Wednesday, October 21, 2009
ദേശാഭിമാനിക്ക് നല്‍കിയ തുക തിരിച്ചുകിട്ടി - സാന്റിയാഗോ മാര്‍ട്ടിന്‍ (MB news)
ദേശാഭിമാനിക്ക് നല്‍കിയ തുക തിരിച്ചുകിട്ടി - സാന്റിയാഗോ മാര്‍ട്ടിന്‍
ചെന്നൈ: ദേശാഭിമാനിക്ക് നല്‍കിയ രണ്ടുകോടി രൂപയുടെ ബോണ്ട് തിരിച്ചു ലഭിച്ചതായി ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ വെളിപ്പെടുത്തി. ലോട്ടറി രാജാവില്‍ നിന്ന് ദേശാഭിമാനി രണ്ടുകോടി രൂപയുടെ ബോണ്ട് വാങ്ങിയ വാര്‍ത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
ചെന്നൈ ജവാഹര്‍ലാല്‍ നെ'ു സ്റ്റേഡിയത്തില്‍ ദേശീയ അത്‌ലറ്റിക്‌സ് മീറ്റില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയ സാന്റിയാഗോ മാര്‍ട്ടിന്‍ പത്രക്കാരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് വാങ്ങിയ തുക തിരിച്ചുനല്‍കിയെന്ന് ദേശാഭിമാനി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
Tuesday, October 20, 2009
ഹനാന്‍ ബിന്‍ത് ഹാഷിം : സ്കൂള്‍ വെബ്സൈറ്റിന്റെ സ്ക്രീന്‍ ഷോട്ട്
HANAAN BINTH HASHIM with PRINCIPAL SR.M. JOVITA. A.C | ||
A Prodigy in Science | ||
Astrophysics and 14 year olds getting interested in it, may seem like a paradox, but Hanaan Binth Hashim a tenth standard student of St.Joseph’s Anglo-Indian Girls’ Higher Secondary School, Calicut, proves it possible as she probes into the hidden realities of the universe and questions the results of the currently existing theories. Hanaan developed a keen interest in Astrophysics while she was very young. As a ninth standard student she had taken immense interest in a project which was forwarded to the higher departments of Physics and Mathematics. Her research named ‘Absolute Theory of Zero” modifies the value of zero and other real numbers. Through her research, Hanaan is questioning the accuracy of many existing theories like Einstein’s Special Theory of Relativity, Big Bang Theory and Darwin’s Theory of Evolution. According to her, ‘Absolute Theory of Zero’ is a new Mathematical system which explains these theories in a different light. Through the theory she is trying to explain that the speed of light is not constant, but varies as the value of acceleration due to gravity changes. ‘Genius is 99% perspiration and 1% inspiration’ said Sir Isaac Newton, so our young genius Hanaan Binth Hashism is an aspiring Astrophysicist and Mathematical researcher who is working hard to discover the hidden concepts which lie in the unexplained corners of old theories. Hanaan’s works have been highly appreciated by the Former President of India A.P.J. Abdul Kalam and many leading research institutes around the world including NASA. Her works are being considered for publishing in the American Journal of Theoretical Physics. She is a NASA Space School graduate and is currently working with a group of scientists on a six-month long research programme in USA. Hanaan is a real inspiration to those who aspire to be scientists. She has climbed the ladder of success with hard work, support and motivation of her parents, Principal Sr.Jovita, Class Teacher Sr.Rosmine and Mathematics teacher Mrs.Sheeba M.S. and other teachers. Our school honoured Hanaan Binth Hashim for her divergent thinking and her Scientific calibre in a special programme. At this function the mementos and certificates which she got from ISRO and NASA were displayed. Her inspiring words of collecting evidence to support one’s belief and mustering courage to search the unknown evoked wisdom in the minds of her listeners. Her interactive session with the Higher Secondary Science students convinced them about her mastery in her project and inspired them to trod the universe confidently. The school is privileged to have a uniquely talented girl like Hanaan Binth Hashim who is indeed a Prodigy in Science. |
Friday, October 16, 2009
Wednesday, October 14, 2009
വരേണ്യവര്‍ഗ എഴുത്തുകാരുടെ ബലിയാടുകള്‍
Tuesday, October 13, 2009
മാര്‍ക്സിസം എന്നാല്‍ നാലാം ലോകം
അഞ്ചുവര്‍ഷം മുന്‍പ് നാലാംലോക സിദ്ധാന്തത്തെക്കുറിച്ചുള്ള നിലപാട് സി.പി.എം. വിശദീകരിച്ചത് ഇങ്ങനെ: ''പാര്‍ട്ടിയിലെ വലതുപക്ഷ വ്യതിയാനമാണ് ഡോ.എം.പി. പരമേശ്വരന്റെ നാലാം ലോകസിദ്ധാന്തം. അത് മാര്‍ക്‌സിസം ലെനിനിസത്തിന്റെ അടിസ്ഥാന നിലപാടുകളെയും ഇന്ത്യന്‍ വിപ്ലവത്തെയും കുറിച്ചുള്ള പാര്‍ട്ടി പരിപാടിയെയും നിരാകരിക്കുന്നു. വര്‍ഗസമരത്തിന്റെ പാതയും തൊഴിലാളിവര്‍ഗ സര്‍വാധിപത്യവും തള്ളിക്കളയുന്നു. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുപകരം ശാസ്ത്രപ്രസ്ഥാനത്തെ പ്രതിഷ്ഠിക്കുന്നു. പൗരസമൂഹത്തിനും സന്നദ്ധസംഘടനകള്‍ക്കും പ്രാമാണ്യം നല്‍കുന്ന ലോകബാങ്ക് സങ്കല്പത്തോട് ചേര്‍ന്നുനില്‍ക്കുന്നത് റിവിഷനിസമാണ്, പാര്‍ട്ടിക്ക് ഭീഷണിയാണ്.''
പാര്‍ട്ടിയെ തൊട്ടുകളിച്ചാല്‍ കൈപൊള്ളുമെന്ന മുന്നറിയിപ്പും വലതു - ഇടതുപാളിച്ചകളനുവദിക്കാതെ മാര്‍ക്‌സിസം - ലെനിനിസത്തില്‍ അണുവിട വ്യതിചലിക്കാതെ മുന്നോട്ടുപോകുമെന്ന പ്രഖ്യാപനവുമാണ് അഞ്ചുവര്‍ഷം മുമ്പ് പാര്‍ട്ടി നടത്തിയത്. മാര്‍ക്‌സിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുകയും പാര്‍ട്ടി നിലപാടുകളെ പരസ്യമായി നിരാകരിക്കുകയും ചെയ്തുവെന്നാരോപിച്ചാണ് ഡോ.എം.പി. പരമേശ്വരനെ അന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്; ഈ വിശദീകരണം നല്‍കിയതും.
സി.പി.എമ്മില്‍ അന്നത്തെ തീരുമാനങ്ങളെയും പ്രഖ്യാപനങ്ങളെയും പരിപൂര്‍ണമായി തള്ളിക്കളയുന്ന ഡോ. എം.പി. പരമേശ്വരന്റെ അഭിമുഖം സപ്തംബര്‍ ഇരുപതിലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് ഈ പംക്തിയില്‍ പോയവാരം ചൂണ്ടിക്കാട്ടിയിരുന്നു. പത്രത്താളുകളിലെ മാര്‍ക്‌സിസ്റ്റ് വിരുദ്ധ നിലപാടുകള്‍ക്കെതിരെ അക്ഷൗഹിണിതീര്‍ത്തു നിതാന്തജാഗ്രമായി മുന്നേറുന്ന സി.പി.എം. നാലാംലോക സിദ്ധാന്തത്തിനെതിരെ മൗനം തുടരുന്നതിന്റെ വൈരുദ്ധ്യം തുറന്നുകാട്ടിയിരുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റും കമ്മിറ്റിയും സുദീര്‍ഘമായി സമ്മേളിച്ചു പിരിഞ്ഞിട്ടുപോലും പ്രതികരണമില്ല. അതെ, നീണ്ടമൗനം സമ്മതപ്രഖ്യാപനമായിത്തീരുന്നു.
പാര്‍ട്ടിയില്‍നിന്നും പുറത്താക്കപ്പെട്ട ഒരാളുടെ ഉട്ടോപ്യന്‍സ്വപ്നങ്ങള്‍ എന്ന നിലയില്‍ സി.പി.എമ്മിന് അവഗണിക്കാന്‍ കഴിയാത്ത വെളിപ്പെടുത്തലുകളാണ് എം.പി.പരമേശ്വരന്‍ നടത്തിയിട്ടുള്ളത്. ആറ്റിക്കുറുക്കിയാല്‍ അതിങ്ങനെ:
* ഇ.എം.എസ്സിനെ ഉപയോഗിച്ച് ജനകീയാസൂത്രണം സി.പി.എമ്മിനെക്കൊണ്ടംഗീകരിപ്പി
* ജനകീയാസൂത്രണത്തിന്റെ പിതൃത്വം നാലാം ലോകസിദ്ധാന്തവുമായി ബന്ധപ്പെട്ടതും തനിക്കും ശാസ്ത്രസാഹിത്യപരിഷത്തിനും മാത്രം അവകാശപ്പെട്ടതുമാണ്.
* തോമസ് ഐസക് ലക്ഷ്യത്തിന് ഇരയാകാതിരിക്കാനാണ് നാലാം ലോകസിദ്ധാന്തത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞതും തന്നെ പുറത്താക്കിയതും.
* പാര്‍ട്ടി നിലപാടുകളെ നിരാകരിക്കുന്ന തന്റെ രേഖ ചര്‍ച്ചചെയ്ത യോഗത്തില്‍ പങ്കെടുത്ത എം.എ.ബേബിയും പി.രാജീവുമടക്കമുള്ള സി.പി.എം. നേതാക്കള്‍ വിയോജിച്ചെന്ന് പറഞ്ഞത് നേരല്ല. പൂര്‍ണമായും യോജിച്ചിരുന്നു. ഐസക് നാലാംലോകത്തെ തള്ളിപ്പറഞ്ഞാല്‍ താനും അയാളുടെ ചില അഭിപ്രായങ്ങളെ തള്ളിപ്പറയും.
* നാലാം ലോകമെന്നാല്‍ മാര്‍ക്‌സിസംതന്നെയാണ്. ജനകീയ ജനാധിപത്യത്തിന്റെ വിശദീകരണമാണ് നാലാംലോകം. ഏഴ് ലാറ്റിന്‍ രാജ്യങ്ങളില്‍ നാലാംലോകത്തിന്റെ സൂചനകളും വികസനരീതിയുമാണ് ഇന്നുള്ളത്.
മാര്‍ക്‌സിസത്തിനും കമ്യൂണിസ്റ്റ്പാര്ട്ടിക്കുമെതി
1938ല്‍ ഇ.എം.എസ്. എഴുതിയ 'മദിരാശി സര്‍ക്കാറും പ്രാദേശിക ഭരണവും' എന്ന പുസ്തകംതൊട്ട് തുടങ്ങുന്നതാണതിന്റെ ചരിത്രം.
1957ലെ ഇ.എം.എസ്. സര്‍ക്കാറിന്റെ ഭരണപരിഷ്‌കാര കമ്മീഷന്‍, 1967 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത്‌രാജ് ബില്‍, 1978 ല്‍ അശോക് മേത്ത കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇ.എം.എസ്. എഴുതിയ ഭിന്നാഭിപ്രായക്കുറിപ്പ് ഇവയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന 1990 ലെ ജില്ലാ കൗണ്‍സില്‍നിയമം, കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്തുവേണമെന്നും പ്രാദേശിക സര്‍ക്കാറുകളെ ശക്തിപ്പെടുത്തണമെന്നുമുള്ള നിരന്തര നിലപാട്. 64-65, 73-74-ാം ഭരണഘടനാ ഭേദഗതികള്‍ക്ക് ഇ.എം.എസ്. ഉയര്‍ത്തിയ അടിസ്ഥാന വിമര്‍ശനങ്ങള്‍, സുശക്തമായ കേന്ദ്രത്തോടൊപ്പം സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളും അവയ്ക്കകത്ത് വിപുലമായ അധികാരവുമുള്ള പ്രാദേശിക സര്‍ക്കാറുകളും എന്ന കാഴ്ചപ്പാട്.
1996 ല്‍ നായനാര്‍ സര്‍ക്കാറിന്റെ പരിപാടിയായി ജനകീയാസൂത്രണ പരിപാടി സി.പി.എം. സംസ്ഥാന കമ്മിറ്റിക്ക് മുമ്പാകെ വന്നപ്പോള്‍ ആ നിലയ്ക്കുള്ള ഇ.എം.എസ്സിന്റെ നേതൃത്വത്തിന്റെയും ഭാഗഭാഗിത്വത്തിന്റെയും പാര്‍ട്ടിനയത്തിന്റെയും തുടര്‍ച്ച എന്നാണ് കരുതിയത്. പാര്‍ട്ടിയും ജനങ്ങളും ആ നിലയ്ക്കാണതില്‍ പങ്കാളികളായത്.
അധികാരം താഴേക്ക് പകര്‍ന്ന് കൊടുക്കാനും പഞ്ചായത്തുകളെ പ്രാദേശിക സര്‍ക്കാറുകളാക്കി അതിവേഗം വളര്‍ത്തിഎടുക്കാനുമാണ് ഇ.എം.എസ്. പ്രാധാന്യം നല്‍കിയത്. അതിന് ജനകീയാസൂത്രണ പരിപാടി സഹായിക്കുമെന്നാണ് കരുതിയത്. അധികാര കൈമാറ്റം ത്വരപ്പെടുത്താനാണ് സെന്‍ കമ്മിറ്റി രൂപവത്കരിച്ചത്. അതിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതില്‍ സംഘാടകര്‍ക്കും സര്‍ക്കാറിനും എതിരെ പരസ്യമായി ഇ.എം.എസ്. നിലപാടെടുത്തിരുന്നു. തന്റെ ലക്ഷ്യം കാണുംമുമ്പ് പക്ഷേ, അദ്ദേഹം യാത്രയായി.
എന്നിട്ടും പരമേശ്വരന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ''ഇ.എം.എസ്സിനോട് പറഞ്ഞു അദ്ദേഹം സമ്മതിച്ചു. അല്ലാതെ ഇ.എം.എസ്. ഇങ്ങോട്ടു പറഞ്ഞതല്ല. അങ്ങനെ പറഞ്ഞാലല്ലേ അംഗീകാരം കിട്ടൂ.'' അപ്പോള്‍ എന്താണ് പറഞ്ഞത്, എന്താണ് അംഗീകരിപ്പിച്ചെടുത്തത്, പിന്നീട് എന്താണ് നടപ്പിലാക്കിയത് എന്ന ചോദ്യം ഉയരുന്നു.
ഇ.എം.എസ്. ജീവിച്ചിരിക്കാത്ത സാഹചര്യത്തില്‍, ഈ അവകാശവാദം എം.പി. പരമേശ്വരന്‍ ഉയര്‍ത്തുമ്പോള്‍ ജനകീയാസൂത്രണത്തിന്റെ പിതൃത്വമേറ്റെടുക്കാന്‍ എം.പി. പരമേശ്വരന്‍ നടത്തുന്ന 'നീണ്ട പരിശ്രമത്തെ'യും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരീക്ഷണാവകാശങ്ങളെയും സി.പി.എം. സംസ്ഥാനകമ്മിറ്റി അഞ്ചുവര്‍ഷംമുന്‍പ് തള്ളിക്കളഞ്ഞിരുന്നു. അതേ സംസ്ഥാന കമ്മിറ്റിക്കും അതിന്റെ വക്താക്കള്‍ക്കും പക്ഷേ, ഇപ്പോള്‍ പ്രതികരണമില്ല.
സി.പി.എം. കേന്ദ്രകമ്മിറ്റി അംഗമായ തോമസ് ഐസക്കിനെപ്പോലെ ഒരാള്‍ നാലാം ലോകത്തെ ഇനിയും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് പരമേശ്വരന്‍ പറയുമ്പോള്‍ ബേബിയും മറ്റും തൃശ്ശൂര്‍ 'കില'യില്‍ 2002 മാര്‍ച്ച് 14 ന് നടന്ന യോഗത്തില്‍ തന്റെ സിദ്ധാന്തത്തോട് പൂര്‍ണമായി യോജിച്ചിരുന്നു എന്നു വെളിപ്പെടുമ്പോള്‍; ഇല്ല, അവര്‍ക്കുപോലും പ്രതികരിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
അധികാര വികേന്ദ്രീകരണം ഇപ്പോഴും അക്കരപ്പച്ച തന്നെ. ജനകീയാസൂത്രണത്തിന് ആയിരം കോടിയുടെ ലോകബാങ്ക് സഹായം വരാന്‍പോകുന്നു. ജനകീയാസൂത്രണത്തിലെ വിദേശഫണ്ട് - ലോകബാങ്ക് ബന്ധം സംബന്ധിച്ച് 2004 -2005 കാലത്ത് കേരളത്തിലുയര്‍ന്ന വിവാദങ്ങള്‍ക്ക് ന്യായീകരണം നല്‍കുന്നു. പരമേശ്വരന്റെ വെളിപ്പെടുത്തല്‍ അതിന്റെ നിഗൂഢതയുടെ ഇരുട്ടിന് കട്ടികൂട്ടുന്നു.
ഇതാകട്ടെ 1999ല്‍ (ഇ.എം.എസ്സിന്റെ മരണശേഷം) എം.പി. പരമേശ്വരന്‍ പ്രസിദ്ധീകരിച്ച 'വികേന്ദ്രീകൃത ജനാധിപത്യം 1958 -1998' എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിലേക്ക് വീണ്ടും ജനകീയാസൂത്രണത്തെ എത്തിക്കുന്നു. നെതര്‍ലന്‍ഡിലെ ടിന്‍ബര്‍ഗര്‍ ഫൗണ്ടേഷനും സി.ഡി.എസ്സുമായുള്ള ചര്‍ച്ചകളിലേക്കും 16 കോടിയുടെ വിദേശഫണ്ട് ഐ.ആര്‍.ടി.സി.ക്ക് നല്കിയതിലേക്കും എത്തുന്നു. നായനാര്‍ സര്‍ക്കാര്‍ വരുന്നതിന് ഒരുവര്‍ഷം മുന്‍പ് ജനകീയാസൂത്രണ പരിപാടിയുടെ കരട് ഐസക് തയ്യാറാക്കിയതിലേക്കും ഐ.ആര്‍.ടി.സി.യുടെയും പൂര്‍ണ ഉത്തരവാദിത്വത്തില്‍ ആ പരിപാടി അംഗീകരിച്ചതിലേക്കും എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോള്‍ തോമസ് ഐസക്കും ഇക്ബാലും ശ്യാംസുന്ദരന്‍ നായരും ഇ.എം.ശ്രീധരനും തുടങ്ങിയ പരിഷത്ത് പ്രവര്‍ത്തകരും ബന്ധുക്കളും അതിന്റെ ആസൂത്രണത്തില്‍ നിര്‍ണായകഉത്തരവാദിത്വം വഹിച്ചതിലേക്കും നാലാം ലോകമെന്ന പ്രസ്ഥാനത്തിന്റെ ആദ്യഘട്ടമായി ജനകീയാസൂത്രണം നടപ്പിലാക്കി എന്ന പരമേശ്വരന്റെ ആദ്യ വെളിപ്പെടുത്തലിലേക്കുതന്നെയും എത്തിച്ചേരുന്നു.
2004 ഫിബ്രവരിയില്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നാലാം ലോകവാദം തള്ളിക്കളഞ്ഞതിനുശേഷം വീണ്ടും എം.പി.പരമേശ്വരന്‍ രണ്ടുതവണ രംഗത്തുവരികയുണ്ടായി. ആദ്യം നാലാം ലോകസിദ്ധാന്തം, ശാസ്ത്രസാഹിത്യപരിഷത്തിലൂടെ പ്രാവര്‍ത്തികമാക്കുമെന്ന് പ്രസ്താവിച്ചു. 'നാലാം ലോകം-സ്വപ്നവും യാഥാര്‍ഥ്യവും' എന്ന പുസ്തകം പുറത്തിറക്കിയും. രണ്ടുതവണയും സി.പി.എമ്മില്‍നിന്ന് നാലാംലോകവാദത്തെ ചോദ്യം ചെയ്ത് ഇ.ബാലാനന്ദനും വി.എസ്. അച്യുതാനന്ദനും അന്ന് സി.പി.എമ്മിനുവേണ്ടി രംഗത്തുവരികയുണ്ടായി. ദമയന്തിക്കുപോലും നളനെ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രത്യയശാസ്ത്രപരമായി നാലാം ലോകസിദ്ധാന്തം സി.പി.എമ്മില്‍ സൃഷ്ടിക്കുന്നതെന്ന് അന്ന് അച്യുതാനന്ദന്‍ പറഞ്ഞിരുന്നു. അന്ന് ബാലാനന്ദന്‍ പാര്‍ട്ടി സഖാക്കളെ ഓര്‍മിപ്പിച്ചത് ഇങ്ങനെ:
''പരമേശ്വരനെതിരെ നടപടി എടുത്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിന്റെ അവസാനഭാഗത്ത് പാര്‍ട്ടിരഹിത ജനാധിപത്യത്തിന്റെ വേഷത്തില്‍ ഉയര്‍ത്തപ്പെടുന്ന വാദങ്ങള്‍ക്കെതിരെഅതിശക്തിയായ ആശയസമരം നടത്തണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നുപറഞ്ഞാല്‍ കേരളത്തിലെ പാര്‍ട്ടിയെ പാര്ട്ടിക്കകത്തുനിന്നുകൊണ്ടു
എം.പി. പരമേശ്വരന്റെ മൂന്നാംവരവില്‍ പക്ഷേ, അങ്ങനെ ഒരാശങ്ക പാര്‍ട്ടിക്കില്ല. വലതുപക്ഷ വ്യതിയാനം എന്ന പാര്‍ട്ടിയുടെ അന്നത്തെ വിലയിരുത്തല്‍ തെറ്റായിരുന്നു എന്ന് നേതൃത്വത്തിനിപ്പോള്‍ ബോധ്യപ്പെട്ടിരിക്കാം. വര്‍ഗരഹിത - പാര്‍ട്ടി രഹിത, പങ്കാളിത്ത ജനാധിപത്യമെന്നത് ലോകബാങ്ക് പരിപ്രേക്ഷ്യമാണെന്ന്, സാമ്രാജ്യത്വപ്രമാണമാണ് എന്ന നിലപാട് തിരുത്തിക്കഴിഞ്ഞിരിക്കാം. നാലാം ലോകമെന്നത് പരമേശ്വരന്‍ പറയുംപോലെ മാര്‍ക്‌സിസം തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാകാം.
ഇവിടെ ഒരു കാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. മാര്‍ക്‌സിസ്റ്റ് - ലെനിനിസ്റ്റ് നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യില്ലെന്ന സി.പി.എം. നേതൃത്വത്തിന്റെ നാട്യവും അവകാശവാദവും എത്ര പൊള്ളയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു രാഷ്ട്രീയവിദ്യാര്‍ഥി എന്ന നിലയില്‍ ഇവിടെ ചെയ്തത്. എം.പി. പരമേശ്വരന്റെ നിലപാടുകളോടുള്ള വ്യക്തിപരമായ യോജിപ്പും വിയോജിപ്പും ഈ നിരീക്ഷണത്തില്‍ പ്രസക്തമല്ല. വിശേഷിച്ച് അഭിമുഖത്തില്‍ഈ ലേഖകനെക്കുറിച്ചു നടത്തിയ പരാമര്‍ശമടക്കമുള്ള വിഷയങ്ങളില്‍ അവ മറ്റൊരവസരത്തിലേക്ക് മാറ്റിവെക്കുന്നു.
വി.എസും വിജയന്‍ മാസ്റ്ററും
ലിങ്ക് : http://www.madhyamam.com/news_
മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്ത്വങ്ങളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സി.പി.എമ്മിനെ മാര്‍ക്സിസ്റ്റിതരമായ ഒരുതരം സാമൂഹികനിയന്ത്രണത്തിന്റെ മേല്‍നോട്ടത്തില്‍ മെരുക്കിക്കൊണ്ട് പോവാമെന്ന വ്യാമോഹത്തിന്റെ വിത്തുകള്‍ വിതച്ചത് വിജയന്‍ മാസ്റ്ററാണ്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന് സമാന്തരമായ ഒരു പുറംപാര്‍ട്ടി ജനാധിപത്യത്തെ പാര്‍ട്ടി സംഘടനയുടെ ചുമലില്‍ കെട്ടിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 2006ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായിയും വി.എസും മല്‍സരിക്കേണ്ട എന്ന തീരുമാനം തിരുത്താന്‍ പി.ബി തയാറായത് ഈ പുറംപാര്‍ട്ടി ജനാധിപത്യത്തിന്റെ വിജയമായാണ് വിജയന്‍ മാസ്റ്ററും കൂട്ടരും വിലയിരുത്തിയത്. വ്യാമോഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നുവെന്ന തോന്നല്‍ അതോടെ ശക്തിപ്പെടുകയും ചെയ്തു. പിന്നീട് വി.എസ് മുഖ്യമന്ത്രിയായി. സി.പി.എമ്മിനെ ഔദ്യോഗികവും അനൌദ്യോഗികവുമായ രണ്ട് നേതൃത്വങ്ങള്‍ക്ക് കീഴില്‍ പുനഃസംഘടിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമങ്ങള്‍ക്ക് ഊക്കുകൂട്ടിയത് വി.എസ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. മൂന്നാര്‍ മുതല്‍ ലാവലിന്‍ വരെയുള്ള പ്രശ്നങ്ങളില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ മാധ്യമങ്ങളുടെ ഈ അജണ്ടക്കാവശ്യമായ ആശയക്കുഴപ്പങ്ങളുടെ സംഭരണിയായി മാറുകയും ചെയ്തു. അതില്‍ അവസാനത്തേതായിരുന്നു ലാവലിന്‍ പ്രശ്നത്തില്‍ അദ്ദേഹം സ്വീകരിച്ച പാര്‍ട്ടിവിരുദ്ധ നിലപാട്. മുന്‍ നിലപാടുകളെ അപേക്ഷിച്ച് ആശയവ്യക്തത ഈ നിലപാടിനുണ്ടായിരുന്നു.
ലാവലിനെന്നല്ല, ഏത് പ്രശ്നത്തിലും പാര്‍ട്ടി നിലപാടിനെതിരെ പാര്‍ട്ടിയുടെതന്നെ സമുന്നത സ്ഥാനത്തിരിക്കുന്ന ഒരാള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ നടപടിയുണ്ടാവുമെന്ന് വി.എസിനെപ്പോലൊരാള്‍ക്ക് അറിവില്ലാത്തതാണോ? നടപടി വരികയാണെങ്കില്‍ വരട്ടെ; പാര്‍ട്ടിയില്ലെങ്കിലും ജനങ്ങളുണ്ടാവുമെന്ന ബോധപരിസരം കമ്യൂണിസ്റ്റ് നേതാവിന്റെ ബോധപരിസരം കൈയടക്കിയെന്നാണിത് വ്യക്തമാക്കുന്നത്. വി.എസ് ഇത് തിരിച്ചറിഞ്ഞിട്ടുണ്ടാവാം; തിരുത്തിയിട്ടുണ്ടാവാം. അല്ലെങ്കില്‍ ഒരടി പിന്നോട്ടുവെച്ചിട്ടുണ്ടാവാം. പാര്‍ട്ടി നടപടി ശിരസ്സാവഹിച്ചതിന് ഇങ്ങനെ പല അര്‍ഥങ്ങള്‍ കല്‍പിക്കാവുന്നതാണ്. മുന്‍ നിലപാടുകള്‍ വി.എസ് തിരുത്തിയോ ഇല്ലയോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, ആറ് പതിറ്റാണ്ട് കാലത്തെ വിപ്ലവ പാരമ്പര്യമുള്ള വി.എസിനെ സ്വാധീനിക്കാന്‍ വിജയന്‍ മാസ്റ്ററുടെ 'സാമൂഹിക നിയന്ത്രണവാദ'ത്തിന് സാധിച്ചുവെന്ന കാര്യത്തില്‍ ഒരവ്യക്തതയുമില്ല.
പാര്‍ട്ടിക്കുള്ളില്‍ രണ്ട് ലൈനുകള്‍ രൂപമെടുക്കുന്നതില്‍ അസാധാരണത്വമൊന്നുമില്ല. പക്ഷേ, രണ്ട് ലൈന്‍ സമരവുമായി ഒരു കമ്യൂണിസ്റ്റ് നേതാവ് പൊതു ജനങ്ങള്‍ക്കിടയിലേക്കിറങ്ങു
Monday, October 5, 2009
ചെങ്ങറ: ഒരേക്കര്‍ വരെ ഭൂമിയും വീടും; സമരം ‘ഒത്തുതീര്‍ന്നു’
ചെങ്ങറ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സമരസമതിക്കാര്‍ക്ക് വീടും ഭൂമിയും നല്‍കുക. പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ഒരേക്കര്‍ ഭൂമിയും പട്ടിക ജാതിയില്‍ പെട്ടവര്‍ക്ക് അരയേക്കര്‍ ഭൂമിയും നല്‍കും. സമരം നടത്തുന്ന 1,738 കുടുംബങ്ങള്‍ക്കും ഭൂമിക്ക് അര്‍ഹതയുണ്ട്. ഇവരില്‍ ഭൂമിയില്ലാത്ത 1,432 കുടുംബങ്ങള്‍ക്ക് 25 സെന്റ് ഭൂമിയും വീടും നല്‍കും. വീടു വയ്‌ക്കാന്‍ 75,000 രൂപ നല്‍കും. പട്ടിക വര്‍ഗക്കാര്‍ക്ക് വീടുവയ്‌ക്കാന്‍ ഒന്നേകാല്‍ ലക്ഷം രൂപയും പട്ടികജാതിക്കാര്‍ക്ക് വീടു വയ്‌ക്കാന്‍ ഒരു രൂപയും നല്‍കും. അഞ്ചു സെന്റ് ഭൂമിയില്‍ താഴെയുള്ളവര്‍ക്ക് വീടു വയ്‌ക്കുന്നതിന് പഞ്ചായത്തില്‍ അപേക്ഷ നല്‍കിയാല്‍ മുന്‍ഗണന നല്‍കും. ആറര സെന്റില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ക്ക് ആനുകൂല്യം ലഭ്യമല്ല.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ അധ്യക്ഷകതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വനം-റവന്യൂ-പിന്നാക്ക ക്ഷേമമന്ത്രിമാരും സാധുജന സമിതി നേതാവ് ളാഹ ഗോപാലന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു.
പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ ഭൂമി വേണമെന്ന സമര സമതിക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ ളാഹ ഗോപാലന്‍ പ്രതിഷേധം അറിയിച്ചു. 'തന്റെ പക്കല്‍ അധികാരമോ ചെങ്കോലോ ഇല്ലാത്തതില്‍ സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരം താന്‍ പിന്‍വലിക്കുകയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോകവേ ളാഹ ഗോപാലന്‍ പറഞ്ഞു. സമരം വിജയിച്ചുവെന്ന് ഇതുകൊണ്ട്‌് അര്‍ഥമില്ല. പട്ടികജാതിക്കാരോട് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള സമീപനം മനസ്സിലായി. എന്‍.എസ്.എസോ, എസ്.എന്‍.ഡി.പിയോ ആയിരുന്നു സമരം നടത്തുന്നതെങ്കില്‍ സര്‍ക്കാരിന്റെ മനോഭാവം ഇതാകുമായിരുന്നോ? എന്തായാലും സര്‍ക്കാര്‍ വച്ചുനീട്ടുന്ന എച്ചില്‍ സ്വീകരിച്ച് സമരത്തില്‍ നിന്ന് പിന്മാറുന്നു. ഭൂമി നല്‍കുന്നതനുസരിച്ച് സമരഭൂമിയില്‍ നിന്ന് ഒഴിഞ്ഞുകൊടുക്കുമെന്നും' ളാഹ ഗോപാലന്‍ അറിയിച്ചു.
സമരക്കാര്‍ക്കെതിരെ എടുത്തിരിക്കുന്ന കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. സമരഭൂമിയില്‍ മരിച്ച 13 പേരുടെ കുടുംബാംങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് പരിഗണിക്കണം. വനത്തിനുള്ളിലുള്ള കല്ലേലിക്കാവിലെ ആരാധനാലയത്തില്‍ വിളക്കുതെളിയിക്കുന്നതിനുള്ള അവകാശം നല്‍കുന്നതു സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഡി.എഫ്.ഒ മനോഹരനെ ചുമതലപ്പെടുത്തി. ചെങ്ങറ എസ്‌റ്റേറ്റില്‍ സര്‍വ്വേ നടത്തി അധിക ഭൂമിയുണ്ടെങ്കില്‍ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നലകും. ഇതിനുള്ള നടപടികള്‍ മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സമരം ചെയ്‌ത എല്ലാവര്‍ക്കും ഒരേക്കര്‍ ഭൂമി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം എന്നാല്‍ ഇതിന് ആവശ്യമായ ഭൂമി കേരളത്തില്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ചെങ്ങറയില്‍ സര്‍മവ്വ നടത്തി മിച്ച ഭൂമി പിടിച്ചെടുക്കണമെന്നും പട്ടികജാതിക്കാര്‍ക്ക് ഒരേക്കര്‍ നല്‍കണമെന്നുമുള്ള തന്റെ ആവശ്യത്തിന് തടസ്സം നിനന്ത് മുഖ്യമന്ത്രിയാണെന്ന് ളാഹ ഗോപാലന്‍ അറിയിച്ചു. മറ്റു മന്ത്രിമാര്‍ തന്റെ ആവശ്യത്തോട് അനുഭാവമായ നടപടിയാണ് സ്വീകരിച്ചത്. എന്നാല്‍ പട്ടികജാതിക്കാര്‍ക്ക് അരയേക്കര്‍ ഭൂമി മതിയെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിയാണെന്നും ളാഹ ഗോപാലന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരില്‍ നിന്നുള്ള വധഭീഷണിയേ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് വഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമഞ്ചക്കര്‍ കൃഷി ഭൂമി വേണമെന്ന് ആവശ്യപ്പെട്ട 2007 ഓഗസ്‌റ്റ് നാലിനാണ് സാധുജന വിമോചന സമിതി ചെങ്ങറ എസ്‌റ്റേറ്റില്‍ സമരം തുടങ്ങിയത്. സമരക്കാരെ ചെങ്ങറ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് പലതവണ സമരഭൂമിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിയാതെ തിരിച്ചുപോരുകയായിരുന്നു.
Friday, October 2, 2009
കരാര്‍ കേരളത്തിനൊരു മുന്നറിയിപ്പ്
പ്രൊഫസര്‍ (അഗ്രി. ഇക്കണോമിക്‌സ്) കേരള കാര്‍ഷിക സര്‍വകലാശാല
60 കോടിയിലധികം ജനസംഖ്യയും ആഭ്യന്തര വരുമാനത്തിലധികം വിദേശവ്യാപാരവുമുള്ള പ്രാദേശിക കൂട്ടായ്‌മയാണ് ആസിയാന്‍. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഏകദേശം 340 ബില്യണ്‍ ഡോളര്‍ വരും. ഈ ബന്ധത്തില്‍ ആസിയാന് അനുകൂലമായ സാഹചര്യമാണ് ഇന്നുള്ളത്. അതായത് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതി, ഇവിടേക്കുള്ള കയറ്റുമതിയേക്കാള്‍ കുറവാണ്.
ഇന്ത്യയും ആസിയാന്‍ സമൂഹവും സമഗ്രമായ സാമ്പത്തിക സഹകരണം ഉന്നംവെച്ച് 2003-ല്‍ത്തന്നെ കരാര്‍ നിലവില്‍ വന്നു (ASEANIndia Framework Agreement on Comprehensive Economic Cooperation 2003).. ഏകദേശം 4000 ഉത്‌പന്നങ്ങളുടെ വ്യാപാരം മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു ഈ കരാര്‍.
1995-ല്‍ ലോകവ്യാപാരസംഘടനയില്‍ അംഗമായതിനുശേഷം, നമ്മുടെ വിദേശവ്യാപാര നയത്തില്‍ വന്ന കാതലായ മാറ്റമായിരുന്നു, അളവുനിയന്ത്രണത്തില്‍നിന്ന് ഇറക്കുമതിച്ചുങ്കത്തിലേക്കുള്ളത്. ഇറക്കുമതിയുടെ അളവു നിയന്ത്രണം (Quantitative restrictions) എന്ന രീതിയില്‍നിന്ന് ചുങ്കത്തിന്റെ തോത് ക്രമപ്പെടുത്തി വ്യാപാരം നിയന്ത്രിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്. അതുപ്രകാരം ആസിയാന്‍ രാഷ്ട്രങ്ങളുമായി വിപണനം ചെയ്യുന്ന ഉത്‌പന്നങ്ങള്‍ക്കുള്ള ചുങ്കത്തിന്റെ തോത് കുറച്ചുകൊണ്ടുവരികയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്നതാണ് ആഗസ്‌ത് 13ന് ഒപ്പുവെച്ച ആസിയാന്‍ കരാറിന്റെ കാതല്‍. 2010 ജനവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയും ഘട്ടംഘട്ടമായി 2019-തോടെ പൂര്‍ണമായ തോതില്‍ നിലവില്‍ വരികയും ചെയ്യുന്ന രീതിയിലാണ് കരാര്‍ അംഗീകരിച്ചിരിക്കുന്നത്.
ആസിയാന്‍ രാജ്യങ്ങളുമായി നമുക്ക് വ്യാപാരമുള്ള പ്രധാനപ്പെട്ട വസ്‌തുക്കള്‍ തുണിത്തരങ്ങള്‍, റെഡിമെയ്‌ഡ് വസ്‌ത്രങ്ങള്‍, സ്റ്റീല്‍, സംസ്‌കരിച്ച ഉത്‌പന്നങ്ങള്‍, തോട്ടവിള ഉത്‌പന്നങ്ങള്‍, ഇരുമ്പ്, രാസവസ്‌തുക്കള്‍ എന്നിവയാണ്. ഇക്കൂട്ടത്തില്‍പ്പെടുന്ന 12,169 ഇനങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഈ ഉത്‌പന്നങ്ങളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഓര്‍ഡിനറി, സെന്‍സിറ്റീവ്, ഹൈലി സെന്‍സിറ്റീവ്, സ്‌പെഷല്‍, എക്‌സ്‌ക്ലൂഷന്‍ എന്നിവയാണവ. ഇതില്‍ കേരളത്തിന്റെ പ്രധാന വിദേശവിനിമയ ഉത്‌പന്നങ്ങള്‍ അവസാന രണ്ടു ഗ്രൂപ്പുകളിലായാണ്. എക്‌സ്‌ക്ലൂഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉത്‌പന്നങ്ങള്‍ക്ക് ചുങ്കം കുറയ്‌ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതല്ല. 303 കാര്‍ഷിക ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടെ മൊത്തം 489 എണ്ണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റ് എല്ലാ വര്‍ഷവും പുനര്‍ചിന്തനം ചെയ്യണം. നാളികേരം ഇതില്‍പ്പെടുന്നു.
അടുത്ത പത്തു വര്‍ഷംകൊണ്ടുമാത്രം ക്രമേണ ചുങ്കം കുറവുവരുത്തുന്ന ഉത്‌പന്നങ്ങളുടേതാണ് സ്‌പെഷല്‍ ലിസ്റ്റ്. അസംസ്‌കൃതവും ശുദ്ധീകരിച്ചതുമായ പാമോയില്‍, ചായ, കാപ്പി, കുരുമുളക് എന്നിങ്ങനെ നമുടെ മറ്റു പ്രധാന വിദേശനാണ്യവിളകള്‍ ഇക്കൂട്ടത്തിലാണ്. ഇവയുടെ ചുങ്കം ഇപ്പോഴുള്ളതിന്റെ പകുതിയോ അതില്‍ താഴെയോ ആയി കുറച്ചുവരേണ്ടതാണ്-അടുത്ത പത്തു വര്‍ഷംകൊണ്ടുമാത്രം. ഈ കരാറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത് ആസിയാന്‍ കുടുംബത്തിന്റെ ഒരു ട്രില്യണ്‍ ഡോളര്‍ ആഭ്യന്തര ഇറക്കുമതി കമ്പോളത്തെയാണ്. ഇന്ന് നാം ഈ കമ്പോളത്തിന്റെ കേവലം 2.5 ശതമാനം മാത്രമാണ് കൈക്കലാക്കുന്നത്. ഇത് 8-10 ശതമാനംവരെ ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് നമുക്കുള്ളത്.
മറ്റൊന്ന്, വരാനിരിക്കുന്ന മറ്റൊരു കരാര്‍ ആണ്. സേവനങ്ങളുടെയും നിക്ഷേപത്തിന്റെയും വ്യാപാരത്തിലുള്ള നിയന്ത്രണങ്ങള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള കരാര്‍, ആസിയാന്‍-ഇന്ത്യ വ്യാപാരരംഗത്ത് സജീവ ചര്‍ച്ചാവിഷയമാണ്. ഇന്ത്യയ്‌ക്ക് ഏറെ ഗുണകരമായ ഈ കരാര്‍, പക്ഷേ, ആസിയാന്‍ അംഗങ്ങളുടെ രൂക്ഷമായ എതിര്‍പ്പുമൂലം നിലവില്‍ വരുത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഉത്‌പന്ന വ്യാപാരത്തിനായുള്ള ഈ കരാര്‍ ആദ്യം അംഗീകരിച്ചത്.
ഈ കരാര്‍ കേരളത്തിന്റെ കാര്‍ഷിക രംഗത്തെ എങ്ങനെ ബാധിക്കും എന്ന ആശങ്ക നിലവിലുണ്ട്. വ്യാപാരച്ചുങ്കം കുറവായ രാജ്യങ്ങള്‍ക്ക് അനുകൂലമായ രീതിയിലാണ് വിദേശ വ്യാപാരം നടക്കുക എന്ന പൊതുവായ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ക്രമേണ ഈ കരാര്‍കൊണ്ട് നമുക്ക് അനുകൂലമായ സാഹചര്യം വരാം എന്ന് പ്രത്യാശിക്കാം. എന്നാല്‍ ലോക വ്യാപാര സംഘടനയില്‍ അംഗമായപ്പോഴും മറ്റനവധി പ്രാദേശിക കരാറുകളില്‍ ഏര്‍പ്പെട്ടപ്പോഴും നാം ഈ പ്രതീക്ഷ പുലര്‍ത്തിയിരുന്നതായി കാണാം.
കേരളത്തിനു വിദേശനാണ്യം നേടിത്തരുന്നതില്‍ പ്രധാനിയാണ് കുരുമുളക്. പ്രധാനമായും ചെറുകിട നാമമാത്ര തുണ്ടുഭൂമിയില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ഈ സുഗന്ധരാജാവ് സാധാരണ കര്‍ഷകന്റെ പ്രധാന വരുമാന സ്രോതസ്സാണ്. 1995-ല്‍ ആഗോള വ്യാപാര ഉടമ്പടിക്കുശേഷമുള്ള നാലു വര്‍ഷവും (1995-99) അതിനുശേഷമുള്ള നാലുവര്‍ഷവും (2000-04) താരതമ്യം ചെയ്‌തു നടത്തിയ പഠനത്തില്‍ ഈ വിളയുടെ വിദേശ വ്യാപാരം കേരളത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയ്‌ക്ക് ദോഷമായ രീതിയിലായിരുന്നു.
1995- 99 കാലയളവില്‍ ആഭ്യന്തര ഉത്‌പാദനത്തിന്റെ കേവലം 4.3 ശതമാനം മാത്രമുണ്ടായിരുന്ന കുരുമുളക് ഇറക്കുമതി , 2000 -04 കാലയളവില്‍ 22 ശതമാനമായി വര്‍ധിച്ചു.
ഇഞ്ചിയുടെ കാര്യത്തില്‍ അത് ഇരട്ടിയായി. (4.2 ശതമാനത്തില്‍നിന്ന് 8.3 ശതമാനം.) തേയില, കാപ്പി എന്നിവ 0.4-0.5-ല്‍നിന്ന് രണ്ടുശതമാനത്തിലധികമായി. ആഭ്യന്തര വിലനിലവാരത്തെ ബാധിക്കുന്ന വിധത്തില്‍ ഈ വിളകളുടെ ഇറക്കുമതി വര്‍ധിപ്പിച്ചു എന്നത് കേരളകര്‍ഷകന് അനുകൂലമായ സംഗതിയല്ലല്ലോ. കേരളത്തെ സംബന്ധിച്ചിടത്തോളം ഒരുപക്ഷേ, ആസിയാന്‍ രാജ്യങ്ങളുമായുള്ള കരാറിനോട് ഏറെ സാദൃശ്യമുള്ളതാണ് ഇന്ത്യ- ശ്രീലങ്ക സ്വതന്ത്ര വ്യാപാരക്കരാര്‍. ഈ കരാറിനെ മുന്‍നിര്‍ത്തി virtual university for agricultural trade വിഭാഗം നടത്തിയ പഠനത്തില്‍ വെളിവായ രണ്ടു സംഗതികള്‍ പ്രധാനപ്പെട്ടതാണ്.
1. ഈ കരാര്‍ ഭാരതത്തിന്റെ കയറ്റുമതിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടില്ല. മറിച്ച് ശ്രീലങ്കയുടെ കയറ്റുമതിയില്‍ അതുണ്ടുതാനും.
2. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യത്തില്‍ ശ്രീലങ്കയുടെ കയറ്റുമതി സൗകര്യം (comparative advantage) താരതമേന്യ ഇരട്ടിയായപ്പോള്‍ ഭാരതത്തിന്‍േറത് പകുതിയായി.
കേരളത്തിന്‍േറതിനു സമാനമായ വിളകള്‍ ഉള്ള ശ്രീലങ്കയില്‍നിന്ന് ഇറക്കുമതി കൂടിയതോടെ ആഭ്യന്തരവില കുത്തനെ ഇടിയുന്ന സാഹചര്യം നിലവില്‍ വന്നു.
കുരുമുളകിന്റെ അതിരൂക്ഷമായ വിലത്തകര്‍ച്ച (269 രൂപയില്‍നിന്ന് 65 രൂപ) കേരള കര്‍ഷക സമൂഹത്തിന്റെ എക്കാലത്തെയും വലിയ ദുരന്തമായ കൂട്ട ആത്മഹത്യകളിലേക്കു നയിച്ചു. കുരുമുളകു കൃഷി പ്രധാന വരുമാന സ്രോതസ്സായിരുന്ന കര്‍ഷക കുടുംബങ്ങളിലെ കാര്‍ഷിക വരുമാനം 34 ശതമാനം കുറയുകയും ഈ കര്‍ഷകര്‍ രൂക്ഷമായ കടക്കെണിയില്‍പ്പെടുകയും ചെയ്‌തതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ വിലത്തകര്‍ച്ചയുടെ മറ്റൊരു വശം പരിപാലനത്തില്‍ ഉണ്ടായ കുറവുമൂലം പിന്‍കാലങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഉത്‌പാദനക്ഷമതയിലുണ്ടായ കുറവാണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ പരമ്പരാഗത കാര്‍ഷിക വിളകളെ ദീര്‍ഘകാലത്തേക്കു തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒന്നായിത്തീരുന്നു ഇത്തരം കരാറുകള്‍.
ആസിയാന്‍-ഇന്ത്യ വ്യാപാര ബന്ധത്തിലെ പ്രധാന കാര്‍ഷികോത്‌പന്നങ്ങള്‍ എല്ലാം തന്നെ കേരളത്തിലെ നാണ്യവിളകളുമായി ബന്ധം ഉള്ളവയാണ്. ഉദാ: പാമോയില്‍ . പാമോയില്‍ ഇറക്കുമതി കൂടുന്തോറും വെളിച്ചെണ്ണ വില ഇടിയുന്നത് നാം നേരിട്ട് അനുഭവിക്കുന്നു. വെളിച്ചെണ്ണ വിലയെ അടിസ്ഥാനപ്പെടുത്തിയാണ് നാളികേരം/കൊപ്ര വില. അപ്പോള്‍പ്പിന്നെ നാളികേരം നെഗറ്റീവ് ലിസ്റ്റില്‍പ്പെടുത്തിയതുകൊണ്ടുള്ള പ്രയോജനം എന്താണ്? ഇങ്ങനെ വിശദമായി പരിശോധിക്കുമ്പോള്‍ കരാറിനോടനുബന്ധിച്ചു പ്രചരിപ്പിക്കുന്ന ഒട്ടുമിക്ക സംരക്ഷണ കവചങ്ങളും അപ്രസക്തങ്ങളോ ഏട്ടിലെ പശുക്കളോ മാത്രമാണെന്നു കാണാം.
ലോകം ആഗോളീകരണത്തിലേക്കും തുറന്ന വിപണിയിലേക്കും മാറിക്കൊണ്ടിരിക്കുമ്പോള്‍ നമുക്കുമാത്രം മാറിനി'ാനാവില്ലെന്നുള്ള ന്യായത്തോടെ അത്തരം വെല്ലുവിളികളെ നേരിടാന്‍ നാം സജ്ജരാവേണ്ടതുണ്ട് എന്ന നിലയില്‍ നോക്കുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക രംഗം അതിനു സജ്ജമാണോ?
1960-61 കാലഘട്ടത്തില്‍ നമ്മുടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 56 ശതമാനമായിരുന്നു കാര്‍ഷിക - അനുബന്ധ മേഖലകളുടെ പങ്ക്. ഇന്ന് (2007-08 കാലയളവില്‍) അതു കേവലം 17 ശതമാനം മാത്രം. കാര്‍ഷിക രംഗത്തുനിന്നുള്ള വരുമാനം കഴിഞ്ഞ കുറെ വര്‍ഷങ്ങളായി (2000 മുതല്‍) ഏതാണ്ട് സ്ഥിരമാണെന്ന് പറയാം. മൊത്തം കാര്‍ഷിക ഉത്‌പാദനസൂചിക 109.7 (2006- 07) എന്ന നിലയില്‍ നിന്ന് 102.62 (2007- 08) ആയി താഴ്‌ന്നു. ബഹുഭൂരിപക്ഷം കര്‍ഷകരും കേവലം 35 സെന്റ് ഭൂമി മാത്രം ഉള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ് നമ്മുടെ സംസ്ഥാനത്ത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ കര്‍ഷകന് അവന്റെ ഉത്‌പന്നങ്ങള്‍ക്കു ലഭിക്കുന്ന ശരാശരി വിലസൂചിക 2447-ല്‍നിന്നു 2921 ആയി വര്‍ധിച്ചിട്ടുണ്ട്. അതായത് പ്രതിവര്‍ഷം 1.9 ശതമാനം എന്ന തോതില്‍. അതേ സമയം കൃഷിച്ചെലവ് ഏതാണ്ട് 7.12 ശതമാനം എന്ന തോതില്‍ 4895-ല്‍നിന്ന് 9457 ആയി ഉയര്‍ന്നു. വീട്ടുചെലവുകള്‍ വര്‍ഷം പ്രതി 4.4 ശതമാനം വര്‍ധിച്ച്, 2107-ല്‍നിന്ന് 3190 ആയി. അതായത് ഒരു കര്‍ഷകന്റെ മൊത്തം ചെലവ് ശരാശരി 6 ശതമാനം എന്ന തോതില്‍ വര്‍ധിക്കുമ്പോള്‍ വരുമാനവര്‍ധനയുടെ തോത് കേവലം 1.9 ശതമാനം മാത്രമാണ്! ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര മത്സരത്തിന് നാം തയ്യാറാവേണ്ടത്.
കാര്‍ഷികോത്‌പാദനത്തിന്റെ അടിസ്ഥാന ഘടകമായ കാര്‍ഷിക മൂലധന നിക്ഷേപത്തിന്റെ തോത് ഇന്ത്യയില്‍ ഒട്ടാകെത്തന്നെ കുറഞ്ഞുവരികയാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കാര്‍ഷിക മൂലധനനിക്ഷേപത്തെ സംബന്ധിച്ചുള്ള വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ഭൂപ്രകൃതി കൊണ്ടും വിളകളുടെ സവിശേഷത മൂലവും കേരള കര്‍ഷക രംഗത്ത് കൂടുതല്‍ മൂലധനനിക്ഷേപം ആവശ്യമാണ്.
ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മിലുള്ള ഇന്നത്തെ വ്യാപാരനില നമുക്കനുകൂലമല്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ കാണിക്കുന്നത് നമ്മുടെ കയറ്റുമതി നൂറു ശതമാനം വര്‍ധിക്കുമ്പോള്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി വര്‍ധിക്കുന്നത് 131 ശതമാനമാണ്.
നാണ്യവിളകള്‍ക്ക് മേല്‍ക്കോയ്‌മയുള്ള നമ്മുടെ കാര്‍ഷികരംഗം പ്രധാനമായും ആഗോളവ്യാപാരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട വിളകളെല്ലാംതന്നെ ആസിയാന്‍ രാജ്യങ്ങളിലെയും പ്രധാനപ്പെട്ടവതന്നെ. രാജ്യാന്തരവ്യാപാരത്തില്‍ കൊപ്ര 32 ശതമാനം, വെളിച്ചെണ്ണ 82 ശതമാനം, കുരുമുളക് 70 ശതമാനം എന്നിങ്ങനെ. അതുകൊണ്ടുതന്നെ ആസിയാന്‍ രാജ്യങ്ങളുമായി നേരിട്ടുള്ള മത്സരം അനിവാര്യമാകുന്നു. വലിയ നേട്ടങ്ങള്‍ക്കായുള്ള ചെറിയ കോട്ടങ്ങള്‍ (micro pains for macro gains) എന്ന ന്യായം ഈ കരാറിനോടനുബന്ധിച്ച് പരക്കെ പരാമര്‍ശിക്കപ്പെടന്നുണ്ട്. എന്നാല്‍ വലിയ നേട്ടങ്ങള്‍ വമ്പന്‍സ്രാവുകള്‍ക്കും ചെറുവേദനകള്‍ ഇപ്പോള്‍ത്തന്നെ വന്‍പ്രഹരങ്ങളേറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന കാര്‍ഷികസമൂഹത്തിനുമാണെന്നുള്ളത് ആശങ്കാജനകമാണ്.
Mathrubhumi 02 October 2009
Thursday, October 1, 2009
കേരള വാച്ച് പ്രസിദ്ധീകരിച്ച സെബാസ്റ്റ്യന്‍ പോളിന്റെ അഭിമുഖം..
പാര്‍ട്ടി ചാനലില്‍ ഒമ്പതു വര്‍ഷം സെബാസ്റ്റ്യന്‍ പോള്‍ അവതരിപ്പിച്ച ‘മാധ്യമവിചാരം’ പരിപാടിക്ക് എന്തു സംഭവിച്ചു ? പാര്‍ട്ടിയുമായുളള ബന്ധം തുടരുമോ? പാര്‍ട്ടിക്കുളളില്‍ ആരാണ് തനിക്കെതിരെ കരുനീക്കുന്നത്… ? കേരളവാച്ച് പ്രതിനിധി ബോധുമായി സെബാസ്റ്റ്യാന്‍ പോള്‍ തറന്നു പറയുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം.
ചോദ്യം : കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷപ്രസ്ഥാനത്തിന്‍റെ നായകന്‍ പിണറായി വിജയന്‍ ഉപജാപകവൃന്ദത്തിന്‍റെ പിടിയിലാണെന്നു താങ്കള്‍ പറയുന്നു. ആരൊക്കെയാണ് ഈ സംഘത്തിലുള്ളത്. എന്തൊക്കെയാണ് അവരുടെ ഉദ്ദേശ്യം?
സെബാസ്റ്റ്യന്‍ പോള്‍ : ഏതൊരു നേതാവിനും സംഭവിക്കാവുന്ന അപകടമാണിത്. നേതാവിനെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി അദ്ദേഹത്തിനു ഹിതകരമായ കാര്യങ്ങള്‍ പറയുന്ന ഒരു കൊട്ടാരസദസ്സ് രൂപപ്പെടാറുണ്ട്. കേരളത്തിലും പിണറായി വിജയനുചുറ്റും അത്തരംചില വ്യക്തികളാണ്. അവര്‍ നല്‍കുന്ന തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിണറായിയെപ്പോലെ സമുന്നതനും പക്വമതിയുമായ ഒരു നേതാവ് നിലപാടുകള്‍ രൂപപ്പെടുത്തരുത്.
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരാഗാന്ധിയെപ്പോലെ പിണറായി പെരുമാറുന്നുവെന്നു താങ്കള്‍ പറഞ്ഞു. ഇതിനര്‍ത്ഥം പിണറായി ഏകാധിപതിയാണെന്നല്ലേ ?
അല്‍പം അതിരുവിട്ട അഭിപ്രായം തന്നെയാണ് ഞാന്‍ പറഞ്ഞത്. പക്ഷെ, പ്രശ്‌നത്തിന്‍റെ ഗൗരവം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയാണ് പ്രകോപനപരമായ ആ പ്രസ്‌താവന നടത്തിയത്. മാധ്യമങ്ങളോട് നിരന്തരം യുദ്ധം പ്രഖ്യാപിക്കുന്ന പാര്‍ട്ടി നേതാവ് അത്തരമൊരു സാഹചര്യത്തിലേക്ക് ചെന്നെത്താനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുകയായിരുന്നു ഞാന്‍.
പരാമര്‍ശത്തില്‍ ഇപ്പോള്‍ ഖേദം തോന്നുന്നുണ്ടോ ?
അത്രയും കടുത്ത ഭാഷ അടിയന്തരാവസ്ഥയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയോടു പറഞ്ഞത് അല്‍പം അവിവേകമായിപ്പോയി എന്നു തോന്നുന്നു.
സി.പി.എമ്മിന് സഹയാത്രകരില്ല, അനുഭാവികള്‍മാത്രമേ ഉള്ളുവെന്നാണ് താങ്കളെ സ്‌പര്‍ശിച്ചുകൊണ്ട് സംസ്ഥാനകമ്മിറ്റി അംഗം ടി.ശിവദാസമേനോന്‍ അഭിപ്രായപ്പെട്ടത് ?
ശിവദാസമേനോനോട് പുലര്‍ത്തേണ്ടതായ മാന്യതയും ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാനതിനോട് വിയോജിക്കുന്നു. എല്ലാവരും അനുഭാവികളായിക്കൊള്ളുമെന്ന് നിര്‍ബന്ധിക്കുന്നത് ഏകാധിപത്യപരമായ സമീപനമാണ്. സഹയാത്രയും അനുവദനീയമാണ്.
ശരി,അങ്ങിനെയെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ ആരാണ് താങ്കള്‍ക്കെതിരെ കരുനീക്കുന്നത് ?
പാര്‍ട്ടി നേതാക്കളല്ല, പാര്‍ട്ടിപ്രവര്‍ത്തകരുമല്ല, പാര്‍ട്ടിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരാണ് എനിക്കജ്ഞാതമായ കാരണങ്ങളാല്‍ എനിക്കെതിരായ കാലാവസ്ഥ സൃഷ്ടിക്കുന്നത്.
സി.പി.എം, പ്രധാനമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുനേരേ തിരിഞ്ഞിരിക്കുകയാണ്. എന്താണിതിന്‍റെ മനശ്ശാസ്‌ത്രം ?
സി.പി.എമ്മിനെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ സംഘടിതരായി ആക്രമണം നടത്തുന്നുവെന്ന ആക്ഷേപം സെക്രട്ടറി കുറേക്കാലമായി ഉന്നയിക്കുന്നുണ്ട്. അതു പൂര്‍ണമായും ശരിയല്ല എന്നു പറയാന്‍ കഴിയില്ല. ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ഉത്തരവാദിത്വം സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനുണ്ട്. എന്നാല്‍ ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള അവകാശം പൂര്‍ണമായും അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ലെന്ന പൊതുധാരണയുണ്ട്.
മാധ്യമധര്‍മം പരിപാലിക്കപ്പെടണം. അതോടൊപ്പം മാധ്യമങ്ങളുടെ നിഗൂഢമായ അജണ്ട പരസ്യപ്പെടുത്തുകയും വേണം. സങ്കീര്‍ണമായ അവസ്ഥയാണിത്. ഈ സങ്കീര്‍ണതയില്‍ മൗലികമായ പല പ്രശ്‌നങ്ങളും ഉദിക്കുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറിതന്നെ പലവിധ ആക്രമണങ്ങള്‍ക്ക് വിധായനാകുമ്പോള്‍ അദ്ദേഹത്തിന്‍റെ മാധ്യമവിമര്‍ശനം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
താങ്കള്‍ സൂചിപ്പിക്കുന്നത് പിണറായിയും മറ്റു ചില നേതാക്കളും നിരന്തരം ആരോപിക്കുന്നതുപോലെ ഇവിടൊരു മാധ്യമസിണ്ടിക്കേറ്റ് ഉണ്ടെന്നാണോ ?
ഔപചാരികമായ ഒരു സിണ്ടിക്കേറ്റ് മാധ്യമരംഗത്തു പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയാന്‍ കഴിയില്ല. അതേസമയം സമാനതാല്‍പര്യമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഏതാണ്ട് ഒരുമയോടെ പ്രവര്‍ത്തിക്കുന്ന അനുഭവമുണ്ട്. ഇതു പിണറായിയുടെ കാര്യത്തില്‍ മാത്രമല്ല, മറ്റുപല സാഹചര്യങ്ങളിലും നിലവിലുണ്ട് എന്നതു സത്യമാണ്.
അങ്ങിനെയെങ്കില്‍ ഈ മാധ്യമ സിണ്ടിക്കേറ്റ് ലക്ഷ്യം വയ്‌ക്കുന്നത് പാര്‍ട്ടിയേയാണോ പിണറായിയേയാണോ ?
രണ്ടും ഏകദേശം ശരിയാണ്. സി.പി.എമ്മിന് മാധ്യമസൗഹൃദം സ്ഥാപിക്കാന്‍ കഴിയുന്നില്ലെന്നത് യാഥാര്‍ഥ്യമാണ്. ആക്രമണം പാര്‍ട്ടിക്കെതിരേ ആയാലും സെക്രട്ടറിക്കെതിരേ ആയാലും ഫലം ഒന്നുതന്നെ.
വിമോചനസമരകാലത്ത് കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വിദേശപണം ലഭിച്ചിരുന്നതായി ആരോപണമുണ്ട്. ഈ സ്ഥിതിവിശേഷം ഇപ്പോഴുമുണ്ടോ ?
വിമോചനസമരകാലത്ത് വിദേശപണത്തിന്‍റെ സ്വാധീനം ഉണ്ടായിരുന്നുവെന്നത് ഇപ്പോള്‍ ഏറെക്കുറേ അംഗീകരിക്കപ്പെട്ട ഒന്നാണ്. ഇക്കാലത്തും പലരീതിയിലും മാധ്യമങ്ങളെ സ്വാധീനിക്കാന്‍ കഴിയും. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുമുണ്ട്. അതിന്‍റെ സ്വഭാവം പലരീതിയിലാണ്. അതുകൊണ്ട് അന്നു പത്രങ്ങളും ഇന്നു പൊതുവേ മാധ്യമങ്ങളും വിദേശരാജ്യങ്ങളുടേയും കോര്‍പ്പറേറ്റ് താല്‍പര്യങ്ങളുടേയും സ്വാധീനത്തിനു വഴങ്ങുന്നു എന്നത് നിഷേധിക്കാനാകില്ല.
മാധ്യമസ്ഥാപനങ്ങള്‍ക്ക്, അതായത് മുതലാളിമാര്‍ക്ക് പണം ലഭിക്കുന്നുണ്ടെങ്കില്‍തന്നെ അതിനു മാധ്യമപ്രവര്‍ത്തകരെ ക്രൂശിക്കണോ ?
മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം ലഭിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വ്യക്തപരമായി പണം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് സാംസ്‌കാരിക, സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവരും ഇതിനൊരപവാദമല്ല. ഒരു പക്ഷെ, അവരും ഇതൊന്നും അറിയാതെയാകാം സ്വാധീനങ്ങള്‍ക്ക് പരോക്ഷമായി വഴിപ്പെടുന്നത്.
പാര്‍ട്ടിക്കെതിരെ എന്നതുപോലെ പാര്‍ട്ടിക്കുവേണ്ടിയും സെക്രട്ടറിക്കുവേണ്ടിപ്പോലും മാധ്യമങ്ങളേയും മാധ്യമസ്ഥാപനങ്ങളേയും ഉപയോഗിക്കുന്നുണ്ടല്ലോ ?
തീര്‍ച്ചയായുമുണ്ട്. മാധ്യമധര്‍മത്തിനു വിരുദ്ധമായ സ്വാധീനങ്ങള്‍ക്കു വഴങ്ങരുതെന്നതാണ് സ്വീകരിക്കപ്പെടേണ്ടതായ തത്വം.
പാര്‍ട്ടി താങ്കളെ ശത്രുവായി പ്രഖ്യാപിച്ചു എന്നു വ്യക്തമായോ ?
അങ്ങിനെ കരുതുന്നില്ല. ഇത്രയും വിവാദമുണ്ടായതിനുശേഷവും സമുന്നതരായ പാര്‍ട്ടി നേതാക്കള്‍ സംയമനത്തോടെ നടത്തിയ പ്രതികരണങ്ങളില്‍ നിന്ന് ഞാനിപ്പോഴും പാര്‍ട്ടിക്ക് അഭിമതനാണെന്ന ബോധ്യമുണ്ട്.
പാര്‍ട്ടി കേസുകള്‍ വാദിക്കാന്‍ താങ്കള്‍ തുടര്‍ന്നും കോടതിയില്‍ ഹാജരാകുമോ ?
പാര്‍ട്ടിയുമായുള്ള ബന്ധം എല്ലാരീതിയിലും കൂടുതല്‍ ശക്തമായിത്തന്നെ തുടരും. എന്നെ ഇന്നത്തെ നിലയിലാക്കിയ പ്രസ്ഥാനത്തെ വഞ്ചിച്ചു എന്ന പേരുദോഷം ഞാനുണ്ടാക്കില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുകിട്ടാത്തതിലുള്ള ദേഷ്യം തീര്‍ക്കലാണെന്ന് ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ടല്ലോ ?
അങ്ങിനെയൊരു വ്യാഖ്യാനം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പക്ഷെ എന്‍റെ കാര്യത്തില്‍ അതു ശരിയല്ല എന്നതുകൊണ്ട് എനിക്കല്‍പം വേദന തോന്നി. സോമനാഥ് ചാറ്റര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചെയ്‌ത അത്രയും അപരാധമൊന്നും ഞാന്‍ ചെയ്‌തിട്ടില്ല.
ഒന്‍പതു വര്‍ഷം മുടങ്ങാതെ താങ്കള്‍ കൈരളി ചാനലില്‍ അവതരിപ്പിച്ച മാധ്യമവിചാരത്തിന് എന്തു സംഭവിച്ചു ?
എനിക്ക് ഒട്ടേറെ അസൗകര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു ജനപ്രിയ പരിപാടിയായി അംഗീകരിക്കപ്പെട്ട മാധ്യമവിചാരത്തിന് കാര്യമായ പിന്തുണയൊന്നും ചാനലില്‍ നിന്ന് ലഭിച്ചിരുന്നില്ല. എന്നുമാത്രമല്ല ചാനല്‍ ഭാരവാഹികള്‍ക്ക് എന്തൊക്കെയോ അതൃപ്‌തി ഉള്ളതായി തോന്നിയിരുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞശേഷം പരിപാടി അവതരിപ്പിക്കാനായി എനിക്ക് ആ സ്ലോട്ട് തന്നില്ല. വിശദീകരണവും ഉണ്ടായില്ല.
ആര്‍ക്കാണ് ഒരു തിരുത്തല്‍ വേണ്ടത്. പാര്‍ട്ടിക്കോ പിണറായിക്കോ ?
തിരുത്തല്‍ എന്നത് എല്ലാവര്‍ക്കും ആവശ്യമായ ഒരു ഗുണമാണ്. ഇത് മാധ്യമങ്ങള്‍ക്കും പാര്‍ട്ടിക്കും ബാധകമാണ്. തിരുത്തല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
അത്തരമൊരു തിരുത്തല്‍ പാര്‍ട്ടിയില്‍ സാധ്യമാണോ ?
പാര്‍ട്ടിയുടെ സംഘടനാരീതിയനുസരിച്ച് തിരുത്തല്‍ എന്നത് പൊടുന്നനെ ഉണ്ടാകുന്ന ഒന്നല്ല. അതിനു സമയമെടുക്കും. പക്ഷെ, എന്നെപ്പോലുള്ളവരുടെ ശബ്ദവും ആ പ്രക്രിയയില്‍ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
പുതിയ സംഭവങ്ങളെ രണ്ടാം ‘പോള്‍’ വിവാദം എന്നു വിശേഷിപ്പിച്ചാല്‍.. ?
ഒന്നാം പോള്‍ വിവാദം ഒരു കൊലപാതകത്തെച്ചൊല്ലിയുള്ളതായിരുന്നു. രണ്ടാം പോള്‍ വിവാദം ഒരു ഉയിര്‍ത്തെഴുന്നേല്‍പിനുവേണ്ടിയുള്ളതാണ്. രണ്ടിനും വലിയ വ്യത്യാസം ഉണ്ട്.
ഞാനും സിന്‍ഡിക്കറ്റിന്റെ ഇര
ചന്ദ്രനില്‍ വെള്ളം കണ്ടാലും ഭൂമിയില്‍ നനഞ്ഞേടം കുഴിക്കുകയെന്നതാണ് മാധ്യമകൗതുകം. അതുകൊണ്ട് രണ്ടു നാള്‍ വാര്‍ത്തകളില്‍ തലക്കെട്ടാകാന്‍ എനിക്കവസരം കിട്ടി. ഗ്രൗണ്ട് കണ്‍ട്രോള്‍ പൂര്‍ണമായും വിചേ്‌ഛദിക്കപ്പെടാതിരുന്നതിനാല്‍ എന്നെക്കുറിച്ച് എഴുതിയെന്നല്ലാതെ ചാന്ദ്രയാന്‍ പദ്ധതിപോലെ എഴുതിത്തള്ളിയില്ല. വ്യക്‌തിപരമായ പരാമര്‍ശങ്ങള്‍ ഏതു വിവാദത്തിലും കടന്നുവരും. വിവാദത്തിനാധാരമാകുന്ന മൂലവിഷയം അതിനിടയില്‍ വിസ്‌മരിക്കപ്പെടും. കൂട്ടിലുള്ളത് പക്ഷിയോ പട്ടിയോ എന്ന മട്ടിലാണ് പലപ്പോഴും വിവാദം കൊഴുക്കുന്നത്. അധികാരിയോട് ഏറ്റുമുട്ടിയ ഒരു പത്രാധിപര്‍ നാടുകടത്തപ്പെട്ടതിന്റെ നൂറാം വര്‍ഷം ആചരിക്കുന്ന ഘട്ടത്തില്‍ നിര്‍ഭയമായ മാധ്യമപ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും ആ പ്രവര്‍ത്തനത്തില്‍ അവശ്യം പാലിക്കേണ്ടതായ മര്യാദകളെക്കുറിച്ചുമാണ് ചര്‍ച്ച നടക്കേണ്ടത്.
സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തിനു ഹാനികരമാകുമെന്നു സംശയിക്കാവുന്ന പ്രസ്‌താവന കേരളത്തിലെ ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായി. സംശയം യഥാസമയം ദൂരീകരിക്കപ്പെട്ടു. ജനാധിപത്യതത്വങ്ങള്‍ക്കനുസൃതമായ മാധ്യമനയം നിയമസഭയില്‍ സര്‍ക്കാരിനുവേണ്ടി വ്യക്‌തമാക്കപ്പെട്ടു.
എന്നിട്ടും പ്രതിഷേധം അവസാനിപ്പിക്കാതിരുന്ന പ്രതിപക്ഷം പിന്നീട് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായ അപകടകരമായ നീക്കത്തിനെതിരേ പ്രതികരിച്ചില്ല. മാധ്യമങ്ങളുടെ പ്രതികരണവും ശുഷ്‌കമായി. അധികാരഗര്‍വും പ്രമത്തതയും രണ്ടാം യു.പി.എ. സര്‍ക്കാറിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. ആഡംബരഭ്രമത്തില്‍ ഗാന്ധിജിയെ മറക്കുന്നവര്‍ അധികാരഭ്രമത്തില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും മറക്കുന്നു. ദുരുപയോഗമെന്ന അപകടസാധ്യത അവഗണിച്ചുകൊണ്ടുതന്നെ മാധ്യമങ്ങള്‍ക്കു പൂര്‍ണമായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന പക്ഷക്കാരനായിരുന്നു നെഹ്‌റു. പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഞാന്‍ നെഹ്‌റുവിന്റെ പക്ഷത്താണ്.
ഇതിനര്‍ഥം മാധ്യമപ്രവര്‍ത്തനം ജെല്ലിക്കെട്ടാകണമെന്നല്ല. അതൊരു സ്‌പാനിഷ് ബുള്‍ ഫൈറ്റുമല്ല. നിറമേതായാലും മാധ്യമങ്ങള്‍ സമചിത്തത കൈവിടരുത്. വിമര്‍ശിക്കുമ്പോഴും ഏറ്റുമുട്ടലിന്റെ പാതയല്ല, സമന്വയത്തിന്റെ പാതയാണ് അഭികാമ്യം. സെന്‍സര്‍ഷിപ്പിന്റെ ഭീകരമായ നാളുകളില്‍ ചെറുത്തുനില്‍പിന്റെ പക്ഷത്തു നില്‍ക്കാന്‍ അവസരം ലഭിച്ച പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അടിയന്തരാവസ്‌ഥ ആവര്‍ത്തിക്കാന്‍ പാടില്ലാത്ത അനുഭവമായി എന്റെ മനസിലുണ്ട്. അക്കാലത്തെ ഓര്‍മിപ്പിക്കുന്ന വര്‍ത്തമാനം എവിടെ കേട്ടാലും സ്വാഭാവികമായ ഭയമുണ്ടാകും. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തകരും അടിയന്തരാവസ്‌ഥയുടെ ഇരകളായിരുന്നു. അതുകൊണ്ട് ഇരുകൂട്ടരും ആ ഓര്‍മകള്‍ നഷ്‌ടപ്പെടുത്തരുത്.
അതിര്‍ത്തിയില്‍ ചൈനയുടെ അതിക്രമമെന്നത് മാധ്യമങ്ങള്‍ക്ക് ഉന്നതങ്ങളില്‍നിന്നു ലഭിച്ച വിവരമാണ്. അതുകൊണ്ടാണു വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരേ ആദ്യദിവസങ്ങളില്‍ പ്രതികരണമുണ്ടാകാതിരുന്നത്. ചൈന പ്രതിഷേധിച്ചപ്പോള്‍ ഇന്ത്യയില്‍ പ്രതികരണമുണ്ടായി. റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചു. വാര്‍ത്തകളിലെ സമാനത സിന്‍ഡിക്കറ്റിന്റെ ലക്ഷണമാണെങ്കില്‍ ബഹുസ്വരതയുടെ അഭാവം കൂടുതല്‍ വലിയ വിപത്താണ്. അതാണ് എംബഡ്‌ഡഡ് ജേര്‍ണലിസം. സിന്‍ഡിക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതുപോലെതന്നെ അപകടമാണ് പ്രച്‌ഛന്നവേഷത്തിലുള്ള സിന്‍ഡിക്കറ്റുകളുടെ കെണിയില്‍ വീഴുന്നതും. അതേസമയം പുറമേ നിന്നുള്ള ഇടപെടലിനു പകരമായി വീഴ്‌ചകള്‍ സ്വയം തിരുത്തണം. മാധ്യമങ്ങളുടെ ആരോഗ്യകരമായ നിലനില്‍പിന് അതാണ് നല്ലത്. അതു ചെയ്യേണ്ടത് പത്രാധിപരാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ പത്രാധിപരും പത്രപ്രവര്‍ത്തകരും കരാര്‍ ജോലിക്കാരായിക്കഴിഞ്ഞ സാഹചര്യത്തില്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ മാധ്യമലോകത്തെ കീഴ്‌പ്പെടുത്തുന്നു. അജന്‍ഡകള്‍ എവിടെയോ നിശ്‌ചയിക്കപ്പെടുന്നു. സ്വദേശാഭിമാനി എന്നത് ഇടയ്‌ക്കിടെ അഭിമാനിക്കാനുള്ള ലെജന്‍ഡ് മാത്രമായി മാറുന്നു.
പ്രസ്‌താവനകള്‍ തീര്‍ച്ചയായും വാര്‍ത്തയാണ്. പക്ഷേ നിരുത്തരവാദപരമായ പ്രസ്‌താവനകള്‍ക്ക് അമിതമായ പ്രാധാന്യം നല്‍കുന്നത് ഉത്തരവാദിത്വത്തോടെയുള്ള മാധ്യമപ്രവര്‍ത്തനമല്ല. മുല്ലപ്പള്ളിയുടെ പ്രസ്‌താവനകള്‍ക്കു ലഭിക്കുന്ന പ്രാധാന്യം ഇതിനുദാഹരണമാണ്. വിദേശകാര്യവകുപ്പിലെ സഹമന്ത്രി ഗോശാലകളില്‍ വിശുദ്ധപശുക്കളെ തെരയുമ്പോള്‍ ആഭ്യന്തരവകുപ്പിലെ സഹമന്ത്രി കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ചാണു നിരന്തരം അന്വേഷിക്കുന്നത്. പ്രധാനമന്ത്രിക്കോ ആഭ്യന്തരമന്ത്രിക്കോ കേരളത്തെക്കുറിച്ച് അപ്രകാരം ഭീതിയില്ല. സ്വതന്ത്രമായ ചുമതലയൊന്നും ഇല്ലാത്തതിനാല്‍ സഹമന്ത്രി അല്‍പം ക്രമസമാധാനം അന്വേഷിച്ചിറങ്ങിയതാവാം. അതു സ്വസ്‌ഥമായി നടത്താന്‍ കഴിയുന്നതും കേരളത്തിലാണ്. അതങ്ങനെയാണെന്നറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ വല്ലാതെ ആഘോഷിക്കുന്നതു സംസ്‌ഥാനത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ക്കു ചേര്‍ന്നതല്ല. മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അതിരുവിട്ട് സംസാരിക്കുന്നവര്‍ക്ക് സ്വയം ന്യായീകരിക്കാന്‍ കാരണങ്ങള്‍ ഇല്ലാതാകുന്നത് ഇങ്ങനെയാണ്.
മാധ്യമങ്ങള്‍ക്ക് അതിരില്ലാത്ത സ്വാതന്ത്ര്യം അനുവദിക്കാന്‍ സമൂഹം തയാറാണ്. അതോടൊപ്പം സമൂഹത്തിന്റെ നന്മയെക്കരുതി സ്വാതന്ത്ര്യത്തിന്റെ അതിരുകള്‍ സ്വയം നിര്‍ണയിക്കാന്‍ മാധ്യമങ്ങള്‍ തയാറാകണം. അതിനു പത്രങ്ങളെ സഹായിക്കുന്ന റഗുലേറ്ററി സംവിധാനമാണ് പ്രസ് കൗണ്‍സില്‍. സൂക്ഷ്‌മമായ നിരീക്ഷണത്തിലൂടെ സമൂഹം നിര്‍വഹിക്കുന്ന ചുമതലയും അതുതന്നെയാണ്. ആ പ്രവര്‍ത്തനത്തിലുണ്ടാകുന്ന സംഘര്‍ഷം ജനാധിപത്യത്തിനു ഹാനികരമാണ്. മാധ്യമങ്ങളുടെ വെളിവാക്കപ്പെടാത്ത അജന്‍ഡയെക്കുറിച്ചും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തെക്കുറിച്ചും നല്ല ബോധ്യമുള്ളപ്പോഴും അവരുടെ സ്വാതന്ത്ര്യത്തില്‍ കുറവ് വരുത്തരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. തോമസ് ജഫേഴ്‌സന്റെ ചിന്താധാരയോട് ചേര്‍ന്നുനില്‍ക്കുന്ന ആര്‍ക്കും അങ്ങനെയേ ആഗ്രഹിക്കാന്‍ കഴിയൂ. മഹാത്മ ഗാന്ധിയുടെ ചിന്തയും വ്യത്യസ്‌തമല്ല.
ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ റഷ്യന്‍ ആര്‍ച്ചുബിഷപ്പിനുണ്ടായ രസകരമായ തിക്‌താനുഭവം ജേര്‍ണലിസം ക്‌ളാസുകളില്‍ ഞാന്‍ വിവരിക്കാറുണ്ട്. ശീതയുദ്ധത്തിന്റെ കാലമായതിനാല്‍ എല്ലാ രാഷ്‌ട്രീയചോദ്യങ്ങളില്‍നിന്നും വിദഗ്‌ധമായി ഒഴിഞ്ഞുമാറിയ ആര്‍ച്ചുബിഷപ് ഒടുവില്‍ ഒരു ചോദ്യത്തിനുത്തരമായി ഒരു മറുചോദ്യം ചോദിച്ചു. നിശാശാലകള്‍ സന്ദര്‍ശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഇവിടെയുണ്ടോ എന്നായിരുന്നു പരിഹാസത്തോടെയുള്ള മറുചോദ്യം. അടുത്ത ദിവസത്തെ തലക്കെട്ടുകള്‍ ഇങ്ങനെയായിരുന്നു: അമേരിക്കയിലെത്തിയ റഷ്യന്‍ ആര്‍ച്ചുബിഷപ് നിശാശാലകള്‍ അന്വേഷിക്കുന്നു.
എതാണ്ട് ഇതേ അവസ്‌ഥയിലാണ് മാധ്യമ സിന്‍ഡിക്കറ്റിനെ മുന്‍നിര്‍ത്തി എനിക്കെതിരേ ആവര്‍ത്തിക്കപ്പെടുന്ന ആക്ഷേപം ഉടലെടുത്തത്. മലപ്പുറം പ്രസ് ക്‌ളബ്ബില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചാണു ഞാന്‍ ഒരു മണിക്കൂര്‍ ക്‌ളാസെടുത്തത്. സാന്ദര്‍ഭികമായി മാധ്യമ സിന്‍ഡിക്കറ്റിനെക്കുറിച്ചും ചോദ്യമുണ്ടായി. അതൊരു പത്രസമ്മേളനമായിരുന്നില്ല. അതുകൊണ്ട് പല തരത്തില്‍ സിന്‍ഡിക്കറ്റ് എന്ന മാധ്യമവിമര്‍ശനത്തിന്റെ പൊരുള്‍ ഞാന്‍ വിശദീകരിച്ചുകൊടുത്തു. സിന്‍ഡിക്കറ്റ് എന്ന ആക്ഷേപത്തെ ഞാന്‍ ഒരര്‍ഥത്തിലും നിഷേധിച്ചിട്ടില്ല. എന്റെ മാധ്യമവിചാരം പരിപാടിയും അതിനെ അടിസ്‌ഥാനമാക്കിയുള്ള 'പീലാത്തോസ് എഴുതിയത് എഴുതി' എന്ന പുസ്‌തകവും അതിനു തെളിവാണ്. എന്നിട്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ എന്റെ വാക്കുകള്‍ പലേടത്തുനിന്നായി അടര്‍ത്തിയെടുത്തു ഞാന്‍ പിണറായി വിജയനെ ഖണ്ഡിക്കുന്നു എന്ന പ്രതീതിയുണ്ടാക്കി.
ഇത്രയും പ്രശ്‌നങ്ങളുണ്ടായിട്ടും സത്യം വെളിപ്പെടുത്താന്‍ മലപ്പുറത്തെ ഒരു പത്രലേഖകനും തയാറായിട്ടില്ല. ഇതുതന്നെയാണു മാധ്യമ സിന്‍ഡിക്കറ്റ്. ഇവര്‍ക്കു വേണ്ടിത്തന്നെയാണു ഞാന്‍ ഇപ്പോഴും വാദിക്കുന്നത്. കാരണം വോള്‍ട്ടയര്‍ പഠിപ്പിച്ചിട്ടുള്ളത് അങ്ങനെയാണ്.