Friday, October 2, 2009

കരാര്‍ കേരളത്തിനൊരു മുന്നറിയിപ്പ്‌

ഡോ. പി. ഇന്ദിരാദേവി
പ്രൊഫസര്‍ (അഗ്രി. ഇക്കണോമിക്‌സ്‌) കേരള കാര്‍ഷിക സര്‍വകലാശാല

60 കോടിയിലധികം ജനസംഖ്യയും ആഭ്യന്തര വരുമാനത്തിലധികം വിദേശവ്യാപാരവുമുള്ള പ്രാദേശിക കൂട്ടായ്‌മയാണ്‌ ആസിയാന്‍. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 340 ബില്യണ്‍ ഡോളര്‍ വരും. ഈ ബന്ധത്തില്‍ ആസിയാന്‌ അനുകൂലമായ സാഹചര്യമാണ്‌ ഇന്നുള്ളത്‌. അതായത്‌ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി, ഇവിടേക്കുള്ള കയറ്റുമതിയേക്കാള്‍ കുറവാണ്‌.

ഇന്ത്യയും ആസിയാന്‍ സമൂഹവും സമഗ്രമായ സാമ്പത്തിക സഹകരണം ഉന്നംവെച്ച്‌ 2003-ല്‍ത്തന്നെ കരാര്‍ നിലവില്‍ വന്നു (ASEANIndia Framework Agreement on Comprehensive Economic Cooperation 2003).. ഏകദേശം 4000 ഉത്‌പന്നങ്ങളുടെ വ്യാപാരം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു ഈ കരാര്‍.

1995-ല്‍ ലോകവ്യാപാരസംഘടനയില്‍ അംഗമായതിനുശേഷം, നമ്മുടെ വിദേശവ്യാപാര നയത്തില്‍ വന്ന കാതലായ മാറ്റമായിരുന്നു, അളവുനിയന്ത്രണത്തില്‍നിന്ന്‌ ഇറക്കുമതിച്ചുങ്കത്തിലേക്കുള്ളത്‌. ഇറക്കുമതിയുടെ അളവു നിയന്ത്രണം (Quantitative restrictions) എന്ന രീതിയില്‍നിന്ന്‌ ചുങ്കത്തിന്റെ തോത്‌ ക്രമപ്പെടുത്തി വ്യാപാരം നിയന്ത്രിക്കുന്ന രീതിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. അതുപ്രകാരം ആസിയാന്‍ രാഷ്ട്രങ്ങളുമായി വിപണനം ചെയ്യുന്ന ഉത്‌പന്നങ്ങള്‍ക്കുള്ള ചുങ്കത്തിന്റെ തോത്‌ കുറച്ചുകൊണ്ടുവരികയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്നതാണ്‌ ആഗസ്‌ത്‌ 13ന്‌ ഒപ്പുവെച്ച ആസിയാന്‍ കരാറിന്റെ കാതല്‍. 2010 ജനവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ഘട്ടംഘട്ടമായി 2019-തോടെ പൂര്‍ണമായ തോതില്‍ നിലവില്‍ വരികയും ചെയ്യുന്ന രീതിയിലാണ്‌ കരാര്‍ അംഗീകരിച്ചിരിക്കുന്നത്‌.

ആസിയാന്‍ രാജ്യങ്ങളുമായി നമുക്ക്‌ വ്യാപാരമുള്ള പ്രധാനപ്പെട്ട വസ്‌തുക്കള്‍ തുണിത്തരങ്ങള്‍, റെഡിമെയ്‌ഡ്‌ വസ്‌ത്രങ്ങള്‍, സ്റ്റീല്‍, സംസ്‌കരിച്ച ഉത്‌പന്നങ്ങള്‍, തോട്ടവിള ഉത്‌പന്നങ്ങള്‍, ഇരുമ്പ്‌, രാസവസ്‌തുക്കള്‍ എന്നിവയാണ്‌. ഇക്കൂട്ടത്തില്‍പ്പെടുന്ന 12,169 ഇനങ്ങളാണ്‌ ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌.

ഇതിന്റെ ഭാഗമായി ഈ ഉത്‌പന്നങ്ങളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്‌. ഓര്‍ഡിനറി, സെന്‍സിറ്റീവ്‌, ഹൈലി സെന്‍സിറ്റീവ്‌, സ്‌പെഷല്‍, എക്‌സ്‌ക്ലൂഷന്‍ എന്നിവയാണവ. ഇതില്‍ കേരളത്തിന്റെ പ്രധാന വിദേശവിനിമയ ഉത്‌പന്നങ്ങള്‍ അവസാന രണ്ടു ഗ്രൂപ്പുകളിലായാണ്‌. എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ ചുങ്കം കുറയ്‌ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതല്ല. 303 കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെ മൊത്തം 489 എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ ലിസ്റ്റ്‌ എല്ലാ വര്‍ഷവും പുനര്‍ചിന്തനം ചെയ്യണം. നാളികേരം ഇതില്‍പ്പെടുന്നു.

അടുത്ത പത്തു വര്‍ഷംകൊണ്ടുമാത്രം ക്രമേണ ചുങ്കം കുറവുവരുത്തുന്ന ഉത്‌പന്നങ്ങളുടേതാണ്‌ സ്‌പെഷല്‍ ലിസ്റ്റ്‌. അസംസ്‌കൃതവും ശുദ്ധീകരിച്ചതുമായ പാമോയില്‍, ചായ, കാപ്പി, കുരുമുളക്‌ എന്നിങ്ങനെ നമുടെ മറ്റു പ്രധാന വിദേശനാണ്യവിളകള്‍ ഇക്കൂട്ടത്തിലാണ്‌. ഇവയുടെ ചുങ്കം ഇപ്പോഴുള്ളതിന്റെ പകുതിയോ അതില്‍ താഴെയോ ആയി കുറച്ചുവരേണ്ടതാണ്‌-അടുത്ത പത്തു വര്‍ഷംകൊണ്ടുമാത്രം. ഈ കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്‌ ആസിയാന്‍ കുടുംബത്തിന്റെ ഒരു ട്രില്യണ്‍ ഡോളര്‍ ആഭ്യന്തര ഇറക്കുമതി കമ്പോളത്തെയാണ്‌. ഇന്ന്‌ നാം ഈ കമ്പോളത്തിന്റെ കേവലം 2.5 ശതമാനം മാത്രമാണ്‌ കൈക്കലാക്കുന്നത്‌. ഇത്‌ 8-10 ശതമാനംവരെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ്‌ നമുക്കുള്ളത്‌.

മറ്റൊന്ന്‌, വരാനിരിക്കുന്ന മറ്റൊരു കരാര്‍ ആണ്‌. സേവനങ്ങളുടെയും നിക്ഷേപത്തിന്റെയും വ്യാപാരത്തിലുള്ള നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള കരാര്‍, ആസിയാന്‍-ഇന്ത്യ വ്യാപാരരംഗത്ത്‌ സജീവ ചര്‍ച്ചാവിഷയമാണ്‌. ഇന്ത്യയ്‌ക്ക്‌ ഏറെ ഗുണകരമായ ഈ കരാര്‍, പക്ഷേ, ആസിയാന്‍ അംഗങ്ങളുടെ രൂക്ഷമായ എതിര്‍പ്പുമൂലം നിലവില്‍ വരുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ്‌ ഉത്‌പന്ന വ്യാപാരത്തിനായുള്ള ഈ കരാര്‍ ആദ്യം അംഗീകരിച്ചത്‌.

ഈ കരാര്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്ക നിലവിലുണ്ട്‌. വ്യാപാരച്ചുങ്കം കുറവായ രാജ്യങ്ങള്‍ക്ക്‌ അനുകൂലമായ രീതിയിലാണ്‌ വിദേശ വ്യാപാരം നടക്കുക എന്ന പൊതുവായ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ക്രമേണ ഈ കരാര്‍കൊണ്ട്‌ നമുക്ക്‌ അനുകൂലമായ സാഹചര്യം വരാം എന്ന്‌ പ്രത്യാശിക്കാം. എന്നാല്‍ ലോക വ്യാപാര സംഘടനയില്‍ അംഗമായപ്പോഴും മറ്റനവധി പ്രാദേശിക കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴും നാം ഈ പ്രതീക്ഷ പുലര്‍ത്തിയിരുന്നതായി കാണാം.

കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാനിയാണ്‌ കുരുമുളക്‌. പ്രധാനമായും ചെറുകിട നാമമാത്ര തുണ്ടുഭൂമിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഈ സുഗന്ധരാജാവ്‌ സാധാരണ കര്‍ഷകന്റെ പ്രധാന വരുമാന സ്രോതസ്സാണ്‌. 1995-ല്‍ ആഗോള വ്യാപാര ഉടമ്പടിക്കുശേഷമുള്ള നാലു വര്‍ഷവും (1995-99) അതിനുശേഷമുള്ള നാലുവര്‍ഷവും (2000-04) താരതമ്യം ചെയ്‌തു നടത്തിയ പഠനത്തില്‍ ഈ വിളയുടെ വിദേശ വ്യാപാരം കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ ദോഷമായ രീതിയിലായിരുന്നു.

1995- 99 കാലയളവില്‍ ആഭ്യന്തര ഉത്‌പാദനത്തിന്റെ കേവലം 4.3 ശതമാനം മാത്രമുണ്ടായിരുന്ന കുരുമുളക്‌ ഇറക്കുമതി , 2000 -04 കാലയളവില്‍ 22 ശതമാനമായി വര്‍ധിച്ചു.

ഇഞ്ചിയുടെ കാര്യത്തില്‍ അത്‌ ഇരട്ടിയായി. (4.2 ശതമാനത്തില്‍നിന്ന്‌ 8.3 ശതമാനം.) തേയില, കാപ്പി എന്നിവ 0.4-0.5-ല്‍നിന്ന്‌ രണ്ടുശതമാനത്തിലധികമായി. ആഭ്യന്തര വിലനിലവാരത്തെ ബാധിക്കുന്ന വിധത്തില്‍ ഈ വിളകളുടെ ഇറക്കുമതി വര്‍ധിപ്പിച്ചു എന്നത്‌ കേരളകര്‍ഷകന്‌ അനുകൂലമായ സംഗതിയല്ലല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാറിനോട്‌ ഏറെ സാദൃശ്യമുള്ളതാണ്‌ ഇന്ത്യ- ശ്രീലങ്ക സ്വതന്ത്ര വ്യാപാരക്കരാര്‍. ഈ കരാറിനെ മുന്‍നിര്‍ത്തി virtual university for agricultural trade വിഭാഗം നടത്തിയ പഠനത്തില്‍ വെളിവായ രണ്ടു സംഗതികള്‍ പ്രധാനപ്പെട്ടതാണ്‌.

1. ഈ കരാര്‍ ഭാരതത്തിന്റെ കയറ്റുമതിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. മറിച്ച്‌ ശ്രീലങ്കയുടെ കയറ്റുമതിയില്‍ അതുണ്ടുതാനും.

2. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തില്‍ ശ്രീലങ്കയുടെ കയറ്റുമതി സൗകര്യം (comparative advantage) താരതമേന്യ ഇരട്ടിയായപ്പോള്‍ ഭാരതത്തിന്‍േറത്‌ പകുതിയായി.

കേരളത്തിന്‍േറതിനു സമാനമായ വിളകള്‍ ഉള്ള ശ്രീലങ്കയില്‍നിന്ന്‌ ഇറക്കുമതി കൂടിയതോടെ ആഭ്യന്തരവില കുത്തനെ ഇടിയുന്ന സാഹചര്യം നിലവില്‍ വന്നു.

കുരുമുളകിന്റെ അതിരൂക്ഷമായ വിലത്തകര്‍ച്ച (269 രൂപയില്‍നിന്ന്‌ 65 രൂപ) കേരള കര്‍ഷക സമൂഹത്തിന്റെ എക്കാലത്തെയും വലിയ ദുരന്തമായ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. കുരുമുളകു കൃഷി പ്രധാന വരുമാന സ്രോതസ്സായിരുന്ന കര്‍ഷക കുടുംബങ്ങളിലെ കാര്‍ഷിക വരുമാനം 34 ശതമാനം കുറയുകയും ഈ കര്‍ഷകര്‍ രൂക്ഷമായ കടക്കെണിയില്‍പ്പെടുകയും ചെയ്‌തതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ വിലത്തകര്‍ച്ചയുടെ മറ്റൊരു വശം പരിപാലനത്തില്‍ ഉണ്ടായ കുറവുമൂലം പിന്‍കാലങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്‌പാദനക്ഷമതയിലുണ്ടായ കുറവാണ്‌. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ പരമ്പരാഗത കാര്‍ഷിക വിളകളെ ദീര്‍ഘകാലത്തേക്കു തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിത്തീരുന്നു ഇത്തരം കരാറുകള്‍.

ആസിയാന്‍-ഇന്ത്യ വ്യാപാര ബന്ധത്തിലെ പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ നാണ്യവിളകളുമായി ബന്ധം ഉള്ളവയാണ്‌. ഉദാ: പാമോയില്‍ . പാമോയില്‍ ഇറക്കുമതി കൂടുന്തോറും വെളിച്ചെണ്ണ വില ഇടിയുന്നത്‌ നാം നേരിട്ട്‌ അനുഭവിക്കുന്നു. വെളിച്ചെണ്ണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ്‌ നാളികേരം/കൊപ്ര വില. അപ്പോള്‍പ്പിന്നെ നാളികേരം നെഗറ്റീവ്‌ ലിസ്റ്റില്‍പ്പെടുത്തിയതുകൊണ്ടുള്ള പ്രയോജനം എന്താണ്‌? ഇങ്ങനെ വിശദമായി പരിശോധിക്കുമ്പോള്‍ കരാറിനോടനുബന്ധിച്ചു പ്രചരിപ്പിക്കുന്ന ഒട്ടുമിക്ക സംരക്ഷണ കവചങ്ങളും അപ്രസക്തങ്ങളോ ഏട്ടിലെ പശുക്കളോ മാത്രമാണെന്നു കാണാം.

ലോകം ആഗോളീകരണത്തിലേക്കും തുറന്ന വിപണിയിലേക്കും മാറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കുമാത്രം മാറിനി'ാനാവില്ലെന്നുള്ള ന്യായത്തോടെ അത്തരം വെല്ലുവിളികളെ നേരിടാന്‍ നാം സജ്ജരാവേണ്ടതുണ്ട്‌ എന്ന നിലയില്‍ നോക്കുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക രംഗം അതിനു സജ്ജമാണോ?

1960-61 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 56 ശതമാനമായിരുന്നു കാര്‍ഷിക - അനുബന്ധ മേഖലകളുടെ പങ്ക്‌. ഇന്ന്‌ (2007-08 കാലയളവില്‍) അതു കേവലം 17 ശതമാനം മാത്രം. കാര്‍ഷിക രംഗത്തുനിന്നുള്ള വരുമാനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി (2000 മുതല്‍) ഏതാണ്ട്‌ സ്ഥിരമാണെന്ന്‌ പറയാം. മൊത്തം കാര്‍ഷിക ഉത്‌പാദനസൂചിക 109.7 (2006- 07) എന്ന നിലയില്‍ നിന്ന്‌ 102.62 (2007- 08) ആയി താഴ്‌ന്നു. ബഹുഭൂരിപക്ഷം കര്‍ഷകരും കേവലം 35 സെന്റ്‌ ഭൂമി മാത്രം ഉള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്‌ നമ്മുടെ സംസ്ഥാനത്ത്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കര്‍ഷകന്‌ അവന്റെ ഉത്‌പന്നങ്ങള്‍ക്കു ലഭിക്കുന്ന ശരാശരി വിലസൂചിക 2447-ല്‍നിന്നു 2921 ആയി വര്‍ധിച്ചിട്ടുണ്ട്‌. അതായത്‌ പ്രതിവര്‍ഷം 1.9 ശതമാനം എന്ന തോതില്‍. അതേ സമയം കൃഷിച്ചെലവ്‌ ഏതാണ്ട്‌ 7.12 ശതമാനം എന്ന തോതില്‍ 4895-ല്‍നിന്ന്‌ 9457 ആയി ഉയര്‍ന്നു. വീട്ടുചെലവുകള്‍ വര്‍ഷം പ്രതി 4.4 ശതമാനം വര്‍ധിച്ച്‌, 2107-ല്‍നിന്ന്‌ 3190 ആയി. അതായത്‌ ഒരു കര്‍ഷകന്റെ മൊത്തം ചെലവ്‌ ശരാശരി 6 ശതമാനം എന്ന തോതില്‍ വര്‍ധിക്കുമ്പോള്‍ വരുമാനവര്‍ധനയുടെ തോത്‌ കേവലം 1.9 ശതമാനം മാത്രമാണ്‌! ഈ സാഹചര്യത്തിലാണ്‌ അന്താരാഷ്ട്ര മത്സരത്തിന്‌ നാം തയ്യാറാവേണ്ടത്‌.

കാര്‍ഷികോത്‌പാദനത്തിന്റെ അടിസ്ഥാന ഘടകമായ കാര്‍ഷിക മൂലധന നിക്ഷേപത്തിന്റെ തോത്‌ ഇന്ത്യയില്‍ ഒട്ടാകെത്തന്നെ കുറഞ്ഞുവരികയാണ്‌. കേരളത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷിക മൂലധനനിക്ഷേപത്തെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ഭൂപ്രകൃതി കൊണ്ടും വിളകളുടെ സവിശേഷത മൂലവും കേരള കര്‍ഷക രംഗത്ത്‌ കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമാണ്‌.

ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ഇന്നത്തെ വ്യാപാരനില നമുക്കനുകൂലമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ കാണിക്കുന്നത്‌ നമ്മുടെ കയറ്റുമതി നൂറു ശതമാനം വര്‍ധിക്കുമ്പോള്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നത്‌ 131 ശതമാനമാണ്‌.

നാണ്യവിളകള്‍ക്ക്‌ മേല്‍ക്കോയ്‌മയുള്ള നമ്മുടെ കാര്‍ഷികരംഗം പ്രധാനമായും ആഗോളവ്യാപാരത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. ഇതില്‍ പ്രധാനപ്പെട്ട വിളകളെല്ലാംതന്നെ ആസിയാന്‍ രാജ്യങ്ങളിലെയും പ്രധാനപ്പെട്ടവതന്നെ. രാജ്യാന്തരവ്യാപാരത്തില്‍ കൊപ്ര 32 ശതമാനം, വെളിച്ചെണ്ണ 82 ശതമാനം, കുരുമുളക്‌ 70 ശതമാനം എന്നിങ്ങനെ. അതുകൊണ്ടുതന്നെ ആസിയാന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള മത്സരം അനിവാര്യമാകുന്നു. വലിയ നേട്ടങ്ങള്‍ക്കായുള്ള ചെറിയ കോട്ടങ്ങള്‍ (micro pains for macro gains) എന്ന ന്യായം ഈ കരാറിനോടനുബന്ധിച്ച്‌ പരക്കെ പരാമര്‍ശിക്കപ്പെടന്നുണ്ട്‌. എന്നാല്‍ വലിയ നേട്ടങ്ങള്‍ വമ്പന്‍സ്രാവുകള്‍ക്കും ചെറുവേദനകള്‍ ഇപ്പോള്‍ത്തന്നെ വന്‍പ്രഹരങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കാര്‍ഷികസമൂഹത്തിനുമാണെന്നുള്ളത്‌ ആശങ്കാജനകമാണ്‌.

Mathrubhumi 02 October 2009

No comments:

ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)