Sunday, January 17, 2010
രവീന്ദ്രന്‍പട്ടയങ്ങള്‍ ഉപയോഗിച്ചാണ് റിസോര്‍ട്ടുകള്‍ ഭൂമി കൈയേറിയതെന്ന തെറ്റായ പ്രചാരണം അന്വേഷണ റിപ്പോര്‍ട്ടില്‍ തിരുത്തുന്നുണ്ട്. സര്‍വേരേഖകളില്‍ കൃത്രിമം വരുത്തി സര്‍ക്കാര്‍ഭൂമി സ്വന്തമാക്കിയ ശേഷം ഉടമസ്ഥതക്കായി വ്യാജ ഏല പട്ടയങ്ങളുണ്ടാക്കുകയായിരുന്നു എന്നാണ് കലക്ടറുടെ കണ്ടെത്തല്‍.
മൂന്നാറില്‍ ടാറ്റക്ക് പാട്ടത്തിന് നല്‍കിയ ഭൂമിയിലും സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കപ്പെട്ട ഭൂമിയിലുമാണ് റിസോര്‍ട്ടുകള്‍ ഏറെയും. സര്‍ക്കാര്‍ ഭൂമി വില്‍ക്കാന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തലുകളും ക്രമക്കേടുകളും നടത്തിയതായി കണ്ടെത്തി.
മൂന്നാര്‍ ദൌത്യസംഘം പൊളിച്ച റിസോര്‍ട്ടുകളുടെയും പൊളിക്കാതെ രക്ഷപ്പെടുത്തിയ റിസോര്‍ട്ടുകളുടെയും ഭൂമി സംബന്ധിച്ച വിശദ പരിശോധനാ റിപ്പോര്‍ട്ടാണ് കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. ദൌത്യസംഘം പൊളിക്കാതെ വിട്ട അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച അന്വേഷണത്തിലാണ് ടാറ്റയുടെ ഭൂമി വില്‍പനയും സര്‍വേവകുപ്പിന്റെ അഴിമതിയും പുറത്തുവന്നത്.
അബാദ് റിസോര്‍ട്ടിന്റെ ഭൂമി സംബന്ധിച്ച് കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിന് പുറത്ത് സര്‍ക്കാര്‍ ടാറ്റക്ക് ഭൂമി പാട്ടത്തിന് നല്‍കിയിരിക്കുന്നത് പഴയ പള്ളിവാസല്‍ വില്ലേജിലെ^ഇപ്പോഴത്തെ ആനവിരട്ടി വില്ലേജ്^പ്ലോട്ട് നമ്പര്‍ 12ല്‍ 14 ഏക്കര്‍, പ്ലോട്ട് നമ്പര്‍ 13 ല്‍ ആറ് സെന്റ്, പ്ലോട്ട് നമ്പര്‍ 14 ല്‍ രണ്ടരയേക്കര്‍ എന്നിങ്ങനെയാണ്.
ഇതിനോട് ചേര്‍ന്ന് കണ്ണന്‍ ദേവന്‍ വില്ലേജിന്റെ ഈ ഭാഗത്ത് ടാറ്റക്ക് ഭൂമിയുള്ളത് സര്‍വേ 164/1 ല്‍ നൂറേക്കര്‍, 164/2 ല്‍ നാലേക്കര്‍ എന്നിങ്ങനെയാണ്. ഈ ഭാഗത്ത് കൂടിയാണ് മൂന്നാര്‍^ലക്ഷ്മി^വിരിപാറ റോഡ് കടന്നുപോകുന്നത്. പ്ലോട്ട് നമ്പര്‍ 14 ലെ ഭൂമിയിലൂടെ റോഡ് മുറിച്ച് പോകുന്നുവെന്നാണ് റീ സര്‍വേ റെക്കോഡുകളില്‍ സ്കെച്ച് എങ്കില്‍ യഥാര്‍ഥത്തില്‍ റോഡ് മുറിച്ചുപോകുന്നത് പ്ലോട്ട് നമ്പര്‍ 12 ലാണെന്ന് ഫിസിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പ്ലോട്ട് നമ്പര്‍ 14 ഉം, പ്ലോട്ട് നമ്പര്‍ 12 ഉം തമ്മില്‍ 1.4 കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്.
റോഡിന്റെ സ്കെച്ച് മാറ്റിവരച്ച് സര്‍ക്കാര്‍ പള്ളിവാസല്‍ വില്ലേജില്‍ ടാറ്റക്ക് പാട്ടത്തിന് കൊടുത്ത ഈ ഭൂമി അബാദിന് മറിച്ച് വില്‍ക്കുകയായിരുന്നു. റീ സര്‍വേ റെക്കോഡുകളില്‍ തിരിമറി നടത്തി തെറ്റായി റോഡ് സ്കെച്ച് ചെയ്താണ് ഇവിടെ സര്‍ക്കാര്‍ ഭൂമി ടാറ്റ അബാദിന് വിറ്റത്. ടാറ്റക്ക് സര്‍ക്കാര്‍ പാട്ടത്തിന് കൊടുത്ത ഭൂമി അബാദിന് വില്‍പന നടത്താന്‍ സര്‍വേ രേഖകളില്‍ വ്യാപക തിരുത്തല്‍ നടത്തി. പതിനഞ്ചേക്കറോളം ഭൂമിയാണ് ഇവിടെ അബാദ് റിസോര്‍ട്ടിന് ടാറ്റ വിറ്റത്.
പി.കെ. പ്രകാശ്
No comments:
Post a Comment