Monday, November 5, 2012
ഈഴവരും മതപരിവര്‍ത്തനവും
1936-ല്‍ കേരള തീയ്യ യൂത്ത് ലീഗ് പ്രസീദ്ധീകരിച്ച ‘അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം’ എന്ന പുസ്തകത്തില്‍ കെ. സുകുമാരന്‍ ബിഎ (കേരള കൗമുദി സ്ഥാപക പത്രാധിപര്‍) എഴുതിയ ലേഖനം. ബഹുജന്‍ സാഹിത്യ അക്കാദമിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്)
ഭൂമിയില്‍ അനേകം മതക്കാരുണ്ട്. ഓരോരുത്തര്‍ അവരവരുടെ മാതാപിതാക്കള്‍ വിശ്വസിച്ചു വരുന്ന മതം തന്നെ സ്വീകരിച്ചു വരുന്നു. ഒന്നു കൊണ്ടു നോക്കുമ്പോള്‍ ഇതു ന്യായം തന്നെയാണ്. എല്ലാ മതക്കാരും വെവ്വേറെ പേരുകളാല്‍ വിളിച്ചുവരുന്ന ഈശ്വരന്‍ ഒന്നുതന്നെ ആയിരിക്കക്കൊണ്ട് ഓരോരുവര്‍ തന്താങ്ങള്‍ ജനിച്ച മതക്കാരുടെ മതം തന്നെ സ്വീകരിക്കുന്നത് കൊണ്ട് ആര്‍ക്കും ദോഷം വരാനില്ല.
തന്താങ്ങളുടെ മതം തെറ്റാണന്നും മറ്റൊരു മതം ശരിയാണന്നും വിശ്വസിച്ച് മതം മാറ്റം ചെയ്യുന്നവര്‍ ആയിരത്തില്‍ ഒന്നുണ്ടാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്വന്തം ഉദ്ദേശ്യ സാധ്യത്തിനോ അഭിമാന സംരക്ഷണത്തിനോ വേണ്ടി അനേകം പേര്‍ മതം മാറ്റം ചെയ്യറുണ്ട്. ഹിന്ദുക്കളില്‍ പഞ്ചമന്മാര്‍ എന്ന് വിളിച്ച് പുച്ഛിച്ചു വരുന്ന ഒരു വലിയ കൂട്ടം ജനങ്ങള്‍ കിടപ്പുണ്ട്. മലയാളത്തില്‍ അവര്‍ തീയ്യര്‍ മുതല്‍ നായാടി വരെയുള്ള ജനങ്ങളാണ്. മറ്റു ദിക്കുകളില്‍ നാട്ടിലാണങ്കില്‍, പറയന്മാര്‍ എന്ന് പറയുന്നവരും. കാട്ടിലാണങ്കില്‍ കാട്ടാളന്മാര്‍ അല്ലെങ്കില്‍ കാട്ടുജാതി വകുപ്പില്‍ പെട്ടവരും ആണ്. ഇവര്‍ സംഖ്യകൊണ്ട് നോക്കുമ്പോള്‍ ജാതി ഹിന്ദുക്കളേക്കാളും രണ്ടുമൂന്നിരട്ടി കൂടുതലുണ്ടെന്നു കാണാം.
ഇന്ത്യയിലെ ഒട്ടാകെ കഥ ഇവിടെ നില്‍ക്കട്ടെ. നാം തല്‍ക്കാലം മലയാളത്തിലെ കഥ ആലോചിച്ചുനോക്കുക. തിയ്യന്‍ തുടങ്ങി നായാടി വരെയുള്ള ജനങ്ങള്‍ തങ്ങളും ഹിന്ദുക്കളാണെന്ന് തെറ്റിധരിച്ച് വരുന്നു. ഹിന്ദുക്കളില്‍ നാലുജാതിയല്ലാതെ അഞ്ചാമതൊരു ജാതിയില്ല. പഞ്ചമന്മാര്‍ എന്നും വിളിച്ച് ഒരു കൂട്ടം ഭിന്നമതക്കാരെ ഹിന്ദുക്കളാണെന്നു വരുത്തുന്നത് ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണെന്ന് ഒരു തെറ്റായ ധാരണ ഭരണകര്‍ത്താക്കന്മാരുടെ ഇടയിലുണ്ടാക്കി തങ്ങള്‍ക്ക് ഗുണസിദ്ധി വരുത്തുവാന്‍ വേണ്ടി ജാതി ഹിന്ദുക്കള്‍ പ്രയോഗിച്ചു വിടുന്ന ഒരു ജാലവിദ്യമാത്രമാണ്. പഞ്ചമന്മാര്‍ ഇന്നും ആ വലയില്‍ നിന്നും വിട്ടൊഴിഞ്ഞ് പോയിട്ടില്ല.
ഒരേ മതക്കാരാണങ്കില്‍ ഒരേ അമ്പലത്തില്‍ എല്ലാവര്‍ക്കും പ്രവേശനം വേണ്ടതാണ്. ജാതി ഹിന്ദുക്കളുടെ യാതൊരു ക്ഷേത്രത്തിലും പഞ്ചമന്മാര്‍ക്ക് പ്രവേശനം ഇല്ലന്നത് മാത്രമല്ല, ഒരു പഞ്ചമന്‍ അടുത്തുപോയാല്‍ കൂടി ജാതി ഹിന്ദുക്കള്‍ അശുദ്ധമായി പോകുന്നുണ്ടത്രെ. മാപ്പിളയോ, ക്രിസ്ത്യാനിയോ മറ്റുവല്ല മതക്കാരോ അടുത്തുപോയാല്‍ ജാതിഹിന്ദുക്കള്‍ക്ക് ഒന്നും ഇല്ല. സ്വന്തം മതക്കരെന്ന് വിളിച്ചുവരുന്ന പഞ്ചമന്മാരോട് മാത്രമെ അവര്‍ക്കശുദ്ധമുള്ളൂ. ( പഞ്ചമന്റെ കാഷ്ടം തിന്നുന്ന നായ അടുത്ത്പോയാല്‍ക്കൂടി അശുദ്ധമല്ലാത്തവര്‍ക്ക് പഞ്ചമതക്കരെ സ്വമതക്കരെന്ന് പറയുവാന്‍ ധൈര്യം വന്നത് വളരെ ആശ്ച്ചര്യമായിരിക്കുന്നു.)
നമ്മളെപ്പോലെ തിന്നും വിസര്‍ജിച്ചും വരുന്ന കൂട്ടര്‍ നമ്മളെ മൃഗങ്ങളേക്കാള്‍ നീചമാക്കി ഹാ! എന്ന് നിലവിളിച്ച് അകറ്റിയാല്‍ കൂടി നമുക്ക് അഭിമാനക്ഷതം ഉണ്ടാകുന്നില്ല. നമ്മള്‍ അനേകാണ്ടു ദീര്‍ഘമായ ഈ അനാചാരത്തിന്റെ അടിമയായിതീര്‍ന്നിരിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ട് ജനങ്ങളുടെ ഇടയിലുണ്ടായിവന്ന ഏറ്റവും വലിയ സിദ്ധി സമത്വബോധവും സ്വാതന്ത്ര്യബോധവുമാണ്. ഇംഗ്ലീഷ്കാര്‍ എല്ലാ ജാതികളെയും ഒരേ തോതിലാണ് കരുതുന്നതെങ്കിലും ജാതിഹിന്ദുക്കളുടെ പണ്ടത്തെ തോതിന് (ഭരണകര്‍ത്താക്കന്മാരുടെ നയാനുസാരികളാണെന്ന നിര്‍ബന്ധമില്ലാതിരിക്കുന്ന എല്ലാ അവസരങ്ങളിലും) ഇന്നും ഒരു ലേശം കുലുക്കം തട്ടീട്ടില്ല. ഒരു തീയ്യന്‍ എത്രതന്നെ യോഗ്യനും ബുദ്ധിമാനുമാണെങ്കിലും കൂടി അവന്‍ അവരുടെ കണ്ണില്‍ ഒരു അയിത്തക്കാരനായ തിയ്യന്‍ മാത്രമാണ്. നിന്ദാര്‍ഹനും കൂടിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
താന്തങ്ങളുടെ ക്ഷേമത്തിനും, സ്വതന്ത്ര്യത്തിനും അഭിമാനത്തിനും, സൗകര്യത്തിനും പ്രതിബന്ധമായി നില്‍ക്കുന്ന ഒരു നിയമത്തെ പഞ്ചമന്മാര്‍ ഉപേക്ഷിച്ചു മറ്റൊരുമതത്തില്‍ കാലെടുത്തു വെക്കേണ്ടുന്ന കാലം വൈകിയിരിക്കുന്നു. ജാതിവ്യത്യാസം മുതലായ അനാചാരങ്ങള്‍ കൊണ്ട് അത്യന്തം ആഭാസവും നികൃഷടവും നീചവും നിന്ദ്യവുമായ ഈ ഒന്നും കൊള്ളാത്ത ഹിന്ദുമതത്തെ, ദുഷ്ടപിശാചിനെപ്പോലെയോ സാംക്രമികരോഗം പോലെയോ നാം ദൂരെ അകറ്റേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. മേലാല്‍ അഭിമാനബോധമുള്ള യാതൊരു പഞ്ചമനും, തങ്ങളെ നിന്ദിക്കുന്ന മതത്തില്‍ ഇരിക്കരുത്. മതം മാറുകതന്നെ വേണം. അതു ക്ഷണം വേണം.
തീയ്യര്‍ക്ക് ഹിന്ദുമതം നല്ലതോ?
ഹിന്ദുമതത്തിന്റെ മഹാത്മ്യം കൊണ്ടാണോ തീയ്യര്‍ ഇനിയും ഹിന്ദുമതത്തില്‍ തങ്ങിനില്പാന്‍ ഒരുമ്പെടേണ്ടത്. ഹിന്ദുക്കള്‍ എത്രയോ ഭക്തിയോടെ ആരാധിച്ചുപോരുന്ന ഈശ്വരന്മാരെപ്പോലെ അന്ധന്മാര്‍ മറ്റു വല്ല മതക്കരുടെ ഇടയിലും കാണുമെന്ന് സ്വപ്നത്തില്‍ കുടിസ്മരിക്കാന്‍ പാടില്ലാത്തതാണ്. അവിടെ ചെന്ന് പരിശോധിച്ചാല്‍ ആന വലിച്ചാല്‍ നീങ്ങാത്ത അസംബന്ധങ്ങളും ആഭാസങ്ങളും കണ്ടിട്ട് ആരും സ്തംഭിച്ച് പോകും. ക്ഷേത്രങ്ങളിലെ കൊത്തുപണികളില്‍ കാണിച്ച ചില വികൃതരൂപങ്ങളുടെ മലിനവൃത്തികള്‍ നോക്കിയാല്‍ സ്വപ്നം തോന്നാതെ മടങ്ങുവരുണ്ടാകുമോ? മരത്തോക്കിന് മണ്ണുണ്ട എന്ന് പറഞ്ഞപോലെ ഇവരുടെ ഈശ്വരന്മാര്‍ക്ക് പറ്റിയ ചിത്രപ്പണികളാണ് കെട്ടിടങ്ങളില്‍ ക്ഷോഭിക്കുന്നത്. ഇനി ഈശ്വരന്മാരാരൊക്കെയെന്ന് നോക്കാം.
ഒന്നാമത് സാരസസംഭവനായ ബ്രഹ്മാവ്-പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പൂവേറി തന്നെ. പന്നഗശനായ വിഷ്ണു-എന്നു വെച്ചാല്‍ പാമ്പേറി. നന്ദിവാഹകനായ ശിവന്‍-എരുമയേറി. മൂഷിക വാഹകനായ ഗണപതി-എലിയേറി. മയൂരവാഹകനായ ഷണ്മുഖന്‍-മയിലേറി. അന്തകന്‍ പോത്തേറിയാണ്. ശ്രീകൃഷ്ണന്‍-ഗരുഢവാഹനനാണ്. എന്നുവെച്ചാല്‍ ശുദ്ധ കഴുവേറി എന്നുതന്നെ. ഇങ്ങിനെ കണ്ണില്‍ കണ്ട പാമ്പേറിയേയും പോത്തേറിയെയും കഴുവേറിയെയും മറ്റും പരമഭക്തിയോടെ പൂജിക്കുന്ന സവര്‍ണരാണ്, തീയ്യര്‍ തെങ്ങേറികളാണെന്ന ഭാവത്തില്‍ നിന്ദിക്കാന്‍ വരുന്നത്. ഈശ്വരന്മാരെപ്പോലും വിലയില്ലാത്ത ഈ മതത്തിലാണോ നമ്മള്‍ ഒരു താണനിലയില്‍ സ്ഥാനം പിടിച്ച് ഇനിയും നില്‍ക്കേണ്ടത്?
മതം മാറ്റവും സവര്‍ണരും
തീയ്യര്‍ മതമാറണമെന്ന് നിശ്ചയിച്ചു കഴിഞ്ഞപ്പോള്‍ അധ:സ്ഥിതരെ പ്രസാദിപ്പിച്ച് അവരെ ഈ നിലയില്‍തന്നെ നിര്‍ത്താന്‍ ചില കൗശലക്കാരായ സവര്‍ണരും പുറപ്പെട്ടു. ചിലര്‍ കാലം നീളം ചെന്നാല്‍ എല്ലാം ശരിയാകുമെന്നു പറഞ്ഞു ആശ്വാസമുണ്ടാക്കാന്‍ നോക്കി. ഭൂമി കല്‍പാന്തതോയത്തില്‍ സ്നാനം ചെയ്യും വരെക്കും അതൊന്നും ശരിയാകയില്ലെന്നു പഞ്ചമന്മാര്‍ക്കും ഉറപ്പുവന്നു. “ആരെങ്കിലും അവരവര്‍ ജനിച്ച മതവും വിട്ട് മറ്റൊരു മതത്തില്‍ ചേരുമോ? എന്തു വിഡ്ഢിത്തം” എന്നു വേറെ ചില സവര്‍ണര്‍ ആക്ഷേപിച്ചു.
ദേഹിക്കു ഒരു ദേഹം വിട്ട് മറ്റൊരുദേഹത്തില്‍ പോകാമെന്നുണ്ടെങ്കില്‍ ഒരു ദേഹത്തിന് ഒരു മതം വിട്ട് മറ്റൊരു മതം സ്വീകരിക്കാം എന്ന് അധ:സ്ഥിതരും ഉറപ്പാക്കി. ചിലര്‍ അധ:സ്ഥിതരെ ഹരിജനങ്ങള്‍ എന്ന് വിളിച്ച് പുകഴ്ത്താന്‍ തുടങ്ങി. മുക്കാലിനെ പവനെന്ന് വിളിക്കുന്നത് കൊണ്ടൊന്നും മുക്കാലിന്റെ വില വര്‍ദ്ധിക്കുകയില്ലന്ന് അധ:സ്ഥിതര്‍ക്കും ബോധ്യം വന്നു. ചില സഭകളും വിളിച്ച് കൂട്ടി അശുദ്ധത്തെ അകറ്റേണമെന്ന് ഭയങ്കരമായി പ്രസംഗിച്ചു. ഇങ്ങനെയുള്ള വെറും നിലവിളി കൊണ്ടൊന്നും ഗുണം സിദ്ധിക്കുകയില്ലൊന്നും അവര്‍ മനസ്സിലാക്കി.
“ഹിന്ദുമതത്തില്‍ തന്നെ നിന്ന് സവര്‍ണരോട് ശൌര്യത്തോടും വിറോടും ധൈര്യത്തോടും പോരാടി അവര്‍ണര്‍ക്ക് അവരുടെ അവശതകള്‍ അവസാനിപ്പിവ്ച്ചുകൂടെ?” എന്നായി പിന്നെ ചിലരുടെ ചോദ്യം. ഹിന്ദുമതത്തില്‍ അധ:സ്ഥിതര്‍ നില്‍ക്കുന്നിടത്തോളം കാലം ഇതെങ്ങനെ സാധിക്കും- എന്നാണ് എന്റെ ചോദ്യം. ഹിന്ദുമതം വര്‍ണാശ്രമധര്‍മ്മത്തെ പരിപാലിക്കുന്നു. “പഞ്ചമന്മാര്‍ അവരുടെ മുജ്ജന്മദേഷങ്ങള്‍ കൊണ്ട് ഹീനജാതികളായി ജനിക്കേണ്ടി വന്നവരാണ്. അവശതകള്‍ പലതും സഹിക്കേണ്ടതിനാണ് അവര്‍ ജനിച്ചത്. അങ്ങനെയുള്ളവരെ രക്ഷിപ്പാന്‍ കൈനീട്ടുന്നത് ദൈവ മുഖേന തെറ്റാണ്. ദൈവം അപ്രകാരം നിര്‍ത്തിയവരെ മനുഷ്യന് എന്തു ചെയ്‌വാന്‍ സാധിക്കും.
‘അലംഘനീയകമലാസനാജ്ഞ’ എന്നും മറ്റുമാണ് സവര്‍ണരുടെ ഇടയിലുള്ള പണ്ഡിതന്മാരുടെ വാദം. ഈ വാദത്തിന്റെ കാതലില്ലായ്മ നോക്കൂ. കര്‍മശക്തിയും പുനര്‍ജന്മവും ഒരു സമയം ഈശ്വരന്‍ നിശ്ചയിച്ച നിയമങ്ങളാണന്ന് സമ്മതിച്ചാലും കേവലം മനുഷ്യനിര്‍മിതമായ വര്‍ണ്ണഭേദത്തിന് ദിവ്യത്വം എങ്ങനെ ആരോപിക്കും? കറുപ്പായും വെളുപ്പായും ശക്തനായും അശക്തനായും, രോഗിയായും അരോഗിയായും, അംഗഭംഗങ്ങളോട് കൂടിയവരായും കൂടാത്തവരായും ഇങ്ങനെ സകല പടിയിലും ഉള്ള മനുഷ്യരെ അവര്‍ണ്ണമാരുടെയിടയില്‍ കാണുമ്പോലെ സവര്‍ണ്ണരുടെ ഇടയിലും കാണുനുണ്ടല്ലോ?
ഡോക്ടര്‍ അബേദ്കര്‍ പറയുപോലെ ഹിന്ദുമതം ഒരു മതമേയല്ല. അത് ഒരു സാംക്രമിക രോഗമാണ്. സാംക്രമിക രോഗം പിടിപെടരുതെന്നാഗ്രഹിക്കുന്ന സ്ത്രീയായാലും പുരുഷനായാലും അവരുമായി യാതൊരു ബന്ധവും വേണ്ടെന്നു വെക്കേണ്ടതാണ്.
മതം മാറ്റം നമുക്ക് അത്യാവശ്യമാണെന്ന് നിശ്ചയിക്കപെട്ടതില്‍ പിന്നെ നാം ഏത് മതമാണ് സ്വീകരിക്കേണ്ടതെന്ന വന്‍ കാര്യമാണ് നിസ്തര്‍ക്കമായി തീരുമാനിക്കേണ്ടതുള്ളത്. ഇന്ത്യയില്‍ ഇപ്പോള്‍ ബാക്കി നില്‍ക്കുന്ന മതങ്ങള്‍ സിക്ക്, ജെയിന്‍, ബുദ്ധന്‍, ക്രിസ്ത്യന്‍, ഇസ്ലാം എന്നീ മതങ്ങളാണ്. ബുദ്ധമതം ഇന്ത്യയില്‍ ഒരിക്കല്‍ രാജാക്കന്മാരും കൂടി നിര്‍ബബ്ബന്ധപൂര്‍വ്വം സ്ഥാപിക്കാന്‍ നോക്കിയെങ്കിലും ബ്രാഹ്മണന്മാര്‍ വിഷ്ണുവിന്റെ മറ്റൊരു അവതാരമാണെന്ന് ജനങ്ങളെ വിശ്വസിപ്പിച്ചതിന്റെ ഫലമായ് ബുദ്ധമതം ഹിന്ധുമറ്തത്തോട് ലയിച്ചു പോവുകയാണ് ഉണ്ടായത്. അതിന്റെ ശാഖകളായ സിക്കുമതത്തിനും ഈ രാജ്യത്ത് വേരൂന്നി പോഷിപ്പിക്കാന്‍ ശക്തിയുണ്ടാവുമെന്ന് തോന്നുന്നില്ല.
പിന്നെ ബാക്കി നില്‍ക്കുന്നത് ക്രിസ്തുമതവും ഇസ്ലാം മതവും മാത്രമാണ്. ഈ രണ്ടില്‍ ഏതുമതമാണ് സ്വീകരിക്കേണ്ടത് എന്ന് നിഷ്പക്ഷബുദ്ധിയോടുകൂടി നാം ഗൗരവമായി ഗുണദോഷിച്ചു നോക്കേണ്ടതാണ്.
ക്രൈസ്തവമതം - ഇതു നമ്മുടെ ചക്രവര്‍ത്തി തിരുമനസ്സിലെ മതമാണ്. ഈ മതാനുസാരികളാണ് ഭൂമിയുടെ മുക്കാലോഹരിയും ഭരിച്ചുപോരുന്നത്. ബുദ്ധമതാനുയായികളെ കഴിച്ചാല്‍ ഈ മതാനുയായികളാണ് സംഖ്യകൊണ്ട് മുന്‍ നില്‍ക്കുന്നത്. ബുദ്ധികൊണ്ടും പരിഷ്ക്കാരം കൊണ്ടും സംസ്ക്കാരം കൊണ്ടും ഈ മതാനുസാരികളെയാണ് മുന്നണിയില്‍ കാണുന്നത്.
ഇതൊക്കെ ശരിയാണങ്കിലും ഈ മതത്തിന് ഭയങ്കരമായ ഉടവുകളും ഈ മതാനുസാരികളുടെ മന:സ്ഥിതിക്ക് ഭയങ്കരമായ വൈരൂപ്യവും മുഴച്ചുനില്‍കുന്നുണ്ട്. ഈ മതമാണ് ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന് ശ്രീനാരായണ ഗുരുസ്വാമികള്‍ളുടെ ആദര്‍ശം നിറവേറ്റുന്നത് എന്ന്. മി. സി.വി. കുഞ്ഞുരാമന്‍ പറഞ്ഞത് ഒരു ഹിമാലയന്‍ തെറ്റാണ്.
ഒരു ദൈവം എന്ന് സ്ഥാപനയുള്ള ജൂതമതത്തിന്റെ ഒരു സന്താനം മാത്രമാണ് ക്രൈസ്തവമതം. എങ്കിലും അതിന്റെ കാര്യമായ വിശ്വാസം ഒരു ദൈവത്തില്‍ മാത്രം നിക്ഷേപിക്കപെട്ടതല്ല. അവര്‍ യഥാര്‍ത്ഥത്തില്‍ ത്രിമൂര്‍ത്തികളെ സേവിക്കുന്നവരാണ്. താതന്‍, തനയന്‍, പരിശുദ്ധാത്മാവ് ( Father, Son & the Holy Ghost) ഇവരാണ് ക്രൈസ്തവരുടെ ത്രിമൂര്‍ത്തികള്‍. ഇവര്‍ മൂവരെയും ഒരു പോലെ ആരാധിച്ചില്ലങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥലം പിടിക്കുവാന്‍ സാധിക്കുന്നില്ല.
അതുകൊണ്ട് ഈ മതം ബഹുദൈവത്വം എന്ന് ദൂഷ്യം കൊണ്ട് ലോകമാന്യനായ നമ്മുടെ ശ്രീനാരായണ സ്വാമികളുടെ ആദര്‍ശത്തിനുതീരെ വിപരീതമായ ഒന്നാണ്. അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമുള്ള ഒരു തീയ്യനും ഈ മതത്തില്‍ ചേരുന്നതായ സാഹസത്തിനു തുനിയുകയോ ബാക്കിയുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുമെന്ന് എനിക്ക് വിശ്വാസം വരുന്നില്ല.
ക്രൈസ്തവമതം ഒരൊറ്റമതമാണെന്ന് പറയുവാന്‍ വല്ലവര്‍ക്കും ധൈര്യമുണ്ടെനില്‍ ഹിന്ദുമതവും ഒരെറ്റമതമാണെന്ന് പറയുവാന്‍ എനിക്കും ധൈര്യക്ഷയമുണ്ടാവുകയില്ല. എന്നാല്‍ കാര്യത്തിന്റെ വാസ്തവം അങ്ങനെയാണോ കിടക്കുന്നത്? ഒന്നാമത് ഇവരെ പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കക്കാരും എന്ന് രണ്ട് വിഭാഗത്തില്‍ പെടുത്താം.
കത്തോലിക്കക്കാര്‍ ഹിന്ദുക്കളെക്കാളും വമ്പിച്ച ബിംബാരാധകരാണ്. ഇരുവരുടെയും വിശ്വാസങ്ങള്‍ എത്രയോ ഭിന്നമാണെന്ന് ഇവര്‍ തമ്മില്‍ പണ്ടേ നിലനിര്‍ത്തിപ്പോന്നിരുന്ന ഭയങ്കര സമരങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. ഇംഗ്ലണ്ടിലെ രാജാവ് ഒരു പ്രൊട്ടസ്റ്റന്റായിരിക്കണമെന്ന് ഒരു നിര്‍ബന്ധനിയമ പാര്‍ലമെന്റ് പാസ്സാക്കിയത് ആ മതത്തിനും കത്തോലിക്കാ മതത്തിനും സാരമായ അന്തരമുണ്ടന്ന് കണ്ടിട്ട്തന്നെയാണ്.
ഹിന്ദുകളെ പോലെ തന്നെ മതത്തിന്റെ പേര് പറഞ്ഞിട്ട് കത്തോലിക്കക്കാര്‍ ചെയ്തിരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും ഒരു കയ്യും കണക്കുമുണ്ടായിരുന്നില്ല. ഇവരുടെ ഇടയില്‍ തന്നെ പല ഭിന്ന മതക്കാരുമുണ്ട്. പ്രൊട്ടസ്റ്റന്റുകാര്‍ ഇവരുടെയത്ര അക്രമികളല്ലങ്കിലും ഇവരിലും അവാന്തര വിഭാഗങ്ങളുണ്ട്. അതുകൊണ്ട് ഒരു മതം എന്ന ശ്രീ നാരായണ ഗുരുസ്വാമി അവര്‍കളുടെ രണ്ടാം ആദര്‍ശവും ക്രൈസ്തവമതം പൊട്ടിച്ചിരിക്കുന്നു. ഈ സംഗതി കൊണ്ട് നോക്കിയാലും ഗുരുഭക്തരായ നാം സ്വീകരിക്കേണ്ട മതം ഇതല്ലെന്നു തെളിയിക്കുന്നു.
ഇനി ക്രൈസ്തവ മതക്കാരൊക്കെ ഒരു ജാതിയാണെന്ന് വല്ലവരും പറയുമെങ്കില്‍ ഹിന്ദു മതക്കരൊക്കെ ഒരു ജാതിയാണെന്ന് എല്ലാവര്‍ക്കും പറയാം. നമ്മുടെ നാട്ടിലുള്ള ക്രിസ്ത്യാനികള്‍ തന്നെ, ഹിന്ദുക്കളില്‍ ക്ഷന്തവ്യമാണെങ്കിലും കൂടി ഇവരില്‍ ക്ഷന്തവ്യമല്ലാത്ത വിധത്തില്‍ ജാതിഭേദം നിഷ്ഠൂരമായും നിര്‍ദയമായും കാണിക്കുന്നില്ലെ? ഒഴിച്ചു കൂടാനാവാത്ത ജാതിശല്യവും ജ്ജ്ന്യമായ മര്‍ദനവും, പീഡയും അഭിമാനഹാനിയും സഹിക്കവയ്യാഞ്ഞിട്ടല്ലയോ നാം മതം മാറാന്‍ തയ്യാറായത്.
നായാടി ഹിന്ദു, ചെറുമന്‍ ഹിന്ദു, സവര്‍ണ്ണന്‍ ഹിന്ദു ഇങ്ങനെ പടിപടിയായി നില്‍ക്കുന്ന ജാതീ മാലിന്യം കൊണ്ട് ചീഞ്ഞു നാറുന്ന ഹിന്ദുമതം വിട്ട്. നായാടി ക്രിസ്ത്യന്‍, ചെറുമന്‍ ക്രിസ്ത്യന്‍, തിയ്യന്‍ ക്രിസ്ത്യന്‍, സവര്‍ണ്ണ ക്രിസ്ത്യന്‍ ഇങ്ങനെ ഹിന്ദുക്കളെ പോലെ തന്നെ ക്ഷുദ്രമായ ജാതിവിത്യാസം സ്പഷ്ടമായി ജീര്‍ണിച്ചു നില്‍ക്കുന്ന ക്രൈസ്തവ മതത്തിലാണോ നാം ചെന്നു ചാടേണ്ടത്. ഇങ്ങനെയാണങ്കില്‍ നമുക്ക് മതം തന്നെ മാറേണ്ട ആവശ്യമുണ്ടോ? ഈ മാറ്റം ചെയ്യുവാന്‍ ഉദ്യമിക്കുന്ന നമ്മളെയൊക്കെ ഭ്രാന്താലയത്തിലേക്ക് മാറ്റുവാന്‍ വല്ലവരും ശ്രമിച്ചെങ്കില്‍ അവരോട് നാം എന്തു സമാധാനം പറയും?
അതുകൊണ്ട് ഒരു ജാതിയെന്ന ഗുരുപാദരുടെ ഉപദേശം, ആ ഘനമേറിയാ മുഖ്യോപദേശം-ആ വിസ്മരിക്കവയ്യാത്ത ഉപദേശം- നമുക്ക് ഖണ്ഡിക്കാതിരിക്കണമെങ്കില്‍ ക്രൈസ്തവ മതം നിശ്ചയമായും നാം വര്‍ജിക്കേണ്ടതാണ്. അതിന്റെ അകലെയുള്ള പാതയില്‍ക്കൂടെ തന്നെ ശ്രീനാരായണ ഗുരുസ്വാമികളെ വിചാരിച്ചിട്ടെങ്കിലും നമ്മുടെ മനസ്സിനെ വഴി നതത്തതിരിപ്പാന്‍ നാം സൂക്ഷിക്കേണ്ടതാണ്.
അതുകൊണ്ട് ഒരു ദൈവം, ഒരു മതം, ഒരു ജാതി എന്നുള്ള സ്വാമി തൃപ്പാദങ്ങളുടെ മൂന്ന് മുദ്രാവാക്യങ്ങളില്‍ അടങ്ങിയ സാരങ്ങളും ആദര്‍ശങ്ങളും ഒരു പോലെ ലംഘിക്കുന്ന ക്രൈസ്തവ മതത്തിലേക്ക് നാം എത്തിനോക്കാന്‍ പാടില്ലാത്തതാണ്. ചില പാതിരിമാര്‍ ചെയ്യുന്ന പല ദയാപരകൃത്യങ്ങളും കണ്ടിട്ട് ആ മതാനുസാരികളാണ് നന്മയില്‍ വാസനയുള്ളവര്‍ എന്നു അനുമാനിക്കുന്നത് ശരിയല്ല.
പാതിരിസംഘം ഏര്‍പ്പെടുത്തിയത് ക്രൈസ്തവ മതപ്രചാരണം ചെയ്‌വാനും സല്‍കര്‍മങ്ങള്‍ കൊണ്ട് ജനങ്ങളെ ആകര്‍ഷിച്ച് അവരെ ആ മതത്തില്‍ ചേര്‍ക്കുവാന്‍ വേണ്ടിയുമാണ്. പല രാജ്യങ്ങളിലേക്കും ഇവരെ പറഞ്ഞയക്കുന്നത് ഈ കൃത്യം നിര്‍വ്വഹിക്കാന്‍ മാത്രമാണ്. ഇതിന് പല മൂലധനങ്ങളും യൂറോപ്പില്‍ കിടപ്പുണ്ട്. അതുകൊണ്ട് പാതിരിമാര്‍ സാധുക്കളോട് വിനയവും കനിവും കാണിച്ച് അവരെ നന്നാക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തുകാണുമ്പോള്‍ അവര്‍ അതിനായി കൊണ്ട് അവരെ നിയോഗിച്ച കൃത്യങ്ങള്‍ നടത്തുക മാത്രമാണെന്ന് ധരിച്ചാല്‍ മതി. അതിലപ്പുറം ധരിക്കേണ്ട കാര്യമേയില്ല.
ഒരു ഗവണ്മന്റാശുപത്രിയില്‍ നിന്ന് ഒരു ഡോക്ടര്‍ ദീനം പരിശോധിക്കുകയും ദീനക്കാര്‍ക്കു മരുന്നുകൊടുക്കുക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ ആ ഡോക്ടര്‍ അതിശയകരമായ ദീനദ്യലുവാണെന്ന് വിശ്വസിക്കുന്ന്തിലും വാസ്തവം അയാല്‍ താന്‍ ശം മ്പളം വാങ്ങി വരുന്ന ജോലിക്ക് ചെയ്യുന്നത് മാത്രമാണെന്ന് വിശ്വസിക്കുന്നതാണ് ശരി. വളരെ പരിഷ്കാരികളും മറ്റുമാണെന്ന് പറയപ്പെടുന്ന യൂറോപിലെ ക്രൈസ്തവ മതാനുസാരികള്‍ ആദ്യകാലങ്ങളില്‍ ചെയ്ത കഠിന യുദ്ധങ്ങള്‍ക്ക് വല്ല കയ്യും കണക്കുമുണ്ടോ? അതൊക്കെ ഇവിടെ എടുത്തു പറയേണ്ടുന്ന കാര്യമില്ല. ആ മതം ഏതു നിലയിലും നമുക്ക് വേണ്ടെന്ന് മാത്രം കരുതിയാല്‍ മതി.
ഇസ്ലാം മതം - ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമിയവര്‍കളുടെ മുദ്രാവാക്യങ്ങള്‍ ഏകദേശമെങ്കിലും പരിപൂര്‍ത്തിയായി പ്രതിഫലിച്ചു കാണുന്നത് ഈ മതത്തിലും മതക്കാരുടെ ഇടയിലുമാണ്. ഇസ്ലാം മതക്കാര്‍ ഏതുദിക്കിലായാലും വേണ്ടില്ല, എല്ലാവരും സഹോദരന്മാരാണെന്ന് പ്രായോഗികരീതിയില്‍ വരുത്തികാണിക്കുന്ന ഇവരുടെ ഇടയില്‍, കല്ലുകെട്ടി ഉറപ്പിച്ചപോലെ തോന്നുന്ന യാതൊരു ജാതിഭേദവും ഉണ്ടായിരിപ്പാന്‍ പാടില്ലന്ന് നിശംസയം പറയാവുന്നതാണ്. ഇവരുടെ മതചരിത്രത്തില്‍ നമുക്കൊരു വിശ്വാസാതീതമായ സംഗതി വളരെ ചുരുങ്ങും.
ഇസ്ലാമും ഹീബ്രു മതത്തിന്റെ ഒരു സന്താനമാണ്. “ഏതൊരു ദിക്കില്‍ ധര്‍മം ക്ഷയിച്ച് അധര്‍മം വര്‍ധിക്കുന്നുവോ അവിടെ ധര്‍മരക്ഷക്കുവേണ്ടി ഞാന്‍ അവതരിക്കും” എന്ന് ശ്രീകൃഷണന്റെ വചനത്തില്‍ ‘ഞാന്‍ എന്റെ നബിമാരെ അയക്കും” എന്നാക്കിയാല്‍ ഇസ്ലാമിന്റെ അടിസ്ഥാന മുദ്രാവാക്യമായി.
‘ഇസ്ലാം’ എന്നാല്‍ സമാധാനം എന്നാണ്. യഹൂദന്മാരുടെ അദം(adam) നബി ഇബ്രാഹീ നബി (ibrahim), മൂസാനബി(moses), ഈസാനബി(jesus). ഇവരെ മുസ്ലീംങ്ങള്‍ നബികളായി കരുതുന്നു. ഇവരെ മുസ്ലിങ്ങള്‍ നബികളായി കരുതുന്നു. പിന്നീട് വരുന്ന നബിമാരൊക്കെ അതിന് മുന്‍പ് വന്ന നബിമാരേക്കാള്‍ യോഗ്യരാണെന്നും അവര്‍ വിശ്വസിക്കുന്നു. കൊല്ലങ്ങള്‍ കഴിയുമ്പോള്‍ ലോകത്തിനറിവ് വര്‍ദ്ധിക്കുന്നത് കൊണ്ട് ഈ വിശ്വാസം ഒരിക്കലും അബദ്ധവിശ്വാസമാണെന്ന് വരാനും പാടില്ല. അവസാനത്തില്‍ വന്ന നബി ഈസാ നബിയാണെന്നും പിന്നെ ഒരു നബി വരാനുണ്ടെങ്കില്‍ വന്നിട്ടില്ലെന്നുമാണ് ക്രൈസ്തവര്‍ പറയുന്നത്. അവസാനത്തെ നബി വന്നിട്ടുണ്ടെന്നും അത് മുഹമ്മദ് നബിയാണെന്നും ഇസ്ലാംകാര്‍ വിശ്വസിക്കുന്നു.
ഒരു ലോകോത്തരമായ മതസ്ഥാപകനായ നബി ഒരു നബിയെല്ലന്ന് പറയുന്നത് തന്നെ മാഹാപാപമാണ്. അങ്ങനെ സമ്മതിക്കുമ്പോള്‍ ഈസാ നബി അവസാനത്തെ നബിയല്ലെന്നും മുഹമ്മദ് നബിയാണ് അവസാനത്തെ നബിയെന്നും ഉറച്ച് പോകുന്നു. ഇസ്ലാം മതം ജഗദീശ്ശ്വരന്‍ (അല്ലാഹു) മുഹമ്മദ് നബിക്ക് ജിബ്രീല്‍ എന്ന ദൈവദൂതന്‍ മുഖേന ഉപദേശൈച്ചുകൊടുത്തതാണെന്ന് മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. ആ മതാനുയായികളുടെ സ്ഥിരവിശ്വാസവും അത്ഭുത വൈദഗ്ധ്യവും, ചുരുങ്ങിയ കാലം കൊണ്ട് അതിന് സിദ്ധിച്ചുകാണുന്ന പ്രചാരവും, ആ വിശ്വാസം ശരിയാണെന്ന് വിളിച്ചുപറയുന്നു. മുസ്ലീങ്ങള്‍ ഒരേയൊരു ദൈവത്തില്‍ വിശ്വസിക്കുന്നു. അദ്ദേഹം അവസാനം അയച്ച നബി മുഹമ്മദാണെന്നും വിശ്വസിക്കുന്നു.
ബിംബാരാധന ഈ മതം പോലെ ശക്തിയായി വിലക്കിയ മതം ഇതുവരെ ലോകത്തില്‍ ഉണ്ടായിട്ടില്ലെന്നു പറയാം. ഇവരുടെ പള്ളിയില്‍ ബിംബങ്ങള്‍ പാടില്ലെന്ന് മാത്രമല്ല. ചിത്രങ്ങള്‍ പോലും പാടില്ലന്ന് വെച്ചിരിക്കുന്നു. അഞ്ചുനേരത്തെ നമസ്ക്കാരം (പ്രാത്ഥന) ആണ് ഓരോരുത്തര്‍ ചെയ്യേണ്ടത്. നമസ്ക്കരിക്കുമ്പോള്‍ കുളിച്ച് ദേഹം ശുദ്ധമാക്കാന്‍ വെള്ളം സുലഭമായി കിട്ടാത്ത ദിക്കാണെങ്കില്‍ മുഖം, കൈ, കാല്‍ എന്നീ അംഗങ്ങളെങ്കിലും വെള്ളം കൊണ്ടുകഴുകി ശുദ്ധിവരുത്തണം എന്നുകൂടി നിഷ്കര്‍ഷിച്ചിരിക്കുന്നു.
ഇതൊക്കെ വെറും വാക്കുകളല്ല; മുസ്ലീങ്ങള്‍ ഇന്നും കര്‍ക്കശമായി നിര്‍വഹിച്ചുപോരുന്ന സംഗതികളാണ്. ഏകോദാര സഹോദരഭാവത്തില്‍ മുസ്ലീങ്ങളെ പ്പോലെ അന്യോന്യം പെരുമാറുന്നവര്‍ ബാക്കി ഒരു ജാതിയിലും കാണുകയില്ല. ഇസ്ലാമാകുന്നതുകൊണ്ടുതന്നെ അവര്‍ മറ്റെല്ലാ മതാനുസാരികളെക്കാളും മഹിമയേറുന്നവരാണെന്ന ഒരു അഭിമാനവും ബോധവും അവന്റെ മുഖത്തും അവന്റെ നടപടികളിലും എപ്പോഴും സ്ഫുരിച്ച് കാണാം.
ലോകാവസ്ഥയില്‍ അവനെത്ര ദരിദ്രനായാലും ശരി അവനില്‍ ഒരിക്കലും ഒരിക്കലും ഒരു അടിമസ്വഭാവം വന്നുകാണുകയില്ല. ഒരു ലക്ഷാധിപനായ മുസ്ലീം അവന്റെ മോട്ടോര്‍കാര്‍ നടത്തുന്നവനെയും ഒരുമിച്ചിരുത്തി ഉണ്ണുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മുസ്ലീംങ്ങള്‍ സമന്മാരും സഹോദരന്മാരുമാണെന്ന്‍. ഇവരുടെ പ്രവൃത്തികൊണ്ടും നടപടികൊണ്ടും തെളിയിക്കുന്നു. ഒരു മുസ്ലീം വല്ലാ കെണിയിലും പെട്ടാല്‍ ബാക്കി മുസ്ലീംകള്‍ ക്ഷണിക്കാതെ തന്നെ തങ്ങളുടെ മതസ്ഥനെ സാഹോദരഭാവത്തില്‍ സഹായിക്കാന്‍ ഒടിയെത്തുന്നു. മുസ്ലീം അല്ലാത്തവുരുമായ് അവര്‍ വെറും കാഫിറുകളാക്കി കരുതുന്നു.
മതവിശ്വാസം, ഇസ്ലാമിനെപ്പോലെ കടുപ്പമായിട്ട് ബാക്കി മതക്കാര്‍ക്കൊന്നുമില്ല. ചിലപ്പോള്‍ ബാക്കി മതസ്ഥര്‍ അവരെ മതഭ്രാന്തന്മാര്‍ എന്നുകൂടി കരുതാറുണ്ണ്ട് മതത്തിനു വേണ്ടി മരിക്കാനും കൂടി അവര്‍ക്ക് ചാഞ്ചല്യ കൂസലോ കാണുന്നില്ല. അങ്ങനെ മരിച്ചാല്‍ രക്തസാക്ഷികളാകും എന്നുകൂടി ഒരു ബോധം അവരുടെ ഉള്ളില്‍ എപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ട്.
ഇതൊന്നും പോരെങ്കില്‍ മുസ്ലീംകള്‍ വലിയ ഔദാര്യശീലന്മാരും സല്‍കാരപ്രിയരുമാണ്. ഈ ഗുണങ്ങളൊക്കെ അവര്‍ക്കു സിദ്ധിച്ചത് ഇസ്ലാം മതത്തിന്റെ മഹത്തായ വഴിയില്‍ കൂടിയാണ്. സകല കാര്യത്തിലും അവര്‍ക്ക് ഒരു നിലയും ഒരു ചിട്ടയും ഒരു നിഷ്കര്‍ഷയും കാണുന്നുണ്ട്. ഇതൊക്കെ വെറും വാക്കുകളായി കരുതാന്‍ പാടില്ല. അവരോടിടപെട്ടാല്‍ ഇതൊക്കെ നമുക്കു തന്നെ അറിയാനാവും. ഒരു ഇസ്ലാമിനെപ്പോലെ കൃത്യനിഷ്ഠയും വാക്കിനുവിലയും, വഞ്ചനയില്ലായ്മയും, വിശ്വാസയോഗ്യതയുമുള്ള ആളെ ബാക്കി മതസ്ഥരില്‍ അപൂര്‍വമായേ കാണുകയുള്ളൂ.
കടത്തിന് പലിശ അവര്‍ക്കു വാങ്ങിക്കാന്‍ പാടില്ല. അനേക രോഗബീജങ്ങള്‍ അടങ്ങിയ പോര്‍ക്കിനെ അവര്‍ക്കു തിന്നാന്‍ പാടില്ല. ഹൈഡ്രോ ഫോബിയ (പേപ്പട്ടി വിഷം) പകരുവാന്‍ ഇടയുള്ളതുകൊണ്ട് ശ്വാക്കളോട് അടുത്ത്പെരുമാറാന്‍ അവര്‍ക്കുപാടില്ല. മാറാത്തരോഗം, അംഗംഭംഗം, ചാരിത്ര്യദൂഷ്യം മുതലായതു പിടിപെട്ടാലെ അവര്‍ക്ക് ഭാര്യന്മാരെ ഉപേക്ഷിക്കാന്‍ പാടുള്ളൂ. ശവം തിന്നുന്ന സമ്പ്രദായം നിര്‍ത്താന്‍ വേണ്ടിയാണ് ജന്തുക്കളെ അറുത്താല്‍ മാത്രമേ തിന്നാവൂ എന്നവര്‍ നിഷ്കര്‍ഷിച്ചത്. ഇങ്ങിനെ ഇവരുടെ എല്ലാവിധമായ ശാസനകള്‍ക്കും അരര്‍ഥമുണ്ട്.
അവരുടെ മതം മുഹമ്മദ് നബി (സ) ഉപദേശിച്ച ഒരൊറ്റമതം മാത്രമാണ്. ആ ഉപദേശത്തില്‍ നിന്ന് ഒരു അണുപ്രമാണമെങ്കിലും അവര്‍ വ്യതിചലിക്കാത്തതുകൊണ്ട് അവരുടെ മതം ഏതുരാജ്യത്തായാലും ഒരേതരം മതമായിട്ടുതന്നെ നില്‍ക്കുന്നു. ഒരൊറ്റ ദൈവത്തിലല്ലാതെ മറ്റൊരു ദൈവത്തിലും അവര്‍ വിശ്വസിക്കുന്നില്ല. മുസ്ലീങ്ങളെല്ലാവരും സമന്മാരും സഹോദരന്മാരുമാണെന്ന അവരുടെ ആചരണം അവര്‍ ഒരെറ്റ ജാതിയാണെന്നും വ്യക്തമാക്കുന്നു. അതുകൊണ്ട് ഒരു ദൈവം, ഒരു ജാതി, ഒരു മതം എന്ന ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളുടെ ആദര്‍ശത്തെ മറ്റെല്ലാ മതങ്ങളെക്കാളും പരിപൂര്‍ത്തിയായി പ്രതിഫലിക്കുന്നതുകൊണ്ട് നമുക്ക് ഇസ്ലാം മതം പോലെ ചേര്‍ചയായ മതം മറ്റൊന്നും ലോകത്തില്‍ കാണുന്നില്ല.
ഈ മതത്തില്‍ ഒരു ദൂഷ്യവും കാണുകില്ല. അതുകൊണ്ട് സ്വാമിയുടെ വാക്ക് നാം വിലവെക്കുന്നുണ്ടെങ്കില്‍, സ്വാമിയുടെ ആദര്‍ശം നാം നടത്തുന്നവരാണെങ്കില്‍, സ്വാമിയുടെ നേരെയുള്ള ഭക്തി നമുക്ക് അറിയിക്കേണമെങ്കില്‍, നാം എല്ലാവരും കഴിയുന്ന വേഗത്തില്‍ ഇസ്ലാം മതം സ്വീകരിക്കേണ്ടതുണ്ട്.
ഇത്രയും ഞാന്‍ പറഞ്ഞത് നമ്മള്‍ കേരളത്തിലെ ഒരോ വ്യക്തികളാണ് എന്ന നിലയിലാണ്. നമ്മുടെ ഈ ചുരുങ്ങിയ പരിധി നാം കുറെ ജാസ്തി വിസ്താരമാക്കി നാം ഇന്ത്യാരാജ്യത്തിലെ ഏഴുകോടി പഞ്ചമന്മാരുള്ളതുകൊണ്ടും അവരും ഇതുപോലെ തന്നെ പല അവശതകള്‍ സഹിക്കുന്നവരാകകൊണ്ടും നാം അവരോടും ഇസ്ലാമതം സ്വീകരിക്കാന്‍ അപേക്ഷിക്കുക. അവര്‍ക്കും അങ്ങനെ തന്നെ ഒരു മനസ്സുവന്നാല്‍ ഇസ്ലാമിന്റെ വില എന്തായിരിക്കുമെന്ന് വിചാരിക്കുക.
ഇന്ത്യയിലെ ജനസംഖ്യയില്‍ ഇപ്പോള്‍ തന്നെ അഞ്ചില്‍ ഒന്ന് മുസ്ലീംങ്ങളാണ്. പഞ്ചമന്മാരുടെ സംഖ്യയും ചുരുങ്ങിയത് അത്രതന്നെയുണ്ട്. അവരും ഇസ്ലാം മതക്കാരായാല്‍ ഇന്ത്യയില്‍ അഞ്ചില്‍ രണ്ടുഭാഗം മുസ്ലീംങ്ങളാകും. ഹിന്ദുക്കളുടെ സംഖ്യയില്‍ നിന്ന് വലിയ ഒരു സംഖ്യ ചോര്‍ന്ന് പോവുകയും ചെയ്യും. ഇന്ത്യക്ക് സ്വയം ഭരണം കിട്ടണമെങ്കില്‍ നാനാജാതിയും, നാനാ ദൈവവും, നാനാമതവും ഒന്നിച്ചുകൂടിയ ഒരു കലക്കുചളിയായ ഹിന്ദുമതക്കാരുടെ സംഖ്യ കുറയുകയും ഒരു ജാതി, ഒരു ദൈവം, ഒരു മതം എന്ന തെളിഞ്ഞ ജലം പോലെ ശുദ്ധിയായ ഇസ്ലാം മതക്കാരുടെ സംഖ്യ ജാസ്തിയാകുകയും വേണം.
അങ്ങനെ ഒരു സുവര്‍ണ്ണകാലം ഇന്ത്യയുടെ ഭാവിയിലെ ഒരു ഭാഗ്യമായിരിക്കക്കണ്ട് ഇന്ത്യ ഒടുവില്‍ ഹിന്ദുസ്ഥാനത്തിനു പകരം ഇസ്ലാം സ്ഥാനം ആയിതീര്‍ന്ന്, തുര്‍ക്കിസ്ഥാനം, ബലൂജിസ്ഥാനം, പേര്‍ഷ്യ, ഏഷ്യമൈനര്‍, ടര്‍ക്കി, അറബിയാ, വടക്കന്‍ ആഫ്രിക്ക, എന്നിങ്ങനെ തൊട്ടുതൊട്ടു കിടക്കുന്ന വലിയ ഇസ്ലാം ഭൂഭാഗങ്ങളില്‍ ഒന്നായിത്തീരുകയും ചെയ്യും അന്ന് ഇസ്ലാം ഒരു ലോകമഹാശക്തിയായിത്തീരുകയും ചെയ്യും. അതിന് ഈശ്വരന്‍ നമ്മളെ എല്ലാവരെയും കാക്കുകയും സഹായിക്കുകയും ചെയ്യട്ടെ.
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment