Wednesday, May 27, 2009

വേട്ടയും രോഗവും

അച്യുതാനന്ദന്‍ കളിക്കുമ്പോള്‍ ഓരോന്നും അവസാനത്തെ കളിയാണെന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ തോന്നും.അച്യുതാനന്ദന്‌ അതു തോന്നുകയില്ല. അദ്ദേഹം കളിച്ചുകൊണ്ടിരിക്കും. അച്യുതാനന്ദന്‍ ഇപ്പോള്‍ പുറത്തുവരും എന്ന് കരുതുന്ന വിമതര്‍ക്കും അചുതാനന്ദന്റെ കളിയുടെ നിയമം അറിയുകയില്ല.കാരണം അതിന്‌ ഒരു നിയമവും ബാധകമല്ല. സ്വാന്തന സ്പര്‍ശമില്ലാതെ ശത്രുക്കളേ മുഴുവന്‍ അരിഞ്ഞു വീഴ്‌ത്തിയ ഇ.എം.എസുപോലും ജീവിതത്തില്‍ അച്യുതാനന്ദനോട്‌ മാത്രമേ തോറ്റിട്ടുള്ളൂ.ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അച്യുതാനന്ദന്‍ ഒറ്റപ്പെട്ടിട്ടുണ്ട്‌.എം.സി. ജോസഫൈന്‍ മാത്രമേ കൂടെ ഉള്ളൂ. ജോസഫൈനെ മട്ടാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും വിശാലകൊചി വികസന അതോററ്റി അധ്യക്ഷയാക്കിയതുമൊക്കെ അച്യുതാനന്ദനായിരുന്നു.പി.കെ ഗുരുദാസന്‍ മാറിയതുപോലെ ജോസഫൈനും കുറച്ചു കഴിയുമ്പോള്‍ മാറിയെന്നിരിക്കാം.

ഒറ്റപ്പെടുന്നത്‌ അച്യുതാനന്ദന്‌ ഒരു സുഖമാണ്‌. കാരണം,അച്യുതാനന്ദന്‍ സെക്രട്ടറിയേറ്റില്‍ ഒറ്റപ്പെടുന്നത്‌ ഇതാദ്യമല്ല.ഒരു പക്ഷെ ഇന്നത്തെതിന്‌ സമാനമായി പാര്‍ട്ടിയില്‍ ഭിന്നത താണ്ഡവമാറ്റിയ 1989-90 ഇല്‍ താന്‍ സെക്രട്ടറിയെറ്റില്‍ ഒറ്റപ്പെട്ടതായി അച്യുതാനന്ദന്‍ പോളിറ്റ്‌ ബ്യൂറോയെ രേഖാമൂലം അറിയിച്ചിരുന്നു. അതുകൊണ്ട്‌ എന്തായിരുന്നു 1989 എന്ന് നോക്കാം


1988 നവംബറിലായിരുന്നു പാര്‍ട്ടി ആലപ്പുഴ സംസ്ഥാന സമ്മേളനം. ആ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായുരുന്ന അച്യുതാനന്ദന്‍ അവതരിപ്പിച്ച സംഘടന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയില്‍ വളര്‍ന്നു വരുന്ന വിഭാഗീയതയെപ്പറ്റിയുള്ള ആദ്യപരാമര്‍ശം കാണാം. പാര്‍ട്ടിക്ക്‌ നിരക്കത്ത തെറ്റായ പ്രവണതകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങള്‍ നടക്കുന്നതുകൊണ്ടുമാത്രമെ പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടി അംഗങ്ങളുടെ മാതൃകപരമായ പദവിയും കാത്തു സൂക്ഷിക്കാന്‍ കഴിയൂ. തെറ്റിനെതിരെ നീങ്ങാനുള്ള ധൈര്യമില്ലായ്മയും പല കമ്മിറ്റികളെ സംബന്ധിച്ചും ഇന്നുണ്ട്‌. സ്ഥാനമാനങ്ങളെ സംബന്ധിച്ച പ്രതീക്ഷ തെറ്റുകാര്‍ക്കെതിരെ നീങ്ങുന്നതില്‍ നിന്ന് പലരേയും പിറകോട്ട്‌ വലിക്കുന്നു. കമ്മിറ്റികള്‍ക്കകത്ത്‌ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതിനുപകരം കമ്മിറ്റിക്ക്‌ വെളിയില്‍ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്ന രീതിയും കുറെ സഖാക്കളുടെ കാര്യത്തിലുണ്ട്‌.പാര്‍ട്ടി അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിന്‌ ശക്തമായ ചര്‍ച്ചയും തീരുമാനവും ആവശ്യമാണ്‌



അങ്ങനെയൊരു ബന്ധം നിലനിന്നതിനാൽ, പിണറായിയുമായി ബന്ധപ്പെട്ട കേസിൽ നിയമോപദേശം നൽകുന്നതിൽ നിന്ന് സുധാകരപ്രസാദ് മാറിനിൽക്കുന്നതായിരുന്നു ഔചിത്യം. അങ്ങനെ ചെയ്യുമ്പോഴാണ് ആ പദവി മഹനീയമാവുന്നത്. പ്രാ‍ഗൽഭ്യം ഒരു ഘടകമാക്കാതെ പരിചയവും ബന്ധുത്വവും ഭരണഘടനാപരമായ പദവികൾ ദാനം ചെയ്യാൻ ഘടകമാക്കുമ്പോൾത്തന്നെ ആ പദവി ഇടിച്ചു താഴ്തപ്പെടുന്നു. എം. കെ. ദാമോദരൻ അഡ്വ. ജനറലായിരിക്കുമ്പോൾ അദ്ദേഹം പിണറായിയുടെ നോമിനിയായിരുന്നു; അച്യുതാനന്ദനുമായി അടുപ്പം. ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ദാമോദരന്റെ ഉപദേശത്തെ, അതുണ്ടായ കാലത്ത് അച്യുതാനന്ദനെതിർത്തില്ലെങ്കിലും, അത് അദ്ദേഹം മലപ്പുറം സംസ്ഥാനസമ്മേളനത്തിന് മുൻപ് ആയുധമാക്കിയ സംഭവം നമ്മുടെ മുന്നിലുണ്ട്. സുധാകരപ്രസാദിന്റെ കാര്യത്തിലാകട്ടെ, നിയമോപദേശം ഉണ്ടാവുന്നതിന്മുൻപ് തന്നെ അത് പിണറായിക്കെതിരെ ആയുധമാക്കാൻ കഴിയുമെന്ന് അച്യുതാനന്ദന് വ്യക്തമായിരുന്നു.
 
സുധാകരപ്രസാദിന്റെ നിയമോപദേശത്തെ സംബന്ധിച്ച്, ജനം മറന്നുപോയ ഒരു വസ്തുത, ഇക്കാര്യത്തിൽ പിണറായിക്ക് അനുകൂലമായ നിലപാട് സുധാ‍കരപ്രസാദ് മുൻപ് തന്നെ എടുത്തിരുന്നു എന്നതാണ്. അത്, ലാവ്‌ലിൻ കേസ് സി.ബി.ഐക്ക് വിടുന്ന പ്രശ്നം ഹൈക്കോടതിയിൽ എത്തിയപ്പോഴാണ്. അച്യുതാനന്ദൻ നേതൃത്വം നൽകുന്ന കേരള സർക്കാറിനുവേണ്ടി അന്ന് ഹാജരായത് സുപ്രീം കോടതി അഭിഭാഷകരാണെങ്കിലും അതിന് ചുക്കാൻ പിടിച്ചത് സുധാകര പ്രാസാദ് തന്നെയാണ്. അദ്ദേഹം അന്ന് വാദിച്ചത് സി. ബി. ഐക്ക് വിടേണ്ടതില്ല എന്നാണ്. അന്ന് വാദിച്ചത് പിണറായിക്ക് വേണ്ടിത്തന്നെയാണ്. അന്നത്തെ വാദം ഒരു നിയമോപദേശമായി ഇപ്പോൾ വന്നു എന്നേയുള്ളു. അതുകൊണ്ട് ഇപ്പോൾ നിയമോപദേശം വന്നപ്പോൾ അച്യുതാനന്ദൻ പല്ലിറുമ്മയതിലൊ യു. ഡി. എഫ് ഹർത്താൽ ആചരിച്ചതിലൊ ഒരർഥവുമില്ല.
 
പക്ഷെ, പണ്ട് ബോഫോഴ്സ് ഇടപാടിനെത്തുടർന്ന് വി. പി. സിംഗ് “രാജീവ് ഗാന്ധി ചോർ ഹൈ” എന്ന ഒറ്റവരി മുദ്രാവാക്യം ഉയർത്തുകയും ജനം അതിന് വോട്ട് ചെയ്യുകയും ചെയ്ത പോലെ, “പിണറാ‍യി കള്ളൻ” എന്ന് അച്യുതാനന്ദൻ ധ്വനിപ്പിക്കുന്നതിൽ ആവേശം കൊള്ളുകയാണ് ജനം. അതിന് വളം വച്ചുകൊടുത്തു എന്നതാണ് പിണറായിയുടെ കുറ്റം. ചടയൻ ഗോവിന്ദനെപ്പോലെ, അഴീക്കോടൻ രാഘവനെപ്പോലെ, സി. എച്ച് കണാരനെപ്പോലെ “എന്റെ ഹൃദയം ഇതാ പറിച്ചെടുത്തോളു” എന്ന് പറയാൻ കഴിയുന്ന ഒരു ശുദ്ധഹൃദയനായിരുന്നു പിണറായി എങ്കിൽ ജനം അച്യുതാനന്ദന്റെ കൂടെ നിൽക്കുമായിരുന്നില്ല. അച്യുതാനന്ദന്റെ കാലത്ത് പാർട്ടി ഗുണ്ടകളുടെ കയ്യിലായിരുന്നു; പിണറായിയുടെ കാലത്ത് പാർട്ടി മൂലധനശക്തികൾ അലയുന്ന അ‌മ്യൂസ്മെന്റ് പാർക്കായി. യാഥാസ്തിഥിക മാർക്സിസത്തിന് മൂലധനശക്തികൾ എന്നു കേട്ടാൽ വിറളിയുണ്ടാകാം. അതാണ് ഈ വേട്ടയിൽ അച്യുതാനന്ദന്റെ പ്രത്യയശാസ്ത്ര മൂലധനം. തീർച്ചയായും അച്യുതാനന്ദന്റെ കൂടെയായിരിക്കും ശുദ്ധാത്മാക്കൾ.
 
ഈ സാഹചര്യത്തിൽ അച്യുതാനന്ദന് ഒറ്റയ്ക്ക് പിടിച്ച് നിൽക്കുക സാധാരണ ഗതിയിൽ എളുപ്പമല്ല. പാർട്ടിയിൽ അദ്ദേഹം ഒറ്റപ്പെട്ടു; മുഖ്യമന്തിയെന്ന നിലയിലും ഒറ്റപ്പെട്ടു. പാർട്ടി സെക്രട്ടേറിയറ്റിൽ മാ‍ത്രമല്ല, ഭരണ സെക്രട്ടേറിയറ്റിലും സഹകരണം കിട്ടുന്നില്ല എന്ന് അച്യുതാനന്ദൻ പി.ബി ക്ക് എഴുതിക്കാണും. ഇന്നത്തെ നിലയിൽ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രക്ഷാകവചമാണ്. അതുകൊണ്ട്, ആ സ്ഥാനം അദ്ദേഹം സ്വയം ഒഴിയുകയില്ല.
 
മറുവശത്ത്, വയനാട്ട്‌കുലവൻ തെയ്യക്കെട്ടിന് മുൻപത്തെ മൃഗവേട്ടക്കിറങ്ങുന്ന തിയ്യന്മാരെ ഓർമ്മിപ്പിക്കുന്ന ഒരു സംഘമാണ് അച്യുതാനന്ദവേട്ടക്കിറങ്ങിയിട്ടുള്ളത്. ഗുണ്ടായിസം കാണുമ്പോൾ ഇ.എം.എസിന് ഖിന്നതയുണ്ടാവും. അതുകൊണ്ടാണ് പാപ്പിനിശ്ശേരിയിൽ എം. വി. രാഘവന്റെ പാമ്പുകളെ പാർട്ടി കൊന്നപ്പോൾ മോശമായിപ്പോയി എന്ന് ഇ.എം.എസ് പ്രതികരിച്ചത്. പക്ഷെ ഗുണ്ടായിസം അച്യുതാനന്ദനും പിണറായിക്കും ശീലമാണ്. അതുകൊണ്ട് ഇരുവർക്കും ഈ വേട്ടയിൽ ഉറക്കം നഷ്ടപ്പെടുകയില്ല.
 
പ്രകാശ് കാരാട്ടും എസ് രാമചന്ദ്രൻപിള്ളയും ഇതുപോലെ വേട്ടക്ക് പറ്റുകയില്ല. സെക്രട്ടേറിയറ്റിനെ അപ്പാടെ ദൽഹിക്ക് വിളിക്കാൻപോലുമുള്ള ത്രാണി അവർക്കുണ്ടെന്ന് തോന്നുന്നില്ല. ഈ രണ്ട് കൊല്ലം കൂടി കാർന്നോർ ഇങ്ങനെ പോകട്ടെ എന്ന് അവർ വെക്കും.  ജ്യോതിബസു 1996ൽ പാർട്ടി അച്ചടക്കം പരസ്യമായി ലംഘിച്ചിട്ടും അദ്ദേഹത്തെ പുറത്താക്കിയില്ല. പുറത്താക്കണമെന്ന് ബംഗാൾ പാർട്ടി ആവശ്യപ്പെട്ടതുമില്ല. അവിടെയാണ് കേരളവും ബംഗാളും തമ്മിലുള്ള വ്യത്യാസം. ബസുവിന്റെ കൂടെ പാർട്ടി ഉണ്ടായിരുന്നു; അച്യുതാനന്ദന്റെ കൂടെ പാർട്ടി ഇല്ല.
 
അച്യുതാനന്ദൻ സെക്രട്ടേറിയറ്റ് അംഗം മാത്രമായിരുന്നു എങ്കിൽ ഇന്നദ്ദേഹം ആലപ്പുഴ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തപ്പെടുമായിരുന്നു - ഗൌരിയമ്മയെപ്പോലെ. കാരണം, ആ നിലയിൽ കാര്യങ്ങൾ കേരളത്തിൽ തന്നെ തീരുമാനിച്ചാൽ മതി. പക്ഷെ, അച്യുതാനന്ദൻ പി.ബി. അംഗം ആയിപ്പോയി; നിർഭാഗ്യവശാൽ മുഖ്യമന്ത്രിയുമായിപ്പോയി. അച്യുതാനന്ദൻ സ്ഥാനാർഥിയാവുന്നതിനെത്തന്നെ പിണറായിപക്ഷം വെട്ടിയതാണ് ആ പക്ഷം ചെയ്ത ആദിപാപം. സ്ഥാനാർത്ഥിയായി ജയിച്ച് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ സംസ്ഥാന കമ്മിറ്റി ചേരുമ്പോൾ അവിടെ അച്യുതാനന്ദനെ പിണറായി മത്സരിച്ച് തോൽ‌പ്പിക്കുകതന്നെയായിരുന്നു ബുദ്ധി - ഗൌരിയമ്മയെ മുഖ്യമന്ത്രി ആക്കാതിരുന്ന അതേ തന്ത്രം. പോയ ബുദ്ധി ആന വലിച്ചാലും കിട്ടില്ല. അന്ന് സി.ഐ.ടി.യുക്കാർക്കുണ്ടായിരുന്ന ബുദ്ധി വെടികൊണ്ട ജയരാജനും വെട്ടുകൊണ്ട ജയരാജനും വെറിപൂണ്ട ജയരാജനും ഇല്ല.
 
ഇംഗ്ലീഷിൽ പറയുന്ന ‘ക്യാച്ച് 22‘ സാഹചര്യമാണ് ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയിലുള്ളത്. ഒരു പ്രശ്നം പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ പ്രശ്നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സാഹചര്യം. ഇത് ഡിറ്റക്റ്റീവ് നോവലുകൾ വായിക്കുന്ന പ്രകാശ് കാരാട്ടിന് മനസ്സിലാകും. അച്യുതാനന്ദനെ പുറത്താക്കാൻ പിണറായിയും ജയരാജന്മാരും നടത്തുന്ന ഓരോ ശ്രമവും അച്യുതാനന്ദന്റെ കസേര ഉറപ്പിക്കും. പിണറാ‍യിപക്ഷത്ത് ഗുണ്ടായിസത്തിനല്ല, ബുദ്ധിക്കാണ് ക്ഷാമം. എം.വി. രാഘവനെ പാർട്ടിയിൽ‌നിന്ന് സസ്പെന്റ് ചെയ്ത ശേഷം കണ്ണൂരിൽ പ്രസംഗിച്ച ബി.ടി. രണദിവെ ഇങ്ങനെ പറഞ്ഞിരുന്നു: “രാഘവൻ ഒരു രോഗമല്ല്ല, രോഗലക്ഷണമാണ്”.
 
അച്യുതാനന്ദൻ ഒരു ലോഗലക്ഷണമല്ല, രോഗം തന്നെയാണ്. പിണറായിയുടെ പക്ഷത്ത് നിന്ന് നോക്കിയാൽ, അതൊരു മാരകരോഗമാണ്; മാറാരോഗവും. അത് മുറിച്ച് മാറ്റിയാൽ വീണ്ടും വളർന്ന് വരും.



Thursday, May 21, 2009

സ്വതന്ത്രാവകാശഭൂമി നല്‍കിയാല്‍ സ്‌മാര്‍ട്‌ സിറ്റി: ടീകോം

22-may-2009
കൊച്ചി: സ്വതന്ത്രാവകാശ ഭൂമി എപ്പോള്‍, എങ്ങനെ വിട്ടുനല്‍കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചാല്‍ സ്‌മാര്‍ട്‌ സിറ്റി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തയാറാണെന്ന്‌ ദുബായ്‌ ടീകോം കമ്പനി സര്‍ക്കാരിനെ അറിയിച്ചു.

ഇക്കാര്യത്തില്‍ തീരുമാനമായാല്‍ പാട്ടക്കരാര്‍ രജിസ്‌റ്റര്‍ ചെയ്യുന്നതുള്‍പ്പെടെയു ളള കാര്യങ്ങള്‍ക്കായി കേരളത്തിലെത്താമെന്നും അവര്‍ കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. മൊത്തം ഭൂമിയുടെ 12 ശതമാനം സ്വതന്ത്രാവകാശമായി നല്‍കണമെന്നാണ്‌ കരാര്‍ രൂപരേഖയില്‍ (ഫ്രെയിംവര്‍ക്ക്‌ എഗ്രിമെന്റ്‌) പറയുന്നത്‌. ഇതില്‍നിന്നു തങ്ങള്‍ അല്‍പം പോലും വ്യതിചലിച്ചിട്ടില്ലെന്നും ഉറപ്പ്‌ വേണമെന്നതു കരാര്‍ ലംഘനമല്ലെന്നും കത്തില്‍ വിശദീകരിച്ചിട്ടുണ്ട്‌.

പദ്ധതിക്കു തടസമുണ്ടാകാത്തവിധം സ്വതന്ത്രാവകാശ ഭൂമി (ഫ്രീഹോള്‍ഡ്‌ ലാന്‍ഡ്‌) പാട്ടക്കരാറില്‍ ഉള്‍പ്പെടുത്തുന്നതില്‍ വിരോധമില്ലെന്ന സര്‍ക്കാരിന്റെ കത്തിനു മറുപടിയായിട്ടാണ്‌ ടീകോമിന്റെ കത്ത്‌. വ്യക്‌തമായ മറുപടി ലഭിച്ചാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട്‌ ചര്‍ച്ച നടത്താനാണ്‌ ആലോചിക്കുന്നത്‌. പണക്കുറവല്ല കാരണമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കു ശേഷമാകും ഇനി ടീക്കോമിന്റെ പ്രതികരണം. തങ്ങള്‍ക്കു സാമ്പത്തിക ഞെരുക്കമുള്ളതിനാലാണ്‌ അനര്‍ഹമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റിദ്ധാരണമൂലമാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌ ടീകോം. തങ്ങള്‍ക്കു സാമ്പത്തിക പ്രശ്‌നമില്ലെന്നതു സി.ഇ.ഒ ഫരീദ്‌ അബ്‌ദുള്‍ റഹ്‌മാന്‍ പലവട്ടം സൂചിപ്പിച്ചതാണ്‌.

1,500 കോടി മുതല്‍ മുടക്കുള്ള പദ്ധതിയുടെ 16 ശതമാനം ചെലവ്‌ (240 കോടി രൂപ) സര്‍ക്കാരാണ്‌ വഹിക്കേണ്ടത്‌. ഇതിനകം 200 കോടി രൂപയോളം ടീകോം മുടക്കിക്കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. 99 കോടി രൂപ കെട്ടിവച്ചശേഷമാണ്‌ 2007 നവംബറില്‍ പാട്ടക്കരാര്‍ ഒപ്പുവച്ചത്‌. നിര്‍മാണം ആരംഭിക്കുന്നതിനു മുമ്പ്‌ സ്വതന്ത്രാവകാശ ഭൂമി ആവശ്യപ്പെട്ടുവെന്ന പ്രചാരണം ശരിയല്ലെന്നു ടീകോം അധികൃതര്‍ പറഞ്ഞു.

ഭൂമി പിന്നീട്‌ വിട്ടുകിട്ടുന്നതിനു പാട്ടക്കരാര്‍ തടസമാവില്ലെന്ന കാര്യം കരാറില്‍ ഉള്‍പ്പെടുകയോ മറ്റൊരു രേഖയായി നല്‍കുകയോ ചെയ്‌താല്‍ മതിയാവും. അല്ലാത്തപക്ഷം ഭാവിയില്‍ നിയമതടസമുണ്ടാകാമെന്നാണ്‌ തങ്ങള്‍ ചൂണ്ടിക്കാട്ടിയത്‌. മാസ്‌റ്റര്‍ പ്ലാന്‍ പൂര്‍ത്തിയായി പ്ലോട്ടുകള്‍ നിര്‍ണയിച്ചശേഷം സ്വതന്ത്രാവകാശ ഭൂമി വിട്ടു കൊടുക്കണമെന്നും അതിനു സര്‍ക്കാര്‍ തടസമുന്നയിക്കരുതെന്നുമാണ്‌ ഫ്രെയിംവര്‍ക്ക്‌ എഗ്രിമെന്റിലുളളത്‌. ഇതിനു വ്യക്‌തത കുറവായതിനാലാണ്‌ ഉറപ്പ്‌ ആവശ്യപ്പെട്ടത്‌. മാസ്‌റ്റര്‍ പ്ലാന്‍ തയാറാക്കല്‍ അന്തിമഘട്ടത്തിലാണ്‌.

സ്വതന്ത്രാവകാശ ഭൂമിക്കു പുറമെ 114 ഏക്കറിനു മധ്യേയുളള 19 സെന്റ്‌ ഭൂമിയും രജിസ്‌ട്രേഷനിലുള്‍പ്പെടുത്തുക, 132 ഏക്കറിന്റെയും 114 ഏക്കറിന്റെയും പാട്ടക്കരാര്‍ ഒപ്പിട്ടു ഒന്നിച്ചു സ്‌ഥലം ലഭ്യമാക്കുക എന്നീ കാര്യങ്ങളിലും തീര്‍പ്പുണ്ടാകാനുണ്ട്‌. അതേസമയം, തര്‍ക്കം പരിഹാരിക്കാതെ പദ്ധതി അനിശ്‌ചിതമായി നീളുന്നത്‌ സര്‍ക്കാരിനെയും കുഴക്കുന്നു. ഇത്‌ മന്ത്രിസഭയുടെ കെടുകാര്യസ്‌ഥതയാണെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഇന്നലെ ആരോപിച്ചത്‌. തെരഞ്ഞെടുപ്പ്‌ നടപടി പൂര്‍ത്തിയായതിനാല്‍ പാര്‍ട്ടി തലത്തിലും ഉദ്യോഗസ്‌ഥ തലത്തിലും തീരുമാനമെടുക്കാനുളള തടസവും മാറിയിട്ടുണ്ട്‌.

ജെബി പോള്‍

Monday, May 18, 2009

ഇലക്ഷന്‍ 2009 : വൈഡ് ഓപ്പണില്‍ വന്ന മെയിലുകള്‍

ദേവാനന്ദ് :

ജനവിധി വ്യക്തമായും എല്‍ ഡി എഫിനു എതിരായിരുന്നു. ഒരു പ്രോ എല്‍ ഡി എഫ് ആന്ദോളനം ഉണ്ടായാല്‍ പെന്‍ഡുലം ഒരു തിരിച്ചു പോക്കും നടത്തും ശരി തന്നെ. പക്ഷേ സുരേഷ് കുറുപ്പ്, പി രാജേന്ദ്രന്‍ തുടങ്ങി മാതൃകാജനനായകര്‍ പോലും ഉപ്പും ചാമ്പലുമാകുന്ന ജനവിധിയില്‍ നിന്നു പാഠങ്ങള്‍ പഠിച്ചേ ആകൂ.

എന്തുകൊണ്ട് തോറ്റു, എവിടെയാണ്‌ പിഴവു പറ്റിയത്, ഇനിയെങ്ങനെ നന്നാവും എന്നതിനെപ്പറ്റി തുറന്നു ചര്‍ച്ചിക്കുന്ന പോസ്റ്റ് എഴുതിയില്ലെങ്കില്‍ നമ്മള്‍ രാഷ്ട്രീയവാദികളാവില്ല, ഉവ്വോ? പോസ്റ്റ് ഇടണം. അരാഷ്ട്രീയരും വലതുപക്ഷവുമൊക്കെ കേറിയടിച്ചോട്ടെ, അതിനെന്താ മൃഗങ്ങള്‍ക്കുമില്ലേ അഭിപ്രായ സ്വാതന്ത്ര്യം?


മദനി ഭയങ്കരമായി ബാക്ക് ഫയര്‍ ചെയ്തിട്ടുണ്ട്. മതങ്ങളോട് ആഭിമുഖ്യമില്ല എന്ന ഇമേജിനു മദനി പാരയായി. മാത്രമല്ല ഞാന്‍ പഴയ പോസ്റ്റില്‍ ബൂര്‍ഷ്വാ ഇന്‍സൈഡ് പാര്‍ട്ടി പോലെ മൃദുഹിന്ദു ഇന്‍സൈഡ് പാര്‍ട്ടിയും അരാഷ്ട്രീയന്‍ ഇന്‍സൈഡ് പാര്‍ട്ടിയും വലിയ പ്രൊപോര്‍ഷനില്‍ വളരുന്നു എന്ന് (കൊല്ലത്തു നിന്ന് അയച്ച മെയിലില്‍) പറഞ്ഞിരുന്നില്ലേ? സ്വിങ്ങിങ് വോട്ടിലെ മൃദുഹിന്ദുത്വക്കാരന്‍ മദനിയെക്കണ്ട് വിരണ്ട് മറുകണ്ടം ചാടിക്കാണണം.

പിണറായി അച്യുതാനന്ദന്‍ അടി, അതിനെ മാദ്ധ്യമങ്ങള്‍ എടുത്തിട്ട് ഊഞ്ഞാലാടിയ രീതി. പള്ളികളെയും കാന്തപുരം തുടങ്ങിയ മൈനകളേയും വോട്ടിനല്ല കുടിവെള്ളത്തിനു പോലും സമീപിക്കരുതായിരുന്നു.

ഇതൊക്കെയാണ്‌ കാരണം എന്ന് ഞാന്‍ ചിന്തിക്കുന്നു. പോസ്റ്റ് ഇത്രയും കാര്യങ്ങള്‍ ടച്ച് ചെയ്യാതെ പറ്റില്ല.

എറണാകുളത്ത് ഡോ. സെബാസ്റ്റ്യന്‍ പോളിനെത്തന്നെ നിര്‍ത്തിയിരന്നെങ്കില്‍ മിക്കവാറും ജയിച്ചേനെ എന്നു മാത്രമല്ല, ജനത്തിനു പ്രയോജനവും ഉണ്ടായേനെ. അതില്‍ എല്‍ ഡി എഫിനോട് വലിയ ദേഷ്യം ബാക്കി നില്‍ക്കുന്നു.


പ്രശാന്ത് :

വിശകലനം അത്യാവശ്യമാണ്. തീര്‍ച്ചയായും മെയില്‍ ഗ്രൂപ്പിന്റെ പുറത്ത്.

2 തലത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്
1.ദേശീയ തലത്തിലെ തിരിച്ചടി
2. സംസ്ഥാന തലത്തിലെ തിരിച്ചടി

കോണ്‍ഗ്രസ് മൈനസ് അഴിമതി ഇന്ത്യന്‍ പോളിറ്റിക്ക് ഇന്നും സ്വീകാര്യമാണ്, ബിജെപിയേക്കാളും. അങ്ങനെ ഒരു അന്തര്‍ധാര (റാഡിക്കലായല്ല) കാശ്മീര്‍ മുതല്‍ കന്യാ‍കുമാരി വരെ ഉണ്ടായി എന്ന് വേണം കരുതാന്‍.ഒരു 15000 മുതല്‍ 2000 വരെ വോട്ടുകള്‍ ഓരോ മണ്ഡലത്തിലും ഈ അന്തര്‍ധാര കേരളത്തിലും പ്രോ കോണ്‍ഗ്രസായി വീണു കാണും.

അപ്പോഴും വടകര തകരില്ല,പാലക്കാട് കുലുങ്ങില്ല.അതിനുള്ള കാരണം കേരളത്തില്‍ തന്നെ അന്വേഷിക്കണം.

ആദ്യം പറഞ്ഞ അന്തര്‍ധാര തോല്‍പ്പിച്ച 2 സ്ഥാനാര്‍ത്ഥികളാണ് രാജേന്ദ്രനും ജയദേവനും.2 പേരും മികച്ച സ്ഥാനാര്‍ത്ഥികള്‍.നല്ല ഫൈറ്റ് കാഴ്ച്ച വെയ്ക്കുകയും ചെയ്തു.


കണ്ണൂസ്:


കേരളത്തിലെ തോല്‍‌വി

ഒരു വ്യക്തി എന്ന നിലയിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയിലും
പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് അച്ചുതാനന്ദനും ഒഴിഞ്ഞുമാറാന്‍
പറ്റിലെങ്കിലും, ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അത്ര മോശമല്ല എന്ന്
പറയേണ്ടിയിരിക്കുന്നു. കര്‍ഷക ആത്‌മഹത്യ ഒഴിവാക്കിയത്, രണ്ടു രൂപക്ക് അരി
നല്‍കാന്‍ തീരുമാനിച്ചത്, സഹകരണ രംഗം ശക്തിപ്പെടുത്തിയത്, അഴിമതി ഒരു
പരിധി വരെയെങ്കിലും ഒഴിവാക്കിയത്, ക്രമസമാധാനം മെച്ചപ്പെടുത്തിയത്,
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചത്, പരിമിതികള്‍ക്കുള്ളില്‍ നിന്ന്
അത്യാവശ്യം വിദേശ നിക്ഷേപം സ്വരുക്കൂട്ടിയത് എന്നിങ്ങനെ ഒരു എലക്ഷന്‍
നേരിടാനുള്ള കോപ്പൊക്കെ പാര്‍ട്ടിക്കുണ്ടാക്കിയിരുന്നു സര്‍ക്കാര്‍.
പക്ഷേ ഈ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പാര്‍ട്ടി മെഷീനറി
ദയനീയമായി പരാജയപ്പെട്ടു. ചെളിവാരിയെറിയല്‍ തന്നെ കാരണം. ഒരു അന്‍പതു
ശതമാനം ഇതാണ്‌ തോല്‍‌വിയുടെ കാരണം. ഇതില്‍ ഉത്തരവാദിത്തം പപ്പാതി വിജയനും
അച്ചുമാമക്കും.

ആ ഒരു നിലയില്‍ പോലും ഇങ്ങനെ ദയനീയമായ ഒരു പരാജയം ഉണ്ടാവുമായിരുന്നില്ല
എന്ന് ഞാന്‍ വിശ്വസിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള
തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ ഒരു പത്ത്-പത്ത് എങ്കിലും
ആവേണ്ടിയിരുന്നു അവസാന റിസ്ല്‍റ്റ്. ഒരു ടിപ്പിക്കല്‍ കോണ്‍ഗ്രസ്സ്
നേതാവിന്റെ - കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ കരുണാകരന്റെ - ശൈലിയില്‍
പ്രവര്‍ത്തിക്കുന്ന പിണറായി വിജയനാണ്‌ ഈ പരാജയത്തിന്റെ ബാക്കിയുള്ള
മുഴുവന്‍ ഭാരം വഹിക്കേണ്ടത്. നിര്‍ണ്ണായകമായ ഒരു ഘട്ടത്തില്‍
സി.പി.ഐയേയും, ജനതാ ദളിനേയും ആര്‍ക്കും വേണ്ടാത്ത പി.ഡി.പി എന്നൊരു
എടുക്കാച്ചരക്കിനു വേണ്ടി പിണക്കിയത് അയാളാണ്‌. അയാളുടെ വ്യക്തിപരമായ
ഗ്രഡ്ജ് - വീരെന്ദ്രകുമാറിനെതിരാതായത് - തീര്‍ക്കാന്‍ അയാള്‍
നഷ്ടപ്പെടുത്തിയത് ചുരുങ്ങിയത് രണ്ടു സീറ്റുകളാണ്‌. കോഴിക്കോടും,
വടകരയും. പാലക്കാട് കഷ്ടിച്ച് രക്ഷപ്പെട്ടു. ഷാനവാസിനെപ്പോലൊരു
ഉണ്ണാക്കന്‍ കേരളം കണ്ട ഏറ്റവും വലിയ ഒരു ഭൂരിപക്ഷം നേടുന്നതും നമ്മള്‍
കാണേണ്ടി വന്നു. ലാവ്‌ലിന്‍ തെരഞ്ഞെടുപ്പ് വിഷയമാവുന്നതില്‍ നിന്ന്
ഒഴിവാക്കുക എന്ന സിംഗിള്‍ ലൈന്‍ അജണ്ടയേ അയാള്‍ക്ക് പി.ഡി.പി. ബന്ധം
കൊണ്ട് ഉണ്ടായിരുന്നുള്ളൂ. വിടുവായത്തവും അഴിമതിയും ഗുണ്ടാപോഷണവും കൊണ്ട്
പാര്‍ട്ടിയെ വളര്‍ത്താന്‍ ഇറങ്ങിയിരിക്കുന്ന ഇയാള്‍ക്ക് ചേരുന്ന
പാര്‍ട്ടി കോണ്‍ഗ്രസ്സാണ്‌ - സി.പി.എം അല്ല. ഈ വിഷത്തെ തൂത്തു
കളഞ്ഞില്ലെങ്കില്‍ പാര്‍ട്ടിയുടെ അടിവേരു വരെ ഇയാള്‍ മാന്തും.
മൂന്നരത്തരം.

പ്രകാശ് കാരാട്ട് എന്ന മണ്ണും ചാണകവുമല്ലാത്ത സെക്രട്ടറിയുടെ
നട്ടെല്ലില്ലായ്‌മയും വിവരക്കേടുമാണ്‌ കേരളത്തിലേയും ബംഗാളിലേയും
പരാജയത്തിന്റെ കോമണ്‍ ഫാക്റ്റര്‍. അധികാരത്തിലെത്താന്‍ യാതൊരു
സാധ്യതയുമില്ലാത്ത മൂന്നാം മുന്നണി എന്ന തട്ടിക്കൂട്ടിനെ ജനങ്ങള്‍
സംശയത്തോടെയാണ്‌ നോക്കിയത്. അതിലെ പാര്‍ട്ടികളെ പിടിച്ചു നിര്‍ത്താന്‍
പോലും സി.പി.എം ന്‌ കഴിയാതെ പോയപ്പോള്‍ ന്യായമായും ഇതൊരു വിലപേശല്‍
സംഘമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കി. കേന്ദ്രത്തില്‍ ഒരു ഉറച്ച
ഭരണത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ജനങ്ങള്‍ ആ വികാരം പ്രകടിപ്പിച്ചത്
സി.പി.എം നും ദോഷമായി. പാര്‍ട്ടി സംസ്ഥാന ഘടകങ്ങളെ അവഗണിച്ച്
ജയലളിതയുമായും മായാവതിയുമായും നായിഡുവുമായും കാരാട്ട് കൂട്ടുകൂടാന്‍
തീരുമാനിച്ചത് വ്യക്തമായും ബാക്‌ഫയര്‍ ചെയ്തു. മൂന്നാം മുന്നണി
ഇല്ലായിരുന്നെങ്കില്‍ ഇടതുപക്ഷത്തിന്‌ ഒരു പത്തു സീറ്റെങ്കിലും അധികം
ലഭിച്ചേനെ. മുഖം രക്ഷിക്കാനെങ്കിലും അത് ധാരാളമായിരുന്നു.

കാരാട്ട്, അച്ചുതാനന്ദന്‍, പിണറായി എന്നിവരെ സ്വസ്ഥാനങ്ങളില്‍ നിന്ന്
നീക്കം ചെയ്യുക എന്നതാണ്‌ പാര്‍ട്ടി അടിയന്തിരമായി ചെയ്യേണ്ടത്. കേരള-
ബംഗാള്‍ എന്നിവിടങ്ങളിലെ സംസ്ഥാന ഭരണം നിലനിര്‍ത്തുക എന്നത്
പാര്‍ട്ടിയുടെ നിലനില്പ്പിന്‌ അത്യാവശ്യമാണ്‌. അടുത്ത തെര്‍ഞ്ഞെടുപ്പില്‍
ഇവിടങ്ങളിലെ ഭരണം പോയാല്‍ ഒരു തിരിച്ചുവരവ് തീര്‍ത്തും
ബുദ്ധിമുട്ടായിരിക്കും. ഇപ്പോള്‍ ആക്റ്റ് ചെയ്തില്ലെങ്കില്‍ ഫലം വളരെ
മോശമായിരിക്കും. അനുഭാവികള്‍ എന്ന നിലയില്‍ പാര്‍ട്ടിയുടെ താത്‌പര്യമാണ്‌
നമ്മള്‍ സം‌രക്ഷിക്കേണ്ടത്. പാര്‍ട്ടി നേതാക്കളുടെ ഈഗോ അല്ല.


മൂര്‍ത്തി

നാലരക്കൊല്ലം കേന്ദ്രത്തില്‍ യു.പി.എക്ക് പിന്തുണ നല്‍കിയപ്പോള്‍ ഇടതുപക്ഷം മുന്നോട്ട് വെച്ച ഏത് കാര്യങ്ങളായിരുന്നു തെറ്റ്? അല്ലെങ്കില്‍ ഏതിലൊക്കെയാണ് അഭിപ്രായവ്യത്യാസമുണ്ടാവാന്‍ സാധ്യത? എനിക്ക് പ്രത്യേകിച്ച് ഒന്നിനോടും എതിര്‍പ്പില്ലെന്നു മാത്രമല്ല യോജിപ്പ് ഉണ്ടു താനും. പിന്തുണ പിന്‍ വലിച്ച ശേഷം യു.പി.എ ധൃതി പിടിച്ച് നടപ്പിലാക്കിയ നടപടികളില്‍ എത്രയെണ്ണം ജനക്ഷേമകരമാണ്? ഒരെണ്ണം പോലും ഇല്ല എന്ന് എന്റെ അഭിപ്രായം. യു.പി.എ നടപ്പിലാക്കിയവയില്‍ ജനക്ഷേമകരം എന്നു പറയാവുന്ന തൊഴിലുറപ്പ് പദ്ധതിയും, കാര്‍ഷിക കടാശ്വാസവും ഇടതുപക്ഷത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്താല്‍ നടപ്പിലാക്കിയവ. ക്രെഡിറ്റ് മന്മോഹന്‍ കൊണ്ടുപോയി എന്നത് സത്യം. ഫുള്‍ കണ്‍‌വെര്‍ട്ടിബിലിറ്റി നടപ്പിലാക്കാതിരുന്നതും ഇടത് എതിര്‍പ്പിനാല്‍. അതുകൊണ്ട് ഉണ്ടായ നേട്ടവും കൊണ്ടു പോയത് യു.പി.എ. ആണവ കരാര്‍ വിഷയത്തിലും ഇടത് നിലപാടായിരുന്നില്ലേ ശരി?

കേരളത്തില്‍ കത്തോലിക്കാ സഭയുടെയും മറ്റും എതിര്‍പ്പ് തുടങ്ങിയ മതമില്ലാത്ത ജീവനില്‍ നാമൊക്കെ ഇടതിന്റെ കൂടെ ആയിരുന്നു. അവര്‍ തന്നെയല്ലേ ശരിയും? അതും വോട്ട് എതിരായി കണ്‍സോളിഡേറ്റ് ചെയ്യിച്ചെങ്കില്‍ ഇടതിനു നാണിക്കാന്‍ എന്തെങ്കിലും ഉണ്ടോ? പിന്നെ യു.ഡി.എഫ്-എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ താരതമ്യവും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളുടെ താരതമ്യവും വിവിധ പോസ്റ്റുകളില്‍ വന്നിട്ടുണ്ട്. അതില്‍ എവിടെയാണ് ഇടതിനു നാണിക്കാനുള്ളത്?

എന്നിട്ടും തോറ്റു....

ഇതിനു മദനി- ലാവലിന്‍, പാര്‍ട്ടിയിലെ പ്രശ്നം, മുന്നണിയിലെ പ്രശ്നം എന്നിവ കാരണമായി പറയാം എന്നു കരുതുക. മദനി വിഷയത്തില്‍ 2 അഭിപ്രായത്തിനു നിലനില്‍പ്പുണ്ട്. എന്നാലും മുഖ്യധാരാ രാഷ്ടീയത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറായ ഒരു ‘ഭീകരനെ’ തള്ളിക്കളയാതിരുന്നത് തന്നെയല്ലേ ശരി? ജനം അത് സ്വീകരിച്ചില്ല എന്നതിനാല്‍ നിലപാറ്റ് തെറ്റാണെന്ന് വരുമോ? അതോ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല എന്നാണോ?

ലാവലിന്‍ വിഷയത്തിലും ഇത് തന്നെയല്ലേ സംഭവിച്ചത്?മുഖ്യധാരാ മാധ്യമങ്ങളുടെ പ്രചണ്ഡമായ പ്രചരണങ്ങള്‍ ഏശി എന്നതിലപ്പുറം ലാവലിനില്‍ പാര്‍ട്ടി നിലപാട് തെറ്റായിരുന്നുവെന്നാണോ? അങ്കിളിന്റെ പോസ്റ്റില്‍ 1000 കമന്റ് വീണിട്ടും പിണറായി വ്യക്തിപരമായി അഴിമതി കാട്ടിയെന്നോ, പാര്‍ട്ടി തന്നെ അഴിമതി കാട്ടിയെന്നോ തെളിഞ്ഞെന്ന് തോന്നുന്നില്ല. എന്നെ സംബന്ധിച്ച് രാഷ്ട്രീയപ്രേരിതമായിരുന്നു സംഭവം എന്നതിനു തന്നെയാണിപ്പോഴും മുന്‍ തൂക്കം. തെരഞ്ഞെടുപ്പില്‍ തോറ്റു എന്നതിനാല്‍ മാത്രം ഒരു വിഷയത്തിലെ നിലപാട് തെറ്റാണ് എന്നു വരേണ്ടതുണ്ടോ?

ജനതാദള്‍ ഇഷ്യൂവിലും കോഴിക്കോട് സീറ്റ് കൊടുക്കാതിരുന്നത് ശരിയായിരുന്നു എന്നു തന്നെ ഇപ്പോഴും എന്റെ അഭിപ്രായം. അത് ആ പ്രദേശത്തൊക്കെ എതിരായി ബാധിച്ചിരിക്കാം എന്നത് മറ്റൊരു കാര്യം. സി.പി.ഐ യുടെ സീറ്റ് ഇഷ്യൂവിലും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയില്‍ വാഗ്വാദങ്ങളും ഗോഗ്വാവിളികളും ഉണ്ടായെങ്കിലും നിലപാട് തെറ്റായിരുന്നുവോ? ഇല്ല എന്ന് എന്റെ തോന്നല്‍.

പാര്‍ട്ടിയിലെ പ്രശ്നം എത്രമാത്രം ബാധിച്ചിരിക്കാം? എല്ലാത്തിന്റെയും കൂടെ ഇതും ചേര്‍ന്നപ്പോള്‍ വലിയ ഒരു തിരിച്ചടി നേരിട്ടു എന്നു കരുതാമോ?

ഇടതുപക്ഷം തിരുത്തേണ്ട നയങ്ങള്‍ ഏതൊക്കെ? അടവുകള്‍ ഏതൊക്കെ? വരുത്തേണ്ട തിരുത്തുകള്‍ ഏതൊക്കെ?

സ്വതന്ത്ര ചര്‍ച്ചക്കായി തുടക്കമിടുന്നു...ചര്‍ച്ചക്കിടയില്‍ തെറ്റാണെന്നു തോന്നുന്ന അഭിപ്രായങ്ങള്‍ തിരുത്തുവാന്‍ പൂര്‍ണ്ണമായും തയ്യാര്‍..

കണ്ണൂസിന്റെ കമന്റിനോട് ഒരു മറുകുറി

ലാവലിന്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമായിരുന്നില്ലേ? ആയിരുന്നു..

അതങ്ങിനെ ആയാല്‍ എന്ത് കുഴപ്പം എന്നാണ് പിണറായി കരുതിയിരിക്കുക? പാര്‍ട്ടി തോല്‍ക്കും? അങ്ങിനെ എങ്കില്‍ മദനി വിഷയംകൊണ്ടു വന്നത് തോല്വി ഒഴിവാക്കാനായിരുന്നുവെന്നു കരുതാമോ? അങ്ങിനെയെങ്കില്‍ പാര്‍ട്ടിയുടെ തോല്വി ഒഴിവാക്കാന്‍ ശ്രമിച്ചത് തെറ്റാകുന്നുവെന്നാണോ? അതോ തന്റെ പേരിലുള്ള ഒരു വിഷയത്തില്‍ പാര്‍ട്ടി തോറ്റു എന്നതൊഴിവാക്കാന്‍ എന്നാണോ കണ്ണൂസ് അര്‍ത്ഥമാക്കുന്നത്? കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും ലാവലിന്‍ ഉയര്‍ന്നു വന്നിരുന്നല്ലോ. അന്നൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് ഇപ്പോള്‍ ആ വിഷയം ഇല്ലാതാക്കണം എന്ന് തോന്നാന്‍ കാരണം വേണ്ടേ?

ഭൂരിപക്ഷ തീരുമാനപ്രകാരം പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങളെ വ്യക്തികളിലേക്ക് ചുരുക്കുന്നതില്‍ ഒട്ടും താല്പര്യമില്ല. എന്നാലും വ്യക്തികള്‍ക്കും പ്രസക്തി ഉണ്ടല്ലോ. കാരാട്ടിന്റെ കാര്യത്തിലും പി.ബി.യും സെണ്ട്രല്‍ കമ്മറ്റിയും ഉത്തരവാദികളല്ലോ..അവരെയൊക്കെ മാറ്റി നിര്‍ത്തിയുള്ള വിശകലനം ശരിയാകുമെന്ന് തോന്നുന്നില്ല.

ദേവാനന്ദ്

മൂര്‍ത്തി,
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കളിയാണ്‌. മാദ്ധ്യമങ്ങള്‍ അതിന്റെ ഭാഗമാണ്‌. അവരെല്ലാം സത്യത്തിന്റെ പക്ഷത്ത് കുത്തിയിരുന്നോളും എന്ന് ആഗ്രഹിക്കുന്നത് അബദ്ധവുമാണ്‌ എന്നിരിക്കെ
മുഖ്യമന്ത്രിയെ കണ്ടാല്‍ എഴുന്നേല്‍ക്കാത്ത പാര്‍ട്ടി സെക്രട്ടറി മദനിയെ എഴുന്നേറ്റു വണങ്ങാന്‍ മാത്രം അയാള്‍ കേരളത്തിന്റെ ആരാണ്‌?

മദനി ഒരു റിഫോംഡ് ക്രിമിനല്‍ ആണെന്നും ഇപ്പോള്‍ നല്ല ജനനേതാവാണെന്നും വയ്ക്കുക. അയാളുടെ അനുയായികളെയെല്ലാം അയാള്‍ക്ക് കിട്ടിയത് എന്തു തരം പ്രസംഗത്തിലൂടെയാണ്‌ എന്നത് ഓര്‍മ്മയില്ലേ? മദനി മാറിയപ്പോള്‍ അവരെല്ലാം അയാള്‍ക്കൊപ്പം മന:പരിവര്‍ത്തനം വന്നോ?

ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി തെറ്റായ നിലപാടൊന്നും എടുത്തെന്ന് തോന്നുന്നില്ല.

ഒരിടത്തു നിന്നാലും ഒരു ഗതിയുമില്ലായിരുന്ന ഷാനവാസിനെ എം.പി ആക്കിയത് ആരാണ്‌?

എല്ലാ ദിവസവും മുഖ്യമന്ത്രി അങ്ങോട്ട് ഉലത്തി പാര്‍ട്ടിസെക്രട്ടറി ഇങ്ങോട്ട് ഒലത്തി എന്ന് കോമഡി വാര്‍ത്ത വായിക്കാന്‍ കേരളത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തത് എന്തിനാണ്‌? ഇവരൊക്കെ എന്താ കൊച്ചു പിള്ളേരാണോ.
ഗ്രൗണ്ട് വര്‍ക്ക് ചെയ്ത റീയാലിറ്റിയില്‍ നിന്നും പറയുകയാണ്‌, പാര്‍ട്ടിക്കുള്ളില്‍ വന്‍ അഴിച്ചുപണി വേണം. മാവോ പറഞ്ഞ ബൂര്‍ഷ്വാ ഇന്‍സൈഡ് പാര്‍ട്ടിയും പുതിയ സാധനമായ പ്രപ്പോര്‍ഷനേറ്റ് ഇടത്-വലത്-വര്‍ഗ്ഗീയ വാദികളെയും ഒതുക്കേണ്ടതുണ്ട്. ഞങ്ങളുടെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജി അറിയപ്പെടുന്ന അബ്കാരിയും തരക്കേടില്ലാത്ത ഗുണ്ടയും ആണ്‌. ഞാനെത്ര രാജേന്ദ്രന്റെ സംഭാവനകളും ആദര്‍ശ ശുദ്ധിയും വിവരിച്ചാലും അതിലെല്ലാം സജിയുടെ നിഴല്‍ ഒരു ഭാഗം മറയ്ക്കും. ജനം രാജേന്ദ്രനെക്കാള്‍ എന്നും കാണുന്നത് സജിയെ ആണ്‌. ഗ്രാസ് റൂട്ടില്‍ തന്നെ വെട്ടാന്‍ സാധനമുണ്ട്.

കണ്ണൂസ്

മൂര്‍ത്തി മാഷേ,

ഇടതുപക്ഷത്തിന്റെ വിദേശ-സാമ്പത്തിക-ആണവ നയങ്ങള്‍ പൊതുവേ
അംഗീകരിക്കുന്നവരാണ്‌ നമ്മളെല്ലാവരും എന്നതിനാല്‍ ആ നയങ്ങളില്‍ ചര്‍ച്ച
വേണമെന്ന് തോന്നുന്നില്ല. ആ നയങ്ങളില്‍ ഉറച്ചു നിന്നതു കൊണ്ടാണ്‌
ഇടതുപക്ഷത്തിന്‌ തോല്‍‌വി സംഭവിച്ചത് എന്ന് നമ്മളിലാരെങ്കിലും
കരുതുന്നുണ്ടെന്നും തോന്നുന്നില്ല.

അപ്പോള്‍ ഇനി മറ്റു കാരണങ്ങള്‍ / സാധ്യതകളിലേക്ക്

൧.

മദനി ഭീകരനോ സാധുവോ ദുര്‍ഗുണപരിഹാര പാഠശാലയില്‍ നിന്ന് വെളിയില്‍ വന്നവനോ
ഇതൊന്നുമല്ല പ്രശ്നം. എന്തിന്‌ പി.ഡി.പിയുമായി കൂട്ടു കൂടി എന്നതാണ്‌.
മാരീചന്റെ ഭാഷയില്‍ ചിന്നം വിളിക്കുന്ന കുഴിയാനകളാനെങ്കിലും
ആര്‍.എസ്.പിക്കും, സി.പി.ഐക്കും ഈ കാര്യത്തില്‍ വ്യക്തമായ അഭിപ്രായ
വ്യത്യാസം ഉണ്ടായിരുന്നതാണ്‌. ഇടതുപക്ഷത്തെ ഒരു പോള്‍ വിജയത്തിന്‌
സഹായിക്കുമായിരുന്ന വോട്ട് ബാങ്ക് പി.ഡി.പിക്കുണ്ടോ? മദനി എന്ന വ്യക്തിയെ
സമൂഹ മുഖ്യധാരയില്‍ കൊണ്ടു വരേണ്ട എന്തു ബാധ്യതയാണ്‌ സി.പി.എമ്മിനുള്ളത്?
അദ്ദേഹത്തെ കോടതി വെറുതേ വിട്ടു - സ്വന്തം പാര്‍ട്ടിയുമായി കുറച്ചു കാലം
മര്യാദക്ക് പ്രവര്‍ത്തിച്ചാല്‍ അങ്ങേരെ ജനം സ്വീകരിക്കുമായിരുന്നല്ലോ.
എന്തിന്‌ വേലിയില്‍ കിടക്കുന്ന പാമ്പിനെ എടുത്ത് കോണത്തില്‍ വെക്കണം
സി.പി.എം? അതും, പരമ്പരാഗതമായി കൂടെ നില്‍ക്കുന്നവരുടെ എതിര്‍പ്പിനെ
തൃണവല്‍ഗണിച്ച്?

൨.

ലാവ്‌ലിന്‍ വിഷയം ഒരു ഹോട്ട് ഇഷ്യൂ അല്ലായിരുന്നു തെരെഞ്ഞെടുപ്പില്‍.
പി.ഡി.പി ബന്ധം, മുന്നണിയിലെ പ്രശ്നങ്ങള്‍ എന്നിവ തന്നെയാണ്‌
മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. ഇത് പിണറായിയുടെ വ്യക്തിപരമായ അജണ്ട
തന്നെയായിരിക്കാം. ഒരു ചൂടന്‍ വിഷയമായി ലാവ്‌ലിന്‍ നിറഞ്ഞു നില്‍ക്കുന്ന
തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തോറ്റാല്‍, അത് വി.എസ്. മുതലെടുക്കും എന്ന
കാര്യത്തില്‍ വല്ല സംശയവുമുണ്ടോ? കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും
ലാവ്‌ലിന്‍-പിണറായി ആരോപിത കണക്ഷന്‍ ഇത്രക്കങ്ങ് തെളിഞ്ഞിരുന്നില്ല
എന്നോര്‍ക്കുക. കെട്ടിച്ചമച്ചതാണെങ്കിലും അല്ലെങ്കിലും ഇപ്പോള്‍ പിണറായി
ലാവ്‌ലിന്‍ കേസില് ഔദ്യോഗികമായി പ്രതിയാണ്‌.

ലാവ്ലിന്‍ കേസില്‍ പാര്‍ട്ടിയുടെ നിലപാട്, പ്രചരണങ്ങളെ രാഷ്ട്രീയമായും
നിയമപരമായും നേരിടും എന്നതാണ്‌. അതങ്ങിനെയാണ്‌ നടക്കുന്നത് എന്ന്
മൂര്‍ത്തിക്ക് ഉറപ്പിച്ചു പറയാമോ? എന്തോ പാര്‍ട്ടി മറച്ചു
പിടിക്കുന്നുവെന്ന് സാധാരണ ജനത്തിന്‌ തോന്നുന്നത് വെറും മാധ്യമ പ്രചരണം
കൊണ്ടു മാത്രമാണോ? നേതാക്കളുടെ നടപടികളും അതിന്‌ കാരണമാവുന്നില്ലേ?

൩.

ജനതാദളിനോട് കോഴിക്കോട് സീറ്റ് ചോദിച്ചതും, പകരം അവര്‍ക്ക് വയനാട് ഓഫര്‍
ചെയ്തതും തെറ്റായിരുന്നില്ല. ജനതാദള്‍ അത് സ്വീകരിക്കുമെന്ന സ്ഥിതിയില്‍,
വീരേന്ദ്രകുമാര്‍ ആവരുത് അവരുടെ സ്ഥാനാര്‍ത്ഥി എന്ന് നിര്‍ബന്ധം
പിടിച്ചതാണ്‌ തെറ്റായത്. നൂറ്റാണ്ടുകളായി കല്പ്പറ്റയില്‍ ബേസ് ഉള്ള
വീരേന്ദ്രകുമാര്‍ അവിടെ മത്‌സരിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ സീറ്റ്
ലഭിക്കുക കൂടി ചെയ്തേനെ. ഈ കാര്യത്തില്‍ സ്ഥിതി വഷളാക്കിയത് പിണറായിയുടെ
പേഴ്സണല്‍ ഗ്രഡ്‌ജ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രൈം നന്ദകുമാറും
വീരനും ചേര്‍ന്നാണ്‌ അങ്ങേര്‍ക്കെതിരെ ഉപജാപങ്ങള്‍
സൃഷ്ടിക്കുന്നതെങ്കില്‍, അത് നിയമപരമായി നേരിടണം. അല്ലാതെ മുന്നണി
സാധ്യതകള്‍ തകര്‍ക്കുന്ന തീരുമാനങ്ങള്‍ എടുക്കരുത്.

൪.

പൊന്നാനിയില്‍ സി.പി.ഐയോട് ചെയ്തത് നൂറു ശതമാനം നെറികേടായിരുന്നു.
എന്തിന്റെ പേരിലായാലും ഒരു പാര്‍ട്ടി മത്‌സരിച്ചു കൊണ്ടിരിക്കുന്ന - വേറെ
ഏതു പാര്‍ട്ടി മത്‌സരിച്ചാലും അഞ്ചു ശതമാനം പോലും വിജയസാധ്യത ഇല്ലാത്ത -
സീറ്റ് ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്. വയനാട്ടില്‍
മത്‌സരിക്കാന്‍ ജനതാദള്‍ സമ്മതിച്ചിരുന്നെങ്കില്‍ എതു രീതിയിലായിരിക്കും
സി.പി.ഐക്ക് നീതി ലഭിച്ചിരിക്കുക? അവര്‍ക്ക് ഒരു സീറ്റ്
നഷ്ടമാവില്ലായിരുന്നോ? ഇതേ ന്യായം വെച്ച് കുറേക്കാലമായി സി.പി,ഐ
തോറ്റുകൊണ്ടിരുന്ന അടൂര്‍ സീറ്റും ആവശ്യപ്പെട്ടാല്‍ അവര്‍ എന്തു ചെയ്യും?
അതല്ലെങ്കില്‍, തിരിച്ചു പറഞ്ഞാല്‍, സി.പി.എം തുടര്‍ച്ചയായി
തോറ്റുകൊണ്ടിരുന്ന മഞ്ചേരി സീറ്റ് (ഇപ്പോള്‍ മലപ്പുറം) അവര്‍ പൊതു
സ്വതന്ത്രന്‌ വിട്ടു കൊടുക്കുമോ? കെ.പി.എ.മജീദ് എന്ന ദുര്‍ബലനായ ലീഗ്
സ്ഥാനാര്‍ത്ഥി നിന്നതും കുഞ്ഞാലിക്കുട്ടിക്കെതിരെ മുനീര്‍ കളിച്ച
കളിയുമാണ്‌ ഒരു പ്രാവശ്യം ടി.കെ.ഹംസ ജയിക്കാന്‍ കാരണമായത് എന്ന്
ആര്‍ക്കും അറിയുന്ന കാര്യമല്ലേ?

സി.പി.എമ്മില്‍ പരമ്പരാഗതമായി പാര്‍ട്ടി സെക്രട്ടറി തന്നെയാണ്‌ നയപരമായ
തീരുമാനങ്ങളുടെ ഡ്രൈവര്‍. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് സമയം പോലെയുള്ള
ഷോര്‍ട്ട് ടൈം തീരുമാനങ്ങള്‍ക്ക്. അവരുടെ തീരുമാനം കമ്മിറ്റികള്‍
അംഗീകരിക്കുന്നു എന്നു മാത്രം. അതു കൊണ്ട് തന്നെ, പാളിയ
തീരുമാനങ്ങള്‍ക്കുള്ള ആത്യന്തിക ഉത്തരവാദിത്തവും അവരുടേത് തന്നെ.
കാരാട്ടിന്റെ കാര്യത്തില്‍ നീക്കങ്ങള്‍ പിഴച്ചതിന്റെ ഉത്തരവാദിത്തം
മാത്രമാണെങ്കില്‍, വിജയന്റെ കാര്യത്തില്‍ അത് അഹന്തക്ക് കൊടുക്കേണ്ടി
വന്ന വിലയാണ്‌. വിജയനേയും അച്ചുതാനന്ദനേയും ഇങ്ങനെ കയറഴിച്ചു വിട്ടതിന്റെ
ഉത്തരവാദിത്തം കൂടിയാണ്‌ കാരാട്ടിന്റെ രാജി ആവശ്യപ്പെടുന്നതിനുള്ള കാരണം.
സി.പി.എമ്മില്‍ ഇങ്ങനെ പരസ്യമായി വിഴുപ്പലക്കല്‍ നടന്നത് ആര്‍ക്കെങ്കിലും
എപ്പോഴെങ്കിലും ഓര്‍മ്മയുണ്ടോ?
മൂര്‍ത്തി

വെട്ടേണ്ട/ഒതുക്കേണ്ട കേസു കെട്ടുകള്‍ ഉണ്ട് എന്നതിനോട് യോജിപ്പ്. പാര്‍ട്ടി വലുതാകുന്നതിനനുസരിച്ച് ഇത്തരം കേസുകെട്ടുകള്‍ വര്‍ദ്ധിക്കും എന്നതും സത്യം. നമുക്കിടയില്‍ നിന്നു തന്നെയല്ലേ ഇവരൊക്കെ വരുന്നത്? പാര്‍ട്ടി വലുതാകുകയും വേണം, വെട്ടേണ്ട കേസുകള്‍ കുറയുകയും വേണം എന്നതിനു പ്രായോഗികമായി എന്ത് പരിഹാരം ഉണ്ട്? പാര്‍ട്ടിക്കും അത് അറിയാഞ്ഞിട്ടായിരിക്കില്ലല്ലോ. ബാഡ് എലിമെന്റ്സിനെ ഒതുക്കുന്ന/പുറത്താക്കുന്ന ഒരു രീതി പാര്‍ട്ടി എന്തായാലും പിന്തുടരുന്നുണ്ട്. അത് കൂടുതല്‍ ഫലപ്രദമായി ചെയ്യണം എന്നതായിരിക്കട്ടെ ഒരു തിരുത്ത്. ഒരു സെക്രട്ടറിയെ മാറ്റി മറ്റാരെയെങ്കിലും സെക്രട്ടറി ആക്കി പരിഹരിക്കാവുന്ന പ്രശ്നവുമല്ല ഇത്. ഇക്കാര്യം പാര്‍ട്ടി ഗൌരവകരമായി എടുക്കും എന്ന് തന്നെ കരുതാം.

മുഖ്യമന്ത്രിയെ കണ്ടാല്‍ എഴുന്നേല്‍ക്കാത്ത പാര്‍ട്ടി സെക്രട്ടറി-മദനിയെ എഴുന്നേറ്റ് വണങ്ങിയ പാര്‍ട്ടി സെക്രട്ടറി (രണ്ടാമത്തേത് വായിച്ചതല്ലാതെ കണ്ടില്ല) എന്നതിനെപ്പറ്റി അല്പം. ആ വീഡിയോയില്‍ കാരാട്ടും എഴുന്നേല്‍ക്കുന്നില്ല. ഇല്ല ഇല്ല ഇല്ല എന്ന് മൂന്ന് വട്ടം പറഞ്ഞതിന്റെ കൂടെയൊക്കെ ഇതിനെ ചേര്‍ത്ത് വായിക്കാനാണെനിക്കിഷ്ടം. മദനിയെ കാത്ത് പിണറായി ഇരുന്നതും അരമണിക്കൂര്‍ വൈകി മദനി എത്തിയതും വായിച്ചിട്ടുണ്ട്. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിരക്കിലെ സംഭവങ്ങളായി കാണാനേ കഴിയൂ. അതൊക്കെ തെരഞ്ഞെടുപ്പിലെ ജയാപജയങ്ങള്‍ നിര്‍ണ്ണയിക്കുമോ? മദനിയുടെ കൂടെ വന്നവര്‍ മനം മാറിയോ എന്നറിയില്ല. പക്ഷെ മദനിയില്‍ നിന്നും കൂടെയുള്ളവരില്‍ നിന്നും വന്ന പ്രസ്താവനകള്‍ ഒന്നും തന്നെ നെഗറ്റീവ് ആയിരുന്നില്ല. മതേതരത്വത്തിനു ശക്തിപകരുന്നവ ആയിരുന്നു അവ. അങ്ങിനെ അല്ലാത്തവ ഉണ്ടായിരുന്നോ? അതല്ലേ നോക്കേണ്ടത്? മദനി സംശയത്തിന്റെ നിഴലിലായിരുന്ന സമയത്ത് പിന്തുണ വാങ്ങിയ യു.ഡി.എഫ് രക്ഷപ്പെട്ടു നില്‍ക്കുകയല്ലേ? അവര്‍ക്ക് ആരുമായും കൂടാം. ജനം പെട്ടെന്ന് മറന്നോളും. അല്ലെങ്കില്‍ മറപ്പിക്കും എന്ന ലൈനില്‍ മാധ്യമങ്ങള്‍ വിളയാടുമ്പോള്‍, സ്വാഭാവികമായും ജനം തീരുമാനമെടുക്കുന്നതില്‍ അത് സ്വാധീനം ചെലുത്തും. അത് എടുത്ത നയം തെറ്റാണെന്ന് ഉറപ്പിക്കാന്‍ മതിയായ കാരണമോ? പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍. എനിക്കിവിടെയാണ് സംശയം. ജനങ്ങളെ മറക്കണം എന്നൊന്നുമല്ലേ.


മുഖ്യമന്ത്രി അങ്ങോട്ട് ഉലത്തി പാര്‍ട്ടിസെക്രട്ടറി ഇങ്ങോട്ട് ഒലത്തി എന്ന് കോമഡി വാര്‍ത്ത വായിക്കാന്‍ കേരളത്തില്‍ മാദ്ധ്യമങ്ങള്‍ക്ക് അവസരം ഉണ്ടാക്കി കൊടുത്തത് എന്തിനാണ്‌?

യോജിപ്പുണ്ട് ഇക്കാര്യത്തില്‍. ഗൌരവതരമായിത്തന്നെ ഈ പ്രശ്നം പരിഹരിക്കേണ്ടിയിരിക്കുന്നു.

കണ്ണൂസ് :

മൂര്‍ത്തി മാഷേ, യു.ഡി.എഫിന്‌ മദനിയുമായോ, പണിക്കരുമായോ,
വെള്ളാപ്പള്ളിയുമായോ ആരുമായി വേണമെങ്കിലും കൂടാം. അവര്‍ രക്ഷപ്പെടുകയോ
രക്ഷപ്പെടാതിരിക്കുകയോ ചെയ്യട്ടേ. ഇടതുപക്ഷം അതു ചെയ്യരുത് എന്ന്
തന്നെയാണ്‌ ബോട്ടം ലൈന്‍. അവര്‍ അങ്ങിനെ ചെയ്യില്ല എന്ന് തന്നെയാണ്‌
ജനസാമാന്യം പ്രതീക്ഷിക്കുന്നത്. മദനിയെ കോടതി വെറുതേ വിട്ടതു കൊണ്ട്
പി.ഡി.പി വര്‍ഗീയ പാര്‍ട്ടി ആവാതാവില്ല. സാമൂഹ്യ നീതിക്ക് വേണ്ടി
നിലകൊള്ളുന്നുവെന്നാണ്‌ ലീഗിന്റെ ഭരണഘടനയിലും അതു കൊണ്ട് അവരുമായി
കൂട്ടുകൂടുന്നതും നമ്മള്‍ അംഗീകരിക്കണോ? (പിണറായി അതും ശ്രമിച്ചിരുന്നു,
ഒരു കാലത്ത്).

വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ
വോട്ട് ചെയ്യില്ല ഇടതുപക്ഷം എന്ന് ബര്‍ദാന്‍ ഇപ്പോള്‍. (വാര്‍ത്ത
ദീപികയില്‍ ഉണ്ട്). ബി.ജെ.പിക്കെതിരായ എടുക്കുന്ന ഈ നയം മുസ്ലീം
സഘടനകള്‍ക്കെതിരെ എടുക്കാന്‍ എന്തിന്‌ മുട്ടു വിറക്കുന്നു? ഇവരുടെ
നാലേകാല്‍ വോട്ട് കിട്ടിയില്ലെങ്കില്‍, സാധാരണ മുസ്ലീങ്ങള്‍
ഇടതുപക്ഷത്തിന്‌ വോട്ട് ചെയ്യില്ലേ? (ഇന്‍ഫാക്റ്റ്, തിരിച്ചാണ്‌
സംഭവിക്കുക എന്ന് ഇപ്പോള്‍ തെളിഞ്ഞു)

പ്രശാന്ത് :


നാമൊരു ജനാധിപത്യ സെറ്റപ്പിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന ബോധ്യത്തില്‍ മാത്രമേ തെരെഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടികളെ വിശകലനം ചെയ്യുന്നതില്‍ അര്‍ത്ഥമുള്ളൂ.ബൂര്‍ഷ്വ വ്യവസ്ഥിതി,ബൂര്‍ഷ്വാ കോടതി തുടങ്ങിയ ജാര്‍ഗണുകളെ ഒഴിവാക്കിയില്ലെങ്കില്‍ പ്രതിക്രിയാവാദവും മറ്റുമായി നാം ചുറ്റി തിരിയുകയേ ഉള്ളൂ.

കേന്ദ്രത്തില്‍ സംഭവിച്ചത്.
കേന്ദ്രത്തില്‍ 2004ല്‍ ചെയ്തത് അനുപേക്ഷണീയമായ കാര്യമാണ്.അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വലിയ ശരി.അന്ന് കോണ്‍ഗ്രസിനെ ഒരു മൈനോറിറ്റി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പറ്റുമായിരുന്നില്ല.കാരണം രാഷ്ട്രപതിയുടെ ആദ്യ കോള്‍ ബിജെപിക്ക് പോകും.സ്വാഭാവികമായി പ്രാദേശികകക്ഷികള്‍ അവരുടെ പിന്നാലെ പായും.

പക്ഷെ അവിടെ നടന്ന മണ്ടത്തരം എന്ന് ഇപ്പോള്‍ തോന്നുന്നത് ഇടതുപക്ഷം മന്ത്രിസഭയുടെ ഭാഗമാകതിരുന്നതാണ്.ഫലത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ ആവശ്യത്തിനു പുറത്ത് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളുടെ ക്രഡിറ്റ് സര്‍ദാര്‍ര്‍ജി കൊണ്ടു പോയി.നല്ല കാര്യങ്ങള്‍ക്ക് അള്ള് വെയ്ക്കുന്നവര്‍ എന്ന ഇമേജ് ആണ് നമ്മുടെ സമ്പാദ്യം.വാസ്തവുമായി ഒരു ബന്ധവുമില്ല എങ്കിലും ഇടതുപക്ഷത്തിന്റെ ചെക്ക് & ബാലന്‍സിന്റെ ഗുണം അനുഭവിക്കുന്നത് കോണ്‍ഗ്രസ് ആണ്.
ഒരു പക്ഷെ മുന്നണിയില്‍ പങ്കാളികളായിരുന്നെങ്കില്‍ കുറേ കൂടി ഉത്തരവാദിത്തം ഇടതിനു പുലര്‍ത്താനാകുമായിരുന്നു.മാത്
രമല്ല ഡി.എം.കെയും മറ്റും നേടിയ വന്‍ പ്രാദേശിക വികസനത്തിന്റെ കുറേ ഭാഗം കേരളത്തിനും ബംഗാളിനും കിട്ടുമായിരുന്നു. ഇടതുപക്ഷത്തിന്റെ നയങ്ങള്‍ക്ക് അവരുടെ സ്വാധീനമേഖലക്ക് പുറത്തുള്ള ഹിന്ദി ബെല്‍‌റ്റില്‍ കുറേ കൂടി പ്രചാരം കിട്ടുമായിരുന്നു.എല്ലാറ്റിനുമുപരി നശീകരണവിമര്‍ശകര്‍ എന്ന ദുഷ്‌പ്പേരിനു പകരം ക്രിയാത്മക വിമര്‍ശകര്‍ എന്ന നല്ല പേര്‍ സമ്പാദിക്കാമായിരുന്നു.

പിന്തുണ പിന്‍‌വലിച്ചപ്പോള്‍

ഇമ്പീരിയലിസം നല്ല ഒരു അക്കാഡമിക്ക് വിഷയമാണ്.അരൂപിയായി നമ്മെ വലയം ചെയ്യുന്ന ആ കൊടിയ അപകടത്തെ ജനത്തിനെ ബോധ്യപ്പെടുത്തി കൊടുക്കുക അത്ര എളുപ്പമല്ല.ചര്‍ച്ചകളില്‍ സ്കോര്‍ ചെയ്യാന്‍ ധാരാളം അവസരം ഇമ്പീരിയല്‍ വിരുദ്ധത ഇടതിനു നല്‍കുമ്പോഴും വോട്ട് നേടാന്‍ അത് മതിയാകും എന്ന് തോന്നുന്നില്ല.അതു തന്നെയാണ് തെളിഞ്ഞതും.കാരാട്ടിന്റെ നിര്‍ബന്ധബുദ്ധിയാണ് പിന്തുണ പിന്‍‌വലിക്കാന്‍ കാരണമെന്നു പോലും ലളിതവല്‍ക്കരിക്കുന്നിടത്ത് എത്തി സംഗതികള്‍.

ഡാലി

1.കേരളത്തില്‍ കത്തോലിക്കാ സഭയുടെയും മറ്റും എതിര്‍പ്പ് തുടങ്ങിയ മതമില്ലാത്ത ജീവനില്‍ നാമൊക്കെ ഇടതിന്റെ കൂടെ ആയിരുന്നു. അവര്‍ തന്നെയല്ലേ ശരിയും? അതും വോട്ട് എതിരായി കണ്‍സോളിഡേറ്റ് ചെയ്യിച്ചെങ്കില്‍ ഇടതിനു നാണിക്കാന്‍ എന്തെങ്കിലും ഉണ്ടോ?
ഉണ്ട്, ധാരാളം. നമ്മെ പോലെ മതമില്ലാത്ത ജീവനുവേണ്ടി ഉറച്ചു നിന്ന ഇടത് മമ്മത അത്രയൊന്നും ഇല്ലാത്ത ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ ഒക്കെ ശബ്ധത്തിനു പകരം ഇടത് തിരിച്ചു കൊടുത്തത് എന്താണ്? കാന്തപുരത്തെ പോലുള്ളവര്‍ക്ക് വേണ്ടി ആ പാഠഭാഗം മാറ്റി. അന്നും നാം തലയില്‍ മുണ്ടിട്ടു മിണ്ടാതെ നടക്കേണ്ട ഗതികേടില്‍ ആയിരുന്നു. അവര്‍ക്ക് ഇലക്ഷന്‍ സമയത്ത് എന്തു തോന്നിക്കാണും?

2. മദനി ഇഷ്യൂവില്‍ ഇടത് ചായ്‌വുള്ള മുസ്ലീം ഐഡന്റിയുള്ള ആളുകളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. ഒരു സാമ്പിള്‍ താഴെ.

(കാലങ്ങള്‍ക്ക് ശേഷം എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് കണ്ട് വന്ന വളരെ പഴയൊരു സുഹൃത്ത്)

I am not in the opinion that PDP is a communal party, and they don't have much supporters in muslim community itself. PDP is not a party its a mob that's all. Though I am also supporting CPM to an extent, am not supporting their stand towards PDP. That will create a lot of confusion in the common man. CPI, JD etc are more secular parties, CPM trying to destroy them. This is not at all acceptable.

...
One thing is that they(CPIM) are trying get the millage from the split of some muslim factions. Actually in Ponnani they are supporting an highly orthodox muslim section. They are strongly supporting polygamy, they won't allow muslim ladies to enter masjid. etc.etc. A party like CPM shouldn't support them. But according to Lenin, End means ways. so no problem

ഇവരോടൊക്കെ മറുപടി പറയാന്‍ നാം ബാധ്യസ്ഥരായിരുന്നു.
പ്രശാന്ത് :

കേരളം

എന്താണ് ഇടതിന്റെ പ്രധാന സെല്ലിങ്ങ് പോയിന്റുകള്‍
1. അഴിമതി വിരുദ്ധത
2. വര്‍ഗ്ഗീയ വിരുദ്ധത
3. ഐക്യം

മൂന്നും ചലഞ്ച് ചെയ്യപ്പെട്ട ഇലക്ഷനാണ് കഴിഞ്ഞത്.

ഓഡിറ്റ് ചെയ്യാ‍ന്‍ അറിയാത്ത ഒരുവന്‍ ചെയ്ത വിവരക്കേടാണ് ലാവ്‌ലിന്‍ കേസ്. ക്യാപിറ്റല്‍ ഇന്‍‌വെസ്റ്റ്മെന്റായി റിനോവേഷനെ കണ്ടു, റിട്ടേണ്‍ അവലൊകനം ചെയ്ത സമയത്ത് എക്സ്റ്റേണല്‍ ഘടകമായ മഴയെന്ന പ്രധാന ഘടകം കണക്കിലെടുത്തില്ല.സ്വാഭാവികമാ
യി അവശ്യമായ റിനോവേഷനെ പ്രൊഡക്സ്ടീവല്ലാത്ത കാപിറ്റല്‍ എക്സ്പെന്‍ഡീച്ചറായി കണ്ടു സി.ഏ.ജി വിധിച്ചു-374.5 കോടി നഷ്ടം.

പക്ഷെ ഏത് സര്‍ക്കാര്‍ നടപടിയിലുമെന്ന പോലെ ഇതിലും procedural flaws ഉണ്ടാകാം.അതിന്റെ പേരില്‍ തന്നെ ഈ ആയുസ്സ് മുഴുവന്‍ കുരുക്കാന്‍ കഴിയുമെന്ന് പിണറായി കരുതുന്നു.നിയമപ്രക്രിയ ഒഴിവാക്കണമെന്ന് അദ്ദേഹത്തിന് തോന്നല്‍ ഉണ്ടാക്കുന്നത് ഈ ആശങ്കയാവം.

ജനത്തിനു മുന്നില്‍ പിണറായി ഭരണസ്വാധീനം ഉപയോഗിച്ച് സ്വന്തം അഴിമതി മറയ്ക്കാന്‍ ശ്രമിക്കുന്ന ഒരാളാണ്.അതിന് ഒത്താശ ചെയ്യുന്ന ആളുകളാണ് പാര്‍ട്ടിയില്‍ അടിമുടി.എത്ര കണ്ട് നിയമത്തിന് വഴങ്ങാതെ ഒരാള്‍ ഒഴിഞ്ഞു മാറുന്നുവോ അത്ര കണ്ട് സംശയത്തിന്റെ കുരുക്ക് അദ്ദേഹത്തില്‍ മുറുകുകയാണ്.
ജയരാജന്റെ മയിര് പറിച്ച് ഊതലും കണ്ണൂര്‍ സഖാക്കളുടെ ഒഡോസിറ്റിയും സഹിക്കേണ്ട ബാധ്യത കേരളജനതക്കില്ല എന്ന് അവര്‍ കരുതിയാല്‍ കുറ്റം പറയാമോ?

ഇനി വര്‍ഗ്ഗീയതയിലേക്ക് വന്നാല്‍:

വര്‍ഗ്ഗീയ വിരുദ്ധത എന്നാല്‍ മുസ്ലീം തീവ്രവാദത്തെ പിന്തുണക്കുകയാണ് എന്ന അബദ്ധധാരണ പോസ്റ്റ് ഇ.എം.എസ് പാര്‍ട്ടിയില്‍ എങ്ങനെയോ വന്നു ഭവിച്ചു.മുസ്ലീങ്ങള്‍ക്കിടയില്‍ പോലും ചിലവാകാത്ത ചരക്കായി ഈ അബദ്ധധാരണ.മുസ്ലീങ്ങള്‍ ഒരു ഇടക്കാലത്ത് വളരെ അസ്വസ്ഥരായിരുന്നു.ആഗോളവിഷയങ്ങള്‍ അവര്‍ക്ക് സങ്കടമുണ്ടാക്കുന്നുണ്ട്.പക്ഷെ അതിനുള്ള മറുമരുന്ന് വര്‍ഗ്ഗീയതയും തീവ്രവാദവുമല്ല എന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്.അവര്‍ ദേശീയതയോട് ചേര്‍ന്ന് നടക്കാന്‍ താല്‍പ്പര്യപ്പെടുന്നു.അവരെ എന്നും അസ്വസ്ഥരായും അതിലൂടെ തീവ്രവാദനിലപാടുകള്‍ എടുക്കുന്നവരായും നിലനിര്‍ത്താന്‍ പാര്‍ട്ടി ശ്രമിക്കുന്ന പോലെ തോന്നുന്നു.മുസ്ലീം ലീഗ് ഒരു വര്‍ഗ്ഗീയ കക്ഷിയാണ്.പക്ഷെ അതിന്റെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെവിടെയും തീവ്രവാദത്തെ പ്രത്യക്ഷമായി പിന്താങ്ങിയ കഥയില്ല.എന്നാല്‍ മദനിയുടെ കഥ അതല്ല.

മദനിക്ക് മനം മാറ്റമുണ്ടായെങ്കില്‍ നല്ലത്.പക്ഷെ അതിനെ എന്‍ഡോഴ്സ് ചെയ്യേണ്ട ബാധ്യത ഇടതിനില്ല.അതിനായി പരസ്പരം അവിശ്വാസം കുത്തിവെക്കേണ്ടിയിരുന്നില്ല.
ഏറെ കാലം കൂടെ നിന്നവരോട് എങ്ങനെ പെരുമാറണമെന്ന് അറിയാത്ത പിണറായി, എവിടെ എങ്ങനെ എന്തു പറയണമെന്നറിയാത്ത വെളിയം,മറ്റുള്ളവരെ വെടക്കാക്കി എങ്ങനെ തന്റെ ഗ്ലാമര്‍ കൂട്ടാമെന്ന് കരുതുന്ന അച്ചുമ്മാന്‍,അനൈക്യത്തിന് കോണ്ട്രിബ്യൂട്ട് ചെയ്യാത്തവര്‍ വിരളം.

രാജീവ് ചേലനാട്ട് :

പ്രശാന്ത്,
വര്‍ഗ്ഗീയവിരുദ്ധത എന്നാല്‍ മുസ്ലിം തീവ്രവാദത്തെ പിന്തുണക്കലാണ് എന്ന അബദ്ധധാരണയൊന്നും പോസ്റ്റ് ഈ.എം.എസ് കാലത്തെ പാര്‍ട്ടിയില്‍ വന്നിട്ടുണ്ട് എന്ന് അഭിപ്രായമില്ല. എങ്കിലും, മുസ്ലിം പ്രീണനം (അതും, ഏറ്റവും പ്രതിലോമപരമായ കാന്തപുരം എന്ന സാമൂഹ്യവിരുദ്ധനെ) തരക്കേടില്ലാതെ പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടായിരുന്നു. മുസ്ലിം ലീഗിലൂടെ നഷ്ടമാകുന്ന മുസ്ലിം സമൂഹത്തിനെ കാന്തപുരം വഴി ഒതുക്കാം എന്ന് എങ്ങിനെയോ ധരിച്ചുവശായി പാര്‍ട്ടി. പിണറായി തന്നെയാണ് ഇതിന് മുന്‍‌കൈയ്യെടുത്തതും.
മൂര്‍ത്തീ,
പാര്‍ട്ടിയുടെ കൂട്ടായ തീരുമാനം എന്നൊക്കെ ഭംഗിവാക്ക് പറയാമെങ്കിലും, ഇത്തരം നയങ്ങളൊക്കെ ഉയര്‍ന്നുവരുന്നതും, തീരുമാനിക്കപ്പെടുന്നതും പാര്‍ട്ടി നേതാക്കളെന്ന അധികാരകേന്ദ്രത്തിലൂടെത്തന്നെയാണ്. ഈ പറഞ്ഞ കമ്മിറ്റിയും സംഘടനയും ഇതൊക്കെ എന്‍‌ഡോസ് ചെയ്യുന്നതുകൊണ്ട്, അതൊരു പാര്‍ട്ടി തീരുമാനമായി നമ്മള്‍ ലേബലിടുന്നു എന്നു മാത്രം. പാര്‍ട്ടിയിലെ ഹയറാര്‍ക്കിയെക്കുറിച്ചൊന്നും പുറത്തു പറയാതിരിക്കുന്നതായിരിക്കും ഭേദം. 90-മുതലെങ്കിലും ഇത് അനുഭവവുമുണ്ട്.
അതൊക്കെ ഉള്‍പ്പാര്‍ട്ടി കാര്യങ്ങള്‍. ഇവിടെ ചര്‍ച്ചിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ബി.ജെ.പി.യെ അകറ്റി നിര്‍ത്താന്‍, കിട്ടിയ അവസരം ഉപയോഗിച്ചു എന്ന കാര്യത്തില്‍ യോജിക്കുന്നു. അന്നത്തെ ഒരു ആവശ്യമായിരുന്നു അത്. കാ‍ര്‍ഷിക കടാശ്വാസ നടപടികളൊക്കെ വന്നത് ഏറെ വൈകിയായിരുന്നു. അത്, (ഇപ്പോഴും) ഫലപ്രദമായി നിര്‍വ്വഹിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുമില്ല. ബാങ്കുകളുടെ ധാകാര്യ വ്യവസ്ഥകളിലും, അവയുടെ പരിമിതികളിലും കുടുങ്ങിക്കിടപ്പാണ് ഈ കൊട്ടിഘോഷിക്കപ്പെട്ട കാര്‍ഷിക കടാശ്വാസം ഇപ്പോഴും. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും മിക്കയിടങ്ങളിലും പേരിനു മാത്രമാണ്. അതിന്റെ പേരിലുള്ള മുതലെടുപ്പുകള്‍ ഇപ്പോഴും കരാറുകാരും അവരുടെ കങ്കാണിമാരും നിര്‍ബാധം നടത്തുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്തിലേക്ക് വരുമ്പോള്‍, ശരിയാണ്, പാഠപുസ്തകത്തിന്റെ കാര്യത്തിലായാലും, മൂന്നാറിലെ (വിപ്ലവപരമെന്നു തോന്നിച്ച) നടപടികളിലും ഇടത് നല്ല കാര്യങ്ങളായിരുന്നു തുടങ്ങിവെച്ചത്. എന്നിട്ടെന്തായി? എവിടെയെത്തി, മൂന്നാറിലെ എലിപിടുത്തം? എവിടെയെത്തി ജീവനില്ലാത്ത മതം? വിദ്യാഭ്യാസരംഗം തന്നെ എന്തായി?പോട്ടെ, എന്തായി, ആ ശ്രീമതിയുടെ ആരോഗ്യം? അതും പോട്ടെ, നാള്‍ക്കുനാള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന തന്റെ (കെടു) കാര്യസ്ഥതകളെ പൂമൂടി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ആഭ്യന്തരനോ? ഏതു ഇടതുപക്ഷത്തിന്റെയാണ് ഈ അശ്രീകരങ്ങള്‍ മൂര്‍ത്തീ?
ലാവ്‌ലിന്‍ പ്രശ്നത്തില്‍ തന്റെ കൈ ശുദ്ധമാണെന്നുറപ്പുണ്ടെങ്കില്‍ എന്തിനാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയിലെ എക്കാലത്തെയും ആ വലിയ പിണം ഇങ്ങനെ ഒഴിഞ്ഞുമാറുന്നത്? ധൈര്യമായി അന്വേഷണത്തെ നേരിട്ടിരുന്നെങ്കില്‍, തന്റെ നിരപരാധിത്വം തെളിയിച്ചിരുന്നെങ്കില്‍, നമുക്കൊക്കെ അഭിമാനിക്കാമായിരുന്നില്ലേ മൂര്‍ത്തീ? എന്നിട്ട്, അതിനെ നേരിടുന്ന ആ ഭാഷയോ? കണ്ണൂരില്‍ നിന്നുള്ള നമ്മുടെ കൊടുംസഖാക്കളൊക്കെ മാടമ്പികളായിരുന്നു. അവരുടെ ശരീരഭാഷയും, ഭാഷയും എല്ലാം. തനി മാടമ്പികള്‍. മാടമ്പിത്തരമുണ്ടായിരുന്നു നമ്മുടെ ഏ.കെ.ജിക്കും കൃഷ്ണപിള്ളക്കുമൊക്കെ. എന്നാല്‍, അവരുടെ മാടമ്പിത്തരത്തിന്റെ പിന്നില്‍ ആദര്‍ശം, മനുഷ്യത്വം എന്നൊക്കെയുള്ള ചില സാധനങ്ങളുടെ പിന്‍‌ബലമുണ്ടായിരുന്നു (“പണ്ടൊക്കെ എന്തേരുന്ന് “എന്നൊന്നുമല്ല മൂര്‍ത്തീ പറഞ്ഞുവരുന്നത്). സാധാരണക്കാര്‍ക്കുവേണ്ടിയുള്ള സാധാരണക്കാരുടെ പാര്‍ട്ടി. ഇന്ന് നമ്മുടെ ആ പാര്‍ട്ടി അഭിസംബോധന ചെയ്യുന്നത്, മേലേക്കിടക്കാരെയാണ്. കോര്‍പ്പറേറ്റ് രാജിനെത്തന്നെയാണ് ഇന്ന് നമ്മള്‍ ക്ഷണിക്കുന്നത്. കേരളത്തിലായാലും ബംഗാളിലായാലും.
“ഒരു സെക്രട്ടറിയെ മാറ്റി...” തികച്ചും ശരി. ആളുകളെ മാറ്റിയതുകൊണ്ട് കാര്യമില്ല. നയങ്ങളോ, പ്രവര്‍ത്തനരീതിയോ ആണ് മാറേണ്ടത്. പക്ഷേ, ഇവിടെ, ഈ വാചകത്തില്‍, ഇനിയും പിണറായി തന്നെ മതിയെന്നൊരു സൂചനയുണ്ടല്ലോ മൂര്‍ത്തീ?
ബാക്കിയൊക്കെ കണ്ണൂസും ദേവനും പ്രശാന്തും വ്യക്തമാക്കിയിട്ടുമുണ്ടല്ലോ.
റെജി പി ജോര്‍ജ് :

In My opinion,
On Kerala
Let us say the left lost! Because of the sectarianism, Lavlain, and other issues but what is the factor making Sasi Tharoor kind of people winning with a margin of 100000+ Votes?


UDF become very successful projecting Madani as a fundamentalist and making majority fundamentalism voting in favor of them. This a paradox of our society because when Madani and NDF support UDF or NDF and RSS Support UDF our civil society have no such problems but when something happen the way Madani or PDP it make majority community to go for an opportunist stand? If so in their point of view what is communist party in Kerala? a party of the majority community only?
Is Malayali Hindu become that much communal (now) to vote on narrow communal way?

The catholics dominated areas UDF candidates won the election but not with a margin it expected. Who voted against catholic approach? Majority community or minority community?

The Muslim dominated areas people voted to Muslim League. They do not consider any nuclear, anti american, anti israel stand why?

I think last 25 years of Sangparivar hard work to divide kerala in a communal line is WINNING but BJP is not the one taking its advantage. Congress and Muslim League are the beneficiary of the communal divide along with catholic church.

On Kerala CPM

Many of the CPM local leaders are corrupt; they are damaging the party very badly. Party need to rectify its mistakes. These people creating groups and fractions inside the party. Not VS or Pinarayi corrupt or making fractions but the people have motivation to make money and corruption is behind the fraction works.

V Shivan Kutty MLA, Kadakampally Surendran, Sharma Minister, Kottayam MLA (forgot his name) Chandran Pillai (FACT) MP, Rajya Sabha Member are few names of the leaders who engaged in corruption and fractionism inside the party.

Why CPM oppose the Chengara Struggle?
It was not necessary for us to support the struggle but for what reason we oppose the struggle? The struggle of the Landless. Are they our enemy?
When the media tilt towards the rightwing we dont' have the responsibility to build up a more stronger left in Kerala by co-ordinating different left, communist groups which are not in the mainstream of our daily politics?
Why our media continuously avoiding different communist leaders and left organisations? their struggle and statements need to be seen as a part of our struggle even though they oppose cpm on many issues. If Ommen Chandi, Ramesh Chennithala kind of Leaders can eat 20% of our media space why not we provide 2% space to People like Com. KN Ramachandran or Com. P.J. James?

Those people and leaders came to CPM after the begining of globalisatione era are really educated with Left, communsit ideology? Look at the SFI and DYFI working style of last 10-15years we can find no progressive struggle these student-youth movements taking up. todays DYFI become the Youth Congress of 1980s.

VS have an important role in projecting Pinarayi Vijayan as a corrupt individual and giving the public a false idea that Pinarayi is involved in Lavlin corruption. VS never came to rescue the party on many such issues.

On the other side Pinarayi too responsible for protecting many corrupt leaders and playing a power game inside the party against the ideological struggle and conflicts suppose to emerge inside the party time to time on different issues. The potential vein and blood stream of the left movement in Kerala. Pinarayi become a man of the Party Media. Not the man of the party. This was very visible and evident when he visited Dubai. Why a communist leader when visit UAE or any other gulf country not visiting the labour camps and finding out the problems of the people living in such concentration campus?

Is it possible to revitalise the party in Kerala?
I think on many issues party need to correct itself. Dalits and Women need to get more importance in the Kerala Communist party and its leadership. Ministers like Com. A.K. Balan why not much in the party?

On National Level

The biggest mistake CPM made in supporting UPA is that its support was unconditional against the threat of BJP. We should have controlled the govt. fully from the backyard. By taking control of the planning commission and not accepting the candidature of Manmohan as Prime Minister. We refused many presidential candidates projected by UPA and Congress Without joining the govt. we must continued controlling the policy of the govt. This way many UPA member parties came more closer to the left than going more close to congress.

The UPA Manifesto or Common Minimum Programm supported Congress victory. It is the biggest advantage congress made in different indian villages. Look at the AP Assembly election results. This is one of the best example for how CMP of UPA helped congress to retain power.

I think the alliance with TDP is good and it need to strengthen further by educating TDP more on left policies specially on the economic and foriegn policies. TDP did not utter any word of changing its support from 3rd front to UPA or NDA even after pressure and influence to do so from different industrialists, political leaders and US embassy came to it.

Time to time different left struggle and programms made different parties like BSP, JDU etc winning different elections. Now we know our programmes and struggles are an important factor in winning the election for different parties.

CPM and CPI stand with CPIML in Bihar and the election results showing its impacts. Lalu and Paswan lost with congress very badly. Most of the time they gain election results with the support of left parties in Bihar.

In Orissa our stand to provide support to BJD work against communal fascists. But in Tamil Nadu why the left with a 12 to 20% political influence went behind Jayalalitha? We should have build a political aliance of small parties of the TN and stand alone.

We lost! in this election but our policy and struggle won the election, that is what the election results indicating. This is a very positive side of the indian elections only.

Let us sit on the opposition Bench and make the NDA more fragile by draging more of its constituents out from NDA. Like the JDU need to come out. And strengthen the 3rd front. Let us make the 3rd front emerging as the biggest opposition group. Let us try to make the 3rd front leader the opposition Leader not the NDA and BJP Leader. Let us build a strong opposition. Standing with the people in their struggle against the neocon liberalisation policy of the UPA and congress. Let us build our 3rd front a strong and mature opposition which can challenge the UPA in the coming elections.

മൂര്‍ത്തി:

ഒരു തല ഉരുളുന്നതാണ് പ്രശ്നം പരിഹരിക്കുന്നത് എങ്കില്‍ കാരാട്ടിന്റെയും പിണറായിയുടെയും ഒക്കെ തല ഉരുളട്ടെ. അങ്ങിനെ അല്ല വേണ്ടത് എന്നു ഞാന്‍ കരുതുന്നു. അത് എന്തോ ചെയ്തു എന്നു വരുത്തുന്നതിലപ്പുറം ഒന്നുമാകില്ല.

ഇന്ന് കാരാട്ടിനെ മാറ്റണം എന്നു പറയുമ്പോള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സമയത്തും അദ്ദേഹം തന്നെയായിരുന്നു സെക്രട്ടറി. അന്ന് 60+ സീറ്റ് ഇടതുപക്ഷത്തിനു ലഭിച്ചു. യു.പി.എ യും കോമണ്‍ മിനിമം പ്രോഗ്രാമും ഒക്കെ ആ സമയത്തെ സൃഷ്ടിയും ആയിരുന്നു. പരീക്ഷണം എന്ന വാക്കായിരുന്നു അന്നുപയോഗിച്ചിരുന്നത്. പുറത്ത് നിന്ന് പിന്തുണ കൊടുത്തതിനെ തന്നെ എതിര്‍ക്കാന്‍ അന്ന് ഇഷ്ടം പോലെ ആളുണ്ടായിരുന്നു. ഇത്രയും കാലം എതിര്‍ത്ത കോണ്‍ഗ്രസിനെ നാണമില്ലാതെ പിന്താങ്ങുന്നു എന്നു പറഞ്ഞ എത്രയോ പേര്‍. അവരുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ അത് ശരിയുമായിരുന്നു. പക്ഷെ, നിലവിലുള്ള ഓപ്ഷനുകളില്‍ നല്ല ഒന്ന് തെരഞ്ഞെടുക്കുക എന്ന പ്രായോഗികമായ നടപടിയായിരുന്നു യു.പി.എയും അതിനു പുറത്തു നിന്നുള്ള പിന്തുണയും. പാര്‍ട്ടിക്ക് നയപരമായ തീരുമാനങ്ങളില്‍ സ്വാധീനം ഇല്ലാതിരിക്കെ ഭരണത്തില്‍ പങ്കാളിയാകാതിരിക്കുക എന്ന മുന്‍പേയുള്ള നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഭരണത്തില്‍ പങ്കാളിയാകാതിരുന്നത്. പുറത്ത് നിന്ന് പിന്തുണച്ചതിനെ തന്നെ എതിര്‍ത്തിരുന്നു പാര്‍ട്ടിക്ക് വിപ്ലവം പോരാ എന്നു പറഞ്ഞിരുന്നവര്‍. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിച്ച പ്രവര്‍ത്തിയല്ല എന്നു കരുതിയിരുന്നവരും ധാരാളം. ഒരു പാര്‍ലിമെന്ററി വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാഷ്ട്രീയ സാഹചര്യമാണ് കുറെക്കാലമായി. തങ്ങളുടെ ശരിയായ നിലപാടിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ കൊണ്ടുപോകുന്നതിനെ എങ്ങനെ നേരിടും? യു.പി.എ ക്രെഡിറ്റ് കൊണ്ടു പോയെങ്കിലും തങ്ങളുടെ നയങ്ങളും നിലപാടുകളും ശരിയായിരുന്നു എന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷത്തിനു ജനങ്ങളോട് സംവദിക്കാം. അവരെ പതുക്കെയെങ്കിലും കാര്യങ്ങള്‍ മുഴുവനായി പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കാം. മിക്കവാറും വരാന്‍ പോകുന്ന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇടതുപക്ഷം നാലരക്കൊല്ലം നടത്തിയ ചെറുത്ത് നില്‍പ്പിന്റെ ശരിമ ജനങ്ങളെ ബോധ്യപ്പെടുത്തിയേക്കും. പിന്തുണ പിന്വലിച്ച ഉടന്‍ അതിന്റെ ലക്ഷണങ്ങളും കണ്ടിരുന്നല്ലോ..(കാലം സാക്ഷി ചരിത്രം സാക്ഷി എന്നല്ലേ...:))

മുസ്ലീം സംഘടനകള്‍ക്കെതിരെ എന്ത് കാര്യത്തില്‍ മുട്ടു വിറച്ചെന്നാണ് കണ്ണൂസ് പറയുന്നത്? സ്വന്തം ഭൂതകാലം തിരുത്തി മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറായ ഒരാളുടെ/ഒരു കക്ഷിയുടെ പിന്തുണ സ്വീകരിച്ചതോ? മദനിയെ തീവ്രവാദിയായി ജനം ഇപ്പോഴും കരുതുന്നു എന്നതൊക്കെ ശരി തന്നെ. (അതില്‍ മാധ്യമങ്ങളുടെ പങ്കെന്ത്?)പക്ഷെ അത് “ഭൂതകാലം തിരുത്തി മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറായ“ ഒരാളെ ആട്ടിപ്പുറത്താക്കുന്നതിനെ ശരി വെക്കുന്നില്ല. വോട്ട് കിട്ടിയാല്‍ ശരിയും ഇല്ലെങ്കില്‍ തെറ്റും എന്നത് ഇക്കാര്യത്തില്‍ ശരിയല്ല എന്ന് എന്റെ അഭിപ്രായം. മദനിയെ മാത്രമല്ല മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറാകുന്ന ആരെയും അതിനു സഹായിക്കാന്‍ ഇടതിനു ബാധ്യത ഉണ്ടെന്ന് ഞാന്‍ കരുതുന്നു. പഴയ സിമി ബന്ധത്തിന്റെ പുറത്ത് ജലീലിനെ മാറ്റി നിര്‍ത്തിയിരുന്നെങ്കിലോ? ജലീല്‍ ജയിച്ചതുകൊണ്ടാണോ ആ തീരുമാനം ശരി ആയത്? ഇല്ലെങ്കില്‍ ഇതേ എതിര്‍പ്പുകള്‍ അന്നും നേരിടേണ്ടി വരുമായിരുന്നോ? മദനിയെ അറസ്റ്റ് ചെയ്തത് നായനാര്‍ സര്‍ക്കാരായിരുന്നു. പിന്നീടതൊരു മനുഷ്യാവകാശപ്രശ്നമായപ്പോള്‍ ഇടതു പക്ഷം അതിനനുകൂലമായ നിലപാടെടുക്കുകയും ചെയ്തു. അതും മറക്കരുത്.

തോമസ് ഐസക്കിന്റെ ലേഖനത്തില്‍ നിന്ന് ഒരു ഭാഗം കോട്ട് ചെയ്യുന്നു (http://workersforum.blogspot.com/2009/03/blog-post_20.html)

കമ്യൂണിസ്റ്റ്‌വിരുദ്ധ മുന്നണിയെ പൊളിക്കുന്നതിനുവേണ്ടി 1965ലും 1967ലും ലീഗുമായി അടവുപരമായ ബന്ധം സി.പി.എം. സ്വീകരിച്ചു. നേട്ടങ്ങള്‍ ഉണ്ടാക്കിയെങ്കിലും ഈ അടവുലൈന്‍ ദീര്‍ഘനാളത്തെ ബന്ധമായി മാറിയത്‌ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചു. തിരു-കൊച്ചിയിലേക്കും ലീഗിന്റെ സ്വാധീനം വര്‍ധിക്കുന്നതിന്‌ ഇതു കാരണമായി. മുസ്‌ലിം ജനവിഭാഗങ്ങളെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയിലേക്ക്‌ ആകര്‍ഷിക്കുന്നതിന്‌ ഇതു തടസ്സവുമായി. 1980കളുടെ മധ്യത്തോടെയാണ്‌ ഈ പാളിച്ച തിരുത്താനായത്‌.

മതന്യൂനപക്ഷ അവകാശ സംരക്ഷണം ഒരു മുഖ്യപ്ര ശ്‌നമായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ ദേശീയ രാഷ്ട്രീയനയവും പശ്ചിമേഷ്യയിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരായുള്ള ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടും 1990കളില്‍ മുസ്‌ലിം ജനസാമാന്യത്തിനിടയില്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയോടുള്ള ആഭിമുഖ്യം വളര്‍ത്തി. ലീഗുമായുള്ള രാഷ്ട്രീയബന്ധം പൂര്‍ണമായും വിച്ഛേദിച്ചെങ്കിലും മറ്റെല്ലാ മുസ്‌ലിം സാംസ്‌കാരിക സംഘടനകളോടും തുറന്ന മനസ്സോടെയുള്ള സംവാദം പുതിയ പാലങ്ങള്‍ പണിതു. ലീഗിന്റെ മധ്യസ്ഥത ഇല്ലെങ്കിലും മുസ്‌ലിങ്ങളുടെ യഥാര്‍ഥ താത്‌പര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന്‌ ഉറപ്പായി. ഈ വളര്‍ച്ചയുടെ ഏറ്റവും വലിയ വിജയമായിരുന്നു 2004ലെ മഞ്ചേരി ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയം.

പാളിച്ച പറ്റുകയില്ല എന്നുള്ളതല്ല, പറ്റിയ പാളിച്ചകള്‍ തിരുത്തും എന്നിടത്താണ് ഒരു രാഷ്ട്രീയകക്ഷിയുടെ ശരി ഇരിക്കുന്നത്. തെറ്റു പറ്റാതെ പ്രവര്‍ത്തിക്കുക എന്നത് അസാധ്യമാണ്. മദനി വിഷയത്തിലെ എതിരഭിപ്രായത്തെ അംഗീകരിക്കുന്നു. എന്നെ സംബന്ധിച്ച് നിലവിലെ നിലപാട് ശരിയാണ്. അതിന്റെ റിസല്‍ട്ട് ദോഷകരമായി, അതുകൊണ്ട് തിരുത്തണം എന്നാണ് ചര്‍ച്ചകള്‍ക്കു ശേഷം വിലയിരുത്തപ്പെടുന്നതെങ്കില്‍ എനിക്ക് ഓകെ തന്നെ.

ലാവലിന്‍ ഹോട്ട് ഇഷ്യൂ അല്ലായിരുന്നു എന്ന കണ്ണൂസിന്റെ വാദം ശരിയല്ല. മാതൃഭൂമിയും മംഗളവും മനോരമയും ഒക്കെ എഴുതിക്കൂട്ടിയത് വായിച്ചാല്‍ മനസ്സിലാകും മദനിയും ലാവലിനും അല്ലാതെ മറ്റൊരു വിഷയവും ചര്‍ച്ച ചെയ്യാന്‍ അവര്‍ അനുവദിച്ചിട്ടില്ല എന്ന്. മാധ്യമങ്ങള്‍ കൂടെയില്ലാത്തതിനാല്‍ ദേശാഭിമാനി, ജനയുഗം, കൈരളി, പീപ്പിള്‍ ഇവയില്‍ ഒതുങ്ങി ഇടതുപക്ഷ നേട്ടങ്ങള്‍, ശരികള്‍. ലാവലിന്‍-പിണറായി ആരോപിത കണക്ഷന്‍ അന്നു ഇത്ര തെളിഞ്ഞിട്ടില്ലായിരിക്കാം. പക്ഷെ പിണറായിക്കെതിരെ മാത്രമായിരുന്നു അന്നും ഇന്നും ആരോപണങ്ങള്‍. മറ്റൊരു പേരും ഈ വിഷയത്തില്‍ ഉയര്‍ന്നു വന്നിട്ടില്ല. (മാരീചന്റെ പോസ്റ്റില്‍ ശര്‍മ്മ വന്നതല്ലാതെ.) രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നു പറയുമ്പോള്‍ പ്രതിരോധം ഇല്ലാതെ കീഴടങ്ങണം എന്നു ഞാന്‍ കരുതുന്നില്ല. രാഷ്ടീയപ്രേരിതമായി ഫ്രെയിം ചെയ്ത കേസില്‍(അങ്ങിനെ അല്ല എന്നു വിശ്വസിക്കുന്നത് മറ്റൊരു കാര്യം) അതിനനുസരിച്ച് പ്രതിരോധം വരും. ഇത്രയധികം മാധ്യമങ്ങള്‍ പിണറായി കള്ളന്‍ എന്നു വീണ്ടും വീണ്ടും പ്രചരിപ്പിച്ചുകൊണ്ടിരിക്കെ, രാഷ്ട്രീയമായും നിയമപരമായും ശരിയല്ല പാര്‍ട്ടി നടപടി എന്നു തോന്നുന്നത് സ്വാഭാവികം മാത്രം. അങ്കിളിന്റെ പോസ്റ്റിലെ ചര്‍ച്ചയൊക്കെ വായിച്ചില്ലായിരുന്നുവെങ്കില്‍ എനിക്കും തോന്നുമായിരുന്നു ഇതൊക്കെ.

മാതൃഭൂമിയിലെ ഒരു വാര്‍ത്ത മനോജിന്റെ പോസ്റ്റില്‍ നിന്ന്

സി.പി.എം. സംസ്ഥാന സെക്രട്ടറി പ്രതിയായിട്ടുള്ള ലാവലിന്‍ കേസ്‌ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണവിഷയമാക്കാന്‍ കെ.പി.സി.സി. കാമ്പെയിന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു.

യോഗത്തില്‍ വിദേശകാര്യ സഹമന്ത്രിയും കോണ്‍ഗ്രസ്‌ വക്താവുമായ ആനന്ദ്‌ശര്‍മ്മ പങ്കെടുത്തു.

തിരഞ്ഞെടുപ്പ്‌ കാമ്പെയിന്‍ കമ്മിറ്റി ചെയര്‍മാന്‍ വക്കം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തലേക്കുന്നില്‍ ബഷീര്‍, ആര്യാടന്‍ മുഹമ്മദ്‌ എം.എല്‍.എ., ടി.എച്ച്‌.മുസ്‌തഫ, എ.നഫീസത്ത്‌ ബീവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ലതികാ സുഭാഷ്‌, ഷാനിമോള്‍ ഉസ്‌മാന്‍, എ.സി.ജോസ്‌, പന്തളം സുധാകരന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, ഹിദുര്‍ മുഹമ്മദ്‌, കെ.വിദ്യാധരന്‍, പി.എം.സുരേഷ്‌ബാബു, കെ.പി.അനില്‍കുമാര്‍, ടി.ശരത്‌ചന്ദ്രപ്രസാദ്‌, വി.ദിനകരന്‍, ജോസഫ്‌ വാഴയ്‌ക്കന്‍, അജയ്‌ തറയില്‍ എന്നിവര്‍ പങ്കെടുത്തു.

നൂറു ശതമാനം ധാര്‍മ്മികമായി ശരിയും സത്യസന്ധരും ഒക്കെ ആയിരിക്കണം ഇടതുപക്ഷം, ഒരു ശതമാനം തെറ്റുവന്നാല്‍ ഉടനെ വിമര്‍ശനമാകും എന്നൊക്കെയുള്ള ഐഡിയല്‍ ഇടതുപക്ഷം എന്റെ മനസ്സില്‍ ഇല്ല. അതുകൊണ്ട് അത്തരത്തിലുള്ള ഇടതുപക്ഷവിമര്‍ശനത്തിനു എനിക്ക് മറുപടിയും ഇല്ല. നിലവിലെ സമൂഹത്തിലെ എല്ലാ ദോഷ സ്വാധീനങ്ങളും ഇടതുപക്ഷത്തിലും കാണും. വെള്ളം ചേര്‍ക്കാത്ത അറയല്ല ഇടതുപക്ഷം. ശരിയാണോ തെറ്റാണോ കൂടുതല്‍, നയങ്ങള്‍, നിലപാടുകള്‍ ശരിയാകുന്നോ എന്ന വിലയിരുത്തലിലേ എനിക്ക് താല്പര്യമുള്ളൂ.

വീരേന്ദ്രകുമാര്‍ മത്സരിക്കരുത് എന്ന് ഔദ്യോഗികമായി പറഞ്ഞോ എന്ന് എനിക്കറിയില്ല. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിനുശേഷം ജയിക്കാന്‍ സി.പി.എമ്മിനു സാധ്യത കൂടുതല്‍ ഉള്ള സീറ്റ് എന്ന നിലയിലാണ് കോഴിക്കോട് ഏറ്റെടുത്തത്. വയനാട് കൊടുക്കുകയും ചെയ്തു. മുന്നണിമര്യാദകള്‍ ദളിനും ബാധകം തന്നെ. എല്‍.ഡി.എഫില്‍ സി.പി.ഐ ഇടത് യോഗത്തില്‍ സമ്മതിച്ചിരുന്ന കാര്യത്തിനല്ലേ പിന്നീട് പാര്‍ട്ടിക്കകത്ത് പ്രശ്നമായപ്പോള്‍ എതിരായത്?

ഇത് ചിന്തയിലെ ഒരു എഡിറ്റോറിയലില്‍ നിന്ന്..ഇതിലെ വസ്തുതകള്‍ മാത്രം എടുത്താല്‍ മതി

പൊന്നാനി മണ്ഡലത്തില്‍ സിപിഐയാണ് മത്സരിക്കാറുള്ളത്. അവിടെ അവരെ വന്‍ ഭൂരിപക്ഷത്തോടെ മുസ്ളിംലീഗ് തോല്‍പിക്കുകയാണ് പതിവ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭാ മണ്ഡലത്തില്‍പെടുന്ന ഭൂരിപക്ഷം നിയമസഭാ സീറ്റുകളിലും വിജയിച്ചത് എല്‍ഡിഎഫാണ്. പൊതു സ്വീകാര്യതയുള്ള ഒരു സ്വതന്ത്രനെ നിര്‍ത്തിയാല്‍ ആ സീറ്റ് എല്‍ഡിഎഫിനു നേടാനും ലീഗ് അജയ്യമെന്ന് കരുതിപ്പോന്ന ആ മണ്ഡലത്തില്‍ അവരുടെമേല്‍ രാഷ്ട്രീയ വിജയം കൈവരിക്കാനും കഴിയുമെന്ന അഭിപ്രായം സിപിഐ (എം) നുണ്ടായി. അത് എല്‍ഡിഎഫില്‍ അവതരിപ്പിച്ചു. എല്‍ഡിഎഫ് യോഗം അത് അംഗീകരിച്ചതായി കണ്‍വീനര്‍ വൈക്കം വിശ്വന്‍ മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെയായിരുന്നില്ല തീരുമാനം എന്ന അഭിപ്രായം സിപിഐ പ്രതിനിധികള്‍ക്കു മാത്രമാണുള്ളത്.

ഡാലിയോട്,

ഡാലിയുടെ വികാരങ്ങള്‍ മനസ്സിലാകും. പക്ഷെ, പാഠപുസ്തകത്തിലെ പ്രശ്നങ്ങള്‍ പഠിക്കാനായി നിയോഗിച്ച കെ.എന്‍. പണിക്കര്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുകയല്ലേ ഉണ്ടായത്.

എം.എ. ബേബിയുടെ ഒരു ലേഖനത്തി നിന്ന് കോട്ട് ചെയ്യുന്നു...

.........ഏതു പാഠ്യപദ്ധതിയും പാഠപുസ്തകവും സ്വയം സമ്പൂര്‍ണമാകില്ലെന്നത് ഈ മേഖലയുമായി ബന്ധപ്പെടുന്ന ആര്‍ക്കും മനസ്സിലാകുന്ന പ്രാഥമിക വസ്തുതയാണ്. അക്കാദമിക സമൂഹം തകരാറൊന്നുമില്ലെന്ന് വിലയിരുത്തിയ പാഠപുസ്തകം ചില പരാതി ഉയര്‍ന്നുവന്നപ്പോള്‍ അത് ആഴത്തില്‍ പരിശോധിക്കാന്‍ തയ്യാറാകുകയെന്ന ഉയര്‍ന്ന ജനാധിപത്യബോധമാണ് സര്‍ക്കാര്‍ കാണിച്ചത്. ഇതിന്റെ ഭാഗമായി അറിയപ്പെടുന്ന ചരിത്രകാരനായ പ്രൊഫ. കെ എന്‍ പണിക്കര്‍ അധ്യക്ഷനായി ഒരു ഉന്നതാധികാര വിദഗ്ധസമിതി രൂപീകരിച്ചു. അക്കാദമിക പണ്ഡിതരോടൊപ്പം പരാതികള്‍ ഉന്നയിച്ച വിഭാഗങ്ങളെക്കൂടി സമിതിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പ്രശ്നങ്ങളെ സങ്കുചിതമായി കണ്ട ചില വിഭാഗങ്ങള്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന നിരസിച്ചു....

ഈ വിഷയത്തില്‍ ശക്തമായി ഇടപെട്ടവര്‍ക്ക് സര്‍ക്കാര്‍ കെ.എന്‍.പണിക്കര്‍ കമ്മറ്റി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വരുത്തിയ മാറ്റങ്ങളില്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികം. എങ്കിലും ഒരു മാറ്റവും വരുത്തില്ല, വിവാദമുണ്ടായാല്‍ അനങ്ങില്ല എന്നായിരുന്നെങ്കില്‍ അത് ഫാസിസമായി കൊണ്ടാടപ്പെടുകയും ചെയ്യുമായിരുന്നു. ഒരു കാച്ച് 22ന്റെ മണം ഇവിടെ ഉണ്ട്. മദനി വിഷയത്തില്‍ കമന്റില്‍ മുകളില്‍ പറഞ്ഞതു തന്നെ അഭിപ്രായം.

രാജീവ്,

കൂട്ടായ തീരുമാനം എന്നത് ഭംഗിവാക്കാണെങ്കില്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂടി കുഴപ്പമല്ലേ അത്? സ്വന്തം അവകാശങ്ങള്‍ ഉപയോഗിക്കപ്പെടാത്ത, ഉപയോഗിക്കാന്‍ അവസരമില്ലാത്ത അവസ്ഥയാണവിടെ എങ്കില്‍ തിരുത്ത് എവിടെ നിന്ന് വരും എന്നാണ് പ്രതീക്ഷിക്കുന്നത്? മുകളിലെ ചിലരെ മാറ്റി “നല്ല” ചിലരെ വെക്കുന്നതിലോ? ഇനിയും പിണറായി മതി എന്നൊരു സൂചന ഉണ്ടോ എന്നെനിക്കറിയില്ല. പിണറായി, കാരാട്ട് എന്നിവരെയൊക്കെ മാറ്റുന്നതോ, അച്ചുതാനന്ദനെ മാറ്റുന്നതോ പ്രശ്നപരിഹാരം എന്ന നിലക്ക് എന്റെ മനസ്സില്‍ ഇല്ല. പാര്‍ട്ടിയിലെ പലരുടെയും അനവസരത്തിലുള്ള പ്രസ്താവനകളോടും ചില പ്രയോഗങ്ങളൊടുമൊക്കെ എനിക്കും വിയോജിപ്പുണ്ട്. ജീവിതശൈലിയോടും. എങ്കിലും ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി പുറത്ത് നിന്ന് എന്തെങ്കിലും കാര്യമായി ചെയ്യുന്നുണ്ടോ എന്ന ചിന്ത എപ്പോഴും കൊണ്ടു നടക്കുന്നതിനാല്‍ മാറി നിന്ന് വിമര്‍ശിക്കാന്‍ എനിക്ക് താല്പര്യമില്ല. എന്നെക്കാള്‍ നന്നായി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരോടുള്ള സോഫ്ട് കോര്‍ണര്‍ ആയി കരുതിയാല്‍ മതി. എന്തായി വിദ്യാഭ്യാസം, എന്തായി ആരോഗ്യം എന്നതിനൊക്കെയുള്ള മറുപടിയായി എനിക്ക് പറയാനുള്ളത് ഇടതുപക്ഷ സര്‍ക്കാര്‍ ഈ മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും അവ കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് എത്ര വ്യത്യസ്തമാണ് എന്നതും മാത്രമാണ്. പോരായ്മകള്‍ ഇല്ലെന്നോ ഒന്നുമല്ല. പരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ സാധിക്കൂ എന്ന് കരുതുന്ന ഒരു സാദാ ആണു ഞാന്‍.
ഡാലി:

മൂര്‍ത്തി മാഷേ,
പാഠപുസ്തകത്തില്‍ ക്യാച്ച് 22 ലോഗിക് ഉണ്ടെന്ന് തോന്നുന്നില്ല. കാരണം അവിടെ കത്തോലിക്കാ സഭയും മുസ്ലീം തലവന്മാരും ഇത്രയും പ്രശ്നമുണ്ടാക്കിയിട്ടും ജനങ്ങള്‍ സര്‍ക്കാരിന്റെ കൂടെയായിരുന്നു. അദ്ധ്യപക വധത്തോടെ പിന്നെ ആളുകള്‍ പള്ളി പറയുന്നത് പോലും ഇക്കാര്യത്തില്‍ ചെവിക്കൊള്ളാതായിരുന്നു. തൃശ്ശൂരൊക്കെ റാലിയ്ക്ക് ആഹ്വാനം ചെയ്തീട്ട് എത്ര കുറവ് ആളുകളാണ് പങ്കെടുത്തത്. ആ ജനവികാരത്തെ മനസ്സിലാക്കാനോ മാനിക്കാനോ സര്‍ക്കാരിനു കഴിയാതെ പോയി.

അത് “ഭൂതകാലം തിരുത്തി മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറായ“ ഒരാളെ ആട്ടിപ്പുറത്താക്കുന്നതിനെ ശരി വെക്കുന്നില്ല. വോട്ട് കിട്ടിയാല്‍ ശരിയും ഇല്ലെങ്കില്‍ തെറ്റും എന്നത് ഇക്കാര്യത്തില്‍ ശരിയല്ല എന്ന് എന്റെ അഭിപ്രായം. മദനിയെ മാത്രമല്ല മുഖ്യധാരയിലേക്ക് വരാന്‍ തയ്യാറാകുന്ന ആരെയും അതിനു സഹായിക്കാന്‍ ഇടതിനു ബാധ്യത ഉണ്ടെന്ന് ഞാന്‍ കരുതുന്നു.

ശരി, മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരട്ടെ എന്ന് വാദത്തിനു അനുകൂലിച്ചാല്‍ പോലും അത് ഇലക്ഷന്‍ കാലത്ത് തന്നെ വേണമായിരുന്നോ? എല്‍ഡീഫ് ഘടകകക്ഷികളെ പിണക്കി (അവരൊക്കെ ചേര്‍ന്നു തന്നെ സമ്മതിച്ചു എന്ന് ചിന്ത പറയുനത് വിശ്വസിച്ചാലും) മദനിയെ ചേര്‍ക്കാന്‍ മാത്രം ഇത്രേം ക്രിട്ടിക്കലായ ഇലക്ഷന്‍ സമയത്ത് എത്ര വോട്ടിന്റെ പിന്‍ബലം മദനിയ്ക്കുണ്ടായിരുന്നു? എന്നീ ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നില്ലേ?
റെജി :

>>>>>>>>>>>>>>>>>>>>>>>>>>
ശരി, മുഖ്യധാരയിലേയ്ക്ക് കൊണ്ട് വരട്ടെ എന്ന് വാദത്തിനു അനുകൂലിച്ചാല്‍ പോലും അത് ഇലക്ഷന്‍ കാലത്ത് തന്നെ വേണമായിരുന്നോ? എല്‍ഡീഫ് ഘടകകക്ഷികളെ പിണക്കി (അവരൊക്കെ ചേര്‍ന്നു തന്നെ സമ്മതിച്ചു എന്ന് ചിന്ത പറയുനത് വിശ്വസിച്ചാലും) മദനിയെ ചേര്‍ക്കാന്‍ മാത്രം ഇത്രേം ക്രിട്ടിക്കലായ ഇലക്ഷന്‍ സമയത്ത് എത്ര വോട്ടിന്റെ പിന്‍ബലം മദനിയ്ക്കുണ്ടായിരുന്നു? എന്നീ ചോദ്യങ്ങള്‍ ബാക്കി കിടക്കുന്നില്ലേ?
>>>>>>>>>>>>>>>>>>>>>>>>>>

Madani and PDP supported LDF on last state assembly election, Last Loksabha Election why that time nobody had any problem including the so called allies like CPI?

IF I AM NOT WRONG WHEN PANNIYAN RAVEENDRAN OF CPI CONTESTING IN TVM for Parliament by election Poonthura Siraj and PDP declare their support to CPI candidate. Poonthura Siraj have a good vote bank in Poonthura area.


Why no body question it?
Are we not going on the line of our main stream medias lost memory?
They said madani
we too start cry over madani.

Years back on one assembly election
Fr. Mathayi Nooranal, A Strong Orthadox Gunda Priest contested in Sulthan Batheri under LDF candidature. He was not a secular person, A Full time Fraude.
Pinarayi was not the State Secretary that time.

No body had any complaint as the way PDP and Madani issue hunting us why?
It is nothing but Islamophobia only hunting us to run around Madani.

I seriously think this is the time we have to exterminate CPI from the LDF. It is better if CPM go alone in Kerala. for a short time it may affect party electoral advantages but on long term it is good for the party.

I think this is the first time CPM is handling Devason Board. Usually it was the monopoly of corrupt Virendran Party. Look at the difference.

Why we need to protect these small parties?
On Singur and Nandigram isssue RSP and forward block created a lot of problem to Bangal LDF.

BUT I admit CPM needs to bring all issues into the LDF for a very democratic discussions before going for it.

മൂര്‍ത്തി:

ഡാലിയേയ്,
പുസ്തക കാര്യത്തില്‍ ഡാലിയോട് അടികൂടാന്‍ ഞാനില്ല... :) എന്നാലും....

പരിഷ്കരണം വരുന്നു, വിവാദം ഉണ്ടാകുന്നു, ജനം സപ്പോര്‍ട്ടുന്നു, വിവാദം തുടരുന്നു, പരിഹാരത്തിനു കമ്മറ്റിയെ വെക്കുന്നു, കമ്മറ്റി നിര്‍ദ്ദേശം നല്‍കുന്നു, സര്‍ക്കാര്‍ അതനുസരിച്ച് തീരുമാനമെടുക്കുന്നു.

ഇത്രയുമല്ലേ ഉണ്ടായത്? ഇതില്‍ അവസാനത്തെ 3 എണ്ണം ഒരു തുടര്‍ച്ച, പരിഹാരത്തിനുള്ള നടപടിയുടെ. ഇത് ചെയ്തില്ലായിരുന്നെങ്കില്‍ സര്‍ക്കാര്‍ പരിഹാരത്തിനു ഒന്നും ചെയ്തില്ല എന്നു വരുമായിരുന്നു. വന്ന നിര്‍ദ്ദേശവും, അതിന്റെ പുറത്തുണ്ടായ സര്‍ക്കാര്‍ തീരുമാനവും എല്ലാവര്‍ക്കും യോജിപ്പുണ്ടാകണം എന്നില്ല. എന്നാലും അതിലൊരു ജനാധിപത്യത്തിന്റെ വശമില്ലേ? ഒന്നും ചെയ്തില്ലായിരുന്നെങ്കില്‍ അതും വിമര്‍ശിക്കപ്പെടുമായിരുന്നില്
ലേ? അവിടെയാണ് കാച്ച് 22ന്റെ മണം വന്നത്. ഒരു പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നത്ര പോടാ പുല്ലെ മട്ടില്‍ സര്‍ക്കാരിനു കഴിയില്ല എന്ന് എന്റെ തോന്നല്‍. ചിലതൊക്കെ ഒന്ന് മയപ്പെടുത്തേണ്ടി വരും.അതും കുറെപ്പെരുടെ വികാരങ്ങളെ ബാധിക്കും എന്നതും സത്യം. മദനിക്കാര്യത്തില്‍ റെജിയുടെ കമന്റില്‍ കുറച്ച് വിശദീകരണം ഉണ്ട്. ബിജെപിയില്‍ നിന്നും വന്ന രാമന്‍പിള്ളയുടെ പിന്തുണ വലിയ എതിരിപ്പുണ്ടാക്കിയില്ല, അതിനെക്കുറിച്ച് ആരും ഒച്ചപ്പാടുണ്ടാക്കിയില്ല എന്നതും കൂട്ടത്തില്‍ ചേര്‍ക്കുന്നു..

റെജി,

*****

I seriously think this is the time we have to exterminate CPI from the LDF
******

മുകളില്‍
When the media tilt towards the rightwing we dont' have the responsibility to build up a more stronger left in Kerala by co-ordinating different left, communist groups which are not in the mainstream of our daily politics?

ഇങ്ങനെ പറഞ്ഞതും ഇപ്പോള്‍ പറഞ്ഞതും ഒരു പൊരുത്തമില്ലായ്മ.
റെജി:

*****
I seriously think this is the time we have to exterminate CPI from the LDF
******

The behavioral immaturity of CPI is forcing me to say so.
Look at the way they acted on seat sharing.
They took the support of PDP in different elections without any shame
and gone for a very opportunistic stand this time.

Veliyam in his press meet DECLARED their is no more any LDF.
CPM destroyed it.
And shamelessly accepted the Vynad Seat.

This was horrible.
Is it a communist party?

Everybody seen on the media how Pinarayi replied to it.

The PDP issue blown out of proportion BECAUSE of CPI only. They repeated
several times in the mid of poll campaigns their tired against PDP.

Who benefited from that?

(Don't forget on PDP Issue VS too contributed his share to distance people from the left)

And how they dare to put an unknown person as candidate at TVM against Sasi Tharoor?
May be he is a gentile man and known inside the CPI very much but is that enough to fight against sasi tharoor?

When MV raghavan stood in the Aranmula Constituency CPM decided to field Kavi Kadammanitta. The fight become a symbolic one.

Against K Karunakaran this same CPI fielded Asan at tvm constituency earlier.

They (the cpi) failed to make election at TVM a fight of political morality and a fight against imperialism. If TVM achieved more focuse in the media with a strong candidate the political picture might changed. Focus on Madani and many other issues moved towards Tharoor and his candidature. CPI failed to do so.
രാജീവ് ചേലനാട്ട്:
മൂര്‍ത്തീ,
“എന്നെ സംബന്ധിച്ച് നിലവിലെ നിലപാട് ശരിയാണ്. അതിന്റെ റിസല്‍ട്ട് ദോഷകരമായി, അതുകൊണ്ട് തിരുത്തണം എന്നാണ് ചര്‍ച്ചകള്‍ക്കു ശേഷം വിലയിരുത്തപ്പെടുന്നതെങ്കില്‍ എനിക്ക് ഓകെ തന്നെ“.
തനിക്കു ശരിയെന്നു സ്വയം ബോദ്ധ്യമുള്ള ഒരു നിലപാട് ദോഷകരമായിയെന്നും, തിരുത്തണമെന്നും (മറ്റൊരാള്‍ക്കോ, ഒരു സംഘടനക്കോ) തോന്നിയാല്‍ ആ വ്യക്തിയോടോ (സംഘടനയോടോ) ഉള്ള സ്നേഹം കൊണ്ട് ‘എനിക്കും ഒകെ തന്നെ’ എന്നു പറയുന്നതിനെ എനിക്ക് എന്തായാലും പിന്തുണക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചില വ്യക്തിപരമായ കാര്യങ്ങളാണെങ്കില്‍ ശരി. ഇവിടെ അതല്ലല്ലോ.

എന്നുവെച്ച്, പാര്‍ട്ടിയുമായി യുദ്ധം ചെയ്ത് കലഹിച്ച് പുറത്തുവരണമെന്നൊന്നുമല്ല ഉദ്ദേശിച്ചത്.പാര്‍ട്ടിയില്‍നിന്നുകൊണ്ടുതന്നെ വിയോജിക്കുകയും അതു പ്രകടിപ്പിക്കുകയുമല്ലേ ചെയ്യേണ്ടത് മൂര്‍ത്തീ ? പാര്‍ട്ടി ഹയറാര്‍ക്കിയില്‍ അത് സാധ്യമല്ല എന്ന് എനിക്ക് അറിയാം. എന്നാലും..
സൂരജ്:

ഒരു പാര്‍ട്ടിയേതരന്റെ (എന്നുവച്ചാ ഒരുകാലത്തും മെംബറല്ലാതിരുന്ന ഒരുത്തന്റെ) തികച്ചും വ്യക്തിപരമായ ചില പത്തുപൈസകളാണ് താഴെ. ഇലക്ഷനും മുന്‍പേ അടിച്ചുവച്ചതാണ് പല സംഗതികളും. ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ഒന്നടുക്കിപ്പെറുക്കി.

ദേശീയരംഗം

1. ഇപ്പഴത്തെ ഇടത് നേതൃത്വം ഇരിക്കുമ്പോള്‍ തന്നെയാണ് 2004ലെ റിസള്‍ട്ടും വന്നത്. അന്നത്തെ സാഹചര്യം മുതലെടുക്കാന്‍ നന്നായി കഴിഞ്ഞ നേതൃത്വത്തെ ഇപ്പോള്‍ തോറ്റതുകൊണ്ട് എടുത്ത് വെളിയില്‍ കളയണം എന്ന് പറയുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രീതിക്ക് ചേര്‍ന്നതാവാം, കമ്മ്യൂണിസ്റ്റ് ഇടതിന് ചേര്‍ന്നതല്ല. നേതൃത്വമാറ്റം പാര്‍ട്ടിയില്‍ എങ്ങനെയാണ് നടപ്പിലാവുന്നതെന്ന് അറിയാവുന്ന ആരും അങ്ങനെയൊരു ആവശ്യം ഉന്നയിക്കുമെന്നും തോന്നുന്നില്ല.
(കാല്പനിക ഇടതുപക്ഷത്തെ ഉദ്ദേശിച്ചിട്ടില്ല - അവര്‍ക്ക് പറ്റിയ യുട്ടോപ്പിയ ഭൂമിയില്‍ ഇപ്പോഴേതായാലും ഇല്ല)

2. കോമണ്‍ മിനിമം പ്രോഗ്രാം പോലെ കൃത്യമായ ഒരു സോഷ്യലിസ്റ്റ് അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍ കാരാട്ടോ ബര്‍ദനോ സ്വപ്നം കൂടി കണ്ടിട്ടുണ്ടാവില്ല, ഇതുപോലൊരു സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ അത് പരോക്ഷമായെങ്കിലും കേന്ദ്രത്തെ സഹായിക്കുമെന്ന്. ഏത് ത്രാസില്‍ വച്ചളന്നാലും “കമ്മ്യൂണിസ്റ്റ്“ എന്ന് വിളിക്കാവുന്ന തൊഴിലുറപ്പു പദ്ധതിയും മറ്റും അസ്സലായി ഹൈജാക്ക് ചെയ്യപ്പെട്ടു. ഭരണത്തെ പിന്താങ്ങുന്നതിനോടൊപ്പം തന്നെ സമരങ്ങളിലൂടെ സമ്മര്‍ദ്ദം ചെലുത്തി ഇന്ധന/പാചകവാതക വിലകളില്‍ മാറ്റം വരുത്താനും മറ്റും ഇടതിന് സാധിച്ചു. (ഇതൊക്കെ പ്രതിപക്ഷത്തിരുന്നാണ് നടത്തിയെടുത്തതെങ്കില്‍ ഇടത് ബേയ്സ് വിപുലമാകേണ്ടതായിരുന്നു എന്നോര്‍ക്കണം.) സര്‍ക്കാരില്‍ പങ്കാളിയാകാതെ പുറത്തുനിന്ന ഇടതുപക്ഷത്തിന് ആ ഹൈജാക്കിംഗ് ഒഴിവാക്കാനാവുമായിരുന്നില്ല. ഇനി സര്‍ക്കാരില്‍ പങ്കാളികളായാല്‍ തന്നെ യു.പി.ഏ എന്ന കൂട്ടുകെട്ടിന്റെ നേട്ടമായേ ഇതൊക്കെ കണക്കാക്കപ്പെടൂ. ആ കൂട്ടുകെട്ട് പൊളിച്ചുപോകുന്ന പാര്‍ട്ടികളെയും ഇത് ബാധിക്കും - മികച്ച റെയില്‍ മന്ത്രിയായി പേരെടുക്കുകയും സ്വന്തം സംസ്ഥാനത്തിനു വാരിക്കോരി കൊടുക്കുകയും ചെയ്ത ലല്ലു പ്രസാദിന്റെ പാര്‍ട്ടിക്ക് സംഭവിച്ചതു തന്നെ മികച്ച ഉദാഹരണം.

3. സര്‍ക്കാരിനുള്ള പിന്തുണ പിന്വലിച്ചതിന്റെ കാരണം ആണവക്കരാറായിരുന്നല്ലോ. സാമ്രാജ്യത്തത്തിന്റെയും സാമ്പത്തിക/വ്യാപാര പരാശ്രയത്വത്തിന്റെയും ദൂഷ്യങ്ങളെക്കുറിച്ചൊന്നും ഒരു രീതിയിലും എജ്യൂ‍ക്കേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്ത സാധാരണ ഇന്ത്യന്‍ പൌരന് ആണവക്കരാറോ അമേരിക്കന്‍ ആശ്രിതത്വമോ ഒന്നും പിന്തുണപിന്‍വലിക്കാനും മാത്രം ഗൌരവമുള്ളതാണെന്ന് തോന്നിയിട്ടില്ലെങ്കില്‍ അതില്‍ ഒരത്ഭുതവുമില്ല. ഇസ്രയേല്‍ മിസൈല്‍ ഇടപാടും ഇറാന്‍ പ്രശ്നവുമൊന്നും സാധാരണ ഇന്ത്യനെ സംബന്ധിച്ചിടത്തോളം ദൈനംദിന ജീവിതത്തിലെ വിഷയങ്ങളല്ല.( ഇനി ഈ വിഷയങ്ങള്‍ സീരിയസായി എടുക്കുന്ന മധ്യവര്‍ഗ്ഗത്തിനാണെങ്കില്‍ ബുഷില്‍ നിന്നും ഒബാമയിലേക്കുള്ള അമേരിക്കന്‍ ഭരണമാറ്റം തന്നെ “പ്രശ്നങ്ങളെല്ലാം സോള്‍വ് ആയിരിക്കുന്നു” എന്ന “ധാരണ” മതി.) സര്‍വ്വോപരി, വികസന വിരോധികള്‍ എന്ന പഴയ പേര് ഒന്നൂടി ഉറപ്പിക്കാനേ ആണവകരാറിന്റെ പേരിലുള്ള പിന്തുണ പിന്‍വലിക്കല്‍ കൊണ്ട് സാധിച്ചിട്ടുള്ളൂ. ആ കരാറിന്റെ ദൂഷ്യവശങ്ങള്‍ ജനത്തിനു ബോധ്യമാവണമെങ്കില്‍ demonstrable evidences വേണം - അതിപ്പോളേതായാലും ഇല്ല.

4. മൂന്നാം മുന്നണിയുടെയും നാലാം മുന്നണിയുടെയുമൊക്കെ ദുര്‍ബലമായ അടിത്തറ : ദളിത് മുഖവും ഫ്യൂഡല്‍ മനസ്ഥിതിയുമുള്ള മായാവതിയെയും ജയലളിതയേയും പോലുള്ള, അധികാരമോഹികളെന്ന് പണ്ടേ ജനം എഴുതിത്തള്ളിയ കുറേപേരുടെ ഒരു മഴവില്‍ സഖ്യം ഉണ്ടാക്കുമ്പോള്‍ ആവിയായത് ഇടതിനു ബാക്കിയുണ്ടായിരുന്ന ക്രെഡിബിളിറ്റി കൂടിയാണ്. ഇടതിന് പിണങ്ങാന്‍ ഒരു ആണവക്കരാറെങ്കിലും ഉണ്ടായിരുന്നു. യു.പി.ഏയില്‍ നിന്നും അവസാനകാലത്ത് പിരിഞ്ഞുപോയ ബാക്കിയുള്ളവര്‍ക്കോ ? ചീപ്പ് അധികാരക്കൊതിക്കപ്പുറം എന്തെങ്കിലും അടിസ്ഥാനമുണ്ടായിരുന്നോ അവരുടെ കൊഴിഞ്ഞുപോക്കിന് ? അധികാരത്തിന്റെ അപ്പത്തിന്റെ മുതല്‍ പങ്കു പറ്റുകയും അതുകൊണ്ട് എല്ലാ നേട്ടങ്ങളും ഉണ്ടാക്കുകയും ചെയ്ത പാര്‍ട്ടികള്‍ക്കു മുന്നില്‍ സ്കോര്‍ ചെയ്യാന്‍ കോണ്‍ഗ്രസ്സിനായെങ്കില്‍ അത്ഭുതമില്ല.

5. ന്യൂനപക്ഷപ്രീണനം എന്ന ബീജേപ്പിയന്‍ ആരോപണം ഇത്തവണ ഇടതിനെതിരേ പ്രയോഗിച്ചത് കോണ്‍ഗ്രസാണ്. മൃദുഹൈന്ദവതയെ ആവോളം പ്രീണിപ്പിച്ചു ബി.ജെ.പി വോട്ടുബാങ്കുകളിലേക്ക് കടന്നു ചെല്ലാന്‍ കോണ്‍ഗ്രസ്സിനായത് ഒരു പരിധിവരെ ഇടതിനെ ഒരു “ഓപ്പോസിഷന്‍” ആയി നിര്‍വചിച്ചുകൊണ്ടാണ്. പോസ്റ്റ്-മുംബൈ ഇന്ത്യയില്‍ ഇത് നന്നായി വിറ്റുപോകുന്ന ചരക്കായിരുന്നു. ഒപ്പം ആണവക്കരാറിനോടും ഇന്ത്യന്‍ വിദേശകാര്യ നയത്തിനോടുമുള്ള ഇടതുപക്ഷത്തിന്റെ എതിര്‍പ്പ് മുസ്ലീം പ്രീണനത്തിന്റെ ഭാഗമാണെന്ന ധാരണ പരന്നതും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടാവാം. ഈ സോ കോള്‍ഡ് “പ്രീണനം” കൊണ്ട് ഇടതിനൊരു നേട്ടവും ഉണ്ടായില്ലെന്നു മാത്രമല്ല, "തീവ്രവാദികളല്ല” തങ്ങള്‍ എന്ന്‍ തെളിയിക്കേണ്ട ബാധ്യതകൂടി മുസ്ലീം ജനവിഭാഗങ്ങള്‍ക്കുമേല്‍ ഇത് കെട്ടിവച്ചിട്ടുണ്ടാകാമെന്ന് മലപ്പുറം/പൊന്നാനി ആദി മണ്ഡലങ്ങള്‍ കണ്ടിട്ട് തോന്നുന്നുമുണ്ട്.

6. നിഷ്പക്ഷ മൃദുഹൈന്ദവ വോട്ടുകള്‍ : സ്വന്തം കൈയ്യിലിരുപ്പുകൊണ്ട് പല സമയത്തായി ബി.ജെ.പി കളഞ്ഞുകുളിക്കുന്ന ഈ വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസ്സിനു പെട്ടിയിലാക്കാനായി.നിയോ കണ്‍സര്‍വേറ്റീവുകള്‍ എല്ലാ രാജ്യത്തും ഭരണം പിടിക്കുന്ന തരികിട നമ്പരുണ്ട് - “അനാവശ്യമായി ഭരണം പൊളിച്ച/ ഭരണത്തെ തടസ്സപ്പെടുത്തുന്ന”, “ന്യൂനപക്ഷപ്രീണനം നടത്തുന്ന”, “ഭീകരവാദവുമായി അമേരിക്കയോടൊത്ത് തങ്ങള്‍ പോരാടുമ്പോള്‍ അതിനു വിഘാതമാകുന്ന”, “സ്വകാര്യമൂലധന/വികസന വിരോധികളായ” ഒരു മറുപക്ഷ ഇമേജ് അവതരിപ്പിച്ച് അതാരുടെയെങ്കിലും കഴുത്തിലിട്ടുകൊടുക്കുക. അമേരിക്കയില്‍ റിപ്പബ്ലിക്കന്മാര്‍ കഴിഞ്ഞ പത്തുമുപ്പതു വര്‍ഷം പരീക്ഷിച്ചു പഴകിയ അതേ നമ്പര്‍. ഇത്തവണ ആ ഇമേജ് അണിയാന്‍ ഇട്ടുകൊടുത്തത് ഇടതിനാണ്.

കേരളം

1. ഉള്‍പ്പാര്‍ട്ടി വൈരത്തിന്റെ ദ്വന്ദ്വം: എല്ലാക്കാലവും കേരളം കണ്ടിട്ടുള്ളതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു പറഞ്ഞു പതിഞ്ഞ ഉള്‍പ്പാര്‍ട്ടി വൈരത്തിന്റെ ഒരു ദ്വന്ദ്വം പുന:സൃഷ്ടിക്കാനും ഉപയോഗിക്കാനും നിന്നുകൊടുക്കുകയായിരുന്നു പാര്‍ട്ടി കേരളത്തില്‍ ചെയ്ത ഏറ്റവും വലിയ അപരാധം. അച്ച്യുതാനന്ദന്‍-പിണറായി വിജയന്‍ ദ്വന്ദ്വം കരുണാകരന്‍-ആന്റണി ദ്വന്ദ്വം പോലെ മാധ്യമങ്ങളുടെ ആവശ്യമായിരുന്നു. സ്വന്തം ഇമേജ് പെരുക്കാനായി അച്ച്യുതാനന്ദനും ആ ദ്വന്ദ്വ സൃഷ്ടി ആവശ്യമായിരുന്നു. അല്ലാതെ ഇവരു തമ്മില്‍ പ്രത്യയശാസ്ത്രപരമായ എന്തെങ്കിലും പ്രായോഗിക വ്യത്യാസമുണ്ടായിട്ടല്ല മീഡിയ ഈ നിഴല്‍ യുദ്ധം നടത്തിക്കൊടുക്കുന്നത്.

90-കളുടെ അവസാനം ചടയന്റെ കാലം കഴിയുമ്പോള്‍ പിണറായി ഏതു സംഘത്തിലായിരുന്നുവെന്ന ചരിത്രമന്വേഷിക്കുന്നവര്‍ക്ക് അത് എളുപ്പം മനസ്സിലാവും. ഇവിടെ കിരണും മാരീചനും പലയാവര്‍ത്തി അതിനെപ്പറ്റി കമന്റുകളും പോസ്റ്റുകളും ഇട്ടിട്ടുണ്ട്. നായനാരെ ഗൌരിയമ്മക്കെതിരേ ഉപയോഗിക്കാനും പിന്നെ പിണറായിയെ നായനാര്‍ക്കെതിരേ ഉപയോഗിക്കാനും സി.ഐ.റ്റി.യു പക്ഷത്തെയും ബാലാനന്ദനെയും ഒതുക്കാനും അങ്ങനെ ഇന്ന് പിണറായിയില്‍ ഇന്ന് ആരോപിക്കപ്പെടുന്ന സകലമാന “വൃത്തികേടു”കളും അതിന്റെ ആയിരമിരട്ടി നാറ്റത്തോടെ കാണിച്ച ഒരു അസ്സല്‍ മാടമ്പിയാണ് അച്യുതാനന്ദന്‍ എന്ന ഇന്നത്തെ ‘ആദര്‍ശമൂലക്കുരുക്കാരന്‍’. അച്ച്യുതാനന്ദന്‍ അന്നും (ഇന്നും) കാണിച്ചിട്ടുള്ള വൈരനിര്യാതന ബുദ്ധി പാര്‍ട്ടിയില്‍ ഇന്നുവരെ ആരും ഉപയോഗിച്ചിട്ടുണ്ടാവില്ല. വെട്ടിനിരത്തല്‍ വീരനും വായ് തുറന്നാല്‍ വിവരക്കേടും (സുശീലയൊരു വളിവിട്ടാല്‍..എന്ന പ്രസംഗഭാഗം പ്രശസ്തമായിരുന്നു ഒരുകാലത്ത്) മാത്രം പറഞ്ഞിരുന്ന ഒരു കോമാളി എന്ന ഇമേജില്‍ നിന്ന് എന്ത് പുണ്ണാക്ക് ചെയ്തുകാണിച്ചിട്ടാണ് അച്യുതാനന്ദന്‍ മാധ്യമങ്ങളുടെ വിപ്ലവതീപ്പന്തമായത് ? ഒരു മന്ത്രിയായിപ്പോലും കഴിവു തെളിയിച്ചിട്ടില്ലാത്ത ഈ ആദര്‍ശക്കോമരത്തിന്റെ പഴയ ഇമേജ് കാണണമെങ്കില്‍ ഇങ്ങേര് സെക്രട്ടറിയും കണ്വീനറുമൊക്കെ ആയിരുന്ന കാലത്തെ പത്രങ്ങള്‍ ഒന്ന്‍ പരതി നോക്കുന്നത് നന്നായിരിക്കും.

കഴിഞ്ഞ ആന്റണി-ഉമ്മന്‍ ഭരണകാലത്തെ ഭരണവീഴ്ചകള്‍ നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞ ഒരു പബ്ലിക് റിലേഷന്‍സ് ടീം ആണ് അച്ചുതാനന്ദന്റെ വിജയം. കൃസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ബി.ടീമാണ് കോണ്‍ഗ്രസ് എന്ന “പേര്‍” കേള്‍പ്പിച്ചു നിന്ന ആന്റണി-ഉമ്മന്‍ ഭരണത്തിന്റെ മുഖ്യവിമര്‍ശകനായി ഉയര്‍ന്ന അച്ച്യുതാനന്ദന്‍ “കാടും മലയും കയറി പോരാടുന്ന ആദര്‍ശ രാഷ്ട്രീയക്കാരന്‍” എന്ന ഇമേജ് ഉണ്ടാക്കിയത് ഷാജഹാന്‍ എന്ന മീഡിയാ മാനിപ്പുലേറ്ററുടെയും വി.എസ് അരുണ്‍കുമാര്‍ എന്ന അച്യുതാനന്ദപുത്രന്റെയും ബുദ്ധി.(അതില് തലവച്ചുകൊടുത്ത മാധ്യമങ്ങളൊന്നും അത് സമ്മതിച്ചു തരില്ലെങ്കിലും.)

അച്യുതാനന്ദന്‍ പ്രതിനിധീകരിക്കുന്നു എന്ന് പോപ്പുലര്‍ മീഡിയ പ്രചരിപ്പിക്കുന്ന പ്രഛന്ന മാര്‍ക്സിസ്റ്റ് വ്യാഖ്യാനങ്ങളുടെയോ “എം.എന്‍ വിജയന്‍ മോഡല്‍” impracticable കമ്മ്യൂണിസത്തിന്റെയോ പോലും അര്‍ത്ഥവ്യാപ്തിയറിഞ്ഞുകൊണ്ടല്ല ടിയാന്റെ പ്രവര്‍ത്തനങ്ങളൊന്നും. ആരോ എഴുതിക്കൊടുക്കുന്ന അന്ത:സാരശൂന്യമായ പ്രസംഗങ്ങള്‍ക്കപ്പുറം ഒരു ആദര്‍ശവും പ്രായോഗിക ബദലും അച്ച്യുതാനന്ദനില്ല എന്ന് ഇത്രയുമായിട്ടും ജനം മനസിലാക്കിയിട്ടില്ല.

ഔദ്യോഗികപക്ഷമെന്ന് വിളിക്കുന്ന പിണറായി പക്ഷത്തിന്റെ ചോയിസായിരുന്നു അച്ച്യുതാനന്ദനും ശര്‍മ്മയുമൊഴിച്ചുള്ള പാര്‍ട്ടിയുടെ മന്ത്രിമാരത്രയും. ധനമന്ത്രാലയത്തിന്റെയോ പൊലീസ് വകുപ്പിന്റെയോ എക്സൈസിന്റെയോ ആരോഗ്യ മന്ത്രാലയത്തിന്റെയോ വ്യവസായവകുപ്പിന്റെയോ ഗതാഗതത്തിന്റെയോ നൂറിലൊന്ന് കാര്യക്ഷമതയില്ലാത്തതാണ് മുഖ്യന്റെ മുക്കിന്റെ താഴെയിരിക്കുന്നവ എന്ന് കാണാന്‍ ഐടി വകുപ്പിന്റെ ശുഷ്കാന്തി മാത്രം നോക്കിയാല്‍ മതി.

കാടും മലയും കേറിയ ഈ ആദര്‍ശവാന്റെ ഭരണ നൈപുണ്യം ശരിക്കും അറിയണമെങ്കില്‍ സെക്രട്ടേറിയറ്റില്‍ പൊതുഭരണവിഭാഗത്തിലോ മുഖ്യമന്ത്രിയാപ്പീസിന്റെ ചുറ്റുവട്ടത്തോ ഉള്ള ഉദ്യോഗസ്ഥരെ ആരെയെങ്കിലും വിളിച്ചന്വേഷിച്ചാല്‍ മതി. ഒരു ഫയലു പോലും കാര്യക്ഷമമായി നീക്കാനറിയാത്ത അപ്പൂപ്പന് പക്ഷേ ഭരണനേട്ടം വിളമ്പുമ്പോള്‍ ആദ്യ പന്തിയില്‍ത്തന്നെ ഇരുന്ന് മൃഷ്ടാന്നം അടിച്ച് കേറ്റാന്‍ ഒരു നാണവുമില്ല.
അതുമാത്രമോ, ഭരണതലത്തില്‍ എന്തു വീഴ്ചയുണ്ടായാലും ഉടന്‍ അത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ സഹമന്ത്രിമാരുടെയോ തലയില്‍ കെട്ടിവയ്ക്കും. ഹെലിപ്പാഡ് ഇഷ്യുവിലെ ലിസി ജേക്കബിന്റെയും ഏ.ഡി.ബി ഇഷ്യൂവിലെ തോമസ് ഐസക്കിന്റെയും സെസ് ഇഷ്യൂവിലെ എളമരം കരീമിന്റെയും എസ്.ഏ.ടി ഇഷ്യൂവില്‍ ശ്രീമതിയുടെയും അവസ്ഥകള്‍ പോലെ ആയിരം അവസരങ്ങളുണ്ട് ബ്രൂട്ടസുകളിയുടെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ .

ഇനി, അപ്പൂപ്പന്റെ ആദര്‍ശമൂലക്കുരുവിന്റെ കാര്യമാണെങ്കില്‍ മൂലമ്പള്ളി ഇഷ്യൂ നേരിട്ട രീതി, ചെങ്ങറ സമരത്തിനെ വിശേഷിപ്പിച്ചരീതി, മൂന്നാര്‍ ഓപ്പറേഷന്റെ രീതി, സ്മാര്‍ട്ട് സിറ്റിയുടെ പുതിയ ഉഡായിപ്പ് കരാര്‍, ഐ.എസ്.ആര്‍.ഓ കോളെജിന്റെ ഹെലിപ്പാഡ് നിര്‍മ്മാണം ഇതൊക്കെ പരിശോധിച്ചാല്‍ മതി.

2. ലാവലിന്‍ : അതീവഗൌരവമുള്ള ഒരു ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ് പാര്‍ട്ടിത്തലപ്പത്തിരിക്കുന്ന ഒരുത്തന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമം. ഈ കേസുമായി ബന്ധപ്പെട്ട, ഇന്നേവരെ പത്രങ്ങളില്‍ വന്നിട്ടില്ലാത്ത കുറേ കടലാസുകള്‍ വരെ മാരീചനോടൊപ്പം തപ്പിയിറങ്ങാന്‍ പോയ അനുഭവത്തില്‍ പറയട്ടെ, യാതൊരു മെറിറ്റുമില്ലാത്ത ഒരു കേസ് - അതും ഒരു വിധത്തിലും പിണറായി ഉള്‍പ്പെടുവാന്‍ സാധ്യതയില്ലാതിരുന്ന ഒരു സംഗതിയെ അസലായി വളച്ചൊടിച്ച് അന്താരാഷ്ട്ര അഴിമതിക്കേസാക്കി മാറ്റിയതില്‍ ഇന്ന് തീവ്ര ഇടതുപേച്ചുമായി നടന്ന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ചില തന്‍കാര്യക്കാരുടെ പങ്ക് സുവ്യക്തമാണ് - ഒന്ന് ഇറങ്ങി അന്വേഷിക്കേണ്ടകാര്യമേയുള്ളൂ.

ഈ കേസിനെ സംബന്ധിച്ച പകല്‍ പോലെ വ്യക്തമായ രേഖകള്‍ സെക്രട്ടേറിയറ്റില്‍ നിന്ന് സംഘടിപ്പിക്കാന്‍ വകുപ്പുണ്ടായിരുന്നപ്പോള്‍ പോലും മുഖ്യധാരാ മാധ്യമങ്ങളത്രയും എഴുതിക്കൂട്ടിയത് അറുവിഡ്ഢിത്തങ്ങളായിരുന്നു. ആ വാര്‍ത്തകളാകട്ടെ വി.എസിന്റെ മീഡിയ മാനേജറായിരുന്ന ഷാജഹാനും ജനശക്തിയും പഴയ സേവ് സി.പി.എം ഫോറവുമടങ്ങുന്ന ഒരു ടീമിന്റെ പിന്തുണയോടെ ഒരേ അച്ചില്‍ വാര്‍ത്ത് പല തീയതികളില്‍ ചില്ലറവ്യത്യാസങ്ങളോടെ വന്നുകൊണ്ടിരുന്നവയുമായിരുന്നു.

വീരേന്ദ്രകുമാറിന്റെ ചീഞ്ഞ റോള്‍ ഇവിടെയാണ് പ്രധാനമാകുന്നത്. വി.എസിന്റെ “പാരമ്പര്യ ആദര്‍ശകമ്മ്യൂണിസ്റ്റ്” ഇമേജിന്റെ ഒരംശം സ്വന്തമാക്കാന്‍ വീരന്‍ കളിച്ച ചീഞ്ഞകളികള്‍ പ്ലാച്ചിമടയിലെ അശ്ലീലത്തില്‍ നിന്നും മാതൃഭൂമിയുടെ അഴുകിയ സി.പി.എം വേട്ട വരെ വളര്‍ന്നു. ലോട്ടറി/ഫാരീസ് വിഷയങ്ങള്‍ ഏതൊരു പാര്‍ട്ടിയിലും സംഭവിക്കാന്‍ സാധ്യതയുള്ളതായിരുന്നിട്ടും അതെല്ലാം “പിണറായി നയിക്കുന്ന പാര്‍ട്ടിയുടെ” യുണീക് പ്രശ്നങ്ങളായി. ദ്വന്ദ്വത്തിലൊന്ന് ‘കെട്ട’തും മറ്റേത് ‘നല്ലതു‘മായി പെയിന്റടിക്കാനും സൌകര്യം.

നവകേരളമാര്‍ച്ചിന്റെ സമാപനത്തോടടുത്ത് ലാവലിന്‍ വിഷയ്ത്തില്‍ ഒരു വഴിത്തിരിവുണ്ടായി - ബാക്കികിട്ടാനുണ്ടായിരുന്ന പണം കിട്ടാന്‍ കടവൂര്‍ ശിവദാസനെന്തു ചെയ്തെന്നും കരാറില്‍ പ്രശ്നം തോന്നിയെങ്കില്‍ അത് പരിഹരിച്ച് ഒപ്പിടേണ്ടിയിരുന്നത് കടവൂരായിരുന്നില്ലേയെന്നും പിണറായി ചോദിച്ചു. ഇത് കേസിന്റെ ഫോക്കസ് അപ്പാടെ കോണ്‍ഗ്രസ്സിലെയ്ക്കും പദ്ധതിയുടെ ഉപജ്ഞാതാവായ കാര്‍ത്തികേയനിലേക്കും പിന്നീടുവന്ന മന്ത്രിമാരായ കടവൂര്‍/ആര്യാടന്‍ എന്നിവരിലേയ്ക്കും അവര്‍ നിയമസഭയില്‍ നടത്തിയ പ്രസ്താവനകളിലേയ്ക്കും കേസിന്റെ മെറിട്ടില്ലായ്മയിലേയ്ക്കും മാറ്റാന്‍ പര്യാപ്തമായിരുന്നു. എന്നിട്ടോ ? മാധ്യമങ്ങള്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ അതു ചര്‍ച്ചചെയ്തില്ല. കേസിനെ സംബന്ധിച്ച പൊടിയും പടലവും അച്ചുതാനന്ദന്‍ നവകേരളമാര്‍ച്ച് സമാപനസമ്മേളനത്തില്‍ പങ്കെടുത്തതോടെ തീര്‍ന്നു. പിന്നീട് അത് സജീവചര്‍ച്ചയില്‍ വരുന്നത് കോണ്‍ഗ്രസ് നേതൃത്വം മുഖ്യ തെരഞ്ഞെടുപ്പുവിഷയമായി അത് കൊണ്ടുവന്നപ്പോഴാണ്. സ്വാഭാവികമായും നിര്‍ത്തിയത് കടവൂരിലാണ് - പിന്നെ തുടങ്ങേണ്ടത് അവിടെ നിന്നുമല്ലേ ? ഉണ്ടായതോ ? വീണ്ടും പിണറായി, ടെക്നിക്കാലിയ, ക്ലോസ് ട്രയെന്‍ഡില്‍, എം.ഓ.യു.... പാടിയ പാട്ടുകള്‍ പിന്നെയും പിന്നെയും. (ഇതില്‍ ടെക്നിക്കാലിയ പിണറായിയുടെ ബിനാമിയാണെന്നൊക്കെ വന്ന വാദങ്ങള്‍ പണ്ടേയ്ക്കുപണ്ടേ പൊളിഞ്ഞതാണ്. എന്നിട്ടു കൂടി തെരഞ്ഞെടുപ്പടുത്തപ്പോള്‍ പല്ലവി പഴയതു തന്നെ ആയി)

3. മദനി : പി.ഡി.പിയുമായി കൂട്ടു ചേര്‍ന്ന്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷവും തെരഞ്ഞെടുപ്പുവിജയം നേടിയിട്ടുണ്ട്. വിജയിച്ചാല്‍ ശുദ്ധന്‍, അല്ല്ലെങ്കില്‍ അശുദ്ധന്‍ എന്ന സ്ഥിരം നമ്പരേ ഇനി മദനി വിഷയത്തില്‍ പ്രയോഗിക്കപ്പെടാനുള്ളൂ. ഇടതിനു സപ്പോര്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ ആരോപണങ്ങളുടെയും അന്വേഷണാത്മക പൃഷ്ഠം മണപ്പിക്കല്‍ റിപ്പോര്‍ട്ടുകള്‍ക്കും ഇപ്പോള്‍ എന്തു സംഭവിച്ചു ?
മദനിക്കെതിരെയും സൂഫിയയ്ക്കെതിരേയും വന്ന ആരോപണങ്ങളില്‍ ഭൂരിപക്ഷവും യു.ഡി.എഫിനൊപ്പം അവര്‍ നിന്ന കാലത്തേതാണ് എന്നത് സമര്‍ഥമായി മറച്ചുവയ്ക്കപ്പെട്ടു. സൂഫിയ ബസിനു തീയിടാന്‍ മൊബലിലൂടെ ആജ്ഞാപിച്ചുവെന്ന് പാടിയ മാധ്യമങ്ങള്‍ 90 ദിവസം അതിലെ പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്തത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്ന് മറന്നു. 2001ലെ തെരഞ്ഞെടുപ്പില്‍ ഇതേ പി.ഡി.പിക്കാരുടെ തോളിലിരുന്ന്‍ തുള്ളിച്ചാടിയ മേഴ്സി രവിയുടെ പടം ജനയുഗത്തില്‍ വന്നപ്പോള്‍ ഒരു മാധ്യമവിചാരക്കാരനും അതെടുത്ത് അലക്കാന്‍ തോന്നിയില്ല.

പോസ്റ്റ് ബാബറിക്കാലത്തെ എല്‍.ഡി.എഫ്- ഇന്‍ഡ്യന്‍ നാഷണല്‍ ലീഗ് കൂട്ടുകെട്ടിനോട് (അന്ന് ആരൊക്കെയായിരുന്നു ഇടത് പാര്‍ട്ടികളുടെ തലപ്പത്തെന്നു കൂടി അന്വേഷിക്കുന്നത് രസകരമായിരിക്കും) പത്രങ്ങളും മറ്റുപാര്‍ട്ടികളും എടുത്ത സമീപനം ഈ അവസരത്തില്‍ ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി മദനി തിരികൊളുത്തിയ മുസ്ലീം വിരുദ്ധതയിലധിഷ്ഠിതമായ മൃദുഹൈന്ദവ പാരനോയിയയുടെ ഉള്ളുകള്ളികളറിയാന്‍. അന്നത്തെ പത്രങ്ങളെ എടുത്ത് കഴിഞ്ഞ മൂന്നാലുമാസം വന്ന മാതൃഭൂമി, മനോരമാദികളോട് ചേര്‍ത്ത് വച്ച് നോക്കുക - you won't notice a difference in the line of arguments set forth. കാലണയ്ക്ക് വിവരമില്ലാത്ത പരട്ട സ്വ.ലേ. മാര്‍ മുതല്‍ംസാംസ്കാരിക നായകള്‍ വരെ കുരച്ചത് ഒരേ രാഗത്തില്‍ ഒരേ ശ്രുതിയില്‍ .

മദനി വിഷയം തെരഞ്ഞെടുപ്പു പരാജയത്തില്‍ ഒരു ഫാക്റ്ററേ അല്ല എന്നല്ല പറഞ്ഞുവരുന്നത്. അത് കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫിനാകപ്പാടെയാണ് തെറ്റുപറ്റിയിരിക്കുന്നത്. അത് ലാവലിനോ മറ്റേതെങ്കിലുമോ വിഷയത്തെ മറയ്ക്കാന്‍ പിണറായി വിജയന്‍ പ്രത്യേക ഇന്ററെസ്റ്റെടുത്ത് കൊണ്ടുവന്നതാണെന്ന തരത്തിലുള്ള വാദം നിലനില്‍ക്കില്ല. വൈക്കം വിശ്വന്റെ പ്രസ്താവനയിലെ ഒരു കരടില്‍ പിടിച്ച് “ഒരു സീറ്റ് തട്ടിപ്പറിച്ചേ ” എന്ന് ആരംഭിച്ച നിലവിളി എല്‍.ഡി.എഫിനെ മാധ്യമങ്ങളുടെ കൂട്ടപ്പൊരിക്കലിനിടയിലേക്കാണ് കൊണ്ടുചെന്നിട്ടത്. അതും ഇലക്ഷന്റെ ഇരുപത് ദിവസം മുന്‍പ് !! മുങ്ങിയാല്‍ എല്ലാരും ഒരുമിച്ചാവും എന്നോര്‍ക്കാതെ വിവരക്കേട് വിളിച്ചുകൂവിയ ഭാര്‍ഗവന്‍ പൊന്നാനിയുടെമാത്രമല്ല, ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന തിരുവനന്തപുരം പോലുള്ള കുറേ ജില്ലകളും കൂടെ കുളമാക്കിക്കൊടുത്തു. UDF-മായി കൂട്ടുകൂടുമ്പോള്‍ (കൂട്ടുകൂടുമ്പോള്‍ മാത്രമല്ല,ഇലക്ഷന്‍ ജയിക്കുമ്പോഴും) മദനിയും പാര്‍ട്ടിയും ഹോയ്, LDFമായി കൂടുമ്പോള്‍ പൂയ് എന്ന മുഖ്യധാരാ ചിന്തയ്ക്ക് വളം വയ്ക്കുന്നതായി മാറി ആ വിഷയത്തില്‍ സി.പി.ഐയുടെ പോലും നിലപാട്.

4. പള്ളി-പട്ടക്കാരന്‍-നായര്‍-ഈഴവ-മുസ്ലീം ജാതിവോട്ടുകള്‍ : ഈവക "വര്‍ഗ്ഗീയ"രുടെ 2004ലെ ഇടതനുകൂല ഏകീകരണം exception to the general rule ആയിരുന്നുവെന്ന് എല്ലാ മാധ്യമവിശകലനക്കാരും ഒരുപോലെ സമ്മതിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വം കോണ്‍ഗ്രസ്സിനായിരിക്കുമെന്ന് ഇലക്ഷനു മുന്‍പേയുള്ള സഖ്യങ്ങളില്‍ നിന്ന് ബോധ്യമായിട്ടുപോലും കേരളത്തില്‍ ജനം ഇടതിനെയാണ് അനുകൂലിച്ചത്. 2004ല്‍ അത് ആന്റണി-കുഞ്ഞാലി ഭരണത്തിന്റെയും കരുണാകരന്‍-മുരളി-പത്മജ ആദിയായവയുടെയും കൈയ്യിലിരുപ്പുകൊണ്ട് വീണുകിട്ടിയ നേട്ടമായിരുന്നെങ്കില്‍ 2006-ല്‍ ഉമ്മന്‍ ഭരണത്തിന്റെ മഹത്വവും മതികെട്ടാനും പെണ്‍വാണിഭവും എക്സ്പ്രസ് ഹൈവേയും സ്മാര്‍ട്ട് സിറ്റി "അഴിമതി" ആരോപണവുമൊക്കെ ചേര്‍ന്ന ഒരു കാലാവസ്ഥയെ ഇടതു മെഷീനറിക്ക് മാധ്യമസഹായത്തോടെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതിന്റെ വിജയമായിരുന്നു. വോട്ടിംഗ് ശതമാനത്തെയൊക്കെ അടിസ്ഥാനമാക്കി വന്ന അനവധി പ്രവചനങ്ങള്‍ തകര്‍ന്ന ഒരു exceptional അവസ്ഥ സംജാതമായിരുന്നു ആ അവസരങ്ങളില്‍. 2004/2006 exceptionനെ മാറ്റിവച്ചിട്ട് നോക്കിയാല്‍ ഈ ഇലക്ഷന്‍ റിസള്‍ട്ട് പഴയ പാറ്റേണുകളിലേയ്ക്കുള്ള ഒരു മടങ്ങിപ്പോക്കായി വേണമെങ്കില്‍ കാണാവുന്നതാണ്. അങ്ങനെവരുമ്പോള്‍ ജാതി-വര്‍ഗ്ഗീയ ശക്തികള്‍ പൂര്‍വാധികം ഭംഗിയായി ഇടതുവിരുദ്ധരായിരിക്കുന്നു.
ദേവസ്വം-തന്ത്രി പ്രശ്നങ്ങള്‍, സച്ചാര്‍ക്കമ്മറ്റിപ്രശ്നം, സ്വകാര്യ കോളെജ് നിയന്ത്രണങ്ങള്‍, പാഠപുസ്തകവിവാദം, നരേന്ദ്രന്‍ കമ്മിഷന്‍-പി.എസ്.സി നിയമനപ്രശ്നം,നികൃഷ്ടജീവി വിളി, അഭയക്കേസ്, എന്നിങ്ങനെ ജാതിശക്തികളെ സംബന്ധിക്കുന്ന വിഷയങ്ങളൊക്കെ ഈ ഇടതുവിരുദ്ധ ഏകോപനത്തിനു കാരണമായിട്ടുണ്ടാവാമെന്നല്ലാതെ നിഷ്പക്ഷ വോട്ടുകള്‍ മറിയാന്‍ ഇതൊന്നും ഒരു ഫാക്റ്ററായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഇലക്ഷനു കണ്ട ജാതിച്ചായ്‌വുകള്‍ ഇതേ തീവ്രതയോടെ 2011ലെ നിയമസഭാ ഇലക്ഷനിലും പ്രതിഫലിക്കാനാണ് സാധ്യത.


സിപിഎം/ഇടത് നേതൃത്വത്തില്‍ ഞാന്‍ കാണുന്ന കുറ്റങ്ങള്‍ / തിരുത്തേണ്ട കാര്യങ്ങള്‍ ഇവയാണ് :

1. ആണവകരാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍ വലിക്കാനുള്ള മതിയായ കാരണമായിരുന്നില്ല. ആണവകരാറിനോടുള്ള എതിര്‍പ്പും സാമ്രാജ്യത്ത വിരുദ്ധതയും ന്യൂനപക്ഷപ്രീണനം മൂലമാണെന്ന വ്യാഖ്യാനം നിഷ്പക്ഷ/ഹൈന്ദവ വോട്ടുകളെ ധ്രുവീകരിക്കാനേ സഹായിക്കൂ എന്ന്‍ മനസിലാവാതെ പോയി. (ചില മന്ദബുദ്ധി നേതാക്കള്‍ അങ്ങനെ ചിലത് വിളിച്ചുപറഞ്ഞു വിവാദം വരുത്തിവയ്ക്കുകയും ചെയ്തല്ലോ.)

2. ഇടത് പാര്‍ട്ടികള്‍ക്ക് സര്‍ക്കാരില്‍ പങ്കാളികളാവാമായിരുന്നു. പങ്കാളിത്തമില്ലാത്തിടത്തോളം നിര്‍ണായകമായ പോളിസി വിഷയങ്ങളില്‍ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള ചട്ടക്കൂട് (പൊതുമിനിമം പരിപാടി) സ്വന്തം ചെലവില്‍ ഉണ്ടാക്കിക്കൊടുക്കരുതായിരുന്നു
. ഇനിയെങ്കിലും അതു ശ്രദ്ധിക്കുക.

3. ദേശീയതലത്തിലെ തെരഞ്ഞെടുപ്പു സഖ്യങ്ങളുടെ പാളിച്ച : തട്ടിക്കൂട്ടു മുന്നണികളുടെ രാഷ്ട്രീയത്തെ പൊളിച്ചുകാണിക്കാന്‍ എളുപ്പമാണ്. പ്രത്യേകിച്ച് ഒരു മുന്നണിയെ പകുതിവഴിക്ക് പൊളിച്ചാണ് വേറൊന്നുണ്ടാക്കുന്നതെങ്കില്‍ ആദ്യത്തേതിന് അനുകൂലമായി ഒരു സഹതാപം ഉണ്ടാവും എന്ന് കാണാന്‍ കഴിഞ്ഞില്ല. അതും പുതിയ മുന്നണിക്ക് ആദര്‍ശപരമായ അടിസ്ഥാനമൊന്നുമില്ല എന്ന് വരുമ്പോള്‍ . (കര്‍ണ്ണാടകത്തിലെ ബി.ജെ.പി നിയമസഭാ ഇലക്ഷന്‍ വിജയം തന്നെ സമീപകാല ഉദാഹരണം)

4. സിംഗൂര്‍ നന്ദീഗ്രാം ഇഷ്യൂകള്‍ മാത്രമല്ല, ബംഗാളിന്റെ ആകമാന വികസനവും അന്തരീക്ഷവും പുന:പരിശോധിക്കാന്‍ പാര്‍ട്ടി വളരെ വൈകിയിരിക്കുന്നു. മുപ്പതുവര്‍ഷത്തോളം തുടരുന്ന ഭരണം ഒരു ജനാധിപത്യസിസ്റ്റത്തില്‍ ആരെയും മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കും - അത് ഗ്ലോബലൈസ്ഡ് നിയോലിബറല്‍ ആശയങ്ങളിലേയ്ക്ക് തുറക്കപ്പെടുന്ന സമൂഹമാണെങ്കില്‍ പ്രത്യേകിച്ചും. എങ്കിലും കേരളത്തേക്കാള്‍ എളുപ്പം ബംഗാള്‍ തിരികെപ്പിടിക്കാന്‍ ഇടതിനുകഴിയും. മറുപക്ഷത്ത് തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നതിനാല്‍ ;)

5. ബ്രാഞ്ച് തലം മുതല്‍ സംസ്ഥാനതലം വരെയും വര്‍ഗ്ഗബഹുജനസംഘടനകള്‍ മുതല്‍ സാംസ്കാരികകൂട്ടായ്മകള്‍ വരെയുമുള്ള പലയിടത്തുമായി പാര്‍ട്ടിയിലെ "അധികാരഗ്രൂപ്പിസ"ത്തിന്റെ ഭാഗമായോ ഇരകളായോ ഒക്കെ തെറ്റിനില്‍ക്കുന്ന ഒട്ടേറെ ആളുകളുണ്ട്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും വിശ്വാസത്തിലെടുത്ത് സ്ഥാനമാനങ്ങളും അധികാരങ്ങളും നല്‍കി ആശയവിപുലന/പ്രചരണ മെഷീനറി ശക്തിപ്പെടുത്താന്‍ ഔദ്യോഗിക നേതൃത്വം പരാജയപ്പെടുന്നു. എം.പി പരമേശ്വരന്‍ മുതല്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നുവരെയും എം.എന്‍ വിജയന്‍ മുതല്‍ സുരേന്ദ്രന്‍ വരെയുമുള്ളവരെ replace ചെയ്യാന്‍ ഈ പക്ഷത്ത് ആളില്ലാതാവുന്ന സ്ഥിതിയുണ്ട്. ആര്‍.വി.ജി മേനോനെപ്പോലെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജീവവായുവായിരുന്ന ഒരാള്‍ ഒരുപ്രായം കഴിയുമ്പോള്‍ സംഘപരിവാരാശയങ്ങളിലേയ്ക്ക് ചായുന്നുവെങ്കില്‍ അത് കുറേയൊക്കെ നവോത്ഥാനത്തിന്റെ തുടര്‍ച്ച പാര്‍ട്ടിക്ക് നഷ്ടപ്പെടുന്നതിന്റെകൂടി ഫലമാണ്. അതേ സമയം എം.വി ജയരാജനെയും ഇസ്മയിലിനെയും പോലുള്ള ചില നേതാക്കന്മാരുടെ ശരീരഭാഷ അരോചകമെന്നതിലുപരി ഒരു നാണക്കേടും കൂടിയാണ് കമ്മ്യൂണിസ്റ്റ് എന്നവകാശപ്പെടുന്ന പ്രസ്ഥാനങ്ങള്‍ക്ക്.

6. വളരെ മോശപ്പെട്ട മീഡിയ മാനേജ്മെന്റ്. പിണറായി വിജയന്‍ ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന ഒരു സി.പി.എം വിരുദ്ധ മാധ്യമനിന്‍ഡിക്കേറ്റ് നിലനില്‍ക്കുന്നുണ്ട് എന്നതില്‍ സംശയമൊന്നുമില്ല - ഒരേ അച്ചിലടിച്ച പല വാര്‍ത്തകളുടെയും നാള്‍ വഴി ആ കഥ പറഞ്ഞുതരും. പക്ഷേ ശരാശരി പത്രക്കാരന്റെ മനോനിലവാരം അറിയാവുന്ന ഒരു നേതൃത്വം പ്രതികരിക്കേണ്ടത് അവരെ ഒന്നടങ്കം ശത്രുക്കളാക്കിയായിരുന്നില്ല. ദേശാഭിമാനിയിലൂടെയോ കൈരളി-പീപ്പിള്‍ ശൃംഖലയിലൂടെയോ മറു കാമ്പെയിനിനുള്ള സാധ്യതകള്‍ പരിമിതമാണ് എന്നു മനസിലാക്കി നേരത്തേ തന്നെ ഈ വിഷയത്തെ സമീപിക്കേണ്ടതായിരുന്നു.

7. ലാവലിന്റെ കാര്യം തന്നെ ഉദാഹരണമായി എടുത്താല്‍ സി.ബി.ഐയുടെ റിപ്പോര്‍ട്ട് സമര്‍പ്പണത്തെപ്പറ്റി ഏകദേശധാരണയുണ്ടായിരുന്നിട്ടും അത് ഒരു ഹോട്ട് ടോപ്പിക്കായി മുന്‍കൂട്ടി ചര്‍ച്ചയ്ക്ക് വയ്ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. ഇതു സംബന്ധിച്ച - വിജയന്റെയും മറ്റും നിരപരാധിത്വം തെളിയിക്കാന്‍ പോന്ന - സുപ്രധാന ഡോക്യുമെന്റുകള്‍ പാര്‍ട്ടിക്ക് ആക്സസിബിള്‍ ആയിരുന്നിട്ടുകൂടി അവയൊന്നും ഇത്രയുമായിട്ടു പോലും പുറം ലോകം കണ്ടിട്ടില്ല. അതേപ്പറ്റിയുള്ള ചര്‍ച്ചകളെ യു.ഡി.എഫ് മന്ത്രിമാരുടെ റോളിലേക്കു കൂടി ഫോക്കസ് ചെയ്യിക്കാന്‍ ആദ്യമേ കഴിഞ്ഞിരുന്നെങ്കില്‍ ഇലക്ഷന്റെ മുഖ്യ വിഷയമായി ഇതെടുത്തലക്കുന്ന കാലമാകുമ്പോഴേയ്ക്ക് സത്യമെന്തെന്ന് ജനത്തെ കുറേയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞേനെ.

8. തരം കിട്ടുമ്പോഴെല്ലാം ന്യൂനപക്ഷഫോബിയയുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന "നിശബ്ദ നിഷ്പക്ഷ"രുടെ വോട്ടുകള്‍ സ്വാഭാവികമായും മറുപക്ഷത്തേയ്ക്ക് ഏകോപിക്കുമെന്നുള്ള സാധ്യത മുന്‍കൂട്ടി കണ്ടില്ലെന്നിടത്താണ് മദനി വിഷയത്തില്‍ എല്‍.ഡി.എഫിനുണ്ടായ വലിയ പിഴവ്. (ഉമ്മന്‍ചാണ്ടി ഭരണത്തിനെതിരേ ഉണ്ടായതും ഇടതുപക്ഷത്തിനനുകൂലമാക്കാന്‍ കഴിഞ്ഞതുമായ ആന്റി-ക്രിസ്റ്റ്യന്‍ അടിയൊഴുക്ക് തന്നെ ഇതിന്റെ സമീപകാല ഉദാഹരണം). ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ ഇലക്ഷന്‍ സമയത്ത് ഇത്ര ക്ലോസ് ആയ - സ്റ്റേജ് പങ്കിടുന്നതടക്കമുള്ള - ഒരു ബാന്ധവം - ഒരു അബദ്ധമായിരുന്നു എന്ന് പറയേണ്ടി വരും. പെട്ടെന്നു പ്രത്യക്ഷപ്പെട്ട ഒരു ആന്റി-മദനി അന്തരീക്ഷം പാര്‍ട്ടിയുടെ മീഡിയമാനേജ്മെന്റിന്റെ പാളിച്ചയെയാണ് കാണിക്കുന്നത്.

9. അവസാനമായും ഏറ്റവും പ്രധാനമായുമുള്ള സംഗതി - ഇടതുപക്ഷ/ട്രേഡ് യൂണിയന്‍ പോരാട്ടങ്ങളിലൂടെ സകലവിധ സുഖസൗകര്യങ്ങളും അവകാശങ്ങളും നേടിയെടുക്കുകയും അതിന്റെ തിണ്ണബലത്തില്‍ സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായരൂപീകരണ മെഷീനറിയായി രൂപാന്തരപ്പെടുകയും ചെയ്ത ഒരു മധ്യവര്‍ഗ്ഗമാണ് ഇന്നത്തെ ഇടതിന്റെ മുഖ്യ ശത്രു എന്ന് തിരിച്ചറിയുക. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയട്ടെ: പ്രായോഗിക രാഷ്ട്രീയത്തില്‍ ആ മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താന്‍ പറ്റാത്തിടത്തോളം തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഉറപ്പിക്കാനാവില്ല.

ആ തൃപ്തിപ്പെടുത്തലിന് ഇടത് ആശയങ്ങള്‍ ഇനി ഒട്ടും മതിയാവുകയുമില്ല എന്നതാണ് നമ്മുടെ കാലത്തെ വലിയ ദുരന്തം.
ദേവന്‍ :

സൂരജേ,
സംഗതി ഓടിച്ചാണു വായിച്ചത് (ആനുവല്‍ അസ്സെസ്സ്മെന്റ് പോലും അങ്ങനെയാണു ചെയ്തത്).
ഇപ്പോഴത്തെ ഇടത് നേതൃത്വം- പ്രായോഗിക തലത്തില്‍- ഓര്‍ഗനൈസിങ്ങ് രണ്ടായിരത്തി നാലിലും മോശമാണ്‌. അതിനെ ഇമ്പ്രൂവ് ചെയ്യണം. ആരെയും വെട്ടിമാറ്റാറായെന്ന് തോന്നുന്നില്ല.

പിന്‍‌തുണ പിന്‍‌വലിക്കല്‍- ടൈമിങ്ങ് തെറ്റിപ്പോയി. ഇടതിനു വലിയ വിലയൊന്നും കൊടുക്കില്ലെന്ന് വ്യക്തമായ അന്നേ ചെയ്യണമായിരുന്നു.

മായാവതി- ശരിയാണ്‌. സതീഷ്ന്ദ്ര മിശ്ര എന്ന ചാണക്യന്റെ ചരടില്‍ കളിക്കുന്ന, ശതകോടികള്‍ ഡിക്ലയേര്‍ഡ് ആസ്തിയുള്ള, ക്ലീന്‍ ഇമേജും മാങ്ങാണ്ടിയും ഇല്ലാത്ത ഇവരോ ദളിതരുടെ പ്രതിനിധി? ഇതാണോ ഇടതിന്റെ പ്രധാനമന്ത്രിക്യാന്‍ഡിഡേറ്റ്? പു**ച്ചി തലൈവിയും കൂടെ ചേര്‍ന്നപ്പോള്‍ മൂന്നാം മുന്നണിക്ക് നല്ല ബെസ്റ്റ് പ്രതിച്ഛായ തന്നെ വന്നു ചേര്‍ന്നു.

ബംഗാളിലെ പരാജയത്തിനു സോഫ്റ്റ് ഹൈന്ദവവോട്ടുകള്‍ക്കപ്പുറത്ത് ലോങ്ങ് റെയിഞ്ച് പ്ലാന്‍ ഇല്ലാത്ത സര്‍ക്കാരിനെ പഴിക്കേണ്ടിയിരിക്കുന്നു എന്നാണ്‌ എന്റെ തോന്നല്‍.

അച്യുതാനന്ദന്‍- ശരിയേ ശരി വച്ചു
പിണറായി- മാദ്ധ്യമങ്ങള്‍ക്ക് ആഘോഷം ഉണ്ടാക്കിക്കൊടുക്കുന്നു. അല്ലണ്ണാ സെബാസ്റ്റ്യന്‍ പോള്‍ എന്താ നില്‍ക്കാത്തത് എന്നു ചോദിച്ചാല്‍ "അത് പിന്നെ ചെല്ലാ ഈ യുവനേതൃത്വം മുന്നോട്ട് വരേണ്ട ആവശ്യകത" എന്ന് വിക്കേണ്ട സ്ഥിതിയാണ്‌.

മദനി- എന്തിന്‌ കൂട്ട്? (അയാള്‍ ഭീകരനും മാങ്ങാണ്ടിയും ഒന്നുമല്ല, പക്ഷേ വെള്ളാപ്പള്ളിയും നാരായണപ്പണിക്കരും ഭീകരന്മാരല്ല. ) ഇടതുപക്ഷത്തിനു മദനിയും കാന്തപുരവും കുമ്മനം രാജശേഖരനും വര്‍ക്കി വിതയത്തിലും താങ്ങിയാലേ ജീവിക്കാനാകൂ എങ്കില്‍ മരിക്കട്ടെ.

മദ്ധ്യവര്‍ഗ്ഗത്തിന്റെ വോട്ടുകള്‍ എന്നതിനോട് താത്വികമായി വിയോജിപ്പുണ്ട്. മദ്ധ്യവര്‍ഗ്ഗത്തിന്റെയും ഉപരിവര്‍ഗ്ഗത്തിന്റെയും വോട്ടുകള്‍ക്ക് ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ആണ്‌- ആവശ്യത്തിനു ഇമ്പീരിയലിസം, ബി ജെ പിയെപ്പോലെ രാജ്യം തകര്‍ക്കുകയുമില്ല. ഇടതും അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ്സില്‍ ലയിച്ചാല്‍ പോരേ?

പാര്‍ട്ടിയുടെ തിങ്ക് ടാങ്ക് ഒഴിഞ്ഞുപോകുകയാണ്‌. ആരുമില്ലാതെയാവുന്നു. പരിഷത്ത് സഹായിച്ച് വിദ്യാഭ്യാസ പരിഷ്കാരം നടത്തി. വേറേ എന്തരു മൈരാണു ലോങ്ങ് റേഞ്ച് റിഫോം? അല്ലാ സൂരജേ എങ്ങോട്ട് പോയി ഇക്ബാല്‍ സാറിന്റെ മെഡിക്കല്‍ യൂണിവാര്‍സിറ്റി?

യുവജന സംഘടനയില്‍‍ കൂടിയവന്മാര്‍‍ വെറും ആക്റ്റീവിസ്റ്റുകള്‍ മാത്രം, പൊളിറ്റീഷ്യന്‍ എവിടെ, വിഷനറി എവിടെ, നെഞ്ചില്‍ തീയുള്ള പുലിക്കുട്ടികള്‍ എവിടെ?

ഗ്രാസ് റൂട്ടില്‍ വിഷം കയറുന്നെന്ന് ഞാന്‍ മുന്നില്‍ കണ്ട കാര്യങ്ങള്‍ വച്ച് പറയുന്നു. ഇന്നും അതൊരു നിസ്സാര ന്യൂനപക്ഷം ആണ്‌, പക്ഷേ ആ ട്യൂമര്‍ വളര്‍ന്നാല്‍ നാശമായിരിക്കും.

മീഡിയ- അതെന്നും ഇടതിനെതിരേ തിരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മീഡിയ അങ്ങനെയായിരുന്നല്ലോ എന്നും. അച്യുതാനന്ദനും പിണറായിയും സുധാകരനും മീഡിയക്കു മുന്നില്‍ ബഫൂണ്‍ ആയി മാറി ആഘോഷിക്കാന്‍ ഇടം നല്‍കുകയാണ്‌. ബാക്കിയുള്ളവര്‍ വലിയ തരക്കേടില്ലാതെ പോകുന്നു.

മീഡിയ മാനേജ്മെന്റിന്റെ ഊ** നു ഏറ്റവും വലിയ ഉദാഹരണമാണ്‌ ഗുരുവായൂര്‍ ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും തുറന്നുകൊടുക്കാന്‍ എഴുതിയ കത്ത്. ആ കത്ത് ആരോ വിവരമുള്ളവന്‍ കാര്യമായി ഇരുന്ന് എഴുതിയതാണ്‌, അതുകൊണ്ടാണ്‌ അമ്പലത്തില്‍ മുസ്ലീം പക്കമേളക്കാരനെ കയറ്റുകില്ലെന്ന് പറഞ്ഞ അധികൃതരോട് കയര്‍ത്ത് ചെമ്പൈ വഴിയില്‍ ഇരുന്ന് കച്ചേരി നടത്തിയ സ്ഥലത്തു നിന്നും തുടങ്ങി എല്ലാവര്‍ക്കും തുറന്നു കൊടുക്കുന്നതുകൊണ്ട് അമ്പലത്തിന്റെ മഹത്വം എങ്ങനെ വര്‍ദ്ധിക്കുമെന്ന് എത്തുന്നയിടത്ത് നില്‍ക്കുന്നത്. ഊളന്‍ സുധാകരന്‍ വിവരക്കേട് പറഞ്ഞും യേശുദാസിനെ കയറ്റുമെന്ന് വെല്ലുവിളിച്ചും ഒക്കെ നശിപ്പിച്ചത്.

പാര്‍ട്ടിയുടെ തിങ്ക് ടാങ്ക് ഒഴിഞ്ഞുപോകുകയാണ്‌. ആരുമില്ലാതെയാവുന്നു. പരിഷത്ത് സഹായിച്ച് വിദ്യാഭ്യാസ പരിഷ്കാരം നടത്തി. വേറേ എന്തരു മൈരാണു ലോങ്ങ് റേഞ്ച് റിഫോം? അല്ലാ സൂരജേ എങ്ങോട്ട് പോയി ഇക്ബാല്‍ സാറിന്റെ മെഡിക്കല്‍ യൂണിവാര്‍സിറ്റി?

യുവജന സംഘടനയില്‍‍ കൂടിയവന്മാര്‍‍ വെറും ആക്റ്റീവിസ്റ്റുകള്‍ മാത്രം, പൊളിറ്റീഷ്യന്‍ എവിടെ, വിഷനറി എവിടെ, നെഞ്ചില്‍ തീയുള്ള പുലിക്കുട്ടികള്‍ എവിടെ?

ഗ്രാസ് റൂട്ടില്‍ വിഷം കയറുന്നെന്ന് ഞാന്‍ മുന്നില്‍ കണ്ട കാര്യങ്ങള്‍ വച്ച് പറയുന്നു. ഇന്നും അതൊരു നിസ്സാര ന്യൂനപക്ഷം ആണ്‌, പക്ഷേ ആ ട്യൂമര്‍ വളര്‍ന്നാല്‍ നാശമായിരിക്കും.

മീഡിയ- അതെന്നും ഇടതിനെതിരേ തിരിഞ്ഞുകൊണ്ടിരിക്കും. നമ്മുടെ മീഡിയ അങ്ങനെയായിരുന്നല്ലോ എന്നും. അച്യുതാനന്ദനും പിണറായിയും സുധാകരനും മീഡിയക്കു മുന്നില്‍ ബഫൂണ്‍ ആയി മാറി ആഘോഷിക്കാന്‍ ഇടം നല്‍കുകയാണ്‌. ബാക്കിയുള്ളവര്‍ വലിയ തരക്കേടില്ലാതെ പോകുന്നു.

മീഡിയ മാനേജ്മെന്റിന്റെ ഊ** നു ഏറ്റവും വലിയ ഉദാഹരണമാണ്‌ ഗുരുവായൂര്‍ ക്ഷേത്രം എല്ലാ വിശ്വാസികള്‍ക്കും തുറന്നുകൊടുക്കാന്‍ എഴുതിയ കത്ത്. ആ കത്ത് ആരോ വിവരമുള്ളവന്‍ കാര്യമായി ഇരുന്ന് എഴുതിയതാണ്‌, അതുകൊണ്ടാണ്‌ അമ്പലത്തില്‍ മുസ്ലീം പക്കമേളക്കാരനെ കയറ്റുകില്ലെന്ന് പറഞ്ഞ അധികൃതരോട് കയര്‍ത്ത് ചെമ്പൈ വഴിയില്‍ ഇരുന്ന് കച്ചേരി നടത്തിയ സ്ഥലത്തു നിന്നും തുടങ്ങി എല്ലാവര്‍ക്കും തുറന്നു കൊടുക്കുന്നതുകൊണ്ട് അമ്പലത്തിന്റെ മഹത്വം എങ്ങനെ വര്‍ദ്ധിക്കുമെന്ന് എത്തുന്നയിടത്ത് നില്‍ക്കുന്നത്. ഊളന്‍ സുധാകരന്‍ വിവരക്കേട് പറഞ്ഞും യേശുദാസിനെ കയറ്റുമെന്ന് വെല്ലുവിളിച്ചും ഒക്കെ നശിപ്പിച്ചത്.

പ്രശാന്ത്:

സൂരജ് അവസാനം പറഞ്ഞ പോയിന്റുകളോട് യോജിക്കുന്നു.അവയിലേക്ക് എത്തിയ ആദ്യഭാഗങ്ങളില്‍ ചിലതിനോട് വിയോജിപ്പുണ്ടെങ്കിലും.

മാധ്യമങ്ങളെ മാനേജ് ചെയ്യുക എന്നത് ഇനി വരുന്ന കാലത്ത് പ്രധാനമായ ഒരു സംഗതി ആയിരിക്കും.കുറേ കൂടി സൌഹാര്‍ദ്ദപരമായ ഒരു ശരീരഭാഷ അതിനു അത്യാവശ്യമാണ്

പഴയകാലത്തെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ഒരു തലയെടുപ്പുണ്ടായിരുന്നു (നൊസ്റ്റാള്‍ജിയ അല്ല).ഇന്നത്തെ നേതാക്കള്‍ അതിന് പകരം വെയ്ക്കാന്‍ ശ്രമിക്കുന്നത് ധാര്‍ഷ്ട്യം കൊണ്ടാണ്.ജനത്തിന് ഉപകാരമൊന്നും ചെയ്തില്ലെങ്കിലും അവരെ അപഹസിക്കരുത്,തുണി പൊക്കി കാണിക്കരുത്.അവരിതു പോലെ മുളകു പൊടി ഏറിയും.,ചിലപ്പോള്‍ ചെത്തി പട്ടിക്കിട്ടു കൊടുക്കും.

അച്ചുതാനന്ദന്‍ ജനപ്രിയനായത് അദ്ദേഹത്തിന്റെ മിടുക്കല്ല.അദ്ദേഹം കൈകാര്യം ചെയ്ത ചില വിഷയങ്ങളോട് ജനത്തിന് അതിയായ ഐക്യദാര്‍ഡ്യമുണ്ടായത് കൊണ്ടാണ്.അവയില്‍ ചിലത് വളരെ കാല്‍പ്പനികമാണ്.പക്ഷെ അവയില്‍ ഏറിയ പങ്കും ഒരു കാലത്തെ ഇടത് അജണ്ടയാണ്.അവ പൂര്‍ണ്ണമായി തള്ളികളഞ്ഞു കൊണ്ട് ഇടതിന് ഇടതായി തുടരാനാകില്ല.അച്ചുതാനന്ദന്‍ ഉന്നയിക്കുന്നു എന്നതിനപ്പുറം വിഷയങ്ങളുടെ മെറിറ്റില്‍ അവയെ സമീപിക്കുകയും അവയില്‍ സ്വീകരിക്കാവുന്നത് സ്വീകരിക്കുകയും തള്ളികളയേണ്ടവ തള്ളികളയുകയും അത് എന്ത് കൊണ്ട് ചെയ്യുന്നു എന്ന് ജനത്തെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത മുന്നണിക്കും പാര്‍ട്ടിക്കും ഉണ്ട്.

വ്യത്യസ്ഥമായ ഒരു മുന്നണി എന്നതാണ് ഇടതിന്റെ ഐഡന്റിറ്റി.അത് സംരക്ഷിക്കുക എന്നത് ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസമുള്ള കാര്യമാണ്.അങ്ങനെ വ്യത്യാസമൊന്നുമില്ലെന്നും ഇടതുമുന്നണി മറ്റൊരു മുന്നണി മാത്രമാണെന്നും തെളിയിക്കാനാണ് വലതും അവരുടെ മാധ്യമ ജിഹ്വകളും ശ്രമിക്കുന്നത്.അവയെ ചെറുത്ത് നില്‍ക്കുന്നത് പ്രചരണതലത്തില്‍ മാത്രമല്ല,തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യത്യസ്തരാണെന്ന് തെളിയിച്ചും കൂടിയാകണം.

ഇടതുപക്ഷം പൊതുവായ ഒരു വികസന സങ്കല്‍പ്പം വ്യക്തമായി ഡിഫൈന്‍ ചെയ്യേണ്ട കാലമായി.അതില്‍ ചെങ്ങറയും മൂലമ്പിള്ളിയും നന്ദിഗ്രാമും അഡ്രസ് ചെയ്യപ്പെടണം.അതിനൊപ്പം തന്നെ പരിമിതമായ ഫെഡറല്‍ സംവിധാനത്തിലെ ഇടതുപക്ഷത്തിന്റെ ഡൂസ് & ഡൂ നോട്ട്സ് വ്യക്തമായി നിര്‍വ്വചിക്കാനും കഴിയണം.സെസ് പോലെയുള്ള വിഷയങ്ങളില്‍ ഇടതുപക്ഷത്തില്‍ തന്നെയുണ്ടാകുന്ന ആശയ സംഘര്‍ഷം നല്ലതല്ല.

ഹിഡന്‍ അജണ്ടകള്‍ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടാകുന്നത് നല്ലതല്ല.ഏത് തീരുമാനവും സുതാര്യവും സുവ്യക്തവുമാകണം. മുന്നണിയില്‍ നിന്ന് അയലത്തെ സുന്ദരിയെ ഫ്ലര്‍ട്ട് ചെയ്യുന്നതും കണ്ണു കാണിക്കുന്നതും നല്ലതല്ല.പരസ്പര വിശ്വാസമാകണം മുന്നണിയുടെ അടിത്തറ.ഏതൊരു രാഷ്ട്രീയ കക്ഷിക്കും നിലനില്‍പ്പ് പ്രധാനമാണ്.മുന്നണിയിലുള്ള മ്റ്റു കക്ഷികളുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന വിധത്തില്‍ സ്വയം വളരണമെന്നും അതിനായി മുന്നണി ബാഹ്യശക്തികളെ ഉപയോഗിക്കാമെന്നുമുള്ള അടവുകള്‍ ശുദ്ധ തെമ്മാടിത്തരമാണ്.മുന്നണി ബന്ധത്തെ ഒരു ദാമ്പത്യമായി കാണുന്നതാണ് നല്ലത്.സ്വന്തം ഭാര്യയെക്കാള്‍ അയല്പക്കകാരന്റെ ഭാര്യ സുന്ദരിയാണെന്ന് (ച്ട്ടുകാലിയോ കോന്ത്രമ്പല്ലിയോ ആയിരിക്കും) തോന്നുന്ന മനോരോഗം ദാമ്പത്യത്തില്‍ നല്ലതല്ല,മുന്നണി ബന്ധത്തിലും.
ദേവന്‍:

പ്രശാന്ത് പറഞ്ഞ തലയെടുപ്പിനെ വേറൊരു രീതിയിലാണ്‌ ഞാന്‍ കാണുന്നത്.

പാര്‍ട്ടി- അതേതു പാര്‍ട്ടിയായാലും ഒരു സൂപ്പര്‍ ഹീറോയും അതിന്റെ അനുയായികളും എന്ന രീതിയിലാണ്‌ സാധാരണ ജനം കാണുന്നത്. ജയിക്കുന്നത് ഒബാമയോ സോണിയയോ ആഡ്വാണിയോ മായാവതിയോ ഒക്കെയാണ്‌ അവര്‍ക്ക്.

ഏ കേ ജി, ഈ എം എസ് തുടങ്ങിയ സൂപ്പര്‍ ഹീറോകള്‍ ഒഴിഞ്ഞപ്പോള്‍ സൂപ്പര്‍‌കോമണ്‍ മാന്‍ എന്ന രീതിയില്‍ നായനാര്‍ ആ സീറ്റ് ഫലപ്രദമായി കയ്യടക്കി. നായനാരുടെ വിയോഗത്തോടെ കാലിയായ സീറ്റിലാണ്‌ ആളുകള്‍ അച്യുതാനന്ദന്‍ എന്ന അര്‍ഹതയില്ലാത്തവനെ കാണാന്‍ ശ്രമിച്ചത്. പിണറായി ഒരിക്കലും പൊതുജനങ്ങളുടെ മുന്നില്‍ ഹീറോ ആയതുമില്ല.

ജനസമക്ഷം ദാണ്ടേ നേതാവ്, ഞങ്ങളുടെ നേതാവ്, നിങ്ങളുടെയും എന്നു പറഞ്ഞ് നിറുത്താന്‍ ഒരുത്തന്‍ വേണം. അത്യാവശ്യമായും. അത് വിഷനുള്ള, ജനത്തിനു നടുവില്‍ നില്‍ക്കുന്ന, അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്ന അതേസമയം ഹീറോ ഇമേജും ഉള്ളവന്‍ ആയിരിക്കണം. അയാള്‍ പറഞ്ഞാല്‍ അണികള്‍ ഒന്നടങ്കം കേള്‍ക്കണം, ജനത്തിനു ബോദ്ധ്യവും വരണം.

കണ്ണൂസ് :
സൂരജിനോടും മൂര്‍ത്തി മാഷോടും ആദ്യമായി പറയട്ടേ. ഇടതുപക്ഷം ഇലക്ഷനില്‍
തോല്‍ക്കുന്നത് ആദ്യമായൊന്നുമല്ല. അങ്ങിനെ തോറ്റതു കൊണ്ടുമല്ല നേതൃമാറ്റം
പ്രധാനമാകുന്നത്. 2004-ലെ സ്ഥിതിയല്ല ഇപ്പോള്‍. അന്ന് ജയിച്ചത്
കാരാട്ടിന്റെ നേതൃപാടവം കൊണ്ടുമല്ല. ശക്തമായ ഭരണ വിരുദ്ധ വികാരം
കേരളത്തില്‍ നിലനിന്നതു കൊണ്ടും, ബുദ്ധദെബിന്റെ തുടക്കം നന്നായിരുന്നതു
കൊണ്ടുമാണ്‌. പക്ഷേ ഒരിക്കല്‍ കൂടി പറയട്ടെ, തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക്
നേതൃമാറ്റം എന്ന ആവശ്യത്തില്‍ ഒരു കാറ്റലിസ്റ്റിന്റെ സ്ഥാനമേ ഉള്ളൂ.

കഴിഞ്ഞ അഞ്ചു കൊല്ലത്തില്‍ കേരളത്തിലെ പാര്‍ട്ടിയുടെ അപചയവും, അത്
നിയന്ത്രിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്‌ കഴിയാതെ പോയതുമാണ്‌
കാരാട്ടിനെതിരേയുള്ള പ്രധാന പോയന്റ്. രണ്ടു പോളിറ്റ് ബ്യൂറൊ മെംബര്‍മാര്‍
പരസ്യമായി ഗ്രൂപ്പ് കളിച്ചിട്ടും അവരെ വെച്ചു കൊണ്ടിരിക്കണം എന്ന്
സി.പി.എം ഇന്റെ ചരിത്രം അറിയാവുന്ന നമുക്കൊക്കെ പറയാന്‍ പറ്റുന്നു എന്നു
തന്നെ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഓര്‍ക്കുക, ബദല്‍ രേഖ
ഉണ്ടാക്കിയതിനല്ല, പത്തു പേരുടെ ഒപ്പ് ബദല്‍ രേഖയില്‍ വാങ്ങാന്‍
ലോബിയിംഗ് നടത്തി എന്നതിനാണ്‌ അന്ന് പാര്‍ട്ടിയിലെ ഉന്നതനായിരുന്ന
എം.വി.രാഘവന്‍ വെളിയില്‍ പോയത്. പാര്‍ട്ടിയിലായിരുന്നെങ്കില്‍ നിസംശയം
ഇന്ന് മുഖ്യമന്ത്രിയോ സെക്രട്ടറിയോ രാഘവന്‍ ആയിരുന്നേനെ. എന്നിട്ടും
ദേശീയ ജനറല്‍ സെക്രട്ടറിയെ ഇരുത്തിക്കൊണ്ട് ഈ ഊളന്‍‌മാര്‍ തിരയെണ്ണലും,
ടൊയ്ലറ്റില്‍ പോക്കും ധൈര്യമായി പ്രസംഗിച്ച് കയ്യടി മേടിച്ച്
ഇരിക്കുന്നു. നാണക്കേട്!!

അച്ചുവിനേയും വിജയനേയും എടുത്ത് വെളിയില്‍ കളയാന്‍ വലിയ
ബുദ്ധിമുട്ടൊന്നും പാര്‍ട്ടി സെറ്റപ്പില്‍ ഇല്ല. കാരാട്ട് രാജി
വെച്ചൊഴിയുകയാണ്‌ വേണ്ടത്.

ഇനി മൂര്‍ത്തി മാഷോട്. മദനിയെ/ പി.ഡി.പിയെ കൂടെക്കൂട്ടുന്നത്
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിനെതിരാണ്‌ എന്ന കാര്യത്തില്‍
വിയോജിപ്പുണ്ടോ എന്നറിയില്ല. പിഡിപി സെക്യുലറാണ്‌ എന്നാണ്‌
അഭിപ്രായമെങ്കില്‍ ലീഗും, എന്‍.എസ്സ്.എസ്സും, എസ്.എന്‍.ഡി.പിയും
അങ്ങിനെയാണ്‌ എന്നേ എനിക്ക് പറയാനുള്ളൂ.

ഇനി, ഏതു കാലത്തും ഇടതുപക്ഷങ്ങള്‍ തെരെഞ്ഞെടുപ്പ് കാലത്ത് സ്ട്രാറ്റെജിക്
സഖ്യങ്ങളുണ്ടാക്കിയിട്ടുണ്ട്. മുന്‍പ് പിഡിപി പിന്തുണ
സ്വീകരിച്ചിട്ടുണ്ട്. ഇടതിന്റെ അജണ്ട വെച്ച് മായാവതിയും, ജയലളിതയും,
മുലായവുമൊക്കെ അസ്പൃശ്യരാവേണ്ടവരാണ്‌. അഴിമതി ആരോപണങ്ങളും, ക്രിമിനല്‍
പശ്ചാത്തലവുമൊക്കെയാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. അങ്ങിനെയുള്ളവരെ കൂടെ
കൂട്ടുമ്പോഴും ഈ കാല്പ്പനിക ഇടതുപക്ഷം എന്ന് നിങ്ങള്‍ വിളിക്കുന്നവര്‍
നിലവിളിക്കാറില്ലല്ലോ. കാരണം, അത് നല്ലൊരു ഉദ്ദേശത്തിനു വേണ്ടി
എടുക്കുന്ന പ്രായോഗിക നിലപാടുകളായതു കൊണ്ടാണ്‌. ലോനപ്പന്‍ നമ്പാടന്‍
മുതല്‍ മഞ്ഞളാംകുഴി അലി വരെ ഒരുപാട് വ്യക്തികളേയും പാര്‍ട്ടി അങ്ങിനെ
ഏറ്റെടുത്തിട്ടുണ്ട്. എന്തിന്‌, ആര്യാടനോടുള്ള വ്യക്തി സ്പര്‍ദ്ധയില്‍
കോണ്‍ഗ്രസ്സിനകത്ത് തോറ്റ് തുന്നം പാടി, ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന
ടി.കെ.ഹംസ എന്ന കോണ്‍ഗ്രസ്സുകാരനെ പാര്‍ട്ടിയില്‍ ചേര്‍ത്ത് ആറു
മാസത്തിനകത്ത് മന്ത്രി സ്ഥാനവും നല്‍കിയപ്പോള്‍ എല്ലാവരും
അത്‌ഭുതപ്പെട്ടിട്ടുണ്ട്. പക്ഷേ പാര്‍ട്ടിക്ക് മലപ്പുറത്ത് ആദ്യത്തെ
ചവിട്ടുപടി നല്‍കിയ തീരുമാനമായിരുന്നു അത് എന്ന് പിന്നീട് ബേപ്പൂരും
മഞ്ചേരിയും തെളിയിച്ചു. അങ്ങിനെ എന്ത് സ്ട്രാറ്റെജിക് പ്രധാന്യമാണ്‌
പി.ഡി.പി ബന്ധത്തിനുണ്ടായിരുന്നത് എന്നാണ്‌ ഞാന്‍ സെബിന്റെ ത്രെഡ് മുതല്‍
ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്യമായ പിഡിപി ബന്ധം ദോഷമേ ചെയ്യു എന്ന്
മന്ദബുദ്ധികള്‍ക്കു വരെ മനസ്സിലാവുന്ന സമയത്ത്, പിണറായി ഇതിന്‌
ഉത്‌സാഹിച്ചത് മാധ്യമശ്രദ്ധ തിരിക്കാന്‍ തന്നെയായിരിക്കുമെന്നാണ്‌
എനിക്ക് തോന്നുന്നത്. തെറ്റുകള്‍ തിരുത്തി മുഖ്യധാരയിലേക്ക് വരുന്നവനെ
കൈപിടിച്ചുയര്‍ത്തുക എന്നൊക്കെ പറയുന്നതാണ്‌ ശരിക്കും കാല്പ്പനിക
രാഷ്ട്രീയം. ഇവനെയൊക്കെ കുനിച്ചു നിര്‍ത്തി അവനവനു കിട്ടാനുള്ളത്
മേടിച്ചെടുത്ത് ഒരു തൊഴിയും കൊടുത്ത് പറഞ്ഞു വിടുന്നതിനു പകരം, കല്യാണം
കഴിച്ച് മണിയറയില്‍ കൊണ്ടിരുത്തിയാല്‍ ആള്‍ക്കാര്‍ തുപ്പും. അതാണ്‌
ഉണ്ടായതും.

പ്രചരണം നേരിട്ടു കണ്ടിട്ടില്ലാത്തതു കൊണ്ട്, ലാവ്‌ലിന്‍ മുഖ്യ
തെരെഞ്ഞെടുപ്പ് വിഷയമായിരുന്നോ അല്ലയോ എന്ന് തര്‍ക്കിക്കാന്‍ ഞാനില്ല.
പക്ഷേ ഓണ്‍ലൈന്‍ പേപ്പറുകളില്‍ തീര്‍ച്ചയായും മദനി പ്രശ്നം, ലാവ്‌ലിനെ
പിന്തള്ളിയിരുന്നു. തെരെഞ്ഞെടുപ്പ് കാലത്ത് ഇടതുവിരുദ്ധരുടെ ബ്ലോഗ്
നോക്കിയാലും മതി ഈ പരിച്ഛേദം കിട്ടാന്‍.

ലാവ്‌ലിന്‍ വിഷയത്തില്‍ പിണറായി നിരപരാധി ആയിരിക്കും. എങ്കിലും പാര്‍ട്ടി
സമീപനം സുതാര്യമല്ല എന്ന് സൂരജും സമ്മതിക്കുന്നല്ലോ. അതു പോലെ തന്നെ
മൂന്നാം മുന്നണി, പാര്‍ട്ടിയിലെ അനൈക്യം എന്നീ കാരണങ്ങളിലും കാര്യമായ
അഭിപ്രായ വ്യത്യാസമില്ല.

ഇതിനൊക്കെ കാരണമായ ആളുകള്‍ തന്നെയാണ്‌ തുടരേണ്ടത് എന്ന് പറയുന്നതു മാത്രം
എനിക്കിനിയും മനസ്സിലാവുന്നില്ല!!
പ്രശാന്ത്:
ദേവേട്ടാ,

തീര്‍ച്ചയായും നേതാവ് എന്ന സങ്കല്‍പ്പം ജനാധിപത്യത്തില്‍ വളരെ പ്രധാനമാണ്.

മാര്‍ക്സിയന്‍ രീതിയില്‍ കളക്ടീവ് ലീഡര്‍ഷിപ്പ് എന്നതാണ് അടിസ്ഥാന സങ്കല്‍പ്പമെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പോലും നേതാവ് സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിരാകരിക്കാനാകില്ല.
ബംഗാളില്‍ നമ്മള്‍ ജ്യോതി ബസുവിനെയും പ്രമോദ് ദാസ് ഗുപ്തയെയും മിസ് ചെയ്യുന്നില്ലേ?
കേരളത്തിലെ ഇടതു മുന്നണി ഈ.എം.എസ്,പികെവി,ബേബി ജോണ്‍ എന്നിവരയൊക്കെ മിസ് ചെയ്യുന്നില്ല?എന്തിന് ഒരു ക്രിറ്റേറ്റീവ് കോണ്ട്രിബ്യൂട്ടര്‍ അല്ലെങ്കില്‍ കൂടി ഏത് പിരിമുറുക്കമുള്ള അന്തരീക്ഷത്തെയും ലഘൂകരിക്കാന്‍ കഴിയുന്ന നായനാരെ മിസ് ചെയ്യുന്നില്ലേ?

നേതാക്കന്‍‌മാരുടെ അന്തര്‍ധാനം ഏറ്റവും കൂടുതല്‍ ബാധിച്ച പാര്‍ട്ടി സിപിഐ ആണ്.സിപിഐയുടെ എക്കാലത്തെയും യു.എസ്.പി നേതാക്കന്‍‌മാരായിരുന്നു.ഇന്നവി ടം അലങ്കരിക്കുന്ന ഇടുങ്ങിയ മനസ്സിന്റെ ഉടമകളാണ്.
സിപി‌എമ്മിലെ തെരുവു മനസ്സുകളും സിപിഐലെ ഇടുങ്ങിയ മനസ്സുകളും കൂടി നടത്തിയ പൊറാട്ട് നാടകത്തിന്റെ ക്ലൈമാക്സ് ആണ് മിനിഞ്ഞാന്ന് നാം കണ്ട ഫലം എന്ന് സാരം
രാജീവ് ചേലനാട്ട് :

ഇപ്പഴത്തെ ഇടത് നേതൃത്വം ...
സൂരജ്, ഇപ്പോള്‍ പാര്‍ട്ടി തോറ്റതുകൊണ്ടല്ല ഈ നേതൃത്വം മാറണമെന്നു പറയുന്നത്. അങ്ങിനെ പറയുന്നത് കോണ്‍ഗ്രസ്സിനു ചേര്‍ന്നതാണ്. സമ്മതിച്ചു. അടിസ്ഥാനപരമായ പല തെറ്റുകളും പാര്‍ട്ടിയിലെ നേതൃത്വം വരുത്തിയിട്ടുണ്ട്. അച്ചുമ്മാന് സീറ്റ് നിഷേധിച്ചതുമുതല്‍ തുടങ്ങി അബദ്ധങ്ങളുടെ ഘോഷയാത്ര. (അച്ചുമ്മാനെ കുറിച്ചുള്ള സൂരജിന്റെ വീക്ഷണത്തോട് പൂര്‍ണ്ണ യോജിപ്പാണുള്ളത്. ആദര്‍ശവീരനാണ് മൂപ്പര്‍ എന്നൊന്നുമുള്ള തെറ്റിദ്ധാരണകളുമില്ല. പബ്ലിസിറ്റി സ്റ്റണ്ടുതന്നെയായിരുന്നു.) എങ്കിലും, പ്രശാന്ത് പറഞ്ഞതുപോലെ, “അദ്ദേഹം കൈകാര്യം ചെയ്ത ചില വിഷയങ്ങളോട് ജനത്തിന് അതിയായ ഐക്യദാര്‍ഢ്യമുണ്ടായിട്ടുണ്ട്” എന്നും, “അവയില്‍ ഏറിയ പങ്കും ഒരു കാലത്തെ ഇടത് അജണ്ടയാണ്“ എന്നും തിരിച്ചറിയാനുള്ള (അഥവാ സമ്മതിക്കാനുള്ള) രാഷ്ട്രീയബോധം പോലും ഇടതിന്റെ കേന്ദ്രനേതൃത്വത്തിനുണ്ടായില്ല. അത്തരം പബ്ലിസ്റ്റി സ്റ്റണ്ടുകളെപ്പോലും ജനത്തിന്റെ മുന്‍പില്‍ വെറും കോമാളിക്കളിയാക്കി മാറ്റിയതില്‍, കേന്ദ്രനേതൃത്വത്തിനും പരോക്ഷമായ പങ്കുണ്ട്. ഒരേയൊരിക്കല്‍ മാത്രമാണ് കേന്ദ്രനേതൃത്വം ശരിയായ രീതിയില്‍ ഇടപെട്ടത്. രണ്ടെണ്ണത്തിനെയും താത്ക്കാലികമായി ഗെറ്റൌട്ട് അടിച്ചപ്പോള്‍. അതിനുമുന്‍പും, ശേഷവും എല്ലാം, പക്ഷപാതപരമായിട്ടുതന്നെയാണ് നേതൃത്വം പെരുമാറിയത്.
ആണവകരാറില്‍ ഇടതുപക്ഷ നേതൃത്വം എടുത്ത നിലപാട് ശരിയായിരുന്നു എന്നുതന്നെയാണ് വിശ്വാ‍സം. എങ്കിലും, വികസന വിരോധികളെന്നും, രാജ്യരക്ഷയെ അവഗണിച്ചവരെന്നുമുള്ള പേരു സമ്പാദിച്ചു. ഇനി demonstrable evidence -ഒക്കെ ധാരാളം തവണ വന്നതാണ്. എങ്കിലും അതൊന്നും സാധാരണക്കാരനെ ഏശിയില്ല എന്നാണെങ്കില്‍ സമ്മതിക്കുന്നു.

ലാവലിന്‍ ഇഷ്യൂ

ശരിയായിരിക്കാം. എങ്കിലും, അന്വേഷണത്തെ നേരിടുക എന്നൊരു മിനിമം ബാദ്ധ്യതയെങ്കിലും ഈ പിണത്തിനുണ്ടായിരുന്നു. ഈ പറഞ്ഞ രേഖകളൊക്കെ ഉണ്ടായിരുന്നെങ്കില്‍, അതിലൂടെ ആരോപണങ്ങളെ നേരിടാവുന്നതേ ഉണ്ടായിരുന്നുള്ളു. അതിനു പകരം, രാഷ്ട്രീയമായി നേരിടലും, തെരുവില്‍ നേരിടലും ഒന്നും പാര്‍ട്ടിക്കാര്‍ക്ക്, അതും ഉത്തരവാദിത്ത്വമുള്ള ഒരു രാഷ്ട്രീയക്കാരന് യോജിച്ചതല്ല. നിയമയുദ്ധമെങ്കില്‍ നിയമയുദ്ധം. ഉണ്ട കേസ് മുതല്‍ സംശയത്തിന്റെ നിഴലിലുള്ള വ്യക്തിയാകുമ്പൊള്‍ പ്രത്യേകിച്ചും.

മദനി :

മദനിയെയും പി.ഡി.പി.യെയും, പ്രത്യേകിച്ച്, രണ്ടത്താണിയെപ്പോലുള്ള കറകളഞ്ഞ വര്‍ഗ്ഗീയവാദികളെയും ആരു കൂട്ടുപിടിച്ചാലും ഇടതുപാര്‍ട്ടികള്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു. മദനിയുടെയും പി.ഡി.പി.യുടെയും പ്രവര്‍ത്തനങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തിലെങ്കിലും വീക്ഷിച്ച്, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതും, ഒരു തിരഞ്ഞെടുപ്പു തന്ത്രം എന്ന മട്ടില്‍, സാമുദായിക വോട്ടുകല്‍ നേടാന്‍ വേണ്ടി അതു ചെയ്യുന്നതും രണ്ടും രണ്ടുതന്നെയാണ്.

ആ തൃപ്തിപ്പെടുത്തലിന് ഇടത് ആശയങ്ങള്‍ ഇനി ഒട്ടും മതിയാവുകയുമില്ല എന്നതാണ് നമ്മുടെ കാലത്തെ വലിയ ദുരന്തം.

ആദ്യത്തെ പാരഗ്രാഫിനോട് ഒരു പരിധിവരെ യോജിക്കുന്നു. മധ്യവര്‍ഗ്ഗം. എങ്കിലും അവസാനത്തെ ആ വാചകത്തോട് ശക്തിയായി വിയോജിക്കുന്നു. ഏതു ഇടതു ആശയങ്ങളാണ് ആ മദ്ധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താന്‍ പോരാതെ വരുന്നത്? വികസനത്തിനെ കുറിച്ചുള്ളതോ? തൊഴിലാളി സങ്കല്‍പ്പത്തെക്കുറിച്ചുള്ളതോ? സാമ്പത്തികരംഗത്തെക്കുറിച്ചുള്ളതോ? അതോ, പൊതുവായ നവ-ലിബറല്‍ മൂല്യങ്ങളെക്കുറിച്ചുള്ളതോ?(ഇന്നു നിലവിലുള്ള ഇടതു ആശയങ്ങള്‍ മാതൃകാ ആശയങ്ങളാണെന്നോ ഒന്നും ഉദ്ദെശിച്ചിട്ടില്ല)
ഉന്മേഷ് ദസ്തക്കിര്‍ :


all these may not be the reasons but some of these could be the reasons:
1.Cosolidation of Christan Votes
2.In party fighting within CPM. (A team cannot win a match with the caption playing for the opposite team)
3.In Party fighting within LDF. (There are some 'right's with Pinarayi, that these parities had made it a CPM sponsored programme and CPM members have problems with that. However the time selected for to correct was wrong).
4.Shift in BJP votes in favour of UDF
5.Decision to form the third front with the thieves and opportunists.
6.Poor performance of the government as per the common man.
7.Consolidated attack by the media , supported actions by VS and poor resistance shown by the party using unskilled leaders like Prakashan master, jayarajan's, MM Lourence etc).
8.Unnecessary and sub standard or provoking statements by Sudhakaran, Jayarajan.( All Sudhakaran's comments especially on Sukumara Nair for eg)
9.FUD(Fear,Uncertenity and doubt) created against BJP.
10.Removal of Janatadal from the LDF (wrong timing)
11.Linkage with the corporates and businessmen.
12.Failure to explain SNC-Lavlin convincingly and the actions by the government and VS' actions on this issue.
13.Failure to settle issues like 'Chengara.'
14.Consolidated attack by the rebels with the support of media(Though people like Dr Azad got less than 2000 votes, it tainted LDF a lot)
15.Third rated gimmick like the one occurred just before Sudhakaran's submission of nominations
16.Failure to justify PDP equivocally.
17.Actions of candidates like Sindhu, kissing the hands of the priests.(She could have slicked to the stands and at least the poor might have thought in favour)
18.Kodiyeri's and Srimati's sons.
19.18 MP's like Pannian, who is good for nothing.
19.Tainted local leaders and their immoral connections.
20.Decision to support congress last time in the name of BJP gave good credits to UPA for the good policies. (Rural employment program was a key factor in UP).
21.Failure to build the party in other areas, by standing alone in the elections.

റോബി:


ഇലക്ഷനു ശേഷം കേരളത്തിലെ സാസ്കാരികമണ്ഡലത്തിൽ പ്രമുഖനായ, ഇടതുപക്ഷക്കാരനായ ഒരു കവി സുഹൃത്ത്‌ എഴുതിയിരുന്നു, ഇത്തവണ വോട്ട്‌ സ്വതന്ത്രനു ചെയ്തതിനെ പറ്റി. പർട്ടിക്ക്‌ ഒരു ഷോക്ക്‌ ട്രീറ്റ്‌മന്റ്‌ കൊടുക്കണമെന്ന് പാർട്ടി അനുഭാവികൾ പലരും കരുതിയിരുന്നു. പാർട്ടി അനുഭാവികൾ പലരും പാർട്ടിക്കു വോട്ടു ചെയ്തില്ല. അതു കൊണ്ടാണു ഫലത്തെ പറ്റി സിപിഎമ്മിനുണ്ടായിരുന്ന prediction പോലും തകർന്നത്‌. കേഡർ തകർന്നു എന്നു സാരം.

പാർട്ടിയേതര വോട്ടുകൾ ഇടതുവിരുദ്ധമാകാനുള്ള കാരണങ്ങൾ പലരും എഴുതി. പാർട്ടി വോട്ടുകൾ നഷ്ടമായതിനെയാണു നമ്മൾ ആദ്യം അഡ്രസ്‌ ചെയ്യേണ്ടതെന്ന് തോന്നുന്നു. ഇതിനെ പാർട്ടിയുമായി ഒരു ബന്ധവുമില്ലാത്ത, പൊതുജനത്തിന്റെ പൾസ്‌ അറിയാത്ത ഞാൻ ശ്രമിക്കുന്നത്‌ എത്രമാത്രം ഫലപ്രദമാണ്‌ എന്നറിയില്ല. എന്നാലും...

സിപിഎമ്മിനെ മറ്റു പാർട്ടികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്‌
1.പാവങ്ങളുടെ പാർട്ടി എന്ന ലേബൽ.
2.വർഗ്ഗീയവിരുദ്ധത
3.അഴിമതി വിരുദ്ധത

സമീപകാലത്തായി പാർട്ടി വല്ലാതെ വലതുപക്ഷവത്‌കരിക്കപ്പെട്ടിരിക്കുന്നു. വാട്ടർ തീം പാർക്ക്‌ പണിയുകയും വഹാബിനെയും ഫാരിസിനെയും പോലുള്ള കോടീശ്വരന്മാരെ endorse ചെയ്യുകയും ഒക്കെ വഴി സിപിഎം ബൂർഷ്വാ പാർട്ടി പോലെയായിരിക്കുന്നു. മന്ത്രിപുത്രന്മാരുടെ ചെയ്തികളും കൂടെ. ബോണ്ട്‌, ലിസ്‌, കിളിരൂർ വിവാദങ്ങളും വേറെ.

ലാവ്‌ലിൻ അഴിമതി കേസല്ല എന്നു ഗ്രാസ്‌ റൂട്ട്‌ ലെവൽ പ്രവർത്തകരെ പോലും അറിയിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു. ഈ രണ്ടു കേസുകളും പ്രവർത്തകർ സഹിച്ചേനെ. സിപിഎമ്മിനെ പിന്തുണക്കുന്നതിന്‌ അണികളുടെ അവസാനത്തെ കാരണമായിരുന്ന വർഗ്ഗീയവിരുദ്ധത മദനിയെ പിന്താങ്ങുക വഴി നഷ്ടമായി. പിന്നെ പാർട്ടിക്കുള്ളിലെ ഉൾപോര്‌.
ഇന്ന് വോട്ടു മാറി ചെയ്ത പ്രവർത്തകരെയും അംഗങ്ങളെയും കൂടെ നിർത്താൻ പാർട്ടി ആദ്യം ശ്രമിക്കണം. കോൺഗ്രസിന്റെ പ്രശ്നങ്ങളിൽ നിന്നു നേട്ടം കൊയ്യാൻ നോക്കിയിരിക്കേണ്ട ഗതികേടിലേക്ക്‌ പാർട്ടി പൊയ്ക്കൊണ്ടിരിക്കുന്നു. (അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ഉമ്മൻ-ചെന്നിത്തല പോര് മൂർഛിച്ചാൽ അല്പം പ്രതീക്ഷ വെക്കാം.)



സുരേഷ് കുമാര്‍ :


കേരളത്തിലെ തോല്‍വിയുടെ മുഖ്യ കാരണങ്ങള്‍ എനിക്ക് തോന്നിയത്‍.

ഒന്ന്- കേന്ദ്രതിരഞ്ഞെടുപ്പില്‍ ഭരണം കിട്ടാന്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് വോട്ടു ചെയ്യുക എന്ന പൊതുജനത്തിന്റെ സാമാന്യ ബോധം ഇത്തവണ കുറച്ചു കൂടുതലായി പ്രവര്‍ത്തിച്ചു.

മൂന്നാം മുന്നണി വെറും മൂന്നാം മുന്നണിയാണ്. അതിനു ഒന്നാം മുന്നണി ആകണമെങ്കില്‍ ഒരുപാടു ദൂരം പോകേണ്ടതുണ്ട് എന്ന് ആ മുന്നണി ഉണ്ടാക്കിയവര്‍ക്ക് അറിയില്ലെങ്കിലും, ജനങ്ങള്‍ക്ക്‌ അറിയാമായിരുന്നു. തങ്ങള്‍ ജയിപ്പിച്ചു വിടുന്ന എം.പി.മാര്‍ വെറുതെ "പുറത്തും, പിന്നിലും ഒക്കെ നിന്ന് ഭരിക്കുന്നവനെ താങ്ങുന്ന" അഥവാ, ഒരു ജോലിയുമില്ലാതെ ഉറക്കം തൂങ്ങികളായി ഇരിക്കുന്നതു ജനങ്ങള്‍ ഇഷ്ടപെടില്ല. അവര്‍ക്ക്‌ ജോലി ചെയ്യുന്ന എം.പി.മാരെയാണ് വേണ്ടത്. ആര്‍ക്കു വേണ്ടി ജോലി ചെയ്യുന്നു എന്നത് തികച്ചും അപ്രസക്തം.

വലിയ പ്രതീക്ഷയോടെയായിരിക്കണം മുന്‍പ്‌ സി.പി.എമ്മിനെ ജയിപ്പിച്ചു വിട്ടത്. ഭരണത്തില്‍ പങ്കു ചേരാന്‍ അവസരമുണ്ടയിരുന്നിട്ടും, അതിനു മിനക്കെടാതെ ചുമ്മാ താങ്ങാനാണ് പാര്‍ട്ടി തീരുമാനിച്ചത്‌. അതായതു ഇവിടുന്നു ജയിച്ചു പോയ എം.പി.മാര്‍ വെറുതെ ജോലി ഒന്നുമില്ലാതെ സര്‍ദാര്‍ജിയെയും മദാമ്മയേയും താങ്ങി നടന്നു. ചില സുപ്രധാന കാര്യങ്ങളില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ പൊതുമിനിമം പരിപാടി വഴി ഇടതുപക്ഷത്തിന് കഴിഞ്ഞു. പക്ഷെ ഭരണത്തില്‍ ഇരിക്കുന്നവന്‍ എന്ത് നേടിയാലും അത് ഭരിച്ചവന്റെ നേട്ടമായി മാത്രമേ അറിയപ്പെടുകയുള്ളൂ.‌. അല്ലാതെ താങ്ങിയവന്റെയോ എതിര്‍ത്തവന്റെയോ നേട്ടമായി വരില്ല. അതിനു, അയ്യോ അവര് ക്രെഡിറ്റ്‌ മുഴുവനും കൊണ്ട് പോയെ എന്ന് നിലവിളിച്ചിട്ടു ഒരു കാര്യവുമില്ല. ഇനി ഇടതുപക്ഷത്തിന് മുന്‍പ് കിട്ടിയത് പോലെ ഒരു അവസരം കിട്ടുമോ എന്ന് കണ്ടറിയണം.

രണ്ടു-വളരെ ശക്തമായ ആന്റി-സി.പി.എം തരംഗം. ജയിച്ച വലതുപക്ഷ സ്ഥാനാര്‍ത്തികളുടെ വന്‍ഭൂരിപക്ഷം പലയിടത്തും നല്ല ഒരു മത്സരമേ ഉണ്ടായിരുന്നില്ല എന്ന് സൂചിപ്പിക്കുന്നു. ഉദാഹരണം ശശി, ഷാനവാസ്‌ ഒക്കെ.

മൂന്നു- അച്ചുമ്മാന്‍-പിണറായി നഴ്സറി പിണക്കം‍.

"അയ്യോ ടീച്ചറെ പിണമായി എന്നെ നുള്ളി."
"അയ്യോ ടീച്ചറെ അച്ചുമ്മാന്‍ എന്നെ മാന്തി."

എന്ന മട്ടില്‍ ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ പെരുമാറുന്നതായി ഇവിടെ പലര്‍ക്കും തോന്നിയതുപോലെ പൊതുജനത്തിനും തോന്നിയിരിക്കും. ആ തോന്നല്‍ നില നിര്‍ത്താന്‍ മാധ്യമങ്ങള്‍ പലതും ചെയ്തിരിക്കാം. പക്ഷെ തീയില്ലാതെ പുകയുണ്ടാവില്ല എന്ന് കരുതുന്നവരാണ് പൊതുജനം. തീയില്ലാതെയും പുകയുണ്ടാക്കുന്നവരാണ് മാധ്യമങ്ങള്‍. അവരുടെയിടയില്‍ കിടന്നാണ് ഈ രണ്ടു ഉണ്ണാക്കന്മാര്‍ വാശിക്ക് വളി വിട്ട് കളിച്ചത്. ‍

ഒരു നിര്‍ണായക തിരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് മദനിയുടെ ഇഷ്യു പരസ്യമായി ചര്‍ച്ച ചെയ്യേണ്ട എന്ന് വിവേകപൂര്‍വ്വം നമ്മള്‍ കൂട്ടായി ഒരു തീരുമാനത്തിലെത്തി. അത്രയ്ക്ക് പോലും വിവേകബുദ്ധി ഈ നേതാക്കന്മാര്‍ കാണിച്ചില്ല. എന്നിട്ടും നാണമില്ലാതെ തുടരുന്ന ഇവറ്റകളുടെ ലക്‌ഷ്യം പാര്‍ട്ടിയുടെ ശവക്കുഴി തോണ്ടുക എന്നത് തന്നെയായിരിക്കും.

നാല്- മദനി.
മദനിയെപ്പോലെ ഒരു വര്‍ഗീയ അട്ടയെ പിടിച്ച് പാര്‍ട്ടി മെത്തയില്‍ കിടത്തി ഹണിമൂണ്‍ ആഘോഷിച്ച പിണറായി വിജയന്റെ തലയ്ക്കുള്ളില്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്‌. എന്തായാലും മാര്‍ക്സിസമോ, കമ്മ്യൂണിസമോ, പാര്‍ട്ടി സ്നേഹമോ ഒന്നും ആകാന്‍ വഴിയില്ല. "മൃദു ഹിന്ദുക്കള്‍" ഉള്‍പ്പെട്ട പാര്‍ട്ടിയുടെ വോട്ടു ബാങ്ക് ലോക്കറിന്റെ താക്കോല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൈയ്യില്‍ വെച്ചു കൊടുത്തു ഈ പന്ന
പിണ്ണാക്കുറായി.
മദനി മാനസന്തരപ്പെട്ടു തിരിച്ചു വന്നു, അയാളെ തീവ്രവാദത്തിലേക്ക് മടക്കി അയയ്ക്കുന്നത് ശരിയല്ല എന്നൊക്കെയുള്ളത്‌ പ്രായോഗിക രാഷ്ട്രീയമല്ല, മൂന്നാം കിട സീരിയലുകളില്‍ കാണുന്ന സെന്റിമെന്റലിസം ആണ്. മദനി വീണ്ടും തീവ്രവാദി ആയാല്‍ അയാളെ വീണ്ടും പിടിച്ചു ജയിലിലടയ്ക്കണം. അതിനുള്ള സംവിധാനം നാട്ടിലുണ്ടല്ലോ.

സി.പി.എമ്മിന്റെ പ്രതിഛായയ്ക്ക്‌ ഗുരുതരമായ പരിക്കേല്‍പ്പിച്ചു ഈ ബാന്ധവം എന്നത് വ്യക്തം.

ഇക്കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ബുഷ്‌ ആരെ സപ്പോര്‍ട്ട് ചെയ്യുന്നോ അയാള് ഉറപ്പായും തോല്‍ക്കും എന്നൊരു സ്ഥിതിവിശേഷം ഉണ്ടായിരുന്നു. അത്രയ്ക്ക് ജനം വെറുത്തിരുന്നു ബുഷിനെ.

ജാതി മതവര്‍ഗീയതയ്ക്കെതിരെ പരസ്യമായി നില കൊണ്ടിരുന്ന പാര്‍ട്ടിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ പാടെ അവഗണിച്ച് പാര്‍ട്ടിയെ തോല്‍വിയിലേക്ക് വലിച്ചിഴയ്ക്കാന്‍ പിണറായി മനഃപൂര്‍വം ചെയ്തതാവാനും വഴിയുണ്ട്. ഇതേ കാരണത്താല്‍ അടുത്ത അസംബ്ലി ഇലക്ഷനും പാര്‍ട്ടി ദയനീയമായി തോല്‍ക്കും. അതോടെ അച്ചുമാമന്റെ കട്ടേം ബോഡും മടങ്ങും. ശേഷം തനിക്കു എന്നെങ്കിലും മുഖ്യനാകം എന്നൊക്കെയാവും പിണത്തിന്റെ കണക്കു കൂട്ടല്‍.

ഒരു കണക്കിന് മൂന്നാം മുന്നണി എന്ന അവിഞ്ഞ മുന്നണി തോറ്റത്‌ നന്നായി. രാജ്യത്തിനാവശ്യം സ്ഥിരതയുള്ള ഒരു സെക്കുലര്‍ (ബി.ജെ.പി-ഇതര) ഗവണ്മെന്റ് തന്നെയാണ്. കോണ്‍ഗ്രസ്‌ സെക്കുലര്‍ ആണെന്ന് ഇടതുപക്ഷം കരുതിയത്‌ കൊണ്ടാണല്ലോ കഴിഞ്ഞ തവണ താങ്ങിയത്. മുസ്ലിം ലീഗ് പോലെയുള്ള ഒരു വര്‍ഗീയ പാര്‍ട്ടിയെ എളിയില്‍ വെച്ച് നടക്കുന്ന കോണ്‍ഗ്രസ്സ് എങ്ങനെ സെക്കുലര്‍ ആകും എന്ന് ചോദിക്കാന്‍ ഇനി സി.പി.എമ്മിന് എന്ത് യോഗ്യത?

ഈ അവസരത്തില്‍ ബി.ജെ.പി എന്ന അമ്പലപ്പാര്‍ട്ടിയുടെ പരാജയം ആണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. കുപ്പായം തയ്പ്പിച്ചു കാത്തിരുന്ന അദ്വാനി എന്ന വിഷക്കിഴവനും അയാള്‍ക്ക് പിന്നില്‍ പതിയിരുന്ന നരാധമന്‍ മോഡിയുമൊക്കെ കുറച്ചു കാലത്തേക്കെങ്കിലും ദേശീയ രാഷ്ട്രീയത്തില്‍ എച്ചില് പെറുക്കി കഴിയട്ടെ.

സി.പി.എമ്മിന്റെ പ്രശ്നം കേട്ടിടത്തോളം രൂക്ഷമായ നേതൃ ദാരിദ്ര്യം ആണ്. നേരെ ചൊവ്വേ നയിക്കാനും, ജനങ്ങളെ ആകര്‍ഷിക്കുവാനും, പിടിച്ചു നിര്‍ത്തുവാനും ഒക്കെ കഴിവുള്ള നേതാക്കന്മാരെ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരണം. ഒപ്പം തങ്ങളുടെ അടിസ്ഥാന ശക്തിയായ നിസ്വാര്‍ത്ഥരായ അണികളിലേക്ക് തിരിച്ചു പോകണം.

പാര്‍ട്ടിയുടെ പോസ്റ്റ്‌- ഇലക്ഷന്‍ നടപടികള്‍ വെച്ച് നോക്കിയാല്‍ ഇതൊന്നും നടക്കുന്ന ഒരു ലക്ഷണവുമില്ല. ശങ്കരന്‍ പിന്നെയും തെങ്ങിന്റെ മണ്ടയിലോട്ടു തന്നെ.




ഇനം

മാധ്യമം (35) CPM (29) VS (28) HMT (26) HMT-മാതൃഭൂമി (24) മാതൃഭൂമി (19) മനോരമ (17) മംഗളം (16) SEZ (14) ലാവ്‌ലിന്‍ (13) ലോട്ടറി വിവാദം (13) പിണറായി (9) ലാവലിന്‍ (8) MetroVaartha-VS (7) ഒഞ്ചിയം (7) ടിപി ചന്ദ്രശേഖരന്‍ (7) എം. ജയചന്ദ്രന്‍ (6) ലാവ്‌ലിന്‍ CPM (6) ലാവ്‌ലിന്‍-മാതൃഭൂമി (6) സ്മാര്‍ട്ട്‌സിറ്റി (6) ഇന്ദു (5) സിപിഎം (5) Revolutionary Marxist Party (4) ആണവക്കരാര്‍ (4) ആലുവാപ്പുഴ (4) ദേശാഭിമാനി ലേഖനം (4) നിധി (4) ലാവലിൻ രേഖകൾ (4) ശ്രീപദ്മനാഭസ്വാമി ക്ഷേത്രം (4) സുഭാഷ് (4) HMT-സി.പി.ഐ (3) LDF (3) Wikileaks (3) Wikileaks-Kerala (3) smartcity (3) ആണവക്കച്ചവടം (3) ആണവക്കരാർ (3) കോണ്‍ഗ്രസ്‌ (3) ഗുജറാത്ത് (3) തീവ്രവാദം (3) തോമസ് ഐസക് (3) ദേശാഭിമാനി (3) ബാംഗ്ലൂര്‍ സ്ഫോടനം (3) മദിനി (3) മൂന്നാര്‍ (3) സ്ഫോടനം (3) CBI (2) CPIM Wikileaks (2) Dalit Oppression (2) HMT- അഡ്വ. ജനറല്‍ (2) HMT-അന്വേഷണസമിതി (2) HMT-ഹൈക്കോടതി (2) Reservation (2) അഡ്മിറല്‍ ബി.ആര്‍. മേനോന്‍ (2) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് (2) അബാദ് (2) അഭിഷേക് (2) അമേരിക്ക (2) അമേരിക്കന്‍ പതനം (2) ആര്‍.എസ്.എസ് (2) ഇലക്ഷന്‍ (2) കെ.എം.മാത്യു-ദേശാഭിമാനി (2) കോടതി (2) കോടിയേരി (2) ക്യൂബ റീമിക്സ് (2) ക്രൈം നന്ദകുമാര്‍ (2) ഗ്രൂപ്പിസം (2) തിരുവിതാം‌കൂര്‍ (2) ദീപിക (2) പാഠപുസ്തകം (2) പി.കെ. പ്രകാശ് (2) ബാലനന്ദന്‍ (2) ഭൂപരിഷ്കരണം (2) മദനി (2) മുഖ്യമന്ത്രി (2) വി.എസ് (2) വിദ്യാഭ്യാസം (2) വിവരാവകാശ നിയമം (2) വീരേന്ദ്രകുമാര്‍ (2) സാമ്പത്തിക തകര്‍ച്ച (2) സി.ആര്‍. നീലകണ്ഠന്‍ (2) സുപ്രിം കോടതി (2) ഹര്‍കിഷന്‍സിങ് സുര്‍ജിത് (2) 2008 (1) A K Antony (1) Aarakshan (1) Achuthananthan-wikileaks (1) Apple (1) Arlen Specter visit-Wikileaks (1) Army (1) Baby-Wikileaks (1) British India (1) Budget (1) CITU (1) Capitalism (1) Coca Cola-wikileaks (1) Creamy layer (1) Dalits (1) Defence budget 2011-12 (1) Election 2009 Internal Analysis (1) HMT--ഉമ്മന്‍ചാണ്ടി (1) HMT-HMT (1) HMT-UDF (1) HMT-VS (1) HMT-അഡീഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ (1) HMT-കളക്ടര്‍ (1) HMT-ധനമന്ത്രി (1) HMT-നിയമവകുപ്പ്‌ (1) HMT-പി.സി. ജോര്‍ജ്‌ (1) HMT-പിണറായി (1) HMT-യൂത്ത്‌ കോണ്‍ഗ്രസ്‌ (1) HMT-റവന്യൂവകുപ്പ്‌ (1) HMT-വെളിയം (1) HMT-സര്‍ക്കാര്‍ (1) HMT-സര്‍വേ സൂപ്രണ്ട്‌ (1) Hackers (1) History of Silicon Valley (1) Industrial Township Area Development Act of 1999 (1) Information Technology (1) Iraq and Kerala elections-wikileaks (1) Isaac-Wikileaks (1) Justice VK Bali-wikileaks (1) Kerala Foreign Investment wikileaks (1) Lord Macaulay (1) Manorama Editiorial board-wikileaks (1) Meritocracy (1) Microspoft (1) News Statesman (1) Pepsi-wikileaks (1) Pinarayi-Wikileaks (1) Prabhat Patnaik (1) Presidency College (1) RSS (1) Self Financing Colleges (1) Silicon Valley (1) Social Networking (1) USA (1) Vibrant Gujarat (1) mangalam (1) അഡ്വക്കറ്റ് കെ. രാം കുമാര്‍ (1) അഡ്വക്കറ്റ് കെ.ജയശങ്കര്‍ (1) അണ്ണാ ഹസാരെ (1) അധ്യാപകന്‍ (1) അഭിമുഖം ളാഹ ഗോപാലന്‍ ചെങ്ങറ മാധ്യമം (1) അമിത് ഷാ (1) അറസ്റ്റ് (1) അവയവദാനം (1) അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം (1) അഹമ്മദ്‌ (1) ആരോഗ്യവകുപ്പ് (1) ആസിയാന്‍ കരാര്‍ (1) ഇന്ദിരഗാന്ധി (1) ഇസ്രയേല്‍ (1) ഈഴവര്‍ (1) ഉമ്മഞ്ചാണ്ടി (1) എ.കെ.ആന്റണി (1) എം ജി എസ് (1) എം.പി.പരമേശ്വരന്‍ (1) എന്‍. പി. ചെക്കുട്ടി (1) എന്‍.ജി.ഓ. (1) എന്‍ഐടി (1) എല്‍ഡിഎഫ് സര്‍ക്കാര്‍ (1) എളമരം കരിം (1) എളമരം കരീം (1) ഐജി സന്ധ്യ (1) ഒറീസ (1) കടവൂര്‍ (1) കരിമഠം കോളനി സർവ്വേ (1) കാബിനറ്റ്‌ രേഖകള്‍ (1) കാര്‍ത്തികേയന്‍ (1) കിളിരൂർ (1) കെ എം മാത്യു (1) കെ. സുകുമാരന്‍ (1) കെ.ആര്‍.മീര (1) കെ.ഇ.എന്‍ (1) കെ.എം റോയി (1) കെ.എം.മാത്യു- മാതൃഭൂമി (1) കെ.എം.മാത്യു-പിണറായി (1) കെ.എം.മാത്യു-മനോരമ (1) കെ.എന്‍. പണിക്കര്‍ (1) കെ.ടി. ഹനീഫ് (1) കെ.രാജേശ്വരി (1) കെ.സുധാകരന്‍ (1) കെഇഎന്‍ (1) കേന്ദ്രസിലബസ്സ് (1) കേരള കൗമുദി (1) കേരളം (1) കേരളത്തിലെ ക്ഷേത്രഭരണം (1) കേരളാ ബജറ്റ് 2011 (1) കേശവമേനോന്‍ (1) കൊച്ചി മെട്രോ (1) കൊലപാതകം (1) ക്രമസമാധാനം (1) ഗവര്‍ണ്ണര്‍ (1) ഗവേഷണ വിദ്യാര്‍ത്ഥിനി (1) ഗാന്ധി (1) ഗോപാലകൃഷ്ണന്‍ (1) ഗോള്‍വാള്‍ക്കര്‍ (1) ചാന്നാര്‍ ലഹള (1) ചുംബനസമരം (1) ചെങ്ങറ (1) ജനശക്തി (1) ജന്മഭൂമി (1) ജന്‍‌ലോക്പാല്‍ ബില്‍ (1) ജലവൈദ്യുതപദ്ധതി (1) ജാതി (1) ടി.വി.ആര്‍. ഷേണായ്‌ (1) ടീസ്റ്റാ സെറ്റല്‍വാദ് (1) ഡി. ബാബുപോള്‍ (1) ഡി. രാജസേനന്‍ (1) തേജസ് ദ്വൈവാരിക: ഓഗസ്റ്റ് 1-14 (1) തോമസ് ജേക്കബ് (1) ദാരിദ്ര്യം (1) ദിലീപ് രാഹുലന്‍ (1) ദേവസ്വം ബോഡ് (1) നരേന്ദ്ര മോഡി (1) നാലാം ലോകം (1) നാവീക ആസ്ഥാന സര്‍വേ (1) ന്യൂനപക്ഷ സ്ഥാപനം (1) പത്ര കട്ടിംഗ് (1) പത്രാധിപര്‍ (1) പരമ്പര (1) പലവക (1) പവ്വത്തില്‍ (1) പാര്‍ട്ടികളുടെ സ്വത്ത് (1) പാര്‍ലമെന്റ് (1) പാര്‍ലമെന്റ് ബില്‍ (1) പാലസ്തീന്‍ (1) പാലോളി (1) പി. കിഷോര്‍ (1) പി.കെ പ്രകാശ് (1) പി.സി. ജോര്‍ജ്‌ (1) പോലീസ് (1) പോഷകാഹാരം (1) പ്രകടനപത്രിക (1) പ്രഭാത് പട്‌നായക് (1) പ്രഭാവര്‍മ്മ (1) പൗവ്വത്തില്‍ (1) ഫാഷിസം (1) ഫ്ലാഷ് (1) ബാബര്‍ (1) ബാലന്‍ (1) ബിനു പി. പോള്‍ (1) ബോണ്ട്‌ (1) മണ്ഡലപുനര്‍നിര്‍ണയം (1) മതപരിവര്‍ത്തനം (1) മധ്യരേഖ (1) മന്ത്രിസ്ഥാനം (1) മരണം (1) മാതൃഭൂമി സര്‍ക്കുലര്‍ (1) മാതൃഭൂമി-സംഘപരിവാര്‍ ബന്ധം (1) മാധ്യമം വാരിക: ജൂലൈ 28 (1) മാവോ സെ തുങ് (1) മാർട്ടിൻ (1) മിഡില്‍ ഈസ്റ്റ് (1) മുകുന്ദന്‍ (1) മുസ്ലീം (1) മെഡിക്കല്‍കോളജ് (1) മോഹന്‍ ലാല്‍ (1) യു.ഡി.എഫ്. (1) യുഡിഎഫ് (1) രണ്ടാംലോക മഹായുദ്ധം (1) രാംകുമാര്‍ (1) രാജേശ്വരി (1) റെഡ് റെഡ് സ്റ്റാര്‍ (1) റെയില്‍വേ (1) റെവന്യൂ വരുമാനം (1) ലോക്പാല്‍‌ (1) ളാഹ ഗോപാലന്‍ (1) വയലാര്‍ ഗോപകുമാര്‍ (1) വരദാചാരി (1) വി.എം. സുധീരന്‍ (1) വി.ഏ. അരുൺ കുമാർ (1) വി.കെ ബാലി (1) വിജയരാഘവന്‍ (1) വിജു വി. നായർ (1) വിതയത്തില്‍ (1) വിദഗ്ധ സമിതി റിപ്പോർട്ട് (1) വിദ്യാഭ്യാസ ബജറ്റ് വിഹിതം (1) വൈക്കം സത്യാഗ്രഹം (1) വൈദ്യുതിച്ചിലവ് (1) വൈബ്രന്റ് ഗുജറാത്ത് (1) വ്യവസായം (1) വ്യാജവാര്‍ത്ത (1) ശാസ്ത്രപ്രതിഭ (1) ശിശു വികസനം (1) ശ്രീനാരായണ ഗുരു (1) ഷാനവാസ്‌ (1) സംഘപരിവാര്‍ (1) സംസ്ക്കാരം (1) സംസ്ഥാനസിലബസ്സ് (1) സര്‍ക്കാര്‍ (1) സാങ്കേതിക വിദ്യാഭ്യാസം (1) സാന്റിയാഗോ മാര്‍ട്ടിന്‍ (1) സാമൂഹ്യ നീതി (1) സി.ബി.ഐ (1) സിബിഐ (1) സിമി (1) സുഗതന്‍ പി. ബാലന്‍ (1) സുരേഷ്‌ കുമാര്‍ (1) സ്വകാര്യപ്രാക്ടീസ് (1) സർവ്വ ശിക്ഷാ അഭിയാൻ (1) സർവ്വേ (1) ഹനാന്‍ ബിന്‍‌ത് ഹാഷിം (1) ഹിന്ദുത്വ (1) ഹൈക്കോടതി (1) ഹൈഡ് ആക്റ്റ് (1)