കമലാ ഇന്റർനാഷ്നലുമായി ബന്ധപ്പെട്ട കേന്ദ്ര ഗവണ്മെന്റിന്റെ മറുപടികൾ റിപ്പോട്ട് ചെയ്ത ഓൺലൈൻ വാർത്തകൾ (മാരീചന്റെ ആർക്കൈവ്സ് ബ്ലോഗിൽ നിന്നെടുത്തത്)
ഇതു കൂടി കാണുക: നികുതിവകുപ്പിന്റെ കണ്ടെത്തലുകൾ (തീയതികൾ :24-07-2008, 27-12-2007 )
കമലാ ഇന്‍റര്‍നാഷണല്‍ നിലവിലില്ല: കേന്ദ്രം
തിങ്കള്‍, 28 ജൂലൈ 2008 ( 15:28 IST )സിംഗപ്പൂരില്‍ കമല ഇന്റര്നാഷണല് എന്നൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സിംഗപ്പൂര്‍ സര്‍ക്കാരുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്നും കേന്ദ്രം വിശദമാക്കി. എസ് എന്‍ സി ലാവ്‌ലിന്‍ ഇടപാടില്‍ നിന്നും ലഭിച്ച കമ്മീഷന്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സിംഗപ്പൂരിലെ കമല ഇന്‍റര്‍നാഷണലില്‍ ഉപയോഗിക്കുന്നതായുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചത്. പിണറായിയുടെ മകന്‍റെ പഠന ചെലവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
സിംഗപ്പൂരില്‍ കമല ഇന്റര്നാഷണല് എന്നൊരു സ്ഥാപനമില്ല

2008-07-29 (Keralapathram cache)
കൊച്ചി: സിംഗപ്പൂര്‍ ആസ്ഥാനമായി കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്നൊരു സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കേന്ദ്ര പ്രത്യക്ഷനികുതിവകുപ്പ് സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എസ്.എന്‍.സി ലാവ്ലിന്‍ ഇടപാടുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വന്‍തുക കോഴവാങ്ങി ഭാര്യയുടെ പേരിലുള്ള സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടേഴ്സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്വേഷണം. പിണറായി വിജയന്‍, മന്ത്രിമാരായ എം.എ. ബേബി, തോമസ് ഐസക് എന്നിവര്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേല്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ പി. പരമേശ്വരന്‍നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇങ്ങനെ വ്യക്തമാക്കപ്പെട്ടത്. ‘സ്വരലയ’യുടെ പേരില്‍ മന്ത്രി എം.എ. ബേബി വിദേശത്തുനിന്നും മറ്റുമായി കോടിക്കണക്കിനു രൂപ പിരിച്ചെടുത്തുവെന്നാണ് ഹര്‍ജിക്കാരന്റെ മറ്റൊരു ആരോപണം. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലിനു നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

കമല ഇന്റര്‍നാഷണല്‍ ഇല്ലാത്ത സ്ഥാപനം: കേന്ദ്ര സര്‍ക്കാര്‍
28 - 7 - 2008
കൊച്ചി: പിണറായി വിജയന്‍ ലാവ്‌ലിന്‍ ഇടപാടില്‍ നിന്നും ലഭിച്ച കമ്മീഷന്‍ കൊണ്ട് സിംഗപ്പൂരില്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി വാങ്ങിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കേന്ദ്ര സര്‍ക്കാര്‍.
സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കമല ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം തന്നെ ഇല്ലെന്ന് തെളിഞ്ഞതായി അസിസ്‌റ്റന്റ് സോളിസിറ്ററല്‍ ജനറല്‍ നല്‌കിയ സ്‌ത്യവാങ്‌മൂലത്തില്‍ പറഞ്ഞു.
പിണറായി വിജയനും മന്ത്രിമാരായ തോമസ് ഐസക്ക്, എം.എ ബേബി എന്നിവര്‍ക്കെതിരെ ക്രൈം വാരിക എഡിറ്റര്‍ നന്ദകുമാര്‍ നല്‌കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‌കിയിരിക്കുന്നത്.
നന്ദകുമാര്‍ ഉന്നയിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് നേരത്ത നല്‌കിയ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിശദീകരണം.
പിണറായിയുടെ മകന്റെ വിദ്യാഭ്യാസ ചെലവുമായി ബന്ധപ്പെട്ട ആരോപണത്തെക്കുറിച്ച് വിദേശ നികുതി വകുപ്പ് അന്വേഷിയ്‌ക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

പിണറായിക്കെതിരെയുള്ള ആരോപണം തെറ്റ് - കേന്ദ്രം
Webdunia News
എസ്.എന്‍.സി ലാവ്‌ലിന്‍ ഇടപാടിലെ കമ്മിഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കമല ഇന്‍റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ച വാദം ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പിണറായി വിജയനെതിരെ ക്രൈം വാരികയുടെ മാനേജിംഗ് ഡയറക്ടര്‍ ടി.പി നന്ദമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. പിണറായി വിജയന്‍ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ നിന്നും കമ്മിഷന്‍ തുക കൈപ്പറ്റിയെന്നും ഈ തുക സിംഗപ്പൂരിലെ കമലാ ഇന്‍റര്‍നാഷണല്‍ എക്സ് പോര്‍ട്ട്‌സ് എന്ന കമ്പനിയില്‍ നിക്ഷേപിച്ചുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഇതേക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് വേണ്ടി കേന്ദ്ര ആദായനികുതി വകുപ്പാണ് അന്വേഷണം നടത്തിയത്. അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലാണ് കേന്ദ്രസര്‍ക്കരിന്‍റെ വിശദീകരണക്കുറിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. പിണറായി വിജയന് എതിരായുള്ള അരോപണങ്ങളില്‍ കഴമ്പില്ല. സിംഗപ്പൂരിലെ നികുതി വകുപ്പുമായി ചേര്‍ന്നാണ് കമല ഇന്‍റര്‍നാഷണല്‍ എക്സ്‌പോര്‍ട്ട്‌സ് എന്ന കമ്പനിയെക്കുറിച്ച് അന്വേഷിച്ചത്.
ഈ അന്വേഷണത്തില്‍ ഈ പേരില്‍ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയാന്‍ കഴിഞ്ഞെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പിണറായി വിജയനെതിരെ ഉന്നയിച്ചിട്ടുള്ള മറ്റ് ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. പിണറായി വിജയന്‍റെ മകന്‍ വിദേശത്ത് പഠിക്കുന്നതിന് ആവശ്യമായ പണം എവിടെനിന്നും കിട്ടിയെന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നും കേന്ദ്രം നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. പിണറായി വിജയന്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കാര്യത്തില്‍ തെളിവൊന്നും കിട്ടിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment