ഡോ. തോമസ് ഐസക്
കേ രളത്തിലെ ഭൂപ്രശ്നത്തിന്റെ ഒരു ഗൌരവ മായ വശം ഭൂമിയുടെ വിലയിലുണ്ടാകുന്ന ക്രമാതീതമായ വര്‍ധനയാണ്. ഭൂമിയുടെ വില ഇപ്രകാരം കുതിച്ചുയരുന്നതിന്റെ ഫലമായി പാവപ്പെട്ടവര്‍ക്ക് വീടുവയ്ക്കാനും മറ്റുമായി ഭൂമി വാങ്ങിക്കുക അതീവ ദുഷ്കരമായി. ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു പ്രത്യാഘാതമാണ് കാര്‍ഷികമേഖലയിലെ മൂലധന നിക്ഷേപത്തിന് ഭൂമിയുടെ ഉയര്‍ന്ന വില പ്രതിബന്ധമായി എന്നത്.
രണ്ടാമതു പറഞ്ഞ കാര്യത്തിലേക്ക് വിരല്‍ചൂണ്ടിയത് 1983ല്‍ കോഴിക്കോട് കര്‍ഷകസംഘം ക്യാമ്പില്‍ ഇ എം എസ് എടുത്ത ക്ളാസും അതിനെ ആസ്പദമാക്കി 'സോഷ്യല്‍ സയന്റിസ്റില്‍' എഴുതിയ ലേഖനവുമാണ്. പിന്നീട് പ്രൊഫസര്‍ ഉത്സാപട്നായിക് കേരളത്തിലെ കാര്‍ഷികപ്രശ്നം വിശദീകരിക്കുന്നതില്‍ തനതായ ഒരു സംഭാവനയാണ് ഈ പ്രബന്ധമെന്ന് നിരീക്ഷിച്ചിട്ടുണ്ട്. മാര്‍ക്സിന്റെ തറപ്പാട്ട സിദ്ധാന്തത്തെ സമകാലീന കേരള കാര്‍ഷിക സ്ഥിതിഗതികളെ വിശദീകരിക്കുന്നതിന് ഉപയോഗപ്പെടുത്തുകയാണ് ഇ എം എസ് ചെയ്തത്.
വിശദാംശങ്ങളിലേക്കും ആഴത്തിലേക്കും പോകാതെ ഇ എം എസിന്റെ വാദം ഇങ്ങനെ സംഗ്രഹിക്കാം: ഭൂമിയുടെ വിലവര്‍ധനമൂലം പുതിയൊരാള്‍ കൃഷിചെയ്യുന്നതിനായി ഭൂമി വിലയ്ക്കു വാങ്ങാന്‍ പ്രയാസമാണ്. ഭൂമിക്കായി മുടക്കേണ്ടി വരുന്ന ഭീമമായ തുകയുടെ പലിശപോലും കാര്‍ഷികാദായമായി കിട്ടണമെന്നില്ല. ഭൂമി വാങ്ങുന്നത് അത് ഭാവിയില്‍ വില്‍ക്കുമ്പോള്‍ കിട്ടുന്ന കൂടുതല്‍ ഉയര്‍ന്ന വില പ്രതീക്ഷിച്ചാണ്. അങ്ങനെ അതിവേഗത്തില്‍ ഉയരുന്ന ഭൂവില കാര്‍ഷികമേഖലയിലേക്കുള്ള നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുന്നെന്നു മാത്രമല്ല ഭൂമിയുടെ ഊഹക്കച്ചവടത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.
ഊഹക്കച്ചവടം വില പിന്നെയും വര്‍ധിക്കാന്‍ ഇടയാക്കുന്നു.
ഇത്തരമൊരു ദൂഷിതവലയത്തിലാണ് കേരളത്തിലെ കാര്‍ഷികമേഖല. ഈ പശ്ചാത്തലത്തില്‍ ഭൂവില നിയന്ത്രിക്കേണ്ടത് കാര്‍ഷിക പുരോഗതിക്ക് ആവശ്യമാണ്. എന്നാല്‍, കേരളത്തിലെ ഭൂരിപക്ഷമാളുകളും ഭൂ ഉടമകളാണെന്നതുമൂലം ഭൂമിയുടെ വിലയ്ക്ക് എന്തെങ്കിലും പരിധികളേര്‍പ്പെടുത്താനും കഴിയില്ല.
ഭൂമിയുടെ മേലുള്ള ഊഹക്കച്ചവടവും തദ്വാരയുള്ള വിലവര്‍ധനയും തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ഭൂപരിഷ്കരണനിയമത്തിലെ ഭൂപരിധി നിയമം കര്‍ശനമായി നടപ്പാക്കുകയാണ്. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഒരാള്‍ക്ക് കൈവശംവയ്ക്കാനാവുകയില്ലല്ലോ. ഇതു മറികടക്കാനായി ബിനാമി പേരുകളില്‍ ഭൂമി വാങ്ങിക്കൂട്ടുന്നത് കണ്ടുപിടിക്കുന്നതിന് റെവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു എന്നതും പ്രസ്താവ്യമാണ്.
ഒരുകാര്യം വ്യക്തമാക്കട്ടെ, ഭൂപരിഷ്കരണ നിയമത്തില്‍ ഒരു ഭേദഗതിയെക്കുറിച്ചും സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. സംശയരഹിതമായ ഈ നിലപാട് മറച്ചുവച്ച് കമ്യൂണിസ്റ് പാര്‍ടിയുടെ പ്രമേയത്തെ ഭൂപരിഷ്കരണ നിയമം ഭേദഗതിചെയ്യണമെന്ന് വ്യവസായ സെക്രട്ടറി വ്യക്തിപരമായി പ്രകടിപ്പിച്ച അഭിപ്രായവുമായി ബന്ധിപ്പിക്കുന്നതിന് ചില മാധ്യമങ്ങളില്‍ നടന്ന പരിശ്രമങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുകയേ നിര്‍വാഹമുള്ളൂ.
ദ്രുതഗതിയിലുള്ള വ്യവസായവല്‍ക്കരണത്തിന് ആവശ്യമായ ഭൂമി എങ്ങനെ ലഭ്യമാക്കാം? ടൂറിസംവികസനത്തിനും ഭൂമി വേണം. ഇവയ്ക്ക് ഭൂമി ലഭ്യമാക്കാന്‍ കൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നതിനും ഭൂരഹിതര്‍ക്കുള്ള ഭൂമി വകമാറ്റുന്നതിനുമാണ് പുതിയ നയരേഖയിലൂടെ പരിശ്രമിക്കുന്നതെന്നു പറയുന്ന വിമര്‍ശകര്‍ ലളിതമായ ചില യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കുന്നില്ല. '
കേരളത്തില്‍ ഇന്ന് വ്യവസായ ആവശ്യത്തിന് എത്രയേക്കര്‍ ഭൂമിയാണ് ഉപയോഗപ്പെടുത്തുന്നത്? സമീപഭാവിയില്‍ എത്ര ഏക്കര്‍ ഭൂമി വേണ്ടിവന്നേക്കാം?
ആദ്യത്തെ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതിനായി ശേഖരിച്ച കണക്ക് താഴെകൊടുക്കുന്നു. (ഏക്കറില്‍) വ്യവാസായവകുപ്പ് 5270 ഐടി വകുപ്പ് 1000 കെഎസ്ഐഡിസി, കിന്‍ഫ്ര 3500 പ്ളാന്റേഷന്‍ ഒഴികെയുള്ള മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ 1000 കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ 10000 സ്വകാര്യമേഖല 10000 ആകെ 30770 ആകെ 30770 ഏക്കര്‍ ഭൂമിയാണ് വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
ഈ കണക്ക് ഒരു അധികപ്പറ്റാണ്. സ്വകാര്യ മേഖലയില്‍ 5000 ഏക്കര്‍ മാത്രമേ വ്യവസായഭൂമി വരൂ എന്നാണ് ചിലരുടെ കണക്കുകൂട്ടല്‍.
അതിരിക്കട്ടെ 30770 ഏക്കര്‍ (12308 ഹെക്ടര്‍) കേരളത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ എത്ര ശതമാനം വരും? കേരളത്തിലെ മൊത്തം വിസ്തൃതി 38.9 ലക്ഷം ഹെക്ടറാണ്. ഇതിന്റെ 0.32 ശതമാനമേ വ്യവസായഭൂമി വരൂ. ഇരിപ്പൂ അടക്കം കേരളത്തിലെ മൊത്തം കൃഷിഭൂമി 30.4 ലക്ഷം ഹെക്ടര്‍ വരും. ഇതിന്റെ 0.41 ശതമാനമേ വ്യവസായഭൂമി വരൂ.
വ്യവസായത്തിന് ഭൂമി എടുത്തത് കേരളത്തിലെ കാര്‍ഷികവികസനത്തിന് തടസ്സമായി എന്നത് അടിസ്ഥാനരഹിതമാണെന്ന് ഇതില്‍നിന്ന് തെളിയുന്നുണ്ട്. ഇത്രയും ഭൂമി വ്യവസായത്തിനായി നീക്കിയത് വിളതീവ്രതയും ഉല്‍പ്പാദനക്ഷമതയും ഉയര്‍ത്തിക്കൊണ്ട് നിസ്സാരമായി പരിഹരിക്കാവുന്നതേയുള്ളൂ.
അടുത്ത ചോദ്യം സമീപഭാവിയില്‍ വ്യവസായത്തിനായി എത്രയേക്കര്‍ ഭൂമി അധികമായി നീക്കിവയ്ക്കേണ്ടിവരും എന്നതാണ്. ഇതുകൂടി മനസ്സിലാക്കുമ്പോഴേ ചിലര്‍ പ്രകടിപ്പിക്കുന്ന അതിരുകവിഞ്ഞ വേവലാതിയുടെ പൊള്ളത്തരം മനസ്സിലാകൂ.
ഏതാണ്ട് 2000 ഏക്കര്‍ വീതം വരുന്ന കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവുമാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ടിവരുന്ന രണ്ടു പദ്ധതി. ഇതിനുപുറമെ കിന്‍ഫ്ര, കെഎസ്ഐഡിസി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ മറ്റൊരു 3000 ഏക്കര്‍കൂടി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നു.
സ്വകാര്യ സംരംഭകരുടേത് മറ്റൊരു 3000 ഏക്കര്‍ വരും. മൊത്തം ഏതാണ്ട് 10000 ഏക്കര്‍.
ഇതുകൂടി ഉപയോഗിച്ചാലും മൊത്തം ഭൂവിസ്തൃതിയുടെ 0.42 ശതമാനം മാത്രമേ വരൂ. വ്യവസായ അവശ്യത്തിന് നല്‍കുന്ന ഭൂമി റിയല്‍ എസ്റേറ്റ് സംബന്ധമായ ഊഹക്കച്ചവടത്തിനായി ഉപയോഗപ്പെടുത്തില്ലെന്നത് ഉറപ്പുവരുത്താന്‍ കര്‍ശന നിബന്ധന ഏര്‍പ്പെടുത്തണം.
ഭൂപരിധിയില്‍നിന്ന് ഒഴിവു ലഭിക്കുന്ന ഭൂമി തുണ്ടങ്ങളായി വില്‍ക്കാന്‍ പാടുള്ളതല്ല. വ്യവസായ ആവശ്യത്തിനും മറ്റുമായി നിശ്ചിത ശതമാനം ഭൂമി ഉപയോഗപ്പെടുത്തിയിരിക്കണം. മിനിമം ഇത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരിക്കണം, നെല്‍വയല്‍ നികത്തല്‍ നിയമംമൂലം നിരോധിക്കപ്പെട്ട മേഖലകളില്‍ വയലുകള്‍ നികത്താന്‍ പാടുള്ളതല്ല എന്നിങ്ങനെ കര്‍ശനവും സുതാര്യവുമായ വ്യവസ്ഥകള്‍ ഉണ്ടാക്കണം.
പ്രത്യേക സാമ്പത്തിക മേഖല (സെസ്)കള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തെക്കുറിച്ചും ചര്‍ച്ച നടന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് പത്തൊമ്പതാം പാര്‍ടി കോഗ്രസ് സുവ്യക്തമായ തീരുമാനം എടുത്തിട്ടുണ്ട്. പ്രത്യേക സാമ്പത്തികമേഖലയോടുള്ള പാര്‍ടിയുടെ അടിസ്ഥാന വിമര്‍ശനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പാര്‍ടിക്ക് പങ്കാളിത്തമുള്ള സംസ്ഥാനസര്‍ക്കാരുകള്‍ ചില മുന്‍കരുതലുകള്‍ എടുത്തുകൊണ്ട് അവ നടപ്പാക്കാവുന്നതാണ്.
ഇങ്ങനെയൊരു സമീപനം സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ സംസ്ഥാനങ്ങള്‍ വ്യവസായവല്‍ക്കരണത്തില്‍ പിന്തള്ളപ്പെടും.
കേരളത്തില്‍ ഇപ്പോള്‍ ക്യാബിനറ്റിന്റെ പരിഗണനയിലിരിക്കുന്ന സെസ് അപേക്ഷകള്‍ പരിശോധിച്ചാല്‍ താഴെപറയുന്ന കാര്യങ്ങള്‍ വ്യക്തമാകും.
1) മൊത്തം പത്ത് അപേക്ഷകള്‍ക്ക് വേണ്ടുന്ന ഭൂമി 1100 ഏക്കറാണ്. 500 ഏക്കറോളം വരുന്ന ഒരു അപേക്ഷ ഒഴികെ ബാക്കിയെല്ലാം 25-50 ഏക്കര്‍ വരുന്ന ചെറുകിട മേഖലയാണ്.
2) രണ്ടെണ്ണം കിന്‍ഫ്രയുടെ ഭൂമിയും ഒരെണ്ണം കേന്ദ്ര പൊതുമേഖലയുടേതുമാണ്. ബാക്കി സംരംഭകര്‍ മാര്‍ക്കറ്റ് വിലയ്ക്ക് സ്വന്തമായി ഭൂമി വാങ്ങിയിട്ടുള്ളവരാണ്.
3) ആറായിരം കോടി രൂപ മുതല്‍മുടക്കും ഒരു ലക്ഷംപേര്‍ക്ക് തൊഴിലും നല്‍കും.
4) സെസുകളില്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ അനുവദിക്കപ്പെടും.
5) കയറ്റുമതിക്കു വേണ്ടിയല്ലെങ്കില്‍ വാറ്റ് നികുതിയില്‍നിന്ന് ഒഴിവു നല്‍കുന്നതല്ല.
6) ഭൂവിനിയോഗം സംബന്ധിച്ച നിബന്ധനകളും ഉണ്ട്. 50 ശതമാനം ഭൂമിയെങ്കിലും നേരിട്ടുള്ള വ്യവസായ ആവശ്യത്തിനും 25 ശതമാനം പശ്ചാത്തല സൌകര്യങ്ങള്‍ക്കുമായിരിക്കും. ഏറിയാല്‍ 25 ശതമാനമേ താമസത്തിനും വിനോദത്തിനും മറ്റുമുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കൂ.
7) വയല്‍നികത്തേണ്ട ആവശ്യമേയില്ല.
സര്‍ക്കാര്‍ അംഗീകരിച്ച നിബന്ധന പാലിക്കാന്‍ തയ്യാറുള്ള വ്യവസായ സംരംഭകര്‍ക്ക് എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കുകയോ ഭൂമി വാങ്ങുന്നതിനുള്ള അനുവാദം നല്‍കുകയോ ചെയ്താല്‍ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ 25,000 കോടി രൂപയുടേയെങ്കിലും നിക്ഷേപം കേരളത്തില്‍ ഉറപ്പുവരുത്താനാകും.
അഞ്ചു ലക്ഷം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ഇവിടങ്ങളില്‍ നല്‍കാനും കഴിയും. ഇതിനിരട്ടി പരോക്ഷമായ തൊഴിലും സൃഷ്ടിക്കപ്പെടും. വ്യവസായ കേരളത്തിന്റെ മുഖഛായ മാറ്റാനാകുന്ന ഇത്തരമൊരു പരിപാടിയാണ് പാര്‍ടി സംസ്ഥാന കമ്മറ്റി മുന്നോട്ടുവച്ചിട്ടുള്ളത്. (അവസാനിച്ചു)
ഇനം
മാധ്യമം
(35)
CPM
(29)
VS
(28)
HMT
(26)
HMT-മാതൃഭൂമി
(24)
മാതൃഭൂമി
(19)
മനോരമ
(17)
മംഗളം
(16)
SEZ
(14)
ലാവ്‌ലിന്‍
(13)
ലോട്ടറി വിവാദം
(13)
പിണറായി
(9)
ലാവലിന്‍
(8)
MetroVaartha-VS
(7)
ഒഞ്ചിയം
(7)
ടിപി ചന്ദ്രശേഖരന്‍
(7)
എം. ജയചന്ദ്രന്‍
(6)
ലാവ്‌ലിന്‍ CPM
(6)
ലാവ്‌ലിന്‍-മാതൃഭൂമി
(6)
സ്മാര്‍ട്ട്‌സിറ്റി
(6)
ഇന്ദു
(5)
സിപിഎം
(5)
Revolutionary Marxist Party
(4)
ആണവക്കരാര്‍
(4)
ആലുവാപ്പുഴ
(4)
ദേശാഭിമാനി ലേഖനം
(4)
നിധി
(4)
ലാവലിൻ രേഖകൾ
(4)
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം
(4)
സുഭാഷ്
(4)
HMT-സി.പി.ഐ
(3)
LDF
(3)
Wikileaks
(3)
Wikileaks-Kerala
(3)
smartcity
(3)
ആണവക്കച്ചവടം
(3)
ആണവക്കരാർ
(3)
കോണ്‍ഗ്രസ്
(3)
ഗുജറാത്ത്
(3)
തീവ്രവാദം
(3)
തോമസ് ഐസക്
(3)
ദേശാഭിമാനി
(3)
ബാംഗ്ലൂര്‍ സ്ഫോടനം
(3)
മദിനി
(3)
മൂന്നാര്‍
(3)
സ്ഫോടനം
(3)
CBI
(2)
CPIM Wikileaks
(2)
Dalit Oppression
(2)
HMT- അഡ്വ. ജനറല്‍
(2)
HMT-അന്വേഷണസമിതി
(2)
HMT-ഹൈക്കോടതി
(2)
Reservation
(2)
അഡ്മിറല്‍ ബി.ആര്‍. മേനോന്‍
(2)
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
(2)
അബാദ്
(2)
അഭിഷേക്
(2)
അമേരിക്ക
(2)
അമേരിക്കന്‍ പതനം
(2)
ആര്‍.എസ്.എസ്
(2)
ഇലക്ഷന്‍
(2)
കെ.എം.മാത്യു-ദേശാഭിമാനി
(2)
കോടതി
(2)
കോടിയേരി
(2)
ക്യൂബ റീമിക്സ്
(2)
ക്രൈം നന്ദകുമാര്‍
(2)
ഗ്രൂപ്പിസം
(2)
തിരുവിതാംകൂര്‍
(2)
ദീപിക
(2)
പാഠപുസ്തകം
(2)
പി.കെ. പ്രകാശ്
(2)
ബാലനന്ദന്‍
(2)
ഭൂപരിഷ്കരണം
(2)
മദനി
(2)
മുഖ്യമന്ത്രി
(2)
വി.എസ്
(2)
വിദ്യാഭ്യാസം
(2)
വിവരാവകാശ നിയമം
(2)
വീരേന്ദ്രകുമാര്‍
(2)
സാമ്പത്തിക തകര്‍ച്ച
(2)
സി.ആര്‍. നീലകണ്ഠന്‍
(2)
സുപ്രിം കോടതി
(2)
ഹര്‍കിഷന്‍സിങ് സുര്‍ജിത്
(2)
2008
(1)
A K Antony
(1)
Aarakshan
(1)
Achuthananthan-wikileaks
(1)
Apple
(1)
Arlen Specter visit-Wikileaks
(1)
Army
(1)
Baby-Wikileaks
(1)
British India
(1)
Budget
(1)
CITU
(1)
Capitalism
(1)
Coca Cola-wikileaks
(1)
Creamy layer
(1)
Dalits
(1)
Defence budget 2011-12
(1)
Election 2009 Internal Analysis
(1)
HMT--ഉമ്മന്‍ചാണ്ടി
(1)
HMT-HMT
(1)
HMT-UDF
(1)
HMT-VS
(1)
HMT-അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍
(1)
HMT-കളക്ടര്‍
(1)
HMT-ധനമന്ത്രി
(1)
HMT-നിയമവകുപ്പ്
(1)
HMT-പി.സി. ജോര്‍ജ്
(1)
HMT-പിണറായി
(1)
HMT-യൂത്ത് കോണ്‍ഗ്രസ്
(1)
HMT-റവന്യൂവകുപ്പ്
(1)
HMT-വെളിയം
(1)
HMT-സര്‍ക്കാര്‍
(1)
HMT-സര്‍വേ സൂപ്രണ്ട്
(1)
Hackers
(1)
History of Silicon Valley
(1)
Industrial Township Area Development Act of 1999
(1)
Information Technology
(1)
Iraq and Kerala elections-wikileaks
(1)
Isaac-Wikileaks
(1)
Justice VK Bali-wikileaks
(1)
Kerala Foreign Investment wikileaks
(1)
Lord Macaulay
(1)
Manorama Editiorial board-wikileaks
(1)
Meritocracy
(1)
Microspoft
(1)
News Statesman
(1)
Pepsi-wikileaks
(1)
Pinarayi-Wikileaks
(1)
Prabhat Patnaik
(1)
Presidency College
(1)
RSS
(1)
Self Financing Colleges
(1)
Silicon Valley
(1)
Social Networking
(1)
USA
(1)
Vibrant Gujarat
(1)
mangalam
(1)
അഡ്വക്കറ്റ് കെ. രാം കുമാര്‍
(1)
അഡ്വക്കറ്റ് കെ.ജയശങ്കര്‍
(1)
അണ്ണാ ഹസാരെ
(1)
അധ്യാപകന്‍
(1)
അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം
(1)
അമിത് ഷാ
(1)
അറസ്റ്റ്
(1)
അവയവദാനം
(1)
അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം
(1)
അഹമ്മദ്
(1)
ആരോഗ്യവകുപ്പ്
(1)
ആസിയാന്‍ കരാര്‍
(1)
ഇന്ദിരഗാന്ധി
(1)
ഇസ്രയേല്‍
(1)
ഈഴവര്‍
(1)
ഉമ്മഞ്ചാണ്ടി
(1)
എ.കെ.ആന്റണി
(1)
എം ജി എസ്
(1)
എം.പി.പരമേശ്വരന്‍
(1)
എന്‍. പി. ചെക്കുട്ടി
(1)
എന്‍.ജി.ഓ.
(1)
എന്‍ഐടി
(1)
എല്‍ഡിഎഫ് സര്‍ക്കാര്‍
(1)
എളമരം കരിം
(1)
എളമരം കരീം
(1)
ഐജി സന്ധ്യ
(1)
ഒറീസ
(1)
കടവൂര്‍
(1)
കരിമഠം കോളനി സർവ്വേ
(1)
കാബിനറ്റ് രേഖകള്‍
(1)
കാര്‍ത്തികേയന്‍
(1)
കിളിരൂർ
(1)
കെ എം മാത്യു
(1)
കെ. സുകുമാരന്‍
(1)
കെ.ആര്‍.മീര
(1)
കെ.ഇ.എന്‍
(1)
കെ.എം റോയി
(1)
കെ.എം.മാത്യു- മാതൃഭൂമി
(1)
കെ.എം.മാത്യു-പിണറായി
(1)
കെ.എം.മാത്യു-മനോരമ
(1)
കെ.എന്‍. പണിക്കര്‍
(1)
കെ.ടി. ഹനീഫ്
(1)
കെ.രാജേശ്വരി
(1)
കെ.സുധാകരന്‍
(1)
കെഇഎന്‍
(1)
കേന്ദ്രസിലബസ്സ്
(1)
കേരള കൗമുദി
(1)
കേരളം
(1)
കേരളത്തിലെ ക്ഷേത്രഭരണം
(1)
കേരളാ ബജറ്റ് 2011
(1)
കേശവമേനോന്‍
(1)
കൊച്ചി മെട്രോ
(1)
കൊലപാതകം
(1)
ക്രമസമാധാനം
(1)
ഗവര്‍ണ്ണര്‍
(1)
ഗവേഷണ വിദ്യാര്‍ത്ഥിനി
(1)
ഗാന്ധി
(1)
ഗോപാലകൃഷ്ണന്‍
(1)
ഗോള്‍വാള്‍ക്കര്‍
(1)
ചാന്നാര്‍ ലഹള
(1)
ചുംബനസമരം
(1)
ചെങ്ങറ
(1)
ജനശക്തി
(1)
ജന്മഭൂമി
(1)
ജന്‍ലോക്പാല്‍ ബില്‍
(1)
ജലവൈദ്യുതപദ്ധതി
(1)
ജാതി
(1)
ടി.വി.ആര്‍. ഷേണായ്
(1)
ടീസ്റ്റാ സെറ്റല്‍വാദ്
(1)
ഡി. ബാബുപോള്‍
(1)
ഡി. രാജസേനന്‍
(1)
തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14
(1)
തോമസ് ജേക്കബ്
(1)
ദാരിദ്ര്യം
(1)
ദിലീപ് രാഹുലന്‍
(1)
ദേവസ്വം ബോഡ്
(1)
നരേന്ദ്ര മോഡി
(1)
നാലാം ലോകം
(1)
നാവീക ആസ്ഥാന സര്‍വേ
(1)
ന്യൂനപക്ഷ സ്ഥാപനം
(1)
പത്ര കട്ടിംഗ്
(1)
പത്രാധിപര്‍
(1)
പരമ്പര
(1)
പലവക
(1)
പവ്വത്തില്‍
(1)
പാര്‍ട്ടികളുടെ സ്വത്ത്
(1)
പാര്‍ലമെന്റ്
(1)
പാര്‍ലമെന്റ് ബില്‍
(1)
പാലസ്തീന്‍
(1)
പാലോളി
(1)
പി. കിഷോര്‍
(1)
പി.കെ പ്രകാശ്
(1)
പി.സി. ജോര്‍ജ്
(1)
പോലീസ്
(1)
പോഷകാഹാരം
(1)
പ്രകടനപത്രിക
(1)
പ്രഭാത് പട്‌നായക്
(1)
പ്രഭാവര്‍മ്മ
(1)
പൗവ്വത്തില്‍
(1)
ഫാഷിസം
(1)
ഫ്ലാഷ്
(1)
ബാബര്‍
(1)
ബാലന്‍
(1)
ബിനു പി. പോള്‍
(1)
ബോണ്ട്
(1)
മണ്ഡലപുനര്‍നിര്‍ണയം
(1)
മതപരിവര്‍ത്തനം
(1)
മധ്യരേഖ
(1)
മന്ത്രിസ്ഥാനം
(1)
മരണം
(1)
മാതൃഭൂമി സര്‍ക്കുലര്‍
(1)
മാതൃഭൂമി-സംഘപരിവാര്‍ ബന്ധം
(1)
മാധ്യമം വാരിക: ജൂലൈ 28
(1)
മാവോ സെ തുങ്
(1)
മാർട്ടിൻ
(1)
മിഡില്‍ ഈസ്റ്റ്
(1)
മുകുന്ദന്‍
(1)
മുസ്ലീം
(1)
മെഡിക്കല്‍കോളജ്
(1)
മോഹന്‍ ലാല്‍
(1)
യു.ഡി.എഫ്.
(1)
യുഡിഎഫ്
(1)
രണ്ടാംലോക മഹായുദ്ധം
(1)
രാംകുമാര്‍
(1)
രാജേശ്വരി
(1)
റെഡ് റെഡ് സ്റ്റാര്‍
(1)
റെയില്‍വേ
(1)
റെവന്യൂ വരുമാനം
(1)
ലോക്പാല്‍
(1)
ളാഹ ഗോപാലന്‍
(1)
വയലാര്‍ ഗോപകുമാര്‍
(1)
വരദാചാരി
(1)
വി.എം. സുധീരന്‍
(1)
വി.ഏ. അരുൺ കുമാർ
(1)
വി.കെ ബാലി
(1)
വിജയരാഘവന്‍
(1)
വിജു വി. നായർ
(1)
വിതയത്തില്‍
(1)
വിദഗ്ധ സമിതി റിപ്പോർട്ട്
(1)
വിദ്യാഭ്യാസ ബജറ്റ് വിഹിതം
(1)
വൈക്കം സത്യാഗ്രഹം
(1)
വൈദ്യുതിച്ചിലവ്
(1)
വൈബ്രന്റ് ഗുജറാത്ത്
(1)
വ്യവസായം
(1)
വ്യാജവാര്‍ത്ത
(1)
ശാസ്ത്രപ്രതിഭ
(1)
ശിശു വികസനം
(1)
ശ്രീനാരായണ ഗുരു
(1)
ഷാനവാസ്
(1)
സംഘപരിവാര്‍
(1)
സംസ്ക്കാരം
(1)
സംസ്ഥാനസിലബസ്സ്
(1)
സര്‍ക്കാര്‍
(1)
സാങ്കേതിക വിദ്യാഭ്യാസം
(1)
സാന്റിയാഗോ മാര്‍ട്ടിന്‍
(1)
സാമൂഹ്യ നീതി
(1)
സി.ബി.ഐ
(1)
സിബിഐ
(1)
സിമി
(1)
സുഗതന്‍ പി. ബാലന്‍
(1)
സുരേഷ് കുമാര്‍
(1)
സ്വകാര്യപ്രാക്ടീസ്
(1)
സർവ്വ ശിക്ഷാ അഭിയാൻ
(1)
സർവ്വേ
(1)
ഹനാന്‍ ബിന്‍ത് ഹാഷിം
(1)
ഹിന്ദുത്വ
(1)
ഹൈക്കോടതി
(1)
ഹൈഡ് ആക്റ്റ്
(1)
No comments:
Post a Comment