ തീനാളം തെളിയുന്നത് കണ്ട് കോരിത്തരിക്കാന്‍ അതെപ്പോഴോ കാത്തിരിക്കുകയാണ്. അതുകൊണ്ടാണ് ബക്കര്‍ മേത്തലയുടെ 'കടല്‍ജല'ത്തിന് വരള്‍ച്ചയുടെ വന്‍ പതനങ്ങള്‍ക്കിടയിലും പുതുമുളകളുടെ 'ഹരിതസംഗീതം' കേള്‍ക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണതിന് വേനലില്‍ എത്ര കരിഞ്ഞിട്ടും കാലിടറാതെ കരുത്താര്‍ജിക്കാനും ആഞ്ഞുതളിര്‍ക്കാനും കഴിയുന്നത്.

നിലവിലുള്ള നൂറു കാരണങ്ങള്‍കൊണ്ട് ന്യായമായും നിങ്ങള്‍ക്ക് നിരാശരാവാന്‍ കഴിയുമെങ്കില്‍, നിലവിലില്ലാത്ത ഒരായിരം കാര്യങ്ങള്‍ സ്വയം സൃഷ്ടിച്ച്, നിങ്ങള്‍ക്കെന്തുകൊണ്ട് സ്വയം സന്തുഷ്ടരായി തീരാന്‍ ശ്രമിച്ചുകൂടെന്നാണത്, ആര്‍ദ്രമായി ആശങ്കപ്പെടുന്നത്. സമവാക്യങ്ങള്‍ക്കൊക്കെയുമപ്പുറമുള്ള അസമവാക്യങ്ങളിലെ നേരിടാന്‍ പ്രയാസമായ നേരിലേക്കാണത് നിവരാന്‍ ശ്രമിക്കുന്നത്. തീവണ്ടിയാത്രക്കിടയില്‍ വാക്കുകള്‍ അവ്യക്തമാകുന്നത്, റെയ്ഞ്ച് കുറയുന്നതുകൊണ്ടാണെന്നറിയാതെ, രോഷാകുലയാവുന്ന പ്രണയിനിയോട്, അക്കാര്യത്തിന് എന്നോടല്ല, ഓടുന്ന തീവണ്ടിയോടാണ് നീ രോഷംകൊള്ളേണ്ടതെന്ന് സ്‌നേഹപൂര്‍വം പറയുന്ന പ്രിയനെപ്പോലെ ബക്കര്‍ മേത്തലയുടെ കവിതകളും മാറുന്ന 'റെയ്ഞ്ചില്‍' മുറിയുമ്പോഴും മുറിയാത്തൊരു സ്‌നേഹസാന്ദ്രതയുടെയൊരു മഹാസ്‌പര്‍ശമായി മാറുകയാണ്. ഏത് വരള്‍ച്ചയുടെ വിള്ളലുകള്‍ക്കിടയില്‍ വിറയാര്‍ന്ന് നില്‍ക്കുമ്പോഴും എന്നോ വാരാനിരിക്കുന്ന അപൂര്‍വ മഴത്തുള്ളികളെ കിനാവ് കാണുന്ന മരുഭൂമിയുടെ ചൂടാര്‍ന്ന മാറിടംപോലെ, ബക്കര്‍ മേത്തലയുടെ 'കടല്‍ജല'വും സാന്ത്വനത്തിന്റെ ഏതോ തീരങ്ങളെ തീവ്രമായി സ്വപ്‌നം കാണുകയാണ്. സ്വയം ഉഴുതുമറിച്ചും ഇളകിയാടിയും അസ്വസ്ഥതകളെ അതിന്റെ അഗാധതയോളം ചെന്ന് അഭിവാദ്യം ചെയ്തും അസംതൃപ്തികള്‍ക്കിടയിലെ സംതൃപ്തികളോട് സംവദിച്ചും ദേശീയപാതകളില്‍ നിവര്‍ന്നും തുരങ്കവഴികള്‍ നൂണും സങ്കീര്‍ണമാവുന്നതാണ് ഇന്ന് ശരിയെന്ന സത്യം അത് സ്വയമനുഭവിക്കുകയാണ്. വ്യാജലാളിത്യത്തിന്റെ അലസസുതാര്യതയേക്കാള്‍ നിര്‍വ്യാജ സങ്കീര്‍ണതയുടെ അന്വേഷണങ്ങളിലാണത് 'നിര്‍വൃതി' നുണയുന്നത്. ഒറ്റവായനയില്‍ തെളിഞ്ഞും മങ്ങിയും, പുതിയ തെളിച്ചങ്ങള്‍ക്കും തിളക്കങ്ങള്‍ക്കും പിന്നെയും വഴി ഒരുക്കിയും, വിനയവും വെല്ലുവിളിയുമായി, അത് പതിഞ്ഞമട്ടില്‍, കൊള്ളരുതായ്മകള്‍ക്കൊക്കെയുമെതിരെ കുതറിനില്‍ക്കുകയാണ്.

പറഞ്ഞുകൊണ്ടുതന്നെ പറയാത്തതിലേക്കും കണ്ടുകൊണ്ടുതന്നെ കാണാത്തതിലേക്കും എന്തിനോടൊക്കെയോ കണക്കുതീര്‍ക്കാനായി അത് കുതിക്കുകയാണ്. ബക്കര്‍ മേത്തലക്ക് കവിത പുളകക്കാഴ്ചയൊരുക്കുന്നൊരു പൂപാത്രമല്ലേ, പീഡിപ്പിക്കുംവിധം ഭാരമാര്‍ന്ന ഒരു ക്വിന്റല്‍ക്കട്ടിയാണ്. ഒളിച്ചോടുന്നവരുടെ ജാള്യതയില്ലാത്ത ഇളിഭ്യച്ചിരിയില്‍ വെച്ചല്ല, ഒരൊളിപ്പോരാളിയുടെ നിതാന്തമായ ഉള്ളുണര്‍വില്‍നിന്നാണ് ബക്കര്‍ നിവര്‍ന്നുനിന്ന് പൊരുതുന്നത്. 'ഇങ്ങനെയൊക്കെ' എഴുതിയാല്‍, അങ്ങനെയൊക്കെ മുദ്രചാര്‍ത്തപ്പെടുമല്ലോ എന്നോര്‍ത്തയാള്‍ ഉറങ്ങാതിരിക്കുന്നില്ല. സൗമ്യമായിരിക്കെത്തന്നെ, അതുകൊണ്ടാണ് ബക്കര്‍ മേത്തലയുടെ കവിതകള്‍ ധീരവുമാകുന്നത്. അദൃശ്യമായ അധികാരശാസനകള്‍ക്കുമുന്നില്‍ അതുകൊണ്ടാണതിന് ശിരസ്സുയര്‍ത്തിനില്‍ക്കാന്‍ കഴിയുന്നത്. ഇക്കിളികളില്‍നിന്ന് അതുകൊണ്ടാണതിന് കോളിളക്കങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നത്. ചോരവാര്‍ന്നൊഴുകുന്ന, മുറിവേറ്റ സത്യങ്ങളെ ഏറ്റുവാങ്ങാനാവാത്ത സങ്കല്‍പങ്ങളുടെ നീറ്റലുണ്ടാക്കുന്ന നിസ്സഹായാവസ്ഥയാണ് ബക്കറിന്റെ 'കവിതകള്‍ക്കുമപ്പുറത്ത്' എന്ന കവിതയില്‍ ഒരുപാട് ചുളിവുകളോടെ ഒടിഞ്ഞുമടങ്ങി കിടക്കുന്നത്. ഒരു കവിതയായിട്ടും അതുകൊണ്ടാണത് വെറുമൊരു കവിതയായിരിക്കാന്‍ കൂട്ടാക്കാത്തത്. 'പൊട്ടിപ്പോയ അക്ഷരങ്ങളുടെ പൂപ്പാത്രം' എന്ന ബക്കര്‍ മേത്തലയുടെ കാവ്യബിംബം അര്‍ഥപൂര്‍ണമാകുന്നത്, ഒരു കാവ്യബിംബത്തിലും വിശ്രമിക്കുകവയ്യാത്ത, ഗുജറാത്ത് നരഹത്യയുടെ വന്യമായ തിരയിളക്കങ്ങള്‍ അതില്‍ തലകുത്തിമറിയുന്നതുകൊണ്ടാണ്. സച്ചിദാനന്ദന്‍ മുതല്‍ കടമ്മന്‍വരെയുള്ളവര്‍ എഴുതിയ 'ഗുജറാത്ത് കവിത'കളുടെ സമീപത്തുതന്നെയാണ് വേറൊരുവിധത്തില്‍ 'കവിതകള്‍ക്കപ്പുറത്ത്' എന്ന ബക്കറിന്റെ കവിതയും ഉള്ളിലൊതുങ്ങാത്ത സങ്കടത്തോടെയും രോഷത്തോടെയും നിലകൊള്ളുന്നത്. ഗുജറാത്ത് ബക്കറിന് ഉടഞ്ഞ പൂപ്പാത്രവും കത്തിപ്പോയ കടലാസും ഇളകുന്ന മേശയും മാത്രമല്ല, എല്ലാ കവിതകള്‍ക്കുമപ്പുറത്ത്, ഒരു കവിതക്കും ഒരിക്കലും താങ്ങാന്‍ കഴിയാത്തവിധമുള്ള മാരകമായൊരു മുറിവാണ്. സങ്കല്‍പസാഗരങ്ങള്‍ക്കൊന്നും സ്‌പര്‍ശിക്കാനാവാത്തവിധം അകലെയായിപ്പോയ ഒരു കരയുടെ സന്തപ്ത സത്യമാണ് ബക്കര്‍ സ്വന്തം 'ഗുജറാത്ത് കാഴ്ച'യില്‍ തീവ്രമായി ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്വന്തം കവിതയില്‍ ബക്കര്‍ മേത്തല പകുത്തുനല്‍കുന്നത് സ്വാദ് പകര്‍ന്നതിനുശേഷം തിരസ്‌കരിക്കപ്പെടുന്ന കറിവേപ്പിലയുടെ സങ്കടമല്ല, മറിച്ച് സര്‍വസങ്കടങ്ങള്‍ക്കെതിരെയും രോഷാകുലമാവുന്ന സമരോല്‍സുകതയുടെ ശക്തിയാണ്. പുറംതൊലിയുടെ മിനുപ്പില്‍നിന്നല്ല, അകക്കാമ്പിന്റെ കരുത്തില്‍നിന്നാണത് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്. മയില്‍പ്പീലിയുടെ വര്‍ണശബളിമയില്‍നിന്നല്ല, കൂര്‍പ്പിച്ച എല്ലിന്റെ വര്‍ധിച്ച മൂര്‍ച്ചയില്‍നിന്നാണത് വീര്യമാര്‍ജിക്കുന്നത്. പ്രജ്ഞയെ പഴിപറയുന്ന പഴയ അനുഭൂതിവാദങ്ങളില്‍നിന്നല്ല, പ്രതിഭയെ വെളിപാട് മാത്രമായി മിനുസപ്പെടുത്തുന്ന വരേണ്യന്യൂനീകരണ വിദ്യയില്‍ വെച്ചുമല്ല, മറിച്ച് വാക്കിനെ ആയുധമാക്കുന്ന, സമരോല്‍സുകമായ അനുഭൂതിയില്‍നിന്നാണത് ശക്തിസംഭരിക്കുന്നത്. 'കവിതവരുന്ന വഴിയേത്?' എന്ന ചോദ്യരൂപേണയുള്ള കാവ്യം ശരാശരി ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമപ്പുറമുള്ള, അനുഭവ യാഥാര്‍ഥ്യത്തിന്റെ ആഴം തേടിയുള്ള സമരയാത്രയാണ്. 'കത്തും കരളിന്റെ ജ്വാല വഴി/പൊട്ടുന്നൊരെല്ലിന്റെ ശബ്ദം വഴി/ഇരുളായ് പെയ്യുന്ന മരണംവഴി/മൃതഭൂമിയില്‍ കേള്‍ക്കും തേങ്ങല്‍ വഴി/കട്ടിപ്പനിജ്വരവിറയല്‍ വഴി/ദുഃസ്വപ്‌നസര്‍പ്പങ്ങള്‍ കൊത്തുന്ന നേരം/ഞെട്ടിയുണരുന്ന പ്രജ്ഞവഴി...' ഇവ്വിധം കലങ്ങി, കലമ്പി, വരുന്നതുകൊണ്ടാണ് ബക്കറിന്റെ കവിതകള്‍ക്ക് കരയാനെന്നപോലെ, കയര്‍ക്കാനും കഴിയുന്നത്. ഒരോമനത്തിങ്കള്‍കിടാവിലേക്ക് കണ്ണു തുറക്കാനാവാതെ കുഞ്ഞാവുന്നതിന് മുമ്പെ കൊലചെയ്യപ്പെട്ട, 'ദേശീയത' സംശയിക്കാവുന്ന ഒരിന്ത്യന്‍ ഭരണകൂടത്തിന്റെ, നിശ്ശബ്ദമെന്നുപോലും വിശേഷിപ്പിക്കാനാവാത്ത വേറിട്ടൊരു നിലവിളിയില്‍ പൊള്ളിവെന്തവരുടെ പിടച്ചില്‍തന്നെയാണ് വ്യത്യസ്ത വഴികളിലൂടെ കടന്നുവരുന്ന ആ കവിതകളിലൊക്കെയും നിറയുന്നത്. അകം കത്തിയ, ദുര്‍ഗന്ധത്തെ പുറത്ത് തിരയുന്ന വിപര്യയത്തിന്റെ ഉപരിപ്ലവതകളെയാണ് 'ദുര്‍ഗന്ധം' എന്ന കവിതയില്‍ ബക്കര്‍ കുറ്റവിചാരണക്ക് വിധേയമാക്കുന്നത്. സര്‍വവ്യാപിയായിത്തീരുന്ന ദുര്‍ഗന്ധത്തിന്റെ സ്രോതസ്സ്, ചീയുന്ന മനുഷ്യത്വംതന്നെയാണെന്ന അശാന്തസത്യത്തെയാണ് 'ദുര്‍ഗന്ധം' എന്ന കവിത തീവ്രമായി അനുഭവിപ്പിക്കുന്നത്. 'ഗന്ധങ്ങള്‍' എന്ന വൈലോപ്പിള്ളിയുടെ കവിത, പ്രകൃതിവൈവിധ്യത്തിന്റെ വിസ്മയ ഗന്ധസാന്നിധ്യമാണെങ്കില്‍, ബക്കര്‍ മേത്തലയുടെ 'ദുര്‍ഗന്ധം' മനുഷ്യപ്രകൃതങ്ങള്‍ക്ക് ബാധിച്ച രോഗത്തിന്റെ മരുന്നുശീട്ടാണ്. ബക്കറിന്റെ കടല്‍ജലത്തിന്റെ ഉപ്പില്‍, അളിയാതെ സൂക്ഷിച്ചിരിക്കുന്നത് അനുരാഗത്തിന്റെയും ബഹുത്വത്തിന്റെയും സര്‍ഗാത്മകതയുടെയും പ്രകൃത്യാഭിമുഖ്യത്തിന്റെയും ചോദ്യതീക്ഷ്ണതകളുടെയും അതിജീവനശേഷിയുള്ള വിത്തുകളാണ്. ഇണങ്ങിയും പിണങ്ങിയും ഇടറാതെ നില്‍ക്കുന്ന ഒരു വലിയ സ്‌നേഹസാമീപ്യത്തിന്റെ സാന്ത്വനസ്‌പര്‍ശങ്ങളും മലയിടിച്ചിലുകള്‍ക്കും കീഴ്‌മേല്‍ മറിച്ചിലുകള്‍ക്കും കുറുകെ പറക്കുന്ന വിഹ്വലപ്രതീക്ഷകള്‍ക്കും ഇടയില്‍ അത് കാത്തുസൂക്ഷിക്കുന്നത് മനുഷ്യബന്ധങ്ങളുടെ ഭൂമിയും ആകാശവുമാണ്.

ബക്കറിന്റെ കവിതയിലെ, കടല്‍ കിനാവുകാണുന്ന 'മരിച്ച മീനുകള്‍' സ്വാതന്ത്ര്യനഷ്ടത്തിന്റെയും സ്‌നേഹരാഹിത്യത്തിന്റെയും ആറിത്തണുത്തൊരു അസ്വസ്ഥരൂപകമാണ്.
പ്രണയമെന്നും ആ കവിതകളുടെ പ്രാണനായിരിക്കുന്നത് പ്രാണന്‍ നഷ്ടപ്പെടുന്നൊരു കാലത്തിന്റെ ദുര്‍മേദസ്സ് ബാധിച്ച വെറുമൊരു ശരീരമായിരിക്കാന്‍ അതിനൊരിക്കലും മനസ്സില്ലാത്തതുകൊണ്ടാണ്. ശരീരകാമനങ്ങളുടെ ഇളകിയാട്ടങ്ങളില്‍ ഒതുങ്ങുന്ന, നിരുത്തരവാദിത്ത കാമങ്ങളില്‍ കത്തിത്തീരാത്ത, ആര്‍ദ്രമനുഷ്യബന്ധത്തിന്റെ നിത്യലഹരിയായി സൂര്യശോഭയോടെ ഉദിക്കുന്ന പ്രണയത്തിന്റെ ഉദാത്തതയാണ് ബക്കറിന്റെ 'പ്രണയം' എന്ന കവിതയില്‍ പൂവായി വിരിഞ്ഞ് സഫലമാവുന്നത്. ഉപഭോഗസ്വഭാവവും ഉദ്ബുദ്ധ സ്വഭാവവും തമ്മിലുള്ള വലിവുകള്‍ക്കിടയില്‍വെച്ചാണ് 'പ്രണയഭീരുത്വ'വും 'പ്രണയധീരത'യുമായി 'പ്രണയം' എന്ന കവിത വിഭജിതമാവുന്നത്. വാങ്ങലിനും വില്‍ക്കലിനുമപ്പുറമുള്ള ആവിഷ്‌കാരങ്ങളുടെ 'വെളിച്ചവഴി'കളിലേക്ക് ധീരന്റെ പ്രണയം കാലെടുത്തുവെക്കുമ്പോള്‍, 'ആത്മാവമാനത്തിന്റെ' കുരിശേറാന്‍പോലും കഴിയാതെ, ഭീരുവിന്റെ പ്രണയം ഒരസ്തമനകാലത്തിന്റെ ഓക്കാനമായി ഒതുങ്ങുന്നതാണ് 'പ്രണയം' എന്ന കവിതയില്‍ നാം കാണുന്നത്. 'ഭീരുവിന്റെ പ്രണയം/ഒരു ബോണ്‍സായ് വൃക്ഷമാണ്/അത് ആര്‍ത്തുവളരാതെ/ മുരടിപ്പിന്റെ നിശ്ചിതത്വങ്ങളെ പുണരുന്നു...' എന്ന ബക്കറിന്റെ 'പ്രണയകാഴ്ച'യില്‍ കിടന്നാടുന്നത് ഒരു കെട്ടകാലത്തിന്റെ പേക്കോലങ്ങളാണ്. രതിപുളകം മാത്രമാണ് ജീവിതമെന്നും പതിനഞ്ചിനും നാല്‍പതിനുമിടയിലാണ് പ്രായസൗഭാഗ്യമെന്നും പണമാണ് മോക്ഷമെന്നും തരികിടകളാണ് തത്ത്വശാസ്ത്രമെന്നും വെറും ആനന്ദത്തിനപ്പുറം ജീവിതത്തിനെന്ത് അര്‍ഥമെന്നും നുരയുകയും പതയുകയും ചെയ്യുന്ന കാലനിമിഷത്തിന്റെ നിര്‍വൃതികള്‍ക്കപ്പുറം സ്മരണകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പ്രസക്തിയെന്തെന്നും അന്നന്നത്തെ അന്നത്തിനപ്പുറം വെച്ചുവിളമ്പാന്‍ വേറെ ആദര്‍ശമെന്തിനെന്നും വിളിച്ചുകൂവുന്നവര്‍ക്കു മുന്നില്‍ ബക്കറിന്റെ 'ഉമ്മ' എന്ന കവിത സ്‌നേഹമസൃണമായ ഒരു സ്മരണയും ദീപ്തമായ ഒരു സ്വപ്‌നവും അതിനുമപ്പുറം ജരാനരകള്‍ക്ക് കീഴടക്കാനാവാത്ത ഒരു നിത്യസ്‌നേഹ സത്യവുമായി, നമ്മുടെ ഉള്ളുണര്‍ത്തുന്ന, എത്ര മറഞ്ഞാലും മറയാത്ത ഒരു മധുരത്തിന്റെ മഹാസാന്നിധ്യമാണ്. 'ഉമ്മ, ഇന്നെനിക്ക്/ഇടനെഞ്ചില്‍നിന്നൊരു വിളിയാണ്/ഇരുള്‍വീണ വഴിയിലൊരു നക്ഷത്രം/പെരുന്നാള്‍ ദിവസങ്ങളിലെ/നെയ്‌ച്ചോറ് മണക്കുന്ന ഉച്ചകളില്‍/സ്‌നേഹപൂര്‍വമായൊരു നിര്‍ബന്ധം/സ്‌നേഹപാത്രം ചുണ്ടോടടുപ്പിക്കുമ്പോള്‍ ഒരു വിലക്ക്/പതിനാലാം രാവിന്റെ പൊലിമകളില്‍/ഉമ്മ ഒരു നിലാവാണ് / ... മൃതികള്‍ക്കും സ്മൃതികള്‍ക്കുമിടയില്‍ കിടന്നുകൊണ്ട്/ഉമ്മ അളന്നിരുന്ന ആകാശം/അതിരുകളില്ലാത്തതാണ്...' കവിത, ജീവിതം കിനാവുകാണുന്ന, മറ്റൊരു വലിയജീവിതത്തിന്റെ കരുത്തും കാന്തിയുമാണെന്ന് മറ്റെല്ലാ കവിതകളുമെന്നപോലെ ബക്കര്‍ മേത്തലയുടെ കവിതകളും നമ്മെ അനുഭവിപ്പിക്കുന്നു.

Saturday, August 21, 2010

ലോട്ടറി ലേഖനങ്ങള്‍... തോമസ് ഐസക്ക്, പി ടി തോമസ്

സംശയമില്ല, ലോട്ടറി നിരോധനം കേന്ദ്രത്തിന്റെ ചുമതല

Edit Page Article in Kerala Kaumudi dated 20/8/2010

നിയമലംഘനം നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേപോലെ അധികാരമുണ്ടെന്ന വാദം വസ്തുതാപരമായി തെറ്റാണ്. നിലവിലുള്ള നിയമവും കോടതിവിധികളും പ്രകാരം ലോട്ടറി നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുമാത്രമാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതി ഏറ്റവും ഒടുവില്‍ (2010 മാര്‍ച്ച് 12) പുറപ്പെടുവിച്ച ഇടക്കാലവിധിയിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


കേരളകൌമുദിയിലെ വാര്‍ത്തയില്‍ പറയുന്നതുപോലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ 5, 6, 8 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കാം. മറ്റൊരു സംസ്ഥാനം നടത്തുന്ന ലോട്ടറിയുടെ വില്പന തങ്ങളുടെ സംസ്ഥാനത്തിന്റെ പരിധിയില്‍ നിരോധിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് 5-ാം വകുപ്പ് അധികാരം നല്‍കുന്നു. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം പ്രയോഗിക്കാനാവില്ല എന്ന് ബി.ആര്‍. എന്റര്‍പ്രൈസസും യു.പി. സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരളകൌമുദി വാര്‍ത്തയില്‍ പ്രതിപാദിക്കുന്ന വിധി ഇതാണ്.

ലോട്ടറി നിരോധിക്കാന്‍ ആറാം വകുപ്പ് നല്‍കുന്ന അധികാരമാണ് അടുത്തത്. ലോട്ടറി നടത്തിപ്പിനെക്കുറിച്ചുള്ള നാലാം വകുപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഈ വകുപ്പ് അസന്ദിഗ്ദ്ധമായി ഉറപ്പിക്കുന്നു. ഈ അധികാരം സംസ്ഥാന സര്‍ക്കാരിനും കൂടി നല്‍കണമെന്നാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അപേക്ഷ തള്ളിക്കളഞ്ഞ് തങ്ങള്‍ക്ക് മാത്രമാണ് നടപടിയെടുക്കാന്‍ അധികാരമെന്ന് പുതിയ ലോട്ടറി ചട്ടത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതികളെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീ. ഉമ്മന്‍ചാണ്ടിക്കും ബോദ്ധ്യം ഉണ്ടായിരുന്നു. 2005 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് എഴുതിയ കത്ത് ഇക്കാര്യം തെളിയിക്കുന്നു. അന്ന് ഉമ്മന്‍ചാണ്ടി ശിവരാജ്പാട്ടീലിന് ഇങ്ങനെ എഴുതി. "അന്യസംസ്ഥാന ലോട്ടറികളുടെ എല്ലാ നിയമലംഘനത്തിനെതിരെയും നടപടിയെടുക്കാനും അവയെ നിരോധിക്കാനും കേന്ദ്രസര്‍ക്കാരിനാണ് അധികാരം. കേന്ദ്രനിയമം പരസ്യമായി ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കണമെന്ന് ഞാന്‍ അങ്ങയോട് വിനയപൂര്‍വം ആവശ്യപ്പെടുന്നു. ലോട്ടറിനിയന്ത്രണ നിയമത്തിലെ വകുപ്പ് ആറ് പ്രകാരം നിരോധനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കണമെന്ന ആവശ്യം പരിഗണിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര തീരുമാനം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കത്ത് ഉപസംഹരിക്കുന്നത്. പുതിയ കേന്ദ്ര ലോട്ടറി നിയന്ത്രണ ചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം ഒപ്പിട്ട് 2009 ആഗസ്റ്റ് 12 ന് പ്രധാനമന്ത്രിക്ക് നല്‍കിയ സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ലോട്ടറി നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോടതികളെല്ലാം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. 2007 മാര്‍ച്ചില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇങ്ങനെ പറയുന്നു. ''(കേന്ദ്ര ലോട്ടറി നിയമം) വകുപ്പ് 4, 6 എന്നിവ ഒന്നിച്ച് പരിശോധിക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാനുള്ള സവിശേഷാധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്."

ഒരു തര്‍ക്കത്തിനും അവകാശമില്ലാത്തവിധം സുവ്യക്തമാണ് കോടതിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ അധികാരം വിനിയോഗിക്കുകയാണ് ഇനി വേണ്ടത്.
അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തിന്റെ സമ്പൂര്‍ണവിവരങ്ങള്‍ കേരളം കേന്ദ്രത്തെ അറിയിച്ചിട്ട് വര്‍ഷം രണ്ടര കഴിഞ്ഞു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും തുടര്‍ച്ചയായി നടപടി ആവശ്യപ്പെടുകയും ചെയ്തു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചുവെന്നൊക്കെ ആരോപിക്കുന്നവര്‍ പ്രതിപക്ഷ നേതാവ് കൂടി ഒപ്പിട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ താഴെ പറയുന്ന വരികള്‍ വായിക്കണം." ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പിന്റെ പ്രകടമായ ലംഘനം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നിട്ടുണ്ട്. നിയമലംഘനത്തിതെതിരെ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സഹിതം ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കേരള ഹൈക്കോടതി 2007 ജനുവരിയിലെ വിധിന്യായത്തിലെ പരാമര്‍ശം ഇങ്ങനെയാണ്. "അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ്് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്."
കേന്ദ്ര സര്‍ക്കാരിനും കോടതിക്കും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. കോടതിയിലും കേന്ദ്ര സര്‍ക്കാരിനും യഥാസമയം സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് അപവാദപ്രചാരകര്‍ പെരുമ്പറ കൊട്ടുന്നത്.

ലോട്ടറി നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റം എന്ന നിലയില്‍ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നാണ് കേരളകൌമുദി വാര്‍ത്ത. വാര്‍ത്തയില്‍ പറയുന്നതുപോലെ തന്നെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വകുപ്പു പ്രകാരം എടുത്ത നടപടികള്‍ പിന്‍വലിക്കുമെന്നും ഇനി നടപടികള്‍ എടുക്കില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യാവാങ്മൂലം സൃഷ്ടിച്ച തടസം നീക്കുന്നതിനുള്ള നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത് ഈ സര്‍ക്കാരാണ്. എന്നാല്‍ "ആ കേസില്‍ വിധി പറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയായി" എന്ന വ്യാഖ്യാനം വസ്തുതാപരമായി തെറ്റാണ്.

ഒന്ന്, ഈ കേസിലെ അന്തിമവിധി ഇനിയും വന്നിട്ടില്ല. 2009 നവംബര്‍ 4ന് പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവാണ്.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പെറ്റീഷനെ തുടര്‍ന്നാണ് ഈ വിധിയുമായത്. ഈ വിധിപ്രകാരം എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം മാത്രമേ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളൂ. കോടതിയുടെ അനുമതിയോടെയല്ലാതെ ലോട്ടറി കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുകയോ ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ പാടില്ലെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കാണ് അധികാരം എന്നതാണല്ലോ തര്‍ക്കവിഷയം. സുപ്രീംകോടതിയില്‍ നിലവിലുള്ള മേല്‍ക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 2010 മാര്‍ച്ച് 11ന് പുറപ്പെടുവിച്ച വിധി എല്ലാ തര്‍ക്കങ്ങളെയും അപ്രസക്തമാക്കുന്നു. വിധി ഇങ്ങനെയാണ്: "1998 ലെ ലോട്ടറി റെഗുലേഷന്‍ ആക്ടിലെ നാലാം വകുപ്പ് ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ ഉചിതമായ നടപടികളെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഇതുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ പരാതികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്."

നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുണ്ട് എന്ന മട്ടിലുള്ള വാദങ്ങള്‍ നിയമലംഘകരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ.
സംശയമില്ല, ലോട്ടറി നിരോധനം കേന്ദ്രത്തിന്റെ ചുമതല


നിയമലംഘനം നടത്തുന്ന അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേപോലെ അധികാരമുണ്ടെന്ന വാദം വസ്തുതാപരമായി തെറ്റാണ്. നിലവിലുള്ള നിയമവും കോടതിവിധികളും പ്രകാരം ലോട്ടറി നിരോധിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുമാത്രമാണ്. ഈ വിഷയത്തില്‍ സുപ്രീംകോടതി ഏറ്റവും ഒടുവില്‍ (2010 മാര്‍ച്ച് 12) പുറപ്പെടുവിച്ച ഇടക്കാലവിധിയിലും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

കേരളകൌമുദിയിലെ വാര്‍ത്തയില്‍ പറയുന്നതുപോലെ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിലെ 5, 6, 8 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം നിയമലംഘനത്തിനെതിരെ നടപടിയെടുക്കാം. മറ്റൊരു സംസ്ഥാനം നടത്തുന്ന ലോട്ടറിയുടെ വില്പന തങ്ങളുടെ സംസ്ഥാനത്തിന്റെ പരിധിയില്‍ നിരോധിക്കാന്‍ ഒരു സംസ്ഥാന സര്‍ക്കാരിന് 5-ാം വകുപ്പ് അധികാരം നല്‍കുന്നു. എന്നാല്‍, സ്വന്തം ലോട്ടറി നടത്തുന്ന ഒരു സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം പ്രയോഗിക്കാനാവില്ല എന്ന് ബി.ആര്‍. എന്റര്‍പ്രൈസസും യു.പി. സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. കേരളകൌമുദി വാര്‍ത്തയില്‍ പ്രതിപാദിക്കുന്ന വിധി ഇതാണ്.

ലോട്ടറി നിരോധിക്കാന്‍ ആറാം വകുപ്പ് നല്‍കുന്ന അധികാരമാണ് അടുത്തത്. ലോട്ടറി നടത്തിപ്പിനെക്കുറിച്ചുള്ള നാലാം വകുപ്പിന്റെ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് ഈ വകുപ്പ് അസന്ദിഗ്ദ്ധമായി ഉറപ്പിക്കുന്നു. ഈ അധികാരം സംസ്ഥാന സര്‍ക്കാരിനും കൂടി നല്‍കണമെന്നാണ് കേരള സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അപേക്ഷ തള്ളിക്കളഞ്ഞ് തങ്ങള്‍ക്ക് മാത്രമാണ് നടപടിയെടുക്കാന്‍ അധികാരമെന്ന് പുതിയ ലോട്ടറി ചട്ടത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിക്കഴിഞ്ഞു.

അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനുള്ള പരിമിതികളെക്കുറിച്ച് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശ്രീ. ഉമ്മന്‍ചാണ്ടിക്കും ബോദ്ധ്യം ഉണ്ടായിരുന്നു. 2005 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് എഴുതിയ കത്ത് ഇക്കാര്യം തെളിയിക്കുന്നു. അന്ന് ഉമ്മന്‍ചാണ്ടി ശിവരാജ്പാട്ടീലിന് ഇങ്ങനെ എഴുതി. "അന്യസംസ്ഥാന ലോട്ടറികളുടെ എല്ലാ നിയമലംഘനത്തിനെതിരെയും നടപടിയെടുക്കാനും അവയെ നിരോധിക്കാനും കേന്ദ്രസര്‍ക്കാരിനാണ് അധികാരം. കേന്ദ്രനിയമം പരസ്യമായി ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികളെ നിരോധിക്കണമെന്ന് ഞാന്‍ അങ്ങയോട് വിനയപൂര്‍വം ആവശ്യപ്പെടുന്നു. ലോട്ടറിനിയന്ത്രണ നിയമത്തിലെ വകുപ്പ് ആറ് പ്രകാരം നിരോധനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുകൂടി വീതിച്ചുനല്‍കണമെന്ന ആവശ്യം പരിഗണിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര തീരുമാനം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ഉമ്മന്‍ചാണ്ടി കത്ത് ഉപസംഹരിക്കുന്നത്. പുതിയ കേന്ദ്ര ലോട്ടറി നിയന്ത്രണ ചട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടിയടക്കം ഒപ്പിട്ട് 2009 ആഗസ്റ്റ് 12 ന് പ്രധാനമന്ത്രിക്ക് നല്‍കിയ സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ലോട്ടറി നിയമലംഘകര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോടതികളെല്ലാം അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. 2007 മാര്‍ച്ചില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇങ്ങനെ പറയുന്നു. ''(കേന്ദ്ര ലോട്ടറി നിയമം) വകുപ്പ് 4, 6 എന്നിവ ഒന്നിച്ച് പരിശോധിക്കുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാനുള്ള സവിശേഷാധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്."

ഒരു തര്‍ക്കത്തിനും അവകാശമില്ലാത്തവിധം സുവ്യക്തമാണ് കോടതിയുടെ നിലപാട്. കേന്ദ്ര സര്‍ക്കാര്‍ അധികാരം വിനിയോഗിക്കുകയാണ് ഇനി വേണ്ടത്.
അന്യസംസ്ഥാന ലോട്ടറികള്‍ നടത്തുന്ന നിയമലംഘനത്തിന്റെ സമ്പൂര്‍ണവിവരങ്ങള്‍ കേരളം കേന്ദ്രത്തെ അറിയിച്ചിട്ട് വര്‍ഷം രണ്ടര കഴിഞ്ഞു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും മറ്റ് രേഖകളും കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിക്കുകയും തുടര്‍ച്ചയായി നടപടി ആവശ്യപ്പെടുകയും ചെയ്തു. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചുവെന്നൊക്കെ ആരോപിക്കുന്നവര്‍ പ്രതിപക്ഷ നേതാവ് കൂടി ഒപ്പിട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിലെ താഴെ പറയുന്ന വരികള്‍ വായിക്കണം." ലോട്ടറി നിയന്ത്രണ നിയമത്തിലെ നാലാം വകുപ്പിന്റെ പ്രകടമായ ലംഘനം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുകൊണ്ടു വന്നിട്ടുണ്ട്. നിയമലംഘനത്തിതെതിരെ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സഹിതം ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

കേരള ഹൈക്കോടതിയുടെ വിധിന്യായത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ട്. കേരള ഹൈക്കോടതി 2007 ജനുവരിയിലെ വിധിന്യായത്തിലെ പരാമര്‍ശം ഇങ്ങനെയാണ്. "അന്യസംസ്ഥാനങ്ങള്‍ നടത്തുന്ന പേപ്പര്‍ ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരാളം പരാതികള്‍ ലഭിച്ചു. അതേക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ആന്‍ഡ്് ആന്റികറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി. സിക്കിം സംസ്ഥാന ലോട്ടറികളുടെ ധാരാളം ക്രമക്കേടുകള്‍ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കേന്ദ്ര ലോട്ടറി നിയമത്തിലെ നാലാം വകുപ്പ് നഗ്നമായി ലംഘിച്ചാണ് ലോട്ടറികള്‍ നടത്തുന്നത് എന്ന് തെളിയിച്ച ഈ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ട നോട്ടീസ് പുറപ്പെടുവിച്ചത്."
കേന്ദ്ര സര്‍ക്കാരിനും കോടതിക്കും വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നതിന് ഇതില്‍ കൂടുതല്‍ തെളിവുകളൊന്നും വേണ്ട. കോടതിയിലും കേന്ദ്ര സര്‍ക്കാരിനും യഥാസമയം സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചുവെന്നാണ് അപവാദപ്രചാരകര്‍ പെരുമ്പറ കൊട്ടുന്നത്.

ലോട്ടറി നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റം എന്ന നിലയില്‍ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട് എന്നാണ് കേരളകൌമുദി വാര്‍ത്ത. വാര്‍ത്തയില്‍ പറയുന്നതുപോലെ തന്നെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഈ വകുപ്പു പ്രകാരം എടുത്ത നടപടികള്‍ പിന്‍വലിക്കുമെന്നും ഇനി നടപടികള്‍ എടുക്കില്ലെന്നും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സത്യാവാങ്മൂലം സൃഷ്ടിച്ച തടസം നീക്കുന്നതിനുള്ള നിയമയുദ്ധം നടത്തിക്കൊണ്ടിരിക്കുന്നത് ഈ സര്‍ക്കാരാണ്. എന്നാല്‍ "ആ കേസില്‍ വിധി പറഞ്ഞപ്പോള്‍ നിയമവിരുദ്ധമായി ലോട്ടറി ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അധികാരം സുപ്രീംകോടതിയും അംഗീകരിക്കുകയായി" എന്ന വ്യാഖ്യാനം വസ്തുതാപരമായി തെറ്റാണ്.

ഒന്ന്, ഈ കേസിലെ അന്തിമവിധി ഇനിയും വന്നിട്ടില്ല. 2009 നവംബര്‍ 4ന് പുറപ്പെടുവിച്ചത് ഇടക്കാല ഉത്തരവാണ്.സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പെറ്റീഷനെ തുടര്‍ന്നാണ് ഈ വിധിയുമായത്. ഈ വിധിപ്രകാരം എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അനുവാദം മാത്രമേ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളൂ. കോടതിയുടെ അനുമതിയോടെയല്ലാതെ ലോട്ടറി കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യുകയോ ടിക്കറ്റുകള്‍ പിടിച്ചെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ പാടില്ലെന്ന് വ്യക്തമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍ക്കാണ് അധികാരം എന്നതാണല്ലോ തര്‍ക്കവിഷയം. സുപ്രീംകോടതിയില്‍ നിലവിലുള്ള മേല്‍ക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് 2010 മാര്‍ച്ച് 11ന് പുറപ്പെടുവിച്ച വിധി എല്ലാ തര്‍ക്കങ്ങളെയും അപ്രസക്തമാക്കുന്നു. വിധി ഇങ്ങനെയാണ്: "1998 ലെ ലോട്ടറി റെഗുലേഷന്‍ ആക്ടിലെ നാലാം വകുപ്പ് ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ ഉചിതമായ നടപടികളെടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. ഇതുമായി ബന്ധപ്പെട്ട് കേരളം ഉയര്‍ത്തിയ പരാതികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കേണ്ടതാണ്."

നിയമം ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാണ് അധികാരമെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരമുണ്ട് എന്ന മട്ടിലുള്ള വാദങ്ങള്‍ നിയമലംഘകരെ രക്ഷിക്കാന്‍ മാത്രമേ സഹായിക്കൂ.



ലോട്ടറി: നിയന്ത്രിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍
(Edit Page Article in Kerala Kaumudi dated 21/8/2010)

"സംശയമില്ല, ലോട്ടറിനിരോധനം കേന്ദ്രത്തിന്റെ ചുമതല" എന്ന തലക്കെട്ടില്‍ 'കേരളകൌമുദി'യില്‍ ആഗസ്റ്റ് 20-ന് ധനമന്ത്രി ഡോ. തോമസ് ഐസക് എഴുതിയ ലേഖനം തെറ്റിദ്ധാരണാജനകമാണ്. ഈ ലേഖനത്തില്‍ 2010 മാര്‍ച്ച് 12ന് സുപ്രീംകോടതി ലോട്ടറി സംബന്ധിച്ച് ഇടക്കാല ഉത്തരവിട്ടതായി പറയുന്നു. യഥാര്‍ത്ഥത്തില്‍, അതിന്റെ തലേന്ന് 2010 മാര്‍ച്ച് 11-നാണ് ആ ഉത്തരവ് നല്‍കിയത്. ആ ഉത്തരവിറക്കുന്നതിന് ആധാരമായ സാഹചര്യമോ ഹര്‍ജിയെക്കുറിച്ചോ ലേഖനത്തില്‍ പരാമര്‍ശമില്ല. മാര്‍ച്ച് 11-ലെ ആ ഉത്തരവ് ഞാന്‍ പരിശോധിച്ചു.

എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് കേരള സര്‍ക്കാര്‍ തന്നെ ലോട്ടറിതട്ടിപ്പുകള്‍ ചൂണ്ടിക്കാണിച്ച് പെറ്റിഷന്‍ ഫയല്‍ ചെയ്യുകയായിരുന്നുവെന്നാണ്. അര്‍തിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തില്‍ ഒരു ഇടക്കാല ഉത്തരവ് വന്നത്. നവംബര്‍ 2009-ല്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണനടപടികള്‍ തുടരാനുമുള്ള ഉത്തരവ് നല്‍കിയിട്ടും അത്തരത്തില്‍ യാതൊരു നടപടിയും ധനകാര്യവകുപ്പ് എടുക്കാതെ എന്തിനാണ് കോടതിയില്‍ പോയതെന്ന് ശ്രീ. തോമസ് ഐസക് വ്യക്തമാക്കണം.

ലോട്ടറി നിരോധിക്കാന്‍ ഇതുസംബന്ധിച്ച കേന്ദ്രനിയമത്തിലെ ആറാം വകുപ്പനുസരിച്ച് കേന്ദ്രസര്‍ക്കാരിനുമാത്രമേ അധികാരമുള്ളൂ എന്ന പ്രസ്താവനയോട് പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍, വ്യാജ ലോട്ടറികളെ നിയന്ത്രിക്കുവാനുള്ള അധികാരം സ്റ്റേറ്റ് ഗവണ്‍മെന്റിന് നല്‍കിക്കൊണ്ടാണ് അതേ നിയമത്തിലെ 7, 8 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എട്ടാം വകുപ്പ് പ്രകാരം നാലാം വകുപ്പിലെ നിബന്ധനകള്‍ ലംഘിക്കുന്ന കുറ്റങ്ങള്‍ ജാമ്യം കിട്ടാത്തതും കൊഗ്നിസിബിളും ആയവയാണ്. കൂടാതെ 2010 ഏപ്രില്‍ ഒന്നിന് കേന്ദ്രമിറക്കിയ പുതിയ റൂള്‍ പ്രകാരവും അതത് സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന ലോട്ടറികള്‍ സുതാര്യവും നിയമലംഘനമില്ലാത്തതുമാണെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന് എടുത്തു പറയുന്നു. റൂള്‍ 3 (22).

04.11.09-ലെ സുപ്രീംകോടതി ഉത്തരവ് താഴെ പറയുംവിധമാണ്:
അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പില്‍ ലോട്ടറീസ് നിയമമോ ഇന്ത്യന്‍ പീനല്‍കോഡിലെ വകുപ്പുകളോ പ്രകാരം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റിന് എഫ്.ഐ.ആര്‍ എടുക്കാവുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി കുറ്റവാളിയെ അറസ്റ്റ് ചെയ്യരുത് എന്നുമാത്രമേ കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളൂ.

അന്വേഷണം നടത്തുന്നതിനും കടകള്‍ സെര്‍ച്ച് ചെയ്യുന്നതിനും സീല്‍ ചെയ്യുന്നതിനും മജിസ്ട്രേട്ട് കോടതിയെ സമീപിച്ച് ഒരു ഉത്തരവ് സമ്പാദിക്കണമെന്നേയുള്ളൂ. ആ ഉത്തരവിനെ തോമസ് ഐസക് വ്യാഖ്യാനിക്കുന്നതനുസരിച്ചാണെങ്കില്‍ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം പൊലീസ് വെറുതെ കൈയും കെട്ടി നോക്കിയിരിക്കണം എന്നാണോ? അന്വേഷണം നടത്താന്‍ സുപ്രീംകോടതി അനുവാദം തന്നിരിക്കെ ക്രിമിനല്‍ കുറ്റം അന്വേഷിക്കുന്നതിനെക്കുറിച്ച് എങ്ങനെയാണെന്നുമാത്രം പരിശോധിച്ചാല്‍ മതി. ക്രിമിനല്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്നത് ക്രിമിനല്‍ നടപടിചട്ടങ്ങളിലെ 12-ാം അദ്ധ്യായത്തില്‍ 154-ാം വകുപ്പ് മുതല്‍ 173 -ാം വകുപ്പുവരെ പ്രതിപാദിച്ചിരിക്കുന്നു. അതില്‍ 157-ാം വകുപ്പിന്റെ തലക്കെട്ടുതന്നെ പ്രൊസ്യൂജര്‍ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ്. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ഒരു കുറ്റകൃത്യം നടക്കുന്നു എന്നറിഞ്ഞാല്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ഉടനടി മജിസ്ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും സംഭവസ്ഥലത്തേക്ക് പോവുകയും തെളിവുകള്‍ ശേഖരിക്കുകയും അതെല്ലാം മറ്റ് വകുപ്പുകളും കൂടി ചേര്‍ത്തു മജിസ്ട്രേട്ട് കോടതിയില്‍ 173-ാം വകുപ്പു പ്രകാരം അന്തിമ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യേണ്ടതാണ്. അതുകൊണ്ട് സുപ്രീംകോടതിയുടെ 04.11.09-ലെ ഉത്തരവിനെ ലോട്ടറിക്കാര്‍ക്കുവേണ്ടി ധനകാര്യമന്ത്രി വ്യാഖ്യാനിച്ചാല്‍ തന്നെ അറസ്റ്റ് ഒഴികെ സെര്‍ച്ച് ചെയ്യുന്നതിനും ലോട്ടറി ടിക്കറ്റ് പിടിച്ചെടുക്കുന്നതിനും കോടതിയില്‍ ഹാജരാക്കുന്നതിനും കടകള്‍ സീല്‍ ചെയ്യുന്നതിനും ഉള്ള അധികാരം സംസ്ഥാനത്തിനാണെന്ന് വ്യക്തമായി കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ മജിസ്ട്രേട്ട് കോടതിയില്‍ ഒരു എഫ്.ഐ.ആര്‍ എങ്കിലും ഫയല്‍ ചെയ്തു തെളിവെടുപ്പിനുവേണ്ടി സെര്‍ച്ച് ചെയ്യുന്നതിനുള്ള അപേക്ഷ 2009 നവംബറിനുശേഷം ധനകാര്യവകുപ്പ് കൊടുത്തിട്ടുണ്ടോയെന്ന് ശ്രീ. തോമസ് ഐസക് വ്യക്തമാക്കണം.

12.03.10-ല്‍ സുപ്രീംകോടതി, നിയമം ലംഘിക്കുന്ന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു കഴിഞ്ഞതിനാല്‍ കേന്ദ്രം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു എന്നാണ് വാദം.

എന്നാല്‍, പാര്‍ലമെന്റില്‍ ഇതേ വിഷയത്തെക്കുറിച്ച് ഞാന്‍ എഴുതിക്കൊടുത്ത രണ്ടുചോദ്യത്തിന് തന്നിരിക്കുന്ന മറുപടി ധനകാര്യമന്ത്രിയുടെ ഈ വാദത്തിനുള്ള മറുപടിയായി കണക്കാക്കാം. 2010 ആഗസ്റ്റ് 17ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി ശ്രീ. അജയ് മക്കന്‍ പാര്‍ലമെന്റില്‍ തന്ന മറുപടിയില്‍ പറയുന്നത് 'പൊലീസും പബ്ളിക് ഓര്‍ഡറും' ഭരണഘടന അനുസരിച്ച് സംസ്ഥാനത്തിന്റെ വിഷയങ്ങളാണെന്നാണ്. അതുകൊണ്ട് വ്യാജ ലോട്ടറികളെ സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയേണ്ടതിന്റെയും അന്വേഷണം നടത്തേണ്ടതിന്റെയും പ്രാഥമിക ഉത്തരവാദിത്വം അതത് സംസ്ഥാനങ്ങള്‍ക്കാണ്. ഈ കാര്യം വളരെ ഗൌരവത്തോടെ തന്നെ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന രേഖ എന്റെ കൈവശമുണ്ട്. അതുകൊണ്ട് ക്രിമിനല്‍ നടപടികളുമായി ധനകാര്യമന്ത്രി ധൈര്യമായി മുന്നോട്ടുപോകണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ഹൈക്കോടതിയിലെ വിധിപ്പകര്‍പ്പില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശമുണ്ടെന്ന് പറയുന്നത് ഒരു തര്‍ക്കവിഷയമാക്കാന്‍ ഞാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, വിജിലന്‍സ് റിപ്പോര്‍ട്ട് മുഴുവനായി കേസിന്റെ സുപ്രധാന ദിവസം പോലും ഹാജരാക്കിയിട്ടില്ലെന്നത് ഉറപ്പാണ്. അല്ലെങ്കില്‍ അത് ഏതു പെറ്റിഷന്‍ വഴി ഹാജരാക്കിയെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കണം. 2006-ലെ വിജിലന്‍സ് റിപ്പോര്‍ട്ട് 2010 വരെ എന്തുകൊണ്ട് ഹാജരാക്കിയില്ല. അല്ലെങ്കില്‍ എന്നാണത് കേന്ദ്രത്തിന് അയച്ചുകൊടുത്തതെന്ന് മന്ത്രി വ്യക്തമാക്കണം.

കേരളത്തില്‍ നടക്കുന്ന വ്യാജ ലോട്ടറിത്തട്ടിപ്പുകളെക്കുറിച്ച് നിസ്സഹായനായി നോക്കിനില്‍ക്കുവാനേ ഒരു സംസ്ഥാന ഗവണ്‍മെന്റിന് കഴിയുകയുള്ളൂ എന്നു തോന്നും മന്ത്രിയുടെ ലേഖനം വായിച്ചാല്‍. ഇത് വളരെ വിചിത്രവും സാധാരണജനങ്ങള്‍ക്കുപോലും അപ്പാടെ വിഴുങ്ങാന്‍ കഴിയാത്തതുമാണെന്ന് ധനകാര്യമന്ത്രി മനസ്സിലാക്കണം. കുറെ തീയതികളും ഇടക്കാല ഉത്തരവുകളും എഴുതിപ്പിടിപ്പിച്ചുകൊണ്ട് കേന്ദ്രത്തെ നോക്കി കുറ്റം പറയുന്ന മന്ത്രിക്ക്, പാര്‍ലമെന്റില്‍ എനിക്കു ലഭിച്ച മറുപടി ആവശ്യപ്പെടാതെ തന്നെ, കേസെടുക്കാന്‍ ഒരു ബലം എന്ന നിലയ്ക്ക് അയച്ചുകൊടുക്കാന്‍ ഉദ്ദേശിക്കുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 2006 ഫെബ്രുവരിയില്‍ അയച്ചു എന്നുപറയുന്ന കത്തിനെ കുറ്റം പറയേണ്ട കാര്യമില്ല. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വളരെ വിശദമായ ഒരു മെമ്മോറാണ്ടം രേഖകള്‍ സഹിതം കൊടുക്കുകയും അന്യസംസ്ഥാന ലോട്ടറികളെ ആറാം വകുപ്പിലെ അധികാരം ഉപയോഗിച്ചുകൊണ്ട് നിരോധിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയെങ്കിലും ധനകാര്യമന്ത്രി നിരോധനം എന്ന വാക്കിന്റെയും നിയന്ത്രണം എന്ന വാക്കിന്റെയും അര്‍ത്ഥം കൂട്ടിക്കുഴയ്ക്കാതെ രണ്ടും രണ്ടായി കണ്ടുകൊണ്ട് വ്യാജ ലോട്ടറികളെ നിയന്ത്രിക്കുന്നതിനു മുഖ്യ വിതരണക്കാരനെതിരെ ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കള്ള ടിക്കറ്റുകള്‍ പിടിച്ചെടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്രയെങ്കിലും ധനകാര്യമന്ത്രി കേരളനാട്ടിലെ പാവപ്പെട്ട ഭാഗ്യാന്വേഷികള്‍ക്കുവേണ്ടി ചെയ്യണം.

ഒരു പഞ്ചായത്തിലെ മലിനീകരണത്തിനെതിരെ നടപടിയെടുക്കാന്‍ പഞ്ചായത്തിന് അധികാരമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നിയമപ്രകാരമാണ് അത്. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് ഒഴിഞ്ഞുമാറിയാലോ? ആ ഒഴിഞ്ഞുമാറ്റം എന്തുകൊണ്ടാണെന്ന് സാധാരണ ജനങ്ങള്‍ക്ക് മനസ്സിലാവും. ലോട്ടറിയുടെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ കേന്ദ്രത്തെ കുറ്റം പറയുന്നതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുത കേരളീയര്‍ക്ക് പ്രത്യേകിച്ച് പറഞ്ഞുകൊടുക്കേണ്ടതില്ല. അതൊക്കെ തിരിച്ചറിയാന്‍ കഴിവുള്ളവരാണ് കേരളീയര്‍.

മെയ്ഡ് ഇന്‍ ശിവകാശി

ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -1ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -2


മെയ്ഡ് ഇന്‍ ശിവകാശി
ദുര്‍ഭാഗ്യം - 2 . തയാറാക്കിയത്: സഞ്ജയ് ചന്ദ്രശേഖര്‍, ജി. വിനോദ്


ലോട്ടറി നടത്തുന്ന സിക്കിമും ഭൂട്ടാനുമൊക്കെ ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്താണെങ്കിലും അവര്‍ക്കു വേണ്ടി ടിക്കറ്റുകള്‍ അച്ചടിക്കുന്നതു ലോട്ടറി നിരോധനം നിലവിലുള്ള തമിഴ്നാട്ടിലാണ്. സര്‍ക്കാരല്ല, സ്വകാര്യ ഏജന്‍സികളാണു ടിക്കറ്റുകള്‍ അടിച്ചുകൂട്ടുന്നത്. കറന്‍സി നോട്ടുകളും ബാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും അച്ചടിക്കുന്ന അതേ ഗൌരവത്തോടെ അച്ചടിക്കേണ്ടവയാണു ലോട്ടറി ടിക്കറ്റുകളും. എന്നാല്‍ തീപ്പെട്ടിക്കൂട് അച്ചടിക്കുന്നതിനു വേണ്ട സൂക്ഷ്മതയേ ശിവകാശിയില്‍ അതിനുള്ളൂവെന്നു ഞങ്ങള്‍ കണ്ടറിഞ്ഞു.

സര്‍ക്കാര്‍ പ്രസുകളിലോ അംഗീകൃത ഹൈ സെക്യൂരിറ്റി പ്രസുകളിലോ ലോട്ടറി നടത്തുന്ന സംസ്ഥാനം നേരിട്ടു ടിക്കറ്റ് അച്ചടിക്കണമെന്നു ചട്ടമുണ്ടാക്കിയതു കള്ള ടിക്കറ്റുകളെ തടയാനാണ്.
സര്‍ക്കാര്‍ പ്രസില്‍ അല്ല അച്ചടിയെങ്കില്‍ റിസര്‍വ് ബാങ്കിന്റെയോ മുംബൈയിലെ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെയോ പാനലില്‍ ഉള്‍പ്പെടുന്ന ഹൈ സെക്യൂരിറ്റി പ്രസിലായിരിക്കണം അച്ചടിയെന്നു ചട്ടം തീര്‍ത്തു പറയുന്നു.

സിക്കിം - ഭൂട്ടാന്‍ സര്‍ക്കാരുകളുടെ ലോട്ടറിയുടെ നല്ലൊരു പങ്ക് അച്ചടിക്കുന്നതു ശിവകാശിയിലെ മഹാലക്ഷ്മി ഒാഫ് സെറ്റ് പ്രന്റേഴ്സിലാണെന്ന് ഇരു സര്‍ക്കാരുകളുടെയും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. സിക്കിം സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ ക്ളാസിക്, സൂപ്പര്‍ സ്റ്റാര്‍ ലോട്ടറികളുടെ രണ്ടരക്കോടി ടിക്കറ്റുകളാണു പ്രതിവാരം ഇൌ സ്വകാര്യ പ്രസില്‍നിന്നു പുറത്തുവരുന്നത്. വിറ്റുവരവ് 25 കോടി. ഭൂട്ടാന്‍ സര്‍ക്കാരിന്റെ ഏഴു ലോട്ടറികളും ഇവിടെത്തന്നെ അച്ചടിക്കുന്നു.


ഭൂട്ടാന്‍ സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ ഫോര്‍ട്ട്, സൂപ്പര്‍ സിറ്റി, ഡേറ്റാ പ്രിന്‍സ്, ഡേറ്റാ സ്റ്റാര്‍, ഡേറ്റാ ജെംസ്, ഡേറ്റാ കിങ് എന്നിവയുടെയും പ്രഭവ കേന്ദ്രം മഹാലക്ഷ്മിതന്നെ. എല്ലാം കൂടി പ്രതിവാരം ഏഴേകാല്‍ക്കോടി ടിക്കറ്റുകള്‍. വിറ്റുവരവ് 30.5 കോടിയും. അതായത് ഭൂട്ടാന്‍ സര്‍ക്കാരിനു വേണ്ടി പ്രതിവര്‍ഷം 1464 കോടി രൂപയുടെയും സിക്കിമിനു വേണ്ടി 1200 കോടി രൂപയുടെയും ടിക്കറ്റുകള്‍ ഇൌ സ്വകാര്യ പ്രസില്‍ അച്ചടിക്കുന്നുവെന്നു സര്‍ക്കാര്‍ ഔദ്യോഗികമായി സമ്മതിക്കുന്നു.

ലോട്ടറിയുടെ നടത്തിപ്പു സംബന്ധിച്ചു പൂര്‍ണ വിവരം ബന്ധപ്പെട്ട സംസ്ഥാനം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്. വില്‍പ്പന ഏജന്റുമാരുടെയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും പൂര്‍ണമായ മേല്‍വിലാസം വേണം. നറുക്കെടുപ്പു നടത്തുന്നത് എവിടെയാണെന്നും വ്യക്തമാക്കണം. എന്നാല്‍ ലോട്ടറി നിയന്ത്രണ ചട്ടം നിലവില്‍ വന്ന 2010 ഏപ്രില്‍ ഒന്നിനുശേഷം സിക്കിം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ ഇൌ രണ്ടു നിര്‍ദേശങ്ങളും ലംഘിക്കപ്പെട്ടതായി കണ്ടെത്തി.

എട്ടു പ്രതിവാര ലോട്ടറികളുടെ നടത്തിപ്പു സംബന്ധിച്ച് ഏപ്രില്‍ 22നു സിക്കിം സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണു പരിശോധിച്ചത്. ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയെ തങ്ങളുടെ മാര്‍ക്കറ്റിങ് ഏജന്റായി നിയോഗിച്ചിട്ടുണ്ടെന്നു പറയുന്ന ഗസറ്റില്‍ ഇൌ ഏജന്‍സിയുടെ വിലാസം ലഭ്യമല്ല. നറുക്കെടുപ്പു നടത്തുന്നതെവിടെയെന്നും പറയുന്നില്ല. കോടിക്കണക്കിനു ടിക്കറ്റടിച്ചു തങ്ങളെ സഹായിക്കുന്ന മഹാലക്ഷ്മി പ്രിന്റേഴ്സിന്റെ മേല്‍വിലാസം സിക്കിം സര്‍ക്കാര്‍ തങ്ങളുടെ ഗസറ്റില്‍ വ്യക്തമാക്കിയിരുന്നില്ല. അറിയപ്പെടാത്ത ആ വിലാസം തേടിയാണു ഞങ്ങള്‍ ശിവകാശിയിലേക്കു തിരിച്ചത്.

ശിവകാശിയില്‍ ഞങ്ങളെത്തിയപ്പോള്‍ അര്‍ധ രാത്രി പിന്നിട്ടു. ഗസറ്റില്‍ മേല്‍വിലാസം മറച്ചുവച്ച പ്രസ് കണ്ടെത്താന്‍ പുലരും വരെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൂറുകണക്കിനു പ്രിന്റിങ് പ്രസുകളുള്ള ഇൌ പട്ടണത്തില്‍ ഇൌയൊരു പേരു മാത്രം ആര് ഒാര്‍ത്തുവയ്ക്കാന്‍. രാവിലെ മേല്‍വിലാസം ലഭിച്ചു; ലോട്ടറിയുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍തന്നെയാണ് അതിനു സഹായിച്ചത്.

ശ്രീവിള്ളിപുത്തൂര്‍ റോഡിലുള്ള മഹാലക്ഷ്മി ഒാഫ് സെറ്റ് പ്രിന്റേഴ്സിന്റെ കൊച്ചുകെട്ടിടം കണ്ടെത്തി. ചുവന്ന ബോര്‍ഡില്‍ മേല്‍വിലാസം കൃത്യം. കെട്ടിടം പൂട്ടിയ നിലയില്‍. കാവല്‍ക്കാരനുള്ള കെട്ടിടത്തോടു ചേര്‍ന്നു മേല്‍ക്കൂരകള്‍ പരസ്പരം ബന്ധിപ്പിച്ചു വലിയൊരു കെട്ടിടമുണ്ടായിരുന്നു. അവിടെയുമുണ്ടായിരുന്നു ഒരു ബോര്‍ഡ് - പാപ്കോ ഒാഫ് സെറ്റ് പ്രിന്റേഴ്സ്. ആ ബോര്‍ഡിലും മേല്‍വിലാസമുണ്ടായിരുന്നു.

മേല്‍ക്കൂരകള്‍ പരസ്പരം ബന്ധിപ്പിച്ച, രണ്ടു കെട്ടിടങ്ങള്‍ക്കും കൂടി ഒരു ഗേറ്റ് മാത്രമുള്ള സമുച്ചയത്തിലെ രണ്ടു കെട്ടിടങ്ങളുടെ മേല്‍വിലാസങ്ങള്‍ രണ്ടായിരുന്നു.

മഹാലക്ഷ്മി പ്രിന്റേഴ്സിനു മുന്നില്‍ കാര്‍ നിര്‍ത്തി ഗേറ്റിലേക്കു നടന്നപ്പോള്‍ കാവല്‍ക്കാരന്‍ ഒാടിയെത്തി പാപ്കോയിലേക്കു വിരല്‍ ചൂണ്ടി. പോകേണ്ടതു മഹാലക്ഷ്മിയിലേക്കാണ് എന്നു പറഞ്ഞപ്പോള്‍ ’രണ്ടും ഒന്നുതന്നെയാണ്. നിങ്ങള്‍ക്ക് അവിടേക്കു പോകാം എന്നായിരുന്നു മറുപടി.

അങ്ങനെ പാപ്കോയുടെ ഉള്ളിലെത്തി. സംശയദൃഷ്ടിയോടെ നോക്കിയ ജീവനക്കാര്‍ക്കു മുന്നില്‍ വന്ന കാര്യം പറഞ്ഞു. പിന്നീടെത്തിയ യുവാവിനോടും അത് ആവര്‍ത്തിച്ചു. ഒടുവില്‍ വന്നതു സ്ഥാപനത്തിന്റെ മേധാവികളിലൊരാള്‍തന്നെയായിരുന്നു.

’കേരളത്തിലെ സഹകരണ പാല്‍ സൊസൈറ്റിയുടെ ജീവനക്കാരാണ്. ഞങ്ങള്‍ വിപണിയിലിറക്കുന്ന പാക്കറ്റ് പാലിന്റെ പ്രചാരം കൂട്ടാന്‍ സ്ക്രാച്ച് ആന്‍ഡ് വിന്‍ പദ്ധതി നടപ്പാക്കുന്നു. അതിനായി 10 ലക്ഷം സ്ക്രാച്ച് കാര്‍ഡുകള്‍ അടിച്ചു തരണം.
’സോറി. പുറത്തുനിന്നുള്ള ജോലിയൊന്നും ഞങ്ങള്‍ സ്വീകരിക്കുന്നില്ല. മറ്റു ചില ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്.

’ലോട്ടറി അടിക്കുന്ന പ്രസുകളിലേ സ്ക്രാച്ച് കാര്‍ഡുകള്‍ അടിക്കാനുള്ള സാങ്കേതികവിദ്യ ഉള്ളൂവെന്നറിഞ്ഞു. അതുകൊണ്ടാണു മഹാലക്ഷ്മിയില്‍ വന്നത്. ഞങ്ങള്‍ക്ക് അവിടെയാണു പോകേണ്ടത്.
’അവിടേക്കു പോകാന്‍ കഴിയില്ല. രണ്ടും ഒന്നുതന്നെയാണ്.
’നിങ്ങളും ലോട്ടറി അടിക്കുന്നുണ്ടോ..?
’ഉണ്ടല്ലോ. അതുകൊണ്ടാണല്ലോ തിരക്കാണെന്നു പറഞ്ഞത്.
മഹാലക്ഷ്മിയില്‍ എന്നു സര്‍ക്കാര്‍ ഗസറ്റ് പറയുന്ന ലോട്ടറി യഥാര്‍ഥത്തില്‍ അച്ചടിക്കുന്നതു പാപ്കോയിലാണെന്നു മനസ്സിലാക്കി ഞങ്ങള്‍ പടിയിറങ്ങി.

ഇതേ ’നമ്പരുമായി പട്ടണത്തിലെ പല പ്രസുകളിലും പിന്നീടു ഞങ്ങള്‍ കയറി. ’ലോട്ടറി ഇപ്പോള്‍ അടിക്കുന്നില്ലാത്തതിനാല്‍ സ്ക്രാച്ച് കാര്‍ഡ് അടിക്കാന്‍ സംവിധാനമില്ലെന്നായിരുന്നു മറുപടി. ഒടുവില്‍ കയറിയ പ്രസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു: ’മൂന്നു കൊല്ലം മുന്‍പു ഞങ്ങളും ലോട്ടറിയടിച്ചിരുന്നു. ഇപ്പോഴില്ല. ഇത്രയും പറഞ്ഞൊപ്പിച്ച അയാള്‍ സ്വന്തം മേശയുടെ കോണില്‍ പുതുതായി അടിച്ചുവച്ചിരുന്ന ലോട്ടറി ടിക്കറ്റുകളുടെ കെട്ടു മൂടാന്‍ മറന്നതും കണ്ടു. ഇൌ ടിക്കറ്റുകളെല്ലാം എങ്ങോട്ടാണു പോകുന്നത്?

വിലാസം ഗാങ്ടോക്ക് എത്തുന്നതു പാലക്കാട്ട്
പത്തടിയോളം ഉയരമുള്ള വന്മതില്‍. ഉള്ളില്‍നിന്നു താഴിട്ട കൂറ്റന്‍ ഇരുമ്പു കവാടത്തിലെ ദ്വാരങ്ങള്‍ വലയിട്ടു മറിച്ചിരിക്കുന്നു. യൂണിഫോംധാരികളായ കാവല്‍ക്കാര്‍ ഉലാത്തുന്ന വിശാലമായ മുറ്റം കടന്നാല്‍ ദുരൂഹതകള്‍ നിറഞ്ഞ ഇരുനില മന്ദിരമായി. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്, കുന്നത്തൂര്‍മേട്, പാലക്കാട്. സാന്റിയാഗോ മാര്‍ട്ടിന്റെ കേരളത്തിലെ ആസ്ഥാനം അന്നും ഇന്നും ഒന്നുതന്നെ. മാര്‍ട്ടിന്റെ ബന്ധു ജോണ്‍ കെന്നഡിയുടേതാണു സ്ഥാപനം.

സിക്കിം - ഭൂട്ടാന്‍ ലോട്ടറികളുടെ വിതരണക്കാരാണു തങ്ങളെന്നു മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അവകാശപ്പെടുന്നു.ആദ്യം ജെകെ ഏജന്‍സീസാണു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടതു ന്യൂ ജെകെ ഏജന്‍സിയും ബിആര്‍ എന്റര്‍പ്രൈസസുമായി. ഏറ്റവുമൊടുവില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സായി. ഒാരോ നിയമനടപടിയും വിവാദവും കഴിയുമ്പോള്‍ സ്ഥാപനത്തിന്റെ പേരു മാറിക്കൊണ്ടിരുന്നു.

പിന്നീട് അതേ സ്ഥലത്ത്, അതേ ജീവനക്കാരുമായി പ്രവര്‍ത്തനം തുടര്‍ന്ന സ്ഥാപനത്തിനു മുന്നില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പകച്ചുനിന്നിട്ടേയുള്ളൂ. കേരളത്തില്‍ ആരു വിറ്റതും എവിടെ വിറ്റതുമായ അന്യസംസ്ഥാന ടിക്കറ്റുകള്‍ ഇവിടേക്ക് എത്തുന്നു. സിക്കിം സര്‍ക്കാര്‍ നിര്‍ത്തിയ രണ്ടു ലോട്ടറികള്‍ കേരളത്തില്‍ വ്യാപകമായി വിറ്റഴിച്ചു സര്‍ക്കാരിനെയും ജനങ്ങളെയും വഞ്ചിച്ചെന്നതാണു സ്ഥാപനത്തിനെതിരെ ഏറ്റവും ഒടുവില്‍ ഉയരുന്ന ആരോപണം. സിക്കിം സര്‍ക്കാര്‍ നിര്‍ത്തിയ സൂപ്പര്‍ ഡീലക്സ്, ഡിയര്‍ പരമ്പരകളില്‍പ്പെട്ടവയാണ് ഇൌ ടിക്കറ്റുകള്‍. സൂപ്പര്‍ ഡീലക്സ് ടിക്കറ്റുകള്‍ പൂര്‍ണമായും മഹാലക്ഷ്മിയില്‍തന്നെയാണ് അടിക്കുന്നത്.

2004ല്‍ അനധികൃത അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുത്തപ്പോള്‍ ഇൌ കെട്ടിടത്തിലേക്കാണു സര്‍ക്കാര്‍ വകുപ്പുകള്‍ ഇരച്ചുകയറിയത്. മഹാലക്ഷ്മി ഒാഫ് സെറ്റ് പ്രിന്റേഴ്സില്‍ അച്ചടിച്ചു കേരളത്തില്‍ വിതരണത്തിനായി എത്തിച്ച 150 കോടിയോളം രൂപയുടെ ടിക്കറ്റുകളുടെ വിതരണം ആസൂത്രണം ചെയ്ത കേന്ദ്രം പക്ഷേ ഇന്നും സജീവമാണ്. പുതുശേരിയില്‍ പാലക്കാട് കസബ പൊലീസ് സ്റ്റേഷനടുത്താണ് അന്യസംസ്ഥാന ലോട്ടറിയുടെ ഗോഡൌണ്‍. സംസ്ഥാന ലോട്ടറി വകുപ്പ് 2004-2005 കാലത്തു നടത്തിയ റെയ്ഡില്‍ ഒട്ടേറെ രേഖകളും ’എണ്ണിത്തിട്ടപ്പെടുത്താന്‍ ആവാത്ത വിധം അന്യസംസ്ഥാന ടിക്കറ്റുകളും ഇവിടെനിന്നു പിടിച്ചെടുത്തിരുന്നു.

മഹാലക്ഷ്മി പ്രിന്റേഴ്സിലാണു ടിക്കറ്റുകള്‍ അന്നും അച്ചടിച്ചിരുന്നത്. പ്രസിന്റെ ലെറ്റര്‍ പാഡില്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാനായി അച്ചടിച്ച ടിക്കറ്റുകളുടെ വിശദാംശങ്ങള്‍ തയാറാക്കും. കസ്റ്റമറുടെ വിലാസം സിക്കിമും ഭൂട്ടാനുമൊക്കെയാണെന്ന് എഴുതിയിരിക്കുന്ന കത്തുകളില്‍തന്നെ ഇവ എത്തേണ്ട സ്ഥലം പാലക്കാട്ടാണെന്നും രേഖപ്പെടുത്തിയിരിക്കും! അങ്ങനെയാണു ഗാങ്ടോക്കിലേക്കും ഇറ്റാനഗറിലേക്കുമുള്ള ടിക്കറ്റുകള്‍ ഇഷ്ടംപോലെ പാലക്കാട്ടേക്ക് എത്തിക്കൊണ്ടിരുന്നത്.

മേഘ മോണിക്കയാവുന്ന മേല്‍വിലാസ വിസ്മയം
15/650, കുന്നത്തൂര്‍മേട്, കോയമ്പത്തൂര്‍ മെയിന്‍ റോഡ്, പാലക്കാട്. സിക്കിം - ഭൂട്ടാന്‍ ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കുന്ന മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ വിലാസമാണിത്. എന്നാല്‍ ടിക്കറ്റുകള്‍ അച്ചടിക്കുന്ന ശിവകാശി പ്രസിന്റെ രേഖകളില്‍ ഇൌ വിലാസം ചിലപ്പോഴൊക്കെ ബംഗാളില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്ന മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സിന്റേതാവാറുണ്ട്. ഇതിനുള്ള തെളിവും ലഭിച്ചു.

മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഇന്ത്യയില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നത്. വില്‍പ്പനയ്ക്കു കരാര്‍ ഉറപ്പിച്ചിരിക്കുന്നതു മാര്‍ട്ടിന്‍ ലോട്ടറീസ് ആണെന്നുള്ളതു മറ്റൊരു കാര്യം. അതേസമയം കേരളത്തിലെ വില്‍പ്പന മേഘയും. കുഴഞ്ഞുമറിയുന്ന മേല്‍വിലാസ വിസ്മയം പ്രസ് എളുപ്പത്തില്‍ പരിഹരിച്ചതിങ്ങനെ.
’മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്, (മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടി), 15/650, കുന്നത്തൂര്‍മേട്, കോയമ്പത്തൂര്‍മെയിന്‍ റോഡ്, പാലക്കാട്.

ജൂലൈ 27നു ഭൂട്ടാന്‍ ലോട്ടറി ഡയറക്ടര്‍ക്കു പ്രസ് അധികൃതര്‍ അയച്ച ഇന്‍വോയ്സില്‍നിന്നുള്ളതാണ് ഇൌ വിവരങ്ങള്‍. ചുരുക്കത്തില്‍ കേരളത്തില്‍ രേഖകളിലില്ലാത്ത മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സിനു വേണ്ടിയാണു മേഘ ഡിസ്ട്രിബ്യൂട്ടേഴ്സില്‍നിന്നു കേരള സര്‍ക്കാര്‍ ഇത്ര കാലം നികുതി വാങ്ങിക്കൊണ്ടിരുന്നത്. ഇതിനു പിന്നിലുള്ള ഒത്താശകള്‍ ഉദ്യോഗസ്ഥതലത്തില്‍ മാത്രമുള്ളതാണെന്ന് എങ്ങനെ വിശ്വസിക്കും..?

പേരുമാറ്റക്കളി നമ്മളെ പെരുമാറുന്ന വിധം
ലോട്ടറി വിതരണത്തിന് അടിക്കടി കമ്പനികള്‍ രൂപീകരിക്കുന്നതും ചിലതു പിരിച്ചുവിടുന്നതും പ്രധാനമായി നികുതി വെട്ടിക്കാനാണെന്നാണ് ആരോപണം. ഒന്നോ രണ്ടോ വര്‍ഷം ഒരു കമ്പനിയുടെ പേരില്‍ ലോട്ടറി നടത്തി കോടികളുടെ കുടിശിക വരുത്തും. ഉടന്‍തന്നെ ആ സ്ഥാപനത്തില്‍നിന്നു രാജിവയ്ക്കുകയോ അതില്ലാതാക്കുകയോ ചെയ്യും. നഷ്ടം പൊതുഖജനാവിന്.

അന്യസംസ്ഥാന ലോട്ടറി വില്‍ക്കാന്‍ കേരളം നികുതി വാങ്ങുന്നതു മേഘയില്‍നിന്നാണ്. മോണിക്ക എന്ന സ്ഥാപനം ബംഗാളിലാണു ലോട്ടറി വില്‍ക്കുന്നത്. അവര്‍ക്കു വേണ്ടി കേരളത്തിലെ ഒരു മേല്‍വിലാസത്തില്‍ ലോട്ടറി എന്തിനയയ്ക്കുന്നു? മോണിക്കയ്ക്കു വേണ്ടി അയച്ച ടിക്കറ്റിനു മേഘയുടെ പേരില്‍ സര്‍ക്കാര്‍ നികുതി വാങ്ങുന്നത് ഏതു രേഖയുടെ അടിസ്ഥാനത്തിലാണ്? ലോട്ടറി ഇടപാടിലെ സുതാര്യതയില്ലായ്മയ്ക്കു തെളിവാണിത്. മോണിക്കയ്ക്കു വേണ്ടി എന്ന പേരില്‍ എത്ര ലോട്ടറി വേണമെങ്കിലും മേഘയിലേക്കു കൊണ്ടുവരാം.

വാങ്ങുന്ന ടിക്കറ്റ് യഥാര്‍ഥമെന്ന് ഉറപ്പില്ല എന്നതാണ് ഇൌ പേരുമാറ്റക്കളിയുടെ മറ്റൊരു ഫലം. അങ്ങനെ ടിക്കറ്റെടുക്കുന്നവര്‍ വഞ്ചിക്കപ്പെടുന്നു.


നാളെ: എന്തു ചെയ്തെന്നാണു
സര്‍ക്കാര്‍ പറയുന്നത്?

കേരളത്തിലും ബംഗാളിലും വിപ്ളവം ഭാഗ്യക്കുറിയിലൂടെ

തയാറാക്കിയത്: സഞ്ജയ് ചന്ദ്രശേഖര്‍, ജി. വിനോദ്. സങ്കലനം: സണ്ണി ജോസഫ്.

നാലര വര്‍ഷം എന്തു ചെയ്തു?
സിക്കിം ലോട്ടറിയുടെ ഇന്ത്യയൊട്ടാകെയുള്ള പ്രമോട്ടറായി സിക്കിം സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നതു ഗാങ്ടോക്ക് ആസ്ഥാനമായ ഫ്യൂച്ചര്‍ ഗെയിമിങ് സൊലുഷ്യന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തെയാണ്. എന്നാല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനമാണു കേരളത്തില്‍ സിക്കിം ലോട്ടറി വില്‍ക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ അടുത്ത ബന്ധുവായ എ. ജോണ്‍ കെന്നഡിയാണ് ഇതിന്റെ നടത്തിപ്പുകാരന്‍.

ഭൂട്ടാന്‍ സര്‍ക്കാര്‍ അവരുടെ ലോട്ടറിയുടെ ഇന്ത്യയിലെയും ഭൂട്ടാന്റെയും പ്രമോട്ടറായി അഞ്ചു വര്‍ഷത്തേക്കു കരാര്‍ നല്‍കിയതു മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മാര്‍ട്ടിന്‍ ലോട്ടറീസിന്. ആ കരാര്‍ കാലാവധി 2012 ഡിസംബര്‍ വരെ. പക്ഷേ കരാര്‍ റദ്ദാക്കി മോണിക്ക ഏജന്‍സീസിനെ ഭൂട്ടാന്‍ ലോട്ടറിയുടെ പ്രമോട്ടറായി പിന്നീടു നിശ്ചയിച്ചെന്നു മാര്‍ട്ടിന്‍ പറയുന്നു. പക്ഷേ കേരളത്തില്‍ ഭൂട്ടാന്‍ ലോട്ടറി വില്‍ക്കുന്നതു മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ്.

2008 മാര്‍ച്ച് 13നാണ് മോണിക്ക ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനം രൂപീകരിക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്റെ ജീവനക്കാരായ സുബ്ബയ്യന്‍ നാഗരാജന്‍, സുരേഷ് കുമാര്‍ എന്നിവരുടെ പേരിലാണു കമ്പനി റജിസ്റ്റര്‍ ചെയ്തത്. 2009 നവംബറില്‍ മാര്‍ട്ടിനും 2010 ജനുവരിയില്‍ മാര്‍ട്ടിന്റെ ഭാര്യ മാര്‍ട്ടിന്‍ ലീമ റോസും ഈ കമ്പനിയില്‍ ഡയറക്ടര്‍മാരായി. തൊട്ടു പിന്നാലെ മാര്‍ട്ടിന്‍ കമ്പനിയുടെ മേധാവിയായി.

കേരള സര്‍ക്കാരിന്റെ 2005ലെ ലോട്ടറി നിയമ പ്രകാരം സിക്കിം, ഭൂട്ടാന്‍ സര്‍ക്കാþരുകള്‍ പ്രമോട്ടറായി നിശ്ചയിച്ച സ്ഥാപനത്തില്‍നിന്നു മാത്രമേ മുന്‍കൂര്‍ നികുതി ഈടാക്കാന്‍ പാടുള്ളൂ. കഴിഞ്ഞ നാലര വര്‍ഷമായി ഇതു തെളിയിക്കുന്ന രേഖയൊന്നുമില്ലാതെയാണു സംസ്ഥാന നികുതി വകുപ്പു മേഘയില്‍നിന്നു മുന്‍കൂര്‍ നികുതി ഈടാക്കി അനധികൃത ലോട്ടറി കച്ചവടം നടത്താന്‍ അനുവദിച്ചിരുന്നത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെയും കാര്യത്തില്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സാണ് ഒൌദ്യോഗിക വിതരണക്കാരെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ 12നു ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നുവെന്നാണ് ഇതിനു ന്യായീകരണമായി ധനമന്ത്രി തോമസ് ഐസക് പറയുന്നത്. പക്ഷേ ഇൌ കത്തു കിട്ടുന്നതിനുമുന്‍പുള്ള നാലര വര്‍ഷത്തെ കാര്യം മന്ത്രി മറക്കുന്നു.

അനധികൃത ലോട്ടറികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നാണ് ഇതുവരെ കരുതിയിരുന്നതെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറയുന്നു. എന്നാല്‍ അനധികൃത ലോട്ടറിക്കെതിരെ കോടതി വാറന്റോടെ പരിശോധന നടത്താമെന്നും കേസ് റജിസ്റ്റര്‍ ചെയ്യാമെന്നും കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടതാണ്. അതിനു മുന്‍പും ഇതിനുള്ള നിയമപരമായ അധികാരം സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ഉടന്‍ കേസ് എടുക്കുമെന്നു പ്രഖ്യാപിച്ച് ഒരാഴ്ചയാവുന്നു. ഒരു കേസ് പോലും എടുത്തിട്ടില്ലതാനും.

പ്രതിപക്ഷ നേതാവായിരിക്കേ 2005 ഒക്ടോബര്‍ എട്ടിന് അന്യ സംസ്ഥാന ലോട്ടറി തട്ടിപ്പിനെതിരെ അന്നത്തെ ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയ വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ലോട്ടറി മാഫിയയ്ക്കെതിരെ ഒരക്ഷരംപോലും ഉരിയാടിയിട്ടില്ല. പാര്‍ട്ടി പത്രത്തിനു കിട്ടിയ രണ്ടു കോടി രൂപയുടെ വികസന ബോണ്ടിനു പാര്‍ട്ടി നന്ദി കാണിച്ചതാണോ? കേരളത്തോടൊപ്പം അന്യ സംസ്ഥാന ലോട്ടറി പിടിമുറുക്കിയിരിക്കുന്ന മറ്റൊരു സംസ്ഥാനം സിപിഎംതന്നെ ഭരിക്കുന്ന ബംഗാളാണെന്നതും രണ്ടിടത്തും ലോട്ടറിയുടെ പ്രമോട്ടര്‍മാരും വിതരണക്കാരും സാന്റിയാഗോ മാര്‍ട്ടിനു പങ്കാളിത്തമോ ഉടമസ്ഥതയോ താല്‍പര്യങ്ങളോ ഉള്ള ഏജന്‍സികളാണെന്നതും കാണണം.

സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പു ശരിയായ രീതിയിലല്ലെന്നും നറുക്കെടുപ്പ് എവിടെയെന്നുപോലും അറിയില്ലെന്നും പാര്‍ട്ടി ചാനല്‍ ലൈവ് കാണിക്കുന്നതിനെക്കുറിച്ച് അവരോടു ചോദിക്കണമെന്നുമാണ് മന്ത്രി തോമസ് ഐസക് പറഞ്ഞത്.

സിക്കിം ലോട്ടറി നറുക്കെടുപ്പ് ലൈവായി കാണാന്‍ ഭാഗ്യമുള്ളതു കേരളീയര്‍ക്കും ബംഗാളികള്‍ക്കും മാത്രമാണ്. പിന്നെ ലോട്ടറി നിരോധിച്ചിരിക്കുന്ന തമിഴ്നാട്ടിലും. കേരളത്തില്‍ കൈരളി - പീപ്പിള്‍ ടിവിയാണു നറുക്കെടുപ്പു തല്‍സമയം ഭാഗ്യാന്വേഷികള്‍ക്കു മുന്‍പിലെത്തിക്കുന്നത്. മന്ത്രിയാകുന്നതിനു തൊട്ടു മുന്‍പു വരെ തോമസ് ഐസക് ഈ ചാനലിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു.

ബംഗാളില്‍ നിന്നുള്ള വാര്‍ത്ത
സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളാണു കേരളത്തിലും ബംഗാളിലും സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ വില്‍ക്കുന്നത്. സിക്കിം കടലാസ് ലോട്ടറിക്കു വില്‍പ്പന കരാര്‍ നല്‍കിയിരിക്കുന്നതു ഫ്യൂച്ചര്‍ ഗെയിമിങ് സൊലൂഷ്യന്‍സ് എന്ന സ്ഥാപനത്തിനാണെന്നു സിക്കിം സ്റ്റേറ്റ് ലോട്ടറീസ് ഡയറക്ടര്‍ സെഗ്യാല്‍ താഷിതന്നെ മനോരമയോടു വ്യക്തമാക്കി. ബംഗാളില്‍ കൊല്‍ക്കത്ത ആസ്ഥാനമായ ഫ്യൂച്ചര്‍ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണു സിക്കിം ലോട്ടറികള്‍ വില്‍ക്കുന്നത്. സാന്റിയാഗോ മാര്‍ട്ടിന്‍തന്നെയാണു സ്ഥാപനത്തിന്റെ മേധാവി. കേരളം, ബംഗാള്‍ എന്നിവിടങ്ങളിലാണു കൂടുതല്‍ വില്‍പ്പന. കഴിഞ്ഞ വര്‍ഷം കടലാസ് ലോട്ടറി വില്‍പ്പനയില്‍ 1 42 കോടിയാണു സിക്കിം സര്‍ക്കാരിനു വരുമാനമായി ലഭിച്ചത്. കുറഞ്ഞത് 30 കോടി രൂപ സംസ്ഥാന സര്‍ക്കാരിനു ലഭിക്കണമെന്നതായിരുന്നു ഫ്യൂച്ചര്‍ ഗെയിമിങ്ങുമായുള്ള കരാര്‍. ഇതില്‍ 11 കോടി രൂപ കേരളത്തില്‍നിന്നും 22 കോടി രൂപ ബംഗാളില്‍നിന്നുമാണു ലഭിച്ചത്.

കേരളത്തില്‍ സിക്കിമിന്റെ ഒരു ലോട്ടറിയും ഭൂട്ടാന്റെ മൂന്നു ലോട്ടറികളുമാണു മേഘ വില്‍ക്കുന്നത്. ഒരു നറുക്കെടുപ്പിന് ഏഴു ലക്ഷം രൂപയാണു നികുതി. എന്നാല്‍ ബംഗാളില്‍ സിക്കിമിന്റെ എട്ടു ലോട്ടറികളും ഇവര്‍ വില്‍ക്കുന്നു. കാരണം ബംഗാളില്‍ ലോട്ടറി നറുക്കെടുപ്പിനു നികുതിയില്ല. അതിനാല്‍ കാക്കത്തൊള്ളായിരം നറുക്കെടുപ്പാണ് അവിടെ. ഭൂട്ടാന്റെ ലോട്ടറികളും യഥേഷ്ടം. കഴിഞ്ഞ ദിവസം മുതല്‍ സിക്കിം സര്‍ക്കാര്‍ ആദ്യമായി ലോട്ടറി നറുക്കെടുപ്പിനു നികുതി ചുമത്തി.

ഒരു നറുക്കിന് 2000 രൂപയാണു നികുതി. മഹാരാഷ്ട്ര, പഞ്ചാബ്, ഗോവ, എന്നിവിടങ്ങളില്‍ ഓരോ നറുക്കെടുപ്പിനും 50,000 രൂപ വീതമാണു നികുതി. ബംഗാളില്‍ മാത്രം ഫ്രീ. 2008-09ല്‍ കടലാസ് ലോട്ടറി വില്‍പ്പനയില്‍ സിക്കിം സര്‍ക്കാരിനു ലഭിച്ചത് 1 46 കോടിയായിരുന്നു. അതാണു കഴിഞ്ഞ വര്‍ഷം 42 കോടിയായി കുറഞ്ഞത്. ലോട്ടറി വില്‍പ്പന ഇടിയുന്നതിനാല്‍ ഈ വര്‍ഷം തുക വീണ്ടും കുറയണമെന്നാണു ഫ്യൂച്ചര്‍ ഗെയിമിങ് സൊല്യൂഷന്‍സിന്റെ മാനേജര്‍ ആര്‍. രവിചന്ദ്രന്‍ പറയുന്നത്.

ബംഗാള്‍ സര്‍ക്കാരിന്റെ സ്വന്തം ലോട്ടറിയും ഇപ്പോള്‍ വില്‍ക്കുന്നതു മാര്‍ട്ടിനും കൂട്ടാളികളും അടങ്ങിയ സിന്‍ഡിക്കറ്റാണ്. രണ്ടു പ്രതിവാര ലോട്ടറികളും ബംപര്‍ ലോട്ടറികളുമാണു ബംഗാള്‍ സര്‍ക്കാര്‍ അച്ചടിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് ഏഴു സ്ഥാപനങ്ങള്‍ അടങ്ങിയ സിന്‍ഡിക്കറ്റിനെ ലോട്ടറി വില്‍പ്പന ഏല്‍പ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനമായ മോണിക്ക അസോഷ്യേറ്റ്സാണ് ഇതില്‍ പ്രധാനിയെന്നു മാനേജര്‍ രവിചന്ദ്രന്‍ പറയുന്നു. വീര അസോഷ്യേറ്റ്സ്, മാതാര അസോഷ്യേറ്റ്സ് എന്നിങ്ങനെ ഏഴു സ്ഥാപനങ്ങള്‍ വേറെ. കഴിഞ്ഞ വര്‍ഷം 100 കോടി രൂപയോളമാണു ലോട്ടറി വില്‍പ്പനയില്‍ ബംഗാള്‍ സര്‍ക്കാരിന്റെ വരുമാനം. 40 ലക്ഷത്തിലേറെ ടിക്കറ്റുകളാണു പ്രതിദിനം ഈ സിന്‍ഡിക്കറ്റ് വിറ്റഴിക്കുന്നതെന്നു കണക്കാക്കപ്പെടുന്നു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ സ്കീമുകള്‍ സര്‍ക്കാര്‍ അറിയാതെ പുതുക്കുന്നതു പുതുമയല്ല. 2006 ജൂലൈയില്‍ ഭൂട്ടാന്‍ കുയില്‍, ഭൂട്ടാന്‍ ശിങ്കം എന്നീ ലോട്ടറികള്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയപ്പോള്‍ അടുത്ത ദിവസം സിക്കിം കുയില്‍, സിക്കിം ശിങ്കം എന്ന പേരില്‍ ലോട്ടറി വിപണിയിലെത്തി. സിക്കിമിന്റെ ഡാറ്റ, ഡിയര്‍ ടിക്കറ്റുകള്‍ അവര്‍ നിര്‍ത്തിയപ്പോള്‍ അടുത്ത ദിവസം അതു ഭൂട്ടാന്‍ ഡാറ്റ, ഭൂട്ടാന്‍ ഡിയര്‍ എന്നിങ്ങനെ വീണ്ടും അവതരിച്ചു.

കൊടുംചതിയുടെ വഴിക്കണക്കുകള്‍
കണക്കുകള്‍ കള്ളംപറയില്ലെങ്കില്‍ സിക്കിം സൂപ്പര്‍ ലോട്ടറി കേരളത്തില്‍ ഒരു ദിവസം വില്‍ക്കുന്നത് ഏകദേശം രണ്ടര കോടി ടിക്കറ്റുകളാകാനാണ് സാധ്യത. ടിക്കറ്റ് വില 1 10. ഭൂട്ടാന്റെ മൂന്നിനം ടിക്കറ്റുകള്‍ ഇതോ, ഇതിലേറെയോ വില്‍ക്കുന്നു. എല്ലാം ചേര്‍ന്നു ദിവസം ശരാശരി 40 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന എന്നാണ് ഏകദേശ കണക്ക്. ഒരു വര്‍ഷം ഏകദേശം 1 12,000 കോടി. ഓരോ സീരീസിലെയും ടിക്കറ്റുകളില്‍ത്തന്നെ ആകെ എത്ര ടിക്കറ്റുകള്‍ അച്ചടിച്ചിട്ടുണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരിലെ ഏത് ഉദ്യോഗസ്ഥനും ഇതു പരിശോധിച്ചാല്‍ കാര്യങ്ങള്‍ ബോധ്യപ്പെടും. സിക്കിം സര്‍ക്കാരിനാകട്ടെ കഴിഞ്ഞ വര്‍ഷം ലോട്ടറി കച്ചവടത്തില്‍ ആകെ ലഭിച്ചത് 1 40 കോടി. കേരളത്തില്‍ നിന്നു വെറും 11 കോടി ?മാത്രം. ബാക്കി തുക എവിടെ പോകുന്നു?

മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കംപ്യൂട്ടറിലെ കണക്കുകള്‍ കള്ളം പറയില്ലെങ്കില്‍ അവരുടെ ഒരു സ്റ്റോക്കിസ്റ്റിന്റെ ഒരാഴ്ചയിലെ ലോട്ടറി കച്ചവടത്തില്‍ നിന്നുള്ള വരുമാനം ഏകദേശം മൂന്നു കോടി രൂപയാണ്. അങ്ങനെ കേരളത്തില്‍ 73 സ്റ്റോക്കിസ്റ്റുകളില്‍നിന്നായി ഏകദേശം 220 കോടി രൂപയെന്നു കണക്കാക്കിയാല്‍ ഒരു മാസം 1 880 കോടി. ഒരു വര്‍ഷം 1 10,640 കോടി.

എറണാകുളത്തെ ഒരു സ്റ്റോക്കിസ്റ്റിനു മേഘ നല്‍കിയ കംപ്യൂട്ടര്‍ ബില്ലിലെ തുക കൂട്ടിയപ്പോഴാണ് ഇതു ലഭിച്ചത്. 2010 ജൂണ്‍ 14 മുതല്‍ 20 വരെ വിറ്റ ലോട്ടറികളില്‍നിന്നാണ് ഈ വരുമാനമെന്ന് അവരുടെ പേയ്മെന്റ് സ്റ്റേറ്റ്മെന്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു തട്ടിപ്പു നടത്തുന്നതു നറുക്കെടുപ്പിലാണ്. ഏതെങ്കിലും ഒരു നറുക്കെടുപ്പു നടത്താന്‍ കേരളത്തില്‍ ഏഴു ലക്ഷമാണു മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടത്. അതു പല സീരീസിലാകും അച്ചടിച്ചു വില്‍ക്കുന്നത്.

ഉദാഹരണത്തിന് സിക്കിം സൂപ്പറിന്റെ 221 -ാം നറുക്കെടുപ്പു നടത്താന്‍ ഏഴു ലക്ഷം രൂപ നികുതി നല്‍കണം. പക്ഷേ അതു പല സീരീസിലുണ്ടാകും. ഇപ്പോള്‍ ചെയ്യുന്നതാകട്ടെ ഇതിലെ ഓരോ സീരീസും പ്രത്യേകം പ്രത്യേകം ആഴ്ചയില്‍ പല ദിവസം നറുക്കെടുക്കുന്നു. 221-ാം നറുക്കെടുപ്പ് അങ്ങനെ ആഴ്ചയില്‍ ഏഴു ദിവസവും!

സര്‍ക്കാരിനു നികുതി ഇനത്തില്‍ കിട്ടേണ്ട തുക 1 49 ലക്ഷം. കിട്ടുന്നതോ വെറും ഏഴു ലക്ഷം. 41 ലക്ഷത്തിന്റെ പ്രതിദിന നഷ്ടം. കേരളത്തിലെ നികുതി വകുപ്പിന്റെ മൌനാനുവാദത്തോടെയാണ് ഇതെല്ലാമെന്നു മാര്‍ട്ടിന്റെ മുന്‍ കൂട്ടാളികള്‍ത്തന്നെ പറയുന്നു.

അന്നെന്തിനാണ് ധനമന്ത്രി ഉടക്കിട്ടത്?
സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പേരില്‍ നടത്തുന്ന ചൂതാട്ടത്തില്‍ വാര്‍ഷിക പദ്ധതിയെക്കാള്‍ കൂടിയ തുക കേരളത്തിനു നഷ്ടപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു.

ഒാണ്‍ലൈന്‍ ലോട്ടറിക്കച്ചവടക്കാരില്‍ നിന്ന് 5750 കോടി രൂപയുടെ നികുതി കുടിശിക പിരിക്കുന്നതിനെച്ചൊല്ലി മുഖ്യമന്ത്രി വിഎസും ധനമന്ത്രി തോമസ് ഐസക്കും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായത് 2006 ഒാഗസ്റ്റിലാണ്.

നികുതി പിരിവിന്റെ സാധ്യത അറിയാന്‍ മുഖ്യമന്ത്രി നേരിട്ടു വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്നു സിപിഎം റദ്ദാക്കി. പ്രകാശ് കാരാട്ടിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ വിഎസും ഐസക്കും തമ്മില്‍ വാഗ്വാദമുണ്ടായി.

ഒാണ്‍ലൈന്‍ ലോട്ടറിക്കാരില്‍നിന്നു പണം ഇൌടാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഒരു പൈസപോലും പിരിക്കാനാവില്ലെന്നായിരുന്നു ധനമന്ത്രിയുടെ നിലപാട്. അതിനാല്‍ അന്നു ബജറ്റ് പ്രസംഗത്തില്‍പ്പോലും വരുമാനത്തിന്റെ കൂട്ടത്തില്‍ ലോട്ടറി കുടിശികയില്‍നിന്നുള്ള പണം രേഖപ്പെടുത്തിയില്ല.
ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -1ലോട്ടറി മാഫിയയെക്കുറിച്ച് മലയാള മനോരമയുടെ പരമ്പര -1

കേരളത്തിലും ബംഗാളിലും വിപ്ളവം ഭാഗ്യക്കുറിയിലൂടെ

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം


മുഖപ്രസംഗം

Story Dated: Thursday, August 19, 2010 2:0 hrs IST

മലയാളമെന്ന വികാരം നെഞ്ചിലേറ്റുന്ന മൂന്നുകോടിയിലേറെ ജനങ്ങളെയും മനസ്സില്‍ നമിക്കട്ടെ. നമ്മുടെ സിരകളിലൊഴുകുന്ന ഇൌ ഭാഷയുടെ കരുത്തും സൌന്ദര്യവും ഉള്‍ക്കൊണ്ടാണ് മലയാള മനോരമ ജനിച്ചുവളര്‍ന്നത്. ഈ വളര്‍ച്ചയ്ക്കു വളമിട്ട എല്ലാവരെയും ധ്യാനിച്ച്, നേര്‍വഴി കാട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ മലയാള മനോരമയുടെ മുഖ്യപത്രാധിപസ്ഥാനം സവിനയം ഏറ്റെടുക്കുന്നു.

മുപ്പത്തിയേഴു വര്‍ഷം എന്റെ പിതാവ് കെ. എം. മാത്യു വഹിച്ച ചുമതലയാണിത്. അദ്ദേഹത്തിന്റെ കാലത്തു പത്രാധിപരും പത്രവും തമ്മിലുള്ള അതിര്‍ത്തിരേഖ മാഞ്ഞുപോയി; പത്രാധിപര്‍ പത്രംതന്നെയായി. പിതാവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍നിന്നാണ് ഈ നിയോഗത്തിലേക്കു ഞാന്‍ എത്തിച്ചേരുന്നത്.
പക്ഷേ, ഏത് ഇരുട്ടിലും വെളിച്ചത്തെ കാണാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്.

പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മലയാള മനോരമയുടെ തായ്വേരിലുണ്ട്. കണ്ടത്തില്‍ വറുഗീസ് മാപ്പിള പ്രാര്‍ഥനാപൂര്‍വം നട്ടുവളര്‍ത്തിയ അക്ഷരസ്വപ്നം, എന്റെ പിതാമഹന്‍ കെ. സി. മാമ്മന്‍ മാപ്പിള 1904ല്‍ പത്രാധിപത്യമേല്‍ക്കുമ്പോള്‍ അഞ്ഞൂറില്‍പ്പരം വരിക്കാരുള്ള വാരിക മാത്രമായിരുന്നു. 1954ല്‍ അദ്ദേഹം നിര്യാതനാകുമ്പോഴേക്കും 30,000 കോപ്പിയുള്ള ദിനപത്രമായി മനോരമ.

അതിനിടെ, തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യരുടെ രോഷാഗ്നിയില്‍ നിശ്ശബ്ദമാക്കപ്പെട്ട ഒന്‍പതു വര്‍ഷത്തിനുശേഷം, 1947 നവംബര്‍
29ന് മനോരമയ്ക്കു പുനര്‍ജന്മത്തിന്റെ ചിറകുകള്‍ കിട്ടിയത് എന്റെ പിതൃസഹോദരന്‍ കെ. എം. ചെറിയാന്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഫലം. ഉയിര്‍ത്തെഴുന്നേറ്റ മനോരമയെ അദ്ദേഹവും എന്റെ പിതാവും ചേര്‍ന്ന് ഇന്ത്യയില്‍തന്നെ മുന്‍നിരയിലേക്കുയര്‍ത്തി. ഇത് ഒരു കൂട്ടായ്മയുടെ വിജയമാണെന്നു പിതാവ് എപ്പോഴും ഞങ്ങളെ ഒാര്‍മിപ്പിച്ചു. വരിക്കാരും വായനക്കാരും ഏജന്റുമാരും വിതരണക്കാരും പരസ്യദാതാക്കളും സ്ഥാപനത്തിലെ സഹപ്രവര്‍ത്തകരുമെല്ലാം ഉള്‍പ്പെടുന്ന വലിയ സഖ്യത്തിന്റെ നേട്ടം. ഒാരോ മുന്നേറ്റത്തിലും വീണ്ടും വീണ്ടും തലകുനിക്കണമെന്നും സര്‍വേശ്വരനോടും ജനങ്ങളോടും ഭയമുള്ളവരായിരിക്കണമെന്നും പിതാവ് ഞങ്ങളെ പഠിപ്പിച്ചു.

രാജ്യത്തോടുള്ള പ്രതിബദ്ധതയും അചഞ്ചലമായ ജനാധിപത്യബോധവും വായനക്കാരോടുള്ള ഐക്യദാര്‍ഢ്യവുമാണ് അന്നും ഇന്നും മനോരമയുടെ കൊടിയടയാളം. എന്നും ജനങ്ങള്‍ക്കുവേണ്ടി നില്‍ക്കണമെന്നാണ് മനോരമയുടെ അമരത്തിരുന്ന പൂര്‍വികര്‍ പിന്‍മുറക്കാര്‍ക്കു പറഞ്ഞുതന്നത്. മനോരമയെ എക്കാലത്തും ജനനന്മയ്ക്കായുള്ള ഒരു പബ്ളിക് ട്രസ്റ്റായി കാണണമെന്നു കെ. സി. മാമ്മന്‍ മാപ്പിള മരണത്തിനു തൊട്ടുമുന്‍പു പറഞ്ഞപ്പോള്‍ കെ. എം. ചെറിയാന്‍ ആ കര്‍മോപദേശം അക്ഷരംപ്രതി ഉള്‍ക്കൊണ്ടു; അദ്ദേഹത്തില്‍നിന്ന് എന്റെ പിതാവും. അത്യധികം ഭാരമുള്ള ഈ വലിയ ചുമതലയേറ്റു തല കുനിക്കുമ്പോള്‍ ഞാന്‍ എന്നെത്തന്നെ ഒാര്‍മിപ്പിക്കുന്നതും ഇതുതന്നെ.

സമൂഹത്തിലെ അസമത്വങ്ങളോടും അഴിമതികളോടുമുള്ള സന്ധിയില്ലാപ്പോരാട്ടവും രാഷ്ട്രത്തിന്റെ സുസ്ഥിരതയ്ക്കുവേണ്ടിയുള്ള നിലയുറപ്പിക്കലുമാണു മലയാള മനോരമയുടെ ചരിത്രം; ദേശീയത, മതസൌഹാര്‍ദം, പൌരസ്വാതന്ത്യ്രം, അധഃസ്ഥിതരുടെ ഉന്നമനം എന്നിവയുടെ സാക്ഷാത്കാരം നിത്യമായ പ്രചോദനവും. ഈ അടിസ്ഥാന നയങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങളോടെ പിന്തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ജനങ്ങള്‍ പ്രധാനം, ജനകീയാഭിലാഷം പരമപ്രധാനം എന്ന വിശ്വാസപ്രമാണത്തിനു മാറ്റമില്ല. നാടിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ടു നയങ്ങള്‍ രൂപപ്പെടുത്തുകയാണ് എക്കാലവും മനോരമയുടെ രീതി. ആദ്യ മുഖപ്രസംഗംതന്നെ പുലയര്‍ക്കു വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെക്കൂടി കണക്കിലെടുത്തുള്ള സന്തുലിത വികസനമാകണം നമ്മുടെ ലക്ഷ്യം. അര്‍ഹരായ മുഴുവന്‍ ആദിവാസികള്‍ക്കും ഭൂമി ലഭിക്കണമെന്ന് ഇന്നു ഞങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മനോരമയ്ക്കത് അശരണരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ നൈരന്തര്യമാണ്. ഒരിക്കല്‍ ഈ മണ്ണിന്റെ യഥാര്‍ഥ അവകാശികളായിരുന്നവര്‍ക്ക് ഒരുതുണ്ടു ഭൂമിക്കുവേണ്ടി മുറവിളി നടത്തേണ്ടിവരുന്നതിലും വലിയ നിര്‍ഭാഗ്യമെന്താണ്?

ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്നു വികസനോന്‍മുഖമായ ഭരണ സംസ്കാരത്തിലേക്കു രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണു മനോരമ അച്ചടിമഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്. നമ്മുടെ കൃഷിയിടങ്ങളുടെ ജീവസ്സും കര്‍ഷകന്റെ അന്തസ്സും വീണ്ടെടുക്കാനുള്ള ദൌത്യത്തില്‍ മനോരമയുടെ സമര്‍പ്പിതസേവനമുണ്ടാവും. വികസനത്തിന്റെ കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായിരിക്കെത്തന്നെ ഇതിനോടു ബന്ധപ്പെട്ടുണ്ടാവുന്ന മാനുഷികവും പാരിസ്ഥിതികവുമായ പ്രശ്നങ്ങള്‍ നമുക്ക് അവഗണിക്കാനുമാവില്ല. സാമുദായികമോ മതപരമോ ആയ ഭിന്നതകളോ കലാപങ്ങളോ നാടിന്റെ വളര്‍ച്ചയുടെ വഴികളില്‍ പ്രതിസന്ധികള്‍ തീര്‍ക്കാതിരിക്കാന്‍ മനോരമ ജാഗ്രതപുലര്‍ത്തും. വ്യക്തിവൈരാഗ്യമോ സ്വാര്‍ഥതാല്‍പര്യമോ ഞങ്ങളുടെ സമീപനത്തെ സ്വാധീനിക്കില്ലെന്നുകൂടി പ്രതിജ്ഞയെടുക്കട്ടെ. ലോകമെങ്ങുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന നിയോഗം, അതിന്റെ മുഴുവന്‍ വ്യാപ്തിയിലും സാധ്യമാക്കും. നാളത്തെ തലമുറകളില്‍ നന്മയുടെയും രാജ്യസ്നേഹത്തിന്റെയും സാമൂഹികബോധത്തിന്റെയും അടിസ്ഥാനശിലകള്‍ പാകാനുള്ള അഖിലകേരള ബാലജനസഖ്യത്തിന്റെ മഹാദൌത്യത്തിന് എന്നും പ്രാമുഖ്യം നല്‍കും.

മനോരമ മുന്‍കയ്യെടുത്ത എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹികക്ഷേമ പദ്ധതികളിലും ഹൃദയപൂര്‍വം ഒപ്പംനിന്ന വായനക്കാരെ ഞാന്‍ ഒാര്‍ക്കുന്നു. മനോരമയെ സ്വന്തം മനസ്സാക്ഷിയായി സ്വീകരിച്ച മുഴുവന്‍പേര്‍ക്കുമായി എന്റെ പിതാവ് കെ. എം. മാത്യു എന്നും മനസ്സില്‍ കൊണ്ടുനടന്ന നന്ദിയുടെ വലിയ കടല്‍ ഞാനേറ്റുവാങ്ങുന്നു. സമര്‍പ്പിത പ്രയാണത്തില്‍ എനിക്കും എന്റെ സഹോദരന്മാര്‍ക്കും കരുത്തു പകരാന്‍ മികവുറ്റ ഒരു പ്രഫഷനല്‍ ടീമിനെ സജ്ജമാക്കിയാണ് ഞങ്ങളുടെ പിതാവ് യാത്രയായത്. ലക്ഷ്യത്തിലേക്കു നേര്‍വഴി കാണിക്കാന്‍, വഴി തെറ്റുമ്പോള്‍ കൈപിടിച്ചു തിരുത്താന്‍ പ്രിയവായനക്കാര്‍ എന്നും ഒപ്പമുണ്ടാവണമെന്നാണ് എന്റെ പ്രാര്‍ഥന.

ദുരിതപൂര്‍ണമായ കാലഘട്ടങ്ങളില്‍പോലും മനോരമയ്ക്കു താങ്ങും തണലുമായി നിന്നിട്ടുള്ള എല്ലാവരെയും നന്ദിപൂര്‍വം ഓര്‍ക്കുന്നു. ഒാരോരുത്തരുടെയും അനുഗ്രഹങ്ങള്‍ക്കായി അപേക്ഷിച്ചുകൊണ്ട്, പുതിയ കാലത്തിന്റെ പ്രതീക്ഷകള്‍ക്കു മുന്‍പാകെ മനോരമയെ സാദരം പുനരര്‍പ്പണം ചെയ്തുകൊള്ളുന്നു.


മാമ്മന്‍ മാത്യു, ചീഫ് എഡിറ്റര്‍

Monday, August 16, 2010

മദിനി - വിജു വി നായര്‍ -3

Monday, August 16, 2010
വിജു വി . നായര്‍

ഏതു ഘര്‍ഷണഘട്ടവും മനുഷ്യന് നല്‍കുക പുതിയ സാധ്യതകള്‍ കൂടിയാണ്. എന്നു കരുതി ആ സാധ്യതകള്‍ തിരിച്ചറിഞ്ഞ് മിക്കവയും പെരുമാറിക്കൊള്ളണമെന്നില്ല. പലപ്പോഴും ഘര്‍ഷണത്തില്‍ നിന്നു തലയൂരാന്‍ പതിവുചിന്തകളില്‍ അഭയം തേടുകയാണ് ഭൂരിപക്ഷത്തിന്റെയും രീതി. എന്നാല്‍, അത്തരം ക്ലീഷേകളെ ചോദ്യംചെയ്താല്‍ കുറേക്കൂടി അര്‍ഥവത്തായ മുന്നേറ്റത്തിന് വഴിതുറക്കും. അതൊക്കെ ഘര്‍ഷണസന്ദര്‍ഭം ഉയര്‍ന്ന സംവാദത്തിന്റെ മാറ്റനുസരിച്ചിരിക്കും; അതിലേര്‍പ്പെടുന്നവരുടെ മനോനിലയനുസരിച്ചും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ അറസ്റ്റിനെച്ചൊല്ലിയുണ്ടായ പുതിയ പുകിലെടുക്കുക.

ബംഗളൂരു സ്‌ഫോടനക്കേസില്‍ നാടകീയമായി പ്രതിചേര്‍ക്കപ്പെടുകയും രണ്ടു കോടതികള്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണല്ലോ കോടതി വാറന്റുമായി ബംഗളൂരു പൊലീസ് കേരളത്തിലെത്തുന്നത്. അറസ്റ്റ്‌വരിക്കാന്‍ പ്രതി നേരത്തേതന്നെ സന്നദ്ധത പ്രകടിപ്പിച്ചതാണ്. പൊലീസ്‌സംഘത്തിന്റെ വരവറിഞ്ഞപ്പോള്‍ അതാവര്‍ത്തിക്കുകയും സ്വന്തം അനുയായികളോട് പ്രതിബന്ധമുണ്ടാക്കരുതെന്ന് വിലക്കുകയും ചെയ്തു. കേരള പൊലീസിന്റെ ചില സാങ്കേതികതടസ്സങ്ങള്‍മൂലം (രാഷ്ട്രപതിയുടെ സന്ദര്‍ശനം, സ്വാതന്ത്ര്യദിനസുരക്ഷ ഇത്യാദി) അറസ്റ്റ് അല്‍പം വൈകി. പോരെങ്കില്‍, മഅ്ദനി കഴിയുന്ന അന്‍വാര്‍ശ്ശേരിയില്‍ അനുയായികളുടെയും ബന്ധുമിത്രാദികളുടെയും തള്ളിക്കയറ്റവും. ഉടനെ കേരളത്തില്‍ അത് രാഷ്ട്രീയ ചര്‍ച്ചയാകുന്നു. അറസ്റ്റ് തടയുന്നു എന്ന മട്ടിലായി പൊതുകച്ചേരി. കച്ചേരിയില്‍ പങ്കെടുത്ത രാഷ്ട്രീയക്കാരെല്ലാം ചിരപുരാതന നന്മയില്‍ ഗോപാലന്‍ ലൈനെടുക്കുന്നു-'നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ'. ഇതുകേട്ടാല്‍ തോന്നും ആരോ ഇവിടെ ആ വഴി മുടക്കുന്നെന്ന്. ഈ ക്ലീഷേ ഡയലോഗ് തന്നെയാണ് ഇവിടെ അര്‍ഥവത്തായ ചോദ്യം നമുക്ക് സമ്മാനിക്കുന്നത്.

നിയമം, നിയമത്തിന്റെ വഴിക്കുപോകുന്നതല്ലേ ഇവിടെ ശരിയായ പ്രശ്‌നം? അഥവാ നിയമം പോകേണ്ടത് നിയമത്തിന്റെ വഴിക്കാണോ, അതോ നീതിയുടേയോ? നിയമം സമം നീതി എന്ന അബദ്ധവിചാരമല്ലേ ഇമ്മാതിരി പൊള്ളവാക്കുകള്‍ തട്ടിവിടാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്? ഏതു നിയമവും ലംഘിക്കപ്പെടാനുള്ളതാണ്-അതിന്റെ പോക്ക് നീതിയുടെ വഴിക്കല്ലെന്നു വരുമ്പോള്‍. പ്രശസ്തമായ ഉദാഹരണം രാഷ്ട്രപിതാവിന്റെ സ്വന്തം ഉപ്പുസത്യഗ്രഹവും സിവില്‍ നിയമലംഘന പ്രസ്ഥാനവും. മേധാപട്കര്‍ തൊട്ട് ചെങ്ങറക്കാര്‍വരെ ചെയ്തതും മറ്റൊന്നല്ല. കാരണം, ബന്ധപ്പെട്ട പ്രമേയങ്ങളിലെ നിയമങ്ങള്‍ നീതിയല്ല ആ മനുഷ്യര്‍ക്കാര്‍ക്കും നല്‍കിയത്.

ഇന്ത്യയിലെ ക്രിമിനല്‍നിയമങ്ങളും നടപടിച്ചട്ടങ്ങളും കോളനിക്കാരെ വായടപ്പിച്ചു ഭരിക്കാന്‍ സായ്പുണ്ടാക്കിയ സജ്ജീകരണമാണെന്നും ആയതിന് കാര്യമായ ഭേദഗതിയൊന്നും ഇന്നോളമുണ്ടായിട്ടില്ലെന്നും നമുക്കറിയാം. സ്വതന്ത്രരാഷ്ട്രമായ മുറക്ക് ഇന്നാടിനു ചേര്‍ന്ന ഒരു നിയമ സംഹിതയുണ്ടാക്കാനുള്ള മെനക്കേടൊഴിവാക്കിയതിന്റെ ചേതം! പിന്നീടുണ്ടായ ഭേദഗതികളാകട്ടെ, മിക്കതും കോളനിനിയമങ്ങള്‍ക്കു പുതിയ കാലത്ത് മൂര്‍ച്ചകൂട്ടാനുള്ള ഭരണകൂട ഉപായങ്ങളായിരുന്നു എന്നറിയാന്‍ സാമാന്യബുദ്ധി ധാരാളം മതി. മഅ്ദനി പ്രതിയാക്കപ്പെട്ടിരിക്കുന്ന പുതിയ നിയമം തന്നെ നോക്കുക-അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് പ്രിവന്‍ഷന്‍ ഭേദഗതിച്ചട്ടം -2008. അങ്ങനെയൊരു ചട്ടം നേരത്തേയുണ്ട്. അതിനു ഭേദഗതി വരുത്തിയതിന്റെ ചേതോവികാരം മനസ്സിലാക്കാന്‍ ലളിതമായ ഒരു വസ്തുത മതി-സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഏത് ഉദ്യോഗസ്ഥനും രാജ്യത്ത് ആരെയും വെറും സംശയത്തിന്റെ പേരില്‍ പ്രതിയാക്കാം. എന്നിട്ടോ? 150 ദിവസം ജാമ്യമില്ലാതെ കസ്റ്റഡിയില്‍ വെക്കാം. പ്രതി ജാമ്യത്തിനപേക്ഷിച്ചാല്‍ കോടതിയും വെട്ടിലാവും. കാരണം, ഒരു കോടതിയുടെയും അനുമതി കൂടാതെ ഇപ്പറഞ്ഞ 150 ദിവസം അകത്തിടാന്‍ പൊലീസുകാരന് നിയമപരമായി അധികാരമുണ്ട്. സാധാരണഗതിയില്‍ ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണം. പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്ന മുറക്ക് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യാം. തുടര്‍ന്നും കസ്റ്റഡി വേണമെന്നുണ്ടെങ്കില്‍ 15ാംപക്കം വീണ്ടും കോടതിയെ സമീപിക്കണം. ഇതൊക്കെ വ്യവസ്ഥ ചെയ്തിട്ടുള്ളത് കുറ്റവാളിയെന്ന് സ്ഥാപിക്കപ്പെടും വരെ പ്രതിക്കുള്ള നീതികൂടി പരിഗണിച്ചിട്ടാണ്. അങ്ങനെയൊരു നീതിയെ നിസ്സാരമായി റദ്ദാക്കുന്ന പണിയാണ് പുതിയ ഭേദഗതി വഴി ഭരണകൂടം ചെയ്തുവെച്ചിരിക്കുന്നത്. അപ്പോള്‍ നിയമം ആരുടെ വഴിക്കാകുന്നു? ഇനി, കേസെല്ലാം തീര്‍ന്ന് പ്രതി നിരപരാധിയാണെന്നു കണ്ട് വിട്ടയക്കപ്പെട്ടാല്‍ നിയമം പോയത് ഏതു വഴിക്കായിരുന്നു എന്നാവും മാന്യ വഴികാട്ടികള്‍ പറയുക?

എല്ലാ നിയമങ്ങള്‍ക്കും ഇങ്ങനൊരു പോക്കിനുള്ള വ്യക്തമായ സാധ്യതയുണ്ട്. ആ വഴിപിഴപ്പിനെ ചെറുക്കാനുള്ളതാണ് കോടതിയുടെ നീതി ബോധം. അതിനുള്ള കൗശലപൂര്‍വമായ പാര കൂടിയാണ് അണ്‍ലോഫുള്‍ ആക്റ്റിവിറ്റീസ് ഭേദഗതിച്ചട്ടം പോലുള്ള കരിനിയമങ്ങള്‍.
മഅ്ദനിയുടെ അറസ്റ്റ് പുകിലിനിടക്ക് ആര്‍. ബാലകൃഷ്ണപിള്ള പറയുന്നത് കേട്ടു, അറസ്റ്റ് വൈകിക്കുന്നത് മഅ്ദനിക്കു തന്നെ ദോഷമാവുമെന്ന്. ഭാവിയില്‍ ജാമ്യം തേടുമ്പോള്‍ ഇപ്പോഴത്തെ അറസ്റ്റ്പുകില്‍ ഉന്നയിച്ച് പ്രോസിക്യൂഷന്‍ വാദിച്ചാല്‍ കോടതി അതു സ്വീകരിക്കാനിടയാകും എന്നാണ് അദ്ദേഹത്തിന്റെ സദുപദേശം. കോടതി അങ്ങനെ കരുതും എന്നു പറഞ്ഞാല്‍ അര്‍ഥമെന്താണ്? 150 ദിവസം കഴിഞ്ഞാലും ജാമ്യം കൊടുക്കാതിരിക്കാന്‍ കോടതിയും പ്രേരിതമാകുമെന്ന്. നിയമം അപ്പോള്‍ നിയമത്തിന്റെ വഴിക്കു പോലുമല്ല, സാഹചര്യസമ്മര്‍ദത്തിന്റെ മുറക്കാണു നീങ്ങുക എന്നല്ലേ വരുന്നത്? അഥവാ സാഹചര്യസമ്മര്‍ദങ്ങള്‍ക്കു മുന്‍തൂക്കം കിട്ടുകയും നീതിയുടെ വഴി തടയപ്പെടുകയും ചെയ്യുമെന്നു സാരം.

അന്‍വാര്‍ശ്ശേരിയിലെ മനുഷ്യര്‍ പ്രതിഷേധിക്കുന്നതും ഇതേ സാഹചര്യസമ്മര്‍ദം മൂലമാണെങ്കിലോ? ഒന്നാമത്, ഇതേമാതിരി നിയമത്തിന്റെ വഴിക്ക് മഅ്ദനിയെ വിട്ടതിന്റെ ഫലമായുള്ള കോയമ്പത്തൂര്‍ അനുഭവം അവരുടെ മുന്നിലുണ്ട്. ആദ്യം ചോദ്യംചെയ്യാന്‍, പിന്നെ സാക്ഷിയാക്കാന്‍ എന്നൊക്കെ പറഞ്ഞ് നിയമംവന്നു വിളിച്ചുകൊണ്ടുപോയി. എന്നിട്ടോ? പ്രതിപ്പട്ടികയുടെ വാലറ്റത്തു കൊളുത്തി, വൈകാതെ മുന്തിയ പ്രതിയാക്കി, ഒടുവില്‍ മുഖ്യ ആസൂത്രകനായി സ്ഥാനക്കയറ്റവും കിട്ടി. വധശിക്ഷ കിട്ടാനുള്ള യോഗ്യതയും ഭൂലോക ഭീകരനെന്ന ദേശീയകീര്‍ത്തിയും. അരമിനിറ്റ് ജാമ്യം പോയിട്ട് പരോള്‍ പോലുമില്ലാതെ ഒമ്പതരക്കൊല്ലം അഴിയെണ്ണിച്ചു. എന്നുെവച്ചാല്‍ ഏകദേശം ജീവപര്യന്തം തടവ്. ഇതിനിടെ പലതരം രോഗങ്ങള്‍. ചികില്‍സകൊടുക്കാന്‍ സുപ്രീംകോടതി കല്‍പിച്ചിട്ടും ഒരുതുടം കുഴമ്പുമായി ഒരു ലോക്കല്‍വൈദ്യനെ വിട്ട് കോടതി കല്‍പനയെ കൊഞ്ഞനംകുത്തിയ വിധമാണ് നിയമം മുന്നേറ്റിയത്. എല്ലാം കഴിഞ്ഞ് ആളെ നിരുപാധികം വിട്ടയക്കുന്നു. ഹൈകോടതി അത് ശരിയുംവെക്കുന്നു. നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ എന്ന് അക്കാലമത്രയും പറഞ്ഞവരാണ് ഇന്നും അതേ പല്ലവിയിറക്കുന്നത്. അന്ന് പ്രോസിക്യൂഷന്‍ നാടകങ്ങളില്‍ നിലംതല്ലി വീണ കോടതിക്കു പിഴച്ചെന്നു പറയാന്‍ ഈ മഹാന്മാര്‍ക്കാര്‍ക്കും ആമ്പിയറില്ല. കോടതിപ്പേടി എന്നു കരുതി അതുവിടാം. പക്ഷേ, പൊലീസിനും പ്രോസിക്യൂഷനും പിഴച്ചെന്നു പറയാത്തതോ? എങ്കില്‍, ആ കക്ഷികളെ ശിക്ഷിക്കണ്ടേ? ഇതിന് അവരുടെ ന്യായവാദങ്ങള്‍ അനുസരിച്ചുതന്നെ രണ്ടു വകുപ്പുണ്ട്. ഒന്ന്, കേസ് തെളിയിക്കാന്‍ കഴിയാത്തതിന്. രണ്ട്, കൃത്രിമങ്ങള്‍ ചമച്ചതിന്. കുറഞ്ഞപക്ഷം അവരെ അന്വേഷണവിധേയരാക്കേണ്ടതല്ലേ? നാട്ടുകാര്‍ അതാവശ്യപ്പെടുന്നില്ലെന്നതുപോകട്ടെ, സാക്ഷാല്‍ കോടതി കമാന്നു മിണ്ടുന്നുണ്ടോ? ആവേശപൂര്‍വം സ്വന്തം വഴിക്കുപോയ നിയമം എന്തുപറയുന്നു?

ഇതാണ് നിയമത്തെ അതിന്റെ വഴിക്കു വിടുക എന്ന പൊള്ളവാക്കിന്റെ ആപത്ത്. നിയമം പോകുന്നത് നീതിയുടെ വഴിക്കാണോ എന്നു നോക്കേണ്ടത് കോടതി മാത്രമല്ല, പൗരാവലിയുമാണ്. നിയമം എന്നത് നീതിയല്ല. ഒരു നിയമവും നീതിയെ പെറ്റുകൊള്ളുമെന്നതിന് ഗാരണ്ടിയുമില്ല. കാരണം, നീതി നടത്തിപ്പിനുള്ള ഒരുപകരണം മാത്രമാണ് നിയമം. സ്‌ക്രൂ ഡ്രൈവര്‍ ആണി മുറുക്കാനും അഴിക്കാനും ഉപയോഗിക്കാം, ആളെ കൊല്ലാനും. ഉപകരണത്തെ ഉപകരണത്തിന്റെ വഴിക്കു വിടുക എന്നത് ആപത്കരമായ അസംബന്ധമാകുന്നു.
ഇത്തരം ഒരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വെറും മൂന്നുകൊല്ലത്തിനകം സമാനമായ ഒരു ഭരണകൂടമുറ അരങ്ങേറുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് ന്യായമായും ഈ ഉപകരണ സിദ്ധാന്തത്തെ സംശയിക്കാം. അവര്‍ സംശയിക്കുന്നത് നിയമത്തെപ്പോലുമല്ല, ഇന്നാട്ടിലെ നീതിയെയാണ്. നീതിയെപ്പറ്റി ജനങ്ങള്‍ക്ക് സന്ദേഹമുണ്ടാകുമ്പോള്‍ ഏതു കൊടികെട്ടിയ നീതിന്യായ വ്യവസ്ഥിതിയും നിരര്‍ഥകമാകുന്നു. ഈ കാതല്‍ പ്രശ്‌നം കാണാന്‍ നിയമത്തിന്റെ സ്തുതിപാഠകര്‍ക്കു കഴിയില്ല. നീതിബോധത്തിനാണ് അത് കഴിയുക. ആരത് സംഭാവന ചെയ്യുമെന്നതാണ് ചോദ്യം.
സാധാരണ മനുഷ്യര്‍ക്കുവേണ്ടി നീതിബോധം പ്രകടിപ്പിക്കാന്‍ വേഷംകെട്ടി നടക്കുന്നവരാണല്ലോ രാഷ്ട്രീയക്കാര്‍. സ്‌റ്റേറ്റിന്റെ ഉപകരണമായ നിയമത്തെ നീതി വഴിക്കല്ലാതെ സ്വന്തം വഴിക്കുവിടുന്നത് സത്യത്തില്‍ ഇതേ രാഷ്ട്രീയക്കാര്‍തന്നെയല്ലേ? അതറിയാന്‍ നിയമം വെച്ചു കളിക്കുന്ന സ്‌റ്റേറ്റിന്റെ രണ്ടു ചട്ടുകങ്ങളെ അറിയണം-പൊലീസും രഹസ്യപ്പൊലീസും. ഇതില്‍ പൊലീസിന്റെ ഉപകരണ പ്രയോഗത്തെ പിടിക്കാന്‍ പൗരന് വകുപ്പുകളുണ്ട്. എന്നാല്‍, രണ്ടാംകൂട്ടരുടെയോ? ആര്‍ക്കാണവര്‍ നിയമപരമായി ഉത്തരവാദപ്പെട്ടിരിക്കുന്നത്?
കേന്ദ്രത്തിലെ ഇന്റലിജന്‍സ്‌വിഭാഗങ്ങളും സംസ്ഥാനങ്ങളിലെ സ്‌പെഷല്‍ ബ്രാഞ്ചുമാണ് ഈ നിരുത്തരവാദ റാക്കറ്റുകള്‍. ഒരുമാതിരി വകതിരിവുള്ള രാഷ്ട്രങ്ങളിലൊക്കെ ഇത്തരം രഹസ്യപൊലീസുകാര്‍ അവിടങ്ങളിലെ ജനസഭകള്‍ക്ക് നേരിട്ട് വിധേയരാണ്. പ്രശസ്ത ഉദാഹരണം അമേരിക്ക. സി.ഐ.എ തൊട്ട് എഫ്.ബി.ഐ വരെ യു.എസ് കോണ്‍ഗ്രസിന് നിയമപരമായിത്തന്നെ ഉത്തരവാദികളാണ്. ഇവിടെയോ? കേരളത്തിലെ സ്‌പെഷല്‍ബ്രാഞ്ചുകാരെ നിയമസഭക്കോ കേന്ദ്ര ഇന്റലിജന്‍സ്ബ്യൂറോയെ നമ്മുടെ പാര്‍ലമെന്റിനോ തൊടാനൊക്കില്ല. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞ ഒരു ജനാധിപത്യ റിപ്പബ്ലിക്കില്‍ നാളിതുവരെ ഒരൊറ്റ ജനപ്രതിനിധിയും ഈ ചാരപ്പടയെ നിയമവിധേയരാക്കണമെന്ന് കമാന്നു ശബ്ദിച്ച ചരിത്രമില്ല. ഗുരുതരമായ ഈ ജനവിരുദ്ധതക്ക് മറക്കുട പിടിച്ചുകൊടുക്കുന്ന രാഷ്ട്രീയക്കാരാണ് നിയമത്തിന്റെ വഴിക്കഥ പറയുന്നത്. എന്താണിതിന്റെ പ്രായോഗിക ദുരന്തമെന്നു നോക്കാം.

രഹസ്യപ്പൊലീസുണ്ടാക്കുന്ന കേസുകളില്‍, അവരുടെ നിയമത്തിന്റെ ഉപയോഗശൈലികൊണ്ട് പൗരന് എന്തു സംഭവിച്ചാലും ഒരുദ്യോഗസ്ഥനും ഉത്തരവാദിത്തമില്ല. എന്തു കൃത്രിമം കാണിച്ചാലും ആരെ എങ്ങനെ ദ്രോഹിച്ചാലും ചോദ്യവുമില്ല, ഉത്തരവുമില്ല. നിയമം ഇവിടെ നിസ്സാരമായി തൃണവത്കരിക്കപ്പെടുന്നു. അല്ലെങ്കില്‍പ്പിന്നെ ഇരകള്‍ നഷ്ടപരിഹാരം തേടണം. അപ്പോഴും സ്‌റ്റേറ്റ് എന്ന ഭംഗിവാക്കിനുള്ളില്‍ ഈ വ്യക്തികള്‍ സംരക്ഷിക്കപ്പെടുന്നു. ഉദാഹരണം നമ്പിനാരായണന്റെ കേസ്. ഐ.എസ്.ആര്‍.ഒ ചാരക്കേസെന്നും പറഞ്ഞ് ഇന്റലിജന്‍സ്ബ്യൂറോയും മാധ്യമങ്ങളുംകൂടി കളിച്ച നാടകം ഒടുവില്‍ ഐ.ബിയും സി.ബി.ഐയും തമ്മിലുള്ള മ്ലേച്ഛ വിഴുപ്പലക്കലായി പരിണമിച്ചിട്ടും ഒരുത്തനും തൊപ്പി പോയില്ല. നിരപരാധിയായ നമ്പിനാരായണന് 10 ലക്ഷം നഷ്ടപരിഹാരം വിധിച്ചിട്ടും, ഈ ഹീന നാടകമാടിയ ഒരുദ്യോഗസ്ഥനും നയാപൈസയുടെ നഷ്ടമില്ല.
മഅ്ദനിയുടെ കാര്യത്തില്‍ ഈ ഹീനത തനിയാവര്‍ത്തനം ചെയ്യുകയാണെന്ന് പ്രോസിക്യൂഷന്‍ ഇതുവരെ അവതരിപ്പിച്ച നാടകാങ്കം കൊണ്ടുതന്നെ വ്യക്തമാണ് (തെളിവുകളുടെ കഥ ഈ പേജില്‍ മുമ്പെഴുതിയിരുന്നു). ഇത്ര കൂളായി ഒരാളെ വേട്ടയാടാന്‍ കഴിയുന്നതിന് അടിസ്ഥാന കാരണം രണ്ടാണ്. ഒന്ന്, നമ്മുടെ രഹസ്യപ്പൊലീസിന്റെ മേല്‍പറഞ്ഞ അക്കൗണ്ടബിലിറ്റിയില്ലായ്മ. രണ്ട്, ഇത്തരക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന കരിനിയമങ്ങള്‍. ഇതില്‍ ആദ്യത്തേതിനെ ഒരിക്കലും ചോദ്യം ചെയ്യാതെയും രണ്ടാമത്തേതിനെ പാര്‍ലമെന്റില്‍ കൈയടിച്ചു പാസാക്കിക്കൊടുത്തും നാട്ടില്‍ വിലസുന്ന രാഷ്ട്രീയവര്‍ഗമാണ് നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്ന ഊളത്തരം പറയുന്നത്. നീതിയുടെ വഴിക്കുപോകാത്ത നിയമങ്ങളുടെ ആവശ്യം മനുഷ്യര്‍ക്കല്ല, സ്‌റ്റേറ്റിനാണ്. ഇപ്പോള്‍ മനസ്സിലായില്ലേ, ഈ കപടവാചകമടിക്കാര്‍ യഥാര്‍ഥത്തില്‍ എന്തിന്റെ പക്ഷമാണെന്ന്? മാന്യ വഴികാട്ടികളുടെ വിടുവായ്ക്ക് അങ്ങനെയൊരു ഗൂഢാര്‍ഥം കൂടിയുണ്ട്.

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)